Tuesday, February 03, 2009

ഷൂ ഈസ് ദ പ്രൈം മിനിസ്റ്റര്‍‌ ഓഫ് ചൈന

തലക്കെട്ട് മനസ്സിലാകണമെങ്കില്‍ ബി.എസ്സ്.എന്നെല്ലിന്റെ ഈവീഡിയോ കാണുക, അല്ലെങ്കില്‍ ഇത് വായിക്കുക.

ഈ അടുത്തകാലത്ത് നടന്ന ഒരു ഷൂവേറ് കലാപരിപാടി നമ്മളൊക്കെ കണ്ട് രോമാഞ്ചിച്ചതാണല്ലോ. അത് എറിഞ്ഞ സഖാവിനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ. പക്ഷേ ഒരാഴ്ചത്തേയ്ക്കെങ്കിലും അദ്ദേഹമായിരുന്നു താരം. അദ്ദേഹത്തിന് സലാം കൊടുത്ത് കൊടുത്ത്... ആ സലാമിന് അഭിവാദ്യങ്ങളര്‍പ്പിച്ചര്‍പ്പിച്ചര്‍പ്പിച്ച്...

എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും തങ്ങളുടെ പ്രസിദേന്തിയെ ഷൂവെറിഞ്ഞത് ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ചിലപ്പോള്‍ അമേരിക്കക്കാര്‍ തന്നെയാവും. പ്രസിദേന്തിയേറെന്ന ഒരു പുതുകളി തന്നെ ഉദയം ചെയ്‌തു എന്നാണ് കേള്‍വി.

ങാ...ഹ്... അതൊക്കെ ഒരു നല്ലകാലം (പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?)

പക്ഷേ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുമെന്നും ഭൂമി ഏതാണ്ടുരുണ്ടുരുണ്ടാണിരിക്കുന്നതെന്നും വളരെ പണ്ടേ ഞാന്‍ പറഞ്ഞപ്പോള്‍ ഒരുത്തനും വിശ്വസിച്ചില്ല. വേണ്ട. ദോ ഇപ്പോള്‍ കണ്ടോ, ബുഷേറ് കഴിഞ്ഞ് കൃത്യം ഒന്നൊന്നര മാസമേ ആയുള്ളൂ, ദോ കിടക്കുന്നു വേറൊരു പ്രസിദേന്തിയേറ്.

ഇനി കമ്പയറാന്‍ഡ് കോണ്ട്രാസ്റ്റ്

1. ബുഷേറ്

എറിഞ്ഞത് അപ്പോള്‍ തന്നെ ഇങ്ങ് കോത്താഴത്തിരിക്കുന്ന ഉല്‍‌പലാക്ഷന്‍ വരെ അറിഞ്ഞു. ഉല്‍‌പ്പന്‍ വരെ ഒരു ഉളുപ്പും ഉല്‍‌പ്രേക്ഷയുമില്ലാതെ തന്റെ അഭിപ്രായം പറഞ്ഞു, പതിവുപോലെ ആവശ്യത്തിന്‍ മേടിച്ച് കെട്ടി. ഏറുകാരനെ മിസ്റ്റര്‍ രണ്ടായിരത്തിയെട്ടായി നമ്മളൊക്കെ വാഴ്‌ത്തി. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമായി ആ ഏറ്. എറിഞ്ഞവന്‍ അത്യുജ്ജ്വല്‍ കുമാറായി. ഏതാണ്ട് തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും അതിലുമുപരി തൊണ്ണൂറ്റൊമ്പത് ശതമാനം മലയാളം ബ്ലോഗുകാര്‍ക്കും ഏറുകാരന്‍ വീരപുരുഷനായി, ഫോട്ടോ തൂക്കി.

കോത്താഴത്തെ ഉല്‍‌പന്റെ കാര്യം പോകട്ടെ, സ്വന്തം പ്രസിദേന്തിയെ എറിഞ്ഞത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ വരെ ആഘോഷിച്ചു. ഏറെല്ലാം അമേരിക്കയില്‍ ലൈവായി. എല്ലാവരും കണ്ടു, അഭിപ്രായം പറഞ്ഞു, കൈകൊടുത്തു, തന്റെ പണിനോക്കിപ്പോയി.

2. വെന്നേറ്

ദോ ഇവിടെ വായിച്ചാല്‍ മതി:

ഹിപ്‌-ഓ-ക്രേസി എന്താണെന്നറിയണമെങ്കില്‍:

The Chinese media, like their Western counterparts, widely covered the incident of the Iraqi journalist throwing his shoe at Bush. But newspapers, television and websites in China failed to report the incident concerning their premier.
ക:ട്: റീഡിഫ്

അമേരിക്കയും ചൈനയും അഥവാ ജനാധിപത്യവും ആധിപത്യവും തമ്മിലുള്ള പത്ത് വ്യത്യാസങ്ങള്‍:

Though the media widely covered the speech of 67-year- old Wen, it had no reference to the shoe-throwing. Even the TV footage imposed self-censorship by not airing the incident, though international agencies were feeding it live.

The Communist nation's official CCTV network reported the Foreign Ministry comments, while merely acknowledging that disturbance had taken place during the speech, but there was no mention of shoe throwing.

