Saturday, October 06, 2007

മഹാത്മാവായ ഗാന്ധിജിയും ഞാനും

എനിക്കറിയാവുന്ന മറ്റു പലരെയും പോലെ ഞാനും മഹാത്മാഗാന്ധിയുടെ ജീവചരിത്രം ശരിയായ രീതിയില്‍ പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഒരു പുസ്തകവും ഞാന്‍ മുഴുവനായി വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ കാലഘട്ടവും ഞാന്‍ വിശകലനം ചെയ്തിട്ടുമില്ല. എങ്കിലും അനേകായിരം ഇന്ത്യക്കാരെപ്പോലെ പോസിറ്റീവായ എന്തോ ഒരു സ്വാധീനം ഗാന്ധിജി എന്നിലുണ്ടാക്കിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു-അത് എത്രമാത്രമാണെന്ന് അളന്ന് നോക്കിയിട്ടില്ലെങ്കില്‍ തന്നെയും; അദ്ദേഹത്തിന്റെ ജീവിത ശൈലി ഒരു ശതമാനം പോലും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയിട്ടില്ലെങ്കില്‍ തന്നെയും. എന്റെ മനസ്സില്‍ എന്നും ഒരു പോസിറ്റീവ് ഇമേജ് മാത്രമാണ് ഗാന്ധിജിയെപ്പറ്റിയുള്ളത്. ചെറുപ്പം മുതല്‍ക്കേ പാഠപുസ്തകങ്ങളില്‍ വായിച്ചും പലരും പറഞ്ഞ് കേട്ടുമൊക്കെയായിരിക്കാം ആ ഇമേജ് മനസ്സില്‍ ഉറച്ചത്.

ഗാന്ധിജിയെപ്പറ്റി നല്ല കാര്യങ്ങള്‍ മാത്രം മനസ്സിലേക്കെടുക്കാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമം ഞാന്‍ നടത്തിയിട്ടില്ലെങ്കിലും പലരും പറയുന്നത് കേട്ട് മാത്രമല്ല ഞാന്‍ അദ്ദേഹത്തെപ്പറ്റി വിലയിരുത്തിയിരിക്കുന്നത്. എന്റെ നോട്ടത്തില്‍ അദ്ദേഹം മഹാത്മാവായിരിക്കുന്നതിന് പല കാരണങ്ങളുണ്ട്.

1. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയെ സ്വതന്ത്രമാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയാകണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു (ഇനി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും വിശകലനം ചെയ്ത്, “അല്ല, ഗാന്ധിജിക്ക് ഇന്ത്യ ഭരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു” എന്ന് ആരെങ്കിലും നിഗമനത്തിലെത്തുകയാണെങ്കില്‍ തന്നെ എന്റെ നിലപാടില്‍ മാറ്റമില്ല). ദേവഗൌഡമാരും ദേവിലാലുമാരും ലാലുമാരുമൊക്കെയുള്‍പ്പെടുന്ന സമകാലീന രാഷ്ട്രീയപ്രവര്‍ത്തകരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു ഗാന്ധിജി എന്നത് തന്നെ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനത്തിന്റെ പല കാരണങ്ങളില്‍ ഒന്ന്.

2. ടി.വി ക്യാമറകള്‍ക്കുമുന്‍‌പില്‍ രാജ്യം മുഴുവന്‍ കേള്‍ക്കെ ഇന്ന് പറഞ്ഞ കാര്യം നാളെ യാതൊരു മടിയുമില്ലാതെ മാറ്റിപ്പറയുന്ന ഇക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകരെ അപേക്ഷിച്ച് എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പറഞ്ഞ് ജീവിച്ച ആ ജീവിതം. മറ്റ് പല ചരിത്രപുരുഷന്മാരെയും അപേക്ഷിച്ച് ഗാന്ധിജിയെ വിമര്‍ശിക്കാന്‍ പലപ്പോഴും നാമുപയോഗിക്കുന്നത് അദ്ദേഹം തന്നെ പറഞ്ഞ, അദ്ദേഹം തന്നെ എഴുതിയ, അദ്ദേഹം ഒരിക്കലും നിഷേധിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ തന്നെ വാക്കുകളും എഴുത്തുകളുമാണെന്നെതാണ് രസം.

3. തഥാഗതന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന് പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

ഗാന്ധിജിയെ ദൈവമായി കാണുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഗാന്ധിജിയുടെ ആദ്യകാല നയങ്ങളിലും കാഴ്ച്ചപ്പാടുകളിലും അസ്വീകാര്യങ്ങളായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ ആ മനുഷ്യന്റെ നിശ്ചയദാര്‍ഷ്‌ട്യം അനുകരണീയം തന്നെയായിരുന്നു. വിഭജനത്തിനു ശേഷം ബംഗാളില്‍ കലാപം കത്തിയാളിയപ്പോള്‍ “ സബര്‍മതി ദൂരേയാണ്,നവഖാലിയാണ് അടുത്ത് “എന്നും പറഞ്ഞ് ഒറ്റയാള്‍ പട്ടാളം നയിച്ച ധൈര്യം അഗീകരിക്കതിരിക്കാനാവില്ല.

ഒരേ സമയം ബംഗാളിലും പഞ്ചാബിലും ഭീകരമായ അക്രമം നടമാടുകയായിരുന്നു, വിഭജനത്തോടനുബന്ധിച്ച്. നവ്ഖാലിയില്‍ എത്തിയ ഗാന്ധിജിയെ കല്ലും കുപ്പിച്ചില്ലും എറിഞ്ഞാണ് ജനം സ്വീകരിച്ചത്. പക്ഷെ അദ്ദേഹം പിന്‍‌മാറിയില്ല. അവരുടെ അടുത്ത് ചെന്ന് അവരോട് സംസാരിച്ചൂ. ആദ്യ ദിവസം നൂറു പേരെങ്കില്‍ പിന്നീട് ആയിരവും പതിനായിരവും ലക്ഷവും ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനെത്തി. കലാപം പതിയെ കെട്ടടങ്ങി. ഇതേ സമയം പഞ്ചാബില്‍ 50000 ഇല്‍ അധികം പട്ടാളക്കാരെയാണ് വിന്യസിച്ചത്. പക്ഷെ കലാപം തുടര്‍ന്നു കൊണ്ടേ ഇരുന്നു. അന്ന് മൌണ്ട് ബാറ്റന്‍,ഗാന്ധിജിക്ക് ഒരു സന്ദേശം അയച്ചു. “ പഞ്ചാബില്‍ നമ്മുടെ 50000 പട്ടാളക്കാരുണ്ട്.എന്നിട്ടും അവിടെ ലഹള ശമിക്കുന്നില്ല. എന്നാല്‍ കല്‍ക്കത്തയില്‍ നമ്മുടെ ഒരേ ഒരു ഭടന്‍ മാത്രമെ ഒള്ളു. അവിടത്തെ ലഹള ശമിച്ചിരിക്കുന്നു”.. അതാണ് ഗാന്ധിജി..
(കഴിഞ്ഞ ഞായറാഴ്ച്ക മാതൃഭൂമി സപ്ലിമെന്റില്‍ ഗാന്ധിജിയെ കുറിച്ച് വന്ന ലേഖനം വായിച്ച ഓര്‍മ്മയില്‍ നിന്ന്)

മാരീചന്‍ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. “എന്റെ ജീവിതമാണ് എന്റെ സന്ദേശം “ എന്ന് പറയുക മാത്രമല്ല,അനുകരണീയമായ ഒരു ജീവിതം നയിച്ച് ജനതയ്ക്ക് മാതൃക ആവാന്‍ കഴിയുകയും ചെയ്ത ഒരേ ഒരാളെ ഉണ്ടായിട്ടൊള്ളു.. അതാണ് മോഹന്‍‌ദാസ് കരംചന്ദ് ഗാന്ധി


4. മാരീചന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

തന്റെ സവര്‍ണ പക്ഷപാതം ഗാന്ധിജി ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. അയിത്തം, പന്തിഭോജനം എന്നിവയെക്കുറിച്ചും പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ഡോ. അംബേദ്കര്‍, ഭഗത് സിംഗ് എന്നിവരോടുളള ഗാന്ധിജിയുടെ സമീപനവും വേണ്ടവിധത്തില്‍ പില്‍ക്കാല ഭാരതം ചര്‍ച്ച ചെയ്തിട്ടില്ല.

എന്നാല്‍ "എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം" എന്ന് തുറന്നു പറയാനുളള ചങ്കൂറ്റം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതായിരുന്നു എന്നു തോന്നുന്നു. സങ്കീര്‍ണമായ ഒരു വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേത്. ആ ജീവിതത്തിന്റെ ഊടും പാവും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് തൊട്ടറിയാവുന്നടത്തോളം സുതാര്യമായതിനാലാവാം, അദ്ദേഹത്തിലേയ്ക്ക് ജനം സ്നേഹവും ആദരവും വാരിയെറിഞ്ഞത്.

വിമര്‍ശനാത്മകമായി ഗാന്ധിജിയുടെ ജീവിതം പഠിക്കേണ്ടതു തന്നെ.


5. സിമി ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

പ്രകൃതിയുടെ പരിണാമം പോലെ ഒരു മനുഷ്യന്റെ ചിന്തകള്‍ക്കും പരിണാമം ഉണ്ട്. ഗാന്ധിജി ജീവിതത്തില്‍ ഉടനീളം സ്വയം വിമര്‍ശിച്ചു, ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നന്നായി.

സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നൌഖാലിയിലെ തെരുവുകളില്‍, ചേരികളില്‍ ഗാന്ധിജി താമസിക്കുകയായിരുന്നല്ലോ.

എങ്കിലും ഗാന്ധിജി മനുഷ്യനാണ്, ദൈവമല്ല. ഒരു മനുഷ്യനെക്കൊണ്ടു കഴിയുന്നതെല്ലാം - ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കഴിയുന്നതിന്റെ പരിധികള്‍ വരെ (he tried to stand up and make a difference to the utmost extent according to his beliefs) ഗാന്ധിജിയ്ക്കു കഴിഞ്ഞു.

ഇവിടെ ഗാന്ധിജിയുടെ തത്വശാസ്ത്രം / വിശ്വാസങ്ങള്‍ എല്ലാം ശരിയാണെന്നോ തെറ്റാണെന്നോ എനിക്ക് അഭിപ്രായമില്ല. പക്ഷേ ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ നേതാവ് (the tallest leader india ever had) ഗാന്ധിജി ആയിരുന്നു.


6. പെരിങ്ങോടന്‍ ഈ പോസ്റ്റില്‍ പറഞ്ഞത് (അദ്ദേഹത്തിന്റെയും അനുവാദം ചോദിക്കാതെ അത് ഇവിടെ കോപ്പി/പേസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിനും പരാതിയുണ്ടാവില്ല എന്ന് കരുതുന്നു):

ആത്മസംസ്കരണമാണ് ഗാന്ധിജി കാണിച്ചു തന്ന ഏറ്റവും മഹത്തായ ജീവിതമാര്‍ഗ്ഗം. തഥാഗതനെപ്പോലെ അദ്ദേഹവും മഹാത്മാവായത് അതുമൂലമാണ്.

എന്നോപ്പോലുള്ള ഒരാള്‍ക്ക് ഗാന്ധിജി എന്നെന്നും മഹാത്മാവായിത്തന്നെ ഇരിക്കുന്നതിന് ഇത്തരം കാരണങ്ങള്‍ ധാരാളം മതി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു കാലഘട്ടത്തിലെ ഏതെങ്കിലുമൊരു പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലല്ല എന്നെപ്പോലുള്ളവര്‍ ഗാന്ധിജിയെ വിലയിരുത്തുന്നത്. ശരിക്കുള്ള റോള്‍ മോഡലുകള്‍ അപൂര്‍വ്വമായി വരുന്ന ഇക്കാലഘട്ടത്തില്‍ 1869 മുതല്‍ 1948 വരെ ജീവിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു കാലഘട്ടം മാത്രമായെടുത്ത് വിശകലനം ചെയ്ത് അദ്ദേഹം മഹാത്മാവാല്ലെന്നോ വെറും ഗാന്ധി മാത്രമാണെന്നോ നിഗമനത്തില്‍ ഒരിക്കലും ഞാനെത്തില്ല. തന്റെ ജീവിതത്തിലെ പോസ്റ്റിറ്റീവുകളും നെഗറ്റീവുകളും അളന്ന് തൂക്കി ഏതിനാണോ തൂക്കം കൂടുതല്‍ എന്ന് നോക്കി അതിനനുസരിച്ച് നിലപാടെടുക്കപ്പെടേണ്ട ഒരു വ്യക്തിയല്ല മഹാത്മാഗാന്ധി എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും എന്തൊക്കെ നെഗറ്റീവ്‌സ് ഉണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒരു പോസിറ്റീവ് വ്യക്തിത്വവും ജീവിതരീതിയുമുണ്ടായിരുന്ന ഗാന്ധിജിയെ ആ രീതിയില്‍ തന്നെ കാണാനും അങ്ങിനെതന്നെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുവാനുമായിരിക്കും ഞാനെപ്പോഴും ശ്രമിക്കുക-മുകളില്‍ പറഞ്ഞതുള്‍പ്പടെയുള്ള പല കാരണങ്ങള്‍ മൂലം തന്നെ. അല്ലാതെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ചതില്‍‌നിന്നുണ്ടാവുന്ന തോന്നലുകളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയെയും ഹിറ്റ്‌ലറെയും താരതമ്യം ചെയ്യുന്ന പ്രവര്‍ത്തി ഞാന്‍ ഒരിക്കലും ചെയ്യില്ല. അതേ സമയം ആരെങ്കിലും ഇക്കാലത്ത് “മഹാത്മാഗാന്ധിയില്ലായിരുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമൊക്കെ കിട്ടിയേനെ” എന്ന് പറഞ്ഞാല്‍ ഞാനതില്‍ തെല്ലും അത്‌ഭുതപ്പെടുകയുമില്ല.

ഗാന്ധിജിയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിലെ, അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ജീവിതം മാത്രം വിശകലനം ചെയ്ത്, അദ്ദേഹം വര്‍ണ്ണവെറിയനായിരുന്നുവെന്നും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനായി അദ്ദേഹം പോരാടിയിട്ടില്ല എന്നും ആരെങ്കിലും പറയുമ്പോള്‍ ലോകത്തില്‍ ആരെങ്കിലും, അതാരായാലും, ആ സംഭവങ്ങളെപ്പറ്റി ഇങ്ങിനെയും:

The controversy is based primarily on Gandhi's earlier somewhat dismissive and casual remarks which could be considered derogatory towards a section of the local people, regardless of what Gandhi's intention may have been. However such remarks were, with extended experience, not made after 1908. There was a definite widening in Gandhi's outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated.

ഇങ്ങിനെയും:

The laws governing Blacks and Indians in South Africa were different. The provocations for protest were therefore often different. Nevertheless, Gandhi had given thought to the question of mixing the African struggle with the Indian. At the time he considered the matter – in the infant years of the 20th Century --, the issue was not as though the Africans had started a struggle and Indians had to decide
whether to join them The position was the reverse. Indians in South Africa had started a struggle and had to decide whether to involve Africans in their travails. Gandhi decided against doing so not out of a lack of sympathy for the Africans but precisely because of his concern for them. Indians had another country – India – to fall back to. Africans did not. The consequences of the struggle could be different for Africans and Indians. As the one leading the struggle, he had to consider these. If the former came into the struggle and violence was resorted to there might be repression of which the Africans could have to bear the brunt. We saw later what happened in South Africa in roughly the second half of the twentieth century once the organised African struggle began. That experience appears to have vindicated Gandhi's early decision.ഇങ്ങിനെയും:

In 1936 Gandhi was asked by an American Black delegation: "Did the South African Negro take any part in your movement?" Gandhi replied: "No, I purposely did not invite them. It would have endangered their cause." (CWMG, Volume 62, p.199).

ഇങ്ങിനെയും:

His concerns against racial oppression are not limited to Blacks. They extend to "Red Indians",or American Indians (CWMG Vol 56, p 103) the Chinese miners in South Africa (CWMG, Volume 5, pp 60-61 ), and other peoples. Gandhi understood the essential unity of struggles for racial equality

ഒക്കെ പറഞ്ഞില്ലെങ്കില്‍ കൂടി ഗാന്ധിജി ഒരിക്കലും തകരാത്ത വിഗ്രഹം തന്നെ എനിക്ക്. പക്ഷേ ഗാന്ധിജിയെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി കിട്ടാന്‍ ഇന്റര്‍നെറ്റില്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ പോലും സമയം എടുത്തില്ല എന്നത് തന്നെ എനിക്ക് വളരെയധികം സന്തോഷം തരുന്നു- ഗാന്ധിജി അറിയേണ്ട രീതിയില്‍ അറിഞ്ഞവരും അറിയുന്നവരും ലോകത്തില്‍ ഇപ്പോഴുമുണ്ടെന്നോര്‍ത്ത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിയ വ്യക്തിയുടെ വ്യക്തിപരവും രാഷ്ട്രീയ പരവുമായ നിലപാടുകള്‍ എന്തെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ഗാന്ധിജിയെപ്പറ്റി ഒരു ആരോപണം വന്നപ്പോള്‍ അതിനുള്ള മറുപടി എന്താവും എന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. എനിക്ക് ബോധ്യമായ ഒരു മറുപടി കിട്ടുകയും ചെയ്തു. സാധാരണ ചെയ്യുന്നതുപോലെ ക്രോസ് ചെക്ക് ചെയ്യാനോ കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷിക്കാനോ ഒന്നും ഞാന്‍ മുതിര്‍ന്നില്ല. ഇതൊന്നുമില്ലാതെതന്നെ മഹാത്മാവായി ഞാന്‍ കരുതുന്ന ഗാന്ധിജിയെപ്പറ്റി ഒന്നുകൂടി അറിയാന്‍ എനിക്കിതുപകരിച്ചു, അത്രമാത്രം.

