വാക്യത്തില്‍ പ്രയോഗിക്കുക
അനിയച്ചാരുടെ കയ്യില്‍ നിന്നും കിട്ടിയതണ്. അതുകൊണ്ട് കോപ്പി റൈറ്റ് അവന്. അവനേതോ മിമിക്രിക്കാരുടെ കയ്യില്‍ നിന്നും കിട്ടിയതാണ്. അതുകൊണ്ട് കോപ്പി റൈറ്റ് അവര്‍ക്ക് (അവര്‍ക്ക് അനശ്വര നടന്‍ ജയനില്‍നിന്നും എല്ലാ പകര്‍പ്പകവാശവും കിട്ടിയിട്ടുണ്ടായിരിക്കുമല്ലൊ അല്ലേ...പാവം ജയന്‍).
വാക്യത്തില്‍ പ്രയോഗിക്കുക.
1. മതികെട്ടാന്‍
കുട്ടപ്പനും വീട്ടുകാരും കൂടി പെണ്ണു കാണാന്‍ പോയി. പെണ്ണിനെ കണ്ടപ്പോള്‍ കുട്ടപ്പന്‍ അച്ഛ്നോടു പറഞ്ഞു, "അച്ഛാ...എനിക്കീ കുട്ടിയെ മതികെട്ടാന്‍"
2. മഹാബലി
(ഇവിടെയും കുട്ടപ്പന്‍ തന്നെ കഥാപാത്രം).
കുട്ടപ്പന്‍ തന്റെ (ബൈക്ക്) യ മഹാബലി ഷ്ഠമായ കരങ്ങളാല്‍ പൊക്കിയെടുത്തു.
3. ശബ്ദതാരാവലി
(ദേ പിന്നെയും കുട്ടപ്പന്‍)
കുട്ടപ്പന്‍ ശബ്ദതാരയുടെ കയ്യില്‍ ഒരു സിഗരറ്റ് കൊടുത്തിട്ട് ശബ്ദതാരയോടു പറഞ്ഞു, ശബ്ദതാരാ വലി.
4. പിടികിട്ടി (ഇതു പണ്ട് ടിവിയില്‍ കണ്ടതാണ്)
ഞാന്‍ ഒരു ദിവസം റേഷന്‍ കടയില്‍ അരി വാങ്ങിക്കാന്‍ പോയി. മഴ ആയതുകാരണം കുടയും എടുത്തിരുന്നു. റേഷനരി വാങ്ങി തിരിച്ചു വന്നപ്പോള്‍ കുട റേഷന്‍ കടയില്‍ വെച്ച് മറന്നു പോയി. അടുത്ത ദിവസം കുടതപ്പി റേഷന്‍ കടയില്‍ ചെന്നു. കുടകിട്ടിയില്ല, പക്ഷേ പിടികിട്ടി.
8 Comments:
വേറേ ഒന്നു രണ്ട് വാക്യത്തില്‍ പ്രയോഗിക്കുക കൂടി ഇവിടെ ചേര്‍ക്കുന്നു.
കിംവദന്തി: ഞാന്‍ ഇന്നലെ ചന്തയില്‍ പൊയിട്ടു വരുമ്പോള്‍ നാട്ടുകാര്‍ ഒരു കിംവദന്തിയെ ഓടിച്ചിട്ട് പിടിച്ചു തല്ലിക്കൊല്ലുന്നത് കണ്ടു.
പൊട്ടിത്തെറി: ഇന്നലെ വൈകിട്ട് കവലയില്‍ കൂടി നില്‍ക്കുന്ന നാട്ടുകാരെ നാടിന്റെ ആസ്ഥാന പൊട്ടി തെറി പറയുന്നത് കേട്ടു.
നവനീതേ...അതുകൊള്ളാം. ഇങ്ങനെ കുറെയേറെ സംഗതികളുണ്ടായിരുന്നു. എല്ലാം കൂടി സംഭരിച്ച് ബ്ലോഗിൽ കേറ്റണം.
പോസ്റ്റുമാന്റെ കയ്യിൽ നിന്നും കത്തുവാങ്ങിയശേഷം “ഈ കത്ത് പൊട്ടിച്ചിരിക്കുന്നല്ലോ”
അനിൽജീ...നന്ദി. പോസ്റ്റുമാന്റെ കാര്യം പറഞ്ഞപ്പോൾ പണ്ടു പൂമ്പാറ്റയിൽ വായിച്ച ഒരു കുസൃതിച്ചോദ്യം ഓർമ്മ വന്നു. പോസ്റ്റുമാൻ എഴുത്ത് വീട്ടിൽ കൊണ്ടുപോയി കൊടുക്കാൻ എന്താണു കാരണം? എഴുത്തിനു തന്നെ നടന്നു വീട്ടിൽ വരാൻ പറ്റാത്തതു കാരണം. (പറ്റുകയാണെങ്കിൽ അതെല്ലാം കൂടി സംഭരിച്ച് ബ്ലോഗിൽ കയറ്റണം).
