ചാവേറുകളുടെ പൊതുസ്വഭാവം തങ്ങള്‍ ചെയ്യുന്നത് നൂറ്റമ്പത് ശതമാനം ശരിയാണെന്നും തങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍ മൊത്തം സംഭവവും കുളമാവുമെന്നും എന്തോ മഹത്തായ കാര്യമാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാനവരാശിക്ക് മാത്രമല്ല, മൃഗരാശിക്കും പക്ഷിരാശിക്കും വരെ തങ്ങളുടെ ഈ പ്രവൃത്തികൊണ്ട് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നും തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയെന്നുമാണെന്നാണ്
(ഒരു ചാവേറിന്റെ ആത്മഗതങ്ങള്‍- ഉഡായിപ്പ് പബ്ലിക്കേഷന്‍സ് ഇലന്തൂര്‍, പതനംതിട്ടം).ആര്‍ഷഭാരതച്ചാവേറുകള്‍ ചിന്തിക്കുന്നത് എല്ലാം ആര്‍ഷഭാരതത്തിലുണ്ടായിരുന്നു, ഇതിലില്ലാത്തത് ഒരിടത്തും കാണില്ല, ഇതിലുള്ളത് അവിടേമിവിടേമൊക്കെ കണ്ടേക്കുമായിരിക്കും എന്നൊക്കെയാണെന്നാണല്ലോ
(ആര്‍ഷഭാരതച്ചാവേറിസം-സത്യവും സത്യവും (മിഥ്യയില്ല)- ഐ.സി.എച്ച് പബ്ലിക്കേഷന്‍സ്, ലാറി ബേക്കര്‍ ബോഡി ബില്‍ഡിംഗ്, തമ്പാനൂര്‍).ആധുനികശാസ്ത്രച്ചാവേറുകളാവട്ടെ, ശാസ്ത്രം ശാസ്ത്രമത്; ശാസ്ത്രമത്തിയേ ശാസ്ത്രശാസ്ത്രം; ശാസ്ത്രാംശാസ്ത്രം ശാസ്ത്രത്യകം;ശാസ്ത്രശാസ്ത്രേ ശാസ്താംകോട്ട എന്ന ശ്ലോകവും പാടി ആര്‍ഷഭാരതച്ചാവേറുകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് നടത്തുന്നത്. ആര്‍ഷഭാരതത്തിന്റെ സ്ഥാനത്തെല്ലാം ആധുനികശാസ്ത്രമെന്നിട്ടാല്‍ ആധുനികശാസ്ത്രച്ചാവേറുകളായി-അസ്ഥാനത്തിട്ടാല്‍ ചവറുകളുമായി. ഈ ലോകത്തിന്റെ സ്പന്ദനം തന്നെ ആധുനികശാസ്ത്രത്തിലാണ് എന്ന സ്ഫടികം തിലകന്‍ സ്റ്റൈല്‍ ഡയലോഗുമായി ആധുനികശാസ്ത്രത്തിന് നോവുന്നതൊന്നും നമ്മള്‍ ചിന്തിക്കുകപോലും ചെയ്യരുതെന്നും പറഞ്ഞ് കൈവളര്, പിന്നെ കാല്‍വളര്, പിന്നെ അടിമുടി നീയങ്ങ വളര് എന്ന നിലയില്‍, തലേ വെച്ചാല്‍ പേനരിക്കും, താഴേ വെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ ഹാന്‍ഡില്‍ വിത്ത് കെയര്‍, ദിസ് സൈഡ് അപ്, ഡൂ നോട്ട് കീപ്പിന്‍ വെയില്‍, റെയിന്‍ ആന്‍ഡ് തണല്‍, കീപ്പിന്നെ കൂള്‍ ആന്‍ഡ് ഡ്രൈ പ്ലെയിസ്,ഒണ്‍സ് ഓപ്പെണ്ഡ്, കീപ്പിന്നെ റെഫ്രിജെറേറ്റര്‍ എന്നും പറഞ്ഞ് എത്ര പരിപാവനമായിട്ടാണെന്നോ അവര്‍ ആധുനികശാസ്ത്രത്തെ പരിപാലിക്കുന്നത്. ആ ശാസ്ത്രത്തിന് നോവുന്നതെന്തെങ്കിലും ആരെങ്കിലും ചെയ്താല്‍ ലെവര്‍ വയലന്റാവും, ബോഡിയാകെ ചുവന്ന് വയലറ്റാവും.നമുക്കാവട്ടെ, ചിരിപൊട്ടും.
പക്ഷേ പല ആധുനിക ശാസ്ത്രച്ചാവേര്‍ തൊഴിലാളികളെയും സെക്യൂരിറ്റി ഗാര്‍ഡുകളെയും ഒന്ന് “ശാസ്ത്രീയമായി” വിശകലിച്ചാല്‍ ഒരു കാര്യം മനസ്സിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം.അതായത്, ഇവരുടെ ആധുനിക ശാസ്ത്രചിന്തകള്‍ പലതും ടെക്സ്റ്റ് ബുക്കുകളില്‍ ഒതുങ്ങുന്നതും അവിടെ പറഞ്ഞിട്ടുണ്ട്, എങ്കില്‍ അതുതന്നെ എന്ന രീതിയിലുമൊക്കെയാണെന്ന് പക്ഷേ ഒരു ആധുനിക ശാസ്ത്രമാനുവലിലും, ആധുനികശാസ്ത്രമെന്നാല്‍ അത് കണക്കിലും ഫിസിക്സിലും മെഡിസിനിലും, പിന്നെ ചെസ്സിലും മാത്രം മതിയെന്നും ആനുകാലിക സംഭവങ്ങളിലും മറ്റുമുള്ള സ്വന്തം നിലപാടുകളിലും അഭിപ്രായപ്രകടനങ്ങളിലുമൊന്നും ശാസ്ത്രീയതയില്ലെങ്കിലും കുഴപ്പമില്ല എന്നൊന്നും പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല (ഞാന്‍ കണ്ടിയിട്ടിട്ടില്ല എന്ന് പറഞ്ഞാല്‍പ്പിന്നെ അങ്ങിനെയൊരു സംഭവം ഇല്ല എന്നുതന്നെ). വളച്ചൊടിച്ച് പറയുന്നതെന്തെന്നാല്‍ ഈ അണ്ണന്മാരുടെ നിത്യജീവിതത്തിലെങ്ങിനെയെന്നറിയില്ലെങ്കിലും കുറഞ്ഞ പക്ഷം ബ്ലോഗ് ജീവിതത്തിലെങ്കിലും ലെവരില്‍ പലരും ശാസ്ത്രീയമായിട്ടൊന്നുമല്ല കാര്യങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും. ചാരിറ്റി മാത്രമല്ല ശാസ്ത്രീയതയും ബിഗിന്‍സറ്റ് ഹോം എന്നാണല്ലോ. ലെതില്ലാതെയുള്ളവരുടെ ശാസ്ത്രച്ചാവേറിസം അത്യാവശ്യം കോമഡി തന്നെയല്ലേ എന്ന് വര്‍ണ്ണ്യത്തിലാശാന്‍ശങ്ക.
