Tuesday, February 23, 2010

ലാലല് പിടിച്ച പുലിവാലല്

എന്തായാലും സംഗതി ഹോട്ടായി. എനിക്കിഷ്ടപ്പെട്ടു...

"വിഗ്ഗും ചാന്തും പൌഡറും മാറ്റിയിട്ടിട്ടൊന്നിറങ്ങിക്കേ, സുന്ദരിമാരൊക്കെ ബോധം കെട്ടുവീഴും"- അഴീക്കൊട്

"അഴീക്കോടിന് സുന്ദരന്മാരോടൊക്കെ പണ്ടേ അസൂയയാണ്" - പത്മനാഭന്‍

"മതിഭ്രമം (അതായത് ചിത്തഭ്രമം) ഉള്ളവര്‍ക്ക് ആദ്യം തോന്നുന്നത് മറ്റുള്ളവര്‍ക്ക് അതുണ്ടെന്നതാണ്" - അഴീക്കോട് (അത് അഴീക്കോടിന് മനസ്സിലായത് പുസ്തകം വായിച്ചിട്ട്- അഴീക്കോടിനത് മനസ്സിലാക്കാന്‍ പറ്റി എന്നതാണ് കാര്യം).

എന്തായാലും എന്റെ ലാലേ, എന്തിനായിരുന്നു ഈ വയസ്സാം കാലത്ത് ഇതിന്റെയൊക്കെ ആവശ്യം? മൌനം വിഡ്ഢ്യാനു പാഷാണം എന്നതല്ലായിരുന്നോ ചൊല്ല്? സുന്ദരസുകുമാര അഴീക്കോടിനെ “അയാള്‍“ കഥയെഴുതട്ടെ എന്നൊക്കെ പറഞ്ഞത് എന്തായാലും കുറച്ച് ബഹുമാനക്കുറവ് തന്നെ. ഒന്നുമില്ലെങ്കിലും ലല്ലലം പാടുന്ന ലാലിന്റെ അച്ഛന്റെ (അപ്പൂപ്പന്റെ?) പ്രായമില്ലേ ശ്രീ അഴീക്കൊടിന്?
സ്വര്‍ണ്ണക്കടയുടെ പരസ്യത്തെപ്പറ്റി പറയണോ വേണ്ടയോ എന്നത് അഴീക്കൊടിന്റെ സ്വാതന്ത്ര്യം- അതിലഭിനയിക്കണമോ വേണ്ടയോ എന്നത് ലാലിന്റെ സ്വാതന്ത്ര്യവും. അത് അങ്ങിനെയങ്ങ് പോയാല്‍ പോരായിരുന്നോ? കഷ്ടകാലത്തിന് കൂട്ടിനിക്കാര്യത്തില്‍ മമ്മൂട്ടിയെ പോലും കിട്ടില്ല- കാരണം അദ്ദേഹം ഒരു സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലും ഇതുവരെ അഭിനയിച്ചിട്ടില്ല (ശരിതന്നെ?). ഇനിയിപ്പോള്‍ അറ്റ്‌ലാസ്റ്റ്, മഹാനടന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ ശരണം.

അഴീക്കോടും കലക്കി - ഞാന്‍ ലാലിനോട് പറഞ്ഞു, ഇതിനൊക്കെ മദ്ധ്യസ്ഥം വഹിക്കാനുള്ള ക്ഷമയും സമയവും എനിക്കില്ല, അതൊക്കെ ക്ഷമയും സര്‍വ്വോപരി സമയവുമുള്ള സാസ്കാരിക വകുപ്പ് മന്ത്രിയൊക്കെയാണ് ചെയ്യേണ്ടത് - അതുകൊണ്ടല്ലേ, ഇന്നുതന്നെ ബഹുമന്ത്രി പറഞ്ഞത്..., എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാനേറ്റു കാര്യമെന്ന്? എന്താണ് കാര്യം? - അഴീക്കൊട് പറഞ്ഞു... അങ്ങിനെ ഒടുവില്‍ അഴീക്കോട് ആരായീ...?

ലാല്‍ ദുബായിയില്‍ തന്നെ കയറിപ്പിടിക്കുന്നത് ഇത്തരം സില്ലി കാര്യങ്ങളില്‍ ലാല്‍ അമിതശ്രദ്ധ വെക്കുന്നതുകൊണ്ടാണെന്ന് അഴീക്കോട്. മന്ദബുദ്ധികളുടെ ലക്ഷണമാണത്രേ അത് ...

ഹെന്റമ്മോ, ഞാന്‍ നിര്‍ത്തി.

Labels: , ,

Thursday, February 04, 2010

വ്യേണുനാദം

ഈ വേണുവാര്?

മണ്‍‌രമറ്റീവിയുടെ ഇന്നത്തെ കൌണ്ടര്‍മണിപ്പരിപാടിയായ ശിവരാമവിചാരണയുടെ അവസാനം സഖാവ് വേണുവിന്റെ ഊപ്പസംഹാരം:

“ഈ പരിപാടി ഇത്ര തരം‌താണ നിലവാരത്തിലെത്തിയത് കാണിക്കുന്നത് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി ഇന്ന് നേരിടുന്ന...” (എന്നോ മറ്റോ)

അണ്ണോ വേണൂ, ആ പരിപാടി ഇത്രയും തറ താണതാക്കാന്‍ താങ്കള്‍ വഹിക്കുന്ന പങ്ക് എത്രയെന്ന് താങ്കളന്വേഷിക്കാത്തത് താങ്കളുടെ എളിമകൊണ്ടാണെന്ന് ആര്‍ക്കാണറിയാന്‍ വയ്യാത്തത്?

