Sunday, May 11, 2008

ലേബലുത്പ്രേക്ഷ

ദിസ് കൈമള്‍, ദിസീസ് കൈമള്‍:

ഇത് തികച്ചും ഒരു വ്യക്തിപരപ്പോസ്റ്റ്. എന്നെ ഒരു അനോണി ലേബലടിച്ചപ്പോള്‍, അടിക്കപ്പെട്ട ആ പര്‍ട്ടിക്കുലര്‍ ലേബല്‍ എന്തെങ്കിലും കുളിരോ ചമ്മലോ എന്നില്‍ ഉണ്ടാക്കിയതുകൊണ്ടല്ല, പക്ഷേ എന്റെ അറിവോ സമ്മതമോ കൂടാതെ എന്നില്‍ ഒരു ലേബലടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ചെറിയ ഒരു ചൊറിച്ചിലിന്റെ ഫലം മാത്രം ഈ പോസ്റ്റ്. മലയാളം ബ്ലോഗ് “നീ എന്നെ പറഞ്ഞു, ഞാന്‍ ഇതാ നിന്നെയും പറയുന്നു” എന്നുള്ള വാടാ-പോടാ ലെവലിനൊക്കെ ബഹുദൂരം അപ്പുറം എത്തിയെന്ന സത്യം മനസ്സിലാക്കിയിട്ടും ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് വക്കാരീസ് ടിപ്സ് പ്രകാരം സ്വല്പം കൂടുതല്‍ വെയിറ്റു ചെയ്തിട്ടും എന്റെ ചൊറിച്ചില്‍ മാറുന്നില്ല എന്നതുകൊണ്ട് മാത്രം. അതുകൊണ്ട് സമയത്തിന് അതിന്റേതായ വിലകൊടുക്കുന്ന ബഹുമാനപ്പെട്ട ബ്ലോഗെഴുത്തുകാര്‍/വായനക്കാര്‍ ആരും ഈ പോസ്റ്റ് വായിക്കാനായി അവരുടെ സമയം മെനക്കെടുത്തരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. എന്റെ മറ്റനേകം ബ്ലോഗ് പോസ്റ്റുകള്‍ പോലെ ഈ പോസ്റ്റും മലയാളം ബ്ലോഗിനോ മലയാളം ഭാഷയ്ക്കോ ഒരു രീതിയിലുമുള്ള സംഭാവനയും നല്‍‌കുന്നില്ല എന്നത് നൂറുതരം. എന്റെ ആത്മ സംതൃപ്തി എന്ന സ്വാര്‍ത്ഥചിന്ത മാത്രമേ ഈ പോസ്റ്റിനും ഇതിനെ തുടര്‍ന്നു വരുന്ന എല്ലാ പോസ്റ്റിനുമുള്ളൂ.

തുടങ്ങി:

നമ്മള്‍ ഒരു സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദിയാണെന്ന് കരുതുക. നമുക്ക് ജീവിതത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തവര്‍ വലതുപക്ഷപ്രീണനവാദികളും. വലതുപക്ഷ പ്രീണനവാദം തികച്ചും അപകടകരമാണ്, അതുകൊണ്ട് ആരും വലതുപക്ഷത്തേക്ക് ചായയരുത് എന്നുമാണ് സ്ട്രോംഗ് ഇടതുപക്ഷപ്രീണനവാദികള്‍ കരുതുന്നത് എന്നും കരുതുക അപ്പോള്‍ നരവംശശാസ്ത്രപ്രകാരവും ഹുമയൂണ്‍ സൈക്കളോളജിപ്രകാരവും സാധാരണക്കാരനായ ഒരു ആവറേജ് ഇടതുപക്ഷപ്രീണനവാദിയുടെ ചിന്ത എങ്ങിനെയായിരിക്കും?

തനിക്ക് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയാത്ത വലതുപക്ഷത്തേക്ക് ഒരാളെങ്കില്‍ ഒരാള്‍ കുറച്ചേ പോകാവൂ; ഈ ലോകത്ത് എത്രയും കുറവ് വലതുപക്ഷക്കാരാണോ ഉള്ളത്, അത്രയും നല്ലത്; അങ്ങിനെയങ്ങിനെ വലതുപക്ഷത്ത് ആരുമില്ലാതെ ആ പക്ഷം വംശം നിന്നുപോവുകയും അങ്ങിനെ സമത്വസുന്ദരമായ ഒരു ലോകം ഉണ്ടാവുകയും ചെയ്യും എന്നൊക്കെയായിരിക്കുമല്ലോ ഇടതുപക്ഷപ്രീണനവാദിയായ ഒരു സാധാരണക്കാരന്റെ ചിന്ത പോവേണ്ടത് (അല്ലാതെ ഇടതു പക്ഷവും വേണം, വലതു പക്ഷവും വേണം, നിഷ് പക്ഷവും വേണം, ഇവയിലെല്ലാം എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ അതെല്ലാം വേണം, ഇവയിലൊക്കെയുള്ള ദോഷങ്ങള്‍ നമുക്ക് വേണ്ട എന്നതൊക്കെ അരാഷ്ട്രീയവാദമാവുമെന്നാണല്ലോ കുറഞ്ഞപക്ഷം ഇടതുപക്ഷപ്രീണനവാദികളില്‍ ചിലരെങ്കിലും (ചിലര്‍ എന്നത് എടുത്ത് വായിക്കാനപേക്ഷ) ചിന്തിക്കുന്നത്).

ഇനി മുകളില്‍ പറഞ്ഞതാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അതായത് ഒരാളെങ്കില്‍ ഒരാള്‍ കുറച്ച് വലതുപക്ഷപ്രീണനവാദിയാവുന്നതാണ് ഈ ലോകത്തിന് നല്ലതെന്നാണ് ഒരു സാധാരണ ഇടതുപക്ഷപ്രീണനവാദിയുടെ ചിന്തയെങ്കില്‍, അറിഞ്ഞോ അറിയാതെയോ തനിക്കറിയാനോ അറിയാന്‍ വയ്യാത്തതോ ആയ ഒരാളെ ഒരു ഇടതുപക്ഷപ്രീണനവാദിക്ക് വലതുപക്ഷപ്രീണനവാദിയാക്കാന്‍ കഴിയുമോ? ഇല്ലതന്നെ.

ഒരു ഇടതുപക്ഷപ്രീണനവാദിയോ ഒരു നിഷ്‌പക്ഷപ്രീണനവാദിയോ യാതൊരു നിവൃത്തിയുമില്ലെങ്കിലേ ഒരാളെ വലതുപക്ഷപ്രീണനവാദിയാക്കാന്‍ നോക്കൂ. ആ പക്ഷത്തേക്ക് ആരെങ്കിലും പോവുന്നത് അയാള്‍ക്ക് വല്ലാത്ത മനോവേദന തന്നെയുണ്ടാക്കും. എന്നിട്ടും ആരെങ്കിലും , ലവന്‍ വലതുപക്ഷം തന്നെ എന്ന് പറഞ്ഞാല്‍ പോലും പിന്നെയും നൂറുവട്ടം വെരിഫൈ ചെയ്തിട്ടേ മനസ്സില്ലാ മനസ്സോടെയെങ്കിലും ആ സത്യം അംഗീകരിക്കൂ.

എന്നെ വലതുപക്ഷപ്രീണനവാദിയായി ലേബലടിച്ച്, ആ അസുലഭ മുഹൂര്‍ത്തങ്ങള്‍ കാണാന്‍ പറ്റാത്തവരോടൊക്കെ സഹതപിച്ച ഈ അനോണി അത്രയും എഫര്‍ട്ട് എടുത്തിരിക്കുമോ? എടുത്തായിരിക്കുമല്ലേ? അല്ലെങ്കില്‍ സ്വന്തം പക്ഷത്തേക്ക് ആളെ കൂട്ടാന്‍ നടക്കുന്ന ഒരു വലതുപക്ഷപ്രീണനവാദി തന്നെയാവണം അദ്ദേഹം. അങ്ങിനെ ലേബലടിച്ച് ലേബലടിച്ച് മാക്സിമം ആള്‍ക്കാരെ വലതുപക്ഷ പ്രീണനവാദികളാക്കി വര്‍ഷാവസാനം യു.എന്‍ ലോകത്തിലെ പ്രീണനവാദികളുടെ കണക്കെടുക്കുമ്പോള്‍ നമ്മള്‍ ലേബലടിച്ച കാക്കത്തൊള്ളായിരം ആള്‍ക്കാരുടെ എണ്ണം കൂടി കൂട്ടി ഈ ലോകത്ത് വലതുപക്ഷപ്രീണനവാദികളുടെ എണ്ണം മറ്റുള്ളവരുടെ എണ്ണത്തേക്കാളും ആയിരം മടങ്ങ് എന്നൊക്കെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ അനോണി ലേബലടിച്ച ഞാനും കൂടി വരും. അങ്ങിനെയെങ്കിലും കണക്കുപുസ്തകത്തില്‍ കയറാന്‍ പറ്റുമല്ലോ.

അപ്പോള്‍ ഒന്നുകില്‍ അനോണിയുടെ ആ എഫര്‍ട്ടിനു മുന്നില്‍ നമിക്കുന്നു, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്‍ വലതുപക്ഷപ്രീണനവാദിയനോണിക്ക് എന്റെ ഷേക്ക് ഹാന്‍ഡ്. ഞാന്‍ വലതുപക്ഷം കീ എന്ന് വിളിക്കുമ്പോള്‍ അനോണി കൂടെ ചേര്‍ന്ന് “ജായ്” എന്ന് വിളിക്കണം.

(കൃഷ്ണമൂര്‍ത്തീ എന്ന് പറയാന്‍ പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട, ഒന്ന് നാക്ക് വടിച്ചാല്‍ മതി എന്ന് വിയറ്റ്നാം കോളനിയില്‍ ഇന്നസെന്റ് കേപ്പീയേസീ ലളിതയോട് പറയുന്നതുപോലെ നീ നല്ല ഒന്നാന്തരം വലതുപക്ഷവര്‍ഗ്ഗീയഭീകരപ്രീണനവാദിയാണെന്നറിയാന്‍ ഇത്രയും എഫര്‍ട്ടൊന്നും എടുക്കേണ്ട ആവശ്യമില്ല, ചുമ്മാ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ മതി എന്ന് പറയാന്‍ വരുന്നവരോട് എന്റെ ഒരു ഹല്ലോ ഹൌവ്വാര്‍‌യ്യൂ).

സീരിയസ് അലി:

ഇടതുപക്ഷം എന്തോ കൂടിയ പക്ഷമാണെന്നോ വലതുപക്ഷം എന്തോ മോശം പക്ഷമാണെന്നോ നിഷ്പക്ഷമാണ് വേണ്ടപക്ഷമെന്നോ ഉള്ള ചിന്തയൊന്നും എനിക്കില്ല. പക്ഷങ്ങളിലെ ബ്രാഹ്‌മണപക്ഷമാണ് ഇടതുപക്ഷമെന്നോ തൊട്ടുകൂടാനും തീണ്ടിക്കൂടാനും പറ്റാത്ത അയിത്തം പാലിക്കേണ്ട പക്ഷമാണ് വലതുപക്ഷമെന്നോ ഉള്ള ചിന്തയൊക്കെ കുറഞ്ഞ പക്ഷം പുരോഗമനമെന്ന് പറയുന്ന ഇടതുപക്ഷക്കാര്‍ക്കെങ്കിലും ഉണ്ടാവാനും പാടില്ലാത്തതാണ്. എല്ലാ പക്ഷക്കാരുടെയും ചില വാദങ്ങള്‍ ശരിയും ചിലത് തെറ്റും ചിലത് ശുദ്ധമണ്ടത്തരവുമാണെന്നാണ് എന്റെ ഒരു നിരീക്ഷണം.

പക്ഷേ ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളെ ലേബലടിച്ച് ഏതെങ്കിലും ഒരു പക്ഷത്തേക്ക് ഒതുക്കുന്നത് പക്ഷാവകാശലംഘനമാണെന്നേ ഞാന്‍ പറയൂ. ഇടതുപക്ഷക്കാരന്‍ ഈ ലോകത്തിലുള്ള എല്ലാത്തിനെപ്പറ്റിയും അഭിപ്രായം പറഞ്ഞിട്ട് അതില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ ഒരാള്‍ ഇടതുപക്ഷത്തിന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടെങ്കില്‍ അതുകാരണം ലെവന്റെ പക്ഷവും ഇടതാണ് എന്ന് പറഞ്ഞ് ലെവനെ ഇടതുപക്ഷപ്രീണനവാദിയായി ലേബലടിക്കുമ്പോള്‍ അടിക്കുന്നവന്റെ മാനസിക സംതൃപ്തിക്കപ്പുറം അതിന് കുറഞ്ഞ പക്ഷം (ദേ പിന്നേം പക്ഷം-ആ പക്ഷമല്ല ഈ പക്ഷം) ഈ നൂറ്റാണ്ടിലെങ്കിലും വലിയ കാര്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ആള്‍ക്കാര്‍ക്കൊക്കെ നമുക്കുപോലും പിടിച്ചാല്‍ കിട്ടാത്തത്ര വിവരം വെച്ചുവരുന്ന കാലമല്ലേ. ഒരുത്തന്‍ ഒരുത്തനെ ലേബലടിച്ചാല്‍ ആ ലേബല്‍ കണ്ടുമാത്രം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന ആ കാലമൊക്കെ പോയില്ലേ.

മാത്രവുമല്ല ഈ ലേബലടി ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒളിച്ചോട്ടമോ, അദ്ധ്വാനിക്കാനുള്ള (അദ്ധ്വാനിയാണ്- എന്റെ നേതാവ് അഡ്വാനിയല്ല) മടിയോ ഒക്കെയുമാണെന്നാണ് എന്റെയൊരു തോന്നല്‍. ലേബലടിച്ചുകഴിഞ്ഞാല്‍ പിന്നെ ആ ലേബലിന്റെ പൊതുസ്വഭാവമനുസരിച്ച് അങ്ങ് പോയാല്‍ മതിയല്ലോ. അയാള്‍ പിന്നെ പറയുന്നതെന്താണെന്നൊന്നും കേള്‍ക്കേണ്ട കാര്യമേ ഇല്ല. ലേബലടിക്കപ്പെട്ടവന്‍ ഇങ്ങ് കന്യാകുമാരിയുടെ മൂലയിലാണ് ഇരിക്കുന്നതെങ്കിലും കാശ്മീരിന്റെ അങ്ങേ മൂലയിലിരുന്ന് ആ സെയിം ലേബലുള്ളവന്‍ എന്തെങ്കിലും എന്നെങ്കിലും പറഞ്ഞാല്‍ അതും ഇങ്ങേയറ്റത്ത് കന്യാകുമാരിയിലിരിക്കുന്നവന്റെ തലയിലും വീഴും. അതും കൂടി ചേര്‍ത്തായിരിക്കും പിന്നെ ലേബലടിക്കുന്നവര്‍ കന്യാകുമാരിക്കാരനോട് പ്രതികരിക്കുന്നെങ്കില്‍ പ്രതികരിക്കുന്നത്. സംഗതി വളരെ എളുപ്പം. കണ്ണൂരില്‍ സി.പി.എം പോക്രിത്തരം കാണിച്ചെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞപ്പോള്‍ ബി.ജെ.പി ക്കാരും അതു തന്നെയാണ് പറഞ്ഞത്, അതുകൊണ്ട് കോണ്‍‌ഗ്രസ്സ് ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നു എന്നാണ് പിണറായിപോലും പറഞ്ഞത്. പിന്നെന്തു വേണം?

അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക.

ഈയൊരു ലേബല്‍ പരിപാടി പത്തറുപത് കൊല്ലമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണു താനും. നമുക്കിഷ്ടമില്ലാത്ത പക്ഷം മോശം പക്ഷം എന്നൊരു ചിന്ത ആള്‍ക്കാരുടെ മനസ്സിലുറപ്പിക്കാന്‍ ഒന്നോ രണ്ടോ ലേബലൊന്നും പോരല്ലോ. അങ്ങമേരിക്കയില്‍ വലതുപക്ഷവും ഇങ്ങിന്ത്യയില്‍ ഇടതുപക്ഷവുമാണ് പ്രധാനമായും ഈ കര്‍മ്മങ്ങളില്‍ പ്രാവീണ്യം നേടിയവരെന്നത് എന്റെ പരിമിതമായ വിവരക്കേടില്‍ ഞാന്‍ തന്നെ കണ്ടെത്തിയ, യാതൊരു ബായ്ക്ക് അപ്പുമില്ലാത്ത ഒരു വാദം (തെറ്റാണെങ്കില്‍ എപ്പോള്‍ തിരുത്തിയെന്ന് ചോദിക്കുകപോലും വേണ്ട). അങ്ങിനെയൊരു ഇമേജ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ പോക്രിത്തരത്തിനെതിരെ ആര് സംസാരിച്ചാലും ആദ്യം “നിങ്ങള്‍ ലെവന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കും. മിക്കവാറും വിജയിക്കും. എന്നിട്ട് അടങ്ങുന്നില്ലെങ്കില്‍ “നിങ്ങള്‍ ലെവന്‍ തന്നെ” എന്നങ്ങ് പ്രഖ്യാപിക്കും. അതോടെ സംഗതി സക്സസ്സ്.കണ്ണൂരില്‍ മാര്‍ക്കലിസ്റ്റുകാര്‍ കാണിക്കുന്ന പോക്രിത്തരത്തെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ്സുകാര്‍ വാ പൊളിക്കുമ്പോഴേ “നിങ്ങള്‍ ആറെസ്സെസ്സിന്റെ ഭാഷയില്‍ സംസാരിക്കുന്നു” എന്ന് പിണറായി വിജയന്‍ പറയുന്നതിന്റെ മനഃശാസ്ത്രം അറിയാന്‍ പത്താം ക്ലാസ്സ് പാസ്സാവുന്നത് പോയിട്ട് നാക്കുവടിക്കുക പോലും വേണ്ട. അത് തന്നെ.

എന്തായാലും ഈ അനോണി എത്രമാത്രം എഫര്‍ട്ട് ഇക്കാര്യത്തില്‍ എടുത്തു എന്നെനിക്കറിയില്ല. കഥയറിയാതെ ആട്ടം കാണുന്നവരെയോര്‍ക്കുമ്പോള്‍ അവര്‍ കഥയെന്താണെന്നറിയാനായിരിക്കും ആട്ടം മൊത്തം കാണുന്നതെന്നെങ്കിലും കരുതി സമാധാനിക്കാം. പക്ഷേ കഥ മൊത്തം അറിഞ്ഞിട്ടും ആട്ടം കാണുന്നവരോ... അവരോട് സഹതാപം മാത്രം. അതുകൊണ്ട് കഥമൊത്തമറിയുന്നവര്‍ ഏതെങ്കിലും ഭാഗം മിസ്സാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി എന്റെ ചില വലതുപക്ഷപ്രീണനതീവ്രവാദ സാമ്പിള്‍ വെടിക്കെട്ടുകള്‍ (ഇത് എന്നെ വിടാതെ പിന്തുടരുന്ന, എന്റെ ഓരോ വാക്കും നോക്കും നോക്കിവെയ്ക്കുന്ന അനോണിതന്നെ ചെയ്യേണ്ടതായിരുന്നു):

ഉദാ: ഒന്ന് - സമയമുള്ളവര്‍ക്കായി-അവിടെ അജിത് എന്നോട് പറഞ്ഞത് വായിക്കുക (ശ്രീ. വക്കാരിമഷ്ടായുടെ "ലാപുടേ, ടോപ്പിക്കില്‍ നിന്നു ഞാന്‍ ..." എന്നു തുടങ്ങുന്ന കമന്റിനുള്ള മറുപടി എന്ന കമന്റ്)
. അതിനുശേഷം കണ്ണൂര്‍ കലാപത്തെപ്പറ്റിയും മറ്റുമുള്ള വലതുപക്ഷക്കാരുടെ ഇപ്പോഴത്തെ പോസ്റ്റുകള്‍ക്കുള്ള ഇടത്/നിഷ്പക്ഷക്കാരുടെ മറുപടികള്‍ വായിക്കുക. അതിനുശേഷം അജിത് എന്നോട് പറഞ്ഞത് ഒന്നുകൂടി വായിക്കുക. ഭൂമി ഉരുണ്ടതാണെന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം? :)

ഉദാ: രണ്ട് - . ആ പോസ്റ്റിനോടനുബന്ധിച്ചുള്ള ഈ പോസ്റ്റില്‍ ആരും എന്റെ വലതുഫാസിസ്റ്റ് നിലപാടുകള്‍ കാണാതെ പോകുന്നതിലും ഒരു അനോണി പരിതപിച്ചു കളഞ്ഞു. മലയാളം ബ്ലോഗുകാരുടെയൊക്കെ ഒരു കാര്യം. ഓരോ തവണയും അനോണി തന്നെ വേണം എല്ലാവരെയും എല്ലാം കാണിച്ച് കൊടുക്കാന്‍ :)

ഉദാ: മൂന്ന് - ഇത് മൊത്തം വായിച്ചിട്ട്, അവരവരുടെ വിശ്വാസങ്ങള്‍ വരുമ്പോള്‍ അവരവര്‍ പ്രതികരിക്കുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലിച്ചാല്‍ അത് ഒരു നേരം‌പോക്കായിരിക്കും-വിശ്വാസം മതമായാലും മറ്റെന്താണെങ്കിലും. അതിനുശേഷം മറ്റുള്ള വിശ്വാസങ്ങളുടെ കാര്യത്തില്‍ അവരവരുടെ നിലപാടുകളും കൂടി നോക്കിയാല്‍ സംഗതി ഡബിള്‍ നേരം‌പോക്കായിരിക്കും.

നാല്: മലയാളം ബ്ലോഗുകളിലുള്ള ഞാനിട്ട കാക്കത്തൊള്ളായിരം കമന്റുകള്‍. നേരത്തെ പറഞ്ഞതുപോലെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ ഇഷ്ടം പോലെ കിട്ടും. നാക്കുപോലും വടിക്കണമെന്നില്ല.

മുകളില്‍ കൊടുത്ത ഉദാഹരണങ്ങള്‍ “ഹേയ ഞാന്‍ ആ ടൈപ്പല്ല“ എന്നോ “ഹായ്, ഞാന്‍ ആ ടൈപ്പുതന്നെ” എന്നോ കാണിക്കാനോ ആരെയെങ്കിലും എന്തെങ്കിലും ബോധ്യപ്പെടുത്താനോ എന്തെങ്കിലും നയം വ്യക്തമാക്കാനോ അല്ല. ലേബലടിയോടുള്ള എന്റെ പ്രതികരണം എന്റേതായ രീതിയില്‍ എന്റെ സ്വന്തം ബ്ലോഗില്‍ രേഖപ്പെടുത്തിയെന്ന് മാത്രം.

എന്‍.ബി.

ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിയായ ഞാന്‍ സ്വാഭാവികമായും ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഒരു പാരമ്പര്യവാദിയുമായിരിക്കുമല്ലോ. ആ എനിക്ക് നാസയില്‍ 38% ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ ശരിക്കും വിഷമമായി (വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വിഷമം). ഒരു ആഗോളപൌരനാവാന്‍ മാത്രം ഇടതുപക്ഷാനുഭാവിയൊന്നുമല്ലാത്തതുകാരണം നാസയില്‍ ശരിക്കും 38-ഓ 50-ഓ ശതമാനം ഇന്ത്യന്‍ വംശജര്‍ ഉണ്ടായിരുന്നെങ്കില്‍ അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചേനെ. നാസയില്‍ മാത്രമല്ല, ലോകത്ത് ശാസ്ത്രമേഖലയിലായാലും സാങ്കേതികമേഖലയിലായാലും വൈദ്യശാസ്ത്രത്തിലായാലും കലയിലായാലും സാഹിത്യത്തിലായാലും കായികത്തിലായാലും നല്ലൊരു ശതമാനം ആള്‍ക്കാരും ഇന്ത്യക്കാരോ ഇന്ത്യന്‍ വംശജരോ ആയാല്‍ എനിക്ക് സന്തോഷം തന്നെ. അങ്ങിനെ ലോകത്തിന്റെ പുരോഗതിക്ക് ഇന്ത്യകാരും ഇന്ത്യന്‍ വംശജരും അവരുടേതായ സംഭാവനകള്‍ നല്‍‌കണം എന്നുതന്നെ എന്റെ ആഗ്രഹം. അങ്ങിനെ തികച്ചും പോസിറ്റീവായ രീതിയില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ മേഖലയിലും അവര്‍ ഉണ്ടാവണം. അത്, പക്ഷേ, പണ്ട് സായിപ്പ് കാണിച്ചതുപോലെ ഏതെങ്കിലും രാജ്യത്തെ കായികമായോ മാനസികമായോ കീഴടക്കി ആധിപത്യം സ്ഥാപിക്കാനോ, പിന്നീട് അവരെ കാണുമ്പോള്‍ കവാത്ത് ഓര്‍മ്മിപ്പിക്കാതിരിക്കാനോ അല്ല. നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരുണ്ടെങ്കില്‍ അവര്‍ ആത്യന്തികമായി നാസയ്ക്കും അമേരിക്കയ്ക്കും തന്നെയാണല്ലോ പ്രയോജനപ്പെടുന്നത്. പക്ഷേ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അവരുടെ നേട്ടങ്ങള്‍ എന്നെപ്പോലുള്ള പാരമ്പര്യവാദിക്ക് പോസിറ്റീവായ പ്രചോദനം നല്‍‌കുന്നു എന്ന് മാത്രം. നാസയില്‍ ശരിക്കും 38 ശതമാനം ഇന്ത്യക്കാരുണ്ടെങ്കില്‍ തന്നെ അതില്‍നിന്നും എന്ത് പ്രചോദനം ഉള്‍ക്കൊള്ളാന്‍ എന്നോ, അങ്ങിനെയുള്ളതൊന്നും പ്രചോദിക്കാനുള്ള സംഗതികളല്ല എന്നോ ഒക്കെ പറഞ്ഞാല്‍ എനിക്കുത്തരം മുട്ടും.

അതുകൊണ്ട് നാസയില്‍ 38 ശതമാനം ഇന്ത്യന്‍ വംശജരില്ല, 3 ശതമാനമേ ഉള്ളൂ എന്ന വാസ്തവം അറിയുമ്പോള്‍, കണ്ടോ, ഞാനപ്പോഴേ പറഞ്ഞില്ലേ, നമ്മളെക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്നോര്‍ത്ത് അഭിമാനിക്കാന്‍ എന്നെപ്പോലുള്ള വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസപാരമ്പര്യവാദിക്ക് സാധിക്കില്ല. ആ മൂന്ന് ശതമാനം മുപ്പത് ശതമാനമാക്കാന്‍ പറ്റിയാല്‍ അടിപൊളി (എന്ന് വെച്ച് അങ്ങിനെയാക്കിയാക്കി നാസ അടുത്ത റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതില്‍ ഇന്ത്യയുടെ കൊടി പാറിച്ച് നാസ കീഴടക്കി ഇന്ത്യാ സര്‍ക്കാരിന്റെ കീഴിലാക്കാനൊന്നുമല്ല, സ്വകാര്യമായി ഒന്ന് അഹങ്കരിക്കണം, ത്രേള്ളൂ). അതേസമയം അമൃത കോളേജുകാര്‍ കാണിക്കുന്നത് പോലെ ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കിപ്പറയുകയും വേണ്ട. ഇപ്പോള്‍ മൂന്നേ ഉള്ളൂവെങ്കില്‍ മൂന്ന്. അവിടെ ഇല്ലാത്ത 38‌ന്റെ കണക്കൊക്കെ പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞാല്‍ അടുത്ത പ്രാവശ്യം അവിടെ പഠിപ്പിക്കുമ്പോള്‍ നാസയില്‍ 3 ശതമാനം ഇന്ത്യന്‍ വംശജരാണ് എന്ന് തന്നെ അഭിമാനപൂര്‍വ്വം കുട്ടികളെ പ്രചോദിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് ഞാന്‍ പറയും. ആര്‍ക്കെങ്കിലും അതുകൊണ്ട് എന്തെങ്കിലും പ്രയോജനം/പ്രചോദനം കിട്ടുന്നെങ്കില്‍ കിട്ടട്ടെ. മാത്രമല്ല, നിങ്ങളൊക്കെ നല്ലപോലെ പഠിച്ച് ആ മൂന്ന് ശതമാനം ഉയര്‍ത്തി മുപ്പതാക്കാന്‍ നോക്കണം എന്നും പഠിപ്പിക്കാം (അമേരിക്കയുടെ ആന്റിമാര്‍ ക്ഷമിക്കുക). പിന്നെ മൂന്ന് ശതമാനമേ ഉള്ളൂ എങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്നതുപോലെ (ആ സൈറ്റ് വെറുമൊരു സൈറ്റ്, ആധികാരികത അറിയില്ല) ആ മൂന്ന് ശതമാനത്തില്‍ നല്ല തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ ഉണ്ട് എന്നതും ഒരു വലതുപക്ഷവര്‍ഗ്ഗീയതീവ്രഫാസിസ്റ്റ് വാദിക്ക് അഭിമാനം പകരുന്ന വസ്തുത തന്നെ (എന്തായാലും ഈ ബ്ലോഗില്‍ കണ്ട “According to the Forbes magazine, Sanskrit is the most suitable language for computer software " എന്ന വാക്ക് ഗൂഗിളില്‍ കൊടുത്ത് സേര്‍ച്ച് ചെയ്തപ്പോള്‍ ക്ഷീരമുള്ള അകിടില്‍ എനിക്ക് വേണ്ട ചോരയൊക്കെ ഇവിടെനിന്നും (ജോണും രാജും തമ്മിലുള്ള സംവാദം ശ്രദ്ധിക്കുക) ഇവിടെനിന്നുമൊക്കെ കുഴിച്ചെടുത്തു (ഈ പേപ്പര്‍ ബോണസ്സും). അതില്‍ ഒരു ഗവേഷണം നടത്താനുള്ള കപ്പാസിറ്റിയൊന്നുമില്ല. അപ്പോള്‍ പിന്നെ നമുക്ക് മനഃസമാധാനം കിട്ടുന്നതൊക്കെ ചികഞ്ഞെടുത്ത് വായിച്ച് അഭിമാനം കൊള്ളുക-അത്രതന്നെ). സംസ്കൃതം മാത്രമല്ല, എന്ത് പാരമ്പര്യവാദത്തിലും സീസര്‍-ഈശ്വരന്‍ പ്രിന്‍സിപ്പിളാണ് എന്റെ പ്രിന്‍‌സിപ്പിള്‍. കാവിമുണ്ടുടുത്ത് ചുമന്ന കുറിയുമിട്ട് വഴിവക്കില്‍ വക്കാരി സംസ്കൃതത്തെ പൊക്കി പറഞ്ഞതുകൊണ്ട് മാത്രം എന്ത് വന്നാലും സംസ്കൃതത്തെ ഞാന്‍ അംഗീകരിക്കില്ല, സംസ്കൃതം എന്ന വാക്കുച്ചരിക്കുന്നവനെ ഞാന്‍ യാതൊരു ദയയുമില്ലാതെ ലേബല്‍ പച്ചകുത്തും എന്നൊക്കെയുള്ള നിലപാടുകാരോട് എന്റെ നല്ല നമസ്കാരം.

