Tuesday, June 20, 2006

ഇടിവാളിന്റെ വേലായുധമ്മാനേക്കാളും ഭേദം ഞാനാ....

ദേ ഞാനുണ്ട് ഇക്കൂട്ടത്തില്‍. കഥയുടെ ഗതി തിരിച്ചുവിട്ടത് ഞാനാ. ഒരു ഇടവഴിയേ വന്നിട്ട് ഇടത്തോട്ട് തിരിച്ചുവിട്ടു, ഗതി.



എന്തൊരു ഭാവാഭിനയമാണെന്ന് നോക്കിക്കേ (സൂക്ഷിച്ച് നോക്കണേ).. സീമേം മറ്റേ ചേച്ചിയുമൊക്കെ വെറും നിഷ്‌പ്രഭര്‍! സീമയെ നോക്കിക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ഉജ്ജ്വല അഭിനയത്തിന്റെ അസുലഭ മുഹൂര്‍ത്തമായിരിക്കും.



ഇനി ഇതെങ്ങാനും ഇടിവാളിന്റെ രാമന്‍ വേലായുധമ്മാവന്‍ പോസ്റ്റ്‌മാനാണോ?



സീമയെ നോക്കരുത് നോക്കരുത് എന്ന് പലപ്രാവശ്യം പറഞ്ഞതാ ഡയറക്‍ടര്‍ സാര്‍. പക്ഷേ അടുത്തുവന്നപ്പോള്‍ കണ്ട്രോളു പോയി.

എന്തായാലും ഉജ്ജ്വല അഭിനയമായിരുന്നു. പിന്നെ എത്ര പ്രാവശ്യമാ മുത്താരം കുന്ന് പി.ഓ.യിലെ ദിലീപ് കുമാറിനെ മമ്മൂട്ടിച്ചേട്ടന്‍ വിളിച്ചതുപോലെ എനിക്ക് മദ്രാസില്‍ നിന്ന് വിളിവന്നത്. എനിക്കാണെങ്കില്‍ ഇതൊന്നും ഇഷ്ടമുള്ള പണിയേ അല്ല. അതുകാരണം മമ്മൂട്ടീടേം ലാലേട്ടന്റേം കുടുംബം രക്ഷപെട്ടു.

മൊത്തം പതിനാറു സെക്കന്റുണ്ടായിരുന്നു............

39 Comments:

  1. At Tue Jun 20, 05:19:00 PM 2006, Blogger കുറുമാന്‍ said...

    വക്കാര്യേ ഇത് മാഷ് തന്നേയാണോ.....വള്ളി നിക്കറൊക്കെ ഇട്ടു നിക്കണ കാണാന്‍ എന്തു ഗ്ലാമറാ :)