വളരെയധികം നെഗറ്റീവ് ഇമേജുള്ള ഒരാളുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പോസിറ്റീവ്‌സ് ഉണ്ടോ എന്നോ അയാളുടെ ചില നിലപാടുകളെങ്കിലും ലോകത്തിന് എന്തെങ്കിലും നല്ലകാര്യം ഉണ്ടാക്കിയിട്ടുണ്ടോ എന്നോ ഒക്കെ അന്വേഷിക്കാം. ആ പോസിറ്റീവ്സ് മാത്രം വേണമെങ്കില്‍ നമുക്ക് മാതൃകയാക്കാം-പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍ക്കായി. മറിച്ച്, വളരെയധികം പോസിറ്റീവ്‌സ് ഉള്ള ഒരു വ്യക്തിയുടെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങള്‍ മാത്രമെടുത്തും വിശകലനം ചെയ്യാം. അതില്‍‌നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാം. പക്ഷേ പലര്‍ക്കും പ്രചോദനമാക്കാവുന്നവയാണ് അയാളുടെ പോസിറ്റീവ്‌സെങ്കില്‍ ആ പോസിറ്റീവ്‌സിനെ ഓഫ്‌സെറ്റ് ചെയ്യത്തക്ക രീതിയിലാവാതെ, നെഗറ്റീവായി നമുക്ക് തോന്നുന്ന കാര്യങ്ങളിലും എന്തെങ്കിലും പോസിറ്റീവ്സ് ഉണ്ടോ എന്നും കൂടി നോക്കിയൊക്കെയുള്ള വിശകലനങ്ങളാണെങ്കില്‍ അയാളുടെ പോസിറ്റീവ്‌സ് മാതൃകയാക്കാന്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് താത്‌പര്യം വരും-പ്രത്യേകിച്ചും ആ വ്യക്തി മണ്‍‌മറഞ്ഞിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായെങ്കില്‍.

ഡെഡ് ലൈന്‍ മീറ്റ് ചെയ്യേണ്ട തിരക്കുകള്‍ക്കിടയിലും രാത്രി ഉറക്കളച്ചിരുന്ന് അത്താഴം പോലും കഴിക്കാതെ മഹാത്മാഗാന്ധിയെപ്പറ്റി, ഗാന്ധിജിയെപ്പറ്റി, ഇത്രയും എഴുതാന്‍ എനിക്ക് സാധിച്ചു എന്നത് തന്നെ ഗാന്ധിജി എന്നിലും എന്തോ ഒരു പോസിറ്റീവായ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നതിന് തെളിവായി ഞാന്‍ കാണുന്നു. അത് എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും തരുന്നു. അതിന് എന്നെ പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

ചോദ്യം:

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന അകിട് ഏത് ജീവിയുടെ?

ഉത്തരം:

പശുവിന്റെ. ...ചോരതന്നെ കൊതുകിന്നു കൌതുകം എന്നല്ലേ പറഞ്ഞിരിക്കുന്നത്? കൌ = പശു.

കൂട്ടത്തില്‍ വായിക്കാവുന്നവ:
1) മാവേലി കേരളത്തിന്റെ പോസ്റ്റ്
2) ഡാലിയുടെ പോസ്റ്റ്

Labels: , , , ,

40 Comments:

 1. At Sat Oct 06, 09:27:00 AM 2007, Blogger മൂര്‍ത്തി said...

  ഗാന്ധിയെ/അല്ലെങ്കില്‍ ഏതൊരു വ്യക്തിയെ/പ്രസ്ഥാനത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതു മാത്രമേ ശരിയായിരിക്കൂ..അല്ലെങ്കില്‍ കുരുടന്മാര്‍ ആനയെ കണ്ടത് പോലെ ആകും...കൊള്ളക്കാരന്‍ വല്‍മീകി ആയിക്കഴിഞ്ഞാല്‍ പിന്നെ കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തതിനെപ്പറ്റി പറയുമ്പോള്‍, വല്‍മീകി ചെയ്തത് എന്നു പറയുന്നതിനേക്കാള്‍ ശരിയാവുക വല്‍മീകി കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തത് എന്നു പറയുന്നതായിരിക്കും.(വാല്‍മീകി ആണോ ശരി?):)

  വക്കാരിക്ക് നന്ദി..ചര്‍ച്ച പൊടിപൊടിക്കട്ടെ..

   
 2. At Sat Oct 06, 09:53:00 AM 2007, Blogger ViswaPrabha വിശ്വപ്രഭ said...

  വക്കാരീ, എന്റെ പൊന്നുവക്കാരീ,

  ഹൃദയത്തിന്റെ ഏറെയുള്ളില്‍ നിന്നും പതഞ്ഞുനിറഞ്ഞുപൊങ്ങുന്ന, ആത്മാര്‍ത്ഥമായ, നിറഞ്ഞ നന്ദി ഈ കുറച്ചു വരികള്‍ക്ക്.

  ഗാന്ധി എന്ന അര്‍ദ്ധനഗ്നനായ ചെറിയൊരു മനുഷ്യന്‍ എങ്ങനെയാണ് ഒരിക്കലും ഒരുമിച്ച് അസ്തിത്വം കണ്ടെടുക്കാനാവാഞ്ഞ ഒരു ‘ഇന്ത്യ’യെ ഒരുമിച്ചു കണ്ടറിഞ്ഞതും ‘ഇന്ത്യക്കാര്‍‍ക്ക് അവര്‍ ഇന്ത്യക്കാരാണെന്നും മറ്റെന്തും അതിനുശേഷം മാത്രമാണെന്നും മനസ്സിലാക്കിക്കൊടുത്തതെന്നും ഇന്നു ‘ചെറിയ പിള്ളേരെ’ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുക എളുപ്പമല്ല.കണ്‍സ്യൂമെറിസവും ‘ഹാപ്പി ഗോ ഫണ്ണി ലൈഫും’ അന്ധമാക്കിയ അവരുടെ കണ്ണിലെ പുരോഗതിയ്ക്ക് ചര്‍ക്കയും കല്ലുപ്പും എന്താണു പറഞ്ഞതെന്നു മനസ്സിലാവില്ല.


  ജെറ്റുകളുടേയും ഗാഡ്ജറ്റുകളുടേയും ലോകത്തുനിന്ന് വളരെ താമസിയാതെ നാം തിരിച്ചുനടക്കേണ്ടി വരും. അന്ന് പൊടിതട്ടിയെടുക്കാന്‍ ഗാന്ധിയന്‍ രാഷ്ട്രമീമാംസയും ഗാന്ധിയന്‍ ടെക്നോളജിയും ഗാന്ധിയന്‍ മാക്രോഎക്കണോമിക്സും നമുക്കെവിടെയെങ്കിലും ഒളിപ്പിച്ചുവെക്കാം.


  അതുവരേയ്ക്കും ഈ വിലകുറഞ്ഞ ഭര്‍ത്സനങ്ങള്‍ക്കെതിരേ നമുക്കു കണ്ണും ചെവിയും വായും പൊത്തിവെക്കാം.

  (എന്നെസംബന്ധിച്ചിടത്തോളം ഗാന്ധി ദൈവം തന്നെയാണ്. ആയിരക്കണക്കിനു കൈകാലുകളും ഞാത്തിനടക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാള്‍, അരിശം മൂത്താല്‍ ലോകം മുഴുവന്‍ തീയിട്ടുചുടുകയും ഒന്നുകില്‍ എന്റെകൂടെ അല്ലെങ്കില്‍ എനിക്കെതിര് എന്നട്ടഹസിക്കുകയും ചെയ്യുന്ന തമ്പുരാന്മാരെക്കാള്‍, എനിക്കിഷ്ടം, എനിക്കു വിശ്വാസം, എനിക്കു ഭക്തി, എന്റെ ഗാന്ധിയപ്പൂപ്പനോടു തന്നെയാണെന്നും.)

   
 3. At Sat Oct 06, 12:02:00 PM 2007, Blogger തമനു said...

  നല്ല ചിന്തകള്‍ വക്കാരീ...

  ഗാന്ധിജിയെപ്പറ്റി പലരും മോശമായെ‍ഴുതിട്ടുള്ളത് വായിക്കുമ്പോഴും എന്തു കൊണ്ടാണ് എന്റെ മനസിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഇടിവു തട്ടാത്തത് എന്നു ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തു കൊണ്ടാണെന്ന് എനിക്ക് വാക്കുകളിലൂടെ പകരാന്‍ കഴിയുന്നില്ലായിരുന്നു. വക്കാരി അത് വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

  ഗാന്ധിജിയെപ്പറ്റിയുള്ള ഒരു നല്ല പഠനത്തിലേക്ക് വഴി തെളിക്കുന്ന ഒരു ചര്‍ച്ചയാവട്ടെ എന്നാശംസിക്കുന്നു.

   
 4. At Sat Oct 06, 12:16:00 PM 2007, Blogger G.manu said...

  thanks vakkari...for this special post

   
 5. At Sat Oct 06, 01:04:00 PM 2007, Blogger സു | Su said...

  :) എനിക്ക് ഗാന്ധിജിയോട് ആദരവേ ഉള്ളൂ.

  നല്ല പോസ്റ്റ്.

   
 6. At Sat Oct 06, 01:59:00 PM 2007, Blogger The Prophet Of Frivolity said...

  1. Homo sum,humani nihil a me alienum puto.(I am a human, nothing human is alien to me)
  2. The tragedy of Legendizing: There are cases where concepts creeps in and preceeds understanding. I know Gandhi but the question as to how and from where i coveniently bury. I find pleasure in that. A kind of extrapolation of infatuation as it is common in Love into realms where it does not hold good. I avow to what I have learnt from sources unknown. I enjoy that, I celebrate that, and at last I myself end up believing that. Great..Ain't it?
  3. The tragedy of mixing metaphor where it should not be: Why did Gandhi quote Upanishad (Maandookya?) when asked about his God? Was he talking metaphorically as all the Prophets did? So that the generations to come can ponder, argue, fight, abuse, be lost and the prophet himself never vanishes out in the dust bins of time? A srange way of acquring Immortality? Should one read Hind Swaraj metaphorically or literally? Oh...don't read it literally guys..
  4. The tragedy of prostituted words: I have heard the word Satyagraha for instance..But as to whether I have ever understood it in the sense Gandhi envisaged it is a totally different question. The politicians around us would never let us see things as it originally is/was. And add to it the point that Gandhi a was a man who measured and weighed each and every word he used! Lets re-learn (for want of proper word for that) everything including the alphabets.
  5. So where are we heading? Surely we do not know. In the way Hobswam said it..We dont know..But one thing we know..This world is not the world we dreamt of...Perhaps we exchanged our values of progress and the purpose of human life with the pursuit of wealth as Gandhi was worried? We have been colonialized..in this case far more deeply.
  6. അമ്മയെ തല്ലി വഴിയില്‍ ഇറങിയാല്‍ അവന്റെകൂടെയും കാണും നാലു പേര്‍...

   
 7. At Sat Oct 06, 02:10:00 PM 2007, Blogger Glocalindia said...

  ജാതി പിശാചിനെ എതിര്‍ത്ത ശ്രീനാരായണ ഗുരുവിനോട്, "The caste-Hindus and the low caste-Hindus are both the sons of Hinduism. The caste-Hindu is the elder brother who shoulders responsibility, and he therefore exercises certain privileges. The low caste-Hindu is his younger brother who is to be cared for. If the elder brother turns out to be somewhat rough and aggressive that should not make the younger brother a runaway from his mother Hinduism" എന്ന് പറഞ്ഞ് ഗാന്ധി അല്‍‌ക്കുല്‍ത്തുണ്ടാക്കാന്‍ നോക്കിയത് വിശ്വേട്ടന്‍ വായിച്ചിട്ടുണ്ടോ ആവോ?

   
 8. At Sat Oct 06, 02:11:00 PM 2007, Blogger അഗ്രജന്‍ said...

  "എന്തൊക്കെ നെഗറ്റീവ്‌സ് ഉണ്ടെങ്കിലും അതിനെയൊക്കെ കവച്ചുവെക്കുന്ന ഒരു പോസിറ്റീവ് വ്യക്തിത്വവും ജീവിതരീതിയുമുണ്ടായിരുന്ന ഗാന്ധിജിയെ ആ രീതിയില്‍ തന്നെ കാണാനും..."

  ജാപ്പാനില്‍ ആറ്റംബോംബ് വീണില്ലായിരുന്നെങ്കില്‍ നേതാജിയുടെ ഐ.എന്‍.എ. സായുധസമരത്തിലൂടെ തന്നെ ഒരു പക്ഷെ ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കുമായിരുന്നു എന്ന് വിശ്വസിക്കുമ്പോഴും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കോളനികളെല്ലാം ഒന്നൊന്നായി വിട്ടൊഴിഞ്ഞതിന്‍റെ ഭാഗമായിട്ടായിരിക്കാം ബ്രിട്ടണ്‍ ഇന്ത്യയും വിട്ട് പോയതെന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കുമ്പോഴെല്ലാം തന്നേയും, നിരായുധരായി സ്വന്തം ജീവനെ പോലും കുറിച്ച് ചിന്തിക്കാതെ സായുധപട്ടാളത്തിന്‍റെ മുന്നിലേക്ക് ചെല്ലാന്‍ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും ആവേശവും പകര്‍ന്ന് നല്‍കാന്‍, അവരെ പിറന്ന നാടിന്‍റെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ മന്ത്രത്തിലൂടെ ഒരുമിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞ – പ്രസംഗങ്ങളിലൂടെയല്ലാതെ സ്വന്തം ജീവിതത്തിലൂടെ സന്ദേശം പകര്‍ന്ന ആ അര്‍ദ്ധനഗ്നനായ ഫക്കീര്‍ - എനിക്കിന്നും സ്നേഹം തുളുമ്പുന്ന ഓര്‍മ്മ തന്നെ! എനിക്കെന്നും ഗാന്ധിജിയോട് ആദരവേയുള്ളൂ...!

  വക്കാരി ഈ പോസ്റ്റ് വളരെ നന്നായി...

   
 9. At Sat Oct 06, 03:04:00 PM 2007, Blogger Murali Menon (മുരളി മേനോന്‍) said...

  അത്രയും എഴുതി വെക്കാന്‍ കഴിഞ്ഞതില്‍ വക്കാരിക്ക് സന്തോഷിക്കാം. വായിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കും.

   
 10. At Sat Oct 06, 03:49:00 PM 2007, Blogger അങ്കിള്‍. said...

  നന്നായിരിക്കുന്നു. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു വല്ലാത്ത കുളിര്‍മ്മ.

  “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  ചോരതന്നെ കൊതുകിന്നു കൌതുകം”

  മേല്‍ കാണിച്ച വരികളും കൂടി ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ താങ്കളുടെ ഗാന്ധിജിയപ്പറ്റിയുള്ള കാഴ്ചപ്പാട്‌ പൂര്‍ണ്ണമാകില്ലായിരുന്നു. നമുക്കാകൊതുക്‌ കളെ തല്‍കാലം ‘പാകിസ്ഥാന്‍‘ കൊതുകുകളെന്ന്‌ വിളിച്ചാലോ?

   
 11. At Sat Oct 06, 04:19:00 PM 2007, Blogger തറവാടി said...

  അവസരോചിതമായ പോസ്റ്റ് , പ്രത്യേകിച്ചും ഒരു പോസ്റ്റ് വായിച്ചിട്ട് വല്ലാത്ത ദുരവസ്ഥയിലിരിക്കുന്ന സമയമായതിനാല്‍.

  ഒരു വ്യക്തിയുടെ ജീവിത്തിന്‍‌റ്റെ ആകെത്തുകയിലൂടെ ആയിരിക്കണം അയാളെ വിലയിരുത്തേണ്ടത് അല്ലാതെ ഏറ്റവും വലിയ വിദ്യാഭ്യാസ യോഗ്യത നേടിയ ഒരാളെ പണ്ടവന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ പോകാന്‍ വലിയ മടിയായിരുന്നെന്ന് പറയുന്നതുപോലെ വളരെ ബാലിശമല്ലെ?


  കുന്നോളം നന്‍‌മ ചെയ്ത ഒരാള്‍ കുന്നിക്കുരുവോളം തിന്‍‌മ ചെയ്തത് വെച്ച് വിലയിരുത്തുമ്പോള്‍ , അറിവില്ലായ്മ എന്നതിനേക്കാള്‍ മാനസിക പക്വതയില്ലായ്മയാണ്‌ കാണിക്കുന്നത്.

  കണ്ണടച്ചിരുട്ടാക്കുന്ന ഇത്തരം വിലയിരുത്തലുകളില്‍ പങ്കു ചേരുന്നതു പോലും സ്വന്തം വിശ്വാസപ്രണാമങ്ങളോടുള്ള സം‌ശയത്തെക്കാണിക്കുന്നെനിക്കു തോന്നുന്നു.

   
 12. At Sat Oct 06, 04:22:00 PM 2007, Blogger വേണു venu said...

  നല്ല ചിന്തകള്‍‍. നന്ദി,വക്കാരി.:)‍

   
 13. At Sat Oct 06, 04:23:00 PM 2007, Blogger Glocalindia said...

  അതെ അങ്കിളേ, ക്രിക്കറ്റ് ഫാനല്ലാത്തവര്‍ പാക്കിസ്ഥാനികള്‍. ഇന്ത്യന്‍ ടീമിനെയല്ലാതെ മറ്റേതെങ്കിലും ക്രിക്കറ്റ് ടീമിനെ ആരാധിക്കുന്നവര്‍ പാക്കിസ്ഥാനികള്‍. ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ പാക്കിസ്ഥാനികള്‍.

  എന്റെയീശ്വരാ, ഈ പാകിസ്ഥാനും ഇന്ത്യയും മാത്രമാണോ ലോകത്ത് രാജ്യങ്ങളായുള്ളൂ!!