(ഉള്ള കണക്കുകള്‍ കൊണ്ട് തന്നെ അഭിമാനിക്കണമെന്നുള്ളവര്‍ക്ക് അഭിമാനിക്കാമെന്നുള്ളപ്പോള്‍ ഇല്ലാത്ത കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് പറഞ്ഞ് പരത്തി അപഹാസ്യരാകുന്നത് ആത്യന്തികമായി നമ്മള്‍ തന്നെയാണെന്നതിനാല്‍ അതിനോട് ഒട്ടും യോജിപ്പില്ല എന്ന് ഞാന്‍ എന്നോട് തന്നെ ഒന്ന് പറയുന്നു-ഇനി ഇങ്ങിനെയൊന്നുമല്ലെങ്കില്‍ കൂടി നമുക്ക് ഉള്ളതുകൊണ്ട് ഓണം, അത്രതന്നെ)

അനോണിക്ക് നന്ദി. ഇനി തുടരെത്തുടരെ (നെറ്റ് സൌകര്യത്തിന് കിട്ടുന്ന മുറയ്ക്ക്) കുറെ വലതുപക്ഷപ്രീണനവര്‍ഗ്ഗീയവാദഫാസിസപ്പോസ്റ്റുകള്‍ കൂടിയിടാം. സംഗതി മൊത്തം ഭീകരമായിരിക്കും :)

ലേബലുകളെപ്പറ്റി പണ്ട് പറഞ്ഞത് ഇവിടെ.

ആക്ക് നോളജ് മെന്റല്‍

തലക്കെട്ടിലെ തെറ്റ് ചൂണ്ടിക്കാട്ടി അത് തിരുത്തിത്തന്നതിന് ഉമേഷ്‌ജിക്ക് നന്ദി.

എന്നെ ഒരു നിഷ്‌പക്ഷവാദിയായോ നിഷ്‌പക്ഷം കളിക്കാന്‍ ശ്രമിക്കുന്നവനായോ ആരെങ്കിലും ഒരു നാനോസെക്കന്റെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവരുടെ ആ തെറ്റിദ്ധാരണയ്ക്ക് ഞാന്‍ മാപ്പൊന്നും ചോദിക്കുന്നില്ല. കണക്കായിപ്പോയി :)

എന്റെ പോസ്റ്റുകളും കമന്റുകളും വായിച്ച് ഇനിയെങ്കിലും ആരെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയാണെങ്കില്‍ അവരുടെ തലയ്ക്കകത്തൊന്നും കിഡ്‌നിയില്ല എന്ന് ഞാന്‍ പറയും :)

Labels: , , , , ,

40 Comments:

  1. At Tue May 13, 02:50:00 AM 2008, Blogger Inji Pennu said...

    അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക.

    കൊടുകൈ വക്കാരി! ബ്ലോഗില്‍ പലരും ഈ ലേബലുകള്‍ ഭയന്ന് ഈ ഇമേജുകള്‍ ഭയന്ന് മിണ്ടാതിരിക്കുന്നവരാണ്. ഇവരെപ്പോലുള്ളവരാണ്
    ലേബല്‍ മേക്കേര്‍സിന്റെ ഫേവിറേറ്റസ്. നിശ്ബദയുടെ രാഷ്ട്രീയം ആണ് അവരുടെ ഇലക്റ്റീവ് സബ്ജ്കറ്റ് :) ലേബലുകള്‍ ഒട്ടിക്കുന്നത് വായിലാണെന്ന് എനിക്ക് അതുകൊണ്ട് തോന്നാറുണ്ട്. വായടപ്പിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം ഇല്ലല്ലോ.

    മലയാളം ബ്ലോഗില്‍ ഒഴിഞ്ഞ് മാറി ഇടത്തോട് തിരിഞ്ഞ് വലത്തോട്ട് വീശി, കരളിപ്പയറ്റൊക്കെ പഠിച്ച പോലെയാണ് ലേബല്‍ കിട്ടാതെ ഒഴിഞ്ഞ് നടക്കുന്നത് മിക്കവരും:)

    ഇതു മാത്രമല്ല ലേബലുകള്‍ :

    1. അനോണി ലേബല്‍: അനോണിയാണെന്നുള്ളതാണ്, എന്നു വെച്ചാല്‍ ഒരാള്‍ എക്സിസ്റ്റ് ചെയ്യുന്നില്ല എന്ന് തന്നെ. എന്നു വെച്ചാല്‍ എല്ലാവരേയും ഫോട്ടോയും ഡ്രൈവിങ്ങ് ലൈസന്‍സും കാണിച്ചില്ലെങ്കില്‍ നിങ്ങളെ ഞാന്‍ അംഗീകരിക്കുന്നില്ല ലേബല്‍.

    2. മധ്യവര്‍ഗ്ഗ ലേബല്‍. എന്നു വെച്ചാല്‍ നിങ്ങള്‍ മധ്യ വര്‍ഗ്ഗമായിപ്പോയതുകൊണ്ടു ചുറ്റും നടക്കുന്ന ഒന്നിലും നിങ്ങള്‍ക്ക് ശ്രദ്ധയില്ല, അല്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് പാവങ്ങള്‍ക്ക് ഉപരിക്കില്ല, പക്ഷെ ഞങ്ങള്‍ മധ്യ(ദ്യ-യും)വര്‍ഗ്ഗമായി പോയത് അറിയാതെ ഗവണ്‍മെന്റിനു പറ്റിയ ഒരു കൈയബദ്ധമാണെന്നും അതുകൊണ്ട് ഞങ്ങള്‍ മാത്രമേ ഇവിടെ പാവപ്പെട്ടവരെ രക്ഷിക്കാന്‍ നടക്കുന്നുള്ളൂവെന്നും.

    3. ഫെമിനിസ്റ്റ് ലേബല്‍. പെണ്ണുങ്ങളെപറ്റി ഒരു കാര്യം ഒരു സ്ത്രീ മിണ്ടിപ്പോയോ അപ്പൊ ഫെമിനിസ്റ്റ്
    എന്നു ലേബല്‍ ചാര്‍ത്തും. ഫെമിനീസ്റ്റ് എന്ന കാ‍ര്യം നല്ലതാണെന്നും ഫീമെയില്‍ ഷോവനിസ്റ്റ് ആണ് ചീത്ത ലേബലും എന്നറിയാത്ത ലേബല്‍ മേക്കേര്‍സാണിവര്‍. ഇനി ഫെമിനിസ്റ്റ് പട്ടം തലയില്‍ വന്ന് വീഴുമോ എന്നോര്‍ത്ത് കുടപിടിച്ച് പെണ്ണുങ്ങള്‍ എപ്പൊ നടന്നെന്നു ചോദിച്ചാല്‍ മതി :)

    4. ഇനിയിപ്പോ ഒരാണും പെണ്ണും ഒരുമിച്ച് ഒരു കാര്യത്തിനു സപ്പോര്‍ട്ടിയാല്‍ ലൈനാണോ എന്ന ലേബല്‍. എത്രമാത്രം മലയാള ബ്ലോഗ് വളര്‍ന്നേന്നോ. ശൈശവം സ്റ്റേജ് കഴിഞ്ഞ് ഇപ്പൊ നേര്‍സറി പിള്ളേര്‍ സ്റ്റേജായിരിക്കുണൂ :)

    5. വര്‍ഗ്ഗീയവാദി ലേബല്‍. എന്നു വെച്ചാല്‍ ഹില്ലരിയെ സപ്പോര്‍ട്ടിയാല്‍ ഉടനേ വര്‍ഗ്ഗീയവാദിയാവും, ഫെമിനിസ്റ്റുമാവും. ഒരു വെടിക്ക് രണ്ട് പച്ചി സോറി ലേബല്‍. ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ :)

    ഇനിയുമേത്രയോ ലേബലുകള്‍...ഇതൊക്കെ ഈച്ചയെ ശൂ എന്ന് ചുരുട്ടിയ മാഗസിന്‍ കൊണ്ട് അടിച്ച് കളഞ്ഞ് പോയി പണി നോക്കാന്‍ പറയും അത്രന്നെ. അല്ലെങ്കില്‍ എന്റെ മ്യൂച്ചല്‍ ഫണ്ടിലോട്ട് ലേബല്‍ തൂക്കിവിറ്റു കിട്ടുന്നത് എടുത്തിടും. :)

     
  2. At Tue May 13, 08:57:00 AM 2008, Blogger Visala Manaskan said...

    കുറേ നാളുകള്‍ക്ക് ശേഷം ഉദയസൂര്യന്‍ വക്കാരിയെ കണ്ടതില്‍ സന്തോഷം.

    ലിങ്കുകള്‍ മിക്കതും കണ്ടിട്ടേയില്ലാതിരുന്നതിനാല്‍, അനോണികള്‍ വക്കാരിയെ പിടിച്ച് ലേബലിയത് അറിഞ്ഞില്ല! കണക്കായിപ്പോയ്! വക്കാരിക്കത് തന്നെ വേണം! :)

    പിന്നെ, വക്കാരിയെഴുതിയത് വായിക്കാന്‍ എന്റെ സമയം ഇനീം ഞാന്‍ മെനക്കെടുത്തും. അതെന്റെ സൌകര്യം. മേലാല്‍ അങ്ങിനെ പറഞ്ഞാല്‍ വക്കാരിയെ ഞാന്‍ മറ്റൊരു ലേബലില്‍ തളക്കും. കളിക്കല്ലേ...

     
  3. At Tue May 13, 10:30:00 AM 2008, Blogger Umesh::ഉമേഷ് said...

    ലേബല്‍ + ഉത്പ്രേക്ഷ = ലേബലുത്പ്രേക്ഷ എന്നേ ആവൂ. ലേബലോത്പ്രേക്ഷ ആവില്ല. മതേതരം പോലെ പദ്ധതിയേതരം എന്നു പറഞ്ഞതു പോലെ, അല്ലേ?

    വക്കാരി എഴുതിയതില്‍ ഇതു മാത്രമേ തെറ്റുള്ളൂ എന്നു് ഇതിനര്‍ത്ഥമില്ല. കൂടുതല്‍ വിശദമായി ഇനി സമയം കിട്ടുമ്പോള്‍ എഴുതാം. അതു വരെ, ബാക്കീയുള്ളവരുടെ കമന്റുകള്‍ വായിക്കട്ടേ :)

     
  4. At Tue May 13, 03:56:00 PM 2008, Blogger കണ്ണൂസ്‌ said...

    വക്കാരി മാത്രമല്ല ബ്ലോഗിലെ ഇടതു പക്ഷ വിരുദ്ധന്‍. കാണാപ്പുറം നകുലന്‍, ചിത്രകാരന്‍, എന്‍.ജെ.ജോജു തുടങ്ങി പ്രമുഖരും അല്ലാത്തവരും ആയി വേറെയും ആള്‍ക്കാരുണ്ട്. ഇവരെ ആരെങ്കിലും "വലതു പക്ഷ പ്രീണനക്കാരന്‍" എന്ന ലേബല്‍ അടിച്ചത് വക്കാരി കണ്ടിട്ടുണ്ടോ?

    കാരണം ഇവര്‍ക്കൊക്കെ വ്യക്തമായ ഒരു നിലപാടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ രാഷ്ട്രീയം ഇന്നതാണെന്ന് വേറൊരാള്‍ക്ക് ചൂണ്ടിക്കാണിക്കേണ്ടി വരില്ല. അതുപോലെ തന്നെ ശരിയായ നിഷ്‌പക്ഷത നിലനിര്‍ത്തിക്കൊണ്ട് ഇടതു പക്ഷത്തെ ശക്തമായ ഭാഷയില്‍ തന്നെ വിമര്ശിക്കുന്ന മാരീചനെ പോലുള്ളവരേയും ആരും ലേബല്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലല്ലോ.

    മൂന്ന് കൊല്ലമായി ഞാന്‍ വക്കാരിയുടെ പോസ്റ്റുകളും, കമന്റുകളും വായിക്കുന്നു. ഇതു വരെ, കാതലായ ഒരു പ്രശ്നത്തില്‍ ഇടതുപക്ഷ നിലപാടിനോട് ചേര്‍ന്ന് പോകുന്ന ഒരു സ്റ്റാന്റ് വക്കാരി എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മറിച്ച്, പ്രശ്നം എത്ര വ്യക്തമാണെങ്കിലും അവിടെ എങ്ങും തൊടാത്ത കമന്റുകള്‍ എഴുതി എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. ആ നിലപാടുള്ള ഒരാള്‍, നിഷ്‌പക്ഷനാണ്‌ / അരാഷ്ട്രീയനാണ്‌ / ഇരുപക്ഷത്തും ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ്‌ എന്നൊക്കെ ഇടക്കിടക്ക് പറയുമ്പോള്‍ - അതും നല്ല റീഡര്‍ഷിപ്പുള്ള ആള്‍ ആണ്‌ എന്നു കൂടി ഓര്‍ക്കണം - അത് മനപൂര്‍‌വം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ എടുക്കുന്ന നിലപാട് ആണെന്നേ ഒരു സ്ഥിരം വായനക്കാരന്‌ തോന്നൂ. അതു കൊണ്ടാണ്‌ വക്കാരിയുടെ ഇത്തരം കമന്റുകള്‍ വരുന്ന പോസ്റ്റുകളില്‍ വക്കാരിയുടെ അപ്രഖ്യാപിത ഇടതു പക്ഷ വിരോധം ഒരു ലേബല്‍ പോലെത്തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അത് ചെയ്യുന്നത് അനോനികള്‍ ആവുന്നതില്‍ എനിക്കും സങ്കടമുണ്ട്. ഇനി എവിടെക്കണ്ടാലും ഞാന്‍ തന്നെ അത് ചെയ്യാന്‍ ശ്രമിക്കാം. :).

    ഇനി, എന്റെ ഈ ധാരണ തെറ്റാണെങ്കില്‍ - വക്കാരി പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ ഇടതുപക്ഷ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ - ഞാന്‍ ഈ കമന്റ് ഡിലീറ്റ് ചെയ്ത് തെറ്റ് സമ്മതിച്ചോളാം. മൂന്ന് വര്‍ഷം മുഴുവന്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ തെറ്റായിരുന്നു, എല്ലാ വിഷയത്തിലും പിന്തുണ അറിയിക്കാന്‍ കമന്റ് ഇടണോ, അന്ന് അച്ചുതാനന്ദന്‍ അത് പറഞ്ഞപ്പോ ഞാന്‍ ശരിയാണ്‌ എന്ന് പറഞ്ഞ ലിങ്ക് ഇതാ എന്നൊക്കെയാണ്‌ മറുപടി എങ്കില്‍ ഒരു "ഹലോ, ഹൗ ആര്‍ യൂ?" ഇപ്പോ തന്നെ പിടിച്ചോളൂ. :)

    ലേബല്‍ ചെയ്യപ്പെട്ട് ഇടതു പക്ഷ വിരുദ്ധ നിലപാട് നിര്‍ത്തി മിണ്ടാതിരിക്കുന്ന ബ്ലോഗര്‍മാര്‍ ആരൊക്കെയാണെന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം.

    @ ഇഞ്ചി - ഇഞ്ചി പറഞ്ഞ കാര്യം വ്യത്യാസമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഒരാള്‍ എന്തു ചെയ്താലും അതിനെ വേറെ വേറെ ലേബലുകളുടെ കീഴില്‍ നിര്‍‌വചിക്കുന്നതും നിഷ്പക്ഷന്‍ എന്ന് അവകാശപ്പെടുന്ന ഒരാളുടെ രാഷ്ട്രീയ നിലപാട് തുറന്ന് കാണിക്കുന്നതും രണ്ടു കാര്യങ്ങളാണ്‌. ആദ്യത്തേതിനെ ഞാന്‍ തീരെ അനുകൂലിക്കുന്നില്ല.

     
  5. At Tue May 13, 05:08:00 PM 2008, Blogger സു | Su said...

    "അതാണ് ലേബലടിയുടെ ഫാസിസ്റ്റ് മുഖവും. വലതുപക്ഷമെന്നെക്കെ പറഞ്ഞ് ഒരു പക്ഷത്തെ മൊത്തം ലേബലടിച്ചൊതുക്കിയാല്‍ എന്നെപ്പോലെ വെളിവും വെള്ളിയാഴ്ചയുമില്ലാത്ത ചിലരൊഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ മിക്കവാറും ഇനിയും ലേബലടിക്കപ്പെടുമോ എന്നോര്‍ത്ത് മിണ്ടാതിരിക്കും. “ലെവന്‍ കാണിച്ചത്, ശുദ്ധ പോക്രിത്തരം. പക്ഷേ പറഞ്ഞാല്‍ യ്യേ, ഞാനും ലെവരെപ്പോലെയാണെന്ന് ആരെങ്കിലും പറഞ്ഞാലോ, അത് മോശമല്ലേ” എന്നോര്‍ത്ത് അടുത്ത പ്രാവശ്യവും മറുപക്ഷം പോക്രിത്തരം കാണിക്കുമ്പോള്‍ പലരും മിണ്ടാതിരിക്കും. പോക്രിത്തരം കാണിക്കുന്നവര്‍ക്ക് വേണ്ടത് എക്സാറ്റ്‌ലി അതാണുതാനും- മിണ്ടാതിരിപ്പിക്കുക. ആള്‍കാരുടെ “യ്യേ മോശമാവില്ലേ, ലെവരെന്തു കരുതും, ഇമേജ് പോവൂല്ലേ” എന്ന ദൌര്‍ബ്ബല്യചിന്ത പരമാവധി മുതലെടുക്കുക."

    ഇതൊക്കെ ഇങ്ങനെ പറയാന്‍ പാടുണ്ടോ വക്കാരീ? ;)

     
  6. At Tue May 13, 06:12:00 PM 2008, Blogger Radheyan said...

    വക്കാരിയുടെ പോസ്റ്റിനു മൊത്തമായി ഇപ്പോള്‍ കമന്റുന്നില്ല.എങ്കിലും അതിലെ കണ്ണൂര്‍ രാഷ്ട്രീയ ഭാഗത്തിന് എന്റെ ഒരു ഭാഗം പറഞ്ഞോട്ടേ-

    1.കണ്ണൂരില്‍ പോക്രിത്തരം നടത്തുന്നത് മാര്‍ക്സിസ്റ്റുകാര്‍ മാത്രമാണ് എന്ന ധ്വനി -അത് ശരിയാണെന്ന് അഭിപ്രായമില്ല.പി.ആര്‍.കുറുപ്പ് മുതല്‍ സുധാകരന്‍ മുതല്‍ രാഘവന്‍ മുതല്‍ എല്ലാവര്‍ക്കും പോക്രിത്തരത്തില്‍ പങ്കുണ്ട്.ആര്‍.എസ്.എസിന് അതില്‍ സി.പി.എമ്മിന്റെ അത്ര തന്നെ പങ്കുണ്ട്.അത് പറയാന്‍ അറയ്ക്കുന്നവര്‍ക്ക് ലേബലുകള്‍ പതിക്കപ്പെടുന്നതില്‍ അല്‍ഭുതമുണ്ടോ?ജയകൃഷ്ണനെ കുഞ്ഞുങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് കൊന്നത് അരുംകൊലയാവുകയും സുധീര്‍ എന്ന സ്കൂള്‍ ഡ്രൈവര്‍ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടപ്പോള്‍ അത് ലളിതമായി കാണുകയും ചെയ്യുന്നവര്‍ (മറിച്ചും) സ്വന്തം കണ്ണുകള്‍ സ്വയം ലേബല്‍ കൊണ്ട് മറച്ചിരിക്കുന്നു എന്ന് തന്നെയല്ലേ കരുതേണ്ടത്.

    2.കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന സംഘടനയാണ് എന്നാണ് വെയ്പ്പ്.ഗാന്ധിവധം മുതല്‍ കോണ്‍ഗ്രസ് ഈ നിലപാട് പുലര്‍ത്തി പോരുന്നു എന്നാണ് ധാരണ.അങ്ങനെയുള്ളവര്‍ കണ്ണൂരില്‍ ഒരു വിഭാഗം അക്രമികളെ വെള്ള പൂശുമ്പോള്‍,അവരുടെ ജില്ലാ പ്രസിഡന്റ് ഒരു വിഭാഗം അക്രമികളുടെ അക്രമവിരുദ്ധ യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മറു വിഭാഗം ഈ ലേബല്‍ അവരില്‍ ചാര്‍ത്തുന്നതില്‍ അല്‍ഭുതമുണ്ടോ?

    ലേബലുകള്‍ ബ്ലോഗ് പോലൊരു സ്വതന്ത്ര മാദ്ധ്യമത്തില്‍ പാടില്ലാത്തതാണ്.അതു പോലെ തന്നെ മുഖം മൂടികളും.പലപ്പോഴും മുഖം മൂടികള്‍ വലിച്ചു കീറുമ്പോഴാണ് മുഖമില്ലാത്തവര്‍ പോലും അസ്വസ്ഥരാകുന്നത്.ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകുന്നത് ലേബലുകള്‍ ആരും ചാര്‍ത്തി തരുന്നതല്ല മറിച്ച് ചിലര്‍ സ്വയം എടുത്ത് അണിയുന്നതാണ്.

     
  7. At Tue May 13, 06:32:00 PM 2008, Blogger Radheyan said...

    ഇഞ്ചിയുടെ മധ്യവര്‍ഗ്ഗ ലേബലിനെ കുറിച്ചും കൂടി അല്‍പ്പം പറഞ്ഞോട്ടെ.

    ഏഅറ്റവും അധികം പൊതുസ്വഭാവം കാണിക്കുന്ന ഒരു വിഭാഗമാണ് മധ്യവര്‍ഗ്ഗം.ഇതിലെ ഘടകങ്ങള്‍ സ്ഥിരമാകണമെന്നില്ല.മാളികമുകളില്‍ നിന്നും തോളില്‍ മാറാപ്പ് കയറുന്ന കാലത്തേക്ക് വലിയ ദൂരമില്ല എന്നര്‍ത്ഥം.ഒരാളുടെ ബേസിക്ക് നീഡ്സ് എങ്ങനെ മറ്റൊരാളുടെ ഈഗോ നീഡ്സ് ആകുന്നു എന്നും മറിച്ചും ഒക്കെ സാമൂഹിക സാമ്പത്തിക ശാസ്ത്രങ്ങള്‍ വിശദമായി പറയുന്നു.

    മധ്യവര്‍ഗ്ഗത്തിന്റെ പൊതുസ്വഭാവങ്ങള്‍ എന്ന് സാധാരണ വിവക്ഷിക്കുന്നത് ഇവയെ ഒക്കെയാണ്.
    1. കരിയറിസം
    2. സ്വാര്‍ത്ഥത (സോഷ്യല്‍ അല്ലാതാവുക,പ്രയോജനവാദിയാവുക)
    3.അരാഷ്ട്രീയത(തനിക്ക് ചുറ്റും എന്തും സംഭവിച്ചാലും തനിക്കൊന്നുമില്ല,തനിക്ക് പഠിക്കണം,തനിക്ക് ജോലി ചെയ്യണം,തനിക്ക് ജീവിക്കണം എന്ന് മിതമായ ഡെഫനിഷന്‍)
    4.അതി-ആത്മീയത + വര്‍ഗ്ഗീയത(ഇത് സ്വാര്‍ത്ഥതയില്‍ നിന്നുളവാകുന്ന അതിഭൌതികതയെ കോമ്പെന്‍സേറ്റ് ചെയ്യാനാണ് എന്ന് തോന്നുന്നു)
    5. പാരമ്പര്യവാദം(ക്രിസ്ത്യാനികളുടെയും നായന്മാരുടെയും അതിപുരാതനമായ കുടുംബം,ആനയുള്ള തറവാട് തുടങ്ങിയ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക)
    6. പൊങ്ങച്ചം
    7. ആഡംബരഭ്രമം, ഷോ.

    ഈ എലമെന്റുകള്‍ സ്വതവേ മദ്ധ്യവര്‍ഗ്ഗത്തില്‍ ഏറിയും കുറഞ്ഞുമിരിക്കും..വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും ബാംഗ്ലൂരുമൊക്കെ ഇതിലെ ആദ്യ നാല് എലമെന്റുകള്‍ കൂടുതലായി കാണുന്നു.കേരളത്തില്‍ 5 മുതല്‍ 7 വരെയുള്ള എലമെന്റുകളാണ് കൂടുതല്‍ കാണുന്നത്.

    സ്വയം നിയന്ത്രിച്ചാല്‍ പോലും ചിലപ്പോള്‍ ഇതിന്റെ അംശങ്ങള്‍ മാനിഫെസ്റ്റ് ചെയ്യപ്പെടും.അപ്പോഴാകാം ലേബലുകള്‍ പതിയപ്പെടുന്നത്.

     
  8. At Tue May 13, 09:23:00 PM 2008, Blogger myexperimentsandme said...

    ഹെന്റെ പൊന്ന് കണ്ണൂസേ, കാളമൂത്രം പോലെയുള്ള എന്റെ ഈ പോസ്റ്റ് മൊത്തം വായിച്ചിട്ടും, മൂന്നുകൊല്ലമായി എന്റെ പോസ്റ്റുകളും കമന്റുകളും വായിച്ചിട്ടും ഞാന്‍ നിഷ്‌പക്ഷന്‍ എന്ന് അവകാശപ്പെടുന്നു എന്നാണ് കണ്ണൂസിന് തോന്നിയതെങ്കില്‍ ഇന്നാ പിടിച്ചോ കാളമൂത്രം പോലത്തെ കമന്റ്. കുത്തിയിരുന്ന് വായിച്ചോ :)

    കണ്ണൂസേ, എന്റെ പ്രധാനപ്പെട്ട ബ്ലോഗ് ദൌത്യങ്ങളിലൊന്ന് ഇടതുപക്ഷത്തിന്റെ കാപട്യ (മെന്ന് ഞാന്‍ കരുതുന്ന) കലാപരിപാടികള്‍ ആസ്വദിക്കുക എന്നത് തന്നെയാണ്. ഞാന്‍ എങ്ങിനെയുള്ള ആളാണെന്ന് കണ്ണൂസ് എന്നെപ്പറ്റി കരുതുന്നുവോ (എന്ന് ഞാന്‍ വിശ്വസിക്കുന്നത് ശരിയാണെങ്കില്‍‍)-അതായത് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവന്‍- അതേ രീതിയില്‍ തന്നെയാണ് ഞാന്‍ ഇടതുപക്ഷത്തെ കരുതുന്നതും. കാരണം വലതുപക്ഷത്തെപ്പറ്റി ഇടതുപക്ഷം വഴിയും അല്ലാതെയും എല്ലാവര്‍ക്കും ഒരു ധാരണയുണ്ട്. പക്ഷേ ഇടതുപക്ഷം വളരെ സമര്‍ത്ഥമായിത്തന്നെ മുഖം‌മൂടി അണിഞ്ഞുകൊണ്ടാണ് നാട്ടിലെ പല കാര്യങ്ങളും ചെയ്യുന്നത് എന്നാണ് എന്റെ അഭിപ്രായം. ഉദാഹരണങ്ങളില്‍ ചിലത്: കണ്ണൂര്‍-ഗുജറാത്ത്-നന്ദിഗ്രാം (ഭരണകൂട ഭീകരത-ഗുജറാത്തിലേത് ഭരണകൂട ഭീകരതയാണെങ്കില്‍ അതേ ഭീകരത തന്നെയാണ് കണ്ണൂരും നന്ദിഗ്രാമിലും. പക്ഷേ മൂന്നിനും ഇടതുപക്ഷം മൂന്ന് വ്യാഖ്യാനങ്ങള്‍ നല്‍‌കുമ്പോള്‍ അവരുടെ ആത്മാര്‍ത്ഥതയില്‍ എനിക്ക് ശക്തമായ സംശയമുണ്ട്. അല്ലെങ്കില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ നിഷ്‌പക്ഷമായ, ശക്തമായ ഒരു നിലപാട് ഇടതുപക്ഷം എടുക്കട്ടെ (നകുലന്റെ ഒരു പോസ്റ്റില്‍ ഞാനത് പറഞ്ഞിരുന്നു)അപ്പോള്‍ ഞാന്‍ അവരെ പിന്തുണയ്ക്കാം.

