Sunday, August 06, 2006

നമ്മള്‍ മലയാളികളുടെ നവരസങ്ങള്‍

മലയാളികള്‍ എന്ന സാമൂഹ്യജീവിക്കൂട്ടത്തെ എന്റേതായ വീക്ഷണകോണില്‍ കൂടി അപഗ്രഥിക്കാനൊരു എളിയ ശ്രമം.

ഇത് കൈമള്‍ (ഡിസ്‌ക്ലെ‌യ്‌മര്‍)

1. നമ്മള്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഇത് മുഖ്യമായും ഞാനെന്ന (ബ്ലോഞാനല്ല) മലയാളിയെപ്പറ്റി മാത്രം. പിന്നെ പലര്‍ക്കുമുള്ളതുപോലെ കൂട്ടിന് കുറച്ചുപേരുണ്ടെങ്കില്‍ ഒരു ധൈര്യമൊക്കെയുണ്ടല്ലോ. അതുകൊണ്ട് നമ്മള്‍ എന്ന് ചേര്‍ത്തു എന്നു മാത്രം.

2. താഴെ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും മലയാളികളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നും തോന്നുന്നു. കുരങ്ങന്‍ ലോപിച്ച് (ലോപിച്ചുതന്നെയല്ലേ? ചിലപ്പോളെങ്കിലും തോന്നാറില്ലേ, കുരങ്ങന്‍ എത്ര ഭേദമെന്ന്?) എന്ന് മനുഷ്യനായോ അന്നുമുതല്‍ ഭൂലോകത്തെ എല്ലാ ജനങ്ങള്‍ക്കും ഉള്ള സ്വഭാവവിശേഷങ്ങള്‍ തന്നെ. പക്ഷേ കുറച്ച് സ്പെസിഫിക്കായാല്‍ എളുപ്പമുണ്ടല്ലോ എന്നോര്‍ത്തു മാത്രം മലയാളികള്‍ എന്ന് ചേര്‍ത്തിരിക്കുന്നു.

3. ഇത് നെഗറ്റീവ് വശം മാത്രം ഫോക്കസ് ചെയ്‌തുകൊണ്ടുള്ള ഒരു വിവരണമാണ്. ഇതിനെ ഓഫ്‌സെറ്റ് ചെയ്ത് കഴിഞ്ഞ് അതിലും കൂടുതലായി പോസിറ്റീവ് വശങ്ങള്‍ നമ്മള്‍ മലയാളികള്‍‌ക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ആ രീതിയില്‍ ഇതിനെ കാണണമെന്നപേക്ഷ (ഡാലിയുടെ കമന്റ് കണ്ടപ്പോളാണ് കൈമള്‍ ചേട്ടന്‍ ഇതും കൂടി പറഞ്ഞേക്കാമെന്ന് കരുതിയത്).

4. ഞാനൊരു സാമൂഹ്യ ശാസ്ത്രജ്ഞനോ പേഴ്‌സണാലിറ്റി പറച്ചിലുകാരനോ ഒന്നുമല്ല- അല്ലേയല്ല-അതൊക്കെയെന്താണെന്ന് പോലും എനിക്കറിയില്ല. ഇത് ചുമ്മാ കുറച്ച് വിവരക്കേട്. യാതൊരു വിധ പ്രാധാന്യവും ഒരു രീതിയിലും കൊടുക്കരുതെന്നപേക്ഷ. ഇതിലെ പല കാര്യങ്ങളും പലപ്പോഴും പലരും പറഞ്ഞതു തന്നെ. പല കാര്യങ്ങളിലും കണ്‍ഫ്യൂഷനുമുണ്ട്.

5. എന്റെ മറ്റെല്ലാ പോസ്റ്റും പോലെ ഇതും ചുമ്മാ ഒരു പോസ്റ്റ്.

അപ്പോള്‍ തുടങ്ങാം.

മറ്റ് മനുഷ്യക്കൂട്ടങ്ങള്‍ക്കില്ലാത്ത ചില സ്വഭാ‍വ വിശേഷങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കില്ലേ എന്നൊരു സംശയം. പലപ്പോഴും നമുക്കിടയില്‍ ഇത് പാരയാകുമെങ്കിലും മറ്റു പലയിടങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി (അതെന്ത് കൊടി) പാറിക്കാന്‍ നമുടെ ഈ സ്വഭാവങ്ങള്‍ സഹായിക്കുന്നുമുണ്ട് എന്ന് തോന്നുന്നു (എന്നെപ്പറ്റിത്തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്ന് മുകളില്‍ കൈമള്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിജയത്തിന്റെ വെന്നിക്കൊടി എന്നൊരു സാധനം ഞാനിതുവരെ കണ്ടിട്ടുപോലുമില്ല-പിന്നല്ലേ പാറിക്കുന്നത്!). ഞാന്‍ നിരീക്ഷിച്ച നമ്മള്‍ മലയാളികളുടെ ചില സ്വഭാവങ്ങള്‍- നോട്ട് ഇന്‍ ദ ഓര്‍ഡര്‍ ഓഫ് എനി പ്രിഫറന്‍സ്

1. അഭിപ്രായം രേഖപ്പെടുത്തല്‍

എന്തിനെപ്പറ്റിയും ഏതിനെപ്പറ്റിയും എവിടെയും എങ്ങിനെയും ആരോടും എപ്പോഴും അഭിപ്രായം പറയുക എന്നത് നമ്മുടെ ഒരു ജന്മാവകാശമാനെന്ന് തോന്നുന്നു. അതോക്കേ. പക്ഷേ രസമതല്ല- അഭിപ്രായം പറയുന്ന സംഗതിയെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം എന്നുള്ള നിര്‍ബന്ധബുദ്ധിയൊന്നും നമുക്കില്ല. അതുകൊണ്ടാണല്ലോ എക്‍സ്‌പ്രസ്സ് ഹൈവെയേപ്പറ്റിയും സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയും ബയോടെക്‍നോളജിയെപ്പറ്റിയും റോക്കറ്റിനെപ്പറ്റിയും മിസൈലിനെപ്പറ്റിയും സംവരണത്തെപ്പറ്റിയും എന്തിനെപ്പറ്റിയും മുറുക്കാന്‍ കടകളിലും ബാര്‍ബര്‍ ഷോപ്പിലും ഒക്കെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് ചെയ്യരുതന്നല്ല-ചെയ്യണം എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷേ എത്രമാത്രം കാര്യങ്ങളെപ്പറ്റി പഠിച്ചിട്ടാണ് നമ്മള്‍ ഇതൊക്കെ ചര്‍ച്ചാവിഷയം ആക്കുന്നതെന്നൊരു സംശയം മാത്രം. ഇനി ഇതിനെപ്പറ്റിയൊക്കെ മൊത്തത്തില്‍ പഠിച്ചിട്ടു മാത്രമേ അഭിപ്രായങ്ങള്‍ പറയാവൂ എന്നാണെങ്കില്‍ പിന്നെ നമുക്ക് നമ്മുടെ വീട്, നമ്മുടെ പിള്ളാര്‍, നമ്മുടെ തല, നമ്മുടെ മുടി (ബാര്‍ബര്‍ ഷാപ്പിനെപ്പറ്റി പറഞ്ഞതുകൊണ്ടാണേ) മുതലായവയെപ്പറ്റിയൊക്കെ മാത്രമേ വല്ലതും പറയാന്‍ കാണൂ!

എക്‍സ്പ്രസ്സ് ഹൈവേയുടെ ഒരു ചര്‍ച്ചയില്‍ കേട്ടതാണല്ലോ, ഈ ഹൈവേ കോരന്റെ വീട് രണ്ടായി പകുക്കുമെന്നും പിന്നെ കോരന്റെ അമ്മ നാണിക്ക് വെള്ളം കോരണമെങ്കില്‍ (കോരന്‍ വെള്ളം കോരി.. അങ്ങിനെയെങ്കില്‍ കോരി എന്ത് കോരി?) പത്ത് ക്രി.മി അപ്പുറത്ത് പോയി എക്സിറ്റ് എടുത്ത് പിന്നെ പത്തു ക്രി.മി അപ്പുറത്തെ സൈഡില്‍ കൂടി നടന്ന് വെള്ളം കോരി, പിന്നെ പത്ത് ക്രി.മി പിന്നെയും നടന്ന് എക്‍സിറ്റ് എടുത്ത് പിന്നെ ഒരു പത്തു ക്രി.മി കൂടി നടന്ന്... കാരണം എക്‍സ്പ്രസ്സ് ഹൈവേ കോരന്റെ വീടിനെ രണ്ടായി പകുത്തു. വീടിപ്പുറത്തും കിണറപ്പുറത്തും. ഇങ്ങിനെ കുടുംബബന്ധങ്ങളെപ്പോലും കീറി മുറിക്കുന്നതാണ് ഈ ഹൈവേ എന്നൊക്കെ നമ്മള്‍ കോരകോരം (അല്ല, ഘോരഘോരം-കോരനെപ്പറ്റി പറഞ്ഞതുകൊണ്ടാണേ...) പ്രസംഗിച്ചു. പ്രാസംഗികരോട്, “അല്ല ചേട്ടാ, എന്താണീ എക്‍സ്‌പ്രസ്സ് ഹൈവേ, ചേട്ടന്‍ കണ്ടിട്ടുണ്ടോ?” എന്നെങ്ങാനും ചോദിച്ചുപോയാല്‍...

അതുപോലൊരു സംഭവം എന്റെ കണ്‍‌മുന്‍പില്‍ കണ്ടത് ഇവിടെ പറഞ്ഞിട്ടുണ്ട്.

വെറുതെയല്ല, നാട്ടില്‍ ഇത്രമാത്രം എഞ്ചിനീയര്‍മാരുണ്ടെന്ന് ഞാനിപ്പോഴാ മനസ്സിലാക്കിയതെന്ന് ഹൈവേ മന്ത്രിയായിരുന്ന മുനീര്‍ വണ്ടറടിച്ചത് (ഞാന്‍ എക്‍സ്പ്രസ്സ്, വൈപ്രസ്സ് ഹൈലോവേകളുടെ ആളൊന്നുമല്ലേ. നല്ലതാണെങ്കില്‍ വേണം, നല്ലതല്ലെങ്കില്‍ തോട്ടില്‍‌കള-സിമ്പിള്‍).

അതാണ് നമ്മള്‍. അഭിപ്രായം പറയാന്‍ അതിനെപ്പറ്റി അറിഞ്ഞിരിക്കണം എന്ന അഹംഭാവമൊന്നും നമുക്കില്ല. ചുമ്മാ പറയും. ഘോരഘോരം പറയും. ഇതിനെപ്പറ്റിയൊക്കെ ജീവിതകാലം മുഴുവന്‍ പഠിച്ച ആള്‍ക്കാരേക്കാളും ആധികാരികതയോടെ നമ്മള്‍ പറയും. കാരണം മര്‍മ്മമറിയാവുന്നവന് അടിക്കാന്‍ പറ്റില്ല എന്നോ മറ്റോ അല്ലേ.

നമ്മുടെ അഭിപ്രായങ്ങളുടെ കൂരമ്പുകളേറ്റ് പ്രസ്തുത സംഗതി കൊണ്ടുവന്നവര്‍ക്ക് അപാരമായ മനക്കട്ടിയും തൊലിക്കട്ടിയുമില്ലെങ്കില്‍ ജീവിതത്തില്‍ അവര്‍ അതിനെപ്പറ്റി പിന്നീടൊരിക്കലും ചിന്തിക്കുക പോലുമില്ല. ആ രീതിയില്‍ നമ്മള്‍ പറയും. എന്നിട്ടും നമ്മുടെ നാട്ടില്‍ സംഭവങ്ങളൊക്കെ വരുന്നുണ്ടല്ലോ എന്നോര്‍ത്ത് അത്‌ഭുതം. പക്ഷേ നമ്മുടെ അഭിപ്രായ മിസൈലുകളില്‍ തട്ടി തകര്‍ന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്-ഡീപ്പീയിപ്പീ മുതലായവ (അഭിപ്രായം മാത്രമല്ലാ‍യിരുന്നു കാരണം, എങ്കിലും അഭിപ്രായം പറയാന്‍ അവിടെയും നമ്മള്‍ പിശുക്കൊന്നും കാണിച്ചില്ല).

സംഗതി എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ അഭിപ്രായ പ്രകടനങ്ങളുടെ ഏറ്റവും വലിയ സങ്കടം ഇത് എന്താണെന്നൊന്നറിയുവാന്‍ പോലുമുള്ള ക്ഷമയില്ലാത്തതാണ്. കുറച്ച് വെയിറ്റു ചെയ്യുക എന്നുള്ള വക്കാരി ടിപ് (ഇതിനെയാണ് ഡയറക്ട് മാര്‍ക്കറ്റിംഗ് എന്നു പറയുന്നത്!) ഇവിടേയും വേണമെങ്കില്‍ നോക്കാം. സംഗതി എന്താണെന്ന് നോക്ക്, ഒന്ന് പരീക്ഷിക്ക്, എന്നിട്ട് പറയാം എന്നൊന്ന് ചിന്തിക്കാന്‍ കൂടി നമ്മള്‍ തയ്യാറാവുകയില്ല. എന്ത് പുതിയ സംഗതിയെപ്പറ്റി കേട്ടാ‍ലും എന്തോ ഒരു ആവേശം നമ്മളില്‍ കൂടും. എത്രയും പെട്ടെന്ന് അതിനെപ്പറ്റി എന്തെങ്കിലുമൊക്കെ പറയാനുള്ള വ്യഗ്രതയാണ് പിന്നെ. ഇനി പറയുമ്പോഴോ, “ഞാന്‍ മനസ്സിലാക്കിയിടത്തോളം” എന്നോ “എനിക്ക് ശരിക്കറിയില്ല, എങ്കിലും” എന്നോ ഒക്കെയുള്ള ടോളറന്‍സ് വാചകങ്ങള്‍ പോലും നമ്മള്‍ ഉപയോഗിക്കാന്‍ മിനക്കെടാറില്ല. “എനിക്കറിയാം”, “എന്നെക്കഴിഞ്ഞ് ഇതില്‍ നിങ്ങള്‍ക്കൊക്കെ എന്തറിയാം?”, “അങ്ങിനെതന്നെയാണ്, യാതൊരു സംശയവുമില്ല” എന്നൊക്കെയാണ് പിന്നെ നമ്മുടെ ടോണ്‍; നമുക്കറിയാമെങ്കിലും ഇല്ലെങ്കിലും, പറയുന്നതിനൊക്കെ ഉദാഹരണങ്ങളെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും.ചിലപ്പോഴെങ്കിലും നമ്മുടെ പല അഭിപ്രായങ്ങളും കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടോ, തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ, നമുക്ക് വേണ്ടവിധം അറിവില്ലാത്തതുകൊണ്ടോ ഒക്കെയാവാം. നമ്മുടെ അനുഭവം വെച്ച് എല്ലാ കാര്യങ്ങളെയും വിലയിരുത്താനും പറ്റില്ലായിരിക്കാം. നമ്മുടെ ചുറ്റുവട്ടത്ത് നടക്കുന്നതുപോലെയൊന്നുമായിരിക്കില്ല മൊത്തത്തിലുള്ള കാര്യങ്ങളും വാസ്തവങ്ങളും. പക്ഷേ ഇത്തരം കാര്യങ്ങളൊന്നും നമ്മള്‍ നമ്മുടെ അഭിപ്രായങ്ങളില്‍ പ്രകടിപ്പിക്കില്ല. ചില ഊഹത്തിന്റെ പുറത്തുപോലും (ഇത് ഇങ്ങിനെയാണെങ്കില്‍ പിന്നെ ഇങ്ങിനെയല്ലേ വരൂ-അല്ലാതെ അങ്ങിനെയെങ്ങിനെ വരാന്‍? ഞാന്‍ കണ്ടിടത്തൊക്കെ ഇങ്ങിനെയായിരുന്നല്ലോ-അതുകൊണ്ട് ഇങ്ങിനെതന്നെയേ വരൂ എന്ന സ്റ്റൈലിലുള്ളവ) നമ്മള്‍ അഭിപ്രായങ്ങള്‍ പറയും.

ഈ ഒരു സ്വഭാവവും വെച്ചുകൊണ്ട് വിക്കിയിലോ മറ്റോ അഭിപ്രായം പറയാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം.

