കുമ്പസാരമില്ലെങ്കിലും മാനസാന്തരമെങ്കിലും?
മനോരമയിലെ ഈ ലേഖനം:
ചിത്രത്തിന് കടപ്പാട്- മനോരമ ഓണ്‍ലൈന്‍ ലേഖനം (20/12/2008)
ഓര്‍മ്മകളൊക്കെ ശരിയാണെങ്കില്‍ അന്നത്തെ ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ച പത്രങ്ങളിലൊന്നായിരുന്നു മനോരമ.
അതുവഴി കരുണാകരനെ താഴെയിറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കുക എന്ന കടമയും നിര്‍വ്വഹിച്ചു (ഇവിടെയുമുണ്ട്). ചാരമെല്ലാം തീര്‍ന്നപ്പോള്‍ ഒരിക്കല്‍ കരുണാകരന്‍ പറഞ്ഞു- അന്നത്തെ ചാരക്കേസില്‍ ജോലി പോയ എല്ല്ലാവര്‍ക്കും ജോലി തിരിച്ചു കിട്ടി, എനിക്കുമാത്രം കിട്ടിയില്ല.
സംഭവിച്ചത് സംഭവിച്ചു എന്ന പതിവുമട്ടില്‍ നമുക്കെല്ലാം മറക്കാം. പക്ഷേ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍. സി.ബി.ഐ എങ്ങിനെ കള്ളക്കേസില്‍ ആളുകളെ കുടുക്കുമെന്ന് ഇന്നലത്തെ മനോരമയില്‍ വിശദീകരിച്ചിട്ടുണ്ട് (സി.ബി.ഐ പരിശുദ്ധരാണെന്ന് അഭിപ്രായമേ ഇല്ല). പക്ഷേ സുരേഷ് കുമാറിന്റെ അച്ഛന്റെ വിശദീകരണം ഒരു ഫുള്‍ പേജില്‍ മനോരമ ഈ അവസരത്തില്‍ എഴുതുമ്പോള്‍ എന്തെങ്കിലുമൊക്കെ മനോരമയുടെ മനസ്സിലും കാണുമല്ലോ (സുരേഷ് കുമാറിനെ സി.ബി.ഐ കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു-അതിനര്‍ത്ഥം സി.ബി.ഐ എല്ലാ കേസുകളിലും അങ്ങിനെതന്നെയാവണമെന്നുമില്ല).
ഇതിനിടയ്ക്കാണ് റോക്സിയുടെ പടപ്രശ്‌നത്തില്‍ മനോരമ മാന്യമായ രീതിയില്‍ പ്രതികരിച്ച കാര്യവും ഇഞ്ചിയുടെ ഷെയേഡ് ലിസ്റ്റ് വഴി കാണുന്നത്
ചാരക്കേസ് ആര്‍മ്മാദിച്ചാഘോഷിച്ചതും മനോരമ...
ശ്രീ നമ്പിനാരായണന്‍ പറഞ്ഞത് ഇപ്പോള്‍ പ്രസിദ്ധീകരിച്ചതും മനോരമ...
സി.ബി.ഐ യ്ക്കിട്ട് ഈ അവസരത്തില്‍ ഒളിയമ്പെയ്‌തതും മനോരമ...
റോക്സിയുടെ പ്രശ്‌നത്തില്‍ മാന്യമായി പ്രതികരിച്ചതും മനോരമ...
ആരാണാവോ മനോരമയുടെ ബാലന്‍സിംഗ് മാനേജര്‍.
എനിയ്ക്ക് പതിവുപോലെ കണ്‍ഫ്യൂഷന്‍ തന്നെ.
Labels: കണ്‍ഫ്യൂഷന്‍, ചാരക്കേസ്, മനോരമ, മാനസാന്തരം
14 Comments:
അപ്പപ്പോ കണുന്നവരെ അപ്പാന്നു വിളിക്കുന്നവരാണ് മനോരമക്കാര്‍...
മനോരമയും ദീപികയും സുരേഷ്കുമാര്‍ കേസില്‍ ഇത്ര ആവേശം കാണിക്കുന്നതിന്റെ കാരണത്തിന് മൂന്നക്ഷരത്തില്‍ ഒരു പേരുണ്ട്. അഭയ.
ദീപികയുടെ ആവേശം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.
