വക്കാരീസ് ടിപ് ഫോര്‍ സ്ട്രെസ് ഫ്രീ പ്രതികാരം.
ജീവിതത്തില്‍ ആരോടെങ്കിലും ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും പ്രതികാരം ചെയ്യണമെന്ന് തോന്നാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അടുത്ത ബ്ലോഗിലേക്ക് പോവുക. അല്ലാത്തവര്‍ ഈ പോസ്റ്റ് മൊത്തം വായിക്കുക (വല്ല കാര്യവുമുണ്ടോ പ്രതികാരചിന്തകള്‍ കൊണ്ടുനടന്നിട്ട്? ദോ ഇപ്പോള്‍ ഇതു മൊത്തം വായിക്കേണ്ടി വന്നില്ലേ?):)
അതായത് നമുക്ക് ആരോടെങ്കിലും എന്തെങ്കിലും കാര്യത്തിന്റെ പേരില്‍ പ്രതികാരം ചെയ്യണം. മധുരമായ പ്രതികാരം, മധുരമായ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും എങ്ങിനെയാണ് അതൊക്കെ മധുരമാവുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. അതുകൊണ്ട് ഞാന്‍ എന്റേതായ ഒരു പ്രതികാര സ്ട്രാറ്റജി ഉണ്ടാക്കി.
സാധാരണ പ്രതികാരമെന്ന് കേള്‍ക്കുമ്പോള്‍ ഉടന്‍ നമ്മുടെ മനസ്സില്‍ വരുന്നത് അപരന്റെ അധോഗതി, നാശം, അയാള്‍ നീറിനീറി നീറി നീറുകടിച്ചതുപോലെ നടക്കുന്നത് ഇതൊക്കെയല്ലേ? ഇതൊക്കെ ഇങ്ങിനെയേ ആകാവൂ എന്നാരാണ് പറഞ്ഞത്? ഒരുത്തനോട് പ്രതികാരം ചെയ്താല്‍ പിന്നെ അവന്റെ അധോഗതിതന്നെ കാണണമെന്ന് വല്ല നിയമവുമുണ്ടോ? നിന്റെ കരണത്തടിക്കുന്നവന്റെ മറ്റേ കരണവും കാണിച്ചുകൊടുക്കൂ, കാരണമൊന്നും ചോദിക്കാതെ എന്നല്ലേ ബൈബിളിലും പറഞ്ഞിരിക്കുന്നത്? പ്രതികാരമൊന്നും ചെയ്യരുത്, എല്ലാവരോടും ക്ഷമിക്കണം, നമ്മളെ ദ്രോഹിച്ചാലും നമ്മള്‍ ദ്രോഹിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ ഇന്നത്തെക്കാലത്ത് നമുക്ക് അതൊന്നും അത്ര എളുപ്പമായിരിക്കില്ല. ഒരുത്തന്‍ നമുക്കിട്ട് പാരവെച്ചാല്‍ തിരിച്ചെന്തെങ്കിലും ചെയ്താലേ നമുക്ക് ശരിയാവൂ. എന്നാല്‍ അങ്ങിനെയൊക്കെ ചെയ്യുന്നത് മോശമല്ലേ, ശരിയല്ലല്ലോ എന്നൊക്കെയോര്‍ത്ത് നമുക്ക് മനസമാധാനത്തോടെ ചെയ്യാനും പറ്റുന്നില്ല. അങ്ങിനെ അവസാനം നമുക്ക് കിട്ടാനുള്ള പാരകളൊക്കെ കിട്ടുകയും ചെയ്യും, തിരിച്ചൊന്നുമൊട്ട് ചെയ്യാനും പറ്റില്ല, നമ്മുടെ ബീപ്പീ കൂടും, ആകെമൊത്തം വട്ടാകും. പാരവെച്ചവനോ, പരമസുഖവും. അതെന്ത് നീതി? ഇനിയെങ്ങാനും പ്രതികാരം ചെയ്താലോ, പിന്നെയും മൊത്തം മനഃസാക്ഷിക്കുത്ത്. ഇത്രയ്ക്ക് വേണ്ടായിരുന്നു, ഇതിങ്ങിനെയൊന്നുമാവുമെന്നോര്‍ത്തില്ല എന്നൊക്കെയുള്ള ചിന്തകാരണം പിന്നെയും ബീപ്പി കൂടുന്നത് നമ്മുടെ തന്നെ. വിക്റ്റിം പിന്നെയും വിക്റ്റിമൈസ് ചെയ്യപ്പെട്ടുകൊണ്ടേ ഇരിക്കുന്നു.
അതുകൊണ്ട് ഞാന്‍ പറയുന്നു, പാരവെച്ചാല്‍, ദ്രോഹിച്ചാല്‍ പ്രതികാരം ചെയ്യുക തന്നെ വേണം. എന്നാല്‍ നമുക്കൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാനും പാടില്ല. ആരും നമ്മളെ പ്രതികാരം ചെയ്തു എന്നതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനും പാടില്ല. പക്ഷേ എങ്ങിനെ?