2. പിടിവാശി.

അഭിപ്രായവുമായി ബന്ധപ്പെട്ട സംഗതിയാണ് നമ്മുടെ പിടിവാശി. ഒരിക്കല്‍ ഒരു അഭിപ്രായം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അത് ഒരു ഇരുമ്പുലക്കയാണെന്ന ധാരണയാണ് നമ്മളില്‍ പലര്‍ക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ നമ്മുടെ വായില്‍ നിന്നും എന്തെങ്കിലും വീണാല്‍ പിന്നെ അത് മാറ്റുക എന്നുള്ളത് വളരെ ബുദ്ധിമുട്ടാണ്. അങ്ങിനെ ചെയ്‌താല്‍ നമ്മുടെ വില മൊത്തം പോയില്ലേ എന്നാണ് ചിന്ത (എന്തു വില... ആവൂ ആര്‍ക്കറിയാം). മുയലിന്റെ ചെവിയില്‍ തന്നെയാണ് പിടി വീഴുന്നതെങ്കിലും, അതു പോലും രണ്ടെണ്ണമേ ഉള്ളൂവെങ്കിലും, നമ്മള്‍ പിടിച്ചതല്ലേ, മുയലല്ലേ, കൊമ്പ് മൂന്ന് എന്നാണ് നമ്മുടെ വാദം. പിന്നെ കൊമ്പ് മൂന്നെന്ന് സ്ഥാപിക്കാന്‍ നമ്മള്‍ ചിലവാക്കുന്ന ഊര്‍ജ്ജം മുഴുവന്‍ ഒരു കുഴലില്‍ കൂടി കയറ്റിവിട്ട് നാല് ടര്‍ബൈന്‍ കറക്കിയിരുന്നെങ്കില്‍ നമ്മുടെ ഊര്‍ജ്ജപ്രതിസന്ധിയൊക്കെ എപ്പോള്‍ തീര്‍ന്നൂ എന്ന് ചോദിച്ചാല്‍ മതി. പക്ഷേ നമ്മള്‍ വിട്ടുകൊടുക്കില്ല. നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഊര്‍ജ്ജവും പിന്നെ അതിനുവേണ്ടിയായിരിക്കും. ഈ പിടിവാശിയും മേമ്പൊടിക്ക് സ്വല്പം ദുരഭിമാനവും കൂടിയുണ്ടെങ്കില്‍ തെറ്റാണെന്ന് ലോകം മുഴുവന്‍ തെളിയിച്ചാലും നമ്മള്‍ പിന്നോട്ട് പോവില്ല. അത്രയ്ക്കാമ്പിയറുണ്ട് നമുക്ക്. ചിലപ്പോളൊക്കെ കഷ്ടം തോന്നും.

ഈ എന്തിനെപ്പറ്റിയും എവിടെയും എങ്ങിനെയും ഉള്ള അഭിപ്രായ പ്രകടനവും അത് ഒരിക്കല്‍ വായില്‍ നിന്നും വീണാല്‍ പിന്നെ ഒരിഞ്ചുപോലും അതില്‍ നിന്നും പിന്നോട്ടില്ല എന്നുള്ള പിടിവാശിയും ഒത്തുചേരുമ്പോളുള്ള ഫലം പലപ്പോഴും ഭയാനകമായിരിക്കും.

3. പ്രതിപക്ഷബഹുമാനം.

നമ്മള്‍ മലയാളികളുള്‍പ്പെട്ട പല ചര്‍ച്ചാവേദികളും നോക്കിക്കോ... എതിര്‍‌കക്ഷിയെ ഏതുവിധേനയും അടിച്ചിരുത്തുക എന്നതാണ് പലപ്പോഴും നമ്മുടെ നയം. ആദ്യത്തെ അടിക്ക് തന്നെ ലെവന്‍ വീഴണം എന്നുള്ളതാണ് നമ്മുടെ സ്ട്രാറ്റജി. അപ്പുറത്തുള്ളവന്‍ പറയുന്നത് എന്താണെന്നൊന്നും ആലോചിക്കാന്‍ സമയമില്ല. അങ്ങിനെ ആലോചിച്ച് സമയം മിനക്കെടുത്തിയാല്‍ അപ്പുറത്തുള്ളവനെങ്ങാനും സ്കോര്‍ ചെയ്‌തെങ്കിലോ. പലപ്പോഴും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനോ, അതിനെപ്പറ്റി ഒന്ന് ആലോചിക്കാനോ ഒന്നും നമ്മള്‍ സമയം മിനക്കെടുത്താറില്ല. അടിക്കുക, അടിച്ചടിച്ചടിവെച്ചടിവെച്ച് മുന്നേറുക. അത് നമുക്ക് തരുന്ന സംതൃപ്തിയും സന്തോഷവും കാരണമാണെന്ന് തോന്നുന്നു, നമ്മളൊക്കെ ഇപ്പോഴും നല്ല ഫിറ്റായി ഇരിക്കുന്നത്. ഈ പ്രതിപക്ഷ ബഹുമാനം മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടതുതന്നെ. എന്തിലും കയറി അഭിപ്രായം പറയുക, പറഞ്ഞാല്‍ പിന്നെ അതില്‍ തന്നെ ഉറച്ചു നില്‍ക്കുക. അതിന്റെ കൂടെ എതിരാളിയെ ഏതുവിധേനയും ഒതുക്കുക എന്നുള്ള നയം കൂടിയാകുമ്പോള്‍ സംഗതി പൂര്‍ത്തിയായി.

ചര്‍ച്ചകളില്‍ വിനയം, എളിമ എന്നീ ചപല വികാരങ്ങള്‍ക്കൊന്നും നമ്മള്‍ വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നു തോന്നുന്നു. ചിലപ്പോഴെങ്കിലും പുച്ഛം, പരിഹാസം തുടങ്ങിയ വടക്കന്‍ പാട്ട് വികാരങ്ങളാണ് നമ്മളെ ഭരിക്കുന്നത്. പലരും അതില്‍ വീഴുകയും ചെയ്യും. ഇനി ഇതൊക്കെ തര്‍ക്കശാസ്ത്രത്തിന്റെ ഭാഗമാണോ ആവോ.

4. കാടുകയറല്‍

ചര്‍ച്ചകള്‍ രാജാക്കാട്, തട്ടേക്കാട്, കപിക്കാട്, പാലക്കാട് തുടങ്ങി എല്ലാവിധ കാടുകളിലും കൊണ്ടുക്കയറ്റുക, മൂലകാരണത്തില്‍ നിന്നും വ്യതിചലിക്കുക എന്നീ കാര്യങ്ങളില്‍ നമ്മള്‍ വളരെ വിദഗ്ദരാണ്. ചര്‍ച്ചയെ ഒരു കയറില്‍ കെട്ടി കാടായ കാടൊക്കെ കയറാന്‍ തുടങ്ങും. ഒബ്‌ജക്റ്റീവ് ചര്‍ച്ചകളില്‍ നമുക്ക് വലിയ വിശ്വാസമൊന്നുമില്ല. ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് അവസാനം എന്തിനെപ്പറ്റിയാണ് ചര്‍ച്ചിക്കുന്നതെന്നുപോലും നമ്മള്‍ വിസ്‌മരിക്കും. ഇതിന്റെ വലിയ ഒരു ഗുണമെന്താണെന്ന് ചോദിച്ചാല്‍ ഏതൊരാള്‍ക്കും ഏതു സമയത്തും ഏതു ചര്‍ച്ചയിലും ആത്‌മവിശ്വാസത്തോടെ പങ്കെടുക്കാമെന്നുള്ളതാണ്. എന്തിലും എന്തും കാണും. ആര്‍ക്കും എന്തും പറയാം.എന്തിനെപ്പറ്റിയാണ് തുടങ്ങിയതെന്നൊന്നും ഓര്‍ത്ത് ബേജാറാവേണ്ട കാര്യമില്ല. അല്ലെങ്കില്‍ ആരെങ്കിലും വളരെ എഫര്‍ട്ടെടുത്ത് നാഴികയ്ക്ക് നാല്‍‌പതുവട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം- പൊന്നു കൂട്ടുകാരാ, നമ്മള്‍ ലതിനെപ്പറ്റിയല്ല, ലിതിനെപ്പറ്റിയാണ് പറയുന്നത്... പ്ലീസ്, പ്ലീസ്... എന്ന്.

ഈ ചര്‍ച്ചാക്കാടുകയറല്‍, ടോപ്പിക് മാറ്റല്‍ എന്നിവയില്‍ ഏറ്റവും രസം കണ്ടെത്തുന്ന കൂട്ടരാണ് രാഷ്ട്രീയക്കാര്‍. ഒരു പോയിന്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ചര്‍ച്ച പലര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല. അത് ചിലപ്പോള്‍ മാരകമായ കുഴപ്പങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ഒരു പ്രശ്‌നം ഉണ്ടായാല്‍ എങ്ങിനെ അത് ഡിഫ്ലക്റ്റ് ചെയ്യിക്കാം എന്നുള്ളതാണ് ആദ്യം നോക്കുന്നത്. നമുക്ക് കാട്ടിലേക്ക് പോകാം എന്ന കേയെസ്സ് ഗോപാലകൃഷ്ണേട്ടന്‍ സ്റ്റൈല്‍.

പലപ്പോഴും ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ നോക്കുന്നത് എന്തു പറയുന്നു എന്നതിനെക്കാളും ആര് പറയുന്നു, എന്തിന് പറയുന്നു എന്നൊക്കെയാണ്. നമ്മള്‍ക്ക് അനുകൂലമുള്ള ഒരു കാര്യമാണെങ്കില്‍ കൂടി, ലെവന്‍ ആ സൈഡാണോ, എങ്കില്‍ പിന്നെ ഞാന്‍ ഈ സൈഡ് തന്നെ എന്നുള്ളതാണ് നമ്മുടെ നയം. അവര്‍ അങ്ങിനെ പറഞ്ഞു എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് മാത്രം മഹത്തായ പല സംഗതികളെയും യാതൊരു ദയയുമില്ലാതെ നമ്മള്‍ തള്ളിക്കളയും. എതിരാളിയുടെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയൊക്കെ നമ്മള്‍ ആദ്യമേ നോക്കിവെക്കും. ലെവന്‍ ആ സൈഡാണു കേട്ടോ എന്നുള്ള വാണിംഗ് നമ്മുടെ ബ്രെയിന്‍ തലച്ചോറിന് ആദ്യമേ കൊടുക്കും. അതിലൂന്നിയാണ് പിന്നെ കാര്യങ്ങളൊക്കെ നീങ്ങുന്നത്. അതാണ് ഈ കാടുകയറ്റത്തിന്റെ ഒരു കാരണം. ചിലര്‍ക്കാണെങ്കിലോ, ഉള്ളില്‍ ഉണ്ടെങ്കിലും പബ്ലിക്കായി പറയാനാണ് ബുദ്ധിമുട്ട്-കാരണം എന്തെങ്കിലും ലേബല്‍ വീണാലോ? എതിര്‍പക്ഷമോ, എന്തെങ്കിലും നന്മ ആരെങ്കിലും എന്തിലെങ്കിലും കണ്ടാല്‍ അത് അപ്പുറത്തെ സൈഡുകാരന്റെ എതെങ്കിലും അഭിപ്രായവുമായി കുറച്ചെങ്കിലും യോജിച്ച് പോകുന്നുണ്ടെങ്കില്‍ ഉടനെ ലേബലടിക്കും. അങ്ങിനത്തെ കുറെ ലേബലുകള്‍ നമ്മള്‍ ആവശ്യാനുസരണം ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ ലേബലെങ്ങെടുത്ത് വെച്ചാല്‍ പിന്നെ സംഗതി ഈസിയായി. ആ ലേബലിനെപ്പറ്റി ഉള്ളതും അതില്‍ കൂടുതല്‍ ഇല്ലാത്തതും അവര്‍ ആള്‍‌റെഡി പറഞ്ഞ് പരത്തിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ അദ്ധ്വാനത്തിന്റെ ആവശ്യമില്ല. ഒബ്‌ജക്റ്റിവിറ്റിയുടെ പ്രശ്‌നമാണെന്ന് തോന്നുന്നു, മുന്‍‌വിധികളോടുകൂടിയുള്ള പല ചര്‍ച്ചകളും (ഇത് നമ്മള്‍ മലയാളികളുടെ മാത്രം പ്രശ്‌നമല്ല-പക്ഷേ നമ്മള്‍ ഇതില്‍നിന്നും മുക്തരല്ല എന്നു മാത്രം).

(ഇവിടുത്തെ ഒരു ഡിസ്‌കഷന്‍ ഫോറത്തില്‍ ചൈന ആയുധങ്ങള്‍ വാരിക്കൂട്ടുന്നതിന്റെയും അത് ഭാവിയില്‍ അമേരിക്കയെ എങ്ങിനെ ബാധിക്കുമെന്നുമുള്ള ഒരു ചര്‍ച്ചയില്‍ എവിടെയോ ഇട്ട, ചൈന ഇന്ത്യയേയും ആക്രമിച്ചിരുന്നു എന്നുള്ള ഒരു കമന്റ് അവര്‍ നിര്‍ദ്ദയം ഡിലീറ്റ് ചെയ്തു. ആ സമയത്ത് ആ ഒരു സംഗതി അവിടെ പറഞ്ഞതില്‍ ഒരു പ്രശ്‌നവും തോന്നിയില്ല. പക്ഷേ അവരുടെ ന്യായം അമേരിക്ക-ചൈന ചര്‍ച്ചയില്‍ ഇന്ത്യ കയറിവന്നാല്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലേക്കല്ല, കാട്ടിലേക്കാണ് കയറുന്നതെന്നാണ്. അത് പിന്നെ ചൈന നടത്തിയ യുദ്ധക്കാടുകളിലേക്കും, അവിടെനിന്ന് തെയ്‌വാന്‍, ടിബറ്റ്,ജപ്പാന്‍ തുടങ്ങിയ ബാക്കി കാടുകളിലേക്കും കയറുകയും അങ്ങിനെ കാട്ടില്‍ കയറി വഴിതെറ്റി അമേരിക്കയില്‍ എത്തേണ്ടതിനു പകരം നമ്മള്‍ വല്ല അന്റാര്‍ട്ടിക്കയിലോ, എന്തിന് ശൂന്യാകാശത്തില്‍ വരെ പോലുമോ എത്തിപ്പെട്ടേക്കാമെന്നായിരുന്നു അവരുടെ പക്ഷം. പക്ഷേ നമ്മള്‍ മലയാളികള്‍ ഉള്‍പ്പെട്ട ചര്‍ച്ച വല്ലതും ഇവര്‍ കണ്ടിട്ടുണ്ടോ!)

5. കമ്പനി.

ഒരു കമ്പനിയുണ്ടെങ്കില്‍ നമ്മളില്‍ പലരും തൃപ്‌തരായി. ഈ കമ്പനി തേടല്‍ കാടുകയറലുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒരു കാര്യമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ നമ്മള്‍ ആദ്യം നോക്കുന്നത് കൂട്ടിന് കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ഉണ്ടോ എന്നാണ്. അവരിലാരെങ്കിലും കൂടെ ഉണ്ടെങ്കില്‍ നമുക്ക് പിന്നെ എന്തെന്നില്ലാത്ത ആത്‌മവിശ്വാസമാണ്. അവനിട്ടൊന്ന് താങ്ങാന്‍ കിട്ടുന്നതിന്റെ സന്തോഷവും, അതുപോലെ “ഹോ, ലെവനും ഉണ്ടല്ലോ, അതുകൊണ്ടിനി ആരും നമ്മളെ മാത്രമായി അടിക്കില്ല” എന്നുള്ള ആശ്വാസവും. എവിടെയെങ്കിലും ഒരു ചെറിയ ഓട്ടയെങ്കിലുമിട്ട് നമ്മള്‍ അത് ചര്‍ച്ചയില്‍ കുത്തിക്കയറ്റും. അഴിമതി ചെയ്തോ എന്നതിനെക്കാളും നമുക്ക് അറിയേണ്ടത് ലെവനും മുന്‍‌പ് ഇതേ കാര്യം ചെയ്‌തിട്ടുണ്ടോ എന്നതാണ്. അങ്ങിനെയായാല്‍ പിന്നെ ഉടന്‍ നമുക്ക് ധാര്‍മ്മികബോധം വരും. “നിങ്ങള്‍ക്ക് ഇതിനെപ്പറ്റി പറയാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ല, കാരണം നിങ്ങളുടെ കാലത്തും ഇത് ഇതേപോലെ നടന്നതാണ്” എന്നുള്ള ആ ടിപ്പിക്കല്‍ പ്രസ്താവനയോടു കൂടി രണ്ടുകൂട്ടരും നിശ്ശബ്‌ദരാകും. ഇനിയെങ്ങാനും നേരാംവണ്ണം അഴിമതി കിട്ടിയില്ലെങ്കില്‍ നമ്മള്‍ ക്യാമറായും മറ്റുമൊക്കെ വെച്ച് മാസങ്ങളോളം കാത്തിരുന്ന്, പുറകെ നടന്ന് പിടിച്ച് വാങ്ങിപ്പിച്ച്, അതുമല്ലെങ്കില്‍ “കട്ടിട്ടവനെ കിട്ടിയില്ലെങ്കിലും വേണ്ട, ലെവന്റെ വീട്ടില്‍ വേറേ ആരേക്കൊണ്ടെങ്കിലും കക്കിച്ചാലും മതി” എന്നുള്ള സ്റ്റൈലിലെങ്കിലും നമ്മള്‍ ഒരു പോയിന്റൊപ്പിക്കും. ഇവിടെ പറഞ്ഞിട്ടുണ്ട് (ഡയറക്‍ട് മാര്‍ക്കറ്റിംഗ് -രണ്ട്).