     
  2. At Tue Jun 20, 05:31:00 PM 2006, Blogger myexperimentsandme said...

    ഹ..ഹ.. കുറുമയ്യാ.. അതേന്ന്.. ഞാന്‍ തന്നേന്ന്. ഞങ്ങളുടെ നാട്ടിലുള്ള സെവന്റീയെമ്മെമ്മെമം (ഇതെങ്ങിനെയാ നിര്‍ത്തുന്നേ, ഈ യെമ്മെമ്മമ്മ്..) ഡോളുബീ ഡിജിറ്റല്‍ ഡിഡീറ്റി മള്‍ട്ടിപ്ലക്സില്‍ ഈ പടം കൊല്ലം രണ്ടുകഴിഞ്ഞേ വരുവൊള്ളൂ എന്നും സാധാരണ അവിടെ വരുന്ന പടങ്ങള്‍ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടുന്നതിനാല്‍ കറണ്ടുലാഭിക്കാന്‍ വേണ്ടി അത്യാവശ്യം വേണ്ടതല്ലാത്ത തുടക്കം, ക്ലൈമാക്സി എന്നിവയൊഴിച്ചുള്ള ഏതുഭാഗവും ഏതുനിമിഷവും തീയറ്ററേമാന്റെ യുക്തിക്കനുസരിച്ച് കട്ടപ്പെടാമെന്നുള്ളതിനാലും ഞാന്‍, അമ്മ, അനിയന്‍, അമ്മൂമ്മ എന്നിവര്‍ പതിനൊന്നു ക്രി.മീ അകലെ സിറ്റി സെന്ററില്‍ പോയി ഈ പടം കണ്ടു. യാദൃശ്ചികമെന്നു പറയട്ടെ സിനിമാ കാണാന്‍ പോയ അന്നും ഞാന്‍ ലതേ ഷര്‍ട്ടുമിട്ടുകൊണ്ടാണ് പോയത്. ടിക്കെറ്റെടുക്കാന്‍ ക്യൂ നില്‍‌ക്കുന്നതിനിടയില്‍ അമ്മൂമ്മ എല്ലാവരേയും എന്നെ കാണിച്ചു കൊടുത്തു-“എന്റെ കൊച്ചുമോന്‍ അഭിനയിച്ച പടമാ, ദേ ഈ ഷര്‍ട്ടുതന്നെയാ ഇട്ടിരുന്നേ”

    ഒരു താരമായതിന്റെ ആത്‌മസം‌തൃപ്തിയും പ്രശസ്‌തിയുടെ ആത്‌മസംഘര്‍ഷവും ഒരാള്‍ ഒന്നിച്ചനുഭവിച്ചാല്‍ ഉണ്ടാകുന്ന വികാരം ചമ്മലാണെന്ന് അന്നെനിക്കു മനസ്സിലായി.

     
  3. At Tue Jun 20, 05:37:00 PM 2006, Blogger Visala Manaskan said...

    അങ്ങിനെ വക്കാരിയേയും കണ്ടു.

    ‘ഒരു താരമായതിന്റെ ആത്‌മസം‌തൃപ്തിയും പ്രശസ്‌തിയുടെ ആത്‌മസംഘര്‍ഷവും ഒരാള്‍ ഒന്നിച്ചനുഭവിച്ചാല്‍ ഉണ്ടാകുന്ന വികാരം ചമ്മലാണെന്ന് അന്നെനിക്കു മനസ്സിലായി‘

    ഹിഹി, ഈ വക്കാരിയെക്കൊണ്ട് ഞാന്‍ തോറ്റു!

     
  4. At Tue Jun 20, 06:35:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാരിമഷ്ടോ..
    അഭിനയത്തിന്റെ സാജ്വല്യ ( അങ്ങനൊരു വാക്ക്‌ മലയാളത്തിലുണ്ടോ ..ആവോ ??) കാട്ടിത്തന്നതിനു നന്ദി !

    വള്ളിനിക്കറിട്ട പ്രായത്തിലേ , സീമച്ചേച്ചീടടുത്തെത്ത്യേപ്പോ കണ്ട്രോളു പോയല്ലേ ? ബാക്കി ഞാനൂഹിച്ചോളാം !

     
  5. At Tue Jun 20, 06:42:00 PM 2006, Anonymous Anonymous said...

    വക്കാരിചേട്ടാ
    ആ പല്ലുന്തിയ ചിരി ഒരു ചിരി തന്നെ! ഏതാ പടം?

     
  6. At Tue Jun 20, 06:45:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാമരിഷ്ടോ !
    അഭിനയത്തികവിന്റെ സാജ്വല്യ മുഹൂര്‍ത്തങ്ങള്‍ ( അങ്ങനൊരു വാക്ക്‌ മലയാളത്തിലുണ്ടോ..ആവോ..) കാട്ടിത്തന്നതിനു നന്ദി. വള്ളിനിക്കറിട്ട പ്രായത്തിലേ സീമച്ചേച്ചീടടുത്തെത്ത്യേപ്പൊ കണ്ട്രോളു പോയൊ? ബ്ബാക്കി ഞാനൂഹിച്ചോളാം.

