Monday, May 24, 2010

ആധുനികശാസ്ത്രച്ചാവേറുകളും ആര്‍ഷഭാരതച്ചാവേറുകളും

ചാവേറുകളുടെ പൊതുസ്വഭാവം തങ്ങള്‍ ചെയ്യുന്നത് നൂറ്റമ്പത് ശതമാനം ശരിയാണെന്നും തങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ മൊത്തം സംഭവവും കുളമാവുമെന്നും എന്തോ മഹത്തായ കാര്യമാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാനവരാശിക്ക് മാത്രമല്ല, മൃഗരാശിക്കും പക്ഷിരാശിക്കും വരെ തങ്ങളുടെ ഈ പ്രവൃത്തികൊണ്ട് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നും തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നുമാണെന്നാണ് (ഒരു ചാവേറിന്റെ ആത്മഗതങ്ങള്‍- ഉഡായിപ്പ് പബ്ലിക്കേഷന്‍സ് ഇലന്തൂര്‍, പതനം‌തിട്ടം).

ആര്‍ഷഭാരതച്ചാവേറുകള്‍ ചിന്തിക്കുന്നത് എല്ലാം ആര്‍ഷഭാരതത്തിലുണ്ടായിരുന്നു, ഇതിലില്ലാത്തത് ഒരിടത്തും കാണില്ല, ഇതിലുള്ളത് അവിടേമിവിടേമൊക്കെ കണ്ടേക്കുമായിരിക്കും എന്നൊക്കെയാണെന്നാണല്ലോ (ആര്‍ഷഭാരതച്ചാവേറിസം-സത്യവും സത്യവും (മിഥ്യയില്ല)- ഐ.സി.എച്ച് പബ്ലിക്കേഷന്‍സ്, ലാറി ബേക്കര്‍ ബോഡി ബില്‍‌ഡിംഗ്, തമ്പാനൂര്‍).

ആധുനികശാസ്ത്രച്ചാവേറുകളാവട്ടെ, ശാസ്ത്രം ശാസ്ത്രമത്; ശാസ്ത്രമത്തിയേ ശാസ്ത്രശാസ്ത്രം; ശാസ്ത്രാംശാസ്ത്രം ശാസ്ത്രത്യകം;ശാസ്ത്രശാസ്ത്രേ ശാസ്താംകോട്ട എന്ന ശ്ലോകവും പാടി ആര്‍ഷഭാരതച്ചാവേറുകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് നടത്തുന്നത്. ആര്‍ഷഭാരതത്തിന്റെ സ്ഥാനത്തെല്ലാം ആധുനികശാസ്ത്രമെന്നിട്ടാല്‍ ആധുനികശാസ്ത്രച്ചാവേറുകളായി-അസ്ഥാനത്തിട്ടാല്‍ ചവറുകളുമായി. ഈ ലോകത്തിന്റെ സ്പന്ദനം തന്നെ ആധുനികശാസ്ത്രത്തിലാണ് എന്ന സ്ഫടികം തിലകന്‍ സ്റ്റൈല്‍ ഡയലോഗുമായി ആധുനികശാസ്ത്രത്തിന് നോവുന്നതൊന്നും നമ്മള്‍ ചിന്തിക്കുകപോലും ചെയ്യരുതെന്നും പറഞ്ഞ് കൈവളര്, പിന്നെ കാല്‍‌വളര്, പിന്നെ അടിമുടി നീയങ്ങ വളര് എന്ന നിലയില്‍, തലേ വെച്ചാല്‍ പേനരിക്കും, താഴേ വെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ ഹാന്‍ഡില്‍ വിത്ത് കെയര്‍, ദിസ് സൈഡ് അപ്, ഡൂ നോട്ട് കീപ്പിന്‍ വെയില്‍, റെയിന്‍ ആന്‍ഡ് തണല്‍, കീപ്പിന്നെ കൂള്‍ ആന്‍ഡ് ഡ്രൈ പ്ലെയിസ്,ഒണ്‍സ് ഓപ്പെണ്ഡ്, കീപ്പിന്നെ റെഫ്രിജെറേറ്റര്‍ എന്നും പറഞ്ഞ് എത്ര പരിപാവനമായിട്ടാണെന്നോ അവര്‍ ആധുനികശാസ്ത്രത്തെ പരിപാലിക്കുന്നത്. ആ ശാസ്ത്രത്തിന് നോവുന്നതെന്തെങ്കിലും ആരെങ്കിലും ചെയ്താല്‍ ലെവര്‍ വയലന്റാവും, ബോഡിയാകെ ചുവന്ന് വയലറ്റാവും.നമുക്കാവട്ടെ, ചിരിപൊട്ടും.

പക്ഷേ പല ആധുനിക ശാസ്ത്രച്ചാവേര്‍ തൊഴിലാളികളെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും ഒന്ന് “ശാസ്ത്രീയമായി” വിശകലിച്ചാല്‍ ഒരു കാര്യം മനസ്സിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അതായത്, ഇവരുടെ ആധുനിക ശാസ്ത്രചിന്തകള്‍ പലതും ടെക്സ്റ്റ് ബുക്കുകളില്‍ ഒതുങ്ങുന്നതും അവിടെ പറഞ്ഞിട്ടുണ്ട്, എങ്കില്‍ അതുതന്നെ എന്ന രീതിയിലുമൊക്കെയാണെന്ന് പക്ഷേ ഒരു ആധുനിക ശാസ്ത്രമാനുവലിലും, ആധുനികശാസ്ത്രമെന്നാല്‍ അത് കണക്കിലും ഫിസിക്സിലും മെഡിസിനിലും, പിന്നെ ചെസ്സിലും മാത്രം മതിയെന്നും ആനുകാലിക സംഭവങ്ങളിലും മറ്റുമുള്ള സ്വന്തം നിലപാടുകളിലും അഭിപ്രായപ്രകടനങ്ങളിലുമൊന്നും ശാസ്ത്രീയതയില്ലെങ്കിലും കുഴപ്പമില്ല എന്നൊന്നും പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല (ഞാന്‍ കണ്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞാല്‍‌പ്പിന്നെ അങ്ങിനെയൊരു സംഭവം ഇല്ല എന്നുതന്നെ). വളച്ചൊടിച്ച് പറയുന്നതെന്തെന്നാല്‍ ഈ അണ്ണന്മാരുടെ നിത്യജീവിതത്തിലെങ്ങിനെയെന്നറിയില്ലെങ്കിലും കുറഞ്ഞ പക്ഷം ബ്ലോഗ് ജീവിതത്തിലെങ്കിലും ലെവരില്‍ പലരും ശാസ്ത്രീയമായിട്ടൊന്നുമല്ല കാര്യങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും. ചാരിറ്റി മാത്രമല്ല ശാസ്ത്രീയതയും ബിഗിന്‍‌സറ്റ് ഹോം എന്നാണല്ലോ. ലെതില്ലാതെയുള്ളവരുടെ ശാസ്ത്രച്ചാവേറിസം അത്യാവശ്യം കോമഡി തന്നെയല്ലേ എന്ന് വര്‍ണ്ണ്യത്തിലാശാന്‍‌ശങ്ക.

അതായതാഹി ധര്‍മ്മക്കാരസ്യ:, കാണ്ടം ഫിസിക്സിലും പിന്നെ കാക്കത്തൊള്ളായിരം ശാസ്ത്രകാര്യങ്ങളിലും ശാസ്ത്രം ശാസ്ത്രമായിരിക്കണമെന്ന് വാശിപിടിക്കുന്നവര്‍ പിണറായി വിജയന്റെ കാര്യം പറയുമ്പോള്‍ ആര്‍ഷഭാരതച്ചാവേറുകളെക്കാളും കേമന്മാരാവും. സീപ്പിയെമ്മിനെപ്പറ്റി പറയുമ്പോള്‍ ശാസ്ത്രീയതയൊക്കെ ഒരു മൂലയ്ക്ക് വെച്ചിട്ട് അണ്ണന്മാര്‍ തനി കള്‍ട്ട് അണ്ണന്മാരെക്കാളും ഗംഭീരന്മാരാവും. നരേന്ദ്രമോഡിയിലും (ഹായ് വന്നല്ലോ മോഡി) ഗുജറാത്തിലും (ഹായ്, ഹായ് ഗുജറാത്ത് വന്നൂല്ലോ) അണ്ണന്മാര്‍ക്ക് ശാസ്ത്രീയതയോ വിശകലനമോ ഒന്നും വേണ്ട, എന്തെങ്കിലുമൊന്ന് കേട്ടാല്‍ മാത്രം മതി.

ഒന്നും വേണ്ട, ഡോഗോപാലകൃഷ്ണാക്രമാക്ക്ഷന്‍ പ്ലാന്‍ പ്രകാരം കാര്യങ്ങളൊക്കെ അങ്ങിനെ മുന്നേറി മുന്നേറി പോകുന്നതിനിടയ്ക്ക് സുകുമാരന്‍ മാഷ് മൊത്തം പ്രശ്നം പറഞ്ഞുപറ്റിക്കലാണെങ്കില്‍ നമുക്കൊരു സീപ്പീയെമ്മാക്രമണും പ്ലാന്‍ ചെയ്യേണ്ട എന്ന രീതിയില്‍ ഒരു കമന്റിട്ടപ്പോള്‍ കണ്ടു, ശാസ്ത്രച്ചാവേറുകളുടെ തനി സ്വഭാവം. ഇവിടുണ്ട്. ഇത്രേള്ളൂ നിത്യജീവിതത്തിലെയും ബ്ലോഗ് ജീവിതത്തിലെയും ശാസ്ത്രീയത. ഇവരാണ്, ലോകത്താദ്യമായി ശാസ്ത്രസംരക്ഷണവേദിയുണ്ടാക്കി അതിന്റെ സെക്യൂരിറ്റികളാവുന്നത്. ശാസ്ത്രത്തിന് ഇത്രയും ഗതികേട് വരുന്നത് ഒരു തനി വലതുപക്ഷവര്‍ഗ്ഗീയതീവ്രവാദിയും സര്‍വ്വോപരി ആറെസ്സെസ്സനുഭാവിയും അതുകൊണ്ട്തന്നെ ആര്‍ഷഭാരതപുളകിതനുമായ എനിക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നാട്ടിലെ ഏതൊരു ശാസ്ത്രച്ചാവേറിനും പറ്റിയ അബദ്ധമാണ് ഡോ. ഗോപാലകൃഷ്ണനും പറ്റിയതെന്ന് തോന്നുന്നു-അതായത് ആധുനിക ശാസ്ത്രമാണ് ഏറ്റവും വലിയ സംഭവമെന്നോര്‍ത്ത് ആര്‍ഷഭാരതമുള്‍പ്പടെ എന്തിനെയും ഏതിനെയും ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. (എന്റെ അഭിപ്രായത്തില്‍) പല പല ശാസ്ത്രങ്ങളും പോലെ ഒരു ശാസ്ത്രം, ആധുനിക ശാസ്ത്രം. ബ്ലോഗിലെയും നാട്ടിലെയും പല ചാവേറുകളും ആധുനിക ശാസ്ത്രത്തിനെ സംര‌ക്ഷിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നതിന്റെ ഒരു കാരണം ശാസ്ത്രവും സാങ്കേതിക വിദ്യയും കൂട്ടിക്കുഴച്ച് ഒരു പരുവമാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു. സാങ്കേതിക വിദ്യ അനുദിനം പുരോഗമിക്കുമ്പോള്‍ പണ്ടത്തെ കാളവണ്ടിയെ നോക്കി
പുജ്‌ഞ്ഞിക്കാന്‍ നമുക്കൊരു പാടുമില്ല. അതുകൊണ്ടാണല്ലോ, രാമായണത്തില്‍ ജറ്റെഞ്ചിന്‍ തപ്പി അതൊന്നും രാമായണത്തിലില്ല എന്ന് തെളിയിച്ച് ആധുനിക ശാസ്തത്തെ നോക്കി നമ്മളൊക്കെ പുളകിതരായത്.