ഇതിനോട് ബന്ധപ്പെട്ട് തന്നെയാണ് ചിലര്‍ക്കുള്ള ഈ രീതി-കുഞ്ഞിക്കിളിയേ പാടിയാല്‍ ദേവേട്ടന് ആ നിമിഷം തകണം പൊകണം വരുന്നതുപോലെ, അല്ലെങ്കില്‍ സാഗരങ്ങളെ പാടിയാല്‍ ആ നിമിഷം ഡും ഡും എന്ന് തബല എനിക്ക് വരുന്നതുപോലെ ചിലര്‍ക്ക് ചിലരെപ്പറ്റിയോ ചില പ്രസ്ഥാനങ്ങളെപ്പറ്റിയോ എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം എതിര്‍പക്ഷത്തെപ്പറ്റിയുള്ള എന്തെകിലും പരാമര്‍ശം കൂടി ഓട്ടോമാറ്റിക്കായി വരും; അതിന് പ്രസ്തുത ചര്‍ച്ചയില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും. അതും കൂടെ ഒന്ന് പറഞ്ഞില്ലെങ്കില്‍ ഒരു സുഖമില്ലാത്തതുപോലെ. ചിലര്‍ ഇത് ഒരു സോഷ്യലിസ്റ്റ് രീതിയായിട്ടാണ് കൊണ്ടുപോകുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുമ്പോള്‍ ആര്‍.എസ്സ്.എസ്സിനെപ്പറ്റിയും പറഞ്ഞിരിക്കും. അല്ലെങ്കില്‍ ഏതാണ്ടുപോലെ. എതിര്‍ പക്ഷമാണെങ്കിലും അവസാനം കൂട്ടിന് അവര്‍ തന്നെ വേണം. അല്ലെങ്കില്‍ ഒറ്റപ്പെട്ടുപോയപോലത്തെ ഒരു പ്രതീതിയാണ്. അങ്ങിനെ ആര്‍.എസ്സ്. എസ്സ് എങ്ങാനും ചിത്രത്തില്‍ വന്നാല്‍ ആ സെക്കന്റില്‍ നമ്മള്‍ തൊട്ടടുത്ത കാട്ടിലേക്ക് കയറുകയായി. കാട്ടില്‍ കയറിയാല്‍ പിന്നെ തോന്നിയപോലെയാണല്ലോ. വഴിയും അറിയാന്‍ വയ്യ, മൊത്തം ഇരുട്ട്, കാട്ടുമൃഗങ്ങള്‍ പതുങ്ങിയിരിക്കുന്നു... എന്തും സംഭവിക്കാം. എവിടെയെങ്കിലും കേടൊന്നും കൂടാതെ എത്തിയാലായി. അതാണ് പിന്നെ ചര്‍ച്ചയുടെ ഗതി.

6. ധാരണ

നമ്മള്‍ എന്തോ അടിപൊളിയാണെന്ന ഒരു ധാരണ നമുക്കെപ്പോഴും ഉണ്ടെന്ന് തോന്നുന്നു. അത് നല്ലതുതന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിനു വെളിയില്‍ പല കാര്യങ്ങളിലും നമുക്ക് പല രീതിയിലും വിജയിക്കാന്‍ കഴിയുന്നതിനുള്ള ഒരു കാരണം ചിലപ്പോള്‍ ഈ ധാരണ നല്‍‌കുന്ന ആത്‌മവിശ്വാസവുമായിരിക്കാം. കേരളത്തില്‍ നമ്മളില്‍ ചിലരെങ്കിലും പരാജയപ്പെടുന്നതിനുള്ള കാരണം ഈ അടിപൊളി ധാരണ എല്ലാവര്‍ക്കുമുണ്ടെന്നുള്ളതായിരിക്കാം. അവിടെ ഒരുത്തനും ഒരുത്തനേയും വകവെച്ച് കൊടുക്കില്ലല്ലോ.

പക്ഷേ ഈ ധാരണയുടെ ഒരു മാനുഷിക വശം നോക്കിയാല്‍ ചെറിയ രീതിയിലുള്ള പുച്ഛം നമുക്ക് മറ്റു പലരോടുമില്ലേ എന്നുള്ളതാണ്. സൂര്യോദയത്തിന്റെ ഈ പോസ്റ്റിലെ കമന്റുകളില്‍ അതിനെപ്പറ്റിയുള്ള കുറച്ച് പരാമര്‍ശങ്ങള്‍ കിട്ടും. തമിഴ്‌നാട്ടുകാരെ നമ്മള്‍ പാണ്ടി എന്ന് വിളിക്കുന്നതില്‍ ബഹുമാനമോ വെറുതെ ഒരു സംബോധനാരീതിയോ മാത്രമാണോ ഉള്ളതെന്ന് ഒരു സംശയം. അതുപോലെ മറ്റു പല നാട്ടുകാരോടും നമുക്കതുണ്ട് എന്നാണ് തോന്നുന്നത്. കൂട്ടിന് ഒരു പത്തുപേരെക്കൂടി കിട്ടിയാല്‍ മറുനാട്ടിലും നമ്മള്‍ ഇത് ഒളിഞ്ഞും തെളിഞ്ഞും കാണിക്കും. ചൈനക്കാര്‍ക്ക് യാതൊരു വൃത്തിയുമില്ലെന്നേ എന്ന് പറഞ്ഞ ഞങ്ങളുടെ ടോയ്‌ലറ്റ് ക്ലീനാക്കാന്‍ നാലുപേര്‍ നാലുമണിക്കൂര്‍ പണിയേണ്ടി വന്നു!

7. മുഖം‌മൂടി

എന്തൊക്കെയോ മുഖം മൂടികള്‍ നമുക്കില്ലേ എന്നൊരു സംശയം. പല കാര്യങ്ങളും നമ്മള്‍ ചെയ്യും-പക്ഷേ പലതിനെപ്പറ്റിയും എവിടെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ പറയുമ്പോള്‍ നമ്മള്‍ അത് സമ്മതിക്കില്ല. ഹിപ്പോക്രിസി എന്ന് വിളിക്കാമോ എന്നറിയില്ല. ചെയ്യാം-പക്ഷേ പുറത്തറിയരുത് എന്നുള്ള ഒരു രീതി. നമ്മുടെ അറിവിനെപ്പറ്റിയും വിജ്ഞാനത്തെപ്പറ്റിയും വിദ്യാഭ്യാസത്തെപ്പറ്റിയുമെല്ലാം എന്തൊക്കെയോ ഒരു ധാരണ നമ്മള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പക്ഷേ അത് അങ്ങിനെയൊക്കെത്തന്നെയാണോ എന്ന് ചോദിച്ചാല്‍... വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ അതിനനുസൃതമായി നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്ന സംസ്കാരം നമ്മള്‍ കാണിക്കുന്നുണ്ടോ? നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുടേതെന്ന് നമ്മള്‍ പറയുന്ന വിദ്യാസമ്പന്നതയെ സാധൂകരിക്കുന്നുണ്ടോ?(ഇതില്‍ പലതിനും വിദ്യാഭ്യാസവുമായി വലിയ ബന്ധമൊന്നുമില്ല, ഉള്ളവനും ഇല്ലാത്തവനും എല്ലാം കാണിക്കുന്ന കാര്യങ്ങള്‍ തന്നെ, എങ്കിലും)

ഇങ്ങിനത്തെ മുഖം‌മൂടികളുടേയും ദുരഭിമാനത്തിന്റെയും ഫലമാണോ നാട്ടിലെ ആത്‌മഹത്യയുള്‍പ്പടെയുള്ള പല പ്രശ്‌നങ്ങളുടെയും ഒരു കാരണം?

8. പരസ്യപ്രകടനം

ഉള്ളില്‍ ബഹുമാനമൊക്കെയുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് എന്തോ ഒരു മടിയില്ലേ എന്നൊരു സംശയം. പ്രായമാവരെയും മറ്റും ഒരു ചമ്മലും കൂടാതെ അവരുടെ പ്രായത്തെപ്പറഞ്ഞുതന്നെ നമ്മള്‍ കളിയാക്കും. കരുണാകരന്‍, ഗൌരിയമ്മ മുതലായവര്‍ ഇപ്രാവശ്യവും അത് ധാരാളം കേട്ടു. അതുപോലെ വീട്ടിലാണെങ്കിലും പ്രായമായവര്‍ വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുക എന്നൊക്കെയുള്ള ചില പബ്ലിക് എക്സ്‌പ്രഷന്‍സ് ചിലരെങ്കിലും കാണിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഉത്തരേന്ത്യയിലൊക്കെ അച്ഛന്റെയും അമ്മയുടേയും ടീച്ചര്‍മാരുടെയും ഒക്കെ കാല്‍ തൊട്ട് വന്ദിക്കല്‍ ഒരു സ്ഥിരം പരിപാടിയാണ്. വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും അത് കണ്ടിട്ടുണ്ട്. ഇവിടെയെങ്ങാനും നമ്മള്‍ യൂണിവേഴ്‌സിറ്റിയിലോ കോളേജിലോ അങ്ങിനെയെങ്ങാനും ചെ‌യ്താല്‍ ആദ്യം ഞെട്ടുന്നത് സാറായിരിക്കും. ചുറ്റും നില്‍ക്കുന്നവര്‍ക്കൊക്കെ ചിരീം വരും. അങ്ങിനെയൊക്കെ ചെയ്യണമെന്നല്ല, പക്ഷേ പല നല്ല കാര്യങ്ങളും പരസ്യമായി പ്രകടിപ്പിക്കാന്‍ നമുക്കെന്തോ വിമുഖതയുണ്ടെന്ന് തോന്നുന്നു. മുകളില്‍ പറഞ്ഞ മുഖം മൂടിയുമായി ബന്ധപ്പെട്ടതാണോ ഈ പ്രശ്‌നവും?

അതുപോലെതന്നെ ബസ്സുകളില്‍ പ്രായമായവര്‍ വന്നാല്‍ സീറ്റ് കൊടുക്കുക-പക്ഷേ ഇത് പലരും ചെയ്യുന്നത് കണ്ടിട്ടുണ്ട് കേട്ടോ.

9. പാര

പാരകളിക്ക് നമ്മള്‍ മറ്റെല്ലാവരേയും പോലെ മിടുമിടുക്കര്‍. പക്ഷേ പാരകള്‍ ശരിക്കും പാരകളാവുന്നത് നാട്ടില്‍ തന്നെയാണെന്ന് തോന്നുന്നു. ബാക്കി നാട്ടുകാര്‍ നാടും വീടും ഒന്നും നോക്കാതെ പാരകള്‍ പണിയുമ്പോള്‍ നമ്മുടെ പാരകള്‍ കുറെയെങ്കിലും നാട്ടില്‍ തന്നെയായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് തോന്നും. മൊത്തം കട്ടപ്പാരയായിരുന്നെങ്കില്‍ ഇത്രയധികം പ്രവാസി മലയാളികള്‍ ഈ ലോകത്ത് ഉണ്ടാവില്ലായിരുന്നല്ലോ. പക്ഷേ നാട്ടില്‍ “നമ്മള്‍ നന്നായില്ലെങ്കിലും വേണ്ട ലെവന്‍ നന്നാകരുത്” എന്നുള്ള ആപ്‌തവാക്യം നമ്മള്‍ പലപ്പോഴും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പാലിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. നാടിനു വെളിയില്‍ ആരുടേയും കാലു പിടിക്കാനും നാട്ടില്‍ ആരുടേയും കാലുവാരാനും മലയാളികളോളം മിടുക്കര്‍ വേറേ ആരുമില്ല എന്ന് പണ്ടാരാണ്ടോ നമ്മളെപ്പറ്റി പറഞ്ഞിരുന്നു.

ഹാവൂ, മലയാളികളെ പത്ത് ചീത്ത പറഞ്ഞപ്പോള്‍ എന്താ രസം :) കെമ്മെ പസ്സിശാസ് ഹിഹഷനഴിശും. യുച്ചിചുഹേറ്റ്... കിപെമ്‌പാഞെമ്മഴിശഞനെമ്‌ഇസ് കുനേര്‌ഡിശുചെ നൂസധബ്ര മോഉഅ.

ഈയിടെയായി മൂലഭദ്രയുടെ ചെറിയ ഒരു അസ്കിതയുണ്ടേ... ഉമേഷ് വൈദ്യരെ ഒന്ന് കാണണം.

56 Comments:

 1. At Sun Aug 06, 07:17:00 PM 2006, Blogger Adithyan said...

  പോയന്റ്സ് എല്ലാം നോട്ട് ചെയ്തു.
  സമയോചിതമായി.

  :-|

   
 2. At Sun Aug 06, 07:56:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  യ്യോ ആദിത്യാ, ആ ലംബനെ ഒന്ന് വളച്ച് )ആക്കൂന്ന്.. :)

   
 3. At Sun Aug 06, 08:02:00 PM 2006, Blogger ദില്‍ബാസുരന്‍ said...

  വക്കാരി ഇങ്ങള് എന്നത്തേയും പോലെ ഇന്നും പുല്യന്നെ. (ചില ദിവസം ആനയാവാറുണ്ടേയ്..:))

  കലകലക്കന്‍ പോസ്റ്റ്. ആ മുഖമൂടിയുടെ കാര്യത്തില്‍ താങ്കള്‍ക്ക് കുറച്ച് ശങ്കയുള്ളത് പോലെ തോന്നി.ശങ്ക വേണ്ട ആ നിരീക്ഷണം കിറുകൃത്യം.

  (ഓടോ: എന്റെ മുഖം മൂടി ഞാന്‍ ഊരി മറ്റേ കയ്യില്‍ പിടിച്ചിരിക്കുകയാണ്. ദിവസം മുഴുവന്‍ ഇട്ടത് കൊണ്ട് മുഖത്തൊക്കെ ഒരു ചൊറിച്ചില്‍ :))

   
 4. At Sun Aug 06, 08:04:00 PM 2006, Blogger ഉമേഷ്::Umesh said...

  കലക്കി, വക്കാരീ!

  വളരെ നല്ല പോസ്റ്റ്.

  പക്ഷേ ഇതു മലയാളികളുടെ മാത്രം സ്വഭാവമാണു് എന്നതിനോടു യോജിക്കാന്‍ വയ്യ. ന്യൂസ്‌ഗ്രൂപ്പുകളൊക്കെ വക്കാരി വായിച്ചിട്ടില്ലേ?

