Friday, April 02, 2010

അര്‍ത്ഥവര്‍ത്ത്

സിനിമയില്‍ സ്റ്റില്ലടിക്കുന്ന അണ്ണന് ഏറ്റവും അനുയോജ്യമായ പേരെന്തായിരിക്കും?

“ചാരി”

ഇവിടുണ്ട്.

നാലുമാസമായി പൊടിയടിച്ചുകിടന്ന റോഡില്‍ അവസാനം ടാര്‍ ചെയ്യാന്‍ അമ്മാവന്‍ വണ്ടി വന്നു. പേരുകണ്ടപ്പോള്‍ ഞെട്ടിപ്പോയി

“സ്പീഡ് സ്റ്റാര്‍”

ഒരമ്മാവന്‍ വണ്ടിയ്ക്ക് ഇതിലും അനിയോജ്യ് കുമാറായ നാമം വേറെന്തുണ്ട്. മണിക്കൂറില്‍ അഞ്ച് ക്രിമി സ്പീഡ് സ്റ്റാര്‍ !

രാമരാജ്യരാജുലു തന്റെ പ്രസ്ഥാനത്തിനിട്ട പേരല്ലേ, “സത്യം കമ്പ്യൂട്ടേഴ്സ്”- അയാളില്‍‌പരം സത്യം വേറെന്തുണ്ട്?

ആഗോള സമ്പത്ത് ഗദ്‌ഗദ് വ്യവസ്ഥ കുളമാകാന്‍ കാരണം “റിയല്‍” എസ്റ്റേറ്റ്. മൊത്തം സംഭവം അണ്‍‌റിയലിസ്റ്റിക്.

തിരുവനന്തപുരത്തെ ഇലക്ഷന്‍ കാലത്ത് മതിലിലെ ചുവരെഴുത്ത് ഇങ്ങിനെ “രാമചന്ദ്രന്‍ നായരെ" വിജയിപ്പിക്കുക. അതുമാത്രവുമല്ല, "രാമചന്ദ്രന്‍ നായ" വരെ ചുവപ്പും “രെ” തൊട്ട് ബാക്കി നീലയും. ഒരിടത്തല്ല, പലയിടത്ത്... സംഗതി അന്വര്‍ത്ഥമായിരുന്നോ...?
-------------------------------------------------------------------------------
“പ്ലാസ്റ്റിക് നിരോധനം ഒന്നിനും ഒരു പരിഹാരമല്ല. പ്ലാസ്റ്റിക് ഏതൊക്കെ രീതിയില്‍ പരിസ്ഥിതിക്കനുയോജ്യമായി ഡിസ്‌പോസ് ചെയ്യാമെന്നാണ് നമ്മള്‍ നോക്കേണ്ടത്. ഉദാഹരണത്തിന് മനുഷ്യന്‍ തന്നെ ധാരാളം അസുഖങ്ങള്‍ പരത്തുന്നു. എന്നുവെച്ച് മനുഷ്യന്‍ വേണ്ടാ എന്നാരെങ്കിലും പറയുമോ? അതുപോലെ പ്ലാസ്റ്റിക്കിനെയും കാണണം”

എഫക്റ്റീവ് വേസ്റ്റ് ഡിസ്‌പോസലിനെപ്പറ്റിയുള്ള ഏകദിന സെമിനാറിലേക്ക് സര്‍ക്കാരിന്റെ പരിസ്ഥിതി സെക്രട്ടറിയെയും മന്ത്രിയെയുമൊക്കെ
നേരിട്ട് ക്ഷണിച്ചത് അവരോടൊക്കെ തന്റെ പരിസ്ഥിതി പ്രേമം പങ്കുവെച്ചതിന്റെ ആവേശത്തില്‍ കാറിലിരുന്ന് അണ്ണന്‍ വാചാലനായി. വേസ്റ്റ് എങ്ങിനെ എഫക്റ്റീവായി ഡിസ്‌പോസ് ചെയ്യാമെന്നും അതിന്റെ ആവശ്യകതയും അങ്ങിനെ ചെയ്തില്ലെങ്കിലുള്ള ദോഷവുമെല്ലാം ചര്‍ച്ചാവിഷയമായി.

യാത്ര തുടരുകയാണ്. നല്ല ചൂട്. ഒരു ലിറ്റര്‍ മിനറല്‍ വാട്ടറൊക്കെ കണ്ണടച്ച് തുറക്കും മുമ്പാണ് കുടിച്ചു തീര്‍ക്കുന്നത്.വണ്ടി സിറ്റിയില്‍ കയറി ആറുവരിപ്പാതയുടെ നടുക്കൂടെ വണ്ടിയോടുന്നു. അപ്പുറത്തും ഇപ്പുറത്തും മുമ്പിലും പിറകിലുമെല്ലാം വണ്ടികള്‍.

ഒരു കുപ്പി തീര്‍ന്നപ്പോള്‍ എഫക്റ്റീവ് വേസ്റ്റ് ഡിസ്പോസലിന്റെ ഉത്തമോദാഹരണം ഞാന്‍ നേരിട്ട് കണ്ടു. മുന്നും പിന്നും നോക്കാതെ അണ്ണാച്ചി ആ കുപ്പി ഒരൊറ്റയേറ്... റോഡിലേക്ക്...

വേറൊരു എഫക്റ്റീവ് വേസ്റ്റ് ഡിസ്‌പോസലിന്റെ ഡിസ്‌പ്ലേ ഇവിടെ.