    ** എന്റെ ഇതിനു മുന്നിലെ പോസ്റ്റിംഗ്‌ ഒന്നു ഡീലിറ്റണം. താങ്കളുടെ അഭിനയ ചാരുതകണ്ട്‌ തരിച്ചിരുന്നു പോയതിനാല്‍, മുഹൂര്‍ത്തങ്ങള്‍ എന്ന വാക്ക്‌ വിട്ടുപോയി. ക്ഷമിക്കുമല്ലോ ?

     
  7. At Tue Jun 20, 06:50:00 PM 2006, Blogger അരവിന്ദ് :: aravind said...

    വക്കാരീ....

    അപ്പോള്‍ തന്റെ ഉള്ളിലെ ഒരു മഹാനായ കലാകാരനെ ഒളിപ്പിച്ച് വച്ചാണ് ഇത്ര നാള്‍ ഞങ്ങളുടെ ഒക്കെയൊപ്പം
    കളിച്ച് ചിരിച്ച്.....എല്ലാ മോഹങ്ങളും അടക്കി അങ്ങ് ജാപ്പാനില്‍ പച്ചമീനും വിഴുങ്ങി ഒറ്റക്ക്..

    വിധിയുടെ ക്രൂരത..ഈ---ശ്വരാ..

    ഇത്രയും തികവുള്ള ഒരു നടന്‍ ആ ശരീരത്തിനകത്തൊളിച്ചിരിപ്പുണ്ടെന്ന്...

    അറിഞ്ഞില്ല ഉണ്ണീ അറിഞ്ഞില്ല.

     
  8. At Tue Jun 20, 06:53:00 PM 2006, Blogger ഇടിവാള്‍ said...

    വക്കാരി..
    പടം "ആള്‍ക്കൂട്ടം" ആണെന്നു, ഇമജസ്സിന്റെ സ്റ്റാറ്റസ്‌ ബാറില്‍ നിന്നൂഹിക്കുന്നു !

    ഇതു നമ്മടെ വേലുമ്മാന്‍ അല്ല. പുള്ളീ ഫിലിമില്‍, പോസ്റ്റ്‌മാന്‍ വേഷമായിരുന്നില്ലാ! വേറെന്തൊ പ്രാധാന്യമുള്ള റോളിലായിരുന്നെന്നു തോന്നുന്നു !;)-

     
  9. At Tue Jun 20, 06:59:00 PM 2006, Blogger സു | Su said...

    വക്കാരിയും താരമായി :)

     
  10. At Tue Jun 20, 07:13:00 PM 2006, Blogger myexperimentsandme said...

    ഇഡ്ഡലിവാളേ, കമന്റ്‌സ് വണ്‍സ് ഇട്‌സ് വില്‍ നോട്ട് ബീ എടുത്തുകളബായ്ക്കെന്നല്ലേ. കിടക്കെട്ടന്ന്. എങ്ങാനും എന്റെ അഭിനയത്തിന്റെ ആ ആംഗിളിനേയും ഈ ആംഗിളിനേയും പറ്റി ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഇതും ഒരു നൂറു കഴിഞ്ഞാല്‍.. ഇതെല്ലാം കൂടി കമന്റാക്രിക്കടേല്‍ തൂക്കിക്കൊടുത്താല്‍ നല്ല കാശെങ്ങാനും കിട്ടിയാലോ? ഭാവിയെപ്പറ്റി നമുക്കെപ്പോഴും ഒരു ബോധക്കേട് വേണം.

    ശ്ശോ.. എന്നാലും ഇഡ്ഡലിവാള് പറ്റിച്ചു. ഈ പടത്തിന്റെ പേരു പറയുന്നവര്‍ക്ക് ഞാന്‍ നായകനായി അഭിനയിക്കുന്ന അടുത്ത പടത്തില്‍ ഒരു ഊപ്പനായക/നായകി/നായികാ വേഷം സ്പോണ്‍‌സര്‍ ചെയ്യുന്നൂ എന്നൊരു അനൌണ്‍സ്‌മെന്റല്‍ നടത്താനിരിക്കുകയായിരുന്നു.