   
 5. At Sun Aug 06, 08:14:00 PM 2006, Blogger Adithyan said...

  വക്കാരി പറഞ്ഞാപ്പിന്നെ ഡബിള്‍ ഓക്കെ :))

  തമാശയായി തള്ളിക്കളഞ്ഞില്ല എന്ന് ‘ധ്വനി’പ്പിക്കാന്‍ വേണ്ടിയാരുന്നു. (സംസര്‍ഗ്ഗ ഗുണം, ഞാനും ഈ വാക്കൊക്കെ ‘സംസാര ഭാഷയില്‍’ ഉപയോഗിച്ചു തുടങ്ങി) ;))

   
 6. At Sun Aug 06, 08:42:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഹ..ഹ.. ദില്ലുബൂ.. കുറച്ച് മുഖംമൂടിയൊക്കെ വേണമെന്നേ... എന്റെയൊക്കെ മോന്തകാണാന്‍ അല്ലെങ്കില്‍ തന്നെ എന്തു ചേലാ.. :)

  ഉമേഷ്‌ജീ, ആ വിവരം കൈമള്‍ ചേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നു.

   
 7. At Sun Aug 06, 08:44:00 PM 2006, Blogger ഡാലി said...

  വായിച്ചു മാഷെ. ആ “കാടുകയറല്‍“ പോയന്റ് ‘കിറുകൃത്യം‘. നാ‍ട്ടിലെ പല ചര്‍ച്ചകളിലും ബൂലോഗത്തിലെ മിക്ക (98%) ചര്‍ച്ചകളിലും ഇത് ശ്രദ്ധിച്ചീട്ടുണ്ട്. എന്നാലും മലയാളിക്ക് ഒരു നല്ല ഗുണവുമില്ലേ? ഹാ കഷ്ടം എന്‍ മല്ലൂസ്.........

   
 8. At Sun Aug 06, 08:56:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഹായ് ഡാലീ... കണ്ടതില്‍ എന്തെന്നില്ലാത്ത സന്തോഷം. ഡാലിയും കുടുംബവും കൂടെയുള്ളവരുമെല്ലാം പൂര്‍ണ്ണ സുരക്ഷിതരാണെന്ന് കരുതുന്നു. എല്ലാം എത്രയും വേഗം ശരിയാവട്ടെ.

  മലയാളികള്‍ക്ക് ധാരാളം നല്ല ഗുണങ്ങളുണ്ടേ.. അതിന്റെ ഒരു പ്രതീകമാണല്ലോ ഈ ഞാന്‍ (ഹായ്, എന്തു രസം).. അത് ചുമ്മാതാണെങ്കിലും ഇത് കുറ്റം മാത്രം കണ്ടുകൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു കേട്ടോ. അതിലും പ്രധാനം ഇത് ചുമ്മാ ഒരു പോസ്റ്റാണെന്നുള്ളതാണേ...

  നന്ദി കേട്ടോ.. ഇനി ബ്ലോഗിംഗിനും ഇടയ്ക്കിടെ സമയം കണ്ടെത്താന്‍ സാധിക്കട്ടെ.

   
 9. At Sun Aug 06, 09:00:00 PM 2006, Blogger ദില്‍ബാസുരന്‍ said...

  ഡാലീ,
  കണ്ടതില്‍ സന്തോഷം. :)

   
 10. At Sun Aug 06, 09:36:00 PM 2006, Blogger വളയം said...

  ആരോടെങ്കിലും ഒന്ന് തര്‍ക്കിക്കുക എന്നത് പലപ്പോഴും എന്റെ ഒരു ശീലമാണ്.
  (മലയാളിയായത് കൊണ്ടായിരിക്കാം).

  പക്ഷെ അങ്ങിനെ ഒരാളെ തര്‍ക്കിച്ച്
  മലര്‍ത്തിയടിച്ച് ഗീര്‍വാണം വിട്ട് വരുമ്പോഴായിരിക്കും അടുത്ത വികടന്റെ ഒരൊറ്റച്ചവിട്ടിന് ഞാന്‍ നിലം പൊത്തുന്നത്. അങ്ങിനെ വീഴുമ്പോഴും ഞാന്‍ നോക്കുന്നത് അവന്റെയാ പ്രയോഗമെങ്ങിനെയെന്നായിരിക്കും.
  (അതല്ലേ എന്റെ മലയാണ്മ)

   
 11. At Sun Aug 06, 10:10:00 PM 2006, Blogger പെരിങ്ങോടന്‍ said...

  ഇമ്മാതിരി ലഹളയൊക്കെ ബൂലോഗത്തു നടക്കുമ്പോള്‍ വക്കാരിക്കു മാത്രം ബോധോദയമുണ്ടായി. ആദിത്യന്‍ പറഞ്ഞപോലെ എല്ലാ പോയന്റ്സും നോട്ട് ചെയ്തു ;) പാലിക്കുവാന്‍ ശക്തിതരണേ ബൂലോഗരംഭേ (രംഭയാണു ബൂലോഗത്തിന്റെ ഒഫീഷ്യല്‍ ദൈവം, ആരെങ്കിലും തര്‍ക്കിക്കാനുണ്ടോ?)

  വക്കാരി, എഴുത്തും ഭാവനയും അതിനായി എടുത്ത ഇനിഷ്യേറ്റീവും എല്ലാം നന്നായിരിക്കുന്നു. ആര്‍ട്ട് ഓഫ് ലിവിങ് ഗുരു വക്കാരിയെന്നു വാഴ്‌ത്തപ്പെടട്ടെ അങ്ങയുടെ നാമം (ശരിക്കും) :)

   
 12. At Sun Aug 06, 10:36:00 PM 2006, Blogger viswaprabha വിശ്വപ്രഭ said...

  വക്കാരീ, എന്റെ കുഞ്ഞനിയാ,
  ഛീ ഛേ എന്നു പറയില്ലെങ്കില്‍ ഞാന്‍ ആ കവിളത്ത് ഒരു കുഞ്ഞുമ്മ തരട്ടേടാ?

   
 13. At Sun Aug 06, 11:20:00 PM 2006, Blogger സന്തോഷ് said...

  എടാ വക്കാരീ, എനിക്കന്നേ അറിയാമായിരുന്നു നീ ഒരു നല്ല പോസ്റ്റിന്‍റെ പണിപ്പുരയിലായിരുന്നെന്ന്. എന്‍റെ ഈ അഭിപ്രായം ഇനി മാറ്റിപ്പറയില്ല, സത്യം. വിശ്വവും പെരിങ്ങോടനും നല്ലതെന്ന് പറഞ്ഞില്ലേ, ഞാനും അതു തന്നെ പറയുന്നു. പിന്നെ ഇത്രയും നല്ല പോസ്റ്റില്‍ ഉമേഷിന്‍റെ മൂലഭദ്രയെപ്പറ്റിപ്പറഞ്ഞത് ശരിയായില്ല.

  നവരസങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ ഉദയനാണു താരത്തില്‍ ജഗതി, ശ്രീനിവാസനെ അഭിനയം പഠിപ്പിക്കുന്നതാണ് ഓര്‍മ വരുന്നത്.

  വളരെ സ്നേഹത്തോടെ,
  സന്തോഷ്

   
 14. At Sun Aug 06, 11:53:00 PM 2006, Blogger ഇടിവാള്‍ said...

  വക്കാരിയേ..
  വായിക്കാന്‍ ശ്ശി ലേറ്റായി, നാട്ടീപ്പോണാ തെരക്കാണേ...

  ഈ പോസ്റ്റിന്‍ പറ്റി എന്തു പറയാനാ..
  കിടിലന്‍ എന്നൊക്കെപ്പറഞ്ഞാ, അതൊന്നും പോര..

  സൂപര്‍ കിടിലം, അടിപൊളീ കലക്കന്‍ ...

  വക്കാരിയുടേ ആനത്തല പ്രൊഫെയില്‍ ഫോട്ടോ മാറ്റി, ഒരു പുലിത്തല ഇട്‌ മാഷേ !

   
 15. At Sun Aug 06, 11:56:00 PM 2006, Blogger ഷാജുദീന്‍ said...

  frnhവക്കാരീ
  ഇത് കണ്ടപ്പോള്‍ തന്നെ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ഒരു പിടിവാശി എനിക്കു തോന്നി. പ്രതിപക്ഷ ബഹുമാനം തീരെ ഇല്ലാത്തതിനാല്‍ കാടുകയറാതെ കമന്റാന്‍ ഒരു കമ്പനി കിട്ടുമോയെന്നു നോക്കിയിട്ട് കിട്ടിയതുമില്ല. കമന്റ് സംബന്ധിച്ച് ചില ധാരണകളൊക്കെ ഉണ്ടായിരുന്നെങ്കിലും എഴുതി വന്നപ്പോഴേക്കും ഗൌരവമായി പ്രതീക്ഷിച്ച കമന്റിന്റെ മുഖം മൂടി അഴിഞ്ഞു വീണതിന്റെ ഇളിഭ്യത പരസ്യമാ‍യി പ്രകടിപ്പിച്ചു നില്‍ക്കുന്ന ഈയുള്ളവന്‍ ഇനി ഒരു പാര വച്ച് മലയാളിത്തം കണിക്കാമോയെന്നു നോക്കട്ടെ.

  എന്‍.ബി. ഡാലിയെ ഒത്തിരിനാള്‍ കൂടി കണ്ടതില്‍ സന്തോഷം

   
 16. At Mon Aug 07, 12:00:00 AM 2006, Blogger ഷാജുദീന്‍ said...

  ഒരു തിരുത്ത്
  മേല്‍ കമന്റില്‍ frnh എന്നു വന്നത് വേഡ് വേരിഫിക്കേഷന്‍ അടിച്ചപ്പോള്‍ വന്നതാണ്

   
 17. At Mon Aug 07, 12:21:00 AM 2006, Anonymous wakarifan said...

  അണ്ണാ. വക്കാരിയണ്ണാ
  നമിച്ചണ്ണാ. ദാണ്ട കെടക്കുന്നണ്ണാ സാഷ്ടാംഗം നമിച്ച്

   
 18. At Mon Aug 07, 01:12:00 AM 2006, Anonymous കൂമന്‍ said...

  വക്കാരിമാഷേ..വളരെ നന്നായിട്ടുണ്ട്. പലയിടങ്ങളിലും ചിരിയടക്കാനായില്ല. (എനിക്ക് കമ്പ്യൂട്ടറിനെ നോക്കി ച്ചിരിക്കുന്ന ഒരു രോഗമാണെന്നു എല്ലാരും പറയുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍?)

   
 19. At Mon Aug 07, 03:44:00 AM 2006, Blogger തരികിട said...

  വക്കാരീ,
  ഞാനീ കമ്പ്യൂട്ടറും നോക്കിച്ചിരിക്കുന്നതു കണ്ട്‌ എന്റെ പണ്ണുമ്പിള്ള പറയാണ്‌; നട്ടപ്പാതിരാക്കിരുന്നു കിക്കിക്കിക്കീ... (കിടന്നുറങ്ങിക്കൊ മനുഷ്യാന്ന്)

  ഞാനെന്തോ പറയാന്‍...?

  തരികിട

   
 20. At Mon Aug 07, 09:19:00 AM 2006, Blogger സാക്ഷി said...

  സംഭവിച്ചതെല്ലാം നല്ലതിന്.
  അതുകൊണ്ടാണല്ലോ ഇത്രയും മനോഹരവും
  ആധികാരികവും ഉപകാരപ്രദവുമായ ഒരു പോസ്റ്റ്
  ബൂലോഗത്തിന് ലഭിച്ചത്.
  ഗുരോ, പ്രണാമം!

   
 21. At Mon Aug 07, 09:47:00 AM 2006, Blogger വല്യമ്മായി said...

  നന്നായി വക്കാരീ.അവസോരോചിതമായ അഭിപ്രായം.

  പക്ഷേ,നായുടെ വാല്‍ കുഴലിലിട്ടാല്‍.............

   
 22. At Mon Aug 07, 09:48:00 AM 2006, Blogger വിശാല മനസ്കന്‍ said...

  പ്രിയ വക്കാരീ,

  കാര്യങ്ങള്‍ ആധികാരികമായി ആദിയോടെ പറയാന്‍ വക്കാരിക്ക് കിണ്ണന്‍ നേയ്കാണ്.

  ‘ശ്രീപ്രതിഭാദേവി വിളയാട്ടം‘ എന്നൊക്കെ പറയുന്നത് ഇതാണ് അല്ലേ വക്കാരീ.?.

  പതിവുപോലെ രസിച്ച് രസിച്ച് വായിച്ചു. ചുള്ളമണി പോസ്റ്റിങ്ങ് !(ചുള്ളമണി കോക്കാച്ചി എന്നാണ് പ്രയോഗം, കോക്കാച്ചീയെ ഒഴിവാക്കിയത് വക്കാരിയോടും ഈ പോസ്റ്റിനോടുമുള്ള ബഹുമാനാര്‍ത്ഥം)

  പക്ഷെ, ഈ നവരസങ്ങള്‍ എനിക്കും സ്വന്തം എന്നറിഞ്ഞപ്പോള്‍ മാനസികമായി ചെറിയ തളര്‍ച്ച അനുഭവപ്പെട്ടെങ്കിലും, പോട്ടെ,സാരല്യ എന്ന് പറഞ്ഞ് ഞാന്‍ സ്വയം സമാധാനിച്ചു.

  ‘കാടുകയറ്റം‘ ആണെന്നെ ഹഢാദാകര്‍ഷിച്ചത്. ഞാന്‍ അതിന് മകുടോദാഹരണവും (പ്രാ പ്ര യോഗം ശരി തന്നെ??)ആകുന്നു.

   
 23. At Mon Aug 07, 11:51:00 AM 2006, Blogger RR said...

  സമ്മതിച്ചു വക്കാരീ.... വളരെ നന്നായി.....

   
 24. At Mon Aug 07, 12:10:00 PM 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

  വക്കാരി ഈ പറഞ്ഞതിലൊന്നും ഒരു ന്യായവുമില്ല. എന്തിനാ നവരസം? ദശരസമായിക്കൂടെ? ഹും!

  നവരസമെന്നാല്‍ പുതിയ രസം എന്നൊരു അര്‍ഥം കൂടെയുണ്ടു്‌ പുതിയരസം ഉണ്ടാക്കാനാണെങ്കില്‍ അതു നേരത്തേ തന്നെ ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ ഉണ്ടാക്കിയതായി പറയുന്നുണ്ടു്‌ അതാവട്ടെ പണ്ടുകാലങ്ങളില്‍ കണ്ടുപിടിക്കപ്പെട്ടതുമാണു്‌. അതിനെയാണു്‌ കോക്രി എന്നു വിളിച്ചു പോന്നിരുന്നതു്‌........


  ഏതാണ്ടൊരഞ്ചാറെണ്ണമായില്ലേ വക്കാരിസാന്‍?? ;-)
  എന്നെയും ഇതു്‌ ഹഢാദാദാദാകര്‍ഷിച്ചു . (എന്റെ വിശാലാ ഒന്നു മയത്തിലു പറയ്‌.)

  qw_er_ty

   
 25. At Mon Aug 07, 12:17:00 PM 2006, Blogger സു | Su said...

  ഒക്കെ വക്കാരിമഷ്ടാ :|

   
 26. At Mon Aug 07, 01:01:00 PM 2006, Blogger ഗന്ധര്‍വ്വന്‍ said...

  കുട്ടിക്കാലത്ത്‌ മുടിവെട്ടിയിരുന്ന താമിക്കുറുപ്പ്‌ പറഞ്ഞാണ്‌ വിരേധിഹാസ പുരുഷന്മാരായ മുസ്സോളിനി , ഹിറ്റ്ലര്‍ തുടങ്ങിയ കശ്മലന്മാരോടാരാധന തോന്നിയത്‌. ഇന്നും വിവേചിച്ചറീയാനൊക്കാത്തവണ്ണം അവര്‍ നല്ലതൊ ചീത്ത്തയോ എന്ന്‌ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞ ബോധവല്‍ക്കരണ ക്ലാസ്‌ ആയിരുന്നു അത്‌.

  ഇനി ഒരു രംഗം.

  ഒരുകാലത്തെ രോമഞ്ച കഞ്ചുകമായ ഗന്ധര്‍വന്‍ വെകേഷനില്‍ പിറന്ന നാട്ടില്‍. പണ്ടിവനൊരു കടിയാല്‍ ഒരു പുലിയെ കണ്ടിച്ചത്‌ ഞാന്‍ കണ്ടറിയുന്നേന്‍.

