Tuesday, May 25, 2010

ശാസ്ത്രീയാവലോസുണ്ട

എന്റെ ഈ പോസ്റ്റിന് ശ്രീ ഉമേഷിന്റെ മറുപടി വായിച്ചുതുടങ്ങിയപ്പോള്‍ ആദ്യം എനിക്കും വലിയ നിരാശ തോന്നി- എന്റെ പോസ്റ്റിനെപ്പറ്റി. ആ പോസ്റ്റ് ആകപ്പാടെ ഡിലീറ്റിയാലോ എന്നുപോലും തോന്നി. പക്ഷേ പയ്യെപ്പയ്യെ കമന്റ് വായിച്ചുവായിച്ചു വന്നപ്പോളുണ്ടായ സന്തോഷമിണ്ടല്‍ വഹഃ മിണ്ടാതിരിക്കാനേ പറ്റുന്നില്ല. എന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ അതിനു കീഴില്‍ തന്നെ നല്ല ഒന്നാന്തരം കമന്റ്. ഭക്ഷണപ്രിയന്‍ ചാടിവീണില്ലായിരുന്നെങ്കില്‍ ഒന്നാമതായിത്തന്നെ ആ കമന്റ് കിടുന്നുകൊള്ളുമായിരുന്നു. ഭക്ഷണപ്രിയാ... ദുഷ്ട്

ഇനി സമയം കളയാതെ നമുക്ക് ശ്രീ ഉമേഷിന്റെ മറുപടി ശാസ്ത്രീയമായി വിശകലിച്ച് അത് എത്രമാത്രം അശാസ്ത്രീയമായ ഒരു മറുപടിയാണെന്ന് നോക്കാം.

അശാസ്ത്രീയത നമ്പ്ര് ഒന്ന്

എന്റെ പോസ്റ്റിന്റെ അവസാനമായി ഞാന്‍ ഒരു സര്‍‌മറി കൊടുത്തിരുന്നു. അതില്‍ ഇങ്ങിനെയെഴുതി:

“ഇനി ശ്രീ ഉമേഷ് ഗുരുകുലത്തിനുവേണ്ടി ഈ പോസ്റ്റില്‍ ഇത്രയും കൈയ്യിട്ടലച്ചിതിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു. ഞാന്‍ പച്ചമലയാളത്തില്‍ പച്ചയായിട്ടെഴുതിയ പല പോസ്റ്റുകളും ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്....”

അതായത് ഞാന്‍ പറഞ്ഞത് ശ്രീ ഉമേഷിനുവേണ്ടി ആ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു സംഗ്രഹം പോയിന്റിട്ട് പോയിന്റിട്ട് ഞാന്‍ കൊടുക്കുന്നു. അല്ലാതെ ശ്രീ ഉമേഷിനെതിരെയുള്ള എന്റെ വിമര്‍ശനങ്ങള്‍ ഞാന്‍ പോയിന്റിട്ട് പോയിന്റിട്ട് കൊടുക്കുന്ന എന്നല്ല. അവിടെ കൊടുത്തിരുന്ന ആറ് പോയിന്റുകളും ശ്രീ ഉമേഷിനെപ്പറ്റിയുള്ള ആറ് വിമര്‍ശനങ്ങളല്ലായിരുന്നു, പോസ്റ്റിന്റെ മൊത്തം സമ്മറിയായിരുന്നു. അത് ശ്രീ ഉമേഷിനുവേണ്ടിയായിരുന്നു എന്നതായിരുന്നു അതിന്റെ ഒരു വൈരുധ്യവും. ഇനി സമ്മറിയല്ല, പോസ്റ്റാണ് ഉദ്ദേശിച്ചതെങ്കില്‍ ആ പോസ്റ്റ് മൊത്തവും ശ്രീ ഉമേഷിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ളതല്ലായിരുന്നു

പക്ഷേ ശ്രീ ഉമേഷ് മനസ്സിലാക്കിയതെന്താണ്? അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍

“ഇനി, എന്നെപ്പറ്റി ഉന്നയിച്ച വിമർശനങ്ങൾക്കു മറുപടി:“

ബെസ്റ്റ്. ഞാന്‍ ആധുനികശാസ്ത്രച്ചാവേറുകളെ ആകപ്പാടെയാണ് അവിടെയുദ്ദേശിച്ചത്. അവരില്‍ ചിലര്‍ സംസ്കൃതം വ്യാഖ്യാനിക്കുന്നവരാണ്, ചിലര്‍ ആനുകാലിക സംഭവങ്ങളില്‍ അഭിപ്രായം പറയുന്നവരാണ്. ചിലര്‍ പാര്‍ലമെന്റ് ആക്രമണത്തെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ കണ്ണടച്ചുവിശ്വസിക്കുന്നവരാണ്. അല്ലാതെ ആ പോസ്റ്റ് മൊത്തം ശ്രീ ഉമേഷിനെപ്പറ്റി മാത്രമുള്ള വിമര്‍ശനമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതിന്റെ ശാസ്ത്രീയത അദ്ദേഹത്തിനുപോലുമറിയുമോ എന്ന് അദ്ദേഹം പറഞ്ഞാല്‍ പോലും എനിക്ക് മനസ്സിലാവുമോ എന്നാണ് സംശയം. ഇതുതന്നെയാണ് ഞാന്‍ എന്റെ പോസ്റ്റില്‍ ഉടനീളം പറഞ്ഞത്. റഫര്‍ ചെയ്ത് അവിടത്തെപ്പോലെ ഇവിടെയുമുണ്ടോ എന്നൊക്കെ നോക്കി ശാസ്ത്രീയിക്കുന്ന ഈ അണ്ണന്മാര്‍ ആനുകാലിക സംഭവങ്ങളിലും ഇത്തരം കാര്യങ്ങളിലുമൊക്കെ പ്രതികരിക്കേണ്ടിവരുമ്പോള്‍ എത്രമാത്രം അശാസ്ത്രീയമാണ് അവരുടെ പ്രതികരണരീതി എന്നതിന്റെ ഉത്തമോദാഹരാണമാണ് അദ്ദേഹത്തിന്റെ ഈ അനുമാനം. തുടക്കം തന്നെ അശാസ്ത്രീയം.