(എന്റെ അഭിപ്രായത്തില്‍) കുറച്ച് ഭാവനയും, കുറെയേറെ ഇമാഞ്ചിനേഷനും, അതിലേറെ വിശകലനബുദ്ധിയും, പാകത്തിന് അപഗ്രഥന ശക്തിയും അത്യാവശ്യം അറിയാനുള്ള അഭിവാഞ്ചയും വേണ്ടത്ര അസ്ഥിക്ക് പിടുത്തവുമൊക്കെയുണ്ടെങ്കില്‍ ആര്‍ക്കും ശാസ്ത്രീയമായി ചിന്തിക്കാം- ആര്‍ഷഭാരതക്കാര്‍ക്കും ചിന്തിക്കാം, അതു കഴിഞ്ഞുള്ളവര്‍ക്കും ചിന്തിക്കാം, ഇപ്പോഴുള്ളവര്‍ക്കും ചിന്തിക്കാം, ഇനി വരാനിരിക്കുന്നവര്‍ക്കും ചിന്തിക്കാം, കാര്യങ്ങള്‍ പഠിക്കാം, മനസ്സിലാക്കാം, ഇമാജിന്‍ ചെയ്യാം... പക്ഷേ പലതും പ്രാവര്‍ത്തികമാക്കണമെങ്കില്‍ നല്ല സാങ്കേതിക വിദ്യയും കൂടി വേണം. അത് ഓരോ കൊല്ലവും പുരോഗമിച്ച് പുരോഗമിച്ച് വരുന്നതുകൊണ്ട്, പണ്ട് വിമാനശാസ്ത്രമോ മറ്റോ ഉണ്ടായിരുന്നുള്ളൂ, ജെറ്റിഞ്ചിനില്ലായിരുന്നു, ഇപ്പോള്‍ വിമാനവുമുണ്ട് എഞ്ചിനുമുണ്ട്, ഇനി ഒരു അമ്പത് കൊല്ലം കഴിയുമ്പോള്‍ വേറേ വല്ലതുമുണ്ടാവും-അത്രതന്നെ. അതല്ലാതെ ആര്‍ഷഭാരത്തിലും ഗ്രീസിലും കൊങ്ങാണ്ടൂരുമൊക്കെയുണ്ടായിരുന്നവര്‍ക്ക് ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിവൊന്നുമില്ല, ഇപ്പോളുള്ള ആധുനിക ശാസ്ത്രമല്ലേ ശാസ്ത്രം, പണ്ടത്തെ ശാസ്ത്രമൊക്കെ എന്നാ ശാസ്ത്രമായിരുന്നു, എന്നൊക്കെപ്പറിഞ്ഞ് ആധുനിക ശാസ്ത്രത്തെ സംരക്ഷിക്കാനും വേണമെങ്കില്‍ അതിനുവേണ്ടി പടപൊരുതാനുമൊക്കെ അന്താരാഷ്ട്ര ആധുനിക ശാസ്ത്രസംരക്‍ഷണസമതിയുടെ കേരളാ ഘടകം ഘടം, മൃദംഗം, മദ്ദളം, ഇലത്താളം,ആലവട്ടം, വെഞ്ചാമരം ഇവയൊക്കെയായി ഫീല്‍‌ഡിലിറങ്ങുന്നത് നല്ല കോമഡി തന്നെ. ആര്‍ഷഭാരതച്ചാവേറുകളോ (അതവിടെ നില്‍ക്കട്ടെ, ഇവിടെ ഫോക്കസ് ആധുനിക ശാസ്ത്രച്ചാവേറുകളാണേ...)

എന്തായാലും ബ്ലോഗിലെ ആധുനികശാസ്ത്രച്ചാവേറുകള്‍ ടെക്സ്റ്റ് ബുക്ക് വായിച്ച് നോക്കി വണ്ടുവണ്‍ കമ്പാരിസണൊക്കെ നടത്തി, അവിടുണ്ടോ, ഇവിടുണ്ടോ എന്നൊക്കെ തപ്പി ആധുനിക ശാസ്ത്രത്തെ ഘോരഘോരം സംരക്ഷിച്ച് അവസാനം ലവലിനിലും സക്കറിയയിലും നീലകണ്ഠനിലും, മോഡിയിലും ഗുജറാത്തിലുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരതക്കാരുടെ അതേ ലെവലാവുന്നത് ബ്ലോഗില്‍ പലയിടത്തും കാണാം. താല്പര്യമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചിക്കുന്ന, ആദ്യകാലം മുതല്‍‌ക്കുള്ള ബ്ലോഗുകള്‍ തപ്പിയാല്‍ മതി.

ഇനി ആധുനിക ശാസ്ത്രത്തിന്റെ വത്തിക്കാനായ സ്വീഡന്‍, ആധുനിക ശാസ്ത്രക്കാര്‍ ഏറ്റവും അധികം ആരാധിക്കുന്ന നോബല്‍ സമ്മാനം കൊടുത്താദരിച്ച് ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കൊന്ന് വായിക്കാം:

"....The actual crisis came when I was eleven or twelve. The rabbi was telling us a story about the Spanish Inquisition, in which the Jews suffered terrible tortures. He told us about a particular individual whose name was Ruth, exactly what she was supposed to have done, what the arguments were in her favor and against her-the whole thing, as if it had all been documented by a court reporter. And I was just an innocent kid, listening to all this stuff and believing it was a true commentary, because the rabbi had never indicated otherwise.

At the end, the rabbi described how Ruth was dying prison: “And she thought, while she was dying”. blah, blah.

That was a shock to me. After the lesson was over, I went up to him and said, “How did they know what she thought when she was dying?”

He says, “Well, of course, in order to explain more vividly how the Jews suffered, we made up the story of Ruth. It wasn’t a real individual.”

That was too much for me. I felt terribly deceived: I wanted the straight story-not fixed up by somebody else-so I could decide for myself what it meant. But it was difficult for me to argue with adults. All I could do was get tears in my eyes. I started to cry. I was so upset.

He said, “What’s the matter?”

I tried to explain. “I’ve been listening to all these stories, and now I don’t know, of all the things you told me, which were true, and which were not true! I don’t know what to do with everything that I’ve learned!” I was trying to explain that I was losing everything at the moment, because I was no longer sure of the data, so to speak. Here I had been struggling to understand all these miracles, and now-well, it solved a lot miracles, all right!. But I was unhappy."


ഇത് വായിക്കുമ്പോള്‍ ചാവേറുകളൊക്കെ “കണ്ടോ ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്” എന്നുപറഞ്ഞാവേശിച്ചേക്കാം. പക്ഷേ ഇവിടെ രണ്ടാണ് സന്ദേശം- സ്വന്തം കാര്യത്തിനും പ്രസ്ഥാനത്തിനുമൊക്കെ വേണ്ടി പറഞ്ഞ് പറ്റിച്ചാല്‍ അവസാനം ആള്‍ക്കാര്‍ ഇതുപോലെ പ്രതികരിക്കും. പക്ഷേ അതിലുമുപരി ഇവിടുത്ത കാര്യം, ശാസ്ത്രീയമായി ചിന്തിക്കുന്നയാള്‍ക്ക് വേണ്ടത് ഒറിജിനല്‍ കാര്യങ്ങളാണ്. അത് കിട്ടുന്നതനുസരിച്ച് അയാളാണ് വിശകലിച്ച് ഒരു വഴിക്കാവേണ്ടത്. പിണറായിയുടെ കാര്യത്തിലായാലും ജയകൃഷ്ണന്‍ മാഷിന്റെ കാര്യത്തിലായാലും ഗുജറാത്തിന്റെ കാര്യത്തിലായാലും നന്ദിഗ്രാമിന്റെ കാര്യത്തിലായാലും സിഖ് കൂട്ടക്കൊലയുടെ കാര്യത്തിലായാലും പാര്‍ല‌മെന്റാക്രമണക്കാര്യത്തിലായാലും (അത് ഗുജറാത്തില്‍‌നിന്നുള്ള ആറോ ഏഴോ ആറെസ്സെസ്സുകാരാ‍യിരുന്നു എന്ന ഇന്‍‌വെസ്റ്റിഗേറ്റീവ് തീസിസ് ഡല്‍ഹിയിലെ ഏതോ സര്‍വ്വകലാശാല പ്രസിദ്ധീകരിക്കാന്‍ അനുവധിച്ചില്ല എന്ന് കോഴിക്കോടിരുന്ന് സക്കറിയ- ആഹ് സക്കറിയ- പറഞ്ഞൂ എന്ന് കേട്ടതും, നമ്മള്‍ തികച്ചും ശാസ്ത്രീയമായി അതുമാത്രമങ്ങ് വിശ്വസിച്ചു- അതാണ് ആധുനികശാസ്ത്രച്ചാവേറിസം) ആവേശ്വോജ്ജ്വല്‍‌ക്കുമാരന്മാരാവുകയല്ല, ശാസ്ത്രീയമായ രീതി. നമ്മുടെ ആധുനികശാസ്ത്രച്ചാവേറുകളില്‍ ഇത്രപേര്‍ ഈ കാര്യങ്ങളിലൊക്കെ ശാസ്ത്രീയമായ നിലപാടെടുത്തിട്ടുണ്ട് എന്ന് താല്‍‌പര്യമുള്ളവര്‍ ബ്ലോഗുകള്‍ കയറിയിറങ്ങി കണ്ടുപിടിച്ചുകൊള്ളുക.

അതുകൊണ്ട് ആര്‍ഷഭാരതച്ചാവേറുകളേ, നിങ്ങള്‍ക്ക് നിങ്ങളറിയാതെതന്നെ കമ്പനി തരുന്നവരെ നിങ്ങള്‍ പോലും തിരിച്ചറിയുന്നില്ലേ...