   
 14. At Sat Oct 06, 05:22:00 PM 2007, Blogger കരീം മാഷ്‌ said...

  മുഹമ്മതലി ജിന്ന എന്റെ ഗ്ലാസ്സിലേക്കു മദ്യം ഒഴിച്ചു തന്നില്ലായിരുന്നങ്കില്‍ ഞാന്‍ ജീവിതത്തിലൊരിക്കലും മദ്യപിക്കാത്തവനാവുമായിരുന്നു വെന്ന ഗാന്ധിജിയുടെ വാക്കു വിശ്വസിച്ചും, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ദി ഗാന്ധിയിലൂടെ സ്വാതന്ത്രസമര സമരമുറകളും സഹനവും ചെറിയതോതില്‍ പുനരാക്ക്വിഷ്കരിച്ചതു കണ്ടും ആ മഹാത്മാവിനെ നെഞ്ചിറ്റിയവനാണു ഞാന്‍.
  ആ വിഗ്രഹം എറിഞ്ഞുടച്ചു അവിടെ പ്രതിഷ്ടിക്കാന്‍ പറ്റിയ മരൊരു ഭാരതീയനെ കിട്ടാത്തിടത്തോളം കാലം അതവിടെ തെന്നെ നില്‍ക്കട്ടെ!

   
 15. At Sat Oct 06, 10:41:00 PM 2007, Anonymous Anonymous said...

  "A genral belief seems to prevail in the colony that Indians are little better, if at all, than the savages or natives of Africa. Even the children are taught to believe in that manner, with the result that the Indian is being dragged down to the position of a raw kaffir (black african)" Reference: CWMG(The Collected works of Mahatma Gandhi-Government of India VOl. I.p.150)

  Regarding the forcible registration of black africans in of South Africa: "One can understand the necessity of registration of Kaffirs ( black africans ) WHO WILL NOT WORK" Reference: CWMG Vol. I. p 105.

  "Why of all places in Johannesburg, the Indian Location should be chosen for dumping down all the kaffirs ( black africans) of the town passes my comprehension... the town council must withdraw the kaffirs (black africans ) from the location" Reference: CWMG Vol. I pp-244-245

  Regarding the Hindu Theological Seminary: "I only wish that such institutions will crop up all over India and be the means of preserving the ARYAN RELIGION in its purity"-Reference: CWMG Vol. IV, p.93

  His description of black african jail inmates: "Only a degree removed from the animal" Also, "Kaffirs (black africans) are as a rule uncivilized-the convicts even more so. They are trouble some, very dirty and live almost like animals"- Reference: CWMG, Vol. VIII, pp. 135-136

  Concerning South Africa's White League fears of Mass Asian/ Indian immigration: "We beleive as much in the purity of RACE as we think they do, only we beleive that they would best serve these interests, which are as dear to us as to them, by advocating the purity of races, and not one alone. We beleive also that the white race of South Africa should be the predominating race"- Reference: CWMG , Vol. I. p.105

  During a Prayer Speech: "If we had the atom bomb, we would have used it against the British"- June 16, 1947-Reference: Gandhi's "The Last Phase", Vol. II, p.326

   
 16. At Sun Oct 07, 01:28:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  രംഗം 1 - സംവരണ ചര്‍ച്ച

  കഴിഞ്ഞ് അമ്പത് കൊല്ലമായി സംവരണം കൊടുത്തുകൊണ്ടിരിക്കുകയല്ലേ. ഇനിയെങ്കിലും ഇതൊന്ന് റിവ്യൂ ചെയ്ത് എവിടെയാണ് പ്രശ്‌നം എന്താണ് കാരണം, എങ്ങിനെയാണ് പുരോഗതി, അര്‍ഹതപ്പെട്ടവര്‍ക്കൊക്കെ കിട്ടുന്നുണ്ടോ, കിട്ടുന്നവര്‍ക്ക് സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലങ്ങള്‍ കിട്ടുന്നുണ്ടോ, എന്തുകൊണ്ടാണ് സംവരണം ഇനിയും തുടരണം എന്ന് പറയുന്നത് എന്നൊക്കെയൊന്ന് അന്വേഷിക്കേണ്ടേ?

  അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ. പക്ഷേ കഴിഞ്ഞ അയ്യായിരം കൊല്ലമായി ഇന്ത്യക്കാരില്‍ രൂഢമൂലമായ ഒരു സംഗതിയാണ് ജാതിചിന്തയും ജാതി വിവേചനവും. അതിന്റെ ഇഫക്ടുകള്‍ വെറും അമ്പത് കൊല്ലം കൊണ്ട് മാറുമെന്ന് കരുതുന്നത് ശരിയല്ല. കുറഞ്ഞത് ഒരു ആയിരം കൊല്ലമെങ്കിലും സംവരണം ഈ രീതിയില്‍ തുടര്‍ന്നെങ്കിലേ കഴിഞ്ഞ അയ്യായിരം കൊല്ലമായുള്ള ജാതിവിവേചനത്തിന്റെ ഇഫക്ടുകള്‍ കുറച്ചെങ്കിലും മാറ്റാന്‍ കഴിയൂ.

  രംഗം 2 - ഗാന്ധിചര്‍ച്ച.

  ബ്രിട്ടീഷുകാരുടെ 200 കൊല്ലത്തെ ഭരണത്തിനുശേഷം അവര്‍ ഇന്ത്യവിട്ടുപോകുമ്പോള്‍ (എങ്ങിനെയെന്ന് ചോദിക്കരുത് - ഇന്ത്യന്‍ സ്വാതന്ത്ര്യം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യം മാത്രം. നമ്മള്‍ വെറുതെ ഇരുന്നിരുന്നെങ്കിലും ഗാന്ധിജിയെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കിലും അത് നമുക്ക് ലഭിച്ചേനെ, അതിന്റെ എല്ലാ മനോഹാരിതയോടും കൂടി) പൂര്‍ണ്ണമായും നമ്മില്‍ നിന്ന് വിട്ടുപോകേണ്ടിയിരുന്ന ജാതിചിന്ത, തന്റെ 79 കൊല്ലത്തെ ജീവിതവും പ്രവര്‍ത്തിയും മൂലം ഇന്ത്യക്കാരില്‍ സ്ഥിരമായെന്ന രീതിയില്‍ ഊട്ടിയുറപ്പിച്ചയാളാണ് ഗാന്ധിജി. ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്ന മഹത്തായ ആശയം (5000 കൊല്ലം പഴക്കുമുള്ളതാണെങ്കിലും ഇനിയൊരു ആയിരം കൊല്ലമെങ്കിലും നിലനില്‍‌ക്കുന്നതാണെങ്കിലും)- ആ ആശയം ആര് കൊണ്ടുവന്നു, എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നൊന്നും ചോദിക്കേണ്ട, ഗാന്ധിജി ഇല്ലായിരുന്നെങ്കില്‍ ആ ആശയം എന്തായാലും പ്രാവര്‍ത്തികമായേനെ - സ്വന്തം താത്‌പര്യങ്ങള്‍ക്ക് വേണ്ടി ഇല്ലാതാക്കിയ ആളാണ് ഗാന്ധിജി. ഗാന്ധിജി ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് ജാതിവ്യവസ്ഥ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറിയ സ്വാതന്ത്ര്യസമരം (അപ്പോള്‍ സ്വാതന്ത്ര്യ സമരം ജാതിവ്യവസ്ഥയ്ക്കെതിരായിരുന്നോ ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നോ അതിനും രണ്ടിനും എതിരായിരുന്നോ എന്ന് ചോദിക്കേണ്ട) ഗാന്ധിജിയുടെ വരവോടെ അട്ടിമറിക്കപ്പെട്ടു.

  അതായത് 5000 കൊല്ലമായി ഇന്ത്യക്കാരുടെ മനസ്സില്‍ വേരുറപ്പിക്കപ്പെട്ട ജാതി ചിന്ത ഇപ്പോഴും ഇന്ത്യക്കാരില്‍ നിലനില്‍‌ക്കാനുള്ള കാരണം ഗാന്ധിജിയുടെ 79 വര്‍ഷക്കാലത്തെ ജീവിതം.

  അപ്പോള്‍ നോബല്‍ സമ്മാനം ആര്‍ക്ക് കൊടുക്കണമായിരുന്നു? ഗോഡ്‌സെയ്ക്ക്. ഒരു ദിവസമെങ്കില്‍ ഒരുദിവസം മുന്നേ ഗാന്ധിജിയെ വെടിവെച്ച് കൊന്ന് അത്രയെങ്കിലും ജാതിചിന്ത ഇല്ലാതാക്കിയില്ലേ.

  വ്യക്തമായ തെളിവുകളും ചരിത്രരേഖകളുമൊക്കെയുള്ളപ്പോഴും അയാളില്ലായിരുന്നെങ്കില്‍, അങ്ങിനെയല്ലായിരുന്നെങ്കില്‍, ഇങ്ങിനെതന്നെയേ വരുമായിരുന്നുള്ളൂ എന്നുള്ള വളരെയധികം “എങ്കിലുകളാല്‍” സമര്‍ത്ഥിക്കപ്പെടുന്ന ഉറപ്പിച്ച നിഗമനങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ അറിഞ്ഞ ചരിത്രവും, ചരിത്രകാരന്മാരും, ആ ചരിത്രം നമ്മളെ പഠിപ്പിച്ച ചരിത്രഗവേഷകരുമൊക്കെ എത്രമാത്രം തെറ്റുകാരും കുറ്റക്കാരുമാണെന്നുള്ള ബോധം മാത്രമല്ല നമുക്കുണ്ടാകുന്നത്, ഭൂതകാലജ്യോതിഷത്തില്‍ നമുക്കുള്ള അഗാധപാണ്ഡിത്യത്തെക്കുറിച്ചുള്ള ഒരു അവബോധം കൂടിയാണ് അവ തരുന്നത്. ഇങ്ങിനെയാണ് സംഭവിച്ചത്. പക്ഷേ ഇങ്ങിനെയല്ലായിരുന്നെങ്കില്‍ ഇങ്ങിനെയേ സംഭവിക്കുമായിരുന്നുള്ളൂ (ലാബിലെ കെമിസ്ട്രി പ്രാക്റ്റിക്കലല്ല, ചരിത്രവിശകലനമാണ്).

  മൂര്‍ത്തീ, വളരെ ശരി. വാല്‍‌മീകി ചെയ്തത് എന്ന് പറഞ്ഞ് അദ്ദേഹം കൊള്ളക്കാരനായിരുന്ന കാലത്തെപ്പറ്റി പറയുന്നതും വാല്‍‌മീകി കൊള്ളക്കാരനായിരുന്നപ്പോള്‍ ചെയ്തത് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം തന്നെ.(വാത്മീകിയാണോ വാല്‍‌മീകിയാണോ എന്ന് കണ്‍ഫ്യൂഷനുണ്ടെങ്കിലും രണ്ടായാലും അവര്‍ ആണായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്).

  വിശ്വേട്ടാ, വളരെ നന്ദി. ആരെയും ഒരു കാരണവശാലും അംഗീകരിക്കാത്ത നമുക്ക് ഗാന്ധിജി വെറും ഗാന്ധി മാത്രം. സ്വാതന്ത്ര്യം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യം മാത്രം.

  തമനൂ, നന്ദി. ആദ്യമായാണ് ഗാന്ധിജിയെപ്പറ്റി നാലുവരി എഴുതുന്നത്. എഴുത്തിന്റെ മനോഹാരിതയല്ല, എഴുതാനുള്ള സാഹചര്യവും എഴുതി എന്ന ചാരിതാര്‍ത്ഥ്യവുമാണ് ഈ പോസ്റ്റ് എനിക്ക് ഏറ്റവും വിലപ്പെട്ട പോസ്റ്റാവുന്നത്.

  ജീമനൂ, വളരെ നന്ദി.

  സൂ. എനിക്കും, എന്നും. നന്ദി.

  അബ്‌ദുള്‍, നന്ദി. Should one read Hind Swaraj metaphorically or literally? Oh...don't read it literally guys..

  ...Gandhi a was a man who measured and weighed each and every word he used! Lets re-learn (for want of proper word for that) everything including the alphabets...

  വളരെ ശരി; അവസാനം പറഞ്ഞതും.

  ബെന്നീ, ഗാന്ധിജി ശ്രീനാരായണഗുരുവിനോട് ഹൈ കാസ്റ്റ് ഹിന്ദുക്കളെ കാണുമ്പോള്‍ ലോ കാസ്റ്റ് ഹിന്ദുക്കള്‍ മാറി നടന്നുകൊള്ളണമെന്നും ഹൈ കാസ്റ്റ് ഹിന്ദുക്കളുമായി ലോ കാസ്റ്റ് ഹിന്ദുക്കള്‍ ഒരു ഇടപാടും പാടില്ല എന്നും ഹൈ കാസ്റ്റ് ഹിന്ദുക്കള്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളൂ എന്നും കൂടെ പറഞ്ഞ് കാണണമല്ലോ അല്ലേ? ഇനി നമുക്ക് ഒരു ലേബലും കൂടി പ്രിന്റ് ചെയ്യണമല്ലോ. ഗാന്ധിജിയെ അനുകൂലിക്കുന്നവന്‍... കളറേതാണെന്ന് തീരുമാനിച്ചാല്‍ മതി.

  അഗ്രജന്‍, നന്ദി. ഒരു ചരിത്രസംഭവത്തിനുശേഷം നമുക്ക് “എങ്കിലുകള്‍” ഉപയോഗിച്ച് ധാരാളം മനോഹരമായ തിയറികള്‍ ഉണ്ടാക്കാം. നമ്മുടെ ഭാവനയ്ക്കനുസരിച്ച് ഏറ്റവും ഐഡിയലായ സ്ഥിതിവിശേഷം വരെ ഉണ്ടാക്കാന്‍ ആ എങ്കിലുകള്‍ നമ്മെ സഹായിക്കും. പക്ഷേ അങ്ങിനെ എങ്കിലുകളാല്‍ സമൃദ്ധമായ തിയറികള്‍ ഉണ്ടാക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മനസ്സിലാക്കാതെ പോകുന്നത് നൂറും ഇരുന്നൂറും കൊല്ലം പഴക്കമുള്ള അന്നത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. അതിലേക്ക് പൂര്‍ണ്ണമായും ഇറങ്ങിച്ചെല്ലാന്‍ നമുക്കൊരിക്കലും കഴിയില്ല. കാരണം നമ്മള്‍ ജീവിക്കുന്നത് വര്‍ത്തമാനകാലത്തിലാണ്. അപ്പോള്‍ നമ്മുടെ എങ്കിലുകള്‍ തിയറിയില്‍ പല പിഴവുകളും വരാം. അതുകൊണ്ടാണ് വേണ്ടരീതിയില്‍ ചരിത്രം പഠിച്ചവര്‍ ചരിത്രകാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ എങ്കിലുകള്‍ തിയറികള്‍ പറയുമ്പോള്‍ വേണ്ട മുന്‍‌കരുതലുകള്‍ എടുക്കുന്നത്. കാരണം അത് മിക്കവാറും പറയുന്ന ആളുടെ മാത്രം നിഗമനമായിരിക്കും. യഥാര്‍ത്ഥത്തില്‍ ആ എങ്കിലുകള്‍ അന്നത്തെ കാലഘട്ടത്തില്‍ അപ്ലൈ ചെയ്യാന്‍ പ്രായോഗികമായി ധാരാളം ബുദ്ധിമുട്ടുകളുണ്ടാവാം. ചിലതൊന്നും പ്രായോഗികമേ അല്ലായിരിക്കാം. അത്തരം സാധ്യതകളെയെല്ലാം അവഗണിച്ച് എങ്കിലുകള്‍ മാത്രമുപയോഗിച്ച് ചരിത്രത്തെ വിശകലനം ചെയ്ത് ചരിത്രപുരുഷന്മാരെ വിലയിരുത്തുമ്പോള്‍ നമുക്ക് മിക്കവാറും കണ്ടുനില്‍ക്കാനേ പറ്റൂ. കാരണം നമുക്കെന്തായാലും അറിയില്ല, അത് അങ്ങിനെതന്നെയേ വരുമായിരുന്നുള്ളോ എന്ന്. പറയുന്നവരുടെ വിശ്വാസം അവരെയെങ്കിലും രക്ഷിക്കട്ടെ.

  മുരളിയേട്ടാ, നന്ദി. തമനുവിനോട് പറഞ്ഞതുപോലെ മനോഹരമായ എഴുത്തേ അല്ലെങ്കിലും ഗാന്ധിജിയെപ്പറ്റി നാലുവാക്ക് ജീവിതത്തില്‍ ആദ്യമായി എഴുതാന്‍ പറ്റി എന്നോര്‍ക്കുമ്പോള്‍ എനിക്ക് വളരെയധികം സംതൃപ്തി തോന്നുന്നു.

  അങ്കിളേ, നന്ദി. ബെന്നി പറഞ്ഞതുപോലെ ഗാന്ധിജിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാന്‍ കാര്‍. ഗാന്ധിജിയെ അനുകൂലിക്കുന്നവര്‍...?

  തറവാടീ, വളരെ നന്ദി. പണ്ടൊക്കെ ഓര്‍ത്തിട്ടുണ്ട്, എന്തിനാണ് ആള്‍ക്കാര്‍ ബി.എ ചരിത്രവും എം.എ ചരിത്രവുമൊക്കെ പഠിക്കുന്നത്, അതുകൊണ്ട് എന്തെങ്കിലുമൊക്കെ ഗുണമുണ്ടോ എന്നൊക്കെ. പക്ഷേ ഇപ്പോഴത്തെ പല ചരിത്രവിശകലനങ്ങളും കാണുമ്പോള്‍ ചരിത്രം ഒരു വിഷയമായി പഠിക്കുന്നത് ചരിത്രത്തെയും ചരിത്രകാരന്മാരെയും പഠിക്കാന്‍ മാത്രമല്ല ഉപയോഗപ്പെടുന്നത്, ചരിത്രത്തെയും ചരിത്രകാരന്മാരെയും ശരിയായ രീതിയില്‍ വിശകലനം ചെയ്യാന്‍ കൂടിയാണെന്ന് മനസ്സിലായി-പ്രത്യേകിച്ചും എന്തും എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഇക്കാലത്ത്.

  വേണുവണ്ണാ, നന്ദി.

  കരീം മാഷേ, ആ വിഗ്രഹം ആരൊക്കെ എടുത്തെറിഞ്ഞാലും ഉടയില്ല എന്നതാണ് ഗാന്ധിജിയുടെ പ്രത്യേകത. അതുപോലത്തെയോ അതിനെക്കാളും മനോഹരമായതോ ആയ വിഗ്രഹങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ ഗാന്ധിജിയുടെ സ്ഥാനം എന്നും അതുപോലെ തന്നെയുണ്ടാവും.

