കണ്‍ഫ്യൂഷ്യസ്
ഓ, ഞാനെന്തെങ്കിലും കാര്യം ഉല്‍പ്രേക്ഷയായി കണ്‍ഫ്യൂഷനടിച്ച് പിന്നെ വണ്ടറടിച്ച് അക്കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ചിരിയാണ്. ഇന്നാ, എന്റെ കൈയ്യില്‍ ഒരു മൂപ്പെത്തിമൂന്നുകോടി മൂപ്പെത്തിമൂന്ന് ലക്ഷത്തി മുപ്പത്തിമൂവായിരത്തി മുന്നൂറ്റി മൂപ്പത്തി മൂന്ന് രൂപാ മുപ്പത്തിമൂന്ന് പൈസായുണ്ട്. എനിക്കിത് എവിടെയെങ്കിലും നിക്ഷേപിക്കണം. കുറെ മൂ ഉണ്ട് എന്ന് വെച്ച് എന്തായാലും മുത്തൂറ്റിലിടുന്നില്ല. എവിടെയിടും എന്നോര്‍ത്തിരിക്കുമ്പോഴാണ് ദീപിക ദയനീയപത്രം തുറന്നതും ഈ വാര്‍ത്ത കണ്ടതും:
കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍ 30-08-2007
പിന്നെന്താ സംശയം. ഇന്ന് തന്നെ പൈസയെല്ലാം എടുത്ത് ചാക്കില്‍ പൊതിഞ്ഞു. മിച്ചം വന്ന മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപാ മുപ്പത്തിമൂന്ന് പൈസാ പൊതിയാന്‍ മാതിരുഭൂമി പത്രം എടുത്ത് തുറന്ന് നോക്കിയപ്പോള്‍ ദേ കിടക്കുന്നു വാര്‍ത്ത:
കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍ 31-08-2007
ഇനി പറ, കണ്‍ഫ്യൂഷ്യസടിച്ച എന്നെ കുറ്റം പറയാമോ? കൈയ്യില്‍ മൂന്ന് കോടി മുണ്ടിരിക്കുമ്പോള്‍ ഏതവനും വരും കണ്‍ഫ്യൂഷന്‍, ഏതുടുക്കണമെന്ന്:)
മനുഷ്യന് എല്ലാ കാര്യങ്ങളിലും കണ്‍ഫ്യൂഷന്‍ വേണോ എന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍. കണ്‍ഫ്യൂഷ്യസ് ആള്‍ക്കാര്‍ ഫ്ലെക്സിബിളായിരിക്കും. അത് താനല്ലിയോ ഇതെന്നും അതല്ലല്ലോ ഇതെന്നും അതെന്താ ഇതല്ലാത്തതെന്നുമൊക്കെയുള്ള ഉല്‍പ്രേക്ഷയുണ്ടെങ്കില്‍ നമ്മുടെ തലച്ചോര്‍ വികസിക്കുകയും അവിടുത്തെ കോശങ്ങള്‍ അദ്ധ്വാനിക്കുകയും അങ്ങിനെ നമ്മളുടെ ചിന്താമണ്ഡലങ്ങള്‍ വികസിക്കുകയും വട്ടാവുകയും ചെയ്യും. കണ്‍ഫ്യൂഷനില്ലാത്തവരോ? അവര്‍ക്ക് ഒട്ടും ഫ്ലെക്സിബിലിറ്റിയില്ല. കാരണം അവര്‍ക്ക് ഒരു ചിന്തയേ ഉള്ളൂ. കണ്‍ഫ്യൂഷനില്ലാത്തതുകാരണം അവര്‍ വിചാരിക്കും അവരുടെ വിചാരമാണ് ശരിയെന്ന്. പക്ഷേ കണ്‍ഫ്യൂഷനില്ലാത്തവരേ...
“നിങ്ങളെന്തറിയുന്നു പുസ്തകപ്പുഴുക്കളേ
പഞ്ചപാണ്ഡവരല്ലോ സീതതന്‍ കണവന്മാര്‍
മൂവരുമൊന്നിച്ചന്നാ രാവണക്കുരങ്ങന്റെ ലങ്കയില്‍ ചെന്നിട്ടെന്തുണ്ടായി?