അതായതാഹി ധര്‍മ്മക്കാരസ്യ:, കാണ്ടം ഫിസിക്സിലും പിന്നെ കാക്കത്തൊള്ളായിരം ശാസ്ത്രകാര്യങ്ങളിലും ശാസ്ത്രം ശാസ്ത്രമായിരിക്കണമെന്ന് വാശിപിടിക്കുന്നവര്‍ പിണറായി വിജയന്റെ കാര്യം പറയുമ്പോള്‍ ആര്‍ഷഭാരതച്ചാവേറുകളെക്കാളും കേമന്മാരാവും. സീപ്പിയെമ്മിനെപ്പറ്റി പറയുമ്പോള്‍ ശാസ്ത്രീയതയൊക്കെ ഒരു മൂലയ്ക്ക് വെച്ചിട്ട് അണ്ണന്മാര്‍ തനി കള്‍ട്ട് അണ്ണന്മാരെക്കാളും ഗംഭീരന്മാരാവും. നരേന്ദ്രമോഡിയിലും (ഹായ് വന്നല്ലോ മോഡി) ഗുജറാത്തിലും (ഹായ്, ഹായ് ഗുജറാത്ത് വന്നൂല്ലോ) അണ്ണന്മാര്‍ക്ക് ശാസ്ത്രീയതയോ വിശകലനമോ ഒന്നും വേണ്ട, എന്തെങ്കിലുമൊന്ന് കേട്ടാല്‍ മാത്രം മതി.
ഒന്നും വേണ്ട, ഡോഗോപാലകൃഷ്ണാക്രമാക്ക്ഷന്‍ പ്ലാന്‍ പ്രകാരം കാര്യങ്ങളൊക്കെ അങ്ങിനെ മുന്നേറി മുന്നേറി പോകുന്നതിനിടയ്ക്ക് സുകുമാരന്‍ മാഷ് മൊത്തം പ്രശ്നം പറഞ്ഞുപറ്റിക്കലാണെങ്കില്‍ നമുക്കൊരു സീപ്പീയെമ്മാക്രമണും പ്ലാന്‍ ചെയ്യേണ്ട എന്ന രീതിയില്‍ ഒരു കമന്റിട്ടപ്പോള്‍ കണ്ടു, ശാസ്ത്രച്ചാവേറുകളുടെ തനി സ്വഭാവം. ഇവിടുണ്ട്. ഇത്രേള്ളൂ നിത്യജീവിതത്തിലെയും ബ്ലോഗ് ജീവിതത്തിലെയും ശാസ്ത്രീയത. ഇവരാണ്, ലോകത്താദ്യമായി ശാസ്ത്രസംരക്ഷണവേദിയുണ്ടാക്കി അതിന്റെ സെക്യൂരിറ്റികളാവുന്നത്. ശാസ്ത്രത്തിന് ഇത്രയും ഗതികേട് വരുന്നത് ഒരു തനി വലതുപക്ഷവര്‍ഗ്ഗീയതീവ്രവാദിയും സര്‍വ്വോപരി ആറെസ്സെസ്സനുഭാവിയും അതുകൊണ്ട്തന്നെ ആര്‍ഷഭാരതപുളകിതനുമായ എനിക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല. നമ്മുടെ നാട്ടിലെ ഏതൊരു ശാസ്ത്രച്ചാവേറിനും പറ്റിയ അബദ്ധമാണ് ഡോ. ഗോപാലകൃഷ്ണനും പറ്റിയതെന്ന് തോന്നുന്നു-അതായത് ആധുനിക ശാസ്ത്രമാണ് ഏറ്റവും വലിയ സംഭവമെന്നോര്‍ത്ത് ആര്‍ഷഭാരതമുള്‍പ്പടെ എന്തിനെയും ഏതിനെയും ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. (എന്റെ അഭിപ്രായത്തില്‍) പല പല ശാസ്ത്രങ്ങളും പോലെ ഒരു ശാസ്ത്രം, ആധുനിക ശാസ്ത്രം. ബ്ലോഗിലെയും നാട്ടിലെയും പല ചാവേറുകളും ആധുനിക ശാസ്ത്രത്തിനെ സംരക്ഷിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി ഇരിക്കുന്നതിന്റെ ഒരു കാരണം ശാസ്ത്രവും സാങ്കേതിക വിദ്യയും കൂട്ടിക്കുഴച്ച് ഒരു പരുവമാക്കിയതുകൊണ്ടാണെന്ന് തോന്നുന്നു. സാങ്കേതിക വിദ്യ അനുദിനം പുരോഗമിക്കുമ്പോള്‍ പണ്ടത്തെ കാളവണ്ടിയെ നോക്കി
പുജ്‌ഞ്ഞിക്കാന്‍ നമുക്കൊരു പാടുമില്ല. അതുകൊണ്ടാണല്ലോ, രാമായണത്തില്‍ ജറ്റെഞ്ചിന്‍ തപ്പി അതൊന്നും രാമായണത്തിലില്ല എന്ന് തെളിയിച്ച് ആധുനിക ശാസ്തത്തെ നോക്കി നമ്മളൊക്കെ പുളകിതരായത്.