ഇനി അദ്ദേഹത്തിന് മനസ്സിലാക്കാന്‍ ഞാന്‍ ഒന്നുകൂടി പറയാം. ആ പോയിന്റുകളോ ആ പോസ്റ്റ് മൊത്തമോ അദ്ദേഹത്തിനെതിരെ മാത്രമുള്ള വിമര്‍ശനമല്ലായിരുന്നു. അദ്ദേഹത്തെ ഞാന്‍ മനസ്സില്‍ കണ്ടത്, ഞാന്‍ എന്തെഴുതിയാലും അത് നേരാംവണ്ണം മനസ്സിലാക്കാതെ അദ്ദേഹത്തിന്റെ മാത്രമായ പേറ്റന്‍ഡ് രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ട് അദ്ദേഹം തന്നെ അതിനു മറുപടികള്‍ തരുന്ന ഒരു ദേഹമാണല്ലോ അദ്ദേഹം എന്നായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിനായി സമ്മറി കൊടുത്തത്. ആ പോസ്റ്റ് മൊത്തം അദ്ദേഹത്തെ മാത്രം ഉന്നം വെച്ചുള്ളതല്ലായിരുന്നു. എന്നാല്‍ സമ്മറി അദ്ദേഹത്തിനുവേണ്ടി മാത്രമായിരുന്നു താനും. ആ സമ്മറിയുടെ ഉദ്ദേശം അദ്ദേഹം ഇപ്രാവശ്യമെങ്കിലും സംസാരിക്കുകയാണെങ്കില്‍ പോസ്റ്റിന്റെ വിഷയത്തിലൂന്നി (എന്റെ പോസ്റ്റുകളുടെ കാര്യത്തില്‍) സംസാരിക്കട്ടെ എന്നോര്‍ത്തായിരുന്നു. എന്ത് സമ്മറി കൊടുത്താലും ശങ്കേഴ്സ് ശങ്ക ലേശവുമില്ലാതെ തെങ്ങേത്സ് തന്നെ.

“പകരം അങ്ങനെയല്ല, ഇങ്ങനെയാണു് എന്നു് ഇതു വായിക്കുന്നവരെ ധരിപ്പിക്കണം - അതു മാത്രമേ ഉദ്ദേശ്യമുള്ളൂ, അല്ലേ?“ - അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. എത്ര സൌകര്യമായി എനിക്കിത് അങ്ങോട്ട് തിരിച്ചുപറയാമെന്ന് നോക്കിക്കേ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണിത്. എന്നെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി പലപ്പോഴും അദ്ദേഹത്തിനു തന്നെ യോജിക്കും. അതിന്റെ ശാസ്ത്രം എത്ര ആലോചിച്ചിട്ടും എനിക്കങ്ങ് പിടികിട്ടുന്നില്ല.

അശാസ്ത്രീയത നമ്പ്ര് രണ്ട്.

അദ്ദേഹം രണ്ടാം പോയിന്റായി പറഞ്ഞു:

“വിമർശനം: ഗുജറാത്ത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ഞാൻ ശാസ്ത്രീയമായി എഴുതുന്നില്ല...”

ഞാന്‍ ചുമ്മാ വില്ലുകുലച്ച് വില്ലൂന്നി വെല്ലുവിളിക്കുന്നു. ആ പോസ്റ്റില്‍ ഞാന്‍ എവിടെയാണ്, ഗുജറാത്ത് തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി ശ്രീ ഉമേഷ് (അതായത് മുകളിലത്തെ ‘ഞാന്‍‘) ശാസ്ത്രീയമായി എഴുതിന്നില്ല എന്ന് പറഞ്ഞത്? അത് ചൂണ്ടിക്കാട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ പറയാം. പക്ഷേ ആ പോസ്റ്റില്‍ ഒരിടത്തും ശ്രീ ഉമേഷ് ഗുജറാത്ത് സംഭവത്തെപ്പറ്റി പ്രതികരിക്കാത്തതിനെപ്പറ്റിയോ അതിനെ ശാസ്ത്രീയമായി എഴുതാത്തതിനെയോ വിമര്‍ശിച്ചിട്ടില്ല. ശ്രീ ഉമേഷ് എന്തിനെപ്പറ്റിയൊക്കെ എഴുതണമെന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. അത് അദ്ദേഹത്തിനുമറിയാം, എനിക്കുമറിയാം, മറിയക്കു മറിയാം.

