Wednesday, August 25, 2010

ഇന്നത്തെ...

...ഹിപ്പോക്രിസി

ട്രാഫിക് ബ്ലോക്കുകള്‍ക്കെല്ലാം ഇടയിലൂടെ വളഞ്ഞും തിരിഞ്ഞും ഊളിയിട്ടും നിര്‍ത്തിയും ചവിട്ടിയും തിരിച്ചും ഒടിച്ചുമെല്ലാം വണ്ടിയോടിച്ച് ഒരുവിധത്തില്‍ നമ്മളെ ഹോട്ടലിനു മുന്‍പില്‍ സമയത്തിനുതന്നെ എത്തിച്ചുതരുന്ന ഓട്ടോക്കാരന്‍ രണ്ടുരൂപാ കൂടുതല്‍ ചോദിക്കുമ്പോള്‍ വാടാ പോടാ വിളിയായി, വിളിയെ വെല്ലുന്ന വെല്ലുവിളിയായി നിന്നെപ്പിന്നെ കണ്ടോളാമായ കണ്ട്രോളുപോയി മീറ്റര്‍ ചാര്‍ജ്ജില്‍ നിന്ന് ഒരഞ്ചുപൈസാ കൂടുതല്‍ കൊടുക്കാതെ വിജയശ്രീലാളിതനായി ഹോട്ടലില്‍ ചെന്ന് മൂക്കുമുട്ടെ കഴിച്ചിട്ട് ഒരു ചമ്മലും കൂടാതെ വെയിറ്റര്‍ക്ക് ഇരുപത് രൂപാ ടിപ്പ് കൊടുക്കുന്നതാണ് ഹിപ്പോക്രസി.

ഞാനും ഹിപ്പോക്രിറ്റായി. ഹിപ്പോക്രിസ് ഗോപാലകൃഷ്ണന്‍

...വാക്ക്

സ്ത്രീലമ്പടനും സര്‍വ്വോപരി പെണ്‍‌കോന്തനുമായ സീനിയര്‍ മാനേജറിനെ ഇന്നുമുതല്‍ “സ്ത്രീനിയര്‍ മാനേജര്‍” എന്നുവിളിക്കാം.

എനിക്കതിനുള്ള പ്രായമായില്ല :)

...സംശയം

ടി.വി. സുന്ദരം അയ്യങ്കാറെന്തിനാ കാറും ലോറീം ബൈക്കുമെല്ലാം വില്‍‌ക്കുന്നത്?

...സന്തോഷം

അഭിമുഖമെന്ന കല തനിക്കൊട്ടും പറ്റില്ലാ എന്ന് പലപ്രാവശ്യം തെളിയിച്ചിട്ടും അഭിമുഖിച്ചുകൊണ്ടിരിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ പൃഥ്വിരാജിനോട്:

“പൃഥ്വി ഹൈടെക്കാണോ?”

പൃഥ്വിരാജ്: “എന്നുവെച്ചാല്‍?”

ശ്രീകണ്ഠം: “അതായത് പൃഥ്വി ഹൈട്ടെക്കാണോയെന്ന്? ഈബേ, ട്വിറ്റര്‍ ഇതൊക്കെ യൂസ് ചെയ്യുന്നുണ്ടോ?”

പൃഥ്വിരാജ്: “ഈബേയും ട്വിറ്ററുമൊക്കെ ഹൈട്ടെക്കാണെന്നാണോ കരുതിയത്... അതൊക്കെ വെറും ബേസിക്ക്...“

കൂറുള്ള കൈമറമാന്‍ കൈമറ പൃഥ്വിയില്‍ തന്നെ ഫോക്കസ് ചെയ്തു.

ഒരുത്തനെയും ഒരുകാര്യം പോലും മുഴുമിപ്പിക്കാന്‍ അനുവദിക്കാത്ത ശ്രീകണ്ഠം അത് പൃഥ്വിരാജിനോടും പയറ്റി. പക്ഷേ കക്ഷി കൂളായി തനിക്ക് പറയാനുള്ളതൊക്കെ മുഴുവനും പറഞ്ഞു. ശ്രീകണ്ഠം ഇടയ്ക്ക് കയറി അടുത്ത ടോപ്പിക്കിടുമ്പോളൊക്കെ പൃഥ്വി കൂളായി “ ഞാനൊന്ന് പറഞ്ഞ് തീര്‍ന്നോട്ടേ”, “അതാണ് ഞാന്‍ പറഞ്ഞ് വന്നത്” എന്നൊക്കെ പറഞ്ഞ് പറയാനുള്ളതൊക്കെ പറഞ്ഞു.

ശ്രീകണ്ഠം എന്നെങ്കിലും നല്ലൊരു കേള്‍‌വിക്കാരനാവുമെന്ന് പ്രതീക്ഷിക്കാം.

...ആകുലത

ബസ്സ് മിസ്സായോ?

...തീരുമാനം

എന്ത് പ്രകോപനമുണ്ടായാലും മനുഷ്യരോടെല്ലാം ശാന്തമായി പ്രതികരിക്കാന്‍ പഠിക്കണം. എന്തിനാണണ്ണാ പറഞ്ഞ് തുടങ്ങുമ്പോള്‍ തന്നെ ഞരമ്പുകള്‍ വലിച്ചുമുറുക്കുന്നത്? കൂള്‍ ഡൌണ്‍‌ലോഡ്‍... കൂള്‍ ഡൌണ്‍ലോഡ്

...തലക്കെട്ട്

സ്തുതിപാഠകരെയും വിമര്‍ശകരെയും ഒരുപോലെ നാണം കെടുത്തിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

...ചിന്താവിഷയം

“ക്ലച്ച് പിടിക്കുന്നില്ലല്ലോ...”

Labels: , , ,

4 Comments:

  1. At Wed Aug 25, 11:22:00 PM 2010, Anonymous ഒരു വട്ടന്‍ said...

    ഇന്ത്യ ജയിച്ചു.... ഇതിനെ പറ്റിയുള്ള എണ്റ്റെ അഭിപ്രായം അറിയണ്ടേ... !?
    http://oruvattan.blogspot.com/2010/08/blog-post_8563.html#links

     
  2. At Wed Sep 01, 12:23:00 AM 2010, Blogger Babu Kalyanam said...

    "ഓട്ടോക്കാരന്‍ രണ്ടുരൂപാ കൂടുതല്‍ ചോദിക്കുമ്പോള്‍"

    കൂട്ടി ചോദിച്ക്കുന്നത് രണ്ടു രൂപ അല്ലാത്തതാണ് പ്രശ്നം. ബാംഗ്ലൂരില്‍ രണ്ടു കിലോമീറ്റര്‍ പോകാന്‍ 50 രൂപ കൊടുത്താലെ വരൂ. (14 രൂപ (7x2) ആണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചാര്‍ജ്. ഇരട്ടിയും പിന്നെ വക്കാരി പറഞ്ഞ രണ്ടും ചേര്‍ത്ത് മുപ്പതു കൊടുത്താലും വരില്ല.)
    ബാക്കി എല്ലാം ഇഷ്ടായി. പ്രിത്വിയുടെ ഇന്റര്‍വ്യൂ കണ്ടിരുന്നു.

     
  3. At Wed Sep 01, 12:24:00 AM 2010, Blogger Babu Kalyanam said...

    This comment has been removed by the author.

     
  4. At Tue Dec 07, 11:11:00 PM 2010, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

    ഇവിടെയൊക്കെ ഉണ്ടോ വക്കാരീ?

     

Post a Comment

<< Home