(എന്റെ അഭിപ്രായത്തില്‍) കുറച്ച് ഭാവനയും, കുറെയേറെ ഇമാഞ്ചിനേഷനും, അതിലേറെ വിശകലനബുദ്ധിയും, പാകത്തിന് അപഗ്രഥന ശക്തിയും അത്യാവശ്യം അറിയാനുള്ള അഭിവാഞ്ചയും വേണ്ടത്ര അസ്ഥിക്ക് പിടുത്തവുമൊക്കെയുണ്ടെങ്കില്‍ ആര്‍ക്കും ശാസ്ത്രീയമായി ചിന്തിക്കാം- ആര്‍ഷഭാരതക്കാര്‍ക്കും ചിന്തിക്കാം, അതു കഴിഞ്ഞുള്ളവര്‍ക്കും ചിന്തിക്കാം, ഇപ്പോഴുള്ളവര്‍ക്കും ചിന്തിക്കാം, ഇനി വരാനിരിക്കുന്നവര്‍ക്കും ചിന്തിക്കാം, കാര്യങ്ങള്‍ പഠിക്കാം, മനസ്സിലാക്കാം, ഇമാജിന്‍ ചെയ്യാം... പക്ഷേ പലതും പ്രാവര്‍ത്തികമാക്കണമെങ്കില്‍ നല്ല സാങ്കേതിക വിദ്യയും കൂടി വേണം. അത് ഓരോ കൊല്ലവും പുരോഗമിച്ച് പുരോഗമിച്ച് വരുന്നതുകൊണ്ട്, പണ്ട് വിമാനശാസ്ത്രമോ മറ്റോ ഉണ്ടായിരുന്നുള്ളൂ, ജെറ്റിഞ്ചിനില്ലായിരുന്നു, ഇപ്പോള്‍ വിമാനവുമുണ്ട് എഞ്ചിനുമുണ്ട്, ഇനി ഒരു അമ്പത് കൊല്ലം കഴിയുമ്പോള്‍ വേറേ വല്ലതുമുണ്ടാവും-അത്രതന്നെ. അതല്ലാതെ ആര്‍ഷഭാരത്തിലും ഗ്രീസിലും കൊങ്ങാണ്ടൂരുമൊക്കെയുണ്ടായിരുന്നവര്‍ക്ക് ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിവൊന്നുമില്ല, ഇപ്പോളുള്ള ആധുനിക ശാസ്ത്രമല്ലേ ശാസ്ത്രം, പണ്ടത്തെ ശാസ്ത്രമൊക്കെ എന്നാ ശാസ്ത്രമായിരുന്നു, എന്നൊക്കെപ്പറിഞ്ഞ് ആധുനിക ശാസ്ത്രത്തെ സംരക്ഷിക്കാനും വേണമെങ്കില്‍ അതിനുവേണ്ടി പടപൊരുതാനുമൊക്കെ അന്താരാഷ്ട്ര ആധുനിക ശാസ്ത്രസംരക്‍ഷണസമതിയുടെ കേരളാ ഘടകം ഘടം, മൃദംഗം, മദ്ദളം, ഇലത്താളം,ആലവട്ടം, വെഞ്ചാമരം ഇവയൊക്കെയായി ഫീല്‍ഡിലിറങ്ങുന്നത് നല്ല കോമഡി തന്നെ. ആര്‍ഷഭാരതച്ചാവേറുകളോ (അതവിടെ നില്‍ക്കട്ടെ, ഇവിടെ ഫോക്കസ് ആധുനിക ശാസ്ത്രച്ചാവേറുകളാണേ...)
എന്തായാലും ബ്ലോഗിലെ ആധുനികശാസ്ത്രച്ചാവേറുകള്‍ ടെക്സ്റ്റ് ബുക്ക് വായിച്ച് നോക്കി വണ്ടുവണ്‍ കമ്പാരിസണൊക്കെ നടത്തി, അവിടുണ്ടോ, ഇവിടുണ്ടോ എന്നൊക്കെ തപ്പി ആധുനിക ശാസ്ത്രത്തെ ഘോരഘോരം സംരക്ഷിച്ച് അവസാനം ലവലിനിലും സക്കറിയയിലും നീലകണ്ഠനിലും, മോഡിയിലും ഗുജറാത്തിലുമൊക്കെ വരുമ്പോള്‍ ആര്‍ഷഭാരതക്കാരുടെ അതേ ലെവലാവുന്നത് ബ്ലോഗില്‍ പലയിടത്തും കാണാം. താല്പര്യമുള്ളവര്‍ രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ചിക്കുന്ന, ആദ്യകാലം മുതല്‍ക്കുള്ള ബ്ലോഗുകള്‍ തപ്പിയാല്‍ മതി.
ഇനി ആധുനിക ശാസ്ത്രത്തിന്റെ വത്തിക്കാനായ സ്വീഡന്‍, ആധുനിക ശാസ്ത്രക്കാര്‍ ഏറ്റവും അധികം ആരാധിക്കുന്ന നോബല്‍ സമ്മാനം കൊടുത്താദരിച്ച് ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞ കാര്യങ്ങള്‍ നമുക്കൊന്ന് വായിക്കാം:
"....The actual crisis came when I was eleven or twelve. The rabbi was telling us a story about the Spanish Inquisition, in which the Jews suffered terrible tortures. He told us about a particular individual whose name was Ruth, exactly what she was supposed to have done, what the arguments were in her favor and against her-the whole thing, as if it had all been documented by a court reporter. And I was just an innocent kid, listening to all this stuff and believing it was a true commentary, because the rabbi had never indicated otherwise.
At the end, the rabbi described how Ruth was dying prison: “And she thought, while she was dying”. blah, blah.
That was a shock to me. After the lesson was over, I went up to him and said, “How did they know what she thought when she was dying?”
He says, “Well, of course, in order to explain more vividly how the Jews suffered, we made up the story of Ruth. It wasn’t a real individual.”
That was too much for me. I felt terribly deceived: I wanted the straight story-not fixed up by somebody else-so I could decide for myself what it meant. But it was difficult for me to argue with adults. All I could do was get tears in my eyes. I started to cry. I was so upset.
He said, “What’s the matter?”