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഞാന്‍ ഗുജറാത്ത് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു എന്ന് പറഞ്ഞത്? ആ? എന്തായാലും തികച്ചും അശാസ്ത്രീയമായ ഒരു നിഗമനമായിരുന്നു അത്. ഞാന്‍ അദ്ദേഹത്തെപ്പറ്റി അങ്ങിനെ പറഞ്ഞിട്ടില്ല എന്നറിയാന്‍ ആ പോസ്റ്റ് മൊത്തമായിപ്പോലും വായിക്കേണ്ടതില്ല. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന്റെ രീതി നേരത്തേതന്നെ വ്യക്തമായതാണെങ്കിലും ഇപ്പോള്‍ ഒന്നുകൂടി ക്ലിയറായി- എന്റെ കൊഞ്ഞനം കുത്തല്‍ ഇപ്പോള്‍ ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതിനെക്കാളും ക്ലിയറായി.

ഞാന്‍ പറഞ്ഞത് ആധുനികശാസ്ത്രച്ചാവേറുകളില്‍ ചിലര്‍ ഗുജറാത്ത് സംഭവങ്ങളെപ്പറ്റിയോ ജയകൃഷ്ണന്‍ മാഷിന്റെ വധത്തെപ്പറ്റിയോ ഒക്കെപ്പറയുമ്പോള്‍ അതില്‍ ഒരു ശാസ്ത്രീയതയുമില്ല എന്നാണ്. മുന്‍പ് പറഞ്ഞതുതന്നെ. അതായത് ടെക്സ്റ്റ് ബുക്കിനപ്പുറം പോകുമ്പോള്‍ അവര്‍ ആകപ്പാടെ അശാസ്ത്രീയരാവുന്നു-എന്റെ പോസ്റ്റിന് മറുപടി പറഞ്ഞപ്പോള്‍ ശ്രീ ഉമേഷിന് പറ്റിയതുപോലെ. അല്ലാതെ ശ്രീ ഉമേഷ് അപ്പോള്‍ എന്റെ മനസ്സിലേ ഉണ്ടായിരുന്നില്ല (വേറേ ചിലര്‍ ഉണ്ടായിരുന്നു താനും). എന്നിട്ടും, ഇതെന്നെപ്പറ്റിയാണ്, എന്നെപ്പറ്റി മാത്രമാണ് എന്ന് അദ്ദേഹത്തിനു തോന്നിയെങ്കില്‍ ആധുനിക ശാസ്ത്രസംരക്ഷണച്ചുമതല മൊത്തത്തിലേറ്റെടുത്തിരിക്കുന്ന ഒരു ചാവേറാ‍ണ് താനെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം (എന്റെ ഈ തോന്നലിന് ഒരു ശാസ്ത്രീയതയുമില്ല കേട്ടോ- എനിക്കൊക്കെ എന്തുമാവാമല്ലോ, ദോശമാവൊഴിച്ച്).

ഞാന്‍ അദ്ദേഹത്തെപ്പറ്റി ഉദ്ദേശിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാത്ത ഒരു കാര്യം അദ്ദേഹത്തെപ്പറ്റിയാണ് എന്ന് അദ്ദേഹം തന്നെ അങ്ങ് തീരുമാനിച്ചിട്ട് അതിന് അദ്ദേഹം ഒരു മറുപടിയും തന്നിരിക്കുന്നു- ബെസ്റ്റ് ശാസ്ത്രീയത തന്നെ.

അശാസ്ത്രീയത നമ്പ്ര് മൂണ്ട്ര്

ശ്രീ ഉമേഷ് പറയുന്നു:

“വിമർശനം: എന്റെ പോസ്റ്റുകളിലും പീഡീയെഫിലും "ഞാൻ ആർഷഭാരതസംസ്കാരത്തിനു് എതിരല്ല" എന്നു് രണ്ടു പേർ പറഞ്ഞതു ഞാൻ മാനിച്ചില്ല. മറുപടി: അംഗീകരിക്കുന്നു. ഞാൻ എഴുതിയവ വായിക്കുന്നവർക്കു് ഞാൻ പ്രാചീനഭാരതസംസ്കാരത്തിനു് എതിരല്ല എന്നു മനസ്സിലാകും എന്നാണു് എന്റെ വിശ്വാസം. ആ ഡിസ്‌ക്ലെയിമർ വളരെ ബാലിശമാണെന്നു കരുതുന്നു.“

ശ്രീ ഉമേഷിന്റെ ബ്ലോഗ് ജീവിതവും വ്യക്തിജീവിതവും അറിയുന്നവര്‍ മാത്രമല്ല ആ പീഡീയെഫ് വായിക്കുന്നത്. സ്വന്തം ലേഖനത്തില്‍ എന്തൊക്കെ വെയ്ക്കണം, വെയ്ക്കേണ്ട എന്നു തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പക്ഷേ ആ ഡിസ്‌കോകൈമള്‍ വെച്ചില്ലെങ്കിലും അദ്ദേഹം പ്രാചീനഭാരതസംസ്കാരത്തിന് എതിരല്ല എന്ന് വായിക്കുന്നവരെല്ലാം കരുതും എന്നത് തികച്ചും ബാലിശമായ, അശാസ്ത്രീയമായ ഒരു ചിന്തയാണ്. അദ്ദേഹം പ്രാചീനഭാരതസംസ്കാരത്തിന് എതിരല്ലാ എങ്കില്‍, അത് വായനക്കാര്‍ അറിയണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍, ആ കൈമള്‍ തീര്‍ച്ചയായും അവിടെ വേണമായിരുന്നു.

അശാസ്ത്രീയത നമ്പ്ര് നാല്‍ക്കാലി.