  അനോണിമസേ, അനോണിമസ് ചൂണ്ടിക്കാണിച്ച പോയിന്റുകള്‍ക്കുള്ള മറുപടി എന്റെ പോസ്റ്റിലുണ്ട്. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ അഞ്ച് മിനിറ്റ് സേര്‍ച്ച് ചെയ്താലും കിട്ടും. എല്ലാ വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടണമെന്നില്ലെങ്കില്‍ തന്നെയും ഗാന്ധിജിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടിക്ക് ഇന്റര്‍നെറ്റ് തന്നെ ധാരാളം. എങ്ങിനെയാണ് ഗാന്ധിജിയെ വിലയിരുത്തേണ്ടതെന്ന് ഇവിടെത്തന്നെ പലരും പറഞ്ഞിട്ടുണ്ട്. ആറ്റം ബോംബിനെപ്പറ്റിയും ഗാന്ധിജിയുടെ വാക്കുകള്‍ തന്നെ ഇന്റര്‍നെറ്റിലുണ്ടല്ലോ. നന്ദി.

  ഒന്നുകൂടി പറയട്ടെ, എനിക്ക് വളരെയധികം സംതൃപ്തി തന്ന ഒരു പോസ്റ്റാണിത്. നന്നായി എഴുതി എന്ന അര്‍ത്ഥത്തിലല്ല, ഗാന്ധിജിയെപ്പറ്റി നാലുവാക്ക് ജീവിതത്തില്‍ എഴുതി എന്ന അര്‍ത്ഥത്തില്‍-അങ്ങിനെ എഴുതാന്‍ ഒരു സാഹചര്യം ഉണ്ടായപ്പോള്‍, തികച്ചും സ്വാഭാവികമായിത്തന്നെ. പണ്ട് സ്കൂളില്‍ വിവേകാനന്ദനെപ്പറ്റി പഠിച്ചപ്പോള്‍ നമ്മള്‍ ആര്‍ക്കെങ്കിലും ഉപകാരം ചെയ്യുകയാണെങ്കില്‍ ഉപകാരം ചെയ്തതിന് അയാള്‍ നമ്മോട് നന്ദിപറഞ്ഞാലും ഇല്ലെങ്കിലും അങ്ങിനെയൊരു നല്ല കാര്യം ചെയ്യാന്‍ അവസരമുണ്ടാക്കിത്തന്നയാള്‍ക്ക് നമ്മള്‍ അങ്ങോട്ട് നന്ദി പറയണമെന്ന്. അതുകൊണ്ട് ഗാന്ധിജിയെപ്പറ്റി നാലുവാക്ക് എഴുതാന്‍ എനിക്കവസരം ഉണ്ടാക്കിത്തന്ന എല്ലാവര്‍ക്കും നന്ദി.

   
 17. At Sun Oct 07, 01:48:00 AM 2007, Blogger ViswaPrabha വിശ്വപ്രഭ said...

  നാട്ടിലെ സിഖപ്രദമായ കാലാവസ്ഥയില്‍ മ്യൂട്ടേറ്റ് ചെയ്ത ഭീമന്‍ കൊതുകുകള്‍ ഒരുപാടുണ്ട് വക്കാരീ. ചിക്കുന്‍ ഗുണിയയ്ക്കാണെങ്കില്‍ മരുന്നുമില്ലത്രേ.

  ഒരു ഗാന്ധിയന്‍ പ്രതിരോധമാര്‍ഗ്ഗമുണ്ട് പക്ഷേ.

   
 18. At Sun Oct 07, 02:48:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  ആ ഗാന്ധിയന്‍ പ്രതിരോധമാര്‍ഗ്ഗം കൊള്ളാം വിശ്വേട്ടാ. എങ്കിലും കണ്ണുള്ളത് കാണാനും കാതുള്ളത് കേള്‍ക്കാനും വായുള്ളത് പറയാനും കൈയ്യുള്ളത് കണ്ണും വായും കാതും പൊത്തിപ്പിടിക്കാനും അതുപോലെ തന്നെ യൂണിക്കോഡില്‍ ടൈപ്പ് ചെയ്യാനും ആണല്ലോ :)

   
 19. At Sun Oct 07, 05:02:00 AM 2007, Blogger നിഷ്ക്കളങ്കന്‍ said...

  വായിച്ചു. ന‌ന്നായി വ‌ക്കാരി

   
 20. At Sun Oct 07, 06:29:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  അനോണിമസേ, വലിയ കാര്യമില്ല, എങ്കിലും താങ്കള്‍ ക്വോട്ട് ചെയ്തതില്‍

  Regarding the Hindu Theological Seminary: "I only wish that such institutions will crop up all over India and be the means of preserving the ARYAN RELIGION in its purity"-Reference: CWMG Vol. IV, p.93 എന്ന കാര്യത്തില്‍ ഒരു ഗൂഗിള്‍ ഗവേഷണം ഞാന്‍ നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇവയാണ് (കസേരയിലിരുന്നുള്ള അരമണിക്കൂര്‍ ഗൂഗിള്‍ ഗവേഷണം മാത്രമാണ്. അതിന്റേതായ എല്ലാ പോരായ്മകളും കാണും. ക്ഷമിക്കുക. അതേ സമയം ഇത് ഗാന്ധിജിയില്‍ എനിക്കുള്ള വിശ്വാസം ഉറപ്പിക്കാനുള്ള ശ്രമമല്ല. ഇത്തരം ക്വോട്ടുകള്‍ വരുന്നതിന്റെ ഉറവിടം എന്താണെന്നറിയാനുള്ള ഒരു താത്‌പര്യം മാത്രം).

  1. താങ്കള്‍ ക്വോട്ട് ചെയ്ത കാര്യങ്ങളെല്ലാം അതേ ഓര്‍ഡറിലല്ലെങ്കിലും താങ്കളുടേത് പോലെ റഫറന്‍സുകള്‍ കൊടുത്തല്ലെങ്കിലും ഇവിടെനിന്ന് കിട്ടി.

  2. ഞാന്‍ മുകളില്‍ കോപ്പി പേസ്റ്റ് ചെയ്ത താങ്കളുടെ ക്വോട്ട് പ്രകാരം ഗാന്ധിജി ആ വാചകങ്ങള്‍ പറഞ്ഞിരിക്കുന്നത് CWMG Vol. IV, p.93 ല്‍ ആണ്.

  3. ഇവിടെ നോക്കിയ പ്രകാരം CWMG Vol. IV, p.93 എന്ന് പറയുന്നത് 1904-1905 കാലഘട്ടമാണ്.

  4. 1904-1905 കാലഘട്ടത്തിലെ CWMG റഫറന്‍സുകള്‍ ഇവിടെനിന്ന് കിട്ടി-മൂന്ന് പി.ഡി.എഫ് ഫയലുകളായി.

  5.ആ മൂന്ന് പി.ഡി.എഫ് ഫയലുകളിലും ഞാന്‍ ARYAN RELIGION എന്ന കീവേഡ് കൊടുത്ത് സേര്‍ച്ച് ചെയ്തിട്ടും താങ്കള്‍ ക്വോട്ട് ചെയ്ത വാചകം കിട്ടിയില്ല.

  (എന്റെ ശ്രമം ഒന്ന് വിശദീകരിച്ചു എന്ന് മാത്രം).

  CWMG വിവാദത്തെപ്പറ്റിയും ഇവിടുള്ള ലിങ്കില്‍ വായിക്കാം (ആ വിവാദം ഉണ്ടായ കാലഘട്ടം അറിയുന്നതും രസകരമായിരിക്കും).

  അതുപോലെതന്നെ താങ്കളുടേതല്ലാത്ത മറ്റൊരു ക്വോട്ടും ഞാന്‍ ഗൂഗിള്‍ ഗവേഷണത്തിനു വിധേയമാക്കി:

  Caste is but an extension of the principle of the family. Both are governed by blood and heredity

  അതിന്റെ ഫലങ്ങള്‍

  1. ഗൂഗിള്‍ പേജ് ഇവിടെ

  2. ആ ഗൂഗിള്‍ പേജ് പ്രകാരം വിശ്വസനീയമെന്ന് തോന്നിയ പേജ് JSTOR ന്റെയാണ്. അത് ഇതാണ്.

  3. JSTOR ല്‍ ലോഗിന്‍ ചെയ്ത് രണദിവയുടെ പേപ്പര്‍ ഡൌണ്‍‌ലോഡ് ചെയ്തു. ആ വരികള്‍ ജഗ്‌ജീവന്‍ റാമിന്റെ Caste Challenge in India എന്ന ബുക്കില്‍ നിന്നും രണദിവെ ക്വോട്ട് ചെയ്തതാണ്-അതായത് ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞത് രണദിവെ ക്വോട്ട് ചെയ്തത്. (ആ ബുക്കിനെപ്പറ്റി അംബേദ്‌കര്‍.ഓര്‍ഗില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവിടെ.

  അതില്‍ തന്നെ ആ വാചകങ്ങള്‍ മുകളില്‍ കൊടുത്തിരിക്കുന്ന അതേ പടിയല്ല രണദിവയുടെ പേപ്പറില്‍ ഉള്ളത് (എങ്കിലും അര്‍ത്ഥം മാറുന്നില്ല). ഇനി ആ വാചകങ്ങള്‍ (അതായത് ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞ് രണദിവെ ക്വോട്ട് ചെയ്ത വാചകങ്ങള്‍) മൊത്തത്തില്‍ വായിച്ചാല്‍ ജാതിവ്യവസ്ഥയെ ഒരു ഫിലോസാഫിക്കല്‍ വ്യൂവില്‍ ഗാന്ധിജി കാണുന്നതാണെന്ന് മനസ്സിലാവും. ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെ അനുകൂലിക്കുന്നതായി അവിടെ ക്വോട്ട് ചെയ്തിരിക്കുന്ന (ഇനി അത് ഗാന്ധിജി പറഞ്ഞതാണെങ്കില്‍ കൂടി) ഒരിടത്തുമില്ല. ഇനി അവിടെ പറഞ്ഞിരിക്കുന്നതോ-

  Caste does not denote superiority or inferiority. It simply recognises different outlooks and corresponding modes of life. Caste is the classification of different systems of culture. It is the extension of the principle of the
  family. Both are governed by blood and heredity. ...Its value from the
  economic point of view was very great. It ensured hereditary skill. It limited competition. It was a remedy against pauperism. It had the advantage of trade guilds. It was man's experiment in social adjustment in the laboratory of Indian society. If we can prove it to be success, it can offer to the world as a leaven and as the best remedy against heartless
  competition. ... Varna is inherent in human nature. Hindusim has
  reduced it to a science. ... Caste at present is a distortion. But in our eagerness to abolish it let us not abolish the original ...it is not a human invention but an immutable law of nature, the statement of a tcndency that is ever prescnt and at work like Newton's law of gravitation." (റഫറന്‍സ് - The Role Played by Communists in the Freedom Struggle of India, B. T. Ranadive
  Social Scientist, Vol. 12, No. 9. (Sep., 1984), pp. 3-32.JASTOR ല്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തത്).

  (മൂന്ന് കുത്തുകളുടെ അര്‍ത്ഥം ആ വാചകങ്ങള്‍ പൂര്‍ണ്ണമല്ല (രണദിവെ എഡിറ്റ് ചെയ്തതു മൂലം) എന്നാണ്. ആ വാചകങ്ങള്‍ മൊത്തം കിട്ടണമെങ്കില്‍ ജഗ്‌ജീവന്‍ റാമിന്റെ പുസ്തകം വായിക്കണം. അത് കിട്ടിയില്ല).

  ഇനി മുകളില്‍ പറഞ്ഞ വാചകങ്ങള്‍ ഗാന്ധിജി പറഞ്ഞതാണെങ്കില്‍ തന്നെ നമുക്ക് ഗാന്ധിജിയുമായി അതിശക്തമായിത്തന്നെ വിയോജിക്കാം (അദ്ദേഹം ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകളെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല Caste does not denote superiority or inferiority എന്നും Caste at present is a distortion എന്നും പറയുകയും ചെയ്തു എന്നോര്‍ത്തുകൊണ്ട് തന്നെ). പക്ഷേ ജഗ്‌ജീവന്‍ റാം ഗാന്ധിജി പറഞ്ഞു എന്ന പറഞ്ഞ് ക്വോട്ട് ചെയ്ത വാചകങ്ങളുടെ ഒരു ഭാഗം രണദിവെ ക്വോട്ട് ചെയ്തത്, അതിന്റെ പോലും പൂര്‍ണ്ണമായ രൂപത്തിലല്ലാതെ നമ്മള്‍ ക്വോട്ട് ചെയ്ത് (അങ്ങിനെയാണെങ്കില്‍) ഗാന്ധിജിയെയും ഹിറ്റ്‌ലറിനെയും താരതമ്യപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ... (മൂന്ന് കുത്തിന്റെ അര്‍ത്ഥം വാചകം പൂര്‍ണ്ണമല്ല എന്നാണ്).

  (ഇത് ഒരുമണിക്കൂര്‍ ഇന്റര്‍നെറ്റ് ഗവേഷണത്തിന്റെ ബാക്കിപത്രം. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളും കാണാം. ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞതിന്റെ ഓഡിയോ റിക്കോഡിംഗ് തന്നെയുണ്ടെങ്കിലും അത് അദ്ദേഹത്തെ വെറും ഗാന്ധിയോ ഹിറ്റ്‌ലറോ ആക്കുന്നില്ല, അദ്ദേഹം അപ്പോഴും മഹാത്മാവായ ഗാന്ധിജി തന്നെ, എന്നും കൂടി പറഞ്ഞുകൊള്ളട്ടെ).

  എന്തായാലും ഇതിലുള്ള എന്റെ ഗവേഷണം തല്‍ക്കാലത്തേക്ക് തീര്‍ന്നു.

  നിഷ്‌കളങ്കനും നന്ദി.

   
 21. At Sun Oct 07, 11:15:00 AM 2007, Blogger മിടുക്കന്‍ said...

  മഹാത്മാ ഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍
  സമാധാനം, ശാന്തി, സ്നേഹം, ഇതൊക്കെ ആണ് മനസിലേക്ക് വരുക..

  ഇത് ഞാന്‍ മനസിലാക്കിയത് അദ്ദേഹത്തിന്റെ ബുക്കുകള്‍ വായിച്ചിട്ടൊ, അല്ലെങ്കില്‍ അദ്ദേഹത്തെ പറ്റി ആരേലും എഴുതിയത് വായിച്ചിട്ടൊ ഒന്നും അല്ല.
  മറ്റെല്ലാരെയും പോലെ, 10-ം ക്ലാസ് വരെ ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തെ പറ്റി പാഠപുസ്തകത്തില്‍ നിന്നും പഠിച്ചതും, ഇന്നേവരെ എന്നോടൊത്ത് ഇടപഴകിയിട്ടുള്ള, അധ്യാപകരും ഗുരുതുല്യരുമായ വ്യക്തികളും ഗാന്ധിജിയെ ഒരു മഹാത്മാവായി ആത്മാവില്‍ കരുതുന്നു എന്ന് ആ ഒരു ‘ഇത്’ ഉണ്ടല്ലൊ അത് മനസിലാക്കിയിട്ടാണ്. അല്ലെങ്കില്‍ ആ ഒരു ഇത് സാധാരണക്കരിലേക്ക് ഫീഡ് ചെയ്യുന്ന ഒരു അന്തരീക്ഷം ഇന്നും നമ്മുടെ സ്കൂളിലൊക്കെ നില്‍ക്കുന്ന കൊണ്ടാണ്.

  വക്കാരിയുടെ വികാരത്തള്ളിച്ച ഞാന്‍ മനസിലാക്കുന്നു.
  ഗാന്ധിജി പറ്റീരായിരുന്നു എന്നൊക്കെ ഉള്ള പൊസ്റ്റുകള്‍ വായിച്ചപ്പോള്‍, ഒരു അണക്കെട്ട് പൊട്ടുന്നതിനു മുന്‍പുള്ള പ്രെഷര്‍ മനസ്സില്‍ ഉണ്ടായിരുന്നത്, അത് പൊട്ടി ഒഴികിപ്പൊകുമ്പോള്‍ ഉള്ള ഒരു ഫീലിംഗ് ഇല്ലേ, അതാണ് ഇപ്പോള്‍ ഇവിടെ കിട്ടുന്നത്..

  നന്ദി വക്കാരി.. ഒരായിരം നന്ദി...

   
 22. At Sun Oct 07, 12:52:00 PM 2007, Blogger -സു‍-|Sunil said...

  വക്കാരീ, നമസ്കാരം!
  നല്ല പോസ്റ്റ്.
  (ഈ ഹൈപ്പര്‍ ലിങ്കിങ് ടെക്നോളജി ഇല്ലായിരുന്നെങ്കില്‍ വക്കാരി വെറും അരി മാത്രം...)
  സ്നേഹപൂര്‍വ്വം,
  -സു-

   
 23. At Sun Oct 07, 01:19:00 PM 2007, Blogger മാരീചന്‍ said...

  ഗാന്ധിജി എന്ന പ്രതിഭാസത്തെക്കുറിച്ച് സത്യസന്ധമായും ആര്‍ജവത്തോടെയും അഭിമാനത്തോടെയും ഒരു കുറിപ്പെഴുതാനുളള വക്കാരിയുടെ പ്രേരണയ്ക്ക് പലകാരണങ്ങളില്‍ ഒന്നാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

  പല ചിന്തകളുളള, പല വേഷം ധരിക്കുന്ന, പല ഭാഷ സംസാരിക്കുന്ന, പലതരം ആചാരമര്യാദകളുളള ജനത ഒരു മനുഷ്യന്റെ വാക്കുകള്‍ക്കു പിന്നാലെ നടക്കുന്ന അത്ഭുതകരമായ കാഴ്ച ചരിത്രത്തില്‍ സമാനതകളില്ലാത്തതു തന്നെയാണ്.