ക:ട്: പിന്നെയും റീഡിഫ്

ബുഷും വെന്നും തമ്മിലുള്ള വ്യത്യാസം.

ഏറിന് ശേഷം ബുഷ് സ്വതസിദ്ധമായ വിഡ്ഡിച്ചിരിയുമായി പറഞ്ഞു:“All I can report is it is a size 10"

ഏറിന് ശേഷം വെന്നണ്ണന്‍ നിലാവത്തെ കോഴി സ്റ്റൈലില്‍ പറഞ്ഞു: "This despicable behaviour cannot stand in the way of friendship between China and the UK."

ഈ ചൈനക്കാര്‍ക്കൊക്കെ എന്നാണോ എന്നേപ്പോലെ ഹ്യൂമര്‍ സെന്‍‌സൊക്കെ വെക്കുന്നത്. ടേക്കിറ്റീസീ സഖാവേ.

ബാഗ്‌ദാദിലെ ഏറുകാരനും കേ‌മ്പാലത്തെ ഏറുകാരനും തമ്മിലുള്ള വ്യത്യാസം.

അജഗജാന്തരാന്തരം. ബാഗ്‌ദാദണ്ണന്‍ ഒന്നല്ല ഒന്നുകൂടിയാണ് എറിഞ്ഞത്. ബുഷ് കുനിഞ്ഞതുകൊണ്ട് മാത്രമാണ് ഷൂ പുള്ളിക്കിട്ട് കൊള്ളാതെ പോയത്. അല്ലാതെ ഏറുകാരന്‍ കനിഞ്ഞതുകൊണ്ടല്ലേയല്ല. മിക്കവാറും നോണ്‍ വെജൊക്കെ അടിച്ച് കേറ്റുന്നതുകൊണ്ടായിരിക്കണം പുള്ളിക്ക് ഇത്ര കൃത്യമായി എറിയാന്‍ പറ്റിയത്. കേമ്പാലത്തെ അണ്ണനെ എന്തിരിന് കൊള്ളാം...The shoe landed a metre away from Premier Wen Jiabao. അണ്ണന്‍ വെജ് തന്നെയാവാനാണ് സാധ്യത.

അതൊക്കെ അവരുടെ കാര്യം. നമുക്കെന്തിര്? ലേറ്റായാലുമെന്താ, ലേയ്‌റ്റസ്റ്റായി ഒരു “സലാം എറിഞ്ഞവനേ സലാം” പോസ്റ്റ് വരുമല്ലോ. ബുഷേറിന്റെ അതേ വീര്യത്തോടെ നമുക്ക് ഈ ഏറും അവിടെ ചര്‍ച്ചിക്കാമല്ലോ.

പക്ഷേ മഴ കാത്തിരിക്കുന്ന വേഴാമ്പല്‍ തന്നെയാവാനാണ് ഇവിടെയും സാധ്യത. താത്വികമായി അവലോകിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ താരതമ്യപ്പെടുത്താവുന്നതാണോ ബുഷേറും വെന്നേറും? അമേരിക്കയെയും ചൈനയെയും പോലും എങ്ങിനെ നമ്മള്‍ താരതമ്യപ്പെടുത്തും? ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള ഓരോ നമ്പരുകളല്ലേ... ഏതിലൊക്കെ ആള്‍ക്കാര്‍ എങ്ങിനെയൊക്കെ ചര്‍ച്ചിക്കണമെന്നൊക്കെ നമ്മള്‍ തീരുമാനിക്കുമല്ലോ. പിന്നെന്തിര്?

എന്നാലും വെന്നിനെയെറിഞ്ഞവന്റെ പേര് മാത്രം പിടികിട്ടിയില്ല. കുട കിട്ടിയില്ല, പക്ഷേ പിടികിട്ടി സ്റ്റൈലില്‍, എറിഞ്ഞവനെ കിട്ടിയില്ലെങ്കിലുമെന്താ, എറിഞ്ഞ ഷൂവിന്റെ പടം കിട്ടി.

(ആശയദരിദ്രന്‍ ആനന്ദശീലന്‍ ചറുപുറെ...)

Labels:

23 Comments:

  1. At Tue Feb 03, 10:48:00 PM 2009, Blogger Inji Pennu said...

    ഹമ്മേ ഭയങ്കര കോയിന്‍സിഡന്‍സ്. ഞാനിപ്പൊ ഒരു ചൈനീസ് ഓട്ടോക്രസിയെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ റീഡറില്‍ ഷേര്‍ ചെയ്തേ ഉണ്ടായിരുന്നുള്ളൂ. ഈ ലോകം ഇങ്ങിനെ കറങ്ങി കറങ്ങി ഇനി ചൈനയാണ് അമേരിക്കക്ക് പകരം എങ്കിലോ? ആലോചിക്കാന്‍ കൂടി വയ്യ. എന്തൊക്കെ പറഞ്ഞാലും ആ ഒരു കാര്യം എനിക്ക് തോന്നുന്നു സഖാക്കന്മാര്‍ക്ക് പോലും ആലോചിക്കാന്‍ പേടിയാവുന്ന കാര്യമാണ്. പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ, അമേരിക്കന്‍ ജീന്‍സിനും പാട്ടിനും വെടിയുണ്ടകള്‍ക്ക് പകരം, ചൈനീസ് ഡൂപ്ലിക്കേറ്റ് സോഫ്റ്റ്വേറും സി.ഡിയും കൊണ്ട് ലോകം നിറഞ്ഞേനെ, കൂട്ടത്തില്‍ മെലാമിന്‍ കൊണ്ടുള്ള പാലുല്‍പ്പന്നങ്ങളും. പക്ഷെ മിണ്ടാന്‍ പറ്റോ?അവരു സൂപ്പര്‍ പവറാവുന്നതിനു മുന്‍പും ഈ പറയുന്നതൊക്കെ സെന്‍സര്‍ ചെയ്യുന്നതിനു മുന്‍പും ഒക്കെ ഇവിടെ എഴുതി ഇടട്ട്.