ശ്രീ ഉമേഷ് പറയുന്നു:

“...2009 ഏപ്രിലിൽ ഞാൻ ഒരു കക്ഷിരാഷ്ട്രീയമുന്നണിയെ അനുകൂലിച്ചു് ഒരു പോസ്റ്റിട്ടതിനു ശേഷമാണല്ലോ ഞാൻ വക്കാരിക്കു അജണ്ടക്കാരനായതു്. അതിനു മുമ്പു് വക്കാരിയും മറ്റുമായിരുന്നല്ലോ എന്റെ സ്ഥിരം കമന്റടിക്കാരും പുകഴ്ത്തുന്നവരും മറ്റും.“

തികച്ചും അശാസ്ത്രീയവും വഴിതെറ്റിക്കുന്നതുമായ ഒരു പ്രസ്താവന. 2009 കാലഘട്ടത്തിലൊക്കെ ഞാന്‍ ബ്ലോഗില്‍ ആള്‍‌മോസ്റ്റ് നിര്‍ജ്ജീവമായി. അതിനുമുന്‍പ്, അതായത് 2005 മുതല്‍ക്കെത്തന്നെ ഞാന്‍ ശ്രീ ഉമേഷിന്റെ പല പോസ്റ്റുകളെയും വിമര്‍ശിക്കുകയും കൂക്കിവിളിയ്ക്കുകയും ചെയ്തിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളിലെ എന്റെ കമന്റുകള്‍ വായിച്ചുനോക്കാം. മാത്രവുമല്ല അദ്ദേഹത്തിന്റെ അജണ്ട 2009 നും വളരെ മുന്‍പ് തന്നെ എനിക്ക് ഏതാണ്ട് എന്റേതായ നിഗമനങ്ങളില്‍ കൂടി മനസ്സിലായിരുന്നു (ഒട്ടും ശാസ്ത്രീയമല്ലാതെ തന്നെ-എനിക്കൊക്കെ എന്തും ആവാമല്ലോ). ഇവിടെത്തന്നെ അദ്ദേഹം പറയുന്നു

-“ജ്യോതിഷം തുടങ്ങിയ അശാസ്ത്രീയതകളെ (എന്റെ അഭിപ്രായം) ഞാൻ വിമർശിക്കാൻ തുടങ്ങിയിട്ടു് ഒരുപാടു കാലമായി. പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം എന്ന പോസ്റ്റ് (അതിൽ വക്കാരി ജ്യോതിഷത്തിനു വേണ്ടി ഘോരഘോരം വാദിക്കുന്നതു കമന്റുകളിൽ കാണാം.“.

കണ്ടോ അപ്പോള്‍ ഞാന്‍ 2009 നു മുന്‍പ് അദ്ദേഹത്തെ പുകഴ്ത്തുക മാത്രമല്ലായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു.ഒരേ വാചകങ്ങളില്‍ തന്നെ കണ്ടറിക്ടറിയായ കാര്യങ്ങള്‍ പറയുന്നതിന്റെ ശാസ്ത്രീയത അദ്ദേഹത്തിനു മാത്രമേ അറിയൂ. എന്തായാലും അദ്ദേഹം ഇടതുപക്ഷത്തിനുവേണ്ടി വാദിച്ചോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ നിലപാടുകളെ വിലയിരുത്തുന്നതില്‍ എന്നെ ഒരു രീതിയിലും സ്വാധീനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അജണ്ട എനിക്ക് മനസ്സിലായത് എന്നാണെന്നും എന്തുകൊണ്ടാണെന്നും ഉദാഹരണസഹിതം എനിക്ക് കാണിക്കാനും പറ്റും. പക്ഷേ അത് തികച്ചും വ്യക്തിപരമാണ്. അതിന് ഇവിടെ ഒരു പ്രസക്തിയുമില്ല. വാസ്തവം ഇങ്ങിനെയായിരിക്കെ, അദ്ദേഹം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്ത് ശാസ്ത്രീയതയാണ് ഉള്ളത്? ഒന്നുമേ ഇല്ലതന്നെ. ഇതൊക്കെത്തന്നെയാണ് ഞാന്‍ എന്റെ പോസ്റ്റില്‍ വീണ്ടും വീണ്ടും വീണുകിടന്നുരുണ്ട് പറഞ്ഞത്.

അശാസ്ത്രീയത നമ്പ്ര് പഞ്ചപിടിക്കുന്ന പാണ്ഡവന്മാര്‍

ശ്രീ ഉമേഷ് പറയുന്നു- “ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെയും പറ്റി നല്ല വിവരമുള്ള വക്കാരിയിൽ നിന്നു് അല്പം കൂടി വ്യക്തമായ വിമർശനമാണു പ്രതീക്ഷിച്ചതു്.“

അഞ്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട നമ്പരുകളിലൊന്നാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പൂജ്യം ഇവയാണ് ഇഷ്ടപ്പെട്ട മറ്റു നമ്പരുകള്‍. ഏറ്റവും ഇഷ്ടപ്പെട്ട നമ്പര്‍ പക്ഷേ ഇതുപോലത്തെ ചീത്തവിളിയാണ്. അതുകൊണ്ടാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അശാസ്ത്രീയത തന്നെ അഞ്ചാം നമ്പ്ര് പോയിന്റാക്കിയത്.