  ജനങ്ങള്‍ക്കു നല്‍കാന്‍ ഗാന്ധിജിയ്ക്ക് നിലപാടുകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഒരു സംഘടനാ സംവിധാനത്തിന്റെയും ജ്യാമിതീയ രൂപങ്ങളെ ഗാന്ധിജി ആശ്രയിച്ചതേയില്ല. ജനങ്ങള്‍ക്ക് ഗാന്ധിജിയും ഗാന്ധിജിയ്ക്ക് ജനങ്ങളും.

  ഒളിച്ചു പിടിച്ച അജണ്ടകളും ഇല്ലായിരുന്നു അദ്ദേഹത്തിന്. നിലപാടുകള്‍ സധൈര്യം ജനങ്ങളോട് തുറന്നു പറഞ്ഞു. സ്വന്തം കുറ്റങ്ങളും തെറ്റുകളും പരസ്യമായി ഏറ്റുപറഞ്ഞു.

  നല്ല ഭക്ഷണത്തിനും വില കൂടിയ മദ്യത്തിനും രാക്കൂട്ടിനെത്തുന്ന സെലിബ്രിറ്റി സുന്ദരികള്‍ക്കും സന്തതിപരമ്പരകള്‍ക്കായി സ്വരുക്കൂട്ടേണ്ട കോടികളുടെ സാമ്രാജ്യങ്ങള്‍ക്കും വേണ്ടി തന്നെ വിശ്വസിച്ച ജനതയെ ഗാന്ധിജി ഒറ്റികൊടുത്തില്ല എന്നത് അദ്ദേഹത്തെ മഹാത്മാവാക്കി.

  തീവ്രമായ സ്വന്തം മതവിശ്വാസം പരസ്യപ്പെടുത്തിതന്നെ അദ്ദേഹം മതാതീതമായ ഒരു വ്യക്തിത്വമായി വളരുകയും ചെയ്തു.

  അതുകൊണ്ട് ഗാന്ധിജി ഒരു പ്രതിഭാസം തന്നെയാണ്.

  "ഗീതയ്ക്കുമാതാവായ ഭൂമിയേ ദൃഢമിതു -
  മാതി‍രിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ" എന്നാണ് വളളത്തോള്‍ എഴുതിയത്.

  കര്‍മ്മമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.

  സ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുമുളള ആധുനിക കാഴ്ചപ്പാടുകള്‍ പിന്‍പറ്റുമ്പോള്‍ ആ നിലപാടുകളില്‍ ചിലത് തെറ്റായിരുന്നു എന്നു തുറന്നു പറയാന്‍ ഗാന്ധിജിയോടുളള ആദരവ് തടസമാകാമോ?

  തനിക്ക് ശരിയെന്ന് തോന്നിയത് വിളിച്ചു പറയാന്‍ മടിക്കാത്ത, സ്വന്തം നിലപാടുകളില്‍ ഒട്ടും വെളളം ചേര്‍ക്കാതെ അന്തസായ പൊതുപ്രവര്‍ത്തനം നടത്തിയ ഗാന്ധിജിയോട് അനാദരവ് പുലര്‍ത്തലാകുമോ അത്തരം ശ്രമങ്ങള്‍?

  ഗാന്ധിജിയെക്കുറിച്ചുളള അന്തസായ വിമര്‍ശനങ്ങള്‍ പോലും തന്റേടത്തോടെ നടത്താന്‍ പോന്ന ഒരു പിന്‍തലമുറ ഇന്ത്യയിലുണ്ടാകണമെന്ന ലക്ഷ്യം സ്വാതന്ത്ര്യത്തെ കുറിച്ചുളള ആ മഹാത്മാവിന്റെ നിര്‍വചനത്തിലില്ലായിരുന്നോ?

  വരാനിരിക്കുന്ന തലമുറകളുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം അധ്വാനിച്ചപ്പോള്‍, ഗതകാലസ്മരണകളുടെ വാഴ്ത്തുമൊഴികള്‍ മാത്രം മുഴങ്ങുന്ന ഒരു പില്‍ക്കാല സമൂഹമാണോ അദ്ദേഹം സ്വപ്നം കണ്ടത്? സംശയമാണ്.

  പഠിക്കേണ്ടതാണ് ആ ജീവിതം. പകര്‍ത്തേണ്ടത് ഏറെയുണ്ട് ആ ജീവിതത്തില്‍ നിന്നും. കളയേണ്ടതും.

  ഇന്ത്യയെയും മറ്റുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന ഏറ്റവും വലിയ അതിര്‍വരമ്പ് നമുക്കൊരു ഗാന്ധിജിയുണ്ടായിരുന്നു എന്ന സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  അതുകൊണ്ടു തന്നെ ത്യാജ്യഗ്രാഹ്യ വിവേചനത്തോടെ ആ ജീവിതത്തെ പഠിക്കാനുളള ഏതുദ്യമത്തിനും പിന്തുണയുമുണ്ട്, നമുക്കൊരിക്കലും ഗാന്ധിജിയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിയുമ്പോഴും.

  'എന്റെ ഗുരുനാഥന്‍' എന്ന കവിത വളളത്തോള്‍ ഇങ്ങനെയെഴുതിയാണ് അവസാനിപ്പിച്ചത്.

  "നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ!
  നമസ്തേ സുമഹാത്മന്‍! നമസ്തേ ജഗത്ഗുരോ!"

  ദാഹം ഇല്ലാതായവനും ആരാലും ആക്രമിക്കപ്പെടാന്‍ കഴിയാത്തവനുമാണ് ഗാന്ധിജി. വിമര്‍ശനങ്ങള്‍ ആക്രമണമല്ല.

   
 24. At Sun Oct 07, 02:03:00 PM 2007, Blogger അങ്കിള്‍. said...

  പ്രീയ വക്കാരി,

  മുമ്പ്‌ ഞാനെഴുതിയ കമന്റില്‍ പ്രയോഗിച്ച ‘പാകിസ്ഥാനി കൊതുകുകള്‍’ എന്ന പ്രയോഗം ഞാന്‍ പിന്‍‌വലിക്കുന്നു. എഴുതിപ്പോയല്ലോ എന്നോര്‍ത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടിത്‌ ചെയ്യുന്നു.

  മാവേലികേരളത്തിനെ കടമെടുത്ത്‌ പറഞ്ഞാല്‍:

  “പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു“

  ഇങ്ങനെയുള്ള ഒരു മഹാന്റെ ജന്മനാളില്‍ അദ്ദേഹത്തിന്റെ കുറവുകളെമാത്രം പൊക്കിക്കാണിച്ച ചില പോസ്റ്റുകളെ ഓര്‍ത്തപ്പോള്‍ എഴുതിപ്പോയതാണ്, ക്ഷമിക്കൂ. വക്കാരിയുടെ ആ രണ്ട് വരികളും ഒരു പ്രചോദനമായി.

  മനസ്സമാധാനമായിട്ട്‌ ഞാനൊന്നുറങ്ങട്ടെ.

   
 25. At Sun Oct 07, 04:23:00 PM 2007, Blogger വക്കാരിമഷ്‌ടാ said...

  മാരീചാ, പൂര്‍ണ്ണമായും യോജിക്കുന്നു. ഗാന്ധിജിയെപ്പറ്റിയുള്ള, ഉദ്ദേശശുദ്ധിയോടുകൂടിയുള്ള ഏതൊരു പഠനവും വിമര്‍ശനവും നമ്മള്‍ സ്വാഗതം ചെയ്യണം- പോസ്റ്റില്‍ പറഞ്ഞതുപോലെ ഗാന്ധിജിയുടെ പോസിറ്റീവ്‌സിനെ ഓഫ്‌സെറ്റ് ചെയ്യാത്ത രീതിയില്‍ നെഗറ്റീവ്‌സിനെപ്പറ്റിയുള്ള പഠനങ്ങളുള്‍പ്പടെ. എങ്കിലും അന്തിമമായി നമുക്ക് മാതൃകയാക്കേണ്ടത് അദ്ദേഹത്തിന്റെ പോസിറ്റീവ്‌സാണ്. അതിന്റെ ആയിരത്തിലൊരംശം പോലും നമ്മള്‍ ഇതുവരെ മാതൃകയാക്കിയിട്ടുകൂടിയില്ല. അതുകൊണ്ട് ഗാന്ധിജിയെപ്പറ്റിയുള്ള ഒരു വിമര്‍ശന പഠനത്തിനും ഞാനെതിരല്ല. അതുകൊണ്ടാണ് മാരീചന്റെയും മറ്റും വാക്കുകള്‍, അതിലെ വിമര്‍ശന പരാമര്‍ശങ്ങളുള്‍പ്പടെ ഞാന്‍ ക്വോട്ട് ചെയ്തത്. അത് അങ്ങിനെ തന്നെ വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. വിമര്‍ശനങ്ങള്‍ ഒരിക്കലും ആക്രമണമല്ല.

  ഗാന്ധിജിയെ വിമര്‍ശിക്കുമ്പോള്‍ ആദ്യമായി വേണ്ടത് ഗാന്ധിജിയെപ്പറ്റിയുള്ള അറിവാണല്ലോ. അതിന് ഏറ്റവും നല്ലത് ഗാന്ധിജിയുടെ വാക്കുകളും പ്രവര്‍ത്തികളും ശരിയായ രീതിയില്‍ അറിയുക, അതിന്റെ പശ്ചാത്തലം മനസ്സിലാക്കുക, എന്നതാണല്ലോ. പക്ഷേ ഗാന്ധിജിയെ വിമര്‍ശിക്കാന്‍ ഗാന്ധിജി യഥാര്‍ത്ഥത്തില്‍ പറഞ്ഞോ/അല്ലെങ്കില്‍ എഴുതിയോ എന്ന് സംശയം ഉണ്ടാക്കുന്ന ക്വോട്ടുകളും മറ്റുമെടുത്ത് ഗാന്ധിജിയെ വിമര്‍ശിക്കുമ്പോഴാണ് നമുക്ക് “വികാരം” വരുന്നതും വിവേകപൂര്‍ണ്ണമല്ലാതെ ഇന്റര്‍നെറ്റില്‍ ഗവേഷിക്കുന്നതും :)

  ഉദാഹരണത്തിന് Caste is but an extension of the principle of the family. Both are governed by blood and heredity എന്ന് പറഞ്ഞിട്ട് “പറഞ്ഞത് ഹിറ്റ്‌ലറല്ല, ഗാന്ധിജിയാണെന്നോര്‍ക്കണം” എന്ന ധ്വനി വരുന്ന വാചകങ്ങള്‍ ഒരാള്‍ ക്വോട്ട് ചെയ്യുമ്പോള്‍, ആ വാചകത്തിനെപ്പറ്റി ഗവേഷണം നടത്തുമ്പോള്‍, ഗാന്ധിജി പറഞ്ഞു എന്ന് പറഞ്ഞ് ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞ് രണദിവെ, ജഗ്‌ജീവന്‍ റാം പറഞ്ഞു എന്ന് പറഞ്ഞതുപോലും പൂര്‍ണ്ണരൂപത്തിലല്ലാതെ ക്വോട്ട് ചെയ്തത്, വിമര്‍ശകന്‍ പിന്നെയും ചില മേയ്ക്കപ്പൊക്കെ നടത്തി ക്വോട്ട് ചെയ്ത് നമുക്കിട്ടു തരുമ്പോള്‍... (ഇനി ഗാന്ധിജി അങ്ങിനെ പറഞ്ഞെങ്കില്‍ തന്നെ അതിന്റെ പശ്ചാത്തലം ശരിക്ക് മനസ്സിലാക്കി എന്നിട്ടും ഗാന്ധിജിയോട് വിയോജിക്കണമെന്നുണ്ടെങ്കില്‍ വിയോജിക്കാമെന്നിരിക്കെ, “പറഞ്ഞത് ഹിറ്റ്ലറല്ല, ഗാന്ധിജിയാണെന്നോര്‍ക്കണം” എന്നൊക്കെയുള്ള നാടകീയതയോടെ അത്തരം കാര്യങ്ങള്‍ ക്വോട്ട് ചെയ്യുമ്പോള്‍...)... അതിനെ വിമര്‍ശനം എന്ന് തന്നെയാണോ വിളിക്കേണ്ടതെന്നുപോലും കണ്‍ഫ്യൂഷന്‍.
  (മുകളില്‍ പറഞ്ഞ ക്വോട്ടിന്റെ ടൈം ലൈന്‍ ഇന്റര്‍നെറ്റില്‍ കിട്ടിയത് പ്രകാരം ഗാന്ധിജിയെപ്പറ്റിയുള്ള CWMG സേര്‍ച്ച് ചെയ്തപ്പോഴും അത്തരമൊരു ക്വോട്ട് കിട്ടിയില്ല എന്നത് വേറൊരു കാര്യം).

  അതുപോലെ അനോണി ഇവിടെ കമന്റായി ക്വോട്ട് ചെയ്ത് റഫറന്‍സുകളും കൊടുത്തത്, അതേ റഫറന്‍സുകള്‍ ഞാന്‍ ഗാന്ധിജിയുടെ CWMG യില്‍ റഫര്‍ ചെയ്തപ്പോള്‍ ആ വാചകങ്ങള്‍ കാണാന്‍ സാധിച്ചില്ല. ഇതിനെയും വിമര്‍ശനമെന്നാണോ നമ്മള്‍ വിളിക്കേണ്ടത്?

  ഗാന്ധിജിയെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തുകയും അതിനായി നാസികളോട് അനുഭാവം പുലര്‍ത്തുന്നു എന്നാരോപിക്കപ്പെടുന്ന, വൈറ്റ് സുപ്രീമാസിസ്റ്റ് എന്നാരോപിക്കപ്പെടുന്ന, ആര്‍തര്‍ കെം‌പ് മുതലായവരുടെ വാക്കുകള്‍ തന്നെ കടമെടുക്കുകയും ചെയ്യുമ്പോള്‍ അതിലെ വിരോധാഭാസം ആലോചിച്ച് വികാരം പോലും വരുന്നില്ല എന്നതാണ് സത്യം.

  ഗാന്ധിജിയെ വിമര്‍ശിക്കാന്‍ മുകളില്‍ പറഞ്ഞപോലത്തെ ക്വോട്ടുകള്‍ മാത്രമായി എടുക്കുന്നവര്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഇത്തരം വിലയിരുത്തലുകള്‍ പരാമര്‍ശിക്കുക കൂടി ചെയ്യാതിരിക്കുമ്പോഴോ? ഒരു വിമര്‍ശനപഠനം വഴി ബാക്കിയുള്ളവര്‍ക്ക് ശരിയായ നിഗമനങ്ങളില്‍ എത്തണമെങ്കില്‍ അതിന്റെ എല്ലാ വശങ്ങളും വായനക്കാര്‍ക്ക് കൊടുക്കേണ്ടേ? അതിനുപകരം തനിക്ക് താത്‌പര്യമുള്ള ക്വോട്ടുകള്‍ മാത്രമെടുക്കുകയും അത് ഗാന്ധിജി അതേ രീതിയില്‍ പറഞ്ഞതാണോ, ആണെങ്കില്‍ അതിന്റെ പശ്ചാത്തലമെന്ത്? അതിന്റെ പോസിറ്റീവും നെഗറ്റീവുമായ വ്യാഖ്യാനങ്ങളെന്തൊക്കെ അങ്ങിനെ കാക്കത്തൊള്ളായിരം കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുമ്പോഴാണ് ഒരു വിമര്‍ശനം വിമര്‍ശനമാവുന്നത്. അല്ലാതുള്ളവ വെറും പ്രൊപഗാണ്ട മാത്രമല്ലേ ആകുന്നുള്ളൂ. ഗാന്ധിജിയെപ്പറ്റി നമുക്ക് വെണ്ടത് പ്രൊപഗാണ്ടയല്ലല്ലോ, പഠനമല്ലേ?

  5000 കൊല്ലമായി ഇന്ത്യക്കാരുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജാതിചിന്ത ഇനിയൊരു ആയിരം കൊല്ലം കഴിഞ്ഞാലേ പൂര്‍ണ്ണമായല്ലെങ്കില്‍ പോലും പോകൂ എന്ന് പറഞ്ഞവര്‍ തന്നെ 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിനിടയ്ക്ക് രൂപപ്പെട്ട സ്വാതന്ത്ര്യസമരത്തിനോടനുബന്ധിച്ച് രൂപപ്പെടുത്തിയ ജാതിവ്യവസ്ഥയും ഇല്ലാതാക്കുക എന്ന ആശയം (എങ്ങിനെ രൂപപ്പെടുത്തി, എങ്ങിനെ അത് പ്രാവര്‍ത്തികമാക്കുമായിരുന്നു എന്നുള്ള ചോദ്യങ്ങളൊക്കെ അവിടെ നില്‍‌ക്കട്ടെ), കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യക്ക് സ്വാഭാവികമായും കിട്ടേണ്ട സ്വാതന്ത്ര്യവും അതിനൊപ്പം പോകേണ്ടിയിരുന്ന ജാതിവ്യവസ്ഥയും, ഗാന്ധിജിയുടെ 79 കൊല്ലത്തെ ജീവിതവും പ്രവര്‍ത്തികളും മൂലം ഇനിയുള്ള കാലം മുഴുവന്‍ ഇന്ത്യക്കാരില്‍ നില്‍ക്കും എന്ന് പറയുമ്പോള്‍, അങ്ങിനെ ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയുടെ ഉത്തരവാദിത്തം മുഴുവന്‍ ഗാന്ധിജിയില്‍ കെട്ടിവെക്കാന്‍ നോക്കുമ്പോള്‍, 5000 കൊല്ലമായുള്ള ജാതിവ്യവസ്ഥ,വെറും 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍, നൂറോ നൂറ്റമ്പതോ കൊല്ലങ്ങളിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളാല്‍ പോകുമായിരുന്നത് 79 വര്‍ഷക്കാലത്തെ ഒരാളുടെ പ്രവര്‍ത്തി മൂലം പോകാതിരിക്കുന്നത് സാധാരണ മാത്തമാറ്റിക്സ് ഉപയോഗിച്ചുപോലും തെളിയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമമാണ് എനിക്ക്. വളരെ ചുരുക്കി പറഞ്ഞാല്‍ ജാതി വ്യവസ്ഥ ഇന്ത്യയില്‍ ഇപ്പോഴും നില്‍ക്കാന്‍ കാരണം ഗാന്ധിജി. എത്ര സിമ്പിള്‍ അല്ലേ? ഈ തിയറികളെല്ലാം ധാരാളം എങ്കിലുകളാല്‍ സമൃദ്ധം കൂടിയാവുമ്പോഴോ?