I tried to explain. “I’ve been listening to all these stories, and now I don’t know, of all the things you told me, which were true, and which were not true! I don’t know what to do with everything that I’ve learned!” I was trying to explain that I was losing everything at the moment, because I was no longer sure of the data, so to speak. Here I had been struggling to understand all these miracles, and now-well, it solved a lot miracles, all right!. But I was unhappy."ഇത് വായിക്കുമ്പോള്‍ ചാവേറുകളൊക്കെ “കണ്ടോ ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്” എന്നുപറഞ്ഞാവേശിച്ചേക്കാം. പക്ഷേ ഇവിടെ രണ്ടാണ് സന്ദേശം- സ്വന്തം കാര്യത്തിനും പ്രസ്ഥാനത്തിനുമൊക്കെ വേണ്ടി പറഞ്ഞ് പറ്റിച്ചാല്‍ അവസാനം ആള്‍ക്കാര്‍ ഇതുപോലെ പ്രതികരിക്കും. പക്ഷേ അതിലുമുപരി ഇവിടുത്ത കാര്യം, ശാസ്ത്രീയമായി ചിന്തിക്കുന്നയാള്‍ക്ക് വേണ്ടത് ഒറിജിനല്‍ കാര്യങ്ങളാണ്. അത് കിട്ടുന്നതനുസരിച്ച് അയാളാണ് വിശകലിച്ച് ഒരു വഴിക്കാവേണ്ടത്. പിണറായിയുടെ കാര്യത്തിലായാലും ജയകൃഷ്ണന്‍ മാഷിന്റെ കാര്യത്തിലായാലും ഗുജറാത്തിന്റെ കാര്യത്തിലായാലും നന്ദിഗ്രാമിന്റെ കാര്യത്തിലായാലും സിഖ് കൂട്ടക്കൊലയുടെ കാര്യത്തിലായാലും പാര്‍ലമെന്റാക്രമണക്കാര്യത്തിലായാലും (അത് ഗുജറാത്തില്‍നിന്നുള്ള ആറോ ഏഴോ ആറെസ്സെസ്സുകാരായിരുന്നു എന്ന ഇന്‍വെസ്റ്റിഗേറ്റീവ് തീസിസ് ഡല്‍ഹിയിലെ ഏതോ സര്‍വ്വകലാശാല പ്രസിദ്ധീകരിക്കാന്‍ അനുവധിച്ചില്ല എന്ന് കോഴിക്കോടിരുന്ന് സക്കറിയ- ആഹ് സക്കറിയ- പറഞ്ഞൂ എന്ന് കേട്ടതും, നമ്മള്‍ തികച്ചും ശാസ്ത്രീയമായി അതുമാത്രമങ്ങ് വിശ്വസിച്ചു- അതാണ് ആധുനികശാസ്ത്രച്ചാവേറിസം) ആവേശ്വോജ്ജ്വല്‍ക്കുമാരന്മാരാവുകയല്ല, ശാസ്ത്രീയമായ രീതി. നമ്മുടെ ആധുനികശാസ്ത്രച്ചാവേറുകളില്‍ ഇത്രപേര്‍ ഈ കാര്യങ്ങളിലൊക്കെ ശാസ്ത്രീയമായ നിലപാടെടുത്തിട്ടുണ്ട് എന്ന് താല്‍പര്യമുള്ളവര്‍ ബ്ലോഗുകള്‍ കയറിയിറങ്ങി കണ്ടുപിടിച്ചുകൊള്ളുക.
അതുകൊണ്ട് ആര്‍ഷഭാരതച്ചാവേറുകളേ, നിങ്ങള്‍ക്ക് നിങ്ങളറിയാതെതന്നെ കമ്പനി തരുന്നവരെ നിങ്ങള്‍ പോലും തിരിച്ചറിയുന്നില്ലേ...
ഈ ആധുനിക ശാസ്ത്രപ്രേമവും സരക്ഷണവുമൊക്കെ തികച്ചും നിഷ്‌കളങ്കമായ വികാരപ്രകടനങ്ങളാണ് എന്നാരെങ്കിലും കരുതിയെങ്കില്‍ അവര്‍
ശാസ്ത്രജ്ഞര്‍ പോയിട്ട് വെറും അജ്ഞര്‍ പോലുമല്ല. കഴിഞ്ഞ പാര്‍ട്ടിക്കമ്മറ്റി അണികളും അനുഭാവികളുമൊക്കെ ബ്ലോഗ് പോലുള്ള മാധ്യമങ്ങളില്‍ ഹോണ്ടാ ആക്ടീവയില്‍ വന്ന് ആക്ടീവാകണം എന്ന് ആഹ്വാനം ചെയ്തപ്പോള്‍ നിങ്ങളൊക്കെ എന്താ ഓര്‍ത്തേ, അണ്ണന്മാരെല്ലാം വന്ന് ബ്ലോഗ് തുടങ്ങി കോണ്‍ഗ്രസ്സിനെയും ബീജേപ്പീയേയുമൊക്കെ ചീത്തവിളിച്ചുകൊണ്ടിരിക്കുമെന്നോ? ലോക്കല്‍ കമ്മറ്റി മെമ്പ്രമ്മാരൊക്കെ ശാസ്ത്രജ്ഞരാവുകയോ അല്ലാതാവുകയോ ശാസ്ത്രീയമായി ചിന്തിക്കുകയോ ചിന്തിക്കാതെ ചിരിക്കുകയോ എന്തോ ആവട്ടെ, പക്ഷേ അവരേപ്പോലെ സമര്‍ത്ഥരും മര്‍മ്മത്ത് പിടിക്കാന്‍ കഴിവുള്ളവരും ഈ ഭൂമി മലയാളത്തിലില്ല (ലെതെന്ത് മലയാളം?) മക്കളേ.... മനുഷ്യരുടെ ശ്രദ്ധ പെട്ടെന്ന് പിടിക്കുന്ന മേഘലകളിലൊക്കെ അണ്ണന്മാര്‍ തന്നെ ആദ്യം കയറിപ്പിടിക്കും- സാക്ഷരത, വര്‍ഗ്ഗീയത, അഴിമതി, പട്ടിണി.. ആദ്യത്തെ ആ ഓളമൊക്കെ കാണുമ്പോള്‍ പിന്നെ അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന് എല്ലാവരും അങ്ങ് കരുതും. അതിനവര്‍ക്കൊരു പ്രത്യേക ന്യാക്ക് തന്നെയാണ്. അങ്ങിനെയങ്ങിനെ വന്ന് കഴിയുമ്പോള്‍ അണ്ണന്മാര്‍ പതുക്കെ അടുത്ത കരുക്കള്‍ നീക്കും. പിന്നെപ്പിന്നെ പിണറായിപ്രശ്നത്തിലും (ആ ഫേമസ് വാക്കുകള്‍ തന്നെയെടുക്കാം “... അതല്ലാതെ പിണറായി നേരിട്ട് അഴിമതി കാണിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും കരുതില്ല”...ലേത്...ങാ, ലതുതന്നെ), സക്കറിയ പ്രശ്നത്തിലുമൊക്കെ അണ്ണന്മാര്‍ പറയുന്നത് തന്നെ ശരിയെന്ന് ആള്‍ക്കാരങ്ങ് വിചാരിക്കും- അങ്ങിനെയങ്ങിനെയങ്ങിനെ തങ്ങളുടെ അജണ്ടകള്‍ പയ്യെപ്പയ്യെ അങ്ങ് നടപ്പാക്കും. ഈ ആധുനിക ശാസ്ത്രസംരക്ഷണശ്രമവും അതിന്റെ ഭാഗം തന്നെയെന്ന് എനിക്ക് ഒരു ചമ്മലും തെളിവുമില്ലാതെ പ്രഖ്യാപിക്കാം- കാരണം ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയും ആറെസ്സെസ്സ് അനുഭാവിയുമാണ്. എനിക്കൊക്കെ എന്തുമാവാം. ആരും ഒരു പുല്ലിന്റെ വിലപോലും കൊടുക്കില്ല. പക്ഷേ ആധുനികശാസ്ത്രസംരക്ഷകരും ഇടതുപക്ഷമതേതരത്വസമത്വസാഹോദ്യര്യരും അങ്ങിനെയല്ല. അവര്‍ പറയുന്നത് നാലുപേര്‍ കേള്‍ക്കും. അതവര്‍ക്കും അറിയാം നമുക്കും അറിയാം (നമുക്കറിയാമോ എന്നവര്‍ക്കറിയാമോ എന്ന കാര്യത്തിലേ സ്വലലപ്ം സംശയമുള്ളൂ).