    എല്‍‌ജീ, പടം കിട്ടിയില്ലേ... എന്റെ ആ പല്ല് അത്രേം ഉന്താന്‍ എത്രയെത്ര ഓര്‍ത്തോഡോങ്കിസ്റ്റുകള്‍ രാപ്പകലന്യേ പണിതതാണെന്നറിയാമോ? കറക്ട് ഉന്തലല്ലേ എന്റെ മുഖശ്രീയുടെ രഹസ്യം. :)

    വിശാലാക്ഷാ.. കണ്ടില്ലേ... ചെറുപ്പകാലങ്ങളിലുള്ള ഗ്ലാമര്‍ മറയ്‌ക്കുമോ മാനുഷനുള്ള കാലം എന്നല്ലേ.. കുറുമനും കേട്ടല്ലോ.

    അരവിന്ദാ, ഞാന്‍ ഗോദായിലിറങ്ങാത്തതുകാരണം എത്രയെത്ര ജീവിതങ്ങള്‍ രക്ഷപെട്ടു-മമ്മൂട്ടി, മോഹന്‍‌ലാല്‍, ദിലീപ്, ഇന്ദ്രജിത്ത്, പ്രഥിരാജ് (ഇത്രേം ഒരു വെയിറ്റിന് ആളേക്കൂട്ടാന്‍-ഇനി ശരിക്കുള്ളത്) മാമുക്കോയ, ഇന്ദ്രന്‍സ്, ഉണ്ടപക്രു, വെട്ടൂര്‍ പുരുഷന്‍... ലിസ്റ്റ് നീളുന്നു. എനിക്കാ സംതൃപ്തി, അതുമതി...അതുമാത്രം.. എല്ലാം ഉള്ളിലൊതുക്കി ഇങ്ങിനെ ഞാനൊരു മൂലയ്ക്ക്...

    സൂ... പണ്ടേ താരമായതല്ലേ.. എത്രയെത്ര കോളുകളാ വന്നത്. എനിക്ക് താത്‌പര്യമില്ലാഞ്ഞിട്ടല്ലേ.. അല്ലെങ്കില്‍ എത്രയെത്ര പോസ്റ്ററുകളില്‍.. (വേണ്ടല്ലേ...) :)

     
  11. At Tue Jun 20, 07:41:00 PM 2006, Blogger -B- said...

    ആ മുഖത്തു വിരിയുന്ന അപൂര്‍വ ഭാവങ്ങള്‍. കാണണ്ട കാഴ്‌ച തന്നെ!! വക്കാരിച്ചന്‍ തന്നെ താരം. അന്ന്‌ ഷൂട്ടിങ്ങിനിടക്ക്‌ സീമയെ തൊട്ടില്ലായിരുന്നോ? ഇനിയും എന്തൊക്കെയുണ്ട്‌ ഇതു പോലെ എക്സ്ട്ര കരിക്കുലര്‍ ആക്റ്റിവിറ്റീസ്.. എല്ലാം പോരട്ടെ...

     
  12. At Tue Jun 20, 09:58:00 PM 2006, Blogger തണുപ്പന്‍ said...

    അയ്യോ, അത് വക്കാരിയണ്ണനായിരുന്നോ? ആ മഹാ അഭിനയ പ്രതിമയുടെ പെര്‍ഫോമന്‍സ് കാണാന്‍ മാത്രം ഞാനാ പടം പതിനൊന്ന് തവണ കണ്ടിരുന്നു. ഓ എന്നാലും ഇത്രയൊക്കെ കഴിവുള്ള ആളാണ് , അല്ലേ?