  അപ്പോള്‍ ഗോഡ്‌സെയോടുള്ള നമ്മുടെ വിരോധത്തിന് കാരണം അദ്ദേഹം ഗാന്ധിജിയെ വധിച്ചു എന്നതല്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുന്നെ ഗാന്ധിജി മരിച്ചെങ്കില്‍ അത്രയെങ്കിലും ജാതിവ്യവസ്ഥ ഇന്ത്യയില്‍ കുറഞ്ഞ് കിട്ടിയേനെ. ഒരു പിന്നോക്കവിഭാഗക്കാരനായിരുന്നു ഗാന്ധിജിയെ വധിച്ചിരുന്നതെങ്കില്‍ ഗാന്ധിപ്രതിമയ്ക്ക് പകരം നമ്മള്‍ അയാളുടെ പ്രതിമ നാടുനീളെ വേണമെങ്കില്‍ വെക്കുകയും ചെയ്യുമായിരുന്നു. ഇതാണ് നമ്മള്‍ മഹാത്മാഗാന്ധിയെപ്പറ്റി പഠിക്കുമ്പോള്‍ പഠിക്കേണ്ട മറ്റൊരു എങ്കില്‍ തിയറി. ഈ തിയറികളെയെല്ലാം നമ്മള്‍ വിവേകപൂര്‍ണ്ണമായ തിയറികളെന്ന് വിളിക്കുകയും കൂടി ചെയ്യുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.

  എല്ലാം ഗാന്ധിജി തന്നെ ചെയ്യണമായിരുന്നു. അല്ലെങ്കില്‍ ഒന്നും ചെയ്യരുതായിരുന്നു. കാരണം ഗാന്ധിജി ഇല്ലെങ്കിലും കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയേനെ. മാത്രവുമല്ല, ഗാന്ധിജി കാരണം കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തില്‍ ഇന്ത്യയ്ക്ക് കിട്ടുമായിരുന്ന സ്വാതന്ത്ര്യത്തിനോടൊപ്പം ഇന്ത്യക്കാരില്‍ നിന്നും പിഴുതെറിയപ്പെടേണ്ട ജാതിചിന്ത ഇനിയുള്ള കാലം മുഴുവന്‍ ഇന്ത്യക്കാരില്‍ നില്‍ക്കാനും കാരണമായി. ഗാന്ധിജിയെപ്പറ്റിയുള്ള പഠനത്തിന്റെ കണ്‍ക്ലൂഷന്‍ ഇതാണ് ! എത്ര സിമ്പിള്‍ അല്ലേ? അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടണമായിരുന്നു. അതിനുവേണ്ടി ആള്‍ക്കാരെ ഒന്നിപ്പിക്കണമായിരുന്നു. അതേ സമയം തന്നെ ആ ആള്‍ക്കാരിലുള്ള ജാതിചിന്ത മാറ്റാനും നോക്കണമായിരുന്നു. എന്തെളുപ്പം അല്ലേ പറയാന്‍.

  മിടുക്കാ, നന്ദി. വികാരം മാത്രമല്ല, കുത്തിയിരുന്ന് കുറെ സേര്‍ച്ചും ചെയ്തു. വികാരത്തള്ളല്‍ മാത്രമായിരുന്നെങ്കില്‍ എവിടുന്നാണ് എങ്ങിനെയാണ് എന്നൊന്നുമറിയാത്ത കുറച്ച് ക്വോട്ടുകള്‍ മാത്രമല്ലേ കാണൂ :)

  സു-സുനില്‍, തീര്‍ച്ചയായും. ഹൈപ്പര്‍ ലിങ്ക് ടെക്‍നോളജി ഉള്ളതുകൊണ്ട് എവിടെനിന്നാണ് എന്നൊക്കെ അറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലല്ലോ. പക്ഷേ എന്തുകൊണ്ട് അത് എല്ലാവരും ഉപയോഗിക്കുന്നില്ല എന്നതാണ് സംശയം.

  അങ്കിളേ, അങ്കിളിന്റെ നല്ല മനസ്സിന് നന്ദി. ഒന്നോ രണ്ടോ വാക്കുകളുടെയോ പ്രവര്‍ത്തികളുടെയോ അടിസ്ഥാനത്തിലല്ലോ ഗാന്ധിജിയായാലും ആരായാലും വിലയിരുത്തപ്പെടേണ്ടത് :)

  ബെന്നീ, ഡാറ്റാ മൈനിംഗ് കപ്പാസിറ്റിയില്‍ കണ്ണുതള്ളുന്നതോടൊപ്പം തന്നെ ഞാന്‍ കഷ്ടപ്പെട്ട് മൈന്‍ ചെയ്തെടുത്ത ഡാറ്റയുടെ ഗുണനിലവാരം എത്രത്തോളമുണ്ടെന്നതും കൂടി സമയം പോലെ... :)

   
 26. At Sun Oct 07, 05:49:00 PM 2007, Blogger Manu said...

  മാരീചന്‍ എനിക്കുപറയാനുള്ളത് താങ്കള്‍ പറഞ്ഞു .. നന്ദി.

   
 27. At Mon Oct 08, 10:57:00 AM 2007, Blogger അനില്‍_ANIL said...

  എന്നെസംബന്ധിച്ചിടത്തോളം ഗാന്ധി ദൈവം തന്നെയാണ്. ആയിരക്കണക്കിനു കൈകാലുകളും ഞാത്തിനടക്കുന്ന മുപ്പത്തിമുക്കോടി ദൈവങ്ങളേക്കാള്‍, അരിശം മൂത്താല്‍ ലോകം മുഴുവന്‍ തീയിട്ടുചുടുകയും ഒന്നുകില്‍ എന്റെകൂടെ അല്ലെങ്കില്‍ എനിക്കെതിര് എന്നട്ടഹസിക്കുകയും ചെയ്യുന്ന തമ്പുരാന്മാരെക്കാള്‍, എനിക്കിഷ്ടം, എനിക്കു വിശ്വാസം, എനിക്കു ഭക്തി, എന്റെ ഗാന്ധിയപ്പൂപ്പനോടു തന്നെയാണെന്നും.

  കടപ്പാട്: ഗാന്ധിജിയ്ക്കും വക്കാരിയ്ക്കും വിശ്വപ്രഭയ്ക്കും

   
 28. At Mon Oct 08, 11:51:00 AM 2007, Anonymous Anonymous said...

  有什么 有什么网址 有什么新闻 有什么博客 有什么论文 有什么图片 有什么音乐 有什么搜商 有什么帖客 天气预报

   
 29. At Tue Oct 09, 04:42:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  മനൂ, മനുവിനൊരു മറുപടി പറയണമെന്നുണ്ട്. അത് മാരീചനോടും അഗ്രജനോടുമൊക്കെ പറഞ്ഞത് തന്നെ. നന്ദി.

  പിന്നെ ഈ പോസ്റ്റ് മഹാത്മാഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിനെ അടിസ്ഥാനമാക്കിയും അവിടെ അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരെ കാഫിറുകള്‍ എന്ന് വിളിച്ചു എന്നതുകൊണ്ടും അദ്ദേഹം അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല എന്നതുകൊണ്ടുമൊക്കെ അദ്ദേഹം മഹാത്മാവല്ല എന്ന നിഗമനത്തിലെത്തിയ ഒരു പോസ്റ്റ് കണ്ടതുകൊണ്ടുണ്ടായ വികാരപ്രകടനമായിരുന്നു കേട്ടോ. ഒരു എക്‍സ്‌പീര്യന്‍‌സ്‌ഡ് ഡൈവേര്‍ഷന്‍ ടെക്‍നീഷ്യനായ ഞാന്‍ സ്വല്പം ചമ്മലോടു കൂടിത്തന്നെ പറയട്ടെ, ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന അത്തരം (ഗാന്ധിജി-ദക്ഷിണാഫ്രിക്ക-കറുത്ത വര്‍ഗ്ഗക്കാര്‍-കാഫിര്‍) കാര്യങ്ങളെപ്പറ്റി അവിടെ അധികം ചര്‍ച്ചകള്‍ കണ്ടില്ല.

  അനില്‍‌ജീ, കടപ്പാട് കിടപ്പാടമായി കടപ്പാക്കടയില്‍ കിട്ടുമോ? :)

  അനോമണീ, ജാപ്പനീസാണോ ചൈനീസാണോ എന്നൊന്ന് നോക്കട്ടെ. എന്നിട്ട് വേണം വടവരിയിടാന്‍ :)

   
 30. At Tue Oct 09, 01:15:00 PM 2007, Blogger The Prophet Of Frivolity said...

  വികാരനൌകയുമായ്.....

  ഒരല്പം വികാരക്ഷോഭം ഇല്ലേ?

  നടക്കട്ടെ....

  അവനവന് അവനവന്റെ ഗാന്ധി...

  There is an old quote attributed to Arthur Schopenhauer:

  "Books are like a mirror. If an ass looks in, you can't expect an angel to look out."

  We should not altogether be taken by surprise if one fine morning somebody reads CWMG and finds a similarity between Gandhi and Rudolf Höss. It is possible.

   
 31. At Fri Oct 12, 06:54:00 PM 2007, Blogger അരവിന്ദ് :: aravind said...

  വക്കാരി പറഞ്ഞതെല്ലാം ശരിയാണ്, എങ്കിലും നളനും ചന്ത്രക്കാരനും മറ്റും പറയുന്ന ചില പോയന്റുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല.
  അതിലൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യം, ഇന്ത്യക്ക് വേണ്ടിയിരുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷ്കാരനില്‍ നിന്നായിരുന്നോ അതോ ജാതി വ്യവസ്ഥയില്‍ നിന്നായിരുന്നോ? ആദ്യം ഏതായിരുന്നു വേണ്ടത് എന്ന്.
  ജാതി വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനങ്ങളെ ഒന്നിപ്പിക്കാനും അതിനായി സ്വാതന്ത്ര്യം എന്ന കോമണ്‍ കോസ് ഉപയോഗിക്കാനും ഗാന്ധിജിക്ക് സാധിച്ചു എന്നുള്ളത് വലിയ ഒരു രാഷ്ട്രീയ നേട്ടം തന്നെ. ഒരു പക്ഷേ ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ജാതി വ്യവസ്ഥക്കെതിരെ നടത്തിയേനെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ അന്‍പത് കൊല്ലം രാഷ്ട്റീയ ഗിമ്മിക്കുകള്‍ കൊണ്ട് മാറ്റാന്‍ സാധിക്കാത്തത് അദ്ദേഹം ഒരു അഞ്ച് കൊല്ലം കൊണ്ട് ഏറെക്കുറേ മാറ്റിയേനെ എന്നും-അടിയോടെ ഇന്ത്യക്കാരന്റെ മനസ്സില്‍ നിന്നും.

  എങ്കിലും-

  ബ്രിട്ടീഷ്കാരെ തുരത്തുന്നതിന് മുന്‍പ് ജാതി വ്യവസ്ഥക്കെതിരെയായിരുന്നു ആദ്യ സമരം വേണ്ടിയിരുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ല, അത് ഗാന്ധിജി തന്നെ ചെയ്യണം എന്നൊന്നുമില്ല, ആര്‍ക്കും ചെയ്യാരുന്നു. പക്ഷേ സ്വാതന്ത്ര്യത്തിന് മുന്‍പായിരുന്നു ആ പോരാട്ടമെങ്കില്‍ ഒത്തിരി ഗുണം കണ്ടേനെ. എന്നു വെച്ചാല്‍ പൊരുതിക്കിട്ടിയ സ്വാതന്ത്ര്യം സൂക്ഷിച്ച് വെയ്കാന്‍ ഉറപ്പുള്ള ഒരു പെട്ടി പണിയുന്നതില്‍ ആരും ശ്രദ്ധിച്ചില്ല.
  വെറുപ്പ് അത്രക്കും ഇന്നും നില നില്‍ക്കുന്നു. കേരളത്തില്‍ കുറവാകാം...പക്ഷേ പലയിടത്തും.

  ഗാന്ധിജി മഹാത്മാവാണോ അല്ലയോ എന്നൊക്കെ പറയാന്‍ ഞാനാളേയല്ല. എന്നെപോലെയുള്ള അശുക്കളുടെ അഭിപ്രായത്തിന് യാതൊരു പ്രസക്തിയുമില്ല. പക്ഷേ ചില ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മഹത്തരമായിരുന്നു എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു.

   
 32. At Fri Oct 12, 10:15:00 PM 2007, Blogger Raji Chandrasekhar said...

  ഈ പോസ്റ്റ് ഞാനെടുക്കുന്നു

   
 33. At Fri Oct 12, 11:44:00 PM 2007, Blogger വക്കാരിമഷ്‌ടാ said...

  അരവിന്ദാ ഡൈവേര്‍‌ഷന്‍ ടെക്‍നിക്കില്‍ വീഴരുതേ :)

  ഈ പോസ്റ്റിനാധാരം ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മഹാത്മാവല്ല എന്ന് പറഞ്ഞ, കൈപ്പള്ളിയുടെ പോസ്റ്റാ‍ായിരുന്നു.

  അതിന്റെ മറുപടികളുമായി ഫ്ലൈറ്റ് പിടിച്ച് ഞാന്‍ അരവിന്ദന്റെ നാട്ടില്‍ വന്നപ്പോള്‍ ഒരൊറ്റ കുഞ്ഞിനെയും അവിടെ കണ്ടില്ല. എയര്‍പോര്‍ട്ടില്‍ അന്വേഷിച്ചപ്പോള്‍ പറഞ്ഞു, അവരെല്ലാവരും തലേ ദിവസം തന്നെ ഇന്ത്യയിലേക്ക് പോന്നെന്ന് :)

  പിന്നെ ഇല്ലാത്ത ഫ്ലൈറ്റൊക്കെ ഒപ്പിച്ച് ഇന്ത്യയിലേക്ക് വന്നപ്പോള്‍ കേട്ടതോ- മുഖചിത്രം സിനിമയില്‍ “വെജിറ്റേറിയനാണെന്നും പറഞ്ഞ് എന്നെ കല്ല്യാണം കഴിച്ച് പറ്റിച്ച കിള്ളനാണീ ചേട്ടന്‍” എന്ന് ഉര്‍വ്വശി ജയറാമിനെയോ മുകേഷിനെയോ പറയുന്ന ടോണില്‍

  “സ്വാതന്ത്ര്യ സമരത്തോടൊപ്പം സ്വയം ഇല്ലാതാവുമായിരുന്ന (5000 കൊല്ലം-1000 കൊല്ലം ഓര്‍ക്കുക) ജാതിവ്യവസ്ഥയെ ഇന്ത്യക്കാരില്‍ സ്ഥിരമായി പ്രതിഷ്ഠിച്ച, വളരെ നല്ല രീതിയില്‍ നടന്ന ഒരു സ്വാതന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്ത് വഴി തിരിച്ച് വിട്ട കിള്ളനാണീ ഗാന്ധിജി”

  എന്ന സ്റ്റൈലിലൊക്കെയുള്ള മറുപടികളും വിഗ്രഹങ്ങള്‍ തകര്‍ന്നതിലുള്ള ആഹ്ലാദ പ്രകടനങ്ങളും :)

  ഒന്നാം ക്ലാസ്സിലെ കുട്ടികളെ മ്യൂസിയം കാണിക്കാന്‍ കൊണ്ടുപോകുന്ന ടീച്ചറിനെ ഓര്‍ത്തേ. മുന്നില്‍ നില്‍‌ക്കുന്നവനെ ഒരു വിധത്തില്‍ അടക്കി നിര്‍ത്തുമ്പോള്‍ പിന്നിലുള്ളവന്‍ പ്രശ്‌നമുണ്ടാക്കും. അവന്റെ അടുത്തേക്കോടുമ്പോള്‍ നടുക്കുള്ളവന്‍ കരയും. അവനെ ആശ്വസിക്കുമ്പോള്‍ ഇടയ്ക്കുള്ളവനെ കാണില്ല.

  ആ ഒരു അവസ്ഥയിലായിരുന്ന ഇന്ത്യന്‍ സമൂഹത്തെ ഏതെങ്കിലും ഒരു കാര്യത്തില്‍ ഫോക്കസ് ചെയ്ത് ഗാന്ധിജിയുടെയും കൂടെ ശ്രമഫലമായി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. അവിടെ അദ്ദേഹം എന്തിലൊക്കെ ഫോക്കസ് ചെയ്യണമായിരുന്നു?-പ്രത്യേകിച്ചും ജാതി വേണോ ബ്രിട്ടീഷ് പോകണോ എന്ന ഒപ്പീനിയന്‍ പോളെടുത്താല്‍ ജാതി മതി എന്ന് പറയുന്ന ഒരു വിഭാഗംകൂടി ഉള്ളപ്പോള്‍? ഭാഷ/ജാതി/നാട് ഇങ്ങിന്നെ കാക്കത്തൊള്ളായിരം കാര്യങ്ങളിലായി വിഘടിച്ച് നിന്ന ഇന്ത്യക്കാരെ ഒരു കോമണ്‍ കോസിനായി ഒന്നിപ്പിക്കുക എന്നതായിരുന്നിരിക്കണം ഗാന്ധിജിയുടെ ആദ്യത്തെ ശ്രമം.അതിന് അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന കാര്യം ഉപയോഗിച്ച് കാണണം. അവിടെ അപ്പോള്‍ ഗാന്ധിജി അത് മാത്രമല്ലായിരുന്നു, ജാതിവ്യവസ്ഥയില്‍ നിന്നും മറ്റെല്ലാ ഈവിള്‍‌സില്‍ നിന്നും സ്വാതന്ത്ര്യം വാങ്ങിച്ച് തരണമെന്ന് പറഞ്ഞാ‍ല്‍, മാവേലി കേരളം പറഞ്ഞതുപോലെ എല്ലാം ഗാന്ധിജി തന്നെ ചെയ്യണമായിരുന്നു എന്ന് പറഞ്ഞാല്‍ ശരിയാണോ? അദ്ദേഹം തന്നെ പറഞ്ഞിരുന്നതുപോലെ 120 കൊല്ലം ജീ‍വിച്ചിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം ജാതിവ്യവസ്ഥ ഇല്ലാതാക്കുന്നതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമായിരുന്നെന്ന് പ്രതീക്ഷിക്കാമായിരുന്നു-അദ്ദേഹത്തിന്റെ അതുവരെയുള്ള നിലപാടുകള്‍ വെച്ച്.