മലയാളം ബ്ലോഗ്ഗുകള്‍ ആരാണ് നിയന്ത്രിക്കുന്നത് എന്ന് അറിയില്ല. താങ്കള്‍ക്ക് അതില്‍ പങ്കുണ്ടെന്ന് കരുതുന്നു. മല്ലു ഫിലിംസ് എന്ന ഒരു ബ്ലോഗ്ഗില്‍ ചെമ്പകമേ എന്ന ആലബത്തിലെ സുന്ദരിയേവാ എന്ന ഗാനം ചേര്‍ത്തിട്ടുണ്ട്.തികച്ചും നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണിത്.പകര്‍പ്പവകാശം ഇല്ലതെ ആണ് ഇത് ഇട്ടിട്ടുള്ളത് എങ്കില്‍ പിന്‍ വലിക്കുവാന്‍ അദ്ദേഹത്തോട് നിങ്ങള്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.
പാര്‍പ്പിടമേ, ധാരണ പൂര്‍ണ്ണമായും തെറ്റ്. എന്റെ ബ്ലോഗിന്റെ കാര്യം മാത്രമേ എന്റെ നിയന്ത്രണത്തിലുള്ളൂ. ബാക്കിയൊന്നിലും എനിക്ക് യാതൊരു രീതിയിലുമുള്ള കണ്ട്രോളുമില്ല.
മലയാളം ബ്ലോഗുകളെ സംബന്ധിച്ചാണെങ്കില്‍ തനിമലയാളം, ഗൂഗിള്‍ ഗ്രൂപ്പ്, ബ്ലോഗ് അഗ്രഗേറ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് അതാത് ആള്‍ക്കാരുണ്ട്. പക്ഷേ ഒരാള്‍ അയാളുടെ ബ്ലോഗില്‍ എന്തിടണം, എന്തിടരുത് എന്നുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും അയാളുടെ ഇഷ്ടവും അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അയാളുടേത് മാത്രവും ആണെന്ന് തോന്നുന്നു. അവരെ ഏതെങ്കിലും കൂട്ടായ്മയില്‍ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നത് അതിന്റെ നടത്തിപ്പുകാരുടെ തീരുമാനവും.
പിന്നെ, നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ അതിന്റേതായ നിയമനടപടികള്‍ക്ക് വിധേയമായിരിക്കുമല്ലോ. പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ക്ക് ബ്ലോഗര്‍ തന്നെ ഉത്തരവാദി. അതിന്റെ പകര്‍പ്പവകാശമുള്ളവര്‍ക്ക് മാത്രമേ അത് മാറ്റാന്‍ ആവശ്യപ്പെടാന്‍ പറ്റൂ എന്ന് തോന്നുന്നു (അവര്‍ നിയമാനുസൃതമല്ല അത് അവിടെ ഇട്ടിരിക്കുന്നതെങ്കില്‍). ഏതൊരാള്‍ക്കും തെറ്റെന്ന് ബോധ്യമുള്ള കാര്യം ചൂണ്ടിക്കാണിക്കാം, ഇരുകൂട്ടരെയും.
ഇത്രയുമാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങള്‍. ആധികാരികതയോടെ പറയാന്‍ പറ്റിയ ധാരാളം ആള്‍ക്കാര്‍ നമുക്കിടയിലുണ്ട്. ഞാന്‍ വെറുമൊരു ബ്ലോഗര്‍.
ഈ പോസ്റ്റ് ഇപ്പൊഴാണ് കണ്ടത്..
ആ വക കുറച്ചെണ്ണം കൂടി...
copyrite?!! ആര്‍ക്കോ..
പൊട്ടിച്ചിരി :- അടുക്കളയില്‍ ഉണ്ടായിരുന്ന ബിസ്കറ്റ് പാക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു..
വിമ്മിഷ്ടം :- ഇതുവരെ Exo ഡിഷ് വാഷ് ബാര്‍ ഉപയോഗിച്ചു മടുത്ത അമ്മച്ചിയ്ക് ഇപ്പോള്‍ വിമ്മിഷ്ടമായി.
സദാചാരം :- ജോലിക്കാരി അടുപ്പില്‍ നിന്നും സദാ ചാരം വാരും.
ഉത്തരം മുട്ടി :- ഇന്നു രാവിലെ തട്ടിന്‍ പുറത്ത് കയറിയപ്പോള്‍ എന്റെ തലയില്‍ ഉത്തരം മുട്ടി.
അടിച്ചേല്‍പ്പിക്കുക :- രാവിലെ എഴുനേല്‍ക്കാതിരുന്ന രാജുവിനെ അപ്പച്ചന്‍ അടിച്ചേല്‍പ്പിച്ചു.
എട്ടും പൊട്ടും :- 8 മുട്ടകള്‍ തറയില്‍ വീണപ്പോള്‍ മനസ്സിലായി, എട്ടും പൊട്ടും!!
മുടന്തന്‍ന്യായം :- ഇന്നലെ കവലയില്‍ ഒരു മുടന്തന്‍ ന്യായം പറയുന്നത് കേട്ടു.
ഞാന്‍ എപ്പോഴും late ആണല്ലോ... ഈ ബ്ലോഗ്ഗ് ഇപ്പൊഴാണ് കണ്ടത്..
എല്ലാവര്‍ക്കും ചാന്‍സ് കൊടുത്തില്ലേ.....ഇനി എന്റെ വക ഒരു രണ്ട് രൂപ (my two cents)
കാട്ടാന:- കവലയില്‍ വെച്ച് അഞ്ചാറാള്‍ക്കാര്‍ എന്നെ തല്ലാന്‍ വരുമ്പോള്‍ ഞാന്‍ എന്നാ കാട്ടാനാ...
(കിട്ടിയ ചാന്‍സ് മുതലാക്കി....)
Post a Comment
<< Home