Monday, May 07, 2007

നല്ല അനുസരണയുള്ള പത്രങ്ങള്‍


കടപ്പാട്- മനോരമ ഓണ്‍ലൈന്‍ എഡിഷന്‍

“എന്റെ കല്ല്യാണ ഫോട്ടോയെടുക്കരുത്, പത്രത്തില്‍ കൊടുക്കരുത്” - അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ. മനോരമ പ്രോം‌പ്‌റ്റായി കല്ല്യാണഫോട്ടോയുമെടുത്തു, പത്രത്തിലുമിട്ടു. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാന്‍!

മനോരമ അദ്ദേഹത്തിന്റെ വാക്കുകള്‍ ആ ഫോട്ടോയോടുകൂടിയിട്ട് പത്രധര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ സാധാരണ ഓണ്‍ലൈന്‍ എഡിഷനില്‍ ചിത്രങ്ങള്‍ കേരള/ഇന്ത്യ/ലോക വാര്‍ത്തകളുടെയൊക്കെയൊപ്പം കൊടുക്കാത്ത കരാളകൌമുദി അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ചിത്രം ഓണ്‍ലൈന്‍ എഡിഷന്റെ ഉള്‍പ്പേജില്‍ സ്പെഷ്യലായി കൊടുത്തും പത്രധര്‍മ്മം നിറവേറ്റി. ചിത്രം ഇടരുത് എന്ന കാര്യം മനോരമയോട് മാത്രമായി പറഞ്ഞതുകൊണ്ടാണോ എന്തോ, കേരള കൌമുദി അക്കാര്യമൊന്നും മിണ്ടിയിട്ടുമില്ല.


കടപ്പാട്- കേരള കൌമുദി ഓണ്‍ലൈന്‍ എഡിഷന്‍

(അദ്ദേഹത്തിന്റെ വികാരം മാനിച്ച് കട്ടിംഗുകളില്‍ നിന്നും ചിത്രം അവ്യക്തമാക്കി. മനോരമ വാര്‍ത്തയും പടവും ഇവിടുണ്ട്).

Labels: , , , , , , ,

19 Comments:

 1. At Mon May 07, 04:05:00 AM 2007, Blogger (സുന്ദരന്‍) said...

  :(

   
 2. At Mon May 07, 08:50:00 AM 2007, Blogger സന്തോഷ് said...

  കഷ്ടം. പത്രധര്‍മ്മം.

   
 3. At Mon May 07, 09:16:00 AM 2007, Blogger ഉണ്ണിക്കുട്ടന്‍ said...

  ഒരാള്‍ വേണ്ടെന്നു പറഞ്ഞ് ചിത്രം പത്രത്തിലിട്ടിട്ട് വേണ്ടെന്നു പറഞ്ഞെന്നു കൂടി ഇടുക!!
  അഹങ്കാരം തന്നെ!!

   
 4. At Mon May 07, 09:48:00 AM 2007, Blogger Sul | സുല്‍ said...

  പത്രങ്ങളെല്ലാം ധര്‍മ്മസ്ഥാപനങ്ങളല്ലല്ലൊ അതായിരിക്കാം ഇങ്ങനെ.
  -സുല്‍

   
 5. At Mon May 07, 10:21:00 AM 2007, Blogger തമനു said...

  വക്കാരീ, ഞാന്‍ കരുതിയത്‌ വക്കാരിയുടെ പോസ്റ്റില്‍ കണ്ടതുപോലെയാണ് ഫോട്ടൊ പത്രത്തിലും വന്നതെന്നാണ്. ലിങ്കില്‍ പോയപ്പോ ശരിക്കും ഞെട്ടിപ്പോയി..

  പിതൃശൂന്യത എന്നാണ് ഇതിന് സാംസ്കാരിക ഭാഷയില്‍ പറയുക.(അതിന്റെ ശരിക്കുമുള്ള നാടന്‍ വാക്ക്‌ ഞാന്‍ മറ്റ് രണ്ട് അലങ്കാരങ്ങളോട് കൂടി ഇപ്പൊപ്പറഞ്ഞു. ഒരു സമാധാനമാകട്ടെ)

   
 6. At Mon May 07, 10:28:00 AM 2007, Blogger സു | Su said...

  ഒരാള്‍ ആവശ്യപ്പെട്ടാല്‍ അതുപോലെ ചെയ്യുക എന്നത്, ആരുടേയും കാര്യമല്ലേ? വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, ആ വികാരം മാനിച്ച്, ഫോട്ടോ കൊടുക്കരുതായിരുന്നു പത്രക്കാര്‍.

   
 7. At Mon May 07, 11:12:00 AM 2007, Blogger സുഗതരാജ് പലേരി said...

  ഇതാണോ ശരിക്കും 'കേസരി' പറഞ്ഞ പത്രധര്‍മ്മ പരിപാലനം!?