അതായത് വ്യക്തമായ പ്ലാനിംഗിന്റെയും പദ്ധതിയും ഭാഗം തന്നെയാണ് ഈ ആധുനികശാസ്ത്രസംരക്ഷണപ്രേമമെന്ന് ഒരു ശാസ്ത്രീയാടിത്തറയുമില്ലാതെ ഞാനങ്ങ് പ്രഖ്യാപിക്കുന്നു. മനസ്സില്‍ തട്ടിയുള്ള പരിപാടിയൊന്നുമല്ല- ഒരു ആഹ്വാനത്തിന്റെ ഭാഗമായുള്ള ഒരു പ്രകടനം. പതിവുപോലെ, ഇവര്‍ ഏറ്റെടുത്ത് കുളമാക്കിയ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പോലെ ഇതും കുറച്ച് കഴിയുമ്പോള്‍ സ്വാഹപോലെയാവട്ടെ എന്ന് ഒരു ആര്‍ഷഭാരതയാറെസ്സെസ്സുകാരന്റെ ആത്മാര്‍ത്ഥതയോടെ ഞാന്‍ ആശംസിക്കുന്നു. അജണ്ട മണക്കാന്‍ കാരണം, “...ആര്‍ഷഭാരതയണ്ണന്മാരൊക്കെ ഡോ. ഗോപാലകൃഷ്ണനെ ഉപേഷിച്ച് യഥാര്‍ത്ഥ ആര്‍ഷഭാര്‍തത്തിനെ കയറിപ്പിടിക്കാന്‍ തുടങ്ങി...” മുതലായ കമന്റുകളും, “...ഈ പീഡിയെഫ് ആര്‍ഷഭാര്‍തത്തിന്റെ പേരിലുള്ള ഉഡായിപ്പുകളെക്കുറിച്ചാണ്,അല്ലാതെ ആര്‍ഷഭാരതത്തിനെതിരെയല്ല” എന്നോ മറ്റോ ഉള്ള ഒരു ഡിസ്‌കോ കൈമളിട്ടുകൂടേ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും കാണാത്തതും “പറ്റീരിനെപ്പറ്റിയാണെങ്കില്‍ നമുക്കെപ്പോഴെങ്കിലും സീപ്പീയെമ്മിന്റെ പറ്റീരുകളെപ്പറ്റിയും പറയേണ്ട...?” എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരങ്ങളുമൊക്കെത്തന്നെ.
ഇനി ആര്‍ഷഭാരതക്കാര്‍ക്ക് ഒരിഞ്ച് പുളകിതമാവാനുള്ള ഒരു കാര്യവും- ആധുനികര്‍ക്ക് എതിര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല- കാരണം നോബല്‍ കിട്ടിയ ശാസ്ത്രജ്ഞന്‍ തന്നെയാണ് ഇതും പറഞ്ഞിരിക്കുന്നത്.
“...Now, Professor, here is my question: you see the Indian people are just as poor, and sometimes, even poorer than the Negro people, but they’re getting somewhere, somehow-this man has sent his son to college; those women are building up a sewing business. But my people aren’t getting anywhere. Why is that?”