  രംഗം പഴയ കാല അമ്പത്താറുകളി സംകേതമായ ചായ്പ്പീടിക.
  കളിക്കിടയില്‍ ഗന്ധര്‍വന്റെ ഗള്‍ഫ്‌ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍.
  ഗന്ധര്‍വന്‍ സദ്ദാമിന്റെ മിസയില്‍ ആക്രമണത്തെ കുറിച്ച്‌ വാചാലനാകുന്നു. അമേരിക്കയുടെ പാറ്റ്രിയോട്‌ മിസയില്‍ സ്കഡിനെ എങ്ങിനെ ഇന്റര്‍സെപ്റ്റ്‌ ചെയ്തുവെന്ന ദൃക്സാക്ഷി വിവരണം. അടിക്കുറിപ്പായി അമേരികയോട്‌ ഒരു രാജ്യത്തിനും എതിര്‍ത്തുനില്‍ക്കാനാകില്ലെന്ന്‌ പറഞ്ഞതും തിണ്ണയില്‍ നിന്നും ഒരു സി ഐ ടി യു ചാരായസിംഹാവതാരം ചാടി വീണു.

  "അമേരിക ഒരു കു... വുമല്ല. "

  ഗന്ധര്‍വന്‍-" അല്ല ചേട്ട".

  "അമേരികക്കു ഇന്‍ഡ്യയോടു മുട്ടാനാകുമോ"?.

  ഗന്ധര്‍വന്‍-" ഇല്ല ചേട്ട".

  "പിന്നെന്തു മ... യാ താന്‍ അമേരിക്ക അമേരിക്ക എന്നു പറഞ്ഞത്‌".

  ഗന്ധര്‍വന്‍-" അതൊരു തമാശയല്ലെ ചേട്ട".

  സിംഹം ഒഴിഞ്ഞു പോയി.

  കൂട്ടുകാരോട്‌ഗന്ധര്‍വന്‍ പറഞ്ഞു ഇനി മേലില്‍ പഴമ പുതുക്കാനും സൗഹൃദം പുതുക്കാനുമെല്ലാം വീട്ടിലേക്കു വരിക. പീടിക തിണ്ണ നിരക്കം അന്ത്യകൂദാശ കൈക്കൊണ്ടിരിക്കുന്നു.

  വക്കാരിയുടെ വചനങ്ങള്‍ പകല്വെളിച്ചം പോലെ സത്യം. ഗന്ധര്‍വനും ഒരു മലയാളിയാകുന്നു.

   
 27. At Mon Aug 07, 01:26:00 PM 2006, Blogger കണ്ണൂസ്‌ said...

  വക്കാരീ, നല്ല ലേഖനം.

  ഒരുപാട്‌ സുഹൃദ്‌സദസ്സുകളിലും വേദികളിലും പറഞ്ഞതിന്‌ ഞാന്‍ കുറെ ചീത്ത കേള്‍ക്കുകയും ഒറ്റപ്പെടുത്തല്‍ അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ്‌ വക്കാരി പറഞ്ഞതില്‍ അധികവും. എന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ കണ്ടിട്ട്‌ സാധാരണ നാടു വിട്ട ചില മലയാളികള്‍ക്കുണ്ടാവുന്നത്‌ പോലുള്ള ഫോബിയ അല്ലേ ഇത്‌ എന്ന് പുച്ഛത്തോടെ പലരും ചോദിച്ചിട്ടുണ്ട്‌. കുറച്ചൊക്കെ ഞാന്‍ പ്രിജുഡൈസ്‌ഡ്‌ ആയിരിക്കാം, പക്ഷേ കുറെയേറെ കാര്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ക്ക്‌ ഉള്ള സുപ്പീരിയറോരിറ്റി കോംപ്ലക്സ്‌ ആണ്‌ നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്ക്‌ തടസ്സം നില്‍ക്കുന്നത്‌ എന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.

  വക്കാരിയുടെ ധാരണ എന്ന പോയന്റ്‌ ഒന്ന് വികസിപ്പിച്ച്‌ എനിക്ക്‌ തോന്നുന്ന കുറെ മലയാളി മിഥ്യാധാരണകള്‍ കൂടി കൂട്ടിചേര്‍ക്കട്ടെ:

  1. ബുദ്ധി

  നമ്മുടെ വിചാരം ഇന്ത്യയില്‍ ഏറ്റവും ബുദ്ധിയുള്ള കമ്മ്യൂണിറ്റി മലയാളികള്‍ ആണെന്നാണ്‌. ഇതളക്കാന്‍ പ്രത്യേകിച്ച്‌ മാര്‍ഗം ഒന്നുമില്ലെങ്കിലും IAS, IPS, JEE, GATE പോലുള്ള പരീക്ഷകളിലെ മലയാളി സാന്നിധ്യം മാത്രം നോക്കിയാല്‍ മതി ഇതിന്റെ പൊള്ളത്തരം മനസ്സിലാക്കാന്‍. അതു മാത്രമല്ല, മാനവിക ശേഷി കൂടുതല്‍ പ്രകടമാകേണ്ട ഐ.ടി. പോലുള്ള മേഖലകളിലും മലയാളികള്‍ അത്രകണ്ട്‌ തിളങ്ങി നില്‍ക്കുന്നില്ല.

  ഗള്‍ഫിലുള്ള അറബികള്‍ മലയാളികളെ മലബാറി എന്നു വിളിക്കുന്ന അതേ പുച്ഛത്തോടെ ആണ്‌ നമ്മള്‍ പാണ്ടികള്‍ എന്നും ബീഹാറികള്‍ എന്നുമൊക്കെ പറയാറ്‌. ആദ്യം കാണുന്ന കുറെ നിര്‍ഭാഗ്യവാന്‍മാരെ വെച്ചാണ്‌ ഈ ധാരണകള്‍ വളര്‍ത്തിയെടുക്കുന്നത്‌ എന്ന് നമ്മള്‍ ബോധപൂര്‍വം മറക്കുന്നു. ഒരു സി.വി. രാമനേയോ, രാമനുജനെയോ, വിശ്വനാഥന്‍ ആനന്ദിനേയോ, ജഗദീഷ്‌ ചന്ദ്ര ബോസിനെയോ ഉയര്‍ത്തിക്കാണിക്കാന്‍ എന്നാണാവോ നമുക്കാവുക?

  2. വൃത്തി

  ഒരു മടിയുമില്ലാതെ മറ്റുള്ളവരെ കളിയാക്കും നമ്മള്‍. സ്വന്തം ശരീരം വൃത്തിയാക്കി വെക്കുന്നുണ്ടാവാം ഒരു ശരാശരി മലയാളി, പക്ഷേ നമ്മുടെ civic sense!!. ഇന്ത്യയില്‍ തന്നെ ഏറ്റവും പുറകിലാണ്‌ ഈ കാര്യത്തില്‍ കേരളം. വഴിയരികുകള്‍ ചൂണ്ടിക്കാണിക്കേണ്ട -- നമ്മുടെ ആശുപത്രികള്‍ നോക്കിയാല്‍ മതി ഇതറിയാന്‍.

  3. രാഷ്ട്രീയ പ്രബുദ്ധത.

  ഒരുപാട്‌ കേള്‍ക്കുന്ന വാക്കാണ്‌ പ്രബുദ്ധ കേരളം. മണ്ണാങ്കട്ടയാണ്‌!! ഉത്തരേന്ത്യന്‍ കര്‍ഷകന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല നമ്മുടെ പ്രബുദ്ധത!! അടിയന്തിരാവസ്ഥ കഴിഞ്ഞ്‌ ഇന്ദിരാ ഗാന്ധിക്ക്‌ വന്‍ ഭൂരിപക്ഷം കൊടുത്തതും, വിമോചന സമരത്തിന്‌ ശേഷവും അതിലെ പ്രതികളെ വിജയിപ്പിച്ചതും, വി.കെ.കൃഷ്ണമേനോനേയും, എം.എന്‍.ഗോവിന്ദന്‍ നായരേയും തോല്‍പ്പിച്ചതും കേരളത്തിലെ ഏറ്റവും നല്ല ഭരണത്തില്‍ ഒന്നായിരുന്ന 87-91 കാലത്തെ നായനാര്‍ സര്‍ക്കാരിനെ 3 മാസം മുന്‍പത്തെ ജില്ലാ കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം കൊടുത്തതിനു ശേഷവും വലിച്ചു താഴെയിട്ടതും ചില താപ്പാനകളെ കാലാകാലമായി ജയിപ്പിച്ചു കൊണ്ടിരിക്കുന്നതും അടക്കം എത്രയെത്ര ഉദാഹരണങ്ങള്‍!! അതുപോലെ തന്നെയാണ്‌ ഇത്ര മോശം സ്ഥിതി വന്നിട്ടും പ്രതികരിക്കാത്ത അവസ്ഥയും.

  4. കുറ്റകൃത്യങ്ങള്‍

  ബീഹാറിലെ ഒക്കെ ക്രമസമാധാന നിലയെക്കുറിച്ചും പ്രാദേശിക മാഫിയകളെക്കുറിച്ചും ഒക്കെ ഘോരഘോരം സംസാരിക്കും നമ്മള്‍. നമ്മുടെ നാട്ടിലെ അവസ്ഥയോ? ഒരു large scale mafiaക്ക്‌ വേണ്ട സ്കോപ്പ്‌ ഇല്ലാത്തതു കാരണം ചെറിയ ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നു. മംഗലാപുരം മുതല്‍ പൊന്നാനി വരെയുള്ള കടപ്പുറത്തു കൂടിയാണ്‌ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്ന മിക്ക വിധ്വംസക പ്രവര്‍ത്തനങ്ങളുക്കുമുള്ള ആയുധം വരുന്നത്‌ എന്നത്‌ ഇപ്പ്പ്പോള്‍ അരമന രഹസ്യമല്ലല്ലോ.

  5. പ്രവാസി മലയാളി എല്ലാവരുടേയും അസൂയാ പാത്രമാവുന്നു.

  വെളിയില്‍ പണിയെടുക്കുന്ന മലയാളിയോട്‌ മറ്റുള്ള സംസ്ഥാനത്തിലുള്ളവര്‍ക്ക്‌ (പ്രത്യേകിച്ച്‌ ബോംബൈ, ഡല്‍ഹി ബ്രോട്ട്‌ അപ്പുകള്‍ക്ക്‌) അസൂയയാണെന്നും അവര്‍ കാണിക്കുന്ന അവഗണനക്ക്‌ കാരണം അതാണെന്നും നമ്മള്‍ ധരിച്ചു വശായിട്ടുണ്ട്‌. ഗള്‍ഫ്‌ നാടുകളിലെ മലയാളികളെങ്കിലും ഇതൊന്ന് വിശകലനം ചെയ്തു നോക്കുന്നത്‌ നന്നായിരിക്കും. ഉത്തരേന്ത്യക്കാരനും തമിഴനും ഒക്കെ നമ്മുടെ തലക്ക്‌ മുകളിലൂടെ നടന്നു കയറുന്നത്‌ മണിയടി കൊണ്ടല്ല, നമ്മുടെ കഴിവു കുറവ്‌ കൊണ്ടാണെന്ന് സമ്മതിക്കുകയായിരിക്കും നല്ലത്‌. ജോലിയിലെ ആത്‌മാര്‍ത്ഥതയും അര്‍പ്പണബോധവും മലയാളിക്ക്‌ കേരളത്തില്‍ മാത്രമല്ല ഇല്ലാത്തത്‌. മടിയും റിസ്‌ക്‌ എടുക്കാനുള്ള ധൈര്യമില്ലായ്മയും മലയാളിയുടെ കൂടപ്പിറപ്പാണ്‌.

  6. മലയാളി പെണ്‍കുട്ടികള്‍ വളരെ സുന്ദരികളാണ്‌.

  സൌന്ദര്യം നോക്കുന്നവന്റെ കണ്ണിലാണ്‌, ശരിതന്നെ. പക്ഷേ, ഈ വാശി മലയാളിക്ക്‌ ഭൂഷണമാണോ? :-)

  ഒരു കാര്യം ശരിയാണ്‌. സാമാന്യ വിവരവും ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയുള്ള അവബോധവും മലയാളികള്‍ക്ക്‌ മറ്റുള്ളവരേക്കാള്‍ കൂടുതലാണ്‌. ഇത്‌ താഴേത്തട്ടില്‍ വരെ കാണുകയും ചെയ്യാം. മറ്റ്‌ സംസ്ഥാനങ്ങളില്‍ - പ്രത്യേകിച്ച്‌ ബീഹാര്‍ പോലുള്ളയിടങ്ങളില്‍ -- കാണാത്തതും ഇതു തന്നെ. പക്ഷേ ഇത്‌ നമ്മള്‍ എത്ര ഗുണപ്പെടുത്തുന്നുണ്ട്‌ എന്നത്‌ വേറൊരു കാര്യം.

  ഇത്രയൊക്കെ പറഞ്ഞതു കൊണ്ട്‌, ഞാന്‍ ഇതില്‍ നിന്നൊക്കെ അതീതന്‍ ആണെന്ന് അര്‍ത്ഥമില്ല. മോളില്‍ പറഞ്ഞ എല്ലാ സ്പെസിഫിക്കേഷനുകളും എനിക്കും ചേരും. അതു നല്ല ബോധമുള്ളതു കൊണ്ട്‌ മറ്റുള്ളവരെ കുറ്റം പറയാറില്ല എന്ന് മാത്രം.

  ഒരു കാര്യം കൂടി. മലയാളികളുടെ ഈ പൊതു സ്വഭാവങ്ങള്‍ റിപ്ലിക്കേറ്റ്‌ ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി കൂടിയുണ്ട്‌. (വെസ്റ്റ്‌) ബംഗാളികള്‍. ഫുട്ബാളും കമ്മ്യൂണിസവും കൂടി ചേര്‍ക്കാം കോമണ്‍ ഫാക്റ്ററായി. ഇതെല്ലാം പോരാഞ്ഞിട്ട്‌ അവര്‍ക്ക്‌ വേറൊരു പ്രത്യേകത കൂടി ഉണ്ട്‌. അവരുടെ ഐക്കണ്‍സിനോടുള്ള അതിരു കവിഞ്ഞ ആരാധന!!

   
 28. At Mon Aug 07, 02:03:00 PM 2006, Blogger കുറുമാന്‍ said...

  വക്കാരീ പതിവ്പോലെ, ഇതും പോസ്റ്റ് ഓഫീസ് ഹിറ്റ്. സോറി ബോക്സ് ഓഫീസ് ഹിറ്റ്....

  പിന്ന്നെ ദീ വാചകം എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് കൈമളില്‍ പറഞ്ഞിരുന്നോ (അഭിപ്രായം പറയുന്ന സംഗതിയെപ്പറ്റി നല്ലവണ്ണം അറിഞ്ഞിരിക്കണം എന്നുള്ള നിര്‍ബന്ധബുദ്ധിയൊന്നും കുറുമാനില്ല)

  ഹി ഹി.....ഹും

   
 29. At Mon Aug 07, 02:31:00 PM 2006, Blogger അരവിന്ദ് :: aravind said...

  വക്കാരിയുടെ പോസ്റ്റ് വായിച്ച് എനിക്കത്ഭുതം തോന്നി.
  ഒന്ന്, എങ്ങിനെ ഈ വിഷയം എഴുതാന്‍ തിരഞ്ഞെടുത്തു,
  രണ്ട്, ഓരോ രസങ്ങളേക്കുറിച്ചും എഴുതിയിരിക്കുന്നതിന്റെ ഡീറ്റേയിത്സ്.
  വലിയ വലിയ ക്വോട്ടുകളില്ല, അങ്ങേരിങ്ങനെ പറഞ്ഞു, ഇങ്ങേരിങ്ങനെ പറഞ്ഞു എന്ന പൊങ്ങച്ച റെഫറന്‍സുകളില്ല...വക്കാരിയുടെ അഭിപ്രായം മാത്രം, ലളിതമായി.
  കണ്ണൂസ്‌ജിയുടെ കമന്റും ചേര്‍ത്ത് വായിച്ചാല്‍, പോസ്റ്റിന്റെ വോള്‍‌ട്ടേജ് വീണ്ടും കൂടുന്നു.
  ഒരു മലയാളിയായതില്‍ അഹങ്കരിക്കുന്ന ഒരുവനാണ് ഞാന്‍.
  പക്ഷേ ഇന്ത്യയിലായിരുന്നപ്പോള്‍ കഴിവതും മലയാളി മാനേജറുടെ, മലയാളി സഹപ്രവര്‍ത്തകരുടെ ടീമില്‍ നിന്ന് ഞാന്‍ ഒഴിവാകാന്‍ നോക്കുമായിരുന്നു. അനുഭവങ്ങള്‍ ഗുരു.
  സത്യായിട്ടും മലയാളി എന്നതില്‍ മുന്‍പത്തതിന്റെ ഇരട്ടി അഭിമാനിക്കുന്നത് ബൂലോഗത്തില്‍ വന്നിട്ടാണ്.
  എങ്കിലും വക്കാരിയുടെ ലേഖനം(ഇനി ഇതിനെ ലേഖനം എന്ന് വിളിക്കുന്നതില്‍ കഴുത്തിന് പിടിക്കാന്‍ നവോത്ഥാനനായകന്മാര്‍ പാഞ്ഞുവരുമോ അവോ...വിവരമില്ലാത്ത വഴിപോക്കനാണേ, ക്ഷമിക്കണേ) വായിച്ചപ്പോള്‍ മനസ്സിലെ കുഴിമാടങ്ങളില്‍ നിന്നും വീണ്ടും സ്പന്ദനങ്ങള്‍ വക്കാര്യേ...