ഈ ആധുനിക ശാസ്ത്രപ്രേമവും സരക്ഷണവുമൊക്കെ തികച്ചും നിഷ്‌കളങ്കമായ വികാരപ്രകടനങ്ങളാണ് എന്നാരെങ്കിലും കരുതിയെങ്കില്‍ അവര്‍
ശാസ്ത്രജ്ഞര്‍ പോയിട്ട് വെറും അജ്ഞര്‍ പോലുമല്ല. കഴിഞ്ഞ പാര്‍ട്ടിക്കമ്മറ്റി അണികളും അനുഭാവികളുമൊക്കെ ബ്ലോഗ് പോലുള്ള മാധ്യമങ്ങളില്‍ ഹോണ്ടാ ആക്ടീവയില്‍ വന്ന് ആക്ടീവാകണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ നിങ്ങളൊക്കെ എന്താ ഓര്‍ത്തേ, അണ്ണന്മാരെല്ലാം വന്ന് ബ്ലോഗ് തുടങ്ങി കോണ്‍‌ഗ്രസ്സിനെയും ബീജേപ്പീയേയുമൊക്കെ ചീത്തവിളിച്ചുകൊണ്ടിരിക്കുമെന്നോ? ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാരൊക്കെ ശാസ്ത്രജ്ഞരാവുകയോ അല്ലാതാവുകയോ ശാസ്ത്രീയമായി ചിന്തിക്കുകയോ ചിന്തിക്കാതെ ചിരിക്കുകയോ എന്തോ ആവട്ടെ, പക്ഷേ അവരേപ്പോലെ സമര്‍ത്ഥരും മര്‍മ്മത്ത് പിടിക്കാന്‍ കഴിവുള്ളവരും ഈ ഭൂമി മലയാളത്തിലില്ല (ലെതെന്ത് മലയാളം?) മക്കളേ.... മനുഷ്യരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന മേഘലകളിലൊക്കെ അണ്ണന്മാര്‍ തന്നെ ആദ്യം കയറിപ്പിടിക്കും- സാക്ഷരത, വര്‍ഗ്ഗീയത, അഴിമതി, പട്ടിണി.. ആദ്യത്തെ ആ ഓളമൊക്കെ കാണുമ്പോള്‍ പിന്നെ അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് എല്ലാവരും അങ്ങ് കരുതും. അതിനവര്‍ക്കൊരു പ്രത്യേക ന്യാക്ക് തന്നെയാണ്. അങ്ങിനെയങ്ങിനെ വന്ന് കഴിയുമ്പോള്‍ അണ്ണന്മാര്‍ പതുക്കെ അടുത്ത കരുക്കള്‍ നീക്കും. പിന്നെപ്പിന്നെ പിണറായിപ്രശ്നത്തിലും (ആ ഫേമസ് വാക്കുകള്‍ തന്നെയെടുക്കാം “... അതല്ലാതെ പിണറായി നേരിട്ട് അഴിമതി കാണിക്കുമെന്ന് കോണ്‍‌ഗ്രസ്സുകാര്‍ പോലും കരുതില്ല”...ലേത്...ങാ, ലതുതന്നെ), സക്കറിയ പ്രശ്നത്തിലുമൊക്കെ അണ്ണന്മാര്‍ പറയുന്നത് തന്നെ ശരിയെന്ന് ആള്‍ക്കാരങ്ങ് വിചാരിക്കും- അങ്ങിനെയങ്ങിനെയങ്ങിനെ തങ്ങളുടെ അജണ്ടകള്‍ പയ്യെപ്പയ്യെ അങ്ങ് നടപ്പാക്കും. ഈ ആധുനിക ശാസ്ത്രസംരക്ഷണശ്രമവും അതിന്റെ ഭാഗം തന്നെയെന്ന് എനിക്ക് ഒരു ചമ്മലും തെളിവുമില്ലാതെ പ്രഖ്യാപിക്കാം- കാരണം ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയും ആറെസ്സെസ്സ് അനുഭാവിയുമാണ്. എനിക്കൊക്കെ എന്തുമാവാം. ആരും ഒരു പുല്ലിന്റെ വിലപോലും കൊടുക്കില്ല. പക്ഷേ ആധുനികശാസ്ത്രസംരക്ഷകരും ഇടതുപക്ഷമതേതരത്വസമത്വസാഹോദ്യര്യരും അങ്ങിനെയല്ല. അവര്‍ പറയുന്നത് നാലുപേര്‍ കേള്‍ക്കും. അതവര്‍ക്കും അറിയാം നമുക്കും അറിയാം (നമുക്കറിയാമോ എന്നവര്‍ക്കറിയാമോ എന്ന കാര്യത്തിലേ സ്വലലപ്ം സംശയമുള്ളൂ).

അതായത് വ്യക്തമായ പ്ലാനിംഗിന്റെയും പദ്ധതിയും ഭാഗം തന്നെയാണ് ഈ ആധുനികശാസ്ത്രസംരക്ഷണപ്രേമമെന്ന് ഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ ഞാനങ്ങ് പ്രഖ്യാപിക്കുന്നു. മനസ്സില്‍ തട്ടിയുള്ള പരിപാടിയൊന്നുമല്ല- ഒരു ആഹ്വാനത്തിന്റെ ഭാഗമായുള്ള ഒരു പ്രകടനം. പതിവുപോലെ, ഇവര്‍ ഏറ്റെടുത്ത് കുളമാക്കിയ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പോലെ ഇതും കുറച്ച് കഴിയുമ്പോള്‍ സ്വാഹപോലെയാവട്ടെ എന്ന് ഒരു ആര്‍ഷഭാരതയാറെസ്സെസ്സുകാരന്റെ ആത്മാര്‍ത്ഥതയോടെ ഞാന്‍ ആശംസിക്കുന്നു. അജണ്ട മണക്കാന്‍ കാരണം, “...ആര്‍ഷഭാരതയണ്ണന്മാരൊക്കെ ഡോ. ഗോപാലകൃഷ്ണനെ ഉപേഷിച്ച് യഥാര്‍ത്ഥ ആര്‍ഷഭാര്‍തത്തിനെ കയറിപ്പിടിക്കാന്‍ തുടങ്ങി...” മുതലായ കമന്റുകളും, “...ഈ പീഡിയെഫ് ആര്‍ഷഭാര്‍തത്തിന്റെ പേരിലുള്ള ഉഡായിപ്പുകളെക്കുറിച്ചാണ്,അല്ലാതെ ആര്‍ഷഭാരതത്തിനെതിരെയല്ല” എന്നോ മറ്റോ ഉള്ള ഒരു ഡിസ്‌കോ കൈമളിട്ടുകൂടേ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും കാണാത്തതും “പറ്റീരിനെപ്പറ്റിയാണെങ്കില്‍ നമുക്കെപ്പോഴെങ്കിലും സീപ്പീയെമ്മിന്റെ പറ്റീരുകളെപ്പറ്റിയും പറയേണ്ട...?” എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങളുമൊക്കെത്തന്നെ.

ഇനി ആര്‍ഷഭാരതക്കാര്‍ക്ക് ഒരിഞ്ച് പുളകിതമാവാനുള്ള ഒരു കാര്യവും- ആധുനികര്‍ക്ക് എതിര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല- കാരണം നോബല്‍ കിട്ടിയ ശാസ്ത്രജ്ഞന്‍ തന്നെയാണ് ഇതും പറഞ്ഞിരിക്കുന്നത്.

“...Now, Professor, here is my question: you see the Indian people are just as poor, and sometimes, even poorer than the Negro people, but they’re getting somewhere, somehow-this man has sent his son to college; those women are building up a sewing business. But my people aren’t getting anywhere. Why is that?”

I told him, of course, that I didn’t know-which is my answer to almost every question-………. I tried to guess at something which I thought was possible. I said, “There’s a long tradition behind life in India that comes from a religion and philosophy that is thousands of years old. And although these people are not In India, they still pass on those traditions about what’s important in life-trying to build for the future and supporting their children in the effort-which have come down to them for centuries,”…”I think that your people have unfortunately not had a chance to develop such a long tradition, or if they did, they lost it through conquest and slavery”. I don’t know if it’s true, but it was my best guess."


അതുകൊണ്ട് എന്റെ പൊന്നാര്‍ഷന്മാരേ, പുരാതനകാലത്തുണ്ടായിരുന്ന എന്തിനെയും ആധുനികകാലത്തിലെ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ഇന്നുള്ളതൊക്കെ അന്നുമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ മിനക്കെടാതെ അന്നുണ്ടായിരുന്നതൊക്ക് അന്നെത്ര ഉണ്ടായിരുന്നോ അത്രയും മാത്രമാക്കി ഞങ്ങള്‍ക്കൊക്കെ ഒന്ന് പറഞ്ഞ് താ. ഇടതുപക്ഷാനുഭാവം ഇന്‍‌ജെക്ട് ചെയ്യപ്പെട്ട നമ്മുടെ ആധുനികന്മാരില്‍ നിന്ന് അത് ശരിയായ രീതിയില്‍ നമുക്ക് കിട്ടില്ല. നിങ്ങളോ അത് അങ്ങ് ഓവറാക്കി അതിന്റെ സകല വിശ്വാസ്യതയും കളയുകയും ചെയ്തു. ഈ ലോകത്തുള്ള എല്ലാം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ സാള്‍ട്ട് ഒരു പിഞ്ച് മാത്രമല്ലല്ലോ. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ ഞങ്ങള്‍ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദികള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കൂടി ഒന്ന് പറഞ്ഞ് താ. ആര്‍ഷഭാരതത്തില്‍ ബോയിംഗ് 737 ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അന്തക്കാലത്തും മനുഷ്യന് ആകാശത്തുകൂടി പറക്കാനുള്ള ഒരു സംവിധാനത്തെപ്പറ്റി ആര്‍ഷഭാരതക്കാരും ചിന്തിച്ചിരുന്നോ, അത് എവിടെയെങ്കിലും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നൊക്കെ മാത്രം പറഞ്ഞ് തന്നാല്‍ മതി. ആകാശത്തുകൂടി പറന്ന് നടക്കുന്ന പരവതാനിയെപ്പറ്റി നമ്മളൊക്കെ കഥകളില്‍ വായിച്ചിട്ടുണ്ട്. അതുപോലുള്ള ഒരു സോളാര്‍ സെയില്‍ സംഭവം (വളരെ നേര്‍ത്ത, സോളാര്‍ സെല്ലുകള്‍ ധാരാളം പിടിപ്പിച്ച, പ്രൊപ്പല്ലന്റ് ഒട്ടുമേ ഇല്ലാത്ത) ഒരു സംഭവുമായി വ്യാഴത്തിലേക്കോ
മറ്റോ ജപ്പാന്‍ കഴിഞ്ഞ ദിവസം ഒരു സംഭവം അയച്ചിട്ടുണ്ട്. അന്നത്തെ ഭാവനകളൊക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യമാകും. അതിന് കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് എല്ലാത്തിന്റെയും തുടക്കം ഭാവനയില്‍ നിന്നാണ്. ഗോപികയില്‍ നിന്നോ കാര്‍ത്തികയില്‍ നിന്നോ അല്ല.

ആധുനികശാസ്ത്രച്ചാവേറുകള്‍ക്ക് വേണ്ടിയും ചിലത് അതേ പുസ്തകത്തില്‍ നിന്നുതന്നെ ക്വോട്ടുന്നു. ആര്‍ഷഭാരതക്കാര്‍ക്കും ഫോളോ ചെയ്യാവുന്നതാണ്:

"...It appears that Greeks take their past very seriously. They study ancient Greek archeology in their elementary schools for 6 years, having to take 10 hours of that subject every week. It is a kind of ancestor worship, for they emphasize always how wonderful the ancient Greeks were-and wonderful indeed they were. When you encourage them by saying, “Yes, and look how modern man has advanced beyond the ancient Greeks”-thinking of experimental science, the development of mathematics, the art of the Renaissance, the great depth and understanding of the relative shallowness of Greek philosophy, etc., etc.- they reply, “What do you mean? What was wrong with the ancient Greeks?” They continuously put their age down and the old age up until to point out the wonders of the present seems to them to be an unjustified lack of appreciation for the past."