     
  2. At Tue Feb 03, 11:29:00 PM 2009, Blogger Inji Pennu said...

    Made in China
    by Mallikarjuna Rao on Feb 03, 2009 09:18 PM Permalink | Hide replies

    Probably the shoe is made in China, that is why it has missed its target.
    -- ഹഹ! റീഡിഫ് ന്യൂസിലെ കമന്റ് :)

     
  3. At Tue Feb 03, 11:34:00 PM 2009, Blogger Ignited Words said...

    എന്താ കഥ. അങ്ങനെ വെൻ ജി യാബോവിനും കിട്ടി ഏറ്. പക്ഷെ എന്തിനാണാവോ അങ്ങേരെ ഷൂസെറിഞ്ഞത്? ബ്രിട്ടനിൽ കടന്നു കയറി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പിടികൂടീ തൂക്കിലേറ്റി ബ്രിട്ടീഷുകാരെ ഡയിലി ഷൂട്ട് ചെയ്ത് കൊന്നെന്ന കുറ്റത്തിന്?

    തൂക്കം ഒത്തില്ലല്ലൊ..

    ച എന്നു പറഞ്ഞാൽ ചൈനയാണെന്നു കരുതി ഹാലിളകുന്ന ആ‍ളിനെ തന്നെ കിട്ടിയല്ലൊ കൂട്ടീനു .

    എന്നെയെങ്ങും പിടിച്ചു കമ്മുവാക്കല്ലെ വക്കു..;)

    ഹോ ആലോചിക്കാൻ വയ്യ..!

     
  4. At Tue Feb 03, 11:51:00 PM 2009, Blogger Inji Pennu said...

    ശ്ശൊ ഇഗ്നൈറ്റഡേ, പയ്യേ. ടെന്‍ഷന്‍ ആവല്ലേ.

    എറിഞ്ഞതു തിബത്തിയന്‍ പ്രശ്നത്തെ അനുകൂലിക്കുന്ന ആരാണ്ടാണ് എന്ന് കേള്‍വി. അപ്പൊ തൂക്കം ഏകദേശം ഒത്തേ.

    ബ്രിട്ടനില്‍ വെച്ചല്ലേ കമ്മ്യൂണിസ്റ്റുകളെ ആരെങ്കിലും എന്തെങ്കിലും എറിഞ്ഞെന്ന വാര്‍ത്തയെങ്കിലും നമ്മളു കേക്കത്തുള്ളൂ. ഇത് ചൈനയില്‍ വെച്ച് എറിഞ്ഞവന്റെ കുടും‌ബടക്കം അവരു കൊടിയില്‍ പൊതിഞ്ഞ് കത്തിച്ചിട്ടുണ്ടാവുമല്ലോ? അതോണ്ട് എറിയുന്നവനു എറിയേണ്ടവനു ബ്രിട്ടണ്‍ പോലുള്ള ബൂര്‍ഷ്വാ സാമ്രാജത്വ രാജ്യങ്ങള്‍ വരെ പോവേണ്ടി വരണം. യെപ്പടി?

    ശ്ശെടാ, ചൈനായെ കുറ്റം പറഞ്ഞാ ചങ്കില്‍ കൊള്ളാന്‍ നാട്ട്ടിലെ കമ്മൂക്കാര്‍ക്കല്ലാണ്ട് ആര്‍ക്കാണിത്ര ഇഷ്ടമാവോ? ഒ, ചിലപ്പൊ നാട്ടിലു ഡൂപ്ലികേറ്റ് സാധനങ്ങള്‍ വിക്കുന്ന വല്ലോ കടമുതലയാളിക്കും കാണും...

    (ഇവിടെയൊക്കെ തന്നെ കാണുംട്ടാ സഖാവേ)

     
  5. At Wed Feb 04, 12:04:00 AM 2009, Blogger myexperimentsandme said...

    അങ്ങിനെയെങ്കില്‍ ചൈന കൊടുത്ത മിസൈലും മീസില്‍‌സും ഇന്ത്യാ-പാക്ക് ബോര്‍ഡറിലെങ്കിലും വീഴണമെങ്കില്‍ ബോര്‍ഡറില്‍ നിന്ന് തന്നെ കത്തിക്കേണ്ടിവരു... മെന്നോര്‍ത്തിരിക്കുകയൊന്നും വേണ്ട, മാഡിഞ്ചൈനയാണെങ്കിലെന്താ, ലണ്ണന്മാര്‍ ഒരു സാറ്റലൈറ്റ് സാറ്റ് കളിക്കുന്നതുപോലെ മിസൈലിയില്ലേ ഒന്നുരണ്ട് കൊല്ലം മുന്‍‌പ്.