സോ സിമ്പിള്‍. നമ്മള്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. എന്താണ് ആ പ്രതികാരത്തില്‍ നിന്നും നമ്മള്‍ ആത്യന്തികമായി പ്രതീക്ഷിക്കുന്നത്? നമ്മുടെ സന്തോഷം. അപരനോട് പ്രതികാരം ചെയ്യുന്ന ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാന്‍ പറ്റണം. അങ്ങിനെ ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരം ചെയ്താല്‍ മാത്രമേ അത് ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുള്ളൂ.
അപ്പോള്‍ അത്രയും ഓക്കേ. ആസ്വദിക്കാന്‍ പറ്റുന്ന പ്രതികാരമായിരിക്കണം നമ്മള്‍ ചെയ്യേണ്ടത്, അത് ആസ്വദിച്ച് തന്നെ ചെയ്യാന്‍ പറ്റണം. ചെയ്ത് കഴിഞ്ഞാല്‍ യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടാവാന്‍ പാടുമില്ല. എന്നാല്‍ ചെയ്തെന്നുള്ള എല്ലാ സംതൃപ്തിയും കിട്ടുകയും വേണം. ഈ ഗുണങ്ങളെല്ലാമുള്ള ഒരൊറ്റ പ്രതികാരമേ ഈ ലോകത്തുള്ളൂ. പാരവെച്ചവനെ നോക്കിപ്പിടിച്ച് അവനെ പരമാവധി സഹായിക്കുക. അവന് പരമാവധി ഉപകാരം അവന്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുകൊടുക്കുക. നമ്മുടെ സഹായം കൊണ്ട് അവനുകിട്ടുന്ന ഓരോ പ്രയോജനത്തിലും നമ്മള്‍ അതിമനോഹരമായി സന്തോഷിക്കുക. നമുക്കിട്ട് പാരവെച്ചവന് എന്തെങ്കിലും സഹായം ഏതെങ്കിലും രീതിയില്‍ ആവശ്യമുണ്ടെന്നറിഞ്ഞാല്‍, നമ്മുടെ തിരക്കുകളും മറ്റും മാറ്റി വെച്ചിട്ട് എങ്ങിനെയെങ്കിലും അവനെ സഹായിക്കുക-അവന്‍ അറിയാതെ പറ്റുമെങ്കില്‍ ഏറ്റവും നല്ലത്. നമ്മളില്‍ കൂടി മാത്രമായിരിക്കണം ആ ഉപകാരം അവന് കിട്ടിയതെന്ന് നമ്മള്‍ ഉറപ്പുവരുത്തുകയും വേണം. ഒരിക്കലും ഒരുകാലത്തും അവനോട് അതിന്റെ ക്രെഡിറ്റ് പറയുകയും ചെയ്യരുത്.
ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കിക്കേ. നമ്മുടെ ബീപ്പി ഒരിക്കലും കൂടുന്നില്ല. നമുക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നില്ല, കാരണം നമ്മള്‍ ചെയ്യുന്നത് ഉപകാരമാണ്, ഉപദ്രവമല്ല. നമ്മള്‍ തന്നെയാണ് അയാള്‍ക്ക് ആ ഉപകാരം ചെയ്തത് എന്നുറപ്പുവരുത്തുന്നതുവഴി നമ്മളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന ഒരു ചിന്തയും നമുക്ക് സന്തോഷം തരും (പക്ഷേ ഒരിക്കലും ലെവനുള്‍പ്പടെ ആരോടും അങ്ങിനെ പറയുകയേ ചെയ്യരുത്- ആരുമറിയാതെയുള്ള, സ്വയം സന്തോഷത്തിന്റെ രസം ഒന്ന് വേറേ തന്നെ). ഇനി സ്വല്പമെങ്കിലും മനഃസാക്ഷിയുള്ളവനാണ് പാരക്കാരനെങ്കില്‍, അവനറിഞ്ഞ് നമ്മള്‍ ഉപകാരങ്ങള്‍ ചെയ്തുചെയ്ത് അവസാനം പതുക്കെപ്പതുക്കെ അവനുണ്ടാവും മനഃസാക്ഷിക്കുത്ത്. ശിക്ഷിക്കാന്‍ നമുക്ക് യാതൊരു അധികാരവുമില്ല, ഈ ലോകത്ത്. രക്ഷിക്കാനോ, പൂര്‍ണ്ണ സ്വാതന്ത്ര്യവും.
അതുകൊണ്ട് നമ്മളെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത്. പ്രതികാരം ചെയ്യുക തന്നെ വേണം. പക്ഷേ അത് മുകളില്‍ പറഞ്ഞ രീതിയിലാണെങ്കില്‍ ഏറ്റവും സുന്ദരമായി, യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കും-ആര്‍ക്കും യാതൊരു ഉപദ്രവുമില്ലാതെ. അതുകൊണ്ട് ഇനി ആരെങ്കിലും നിങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരങ്ങള്‍ ചെയ്തുകൊണ്ടേ ഇരിക്കുകയാണെങ്കില്‍ ഓര്‍ത്തുകൊള്ളൂ, ലെവന്‍ പ്രതികാരം ചെയ്യുകയാണ്.