ആ ഷോക്കിലാണ് ഹോട്ടലിലേക്ക് പോയത്. രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ (കുളിയൊക്കെയുണ്ട്) കുളിമുറിയില്‍ എഴുതിവെച്ചിരിക്കുന്നത് കണ്ട് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരിസ്ഥിതി പ്രേമത്തെയോര്‍ത്ത് സന്തോഷിച്ചിരുന്നു. ഒരു ബാത് ടൌവല്‍ അലക്കാന്‍ നാല്പത് ലിറ്ററോളം വെള്ളമാണ് വേണ്ടത്. ഡിറ്റര്‍ജന്റിലെ കെമിക്കലുകള്‍ ഒരിക്കലും നശിക്കാതെ മണ്ണില്‍ തന്നെ കിടക്കും... (അതുകൊണ്ട് കുളിക്കണ്ട എന്നാണോ ആവോ)... നിങ്ങള്‍ കുളിക്കാന്‍ കയറുമ്പോള്‍ നമ്മുടെ പ്രകൃതിയെപ്പറ്റിയും ഓര്‍ക്കുക (കുളിച്ചില്ലെങ്കിലുള്ള നമ്മുടെ പ്രകൃതമോര്‍ത്തല്ലേ നമ്മള്‍ മടിച്ചുമടിച്ചാണെങ്കിലും കുളിക്കുന്നത്)...

അതൊക്കെയോര്‍ത്ത് ഹോട്ടലില്‍ കയറിയപ്പോള്‍ വീണ്ടും മിനറല്‍ വാട്ടറിന്റെ രൂപത്തില്‍ സംഗതി ഷോക്ക്

കുടിക്കാന്‍ വെച്ചിരിക്കുന്ന മിനറല്‍ വാട്ടര്‍ ജാറിന്റെ ടാപ്പില്‍ നിന്നും വെള്ളം ഇറ്റിറ്റൊന്നുമല്ല വീഴുന്നത്. നയാഗ്രയ്ക്ക് ഒരഗ്രം കുറവ്. അത്രയേ ഉള്ളൂ...

അന്വര്‍ത്ഥമായ പേരുകളെപ്പറ്റി പണ്ട് ബ്ലോഗില്‍ നടന്ന കുറെ എഴുത്തുകള്‍ തപ്പിത്തപ്പിക്കിട്ടിയില്ല .
-------------------------------------------------------------------------------
“മഹാരാജാസ് കിരീടം തിരിച്ചുപിടിച്ചു”

ഒരു കിരീടം പോലും നേരേ പിടിക്കാന്‍ അറിയാത്ത മഹാരാജാവോ... കഷ്ടം...

6 Comments:

 1. At Sat Apr 03, 03:20:00 PM 2010, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  മൂന്നു കൊല്ലത്തിനുമുകളിലായി ഒരു തേങ്ങ യുടയ്ക്കാൻ കിട്ടിയ രണ്ടാമത്തെ അവസരമാ അതങ്ങുപയോഗിക്കട്ടെ

   
 2. At Sun Apr 04, 12:02:00 AM 2010, Anonymous Anonymous said...

  വക്കാരിമഷ്‌ടാ യെ കുറിച്ച് പല പ്രമുഖ ബ്ലോഗര്‍മാരുടെ പല പോസ്റ്റുകളില്‍ നിന്നും വായിച്ചു.പല പഴയ പോസ്റ്റുകളില്‍ നടന്ന ചര്‍ച്ചകളില്‍ താങ്കളുടെ കമന്റുകളും വായിച്ചു.ഇപ്പോള്‍ സജീവമായി ചര്‍ച്ചകളില്‍ ഒന്നും കാണുന്നില്ല,തിരക്കായിരിക്കും അല്ലേ.

  പേരിലെ വൈരുദ്ധ്യങ്ങള്‍ നന്നായി.

  ഷാജി ഖത്തര്‍.

   
 3. At Sun Apr 04, 12:06:00 AM 2010, Blogger ദിവാസ്വപ്നം said...

  ജപ്പാനീന്ന് പോന്ന ഞാന് ഉദയസൂര്യന്റെ നാട്ടില് എന്ന പേരു ഉപയോഗിക്കുന്നതിലും വലുതാണോ ചാരി നിന്ന് സ്റ്റില്ല് എടുക്കുന്ന ഫോട്ടോഗ്രാഫറ് ചെയ്തത് ;)

   
 4. At Sun Apr 04, 12:17:00 PM 2010, Blogger krishnakumar513 said...

  “മഹാരാജാസ് കിരീടം തിരിച്ചുപിടിച്ചു”

  അതു കൊള്ളാം!

   
 5. At Tue Apr 13, 08:33:00 PM 2010, Blogger റീനി said...

  വൈരുദ്ധ്യങ്ങള്‍ ഇഷ്ടമായി. നമ്മുടെ റെയില്‍‌വേ ട്രാക്കുകളും റോഡുകളും ഓടുന്ന ട്രെയിനില്‍നിന്നും കാറില്‍നിന്നും ആക്സസ് ചെയ്യാവുന്ന വെയ്സ്റ്റ് ഡിസ്പോസല്‍ സ്ഥലങ്ങള്‍ അല്ലേ?

  ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലാണോ?

   
 6. At Thu May 13, 07:05:00 PM 2010, Anonymous prasad said...

  ജപ്പാനീന്നെന്താ പോന്നേന്നു വക്കാരീമഷ്ടാ....

   

Post a Comment

Links to this post:

Create a Link

<< Home