സി ബി ഐക്ക് തെറ്റുപറ്റാം എന്ന ധാരണ ജനമനസ്സില്‍ ഉണര്‍ത്തിവിട്ടാല്‍ മറ്റാര്‍ക്കെങ്കിലും ആ സംശയത്തിന്റെ ആനുകൂല്യം പിടീച്ചുവാങ്ങാം എന്ന് വിചാരിക്കുന്നുണ്ടാവും.
berly is the balancing manager of manorama..!!!!
berly is the balancing manager of manorama..!!!!
berly is the balancing manager of manorama..!!!!
വക്കാരിയെ കുറേ നാളായിട്ട് വായിച്ചിട്ടില്ല. വായിക്കാന്‍ തുടങ്ങുന്നതിന്റെ മുന്നെ വക്കാരിക്ക് മേല്‍ നിലവില്‍ നില നില്‍ക്കുന്ന ലേബല്‍ എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്. ഒരു വിഡ്‌ജറ്റ് വെയ്ക്കരുതോ? അങ്ങിനെയൊന്നുണ്ടായിരുന്നെങ്കില്‍ ആ മനോഗതി വെച്ച് വായിക്കാന്‍ തുടങ്ങാമായിരുന്നു :)
ഗുപ്തന്‍ പറഞ്ഞത് തന്നെയാണ് അതിന്റെ സൂത്രവാക്യം-അഭയ.
സുരേഷ്കുമാറിന്റെ ചിലവില്‍ സിബിഐയുടെ വിശ്വാസ്യത എഴുതി തള്ളുക.
ഇനി നമ്പി നാരായണനെ ഏറ്റവും അധികം ക്രൂശിച്ചതും മനോരമ തന്നെയാണ്.മാതാഹരി എന്ന ചാര സുന്ദരിയെ കുറിച്ചൊക്കെ ഞാന്‍ ആദ്യം വായിക്കുന്നത് ചാരകേസിനോട് അനുബന്ധിച്ച് അന്ന് മനോരമ എഴുതിയ തുടരന്‍ ഫീച്ചറില്‍ നിന്നാണ്-കിടപ്പറയില്‍ അലിയുന്ന രഹസ്യങ്ങള്‍ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര് എന്ന് തോന്നുന്നു.
ഇതു പോലെ തന്നെയാണ് സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ചും മനോരമ എഴൂതിയത്(കുര്യന്‍ ഇതില്‍ ആരോപിതനായ ശേഷമായിരുന്നു മനോരമയുടെ ഈ യൂ-ടേണ്‍).
പടപ്രശ്നത്തില്‍ പണി വാങ്ങിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാവും തടി കഴിച്ചിലാക്കിയത്.ഇത്തരം സംഭവങ്ങളില്‍ മനോരമയുടെ അഭിപ്രായവും പെരുമാറ്റവും റ്റോംസ് കേസില്‍ അറിയാവുന്നതല്ലേ?
വക്കാരീ,
ഉഷാര്‍!
:)
Gupthare paranjathine thaazhe oru sign.
:-)
Upasana
Really nice. Best wishes...!~!!!
ചാരക്കേസ് ആഘോഷിച്ച മനോരമ കുടുംബത്തില്‍ അടുത്തയിടെ ഒരു വിവാഹം നടന്നു. അതില്‍ കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി പങ്കെടുക്കാത്തിന്റെ കാരണം എന്താകാം....എന്തോ ഒരു ചാരം മനോരമയില്‍ മണക്കുന്നുണ്ടോ..
അനോണീ, അതിനെപ്പറ്റിയുള്ള ഒരു ബ്ലോഗ് പോസ്റ്റ് ഇവിടെ
(ആ പോസ്റ്റ് വായിച്ചു എന്നതിനപ്പുറം അതില്‍ പറഞ്ഞിരിക്കുന്നതിനെപ്പറ്റി എനിക്കൊന്നും അറിയില്ല എന്നും കൂടി...)
വായിച്ച എല്ലാവര്‍ക്കും നന്ദി.
കുറിക്കു കൊള്ളുന്ന വാചകങ്ങള്‍!
ഇതേ സംശയം കൌമാരം മുതല്‍ ഉള്ള ആളാണു ഞാനും!
പലപ്പോഴും ദേശാഭിമാനി സി.പി.എമ്മിനുവേണ്ടി ചെയ്യുന്ന കടമ മനോരമ യു.ഡി.എഫ്ഫിനും സഭയ്ക്കും വേണ്ടി ചെയ്യുന്നു!
അങ്ങനെയും വേണമല്ലോ ഒരു ബാലന്‍സിംഗ്!!
Post a Comment
<< Home