ഇവിടെ ഗ്രീക്കെന്നൊക്കെയുള്ളിടത്ത് ആര്‍ഷഭാരതം എന്നോ മറ്റോ കൊടുത്താല്‍ മതി. ഗ്രീക്കുകാര്‍ പഠിച്ചതുപോലെ/പഠിക്കുന്നതുപോലെ വസ്തുനിഷ്ഠമായ ഒരു ഭാരതസംസ്കാരപഠനമൊന്നും നടത്താന്‍ ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല എന്നു തോന്നുന്നു (ഡോ. ഗോപാലകൃഷ്ണന്മാര്‍ തകര്‍ക്കുന്നതും അതുകൊണ്ടൊക്കെത്തന്നെ)- കാരണം നമ്മള്‍ എങ്ങിനെ പഠിക്കണം, എന്തൊക്കെ
പഠിക്കണം എന്ന് പണ്ടുമുതല്‍‌ക്കേ തീരുമാനിച്ചിരുന്നത് ജേയെന്ന്യൂ ഓറിയന്റിട്ട് ഇടതുപക്ഷാനുഭാവ ബുദ്ധിജീവികളായിരുന്നു എന്ന് ഞങ്ങള്‍ വലതുപക്ഷക്കാര്‍ പണ്ടേ പറയാറുണ്ട്.

സര്‍‌മറി

ഇനി ശ്രീ ഉമേഷ് ഗുരുകുലത്തിനുവേണ്ടി ഈ പോസ്റ്റില്‍ ഇത്രയും കൈയ്യിട്ടലച്ചിതിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു. ഞാന്‍ പച്ചമലയാളത്തില്‍ പച്ചയായിട്ടെഴുതിയ പല പോസ്റ്റുകളും ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ഇതേ ദേഹം തന്നെയാണ് സംസ്കൃതവും റഷ്യനുമൊക്കെ നമുക്കുവേണ്ടി സരളമായി വ്യാഖ്യാനിച്ച് തരുന്നത്. മലയാളി മലയാളം വ്യാ‍ഖ്യാനിക്കുന്നത് ഇങ്ങിനെയാണെങ്കില്‍ അതേ മലയാളി റഷ്യന്‍ വ്യാഖ്യാനിക്കുമ്പോള്‍ അതെങ്ങിനെയായിരിക്കുമെന്നറിയണമെങ്കില്‍ റഷ്യക്കാരെ മലയാളം പഠിപ്പിക്കേണ്ടിവരും. അദ്ദേഹത്തിന് ഒരു രീതിയിലുമുള്ള ഒരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടാക്കരുത് എന്നത് എന്റെയൊരു വാശിയാണ്.

1. ബ്ലോഗില്‍ ഇപ്പോഴത്തെ ഫാഷനായ ഡോ. ഗോപാലകൃഷ്ണാക്രമണവും ആധുനിക ശാസ്ത്ര ഹല്ലേല്ലുയ്യ കമന്റുകളുമാണ് ഈ പോസ്റ്റിനാധാരം എന്ന് കരുതരുത്. ഈ പോസ്റ്റിന്റെ പശ്ചാത്തലം മാത്രമാണത്. ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ ആധാരം, പതിവുപോലെ എഴുതുന്നവരും പറയുന്നവരും അത് എഴുതാനും പറയാനും എത്രമാത്രം യോഗ്യരാണ് എന്നുള്ളതാണ് . ഏതൊരു മൂവ്മെന്റിനും ഏറ്റവും അത്യാവശ്യം വേണ്ടത് വിശ്വസ്യത എന്ന കാര്യമാണ്. പറയുന്നവര്‍ക്ക് വിശ്വാസ്യതയില്ലെങ്കിലാണ് ഒരു വലിയ യുദ്ധത്തിനുശേഷവും വഞ്ചി പിന്നെയും തിരുനക്കര തന്നെ കിടക്കുന്നത്. അപ്പോളാണ് “ആ” കള്‍ ഉണ്ടാവുന്നത്. (ഇതിങ്ങിനെ പറഞ്ഞില്ലെങ്കില്‍ ശ്രീ ഉമേഷ് ഈ പോസ്റ്റിന് കാരണം വേറേ വല്ലതുമാണെന്ന് പറയും-പിന്നെ ഞാന്‍ പുറകെ നടന്ന്, സാര്‍, അതല്ല, ഇതാണ് കാരണം, ആധാരം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കണം).

2. ഡോ. ഗോപാലകൃഷ്ണാക്രമണപ്പോസ്റ്റുകളില്‍ ഒരു പോസ്റ്റുപോലും എന്നെ അല്പം പോലും ചൊടിപ്പിച്ചില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പോസ്റ്റും പോയിട്ട് ഒരു പോസ്റ്റുപോലും ഞാന്‍ നേരാംവണ്ണം വായിച്ചിട്ടില്ല. എന്റെ താല്പര്യം പതിവുപോലെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരും അവരുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളുമാണ്.

3. ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നത് ആധുനിക ശാസ്ത്രത്തെപ്പറ്റിയും ശാസ്ത്രബോധത്തെപ്പറ്റിയുമൊക്കെ ഊറ്റം കൊള്ളുന്നവര്‍, അവര്‍ ശാസ്ത്രിമാരാവണമെങ്കില്‍,അവരുടെ എല്ലാ നിലപാടുകളിലും-ആനുകാലികമാണെങ്കിലും, ശാസ്ത്രമാണെങ്കിലും, സാങ്കേതികമാണെങ്കിലും-എന്ത് മാങ്ങാ‍ത്തൊലിയാണെങ്കിലും- ശാസ്ത്രീയത ഉണ്ടായിരിക്കണം. ഗുജറാത്ത് സംഭവത്തെ തികച്ചും ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ സാധിക്കാത്ത ഒരു ഇടതുപക്ഷാനുഭാവി മാഗ്‌നെറ്റിസത്തിലെ ശാസ്ത്രീയതയെപ്പറ്റി പറയുമ്പോള്‍ അതിലൊരു വൈരുദ്ധ്യമുണ്ട്. മുകളില്‍ കൊടുത്ത ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്റെ വിചാരങ്ങള്‍ ഉദാഹരണം. ആര്‍ഷഭാരതച്ചാവേറുകളല്ല ഈ പോസ്റ്റിന്റെ ഫോക്കസ്-ആധുനിക ശാസ്ത്രസംരക്ഷകരെന്ന് ഞാന്‍‌തന്നെ വിളിക്കുന്ന, ബ്ലോഗിലെ ചിലരാണ്.

4. മലയാളം ബ്ലോഗില്‍ ആധുനിക ശാസ്ത്രത്തിന് മാത്രം ഹല്ലേലയ്യേ പാടുന്നവരില്‍ പലരുടെയും ടെക്‍സ്റ്റ് ബുക്കിനപ്പുറത്തുള്ള പല നിലപാടുകളും തികച്ചും അശാസ്ത്രീയമാണെന്ന് എന്റെ നിലപാടോ മീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി. പാര്‍ലമെന്റാക്രമണം നടത്തിയത് ഗുജറാത്തില്‍ നിന്ന് വന്ന ആറെസ്സെസ്സുകാരാണ് എന്ന് തീരുമാനിക്കാന്‍ ഒരു ആധുനിക ശാസ്ത്രാനുഭാവിക്ക് വേണ്ടിയിരുന്നത് ഇപ്പോഴത്തെ വെറും‌കറിയയും പറഞ്ഞ കാലത്തെ സര്‍ കറിയയുമായ സക്കറിയ കോഴിക്കോടങ്ങാടിയില്‍ നടത്തിയ ഒരു പ്രസംഗം മാത്രമായിരുന്നു (എന്നുവെച്ച് പാര്‍ലമെന്റാക്രമണം നടത്തിയത് ആറെസ്സെസ്സുകാരാണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ അന്വേഷണ ഏജന്‍‌സികള്‍ നടത്തിയ അന്വേഷണം കോടതി പോലുള്ള കാര്യങ്ങള്‍ ശരിവെച്ചോ ഇല്ലയോ എന്ന് നോക്കി തീരുമാനിക്കും. ഈ ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഞാന്‍ നേരിട്ടറിഞ്ഞ് ബോധ്യപ്പെട്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന് വെച്ചാല്‍ ചുറ്റിയത് തന്നെ).ഇത് ഒരു ഉദാഹരണം മാത്രം. വ്യക്തിയെയല്ല നിലപാടിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിന്തിക്കണം.

5. ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമൊന്നും ഒരു സംരക്ഷകരുടെയും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ അതിന്റേതായ രീതിയില്‍ പുരോഗമിച്ചുകൊള്ളും. ഇതിനിടയ്ക്ക് സ്യൂഡോകളും ചാവേറുകളുമൊക്കെ ധാരാളമുണ്ടാവും.ആവശ്യമുള്ളവര്‍ക്ക് അവരുമായി യുദ്ധത്തിലേര്‍പ്പെടാം. പക്ഷേ ശാസ്ത്രത്തിന്റെ പുരോഗതി ആ യുദ്ധത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചൊന്നുമല്ല. ശാസ്ത്രം എല്ലാക്കാലത്തുമുണ്ടായിരുന്നു. ഇന്ത്യയില്‍ പണ്ട് ശാസ്തീയചിന്തകളൊക്കെ നല്ല രീതിയിലുണ്ടായിരുന്നു എന്നാണ് എന്റെ ഒരു മനസ്സിലാക്കല്‍. ഇടതുപക്ഷം വന്നതില്‍ പിന്നെയാണോ അതിനൊരു ഇടിവ് സംഭവിച്ചത് എന്നൊരു സംശയം മാത്രം ഈയിടെയായി ഉണ്ട് :)

6. മറിച്ചൊരു തെളിവ് കിട്ടി ഞാന്‍ വിശ്വസിക്കുന്നതുവരെ ബ്ലോഗിലെ ഇപ്പോഴത്തെ ഈ ആധുനികശാസ്ത്രപ്രേമം തികച്ചും രാഷ്ടീയപ്രേരിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല ശാസ്ത്രപ്രേമികളുടെയും ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്. സംശയിക്കാനുള്ള എന്റെ മൌലികാവകാശം ഞാന്‍ പൂര്‍ണ്ണമായും വിനിയോഗിക്കുന്നു. അങ്ങിനെ സംശയിക്കാനുള്ള ചില കാരണങ്ങള്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട്. ഒരു കാരണവുമില്ലെങ്കിലും സംശയിക്കാനുള്ള അവകാശം എനിക്കുണ്ട് താനും.