     
  13. At Wed Jun 21, 01:14:00 AM 2006, Blogger ദേവന്‍ said...

    ഈ കാണുന്ന ചിരവപ്പല്ലന്‍ ചേട്ടനു ഈ ഫോട്ടോ എടുക്കുമ്പോള്‍ 40 വയസ്സ്‌ ഉണ്ടെന്ന് അനുമാനിക്കാം.

    ഈ പടം ആള്‍ക്കൂട്ടത്തില്‍ തനിയെ ആണെങ്കില്‍ ഷൂട്ടിംഗ്‌ 1983-84 സമയം. അതായത്‌ വക്കാരിക്ക്‌ 63 വയസ്സ്‌ ഇന്ന്.

    ശരി, അപ്പൂപ്പാ.

     
  14. At Wed Jun 21, 02:01:00 AM 2006, Blogger ദേവന്‍ said...

    ഓ വക്കാരി ആ കുട്ടി ആയിരുന്നോ. പോസ്റ്റുമാന്‍ ആണെന്നു തെട്ടിദ്ധരിച്ചല്ലോ
    എന്നാ പിന്നെ ഒറിജിനല്‍ പടം (അഡല്‍റ്റ്‌) ദോ ഇട്ടിട്ടുണ്ട്‌

     
  15. At Wed Jun 21, 03:15:00 AM 2006, Blogger ബിന്ദു said...

    ഓ.. അതാണല്ലേ.. ഇവിടെ ആരോ പറയുന്നതുകേട്ടു വക്കാരിയാണു താരം എന്ന്‌. എന്നാലും എനിക്കു കൂടിയൊരു ചാന്‍സ്‌...

    എന്റെ അനിയന്‍ ഇതുപോലെ കുഞ്ഞിക്കൂനനില്‍ അഭിനയിച്ചു. അതുകാണാനായി ഒത്തിരിക്കാലം കൂടി ഞങ്ങള്‍ തീയേറ്ററില്‍ പോയി, അവസാനം ദിലീപിനെ ക്ലോസപ്പില്‍ കാണിച്ചപ്പോള്‍ ( ആല്‍ത്തറയില്‍ ഇരിക്കുമ്പോള്‍) പുറകില്‍ കൂടി ഒരു മുണ്ടു മാത്രം... അപ്പോള്‍ അവന്‍ പറഞ്ഞു ആ കാല്‌ എന്റേതാണു എന്നു. :) അതു പോലെ അവന്‍ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നത്തിലും അഭിനയിച്ചു. ;)

     
  16. At Wed Jun 21, 03:17:00 AM 2006, Blogger evuraan said...

    വക്കാരിയൊരു ബാലതാരമാണല്ലേ?

    ഏതു സിനിമേലാണെന്നറിയില്ല, ശ്രീനിവാസന്‍ ഐ.വി.ശശിയെക്കാണാന്‍ സ്റ്റുഡിയോയില്‍ തപ്പുന്നു, അവിടെ നിന്നും ഭരണി (വീട്ടുപേര്‍)-യിലെത്തി കോളിംഗ്‌ബെല്ലടിക്കുന്നു.

    കതക് തുറന്ന് വരുന്നത് സീമയാണ്. ശ്രീനിവാസന്‍ അന്തം വിട്ട പെരുച്ചാഴിയെ പോലെ നില്‍ക്കുന്നു, പിന്നണിയിലുയരുന്നത്, അവളുടെ രാവുകളിലെ “രാഗേന്ദു കിരണങ്ങള്‍..” എന്ന പാട്ടും.

    ഹ ഹ ഹ.

    അല്ല, ഒന്നോര്‍ത്തു പോയി, അത്രമാത്രം..!!

     
  17. At Wed Jun 21, 04:12:00 AM 2006, Blogger ദേവന്‍ said...

    അത്‌ നാടോടിക്കാറ്റ്‌. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന രംഗം (സോമന്റെ തോക്കും അടിച്ച്‌ സ്റ്റുഡിയോയില്‍ നിന്നും മടങ്ങും!)