    ഗുജറാത്ത് കലാപത്തെപ്പറ്റി ഇടതുപക്ഷം പറയുന്നതിന്റെ ആത്മാര്‍ത്ഥത ഞാന്‍ അളക്കുന്നത് കണ്ണൂരും നന്ദിഗ്രാമിലും ഗുജറാത്ത് കലാപത്തിനു ശേഷം അവരുടെ പ്രവര്‍ത്തികള്‍ എങ്ങിനെയാണെന്ന് നോക്കിത്തന്നെയാണ്. പിന്നെയൊരു ഉദാഹരണം ചൈന; പിന്നെയൊരു ഉദാഹരണം ആപ്പീസ് ഓഫ് പ്രോഫിറ്റ്, ഭരണം കിട്ടിക്കഴിഞ്ഞാല്‍ കാണിക്കുന്ന നിലപാടുമാറ്റങ്ങള്‍, ഇടതുപക്ഷമല്ലാതെയുള്ള ഒരു പക്ഷവും ശരിയല്ല എന്ന അവരുടെ ധാരണകള്‍...

    ഇടതുപക്ഷം പറയുന്നത് ശരിയാണെന്ന് കരുതി തൊണ്ട തൊടാതെ വിഴുങ്ങി വിശ്വസിക്കുന്ന നല്ലൊരു ജനവിഭാഗം ഈ നാട്ടിലുണ്ട്. അതിന്റെ ഉത്തരവാദിത്തം അവര്‍ കാണിച്ചേ മതിയാകൂ. അതുകൊണ്ട് ഇടതുപക്ഷത്തിന് അനുകൂലമായ ഒരു സ്റ്റാന്‍ഡ് ഞാന്‍ എടുത്ത് എന്റെ ഇല്ലാത്ത നിഷ്‌പക്ഷത ഞാന്‍ കാണിക്കേണ്ട യാതൊരു ആവശ്യവും എനിക്കില്ല. ഞാനൊരു വലതുപക്ഷവര്‍ഗ്ഗീയപ്രീണനവാദി തന്നെ. ആ ഞാന്‍ ഇടതുപക്ഷത്തിന് അനുകൂലമായി എന്തെങ്കിലും സ്റ്റാന്‍ഡ് എടുക്കണമെന്ന് കണ്ണൂസിന് തോന്നാനുള്ള കാരണം എനിക്ക് പിടികിട്ടുന്നില്ല. പിന്നെ മൂന്നുകൊല്ലമായി എന്റെ പോസ്റ്റുകളും കമന്റുകളും വായിക്കുന്ന കണ്ണൂസ് ഞാന്‍ ഈ പോസ്റ്റിലെഴുതിയ:

    അടിക്കപ്പെട്ട ആ പര്‍ട്ടിക്കുലര്‍ ലേബല്‍ എന്തെങ്കിലും കുളിരോ ചമ്മലോ എന്നില്‍ ഉണ്ടാക്കിയതുകൊണ്ടല്ല, പക്ഷേ എന്റെ അറിവോ സമ്മതമോ കൂടാതെ എന്നില്‍ ഒരു ലേബലടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ചെറിയ ഒരു ചൊറിച്ചിലിന്റെ ഫലം മാത്രം ഈ പോസ്റ്റ് എന്നെഴുതിയതും ഇടതുപക്ഷം എന്തോ കൂടിയ പക്ഷമാണെന്നോ വലതുപക്ഷം എന്തോ മോശം പക്ഷമാണെന്നോ നിഷ്പക്ഷമാണ് വേണ്ടപക്ഷമെന്നോ ഉള്ള ചിന്തയൊന്നും എനിക്കില്ല എന്നെഴുതിയതും വായിച്ചിട്ടും എന്തേ കണ്ണൂസ് ഞാന്‍ നിഷ്‌പക്ഷനാണ്‌ / അരാഷ്ട്രീയനാണ്‌ / ഇരുപക്ഷത്തും ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ്‌ എന്നൊക്കെ പറയാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? ഇരു പക്ഷത്തിനും ഗുണമുണ്ട്. പക്ഷേ ഞാന്‍ ഫോക്കസ് ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ അഗുണങ്ങളെയാണ്‍. ഞാന്‍ നിഷ്‌പക്ഷനാണെന്ന് കാണിക്കാനോ ഇടതുപക്ഷത്തെ നല്ല ഗുണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, എന്നിട്ടും എന്നെ ലേബലടിച്ചു എന്ന് സെന്റിയടിക്കാനോ ഒന്നുമല്ല ഞാന്‍ ഈ പോസ്റ്റിട്ടതെന്ന് മനസ്സിലാക്കാന്‍ നാക്കുവടിച്ചിട്ടും ചാക്കുപിടിച്ചിട്ടും കണ്ണൂസിന് മനസ്സിലായില്ലെങ്കില്‍ എന്റെ പത്താം ക്ലാസ്സിലെ മലയാളം പരീക്ഷയുടെ രണ്ടുപുറത്തില്‍ കവിയാതുള്ള ഉപന്യാസം ടീച്ചര്‍ എങ്ങിനെ വായിച്ച് മാര്‍ക്കിട്ടു എന്നാലോചിച്ചിട്ട് എനിക്കൊരു പിടിയും കിട്ടുന്നില്ല.

    അതുകൊണ്ട് കണ്ണൂസേ, എന്റെ ഉദ്ദേശം നിഷ്‌പക്ഷന്‍ ചമയുകയോ ഇടതുപക്ഷത്തിന്റെ നല്ല ചെയ്തികള്‍ക്ക് യേസ് വിളിക്കുകയോ അല്ല. വലതുപക്ഷത്തിനെതിരെ പൊരുതുന്നവര്‍ എന്ന് പറയുന്നവര്‍ അത് നേരാംവണ്ണം, നിഷ്‌പക്ഷമായി, സ്വന്തം പക്ഷചിന്തകള്‍ മാറ്റിവെച്ച്, തങ്ങളുടെ പോക്രിത്തരങ്ങള്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ അംഗീകരിച്ച്, ആ തെറ്റുകള്‍ ആവര്‍ത്തിക്കാതെ, നിസ്വാര്‍ത്ഥമായി പോരാടാത്ത ഓരോ തവണയും ഞാന്‍ കൂവും. അതാണ് അക്കാര്യത്തില്‍ എന്റെ നിലപാട്. അല്ലാതെ വലതുപക്ഷക്കാരന്‍ എന്ന ലേബല്‍ എനിക്കൊരു ചമ്മലായതുകൊണ്ടല്ല. ലേബലടി എന്നില്‍ മാത്രമല്ല ബ്ലോഗില്‍ നടക്കുന്നത് മനസ്സിലാക്കാനും പത്താം ക്ലാസ്സ് പാസ്സാവുകയൊന്നും വേണ്ട. വേണ്ടതിലധികം മുന്‍‌വിധികള്‍ മലയാളം ബ്ലോഗ് ലോകത്തുണ്ടെന്ന് കണ്ണൂസിനും അറിയാമല്ലോ. വോട്ട് വിറ്റു എന്ന് പറയപ്പെടുന്ന പാര്‍ട്ടിയുടെ ബേയ്സ് അളക്കാന്‍ ആ പാര്‍ട്ടിക്ക് കിട്ടിയ വോട്ടിനെ എങ്ങിനെ അടിസ്ഥാനമാക്കാം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ബി.ജെ.പി വോട്ട് വില്‍‌ക്കുന്നുണ്ടോ ഇല്ലയോ എന്ന് വക്കാരി പറ എന്ന് എന്നോട് ചോദിച്ചതാരാ? :)അത്താണ്.

    അതായത് ഫാസിസത്തിനെതിരെയും വര്‍ഗ്ഗീയതയ്ക്കെതിരെയും പൊരുതുക എന്നത് അത്ര സിമ്പിള്‍ കാര്യമല്ല. തികച്ചും ശാസ്ത്രീയമായിത്തന്നെ വേണം. ആദ്യം വേണ്ടത് സ്വന്തം പക്ഷചിന്തകള്‍ മാറ്റിവെച്ചുകൊണ്ടുള്ള നിസ്വാര്‍ത്ഥ സമീപനം തന്നെയാവണം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അറിവോടെ (നമ്മുടെ പാര്‍ട്ടിയാണ് ഭരണത്തില്‍, നീ കൊല്ല്, ബാക്കി ഞങ്ങളേറ്റു) ഒരു കൊലപാതകം നടക്കുന്നുണ്ടെങ്കില്‍, കൊല്ലപ്പെടുന്നത് ഏത് കൊടും ഭീകരവാദിയാണെങ്കിലും അങ്ങിനെ കൊല്ലാന്‍ ഭരണഘടനാപരമായി അവര്‍ക്ക് അധികാരമില്ലെങ്കില്‍ ഇടതുപക്ഷക്കാര്‍ ശക്തമായ ഭാഷയില്‍ തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അപലപിക്കണം, അവര്‍ക്ക് ശരിയായ താക്കീതും കൊടുക്കണം. അല്ലാതെ “ചത്തത് ലെവനല്ലേടാ‍, പിന്നെ നിനക്കെന്താ” എന്നത് ലേബലടിയുടെ ഫാസിസ്റ്റ് മുഖമെന്നേ ഞാന്‍ പറയൂ.

    ഹെന്റെ പൊന്ന് കണ്ണൂസേ, എന്നെ എന്താക്കിയാലും നിഷ്‌പക്ഷന്‍ മാത്രമാക്കരുതേ. എനിക്ക് വളരെ ശക്തമായ പക്ഷമുണ്ട്. ഞാന്‍ എവിടെയാണ് നിഷ്‌പക്ഷന്‍ എന്ന് അവകാശപ്പെട്ടതെന്ന് എനിക്ക് ഓര്‍മ്മ വരുന്നില്ല (സത്യം). അങ്ങിനെയെങ്ങാനും ഞാന്‍ അവകാശപ്പെട്ടെങ്കില്‍ അത് ഞാന്‍ എന്നെത്തന്നെ വഞ്ചിച്ചതാണ്. എന്റെ പോസ്റ്റുകളും കമന്റുകളും മൂന്നുകൊല്ലമായി വായിച്ചിട്ടും ഞാന്‍ നിഷ്‌പക്ഷന്‍ എന്ന് അവകാശപ്പെടുന്നു എന്ന് കണ്ണൂസിന് തോന്നിയെങ്കില്‍ എനിക്ക് ഞാന്‍ മനസ്സിലാക്കിയതിലും കൂടുതല്‍ പ്രശ്‌നമുണ്ട്. ഇവിടെയും (പതിവുപോലെ) കണ്ണൂസ് എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു :)

    എന്റെ റീഡര്‍ഷിപ്പ് (അങ്ങിനെയൊന്നുണ്ടെങ്കില്‍), എന്റെ കണ്ണൂസേ, അതെങ്ങിനെ എനിക്ക് കിട്ടി? എന്റെ ഈ വളവളാ പോസ്റ്റുകളും കമന്റുകളും ആള്‍ക്കാര്‍ വായിച്ച് തന്നെയല്ലേ. എന്റെ ബ്ലോഗ് വായിക്കുന്നവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രം മിടുക്കനായിരുന്നു ഞാനെങ്കില്‍ ഞാനെന്നേ ആരെങ്കിലുമായേനെ? അതുകൊണ്ട് “അതും നല്ല റീഡര്‍ഷിപ്പുള്ള ആള്‍ ആണ്‌ എന്നു കൂടി ഓര്‍ക്കണം“ എന്ന് എന്നെപ്പറ്റി കണ്ണൂസ് പറയുകയും, ആ ഞാന്‍ എന്റെ “നല്ല റീഡര്‍ഷിപ്പ്” എനിക്ക് നല്‍കിയ എന്റെ ആധാരകവൃന്ദാകാരാട്ടുകളെ ഇത്രനാളും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയായിരുന്നു എന്നും കൂടി അടുത്ത വരിയില്‍ പറയുമ്പോള്‍, തെറ്റിദ്ധരിക്കാന്‍ മാത്രമായി എന്റെ ബ്ലോഗ് വായിക്കുന്ന “കുറെ നല്ല റീഡര്‍ഷിപ്പുകള്‍” മലയാളം ബ്ലോഗിലുണ്ടെന്ന് കണ്ണൂസ് പറഞ്ഞു എന്നല്ലേ അതിന്റെ വ്യാഖ്യാനിച്ച് ശരിപ്പെടുത്തല്‍? കണ്ണൂസ് ആ “റീഡര്‍ഷിപ്പുകളോട്” സമാധാനം പറഞ്ഞാല്‍ മതി :) ആള്‍ക്കാര്‍ക്കൊക്കെ നമുക്കുപോലും പിടിച്ചാല്‍ കിട്ടാത്തത്ര വിവരം വെച്ചുവരുന്ന കാലമല്ലേ എന്നും ഞാന്‍ ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു. അതും കൂടി വായിച്ചിട്ടാണല്ലോ കണ്ണൂസ് ഞാന്‍ എന്റെ റീഡര്‍‌കപ്പലുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി എന്ന് പറഞ്ഞത് :(.

    എന്റെ അഭിപ്രായത്തില്‍ തെറ്റിദ്ധാരണ കണ്ണൂസിനായിരുന്നു എന്ന് തോന്നുന്നു. ഞാനൊരു നിഷ്‌പക്ഷനാണെന്നോ നിഷ്‌പക്ഷന്‍ ചമയാന്‍ ശ്രമിച്ചെന്നോ ഒക്കെ കണ്ണൂസ് ഇനി എന്നെപ്പറ്റി തെറ്റിദ്ധരിച്ചിരുന്നോ?

    രാധേയാ, കണ്ണൂരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ആറെസ്സെസ്സും ഒരേ പോലെ പോക്രിത്തരം കാണിക്കുമ്പോള്‍ ആര് എന്തെഴുതിയാലും അക്കാര്യത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാകേണ്ട കാര്യമേ ഇല്ലല്ലോ. ഇനി ഇതില്‍ ആറെസ്സെസ്സിന്റെ ഫാസിസ്റ്റ് മുഖത്തെപ്പറ്റി പ്രത്യേകിച്ചൊരു വിശദീകരണത്തിന്റെയും ആവശ്യമില്ല. പക്ഷേ എന്തുകൊണ്ട് ഇടതുപക്ഷത്തിന്റെ ആറെസ്സെസ്സിനു സമാനമായ ഫാസിസ്റ്റ് മുഖത്തെപ്പറ്റി (വിത്ത് റെസ്പെക്റ്റ് റ്റു കണ്ണൂര്‍) ആരും തന്നെ ഒന്നും തന്നെ പറയുന്നില്ല? എന്തുകൊണ്ട് ഭരണകൂട ഭീകരത എന്ന പോയിന്റ് ഫോക്കസ് ചെയ്ത് ശക്തമായ ഭാഷയില്‍ ഇടതുപക്ഷത്തെ അപലപിക്കാനും താക്കീത് കൊടുക്കാനും തക്കതായ ശിക്ഷ കൊടുക്കാനും നിഷ്‌പക്ഷവാദികളും ഇടതുപക്ഷസഹാനുഭൂതിക്കാരും തയ്യാറാവുന്നില്ല. കണ്ണൂസ് എന്നെപ്പറ്റി പറഞ്ഞത് തന്നെ ഇക്കാര്യത്തില്‍ എനിക്കും പറയാനുള്ളത്. നിഷ്‌പക്ഷക്കാരുടെയും ഇടതുസഹയാത്രികരുടെയും നിലപാട് ഭരണകൂടഭീകരതയ്ക്കെതിരെ (ഏത് ഭരണകൂടമാണെങ്കിലും) ശബ്‌ദിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് എന്റെ അഭിപ്രായം (അതിന് ഞാന്‍ കണ്ണൂസിന് കൊടുത്ത് മറുപടി തന്നെയാണ് മറുപടി എന്ന് പറയരുത് :))

    അതുകൊണ്ട് ഭൂരിപക്ഷവര്‍ഗ്ഗീയതയാണ് കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് എന്ന നിലപാട് പോലെത്തന്നെ പ്രധാനമാണ് ഇടതുപക്ഷക്കാരുടെ നിലപാടുകളാണ് കൂടുതല്‍ വിമര്‍ശനവിധേയമാക്കപ്പെടേണ്ടതും സ്ക്രൂട്ടിനൈസ് (ശരിതന്നെ?) ചെയ്യപ്പെടേണ്ടതും എന്ന നിലപാടും. ഇടതുപക്ഷം വലതുപക്ഷവുമായി കട്ടയ്ക്ക് കട്ടയ്ക്ക് നില്‍‌ക്കുക എന്നതല്ലല്ലോ നമുക്ക് വേണ്ടത്. അതുകൊണ്ട് ജയകൃഷ്‌ണന്‍ മാഷിന്റെ വധമാണോ സുധീര്‍ കുമാറിന്റെ വധമാണോ കൂടുതല്‍ ഭീകരം എന്ന് ചോദിച്ചാല്‍ (വധത്തില്‍ എന്ത് കൂടുതല്‍/കുറവ് ഭീകരത എന്നത് അവിടെ നില്‍‌ക്കട്ടെ), ഞാന്‍ ഫോക്കസ് ചെയ്യുന്നത് ഇടതുപക്ഷം ആസൂത്രണം ചെയ്ത ജയകൃഷ്ണന്‍ മാഷിന്റെ വധം തന്നെയായിരിക്കും. അത് എന്റെ വലതുപക്ഷവര്‍ഗ്ഗീയപ്രീണന നയത്തിന്റെ ഭാഗമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരുടെ അങ്ങിനെ കരുതാനുള്ള ആ സ്വാതന്ത്ര്യത്തെ ഞാന്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നു.

    ഇടതുപക്ഷം കാണിക്കുന്ന പോക്രിത്തരങ്ങളെ ഒരു മറ്റവരോളജി തിയറിയുമില്ലാതെ (മത്തായിക്ക് കടപ്പാട്), ഒരു ഈഫും ബട്ടും ബീഫുമില്ലാതെ, ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ അറയ്ക്കുന്നിടത്തോളം കാലം ഇടതുപക്ഷത്തിന്റെ മുഖം‌മൂടിയില്‍ എന്നാലാവും വിധം ഞാന്‍ ചാണകവെള്ളം കോരിയൊഴിച്ചുകൊണ്ടിരിക്കും :) ഇടതുപക്ഷം നോക്കേണ്ടത് വലതുപക്ഷത്തേക്കല്ല. അവരുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥത കാണിക്കേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്തമാണ്. നോ കോമ്പ്രമൈസ്.

    അതുപോലെ രാധേയാ, നകുലനെ വസ്ത്രാക്ഷേപം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വന്ന് - വോട്ട് വില്‍ക്കുന്നു എന്ന് പറയപ്പെടുന്ന പാര്‍ട്ടിയുടെ ബേയ്സ് അളക്കാന്‍ ആ പാര്‍ട്ടിക്ക് കിട്ടിയ വോട്ട് എങ്ങിനെ ഉപയോഗിക്കാം-എന്ന് ചോദിക്കുന്നതും, മകരജ്യോതിയിലെ യുക്തിവാദികളുടെ ഇടപെടലുകളെപ്പറ്റിയുള്ള പോസ്റ്റില്‍, ഏതൊക്കെ വിശ്വാസത്തില്‍ എവിടെം വരെയൊക്കെ സര്‍ക്കാര്‍ ഇടപെടണം എന്നൊരു റോഡ് മാപ് വേണ്ടേ എന്ന് ചോദിക്കുന്നതും, രാമസേതുവിന്റെ പ്രശ്നത്തിലും ഏതാണ്ട് അതുപോലത്തെ നിലപാടെടുക്കുന്നതും, ഗുജറാത്തണോ, മോഡിയാണോ, നല്ലവണ്ണം മസാല കയറ്റിക്കോ എന്ന നിലപാടിനെ ചോദ്യം ചെയ്യുന്നതും, ഗുജറാത്തിനെപ്പറ്റി പറയുമ്പോള്‍ ഗുജറാത്തിനെപ്പറ്റി മാത്രം പറയുക, നന്ദിഗ്രാമിനെപ്പറ്റി പറയുമ്പോഴും ഗുജറാത്തിനെപ്പറ്റി പറയുക, കണ്ണൂരിനെപ്പറ്റി പറയുമ്പോള്‍ ഗുജറാത്തിനെപ്പറ്റി മാത്രമേ പറയാവൂ എന്ന നിലപാടൊക്കെ കാണുമ്പോള്‍ എത്ര സമര്‍ത്ഥമായാണ് ഇവര്‍ ഗുജറാത്ത് അവരുടെ അജണ്ടയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് എന്നോര്‍ത്ത് വണ്ടറടിച്ച് നില്‍ക്കുക എന്നതൊക്കെ എന്റെ ധീരമായ ഇടതുപക്ഷവിരുദ്ധ-വലതുപക്ഷതീവ്രഫാസിസ്റ്റ് വാദനിലപാടുകളാണെന്ന് ഇനിയും ഇനിയും ഞാന്‍ പറയും.

    ഉമേഷ്‌ജീ, എപ്പം തിരുത്തിയെന്ന് ചോദിച്ചാല്‍ മതി.

    ഇഞ്ചീ, ലേബലടിച്ച് മിണ്ടാതിരിപ്പിക്കാന്‍ മലയാളികളോളം മിടുക്കര്‍ വേറേ ആരുമില്ല. ബ്ലോഗില്‍ തന്നെ, ഇടത്-വലത് മാറ്റി നിര്‍ത്തിയാല്‍ പോലും, ഉദാഹരണങ്ങള്‍ ധാരാളം. :)

    വൈശാലിമനേക്‍ഷാ, :)

    സൂ, :)

     
  9. At Tue May 13, 11:30:00 PM 2008, Blogger Inji Pennu said...

    രാധേയാ

    ലേബലുകള്‍ പതിയ്ക്കപ്പെടുന്നതിനോ അല്ലെങ്കില്‍ എടുത്തണിയുന്നതിനോ അല്ല ഇവിടെ പ്രശ്നം. ഒന്നും മറിച്ച് പറയാനില്ലാതാവുമ്പോഴാണ്
    ഈ ലേബലുകള്‍ പതിയ്ക്കുന്നത്. അതാണിവിടെ പ്രശ്നം. കൃത്യമായി തിരിച്ച് ഒരു പോയിന്റും പറയാനില്ലാതാവുമ്പോള്‍ ഒ, അല്ലെങ്കിലും നീയൊരു മധ്യവര്‍ഗ്ഗമാ അല്ലെങ്കില്‍ ഇടതുപക്ഷമാ വല‍തുപക്ഷമാ എന്നൊക്കെ പറയുന്നതില്‍പരം തമാശ ഒന്നുമില്ല. എന്നു വെച്ചാല്‍ ഇനി പറയാന്‍ ഒന്നുമില്ലായെന്ന്...

    ഏത് വര്‍ഗ്ഗമായാലും പറയുന്നത് കൃത്യമാണോ ആ പറയുന്നതിന്റെ മുനയാണ് ഒടിക്കേണ്ടത് അല്ലാതെ ആളുകളെ ഓടിക്കാനല്ല നോക്കേണ്ടത്. അല്ലാതെ ലേബല്‍ ഒട്ടിച്ച് കളിക്കാനെന്തേ ബാക്കിയാര്‍ക്കും പറ്റൂല്ലേ? ഉദാഹരണത്തിനു മതവിശ്വാസമുള്ളതു
    കൊണ്ട് ഫാസിസ്റ്റ് ആവുമോ? എന്റെ വിശ്വാസം മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ ഫാസിസവും മറ്റും ആവുന്നുള്ളൂ. തികഞ്ഞ ഇടതുപക്ഷം മാത്രം ശരിയെന്ന് വാദിക്കുന്നത് ഫാസിസം ആവില്ല്ലേ? തിരിച്ച് ലേബലിട്ട് വിളിക്കാന്‍ എത്ര നേരം വേണം?

    പിന്നെ ഞാനീയടുത്ത് ഒരു തമാശ കണ്ടേ. എന്ന് വെച്ചാ മധ്യവര്‍ഗ്ഗമെന്ന് ലേബല്‍ വീണപ്പോള്‍, പറയുന്ന കാര്യം പോരേ എന്നായി.


    ഒരുത്തരം കൂടി

    ഞാന്‍ മധ്യവര്‍ഗ്ഗമാണെങ്കിലും ആലിന്‍കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലാണെങ്കിലും പറയുന്നതില്‍ കാര്യമുണ്ടോന്നു നോക്കിയാല്‍പ്പോരേ ഡിങ്കാ


    :)

    അതേ എനിക്കും പറയാ‍നുള്ളൂ.. ഏ.സി റൂമില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് ബാക്കിയുള്ളവരുടെയൊക്കെ മധ്യവര്‍ഗ്ഗ ചിന്തകള്‍ എന്ന് ലേബലൊട്ടിക്കുമ്പോള്‍ സത്യമായിട്ടും എനിക്ക് ചിരിയാണ് വരുന്നത്. സെം പിഞ്ചേ എന്ന് പറയാന്‍ തോന്നും. അത്രന്നേ. sanctimonious എന്ന് ഹിന്ദിയില്‍.

    അവരു പറയുന്നത് എന്തെന്ന് വെച്ചാല്‍ ഞങ്ങള്‍ കുറച്ച് പേര് തീരുമാനിച്ചോളാം എന്ന്... ഹഹ!

    വക്കാരി, ഏറ്റവും ബെസ്റ്റ് ഞാന്‍ കണ്ട് പിടിച്ച മാര്‍ഗ്ഗങ്ങളൊന്ന് തിരിച്ച് അതേ ലേബല്‍ ആരോപിക്കുക. ദേ ഞാന്‍ ഇപ്പൊ അത് കാണിച്ചു തരാമേ എങ്ങിന്യെയാണ് അത് പ്രാവര്‍ത്തികമാക്കുക എന്ന് :)


    കണ്ണൂസേ,

    വക്കാരി ബ്ലോഗ് കുറേ ഫ്രോഡ് ഇടതുപക്ഷക്കാരെ ഇട്ട് ക്ഷ ങ്ങ വരപ്പിക്കണത് കണ്ടാസ്വദിക്കുന്ന ഒരാളാണ് ഞാന്‍. ബ്ലോഗിലെ ഇടതുപക്ഷക്കാര്‍
    ആളുകളെ തെറ്റിദ്ധരിപ്പിക്കാനും മറ്റും കാണിക്കുന്ന ഓരോ അടവും അതേ അടവില്‍ വക്കാരിയും ചെയ്യുന്നു എന്നു തന്ന്യാണ് എനിക്ക്
    തോന്നിയിട്ടുള്ളത്. (വക്കാരി, എന്നെ പുതിയ പാര്‍ട്ടിയുടെ വനിതാ പ്രസിഡന്റ് ആക്കണേ).

    അത് വലതുപക്ഷവര്‍ഗ്ഗീയപ്രീണനമല്ല (റൈറ്റ് വിംഗ് ഫനറ്റിക്ക് അജണ്ട). ഇടതുപക്ഷത്തെ കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്നവരെല്ലാം
    റൈറ്റ് വിംഗ് ആക്കുന്നത് നല്ല തമാശയാണ്. യൂറോപ്പിലെ റൈറ്റ് വിംഗ് ഇങ്ങ് കേരള‍ത്തില്‍ കൊണ്ട് വന്നപ്പോള്‍ ലോസ്റ്റ് ഇന്‍ ട്രാന്‍സ്ലേഷന്‍ ആയി. അവര്‍ക്കെതിരെ കൊടി പിടിക്കുന്ന വക്കാരി ഇടതുപക്ഷ തിരുത്തല്‍ വാദിയോ അല്ലെങ്കില്‍ ഒരു റിബലോ ആ‍വുന്നുള്ളൂ ആ ലോജിക്കില്‍.

    ഇടതുപക്ഷത്തെ തെറ്റുകള്‍ കണ്ടില്ലെന്ന് നടിച്ച് കൂടുതല്‍ തെറ്റിലേക്ക് ഇടതുപക്ഷത്തെ നയിക്കുന്നവരാണ് ശരിയായ വലതുപക്ഷവര്‍ഗ്ഗീയ തീവ്രവാദികള്‍.