I told him, of course, that I didn’t know-which is my answer to almost every question-………. I tried to guess at something which I thought was possible. I said, “There’s a long tradition behind life in India that comes from a religion and philosophy that is thousands of years old. And although these people are not In India, they still pass on those traditions about what’s important in life-trying to build for the future and supporting their children in the effort-which have come down to them for centuries,”…”I think that your people have unfortunately not had a chance to develop such a long tradition, or if they did, they lost it through conquest and slavery”. I don’t know if it’s true, but it was my best guess."അതുകൊണ്ട് എന്റെ പൊന്നാര്‍ഷന്മാരേ, പുരാതനകാലത്തുണ്ടായിരുന്ന എന്തിനെയും ആധുനികകാലത്തിലെ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ഇന്നുള്ളതൊക്കെ അന്നുമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ മിനക്കെടാതെ അന്നുണ്ടായിരുന്നതൊക്ക് അന്നെത്ര ഉണ്ടായിരുന്നോ അത്രയും മാത്രമാക്കി ഞങ്ങള്‍ക്കൊക്കെ ഒന്ന് പറഞ്ഞ് താ. ഇടതുപക്ഷാനുഭാവം ഇന്‍ജെക്ട് ചെയ്യപ്പെട്ട നമ്മുടെ ആധുനികന്മാരില്‍ നിന്ന് അത് ശരിയായ രീതിയില്‍ നമുക്ക് കിട്ടില്ല. നിങ്ങളോ അത് അങ്ങ് ഓവറാക്കി അതിന്റെ സകല വിശ്വാസ്യതയും കളയുകയും ചെയ്തു. ഈ ലോകത്തുള്ള എല്ലാം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ അതില്‍ സാള്‍ട്ട് ഒരു പിഞ്ച് മാത്രമല്ലല്ലോ. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ ഞങ്ങള്‍ വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദികള്‍ക്കും ആറെസ്സെസ്സുകാര്‍ക്കും കൂടി ഒന്ന് പറഞ്ഞ് താ. ആര്‍ഷഭാരതത്തില്‍ ബോയിംഗ് 737 ഞങ്ങളാരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അന്തക്കാലത്തും മനുഷ്യന് ആകാശത്തുകൂടി പറക്കാനുള്ള ഒരു സംവിധാനത്തെപ്പറ്റി ആര്‍ഷഭാരതക്കാരും ചിന്തിച്ചിരുന്നോ, അത് എവിടെയെങ്കിലും ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നൊക്കെ മാത്രം പറഞ്ഞ് തന്നാല്‍ മതി. ആകാശത്തുകൂടി പറന്ന് നടക്കുന്ന പരവതാനിയെപ്പറ്റി നമ്മളൊക്കെ കഥകളില്‍ വായിച്ചിട്ടുണ്ട്. അതുപോലുള്ള ഒരു സോളാര്‍ സെയില്‍ സംഭവം (വളരെ നേര്‍ത്ത, സോളാര്‍ സെല്ലുകള്‍ ധാരാളം പിടിപ്പിച്ച, പ്രൊപ്പല്ലന്റ് ഒട്ടുമേ ഇല്ലാത്ത) ഒരു സംഭവുമായി വ്യാഴത്തിലേക്കോ
മറ്റോ ജപ്പാന്‍ കഴിഞ്ഞ ദിവസം ഒരു സംഭവം അയച്ചിട്ടുണ്ട്. അന്നത്തെ ഭാവനകളൊക്കെ ഇന്നത്തെ യാഥാര്‍ത്ഥ്യമാകും. അതിന് കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് എല്ലാത്തിന്റെയും തുടക്കം ഭാവനയില്‍ നിന്നാണ്. ഗോപികയില്‍ നിന്നോ കാര്‍ത്തികയില്‍ നിന്നോ അല്ല.
ആധുനികശാസ്ത്രച്ചാവേറുകള്‍ക്ക് വേണ്ടിയും ചിലത് അതേ പുസ്തകത്തില്‍ നിന്നുതന്നെ ക്വോട്ടുന്നു. ആര്‍ഷഭാരതക്കാര്‍ക്കും ഫോളോ ചെയ്യാവുന്നതാണ്:
"...It appears that Greeks take their past very seriously. They study ancient Greek archeology in their elementary schools for 6 years, having to take 10 hours of that subject every week. It is a kind of ancestor worship, for they emphasize always how wonderful the ancient Greeks were-and wonderful indeed they were. When you encourage them by saying, “Yes, and look how modern man has advanced beyond the ancient Greeks”-thinking of experimental science, the development of mathematics, the art of the Renaissance, the great depth and understanding of the relative shallowness of Greek philosophy, etc., etc.- they reply, “What do you mean? What was wrong with the ancient Greeks?” They continuously put their age down and the old age up until to point out the wonders of the present seems to them to be an unjustified lack of appreciation for the past."ഇവിടെ ഗ്രീക്കെന്നൊക്കെയുള്ളിടത്ത് ആര്‍ഷഭാരതം എന്നോ മറ്റോ കൊടുത്താല്‍ മതി. ഗ്രീക്കുകാര്‍ പഠിച്ചതുപോലെ/പഠിക്കുന്നതുപോലെ വസ്തുനിഷ്ഠമായ ഒരു ഭാരതസംസ്കാരപഠനമൊന്നും നടത്താന്‍ ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല എന്നു തോന്നുന്നു (ഡോ. ഗോപാലകൃഷ്ണന്മാര്‍ തകര്‍ക്കുന്നതും അതുകൊണ്ടൊക്കെത്തന്നെ)- കാരണം നമ്മള്‍ എങ്ങിനെ പഠിക്കണം, എന്തൊക്കെ
പഠിക്കണം എന്ന് പണ്ടുമുതല്‍ക്കേ തീരുമാനിച്ചിരുന്നത് ജേയെന്ന്യൂ ഓറിയന്റിട്ട് ഇടതുപക്ഷാനുഭാവ ബുദ്ധിജീവികളായിരുന്നു എന്ന് ഞങ്ങള്‍ വലതുപക്ഷക്കാര്‍ പണ്ടേ പറയാറുണ്ട്.
സര്മറിഇനി ശ്രീ ഉമേഷ് ഗുരുകുലത്തിനുവേണ്ടി ഈ പോസ്റ്റില്‍ ഇത്രയും കൈയ്യിട്ടലച്ചിതിന്റെ സംഗ്രഹം താഴെ കൊടുക്കുന്നു. ഞാന്‍ പച്ചമലയാളത്തില്‍ പച്ചയായിട്ടെഴുതിയ പല പോസ്റ്റുകളും ഞാന്‍ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ഇതേ ദേഹം തന്നെയാണ് സംസ്കൃതവും റഷ്യനുമൊക്കെ നമുക്കുവേണ്ടി സരളമായി വ്യാഖ്യാനിച്ച് തരുന്നത്. മലയാളി മലയാളം വ്യാഖ്യാനിക്കുന്നത് ഇങ്ങിനെയാണെങ്കില്‍ അതേ മലയാളി റഷ്യന്‍ വ്യാഖ്യാനിക്കുമ്പോള്‍ അതെങ്ങിനെയായിരിക്കുമെന്നറിയണമെങ്കില്‍ റഷ്യക്കാരെ മലയാളം പഠിപ്പിക്കേണ്ടിവരും. അദ്ദേഹത്തിന് ഒരു രീതിയിലുമുള്ള ഒരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടാക്കരുത് എന്നത് എന്റെയൊരു വാശിയാണ്.