  അതിനുപകരം സ്വാതന്ത്ര്യം കൊളോണിയലസിത്തിന്റെ സ്വാഭാവിക അന്ത്യമായിരുന്നുവെന്നും, വെള്ളക്കാരന്‍ ഭരിക്കുന്നതും നാടന്‍ വെള്ള ഭരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നും പിന്നോക്കക്കാരെന്ന് വിളിക്കപ്പെടുന്നവര്‍ക്കില്ല എന്നും (കോഴിക്കൂട്ടിനു വെളിയിലും അകത്തുമൊക്കെയുള്ള ഇറച്ചിക്കോഴി ഉദാഹരണം- അതിന്റെ സ്വാതന്ത്ര്യം എത്രയാണെന്ന് അതിനറിയില്ലല്ലോ എന്നാണല്ലോ) ഒക്കെ കേള്‍ക്കുമ്പോള്‍ വികാരഭരിതനായി അസഹിഷ്ണുവാകാതെന്ത് ചെയ്യും? :)

  അരവിന്ദന്‍ പറഞ്ഞതിനോട് 101 ശതമാനവും യോജിക്കുന്നു. ജാതി വ്യവസ്ഥയില്‍ നിന്നൊരു മോചനമായിരുന്നു ബ്രിട്ടീഷ് കാരെ തുരത്തുന്നതിനു മുന്‍പോ അതിന്റെ കൂടെയോ അതിനു ശേഷമെങ്കിലുമോ വേണ്ടിയിരുന്നത്. പക്ഷേ അത് ഗാന്ധിജി ചെയ്തില്ല എന്നുള്ള പരാമര്‍ശം തന്നെ പൂര്‍ണ്ണമായും ശരിയല്ല (കൈപ്പള്ളിയുടെ പുതിയ പോസ്റ്റില്‍ രാജനുള്ള മറുപടിയായി ഞാന്‍ ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്തിട്ടുണ്ട്ട്). അപ്പോള്‍ പിന്നെ അത് ഒട്ടും ചെയ്തില്ലെന്ന് മാത്രമല്ല അദ്ദേഹം സ്വാ‍തന്ത്ര്യ സമരത്തെ ഹൈജാക്ക് ചെയ്തു എന്നും കൂടി പറയുമ്പോഴോ- വികാരിയാവുക മാത്രമല്ല നമ്മുടെ സഹിഷ്ണുതയും പോകില്ലേ?

  അരവിന്ദ് പറഞ്ഞതുപോലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാനും ശ്രമിക്കണമായിരുന്നു. പക്ഷേ അതിന്റെ കുറ്റം ഗാന്ധിജിയില്‍ ആരോപിക്കുന്നതും അദ്ദേഹത്തിന്റെ പ്രയോരിറ്റി ആ കാലഘട്ടത്തില്‍ അതാവണമായിരുന്നു എന്നുമൊക്കെ വിലയിരുത്തുമ്പോളാണ് ചില സംശയങ്ങളൊക്കെ വരുന്നതും വികാരിയാവുന്നതും. ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യത്തില്‍ ഫോക്കസ് ചെയ്തു-അത് നിസ്വാര്‍ത്ഥമായിത്തന്നെ. അറുപത് കൊല്ലം കഴിഞ്ഞ് ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലെയും മുപ്പതുകളിലെയും നാല്പതുകളിലെയും സമരപരിപാടികളുടെ പ്രയോരിറ്റി 2007ല്‍ നമ്മള്‍ നിശ്ചയിക്കുമ്പോള്‍ ആ നിശ്ചയിക്കലിനുള്ള എറര്‍ മാര്‍ജിന്‍ എത്ര?

  ഗാന്ധിജിയുടെ പൂന പാക്ടിനോടനുബന്ധിച്ച് അംബേദ്‌കറുമായി നടത്തിയ ചില സംഭാഷണങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ നിന്നും വായിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലും ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ ഗാന്ധിജി ശ്രമിച്ചില്ല എന്ന രീതിയില്‍ എങ്ങിനെ പറയാന്‍ പറ്റും എന്നെനിക്ക് മനസ്സിലാവുന്നുമില്ല.

  രജീ, നന്ദി, ധൈര്യമായിട്ടെടുക്ക് :)

   
 34. At Sun Oct 14, 12:41:00 AM 2007, Blogger kumar © said...

  This comment has been removed by the author.

   
 35. At Sun Oct 14, 12:49:00 AM 2007, Blogger kumar © said...

  ഗാന്ധിജയന്തിയോടനുബന്ധിച്ച് പാവം “കാന്തി” ബ്ലോഗിലായിരുന്നു എന്നു മനസിലായി. തിരുവനന്തപുരത്ത് അരിസ്റ്റോ ജംഗ്ഷനില്‍ കാക്ക തലയില്‍ അപ്പിയിട്ടതുപോലെ ചില ബ്ലോഗുകളില്‍. ഗാന്ധിജയന്തിക്ക് അതിനെ തുടച്ച് കഴുകി മാലയിട്ടതുപോലെ ചില ബ്ലോഗുകളില്‍. ലിങ്കായ ലിങ്കുകളിലൂടെ ഓടി നടന്ന് മുന്നു നാലു പോസ്റ്റുകള്‍ വായിച്ചു.

  ഗാന്ധി ചോദ്യം ചെയ്യപ്പെടുക സ്വാഭാവീകം.
  ഇന്ത്യയുടെ സ്വാതന്ത്ര്യം ഗാന്ധിയുടെ ശ്രമഫലമായി മാത്രം എന്ന് അഭിപ്രായം ഇല്ലെങ്കിലും ഗാന്ധിയെ എനിക്കു ഭയങ്കര ഇഷ്ടമാണ്. ഒരു ജീവിതചര്യയ്ക്ക്, ക്ഷമയ്ക്ക്, സഹനത്തിനു, സഹജീവനത്തിനു, ശുഭാപ്തിവിശ്വാസത്തിനു ഒക്കെ ഒരു ഐക്കണ്‍ തന്നെയാണ് ഗാന്ധി. മനസില്‍ കാന്തിയപ്പൂപ്പനെ ഇപ്പോഴും കാക്ക കാഷ്ടിക്കാതെ തന്നെ ഞാന്‍ കൊണ്ടു നടക്കുന്നു.

  ഒരുപാട് പുതിയ അറിവുകള്‍, തിരിച്ചറിവുകള്‍ ഒക്കെ ഇതുമായ ബന്ധപ്പെട്ട പോസ്റ്റുകളില്‍ നിന്നും കിട്ടി. നന്ദി. അതിന്റെ സിംഹഭാഗം വക്കാരിക്കു തന്നെ. ഓടി നടന്നു ലിങ്കുകള്‍ പെറുക്കികൂട്ടി കമന്റുകളായി നിരത്തിവച്ച വക്കാരിക്ക് മുന്നില്‍ എന്റെ കൈകള്‍ ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു. ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് വക്കാരി എഴുതിവച്ച അക്ഷരങ്ങള്‍ ഞാന്‍ എന്റെ ഇത്രയും കാലത്തെ ബ്ലോഗിലെഴുതിയതിനെ കാളും കൂടുതല്‍ ഉണ്ടായേക്കും :)

  കമന്റുകള്‍ പോസ്റ്റിനെ വെല്ലുന്ന കളിയുടെ മര്‍മ്മം അറിയാമായിരുന്നത് ദേവരാഗത്തിനു മാത്രമായിരുന്നു എന്ന് ഞാന്‍ ഇതുവരെ തെറ്റിദ്ധരിച്ചിരുന്നു. എന്റെ ഒരു വിരല്‍ കൂടി ഇപ്പോള്‍ മടങ്ങുന്നു.

   
 36. At Sun Oct 14, 02:29:00 AM 2007, Blogger പ്രവീണ്‍|Praveen aka j4v4m4n said...

  വക്കാരി, നന്ദി.

  പല ബ്ലോഗുകളും വായിച്ചാണിവിടെയെത്തിയതു്, ഇത്രയും പ്രയത്നിച്ച് ഇത്രയുമെഴുതിയതിനു് നന്ദി. പുതിയ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സഹായിച്ചു. കൈപ്പള്ളി ഇങ്ങനെയാണു് തുടങ്ങിയതെങ്കിലും 'ആര്‍ക്കും എപ്പോഴും വന്ന് തട്ടിയിട്ടു പോകാനുള്ള അമ്പലമണിയല്ല ഗാന്ധിജി' എന്നു് കാണിയ്ക്കാന്‍ വക്കാരിയും ഡാലിയുമുള്‍പ്പെടെ നടത്തിയ ശ്രമങ്ങള്‍ക്കു് കൂപ്പുകൈ.

   
 37. At Sun Oct 14, 06:00:00 AM 2007, Anonymous ചന്ദ്രശേഖരന്‍ നായര്‍ said...

  വക്കാരിയില്‍ നിന്നും "വക്കാരി ‍ കണ്ടെത്തിയ മഹാത്മാഗാന്ധി" എന്നൊരു ബ്ലോഗ്‌ (പോസ്റ്റില്‍ ഒതുക്കുവാനുള്ളതല്ല)‌ ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ ചെറുമകള്‍ക്ക് വായിക്കുവാന്‍. കമെന്റുകളില്‍ നിന്നും ഗാന്ധിജിയെ ശരിയായി കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. ഭാവിയില്‍ ഗാന്ധിജിയെപ്പറ്റി ആര് തെരഞ്ഞാലും വക്കാരിയുടെ പോസ്റ്റ് കിട്ടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഗാന്ധിജിയെപ്പറ്റി ഇത്രയും വലിയ പ്രചോതനം തന്ന സൗത്‌ ആഫ്രിക്കയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന "മാവേലി കേരളം" എന്ന വനിതാ ബ്ലോഗറെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഗന്ധിജിക്ക്‌ ശേഷം ജന്മം കൊണ്ട എനിക്ക് വലിയ വലിയ അറിവുകളാണ് വക്കാരിയില്‍ നിന്ന്‍ കിട്ടിയത്‌. എന്നാല്‍ ആംഗലേയത്തിലെ പലതും വായിച്ചില്ല , മനസിലായില്ല എന്നത് ഞാന്‍ മറച്ചുവെയ്ക്കുന്നില്ല.

   
 38. At Sun Oct 14, 08:21:00 PM 2007, Blogger എന്റെ ഉപാസന said...

  എല്ലാവരും ചേര്‍ന്ന് ഉഷാറാക്കുന്നുണ്ടല്ലോ.
  നടക്കട്ടെ.
  ഒന്നും പറയുന്നില്ല.
  പോസ്റ്റ് നല്ല നിലവാരം പുലര്‍ത്തി.
  :)
  ഉപാസന

   
 39. At Thu Oct 18, 02:03:00 PM 2007, Blogger മാരീചന്‍ said...

  വക്കാരി, കാണാപ്പുറത്തിന്റെ പോസ്റ്റില്‍ മാരീചന് വക്കാരി നല്‍കിയ മറുപടി ഇന്നാണ് ശ്രദ്ധയില്‍ പെട്ടത്.

  കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലല്ലോ. ഈ സംഗതി അവിടെക്കൊണ്ടിടാതെ ഇവിടെക്കൊണ്ടിടുന്നതില്‍ പ്രശ്നമൊന്നും ഉണ്ടാകില്ലെന്നു കരുതുന്നു.

  വിശ്വാസത്തെ സംബന്ധിയ്ക്കുന്ന ഒരു വസ്തു എന്ന നിലയില്‍ രാമസേതുവിനെ ഇക്വേറ്റ് ചെയ്യേണ്ടത് ടൂറിനിലെ ശവക്കച്ചയുമായിട്ടായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

  വിശ്വാസങ്ങളെ തീര്‍ച്ചയായും മാനിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും അതിന്റെ പേരില്‍ വാളെടുക്കാനും ചോര ചിന്താനും വല്ലാതെ വികാരം കൊണ്ടുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ പ്രത്യേകിച്ചും. എന്നാല്‍ ഹിന്ദു എന്ന പേരില്‍ വിശ്വാസവും വികാരവും കൊളളുന്നവരോട് ഏത് ഹിന്ദു എന്ന ചോദ്യവും പ്രസക്തം തന്നെ. ആ ചോദ്യം നകുലനോടാണ് ചോദിക്കേണ്ടത് എന്നതിനാല്‍ ഇവിടെ പ്രസക്തിയില്ല.

  ഇനി ഗാന്ധിജിയെക്കുറിച്ചൊഴുക്കുളള കണ്ണീരൊഴുക്കല്‍ പരാമര്‍ശം.
  വക്കാരിയുടെ ഗാന്ധിജി ലേഖനം വായിക്കുമ്പോഴുണ്ടായ ഒരു വികാരമല്ല, ആ പോസ്റ്റിലെ അഭിപ്രായ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് എന്നത് സത്യമാണ്. കൈപ്പളളിയുടെ പോസ്റ്റില്‍ ഗാന്ധിജിയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങളും ചില കമന്റുകളുമാണ് ഗാന്ധിജിയെക്കുറിച്ചുളള ആ പോസ്റ്റിന്റെ പിറവിക്ക് കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  അങ്ങനെയുളള ഗാന്ധി വെടിയേറ്റു മരിച്ചു എന്നത് സത്യം. കൊന്നത് ഗോഡ്സെയാണെന്നതും സത്യം. അയാള്‍ ആര്‍എസ്എസിന്റെ കാര്യവാഹകനായിരുന്നു എന്നതും സത്യം. ഗോപാല്‍ ഗോഡ്സെയുടെ വാദമനുസരിച്ച് ഗോള്‍വാള്‍ക്കറിലും മറ്റും ഗാന്ധിവധത്തിന്റെ പാപം ചുമത്തപ്പെടാതിരിക്കാനാണത്രേ അയാള്‍ ആര്‍എസ്എസ് വിട്ടത്. ഗോപാല്‍ ഗോഡ്സെയ്ക്ക് മുംബെയില്‍ സ്വീകരണമൊരുക്കിയതും പ്രസംഗിക്കാന്‍ പോയതും ബിജെപി ശിവസേനാ പ്രവര്‍ത്തകരും നേതാക്കളുമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  ഗാന്ധിജിയെക്കുറിച്ച് അപക്വമെന്ന് തോന്നിയ ഒരു പോസ്റ്റും കുറെ കമന്റുകളും വക്കാരിയെ വേദനിപ്പിച്ചുവെങ്കില്‍ അതിനെക്കാള്‍ എത്രയോ അധികം വേദനിപ്പിക്കേണ്ടതാണ് ആ മനുഷ്യന്റെ കൊലപാതകം. ഗാന്ധിയെ വധിക്കുന്ന കാലത്ത് ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നോ അല്ലായിരുന്നോ എന്ന തര്‍ക്കത്തിന് പ്രസക്തിയൊന്നുമില്ല. അയാളൊരു ഹിന്ദുമതഭ്രാന്തനായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കത്തിന്റെ കാര്യവുമില്ല. ഏത് പ്രത്യയശാസ്ത്രത്തെയാണ് ഗോഡ്സെ പ്രതിനിധിധാനം ചെയ്യുന്നത് എന്ന കാര്യത്തിലും സംശയമുണ്ടെന്ന് തോന്നുന്നില്ല.

  വ്യക്തിപരമായ ഒരു കാര്യം കൂടി സൂചിപ്പിക്കാം. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസിലെ എബിവിപി നേതാവാണ്, ഗാന്ധിവധം ഏറ്റവും അനിവാര്യമായ കാര്യമായിരുന്നുവെന്ന സംഘന്യായം എന്നോട് ആദ്യം പറഞ്ഞത്. അയാള്‍ അന്നേ ശാഖയില്‍ പോകുന്നവനുമായിരുന്നു. കൊല്ലേണ്ടതിന്റെ ന്യായങ്ങള്‍ അതിതീവ്രമായി വാദിച്ച ആ പത്താം ക്ലാസുകാരനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ ഇന്ന് അത്ഭുതം തോന്നുന്നു. ഹിന്ദുക്കളെ ഒറ്റികൊടുത്തെന്നോ, മറ്റോ ഒക്കെ അവന്‍ വളരെ ആധികാരമായാണ് പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് ഇയാളില്‍ ഈ ചിന്ത വളര്‍ന്നത് എന്നത് മനസിലാക്കാന്‍ പച്ചരിച്ചോറ് തിന്നുന്ന സാമാന്യബുദ്ധി പോരേ വക്കാരീ.

  വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്ന പേരില്‍ മലയാളത്തില്‍ ഒരു പാഠമുണ്ടായിരുന്നു അന്ന്. അതിന്റെ പശ്ചാത്തലത്തിലായിരുന്നു നേതാവിന്റെ ഗാന്ധിവധ ന്യായീകരണം.

  പറഞ്ഞു വന്നത് ഇതാണ്. ഗാന്ധിവധത്തെക്കുറിച്ച് സംഘപരിവാര്‍ പുലര്‍ത്തുന്നത് ഇരട്ട ന്യായമാണ്. രഹസ്യമായി അവര്‍ ഗാന്ധിവധത്തെ ന്യായീകരിക്കും. പരസ്യമായി അത് ചെയ്തത് തങ്ങളല്ലെന്ന് പറയും.

  ഈ ഇരട്ടത്താപ്പ് വക്കാരിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഗാന്ധിവധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു ഡാറ്റാമൈനിംഗിന് വിധേയമാക്കാനുളള താല്‍പര്യമുണ്ടോയെന്നും അറിയില്ല.