    ഓഫ്:
    (വക്കാരി ഇതുപോലെ ഒക്കെ പോസ്റ്റിടുകയാണെങ്കില്‍ ബ്ലോഗില്‍ വീണ്ടും സജീവമാവുകയാണെങ്കില്‍ കേരളത്തിലെ മാത്രമല്ല, അമേരിക്കയിലെ ഇന്റര്‍നെറ്റും അങ്ങ് എത്തിച്ചാക്കേമേ എന്റെ അന്തോണീസ് പുണ്യാളാ!) :-)

    ഇന്നലെ ഒരു ലേബലിന്റെ കാര്യം വിട്ടു പോയി. വെര്‍ച്ചുവല്‍ വേള്‍ഡ് ജീവികള്‍ :)

    കണ്ണൂസേ, ആരൊക്കെ മിണ്ടാതെയിരുന്നു എന്ന് അറിയണമെങ്കില്‍, സ്വയം ഒന്ന് ചോദിച്ചേ, എത്ര പേര്‍ ഇപ്പോള്‍ മിണ്ടുന്നുണ്ട് എന്ന്?

     
  10. At Wed May 14, 01:23:00 AM 2008, Blogger കണ്ണൂസ്‌ said...

    ഇഞ്ചിയോട്:

    വലതുപക്ഷം എന്ന് വിളിക്കുമ്പോള്‍ അതിന്റെ കൂടെ വര്‍ഗീയം എന്ന് ചേര്‍ത്തു വായിക്കേണ്ടതില്ല. അത് പല കോണിലും വായിക്കാന്‍ പറ്റുന്ന ഒരു വാക്കാണ്‌. സാമ്പത്തിക കാര്യങ്ങളില്‍ ഇടതുപക്ഷയിതര ആദര്‍ശങ്ങള്‍ പിന്തുടരുന്നുവരേയും വലതുപക്ഷം എന്ന് വിളിക്കാറുണ്ടല്ലോ. അങ്ങനെ വിളിക്കുന്നത് ഒരു നാണം കെടുത്തുന്ന ലേബല്‍ ആയി വിളി കേള്‍ക്കുന്നവര്‍ ചിന്തിക്കാന്‍ തുടങ്ങുന്നുയെന്നിടത്തു നിന്നാണ്‌ ഇടതുപക്ഷക്കാരുടെ വിജയം തുടങ്ങുന്നത്. :) (ഞാന്‍ വലതുപക്ഷമാ എന്ന് പറയാന്‍ എന്തിനിത്ര ലജ്ജിക്കണം?)

    പിന്നെ ഒരു തിരുത്തല്‍ വാദി / റെബല്‍ എന്നൊക്കെ വിലയിരുത്തപ്പെടണമെന്നുണ്ടെങ്കില്‍ (ആര്‌ വിലയിരുത്തണം എന്ന് ചോദിക്കല്ലേ, അത് ഒരു സാമാന്യ ബോധത്തിന്റെ കാര്യമാണ്‌) ചുരുങ്ങിയത് എന്തെങ്കിലും കാര്യത്തില്‍ ആരെ തിരുത്തുന്നുവോ അവരുമായി ഒരു ആശയ ഐക്യം വേണം. വക്കാരിയുടെ കാര്യത്തില്‍ അങ്ങിനെയൊന്നുണ്ട് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇടതു പക്ഷം എന്തെങ്കിലും പറഞ്ഞാല്‍ അതിനെ അന്ധമായി എതിര്‍ക്കുക എന്നതാണ്‌ വക്കാരിയുടെ ശൈലി. അതായത് ഇടതുപക്ഷ വിരോധം. അങ്ങിനെയൊരാളെ വലതു പക്ഷം എന്ന് വിളിക്കുന്നതില്‍ എന്താണ്‌ തെറ്റ്?

    ഇവിടെ നടന്ന വക്കാരി പങ്കെടുത്ത ഗൗരവമുള്ള ഒരു ചര്‍ച്ചയിലും ആരെങ്കിലും "നീ വലതുപക്ഷമാണ്‌. നിന്നോടിനി മിണ്ടില്ല" എന്ന് ആരെങ്കിലും പറഞ്ഞിട്ട് ഇട്ടിട്ട് പോയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അനോണികള്‍ വലതുപക്ഷമേ എന്ന് വിളിച്ചിട്ടുണ്ടെങ്കിലും വക്കാരിയുടെ ചോദ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്തമായി ഉത്തരവും കൊടുത്തിട്ടുണ്ട്. പിന്നെ കൊക്കക്കോള പ്രശ്നത്തില്‍ ഒരു ഗ്രാമം മുഴുവന്‍ (രാഷ്ട്രീയക്കാര്‍ സമരം ഏറ്റെടുക്കുന്നതിനു വളരെ മുന്‍‌പ്) തങ്ങളുടെ കുടിവെള്ളം മലിനമാവുന്നെന്ന് പറഞ്ഞ് സമരം തുടങ്ങിയപ്പോള്‍ "എത്രത്തോളം മലിനം ആവാം എന്ന് ആരെങ്കിലും സര്‍‌വേ നടത്തിയിട്ടുണ്ടോ" എന്നും മകരജ്യോതി പ്രശ്നത്തില്‍ പൊന്നമ്പല മേട്ടില്‍ പോവുന്നത് വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് "നാളെ വിളക്ക് വെക്കണ്ട എന്നാരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കുമോ? ആരൊക്കെ ഏതറ്റം വരെ വിശ്വസിക്കാം, അല്ലെങ്കില്‍ എത്രത്തോളം ഏതൊക്കെ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടാം, എന്നതിന്‌ റോഡ്മാപ്പ് വല്ലതുമുണ്ടോ?" എന്നിങ്ങനെയൊക്കെയുള്ള വക്കാരിയുടെ ചോദ്യങ്ങളെ അല്പ്പം ബോധമുള്ളവര്‍ അവഗണീച്ചിട്ടുണ്ടാവും. അത് "ക്ഷ, മ്മ" വരച്ചിട്ടാണെന്ന് വിശ്വസിച്ചാല്‍ പിന്നെ ഒന്നും പറയാനില്ല. (വക്കാരി ഈ പോസ്റ്റില്‍ ഇട്ടിരിക്കുന്ന കാണാപ്പുറം നകുലന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് തന്നെ ഒന്ന് മുഴുവന്‍ വായിച്ചു നോക്കുക. എനിക്ക് സമയം കിട്ടിയാല്‍ ഇനിയും എത്ര വേണമെങ്കിലും ലിങ്ക് തരാം ആള്‍ക്കാര്‍ ക്ഷ മ്മ വരച്ച വക്കാരിയുടെ വിചിത്രമായ ചോദ്യങ്ങളിലേക്ക്).

    ഞാന്‍ ഉദ്ദേശിച്ചത് ഇടത്-വലത് ലേബലുകളുടെ കാര്യമാണ്‌. ഇവിടെ ഇടതുപക്ഷക്കാര്‍ ലേബലടിച്ച് ബ്ലോഗിംഗ് നിര്‍ത്തിയ ഒരാളെയും എനിക്ക് ഓര്‍മ്മ വരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളില്‍ അതുണ്ടായിട്ടുണ്ട്. അതാണ്‌ ഇഞ്ചിയോട് ഞാന്‍ ആദ്യം പറഞ്ഞത് അതിനെ ഞാന്‍ തീരെ അനുകൂലിക്കുന്നില്ല എന്ന്.

    വക്കാരിയോട് :

    ഇഞ്ചി പറഞ്ഞ ഇടതുപക്ഷ തിരുത്തല്‍ വാദി അല്ല വക്കാരി എന്ന് വിശ്വസിക്കട്ടേ. നിഷ്‌പക്ഷനും അല്ല എന്ന് വക്കാരി തന്നെ പറഞ്ഞു. അപ്പോള്‍ പിന്നെ വലതുപക്ഷം എന്ന ലേബലിംഗില്‍ വക്കാരിക്ക് ചൊറിച്ചില്‍, കലിപ്പ് (ഇത് പോസ്റ്റിന്റെ ലേബലാണേ) ഇവയൊക്കെ വരേണ്ട കാര്യമുണ്ടോ? ഏതു പോസ്റ്റിലാണോ വക്കാരിയെ വലതുപക്ഷക്കാരന്‍ എന്ന് വിളിച്ചത്, അവിടെത്തന്നെ തിരിഞ്ഞു നിന്ന് ഞാന്‍ വലതുപക്ഷമാണ്‌, അല്ലെങ്കില്‍ ആന്റി-ഇടതുപക്ഷമാണ്‌ എന്ന് പറയാന്‍ ഈ മൂന്ന് കൊല്ലം എടുത്തല്ലോ. !

    വക്കാരി നിഷ്പക്ഷന്‍ ആണ്‌ എന്നെനിക്ക് തോന്നിയെങ്കില്‍ ഇവിടെ വന്ന് ഹുറേ പറഞ്ഞിട്ട് പോവുമായിരുന്നല്ലോ. അങ്ങിനെയല്ല എന്നുറപ്പുള്ളതു കൊണ്ടു തന്നെയാണ്‌ മറുപടി പറഞ്ഞത്. പിന്നെ വളരെ നിഷ്‌കളങ്കമായി എല്ലാ പക്ഷക്കാരുടെയും ചില വാദങ്ങള്‍ ശരിയും ചിലത് തെറ്റും ചിലത് ശുദ്ധമണ്ടത്തരവുമാണെന്നാണ് എന്റെ ഒരു നിരീക്ഷണം. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നയാളില്‍ നിന്ന് ഒരു സന്തുലിത കാഴ്ചപ്പാട് പ്രതീക്ഷിക്കും ഒരു വായനക്കാരന്‍. (ബ്ലോഗില്‍ ഉള്ള ഉദാഹരണങ്ങളും ഞാന്‍ പറഞ്ഞു - മാരീചന്‍, നളന്‍, റോബി, കൈപ്പള്ളി...) വക്കാരി അറിഞ്ഞൊ അറിയാതെയോ ഈ ഇമേജ് പ്രൊജക്റ്റ് ചെയ്യുന്നുണ്ട്. എന്നിട്ട് ആന്റി-ഇടതുപക്ഷ വാദങ്ങള്‍ മാത്രം ചെയ്യുമ്പോള്‍ ലേബലിംഗ് തന്നെ വേണ്ടിവരും. (ഇനി എന്തായാലും വേണ്ടിവരില്ല. ഈ പോസ്റ്റ് കൊണ്ട് അങ്ങിനെയെങ്കിലും ഒരു ഗുണം ഉണ്ടായി. :)

     
  11. At Wed May 14, 03:22:00 AM 2008, Blogger Sands | കരിങ്കല്ല് said...

    വക്കാരീ...

    വക്കാരിയുടെ എല്ലാ എന്റ്രികളും വായിക്കുന്നൊരാളാണു്‌ ഞാന്‍.

    സ്നേഹം കൊണ്ട്‌ പറയാ .. സ്കൂളില്‍ "സംഗ്രഹിച്ചെഴുതുക" എന്നൊരു സംഭവം ഉണ്ടായിരുന്നു. ഓര്‍മ്മയുണ്ടോ? {അതൊന്നു പരീക്ഷിക്കുന്നതില്‍ തെറ്റില്ലാ എന്നൊരു അഭിപ്രായം ഉണ്ട്‌}

    ഇനി പോസ്റ്റു്‌ - as usual കൊള്ളാം.. എനിക്കിങ്ങനത്തെ ചെറിയ ചൂടുള്ള സംഭാഷണങ്ങളൊക്കെ ഇഷ്ടാ... പിന്നെ ഇഞ്ചിയേപ്പോലെ... കണ്ടു രസിക്ക്യന്നെ! :)

    കരിങ്കല്ല്.

    പിന്നെ, ലേബലൊട്ടിച്ചാല്‍ മിണ്ടാതിരിക്കരുത്‌.. അതവര്‍ക്കൊരു പ്രചോദനമാവില്ലേ!?

     
  12. At Wed May 14, 06:31:00 AM 2008, Blogger Inji Pennu said...

    കണ്ണൂസ് പറയുന്ന നിഷ്കളങ്കമായൊരു വലതുപക്ഷം എന്ന ലേബലാണെന്ന് എനിക്കെന്തോ വിശ്വസിക്കാന്‍ പ്രയാസമുണ്ട്, ഞാന്‍ ബ്ലോഗില്‍ കണ്ടത് വെച്ച്.

    വക്കാരി ക്ഷ ങ്ങ യൊക്കെ വരപ്പിച്ചു എന്ന് ഞാന്‍ ഉദ്ദേശിച്ചത്, പലതില്‍ നിന്നും ഇടതുപക്ഷക്കാര്‍ ഒഴിഞ്ഞ് മാറാന്‍ നോക്കുമ്പോഴോ പുകമറ സൃഷ്ടിക്കുമ്പോഴോ അതേപോലൊരു പുകമറ സൃഷ്ടിക്കുന്നു എന്നാണ് അല്ലെങ്കില്‍ അത് അതിലൂടെ പൊളിച്ചുകാട്ടുന്നു എന്നാണ്. ഒരു ഇടതുപക്ഷ്ക്കാരനോട് കണ്ണൂരിലെ കൊലപാതകത്തെപറ്റി ചോദിക്കുമ്പോള്‍ ഗുജറാത്തിലെ മോഡിയപറ്റി സംസാരിക്കാമെന്നോ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെപറ്റി സംസാരിക്കാമെന്ന് മാത്രമേ മറുപടി കിട്ടുകയുള്ളൂ. ബ്ലോഗില്‍ തന്ന്നെ ടിബറ്റിനെ പറ്റി ഇടതുപക്ഷക്കാര്‍ എന്തുമാത്രം soft-glove treatment ആണ് കൊടുത്തത്? അത് അമേരിക്ക ആയിരുന്നെങ്കിലോ? അതുപോലെ തന്നെയുള്ളൂ തിരിച്ചും എന്നാണ് ആ ക്ഷ ങ്ങ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.

    കൊക്കോകോളയെക്കുറിച്ച് ഞാനിട്ട പോസ്റ്റില്‍ വക്കാരിയും ഞാനും അന്യോന്യം എന്തുമാത്രം വാദിച്ചു? എന്നിട്ടും എന്തോ വലതുപക്ഷപ്രീണനം എന്നൊന്നും എനിക്ക് തോന്നിയില്ല. അങ്ങിനെ
    ഇടതുപക്ഷം കണ്ണുമടച്ച് ഗ്രാമങ്ങളെ മൊത്തം ഇറക്കിയ എങ്ങും എത്താത്ത ഇഷ്ടം പോലെ സമരങ്ങളുണ്ടല്ലോ. അതിന്റെ നിഴലില്‍ അങ്ങിനെ ചോദ്യങ്ങള്‍ വരുന്നത് സ്വാഭാവികമായേ ഞാന്‍ കരുതുള്ളൂ.
    അങ്ങിനെയെങ്കില്‍ കൊക്കോകോള പോസ്റ്റിട്ടതുകൊണ്ട് ഞാന്‍ ഇടതുപക്ഷമാവണ്ടേ? ഓരോ ഇഷ്യൂസിനും ഇഷ്യൂ ബേസ്ദ് സപ്പോര്‍ട്ടാ‍ണ് എന്റെ കാര്യത്തില്‍. അതിനെയാണ് ലേബലില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഞാന്‍ ഉദ്ദേശിക്കുന്നത്. വക്കാരിയുടെ ഈ ലേഖനത്തില്‍
    നിന്നും ഞാന്‍ വാ‍യിച്ചെടുത്തതും അതു തന്നെയാണ്.

    ഈയടുത്ത് രാജീവ് ചേലനാട്ട് എന്നോട് ഏതോ കമന്റില്‍ പറഞ്ഞു, ഇഞ്ചി ഇടതുപക്ഷ്ക്കാരെ വിമര്‍ശിച്ചത് ഞാന്‍ ക്ഷമിക്കുന്നത് ഇഞ്ചിയുടെ ബ്ലോഗില്‍ അമേരിക്കയെ കൂറ്റം പറയുന്ന തരം പോസ്റ്റുകള്‍ ഉള്ളതുകൊണ്ടാണെന്ന്. (കൃത്യമായിട്ട് ഇങ്ങിനെയാണോ എന്ന്‍ ഓര്‍മ്മയില്ല, ഇതുപോലെ ഏതാണ്ടാണ്). എനിക്ക് ചിരിയാണ് വന്നത് അത് കേട്ടിട്ട്. എന്ന് വെച്ചാ ശ്ശെടാ, ഏത് ലേബലിലും കൊള്ളുന്നില്ലല്ലോ എന്ന് :)

     
  13. At Wed May 14, 12:04:00 PM 2008, Blogger Radheyan said...

    ഇഞ്ചി,

    മധ്യവര്‍ഗ്ഗ സ്വഭാവങ്ങളെന്റെ കാഴ്ച്ചയില്‍ എന്തെന്ന് ഞാന്‍ വിശദീകരിച്ചിരുന്നു.ഞാനും എന്റെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റ് എന്ന വരേണ്യമാധ്യമം ഉപയോഗിച്ച് ബ്ലോഗ് ചെയ്യുന്ന ഭൂരിപക്ഷവും മധ്യവര്‍ഗ്ഗം തന്നെ.ഒന്നല്ലെങ്കില്‍ മറ്റൊരു പോസ്റ്റില്‍ അത് അവര്‍ പ്രകടിപ്പിക്കാറുമുണ്ട്.ഇവിടുത്തെ (ദുബായിലെ) നരക സമാനമായ ലേബര്‍ ക്യാമ്പില്‍ നിന്നും ഒരു ബ്ലോഗര്‍ ഉണ്ടാവാന്‍ ഇനിയും ഏറെ കാലം കാത്തിരിക്കണം.

    പക്ഷെ അവര്‍ എല്ലാവരും മധ്യവര്‍ഗ്ഗത്തിന്റെ ഞാന്‍ ചൂണ്ടിക്കാട്ടിയ വൈകൃതങ്ങള്‍ പേറുന്നവരാണെന്ന് എനിക്ക് അഭിപ്രായമില്ല.പക്ഷെ ഒര്‍വസരത്തില്‍ ഞാനും മറ്റൊരവസരത്തില്‍ താങ്കളും വേറൊരു അവസരത്തില്‍ വക്കാരിയുമൊക്കെ ഈ ക്യാരകറ്ററിസ്റ്റിക്സ് പ്രകടമാക്കാറുണ്ടാവാം.

    വക്കാരി,
    നല്ലൊരു ഇടതുപക്ഷമാണ് എന്റെ രാഷ്ട്രീയ ലക്‍ഷ്യം.പക്ഷെ അത് ഉയര്‍ന്നു വരുന്നവരെ നിലവിലുള്ള പരമ്പരാഗത ഇടതുപക്ഷത്തെ തള്ളിക്കളയാനോ അസ്ഥിരപ്പെടുത്താനോ ഞാന്‍ തയ്യാറല്ല.കാരണം നിലവിലുള്ള ഇടതു പാര്‍ട്ടികളോട് എനിക്ക് മമത വലുതായൊന്നുമില്ലെങ്കിലും അവര്‍ ചവിട്ടി നില്‍ക്കുന്ന ഭൂമികയും അവര്‍ ഉള്‍ക്കൊള്ളുന്ന സ്പേസും അവരില്‍ വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗവും എനിക്ക് പ്രധാനമാണ്.കാരണം വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ അവരില്‍ പലരും കൂടു കൂട്ടുക അമൃതാനന്ദമയി മുതല്‍ അമൃതചൈതന്യ വരെയുള്ളവരുടെ മടിത്തട്ടിലായിരിക്കും.അത് എത്ര അനഭലഷണീയമാണെന്ന് നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിയാത്തതില്‍ ഞാന്‍ സ്വയം ലജ്ജിക്കുന്നു.

     
  14. At Wed May 14, 12:22:00 PM 2008, Blogger രാജ് said...

    വിശ്വാസം. വിശ്വാസം തകർക്കപ്പെടുന്നത്.

    ചുരുക്കിപ്പറഞ്ഞാൽ രണ്ടു തരം ആൾദൈവങ്ങൾ :-)

     
  15. At Wed May 14, 06:00:00 PM 2008, Blogger Suraj said...

    ലേബലടിയില്‍ ഒട്ടും ചമ്മലില്ലാ എന്ന് പറഞ്ഞിട്ട് പിന്നെന്താ ഒരു കലിപ്പ് എന്നെനിക്ക് ഒന്നു തോന്നി കേട്ടോ . പിന്നെ പോസ്റ്റിന്റെ ലേബലുകള്‍ കണ്ടു : അനോണി, കലിപ്പ്, ചൊറിച്ചില്‍, ഫാസിസം, ലേബല്‍, വ്യക്തിപരം.
    ഹാവൂ സമാധാനമായി!
    അതിലെല്ലാം ഉണ്ട് !

    എനിക്കും കിട്ടി ഒരു ലേബല്‍ ഈയിടെ : ആത്മാന്വേഷി എന്ന ബ്ലോഗര്‍ തന്നതാണ് - “കമ്മ്യൂനിസ്റ്റ് നിരീശ്വരവാദി” .
    കേട്ട് കുളിരു കോരി...ഹൊ ഹൊ ഹൊ...! എന്റെയൊരു ഫാക്യം നോക്കണേ..എന്റെ ചെഗുവേര ഭഗവാനേ...!

    വിശാല്‍ ജിയോട് ചോദിച്ചിട്ട് എടത്താടന്‍ മുത്തപ്പന് ഒരു കോഴി നേരണം ഇനി. (മൂപ്പര്‍ നോണ്‍ വെജ് ആണോ ആവോ?)

    പിന്നെ, വക്കാരി ജീ
    ഗൂഗിള്‍ സെര്‍ച്ചിന്റെ ആശാനും അടവു പിഴയ്ക്കുമോ ?

    “...പക്ഷേ എന്തുകൊണ്ട് ഇടതുപക്ഷത്തിന്റെ ആറെസ്സെസ്സിനു സമാനമായ ഫാസിസ്റ്റ് മുഖത്തെപ്പറ്റി (വിത്ത് റെസ്പെക്റ്റ് റ്റു കണ്ണൂര്‍) ആരും തന്നെ ഒന്നും തന്നെ പറയുന്നില്ല?...”

    ദേ, ഈ ലിങ്കൊക്കെ ഒന്നു നോക്കിയേ. ഇതെല്ലാം കണ്ണൂര്‍ കൊലപാതകരാഷ്ട്രീയത്തെ വിമര്‍ശിച്ച് ബ്ലോഗില്‍ വന്ന ലേഖനങ്ങളാ. കമന്റുകളാണേല്‍ പൊടിപൂരം !

    1. http://oliyambukal.blogspot.com/2008/03/blog-post.html

    2. http://media-sin-indicate.blogspot.com/2008/04/blog-post.html

    3. http://commentukal.blogspot.com/2008/03/blog-post_1976.html

    4. http://swartham.blogspot.com/2008/03/blog-post_13.html

    5. http://kattati.blogspot.com/2008/03/blog-post.html

    6. http://pvpnair.blogspot.com/2008/03/blog-post_08.html

    7. http://kantakasani.blogspot.com/2008/03/blog-post.html

    എന്താദ് വക്കാരി ജീ‍ ഇതൊന്നും കാണാത്തതാണോ അതോ ചില പ്രത്യേക അകിട്ടിലെ ചോര തന്നെ കൊതുകിന് വേണമെന്ന് നിര്‍ബന്ധമുണ്ടോ. ;)
    [സ്മൈലീടെ കോപ്പിറൈറ്റ് ഒരെണ്ണം ഞാനുമെടുത്തു കേട്ടോ. പിന്നെ ചില മൂത്രശൈലികളുടെയും :))]

     
  16. At Wed May 14, 06:39:00 PM 2008, Blogger Unknown said...

    >>[രാധേയന്‍]നല്ലൊരു ഇടതുപക്ഷമാണ് എന്റെ രാഷ്ട്രീയ ലക്‍ഷ്യം.പക്ഷെ അത് ഉയര്‍ന്നു വരുന്ന വരെ നിലവിലുള്ള പരമ്പരാഗത ഇടതുപക്ഷത്തെ തള്ളിക്കളയാനോ അസ്ഥിരപ്പെടുത്താനോ ഞാന്‍ തയ്യാറല്ല.

    ഇപ്പോള്‍ നിലവിലുള്ള - അത്ര നല്ലതല്ലാത്ത - ഇടതുപക്ഷത്തെ തള്ളി“ക്കളയുക“യോ അസ്ഥിരപ്പെടുത്തുകയോ ഒന്നും ചെയ്യേണ്ട രാധേയന്‍. പകരം, പോക്രിത്തരങ്ങളെ തള്ളി“പ്പറയാ“നെങ്കിലും‍ കഴിയുമോ? നല്ലൊരു ഇടതുപക്ഷം ഉയര്‍ന്നുവരാന്‍ വെറുതെ കാത്തിരിക്കുക മാത്രമാണോ അതോ എന്തെങ്കിലും സംഭാവന‍ നല്‍കാന്‍ ഉദ്ദേശമുണ്ടോ? സി.പി.എം. ഇന്നിതാ ബംഗാളില്‍ മൂന്ന് ആര്‍.എസ്.പി.ക്കാരേയും ഒരു ത്രുണമൂല്‍ കോണ്‍ഗ്രസുകാരനേയും കൊനൊടുക്കിയിരിക്കുന്നു. അതിനെതിരെ പ്രതികരിക്കാന്‍ രാധേയന്‍ തയ്യാറുണ്ടാവുമോ? അങ്ങനെ ചെയ്താല്‍ സി.പി.എം. വിരുദ്ധന്‍ എന്ന ലേബല്‍ വീഴും എന്ന ഭയം അസ്ഥാനത്താണോ? ബംഗാള്‍ ഇങ്ങനെയായിത്തീര്‍ന്നതില്‍ ആര്‍.എസ്‌.പി.യ്ക്കും ത്രുണമൂല്‍ കോണ്‍ഗ്രസിനും ഒക്കെ “തുല്യ“പങ്കാണോ?

    കണ്ണൂരിലെ പ്രശ്നങ്ങളില്‍ ആര്‍.എസ്‌.എസിനും സി.പി.എമ്മിനും “തുല്യപങ്കാ“ണെന്ന മട്ടിലുള്ള രാധേയന്റെ പരാമര്‍ശം അങ്ങേയറ്റം അപലപപനീയമാണെന്നു ഞാന്‍ കരുതുന്നു. കുറച്ചുനാളുകളായി അവിടെ നിന്നുള്ള വാര്‍ത്തകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നൊരാളെന്ന നിലയിലാണിതു പറയുന്നത്.

    ഒരാഴ്ചമുമ്പ്‌ എന്തോ നിസാര തര്‍ക്കത്തിന്റെ പേരിലാണ് ചിറ്റൂരില്‍ ഒരു സംഘപ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയത്‌. ധൈര്യമുണ്ടെങ്കില്‍, അതു തികഞ്ഞ തെമ്മാടിത്തരമാണെന്നു തുറന്നടിക്കൂ രാധേയന്‍.

    കണ്ണൂരില്‍ ഇതുവരെ നടത്തിയ എല്ലാ കൊലപാതകങ്ങളും മറക്കാം. എല്ലാവര്‍ക്കും സംഘടനാസ്വാതന്ത്ര്യം അനുവദിക്കും എന്നും സി.പി.എമ്മുകാര്‍ പ്രശ്നമുണ്ടാക്കില്ല എന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ - മുഖ്യമന്ത്രിവരെ നടത്തിയ പൊള്ളയായ വാഗ്ദാനങ്ങള്‍ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ പതിവുപോലെ പൊളിഞ്ഞുവീണതും മറക്കാം. ഇതാ മിനിഞ്ഞാന്ന്‌ കണ്ണൂരില്‍ ഒരു സംഘശാഘ സി.പി.എമ്മുകാര്‍ ആക്രമിച്ച് രണ്ട്‌ സംഘപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കിടക്കുന്നു! രണ്ടു വരിയിലെ ചെറിയവാര്‍ത്തമാത്രമായി ഒതുങ്ങി അത്. അല്ലെങ്കിലും, അതിനൊക്കെ വാര്‍ത്താപ്രാധാന്യമുണ്ടാവുന്നതെങ്ങനെ? ഇനിയും ഒരു മൂന്നു നാലുപേരേക്കൂടി വെട്ടി സംസാരശേഷിയോ ചലനശേഷിയോ ഒക്കെ നഷ്ടപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്‌. അത്രയുമാകുമ്പോള്‍ തിരിച്ചും വെട്ടുകിട്ടിത്തുടങ്ങും. ആദ്യത്തെ വെട്ടില്‍ത്തന്നെ നാടുണരും. പത്രങ്ങള്‍ ഉണരും. സംഘം അക്രമം നടത്തുന്നു! ഭയങ്കരം - പ്രതിരോധിക്കണം! അടുത്ത പടിയായി നിഖിലിനേയും സുരേന്ദനേയുമൊക്കെപ്പോലെയുള്ള ചില നിസ്സഹായരെക്കൂടി വെട്ടിത്തള്ളുന്നു. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച്‌ തുല്യപങ്കിനേക്കുറിച്ചു പറയുവാന്‍ സാധിക്കുന്നതെങ്ങനെയാണു രാധേയാ? കണ്ണൂരില്‍ അടുത്തിടെ നടന്ന സകല സംഭവങ്ങളുടെയും പിന്നില്‍ സി.പി.എമ്മിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വിശദമായ നാലഞ്ചു പോസ്റ്റുകള്‍ ഇട്ടസ്ഥിതിക്ക്‌ ഇനിയും അതേപ്പറ്റി പറയുവാന്‍ മടിയുണ്ട്‌.