എന്റെ ഏല്ലാ ബ്ലോഗ് പോസ്റ്റുകളും ഞാന്‍ ബ്ലോഗിലിട്ട മൊത്തം കമന്റുകളും വായിച്ച് മനസ്സിലാക്കിയിട്ട് ആര്‍ക്കെങ്കിലും അതില്‍ എവിടെനിന്നെങ്കിലും എന്റെ ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെപ്പറ്റിയുമുള്ള വിവരത്തെപ്പറ്റിയുള്ള എന്തെങ്കിലും ക്ലൂ കണ്ടുപിടിച്ചുതരാമോ എന്ന് ഞാന്‍ ശക്തമായി വെല്ലുവിളിക്കുന്നു. തികഞ്ഞ ആല്‍മവിശ്വാസത്തോടെ തന്നെ ഞാന്‍ പറയട്ടെ-ആര്‍ക്കും പറ്റില്ല, കാരണം ഇക്കാര്യങ്ങളിലൊന്നും ഒരു പുല്ലിന്റെ പോലും വിവരം എനിക്കില്ല- അങ്ങിനെ ഉണ്ടെന്ന് തോന്നിപ്പിക്കുന്നപോലത്തെപോലും ഒരു കമന്റും പോസ്റ്റും ബ്ലോഗില്‍ ഒരിടത്തും ഞാന്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.

എന്നിട്ടും ശ്രീ ഉമേഷ് പറയുന്നു- എനിക്ക് ശാസ്ത്രത്തെപ്പറ്റിയും ഭാരതീയജ്ഞാനത്തെപ്പറ്റിയും നല്ല വിവരമുണ്ടെന്ന്. ഒന്നുകില്‍ അദ്ദേഹം എന്നെ ഒന്നാക്കി- അല്ലെങ്കില്‍ അദ്ദേഹം എനിക്കതൊക്കെയുണ്ടെന്ന് വിശ്വസിച്ചു. ശാസ്ത്രീയമായി വിശ്വസിക്കണമെങ്കില്‍ തെളിവുകള്‍ വേണമെന്നാണല്ലോ. എന്ത് തെളിവാണ് ഉള്ളത്? ഒന്നുമില്ല. ഇതില്‍ പരം അശാസ്ത്രീയമായ ഒരു പറച്ചില്‍ ഈ നൂറ്റാണ്ടിലുണ്ടായിട്ടില്ല.

അശാസ്ത്രീയത നമ്പ്രറാറാററുപത്താള്.

ഞാന്‍ മടുത്തു. എങ്കിലും...
അദ്ദേഹം പറയുന്നു-

“ഒരു കാര്യം മാത്രം പറയുന്നു: കക്ഷിരാഷ്ട്രീയതാത്പര്യങ്ങൾക്കു വേണ്ടി മാത്രമാണു് ഞാൻ എന്റെ ബ്ലോഗിൽ ലേഖനങ്ങളെഴുതുന്നതു് എന്നു് വക്കാരിയെപ്പോലുള്ളവർ നൂറുവട്ടം കണാകുണാ പറഞ്ഞാലും ഞാൻ ഇത്തരം വിഷയങ്ങൾ തുടർന്നു പഠിക്കുന്നതും അതിനെപ്പറ്റി ലേഖനങ്ങൾ എഴുതുന്നതും നിർത്തില്ല. വക്കാരി ആഹ്വാനം ചെയ്തതു കൊണ്ടു മാത്രം രാഷ്ട്രീയലേഖനങ്ങൾ ശാസ്ത്രീയമായി എഴുതാൻ സമയം കളയുകയുമില്ല“

സത്യം പറയാമല്ലോ, കോഴിക്കോട്ടങ്ങാടിയിലെ ഏതോ ഒരു രാഷ്ട്രീയപ്രസംഗം കേള്‍ക്കുമ്പോളുണ്ടാകുന്ന രോമാഞ്ചം തോന്നി എനിക്ക് ഇത് വായിച്ചപ്പോള്‍. ആവേശം കൊണ്ട് ശ്രീ പിണറായി (അല്ലേ...?) “ഡോ ഗോപാലകൃഷ്നാ” (ഡോ. ഗോപാലകൃഷ്ണനല്ല, മാതൃഭൂമിയിലെ ഗോപാലകൃഷ്ണന്‍, ഡോ എന്നാല്‍ എടോ എന്നതിന്റെ ആവേശരൂപം) എന്ന് വിളിച്ചപ്പോള്‍ ശ്രീപ്പിണറായിക്ക് എത്രമാത്രം രോമാഞ്ചം തോന്നിയോ, അതിലുമധികം ശ്രീ ഉമേഷിന് തോന്നിയിരിക്കണം, ഇതെഴുതിയപ്പോള്‍.