റഫറന്‍സ്

എന്തിന് റഫറന്‍സ്? റഫറന്‍സ് വേണ്ടിടത്ത് അതൊക്കെ വെയ്ക്കണം. പക്ഷേ ഫണ്ടമെന്റലായ ഒരു ചിന്തയ്ക്ക് എവിടെ റെഫറന്‍സ്? ഉദാഗുണനത്തിന് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം അമ്പത് ഡെസിമല്‍ പ്ലേസിന് കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ഒരു പുതിയ മെതേഡ് കണ്ടെത്തിയിരിക്കുന്നു. കോത്താഴത്തുനിന്നും കൊങ്ങാണ്ടൂരിലേക്കുള്ള ദൂരം തടിസ്കെയില്‍ വെച്ച് അളന്ന് അതിനെ ഭൂമിയുടെ വ്യാസവുമായി ഗുണിച്ച് അതില്‍ നിന്നും ചന്ദ്രന്റെ ഡയമീറ്റര്‍ കുറച്ച് അതെല്ലാം കൂടി സൂര്യന്റെ എനര്‍ജിയുമായി ഹരിക്കുമ്പോളാണ് ഏറ്റവും കൃത്യമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണക്കുകൂട്ടാന്‍ പറ്റുന്നത്. ഇതിലെന്ത് റഫറന്‍സ് ഇരിക്കുന്നു? ഇത് ശാസ്ത്രീയമാണോ അല്ലയോ എന്നറിയാന്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തു നോക്കുക. സംഗതി കിട്ടുന്നുണ്ടെങ്കില്‍ ദാറ്റ്‌സ് ഇറ്റ്. എന്തിനും ഏതിനും റഫറന്‍സ് ആവശ്യപ്പെടേണ്ട ആവശ്യമൊന്നുമില്ല. റഫറന്‍സുകളൊന്നുമില്ലാത്ത ഫണ്ടമെന്റല്‍ തിങ്കിംഗ്-തികച്ചും ശാസ്ത്രീയമായി. അതും വേണം നമുക്ക്.


ഈ പോസ്റ്റില്‍ ഇംഗ്ലീഷില്‍ കൊടുത്തതൊഴിച്ച് ബാക്കിയെല്ലാം ഒരു ടെക്സ്റ്റ് ബുക്കിലുമില്ലാത്ത തികച്ചും മൌലികമായ, എന്റെ മാത്രമായ ചിന്തകളും അഭിപ്രായങ്ങളും. ഉഗാണ്ടയിലെ സായിപ്പിന്റെയും കോത്താഴത്തെ ശാസ്ത്രജ്ഞന്റെയും റഫറന്‍സുകളൊന്നും വെക്കാനില്ല. ഇംഗ്ലീഷിലെഴുതിയ കാര്യങ്ങള്‍ നോബല്‍ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞന്റെ സംസാരങ്ങളും മറ്റും വേറൊരാള്‍ പുസ്തകമാക്കിയ പുസ്തകത്തില്‍ നിന്നും ക്വോട്ടിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും പകര്‍പ്പവകാശവും അവര്‍ക്കും പ്രസാധകര്‍ക്കും മാത്രം. ഒറിജിനല്‍ ആയതുകാരണം വേറേ ഏതെങ്കിലും ആശയവുമായി പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാനില്ല.എന്റെ പോസ്റ്റിന്റെ രാജാവ് ഞാന്‍ മാത്രം.

(ഇതെല്ലാം എഴുതുന്നത് അതീവ വിരസമായ ഒരു തീവണ്ടിയാത്രയ്ക്കിടയില്‍. ഒരു സ്റ്റേഷനിലറങ്ങി ഈയാഴ്ചത്തെ മാതൃഭൂമി ആപ്പ് വാങ്ങിവായിച്ചപ്പോള്‍ ദേ കിടക്കുന്നു-

“...ഉദാ. ബി.ബി.സി നിരവധി പാര്‍ട്ടുള്ള ഒരു ഡോക്യുമെന്ററി മൂന്ന് നാല് തവണ പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ പാഠം അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നും ഫലപ്രദമല്ല എന്നായിരുന്നു. പേടിപ്പിക്കുന്ന കഥ" - മാതൃഭൂമി 2010 മെയ് 23-29, പേജ് 27 രണ്ടാം കോളം ഒന്നാം പാര)

Labels: , , ,

21 Comments:

 1. At Tue May 25, 12:50:00 AM 2010, Blogger ഭക്ഷണപ്രിയന്‍ said...

  അണ്ണാ , ആശ്വാസം ആയോ?

   
 2. At Tue May 25, 01:17:00 AM 2010, Blogger Umesh::ഉമേഷ് said...

  വക്കാരീ,

  ഈ വിഷയത്തെപ്പറ്റി വക്കാരി ഇതിനു മുമ്പു് എഴുതുമെന്നു പ്രതീക്ഷിച്ചു. ഈ പോസ്റ്റ് കണ്ടപ്പോൾ വളരെ പ്രതീക്ഷയോടെയാണു വായിച്ചതു്. പക്ഷേ ഇതു വളരെ നിരാശപ്പെടുത്തി.

  ജ്യോതിഷം തുടങ്ങിയ അശാസ്ത്രീയതകളെ (എന്റെ അഭിപ്രായം) ഞാൻ വിമർശിക്കാൻ തുടങ്ങിയിട്ടു് ഒരുപാടു കാലമായി. പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം എന്ന പോസ്റ്റ് (അതിൽ വക്കാരി ജ്യോതിഷത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നതു കമന്റുകളിൽ കാണാം.) ഞാൻ എഴുതുന്നതു് 2006-ലാണു്. അതുപോലെ പല ലേഖനങ്ങളും എഴുതിയിട്ടുണ്ടു്. കൂടാതെ, ഭാരതീയഗണിതത്തെപ്പറ്റി ഞാൻ എഴുതിയിട്ടുള്ള എഴുപതോളം ലേഖനങ്ങളിലും എന്റെ ഈ അഭിപ്രായങ്ങൾ ചേർത്തിട്ടുണ്ടു്. 2009 ഏപ്രിലിൽ ഞാൻ ഒരു കക്ഷിരാഷ്ട്രീയമുന്നണിയെ അനുകൂലിച്ചു് ഒരു പോസ്റ്റിട്ടതിനു ശേഷമാണല്ലോ ഞാൻ വക്കാരിക്കു അജണ്ടക്കാരനായതു്. അതിനു മുമ്പു് വക്കാരിയും മറ്റുമായിരുന്നല്ലോ എന്റെ സ്ഥിരം കമന്റടിക്കാരും പുകഴ്ത്തുന്നവരും മറ്റും.

  ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ കഴമ്പില്ലായ്മയെ വിമർശിക്കാൻ അതിനെ രാഷ്ട്രീയ-അജൻഡയാക്കി ചിത്രീകരിച്ചു ചെറുതാക്കുവാൻ ശ്രമങ്ങൾ വളരെ നടന്നു കഴിഞ്ഞു. ആ പോസ്റ്റുകളുടെ കമന്റുകളിൽ പല പേരുകളിൽ വന്നവർ അതു പറഞ്ഞുകഴിഞ്ഞു. ഇടത്തുപക്ഷവിരുദ്ധരായവരും അവിടെ എന്റെ നിലപാടിനെ അംഗീകരിച്ചതു വക്കാരി കണ്ടില്ലേ? ആദിത്യന്റെയും മറ്റും കമന്റുകൾ വായിച്ചില്ലേ? ഇല്ലെന്നു് എനിക്കു തോന്നുന്നില്ല. പകരം അങ്ങനെയല്ല, ഇങ്ങനെയാണു് എന്നു് ഇതു വായിക്കുന്നവരെ ധരിപ്പിക്കണം - അതു മാത്രമേ ഉദ്ദേശ്യമുള്ളൂ, അല്ലേ? ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെയും പറ്റി നല്ല വിവരമുള്ള വക്കാരിയിൽ നിന്നു് അല്പം കൂടി വ്യക്തമായ വിമർശനമാണു പ്രതീക്ഷിച്ചതു്.

  ഇനി, എന്നെപ്പറ്റി ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി:

  1. വിമർശനം: രാഷ്ട്രീയപ്രേരിതമാണു് ഈ ശാസ്ത്രീയവാദം.
  മറുപടി: നിഷേധിക്കുന്നു. ശാസ്ത്രവാദമാണു് എന്റെ രാഷ്ട്രീയം എന്നു പറഞ്ഞാൽ തെറ്റില്ല. പക്ഷേ, ഏതെങ്കിലും കക്ഷിരാഷ്ട്രീയാഭിപ്രായങ്ങൾക്കു വേണ്ടിയല്ല അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്നവരെ ഞാൻ എതിർക്കുന്നതു്.

  2. വിമർശനം: ഗുജറാത്ത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ഞാൻ ശാസ്ത്രീയമായി എഴുതുന്നില്ല.
  മറുപടി: ഇല്ല. അത്തരം വിഷയങ്ങളെപ്പറ്റി എഴുതാനുള്ള രാഷ്ട്രീയവീക്ഷണവും അറിവും എനിക്കില്ല. മാരീചൻ, ഇഞ്ചിപ്പെണ്ണു്, സെബിൻ, കിരൺ തോമസ്, വക്കാരി, തൊമ്മൻ, നകുലൻ തുടങ്ങിയവർ വായിക്കുന്നതു വായിക്കുകയും ചുരുക്കം ചിലതിൽ കമന്റിടുകയും ചെയ്യുകയാണു ഞാൻ ചെയ്യുന്നതു്. ജ്യോതിഷത്തെ വിമർശിക്കുമ്പോഴും ഇതു വരെ വാസ്തുവിദ്യയെപ്പറ്റി വിമർശിച്ചു് ഒരു പോസ്റ്റിടാഞ്ഞതും അതു വേണ്ടത്ര പഠിച്ചില്ലാത്തതു കൊണ്ടാണു്.

  (To be continued...)

   
 3. At Tue May 25, 01:17:00 AM 2010, Blogger Umesh::ഉമേഷ് said...

  (Continued from last comment...)

  3. വിമർശനം: എന്റെ പോസ്റ്റുകളിലും പീഡീയെഫിലും "ഞാൻ ആർഷഭാരതസംസ്കാരത്തിനു് എതിരല്ല" എന്നു് രണ്ടു പേർ പറഞ്ഞതു ഞാൻ മാനിച്ചില്ല.
  മറുപടി: അംഗീകരിക്കുന്നു. ഞാൻ എഴുതിയവ വായിക്കുന്നവർക്കു് ഞാൻ പ്രാചീനഭാരതസംസ്കാരത്തിനു് എതിരല്ല എന്നു മനസ്സിലാകും എന്നാണു് എന്റെ വിശ്വാസം. ആ ഡിസ്‌ക്ലെയിമർ വളരെ ബാലിശമാണെന്നു കരുതുന്നു.

  4. വിമർശനം: "അതായത് വ്യക്തമായ പ്ലാനിംഗിന്റെയും പദ്ധതിയും ഭാഗം തന്നെയാണ് ഈ ആധുനികശാസ്ത്രസംരക്ഷണപ്രേമമെന്ന് ഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ ഞാനങ്ങ് പ്രഖ്യാപിക്കുന്നു. മനസ്സില്‍ തട്ടിയുള്ള പരിപാടിയൊന്നുമല്ല- ഒരു ആഹ്വാനത്തിന്റെ ഭാഗമായുള്ള ഒരു പ്രകടനം."