1. ബ്ലോഗില്‍ ഇപ്പോഴത്തെ ഫാഷനായ ഡോ. ഗോപാലകൃഷ്ണാക്രമണവും ആധുനിക ശാസ്ത്ര ഹല്ലേല്ലുയ്യ കമന്റുകളുമാണ് ഈ പോസ്റ്റിനാധാരം എന്ന് കരുതരുത്. ഈ പോസ്റ്റിന്റെ പശ്ചാത്തലം മാത്രമാണത്. ഈ പോസ്റ്റിന്റെ യഥാര്‍ത്ഥ ആധാരം, പതിവുപോലെ എഴുതുന്നവരും പറയുന്നവരും അത് എഴുതാനും പറയാനും എത്രമാത്രം യോഗ്യരാണ് എന്നുള്ളതാണ് . ഏതൊരു മൂവ്മെന്റിനും ഏറ്റവും അത്യാവശ്യം വേണ്ടത് വിശ്വസ്യത എന്ന കാര്യമാണ്. പറയുന്നവര്‍ക്ക് വിശ്വാസ്യതയില്ലെങ്കിലാണ് ഒരു വലിയ യുദ്ധത്തിനുശേഷവും വഞ്ചി പിന്നെയും തിരുനക്കര തന്നെ കിടക്കുന്നത്. അപ്പോളാണ് “ആ” കള്‍ ഉണ്ടാവുന്നത്. (ഇതിങ്ങിനെ പറഞ്ഞില്ലെങ്കില്‍ ശ്രീ ഉമേഷ് ഈ പോസ്റ്റിന് കാരണം വേറേ വല്ലതുമാണെന്ന് പറയും-പിന്നെ ഞാന്‍ പുറകെ നടന്ന്, സാര്‍, അതല്ല, ഇതാണ് കാരണം, ആധാരം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കണം).
2. ഡോ. ഗോപാലകൃഷ്ണാക്രമണപ്പോസ്റ്റുകളില്‍ ഒരു പോസ്റ്റുപോലും എന്നെ അല്പം പോലും ചൊടിപ്പിച്ചില്ല. അതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പോസ്റ്റും പോയിട്ട് ഒരു പോസ്റ്റുപോലും ഞാന്‍ നേരാംവണ്ണം വായിച്ചിട്ടില്ല. എന്റെ താല്പര്യം പതിവുപോലെ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരും അവരുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളുമാണ്.
3. ഈ പോസ്റ്റില്‍ ഞാന്‍ പറയുന്നത് ആധുനിക ശാസ്ത്രത്തെപ്പറ്റിയും ശാസ്ത്രബോധത്തെപ്പറ്റിയുമൊക്കെ ഊറ്റം കൊള്ളുന്നവര്‍, അവര്‍ ശാസ്ത്രിമാരാവണമെങ്കില്‍,അവരുടെ എല്ലാ നിലപാടുകളിലും-ആനുകാലികമാണെങ്കിലും, ശാസ്ത്രമാണെങ്കിലും, സാങ്കേതികമാണെങ്കിലും-എന്ത് മാങ്ങാത്തൊലിയാണെങ്കിലും- ശാസ്ത്രീയത ഉണ്ടായിരിക്കണം. ഗുജറാത്ത് സംഭവത്തെ തികച്ചും ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ സാധിക്കാത്ത ഒരു ഇടതുപക്ഷാനുഭാവി മാഗ്‌നെറ്റിസത്തിലെ ശാസ്ത്രീയതയെപ്പറ്റി പറയുമ്പോള്‍ അതിലൊരു വൈരുദ്ധ്യമുണ്ട്. മുകളില്‍ കൊടുത്ത ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞന്റെ വിചാരങ്ങള്‍ ഉദാഹരണം. ആര്‍ഷഭാരതച്ചാവേറുകളല്ല ഈ പോസ്റ്റിന്റെ ഫോക്കസ്-ആധുനിക ശാസ്ത്രസംരക്ഷകരെന്ന് ഞാന്‍തന്നെ വിളിക്കുന്ന, ബ്ലോഗിലെ ചിലരാണ്.
4. മലയാളം ബ്ലോഗില്‍ ആധുനിക ശാസ്ത്രത്തിന് മാത്രം ഹല്ലേലയ്യേ പാടുന്നവരില്‍ പലരുടെയും ടെക്‍സ്റ്റ് ബുക്കിനപ്പുറത്തുള്ള പല നിലപാടുകളും തികച്ചും അശാസ്ത്രീയമാണെന്ന് എന്റെ നിലപാടോ മീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി. പാര്‍ലമെന്റാക്രമണം നടത്തിയത് ഗുജറാത്തില്‍ നിന്ന് വന്ന ആറെസ്സെസ്സുകാരാണ് എന്ന് തീരുമാനിക്കാന്‍ ഒരു ആധുനിക ശാസ്ത്രാനുഭാവിക്ക് വേണ്ടിയിരുന്നത് ഇപ്പോഴത്തെ വെറുംകറിയയും പറഞ്ഞ കാലത്തെ സര്‍ കറിയയുമായ സക്കറിയ കോഴിക്കോടങ്ങാടിയില്‍ നടത്തിയ ഒരു പ്രസംഗം മാത്രമായിരുന്നു (എന്നുവെച്ച് പാര്‍ലമെന്റാക്രമണം നടത്തിയത് ആറെസ്സെസ്സുകാരാണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണം കോടതി പോലുള്ള കാര്യങ്ങള്‍ ശരിവെച്ചോ ഇല്ലയോ എന്ന് നോക്കി തീരുമാനിക്കും. ഈ ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഞാന്‍ നേരിട്ടറിഞ്ഞ് ബോധ്യപ്പെട്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്ന് വെച്ചാല്‍ ചുറ്റിയത് തന്നെ).ഇത് ഒരു ഉദാഹരണം മാത്രം. വ്യക്തിയെയല്ല നിലപാടിനെയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ എല്ലാം ശാസ്ത്രീയമായിത്തന്നെ ചിന്തിക്കണം.
5. ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമൊന്നും ഒരു സംരക്ഷകരുടെയും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ അതിന്റേതായ രീതിയില്‍ പുരോഗമിച്ചുകൊള്ളും. ഇതിനിടയ്ക്ക് സ്യൂഡോകളും ചാവേറുകളുമൊക്കെ ധാരാളമുണ്ടാവും.ആവശ്യമുള്ളവര്‍ക്ക് അവരുമായി യുദ്ധത്തിലേര്‍പ്പെടാം. പക്ഷേ ശാസ്ത്രത്തിന്റെ പുരോഗതി ആ യുദ്ധത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചൊന്നുമല്ല. ശാസ്ത്രം എല്ലാക്കാലത്തുമുണ്ടായിരുന്നു. ഇന്ത്യയില്‍ പണ്ട് ശാസ്തീയചിന്തകളൊക്കെ നല്ല രീതിയിലുണ്ടായിരുന്നു എന്നാണ് എന്റെ ഒരു മനസ്സിലാക്കല്‍. ഇടതുപക്ഷം വന്നതില്‍ പിന്നെയാണോ അതിനൊരു ഇടിവ് സംഭവിച്ചത് എന്നൊരു സംശയം മാത്രം ഈയിടെയായി ഉണ്ട് :)
6. മറിച്ചൊരു തെളിവ് കിട്ടി ഞാന്‍ വിശ്വസിക്കുന്നതുവരെ ബ്ലോഗിലെ ഇപ്പോഴത്തെ ഈ ആധുനികശാസ്ത്രപ്രേമം തികച്ചും രാഷ്ടീയപ്രേരിതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പല ശാസ്ത്രപ്രേമികളുടെയും ഉദ്ദേശശുദ്ധിയില്‍ എനിക്ക് സംശയമുണ്ട്. സംശയിക്കാനുള്ള എന്റെ മൌലികാവകാശം ഞാന്‍ പൂര്‍ണ്ണമായും വിനിയോഗിക്കുന്നു. അങ്ങിനെ സംശയിക്കാനുള്ള ചില കാരണങ്ങള്‍ ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട്. ഒരു കാരണവുമില്ലെങ്കിലും സംശയിക്കാനുള്ള അവകാശം എനിക്കുണ്ട് താനും.
റഫറന്സ്എന്തിന് റഫറന്‍സ്? റഫറന്‍സ് വേണ്ടിടത്ത് അതൊക്കെ വെയ്ക്കണം. പക്ഷേ ഫണ്ടമെന്റലായ ഒരു ചിന്തയ്ക്ക് എവിടെ റെഫറന്‍സ്? ഉദാഗുണനത്തിന് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം അമ്പത് ഡെസിമല്‍ പ്ലേസിന് കൃത്യമായി പ്രവചിക്കാന്‍ ഞാന്‍ ഒരു പുതിയ മെതേഡ് കണ്ടെത്തിയിരിക്കുന്നു. കോത്താഴത്തുനിന്നും കൊങ്ങാണ്ടൂരിലേക്കുള്ള ദൂരം തടിസ്കെയില്‍ വെച്ച് അളന്ന് അതിനെ ഭൂമിയുടെ വ്യാസവുമായി ഗുണിച്ച് അതില്‍ നിന്നും ചന്ദ്രന്റെ ഡയമീറ്റര്‍ കുറച്ച് അതെല്ലാം കൂടി സൂര്യന്റെ എനര്‍ജിയുമായി ഹരിക്കുമ്പോളാണ് ഏറ്റവും കൃത്യമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണക്കുകൂട്ടാന്‍ പറ്റുന്നത്. ഇതിലെന്ത് റഫറന്‍സ് ഇരിക്കുന്നു? ഇത് ശാസ്ത്രീയമാണോ അല്ലയോ എന്നറിയാന്‍ ഞാന്‍ പറഞ്ഞതുപോലെ ചെയ്തു നോക്കുക. സംഗതി കിട്ടുന്നുണ്ടെങ്കില്‍ ദാറ്റ്‌സ് ഇറ്റ്. എന്തിനും ഏതിനും റഫറന്‍സ് ആവശ്യപ്പെടേണ്ട ആവശ്യമൊന്നുമില്ല. റഫറന്‍സുകളൊന്നുമില്ലാത്ത ഫണ്ടമെന്റല്‍ തിങ്കിംഗ്-തികച്ചും ശാസ്ത്രീയമായി. അതും വേണം നമുക്ക്.
ഈ പോസ്റ്റില്‍ ഇംഗ്ലീഷില്‍ കൊടുത്തതൊഴിച്ച് ബാക്കിയെല്ലാം ഒരു ടെക്സ്റ്റ് ബുക്കിലുമില്ലാത്ത തികച്ചും മൌലികമായ, എന്റെ മാത്രമായ ചിന്തകളും അഭിപ്രായങ്ങളും. ഉഗാണ്ടയിലെ സായിപ്പിന്റെയും കോത്താഴത്തെ ശാസ്ത്രജ്ഞന്റെയും റഫറന്‍സുകളൊന്നും വെക്കാനില്ല. ഇംഗ്ലീഷിലെഴുതിയ കാര്യങ്ങള്‍ നോബല്‍ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞന്റെ സംസാരങ്ങളും മറ്റും വേറൊരാള്‍ പുസ്തകമാക്കിയ പുസ്തകത്തില്‍ നിന്നും ക്വോട്ടിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും പകര്‍പ്പവകാശവും അവര്‍ക്കും പ്രസാധകര്‍ക്കും മാത്രം. ഒറിജിനല്‍ ആയതുകാരണം വേറേ ഏതെങ്കിലും ആശയവുമായി പൊരുത്തപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊന്നും ചെയ്യാനില്ല.എന്റെ പോസ്റ്റിന്റെ രാജാവ് ഞാന്‍ മാത്രം.(ഇതെല്ലാം എഴുതുന്നത് അതീവ വിരസമായ ഒരു തീവണ്ടിയാത്രയ്ക്കിടയില്‍. ഒരു സ്റ്റേഷനിലറങ്ങി ഈയാഴ്ചത്തെ മാതൃഭൂമി ആപ്പ് വാങ്ങിവായിച്ചപ്പോള്‍ ദേ കിടക്കുന്നു-
“...ഉദാ. ബി.ബി.സി നിരവധി പാര്‍ട്ടുള്ള ഒരു ഡോക്യുമെന്ററി മൂന്ന് നാല് തവണ പ്രക്ഷേപണം ചെയ്തിരുന്നു. അതിന്റെ പാഠം അലോപ്പതിയില്‍ കൊടുക്കുന്ന മരുന്നുകള്‍ ഒന്നും ഫലപ്രദമല്ല എന്നായിരുന്നു. പേടിപ്പിക്കുന്ന കഥ" -
മാതൃഭൂമി 2010 മെയ് 23-29, പേജ് 27 രണ്ടാം കോളം ഒന്നാം പാര)Labels: അജണ്ട, ആധുനിക ശാസ്ത്രം, ആര്‍ഷഭാരതം, പറ്റീര്