“ങേ, ആരാണ് പാരവെച്ചതെന്നോ?“
“ഹേയ്... പാരയോ, എനിക്കിട്ടോ...“
Labels: ചുമ്മാ, ചോറ്, പ്രതികാരം, ഫിലോമിന, വിശപ്പ്, വേവ്, സോഫിയാമ്മ
44 Comments:
വക്കാരിജി, ഇത് സോഫിയാമ്മയേ ആവുന്നുള്ളൂ
ഏത് നമ്മുടെ ഫിലോമിനാ സോഫിയേ , പക്ഷേ ഇതെങ്ങനെ ടിപ്പറില്‍ കേറ്റുമെന്നുള്ളത് എഴുതിയാലേ ടിപ്പ് തരൂ ഉദാഹരണത്തിന് എനിക്ക് ബ്ലോഗില്‍ മാത്രം പരിചയമുള്ള വക്കാരിജിയോട് ഒനു ബ്ലതികാരം ചെയ്യണം ഞാന്‍ എങ്ങനെ ചെയ്യും ?
ഒരു ബ്ലുപകാരമായാലും ഞാന്‍ എങ്ങനെ ചെയ്യും,
അത്രയും കൂടെ ഒന്ന് ടിപ്പറില്‍ കേറ്റി ഇങ്ങോട്ട് ഒന്നിറക്കി വച്ചേ, വായിച്ച് ഞങ്ങളൊക്കെ ഒന്നു പുളകിത ഗാത്രരാവട്ടെ!
വക്കാരിജീ...
ഇതാണ്‍ അപ്പൊ ഈ ‘മധുര പ്രതികാരം’ എന്നു പറയുന്നത്, അല്ലേ?
:)
പിന്നെ പ്രത്യേകിച്ച് സൂക്ഷിക്കേണ്ട ഒരു കാര്യമെന്താന്നു വെച്ചാല്‍, നമ്മള്‍ക്ക് പ്രതികാരം ചെയ്യാന്‍ തോന്നുന്ന ആളിന്‍ മാത്രമേ ഉപകാരം ചെയ്യാന്‍ പാടുള്ളൂ. കണ്ടവനൊക്കെ വെറുതെ ഉപകാരം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ആ പ്രതികാരം ചെയ്യുമ്പോഴുള്ള ആ മനസ്സുഖം നഷ്ടപ്പെടും. പിന്നെ പ്രതികാരം ചെയ്തിട്ടും ഉപകാരം ചെയ്തിട്ടും ഒരു കാര്യവുമില്ല എന്ന അവസ്ഥയിലെത്തും! :)
വക്കാരീ, എന്നത്തെയും പോലെ നന്നായി!
ഇതത്ര എളുപ്പാണന്ന്‍ തോന്നുന്നില്ല. എന്നാലും ഒന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല.
പാരവെയ്ക്കുന്നതിന്റെ സുഖം ഉപകാരം ചെയ്യുന്നതില്‍ കിട്ടുമോ?
എങ്കിലും വക്കാരിജിയുടെ വാക്കുകളുള്‍ക്കൊണ്ട് ഞാനൊന്നു തീരുമാനിച്ചു.
എന്റെ ശത്രുക്കള്‍ എനിക്ക് ഉപകാരം ചെയ്തോട്ടെ!
അവര്‍ക്ക് സന്തോഷം.
ഞാനെന്റെ ശത്രുക്കള്‍ക്ക് പാരപണിയട്ടെ!
എനിക്കും സന്തോഷം. എപ്പടി?:)
വക്കാരിക്കിട്ട് ഒരു പാര എങ്ങനെ വെയ്ക്കാന്‍ പറ്റുമെന്നാ ഇപ്പോ എന്റെ ആലോചന.
പാരവെച്ചു കഴിഞ്ഞാല്‍ പിന്നെ എന്റെ ജോലി തീരുമല്ലോ ;)
ഓ.ടോ- ടിപ്സ് കൊള്ളാം. പ്രയോഗികമാക്കാന്‍ പറ്റുമോയെന്നറിയില്ല. പ്രയോഗികമാക്കിയാല്‍ എന്റെ മനസ്സിന്റെ സമാധാനം സന്തോഷം ഒക്കെ എന്റെ സ്വന്തം. നോക്കട്ടേ :)
വക്കാരി.
പൊതുവേ എന്റെ പ്രതികാരം എന്നാല്‍ ‘മിണ്ടാണ്ട് നടക്കല്‍’ ആണ്. :)
നിങ്ങള് ഈ ബ്ലോഗ് അടച്ചുപൂട്ടി ഒരു ആശ്രമം തുടങ്ങൂ വക്കാരി
വക്കാരി പറഞ്ഞാല്‍ അപ്പീലില്ല...
വക്കാരിയുടെ എല്ലാ പോസ്റ്റിനും കമന്റിട്ട് കമന്റിട്ട്, എല്ലാ പോസ്റ്റിനും മാക്സിമം പബ്ലിസിറ്റി കൊടുത്ത് കൊടുത്ത്....ഞാന്‍ വക്കാരിയെ സഹായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു..
ചിലപ്രതികാരങ്ങള്‍ അങ്ങിനെയാണ്...
നക്കിയായാലും ഞെക്കിയായാലും രണ്ടും കൊലതന്നെയാണ്.. അതു പോലെ, മനസ്സാക്ഷികുത്തു തോന്നാത്ത പാരകള്‍..
കൊള്ളാം നല്ല ഐഡിയ ആണല്ലൊ.. ശ്രമിച്ചു നോക്കാം..
