ഷൂ ഈസ് ദ പ്രൈം മിനിസ്റ്റര്‍ ഓഫ് ചൈന
തലക്കെട്ട് മനസ്സിലാകണമെങ്കില്‍ ബി.എസ്സ്.എന്നെല്ലിന്റെ ഈവീഡിയോ കാണുക, അല്ലെങ്കില്‍ ഇത് വായിക്കുക.
ഈ അടുത്തകാലത്ത് നടന്ന ഒരു ഷൂവേറ് കലാപരിപാടി നമ്മളൊക്കെ കണ്ട് രോമാഞ്ചിച്ചതാണല്ലോ. അത് എറിഞ്ഞ സഖാവിനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ. പക്ഷേ ഒരാഴ്ചത്തേയ്ക്കെങ്കിലും അദ്ദേഹമായിരുന്നു താരം. അദ്ദേഹത്തിന് സലാം കൊടുത്ത് കൊടുത്ത്... ആ സലാമിന് അഭിവാദ്യങ്ങളര്‍പ്പിച്ചര്‍പ്പിച്ചര്‍പ്പിച്ച്...
എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും തങ്ങളുടെ പ്രസിദേന്തിയെ ഷൂവെറിഞ്ഞത് ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ചിലപ്പോള്‍ അമേരിക്കക്കാര്‍ തന്നെയാവും. പ്രസിദേന്തിയേറെന്ന ഒരു പുതുകളി തന്നെ ഉദയം ചെയ്‌തു എന്നാണ് കേള്‍വി.
ങാ...ഹ്... അതൊക്കെ ഒരു നല്ലകാലം (പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന് ആനന്ദത്തോടെ പറയുന്നത് നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച് തന്നെയല്ലേ?)
പക്ഷേ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുമെന്നും ഭൂമി ഏതാണ്ടുരുണ്ടുരുണ്ടാണിരിക്കുന്നതെന്നും വളരെ പണ്ടേ ഞാന്‍ പറഞ്ഞപ്പോള്‍ ഒരുത്തനും വിശ്വസിച്ചില്ല. വേണ്ട. ദോ ഇപ്പോള്‍ കണ്ടോ, ബുഷേറ് കഴിഞ്ഞ് കൃത്യം ഒന്നൊന്നര മാസമേ ആയുള്ളൂ, ദോ കിടക്കുന്നു വേറൊരു പ്രസിദേന്തിയേറ്.
ഇനി കമ്പയറാന്‍ഡ് കോണ്ട്രാസ്റ്റ്
1. ബുഷേറ്
എറിഞ്ഞത് അപ്പോള്‍ തന്നെ ഇങ്ങ് കോത്താഴത്തിരിക്കുന്ന ഉല്‍പലാക്ഷന്‍ വരെ അറിഞ്ഞു. ഉല്‍പ്പന്‍ വരെ ഒരു ഉളുപ്പും ഉല്‍പ്രേക്ഷയുമില്ലാതെ തന്റെ അഭിപ്രായം പറഞ്ഞു, പതിവുപോലെ ആവശ്യത്തിന്‍ മേടിച്ച് കെട്ടി. ഏറുകാരനെ മിസ്റ്റര്‍ രണ്ടായിരത്തിയെട്ടായി നമ്മളൊക്കെ വാഴ്‌ത്തി. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമായി ആ ഏറ്. എറിഞ്ഞവന്‍ അത്യുജ്ജ്വല്‍ കുമാറായി. ഏതാണ്ട് തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും അതിലുമുപരി തൊണ്ണൂറ്റൊമ്പത് ശതമാനം മലയാളം ബ്ലോഗുകാര്‍ക്കും ഏറുകാരന്‍ വീരപുരുഷനായി, ഫോട്ടോ തൂക്കി.
കോത്താഴത്തെ ഉല്‍പന്റെ കാര്യം പോകട്ടെ, സ്വന്തം പ്രസിദേന്തിയെ എറിഞ്ഞത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ വരെ ആഘോഷിച്ചു. ഏറെല്ലാം അമേരിക്കയില്‍ ലൈവായി. എല്ലാവരും കണ്ടു, അഭിപ്രായം പറഞ്ഞു, കൈകൊടുത്തു, തന്റെ പണിനോക്കിപ്പോയി.
2. വെന്നേറ്
ദോ ഇവിടെ വായിച്ചാല്‍ മതി:
ഹിപ്-ഓ-ക്രേസി എന്താണെന്നറിയണമെങ്കില്‍:
The Chinese media, like their Western counterparts, widely covered the incident of the Iraqi journalist throwing his shoe at Bush. But newspapers, television and websites in China failed to report the incident concerning their premier.