   
 8. At Mon May 07, 11:28:00 AM 2007, Blogger അഗ്രജന്‍ said...

  സമ്മതിക്കണം, ഈ പത്രധര്‍മ്മം... കഷ്ടം!!!

   
 9. At Mon May 07, 11:56:00 AM 2007, Blogger indiaheritage said...

  "പറഞ്ഞാല്‍ കേള്‍ക്കുന്നവനെ കണ്ടാല്‍ കുളിക്കണം" എന്നൊരു പഴഞ്ചൊല്ലുണ്ട്‌

   
 10. At Mon May 07, 12:03:00 PM 2007, Blogger ചുള്ളിക്കാലെ ബാബു said...

  പത്ര അധര്‍മ്മം.
  അക്ഷരം പ്രതി അനുസരിക്കുക അധവാ, അക്ഷരത്തെ പ്രതിയാക്കി വിസ്തരിക്കുക.

   
 11. At Mon May 07, 12:23:00 PM 2007, Anonymous Anonymous said...

  foto in online only. not in daily. it may be mistake!!

   
 12. At Mon May 07, 12:24:00 PM 2007, Blogger കിരണ്‍ തോമസ് said...

  ബൈബിളില്‍ ഒരു വചനം ഉണ്ട്‌
  മുള്‍ചെടികളില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ഉണ്ടാകില്ല എന്ന്. അതു പോലെ മനോരമയില്‍ നിന്ന് സത്യവും നീതിയും

   
 13. At Mon May 07, 01:01:00 PM 2007, Blogger Manoj said...

  This comment has been removed by the author.

   
 14. At Mon May 07, 01:07:00 PM 2007, Blogger kaithamullu - കൈതമുള്ള് said...

  "....ബൈബിളില്‍ ഒരു വചനം ഉണ്ട്‌
  മുള്‍ചെടികളില്‍ നിന്ന് മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ ഉണ്ടാകില്ല എന്ന്. അതു പോലെ മനോരമയില്‍ നിന്ന് സത്യവും നീതിയും!"
  -Hatsoff to Kiran Thomas!

  ഞാന്‍ ചെറുപ്പത്തിലേ വായിച്ച് തുടങ്ങിയ പത്രമാ, മലയാള മനോരമ. ഈയിടെ നാട്ടില്‍ പോയപ്പോ സഹിക്കവയ്യാതെ ഏജന്റിനോട് പറഞ്ഞ് പത്രമൊന്ന് മാറ്റി. പക്ഷേ പിറ്റേന്ന് നൊക്കിയപ്പോ വീണ്ടും ‘നുണരമ?”
  -കാരണം അമ്മ ഏജന്റിനെ ഹോണില്‍ തെറി വിളിച്ചെത്രേ പത്രം മാറ്റിയതിന്!

   
 15. At Mon May 07, 01:07:00 PM 2007, Blogger Manoj said...

  ആരാന്റ്റെ അമ്മക്ക് പ്രാന്ത് വരുമ്പോള്‍ കാണാന്‍ എന്താ ഒരു ശേല്!!!!!!!!!

  കാലം ക്രൂശിച്ചവരോട് ഒരല്പം ദയ കാണിക്കാനറിയാത്തവരെ മുക്കാലിയില്‍ കെട്ടിയിട്ടടിക്കണം..

   
 16. At Mon May 07, 01:20:00 PM 2007, Blogger അപ്പൂസ് said...

  ഇതെന്തൊരതിക്രമം?
  വില കിട്ടുന്ന എന്തും വില്‍ക്കാം എന്ന തത്വശാസ്ത്രം ജയിക്കട്ടെ, എന്നും..

  കെവിന്‍ കാര്‍ട്ടര്‍ എന്ന മണ്ടന്‍ ഫോട്ടോഗ്രാഫര്‍
  ഇപ്പോ പശ്ചാത്തപിയ്ക്കുന്നുണ്ടാവും, മുകളിലിരുന്ന്..

   
 17. At Mon May 07, 03:38:00 PM 2007, Blogger Siju | സിജു said...

  മനോരമ ലിങ്ക് കണ്ടിട്ട് അനുവാദമില്ലാതല്ല കൊടുത്തതെന്നു തോന്നുന്നു. അത്ര വിവരം കെട്ടവരാണോ മനോരമക്കാര്‍..
  ഏതായാലും ഒരു പ്രാധാന്യവുമില്ലാത്ത വാര്‍ത്ത..
  ഏതെങ്കിലും ചാനലുകാര്‍ ഇതു ലൈവായി കാണിച്ചിരുന്നോ..

   
 18. At Mon May 07, 04:02:00 PM 2007, Blogger തക്കുടു said...

  കഷ്ടം !!

   
 19. At Wed May 09, 12:33:00 PM 2007, Blogger സജിത്ത്|Sajith VK said...

  """അത്ര വിവരം കെട്ടവരാണോ മനോരമക്കാര്‍.."""..

  പ്രശ്നം വിവരമല്ല, സംസ്കാരമാണ്....

   

Post a Comment

Links to this post:

Create a Link

<< Home