  മറുപടി: ആദ്യഭാഗം അംഗീകരിക്കുന്നു. വ്യക്തമായി ചർച്ച ചെയ്തും പല തവണ റിവ്യൂ ചെയ്തുമാണു് ഞാനും സൂരജും ആ ലേഖനങ്ങൾ തയ്യാറാക്കിയതു്. സൂരജ് പോലെയുള്ള ഇടത്തുപക്ഷക്കാർ മാത്രമല്ല, ആദിത്യനെയും സിബുവിനെയും പോലെയുള്ള ഇടത്തുവിരുദ്ധരും ആ പോസ്റ്റുകൾ പ്രസിദ്ധീകരണത്തിനു മുമ്പു വായിച്ചു് തിരുത്തിയിട്ടുണ്ടു്. ഞാൻ എഴുതിയ അഭിപ്രായങ്ങളൊടു യോജിപ്പുള്ളവർക്കു മാത്രമേ റിവ്യൂ ചെയ്യാൻ അയച്ചിട്ടുള്ളൂ. പക്ഷേ, അതിന്റെ അർത്ഥം അതു് രാഷ്ട്രീയ-അജൻഡക്കാർക്കു മാത്രമേ അയച്ചുള്ളൂ എന്നല്ല.

  ഇതിനു മുമ്പും വലിയ ലേഖനങ്ങൾ പബ്ലിഷ് ചെയ്യുന്നതിനു മുമ്പു് അതിനെപ്പറ്റി വിവരമുള്ളവർക്കു് ഞാൻ അയച്ചുകൊടുത്തിട്ടുണ്ടു് - റിവ്യൂ ചെയ്യാൻ.

  (ഞാൻ ഇപ്പോൾ 2010-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിനെപ്പറ്റി ഒരു പുസ്തകം എഴുതുന്നുണ്ടു്. ഏഴെട്ടു പേർ അതു റിവ്യൂ ചെയ്യുന്നുണ്ടു്. വക്കാരിക്കു ചെസ്സ് താത്പര്യമാണെങ്കിൽ റിവ്യൂ ചെയ്യാൻ അയച്ചു തരാം. അതിന്റെ പിന്നിലെ അജൻഡ വക്കാരി ഇപ്പോഴേ ഒന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.)

  "മനസ്സിൽ തട്ടിയുള്ള പരിപാടിയൊന്നുമല്ല" എന്നതിനെ ശക്തമായി നിഷേധിക്കുന്നു.

  4. വിമർശനം: വക്കാരിയുടെ പല പ്രസ്താവനകളെയും ഞാൻ തെറ്റായാണു മനസ്സിലാക്കിയതു്.
  മറുപടി: ശരിയാവാം. എഴുതുന്നവൻ ഉദ്ദേശിക്കുന്നതല്ല പലപ്പോഴും വായിക്കുന്നവനു കിട്ടുന്നതു്. എഴുത്തിന്റെ പ്രശ്നമാവാം, വായനയുടെ പ്രശ്നവുമാവാം.

  5. വിമർശനം: അതുകൊണ്ടു് ഞാൻ സംസ്കൃതത്തിനും റഷ്യനും ഒക്കെ എഴുതുന്ന വ്യാഖ്യാനങ്ങളും തെറ്റാവാനേ വഴിയുള്ളൂ.
  മറുപടി: ബെസ്റ്റ് വിമർശനം. "വക്കാരി എഴുതുന്നതു് ഉമേഷ് തെറ്റിദ്ധരിച്ചതു കൊണ്ടു് നോസ്റ്റർഡാമസ് എഴുതിയതു് ഉമേഷ് ധരിച്ചതും തെറ്റായിരിക്കും..." എന്നു പറഞ്ഞാൽ അല്പം കൂടി ശരിയായേനേ. സീരിയസ്‌ലി, തെറ്റാവാം. ആണെങ്കിൽ വായിക്കുന്നവർക്കു മനസ്സിലാകാനാണു് ഒറിജിനൽ കൂടി ഉദ്ധരിച്ചു് വിശദമായി അർത്ഥം പറയുന്നതു്.
  6. വിമർശനം: "മറിച്ചൊരു തെളിവ് കിട്ടി ഞാന്‍ വിശ്വസിക്കുന്നതുവരെ ബ്ലോഗിലെ ഇപ്പോഴത്തെ ഈ ആധുനികശാസ്ത്രപ്രേമം തികച്ചും രാഷ്ടീയപ്രേരിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു."
  മറുപടി: വക്കാരിക്കു് എന്തും വിശ്വസിക്കാൻ അവകാശമുണ്ടു്. വിശ്വാസം, അതല്ലേ എല്ലാം!

  ഒരു കാര്യം മാത്രം പറയുന്നു: കക്ഷിരാഷ്ട്രീയതാത്പര്യങ്ങൾക്കു വേണ്ടി മാത്രമാണു് ഞാൻ എന്റെ ബ്ലോഗിൽ ലേഖനങ്ങളെഴുതുന്നതു് എന്നു് വക്കാരിയെപ്പോലുള്ളവർ നൂറുവട്ടം കണാകുണാ പറഞ്ഞാലും ഞാൻ ഇത്തരം വിഷയങ്ങൾ തുടർന്നു പഠിക്കുന്നതും അതിനെപ്പറ്റി ലേഖനങ്ങൾ എഴുതുന്നതും നിർത്തില്ല. വക്കാരി ആഹ്വാനം ചെയ്തതു കൊണ്ടു മാത്രം രാഷ്ട്രീയലേഖനങ്ങൾ ശാസ്ത്രീയമായി എഴുതാൻ സമയം കളയുകയുമില്ല. (അറിയാവുന്ന വിഷയങ്ങൾ എഴുതാൻ തന്നെ സമയമില്ല, പിന്നെയാ!)

  വക്കാരിയുടെ എഴുത്തു് ഒരുതരം കൊഞ്ഞനം കുത്തൽ പോലെയാണെന്നു് ആരോ മുമ്പു പറഞ്ഞിരുന്നു. അന്നു വിശ്വാസമാകാത്തവർക്കു് ഈ പോസ്റ്റു കൊണ്ടു ബോദ്ധ്യമായിട്ടുണ്ടാവും. കുറെക്കാലമായല്ലോ, പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ കൂട്ടിയിളക്കി ഈ പുലമ്പൽ നടത്തുന്നു? വ്യക്തമായി കാര്യങ്ങൾ പറഞ്ഞുകൂടേ?

   
 4. At Tue May 25, 02:19:00 AM 2010, Anonymous ജോഷി said...

  എന്തിന് റഫറന്‍സ്? റഫറന്‍സ് വേണ്ടിടത്ത് അതൊക്കെ വെയ്ക്കണം. പക്ഷേ ഫണ്ടമെന്റലായ ഒരു ചിന്തയ്ക്ക് എവിടെ റെഫറന്‍സ്? ഉദാഗുണനത്തിന് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം അമ്പത് ഡെസിമല്‍ പ്ലേസിന് കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ഒരു പുതിയ മെതേഡ് കണ്ടെത്തിയിരിക്കുന്നു. കോത്താഴത്തുനിന്നും കൊങ്ങാണ്ടൂരിലേക്കുള്ള ദൂരം തടിസ്കെയില്‍ വെച്ച് അളന്ന് അതിനെ ഭൂമിയുടെ വ്യാസവുമായി ഗുണിച്ച് അതില്‍ നിന്നും ചന്ദ്രന്റെ ഡയമീറ്റര്‍ കുറച്ച് അതെല്ലാം കൂടി സൂര്യന്റെ എനര്‍ജിയുമായി ഹരിക്കുമ്പോളാണ് ഏറ്റവും കൃത്യമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണക്കുകൂട്ടാന്‍ പറ്റുന്നത്. ഇതിലെന്ത് റഫറന്‍സ് ഇരിക്കുന്നു? ഇത് ശാസ്ത്രീയമാണോ അല്ലയോ എന്നറിയാന്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തു നോക്കുക. സംഗതി കിട്ടുന്നുണ്ടെങ്കില്‍ ദാറ്റ്‌സ് ഇറ്റ്. എന്തിനും ഏതിനും റഫറന്‍സ് ആവശ്യപ്പെടേണ്ട ആവശ്യമൊന്നുമില്ല. റഫറന്‍സുകളൊന്നുമില്ലാത്ത ഫണ്ടമെന്റല്‍ തിങ്കിംഗ്-തികച്ചും ശാസ്ത്രീയമായി. അതും വേണം നമുക്ക്.

  വക്കാരിയുടെ ലേഖനത്തിന്റെ മുഖ്യധാരയിൽ നിന്നും മാറിയുള്ള ഈ കമന്റ് വേണമെങ്കിൽ ഡിലീറ്റ് ചെയ്തോളൂ... എങ്കിലും റഫറൻസിനെപ്പറ്റി ഇത്ര പറഞ്ഞിരിക്കുന്നതിനാൽ എന്തു റഫറൻസ് ആണ് ഒരു ലേഖനം എഴുതുന്നയാളിൽ നിന്നും പ്രതീക്ഷിക്കുന്നത്‌ എന്നു വ്യക്തമാക്കാം എന്നു കരുതി. വക്കാരിയുടെ ഉദാഹരണത്തിൽ തന്നെ ഭൂമിയൂടെ വ്യാസം, ചന്ദ്രനിലേക്കുള്ള ദൂരം, സൂര്യന്റെ എനർജി എന്നൊക്കെ പറഞ്ഞ്‌ ഒരു മെതേഡ് മുൻപോട്ട് വെക്കുമ്പോൾ മേൽ‌പ്പറഞ്ഞ മെതേഡ് ഒരു മൌലികാ‍ശയമാണെങ്കിലും അതിൽ ഉപയോഗിച്ചിരിക്കുന്ന വിവിധ സങ്കേതങ്ങൾക്ക് കൊടുത്തിരിക്കുന്ന വിലകൾ കൽ‌പ്പിച്ചുണ്ടാക്കിയതല്ലല്ലോ. അപ്പോൾ അത്‌ പരീക്ഷിച്ചുനോക്കാൻ ഒരുമ്പെട്ടിറങ്ങുന്നവർക്ക് അവയുടെ വിലകൾ ലഭിച്ചത്‌ ദാ ഇവിടെനിന്നാണെന്നും പറഞ്ഞ്‌ ഒരു റഫറൻസ് കൊടുത്താൽ നല്ലതായിരിക്കും. ഇനി സയന്റിഫിക്ക് റൈറ്റിങ് ആവശ്യപ്പെടുന്ന റഫറൻസ് എന്താണെന്നും അതെങ്ങനെ ഉപയോഗിക്കണമെന്നും അറിയാവുന്ന വക്കാരി ഇങ്ങനൊക്കെ പറഞ്ഞു കാണുമ്പോൾ വായിക്കുന്നവർക്ക്‌ ആശങ്ക വന്നാൽ അതിശയിക്കേണ്ടതില്ലല്ലോ... ഭൂലോകത്ത്‌ കഥയും കവിതയും കൽ‌പ്പനയുമൊക്കെ എഴുതുന്നവരോട് ആരെങ്കിലും റഫറൻസ് ചോദിക്കുന്നത്‌ കണ്ടിട്ടുണ്ടോ? അതേ സമയം ദാ ഇതു ശാസ്ത്രമാണെന്നും പറഞ്ഞ്‌ ആരെങ്കിലും തള്ളിത്തന്നാൽ അതു ക്രോസ്ചെക്ക്‌ ചെയ്ത്‌ ശരിയാണോ എന്നുനോക്കുന്നതിൽ തെറ്റുണ്ടോ? റഫറൻസുകളൊന്നും ആവശ്യമില്ലാത്ത ‘സയന്റിഫിക്‘ ‘ഫണ്ടമെന്റൽ തിങ്കിങ്ങ്‘ വല്ലോം കാണുകയാണെങ്കിൽ അറിയിക്കണേ... ഈ പോസ്റ്റിൽ പറഞ്ഞപോലെ ‘ഹിഡൻ അജണ്ട‘കൾ കണ്ടുപിടിക്കലാണ് ഈ ശാസ്ത്രചിന്തകൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നതെങ്കിൽ, ഞാൻ ഈ വഴിക്കു വന്നിട്ടേ ഇല്ല.