    അല്ലെങ്കിലും, ജയക്രുഷ്ണന്‍ മാഷ് വധത്തേയും സുധീര്‍ വധത്തേയും “സമാനമായി” കാണുന്ന താങ്കളോട് കൂടുതല്‍ സംസാരിക്കുന്നതില്‍ അര്‍ത്ഥമുണ്ടാവാനിടയില്ല. കുട്ടികളുടെ മുന്നിലിട്ട്‌ ആളെ വെട്ടുന്ന പരിപാടി ആകെ രണ്ടു തവണയേ നടന്നിട്ടുള്ളൂ. രണ്ടു തവണയും വെട്ടിയതു സി.പി.എമ്മുകാരാണ്. ഒന്ന്‌ കണ്ണൂരില്‍ പള്ളിക്കൂടത്തില്‍ വച്ചും മറ്റേത്‌ തിരുവനന്തപുരത്ത്‌ അനാഥാലയത്തില്‍ വച്ചും. ഇതേക്കുറിച്ചു പറഞ്ഞാല്‍ ഉടനെ ‘സുധീര്‍ വധത്തെ ന്യായീകരിക്കുന്നു” എന്ന തരംതാണ ആരോപണവുമായി വരാമെന്ന സൌകര്യമുണ്ട്‌. അതുകൊണ്ട്‌ അതേപ്പറ്റി കൂടുതല്‍ പറയുന്നില്ല. കലാപത്തിലെ മറ്റെല്ലാ ഇരകളേയും പോലെ സുധീറും അങ്ങേയറ്റം നിരപരാധിയായിരുന്നു. കൊലപാതകം അങ്ങേയറ്റം അപലപനീയവുമായിരുന്നു. അതുകൊണ്ട്‌? സി.പി.എമ്മുകാര്‍ കാണിക്കുന്നതു വിമര്‍ശിക്കപ്പെടരുതെന്നോ? സി.പി.എമ്മിന്റെ ത്രാസും സംഘത്തിന്റെ ത്രാസ്സും “തുല്യ”മായി പിടിക്കാത്തവരെ - കോണ്‍ഗ്രസുകാരെയടക്കം - ആര്‍.എസ്‌.എസ്‌.പക്ഷം എന്നു വിളിക്കാമെന്നോ? ആ തന്ത്രം ഇപ്പോള്‍ പഴയതുപോലെ ഫലപ്രദമല്ല.

    എന്തു ലേബല്‍ പതിഞ്ഞാലും ശരി - സി.പി.എമ്മിനെ വിമര്‍ശിച്ചേ മതിയാവൂ എന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങള്‍. കുറഞ്ഞപക്ഷം, സംഘം ഉത്തരവാദിത്തത്തില്‍ നിന്ന്‌ ഒളിച്ചോടാതിരിക്കുന്നെങ്കിലുമുണ്ട്‌. തങ്ങള്‍ക്കിടയില്‍നിനുള്ളവര്‍ക്ക്‌ ആയുധമെടുക്കേണ്ടിവന്നിട്ടുണ്ട് എന്നു സമ്മതിച്ചുകൊണ്ടു തന്നെ - എന്തുകൊണ്ടാണതു വേണ്ടിവന്നത്‌ എന്നു വിശദീകരിക്കുകമാത്രമാണവര്‍ ചെയ്തുകാണുന്നത്‌. നേരേ മറിച്ച്‌ സി.പി.എമ്മാവട്ടെ - പച്ചക്കള്ളങ്ങള്‍ അവതരിപ്പിക്കുകയും കുറ്റം ജനങ്ങളുടെ തലയില്‍ വയ്ക്കുകയും ചെയ്ത്‌ - “ജനകീയപ്രതിരോധം” എന്നു വിളിച്ചു തടിതപ്പാനാണു ശ്രമിക്കുന്നത്‌. ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ എല്ലാം തുടങ്ങിവയ്ക്കുകയും ഒടുവില്‍ രോഗശയ്യയില്‍ക്കിടന്ന വ്രുദ്ധനെ കൊലപ്പെടുത്തിക്കൊണ്ട് തത്കാലം അവസാനിപ്പിക്കുകയും ചെയ്തതു സി.പി.എമ്മാണ്. അവര്‍ തന്നെയാണ് കുറ്റം ജനങ്ങളുടെ തലയില്‍ വയ്ക്കുന്നത്‌. സ്വാഭാവികമായും ജനം അവരെ പിന്തുടര്‍ന്നു ചെന്നു വിമര്‍ശിച്ചു എന്നു വരും. എല്ലാവരും ഇടതുവിരുദ്ധരാണ് എന്നല്ല അതിനര്‍ത്ഥം. കണ്ണൂരിലെ മുഖ്യപ്രതി സി.പി.എം. തന്നെയാണ്. അവരെ ജനം വിമര്‍ശിക്കും. ആര്‍.എസ്‌.എസിനോട്‌ യാതൊരു ആഭിമുഖ്യവുമില്ലാത്തവരും വിമര്‍ശിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. എന്നുവച്ച്‌ മറുവശവും “തുല്യ”മായി പറയൂ എന്ന അപേക്ഷ എല്ലാവരും ചെവിക്കൊണ്ടു എന്നു വരില്ല.

    കൂടുതല്‍ പറയുന്നില്ല. സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തേപ്പറ്റി സംസാരിക്കുന്നതു വ്യര്‍ത്ഥമാണ്. അവര്‍ ഇനിയുമിനിയും കൊല്ലും - കൊല്ലട്ടെ. ആദ്യകാലങ്ങളില്‍ സോഷ്യലിസ്റ്റു ഗ്രൂപ്പുകാരേയും പിന്നീട്‌ കോണ്‍ഗ്രസുകാരേയുമൊക്കെ കൊന്നിരിക്കുന്നു എന്നു കേട്ടിട്ടുണ്ട്‌. കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി സംഘമാണ് പ്രധാന ഇരകള്‍ എന്നേയുള്ളൂ. വാരിക്കുന്തത്തിനും കരിങ്കല്ലിനുമെല്ലാം പകരം ‘പുരോഗമനപര’മായ ആയുധങ്ങള്‍ നിലവില്‍ വന്നു എന്നതു മറ്റൊരു വ്യത്യാസം.

    എന്തിനാണു നാം വെറുതെ അതേക്കുറിച്ചു സംസാരിച്ചു സമയം കളയുന്നത്! ഓരോ ദിവസവും സി.പി.എമ്മിന്റെ പീഢനമേറ്റുവാങ്ങുകയോ അവരുടെ കൈകളാല്‍ കൊല്ലപ്പെടുകയോ ചെയ്യുന്നവരുടെ പേരു വിവരം പത്രങ്ങള്‍ക്ക്‌ ‘ഇന്നത്തെ ഇര’ എന്നൊരു പംക്തിയാരംഭിച്ച്‌ കൊടുക്കാവുന്നതാണ്. സ്വാഭാവികമായും കുറ്റമാരോപിക്കുന്നത്‌ മറ്റുള്ളവരുടെ മേലായിരിക്കും എന്നതിനാല്‍, ‘ഇന്നത്തെ കുറ്റാരോപിതര്‍‘ എന്നൊരു കോളം അതിനോടു ചേര്‍ന്നു തന്നെയും കൊടുക്കാം.

    വക്കാരീ,

    ഇവിടെ വന്ന കമന്റുകളിലൊന്നില്‍, എനിക്ക്‌ “ഇടതുപക്ഷവിരുദ്ധന്‍“ എന്നൊരു ലേബല്‍ ചാര്‍ത്തിയതായിക്കാണുന്നു. ആ നിലയ്ക്ക്‌ ഇത്രയെങ്കിലും പറയാതിരിക്കുന്നതു മോശമല്ലേ എന്നു കരുതി എഴുതിയതായിക്കരുതുക. ഇനിയിപ്പോള്‍ കമന്റുകള്‍ കണ്ണൂരിനു ചുറ്റും കിടന്നു കറങ്ങി ഇവിടെയൊരു ഓട്ടോസ്റ്റാന്റാക്കി മാറ്റിയാല്‍ പൊറുക്കുക. ആദ്യത്രെഡ്‌ വന്നതു വക്കാരിയില്‍ നിന്നു തന്നെയാണ്. വക്കാരിമാഷിതാ കാ?

     
  17. At Wed May 14, 06:48:00 PM 2008, Blogger കണ്ണൂസ്‌ said...

    അതെന്താ നകുലാ, നകുലന്‍ ഇടതു പക്ഷ വിരുദ്ധനല്ലേ? അല്ലെങ്കില്‍ തുറന്ന് പറഞ്ഞോളൂ. ഞാന്‍ പറഞ്ഞത് വിഴുങ്ങാം.

     
  18. At Wed May 14, 06:53:00 PM 2008, Blogger കണ്ണൂസ്‌ said...

    ഇവിടെ ബ്ലോഗിലെങ്കിലും അക്രമ രാഷ്ട്രീയത്തെ ഇടതു പക്ഷ അനുഭാവികള്‍ അപലപിച്ചിരിക്കുന്ന ലിങ്കുകള്‍ കാണിച്ചു തരാന്‍ പറ്റും. ആര്‍ ആരെക്കൊന്നാലും അത് ശുദ്ധ തെമ്മാടിത്തരമാണ്‌, പോക്രിത്തരമാണ്‌. അതിന്‌ പാര്‍ട്ടിയുടെ കൊടിനിറം നോക്കേണ്ട ആവശ്യമൊന്നുമില്ല.

    വക്കാരിയുടെ പോസ്റ്റ് ഈ ചര്‍ച്ചയിലേക്ക് വഴി തെറ്റിക്കുന്നില്ല. നകുലന്‌ വേണ്ടി സമയം കിട്ടിയാല്‍ ഞാന്‍ ഇന്നൊരു പോസ്റ്റ് ഇടാം.

     
  19. At Wed May 14, 07:54:00 PM 2008, Blogger myexperimentsandme said...

    കണ്ണൂസേ, എഴുതാപ്പുറം വായിച്ചാല്‍ സൂരജ് ചൂടാവുമേ? ഞാന്‍ കണ്ണൂസിനോട് എന്റെ ആദ്യകമന്റില്‍ പറഞ്ഞതില്‍ നിന്ന് ഒരിഞ്ചുപോലും കൂടുതല്‍ പറയാന്‍ എനിക്ക് വാക്കുകളില്ല.

    ഇടതു പക്ഷം എന്തെങ്കിലും പറഞ്ഞാല്‍ അതിനെ അന്ധമായി എതിര്‍ക്കുക എന്നതാണ്‌ വക്കാരിയുടെ ശൈലി. അതായത് ഇടതുപക്ഷ വിരോധം എന്ന് കണ്ണൂസ് പറഞ്ഞതിന് യാതൊരു തെളിവും ഞാന്‍ ചോദിക്കില്ല. കണ്ണുസിന്റെ കാര്യം എനിക്കറിയില്ല എങ്കിലും മലയാളം ബ്ലോഗുകളും അതിലെ കമന്റുകളും വായിക്കുന്നവരുടെ ഇന്റലിജന്‍സ് ഞാനായിട്ട് ഒരിക്കലും ചോദ്യം ചെയ്യില്ല. അവരവര്‍ തീരുമാനിക്കട്ടെ അല്ലേ.

    പക്ഷേ അറിയാതെയാണെങ്കിലും അറിഞ്ഞുകൊണ്ടാണെങ്കിലും എന്റെ ചൊറിച്ചില്‍ ആരെങ്കിലും എന്നെ അവഗണിക്കുന്നതുകൊണ്ടോ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍‌കാത്തതുകൊണ്ടോ ആണ് എന്ന് കണ്ണൂസ് കരുതില്ല എന്ന് കരുതുന്നു. എന്റെ ചോദ്യങ്ങളോട് എങ്ങിനെ പ്രതികരിക്കണമെന്നത് ബാക്കിയുള്ളവരുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം. എന്ത് ചോദിക്കണം, എങ്ങിനെ ചോദിക്കണം എന്നത് എന്റെ സ്വാതന്ത്ര്യവും. ബ്ലോഗില്‍ തന്നെ ജീവിച്ച/ജീവിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇടതുപക്ഷക്കാരെന്ന് അവകാശപ്പെട്ട് മനുഷ്യാവകാശപ്രശ്‌നത്തിലും ജാതിപ്രശ്‌നത്തിലും, സംവരണപ്രശ്‌നത്തിലും മതപ്രശ്നത്തിലും ഫാസിസത്തിലും എല്ലാം ഘോരഘോരം പ്രസംഗിക്കുന്ന നമ്മള്‍ ബ്ലോഗേഴ്‌സിന്റെ ബ്ലോഗിലെ ചില നിലപാടുകളും രീതികളും കാണുമ്പോള്‍ ശരിക്കും ചൊറിയും. അതിനൊന്നും ലിങ്കുമില്ല, തെളിവുമില്ല. ഞാന്‍ ഈ പോസ്റ്റെഴുതിയപ്പോള്‍ എന്റെ മനസ്സിലൂടെ ആരെല്ലാം കടന്നുപോയി, എന്തെല്ലാം കടന്നുപോയി എന്ന് ഈ ലോകത്ത് എനിക്ക് മാത്രമേ അറിയാവൂ എന്നതിനാല്‍ അതൊന്നും പറയുന്നതില്‍ വലിയ അര്‍ത്ഥമില്ലല്ലോ.

    കൊക്കക്കോള-മകരജ്യോതി-നകുലന്റെ പോസ്റ്റ് എന്നിവയില്‍ ഞാനിട്ട കമന്റുകളെല്ലാം അവിടെത്തന്നെ കിടപ്പുണ്ടല്ലോ. താത്പര്യമുള്ളവരും ഗവേഷിക്കേണ്ടവരും വായിച്ച് അവരവരുടെ നിഗമനങ്ങളില്‍ എത്തട്ടെ അല്ലേ.

    ബ്ലോഗിലെങ്കിലും ഞാന്‍ നോക്കുന്നത് അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ വലതുപക്ഷത്തെ അപലപിക്കുന്ന അതേ രീതിയില്‍, ഡിറ്റോ, ഇടതുപക്ഷത്തെയും അപലപിക്കുന്നവരെയാണ്. ഇടതുപക്ഷത്തിന്റെ കാര്യം വരുമ്പോള്‍ എന്തൊക്കെയാണ് അലവന്‍‌സുകളും കണ്‍സിഡറേഷന്‍സും. പാവം വലതന്മാര്‍. അവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളുമില്ല :)

    രാധേയാ‍, എന്റെ ഒരു സുഹൃത്ത് അവരുടെ മതത്തിലെ ഒരു വിഭാഗത്തിന്റെ ലഘുലേഖകള്‍ വീട്ടില്‍ വന്നാല്‍ തുറന്നുപോലും നോക്കില്ല എന്ന് പറഞ്ഞു. കാരണം, അതെങ്ങാനും വായിച്ച് നമ്മള്‍ ആ വിഭാഗമായിപ്പോയാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി.വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ അവരില്‍ പലരും കൂടു കൂട്ടുക അമൃതാനന്ദമയി മുതല്‍ അമൃതചൈതന്യ വരെയുള്ളവരുടെ മടിത്തട്ടിലായിരിക്കും എന്ന് രാധേയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനെ ഓര്‍ത്തു :)

    സൂരജേ, ഞാന്‍ രാധേയന് ആദ്യം കൊടുത്ത മറുപടി ഒന്ന് മനസ്സിരുത്തി വായിക്കാമോ? സൂരജ് തന്ന് ചില ലിങ്കുകള്‍ ഞാന്‍ ഇപ്പോഴാണ് കാണുന്നത്. എന്റെ ശൈലികള്‍ക്ക് കോപ്പിയടിക്കുമ്പോള്‍ കുറഞ്ഞപക്ഷം ഒരുകപ്പ് കാപ്പിയെങ്കിലും എന്റെകൂടെ കുടിക്കണം :)

    കരിങ്കല്ലേ, സം ഗ്രഹിക്കാന്‍ (അതായത് കുറച്ചെങ്കിലും ഗ്രഹിക്കാന്‍) കപ്പാക്കിറ്റിയുണ്ടായിരുന്നെങ്കില്‍ ഞാനാരായേനെ?

    പിന്നെ ഞാന്‍ ബ്ലോഗില്‍ തന്നെ ജീവിക്കുന്നവന്‍. ബ്ലോഗിലെ എന്റെ ഓരോ വാക്കും ബ്ലോഗിലെ എന്റെ അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍. സംവരണത്തെപ്പറ്റിയുള്ള ചര്‍ച്ചാബ്ലോഗില്‍ തന്നെയുള്ള അയിത്തചിന്ത, ഫാസിസത്തിന് കാരണം അസഹിഷ്ണുതയാണ് എന്ന് പറയുന്നയാള്‍ തന്നെ മറുകമന്റിടുന്നവരോടെല്ലാം കാണിക്കുന്ന അസഹിഷ്ണുത, തനിക്ക് എതിര്‍പ്പുള്ളവര്‍ കാണിക്കുന്ന ഓരോ അവകാശലംഘനങ്ങളെയും ശക്തിയുക്തം എതിര്‍ക്കുന്നവര്‍ തങ്ങളുടെ പക്ഷം കാണിക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കൊടുക്കുന്ന വ്യാഖ്യാനങ്ങളും അതിനെപ്പറ്റിയുള്ള പഠനങ്ങളുമെല്ലാം, തങ്ങള്‍ക്ക് എതിര്‍പ്പുള്ള കാര്യം ഒരാള്‍ ചെയ്യുമ്പോള്‍ അയാളോടുള്ള സമീപനവും അല്ലാത്തപ്പോളുള്ള ഗീര്‍വാണങ്ങളും...ഇതെല്ലാം ബ്ലോഗില്‍ കണ്ട് ജീവിക്കുന്ന എനിക്ക്, ഒരു പോസ്റ്റെഴുതുമ്പോഴോ കമന്റെഴുതുമ്പോഴോ ഇതെല്ലാം എന്നെ സ്വാധീനിക്കും. കണ്ണൂസ് എന്നെപ്പറ്റി ഈ പോസ്റ്റില്‍ പറഞ്ഞതിനൊക്കെ ഇരുപത് പുറത്തില്‍ കവിയാതുള്ള ന്യായീകരണങ്ങള്‍ എനിക്ക് തരാന്‍ പറ്റും എന്ന് തന്നെയാണ് എന്റെ വിശ്വാസം. എല്ലാം ബ്ലോഗില്‍ തന്നെ യുണിക്കോഡില്‍ കിടക്കുമ്പോള്‍ അതിന്റെ യാതൊരു ആവശ്യവുമില്ലല്ലോ.

    ഇനി ഇടതുപക്ഷക്കാരുടെ ജപ്പാനിലെ അണുബോംബിഗിനെപ്പറ്റി ഒരു ചോദ്യം: ജപ്പാന്‍ ചൈനയില്‍ കാണിച്ച ക്രൂരതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ (ചൈനയുടെ ഊതിപ്പെരുപ്പിക്കല്‍ കുറച്ചതിനു ശേഷവും ഇപ്പോഴും ചൈനയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ജപ്പാന്‍ വിരുദ്ധ വികാരം ചൈനാ ഗവണ്മെന്റ് സമര്‍ത്ഥമായി ഉപയോഗിക്കുന്നത് കണക്കിലെടുത്തതിനു ശേഷവും). എന്റെ ഒരു തോന്നല്‍ എന്താണെന്ന് വെച്ചാല്‍, അന്ന് ചൈനയ്ക്ക് ഒരു അണുബോംബുണ്ടാക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ചൈന ജപ്പാനില്‍ ബോംബിട്ടേനെ എന്നാണ് (ഹൈപ്പോതിറ്റെക്കലി-കാരണം അത്രയ്ക്ക് ദേഷ്യം ചൈനയ്ക്ക് ജപ്പാനോടുണ്ടായിരുന്നു). അങ്ങിനെ ചൈനയായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടിരുന്നതെങ്കില്‍ ഇപ്പോളുള്ള ഇടതുപക്ഷക്കാര്‍ ആ ബോംബിംഗിനെ എങ്ങിനെ കണ്ടിരുന്നേനെ? അമേരിക്കയുടെ ബോംബിംഗിനോട് പ്രതികരിക്കുന്ന അതേ രീതിയില്‍ തന്നെ അവര്‍ ചൈനയുടെ ബോംബിഗിനോടും (ബോംബ് ഇട്ടിരുന്നെങ്കില്‍) പ്രതികരിക്കുമായിരുന്നോ?

    ഇപ്പോള്‍ ടിബറ്റിന്റെ കാര്യത്തില്‍ ഇടതുപക്ഷക്കാര്‍ എടുത്തിരിക്കുന്ന നിലപാടൊക്കെ വെച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നില്ല, ഇടതുപക്ഷക്കാരുടെ പ്രതികരണം സെയിം ഇന്റന്‍‌സിറ്റിയിലായിരിക്കുമെന്ന്. ബോംബിട്ടതിനോടൊപ്പം തന്നെ ബോംബിട്ടത് അമേരിക്കയാണെന്നതും ഇടതുപക്ഷക്കാര്‍ക്ക് വളരെ പ്രാധാന്യമുള്ള സംഗതിയാണ്.

    (ഇനി ഈ കമന്റില്‍ പിടിച്ച് തൂങ്ങരുതേ). :)

     
  20. At Wed May 14, 08:27:00 PM 2008, Blogger Inji Pennu said...

    രാധേയാ‍
    തീര്‍ച്ചയായും. അത്രേയുള്ളൂ. പക്ഷെ അത് ഒരു വാദത്തില്‍ വെച്ച് ലേബല്‍ ചെയ്യുമ്പോള്‍ അത് വാദിക്കാന്‍ മറ്റൊന്നും ഇല്ലാതെ വരുന്ന അവസ്ഥയില്‍ വ്യക്തികളെയാണ് ഉദ്ദേശിക്കുന്നത്. ഇഷ്യൂ അല്ല എന്നേ ഞാനും പറയുന്നുള്ളൂ... ഇവിടെ ഡെമോക്രാറ്റ് ആണെങ്കില്‍ റിപ്പബ്ലിക്ക്സ്ന്‍ ഉടനേ ഹിപ്പി എന്ന് വിളിക്കും. അതൊരു ഉഗ്രന്‍ എപ്പോഴും വര്‍ക്കുന്ന ലേബലിങ്ങ് ആ‍ണ്. ആ ലേബലിങ്ങ് കഴിഞ്ഞാല്‍ പിന്നെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഹെല്‍ത് കെയറിനേക്കുറിച്ചായാലും ഹിപ്പിസം ആണെന്ന് എളുപ്പത്തില്‍ പറയാം. അതാണ് ഉദ്ദേശിക്കുന്നതും, ബ്ലോഗില്‍ ആദ്യം ഒരാളെ, അയാളുടേ ബ്ലോഗ് പാരമ്പര്യത്തെ, അയാള്‍ക്ക് എത്ര ആനയുണ്ടാര്‍ന്നു എന്നൊക്കെ വായിച്ചെടുക്കാന്‍ നോക്കും. എന്നിട്ടേ പിന്നെ ഇഷ്യൂനെപറ്റി തന്നെ സംസാരിക്കുള്ളൂ... ബ്ലോഗ് പോലൊരു സംഭവത്തില്‍ ഒരു ബ്ലോഗര്‍ ഐഡി മാത്രമുണ്ടായിട്ടും ഇങ്ങിനെ..അപ്പൊ നേരിട്ട് ആണെങ്കിലോ? രാധേയന്‍ പറഞ്ഞ മ‘ദ്യ’വര്‍ഗ്ഗ പരിപാടിയാണത്... ആദ്യം ആളാരാന്ന് അളക്കും! പറ്റൂല്ലെങ്കില്‍ ലേബലിടും, ബ്ലോഗ് വായിച്ച് അതില്‍ നിന്നും കിട്ടുന്ന പൊട്ടും പൊടിയും വെച്ചും ഇന്നാളൊരണിമസ് എന്നോട് പറഞ്ഞു, ‘അപ്പന്‍ പട്ടാ‍ളത്തിലായോണ്ടും അതു കഴിഞ്ഞ് അമേരിക്കയ്ക്ക് പോയോണ്ടും’ ആണ് ഞാനിങ്ങനെ ഇടതുപക്ഷത്ത് തിബത്ത്യന്‍ പ്രശ്നത്തില്‍ എതിര്‍ക്കുന്നതെന്ന് :) ഹഹഹ! ഇതൊക്കെ പറയുമ്പോള്‍ പക്ഷെ സമര്‍ത്ഥമായി സ്വന്തം ഐഡിയില്‍ പറയൂലാട്ടോ, നമ്മള്‍ കണ്ട് പിടിച്ചോണം ആരാണീ വിഡ്ഡിയെന്ന് ;) . എന്ന് വെച്ചാല്‍ തിബത്തൊരു പ്രശ്ന്മല്ല, നമ്മള്‍ക്കാണ് പ്രശ്നമെന്ന്. അയ് ശരി!

     
  21. At Wed May 14, 08:37:00 PM 2008, Blogger Inji Pennu said...

    ഓഫ്: രണ്ട് മൂന്ന് സുഹൃത്തുക്കള്‍ എന്നോട് എപ്പോഴോക്ക്യയോ പറഞ്ഞു, ഞാനും വക്കാരിയുമാണ്
    ബ്ലോഗിലെ ‘പറഞ്ഞാല്‍ കേള്‍ക്കാത്ത’ (നോ ഒബീഡിയന്‍സ് യൂ നോ) വലതുപക്ഷക്കാര്‍ എന്ന് സംസാരമുണ്ടെന്ന്.:)
    അതിലെ പ്രശ്നം വേറെ ഒന്നുമല്ല, രണ്ടാള്‍ക്കും കണ്ണൂസ് പറഞ്ഞതുപോലെ റീഡര്‍ഷിപ്പ് ഉണ്ടെന്ന്. അതാണ് അവരെ അലട്ടുന്നത്. അതിത്രയും അലട്ടാന്‍ എന്തിരിക്കുന്നു എന്ന് എനിക്കൊരു ഐഡിയയും ഇല്ല.
    വലതുപക്ഷം കണ്ണൂസ് പറയുന്നതുപോലെ അത്ര മോശം ലേബലായിട്ടല്ല അവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പിന്നെ അത് ഇടതുപക്ഷത്തിനെ അലട്ടുന്നത് എന്തുകൊണ്ട്?

    സൂരജ്, കാണിച്ച് തന്ന ലിങ്കൊക്കെ ബ്ലോഗിലെ
    പ്രഖ്യാപിത കാര്‍ഡ് കാരിയിങ്ങ് ഇടതുപക്ഷ്ക്കാരല്ലല്ലോ. അവരെവിടെയാണ് മറ്റാരേം പഴിചാരാതെ അപലപിച്ചിരിക്കുന്നത്? സത്യമായിട്ടും ഒന്ന് ആശ്വസിക്കാനാണ്. എന്റെ നിഗമനങ്ങള്‍ തെറ്റെന്നും അറിയാനാണ്.

     
  22. At Wed May 14, 10:34:00 PM 2008, Blogger Umesh::ഉമേഷ് said...

    രാധേയന്‍ പറഞ്ഞ ഏഴു വലത്തുപക്ഷലക്ഷണങ്ങളില്‍ തന്റെ സ്ഥലം സാംസ്കാരികമായി മുന്നോട്ടു നില്‍ക്കുന്ന പാരമ്പര്യം ഉള്ളതാണെന്നുള്ള പോയിന്റു വിട്ടുപോയി. കാവശ്ശേരി പൂരം, വള്ളുവനാടന്‍ ഭാഷ, കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം തുടങ്ങി.

    :)

     
  23. At Wed May 14, 10:38:00 PM 2008, Blogger കണ്ണൂസ്‌ said...

    ഇഞ്ചി, ആരൊക്കെയാ കാര്‍ഡ് ക്യാരിയിംഗ് ഇടതുപക്ഷക്കാര്‍ എന്ന് അറിയില്ല. എന്നാലും എന്റെ ശ്രദ്ധയില്‍ വന്ന കുറച്ച് സ്വയം വിമര്‍ശനങ്ങള്‍:

    നന്ദിഗ്രാമിനെപ്പറ്റി രാജീവ് ചേലനാട്ട്

    നന്ദിഗ്രാം പ്രശ്നത്തിലും കമ്മ്യൂണിസ്റ്റുകളുടെ പഴയ സമരത്തെക്കുറിച്ചും രാധേയന്‍

    നയ പരിപാടികളോടുള്ള സി.പി.എം.ഇന്റെ ഇരട്ടത്താപ്പിനെപ്പറ്റി കിരണ്‍ തോമസ്

    കമ്മ്യൂണിസ്റ്റ് ലക്ഷ്യങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നതിനെ പറ്റി രാജീവ്

    കണ്ണൂര്‍ കൊലപാതകങ്ങളെപ്പറ്റി പ്രമോദ്

    ആ പോസ്റ്റില്‍ തന്നെ സെബിനും മാരീചന്റെ വാദങ്ങളെ പിന്തുണക്കുന്നുണ്ട്.

    മൂലമ്പള്ളി കുടിയൊഴിക്കലിനെപ്പറ്റി കിരണ്‍


    അതേ പോസ്റ്റില്‍, ഈ വിനീത വിധേയനും, രാധേയനും, സെബിനും അഭിപ്രായം പറഞ്ഞിട്ടുണ്ട്.

    നകുലന്റെ വക്കാരി ലിങ്കിട്ട പോസ്റ്റില്‍ അജിത് കൊലപാതകങ്ങളെ നിശിതമായി തന്നെ വിമര്‍ശിക്കുന്നുണ്ട്.