പക്ഷെ, ഇതെങ്ങനെ ശരിയാകും..? പ്രതികാരത്തിന്റെ ഒടുവില്‍ രക്തം കാണണ്ടേ..?
ദുശ്ശാസനന്റെ കുടല്‍മാല, പിഴിഞ്ഞ് പാഞ്ചാലിയുടെ മുടി കെട്ടണ്ടേ..?
അപ്പോ കിട്ടുന്ന ആത്മാനന്ദം പിന്നെ, മനസാക്ഷി കുത്തേറ്റ് ഉരുകി ഉരുകി കഴിയുമ്പോഴും പിടിച്ചു നില്‍ക്കാന്‍ ഒരു അത്താണി ആകും.. അതിനെ തള്ളിപ്പറയരുത്..!
ഇനി അങ്ങനെ നിര്‍ബന്ധമുള്ളവര്‍ക്ക് എന്തെങ്കിലും ടിപ്സ് ഉണ്ടോ..?
എന്താണു പ്രതികാരം..?
പാര വെയ്ക്കുന്നവന് പ്റഷര്‍ (മെന്റല്‍ പ്രഷര്‍) ഉണ്ടാക്ക്കികൊടുക്കല്‍ അല്ലേ..
ഒരേയൊരു സംശയം..
‘നമ്മുടെ തിരക്കുകളും മറ്റും മാറ്റി വെച്ചിട്ട് എങ്ങിനെയെങ്കിലും അവനെ സഹായിക്കുക-‘
അത് നമ്മളിലേയ്ക്ക് നാം തന്നെ കുത്തിവെയ്ക്കുന്ന പ്രഷര്‍ ആവില്ലേയെന്ന്.. :)
വിശുദ്ധമായ ചിന്തകള്‍! അഭിനന്ദനം! പലര്ക്കും ഉള്‍ക്കൊള്ളാന്‍ “ഈഗോ” സമ്മതിക്കില്ലങ്കിലും, ഇതായിരിക്കണം, സമാധാനത്തിന്റെ വഴി!
പാര വെച്ചാല്‍ തിരിച്ച് ഉപകാരം ചെയ്യുന്നവരെ എങ്ങിനെ കണ്ടുപിടിക്കാം എന്നുകൂടി വക്കാരിമഷ്ടിത്തരുമോ? :)
വക്കാരീ,
ആദ്യപാരഗ്രാഫ് മാത്രമേ വയിച്ചുള്ളൂ.. അതില്‍ പറഞ്ഞപോലെ എനിക്കാരോടും ഇതുവരെ പ്രതികാരം തോന്നാത്തത് കൊണ്ട് ബാക്കി വായിക്കാതെ തിരിച്ചുപോകുന്നു. പ്രതികാരം എന്ന വാക്ക് എന്റെ നിഘണ്ടുവിലേ ഇല്ല..
ഹി ഹി :-)
-അഭിലാഷ്, ഷാര്‍ജ്ജ
This comment has been removed by the author.
അത് ശരി, അപ്പോ ഞാന്‍ പോസ്റ്റിട്ട് ദ്രോഹിക്കുന്നവരില്‍ എനിക്ക് കമന്‍റിട്ട് സഹായിക്കുന്നവര്‍ എന്നോട് പ്രതികാരം ചെയ്യുകയാണല്ലേ :)
ചുരുക്കത്തില്‍ ഒതുക്കത്തില്‍ ഒരു ഗാന്ധിയാവാനാണല്ലേ പരിപാടി? അദൃശ്യഗാന്ധി?
ഒരു ബോളിവുഡ് ചുവ. മുന്ന ഭായ് പാര്‍ട്ട് 3 ആകുമോ ?
ബോസ്സ് , ഒരിത്തിരി ഉപകാരം വേണമായിരുന്നു . സൊ ആര്ക്കിട്ടെങ്ങിലും രണ്ടു പാര പണിയാന് ഉള്ള വഴി പറഞ്ഞു തരാമോ ? (താങ്കള്ക്ക് ഏറ്റവും അധികം പക തോന്നുന്ന തരം പാര ആണെങ്കില് സന്തോഷം )
This comment has been removed by the author.
വക്കാരീ...
ഞങ്ങളെല്ലാം ഓരോ പോസ്റ്റിനും കമന്റിട്ടപ്പോഴും ഈ കാര്യം മനസ്സിലായില്ലാരുന്നോ? അതോ ഇപ്പോ മനസ്സിലായപ്പോ അതും ഒരു പോസ്റ്റാക്കിയതാണോ?
ഇതും മധുരമാണേ.....
ദേണ്ടെ.... ഞാന്‍ വീണ്ടും കമന്റിട്ടിട്ട് ഓടി:):)
ബഖാരി മസ്താന്‍,
ഇങനെ പ്രതികാരം ചെയ്താല്‍ മതിയൊ?
http://bahuvreehi.blogspot.com/2007/01/blog-post.html
ചുരുക്കി പറഞ്ഞാല്‍ പാര വച്ചവന്‍ പരോപകാരപാര വയ്ക്കുക.!
ഇതു തന്നെയല്ലേ വക്കാരിജീ ഗന്ധിജീം പറഞ്ഞേ?
മതെമെതായാലും മനുഷ്യന്‍ നന്നായാല്‍ മതീന്ന്?
:-)
വക്കാരി മാഷേ...