    പ്രശ്‌നം സാമ്രാജ്യത്വമല്ല, കുമ്മണ്ണൂരിതര സാമ്രാജ്യത്വം.

    ഇഗ്‌നോ നൈറ്റിങ്കലേ, ബുഷേറുകാരനെ അങ്ങിനെ കൊച്ചാക്കരുത്. ആഗോള അന്താരാഷ്ട്ര സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതികരണത്തിന്റെ പ്രതീകമായിരുന്നു ആയേറെന്ന് പറഞ്ഞത് ഞാനല്ല എന്തായാലും.

    ഒരു ജാഡ സ്റ്റൈലില്‍ put things into perspective എന്നൊക്കെ പറഞ്ഞൊന്ന് നോക്കിയാലോ...

    ബുഷേറുകാരന്‍- ഇറാഖില്‍ കടന്ന് അമേരിക്ക ഇറാഖ് പ്രസിഡണ്ടിനെ തൂക്കിലേറ്റി, ഇറാഖികളെ കൊന്നു-ഷൂവെറിഞ്ഞു, ന്യായമായ കാര്യം.

    വെന്നേറുകാരന്‍- ടിബറ്റിലും ടിയാനമെന്നിലും പിന്നെ നമ്മളറിയാത്ത കാക്കത്തൊള്ളായിരം ഇടങ്ങളിലും ലോകത്താരെയും അറിയിക്കാതെ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കെതിരെ ഷൂവെറിഞ്ഞു- ന്യായമേ ഇല്ലേ?

    അല്ലാതെ ഷൂവെറിഞ്ഞോ, പക്ഷേ അത് വേറേ ഏതെങ്കിലും രാഷ്ട്രം നിങ്ങളുടെ രാഷ്ട്രത്തില്‍ കടന്ന് കയറി നിങ്ങളുടെ പ്രസിഡണ്ടിനെ തൂക്കിലേറ്റാന്‍ കൂട്ട് നിന്ന്, നിങ്ങളുടെ ആള്‍ക്കാരെ കൊലപ്പെടുത്തുമ്പോള്‍ മാത്രമേ ആകാവൂ, പ്രൊവൈഡഡ്, ആ കടന്നുകയറിയ രാഷ്ട്രം അമേരിക്കയാണെങ്കില്‍... എന്നൊക്കെ കണ്‍ഫ്യൂസടിപ്പിച്ചാല്‍ നജീം അര്‍ഷാദിന്റെ പാട്ട് കേള്‍ക്കുന്നതാണ് ആ താത്വികാവലോകനത്തെക്കാളും നല്ലതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ആരും ആരെയും കുറ്റം പറയരുത്.

    എന്തായാലും പ്രസിദേന്തിയെ ഷൂവെറിയുന്നതിന് നാട്ടിലെ താത്വികാചാര്യന്മാര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തതുകൊണ്ട് ഇനിയിപ്പോള്‍ ഒന്നുകില്‍ പതിവുപോലെ താത്വികിക്കാം, അല്ലെങ്കില്‍ മിണ്ടാതിരിക്കാം.

    എന്നാലുമൊരു ഗതികേട് നോക്കണേ... ആ കേമ്പാലത്തെ അലമ്പന് ഈ പണിക്ക് ഇപ്പോള്‍ തന്നെ പോകണമായിരുന്നോ. പതിവ് ഗതികേട് തന്നെ ഇവിടെയും. ഒരുമാതിരി ഒരു ലെവലൊക്കെ ആക്കിവരുമ്പോള്‍ ആരെങ്കിലും എതിരന്‍ കതിരവന്‍ അത് തന്നെ, നമുക്കിട്ട് തന്നെ പ്രയോഗിക്കും. ഇനിയിപ്പോള്‍ എന്ത് ചെയ്യും...

    ച എന്നാല്‍ ചൈന... :) ഞാന്‍ ഇതുമാണ്, അതുമാണ്, എന്നാല്‍ ഇതുമല്ല, അതുമല്ല. എന്നെ ഇവിടെ കാണും, അവിടെയും കാണും. എന്നാല്‍ ഇവിടെ കണ്ടത് ഞാനാണോ-അല്ല, അവിടെ കണ്ടത് ഞാന്‍ ആണോ അല്ല. അവിടെനിന്ന് ഇങ്ങോട്ട് നോക്കിയപ്പോള്‍ ഇവിടെ കണ്ടതും ഇവിടെനിന്ന് അങ്ങോട്ട് നോക്കിയപ്പോള്‍ അവിടെ കണ്ടതും ഞാനുമല്ല, താനുമല്ല, നമ്മളുമല്ല സ്റ്റൈലില്‍ വഴുവഴുക്കുന്ന വേറേ ചില താത്വികതിന്തകത്തൈ ഓര്‍ത്തുപോയി നൈറ്റിങ്കേലിന്റെ “ച” കണ്ടപ്പോള്‍ :)