    ഒന്ന് മെനക്കെട്ടാല്‍, ഇനിയും ഞാന്‍ ലിങ്കുകള്‍ കാണിച്ചു തരാം. ഇടതുപക്ഷ ആശയങ്ങളെ പിന്തുണക്കുന്നു എനിക്കുറപ്പുള്ള മറ്റു പലരുടേയും കമന്റുകള്‍ ഞാന്‍ ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല.

    തീര്‍ച്ചയായും, അന്ധമായി പാര്‍ട്ടിയെ പിന്തുണക്കുന്ന ഒരു വിഭാഗം ഉണ്ടാവും. അവര്‍ വായില്‍ തോന്നിയതൊക്കെ പറയുകയും ചെയ്യും. വക്കാരി അതിന്റെ മറുവശമാണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.

    റീഡര്‍ഷിപ് ഒരു പ്രശ്നം തന്നെയാണ്‌ ഇഞ്ചീ. കൂടുതല്‍ വായനക്കാരുള്ള ഒരാള്‍, കാതലായ കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധിക്കപ്പെടും. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ ഒരു പക്ഷത്തെ മാത്രം വിമര്‍ശിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

    ഇഞ്ചിയുടേയും വക്കാരിയുടേയും നിലപാടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അല്ലെങ്കില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വക്കാരി ആരെയാ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വക്കാരി പറയട്ടേ. :). അതില്‍ കൂടുതല്‍ ഞാന്‍ വിശദീകരിച്ചാല്‍ ശരിയാവില്ല.

    വക്കാരിക്ക് വേണ്ടി രണ്ട് ലിങ്കുകള്‍ മാത്രം.

    ഇത് യാത്രാമൊഴി ഒരിക്കല്‍ വക്കാരിയെപ്പറ്റി പറഞ്ഞത്


    ഇത് ഉമേഷിന്റെ ക്ഷമ നശിച്ചപ്പോള്‍ പറഞ്ഞത്

    ഈ രണ്ടു പേരേയും ഞാന്‍ തെരഞ്ഞെടുത്തത് അവരെ ലേബലിംഗ് മെഷീന്‍ എന്ന് ആരും പറയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ്‌. (വെറുതേ ഇങ്ങോട്ട് വലിച്ചിഴച്ചതിന്‌ രണ്ടാളും ക്ഷമിക്കുക). വക്കാരിക്ക്, പറഞ്ഞതു പോലെ, ഇതിനെതിരെ ന്യായങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവും. എന്റെ ഉദ്ദേശം വക്കാരിയുടെ കമന്റുകളില്‍ നിന്ന് ബ്ലോഗിലെ ചൂടന്‍ സം‌വാദങ്ങളില്‍ ഇടപെടാത്തവര്‍ക്കു പോലും കിട്ടുന്ന ചിത്രം വ്യക്തമാണെന്നതാണ്‌. അപ്പോ പിന്നെ ഇടതരെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം?

    ഇനിയും കാര്യകാരണം വാദിക്കാന്‍ തുടങ്ങിയാല്‍ "വ്യക്തിപരം" എന്ന് പറഞ്ഞ് വക്കാരി തുടങ്ങിയ പോസ്റ്റ് "വ്യക്തിഹത്യ"യിലേക്ക് നീങ്ങും. ഞാന്‍ ഇവിടെ നിര്‍ത്തുന്നു.

     
  24. At Wed May 14, 10:41:00 PM 2008, Blogger കണ്ണൂസ്‌ said...

    ഉമേഷേ, അത് മധ്യ വര്‍ഗ ലക്ഷണമല്ലേ. സത്യം പറഞ്ഞാല്‍ അത് ഏഴും എനിക്ക് ചേരും എന്ന് വായിച്ചപ്പോള്‍ വിചാരിച്ചിരുന്നു. :)

     
  25. At Thu May 15, 12:30:00 AM 2008, Blogger myexperimentsandme said...

    ബെസ്റ്റ് കണ്ണൂസേ, ബെസ്റ്റ് (ബെസ്റ്റ് കണ്ണാ ബെസ്റ്റ് സ്റ്റൈല്‍). ന്യായീകരിക്കേണ്ട എന്ന് കരുതിയതാണ്-എങ്കിലും:

    1. കിരണിന്റെ പോസ്റ്റ്: ആ പോസ്റ്റ് ഞാന്‍ മനസ്സിലാക്കിയത് പ്രകാരം എന്തിനെക്കുറിച്ചായിരുന്നു എന്നും അതില്‍ എന്റെ നിലപാട് ആദ്യം മുതല്‍ അവസാനം വരെ എന്തായിരുന്നു എന്നും ഞാന്‍ എവിടെയൊക്കെയോ വിശദീകരിച്ചിരുന്നു. മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടിയതായിരുന്നു പോസ്റ്റ്. നാളെ വേറേ ഏതെങ്കിലും വിശ്വാസക്കാരുടെ ഏതെങ്കിലും വിശ്വാസം വ്യാജമെന്ന് തെളിയിക്കാനും യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടുകയാണെങ്കില്‍ സര്‍ക്കാര്‍ എന്ത് ചെയ്യും എന്നതും അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ എവിടം വരെ ഇടപെടാം, ഇടപെടണം എന്നൊക്കെ വ്യക്തമായ ഒരു ധാരണ സര്‍ക്കാരിന് ഉണ്ടാവണം എന്നുമൊക്കെയായിരുന്നു എന്റെ വാദം. അല്ലെങ്കില്‍ നാളെ യുക്തിവാദികള്‍ അമ്പലങ്ങളും പള്ളികളും എല്ലാം അടിച്ചുപൂട്ടാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാല്‍ അപ്പോളും സര്‍ക്കാര്‍ സംരക്ഷണം കൊടുക്കണോ? അപ്പോള്‍ എവിടെയെങ്കിലും വെച്ച് യുക്തിവാദികളുടെ ആവശ്യത്തിന് സര്‍ക്കാരിന് നോ പറയേണ്ടി വരും. ആ റോഡ്‌മാപ്പാണ് ഞാന്‍ ചോദിച്ചത്. ആ വാദം എന്തെങ്കിലും അപ്രസക്തമായ വാദമാണെന്നോ കണ്‍ഫ്യൂസിംഗ് ആണെന്നോ എനിക്ക് ഇപ്പോഴും അഭിപ്രായമില്ല. ആ പോസ്റ്റ് മകരജ്യോതി വ്യാജമാണോ സത്യമാണോ എന്ന പോസ്റ്റല്ലായിരുന്നു, അതിനെപ്പറ്റി ഗവേഷിക്കാന്‍. മറിച്ച് യുക്തിവാദികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു. വിശ്വാസങ്ങള്‍ വ്യാജമെന്ന് തെളിയിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എടുക്കേണ്ട നിലപാടായിരുന്നു എന്റെ പോയിന്റ്. അതുകൊണ്ട് തന്നെ “ജ്യോതിഷത്തെപ്പറ്റി ഗവേഷണം നടത്തണം എന്നു പറഞ്ഞ വക്കാരി എന്തുകൊണ്ടു് ഇവിടെയും ഗവേഷണം/അന്വേഷണം വേണം എന്നു പറയുന്നില്ല?“ എന്ന ചോദ്യത്തിന് അവിടെ എത്രമാത്രം പ്രസക്തിയുണ്ട് എന്നും എനിക്കറിയില്ല. മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിനെ പരാമര്‍ശിക്കുന്ന പോസ്റ്റ് വളരെ സമര്‍ത്ഥമായി മകരജ്യോതി വ്യാജമാണോ സത്യമാണോ എന്ന് മാറിയത് കണ്ണൂസ് കണ്ടില്ല അല്ലേ. ഞാന്‍ കണ്ടിരുന്നു.

    പിന്നെ കണ്ണൂസേ, “കാര്യകാരണസഹിതം വാദിക്കാന്‍ റിസര്‍ച്ച് നന്നായി നടത്തുകയും, ശരിയെന്നു തോന്നുന്ന കാര്യത്തിനു വേണ്ടി വേണമെങ്കില്‍ ഒറ്റയ്ക്കു നിന്നും പരിശ്രമിക്കുകയും ചെയ്യുന്ന വക്കാരിയെ എനിക്കു് എന്നും ബഹുമാനമാണു്“ എന്നും ഊമേഷ്‌ജി എനിക്ക് ടെസ്റ്റിമാട്രിമോണിയല്‍ തന്നിരുന്നു. പറയുമ്പോള്‍ എല്ലാം പറഞ്ഞില്ലെങ്കില്‍ എനിക്ക് കരച്ചില്‍ വരും :) അങ്ങിനെ എന്നെപ്പറ്റി ഉമേഷ്‌ജി പറഞ്ഞെങ്കില്‍ അതും എന്റെ ബ്ലോഗിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ തന്നെയാവില്ലേ?

    ചന്ത്രക്കാറന്റെ പോസ്റ്റ്: ആ പോസ്റ്റിലെ കമന്റ് ഓപ്ഷന്‍ ചന്ത്രക്കാറന്‍ അടച്ചതിനുശേഷം യാത്രാമൊഴി ഉമേഷ്‌ജിയുടെ പോസ്റ്റില്‍ കമന്റിയത് കണ്ണൂസ് കണ്ടില്ലായിരിക്കുമല്ലേ. ഞാന്‍ കണ്ടിരുന്നു. അവിടെയും എന്റെ വാദങ്ങള്‍ക്ക് എനിക്ക് വ്യക്തതയുണ്ടായിരുന്നു. ഉദാഹരണത്തിന് കൈപ്പള്ളിയുടെ കമന്റിന് ചന്ത്രക്കാരന്‍ കൊടുത്ത മറുപടിയുടെ ലോജിക്ക്, പിന്നെ കാഷ്ടം, പണിക്കര്‍ മാഷ്... പക്ഷേ കണ്ണൂസ് ഉദ്ദേശിച്ചതുപോലെ എനിക്ക് വാദിക്കാന്‍ കഴിഞ്ഞില്ല എന്നത് എന്റെ തെറ്റ്.

    ഇങ്ങനെ കണ്ണൂസ് ഓരോ ലിങ്ക് തരുമ്പോഴും എനിക്ക് എന്റെ ഭാഗം ന്യായീകരിക്കാന്‍ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. കാരണം വ്യക്തമായ ധാരണകളോട് കൂടിത്തന്നെയാണ് പലയിടത്തും ഞാന്‍ കമന്റുകളിടുന്നത്. ഞാന്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. എന്തെങ്കിലും എന്റെ അസ്ഥിക്ക് പിടിച്ചാല്‍ ഞാന്‍ പരമാവധി അത് തൂത്ത് കളയാറുമില്ല. അതുകൊണ്ട് ലിങ്ക് പരിപാടികള്‍ തുടരട്ടെ. സമയം പോലെ ഞാന്‍ ന്യായീകരിക്കുകയുമാവാം.

    എന്റെ കണ്ണൂസേ, എനിക്കെങ്ങിനെ ഈ റീഡര്‍ഷിപ്പ് (അങ്ങിനെയൊന്നുണ്ടെങ്കില്‍) കിട്ടിയെന്നൊന്ന് പറയാമോ?

    കണ്ണൂസേ, കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊലപാതക പരമ്പരയുടെ 2008 വെര്‍ഷന്‍ തുടങ്ങിയപ്പോഴേ, നിങ്ങള്‍ കാണിക്കുന്നത് ഭരണകൂടഭീകരതയാണ്, ഗുജറാത്തില്‍ ബി.ജെ.പിയെപ്പറ്റി പറഞ്ഞത് തന്നെ വള്ളിപുള്ളി വിടാതെ നിങ്ങള്‍ കണ്ണൂരില്‍ ചെയ്യുകയാണ്, ആറെസ്സെസ്സിനൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുകയല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പണി, ഇനിയെങ്കിലും കണ്ണൂരിലെ കൊലപാതക ആസൂത്രണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ത്തിയില്ലെങ്കില്‍ ... എന്നൊക്കെ പറഞ്ഞ്, ശക്തമായ ഭാഷയില്‍ ഒരു ഇടതുപക്ഷ അനുഭാവി മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകപരമ്പരയ്ക്കെതിരെ ആ കൊലപാതക ആസൂത്രണങ്ങളെ മാത്രം പരാമര്‍ശിച്ച് ഇട്ട ആ പോസ്റ്റിന്റെ ലിങ്ക് എവിടെയാണ്?

    സീരിയസ്സായി:
    അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ എന്റെ പിന്തുണ ഹില്ലാരിക്ക്. നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി കളിക്കുന്നതുപോലെയാണ് ഒബാമ കറുത്ത വംശജന്‍ എന്ന കാര്‍ഡിറക്കുന്നതെന്നാണ് എന്റെ ഒരു തോന്നല്‍ (അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ഞാന്‍ ഒരു രീതിയിലും ഫോളോ ചെയ്തിട്ടില്ല. വല്ലപ്പോഴും കാണുന്ന പത്രവാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കി പറഞ്ഞതാണ്).

    ചന്ത്രക്കാറന്റെ ആ പോസ്റ്റിലെ ഈ അനോണിയുടെ (Sunday, January 07, 2007 10:09:00 PM) കമന്റിനെപ്പറ്റി ഒന്ന് പറയണമെന്ന് അന്നേ വിചാരിച്ചിരുന്നതായിരുന്നെങ്കിലും പിന്നെ മറന്നുപോയി.

    അതായത് ഞാനും ആദിത്യനും ചന്ത്രക്കാറന്റെ ബ്ലോഗില്‍ പറയാന്‍ ധൈര്യമില്ലാത്തതുകാരണം ഉമേഷ്‌ജിയുടെ ബ്ലോഗില്‍ പോയി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നതാണ് രാഷ്ട്രീയ നപുംസകത്വമെന്ന് പറഞ്ഞ അനോണീ ഞങ്ങള്‍ പറഞ്ഞ് ചിരിച്ച ഉമേഷ്‌ജിയുടെ ബ്ലോഗില്‍ വന്ന് അക്കാര്യം പറയാതെ ചന്ത്രക്കാറന്റെ ബ്ലോഗില്‍ അനോണിമസ് ആയി വന്ന് അത് പറയാന്‍ കാരണം ഞങ്ങള്‍ രണ്ടുപേരും ആ അനോണിയെ അറിയിന്നവരും ഇഷ്ടപ്പെടുന്നവരും ആണെന്നതാണെന്ന് പറഞ്ഞ ആ അനോണിയുടെ പുംസകത്വം ഓര്‍ത്ത് എനിക്കിപ്പോഴും തല പുകയുന്നു (അനോണീ മാപ്പ്) :)

     
  26. At Thu May 15, 01:21:00 AM 2008, Blogger Inji Pennu said...

    ഇതില്‍ രാജീവ് ഒഴികെ മറ്റാരേയും കാര്‍ഡ് കാ‍രിയിങ്ങ് ആയിട്ട് ഞാന്‍ കൂട്ടിയിട്ടില്ല. ഇടതുപക്ഷ മനോഭാവവും അപ്പന്റെ കാശില്‍ ഭക്ഷിക്കുമ്പോള്‍ എസ്.എഫ്.വൈ-യുടെ ബാനര്‍ കെട്ടാന്‍ ഈയുള്ളവളും പോയിട്ടുണ്ട്. ലെഫ്റ്റ് ലീനിങ്ങ് തിങ്കിങ്ങ് തന്നെയാണ് എന്റേതും. അത് കാര്‍ഡ് കാരിയിങ്ങ് ആവുമോ?

    സംസ്കൃതം പഠിപ്പിക്കാന്‍ പാടില്ല
    അമേരിക്കയെ അന്ധമായി എതിര്‍ക്കണം (വിസ കിട്ടിയാല്‍ പക്ഷെ വരേം വേണം)
    ഇന്ത്യാ ഹെറിറ്റേജ് എന്ന ബ്ലോഗര്‍ പ്രതിലോമകരം
    ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാടില്ല (പക്ഷെ ചൈനയുടെ പാരമ്പര്യത്തില്‍ അഭിമാനിക്കാം)

    ഇതൊക്കെയാണ് എനിക്ക് കാര്‍ഡ് കാരിയിങ്ങ്. ഇനി അവരാ‍രൊക്കെ എന്നൊന്നും ഞാന്‍ പറയുന്നില്ല. മറ്റൊരു ലേബലിങ്ങ് ആവില്ലേ?

    രാജീവിന്റെ അമേരിക്കയില്‍ ഒരു 9/11 കൂടി ഉണ്ടാവട്ടെ എന്നൊരു കമന്റാണ്
    എനിക്ക് അങ്ങിനെ തോന്നിപ്പിച്ചത്,
    മറിച്ച് അദ്ദേഹത്തിന്റെ ലേഖനങ്ങളോ ഒന്നുമല്ല. അദ്ദേഹത്തിന്റെ ബ്ലോഗിലെ ലേഖനങ്ങള്‍ ബ്ലോഗ് സമൂഹത്തില്‍ നല്ല ഒരു ഇടപെടല്‍ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അത് തീര്‍ച്ചയായും വേണ്ട ഒന്നുമാണ്.

    എനിക്കും കണ്ണൂസിനും വക്കാരിക്കും അവര്‍ക്കും ഇവര്‍ക്കും അറിയാം മകരജ്യോതി യുക്തിവാദി പരിപാടി വെറുമൊരു വാഗ് ദ ഡോഗ് ആയിരുന്നു എന്ന്. ഞാനാണെങ്കില്‍ ‘സര്‍ക്കാരിന്റെ കണ്ണില്‍‌പൊടി!’ എന്ന് എടുത്ത് ചാടി ഠപ്പേ എന്നൊരു കമന്റ് വെച്ച് മാറും. വക്കാരി തിരിച്ച് തിരിച്ച് ഓരോ പോയിന്റും എടുത്ത് അത് തന്നെ സമര്‍ത്ഥിക്കാന്‍ നോക്കുന്നത് , പക്ഷെ ആള്‍ വാദിച്ചു വാദിച്ച് കയറും, രണ്ട് പേരുടേം സമീപനം വ്യത്യസ്ഥം എന്നേ തോന്നിയുട്ടുള്ളൂ‍. (ഇതൊരു കാരണവശാലും വക്കാരിയെ ന്യായീകരിക്കലല്ല. അന്ന് അത് കാണിച്ചു തന്ന ഒരു സുഹൃത്തിനോട് ഞാന്‍ എന്റെ നിരീക്ഷണം പറഞ്ഞത് അതേ പടി എഴുതിയതാണ്)

    ശ്ശെടാ‍, എന്തായിരുന്നു നമ്മുടെ വിഷയം?

    (ഹഹ. വക്കാരി ഹില്ലരി സപ്പോര്‍ട്ടറാണോ? പ്ലീസ് എന്റെ ബ്ലോഗിലെ ലേഖനം വായിക്കണേ. അവിടെ ഒബാമ സപ്പോര്‍ട്ടേര്‍സ് വന്ന് എന്നെ പീസ് പീസ് ആക്കി):)

     
  27. At Thu May 15, 02:34:00 AM 2008, Blogger കണ്ണൂസ്‌ said...

    മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിനെ പരാമര്‍ശിക്കുന്ന പോസ്റ്റ് വളരെ സമര്‍ത്ഥമായി മകരജ്യോതി വ്യാജമാണോ സത്യമാണോ എന്ന് മാറിയത് കണ്ണൂസ് കണ്ടില്ല അല്ലേ. ഞാന്‍ കണ്ടിരുന്നു.

    സത്യമായും ഞാന്‍ കണ്ടില്ല വക്കാരീ. അവസാനം വരെ അവിടെ ഡിങ്കന്‍ പറഞ്ഞു കൊണ്ടിരുന്നത് മകരജ്യോതി വ്യാജമാണെന്ന് എല്ലാവര്‍ക്കും അറിയാം, പക്ഷേ അത് സര്‍ക്കാരും സമ്മതിക്കണം എന്നാണ്‌. ഡിങ്കന്‍ മാത്രമല്ല അവിടെ കമന്റ് ചെയ്ത മിക്കവാറും എല്ലാവരും അങ്ങിനെ തന്നെയാണ്‌ പറഞ്ഞത്. 243 കമന്റുകളും അവിടെ കിടപ്പുണ്ട്. ഒരാള്‍ പോലും മകര ജ്യോതി സത്യമാണെന്ന് വാദിച്ചിട്ടില്ല, അങ്ങിനെയൊരു വാദമേ ഉണ്ടായിട്ടില്ല. ഇപ്പോ വക്കാരി പ്ലേറ്റ് മാറ്റിയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ആര്‍ക്ക് വേണമെങ്കിലും വെരിഫൈ ചെയ്യാം.

    പിന്നെ കണ്ണൂസേ, “കാര്യകാരണസഹിതം വാദിക്കാന്‍ റിസര്‍ച്ച് നന്നായി നടത്തുകയും, ശരിയെന്നു തോന്നുന്ന കാര്യത്തിനു വേണ്ടി വേണമെങ്കില്‍ ഒറ്റയ്ക്കു നിന്നും പരിശ്രമിക്കുകയും ചെയ്യുന്ന വക്കാരിയെ എനിക്കു് എന്നും ബഹുമാനമാണു്“ എന്നും ഊമേഷ്‌ജി എനിക്ക് ടെസ്റ്റിമാട്രിമോണിയല്‍ തന്നിരുന്നു.

    പ്രതീക്ഷിച്ച വാദമാണ്‌. വക്കാരീ, ഞാന്‍ നേരത്തെ പറഞ്ഞു വെളിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പോലും "കണ്‍ഫ്യൂസിംഗ്" എന്ന് തോന്നിക്കുന്ന വാദഗതികളാണ്‌ വക്കാരിയുടേത് എന്ന്. ഈ കാര്യത്തില്‍ ഉമേഷ് അത് തുറന്ന് പറഞ്ഞു. ജ്യോതിഷത്തിന്റെ കാര്യത്തില്‍ പറഞ്ഞില്ല. വക്കാരിയുടെ എല്ലാ വാദങ്ങളിലും എനിക്കത് തോന്നുന്നു. ഉമേഷ് എന്നൊരു പ്രതീകം എടുത്തു കാണിച്ചത് വക്കാരിയുടെ സ്റ്റൈല്‍ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കാന്‍ മാത്രമാണ്‌.

    ഇങ്ങനെ കണ്ണൂസ് ഓരോ ലിങ്ക് തരുമ്പോഴും എനിക്ക് എന്റെ ഭാഗം ന്യായീകരിക്കാന്‍ പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. കാരണം വ്യക്തമായ ധാരണകളോട് കൂടിത്തന്നെയാണ് പലയിടത്തും ഞാന്‍ കമന്റുകളിടുന്നത്.

    അതു സത്യം. വക്കാരിക്ക് വ്യക്തമായ ധാരണയുണ്ട്. ആ ധാരണ എന്താണെന്ന് ഇത്ര കാലം എന്തു കൊണ്ട് പറഞ്ഞില്ല എന്നു മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ.

    കണ്ണൂസേ, കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊലപാതക പരമ്പരയുടെ 2008 വെര്‍ഷന്‍ തുടങ്ങിയപ്പോഴേ, നിങ്ങള്‍ കാണിക്കുന്നത് ഭരണകൂടഭീകരതയാണ്, ഗുജറാത്തില്‍ ബി.ജെ.പിയെപ്പറ്റി പറഞ്ഞത് തന്നെ വള്ളിപുള്ളി വിടാതെ നിങ്ങള്‍ കണ്ണൂരില്‍ ചെയ്യുകയാണ്, ആറെസ്സെസ്സിനൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുകയല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പണി, ഇനിയെങ്കിലും കണ്ണൂരിലെ കൊലപാതക ആസൂത്രണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ത്തിയില്ലെങ്കില്‍ ... എന്നൊക്കെ പറഞ്ഞ്, ശക്തമായ ഭാഷയില്‍ ഒരു ഇടതുപക്ഷ അനുഭാവി മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകപരമ്പരയ്ക്കെതിരെ ആ കൊലപാതക ആസൂത്രണങ്ങളെ മാത്രം പരാമര്‍ശിച്ച് ഇട്ട ആ പോസ്റ്റിന്റെ ലിങ്ക് എവിടെയാണ്?

    വീണ്ടും നിഷ്‌കളങ്കന്‍ ആവല്ലേ വക്കാരീ. രാഷ്ട്രീയ ബോധമുള്ള ആരും അങ്ങിനെ ഒരു പോസ്റ്റ് ഇടില്ല. എത്ര സത്യസന്ധന്‍ ആയാലും. മറ്റുള്ളവര്‍ പോസ്റ്റ് ഇടുമ്പോള്‍ പിന്തുണ കൊടുക്കുന്നതു തന്നെ വലിയ സത്യസന്ധതയാണ്‌. അതിലപ്പുറം ഒന്നും പ്രതീക്ഷിക്കല്ലേ. അത്രയേ വക്കാരിയില്‍ നിന്ന് ഞാനും പ്രതീക്ഷിച്ചുള്ളൂ. അത് ഉണ്ടായിരുന്നെങ്കില്‍ ഈ സമയത്ത് എനിക്ക് ഉറങ്ങാമായിരുന്നു.


    അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ എന്റെ പിന്തുണ ഹില്ലാരിക്ക്

    I am surprised! ;)

    അതായത് ഞാനും ആദിത്യനും ചന്ത്രക്കാറന്റെ ബ്ലോഗില്‍ പറയാന്‍ ധൈര്യമില്ലാത്തതുകാരണം ഉമേഷ്‌ജിയുടെ ബ്ലോഗില്‍ പോയി ഓരോന്ന് പറഞ്ഞ് ചിരിക്കുന്നതാണ് രാഷ്ട്രീയ നപുംസകത്വമെന്ന് പറഞ്ഞ അനോണീ ഞങ്ങള്‍ പറഞ്ഞ് ചിരിച്ച ഉമേഷ്‌ജിയുടെ ബ്ലോഗില്‍ വന്ന് അക്കാര്യം പറയാതെ ചന്ത്രക്കാറന്റെ ബ്ലോഗില്‍ അനോണിമസ് ആയി വന്ന് അത് പറയാന്‍ കാരണം ഞങ്ങള്‍ രണ്ടുപേരും ആ അനോണിയെ അറിയിന്നവരും ഇഷ്ടപ്പെടുന്നവരും ആണെന്നതാണെന്ന് പറഞ്ഞ ആ അനോണിയുടെ പുംസകത്വം ഓര്‍ത്ത് എനിക്കിപ്പോഴും തല പുകയുന്നു (അനോണീ മാപ്പ്) :)

    എവിടെയെങ്കിലും അനോണി ആയി കമന്റ് ഇടേണ്ടി വന്നാല്‍, അതില്‍ എന്നെത്തന്നെ ചൂണ്ടാതിരിക്കാനുള്ള ബുദ്ധി ദൈവം എനിക്ക് തന്നിട്ടുണ്ട്. അന്ന് വക്കാരി ചോദിച്ചില്ലെങ്കിലും ഞാന്‍ ഒരു കാര്യം ചോദിച്ചു - ഡിഫി ജാഥക്ക് കല്ലെറിഞ്ഞിട്ട് മാറി നിന്ന് പോലിസിന്റെ ലാത്തിചാര്‍ജ്ജ് കാക്കുന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്റെ ഛായയുണ്ടോ ആ അനോണിക്കെന്ന്. :) വക്കാരിക്കും മനസ്സിലായിരിക്കുമെന്ന് കരുതുന്നു. :)

    ഇനി അവരാ‍രൊക്കെ എന്നൊന്നും ഞാന്‍ പറയുന്നില്ല. മറ്റൊരു ലേബലിങ്ങ് ആവില്ലേ?


    ഇഞ്ചിക്ക് അറ്റ്ലീസ്റ്റ് സെല്‍‌ഫ് ഗോള്‍ അടിക്കാതിരിക്കാന്‍ അറിയാം. :)എനിക്ക് ഉത്തരമുണ്ട് അതിന്‌. പറഞ്ഞു തരാം. ക്ഷമിക്കൂ.

    എനിക്കും കണ്ണൂസിനും വക്കാരിക്കും അവര്‍ക്കും ഇവര്‍ക്കും അറിയാം മകരജ്യോതി യുക്തിവാദി പരിപാടി വെറുമൊരു വാഗ് ദ ഡോഗ് ആയിരുന്നു എന്ന്.

    എനിക്കറിയില്ല ഇഞ്ചീ. ഞാന്‍ ഒരു യുക്തിവാദി അല്ല എന്നു മാത്രമല്ല ദൈവ ഭക്തന്‍ കൂടിയാണ്‌. ഇവിടെ സൂരജും നളനുമായിട്ട് എവിടെയൊക്കെ ഉടക്കിയിട്ടുണ്ടെന്ന് വെറുതെ ഒന്ന് സെര്‍ച്ച് ചെയ്താല്‍ അറിയാം. എനിക്ക് തോന്നിയിട്ടില്ല മകരജ്യോതി ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്ന്. അവിടെ അവസാനം വരെ വാദിച്ച ഡിങ്കനും ദില്‍ബാസുരനും യുക്തിവാദികള്‍ അല്ലെന്നാണ്‌ എന്റെ അറിവ്.

     
  28. At Thu May 15, 02:50:00 AM 2008, Blogger കണ്ണൂസ്‌ said...

    എന്റെ കണ്ണൂസേ, എനിക്കെങ്ങിനെ ഈ റീഡര്‍ഷിപ്പ് (അങ്ങിനെയൊന്നുണ്ടെങ്കില്‍) കിട്ടിയെന്നൊന്ന് പറയാമോ?