പോസ്റ്റ് സൂപ്പര്‍...
ഈ പോസ്റ്റിനെ അനുകരിച്ച് എനിക്കും കിട്ടി ഒരു മധുരമായ പ്രതികാരം.....അങ്ങിനെയാണ് ഞാന്‍ എവിടെ വന്നു വീണത്..
കൂട്ടുകാരന്‍ നല്‍കിയ മധുരപ്രതികാരം
പ്രയാസിയുടെ പോസ്റ്റ് കണ്ടാല്‍ മനസ്സിലാവും
നന്‍മകള്‍ നേരുന്നു
നന്നായി.
ബിപി കുറക്കാനുള്ള ഒന്നാമത്തെ വഴി!
അഭിനന്ദങ്ങള്‍!
സംഭവം കൊള്ളാം. ഇനിമേലില്‍ വക്കാരിയെ നിരന്തരം ദ്രോഹിക്കാന്‍ തീരുമാനിച്ചു. ഒരു സഹായസ്രോതസ്സ് ഉണ്ടായിക്കിടക്കട്ടേന്നേ :)
ഈ ജീവിതമൊരു പാരാ വാരം എന്ന ചിന്തയില്‍ നിന്ന് ഉടലെടുത്ത എന്റെ ടിപ് സീരിസിലെ മൂന്നാം ടിപ്പു സുല്‍ത്താന്‍ വായിച്ച് ആര്‍ക്കെങ്കിലും ആകപ്പാടെ മന്ദത ബാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കിതാ പ്രതികാരം (ഞാന്‍ പറഞ്ഞ പ്രകാരം) ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം. ഒരു കൊറോളയോ, ഒരു ഹോണ്ടയോ, അല്ലെങ്കില്‍ ഒരു ചാക്ക് ഡോളറോ... എന്തും സ്വീകരിക്കും. പ്രതികാരം ചെയ്തു എന്ന സമാധാനം നിങ്ങള്‍ക്കും നിങ്ങളാല്‍ പറ്റിയ പ്രതികാരം തന്നെ ചെയ്യപ്പെട്ടു എന്ന സന്തോഷം എനിക്കും.
സാജാ, എന്നൊട് പ്രതികാരം ചെയ്യാന്‍ സാജന്‍ ഇത്രയേ ചെയ്യേണ്ടൂ. ഐസീയൈസ്സീയുടെ പത്ത്പതിനഞ്ച്‌അമ്പത്താറൈയ്യാറെട്ട് അക്കൌണ്ട് നമ്പ്രില്‍ ആസ്ട്രേലിയന്‍ ഡോളേഴ്സ് ആഴ്യയാഴ്ചയില്‍ അയച്ചുകൊണ്ടേയിരിക്കുക :)
ശ്രീ, മധുര പ്രതികാരം തമിഴ്നാട്ടില്‍ മധുരയില്‍ മാത്രം ചെയ്യാന്‍ പറ്റുന്നത് :)
സതീഷേ, കറക്ട്. ആ പോയിന്റ് വിട്ടുപോയി. നിങ്ങള്‍ അവര്‍ക്കും ഇവര്‍ക്കും എല്ലാം ഉപകാരം ചെയ്ത് ടൈം വേസ്റ്റാക്കരുത്. കരുതിയിരിക്കുക, കരുതിവെക്കുക.
വാല്‍മീകീ, ശ്രമിച്ച് നോക്കൂ, പറ്റും.
സതീശേ, ഒന്നും പ്രതീക്ഷിക്കരുത് എന്നൊരു ചൊല്ലുമുണ്ട്. ഉപകാരം പ്രതീക്ഷിച്ച് പ്രതികാരം ചെയ്താല്‍ അവസാനം നമ്മള്‍ പ്രതി മാത്രമല്ല, ഊപ്പയുമായിപ്പോകും :)
ആഷേ, ഒരു കുടുംബത്തില്‍ ഒരാള്‍ ചെയ്താല്‍ മതി. അതുപോലെ ഒരു കുടുംബത്തില്‍ ഒരാള്‍ പാരയും മറ്റെയാള്‍ പ്രതികാരമായി ഉപകാരവും ചെയ്ത് അവിടെത്തന്നെയങ്ങ് കൂടിയാല്‍ ശരിയാവില്ല. അതുകൊണ്ട് ഒരാള്‍ മറ്റെയാള്‍ക്കിട്ട് പാര പണിതാലും മറ്റെയാള്‍ ഉപകാരം ജപ്പാനിലേക്കോ എത്യോപ്പയിലേക്കോ കയറ്റിയച്ചേക്കുക-ഞാന്‍ അവിടെനിന്ന് വാങ്ങിച്ചുകൊള്ളാം :)
വൈശാലന്‍, ഒരിക്കലും പാടില്ല, പാടില്ല.കാരണം മനുഷ്യനും അത്സേഷ്യനും ബീപ്പീ കൂടാനുള്ള ഒരു പ്രധാന കാരണം മിണ്ടാണ്ടിരിക്കലാണ്. അതുകൊണ്ട് മിണ്ടാണ്ടിരിക്കരുത്. അതെല്ലാം കൂടി ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോള്‍ കീ എന്നൊരു ഒച്ച പോലും കേള്‍ക്കില്ല. അതുകൊണ്ട് തീര്‍ച്ചയായും പ്രതികാരം ചെയ്യണം :)