     
  6. At Wed Feb 04, 12:09:00 AM 2009, Blogger Ignited Words said...

    ആയിക്കോട്ടെ ഇഞ്ചി, തിബത്തൻ പ്രശ്നത്തെചൊല്ലിയാണു ഷൂ എറിഞ്ഞതെന്നു വെക്കുക. ബട് ആക്ച്വലി എന്താ പ്രോബ്ലന്നു വെച്ചാ ഇച്ചെയ്തതു വെൻ‌ജിയാബൊ തിബത്തിൽ ചെന്നപ്പോഴാണൊ? ഒരു തിബത്തുകാരനാണു വെന്നിനെ ഷൂവെറിഞ്ഞതു? അതോ ബ്രിട്ടിഷുകാരനാണൊ? ഒരു പിടിത്തവുമില്ലല്ലൊ. അങ്ങനാണെൽ ഇരിക്കട്ടു വെൻ‌ജിയാബോക്കും ഒരേറ്, നമുക്കെന്തു ചേതം. ഇനീപ്പൊ പോക്രിത്തരം കാണിക്കുന്ന ആരായാലും എല്ലാർക്കു കൊള്ളട്ടു ഓരോ ചെരിപ്പേറ്. ഫാഷനതല്ലെ..

    പക്ഷെ എന്നിട്ടും തൂക്കമങ്ങോട്ടൊക്കുന്നില്ല..;)


    പിന്നെ ഇഞ്ചി ചൈനേൽ ആയിരുന്നാ , ഇത്ര കൃത്യമായി പറയാൻ. കമ്മുക്കളെല്ലാം ഇഞ്ചിയെ ബോധിപ്പിച്ചിട്ടാണൊ ആൾക്കാരെ ചുട്ടൊക്കെ കൊല്ലുന്നതു. ഈ ചുട്ടുകൊല്ലുക എന്നു വെച്ചാൽ എങ്ങനെ തന്തൂർ ചിക്കൻ ഉണ്ടാക്കുന്ന മാതിരി, തണ്ടുർ അടുപ്പിലിട്ടു, കമ്പീലൊക്കെ കോർത്തു.. അങ്ങനാണാ ? എനിക്കെങ്ങുമറിഞ്ഞൂടെ, ഞാൻ ചൈനാക്കാരനല്ല..:)



    കമ്മൂ വിരുദ്ധെ, കമ്മു വിരുദ്ധേ യെന്നു ഇഞ്ചിയെ മറ്റുള്ളോരു, (ഞാനല്ലാട്ടാ..;)) വിളിക്കുമ്പോൾ പട്ടം ചാർത്തിത്തരുന്നെന്നു നെലോളിക്കുന്ന(ചെമ്മീൻ സ്റ്റൈൽ) ഇഞ്ചി തന്നെ ഇദക്ക പറേണം.:)) അല്ലെങ്കിൽ ഇരിക്കട്ടു, ഞാൻ കമ്മു തന്നെ. അതൊരപമാനായിട്ടൊന്നും എനിക്കു തോന്നുന്നില്ല

    നുമ്മയും പോയില്ല്യാട്ടാ ഗഡി. ഇബ്ടേക്ക തന്നണ്ട്.:)

    എന്ന് സഖാവ് കരുണൻ.
    ഒപ്പ്

     
  7. At Wed Feb 04, 12:19:00 AM 2009, Blogger Inji Pennu said...

    ആ ഇഗ്നൈറ്റഡേ ആ പറഞ്ഞത് ന്യായം. സഖാഗക്കന്മരു മൊത്തം അമേരിക്കായിലാണ് അല്ലെങ്കില്‍ ദുബായ്, ഇറാക്ക്, അല്ലെങ്കില്‍ ബ്രിട്ടന്‍ ഇമ്മാതിരി കമ്പ്ലീറ്റ് ബൂര്‍ഷ്വാ രാജ്യങ്ങള്‍. അതോണ്ട് അവര്‍ക്ക് കൃത്യമായിട്ടും അളക്കാം എത്ര കൊന്നു, എത്ര തൂക്കി. പാവം ഈ ഞാന്‍ ചൈനയില്‍ പോണമല്ലോ കൊന്നോ, തിന്നോ എന്നൊക്കെ അറിയാന്‍. അതും ശരിയാണ്, ചൈനയില്‍ പോവാണ്ട് ഇതൊക്കെ അറിയാന്‍ ഇമ്മിണി പുളിക്കും, കാരണം അവിടെന്ന് ന്യൂസൊക്കെ അതിര്‍ത്തിക്കപ്രം ഇല്ലല്ലോ.