     
  18. At Wed Jun 21, 06:13:00 AM 2006, Blogger Adithyan said...

    ഹോ!!! അങ്ങനെ ബ്ലോഗില്‍ ഒരു ‘ജന്മനാ’ നടന്‍.... നമ്മടെ ഒക്കെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍...

    അവസാനത്തെ പടം ഒരൊന്നൊന്നര സൈഡ് പ്രൊഫൈല്‍ - വക്കാരിയ്ക്കാണോ സീമേച്ചീടെ കൈക്കാണോ വണ്ണക്കൂടുതല്‍ എന്നെനിക്കിപ്പൊഴും പറയാന്‍ വയ്യ.

     
  19. At Wed Jun 21, 06:47:00 AM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

    ഹമ്മേ!! നമ്മുടെ ഇടയില്‍ ഇത്രേം വല്യ കലാകാരന്‍ ഉണ്ടായിരുന്നോ?

    “കലാകാരന്‍, കലാകാരന്‍...”

     
  20. At Wed Jun 21, 07:45:00 AM 2006, Blogger myexperimentsandme said...

    സഹ ഹൃദയരേ, സിനിമാ പ്രേമികളേ.. എന്റെ അഭിനയജീവിതത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിഞ്ഞതിലുള്ള ചാരി താര്‍ത്ഥ്യം ഞാന്‍ മതിലില്‍ ചാരിനിന്ന് പ്രകടിപ്പിക്കട്ടെ. അങ്ങിനെ മതിലില്‍ ചാരി നിന്ന കൂട്ടത്തിലാണ് എന്റെ പേര് ആദ്യമായി പുറത്തായത്. മതിലില്‍ വക്കാരീ എന്നെഴുതിവെച്ചിട്ടുണ്ടായിരുന്നു.

    ബിരിയാണിക്കുട്ടീ, അപ്പോള്‍ ആ ഭാവങ്ങള്‍ കണ്ടൂ അല്ലേ. എനിക്കുപോലും സൂക്ഷിച്ചു നോക്കേണ്ടി വന്നു. എത്രയെത്ര ഭാവങ്ങളാണെന്നോ മിന്നിമറഞ്ഞത് ആ പതിനാറു സെക്കന്റുകള്‍ക്കുള്ളില്‍.. സീമയെ തൊടാനോ.. ആരായിരുന്നു സംവിധായകന്‍ എന്നറിയാമല്ലോ? ഞാനെങ്ങാനും തൊട്ടിരുന്നെങ്കില്‍...

    തണുപ്പണ്ണാ, ഞാന്‍ തന്നെയാണോ അതെന്ന് മനസ്സിലാക്കാന്‍ ആദ്യം ചേട്ടച്ചാരെ പറഞ്ഞുവിട്ടു. ഞാനുണ്ടെന്ന് കണ്‍‌ഫേം ചെയ്‌തതിനു ശേഷമാണ് കുടുംബസമേതം ഞങ്ങള്‍ പോയത്. അല്ലാതെ എല്ലാവരും കൂടി ആഘോഷമായി പോയി അവസാനം വേലായുധമ്മാനു പറ്റിയതുപോലെ പറ്റരുതല്ലോ. ഞങ്ങള്‍ കുടും‌ബക്കാര്‍ അല്ലെങ്കിലും ബുദ്ധിയുള്ളവരാണെന്നാണ്....