അവിടെ കുരുക്ഷേത്രമുണ്ടായി
ഗുരുവിന്‍ ക്ഷേത്രമുണ്ടായി”
കണ്‍ഫ്യൂഷനായില്ലേ? അതുകൊണ്ടാണ് “കണ്‍ഫ്യൂഷനില്ലാത്തൊരു ജന്മമുണ്ടോ“ എന്ന് കവി പാടിയത്.
പക്ഷേ മനുഷ്യന്‍ കണ്‍ഫ്യൂഷന്‍ എന്നൊരു സ്റ്റേജ് കടന്ന് കാര്യങ്ങളൊക്കെ ക്ലിയറായിക്കഴിയുമ്പോഴല്ലേ കണ്‍ഫ്യൂഷന്‍ ഇല്ലാത്ത സ്റ്റേജിലെത്തുന്നത്? അത്തരമൊരു അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടാവേണ്ട ആവശ്യമില്ലല്ലോ. അപ്പോള്‍ കണ്‍ഫ്യൂഷനുള്ളവരെക്കാളും മിടുക്കന്മാരല്ലേ കണ്‍ഫ്യൂഷനില്ലാത്തവര്‍? കണ്‍ഫ്യൂഷനായി.
Labels: കണ്‍ഫ്യൂഷന്‍, ചുമ്മാ, ജ്യോതിസ്, ദീപിക, നിരോധനം, മാതൃഭൂമി
14 Comments:
ശെഡാ...ആകെ വട്ടായല്ലൊ ഈ തണുത്ത വെളുപ്പാന്‍ കാലത്ത്.
അപ്പൊ പ്രിയ വക്കാരീ, സത്യത്തില്‍ ഈ ജ്യോതിസ് തുറന്നോ അടഞ്ഞോ..?
ആ....എനിക്കൊന്നും മനസിലാവണില്ല്യേ.................!
വക്കാരീ... അപ്പോ കണ്‍ഫ്യൂഷന്‍ തീര്‍ന്നിട്ട് ചാക്ക് കെട്ട് അഴിച്ചാല്‍ മതി അല്ലേ... :-)
വക്കാരി,
പണം സിപീഎമ്മിനു ദാനം ചെയ്ത് ഒരു ഫാരിസ്സായിക്കൂടേ ?
എങ്കില്‍ പിന്നെ ഈ പാട്ടു പാടി നോക്കിയാലോ, “കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ, എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ”... വേണ്ട അല്ലേ, വേണ്ട...
എന്തായാലും കണ്‍ഫ്യൂഷന്‍ ഇല്യാണ്ട് കണ്‍ഫ്യൂഷനെ കുറിച്ചെഴുതിയതിനു യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ ഞാന്‍ അഭിനന്ദനം അര്‍പ്പിക്കുന്നു. എന്നീട്ട് ഞാന്‍ പറയുന്നു, “വക്കാരിമഷ്ടാ”
ഇതിലെന്തിനു് കണ്‍ഫ്യൂഷന്‍? കമ്പനി തുറക്കുമെന്നു് മാനേജുമെന്റ് പറഞ്ഞതു് മുപ്പതാന്തി ദീപികയില്‍. തുറന്നോ, പക്ഷെ നാട്ടുകാരുടെ കയ്യീന്നു് പൈസ മേടിച്ചാ വിവരമറിയുമെന്നു് മുപ്പത്തൊന്നാന്തീലെ മാതൃഭൂമിയില്‍.
ഇതു് രണ്ടും ഒരേ ദിവസം ഒരേ ചാനലില്‍ കണ്ട എനിക്കില്ലാത്ത കണ്‍ഫ്യൂഷന്‍ എന്തിനാ താങ്കള്‍ക്കപ്പാ ?
ദീപികയോടെന്തിനീ ദീപക ?
എനിക്കിപ്പൊ ആകെ ഒരു കണ്‍ഫ്യൂഷന്‍... ഞാന്‍ പോയി ഒന്നു കുലങ്കഷമായി ചിന്തിക്കട്ടെ.....