    അയ്യോടാ കമ്മ്യൂണിസ്റ്റ് വിരുദ്ധ എന്നത് എനിക്കു ഒരപമാനോമില്ല വളരെ സന്തോഷമാണ് താനും. എത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കിട്ടിയ ടൈറ്റിലാണെന്നറിയോ?
    കമ്മ്യൂണിസ്റ്റ് പോലുള്ള തല്ലുകൊള്ളി ഫനറ്റിസത്തിനൊക്കെ എതിര്‍ത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് മനുഷ്യന്‍? പക്ഷെ ഞാന്‍ ഫ്രോഡത്തരം കാട്ടൂല്ലാട്ടാ. അതായത്, ശ്ശൊ കമ്മ്യൂണിസ്റ്റാല്ലാട്ടാ, ശ്ശൊ പിണറായി അല്ലാട്ടാ, ശ്ശൊ ബംഗാള്‍/കണ്ണൂര്‍ അലാട്ടാ‍, വെറും ഇടതുപക്ഷം പണ്ട് ഫ്രഞ്ചുകാരു ഉണ്ടാക്കി തുടങ്ങിയ ആ ഇടതുപക്ഷം എന്നൊക്കെ ഡയലോഗിഫിക്കേഷന്‍.

    ഇനി ആക്ചുവല്‍ പ്രശ്നത്തിലേക്ക്,

    “ബട് ആക്ച്വലി എന്താ പ്രോബ്ലന്നു വെച്ചാ ഇച്ചെയ്തതു വെൻ‌ജിയാബൊ തിബത്തിൽ ചെന്നപ്പോഴാണൊ?”

    ഇങ്ങിനെ ചെയ്യാന്‍ ഏതെങ്കിലും തിബത്തുകാരനു പറ്റുമെങ്കില്‍ അവന്‍ പിന്നീട് ജീവിച്ചിരിക്കുമെങ്കില്‍ ദലൈ ലാമയ്ക്ക് ഇന്ത്യ വരെ വരണ്ടല്ലോ!

     
  8. At Wed Feb 04, 12:22:00 AM 2009, Blogger Ignited Words said...

    അണ്ണാ വക്കു,

    കമന്റ്റടിച്ചതിന് ശേഷാ അണ്ണന്റെ കമന്റ് കണ്ടത്. എന്നാ പറയാനാ, എല്ലാം മായയാണെന്നു പണ്ടാരാണ്ടു പറഞ്ഞിട്ടില്ലെ. അത് പോലാ ഇപ്പ കാര്യങ്ങളുടെ കെടപ്പ്.

    ഇനിയിപ്പൊ പ്രസിദേന്തിയേയല്ല യു എൻ അധ്യക്ഷനെ തന്നെ ഷൂസോ ചാണകമെറിഞ്ഞാലും ഇഗ്ഗൂനൊന്നൂല്ല( ചുരുക്കിയതാ). അങ്ങേരതർഹിക്കുന്നുണ്ടേലു അതു കിട്ടട്ടന്നെ. അങ്ങനേലും ഒരാളുടെ മനസ്സിലൊക്കെ കിടക്കുന്ന ദേഷ്യവും സങ്കടവുമൊക്കെ കുറച്ചൊക്കെ അലിഞ്ഞു പോകുന്നെങ്കിൽ അലിഞ്ഞു പോകട്ടേന്ന്. അത്രേയുള്ളൂ ഞാൻ മോളിലത്ത കമന്റിൽ പറഞ്ഞത്. അതിലിനി ചൈനീസ് പ്രസിഡന്റായാലും ഇൻഡ്യൻ പ്രസിഡന്റായാലും അമേരിക്കൻ പ്രസിഡന്റായാലും ശരി.

    പക്ഷെ സദ്യക്ക് വിളിച്ചിട്ടു പന്തിയിൽ പക്ഷഭേദം കാണിച്ചാലൊ.!

     
  9. At Wed Feb 04, 12:37:00 AM 2009, Blogger Ignited Words said...

    ഹഹ ഒന്നു ചിരിച്ചോട്ടെ എന്നിട്ടു കമന്റെഴുതാം ഇഞ്ചി.

    ഞാനാ കമന്റെഴുതുമ്പോൾ കൃത്യം എനിക്കറിയാരുന്നു ഇഞ്ചി ഇങ്ങനെ തന്നെ പറയുമെന്നു. പിന്നെ അപ്പറഞ്ഞതിലൊരു കാര്യോണ്ട്. ചൈനയെ തന്നെ എടുക്കാം. ചൈനയിലു അതു നടക്കു ഇതു നടക്കുന്നുവെന്നൊക്കെ വെക്കുക്ക( ഇഞ്ചിഭാഷയിൽ ചുട്ടുകൊല്ലുക). ഒന്നും പുറത്തറിയുന്നുമില്ല, അതും സത്യമായിരിക്കും. പക്ഷെ ടിബറ്റിൽ നടന്നതൊക്കെ എല്ലാരും കണ്ടതല്ലെ, ഞാനും കണ്ടു കുറച്ചൊക്കെ യൂട്യൂബു വഴി ( എനിക്കു ലിങ്കനടിക്കാൻ വയ്യ) . തൂക്കം ഒക്കാത്ത രീതിയിൽ തന്നെയാണൂ ചൈന ടിബറ്റിൽ പെരുമാറുന്നത്.അതൊക്കെ എഗ്രീഡ്( വസ്തുതകളെ വളച്ചൊടിക്കാൻ ഞാൻ ഇഞ്ചിയല്ലല്ലൊ !)