  നകുലന്റെ രാമസേതു പോസ്റ്റില്‍ ഗാന്ധിവധത്തെക്കുറിച്ചുളള ഒരു പരാമര്‍ശം കാണുകയും അതേക്കുറിച്ചൊരു ഡാറ്റാ മൈനിംഗ് നടത്താനുളള ആത്മരോഷമോ ആന്തരിക പ്രേരണയോ വക്കാരിയില്‍ കാണാതാവുകയും ചെയ്തതു കൊണ്ടാണ് താങ്കള്‍ സൂചിപ്പിച്ചതു പോലൊരു ഫാസിസ്റ്റ് കമന്റ് ജന്മമെടുത്തത്. പറയുന്നതെന്ത് എന്ന് വായിക്കുമ്പോള്‍ തന്നെ പറയാത്തതെന്ത് എന്നാലോചിക്കുകയും വേണമല്ലോ. യേത്............

  കുഴച്ചു വെച്ച പൊറോട്ടാ മാവുപോലെയാവരുതല്ലോ, മഹാന്മാരോടുളള ആദരവ്?

   
 40. At Fri Oct 19, 12:53:00 PM 2007, Blogger വക്കാരിമഷ്‌ടാ said...

  മാരീചാ, നമ്മുടെ പല ചര്‍ച്ചകളുടെയും പ്രശ്‌നം ഇത് തന്നെയല്ലേ? രാമസേതുവിനെതിരെയുള്ള വികാരപ്രകടനങ്ങളുടെ പോസ്റ്റിലും ഗാന്ധിവധത്തെപ്പറ്റി കണ്ടാല്‍ അതിനെപ്പറ്റി പറയാത്തവരോടുള്ള ആ ഒരു സമീപനം (ലേബലടിയെപ്പറ്റി ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിക്കുന്നു).

  അതിന്‌ ്‌ നമ്മള്‍ ആദ്യം എന്ത് ചെയ്യും? - രാമസേതുവിന്റെ വികാരപ്രകടനത്തിന്റെ പോസ്റ്റിലും നമ്മള്‍ ഗാന്ധിവധം കയറ്റും എങ്ങിനെയെങ്കിലും . എന്നിട്ട് അതിനെപ്പറ്റി പറയുക മാത്റമല്ല, അതിനെപ്പറ്റി പറയാത്തവരെ ലേബലടിക്കാനും നോക്കും. അതുകൊണ്ട് തന്നെയല്ലേ രാമസേതുവിന്റെ കാര്യത്തില്‍ ശാസ്ത്റീയ-പാരിസ്ഥിതിക കാരണങ്ങളാല്‍ തന്നെ എതിര്‍പ്പുള്ള പല ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്)ധരും ഒന്നും മിണ്ടാതിരിക്കുക എന്ന കുറ്റകരമായ അനാസ്ഥ കാണിക്കുന്നത്? അതിന്റെ ഉത്തരവാദിത്തം പകുതിയില്‍ കൂടുതലും ഈ ലേബലടിക്കാര്ക്കു തന്നെയല്ലേ? എന്തുകൊണ്ട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മറ്റും കേരളത്തിന്റെ പരിസ്ഥിതിക്കു തന്നെ ദോഷമായേക്കുമെന്നു പലരും പറഞ്ഞ രാമസേതുവിന്റെ കാര്യത്തില്‍ ഒന്നും മിണ്ടാതിരിക്കുന്നത്? ആര്‍.എസ്സ്.എസ്സ് ആദ്യം ഏറ്റുപിടിച്ചതുകൊണ്ടോ? അങ്ങിനെയെങ്കില്‍ എന്തിന്‍ അവരെ അതിനനുവദിച്ചു? അപ്പോള്‍ കാര്യങ്ങള്‍ ആര്.എസ്സ്.എസ്സ് സെന്റ്രിക് ആക്കുക എന്ന ആര്.എസ്സ്.എസ്സിന്റെ തന്നെ അജണ്ടയ്ക്കു സഹായിക്കുകയല്ലേ അവര്‍ ചെയ്യുന്നത്?

  നകുലന്റെ ആ പോസ്റ്റ് രാമസേതുവിനെപൊപൈയുള്ള വികാരപ്റകടനങ്ങളുടെ പോസ്റ്റായിരുന്നു. അവിടെയും പതിവുപോലെ ഗാന്ധിവധം കയറ്റി. എന്നിട്ട് ഗാന്ധിവധത്തെപ്പറ്റി ചര്ച്ച ചെയ്യുന്നവരെയും ചെയ്യാത്തവരെയും നോക്കിയിരുന്നു നമ്മള്. എത്റ പ്റാവശ്യം കണ്ട രീതി തന്നെ ഇത്. ഇനിയെങ്കിലും നമുക്ക് ഈ രീതിയില്‍ നിന്നും ഒരു മോചനം വേണ്ടേ? എന്ത് പ്രകോപനമുണ്ടായാലും രാമസേതുവിന്റെ വികാരപ്റകടനങ്ങളെപ്പറ്റിയുള്ള പോസ്റ്റില്‍ അതിനെപ്പറ്റി മാത്രം സംസാരിക്കുക. അതിന്‍ പറ്റാത്തിടത്തോളം കാലം നമുക്കെല്ലാവര്ക്കും അങ്ങോട്ടുമിങ്ങോട്ടും ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കാനല്ലേ പറ്റൂ?

  ഇനി ഗാന്ധിവധത്തെപ്പറ്റി. തീര്ച്ചയായും നമുക്കൊരു ഡാറ്റാ മൈനിംഗ് നടത്താം. ഗോഡ്‌സെ ഒരു ആര്.എസ്സ്.എസ്സ് കാരനാണെന്ന് സ്ഥാപിക്കണമെന്ന വാശിയേ എനിക്കില്ല. പക്ഷേ ആര്.എസ്സ്.എസ്സ് ആശയങ്ങള്‍ ഗോഡ്‌സെയെ ഗാന്ധിജിയെ വധിക്കാന്‍ പ്റേരിപ്പിച്ചു എന്ന കാര്യം മാത്റം മതി എനിക്ക് അക്കാര്യത്തില്‍ ആറെസ്സെസ്സിനുള്ള പങ്ക് മനസ്സിലാക്കാന്. അതിനുപകരം ഇതും അതും മറ്റേതുമെല്ലാം ആറെസ്സെസ്സിനിരിക്കട്ടെ എന്ന കണ്ടുമടുത്ത രീതിക്കുള്ള കുഴപ്പം, ഗോഡ്‌സെ ആറെസ്സെസ്സുകാരനാ ണ്‍ എന്ന് നമ്മള്‍ പറയുമ്പോള്‍ ചിലപ്പോള്‍ സാങ്കേതികമായെങ്കിലും അല്ല എന്നവര്‍ തെളിയിക്കുക മാത്റമല്ല, കണ്ടോ കണ്ടോ ആറെസ്സെസ്സിനെപ്പറ്റിയുള്ള കാക്കത്തൊള്ളായിരം നുണകളുടെ കൂട്ടത്തില്‍ ഒരു നുണ കൂടി എന്നവര്‍ പ്രചരിപ്പിക്കുകയും ചെയ്യും. അവസാനം പതിവുപോലെ ആറെസ്സെസ്സിന്, ഒരു വിക്റ്റിം ഇമേജ് കിട്ടുകയും ചെയ്യും. ആന്റി-ആറെസ്സെസ്സുകാര്‍ തന്നെ ആറെസ്സെസ്സിന്റെ ഇമേജ് ബൂസ്റ്റിംഗിന്‌ സഹായിക്കുന്ന കാഴ്ച. ഇത് തന്നെയാണ്‌ മോഡിയുടെ കാര്യത്തിലും പുരോഗമന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് ചെയ്ത് കൊടുത്തത്. പുള്ളിക്ക് വലിയ അദ്ധ്വാനമൊന്നും കൂടാതെ തന്നെ പുള്ളിയുടെ ഇമേജ് വര്ദ്ധിപ്പിച്ചു. മോഡിയാണോ എന്തെഴുതിയാലും കുഴപ്പമില്ല എന്നോര്ത്ത് മാധ്യമങ്ങളൊക്കെ മത്സരിച്ചു. അതില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്ത് മോഡി പറഞ്ഞു, ദേ എന്നെപ്പറ്റി ഇല്ലാത്ത കാര്യങ്ങള്‍ എല്ലാവരും പറയുന്നു. തെളിവും കാണിച്ചു. ആള്ക്കാര്ക്ക് വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ആറെസ്സെസ്സിന്റെ കാര്യത്തിലും ഇതു തന്നെ.

  ഉള്ള കാര്യങ്ങള്‍ വെച്ച് തന്നെ ധാരാളം ആരോപണങ്ങള്ക്കും മറ്റും സ്കോപ്പുള്ളപ്പോള്‍ ആവേശം കയറി മസാല കയറ്റുന്ന ആ ഒരു രീതി.

  അതുകൊണ്ട് മാരീചാ:

  1. രാമസേതുവിന്റെ വികാരപ്റകടനപ്പോസ്റ്റില്‍ ഗാന്ധിവധത്തെപ്പറ്റി ആരെങ്കിലും കമന്റ് തിരുകിക്കയറ്റിയാല്‍ ഞാന്‍ പരമാവധി മിണ്ടില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിജിയോടുള്ള എന്റെ നിലപാട് എന്താണെന്ന് ഞാനായിട്ട് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.

  2. ഗാന്ധിവധത്തെപ്പറ്റി ആരെങ്കിലും പറയുമ്പോള്‍ അതിനെപ്പറ്റി ചര്ച്ച ചെയ്യാത്തതിന്‌ അത്‌ഭുതം കൂറണോ എന്നതൊക്കെ കൂറുന്നവരുടെ താത്‌പര്യം. നമ്മള്‍ അതിനെപ്പറ്റി ബോതേഡ് ആവേണ്ട കാര്യമില്ലല്ലോ.

  3. നകുലന്റെ രാമസേതു പോസ്റ്റില്‍ ഗാന്ധിവധത്തെപ്പറ്റി പരാമര്‍ശമില്ലായിരുന്നു എന്നായിരുന്നു എന്റെ ധാരണ (അത് ഡാറ്റാമൈനിംഗ് നടത്തണോ വേണ്ടയോ എന്നതിനെ ഒരിക്കലും ബാധിക്കുന്നില്ലെങ്കിലും. പക്ഷേ കമന്റില്‍ ആരെങ്കിലും ഗാന്ധിവധം പരാമര്‍ശിച്ചെങ്കില്‍ ഓര്‍ത്തോ, കാള വാലുപൊക്കിയെന്ന്). ഇനി അങ്ങിനെയുള്ള കമന്റിന്‌ ആരെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അതിനെപ്പറ്റി അത്‌ഭുതം കൂറുന്നവരോടുള്ള നിലപാട് എന്തായിരിക്കണമെന്നത് അവരവരുടെ ഇഷ്ടത്തിന്‌ വിടാമല്ലേ :)

  4. ആറെസ്സെസ്സ് ആശയങ്ങളാണ്‌ ഗാന്ധിജിയുടെ വധത്തിന്‌ കാരണം. അതുകൊണ്ട് ആ ആറെസ്സെസ്സ് സേതുസമുദ്രം പദ്ധതിയെ എതിര്‍ക്കുമ്പോള്‍ ആ എതിര്‍പ്പിനെ നമ്മള്‍ ഒരു കാരണവശാലും അനുകൂലിക്കരുത് എന്നത് ഫാസിസമൊന്നുമല്ല, ശുദ്ധമണ്ടത്തരം എന്നേ ഞാന്‍ പറയൂ. നാട്ടിലെ പുരോഗമന-ഇടതുപക്ഷം ഇപ്പോള്‍ കാണിക്കുന്നത് അതല്ലേ. വന്ദന ശിവയെപ്പോലുള്ളവരും പറഞ്ഞു-ആറെസ്സെസ്സ് ഉണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട, കേരളീയര്‍ സേതുസമുദ്രം പദ്ധതിയെ എതിര്ക്കണം. പക്ഷേ നമുക്ക് അപ്പോള്‍ ആറെസ്സെസ്സ് ആശയങ്ങള്‍ ഗാന്ധിവധത്തിന്‌ കാരണമായതാണ്‌ കാരണം-എതിര്‍ക്കാതിരിക്കാന്‍.

  5. ഈ പോസ്റ്റിലെ കമന്റില്‍ തന്നെ പറഞ്ഞതുപോലെ, പലരുടെയും ഗാന്ധിവധത്തെപ്പറ്റിയുള്ള വികാരപ്രകടനങ്ങള്‍ കാണുമ്പോള്‍ ഗാന്ധിജി വധിക്കപ്പെട്ടതിലുള്ള സങ്കടത്തെക്കാളുപരി, രോഷത്തെക്കാളുപരി, ഗോഡ്‌സെ ആറെസ്സെസ്സുകാരനാണ്‌ എന്നതാണ്‌ പലരും ഹൈലൈറ്റ് ചെയ്യുന്നത്. അടിക്കാന്‍ ഒരു വടികിട്ടിയതിന്റെ സന്തോഷമാണ്‌ ചിലപ്പോളൊക്കെ അത്തരക്കാരില്‍ ഞാന്‍ കാണുന്നത്. അതുകൊണ്ടും കൂടിയാവാം, നമ്മള്‍ ആറെസ്സെസ്സ് ഉള്‍പ്പെട്ട ഏത് ചര്‍ച്ചയിലും ആ ചര്‍ച്ചയുടെ ടോപ്പിക് രാമസേതുവാണെങ്കിലും ഗാന്ധിവധവും പരാമര്‍സിക്കുന്നതും അതിനെപ്പറ്റി ആരൊക്കെ ഡാറ്റാ മൈനിംഗ് നടത്തുന്നു എന്ന് നോക്കുന്നതും അത്‌ഭുതങ്ങള്‍ കൂറുന്നതും. അതെല്ലാം ഗാന്ധിജിയോടുള്ള ആദരവാണെങ്കില്‍ അതിനെ ഞാന്‍ എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കുന്നു. പക്ഷേ ബാക്കി സമയങ്ങളിലെല്ലാം ഗാന്ധിജിയെ വിമര്‍ശിക്കുകയും ഗുണത്തെക്കാളേറെ ദോഷങ്ങള്‍ ഗാന്ധിജിയില്‍ കാണുകയും ചെയ്യുന്നവര്‍ ഗാന്ധിജിയുടെ വധത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ വരുമ്പോള്‍ മാത്രം വളരെയധികം വികാരം കൊള്ളുന്നത് കാണുമ്പോള്‍ എനിക്കൊട്ടും അതുഭുതം കൂറലില്ല കേട്ടോ. കാരണം അവരെപ്പോലെ ഞാനും ഒരു മലയാളി തന്നെയാണല്ലോ.

  6. എന്തായാലും നാട്ടിലെ രാഷ്ട്റീയക്കാരെപ്പോലെ ഗാന്ധിജിയുടെ വധം ഒരു ആയുധമാക്കാനും ആഘോഷമാക്കാനും അടിക്കാനുള്ള വടിയാക്കാനും പ്രതിരോധതന്ത്രങ്ങളുടെ ഭാഗമാക്കാനും ഞാനില്ലേയില്ല. പക്ഷേ ആ സംഭവത്തിലേക്ക് നയിച്ച എല്ലാ കാരണങ്ങളെപ്പറ്റിയും വിശദമായുള്ള ഒരു ഡാറ്റാമൈനിംഗിന്‌ എനിക്ക് പരിപൂര്‍ണ്ണ സമ്മതം. അതേ സമയം ഗാന്ധിജി മഹാത്മാവാണ്‌ എന്ന് വിശ്വസിക്കുന്ന ഒരാള്‍ രാമസേതുവിനെപ്പറ്റിയുള്ള വികാരപ്രകടങ്ങളുടെ പോസ്റ്റില്‍ ആരെങ്കിലും ഗാന്ധിവധത്തെപ്പറ്റി പരാമര്‍ശിച്ചാല്‍ പിന്നെ അതിനെപ്പറ്റി ഡാറ്റാമൈനിംഗ് നടത്തിയില്ലെങ്കില്‍ ചില പ്രത്യേക രീതിയിലൊക്കെ ആള്‍ക്കാര്‍ അത്‌ഭുതം കൂറുമ്പോള്‍ ഞാന്‍ തെല്ലും അത്ഭുതം കൂറില്ല. കാരണം ജനിച്ചപ്പോള്‍ മുതല്‍ മലയാളികളെ കണ്ടുതന്നെയല്ലേ ഞാനും വളരുന്നത് :)

  7. അതുകൊണ്ട് മാരീചാ, ഗാന്ധിജിയുടെ മാഹാത്മ്യവും ഗാന്ധിജിയുടെ വധവും ഒരു ആയുധവും ആഘോഷവുമാക്കാന്‍ എനിക്കുദ്ദേശമില്ല. രാമസേതുവിനെപ്പറ്റിയുള്ള പോസ്റ്റില്‍ ആറെസ്സെസ്സുകാരെപ്പറ്റി പറയാന്‍ പോലും എനിക്ക് വലിയ താത്‌പര്യമില്ല. പക്ഷേ മറ്റുള്ളവരുടെ ഇത്തരം എല്ലാ സഭ്യവും നിയമാനുസ്ര്തവുമായ താത്‌പര്യങ്ങളോടും എനിക്ക് പൂര്‍ണ്ണ ബഹുമാനം മാത്രം-ലേബലടിയുള്‍പ്പടെ. ആറെസ്സുകാര്‍ എന്ത് പറഞ്ഞാലും കണ്ണടച്ചെതിര്‍ത്തുകൊള്ളണം എന്ന മാര്ക്സിസ്റ്റ് രീതിയോടും മാര്‍ക്സിസ്റ്റുകാര്‍ എന്ത് പറഞ്ഞാലും കണ്ണടച്ചെതിര്‍ത്തുകൊള്ളണം എന്ന കോണ്‍ഗ്രസ്സ് രീതിയോടും ഇങ്ങിനെയൊന്നും ചെയ്തില്ലെങ്കില്‍ ചുമ്മാ അത്‌ഭുതം കൂറുന്ന "ആ" രീതിയോടും എനിക്ക് യോജിപ്പില്ല എന്നും പ്രഖ്യാപിച്ചുകൊണ്ട് ഞാനെന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നു.

  ഇനിയൊന്ന് അത്‌ഭുതം കൂറട്ടെ :)

   

Post a Comment

Links to this post:

Create a Link

<< Home