വടയിസ്കി വിസ്കിയടിച്ച വടോവിസ്കീ, അപ്പോള്‍ എന്റെ മറ്റേ രണ്ട് ടിപ്പുകളും കൂടി വായിച്ചിരുന്നെങ്കില്‍ ഞാന്‍ വക്കാരീസ് ആശ്രമം ക്ലിപ്തം എന്ന പബ്ലിക് ലിമിറ്റഡ് ആശ്രമംസിന്റെ സീയോയോ ആയേനല്ലോ :)
മൂത്ത്രീ, ചിലപ്പതികാരം അപ്പോള്‍ അങ്ങിനെയാണല്ലേ. വെറുതെയല്ല ഇപ്പോള്‍ എന്റെ ബ്ലോഗില്‍ ആകെപ്പാടെ ഒരു മന്ദതാമാരുതന്‍ ആഞ്ഞുവീശുന്നത് :)
പ്രയാസീ, ഒരു പ്രയാസവുമില്ല, വെറുമീസി. ശ്രമിച്ചുനോക്കെന്ന് :)
മിടുക്കാ, അങ്ങിനെ മിടുക്കനാകേണ്ട. മര്യാദയ്ക്ക് പ്രതികാരത്തിന് പകരം എന്തുപകാരമാണ് ചെയ്യാന്‍ പോകുന്നതെന്ന് പറ :)
ഹ...ഹ... കുഞ്ഞാ, അതുഗ്രന്‍ ചോദ്യം. കുഞ്ഞനെപ്പോലുള്ളവരെക്കൊണ്ട് തോറ്റു :)
പീയാറേ, പ്രഷറ് കൂടിക്കൂടി ഒരുമാതിരു ഒരു ഉന്മാദാവസ്ഥയിലൊക്കെയെത്തില്ലേ, കഞ്ചാവടിച്ചതുപോലെ. അതൊക്കെ അച്ചീവ് ചെയ്യുക എന്ന് പറഞ്ഞാല്‍ അത്ര ഈസിയല്ല. പാരവെച്ചവന് നമ്മളായിട്ട് ഒരു പ്രഷറും ഉണ്ടാക്കരുത്. അവനായിട്ട്, സ്വയമേ, ഒരു മനഃസാക്ഷിക്കുത്തുണ്ടായാല്‍ അയാള്‍ മാനസാന്തരപ്പെടുന്നു എന്നാണ് അര്‍ത്ഥം. അത് ശുഭലക്ഷ്‌മണന്‍ :)
അങ്കിളേ (ദേശാഭിമാനീ എന്ന് വിളിക്കാന്‍ ഒരു മടി), നന്ദി കേട്ടോ.
ത്രിശങ്കൂ, അത് പ്രത്യേകിച്ച് കണ്ടുപിടിക്കാനൊന്നുമില്ല. വരാനുള്ളത് വഴിയിലൊന്നും തങ്ങാതെ ഒരോട്ടോ പിടിച്ച് ഇങ്ങെത്തിക്കോളും എന്നല്ലേ. എന്തായാലും ത്രിശങ്കുവില്‍ ശങ്കിച്ച് നില്‍ക്കുന്ന പ്രശ്‌നമേ ഇല്ല :)
ഹ...ഹ... അഭിലാഷമേ, കുഞ്ഞന്റെ മറ്റൊരു പതിപ്പ്. എങ്കിലും ഒന്നുകൂടി ഒന്ന് ശ്രമിച്ച് നോക്കിയാലോ :)
ഹ...ഹ... അഗ്രേഴ്‌സണ്‍, പിന്നെന്താണെന്നാണ് വിചാരിച്ചത്... ദുതന്നെ, തിരിച്ചാണെന്ന് മാത്രം :)
ഹ...ഹ... അനില്‍ജീ, ഇനി അതിന്റെ ആ ഒരു ഗസറ്റ് നോട്ടിഫിക്കേഷന്‍, പിന്നെ ഒരു ചടങ്ങ്, ഇത്രയൊക്കെയേ ബാക്കിയുള്ളൂ :)
ആല്‍ക്കിമിആയീ :), എന്തിന് ബോളി, നമ്മുടെ നാടന്‍ തന്നെയാവാമെന്ന് :)
ഹ...ഹ... പ്രിയേ, ഇത്തരം പോസ്റ്റുകള്‍ തന്നെയല്ലേ ഏറ്റവും ബെസ്റ്റ് ഉദാഹരണങ്ങള്‍ :)
പ്രദീപേ, സ്വല്പം ലേറ്റായെങ്കിലും ഇപ്പോള്‍ മൊത്തം പിടികിട്ടി. അതല്ലേ പോസ്റ്റിട്ടത് (ചുമ്മാതാണേ) :)
ബഹുത്ത് വറീഹീ, ഹ...ഹ... ഈ ഐഡിയായുടെ സ്റ്റാര്‍ സിംഗര്‍ ഞാനാണെന്നോര്‍ത്ത് അഹങ്കരിച്ചിരിക്കാനുള്ള സെറ്റപ്പൊക്കെയുണ്ടാക്കി, രണ്ട് കുഷ്യന്‍ കൂടുതലിട്ട് ഇങ്ങിനെ അഹങ്കരിച്ചിരിക്കുമ്പോഴല്ലേ, എന്തോ കരിയുന്ന മണം അടുക്കളയില്‍ നിന്ന് വന്നത്... ഡെസ്‌സായിപ്പായിപ്പോയി :)