    ഞാൻ കാണുന്നതും വായിക്കുന്നതും വെച്ചാണ് എന്റെ ചിന്തകൾ പോകുന്നത്. അമേരിക്ക ലോകം മുഴുവൻ എന്താ ചെയ്യുന്നതെന്നു എല്ലാരും കാണുന്നതല്ലെ. പശ്ചിമേഷ്യ മുതൽ അങ്ങ് ആഫ്രിക്ക വരെ. സ്വന്തം അയൽ വക്കക്കാരനെ പോലും കിടന്നുറങ്ങാൻ സമ്മതിക്കാത്ത അമേരിക്കയെ (ഭരണകൂടത്തെ) എന്തു ന്യായത്തിന്മേലാണൂ പിന്താങ്ങാൻ കഴിയുക. അതാണു ചോദ്യം അതു മാത്രമാണു ചോദ്യം.

    എഗയിൻ.
    എന്നെ പിടിച്ചു ചൈനാക്കാരനും കൂടിയാക്കരുത് പ്ലീസ്..:))

    കുറച്ചു മനുഷ്യത്വപരമായി ചിന്തിക്കുന്നത് കൊണ്ട് കമ്മു ആകുമെങ്കിൽ ഞാനും കമ്മു തന്നഡേയ്

     
  10. At Wed Feb 04, 12:56:00 AM 2009, Blogger Inji Pennu said...

    ശരിക്കും? ഞാന്‍ പറയുന്നതിനു മുന്‍പേ അറിയുമോ ഞാന്‍ എന്താണു പറയുന്നതെന്ന്? എന്നാ ഈ കമന്റ് എന്തുന്നാ ഞാന്‍ എഴുതാന്‍ പോണേന്ന് ഒന്നു പറയുമോ? അപ്പൊ എനിക്ക് കാര്യം എളുപ്പായല്ലോ. പ്ലീസ് പറയില്ലേ ?

     
  11. At Wed Feb 04, 04:49:00 AM 2009, Blogger Inji Pennu said...

    വക്കാരി കരുതിക്കൂട്ടിയാണല്ലേ?

    ദേ പിണറായി വിജയനെതിരെ ചെരുപ്പേറു. ആ എറിഞ്ഞവനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ബെസ്റ്റ്!
    ഇനീപ്പൊ പിണറായി പയ്യന്നൂര്‍ ആക്രമിച്ചില്ല എന്നൊക്കെ പറയാന്‍ ആളുണ്ടാവും. :)

    ആകെ മൊത്തം നോക്കിയിട്ട് ഇനി എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കും ഒരു ചെരുപ്പ് വീതം കിട്ടുന്ന ലക്ഷണമുണ്ട്.

     
  12. At Wed Feb 04, 07:29:00 AM 2009, Blogger Haree said...

    ശ്ശൊ!
    ചെരുപ്പേറിന്റെ വില പോയി!
    --

     
  13. At Wed Feb 04, 09:00:00 AM 2009, Blogger അയല്‍ക്കാരന്‍ said...

    ചെരിപ്പ് എന്ന സാധനത്തിന് അറബിനാട്ടിലുള്ള സിഗ്‌നിഫിക്കന്‍സ് അല്ല മറ്റൊരിടത്തുള്ളത്. ഇറാക്കില്‍ ചെരിപ്പ് നിന്ദ്യമായ സംഗതിയാണ്. പക്ഷെ ചേട്ടന്‍‌റെ ചെരിപ്പ് സിംഹാസനത്തില്‍ വെച്ച് അനിയന്‍ പ്രോക്സി ഭരിച്ച ചരിത്രമുള്ള ഭാരതവര്‍ഷത്തില്‍ ചെരിപ്പ് ഒരു പുണ്യവസ്തുവാണ്. അതുകൊണ്ടുതന്നെ ബുഷുചെരിപ്പിനേയും പിണറായിച്ചെരിപ്പിനേയും ഒരേ നുകത്തില്‍ കെട്ടാനുള്ള ശ്രമത്തെ സാമ്രാജ്യത്വഗൂഡാലോചനയായി മാത്രമേ കാണാന്‍ കഴിയൂ.

     
  14. At Wed Feb 04, 10:19:00 AM 2009, Blogger തറവാടി said...

    വക്കാരി,

    പണ്ടത്തെ കഥകളി കണ്ടപ്പോള്‍ ഇവിടെ ഇത് പറഞ്ഞു ഇനീപ്പോ...

     
  15. At Wed Feb 04, 04:56:00 PM 2009, Blogger Suraj said...

    ഛെ, എന്നാലും ലങ്ങേരെ ടിബറ്റില് വച്ച്, ടിബറ്റ്കാരനായിരുന്നു എറിയേണ്ടിയിരുന്നത്. എങ്കീ ഇയിനൊരു ഗുമ്മുണ്ടായിരുന്നേനെ. ഇതിപ്പം ഇതുവായിട്ട് ഒരു ബന്ധോമില്ലാത്തിടത്ത് വല്ല രാജ്യക്കാരനും എറിഞ്ഞിട്ട് എന്തര് പ്രയോജനം. ആ പ്രതിഷേധപ്പരുവാടീട വെല കളഞ്ഞില്ലേ ;)

    എക്ക പോട്ട്, ഛൊ, ആ വീരശിങ്കത്തിന്റെ പ്യാര്കള് എന്തരിനാണോ എന്തരോ ഈ കെമ്പാലണ്ണമാരും ബീബീസീ മാമമ്മാരും ഇങ്ങനെ പാത്ത് വച്ചിരിക്കണത്. പൊറത്ത് വിട് പഹയമ്മാരെ, ഞമ്മള് ഒന്ന് ആദരിക്കട്ട്.