    ഇത് മിസ്സായിപ്പോയി. വക്കാരിയുടെ റീഡര്‍ഷിപ് കിടക്കുന്നത് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ കൊണ്ടല്ല. സരസ മധുരമായി പഴയ കാലങ്ങളില്‍ വക്കാരി ചെയ്തിരുന്ന പോസ്റ്റുകളില്‍ നിന്നാണ്‌. ഞാനും വന്ന് ആവേശത്തോട് കൂടി കമന്റ് ചെയ്ത പോസ്റ്റുകള്‍ തന്നെയാണ്‍ അവ. പിന്നെ ഒരിക്കല്‍ ദേവന്‍ ചൂണ്ടിക്കാണിച്ച പോലെ, ആക്‌സന്റ് എന്ന ഒരു വാക്കില്‍ പിടിച്ച് കളിച്ച കളി പോലെയുള്ള ഹ്യൂമര്‍ സെന്‍സിലും. ഈയിടക്കുള്ള ഗാന്ധി പോസ്റ്റിലും ആ വക്കാരി ടച്ച് ഉണ്ട്. അത് പക്ഷേ വക്കാരിയുടെ രാഷ്ട്രീയ നിലപാടിനുള്ള സ്വാഭാവിക അംഗീകാരം ആവുന്നില്ല.

    രാജീവിന്റെ അമേരിക്കയില്‍ ഒരു 9/11 കൂടി ഉണ്ടാവട്ടെ എന്നൊരു കമന്റാണ്
    എനിക്ക് അങ്ങിനെ തോന്നിപ്പിച്ചത്,
    മറിച്ച് അദ്ദേഹത്തിന്റെ ലേഖനങ്ങളോ ഒന്നുമല്ല. അദ്ദേഹത്തിന്റെ ബ്ലോഗിലെ ലേഖനങ്ങള്‍ ബ്ലോഗ് സമൂഹത്തില്‍ നല്ല ഒരു ഇടപെടല്‍ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അത് തീര്‍ച്ചയായും വേണ്ട ഒന്നുമാണ്.




    ഇഞ്ചീ, അപ്പോ ഒരു കാര്‍ഡ് കാരിയര്‍ ആയ രാജീവിനെക്കൊണ്ട് കുഴപ്പമൊന്നുമില്ല. ലെഫ്റ്റ് ലീനിയന്റ് ആയ ബാക്കിയുള്ളവരില്‍ പലരും സ്വയം വിമര്‍ശിക്കാന്‍ മടിയില്ലാത്തവരുമാണ്‌. ശരിയല്ലേ?

     
  29. At Thu May 15, 02:32:00 PM 2008, Blogger Kaithamullu said...

    വായിച്ച് കൊണ്ടിരിക്കുന്നു, വക്കാരി!

     
  30. At Thu May 15, 03:05:00 PM 2008, Blogger Radheyan said...

    ഇന്ചിക്ക്

    സംസ്കൃതമല്ല ഒത്താല്‍ പാലിയും പഠിക്കാം ഇഞ്ചി,വേണമെങ്കില്‍ മുദ്രകള്‍ വരെ പഠിക്കാം അത് നല്ല വശം.

    സംസ്കൃതം ഏറ്റവും നല്ല ഭാഷ,അതിലാണ് ദേവ ഭാഷണം,സോഫ്റ്റ്വെയറുകള്‍ക്ക് ഏറ്റവും നല്ലത്,ലോകാവസാനം വരെയുള്ള സത്യങ്ങള്‍ അതില്‍ എഴുതപ്പെട്ടിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിലെ മറച്ചു വെയ്ക്കപ്പെട്ട സത്യം ആരെങ്കിലും പറഞ്ഞാല്‍ അവര്‍ സംസ്കൃതവിരുദ്ധരെന്ന ലേബല്‍ അടിക്കപ്പെടുമോ???

    ഇന്ത്യന്‍ പാരമ്പര്യത്തിലെ കുടുംബ വ്യവസ്ഥ,നാഗരികത,ചികിത്സാ രംഗത്തു നടത്തിയ മുന്നേറ്റങ്ങള്‍,ഗണിതനേട്ടങ്ങള്‍ ഒക്കെ അംഗീകരിക്കപ്പെടണം.

    ചാതുര്‍വര്‍ണ്ണ്യം,സതി,തൊട്ടുകൂടായ്മ,സ്ത്രീസ്വാതന്ത്ര്യനിഷേധം തുടങ്ങി ജന്മിത്വത്തിന്റെയും ഫ്യൂഡലിസത്തിന്റെയും എല്ലാ ശേഷിപ്പുകളെ തുറന്ന് എതിര്‍ക്കുകയും വേണം.

    ദേശീയബോധം,ഉപദേശീയതാ ബോധം എല്ലാം നല്ലത്.പക്ഷെ ദേശീയതാവാദം,എന്റെ ദേശമാ‍ണ് ലോകത്തേക്ക് ഏറ്റവും നല്ലത്,മട്ടിലുള്ളത് ഒരു മനോരോഗമാണ്.വംശീയത പോലെ തന്നെ അത്.

    സാര്‍വ്വദേശീയത ആദ്യം മുന്നോട്ട് വെച്ചത് ഉപനിഷത്താണ്.വസുധൈവ കുടുംബകം എന്ന് വരി മറന്നിരിക്കാന്‍ ഇടയില്ലല്ലോ.

    അമേരിക്കയെ സ്നേഹിക്കാന്‍ പുറത്തെ ലോകത്ത് നിന്ന് നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല.അത് എന്റെ കുഴപ്പമല്ല.ഇടതുപക്ഷമല്ലാത്ത പലര്‍ക്കും അങ്ങനെ തോന്നുന്നു എങ്കില്‍ കുഴപ്പം ഒബ്ജെകറ്റിന്റെയാകാം സൈറ്റിന്റെ ആവാന്‍ തരമില്ല.

     
  31. At Thu May 15, 09:18:00 PM 2008, Blogger myexperimentsandme said...

    കണ്ണൂഴ്‌സേ, ഉപസംഹരിക്കാം.

    1. ചന്ത്രക്കാറന്റെ പോസ്റ്റിലെ അനോണി കണ്ണൂസാണെന്ന് ഒരു നാനോനിമിഷം പോലും ഞാന്‍ ചിന്തിച്ചിട്ടില്ല/ചിന്തിക്കുകയുമില്ല. കണ്ണൂസ് ആ ലിങ്ക് കാണിച്ച് സമയത്ത് ആ പോസ്റ്റിലെ കമന്റുകള്‍ ഒന്നുകൂടി വായിച്ചപ്പോഴാണ് അന്നേ ആ അനോണിയോട് പറയാന്‍ വെച്ചത് ഇതുവരെ പറഞ്ഞില്ലല്ലോ എന്നോര്‍ത്തത്. ആ അനോണി ആരായാലും മറുപടി അദ്ദേഹത്തിന് മാത്രം. ഒരിക്കലും ആ മറുപടി, ആ അനോണി കണ്ണൂസാണെന്ന് കരുതി കണ്ണൂസിനുള്ള മറുപടിയല്ലായിരുന്നു.

    2. മകരജ്യോതി പോസ്റ്റിന് ഒന്നോ രണ്ടോ ദിവസമോ മാസമോ മുന്‍പാണ്, പോസ്റ്റില്‍ നിന്നും വ്യതിചലിച്ച് മറ്റുള്ളവരെയും വ്യതിചലിപ്പിക്കാന്‍ മിടുക്കനാണ് ഞാനെന്ന രീതിയിലുള്ള ഒരു ടെസ്റ്റിമാട്രിമോണിയലും എനിക്ക് കിട്ടിയത്. ആ ഞാന്‍ പോസ്റ്റില്‍ തന്നെ പിടിച്ച് തൂങ്ങിയപ്പോള്‍ എല്ലാവരുടെയും കമന്റിന് പുറകെ ഞാന്‍ പോയില്ല എന്നതായി പ്രശ്നമല്ലേ. അതിഷ്ടപ്പെട്ടു. നമ്മള്‍ വിചാരിക്കുന്ന വഴിയേ നീ പോയില്ലെങ്കില്‍... ആ പോസ്റ്റില്‍ ആയിരത്തിയൊന്ന് പേര്‍ മകരജ്യോതി സത്യമാണോ നുണയാണോ എന്ന് വാദിച്ചാലും ഞാന്‍ ആ പോസ്റ്റില്‍ വിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഏതളവുവരെ സര്‍ക്കാര്‍ സംരക്ഷണം കൊടുക്കണം എന്നേ പറയൂ. അതായിരുന്നല്ലേ എന്റെ വണ്‍ ഓഫ് ദ അന്ധമായ ഇടതുപക്ഷവിരുദ്ധതകള്‍. മറ്റൊന്ന് ചന്ത്രക്കാറന്റെ പോസ്റ്റില്‍ “ആര്‍ക്ക് വേണം ഈ സംസ്കൃതം വക്കാരീ” എന്നുള്ള ബെന്നിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുള്‍പ്പടെയുള്ള കമന്റുകളും. കൊള്ളാം. ഇതിനിടയ്ക്ക് വക്കാരി പ്ലേറ്റ് മാറ്റുകയും ചെയ്തു. കണ്ണൂസ് പറഞ്ഞതു തന്നെ-വേണമെന്നുള്ളവര്‍ വെരിഫൈ ചെയ്യട്ടെ അല്ലേ.

    2(അ): മകരജ്യോതിപ്പോസ്റ്റിനെപ്പറ്റി ഞാന്‍ പ്ലേറ്റ് മാറ്റിയിട്ടില്ല. എന്നില്‍നിന്ന് എന്ത് പ്രതീക്ഷിക്കണമെന്നത് കണ്ണൂസിന്റെ സ്വാതന്ത്ര്യം. കണ്ണൂസിന്റെ പ്രതീക്ഷ സാധിച്ചുതരണമോ വേണ്ടയോ എന്നത് എന്റെ തീരുമാനം :)

    3. ഉമേഷ്‌ജിയുടെ ടെസ്റ്റിമാട്രിമോണിയല്‍ ചൂണ്ടിക്കാണിച്ചതിന് ശേഷം “അങ്ങിനെ എന്നെപ്പറ്റി ഉമേഷ്‌ജി പറഞ്ഞെങ്കില്‍ അതും എന്റെ ബ്ലോഗിലെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ തന്നെയാവില്ലേ?“ എന്റെ പ്രതീക്ഷിച്ച വാദത്തിന് കണ്ണൂസ് തന്ന മറുപടി ഒറ്റവായനയില്‍ എനിക്ക് മനസ്സിലായില്ല. ഒന്നുകൂടി വായിക്കാം. കമന്റാന്‍ കൈ തരിക്കുന്നു.

    4. എന്റെ റീഡര്‍ഷിപ്പ് (അങ്ങിനെയൊന്നുണ്ടെങ്കില്‍) അത് സരസകുമാരന്‍ പിള്ളയായതുകൊണ്ട് അങ്ങിനെ റീഡര്‍ഷിപ്പുള്ളവന്‍ ഇങ്ങിനെയും ഇങ്ങിനെയും ഇങ്ങിനെയുമൊക്കെത്തന്നെ ബ്ലോഗില്‍ പെരുമാറിക്കൊള്ളണം, അല്ലെങ്കില്‍ ലേബലടിക്കും എന്നത് ഫാസിസം. എനിക്ക് പറയാനുള്ളതെല്ലാം പറയണമെന്ന് തോന്നുമ്പോള്‍ പറയാനുള്ളതാണ് എനിക്ക് ബ്ലോഗ്. കൂടുതല്‍ വിശദീകരണം താഴെ.

    ഇനി റിയാലിറ്റി ഷോ:

    1. പണ്ട് വിശ്വേട്ടന്‍ പറഞ്ഞത്, നമ്മള്‍ ഒരു പോസ്റ്റിട്ടിട്ട്, പിന്നെ എന്തായിരുന്നു ആ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് എന്നൊന്നും ന്യായീകരിക്കാന്‍ നില്‍ക്കരുത്, വായനക്കാര്‍ ആ പോസ്റ്റിനെ എങ്ങിനെയൊക്കെ കാണുന്നു എന്നത് ആസ്വദിക്കുക (ശരിയായ വാക്കുകളല്ല) എന്നായിരുന്നു.

    2. ഒരാള്‍ ഒരു പോസ്റ്റിട്ടിട്ട് അവസാനം ഞാന്‍ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് ഇതും ഇതും ഇതുമായിരുന്നു എന്ന് വാദിക്കേണ്ടി വരുന്നിടത്തോളം ഭയാനകമായി എനിക്ക് തോന്നിയിരിക്കുന്നത് ഒരൊറ്റ കാര്യമേ ഉള്ളൂ- ഒരു തമാശ പറഞ്ഞിട്ടിട്ട് അത് വിശദീകരിക്കേണ്ടിവരുന്ന ആ അവസ്ഥ

    3. നമ്മള്‍ ഒരു പോസ്റ്റിട്ടാല്‍ നമ്മള്‍ എന്താണ് ആ പോസ്റ്റുകൊണ്ടുദ്ദേശിച്ചതെന്ന് ഒരാള്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ പോസ്റ്റിട്ടയാള്‍ ഹാപ്പി. ഈ പോസ്റ്റില്‍ ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് ഇഞ്ചിക്കും സൂവിനും മറ്റും മനസ്സിലായി. കണ്ണൂസിന്, കണ്ണൂസിന് വേണ്ടത് മാത്രം മനസ്സിലായി.

    കണ്ണൂസേ...

    എന്നിലടിക്കപ്പെട്ട വലതുപക്ഷഫാസിസതീവ്രവാദലേബലിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട പോസ്റ്റായിരുന്നു ഇത്. തീര്‍ച്ചയായും വലതുപക്ഷം, ഇടതുപക്ഷം, ഫാസിസ്റ്റ് എന്നീ ലേബലുകള്‍ ഈ പോസ്റ്റിന്റെ നല്ലൊരു ഭാഗം കൈയ്യടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണൂസ് ഈ പോസ്റ്റിലെ ആ വശത്തില്‍ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് ഇത്രയും നേരം കമന്റിയപ്പോള്‍ ഞാനും അതില്‍ തന്നെ ഫോക്കസ് ചെയ്തുകൊണ്ടാണ് കമന്റിയത്. കണ്ണൂസ് അതില്‍ തന്നെ ഫോക്കസ് ചെയ്തതില്‍ യാതൊരു അസ്വഭാവികതയുമില്ല താനും. കാരണം ഈ പോസ്റ്റിന്റെ ഒരു പ്രധാനഭാഗം അതായിരുന്നു താനും-പക്ഷേ ഈ പോസ്റ്റിന്റെ ഉദ്ദേശാം അത് മാത്രമല്ലായിരുന്നു താനും. ഈ പോസ്റ്റ് ഒരു വലതുപക്ഷ/ഇടതുപക്ഷ പോസ്റ്റായിമാത്രം ഒതുക്കണമോ എന്നത് കണ്ണൂസിന്റെ സ്വാതന്ത്ര്യം.

    എന്റെ ഒരു നിരീക്ഷണത്തില്‍ മലയാളം ബ്ലോഗില്‍ ഇടതുപക്ഷ/വലതുപക്ഷമായും അല്ലാതെയും ലേബലടിച്ചും ലേബലടിക്കാതെയും ഒതുക്കാനുള്ള പ്രവണത വളരെ നല്ലപോലെയുണ്ട്. അതില്‍ അത്‌ഭുതമില്ല താനും. കാരണം മലയാളം ബ്ലോഗില്‍ ബ്ലോഗ് ചെയ്യുന്നവര്‍ മലയാളികള്‍ തന്നെയാണല്ലോ. അതുകൊണ്ടുള്ള ഒരു പ്രശ്‌നം യാതൊരു ടെന്‍‌ഷനുമില്ലാതെ സ്വാതന്ത്ര്യബോധത്തോടെ വന്ന് ഒരു പോസ്റ്റില്‍ കമന്റാനോ അഭിപ്രായം പറയാനോ ചിലര്‍ക്കെങ്കിലും ഒരു വൈമുഖ്യം വരും. (ഇനി അങ്ങിനെ വൈമുഖ്യം വന്നവരുടെയൊക്കെ പേരും ലിങ്കും ചോദിച്ചാല്‍ എനിക്കുത്തരം മുട്ടും).

    അതായത് നകുലന്റെ ആകുലതകള്‍ എന്ന പോസ്റ്റില്‍ കിരണ്‍ ബിജെപ്പിക്ക് തലശ്ശേരിയിലും കൂത്തുപറമ്പിലും മറ്റും കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപ്പിയുടെ ബേയ്സ് നിശ്ചയിക്കുമ്പോള്‍ വോട്ടു വില്‍ക്കുന്ന പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആ പാര്‍ട്ടിയുടെ ബേയ്സ് അളക്കുന്നത് ശരിയാണോ എന്നൊരു സംശയം ആര്‍ക്കെങ്കിലുമുണ്ടായാല്‍ ആ ബ്ലോഗില്‍ വന്ന് പ്രത്യേകിച്ചൊരു വൈമുഖ്യവും കൂടാതെ ആ ചോദ്യം ചോദിക്കണമെന്നുള്ളവര്‍ക്ക് ചോദിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടാവണം. അതുപോലെ മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന പോസ്റ്റില്‍ അവിടെ കമന്റിട്ട കാക്കത്തൊള്ളായിരം പേരും മകരജ്യോതി വ്യാജമെന്നാണ് പറയുന്നതെങ്കിലും അതിനെപ്പറ്റി പരാമര്‍ശിക്കാതെ പോസ്റ്റിന്റെ തലക്കെട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ആ കാക്കത്തൊള്ളായിരം പേരുടെ അഭിപ്രായത്തിനും വിരുദ്ധമായ എന്തെങ്കിലും അഭിപ്രായം, അത് എന്ത് കുന്തമാണെങ്കിലും, വൈമുഖ്യമില്ലാതെ പറയാനുള്ള സാഹചര്യം മലയാളം ബ്ലോഗില്‍ ഉണ്ടാവണം. ഇപ്പോള്‍ അങ്ങിനെയൊരു സാഹചര്യം മലയാളം ബ്ലോഗില്‍ ഉണ്ട് എന്നാണ് കണ്ണൂസ് കരുതുന്നതെങ്കില്‍ കണ്ണൂസിന് നല്ല നമസ്കാരം.

    മുകളില്‍ പറഞ്ഞതൊക്കെ കണ്ണൂസ് ചൂണ്ടിക്കാണിച്ച എന്റെ ശക്തമായ ഇടതുപക്ഷവിരുദ്ധ-വലതുപക്ഷ ലേബലുകളുടെ കാര്യം. ഇനി ഇത് മാത്രമാണോ ബ്ലോഗില്‍ നടക്കുന്നത്/നടന്നത്? തനിക്കിഷ്ടമില്ലാത്തവരെയും, തന്റെ അഭിപ്രായത്തിന് വിരുദ്ധമായി ചിന്തിക്കുന്നവരെയും തങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം വരുമോ എന്ന് സംശയം വന്നപ്പോള്‍ അതുവരെ പറഞ്ഞ ആദര്‍ശങ്ങളൊക്കെ തോട്ടില്‍ കളഞ്ഞിട്ട് അതുവരെ പറഞ്ഞതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും എതിര്‍ത്തവരെ/യോജിക്കാത്തവരെ തിരഞ്ഞ് പിടിച്ച് ലേബലടിയും വെറുമടിയും യാതൊരു ചമ്മലുമില്ലാതെ ബ്ലോഗില്‍ നടത്തുന്നതുമൊക്കെ-യാത്രാമൊഴി ചന്ത്രക്കാറന്റെ ബ്ലോഗില്‍ എന്നോട് പറഞ്ഞ രീതി കടമെടുത്താല്‍- കണ്ണൂസിന് വെറും “അതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ലെന്നറിയിച്ചുകൊള്ളുന്നു” മാത്രം. കണ്ണൂസ് ഇവിടെ കുറെ ലിങ്കുകള്‍ ചോദിക്കുകയും തരികയും ചെയ്തപോലെ ഞാനും കുറെ ലിങ്കുകള്‍ തന്നാലോ? അപ്പോള്‍ പിന്നെ ഞാനും കണ്ണൂസും തമ്മില്‍ ലിങ്ക് കാര്യത്തില്‍ വലിയ വ്യത്യാസം വരില്ലല്ലോ. അതുകൊണ്ട് വേണ്ട :) (തമാശയാണേ-ലിങ്കുകളുണ്ടെന്ന് കണ്ണൂസിനുമറിയാം എന്നാണ് എന്റെ വിശ്വാസം. പക്ഷേ ലിങ്കുകളിട്ട് തെളിവുകള്‍ നിരത്തലല്ലായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം).

    ഈ പ്രവണത മൂലം ബ്ലോഗ് നിര്‍ത്തിയവരുടെയും കവടി നിരത്തിയവരുടെയുമൊക്കെ ഊരും പേരും ലിങ്കും ചോദിച്ചാല്‍ ഞാന്‍ ചിരിച്ചു കാണിക്കും. എന്നെക്കാളും നിഷ്‌കളങ്കനാവാന്‍ കണ്ണൂസിന് പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് :) അതുപോലെ തന്നെ “ഊത്രക്കുടിയില്‍ നിന്ന് വന്ന് പതിമൂന്നാം നമ്പര്‍ കമന്റിട്ട ഉല്പലാക്ഷന്‍ നായരെ ഞാനിതാ ലേബലടിക്കുന്നു” എന്ന് പറഞ്ഞല്ലല്ലോ പലപ്പോഴും ബ്ലോഗില്‍ ലേബലടി. ആ ഒരു അന്തരീക്ഷം മനസ്സിലാക്കി മിണ്ടാതിരിക്കാന്‍ (മടുത്തിട്ടും താത്പര്യം നഷ്ടപ്പെട്ടും അങ്ങിനെ പല കാരണങ്ങളാലും) അത്ര വലിയ ബ്ലോഗ് വിജ്ഞാനമൊന്നും വേണ്ടല്ലോ. മലയാളിക്കല്ലേ ഏറ്റവും കൂടുതല്‍ മലയാളിയെ അറിയുക.

    കണ്ണൂസേ, ഞാന്‍ പണ്ടെവിടെയോ പറഞ്ഞതുപോലെ, ഞാന്‍ നിഷ്കളങ്കന്‍ കളിക്കുകയോ, ആള്‍ക്കാരെ കണ്‍ഫ്യൂസ് ആക്കാന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്താലും അത് ബ്ലോഗിലെ ഒരു ചര്‍ച്ചയെയും ഒരു രീതിയിലും ബാധിക്കില്ല-ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അങ്ങിനെയാണെങ്കില്‍. ബ്ലോഗില്‍ ഏറ്റവും നന്നായി ചെയ്യാവുന്ന കാര്യമാണ് അവഗണിക്കുക എന്നത്. ഞാന്‍ ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും വഴിതെറ്റിക്കല്‍ പരിപാടി നടത്താന്‍ നോക്കുകയോ കണ്ണൂസ് എന്നെപ്പറ്റി പറഞ്ഞതൊക്കെ ബ്ലോഗില്‍ നടത്താന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്താല്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കൊക്കെ (അവരെല്ലാം കണ്ണൂസിന്റെ അതേ ചിന്താഗതിക്കാരെണെങ്കില്‍) എന്നെ സിമ്പിളി അങ്ങ് അവഗണിച്ചാല്‍ മതി. ഇനി ബ്ലോഗുടമയ്ക്ക് ഏത് നിമിഷവും എന്നെ ചവുട്ടി പുറത്താക്കുകയും ചെയ്യാം. അങ്ങിനെ കാക്കത്തൊള്ളായിരം ഓപ്ഷന്‍സ് ആണ് കിടക്കുന്നത് ബ്ലോഗില്‍. പക്ഷേ ഞാന്‍ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുമ്പോള്‍ ആരെങ്കിലും അതിന് മറുപടി പറയുകയോ ആരെങ്കിലും ഏറ്റുപിടിക്കുകയോ ഒക്കെ ചെയ്താല്‍ അത് അവരുടെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ കണ്ണൂസിന് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. അത്രയേ ഉള്ളൂ. അതിനുപകരം ഇത്രയധികം റീഡര്‍ഷിപ്പുള്ള (താങ്ക് യൂ, താങ്ക്യൂ) ഞാന്‍ മറ്റുള്ളവരെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയുമ്പോള്‍ ഗോഡ്ഫാദറില്‍ ബോബനും മോളിയും വായിച്ച് ഇന്നസെന്റ് ചിരിച്ചതുപോലെ ചിരിക്കാനേ എനിക്ക് പറ്റുന്നുള്ളൂ.

    അതുകൊണ്ട് കണ്ണൂസേ, മലയാളം ബ്ലോഗില്‍ ഇടതുപക്ഷക്കാരുടെ അഭിപ്രായത്തിന് കടകവിരുദ്ധമായി അഭിപ്രായമുള്ളവനും തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെ തങ്ങളുടെ അഭിപ്രായം പറയാനുള്ള സാഹചര്യം ഉണ്ടാവണം. തനിക്ക് ശരി എന്ന് തോന്നി ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, അത് ശരിയാണെന്ന് തോന്നുന്ന മറ്റുള്ളവര്‍ ആ കാര്യത്തെ പിന്തുണയ്ക്കുമ്പോള്‍, അവരുടെ ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള നല്ലമനസ്സ് മലയാളം ബ്ലോഗിലുണ്ടാവണം. പക്ഷേ “ഓ ഈ പറയുന്നതുപോലെയൊന്നുമില്ല, ഇനി അങ്ങിനെയെങ്ങാനുമുണ്ടെങ്കില്‍ ഞാന്‍ അതിനോട് യോജിക്കുന്നുമില്ല” എന്ന ടോക്കണ്‍ സ്റ്റേറ്റ്‌മെന്റ്സിന് അതിന്റേതായ ബഹുമാനം ഞാന്‍ കൊടുക്കുന്നു. ഈ അടുത്തിടെയും മലയാളം ബ്ലോഗില്‍ കണ്ടു ആ പ്രവണത-ഒരിടത്ത് ചോരതിളച്ചു-സംശയം ചോദിച്ചയാളെ കൊന്ന് കൊലവിളിച്ചു; മറുവശത്ത് ചോര ചുമ്മാ ഒന്ന് ചൂടായി-അത്രമാത്രം. മാത്രവുമല്ല നല്ല വിശകലനവും പുതിയ പുതിയ അറിവുകള്‍ പങ്ക് വെക്കലും-മൊത്തത്തില്‍ നല്ല ശാന്തമായ അന്തരീക്ഷം (ലിങ്ക് ചോദിക്കരുതേ, തരില്ല :))

    അതുകൊണ്ട് കണ്ണൂസേ,

    1. കണ്ണൂസ് രണ്ട് ലിങ്ക് ഇങ്ങു തന്നു, ഞാന്‍ രണ്ട് ലിങ്ക് അങ്ങോട്ട് തന്നു എന്നതല്ലായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. എന്റെ ഇടതുപക്ഷവിരുദ്ധതയില്ലായ്മയുടെ ഉദാഹരണമായി ഇതും ഇതും ഇതും പിടിച്ചോ എന്നൊക്കെ പറയുന്ന ലെവലില്‍‌നിന്നൊക്കെ മലയാളം ബ്ലോഗ് വളര്‍ന്ന സ്ഥിതിക്ക് ഇനി അത്തരം കളികള്‍ക്ക് സ്ഥാനമില്ലല്ലോ. എല്ലാം യുണിക്കോഡില്‍ കിടപ്പുണ്ടല്ലോ.

    2. ലേബലോത്‌പ്രേക്ഷ എന്നതിനു പകരം ഒതുക്കലോത്‌പ്രേക്ഷ എന്നായിരുന്നു ഈ പോസ്റ്റിന്റെ തലക്കെട്ട് വരേണ്ടിയിരുന്നതെന്നൊരു തോന്നല്‍. ലേബലോത്‌പ്രേക്ഷ എന്ന് തലക്കെട്ടിയതു കാരണം പോസ്റ്റിന്റെ അവസാനമുള്ള ലേബലുകളില്‍ വരെ കണ്ണൂസും സൂരജും കയറിപ്പിടിച്ചപ്പോള്‍ എനിക്കൊന്നും മിണ്ടാന്‍ വയ്യാതായി :)

    3. ഈ പോസ്റ്റുകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് ചുരുക്കം പേര്‍ക്കെങ്കിലും മനസ്സിലായി. ഞാന്‍ ഹാപ്പി.

    4. :)

     
  32. At Thu May 15, 09:27:00 PM 2008, Blogger myexperimentsandme said...

    വീണ്ടും നിഷ്‌കളങ്കന്‍ ആവല്ലേ വക്കാരീ

    എന്റെ പൊന്ന് കണ്ണൂസേ, എനിക്കെന്തോ കാര്യമായ പ്രശ്‌നമുണ്ടല്ലേ. എന്റെ ആ ചോദ്യം കണ്ടപ്പോള്‍ ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചതാണെന്നോ, നിഷ്കളങ്കനെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാണെന്നോ നിഷ്കളങ്കന്‍ കളിച്ചതാണെന്നോ കണ്ണൂസിന് തോന്നിയെങ്കില്‍ എനിക്കെന്തോ പ്രശ്നമുണ്ടല്ലോ കണ്ണൂസേ.

