Tuesday, August 28, 2007

ദീപികയുടെ ഇന്ത്യ... പിന്നെയും


ചിത്രത്തിന് മുഴുവന്‍ കടപ്പാടും പതിവുപോലെ ദീപിക ഓണ്‍ലൈന്‍ എഡിഷന്.

ആദ്യമായിട്ടൊന്നുമല്ല ദീപിക ഇന്ത്യയെ കണ്ടെത്തുന്നത്. ഇവിടെയും പറഞ്ഞിരുന്നു. ഇനി ചിലപ്പോള്‍ ഇത് മതിയെന്നാവും. എങ്കില്‍ പിന്നെ സര്‍ക്കാരും കൂടി മാറ്റിയിരുന്നെങ്കില്‍ കണ്‍ഫ്യൂഷന്‍ ഇല്ലാതാക്കാമായിരുന്നു. ഇനി പുതിയ സ്ലോഗന്‍ ദീപിക ഇന്ന് കാണിക്കുന്നത് സര്‍ക്കാര്‍ നാളെ കാണിക്കുന്നു എന്നുവല്ലതുമാണോ?

Labels: , , ,

6 Comments:

  1. At Tue Aug 28, 12:05:00 PM 2007, Blogger simy nazareth said...

    ദാണ്ടെ, ഇദ്ദേഹത്തിനു എല്ലാരും ഒരു മെയില്‍ അയക്കൂ.

    editorincharge@deepika.com

     
  2. At Tue Aug 28, 01:49:00 PM 2007, Blogger ബീരാന്‍ കുട്ടി said...

    ലാലുപ്രസാദ്‌ മുന്‍പ്രധാനമന്ത്രിയാണെന്ന് ദീപിക.

     
  3. At Tue Aug 28, 06:35:00 PM 2007, Blogger Satheesh said...

    അതിപ്പം മാറ്റീന്ന് തോന്നുന്നു! എന്തായാലും ദീപികക്ക് ഒരു അവാറ്ഡ് കൊടുക്കാന്‍ നേരമായി!

     
  4. At Tue Aug 28, 06:47:00 PM 2007, Blogger അലിഫ് /alif said...

    എന്താണ് വക്കാരീ ഇത്..എല്ലാറ്റിനും ഇങ്ങനെ കുറ്റം പറയാമോ..!! ഇത് ആണവകരാര്‍ വന്നിരുന്നെങ്കില്‍ അമേരിക്കന്‍ പതാകയില്‍ ലയിക്കേണ്ടി വരുന്ന ഇന്ത്യയുടെ അവസ്ഥയെകുറിച്ച് കൂലംകഷമായി ചിന്തിച്ചതിന്റെ ഫലമായി ദീപികയുടെ ആര്‍ട്ടിസ്റ്റ് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടീ.. ഉണ്ടാകിയെടുത്ത ലോഗോ അല്ലിയോ..!! ഓം ലോഗായ നമ:

    ദീപിക വേണമെങ്കില്‍ അമിതാബ് ബച്ചനെ വരെ പ്രധാനമന്ത്രിയാക്കികളയും..!!

     
  5. At Thu Aug 30, 05:34:00 AM 2007, Blogger myexperimentsandme said...

    തെറ്റ് (തെറ്റ് തന്നെയല്ലേ) മനസ്സിലായതുകൊണ്ടാണോ എന്നറിയില്ല, ദീപിക എന്തായാലും ആ മാപ്പ് മാറ്റി. സംഗതി ചൂണ്ടിക്കാണിച്ച സതീഷിനും സിമി, ബീരാന്‍ കുട്ടി, അലിഫ് എന്നിവര്‍ക്കും നന്ദി.

    സിമീ, പണ്ട് ദീപിക ഇതുതന്നെ ചെയ്തപ്പോള്‍ മന്‍‌ജിത് ഈ‌മെയില്‍ അയച്ചിരുന്നു. ഫലമൊന്നുമുണ്ടായില്ല എന്നാണ് മന്‍‌ജിത് പറഞ്ഞത്. പോസ്റ്റിലെ ലിങ്കില്‍ നോക്കിയാല്‍ കാണാം.

     
  6. At Fri Aug 31, 05:03:00 AM 2007, Blogger Santhosh said...

    പടം, ദാ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇനിയും ഉപയോഗിക്കേണ്ടി വന്നാലോ:)

     

Post a Comment

<< Home