    ഏകാധിപതികള്‍ക്കായി ഷൂസുകളുടെ ഒരു മനോഹര ലോകം കാത്തിരിക്കുന്നു എന്നുവരുന്നത് നല്ലത് തന്നെ.

    (അടുത്തത് ദലൈ അണ്ണന് ഇന്ത്യേ വച്ച് കിട്ടുവായിരിക്കും.നമുക്ക് കമ്പ്ലീറ്റ് ബാലന്‍സ് ചെയ്യണ്ടേ.)

     
  16. At Wed Feb 04, 05:08:00 PM 2009, Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

    ഹാ ..ചുമ്മാ ചെരിപ്പെറിഞ്ഞു കളിക്കാതെ യെന്‍ക്കൂട്ടരെ ...

     
  17. At Wed Feb 04, 08:58:00 PM 2009, Blogger Ignited Words said...

    സത്യം പറഞ്ഞാൽ ഇഞ്ചി അങ്ങനതന്നേണു കാര്യങ്ങളുടെ കിടപ്പ്. ന്ന്വച്ചാ ഇഞ്ചി ആറാമിന്ദ്രിയം ആറാമിന്ദ്രിയമെന്നൊക്കെ കേട്ടിട്ടില്ലെ. അദന്നെ..;)

     
  18. At Thu Feb 05, 02:45:00 AM 2009, Blogger Zebu Bull::മാണിക്കൻ said...

    വക്കാരിയുടെ ലിങ്കുകളെല്ലാം (പ്രത്യേകിച്ചും ഉത്പല്‍ വേഴാമ്പല്‍ നായനാര്‍ ലിങ്ക്) വായിച്ചു :-) വകാരി ഇപ്പോള്‍ അനുഭവിക്കുന്ന വികാരത്തള്ളിപ്പിനാണോ schadenfreude എന്നു പറയുന്നത്?

     
  19. At Thu Feb 05, 11:41:00 AM 2009, Blogger Rajeeve Chelanat said...

    പ്രിയ വക്കാരീ

    ഇപ്പോഴാണ് ആകസ്മികമായി കാണാന്‍ ഇടവന്നത്. സദയം അവിടുന്നു കല്‍പ്പിച്ചനുവദിച്ചു തന്ന സ്ഥാനമാനങ്ങളൊക്കെ സ്വീകരിച്ചു എന്നറിയിക്കാന്‍ ഇതെഴുതുന്നു.

    അഭിവാദ്യങ്ങളോടെ
    കോത്താഴത്തിരിക്കുന്ന ഉല്‍പ്പന്‍

     
  20. At Thu Feb 05, 06:31:00 PM 2009, Blogger myexperimentsandme said...

    പ്രിയ രാജീവ്,

    കോത്താഴന്‍ എന്നും ഉല്‍‌പന്‍ എന്നും ഞാന്‍ ഉദ്ദേശിച്ചത് എന്നെത്തന്നെയാണ്, താങ്കളെയല്ല. ഞാന്‍ കൊടുത്ത ലിങ്കില്‍ ക്ലിക്കിയാല്‍ എന്റെ കമന്റിലേക്കാണ് ലിങ്ക് പോകുന്നത്. ആ ഉദ്ദേശത്തിലാണ് ഞാന്‍ ആ ലിങ്ക് കൊടുത്തത്. ആവശ്യത്തിന് മേടിച്ചുകെട്ടി എന്ന് ഞാന്‍ ഉദ്ദേശിച്ചത് എനിക്ക് താങ്കളുടെ പോസ്റ്റിലിട്ട ആദ്യകമന്റിന് മറുപടിയായി കിട്ടിയ കമന്റുകളാണ്.

    ഒരിക്കലും താങ്കളെയോ താങ്കളുടെ പോസ്റ്റിനെയോ അല്ല ഉല്‍‌പന്‍ എന്നും കോത്താഴനെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത്-എന്നെയും താങ്കളുടെ പോസ്റ്റില്‍ ഞാനിട്ട കമന്റിനെയുമാണ്.

    തെറ്റിദ്ധാരണയുണ്ടെങ്കില്‍ അതിന് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു.

     
  21. At Thu Feb 05, 08:58:00 PM 2009, Blogger ശ്രീ said...

    :)

     
  22. At Fri Feb 06, 02:17:00 PM 2009, Blogger Rajeeve Chelanat said...

    പ്രിയ വക്കാരീ

    മാനം തെളിഞ്ഞൂ..മഴക്കാറു മാറി..
    അഭിവാദ്യങ്ങളോടെ

     
  23. At Wed Feb 02, 01:49:00 PM 2022, Anonymous Anonymous said...

    Lucky Club Casino Site - Live Casino Review - LuckyClub
    Live Casino Review · Lucky Club · Live Casino · Slot machines, Roulette and Video Poker · Live games and bonuses luckyclub.live · More. Rating: 3.5 · ‎Review by LuckyClub

     

Post a Comment

<< Home