  അഭിനന്ദനങ്ങള്‍.

   
 30. At Mon Aug 07, 02:48:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  വളയമേ, തര്‍ക്കശാസ്‌ത്രത്തില്‍ പീയെച്ചില്‍ഡീ എടുത്ത് മുയലിന് ചിലപ്പോള്‍ കൊമ്പാറെന്ന് വരെ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഞാന്‍. എന്റെ ദയനീയാവസ്ഥയും ഹിസ്റ്റീരിയ പിടിച്ച് മോന്തയും കണ്ട് അവസാനം പലരും ജയം എനിക്ക് കല്‍‌പിച്ച് തന്നിട്ടുമുണ്ട്-അല്ലെങ്കില്‍ ലെവനെങ്ങാനും ബോധം കെട്ടാലോ എന്നോര്‍ത്ത് മാത്രം. നന്ദിയുണ്ടേ.

  പെരിങ്ങോടരേ, നന്ദി. നടി രംഭയാണോ? എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത രണ്ട് പേരാണ് രംഭയും നഗ്‌മയും. അവര്‍ ഡാന്‍സ് തുടങ്ങുമ്പോഴേ ഞാന്‍ പായും :) ഉപദേശങ്ങള്‍ ഇങ്ങിനെ കൊടുക്കാന്‍ എന്തു രസം. തലയില്‍ തോന്നുക, എഴുതുക. സംഗതി പാലിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍... എന്തിനാ അങ്ങിനെയൊക്കെ ചോദിക്കുന്നത്. എല്ലാം തികഞ്ഞിട്ട് മാത്രമേ എല്ലാവര്‍ക്കും എല്ലാം പറയാന്‍ പറ്റൂ എന്നൊന്നുമില്ലല്ലോ എന്ന് ഞാന്‍ തിരിച്ചങ്ങ് വാദിക്കും- കോരകോരം :)

  വിശ്വേട്ടാ, ധൈര്യമായി താന്ന്.. ചേട്ടന്‍ അനിയന് തരുന്ന കുഞ്ഞുമ്മ എപ്പോഴും മധുരതരം... ഇതൊക്കെ ചുമ്മാ പോസ്റ്റ് തികയ്ക്കല്‍ പരിപാടി മാത്രം കേട്ടോ.. നിങ്ങളൊക്കെ ഇങ്ങിനെ അദ്ധ്വാനിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ.. നന്ദി കേട്ടോ.

  സന്തോഷ്‌ജീ, ഓ, അങ്ങിനെയൊന്നുമില്ലെന്നേ, ചുമ്മാ അങ്ങ് എഴുതി... ത്രേ ള്ളൂ.. പിന്നെ രണ്ട് പുറത്തില്‍ കവിയാതെ ഉപന്യസിക്കാന്‍ അറിയില്ലാത്തതുകാരണം, മനുഷ്യന് ഒരു പുറത്തില്‍ കൂടിയാലുണ്ടാവുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയൊക്കെ ഒരു മൂന്നുപുറത്തില്‍ പരത്തി പറയും. സിമ്പിള്‍... നന്ദിയുണ്ടേ..

  ഇടിവാളേ.. യ്യോ.. പുലികളൊക്കെ ഇപ്പോള്‍ തന്നെ രോഷാകുലരാണ്. ഇനി എന്റേം കൂടെ ഇട്ടാല്‍ നാണക്കേടുകൊണ്ട് കൂട്ട ആത്‌മഹത്യയായിരിക്കും :)

  സ്തുതിയേ, ഹ..ഹ.. അതു കലക്കി. നവരസങ്ങള്‍ വെറും ഒരു വാചകത്തില്‍ സ്തുതി ഒതുക്കി. അതാണ് പത്രപ്രവര്‍ത്തകനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസം. ആട്ടേ, ജാപ്പനീസ് എവിടുന്ന് പഠിച്ചു?

  കൈതാന്‍ പങ്കയേ, എഴുന്നേല്‍‌ക്കൂന്ന്. ആളുമാറിയതാണെന്ന് മനസ്സിലായി. ചമ്മിക്കരുതേ.. പണ്ട് ഇതുപോലൊരു ചമ്മല്‍ അനുഭവിച്ചത് ഞാനൊരു താരമായതിനു ശേഷം, സീനിലുണ്ടോ എന്നറിയാന്‍ തീയറ്ററില്‍ പോയപ്പോഴാ.. നാനി :)

  കൂമന്റെ രാത്രിസഞ്ചാരം തരികിട ഏറ്റെടുത്തോ.. ദേ തരികിട കുറുമനെപ്പോലെ രാത്രിയില്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ഭാര്യയുടെ ചീത്ത കേട്ടൂന്ന്.. രണ്ടുപേര്‍ക്കും, പിന്നെ മിസ്സിസ് തരികിടയ്ക്കും നന്ദി കേട്ടോ. ചുമ്മാ ചിരിക്കൂന്ന്. നിശയുടെ ചിറകിലേറി ബ്ലോഗ്ഗിംഗ് നടത്തുന്നതില്‍ ഉസ്താദാണ് കുറുമയ്യന്‍ :)

  സാക്ഷീ.. നല്ലതിനാവട്ടെ.. നമ്മളെക്കൊണ്ടിതൊക്കെയല്ലേ പറ്റൂ..

  വലിയമ്മായീ (എപ്പോഴും വളയമ്മായീ എന്നാകുന്നു :)) നന്ദി കേട്ടോ.. ലേറ്റസ്റ്റ് ടെക്‍നോളജി പ്രകാരം നായുടെ വാല് നേരേയാക്കാന്‍ പറ്റിയ കുഴലുണ്ടെന്നാണ് കേട്ടത്. പക്ഷേ അവിടെത്തന്നെ പിടിപ്പിച്ച് വെക്കണം.

  വിശാലോ, ചമ്മിപ്പോയല്ലോ വിശാലാ.. ചമ്മലുകളുളവാക്കുന്ന ആത്‌മ സംഘര്‍ഷം യാതൊരു ചമ്മലുമില്ലാതെ കുറേനാളായി അനുഭവിക്കുകയാ.. ഒരു കമ്പും ഒരു നെറ്റും ഒരു ബ്ലോഗും ഉണ്ടെന്നുള്ള അഹങ്കാരത്തില്‍ കാച്ചുന്നതല്ലിയോ ഇതൊക്കെ... ഓരോ പോസ്റ്റ് കഴിയുമ്പോഴും ഇതും കഴിഞ്ഞു, ഇനിയെന്താണാവോ എന്ന സ്റ്റൈലായി കാര്യങ്ങള്‍. അന്നേ പറഞ്ഞതാ ആക്രാന്തം കാണിക്കരുതെന്ന്..

  കാടുകയറാന്‍ ഞാനെന്താ മോശമാണോ.. ഉള്ള ടോപ്പിക്കില്‍ പറയാനൊന്നുമില്ലെങ്കില്‍ പറയാന്‍ പറ്റുന്നതിനെപ്പറ്റി ചുമ്മാ പറയുക എന്നതു തന്നെ നമ്മുടെ നയം. എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കണം.. ത്രേ ള്ളൂ. അത് പിന്നെ കുറച്ച് ഗൌരവത്തില്‍ ആര്‍ക്കും മനസ്സിലാകാത്ത രണ്ട് വാക്കുകളൊക്കെ ചേര്‍ത്ത് ഘനഗാംഭീര്യ ശബ്‌ദത്തില്‍ (ടൈപ്പ് ചെയ്യുകയാണെങ്കില്‍ കുറച്ച് ഗ്യാപ്പിട്ട് അക്ഷരങ്ങള്‍ താങ്ങിയാല്‍ മതി) മുത്തു മണി വീഴുന്നതുപോലെ അങ്ങ് പറഞ്ഞാല്‍ കേള്‍ക്കുന്നവരില്‍ പലരും പേടിച്ച് പോകും... അതു തന്നെ ടെക്‍നിക്.. :)

  ആറാ‍റേ, അഞ്ചിനു മുകളില്‍ ആറ്, ആറിനു മുകളില്‍ പാലം. നന്ദിയുണ്ടേ. പ്രാപ്രാ, ആറാര്‍, പേരിരട്ടിപ്പ് സംഘം ബ്ലോഗിലും.. :)

  സിത്തുവര്‍ത്താ, ടോപ്പിക്കിലൂന്നി ഒന്ന് ചര്‍ച്ചിച്ച് കാട്ടിലേയ്ക്ക് കയറിയാലോ.. ഇപ്പോള്‍ ഒരു പുതിയ ആയുധം കൂടി കിട്ടി, ഉമേഷ്‌ജിയുടെ മൂലഭദ്ര.. പലരും പേടിച്ച് പോകും :) നന്ദി കേട്ടോ.

  സൂ, നന്ദി .. ആള്‍ക്കാര്‍ക്ക് വക്കാരിമഷ്‌ടയാകുന്ന രീതിയില്‍ ഇതുവരെ കാര്യങ്ങളൊന്നും പറയാന്‍ അറിയില്ലായിരുന്നു.. പറഞ്ഞ് പറഞ്ഞ് വരുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് കണ്‍ഫ്യൂഷനൊന്നുമില്ല- കാരണം എന്തെങ്കിലുമൊക്കെ മനസ്സിലായാലല്ലേ അതാണോ ഇതാണോ എന്ന വര്‍ണ്ണ്യത്തിലാശങ്കയ്ക്ക് സ്കോപ്പുള്ളൂ. പക്ഷേ പറയുന്ന എനിക്ക് ടോട്ടല്‍ കണ്‍‌ഫ്യൂഷന്‍..

  ഗന്ധര്‍വ്വരേ.. നന്ദി, നന്ദി, നന്ദി. ഈ ബാര്‍ബര്‍ഷാപ്പുകളൊക്കെ ചര്‍ച്ചകള്‍ക്ക് വളരെ പറ്റിയ ഇടം. നാട്ടിലൊക്കെ പണ്ട് പോയി ഒത്തിരി സമയം ഇരിക്കുമായിരുന്നു-ക്യൂവില്‍. അപ്പോള്‍ അമേരിക്ക തൊട്ട് അന്റാര്‍ട്ടിക്ക വരെയുള്ള എന്തിനെപ്പറ്റിയും ആള്‍ക്കാര്‍ അവിടെ ചര്‍ച്ചിക്കും. കേട്ടോണ്ട് മിണ്ടാണ്ടിരിക്കും.

  കുറുമയ്യാ.. ദേ, ഈ പോസ്റ്റുതന്നെ സാമൂഹ്യശാസ്‌ത്രത്തെ പറ്റി വല്ലതും അറിഞ്ഞിട്ടാണോ ഞാന്‍ തട്ടിയത്.. ത്രേ ള്ളൂന്ന്.. ചുമ്മാ അങ്ങ് കാച്ചുക. ആധികാരികത തോന്നാനുള്ള കുറച്ച് ടിപ്‌സൊക്കെ ചേര്‍ക്കുക. പോസ്റ്റോഫീസ് ഹിറ്റ്- അതു കലക്കി.

  അരവിന്ദോ... വെറുതെ മനസ്സില്‍ തോന്നിയത് മാത്രം കേട്ടോ.. നല്ലവണ്ണം സഹായിക്കുന്ന മലയാളികളുമുണ്ട്. എന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് ഒരു വലിയ മള്‍‌ട്ടി നാഷണല്‍ കമ്പനിയില്‍ സൂപ്പര്‍ ജോലികള്‍ കിട്ടാനുള്ള കാരണം അവര്‍ മലയാളികളാണെന്നുള്ള ബോസ്സ് മലയാളിയുടെ കണ്‍‌സിഡറേഷനായിരുന്നു. വേറേ ആരെയെങ്കിലും തട്ടിയിട്ടുമല്ല ആ ജോലി അവര്‍ക്ക് കിട്ടിയത്. എങ്കിലും പാരകളും ഉണ്ട്. അത് എല്ലായിടത്തുമുണ്ടല്ലോ. പക്ഷേ കണ്ണൂസ് ചൂണ്ടിക്കാണിച്ചതുപോലുള്ള ചില മിഥ്യാധാരണകളും നമുക്കില്ലേ എന്നൊരു സംശയം. അത് അംഗീകരിക്കാനും ചിലപ്പോള്‍ നമ്മള്‍ മടിക്കുന്നില്ലേ എന്നും. പക്ഷേ നമ്മള്‍ അടിപൊളി ടീം‌സ് തന്നേന്ന് :)
  സാമ്പാറു പുരാണം വായിച്ച് കേട്ടോ. അങ്ങോട്ട് വരുന്നു.

  കണ്ണൂസേ..വൃത്തിക്കാരാണെന്ന് നമുക്ക് തോന്നാനുള്ള മറ്റൊരു കാരണം, റെയില്‍‌വേലൈനില്‍ ഇരുന്നുള്ള നമ്പര്‍ ടൂ പരിപാടി നമ്മളില്‍ പലര്‍ക്കും ഇല്ലാത്തതുകൊണ്ടുകൂടിയാണെന്ന് തോന്നുന്നു. പക്ഷേ അതവിടെ തീര്‍ന്നു. നമ്പര്‍ വണ്‍ ഒരു പ്രശ്‌നവും കൂടാതെ എവിടേയും നടത്താന്‍ നമുക്ക് യാതൊരു മടിയുമില്ല. അതിനോടൊപ്പമുള്ള പബ്ലിക്ക് തുപ്പും. പാന്‍ പോപ്പുലറായതില്‍ പിന്നെ ഇത് ശരിക്കും ഒരു പ്രശ്‌നമായിരിക്കുകയാണെന്ന് തോന്നുന്നു.

  പല കൊല്ലങ്ങളിലും IIT JEE യ്ക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നോ രണ്ടോ ഒക്കെയായിരുന്നു. ഇപ്പോഴത്തെ സ്ഥിതി അറിയില്ല. IAS ന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഇപ്പോള്‍ സ്വല്‍‌പം സ്ഥിതി മാറിയിട്ടുണ്ട് എന്ന് തോന്നുന്നു. അതുപോലെ GRE/TOEFL എന്നിവയില്‍ പോലും രണ്ടായിരത്തിനു ശേഷമാണെന്ന് തോന്നുന്നു, കുറെയെങ്കിലും കേരളത്തിലുള്ള മലയാളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പക്ഷേ അടിപൊളിയാണെന്ന ധാരണ പണ്ടേ നമ്മള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. പണ്ട് ഒരു ക്യാമ്പസ് റിക്രൂട്ട്‌മെന്റിനു വന്നിട്ട് ഒരു കമ്പനി അധികാരി വിലപിച്ചതാണ്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ unemployable ആയിട്ടുള്ള ആള്‍ക്കാര്‍ കേരളത്തിലാണെന്ന്. ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍‌വ്യൂ, കാര്യങ്ങള്‍ നേരാംവണ്ണം പറയല്‍ ഇക്കാര്യത്തിലൊക്കെ നമ്മളെക്കാളും മിടുക്കരാണത്രേ, മറ്റ് നാട്ടുകാര്‍. നമ്മള്‍ ഇംഗ്ലീഷിന്റെ ഗ്രാമറും മറ്റും നോക്കി ആലോചിച്ച് പറയാന്‍ നോക്കുമ്പോള്‍ അവര്‍ മനസ്സില്‍ വരുന്ന കാര്യങ്ങള്‍ ശറപറാന്നങ്ങു പറയും. ഇനി മാതൃഭാഷയോടുള്ള സ്നേഹം കാരണമാണോ നമ്മള്‍ ഇം‌ഗ്ലീഷ് നേരാംവണ്ണം പറയാത്തത്, അതുമല്ല- മലയാളവും നഹി, നഹി. ഒരു കോം‌പ്ലിക്കേറ്റഡ് അവസ്ഥയാണെന്ന് തോന്നുന്നു.