Only a state of absolute knowledge or absolute ignorance can render a mind confusion free. The third is one of pretension. As quoted by Anand in 'Marubhoomikal' 'as the island of knowledge grows, so does the shoreline of the unknown'. The age of Aristotle is over..Where one could have authentic knowledge about everything. Ours is an age of proverbial Jack; Jack of all trades. Let's celebrate confusion...and non-conformance. Lets dance.
Good going,
Abdul
ഈ പോസ്റ്റിന്റെ തലക്കെട്ട് കണ്ടപ്പോഴേ തകര്‍ന്നു..ഒന്നാമതേ വക്കാരിയുടെ ബ്ലോഗില്‍ വരുമ്പോള്‍ ഉടുത്തിരിക്കുന്നത് ആദ്യം എടുത്ത് താറു പാച്ചി വിശാലന്‍ പറയുന്നത് പോലെ ഗഡാംബൂച്ചിയില്‍നിന്നു വേണം വായിച്ച് ഒരു വിധം കണ്‍ഫൂഷനില്ലാതെ പോവാന്‍..:)
ചുമ്മാ..:)
kalakki vakkaari...confusion theerkkanamE...baankil paisayilla..ennalle paattu thanne
വക്കാരി മാഷേ..
എന്ത ഇതൊക്കെ എങ്ങിനെ കണ്‍ഫ്യൂഷന്‍ അടികും എന്നോര്‍ത്ത് ഇരികുബോഴണ് ഈ ബ്ലോഗ്ഗില്‍ ഓടിവന്നത്...ബ്ലോഗ്ഗില്‍ പോസ്റ്റിയത് വായിച്ച് കഴിഞപ്പോല്‍ വായിച്ചത് മൊത്തം കണ്‍ഫ്യൂഷനായി..ഇനി ഈ കണ്‍ഫ്യൂഷന്‍ മാറ്റാന്‍ വെറെ ഒരെണ്ണം പോരട്ടെ....ച്ചെ ഇപ്പോ മൊത്തതില്‍ കണ്‍ഫ്യൂഷണായല്ലോ...
കണ്ണും ഫ്യൂഷണും ചേര്‍ന്നുള്ള ഈ കണ്‍ഫ്യുഷണ്‍ ഒരു ഫ്യൂഷണ്‍ തന്നെ..
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍
കണ്‍ഫ്യൂഷനായ നജീമണ്ണന്‍, മൃഗശാലോദയം, ചിത്രകാരന്‍, മുരളിച്ചേട്ടന്‍, യരലറമനയോവ്, സഹയാത്രികന്‍, അബ്‌ദുള്‍, കിരണസ്യ, ജീമനു, മന്‍സൂറണ്ണന്‍, എന്നിവര്‍ക്ക് നന്ദി പറയാണോ പനയാണോ എന്ന കണ്‍ഫ്യൂഷനില്‍ ഇനിയെന്ത് എന്നോര്‍ത്ത് കണ്‍ഫ്യൂഷനായി... :)
എല്ലാവര്‍ക്കും നന്ദി.
എന്താ മാഷെ എവിടെയാ? ജീവനോടെ ഉണ്ടോ?
:-)
അബ്ദുള്‍
യ്യോ, അബ്‌ദുള്‍, ജീവനോടെ ജീവന്‍ടോണ്‍ കഴിച്ച് ജീവന്‍ ടീവിയും കണ്ട് നീയെന്‍ ജീവനല്ലേ എന്ന പാട്ടും കേട്ട് ജീവിച്ച് പോകുന്നു... :)
വക്കാരീ എന്താ തന്റെ ഭാവം ആള്‍ക്കാരെടെ ഉറക്കം കെടുത്തിയെ മതിയാവൂ എന്നുണ്ടൊ
എന്തായാലും നന്നായി വരുന്നുണ്ട്
തന്റെ ഓരോ പോസ്റ്റിങ്ങും വളരെ കുഴപ്പമാ
സഹിക്കിണില്ലാടേയ് , അസൂയയാണെന്ന് വച്ചോ
നന്നായി, എല്ലാ ഭാവുകങ്ങളും നേരുന്നു
keep it up
Post a Comment
<< Home