യെപ്പ് വേണുവണ്ണാ, ജീവിതമേ ഒരു പാരാവാരം എന്ന് പറഞ്ഞാല്‍ ആഴ്ചയില്‍ ഒരുവാരമെങ്കിലും പാരവെക്കണമെന്നല്ലേ :)
മന്‍സൂറേ, നന്ദി. പ്രയാസിയുടെ പോസ്റ്റ് പ്രയാസമില്ലാതെ ഈസിയായി നോക്കട്ടെ :)
നന്ദിയലീ :)
ദേവേട്ടാ, ഓ ശരി. ഞാന്‍ ഉപകരിക്കാന്‍ തുടങ്ങും. തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല. ദേവേട്ടന് നിര്‍ത്താന്‍ പറയാന്‍ പറ്റില്ല എന്നറിയാം :)
അങ്ങിനെ ടിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി. പ്രയോഗിച്ച് നോക്കാവുന്നതാണ്. ദോഷമൊന്നുമില്ല. :)
വക്കാരി, എന്തെങ്കിലും സഹായിക്കുന്നുണ്ടെങ്കില്‍, ചുവന്ന ബള്‍ബ് കത്തണമെന്ന് ചുരുക്കും. ;)
ഇതൊക്കെ പണ്ട് ഗാന്ധിയും പിന്നെ അതു കോപ്പിയടിച്ച് മുന്നാഭായിയും ഒക്കെ തന്ന ടിപ്പല്ലേ?
"സ്വല്പമെങ്കിലും മനഃസാക്ഷിയുള്ളവനാണ് പാരക്കാരനെങ്കില്‍, അവനറിഞ്ഞ് നമ്മള്‍ ഉപകാരങ്ങള്‍ ചെയ്തുചെയ്ത് അവസാനം പതുക്കെപ്പതുക്കെ അവനുണ്ടാവും മനഃസാക്ഷിക്കുത്ത്."
മനയില്‍ താമസിക്കുന്നവനായാലും, അല്ലാത്തവനായാലും ഈ പറയുന്ന മനസാക്ഷി ഇല്ലാത്തവനായാലെന്തു ചെയ്യും?
അതായത് ആദ്യം ഒരുവന്‍ നമുക്ക് പാര പണിതു. അവന്‍ നമ്മള്‍ പ്രതികാര സഹായം ചെയ്തത് രണ്ടു കൈയ്യും നീട്ടി വാങിച്ചിട്ട് പിന്നെ ഡബിള്‍ പാര വയ്ക്കുന്നവനാണെങ്കില്‍ എന്തു ചെയ്യും?
അടുത്ത ടിപ് ഉടന്‍ പോസ്റ്റൂ...
ഹഹഹ..അല്പം മാക്രോ ലെവലില്‍ ചിന്തിക്കാം.
ഇസ്രായേലികള്‍ക്ക് പാലസ്തീന്‍കാര്‍ ഭയങ്കരമായി ഉപകാരം ചെയ്യണം. എല്ലാവരും നാട് വിട്ട് പോകണം..വല്ല ലെബനനിലോ മറ്റോ ക്യാമ്പടിച്ച് കൂടട്ടെ. എന്നിട്ട് ഫ്രീ ആയി ഇസ്രായേല്‍ പാടങ്ങളില്‍ പണിക്കും പോകാം. ഇറാക്കികള്‍ ആണെങ്കില്‍ അമേരിക്കക്കാര്‍ക്ക് ഓയില്‍ എക്സ്പോര്‍ട്ട് ചെയ്ത് കൊടുക്കാം. ബിന്‍ ലാദന്‍ ആന്റ് കൊയ്ക് എല്ലാ സഹായങ്ങളും തിരിച്ച് അമേരിക്ക ചെയ്ത് കൊടുക്കേണ്ടതാണ്.
ജസ്റ്റ് കിഡ്ഡിംഗ്.
പോസ്റ്റ് കൊള്ളാം വക്കാരീ. എന്റെ പോളിസി നോ ആക്ഷന്‍ ആണ്. ദ്രോഹിക്കാനുള്ള ചാന്‍സ് കിട്ടിയാലും ഉപരിക്കാനുള്ള ചാന്‍സ് കിട്ടിയാലും ഞാന്‍ മൈന്‍ഡ് ചെയ്യില്ല. കാരണം നമുക്കറിയില്ലല്ലോ ഇനി ഉപകാരം ചെയ്താല്‍ അതുപദ്രവമായി തീരുമോ എന്ന്.
മധുരമായ പ്രതികാരം എന്നുവെച്ചാല്‍ ഞാന്‍ ഇത്രയും കാലം ധരിച്ചുവെച്ചിരുന്നത് വേറെ ചിലതാണ്.
എതിരാളിക്ക് പരമാവധി പഞ്ചസാര കൊടുത്ത് അവന് ഡയബറ്റിസ് വരുത്തുക. അങ്ങനെ ഡയബറ്റിസ് വന്ന അവന്റെ മുന്നിലിരുന്നത് മതിവരുവോളം ലഡു തിന്നുക.