ഒരാളും പറയുന്നത് മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല... ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് വരുമ്പോള്‍ പരസ്പരബന്ധമോ നൂല്‍‌ബന്ധം പോലുമോ ഇല്ലാത്തതെങ്കിലും ഇടയ്ക്ക് കയറി ചോദിക്കും.പങ്കെടുക്കുന്നവര്‍ എന്തുകൊണ്ടാണോ “ലെവിടെ നില്‍ക്കഡോ, ഞാനൊന്ന് പറഞ്ഞ് തീരട്ട്, എന്നിട്ട് തോക്കില്‍ കയറി വെടിവെക്ക്” എന്ന് പറയാത്തത്...

(രാജ്‌മോഹന്‍ ഉണ്ണിത്താനോടും അണ്ണാച്ചി ആ സ്റ്റൈല് പരിപാടി നടത്താന്‍ നോക്കി- ഉണ്ണിത്താനണ്ണന്‍ ഒന്നാന്തരമായി പറഞ്ഞൂ- “വേണൂ, താനെന്നാ വിസ്തരിക്കുകയാണോ, വിചാരണയൊക്കെ അങ്ങ് കോടതിയില്‍ രാവിലേ തന്നെ കഴിഞ്ഞു, ഇവിടെ താനൊക്കെ വിളിച്ച് വരുത്തിയതുകൊണ്ടാണ് ഞാനൊക്കെ വന്നിരിക്കുന്നത്. അതുകൊണ്ട് അണ്ണന്‍ വിട്ടുപിടി” (എന്നപോലെയോ മറ്റോ)).

യെന്തൊരഹംഭാവം... ഇന്ന് മുന്നെമ്പി ശ്രീ ശിവരാമനോട് “...അങ്ങോട്ട് പറയുന്നതും കേള്‍ക്കണം” എന്ന് ദേഷ്യപ്പെട്ട് പറയുന്നതും കണ്ടു- ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ഇദ്ദേഹമാരാണാവോ?
(അങ്ങിനെ അങ്ങോട്ട് പറയുന്നതും കേള്‍ക്കണമെന്ന് പറഞ്ഞ് കേള്‍പ്പിച്ചത് ശ്രീ ഉമ്മന്‍ ചാണ്ടി ഓഫര്‍ തന്നൂ എന്ന് ശിവരാമന്‍ പരസ്യമായി പറഞ്ഞൂ എന്ന് പറഞ്ഞാണ്. ശിവരാമന്‍ വ്യക്തമായില്ല, ഒന്നുകൂടി പറയൂ എന്ന് പറഞ്ഞപ്പോള്‍ അണ്ണന്‍ വ്യക്തമാക്കി:
ശിവരാമന് വേണ്ട ഓഫര്‍ അങ്ങോട്ട് കൊടുക്കും എന്ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞല്ലോ... അപ്പോള്‍ ശിവരാമന്‍ പറഞ്ഞു, അത് ഉമ്മന്‍ ചാണ്ടി പറഞ്ഞതല്ലേ, ഞാന്‍ പറഞ്ഞതല്ലല്ലോ എന്ന്. അപ്പോള്‍ വേണുനാദം ഒരു നാനോസെക്കന്റ് നേരത്തേക്ക് നിലച്ചു, പിന്നെയും പൂര്‍വ്വാധികം ശക്തിയായി)

ആദ്യം ശിവരാമന്‍ പറഞ്ഞൂ എന്ന് പറഞ്ഞ് അങ്ങോട്ട് പറയുന്നതും കേള്‍ക്കണം എന്ന് അദ്ദേഹത്തെ ഗുണദോഷിച്ചു. ഞാന്‍ അങ്ങിനെ പറഞ്ഞില്ലല്ലോ എന്ന് ശിവരാമന്‍ പറഞ്ഞപ്പോള്‍ വേണുവണ്ണന്‍ നെക്സ്റ്റ് ക്വസ്റ്റ്യന്‍.

പൊന്ന് വേണൂ, ആ മനോരമയുടെ നിലവാരമെങ്കിലും കാണിക്കാമെങ്കില്‍ സ്വല്പമൊക്കെയല്ലേ തറയാവൂ. ഇത്തറയ്ക്ക് തറയാക്കണോ?

അതോ ഇതും ഒരു ലാര്‍ജര്‍ ഗെയിം പ്ലാനിംഗ് കമ്മീഷനാണോ?

“ബലികുടീരങ്ങളേ...”

(പണ്ടൊരിക്കല്‍ താന്‍ പറയാത്ത കാര്യം പറഞ്ഞൂ എന്ന് സുകുമാര്‍ അഴീക്കോടിനോട് പറഞ്ഞപ്പോള്‍ ഞാനങ്ങിനെ പറഞ്ഞില്ല, താന്‍ ആ പറഞ്ഞത് പിന്‍‌വലിക്കണം എന്ന് ശ്രീ അഴീക്കോട് ചൂടായപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ലൈന്‍ കിട്ടുന്നില്ല, ഞാന്‍ പിന്നീട് വരാം എന്ന് ഏഷ്യാനെറ്റില്‍ പറഞ്ഞതും ഈ വേണുനാദമായിരുന്നോ?)