പക്ഷേ അദ്ദേഹം എന്തിന് ഇതിവിടെ എഴുതി എന്നുമാത്രം എനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ ഒരു ആഹ്വാനവും അദ്ദേഹത്തിനായി നടത്തിയില്ല. മാത്രവുമല്ല, വ്യക്തിപരമായി ഞാന്‍ ആഗ്രഹിക്കുന്നത്, അദ്ദേഹം വീണ്ടും വീണ്ടും പോസ്റ്റുകള്‍ മാത്രമല്ല, ഇതുപോലുള്ള കമന്റുകളും എഴുതണമെന്നാണ്. വല്ലപ്പോഴുമൊക്കെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് പ്രേരണ തരുന്നത് അദ്ദേഹത്തിന്റെയും കൂട്ടരുടെയും ഇത്തരം അശാസ്ത്രീയ നിലപാടുകളാണ്. അതുകോണ്ട്, ശ്രീ ഉമേഷ്, കൂള്‍ ഡൌണ്‍, ഹോട്ട് അപ്പ്, ചിയേഴ്സ്. താങ്കള്‍ എഴുതണോ വേണ്ടയോ, എന്തെഴുതണം, എന്തെഴുതരുത് എന്നൊക്കെ പറയാന്‍ ഞാനൊരു സീപ്പീയെം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയോ മറ്റോ അല്ല. ഇത് താങ്കള്‍ക്കും അറിയാം. എന്നിട്ടും താങ്കള്‍ ഇങ്ങിനെ എഴുതിയത് അണികളെ ആവേശ്വോജ്ജല്‍ കുമാരന്മാരാക്കാന്‍ മാത്രമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍...? :)


എന്തായാലും “വക്കാരി എഴുതുന്നത് ശ്രീ ഉമേഷിന് മനസ്സിലാവാത്തതുകൊണ്ട് മി. കോത്താഴന്‍ എഴുതിയതും ഉമേഷിന് മനസ്സിലാവാന്‍ തരമില്ല” എന്നത് ഒരു അശാസ്തീയ നിഗമനമാണെങ്കിലും ഞാന്‍ എന്തെഴുതിയാലും താങ്കള്‍ അത് മണാ കൊണാ എന്ന് മാത്രം മനസ്സിലാക്കുന്നതില്‍ നിന്നും ലോജിക്കലി നമുക്ക് ആദ്യം പറഞ്ഞപോലത്തെ ഒരു പോസിബിലിറ്റിയും കൂടി ആലോചിച്ചാലോ?

“വക്കാരിയുടെ എഴുത്തു് ഒരുതരം കൊഞ്ഞനം കുത്തൽ പോലെയാണെന്നു് ആരോ മുമ്പു പറഞ്ഞിരുന്നു“

ഇതില്‍ സ്വല്പം ശരിയുണ്ട്. ആ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോഴൊക്കെ ഞാന്‍ ശ്രീ ഉമേഷിനെ മനസ്സില്‍ ധ്യാനിച്ച് കൊഞ്ഞനം കുത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. ഓപ്പോസിറ്റിരുന്നവര്‍ എന്റെ ഗോഷ്ടി കണ്ട് പേടിച്ച് വിറച്ച് ലൈറ്റോഫു ചെയ്തു.

അതുകൊണ്ട് ശ്രീ ഉമേഷ്, ഇനി മുതല്‍ പോസ്റ്റുകള്‍ മാത്രമല്ല, കമന്റുകളും നമുക്കൊന്ന് റിവ്യൂ ചെയ്യിപ്പിച്ചാലോ- പക്ഷേ ഒരേ തൂവല്‍ പക്ഷികളെക്കൊണ്ടുമാത്രമല്ല, ഡോ. ഗോപാലകൃഷ്ണനും ഒരു ഡ്രാഫ്റ്റ് കൊടുത്തുനോക്കിയാലോ :)

അങ്ങിനെ സംഭവം നിര്‍ത്തുന്നു. ഞാന്‍ എന്റെ മുന്‍‌പോസ്റ്റില്‍ ഉദ്ദേശിച്ചത് എന്താണോ, അതിനുള്ള ഒന്നാന്തരം ഉദാഹരണം തന്നെ ശ്രീ ഉമേഷ് തന്റെ കമന്റുകളില്‍ കൂടി തന്നു.

സീരിയസ്സ്‌ലി, ആ പീറപ്പോസ്റ്റില്‍ പോലും ശാസ്ത്രീയമായി സംവദിക്കാവുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലും ഉണ്ടായിരുന്നു എന്നാണ് എന്റെ മാത്രമൊരു തോന്നല്‍- ഉദാഹരണത്തിന്റെ ഒരു ശാസ്ത്രജ്ഞന്റെ ഇത്തരം കാര്യങ്ങളിലുള്ള വീക്ഷണങ്ങള് ഞാന്‍ ക്വോട്ടിയത്‍, ഡോ. ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ ശാസ്ത്രത്തെയും സമൂഹത്തെയും എങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു (തെളിവുകള്‍ സഹിതം, വ്യക്തമായി), ശാസ്ത്രം ഇവരിലൊക്കെ ഒടക്കി കിടക്കുമോ, എങ്കില്‍ എങ്ങിനെ, തുടങ്ങി പലതും. പക്ഷേ ചെണ്ടകള്‍ വേറേയായതുകൊണ്ട് സംഭവങ്ങള്‍ ഇങ്ങിനെയൊക്കെയല്ലേ വരൂ.