  പ്രബുദ്ധതയുടേയും കുറ്റകൃത്യങ്ങളുടേയും കാര്യങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ.

  മറ്റ് പലരേയും അപേക്ഷിച്ച് സ്വല്‍‌പം അഹങ്കാരവും നമുക്ക് കൂടുതലില്ലേ എന്നൊരു സംശയം. കുറച്ചും കൂടിയൊക്കെ വിനയവും എളിമയും ആവാം എന്നൊരു തോന്നല്‍.

  പക്ഷേ നമ്മള്‍ മോശക്കാരല്ല. അടിപൊളിയാണെന്നുള്ള സ്വല്പമൊക്കെ മിഥ്യ കലര്‍ന്ന ആ ധാരണ അങ്ങ് മാറ്റിവെച്ചിട്ട് ഒരു ആത്‌മ വിശകലനത്തിന് നമ്മള്‍ തയ്യാറായാല്‍ നമുക്ക് മറ്റ് പലരേക്കാളും യഥാര്‍ത്ഥ രീതിയില്‍ അടിപൊളിയാവാന്‍ സാധിക്കും എന്നാണ് തോന്നുന്നത്.

  ജയ് മലയാളി, ജയ് നിസ്സാന്‍ സെന്‍‌ട്ര, അല്ലെങ്കില്‍ സണ്ണി

  മലയാളികളുടെ നവമല്ലാത്ത (കഃട് സിത്തുവര്‍ത്തന്‍) രസം വായിച്ച എല്ലാവര്‍ക്കും ഉള്ള നന്ദി പെരുത്തു കയറുന്നു. രസം കഴിഞ്ഞു. ഇനി സാമ്പാറ് കുടിക്കാന്‍ എല്ലാവരും മൊത്തം ചില്ലറയിലേക്ക് പോവാനപേക്ഷ.

   
 31. At Mon Aug 07, 04:48:00 PM 2006, Blogger ഷാജുദീന്‍ said...

  വക്കാരീ
  ഞാനാ രഹസ്യം പറയാന്‍ പോവുകയാണ്.നെറ്റില്‍ ജാപ്പനീസ് വേഡ്സ് എന്ന് സേര്‍ച് ചെയ്തു. കിട്ടിയതില്‍ അത്യാവശ്യം അര്‍ഥമൊത്തതൊക്കെ ചേര്‍ത്ത് കമന്റി.വെരി സിമ്പിള്‍

   
 32. At Mon Aug 07, 07:29:00 PM 2006, Blogger കൈത്തിരി said...

  അപ്പൊ നമ്മളും ("ഞാന്‍" എന്നു വയിക്കുക) മല്ലൂസു തന്നെ അല്ലേ അപ്പീ???

   
 33. At Mon Aug 07, 08:30:00 PM 2006, Blogger ലാപുട said...

  വക്കാരീ,
  സുതാര്യം, സുന്ദരം, സത്യസന്ധം നിന്റെ അവലോകനങ്ങള്‍...
  എന്നിരുന്നാലും..ചില കുഞ്ഞു സംശയങ്ങള്‍ ഇല്ലാതില്ല...
  മലയാളിക്ക് അങ്ങനെ ഒരു ഒറ്റ അസ്തിത്വം ഉണ്ടോ?
  പ്രാദേശികമായ രാഷ്റ്റ്രീയ, സാമൂഹിക ,ചരിത്ര ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന പലതരം പാഠാന്തരങ്ങളുടെ സമ്മിശ്രതയെ അല്ലെ മലയാളി എന്ന പദം പ്രതിനിധീകരിക്കുന്നത്?

   
 34. At Mon Aug 07, 09:06:00 PM 2006, Blogger marangodan::മരങ്ങോടന്‍ said...

  വക്കാരിയിഷ്ടാ,

  മലയാളിക്ക് വെളിവ് വരുന്നത് വെളിയില്‍ പോകുമ്പോള്‍ ആണെന്നു തോന്നുന്നു.കുറച്ചുകാലം കേരളത്തിനു പുറത്ത് ഉണ്ടായിരുന്നപ്പോള്‍ നമ്മുടെ പല തരക്കേടുകളെപ്പറ്റിയും ബോധ്യം വന്നിരുന്നു.തിരിച്ചു വന്നപ്പോള്‍ പഴയ അവസ്ഥ തന്നെ ആയി.

   
 35. At Mon Aug 07, 11:57:00 PM 2006, Blogger സ്നേഹിതന്‍ said...

  വീക്കെന്റിലെ തിരക്കില്‍ രണ്ട് ദിവസമായി ബ്ലോഗ് വായിയ്ക്കാന്‍ കഴിഞ്ഞില്ല.

  ലളിതവും സമയോചിതവുമായ അപഗ്രഥനം.

  വളരെ വളരെ നന്നായിരിയ്ക്കുന്നു വക്കാരി.

   
 36. At Tue Aug 08, 07:25:00 AM 2006, Blogger ബിന്ദു said...

  വക്കാരീ... ഇതില്‍ 15 പ്രാവശ്യം തോന്നുന്നു. അല്ല എല്ലാം തോന്നലാണല്ലൊ അല്ലേ? ;)

   
 37. At Tue Aug 08, 03:20:00 PM 2006, Blogger താര said...

  വക്കാരീ‍, ഈ പോസ്റ്റ് വായിച്ചിട്ട് വിഷമമായി....:(
  ഇങ്ങനെയൊക്കെയാ മലയാളികള്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മള്‍ ഇങ്ങനെ തന്നെയാണോ? എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയല്ലേ...എല്ലായിടത്തും നല്ലതും ചീത്തയും ചിന്തിക്കുന്ന ആള്‍ക്കാരുണ്ടെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം..അനുഭവങ്ങളും അങ്ങനെത്തന്നെ. പാര പണിയും എന്ന് എല്ലാരും ഭയപ്പെടുകയാണെന്ന് തോന്നുന്നു...ആരുടെയും മനസ്സില്‍ അങ്ങനെ ആരെയും നശിപ്പിക്കണമെന്നുണ്ടാവില്ല. മലയാളിക്ക് പ്രത്യേകിച്ചും..കാരണം നമ്മളില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളാണ്. ഇവിടെ ഒരു പാര പണിഞ്ഞാല്‍ മോളിലിരിക്കുന്ന ആള്‍ പാര പണിയുമോന്നുള്ള പേടി എല്ലാവരുടെയും ഉള്ളിലുണ്ട്....

  ഇനി ഇപ്പൊ പഴയ തലമുറയില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ത്തന്നെ നമ്മളുടെ ഈ തലമുറയില്‍ അല്ലെങ്കില്‍ ഇനി വരുന്ന തലമുറയില്‍ നല്ല വിശ്വാസങ്ങള്‍ വളര്‍ത്താം...
  എല്ലാം നല്ലതായി ചിന്തിക്കാം...എല്ലാവരെയും സ്നേഹിക്കാം...ഉള്ളു തുറന്ന് ചിരിക്കാന്‍ പഠിക്കാം..ഇത്രേം മതി ഈ ഭൂ‍മി മലയാളവും ഭൂലോകം തന്നെയും മിന്നിത്തിളങ്ങും....

  സ്മൈല്‍ പ്ലീസ്....:)

   
 38. At Tue Aug 08, 03:35:00 PM 2006, Blogger മുല്ലപ്പൂ || Mullappoo said...

  നവരസങ്ങള്‍ അടിപോളി യായി
  ‘വിവ’രണം തന്നെ :)

  ഉദയനാണു താരത്തിലെ ജഗതിയുടെ നവരസങ്ങളും സ്പെഷ്യല്‍ നാലു രസങ്ങളും ഓര്‍മ്മവന്നു.

  അല്ലാ വക്കരി തന്നെ അല്ലേ , ഞാന്‍ എതോ കമെന്റില്‍ നല്ല രസം ന്നൊ മറ്റൊ പറഞ്ഞതിനെ.. ഉം... :)

   
 39. At Tue Aug 08, 03:42:00 PM 2006, Anonymous Anonymous said...

  except malayali's from north kerala :D

  Thulasi

   
 40. At Tue Aug 08, 05:27:00 PM 2006, Blogger kumar © said...

  വക്ക്സ്, വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒന്നു സ്ക്രോള്‍ ഡൌണ്‍ ചെയ്തു നോക്കി.
  വായന പിന്നെ ഒരിക്കലേക്ക് മാറ്റിയാലോ എന്ന് ആദ്യം ഓര്‍ത്തു.
  പിന്നെ അങ്ങു വായിച്ചു തുടങ്ങി.
  വഴിക്ക് നിര്‍ത്താനും ആയില്ല.

  ചില മുടന്തന്‍ വാക്കുകള്‍ പറഞ്ഞാലോ എന്ന് ഓര്‍ക്കാതില്ല. പക്ഷെ ഈ അലോചനാ പ്രതിഭാസത്തിന്റെ ഒഴുക്കില്‍ മനസു തള്ളി അതൊക്കെ വിഴുങ്ങുന്നു.

  വക്കാരി ഒരു വെറും വക്കാരി അല്ല.
  ചിന്തകളില്‍ തലകുത്തിമറിയുന്ന വക്കാരി.
  അവലോകനങ്ങളില്‍ അലഞ്ഞു നടക്കുന്ന വക്കാരി.
  ആധികാരികതയില്‍ കിടന്ന് ആര്‍മാദിക്കുന്ന വക്കാരി.

  ശരിക്കും നവരസ വക്കാരി.

   
 41. At Tue Aug 08, 06:14:00 PM 2006, Blogger അപ്പൊള്‍ ദമനകന്‍ ... said...

  ഈ രസങ്ങളെല്ലാം മറ്റ് മലയാളികളില്‍ കണ്ടിട്ടുണ്ട്. പക്ഷെ ‘ഞാന്‍’ല്‍ കണ്ടിട്ടില്ല ;), ഇത് ഐറ്റം 7 ആണോ അതോ പുതിയ ഒന്നോ?
  നല്ല അവലോകനം വക്കാരീ.

   
 42. At Wed Aug 09, 08:24:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഷാജുദ്ദീനേ, പത്രക്കാരന്‍ തന്നെ... സമ്മതിച്ചിരിക്കുന്നു :)

  കൈത്തിരീ, പിന്നല്ലാണ്ട്. നല്ല പച്ചമലയാളത്തിലല്ലിയോ എഴുതിയിരിക്കുന്നത്, നമ്മള്‍ മലയാളികള്‍ എന്ന്. ലെവരെ പത്ത് പറഞ്ഞപ്പോള്‍ എന്താ സുഖം:) നന്ദി ആന്റ് സ്വാഗതം.

  ലാപുഡേ, സ്വാഗതം ആന്റ് നന്ദി. ഇതിനെ വലിയ സീരിയസ്സായൊന്നും എടുക്കേണ്ട കേട്ടോ. പഠനഫലമൊന്നുമല്ലല്ലോ. എന്റെ കുറെ നിരീക്ഷണങ്ങള്‍. സാമ്പിള്‍ സൈസ് പോലും വളരെ ചെറുത്-ഞാന്‍ കണ്ടിട്ടുള്ള കുറച്ചുപേരില്‍ ചിലര്‍, അത്രമാത്രം :)

  മരങ്ങോടാ (അങ്ങിനെ വിളിക്കാന്‍ ഒരിത്, അങ്ങിനത്തെ വിളി ഒത്തിരി കേട്ടിട്ടുണ്ടെങ്കിലും :)) വളരെ ശരി. നാടിനു വെളിയില്‍ ചെന്നാല്‍ നമ്മളെപ്പറ്റി നമുക്ക് കുറച്ചൊക്കെ ബോധം വരും. എന്നാലും... സാരമില്ല എല്ലാ നാട്ടുകാര്‍ക്കും ഇങ്ങിനത്തെ എന്തെങ്കിലുമൊക്കെ കാണും.

  സ്നേഹിതന്നേ, വളരെ നന്ദി. ചുമ്മാ ങ്ങ് എഴുതിയതല്ലേ :)

  ബിന്ദൂ, നന്ദിയുണ്ട് കേട്ടോ. ഞാന്‍ ഒരു ഫുള്‍ക്കുലേറ്ററും എടുത്ത് വെച്ച് പതിനഞ്ചിന്റെ കണക്കും നോക്കിയിരിക്കുകയാണേ. ഇതുവരെ കിട്ടിയില്ല :)

  താരേ, കൈമള്‍ ചേട്ടന്‍ അത് പറയുന്നുണ്ട് കേട്ടോ. ഇതൊക്കെ നമുക്ക് മാത്രമുള്ള പ്രശ്‌നങ്ങളല്ല. നമുക്ക് കുറച്ചൊക്കെ ഉണ്ടെന്ന് മാത്രം. പല പ്രാവശ്യം പറഞ്ഞതുപോലെ ലോകത്ത് ഇപ്പോഴും നല്ല ആ‍ള്‍ക്കാര്‍ തന്നെ കൂടുതല്‍. പിന്നെ നമുക്ക് എന്തും പേഴ്‌സണലായി എടുക്കുന്ന ഒരു സ്വഭാവമുണ്ട് എന്ന് തോന്നുന്നു. മനസ്സിന്റെ നന്മകൊണ്ടായിരിക്കുമോ? ദേ ഞാന്‍ എപ്പോഴും ചിരിച്ചുകൊണ്ടാ ഇരിക്കുന്നത്. അങ്ങിനെ മുന്നിലത്തെ പല്ലൊക്കെ പൊങ്ങി ഫോട്ടം ഫ്രെയിം ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയായി-ഉമേഷ്‌ജിയുടെ പോലെ. പല്ല് ചില്ലേല്‍ മുട്ടും. :)

  മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും റോസയ്ക്കുമുണ്ടൊരു സൌരഭ്യം. മുല്ലപ്പൂവേ, മിഥുനത്തിനകത്ത് ലാലേട്ടന്‍ ഉര്‍വ്വശിയോട് പറയുന്നതു പോലെ, എല്ലാം ഓര്‍ത്തു വെച്ചിരിക്കുകയാണല്ലേ :) നന്ദിയുണ്ട് കേട്ടോ. കുഞ്ഞുവാവയുടെ ചേട്ടന്‍ വാവ മുട്ടായിയൊക്കെ തിന്ന് പല്ല് മുഴുവന്‍ കേടാക്കിയോ? :)

  തുളസീ, പച്ചതേടി വല്ല കാട്ടിലുമാണോ-യുണിക്കൊഡൊന്നും ഇല്ലാത്തെ ഏതെങ്കിലും ഉലഗത്തില്‍? ഒരു നോര്‍ത്ത്-സൌത്ത് അടിയായാലോ? :)

  കുമാര്‍ജീ, വളരെ സന്തോഷം ഉണ്ട് കേട്ടോ. ഇത് എന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രം കേട്ടോ. ഇങ്ങിനെയൊന്നും ആകണമെന്നില്ല. ഞാന്‍ കണ്ട കുറച്ച് കാര്യങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ സാമ്പിള്‍ സൈസുപോലും വലുതല്ല. എങ്കിലും എന്തെങ്കിലും കാര്യം അതുപോലല്ല എന്നുണ്ടെങ്കില്‍ പറയണം കേട്ടോ. വിശേഷണങ്ങള്‍ ഗംഭീരം. എല്ലാത്തിന്റെയും സെക്കന്റ് പാര്‍ട്ട് അച്ചട്ട് :)

  അപ്പോള്‍ ദമനകനകനകകനകാ.. നന്ദിയുണ്ടേ. മുഖം നന്നായാല്‍ മൂടി വേണ്ടാ എന്നല്ലേ? അതുകൊണ്ടല്ലേ ഞാനൊക്കെ എപ്പോഴും മൂടിക്കൊണ്ട് നടക്കുന്നത് :)

   
 43. At Sat Aug 12, 12:23:00 PM 2006, Blogger ചാവേര്‍ said...

  ഞാന്‍ ചിന്തിക്കാറുണ്ട് വക്കാരി ബ്ളോഗുമ്പോ ഇത്ര കത്തിയാണെ ശരിക്കു സംസാരിക്കുമ്പോ എന്തായിരിക്കുമെന്ന്. എന്തായാലും കൊള്ളാം നല്ല കുട്ടി.

