കുമ്പസാരമില്ലെങ്കിലും മാനസാന്തരമെങ്കിലും?
മനോരമയിലെ ഈ ലേഖനം:
ഓര്‍മ്മകളൊക്കെ ശരിയാണെങ്കില്‍ അന്നത്തെ ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ച പത്രങ്ങളിലൊന്നായിരുന്നു മനോരമ.
അതുവഴി കരുണാകരനെ താഴെയിറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കുക എന്ന കടമയും നിര്‍വ്വഹിച്ചു (ഇവിടെയുമുണ്ട്). ചാരമെല്ലാം തീര്‍ന്നപ്പോള്‍ ഒരിക്കല്‍ കരുണാകരന് പറഞ്ഞു- അന്നത്തെ ചാരക്കേസില്‍ ജോലി പോയ എല്ല്ലാവര്‍ക്കും ജോലി തിരിച്ചു കിട്ടി, എനിക്കുമാത്രം കിട്ടിയില്ല.
സംഭവിച്ചത് സംഭവിച്ചു എന്ന പതിവുമട്ടില്‍ നമുക്കെല്ലാം മറക്കാം. പക്ഷേ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍. സി.ബി.ഐ എങ്ങിനെ കള്ളക്കേസില്‍ ആളുകളെ കുടുക്കുമെന്ന് ഇന്നലത്തെ മനോരമയില്‍ വിശദീകരിച്ചിട്ടുണ്ട് (സി.ബി.ഐ പരിശുദ്ധരാണെന്ന് അഭിപ്രായമേ ഇല്ല). പക്ഷേ സുരേഷ് കുമാറിന്റെ അച്ഛന്റെ വിശദീകരണം ഒരു ഫുള്‍ പേജില്‍ മനോരമ ഈ അവസരത്തില്‍ എഴുതുമ്പോള്‍ എന്തെങ്കിലുമൊക്കെ മനോരമയുടെ മനസ്സിലും കാണുമല്ലോ (സുരേഷ് കുമാറിനെ സി.ബി.ഐ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു-അതിനര്‍ത്ഥം സി.ബി.ഐ എല്ലാ കേസുകളിലും അങ്ങിനെതന്നെയാവണമെന്നുമില്ല).
ഇതിനിടയ്ക്കാണ് റോക്സിയുടെ പടപ്രശ്നത്തില്‍ മനോരമ മാന്യമായ രീതിയില്‍ പ്രതികരിച്ച കാര്യവും ഇഞ്ചിയുടെ ഷെയേഡ് ലിസ്റ്റ് വഴി കാണുന്നത്
ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ചതും മനോരമ...
ശ്രീ നമ്പിനാരായണന് പറഞ്ഞത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതും മനോരമ...
സി.ബി.ഐ യ്ക്കിട്ട് ഈ അവസരത്തില്‍ ഒളിയമ്പെയ്തതും മനോരമ...
റോക്സിയുടെ പ്രശ്നത്തില്‍ മാന്യമായി പ്രതികരിച്ചതും മനോരമ...
ആരാണാവോ മനോരമയുടെ ബാലന്‍സിംഗ് മാനേജര്‍.
എനിയ്ക്ക് പതിവുപോലെ കണ്ഫ്യൂഷന് തന്നെ.
Labels: കണ്ഫ്യൂഷന്, ചാരക്കേസ്, മനോരമ, മാനസാന്തരം