Labels: , , , ,

7 Comments:

  1. At Wed May 26, 03:14:00 AM 2010, Anonymous Anonymous said...

    ആ ഡെഡ്ബോഡിയിലെന്തിനാ വാൽകീർ ഇങ്ങനെ വീണ്ടും വീണ്ടും നൈഫ് കുത്തിയിറക്കുന്നത്? ഇല്ലത്തൂന്നങ്ങിറങ്ങീം പോയി അമ്മാത്തൊട്ടെത്തീമില്ല എന്ന പോലെ ത്രിശങ്കു സ്വർഗ്ഗത്ത് നിൽക്കുന്ന ഗുരുവിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?
    രാഷ്ട്രീയം എന്നാൽ കക്ഷിരാഷ്ട്രീയമല്ല രാഷ്ട്രപുനർനിർമ്മാണമാണ്, ആനയാണ്, ചേനയാണ്, തേനാണ്, പാലാണ് എന്നു പറഞ്ഞത് വിശ്വസിച്ച് ആ പഞ്ചാരപ്പനങ്കിളി ഏതാണ്ട് കുട്ടിക്കുരങ്ങൻ ചുടുചോറുവാരിയതു പോലെ കൈ ഊതിത്തണുപ്പിക്കണോ അതോ നക്കിത്തണുപ്പിക്കണോ വെള്ളത്തിൽ മുക്കണോ എന്നറിയാതെ നിൽക്കുമ്പോൾ ഇങ്ങനെ ക്രൂശിക്കാതെ!

     
  2. At Wed May 26, 07:20:00 PM 2010, Anonymous ഗോപാലിക said...

    മഴക്കാലം തുടങ്ങി, വയറിളക്കം കൂടുതലാവുമെന്ന് ഏഷ്യാനെറ്റില്‍ റിപ്പോട്ടുണ്ടായിരുന്നു. ഇത്രയ്ക്ക് നിരീച്ചില്ല.

     
  3. At Thu May 27, 08:21:00 PM 2010, Blogger Anoni Malayali said...

    വക്കാരിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല. നമ്മുടെ ചുറ്റുമുള്ള മലയാളബ്ലോഗുകളില്‍ കഴമ്പുകൊണ്ടും കാര്യം കൊണ്ടും ഏറ്റവും മെച്ചപ്പെട്ട ഒരു ബ്ലോഗാണു ഗുരുവിന്റേത്‌. വിവിധകാര്യങ്ങളില്‍ യഥാര്‍ത്ഥപണ്ഡിതനും, ആശയം വ്യക്തമായി പ്രകടിപ്പിക്കുന്നവനുമായ ഗുരുവിനെ, അദ്ദേഹം തനിക്കെതിരെ പറഞ്ഞ ഒരു വാചകം ഇഷ്ടപ്പെടാതെ, തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തിയത്‌ ശരിയായില്ല. ഗുരു വളരെ ഗവേഷണം നടത്തി, തിരുത്തിത്തിരുത്തി, പലതിലും അതാതുവിഷയങ്ങളില്‍ പണ്ഡിതരായവരോടുകൂടി കണ്‍സള്‍ട്ട്‌ ചെയ്താണു ഓരോ ബ്ലോഗും പോസ്റ്റ്‌ ചെയ്യുന്നത്‌. നമ്മുടെ കാലഘട്ടത്തിലെ ഒരു സൗഭാഗ്യമാണു ഗുരുകുലം ബ്ലോഗ്‌. വക്കാരിയും അതെല്ലാം മറ്റൊരുകാലത്ത്‌ സമ്മതിക്കുമായിരുന്നു. ഏതുകാര്യത്തെപ്പറ്റിയെഴുതുമ്പോഴും അതില്‍ പരമാവധി ആശയവ്യക്തത വരുത്തണമെന്നതും തെറ്റുരഹിതമായിരിക്കണമെന്നതും ഗുരുവിനു നിര്‍ബന്ധമാണുതാനും. ഇങ്ങനെയെല്ലാമുള്ള ഗുരുവിന്റെ രാഷ്ട്രീയവീക്ഷണം എത്ര പാപ്പരമാണെന്നതു മറ്റൊരുകാര്യം. മദനിയുമായി ഒരേവേദിയില്‍ ശ്രീ.പി.....ഇരിക്കുന്നതു ലോകം മുഴുവന്‍ കണ്ടതാണു. എന്നാല്‍ വേണ്ടതിലും വേണ്ടാത്തതിലും പരിഹാസം നിറച്ചെഴുതുന്ന ഗുരു ഇവിടെ പ്രകടിപ്പിച്ച നിശ്ശബ്ധത പരിഹാസ്യമാണുതാനും. ഒരു പക്ഷേ അമേരിക്കയില്‍ വളരെക്കാലമായി താമസിക്കുന്നതു കൊണ്ടു ഗുരുവിനു ഗ്രൗണ്ട്‌ റിയാലിറ്റികള്‍ അറിയുന്നുണ്ടാവില്ല. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒരേ ജാതിയില്‍ (ആണ്ടേ, ജാതി എന്ന വാക്ക്‌, ഇനി എന്തെല്ലാം പൊല്ലാപ്പായിരിക്കുമോ) പെട്ടവര്‍ തമ്മില്‍ത്തല്ലിച്ചാവുന്നതിനെ ഈ ഒരൊറ്റ പാര്‍ട്ടി ഒരു തവണ ക്ഷമിച്ചാല്‍ തീര്‍ക്കാവുന്നതേ ഉള്ളൂ എന്നകാര്യം ഗുരുവും എളുപ്പത്തില്‍ മറക്കുന്നു. ഒരു പക്ഷേ പത്തനംതിട്ടയില്‍ ആദര്‍ശ ഇടതുപക്ഷമായിരിക്കും ഗുരു കണ്ടിട്ടുണ്ടാവുക, അതാണു കേരളത്തിലെ ഇടതുപക്ഷം എന്ന് അദ്ദേഹം കരുതുന്നുമുണ്ടാവും. പോരാത്തതിനു ഇപ്പ്പ്പോള്‍ കൂട്ടായി തനിക്കിഷ്ടമല്ലാത്തകാര്യങ്ങള്‍ പറയുന്നവരെ പൂരം തെറിപറയാന്‍ ഒരു കൂട്ടുകാരനേയും അദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്‌. ഈയൊരു രാഷ്ട്രീയകാര്യമൊഴിച്ചാല്‍, വക്കാരി ഗുരുവിനോട്‌ ഇടയരുതായിരുന്നു. ഇതു പക്ഷേ വളരെമോശമായിപ്പോയി. ഗുരുകുലം കമന്റുകളിലൂടെ, വക്കാരിയും ആദിത്യനുമെല്ലാം ഞങ്ങള്‍ക്കെത്ര പ്രിയപ്പേട്ടവരായിരുന്നു. ഇനി വരുമോ അക്കാലം?