ക:ട്: റീഡിഫ്
അമേരിക്കയും ചൈനയും അഥവാ ജനാധിപത്യവും ആധിപത്യവും തമ്മിലുള്ള പത്ത് വ്യത്യാസങ്ങള്‍:
Though the media widely covered the speech of 67-year- old Wen, it had no reference to the shoe-throwing. Even the TV footage imposed self-censorship by not airing the incident, though international agencies were feeding it live.
The Communist nation's official CCTV network reported the Foreign Ministry comments, while merely acknowledging that disturbance had taken place during the speech, but there was no mention of shoe throwing.
ക:ട്: പിന്നെയും റീഡിഫ്
ബുഷും വെന്നും തമ്മിലുള്ള വ്യത്യാസം.
ഏറിന് ശേഷം ബുഷ് സ്വതസിദ്ധമായ വിഡ്ഡിച്ചിരിയുമായി പറഞ്ഞു:“All I can report is it is a size 10"
ഏറിന് ശേഷം വെന്നണ്ണന്‍ നിലാവത്തെ കോഴി സ്റ്റൈലില്‍ പറഞ്ഞു: "This despicable behaviour cannot stand in the way of friendship between China and the UK."
ഈ ചൈനക്കാര്‍ക്കൊക്കെ എന്നാണോ എന്നേപ്പോലെ ഹ്യൂമര്‍ സെന്‍സൊക്കെ വെക്കുന്നത്. ടേക്കിറ്റീസീ സഖാവേ.
ബാഗ്‌ദാദിലെ ഏറുകാരനും കേമ്പാലത്തെ ഏറുകാരനും തമ്മിലുള്ള വ്യത്യാസം.
അജഗജാന്തരാന്തരം. ബാഗ്‌ദാദണ്ണന്‍ ഒന്നല്ല ഒന്നുകൂടിയാണ് എറിഞ്ഞത്. ബുഷ് കുനിഞ്ഞതുകൊണ്ട് മാത്രമാണ് ഷൂ പുള്ളിക്കിട്ട് കൊള്ളാതെ പോയത്. അല്ലാതെ ഏറുകാരന്‍ കനിഞ്ഞതുകൊണ്ടല്ലേയല്ല. മിക്കവാറും നോണ്‍ വെജൊക്കെ അടിച്ച് കേറ്റുന്നതുകൊണ്ടായിരിക്കണം പുള്ളിക്ക് ഇത്ര കൃത്യമായി എറിയാന്‍ പറ്റിയത്. കേമ്പാലത്തെ അണ്ണനെ എന്തിരിന് കൊള്ളാം...The shoe landed a metre away from Premier Wen Jiabao. അണ്ണന്‍ വെജ് തന്നെയാവാനാണ് സാധ്യത.
അതൊക്കെ അവരുടെ കാര്യം. നമുക്കെന്തിര്? ലേറ്റായാലുമെന്താ, ലേയ്‌റ്റസ്റ്റായി ഒരു “സലാം എറിഞ്ഞവനേ സലാം” പോസ്റ്റ് വരുമല്ലോ. ബുഷേറിന്റെ അതേ വീര്യത്തോടെ നമുക്ക് ഈ ഏറും അവിടെ ചര്‍ച്ചിക്കാമല്ലോ.
പക്ഷേ മഴ കാത്തിരിക്കുന്ന വേഴാമ്പല്‍ തന്നെയാവാനാണ് ഇവിടെയും സാധ്യത. താത്വികമായി അവലോകിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ താരതമ്യപ്പെടുത്താവുന്നതാണോ ബുഷേറും വെന്നേറും? അമേരിക്കയെയും ചൈനയെയും പോലും എങ്ങിനെ നമ്മള്‍ താരതമ്യപ്പെടുത്തും? ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള ഓരോ നമ്പരുകളല്ലേ... ഏതിലൊക്കെ ആള്‍ക്കാര്‍ എങ്ങിനെയൊക്കെ ചര്‍ച്ചിക്കണമെന്നൊക്കെ നമ്മള്‍ തീരുമാനിക്കുമല്ലോ. പിന്നെന്തിര്?
എന്നാലും വെന്നിനെയെറിഞ്ഞവന്റെ പേര് മാത്രം പിടികിട്ടിയില്ല. കുട കിട്ടിയില്ല, പക്ഷേ പിടികിട്ടി സ്റ്റൈലില്‍, എറിഞ്ഞവനെ കിട്ടിയില്ലെങ്കിലുമെന്താ, എറിഞ്ഞ ഷൂവിന്റെ പടം കിട്ടി.
(ആശയദരിദ്രന്‍ ആനന്ദശീലന്‍ ചറുപുറെ...)