   
 5. At Tue May 25, 07:13:00 AM 2010, Anonymous Anonymous said...

  വക്കാരി എഴുതുന്നതിന്റെ ശൈലിയെ മറന്നേക്കൂ, ആ പറയുന്നതില്‍
  കാര്യമുണ്ടോ, എന്നു ചിന്തിക്കുക. ഈ (കപട)ഇടതുപക്ഷ അജണ്ടകള്‍
  ഇവിടെയുണ്ടെന്നു മനസ്സിലാക്കുക. ഇവിടെ എപ്പോഴും നടക്കുന്ന
  അദ്ധ്യാപക ക്ലസ്റ്റര്‍ മീറ്റിങ്ങുകളെപ്പറ്റി അമേരിക്കയിലെ ഗുരുവിനു
  അറിയാമോ എന്നറിയില്ല. വളരെ കൃത്യമായി അദ്ധ്യാപകരെ ഇടതുചായ്‌വ്‌
  ഉള്ളവരാക്കാന്‍ (അതും എന്ത്‌ ഇടത്‌, കേരളത്തിലെ ഇടത്‌, ഹാ, കഷ്ടം!)
  വേണ്ടിയുള്ള കൃത്യമായ പദ്ധതികളോടെ. അതെല്ലാം നില്‍ക്കട്ടെ, ഗുരുവിനോടു
  സംവദിക്കാം, പറഞ്ഞാല്‍ മനസ്സിലാവും, ഇപ്പോള്‍ വരും ആ മറ്റേ അവതാരം,
  ആ ഡോക്ടര്‍, അതിനും മുന്നേ ചെവിയും പൊത്തി ഓടട്ടേ, അല്ലേല്‍
  കുളിക്കേണ്ടി വരും വീണ്ടും.

   
 6. At Tue May 25, 10:37:00 AM 2010, Anonymous Anonymous said...

  ഡൊ. സൂരജ് എഴുതുന്നത്
  വായിച്ചെങ്കിലും മുകളിലെ അനോണി
  'വീണ്ടും' കുളിക്കുമെന്നറിഞ്ഞതില്‍ സന്തോഷം. ഹി ഹി ഹി.
  അനോണിസാറേ
  "എഴുതുന്നതിന്റെ ശൈലിയെ മറന്നേക്കൂ,ആ പറയുന്നതില്‍ കാര്യമുണ്ടോ,എന്നു ചിന്തിക്കുക" എന്ന് പറഞ്ഞ സാറുതന്നെയാണല്ലോ അല്ലേ ?
  ഏയ് ഒന്നുമില്ല. ചുമ്മാ ഒന്ന് ചൂണ്‍റ്റിക്കാണിച്ചെന്നേയുളു.

   
 7. At Tue May 25, 10:50:00 AM 2010, Blogger വേണു venu said...

  Tracking.

   
 8. At Tue May 25, 11:41:00 AM 2010, Anonymous Anonymous said...

  ആടിനെ പട്ടിയാക്കാന്‍ ഏതു പധതിയെയും തുരങ്കം വെയ്ക്കാന്‍ ഇടതു പക്ഷക്കാരെപോലെ വിദഗ്ധര്‍ വേറെ ഇല്ല
  ഉത്തരം മുട്ടിയാല്‍ കൊഞ്ഞണവും കുത്തും ജീവിതകാലം മൊത്തം ഇടതായി ജീവിച്ചു ഇപ്പോള്‍ അല്‍പ്പം വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയ സീ ആര്‍ നീലകണ്ഠനെ എടുത്തിട്ടടിക്കും

  ഈ അടി കണ്ടവന്‍മാര്‍ പിന്നെ ഇതിനിറങ്ങി തിരിക്കില്ല സക്കറിയയും പയ്യന്നൂറ്‍ പ്രസംഗത്തിനു ശേഷം ഷെഡ്ഡിലായി

  വക്കാരി പറഞ്ഞതു ശരിയാണു ഇവിടെ ഉറച്ച നിലപാടുള്ളവര്‍ കുറവാണു

  സ്മാര്‍റ്റ്‌ സിറ്റി വരുമെന്നു കേട്ടപ്പോള്‍ എന്തൊരു പടയിളക്കമായിരുന്നു ബ്ളോഗ്‌ ഉലകത്തില്‍ അന്നു അല്‍പ്പം കൂടി നിശ്ചയ ദാര്‍ഢ്യം വിചാരിച്ചിരുന്നെങ്കില്‍ അതു നടക്കുമായിരുന്നു അതു കഴിഞ്ഞു അഞ്ചു വര്‍ഷമായി നടന്നോ? ഇല്ല? ഇപ്പോള്‍ അന്നു ഘോര ഘോരം വാതാറ്റിയ ബ്ളോഗന്‍ മാര്‍ എവിടെ?

  ആതിരപ്പള്ളി പധതി ഉമ്മന്‍ ചാണ്ടി ആണു കൊണ്ടുവന്നതെന്നു വിചാരിക്കുക ഇപ്പോള്‍ ബ്ളോഗന്‍മാരും സുഗത കുമാരിയും പരിഷത്തും ശാസ്ത്റീയ വാദികളും എല്ലാം കൂടി ഉമ്മനെ എടുത്തിട്ടലക്കിയേനെ, ഇപ്പോഴോ ആരും മിണ്ടുന്നില്ല

  പ്റോ വേണോ ക്കോണ്‍ വേണോ എന്നു പോലും ചിന്തിക്കാന്‍ പേടിച്ചിരിക്കുന്നു

  ഉമേഷ്‌ ഗോപാലക്രിഷ്ണനെ അലക്കിയത്‌ ന്യായം എന്നാല്‍ ശാസ്ത്റത്തിനു വിശദീകരിക്കാന്‍ കഴിയാത്ത ഒരു ശക്തി ഉണ്ടെന്നതും സത്യം

  ചൊവ്വ മാറിയതു കൊണ്ടാണു ഇത്റയും അപകടം ഒരു ആഴ്ചയില്‍ നടക്കുന്നതെന്നു പറയുമ്പോള്‍ ജ്യോത്സ്യം ശരിയായിരിക്കാം എന്നു വിശ്വസിക്കുന്നവരെ തെറ്റു പറയാമോ?

  വക്കാരിയെയും ഉമേഷിനെയും അതിരു കടന്നു വിശ്വസിക്കാതെ നമ്മള്‍ നമ്മുടെ നിഗമനങ്ങളില്‍ എത്തിച്ചേരുക

   
 9. At Tue May 25, 12:04:00 PM 2010, Anonymous Anonymous said...

  ഡോഗോ പോസ്റ്റുകളില്‍, അങ്ങേര്‍ പറഞ്ഞതിനെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണോ അപഗ്രഥിച്ചിരുന്നത്? എനിക്ക് തോന്നിയത്, അങ്ങേര്‍ തന്നെ റെഫര്‍ ചെയ്ത പഴയ പുസ്തകങ്ങളില്‍ എഴുതിയ കാര്യങ്ങളിലുള്ള അങ്ങേരുടെ ദുഷ്ടലാക്കോടു കൂടിയ ഇന്റര്‍പ്രെറ്റേഷന്‍സ് തുറന്നു കാണിക്കുകയായിരുന്നു എന്നാണ്‌.

  ചാവേറുകളെപ്പറ്റി വലിയ ബഹുമാനമൊന്നുമില്ല, അവരുടെ ഉദ്ദേശം തെറ്റാണെങ്കിലും ശരിയാണെങ്കിലും. എന്നാലും ഞാന്‍ ജനിച്ച നാടാണ്‌, എന്റെ കവലയാണ്‌, എന്റെ മുണ്ടാണ്‌, ഞാന്‍ പൊക്കും എന്ന് പറഞ്ഞ് ഓരോരുത്തര്‍ ചെയ്യുന്ന ക്രിയയേക്കാളും മാന്യതയുണ്ട് അതിന്‌ എന്ന് തോന്നുന്നു.

   
 10. At Tue May 25, 08:54:00 PM 2010, Anonymous Anonymous said...

  വക്കാരിയുടെ എഴുത്തു് ഒരുതരം കൊഞ്ഞനം കുത്തൽ പോലെയാണെന്നു് ആരോ മുമ്പു പറഞ്ഞിരുന്നു. അന്നു വിശ്വാസമാകാത്തവർക്കു് ഈ പോസ്റ്റു കൊണ്ടു ബോദ്ധ്യമായിട്ടുണ്ടാവും. കുറെക്കാലമായല്ലോ, പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ കൂട്ടിയിളക്കി ഈ പുലമ്പൽ നടത്തുന്നു? വ്യക്തമായി കാര്യങ്ങൾ പറഞ്ഞുകൂടേ?
  -------
  ഉമേഷേ
  കൊണ്ടുകളഞ്ഞു. ആദ്യം മേയ്ക്കപ്പിട്ട് എഴുതിയ കമന്റ് അവസാനം തനിനിറത്തിൽ ചാലിച്ചുകളഞ്ഞല്ല്? വക്കാരിക്ക് ഇഷ്ടമുള്ളതുപോലെ എഴുതാൻ തന്റെ വല്ലോ ലൈസൻസ് വേണോ? അല്ല ഞങ്ങൾക്ക് അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാണേ, ഇങ്ങേരിതു കുറേ കാലമായല്ലോ ഞാനാ പോസ്റ്റർ ഒട്ടിച്ചേ പിന്നെയല്ലേ എന്ന് സകലരോടും കരഞ്ഞ്കൊണ്ട് നടക്കുന്നു. താനാണോടോ ആദ്യമായി ഭൂമിയിൽ അവതരിച്ച കമ്മ്യൂണിസ്റ്റുകാരൻ? തന്റെ രാഷ്ട്രീയ കള്ളത്തരം (സ്വയമിസം, അല്ലാതെ തനിക്കൊരു ഇസവുമില്ല) ആരെങ്കിലും വെളിപ്പെടുത്തുമ്പോൾ, രക്തസാക്ഷിത്വം പേറിയെന്ന കരച്ചിലിൽ ബാക്കി ചാവേറുകൾ പറന്നെത്തുമെന്ന് വല്ലോം കരുതിയിട്ടാണോടോ കോപ്പേ?