     
  4. At Fri May 28, 10:42:00 PM 2010, Anonymous Anonymous said...

    എന്റെ ഇന്നലത്തെ കമന്റിൽ കണ്ണൂരിലെ അർത്ഥരഹിതമായ രാഷ്ട്രീയകൊലപാതകങ്ങളെ
    പറ്റി പറഞ്ഞിരുന്നു. ഇന്ന് ദാ രണ്ടുപേർ കൂടി കൊല്ലപ്പെട്ടിരിക്കുന്നു, കഷ്ടം,
    ആ വീട്ടുകാർക്ക്മാത്രം നഷ്ടം, പാർട്ടികൾക്ക് രണ്ടു രക്തസാക്ഷികൾ കൂടി.
    അതും വല്ല മഹനീയ ആദർശങ്ങൾക്കു വേണ്ടിയായിരുന്നെങ്കിൽ!

     
  5. At Sat May 29, 01:10:00 AM 2010, Anonymous Anonymous said...

    വക്കാരി നിരാശപ്പെടുത്തി. ഗുരുവിനെപറ്റി ഇങ്ങിനെയൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ല.
    വക്കാരിക്ക് രാഷ്ട്രീയത്തിലും ഗുരുകുലങ്ങളിലും അപാര ജ്ഞാനം ഉള്ളതാണല്ലോ? നല്ല ഒരു പോസ്റ്റ് എഴുതിക്കൂടെ? അതു ഗുരുവിനു ആദ്യം അയച്ചുകൊടുത്താൽ അദ്ദേഹം തെറ്റു തിരുത്തി തരൂലേ? അങ്ങേരെ മാത്രം ആക്ഷേപിക്കാതെ ബാ‍ക്കി ആരുടെ പേരു വേണമെങ്കിലും എഴുതിക്കൂടെ? വളരെ നിരാശ തോന്നുന്നു.

     
  6. At Sun May 30, 11:20:00 PM 2010, Anonymous Anonymous said...

    "അതായത് ടെക്സ്റ്റ് ബുക്കിനപ്പുറം പോകുമ്പോള്‍ അവര്‍ ആകപ്പാടെ അശാസ്ത്രീയരാവുന്നു"

    ഇത്രേം പറയാന്‍ വക്കാരി ഇത്രക്ക് എഴുതണോ? ഇത്രേയുള്ളു കാര്യം.

    എല്ലാം കൊണ്ടും ആദരണീയനായ ഉമേഷ് മാഷിന്റെ "രാഷ്ട്രീയം" കണ്ട് ഞെട്ടിയ ഒരു എളിയ ബ്ലോഗ് വായനക്കാരനാണ് ഞാനും. ബ്ലോഗില്‍ മൂര്‍ച്ചയേറിയ ഭര്‍ത്സനം‍ കൊണ്ടും സംഘടിത ശക്തി കൊണ്ടും, ലേബലിംഗ് കൊണ്ടും എതിര്‍ക്കുന്നവരെ തുരത്തുന്ന ചിലരില്‍‍ നിന്ന് (എല്ലാവരുമല്ല)അല്പം മനസ്മാധാനത്തിനായി രാഷ്ട്രീയ പോസ്റ്ററൊട്ടിച്ചതാവാനാണ് വഴി. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ബ്ലോഗ് എന്നേ ലേബലൊട്ടിച്ച് കുരിശില്‍ കയറ്റിയേനെ. തടയാന്‍ ഒരു വക്കാരീം വരില്ലായിരുന്നു!(വന്നാലും നടക്കില്ലായിരുന്നു). അദ്ദേഹത്തിനും ജീവിച്ചു പോണ്ടേ?

    എന്നു വെച്ച് ഡോഗോകളെ തുറന്നു കാട്ടാന്‍ ശ്രീ ഉമേഷും ഡോ.സൂരജുമൊക്കെ നടത്തുന്ന ഇടപെടലുകള്‍ സ്വാഗതാര്‍‌ഹ്ഹമാണ് താനും. ഇത്തരം സ്വന്തന്ത്രമനസ്സുള്ളവര്‍ കക്ഷിരാഷ്ട്രീയത്തില്‍ ചേരുന്നതാണത്ഭുതം. ആ! നമുക്ക് വിവരമില്ലാഞ്ഞ് തോന്നുന്നതായിരിക്കും!

     
  7. At Tue Jun 15, 03:23:00 PM 2010, Anonymous കാവിമുണ്ടന്‍ said...

    നല്ല ഒഴുക്കുള്ള വയറിളക്ക പോസ്റ്റുകളും കമന്റുകളും... വീണ്ടും ഒഴുക്കുക. ആശംസകള്‍.

     

Post a Comment

<< Home