   
 44. At Sat Aug 12, 01:00:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഹ..ഹ ചാവയറേ, കത്തിയാണോന്നോ... ഇവിടെ വന്ന് ഭിത്തിയോടും തറയോടും എല്ലാം കത്തിവെച്ച് അവസാനം അവരും മടുത്തപ്പോഴല്ലേ ബ്ലോഗ് തുടങ്ങാം എന്ന് വെച്ചത് :)

  സ്വാഗതം ഉം സന്തോഷവും.

   
 45. At Tue Aug 15, 07:23:00 PM 2006, Anonymous Anonymous said...

  ആഹാ! ഇതു ഞാന്‍ കണ്ടില്ലാ‍യിരുന്നു..ഇതു വായിച്ചപ്പൊ ഒരു നാലു പോസ്റ്റും കൂടി വായിക്കാന്‍ ലിങ്കും.. :) അപ്പൊ അതും വായിച്ചു...

  ഇതൊക്കെ കുറേശ്ശെ അറിയാമെങ്കിലും..ചിലപ്പൊ എങ്ങിനെയോ കണ്ട്രോള്‍ വിട്ടു പോവുന്നു..
  അതിനെന്തെങ്കിലും മരുന്നുണ്ടൊ? :-)

  പണ്ട് ബൈബിളിനെ പറ്റി ആരോ വാദിച്ചപ്പോള്‍ കൃസ്ത്യാനികള്‍ ബൈബിള്‍ നോക്കിയിട്ടല്ല ഓരോ തവണയും കുഞ്ഞുങ്ങള്‍ വേണൊ വേണ്ടയോ എന്ന് തീരുമാനിക്കുക...എന്ന പണ്ടിതു പോലെ ഏതൊ തര്‍ക്കത്തില്‍ ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു..(ഇതാണോ കാടു കയറല്‍?)

  തര്‍ക്കിക്കുമ്പോള്‍ ഈ ടിപ്സ് ഉണ്ടെന്ന കാര്യം തന്നെ മറന്ന് പോവും :)

  ആളൊരു പുളി തന്നെ! ഇങ്ങിനെ റിസേര്‍ച്ചി റിസേര്‍ച്ചി കെമിസ്റ്റ്രിക്ക് പകരും ഇതില്‍ വല്ലോം നോബല്‍ അടിക്കുമൊ?

   
 46. At Wed Aug 16, 08:20:00 PM 2006, Blogger prapra said...

  വക്കാരി പറഞ്ഞതും, കണ്ണൂസ്‌ ആഡ്‌ ചെയ്തതും, ബാക്കി എല്ലാവരും വിശദീകരിച്ചതും കൂടി നോക്കുമ്പോള്‍ ഒരു സമ്പൂര്‍ണ്ണ ചിത്രം കിട്ടി. എഴുതാപ്പുറം വായന എന്ന ഒരു ഫീച്ചര്‍ കൂടി ചേര്‍ത്താല്‍ കമ്പ്ലീറ്റ്‌ ആകും.
  [ഇപ്പോള്‍ പല ബ്ലോഗുകളും ഇന്‍സ്റ്റാള്‍മന്റ്‌ ആയിട്ടാണ്‌ വായന.]

   
 47. At Thu Aug 24, 10:10:00 PM 2006, Blogger ചുള്ളിക്കാലെ ബാബു said...

  നവം നവങ്ങളായ നവരസങ്ങള്‍ നന്നായിട്ടുണ്ട്.
  വളരെ ലളിതമായ വിശദീകരണം. ഈ എളിയവന്റെ അഭിവാദനങ്ങള്‍.

   
 48. At Sat Aug 26, 08:10:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  വൈകിവന്നവര്‍ക്കുവേണ്ടി കട ഒന്നുകൂടി തുറന്നു :)

  ഇഞ്ചീ, നന്ദി. വേണ്ട കാര്യങ്ങളൊക്കെ വേണ്ട സമയത്ത് വേണ്ട പോലെ ഓര്‍ക്കുകയായിരുന്നെങ്കില്‍ ഈ ലോകത്ത് എന്തൊക്കെ പ്രശ്‌നങ്ങള്‍ ഇല്ലാതാവുമായിരുന്നു. പിന്നെ, പ്രശ്‌നങ്ങളൊക്കെ പ്രശ്‌നങ്ങളാണല്ലോ, അതുകൊണ്ടാണല്ലോ അതിനെയൊക്കെ പ്രശ്‌നങ്ങളെന്നു വിളിക്കുന്നത് എന്നാണല്ലോ ബ്യോബി കൊട്ടാരക്കര മഴവില്‍ക്കാവടിപ്പടത്തില്‍ പറഞ്ഞിരിക്കുന്നത്. :)

  പ്രാപ്രാ...തവണവ്യവസ്ഥയിലാണെങ്കിലെന്താ, വായിച്ചല്ലോ :) എഴുതാപ്പുറം വായനയും മനസ്സില്‍ വെപ്പും നല്ലപോലെയുള്ള ആള്‍ക്കാരണെന്ന് തോന്നുന്നു, നമ്മള്‍ മലയാളികള്‍. കാര്യങ്ങള്‍ മനസ്സില്‍ വെച്ച് തക്കം കിട്ടുമ്പോള്‍ ചാടിവീഴുന്ന പലരേയും കണ്ടിട്ടുണ്ട്-ചിലപ്പോള്‍ഴൊക്കെ വെറുതെയുള്ള ചര്‍ച്ചകളുടെ സമയത്ത് നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ വരെ ഓര്‍ത്തുവെക്കും :) എല്ലാവരിലുമുണ്ട്, എങ്കിലും നമ്മളും മോശമില്ല. എഴുതാപ്പുറം വായനയും ഭയാനകം. നമ്മളൊന്നും മനസ്സിന്റെ അഗാധതലങ്ങളില്‍ പോലും കാണാത്ത കാര്യങ്ങള്‍ ചിലര്‍ മാനത്തിനപ്പുറവും കാണും, നമ്മുടെ മാനവും പോകും.

  ബാബുവണ്ണ, സ്വാഗത നന്ദി. അണ്ണന്‍ പടം ബ്ലോഗിലിടുന്നത് എങ്ങിനെയെന്ന് ചോദിച്ചിരുന്നോ? ഞാന്‍ അണ്ണന്റെ കുടിയില്‍ വന്നിട്ട് എനിക്കറിയാവുന്ന രീതിയില്‍ പറഞ്ഞുതരാം കേട്ടോ.

   
 49. At Mon Sep 11, 04:18:00 PM 2006, Blogger rakesh said...

  This comment has been removed by a blog administrator.

   
 50. At Fri Sep 22, 06:28:00 PM 2006, Blogger വാവ said...

  അഡൈസ്:മലയാളികളെ കുറ്റം പറയുന്നതത്ര നല്ലതല്ല്...
  സാരമില്ല, ഒരു പാവം പോസ്റ്റല്ലേ..

   
 51. At Fri Sep 22, 06:49:00 PM 2006, Blogger വാവ said...

  ഗുഡ് ലക്ക്

   
 52. At Fri Sep 22, 07:11:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  രാകേഷേ നന്ദി. ആ ലിങ്ക് നോക്കാം കേട്ടോ.

  വാവേ, ആരും വന്ന് തല്ലാതിരിക്കാന്‍ കൈമള്‍ ചേട്ടനെ മുന്നില്‍ തന്നെ മുന്‍‌കൂര്‍ ജാം ബ്രഡ്ഡില്‍ പുരട്ടി നിര്‍ത്തിയിട്ടുണ്ടായിരുന്നു തല്ല് കിട്ടുകയാണെങ്കില്‍ തന്നെ പുള്ളിക്ക് കിട്ടട്ടെ :)

   
 53. At Fri Sep 22, 07:44:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  രാകേഷിന്റെ കമന്റ്:
  innathe manoramayil malayaliyude
  chila gunangal undu. check the link

  രാകേഷ് തന്ന ലിങ്ക്

  രാകേഷിന്റെ ബ്ലോഗ് ഇവിടെ

  രാകേഷേ, ആ ലിങ്കിന് നീളം കൂടി ടെമ്പ്ലേറ്റ് കുളമായത് കാരണം ഞാന്‍ അത് ഡിലീറ്റ് ചെയ്തിട്ട് ഇങ്ങിനെയിടുന്നു കേട്ടോ. രാകേഷിനോട് പറഞ്ഞിട്ട് ചെയ്യാത്തതിന് ക്ഷമിക്കണേ. രാകേഷിന്റെ വിലാസം കിട്ടാത്തതുകൊണ്ടാണ്.

   
 54. At Mon Oct 02, 10:55:00 AM 2006, Blogger parajithan said...

  വക്കാരി, മുഖസ്തുതി പറയാന്‍ പാടില്ലെന്ന് 'ടിപ്പിക്കല്‍ മലയാളി സ്റ്റൈലില്‍' ബലം പിടിച്ചെങ്കിലും അധികം പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. താനെഴുതിയത്‌ പ്രിണ്റ്റൌട്ടെടുത്ത്‌ ഇമ്മാതിരി വിഷയങ്ങളെപ്പറ്റി 'നേരും ചൊവ്വു'മില്ലാത്ത ഭാഷയിലെഴുതുന്ന നമ്മുടെ ചില സാംസ്കാരിക നായാട്ടുവീരന്‍മാര്‍ക്ക്‌ അയക്കേണ്ടതാകുന്നു. ഒരു പക്ഷേ, അല്‍പം നാണിക്കാനുള്ള അവസരം അവര്‍ക്ക്‌ ആരും കൊടുക്കാത്തതാണെങ്കിലോ!പിന്നെ, ഹക്സിലിയോ മറ്റോ എന്‍സൈക്ളോപീഡിയയിലെ ഒരു പ്രത്യേകവിഷയം വായിച്ചിട്ട്‌ അന്ന് വൈകുന്നേരത്തെ സുഹൃദ്സദസ്സില്‍ ചര്‍ച്ച വല്ല വിധേനയും ആ സബ്ജക്റ്റിലെത്തിച്ചിട്ട്‌ അടിച്ചു കസറി കൂടെയുള്ള പാവങ്ങളെ അപകര്‍ഷബോധത്തിണ്റ്റെ കൊക്കയിലേക്ക്‌ നിഷ്കരുണം തള്ളിയിടുമായിരുന്നെന്ന് എവിടെയോ വായിച്ച ഓര്‍മ്മ. സായിപ്പിണ്റ്റെ ഒരു മലയാളിത്തം നോക്കണേ!

   
 55. At Mon Oct 02, 11:36:00 AM 2006, Blogger പുള്ളി said...

  "തല്ല് കിട്ടുകയാണെങ്കില്‍ തന്നെ പുള്ളിക്ക് കിട്ടട്ടെ " എന്നു കണ്ട്‌ വന്നതാണ്‌ . സംഗതി കലക്കി. താമസിച്ചതിനു്‌ ക്ഷമാപണം.

   
 56. At Sun Sep 07, 05:15:00 PM 2008, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌ said...

  വക്കാരി ജീ,

  എനിക്ക്‌ കഴിഞ്ഞ ആഴ്ച വീതിയുള്ള ബാന്‍ഡ്‌ കണക്ഷന്‍ കിട്ടി - എന്തോ ഭാഗ്യം . അതുകാരണം വലിയ കമന്റുകളുള്ള പോസ്റ്റുകള്‍ വായിക്കുവാന്‍ സാധിക്കുന്നു, വലിയ കമന്റുകള്‍ പോസ്റ്റുവാന്‍ സാധിക്കുന്നു ആകെ ഒരു 'വലിയ മയം' ഇനി ബ്രഹ്മമായോ പോലും ബൃംഹണസ്വഭാവം ബ്രഹ്മത്തിന്റേതാണല്ലൊ.

  ഈ കമന്റിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. പണ്ടെനിക്ക്‌ പരസ്യപ്പലക ആയിരുന്ന , ചന്ത്രക്കാരന്റെ പോസ്റ്റ്‌ (ചന്ത്രക്കാരനൊരു വലിയ താങ്ക്സ്‌ - എന്റെ പ്രൊഫെയില്‍ വ്യൂ ഏതാണ്ട്‌ 300 ല്‍ നിന്നും ആ ഒരാഴ്ച്ച കൊണ്ട്‌ 9000 ആക്കിത്തന്നതിന്‌, അനേകം സൗഹൃദ മെയിലുകള്‍ കൊണ്ട്‌ എന്റെ ഇന്‍ബോക്സ്‌ അന്നു നിറച്ചുകൊണ്ടിരുന്നതിന്‌) വലിപ്പക്കൂടുതല്‍ കാരണം എനിക്ക്‌ വായിക്കുവാന്‍ സാധിച്ചിരുന്നില്ല - slow connexion തുറക്കാന്‍ അനുവദിച്ചിരുന്നില്ല എന്നു സാരം. അതിപ്പോള്‍ വായിക്കുവാന്‍ അതിലേക്കുള്ള ലിങ്കും കണ്ണൂസിന്റെ കമന്റില്‍ നിന്നു കിട്ടി.

  മുഴുവന്‍ വായിച്ചു ആനന്ദതു ന്ദിലനാകുവാന്‍ സാധിച്ചു.

  അല്ല പണ്ടെങ്ങാണ്ട്‌ യാഹുവില്‍ എന്തൊക്കെയോ ആരൊക്കെയോ കട്ടെടുത്ത്‌ പ്രതിഷ്ടിച്ചു എന്നൊക്കെ കേട്ടല്ലൊ അതിന്റെ ഒക്കെ ആള്‍ക്കാരാരാണൊ പോലും


  ഇവിടെ ദേ ഇങ്ങനെയും
  ഏതാണ്ടൊക്കെ കാണുന്നു -
  "ഇനിയും കഥകള്‍ മെനയൂ. ബ്ലോഗില്‍ മര്യാദയ്ക്ക് നാലു പോസ്റ്റ് പോലും വെക്കാത്തവര്‍ മലയാളം ബ്ലോഗില്‍ രാഷ്ട്രീയം കളിക്കുന്നതാണ് മലയാളം ബ്ലോഗിന്റെ പ്രധാന പ്രശ്നം. എന്നിട്ട് ഇവരൊക്കെ കൂടി ചാറ്റിലും മറ്റും ആളുകളെക്കുറിച്ച് പരദൂഷണവും ഗോസിപ്പോടും ഗോസിപ്പും. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന നാട്യം വേണ്ട ദില്‍ബാസുരാ. നല്ല വ്യക്തമായി അറിയാം എന്താണ് ഉദ്ദേശ്യം എന്ന്. യാഹൂ പ്രശ്നത്തില്‍ എങ്ങിനെയെങ്കിലും ബെന്നിയെ രക്ഷിക്കും എന്ന് നാട് നീളെ പറഞ്ഞോണ്ട് നടന്നിട്ട് കാണിച്ച അല‍മ്പൊക്കെ അറിയാം. അതിന്റെ ഒരു ചെറിയ സാമ്പിളാണിത്. താഴോട്ടും വായിച്ചോക്കണേ. ഇനി അതല്ല ഉദ്ദേശിച്ചേ, വളരെ നിഷ്കളങ്കമായിരുന്നു എന്നൊക്കെ പറയുന്നത് ഒരാളുടെ മുഖത്ത് അടി പറ്റിച്ചിട്ട്, കൊതുകിനെ അടിച്ചു എന്ന മാതിരിയുള്ള തമാശയാണേ! അന്നൊക്കെ ബ്ലോഗില്‍ നടമാടിയ വേഷം കെട്ടുകള്‍ എന്തായിരുന്നു എന്ന് എന്നെക്കൊണ്ട് പിന്നേം എഴുതിപ്പിക്കരുത്. ഇത്തവണ വെറുതേ ജെനറലായി പറഞ്ഞുപോവില്ല.


  പ്രതിലോമത്തം -( ഈ സംസ്കൃതം എന്നു പറയുന്നതാണൊ ഈ പ്രതിലോമം? ) കാണിക്കാതെ ഇനി ഞാനും ----

   

Post a Comment

Links to this post:

Create a Link

<< Home