  സിബു ഇടതു വിരുദ്ധനാണെന്ന് നിരീക്ഷിച്ചു ലേബലൊട്ടിച്ചു കളഞ്ഞല്ലോ. സിബു എവിടെയെങ്കിലും ഇങ്ങിനെയൊരു കാര്യം പറഞ്ഞിട്ടുണ്ടോ? താനരുവാ? വല്ലവരുടെയും പുറത്ത് ചാരി നിന്ന് തന്റെ കാര്യം വെടിപ്പാക്കാൻ നാണമില്ലേടോ?

   
 11. At Wed May 26, 12:24:00 PM 2010, Blogger നന്ദന said...

  വക്കാരി, ഏതെങ്കിലുമൊരു ഇസത്തോട് കൂറുള്ളത് കൊണ്ടോ ഏതെങ്കിലുമൊരു പക്ഷത്തോട് ചായ്‌വുള്ളത് കൊണ്ടോ ഒരാൾ പറയുന്നത് തെറ്റാണെന്ന് പറയരുത്.
  എന്റെ അനുഭവത്തിൽനിന്ന് പറയുകയാണ്, ഉമേഷിനേയും സൂരജിനേയും പോലുള്ളവർ ഡോഗോയുടെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പൊളിച്ചടക്കിയില്ലായിരുന്നെങ്കിൽ എന്നെപോലുള്ള പാവങ്ങൽ അങ്ങേരുടെ മുന്നിൽ സാഷ്ടാഗം ചെയ്ത് ബോധം കെട്ട് കിടന്നേനെ!!,
  വക്കാരി മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല അദ്ദേഹമുയർത്തികൊണ്ട് വന്ന സാമൂഹിക വിപത്ത്, എത്ര എത്ര പാവങ്ങളാണ് അധ്വാനിക്കുന്ന പണവും വിലപ്പെട്ട ജോലിസമയവും കളഞ്ഞ് അങ്ങേരുടെ പിന്നാലെകൂടി നശിപ്പിക്കുന്നത്. ഇതൊക്കെ നേരിട്ട് കണ്ടത്കൊണ്ടാണ് ഇത്രയും പറയുന്നത്. ഇത്ര ഈ പാവങ്ങൾ ചിലവഴിക്കാനുള്ള കാരണം അങ്ങേർ എന്തോ സംഭവമാണെന്ന് കരുതിയിട്ടും കൂടിയാണെന്ന് മനസ്സിലാക്കണം. അപ്പോൽ അവരെ തിരുത്തേണ്ടത് വക്കാരിയേപോലുള്ളവരും ഉമേഷിനേപോലുള്ളവരുമാണെന്ന് ഉണർത്തട്ടെ. ഞാൻ അദ്ദേഹത്തെ കണ്ട സമയത്തുള്ള പോക്കായിരുന്നു അദ്ദേഹം പോയിരുന്നെങ്കിൽ ഇന്നദ്ദേഹം ഇന്ത്യയിലേ തന്നെ അതിശക്തനായ (ജനപിന്തുണയുള്ള) ഒരു നേതാവോ പണ്ഡിതനോ ആയി ചമഞ്ഞ് നടക്കുമായിരുന്നു. ഇദ്ദേഹത്തെ പോലുള്ളവരെ ഉമേഷും സൂരജുമൊക്കെ എതിർക്കുന്നത് വെറും ഇടതുപക്ഷക്കാർക്ക് വേണ്ടിയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ ഞാനും നിങ്ങളും ഉൽക്കൊള്ളുന്ന സമൂഹത്തിന് നന്നായിരിക്കും. ഒന്നുകൂടി പറയട്ടെ ഇദ്ദേഹം ഒരുക്കിയ മോഹവലയത്തിൽ ഇയ്യാപാറ്റകളെപോലെ പറന്ന് വീഴുന്നത് കൂടുതലും വലതു പക്ഷാക്കാരാണെന്നാണ് എന്റെ അറിവിൽനിന്നും ഞാൻ മനസ്സിലാക്കിയത്.
  ഇനിയെങ്കിലും ഇതിലൊന്നും കക്ഷിരാഷ്ട്രീകാണാൻ സന്മനസ്സുള്ളവരാരും ശ്രമിക്കരുത് എന്നൊരു അപേക്ഷയുണ്ട്.

   
 12. At Wed May 26, 01:10:00 PM 2010, Blogger ഭക്ഷണപ്രിയന്‍ said...

  സെബു താന്‍ ഒരു തീവ്ര ഇടതു വാദിയാണെന്ന് തന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.
  അനോണി പറഞ്ഞ മറ്റു കാര്യങ്ങളോടൊന്നും യോജിക്കുന്നില്ല.!

   
 13. At Wed May 26, 04:44:00 PM 2010, Blogger Captain Haddock said...

  ഉമേഷ്‌ എഴുതിയതില്‍ രാഷ്ട്രീയ ലക്ഷിയം ഉണ്ട് എന്ന് തോന്നുന്നില്ല. ഒരു കൂട്ടം ആള്‍കാരെ, ഇല്ലാത്തതു പറഞു വഴി തെറ്റിയ്ക്കുന്നത് കണ്ടപ്പോള്‍, അതിലെ ശരിയും തെറ്റും കാണിച്ചു - അത്ര മാത്രം.

   
 14. At Wed May 26, 09:18:00 PM 2010, Anonymous Anonymous said...

  നന്ദനോ
  ഇവിടെ എവിടെയെങ്കിലും വക്കാരി ഗോക്രിയെപ്പോലെയുൽളവന്മാരെ സംരക്ഷിക്കണം എന്നു പറഞ്ഞിട്ടുണ്ടോ? അല്ല ഉണ്ടോ? ഉണ്ടെങ്കിൽ ഒന്നു കോട്ടണേ?

   
 15. At Thu May 27, 04:12:00 AM 2010, Blogger Zebu Bull::മാണിക്കൻ said...

  സെബു എന്നും സിബു എന്നുമൊക്കെ ഇവിടത്തെ കമന്റുകളിൽ കണ്ടതുകൊണ്ട് ഇടുന്ന തിരുത്തൽ വാദം:
  - സിബു എന്ന് ഉമേഷ് ഉദ്ദേശിക്കുന്നത് സിബു സി ജെ (‘വരമൊഴി’ ഉണ്ടാക്കിയ ദേഹം). അദ്ദേഹത്തിന്റെ രാഷ്ട്രീയം എനിക്കറിഞ്ഞുകൂടാ.

  - സെബു എന്ന് സാധാരണ മലയാളം ബ്ലോഗുകളിൽ കണ്ടാൽ അതു ഞാനാവാൻ സാദ്ധ്യതയുണ്ട്. ഞാൻ ഇടതുപക്ഷവാദിയും, സി പി എം വിരുദ്ധനുമാണ്. ഉമേഷിന്റെ ലേഖനങ്ങൾ ഒക്കെ വായിക്കാറുണ്ടെങ്കിലും അതിനൊന്നും സഹായം ചെയ്യാനുള്ള ആമ്പിയറില്ല.
  ഭക്ഷണപ്രിയൻ എന്നെയാണുദ്ദേശിച്ചതെന്നു തോന്നിയതുകൊണ്ട് വിശദീകരിച്ചതാണ്. എന്റെ തോന്നൽ തെറ്റാണെങ്കിൽ ഞാനൊന്നും പറഞ്ഞിട്ടില്ല :)

   
 16. At Sun May 30, 04:50:00 PM 2010, Anonymous Anonymous said...

  ഡോ.ഗോ കളെ തുറന്നു കാട്ടുന്നത് വളരെ നന്ന്. എന്നാല്‍ അതില്‍ ചാരിനിന്ന് വളരെ അബ്‌സ്ട്റാക്റ്റായ റിലീജിയസ്സ് ബിലീവ്സ്, ഈശ്വരവിശ്വാസം എന്നിവയെ ഒന്നടങ്കം അസംബന്ധം എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു ശ്രമം നടക്കരുത്. ഉമേഷിന്റെ പോസ്റ്റില്‍ വന്ന/വരുന്ന ചില കമന്റുകള്‍ വായിക്കുന്നവന് പെട്ടെന്നങ്ങനെ തോന്നിപ്പോകും. അതു കൊണ്ടാണ് ആ പോസ്റ്റില്‍ രാഷ്ടീയത്തിനെ മണം വന്നതും.

   
 17. At Sun May 30, 07:15:00 PM 2010, Anonymous Anonymous said...

  "വളരെ അബ്‌സ്ട്റാക്റ്റായ റിലീജിയസ്സ് ബിലീവ്സ്" !!!

   
 18. At Sun May 30, 11:05:00 PM 2010, Anonymous Anonymous said...

  പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നു. ബിഗ് ബാംഗിലും വിശ്വസിക്കുന്നു. ഈശ്വരവിശ്വാസിയുമാണ്. ഈ വിശ്വാസങ്ങളെ ഒന്ന് വേര്‍തിരിക്കണം എന്ന് തോന്നിയതിനാലാണ് അബ്‌സ്റ്റ്റാക്റ്റ് എന്ന് ചേര്‍ത്തത്. തെറ്റുണ്ടോ?

   
 19. At Mon May 31, 11:19:00 AM 2010, Anonymous Anonymous said...

  വളരെ ദുര്‍ബ്ബലമായ പ്രത്യാക്രമണം.ഒരു മുന്‍ കമ്മന്റില്‍ പറഞ്ഞപോലെ കവലയില്‍ നിന്നുള്ള ഒരു മുണ്ട് പൊക്കി കാണിക്കല്‍. പിന്നെ സ്ഥിരം പിണറായി ഐശ്വര്യറായി ലൈനിലുള്ള പുളിച്ച വളിപ്പും.
  അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോയ്ക്കയാ ഈ ഗോക്രി അനുകൂലികള്‍ക്ക് (എന്ന് പറയൂല്ല !!), ഈ ബൂലോകത്ത് ഇത്രേ കുണ്ടിക്കുറപ്പ്ള്ളൂ.
  ഞാനൊരു വലതനാ. എന്റെ മാനം പോയി.

   
 20. At Tue Jun 01, 10:30:00 PM 2010, Blogger ഭക്ഷണപ്രിയന്‍ said...

  സെബൂ അതെന്റെ തെറ്റാണു.

   
 21. At Thu Jun 24, 02:34:00 AM 2010, Blogger Inji Pennu said...

  പോസ്റ്റ് രണ്ടും കുത്തിയിരുന്നു വായിച്ചു. പക്ഷെ കമന്റുകൾ കണ്ട് ഞെട്ടി.

  ഫസ്റ്റ് ഓഫ് ഓൾ, വക്കാരിയുടെ ബ്ലോഗ് ആളുകൾ വായിക്കുന്നുണ്ടോ? അതും പോരാഞ്ഞ് കമന്റുകളും ഇടുന്നുവോ? ഞാൻ കരുതിയത് ഞാൻ മാത്രമാണ് വായിക്കുന്നതും കമന്റുന്നതും എന്ന്. പ്ലീസ് എന്ത് കൂടോത്രം ചെയ്തു മിസ്റ്റർ? എന്റെ ബ്ലോഗിലും ഇതുപോലെ ആളു കേേറണം...
  പ്ലീസ്...പറയൂ..എന്റെ ബ്ലോഗ്ഗ് എക്സിസ്റ്റൻസ് വക്കരിയുടെ കയ്യിലാണ്...

   

Post a Comment

Links to this post:

Create a Link

<< Home