    എന്റെ ആ ചോദ്യം തീര്‍ച്ചയായും അങ്ങിനെയൊരു പോസ്റ്റ് ഇതുവരെ ഇടതുപക്ഷക്കാര്‍ ഇട്ടില്ല എന്നതുകൊണ്ട് തന്നെയായിരുന്നു. പക്ഷേ എന്റെ ആവശ്യവും അത് തന്നെയായിരുന്നു (രാധേയന് ഏറ്റവും ആദ്യം കൊടുത്ത കമന്റ് ഉദാഹരണം). അത് ചെയ്യാത്തിടത്തോളം കാലം ഇടതുപക്ഷസഹാനുഭൂതിക്കാരുടെ വലതുപക്ഷക്കാരുടെ കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രസംഗങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്തുകൊണ്ട് ആര്‍ എന്ത് ചെയ്താലും കൊലപാതകത്തിനാണെങ്കില്‍ ഞങ്ങളില്ല എന്ന് പറയാന്‍ ഇടതുപക്ഷക്കാര്‍ക്ക് പറ്റുന്നില്ല? അങ്ങിനെയൊരു പോസ്റ്റിടാന്‍ രാഷ്ട്രീയബോധമൊന്നും വേണ്ടല്ലോ കണ്ണൂസേ, സ്വല്പം മനുഷ്യത്വം മാത്രം മതിയല്ലോ.

     
  33. At Sun May 18, 11:49:00 AM 2008, Blogger Suraj said...

    പ്രിയ ഇഞ്ചിപ്പെണ്,

    "സൂരജ്, കാണിച്ച് തന്ന ലിങ്കൊക്കെ ബ്ലോഗിലെ
    പ്രഖ്യാപിത കാര്‍ഡ് കാരിയിങ്ങ് ഇടതുപക്ഷ്ക്കാരല്ലല്ലോ. അവരെവിടെയാണ് മറ്റാരേം പഴിചാരാതെ അപലപിച്ചിരിക്കുന്നത്? സത്യമായിട്ടും ഒന്ന് ആശ്വസിക്കാനാണ്. എന്റെ നിഗമനങ്ങള്‍ തെറ്റെന്നും അറിയാനാണ്. "


    കാര്‍ഡ് കാരിയിംഗ് ഇടതു പക്ഷമോ ? ഹ ഹ ഹ!
    അത്ഭുതം ! മഹാത്ഭുതം ?!

    ഇഞ്ചി ഇപ്പോ ഈ പുതുതായി പറഞ്ഞ ഈ ലെഫ്റ്റ് ലീനിംഗ് ആരാ ?
    അപ്പോള്‍ ലേബലടിയില്‍ ആരും മോശമല്ല എന്നല്ലേ അര്‍ത്ഥം ?

    പ്രിയ വക്കാരി ജീ,

    ചില ഡൌട്ടുകള്‍ ചോദിച്ചോട്ടേ ? (കാപ്പി കുടിക്കാന്‍ വരാം. തീര്‍ച്ചയായും, പക്ഷേ വക്കാരിയെ ഒന്നു കിട്ടണ്ടേ :))

    1. “കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊലപാതക പരമ്പരയുടെ 2008 വെര്‍ഷന്‍ തുടങ്ങിയപ്പോഴേ, നിങ്ങള്‍ കാണിക്കുന്നത് ഭരണകൂടഭീകരതയാണ്, ഗുജറാത്തില്‍ ബി.ജെ.പിയെപ്പറ്റി പറഞ്ഞത് തന്നെ വള്ളിപുള്ളി വിടാതെ നിങ്ങള്‍ കണ്ണൂരില്‍ ചെയ്യുകയാണ്, ആറെസ്സെസ്സിനൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുകയല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പണി, ഇനിയെങ്കിലും കണ്ണൂരിലെ കൊലപാതക ആസൂത്രണം മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ത്തിയില്ലെങ്കില്‍ ... എന്നൊക്കെ പറഞ്ഞ്, ശക്തമായ ഭാഷയില്‍ ഒരു ഇടതുപക്ഷ അനുഭാവി മാര്‍ക്‍സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതകപരമ്പരയ്ക്കെതിരെ ആ കൊലപാതക ആസൂത്രണങ്ങളെ മാത്രം പരാമര്‍ശിച്ച് ഇട്ട ആ പോസ്റ്റിന്റെ ലിങ്ക് എവിടെയാണ്?”

    വക്കാരി ജി ഉദ്ദേശിക്കുന്ന ആ ഇടതു പക്ഷ അനുഫാവി(കള്‍) ആരാ വക്കാരി ജീ ?

    രണ്ടു കൂട്ടരു ഈ കൊല നിര്‍ത്തണം എന്ന് പറഞ്ഞവരാണ് അധികവും എന്നാണ് ആ ലിങ്കുകളിലെ പോസ്റ്റുകളിലും കമന്റുകളിലും കാണുന്നത്.(എന്റെ കാഴ്ചയുടെ കുഴപ്പമാവും :) സംഘപരിവാര്‍ അനുഭാവിയെന്ന് സ്വയം പ്രഖ്യാപിച്ചവരും ഇതു തിരിച്ചു പറയണം എന്ന് വക്കാരി ജീക്ക് തോന്നിയില്ലേ ? അതായത് “മാര്‍ക്സിസ്റ്റുകാരോടൊപ്പെം കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുകയല്ല ആറെസ്സെസ്സിന്റെ പണി, ഇനിയെങ്കിലും കണ്ണൂരിലെ കൊലപാതക ആസൂത്രണം ആര്‍.എസ് എസ് നിര്‍ത്തിയില്ലെങ്കില്‍ ...” എന്ന് ശക്തമായ ഭാഷയിലൊക്കെ...യേത് ?

    (വക്കാരിയെന്തു ചോദിക്കണം, എന്തു തോന്നണം എന്നൊക്കെ ഡിക്റ്റേറ്റ് ചെയ്യുന്നത് ഫാഷിസമാണെന്നറിയാം, എന്നാലും വെറുതേ ഒരു ഡൌട്ട്)

    2. “ആ പോസ്റ്റ് മകരജ്യോതി വ്യാജമാണോ സത്യമാണോ എന്ന പോസ്റ്റല്ലായിരുന്നു, അതിനെപ്പറ്റി ഗവേഷിക്കാന്‍. മറിച്ച് യുക്തിവാദികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു. വിശ്വാസങ്ങള്‍ വ്യാജമെന്ന് തെളിയിക്കാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ എടുക്കേണ്ട നിലപാടായിരുന്നു എന്റെ പോയിന്റ്. അതുകൊണ്ട് തന്നെ “ജ്യോതിഷത്തെപ്പറ്റി ഗവേഷണം നടത്തണം എന്നു പറഞ്ഞ വക്കാരി എന്തുകൊണ്ടു് ഇവിടെയും ഗവേഷണം/അന്വേഷണം വേണം എന്നു പറയുന്നില്ല?“ എന്ന ചോദ്യത്തിന് അവിടെ എത്രമാത്രം പ്രസക്തിയുണ്ട് എന്നും എനിക്കറിയില്ല. മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിനെ പരാമര്‍ശിക്കുന്ന പോസ്റ്റ് വളരെ സമര്‍ത്ഥമായി മകരജ്യോതി വ്യാജമാണോ സത്യമാണോ എന്ന് മാറിയത് കണ്ണൂസ് കണ്ടില്ല അല്ലേ. ഞാന്‍ കണ്ടിരുന്നു.”

    മേല്‍ക്കൊടുത്തത് കണ്ണൂസ് ജിയോട് പറഞ്ഞതാണെങ്കിലും ഒന്ന് വെറുതേ കേറി പിടിച്ചോട്ടേ:)

    നകുലന്റെ ആകുലതകള്‍ എന്ന രാജീവ് ജീയുടെ പോസ്റ്റിന്റെ വിഷയമെന്താ ? അതില്‍ വക്കാരി ജി കേറി തൂങ്ങിയ വിഷയമെന്താ ? എല്ലായിടത്തും പോസ്റ്റിലെ വിഷയം മാത്രമേ വക്കാരിയുടെ ചര്‍ച്ചയ്ക്കു വിധേയമാകാറുള്ളൂ ? (വീണ്ടും) അത്ഭുതം!

    ഉമേഷ് ജീടെ ബ്ലോഗിലെ ജ്യോതിഷ ചര്‍ച്ചയിലും അശോക് കര്‍ത്തായുടെ ബ്ലോഗിലെ സാനിറ്ററി നാപ്കിന്‍ ചര്‍ച്ചയിലും അങ്ങനെയൊന്നുമല്ലല്ലോ വക്കാരി ജീ കണ്ടത് ?

    ഓ.ടോ:

    “ഒരാള്‍ ഒരു പോസ്റ്റിട്ടിട്ട് അവസാനം ഞാന്‍ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചത് ഇതും ഇതും ഇതുമായിരുന്നു എന്ന് വാദിക്കേണ്ടി വരുന്നിടത്തോളം ഭയാനകമായി എനിക്ക് തോന്നിയിരിക്കുന്നത് ഒരൊറ്റ കാര്യമേ ഉള്ളൂ- ഒരു തമാശ പറഞ്ഞിട്ടിട്ട് അത് വിശദീകരിക്കേണ്ടിവരുന്ന ആ അവസ്ഥ”

    അതു ശരിയാ, സരസകുമാരന്‍ പിള്ളയ്ക്ക് (വക്കാരി ജീക്ക് തന്നെ കടപ്പാട്) ബ്ലോഗും പോസ്റ്റും കമന്റുമെല്ലാം തമാശയാണല്ലോ. അല്ലേ ?

    പോസ്റ്റ് വിശദീകരിക്കുന്നത് ഭയാനകമാണെങ്കില്‍ കമന്റ് വിശദീകരിക്കുന്നതോ ? ('ബീഭത്സ'മാണോ ? ഭയാനകത്തിനൊരു സൂപ്പര്‍ലേറ്റീവ് തരൂ ഉമേഷ് ജീ:)

     
  34. At Mon May 19, 07:03:00 PM 2008, Blogger myexperimentsandme said...

    ഹ...ഹ സൂരജേ, എന്റെ ഒരു ബ്ലോഗ് ജീവചരിത്രം എഴുതാന്‍ നോക്കിയാല്‍ ചുറ്റിപ്പോകുമല്ലേ? അതുകൊണ്ടല്ലേ ഞാന്‍ ബ്ലോഗാത്മകഥ എഴുതാതെ ഇരിക്കുന്നത്.

    സൂരജിന്റെ
    1-ന് ഉത്തരം മുട്ടി
    2-ന് അതിലും ശക്തമായി മുട്ടി :)

    പിന്നെ സമയം കിട്ടുന്നപോലെ എന്റെ കാളമൂത്രത്തില്‍ കൂടി ഒന്ന് മൈക്രോസ്കോപ്പ് വെച്ചുനോക്കിയാല്‍ ഒന്നിന് എന്തെങ്കിലും ഉത്തരം കിട്ടുമോ എന്നൊന്ന് നോക്കണോ? രണ്ടിന്റെ ഉത്തരം ബ്ലോഗ് ജീവചരിത്രമെഴുതുന്നവരെയായിരിക്കുമോ കൂടുതല്‍ ബാധിക്കുന്നത്? രണ്ടിന്റെ ഉത്തരത്തിന്റെ ഒരു ഭാഗമെങ്കിലും കാളമൂത്രത്തില്‍ നിന്ന് കിട്ടുമോ എന്നൊന്ന് നോക്കണോ?

    :)

     
  35. At Tue May 20, 08:32:00 PM 2008, Anonymous Anonymous said...

    ‘അയം നിജ: പരൈവേതി
    ഗണനാ ലഘുചേതസാം
    വിശാലഹൃദയാനാം തു
    വസുധൈവ കുടുംബകം’ എന്ന അനുഷ്ടുപ്പ് ശ്ലോകത്തിന്റെ അവസാനത്തെ വരി രാധേയന്‍ എഴുതിയതു കണ്ടു. അതിന്റെ മറ്റുവരികള്‍ അദ്ദേഹത്തിന്റെ അത്ര വിവരമില്ലാത്തവര്‍ക്കുവേണ്ടി എഴുതാമെന്നു കരുതി. ഇതില്‍ ദേശീയത, ഉപദേശീയത എന്നൊന്നും കണ്ടില്ല.
    ഇതിന്റെ ഒരേകദേശവിവര്‍ത്തനം ഇതാ:(സവര്‍ണ്ണവര്‍ഗീയഫാഷിസ്റ്റുകള്‍ പുസ്തകങ്ങള്‍ ഒളിപ്പിച്ചുവച്ചതു കാരണംസംസ്കൃതം പഠിക്കാന്‍ സാധിക്കാതിരുന്ന പല ബ്ലോഗര്‍ക്കും രാധേയന്‍ കോട്ടുന്ന ശ്ലോകങ്ങള്‍ ദഹിക്കണമെന്നില്ലല്ലോ?)
    ‘ഇതെന്റേ,തിതു മറ്റോന്റേ-
    തെന്നു കൂട്ടുന്നു ചെറ്റകള്‍
    വിശാലഹൃദയന്മാര്‍ക്കു
    കുടുംബം ഭൂമിതന്നെയാം!‘
    (ചെറ്റ്= അല്പം; ചെറ്റ= അല്പന്‍)
    ഇതു ഉപനിഷത്തിലേതാണെന്നു രാധേയന്‍ പറഞ്ഞു.കാക്കത്തൊള്ളായിരം ഉപനിഷത്തുകളില്‍ ഏതിലുള്ളതാണെന്നു പറഞ്ഞുതന്നാല്‍ വായിച്ചുനോക്കാമായിരുന്നു. ആ ‘ഉപനിഷദിക് ഔട്ട് ലുക്ക്’നന്നെന്നോ? അങ്ങനെ സമ്മതിച്ചു കൊടുത്താല്‍ പരമ്പൂജനീയ സര്‍വശ്രീ: വാജ്പേയി, അദ്വാനി,ജോഷിമാരുടെ സാംസ്കാരികദേശീയതാവാദത്തില്‍ നിന്നു അധികം ദൂരത്തല്ലല്ലോ താങ്കള്‍?
    ചൈനക്കുവേണ്ടി നേപ്പാളിനെ ഒറ്റിക്കൊടുത്ത പ്രചണ്ഡയെ അവിടുത്തെ മാവോയിസ്റ്റുകളില്‍ (പ്രചണ്ഡയുടെ ഗെയിം പ്ലാന്‍ അറിയാത്ത)രാജ്യസ്നേഹമുള്ളവര്‍ നാളെചെയ്യുന്നതും, കമ്മ്യൂണിസ്റ്റൂപാര്‍ടിയുടെ അഖിലേന്ത്യാനേതൃത്വത്തെയും, അവരുടെ മൂടുതാങ്ങികളായ ലൊകല്‍നേതാക്കളേയും ഇവിടുത്തെ, പാര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കുകയും കൊലനടത്തുകയും ചെയ്യുന്ന അന്ധവിശ്വാസികളായ അണികള്‍ നാളെ ചെയ്യുന്നതും എന്തെന്നു ഞാനിന്നു സ്പെകുലേറ്റിവ് ആയി പറ്ഞ്ഞാല്‍ -അതു എനിക്കു തന്നെ അപകടം വരുത്തിവെക്കുമോ ആവോ?
    -ചിന്താസ്വാതന്ത്ര്യം ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അടിയറ വെക്കാത്ത ഒരു ഭാരതീയന്‍

     
  36. At Tue May 20, 11:42:00 PM 2008, Anonymous Anonymous said...

    അറ്റന്‍ഷന്‍ പൊതുവെ കുറവായ എന്നെപ്പോലുള്ളവര്‍ക്കുവേണ്ടി ഒരു "ക്രോഡീകരണം" (വാക്കിനു കടപ്പാട്‌ പണ്ടു പങ്കെടുത്ത എസ്‌ എഫ്‌ ഐ മീറ്റിങ്ങുകള്‍ക്ക്‌)

    വക്കാരി ഉവാച: നടക്കുന്നതും ഞാന്‍ താറവുപോലെ, പറയുന്നതും ഞാന്‍ താറാവുപോലെ. പക്ഷേ നിങ്ങളെന്താണെന്നെ താറാവേയെന്നു വിളിക്കുന്നത്‌. ഞാനൊരു കൊച്ചു കോഴിയല്ലേ? ഈ ബ്ലോഗിന്റെ പേരു തന്നെ "നിലാവത്തെകോഴി.ബ്ലോഗ്‌സ്പോട്‌.കോം" എന്നല്ലേ. എന്റെ എല്ലാമെല്ലാമല്ലേ? എന്റെ ചേലൊത്ത ...

    കണ്ണൂസ്‌ ഉവാച: ഇന്നലെ നീയിട്ട മുട്ട ഇന്ന് ഞാന്‍ ചുട്ട മുട്ട ദോശ. അതു തിന്നിട്ടിതുവരേക്കും എന്റെ അര്‍ശസ്സെന്നെ മുട്ടിച്ചിട്ടുമില്ല. അതിനാല്‍ നീ കോഴിയല്ല. റിഡക്ഷിയോ അഡ്‌ അബ്സേര്‍ഡം പ്രകാരം നീ താറാ. കോഴിറ്റോ എഗ്ഗോ സും.

    ഇഞ്ചി ഉവാചി: കൊക്കരക്കോ കോ. എന്നെയും ആരേലും താറാമ്മേ എന്നു വിളിക്കൂന്നേ. അല്ലേല്‍ ഞാന്‍ ഹിലരിയോടു പറയുമേ.

    രാധേയന്‍ ഉവാച:
    ബ്ലൊഗനായിങ്ങനെ ജനിച്ചു ഭൂമിയില്‍
    നടുവര്‍ഗ്ഗത്തിന്റെ നടുവില്‍ ഞാന്‍
    ഈ നരകത്തീന്നെന്നെ കരകേറ്റീടണേ
    നിറതാടിക്കാരന്‍ തിരുമാര്‍ക്ക്സേ

    [ബ്ലൊഗന്‍ - പ്രാസമുള്ള ബ്ലോഗന്‍ [poetic license]; നടുവര്‍ഗ്ഗം - ഇഞ്ചി ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗം]

     
  37. At Wed May 28, 05:59:00 PM 2008, Blogger The Prophet Of Frivolity said...

    വളരെ നല്ല കുറിപ്പ്.വായിച്ചു കഴിഞ്ഞപ്പോ മനോജ് കെ ജയന്റെ ഡയലോഗാണ് ഓര്‍മ്മ വന്നത്..’സന്തോഷമായമ്മേ,സന്തോഷമായി’. പ്രതേകിച്ചും താങ്കള്‍ എല്ലാ ലിങ്കുകളും കഷ്ടപ്പെട്ട് കോര്‍ത്തുവെച്ച് നല്ല ഒരു വായനാനുഭവം ഒരുക്കിയെന്നത്.എന്തൊരനുഭവമായിരുന്നെന്നോ ചില പോസ്റ്റിലെ താങ്കളുടെ കമന്റുകളിലൂടെ നീന്തി നടക്കാന്‍! ഞാന്‍ പണ്ടീ ബ്ലോഗില്‍ ഒരു കമന്റെഴുതിയിരുന്നു, “Obfuscation by exegesis“. അത് ഇങ്ങനെവേണമെങ്കില്‍ മാറ്റി
    എഴുതാം:obfuscation by exegesis which is built upon the implicit assumption that the reader can be befuddled by sophistry need not necessarily come out successful always.

    Anyways..Welcome back.

    ചര്‍ച്ചാവിഷയത്തിന്നപ്പുറമുള്ളത്: നിങ്ങള്‍ നല്‍കിയ എതോ ഒരു ലിങ്കില്‍ ഞാന്‍ ലാപുടയുടെ ഒരു വിശദീകരണം കണ്ടു.അതുമാത്രം മതി ബാക്കിയെല്ലാം വായിച്ചതിന്റെ വല്ലായ്മ മാറാന്‍. He is, believe me, amazingly brilliant.(അത് വായിച്ചപ്പോ എനിക്ക് ആദിശങ്കരനും മണ്ഡനമിശ്രയും തമ്മില്‍ നടന്ന വാഗ്വാദമാണ് ഓര്‍മ്മ വന്നത്.അവരുടെ ചര്‍ച്ചാവിഷയമല്ല;എന്തു പണയം വെച്ചാണ് അവര്‍ ചര്‍ച്ച തുടങ്ങിയിരുന്നത് എന്ന്)

     
  38. At Wed May 28, 08:06:00 PM 2008, Blogger myexperimentsandme said...

    need not necessarily come out successful always

    പ്രൊഫെറ്റേ, എല്ലായ്‌പ്പോഴും വിജയം പ്രതീക്ഷിക്കുന്നവന്‍ മിടുമിടുക്കന്‍ എന്നല്ലേ :) കാല്‍‌ഭാഗമെങ്കിലും വിജയിച്ചെങ്കില്‍ ഹാപ്പിയായിക്കൊള്ളണം എന്നാണല്ലോ :)

     
  39. At Wed May 28, 08:36:00 PM 2008, Blogger myexperimentsandme said...

    അതിനിടയ്ക്ക് പോയി ലാപുടയുടെ കമന്റ് തന്നെ വായിച്ചു. ഇതാണ് പ്രശ്‌നവും. :)

    ലാപുടയുടെ കമന്റൊക്കെ വായിച്ചാല്‍ പിന്നെ എന്റെ കാര്യം കട്ടപോലുമില്ലാത്ത പുകയാവില്ലേ. ഞാനെന്താണ് പ്രത്യേകം പറഞ്ഞത്? അവിടെ അജിത്ത് എന്നോട് പറഞ്ഞത് വായിക്കുക; എന്നിട്ട് ഇപ്പോള്‍ ചില ഇടതുപക്ഷസഹാനുഭൂതരുടെ സമാനകാര്യങ്ങളിലുള്ള നിലപാടുകള്‍ വായിക്കുക; എന്നിട്ട് അജിത് പറഞ്ഞത് ഒന്നുകൂടി വായിക്കുക-അങ്ങിനെ ചെയ്താല്‍, അതുമാത്രം ചെയ്താല്‍, പ്രൊഫെറ്റിന് ഒരു കണ്‍ഫ്യൂഷനും ഉണ്ടാവില്ല.

    ഞാന്‍ ഇങ്ങിനെ വായക്കാരൊക്കെ മണ്ടന്മാരാണെന്ന് തീരുമാനിച്ച് വളച്ചുതിരിച്ചെഴുതുന്നുവെങ്കിലും ശുദ്ധനായത് കാരണം എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുടെ ആവശ്യമേ ഇല്ലല്ലോ. ഈ പോസ്റ്റില്‍ ഉദ്ദേശിച്ചത് ഇത്രമാത്രം-ലേബലടിക്കേണ്ട, ബ്ലോഗറുടെ ബ്ലോഗ്ചരിതം എഴുതാന്‍ നോക്കേണ്ട. ഓരോ പോസ്റ്റിലും എന്താണ് പറഞ്ഞതെന്ന് മാത്രം നോക്കി, ആ പറഞ്ഞതിനെ അടിസ്ഥാനപ്പെടുത്തി മാത്രം കാര്യങ്ങള്‍ പറഞ്ഞാല്‍ ബി.പി ആവശ്യത്തിനായിത്തന്നെ ഇരിക്കും. പറയുന്ന ആളെ തപ്പാന്‍ പോകുമ്പോഴാണ് പ്രശ്‌നം. ഒരിടത്ത് പറഞ്ഞത് അവിടെപ്പറഞ്ഞത് മാത്രം. അതിനെ അപ്പുറത്ത് പറഞ്ഞതും ഇപ്പുറത്ത് പറഞ്ഞതുമൊക്കെയായി ബന്ധപ്പെടുത്തി ജീവചരിത്രം എഴുതാന്‍ പോയാല്‍ വട്ടാവും.

    പിന്നെ ആ ലിങ്കെല്ലാം കുത്തിയിരുന്നെടുത്ത് (യുണിക്കോഡിന് നന്ദി) പ്രൊഫെറ്റിന് നല്ലൊരു വായനാനുഭവം തന്നതിന് എനിക്കുള്ള നന്ദി പാഴ്സലായി ലാല്‍‌സ്‌സലാം.

    :)

     
  40. At Sun Sep 07, 06:43:00 PM 2008, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    വക്കാരി ജീ,

    എനിക്ക്‌ കഴിഞ്ഞ ആഴ്ച വീതിയുള്ള ബാന്‍ഡ്‌ കണക്ഷന്‍ കിട്ടി - എന്തോ ഭാഗ്യം . അതുകാരണം വലിയ കമന്റുകളുള്ള പോസ്റ്റുകള്‍ വായിക്കുവാന്‍ സാധിക്കുന്നു, വലിയ കമന്റുകള്‍ പോസ്റ്റുവാന്‍ സാധിക്കുന്നു ആകെ ഒരു 'വലിയ മയം' ഇനി ബ്രഹ്മമായോ പോലും ബൃംഹണസ്വഭാവം ബ്രഹ്മത്തിന്റേതാണല്ലൊ.

    ഈ കമന്റിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. പണ്ടെനിക്ക്‌ പരസ്യപ്പലക ആയിരുന്ന , ചന്ത്രക്കാരന്റെ പോസ്റ്റ്‌ (ചന്ത്രക്കാരനൊരു വലിയ താങ്ക്സ്‌ - എന്റെ പ്രൊഫെയില്‍ വ്യൂ ഏതാണ്ട്‌ 300 ല്‍ നിന്നും ആ ഒരാഴ്ച്ച കൊണ്ട്‌ 9000 ആക്കിത്തന്നതിന്‌, അനേകം സൗഹൃദ മെയിലുകള്‍ കൊണ്ട്‌ എന്റെ ഇന്‍ബോക്സ്‌ അന്നു നിറച്ചുകൊണ്ടിരുന്നതിന്‌) വലിപ്പക്കൂടുതല്‍ കാരണം എനിക്ക്‌ വായിക്കുവാന്‍ സാധിച്ചിരുന്നില്ല - slow connexion തുറക്കാന്‍ അനുവദിച്ചിരുന്നില്ല എന്നു സാരം. അതിപ്പോള്‍ വായിക്കുവാന്‍ അതിലേക്കുള്ള ലിങ്കും കണ്ണൂസിന്റെ കമന്റില്‍ നിന്നു കിട്ടി.

    മുഴുവന്‍ വായിച്ചു ആനന്ദതു ന്ദിലനാകുവാന്‍ സാധിച്ചു.

    അല്ല പണ്ടെങ്ങാണ്ട്‌ യാഹുവില്‍ എന്തൊക്കെയോ ആരൊക്കെയോ കട്ടെടുത്ത്‌ പ്രതിഷ്ടിച്ചു എന്നൊക്കെ കേട്ടല്ലൊ അതിന്റെ ഒക്കെ ആള്‍ക്കാരാരാണൊ പോലും


    ഇവിടെ ദേ ഇങ്ങനെയും ഏതാണ്ടൊക്കെ കാണുന്നു -
    "ഇനിയും കഥകള്‍ മെനയൂ. ബ്ലോഗില്‍ മര്യാദയ്ക്ക് നാലു പോസ്റ്റ് പോലും വെക്കാത്തവര്‍ മലയാളം ബ്ലോഗില്‍ രാഷ്ട്രീയം കളിക്കുന്നതാണ് മലയാളം ബ്ലോഗിന്റെ പ്രധാന പ്രശ്നം. എന്നിട്ട് ഇവരൊക്കെ കൂടി ചാറ്റിലും മറ്റും ആളുകളെക്കുറിച്ച് പരദൂഷണവും ഗോസിപ്പോടും ഗോസിപ്പും. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന നാട്യം വേണ്ട ദില്‍ബാസുരാ. നല്ല വ്യക്തമായി അറിയാം എന്താണ് ഉദ്ദേശ്യം എന്ന്. യാഹൂ പ്രശ്നത്തില്‍ എങ്ങിനെയെങ്കിലും ബെന്നിയെ രക്ഷിക്കും എന്ന് നാട് നീളെ പറഞ്ഞോണ്ട് നടന്നിട്ട് കാണിച്ച അല‍മ്പൊക്കെ അറിയാം. അതിന്റെ ഒരു ചെറിയ സാമ്പിളാണിത്. താഴോട്ടും വായിച്ചോക്കണേ. ഇനി അതല്ല ഉദ്ദേശിച്ചേ, വളരെ നിഷ്കളങ്കമായിരുന്നു എന്നൊക്കെ പറയുന്നത് ഒരാളുടെ മുഖത്ത് അടി പറ്റിച്ചിട്ട്, കൊതുകിനെ അടിച്ചു എന്ന മാതിരിയുള്ള തമാശയാണേ! അന്നൊക്കെ ബ്ലോഗില്‍ നടമാടിയ വേഷം കെട്ടുകള്‍ എന്തായിരുന്നു എന്ന് എന്നെക്കൊണ്ട് പിന്നേം എഴുതിപ്പിക്കരുത്. ഇത്തവണ വെറുതേ ജെനറലായി പറഞ്ഞുപോവില്ല.


    പ്രതിലോമത്തം -( ഈ സംസ്കൃതം എന്നു പറയുന്നതാണൊ ഈ പ്രതിലോമം? ) കാണിക്കാതെ ഇനി ഞാനും ----

     

Post a Comment

<< Home