പഞ്ചസാര ലായനിയില്‍ മുക്കിയ പിച്ചാത്തി ലവന്റെ വാരിയെല്ലിനിടയിലേയ്ക്ക് തളളിക്കയറ്റുക, അല്ലെങ്കില്‍ അങ്ങനെ കയറ്റിയതായി കിനാവു കണ്ട് നാവ് നുണയുക.
അങ്ങനെയങ്ങനെ...
ഈ ചിപ്സ് വായിച്ചപ്പോഴല്ലേ മനസിലായത് സംഗതി അങ്ങനെയല്ലെന്ന്..........
ഈയുളളവനെ പരമശത്രുവും കണ്ടകാലനുമായി സങ്കല്‍പിച്ച് ഒന്നു മധുരമായി പ്രതികാരിക്കൂ പ്രിയപ്പെട്ട വക്കാരിയേയ്...........
പ്രതികാരത്തെ വക്കാരി ഒരു കലയാക്കുന്നു ഈ പോസ്റ്റിലൂടെ.
“നക്കിക്കൊല്ലുക“ എന്നതിന്റെ ആധുനികരൂപം നിര്‍വചിച്ച വക്കാരിക്ക് അഭിനന്ദനങ്ങള്‍.
:)
എന്നും സ്നേഹത്തോടെ
ഉപാസന
എന്നതാ ഇത്?
ഒരുത്തനിട്ട് നല്ല സുസുന്ദര്‍ ലാല്‍ ബഹുഗുണപ്പാരച്ചേട്ടന്‍ പണിയുന്നതിന്റെ ഏഴയലത്തു വരുമോ വക്കാരീ ഈ നന്മ നിറഞ്ഞ മറിയാമ്മച്ചേട്ടത്തിക്കുദ്ദിഷ്ട കാര്യത്തിനുപകാരസ്മരണ റെസിറ്റേഷന്‍! നല്ല തറവാട്ടില്‍ പിറന്ന പ്രതികാരത്തെ മതം മാറ്റാനുള്ള ഈ കുത്സിത ശ്രമത്തിനെതിരേ ഞാന്‍ ശക്തിയുക്തയുക്തിവാദിയായി പ്രതിഷേധമറിയിക്കുന്നു. ഇതിന്റെ പ്രതികാരം പ്രതീക്ഷിച്ചോളൂ..
അടുത്ത നോബല്‍ സമ്മാനത്തിനു നോമിനേറ്റ് ചെയ്യട്ടേ....
വക്കരിമഷ്ടായുടെ പ്രതികാര സ്ട്രാറ്റജി ഇത്തിരി കടുപ്പം തന്നെ. മനസ്സില്‍ പ്രതികാരചിന്ത വച്ചുകൊണ്ട് ഒരാളെ സഹായിക്കുക..സ്നേഹം കാണിക്കുക, ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിനു വല്ലാത്ത ഭാരം.. ഒരു ശത്രുവിനെ നശിപ്പിക്കുന്നത് അവനെ മിത്രമാക്കുമ്പോഴാണ് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. മിത്രമായാല്‍പ്പിന്നെ പ്രതികാരചിന്തയ്ക്ക് പ്രസക്തിയില്ലല്ലോ. പ്രതികാരം ഏതു രീതിയിലായാലും അത് പ്രതികാരം തന്നെയാണ്. പക്ഷെ ഇതങ്ങനെയല്ലല്ലോ. പ്രതികാരം ചെയ്യാന്‍ വേണ്ടി ഒരാള്‍ക്ക് സഹായം ചെയ്യുക, അത് വളരെ ക്രൂരമാണ്, പ്രിയ വക്കാരിമഷ്‌ടാ..
വക്കാരിയുടെ പ്രതികാരച്ചിന്തകള്‍ മഹനീയമായിരിക്കുന്നു.
അതെ ... ഇങ്ങനെ വേണം പ്രതികാരം നടത്താന്‍.
നല്ല പൊസ്റ്റ്.
പറയാന്‍ വിട്ടുപോയി....കലക്കന്‍ ഭാഷയും, ആഖ്യാന ശൈലിയും !!! അഭിനന്ദനങ്ങള്‍.(പ്രതികാരം ചെയ്തതല്ല! :)
No Comments on the philosophy(?).
വടിയായോ???
“ങേ, ആരാണ് പാരവെച്ചതെന്നോ?“
“ഹേയ്... പാരയോ, എനിക്കിട്ടോ...“
..............................
ദുഷ്ടനാം വക്കാരീ,എത്രയോ തവണ എന്റെ പോസ്റ്റുകളുടെ വരവറിയിച്ചിട്ടും, തിരിഞ്ഞുനോക്കാത്തവനേ, ഇതു കലക്കി - ഒരു സത്യം പറഞ്ഞതുകൊണ്ട്.
ഇനി ഞാനൊരു സത്യം പറയട്ടെ.
പപ്പൂസ്സിനെ വരച്ചതുപോലെ എന്റെ CIA കണക്ഷന്‍ വെച്ച് വരയ്ക്കാനുദ്ദേശിക്കുന്ന രണ്ടു കക്ഷികളിലൊരാളാണ് നിങ്ങ. ജാഗ്രതൈ !
Where are you? Write something man..I enjoy reading your blog.
Post a Comment
<< Home