നല്ല അനുസരണയുള്ള പത്രങ്ങള്‍

കടപ്പാട്- മനോരമ ഓണ്‍ലൈന്‍ എഡിഷന്
“എന്റെ കല്ല്യാണ ഫോട്ടോയെടുക്കരുത്, പത്രത്തില്‍ കൊടുക്കരുത്” - അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ. മനോരമ പ്രോംപ്റ്റായി കല്ല്യാണഫോട്ടോയുമെടുത്തു, പത്രത്തിലുമിട്ടു. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍!
മനോരമ അദ്ദേഹത്തിന്റെ വാക്കുകള്‍ ആ ഫോട്ടോയോടുകൂടിയിട്ട് പത്രധര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സാധാരണ ഓണ്‍ലൈന്‍ എഡിഷനില്‍ ചിത്രങ്ങള്‍ കേരള/ഇന്ത്യ/ലോക വാര്‍ത്തകളുടെയൊക്കെയൊപ്പം കൊടുക്കാത്ത കരാളകൌമുദി അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ചിത്രം ഓണ്‍ലൈന്‍ എഡിഷന്റെ ഉള്‍പ്പേജില്‍ സ്പെഷ്യലായി കൊടുത്തും പത്രധര്‍മ്മം നിറവേറ്റി. ചിത്രം ഇടരുത് എന്ന കാര്യം മനോരമയോട് മാത്രമായി പറഞ്ഞതുകൊണ്ടാണോ എന്തോ, കേരള കൌമുദി അക്കാര്യമൊന്നും മിണ്ടിയിട്ടുമില്ല.

കടപ്പാട്- കേരള കൌമുദി ഓണ്‍ലൈന്‍ എഡിഷന്
(അദ്ദേഹത്തിന്റെ വികാരം മാനിച്ച് കട്ടിംഗുകളില്‍ നിന്നും ചിത്രം അവ്യക്തമാക്കി. മനോരമ വാര്‍ത്തയും പടവും ഇവിടുണ്ട്).
Labels: കല്ല്യാണം, കേരള കൌമുദി, ചാക്കോ, പടം, പത്രം, മകന്, മനോരമ, സുകുമാരക്കുറുപ്പ്