    ദേവേട്ടാ... ഞാനും ആദ്യം ഓര്‍ത്തു ഇനിയെങ്ങാനും അറുപത്തിമൂന്ന് തന്നെയാണോ എന്ന്.. പിന്നെ തലയില്‍ തപ്പി നോക്കി-ഇല്ല അറുപത്തിമൂന്നില്ല. സമാധാനമായി. എന്തായാലും ദേവേട്ടന്റെ ആ പടത്തിന്റെ അത്രയും ഗ്ലാമറൊന്നും എനിക്കില്ല കേട്ടോ. ചെറുപ്പകാലങ്ങളില്‍ നിക്കറിട്ടു നടക്കണം എന്നു പറയുന്നതിതിനാ. അന്ന് മുണ്ടുടുത്തതുകാരണം മാത്രം ചാന്‍സ് നഷ്‌ടപ്പെട്ടവരില്‍ നമ്മുടെ ചേട്ടച്ചാരുമുണ്ടായിരുന്നു. എന്റെ നിക്കറും എന്റെ ഗ്ലാമറും എനിക്ക് തുണയായി. സീമച്ചേച്ചി കാരണം രണ്ടു ടേയ്ക്കും മറ്റേ ചേച്ചി കാരണം വേറൊരു രണ്ടു ടേയ്ക്കും. അല്ലെങ്കില്‍ ഒറ്റ ടേയ്ക്കിനേ സംഗതി ഓക്കേയായേനെ. സീമയെ നോക്കരുതെന്ന ശശിയണ്ണന്റെ വാണിംഗ് തൊണ്ണൂറ്റിയാറു ശതമാനവും പാലിച്ചത് ഞാന്‍ മാത്രം. വെല്‍ ഡണ്‍ ബോയീ എന്ന് ശശിയേട്ടന്‍ എന്ന് കണ്ടപ്പോള്‍ (മനസ്സില്‍) പറഞ്ഞു.

    വഴിപോക്കാ.. ശരിതന്നെ.. ടൈറ്റില്‍ റോള്‍.. ആ ആള്‍ക്കൂട്ടത്തില്‍ എന്നെ തനിയെ ഒന്നു കാണാന്‍ ഞങ്ങളെല്ലാവരും എന്തു പാടുപെട്ടെന്നോ. എന്തായാലും എഡിറ്റര്‍സാര്‍ കത്തിവെക്കാത്തതു കാരണം മാനം കിട്ടി. ഭയങ്കര പബ്ലിസിറ്റിയല്ലായിരുന്നോ നാടുമുഴുവന്‍.

    ബിന്ദൂ, അനിയനോട് ഒന്നുകൂടി നല്ലപോലെ ഭാവാഭിനയം കാഴ്‌ചവെയ്ക്കാന്‍ പറയണം. ഉദാഹരണത്തിന് ഈ പടം. എന്റെ അഭിനയം അത്രയ്ക്കുഗ്രനായതുകൊണ്ടല്ലേ അവര്‍ വളരെ സൂക്ഷിച്ച് എന്റെ ഒരു ഭാഗം പോലും നഷ്ടപ്പെടാ‍തെ പടത്തിലിട്ടത്. അല്ലെങ്കില്‍, ആ സീനുകള്‍ നോക്കിക്കേ, എന്നെ കട്ടാന്‍ എന്തെളുപ്പമായിരുന്നു. പലയിടത്തും ഞാന്‍ ഒരു മൂലയ്ക്കാ. എന്നിട്ടും അവര്‍ എന്നെ അതില്‍ നിലനിര്‍ത്തി എന്നതിനര്‍ത്ഥം അത്രയ്ക്ക് വികാരോജ്ജ്വലമായിരുന്നു എന്റെ അഭിനയം എന്നതല്ലേ. പിന്നെ കുറച്ച് ഗ്ലാമറും വേണം കേട്ടോ. മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവരെപ്പറ്റിയൊക്കെ കേട്ടിട്ടില്ലേ. എല്ലാവര്‍ക്കുമൊന്നും പറഞ്ഞിട്ടുള്ള പരിപാടിയല്ല. ഞങ്ങള്‍ കലാകാരന്മാരുടെ ജീവിതം... (നിര്‍ത്തിയേക്കാമല്ലേ)

    ഏവൂര്‍ജീ, ബാലവേല നിരോധിച്ചതുകൊണ്ടുമാത്രമാ.. അല്ലെങ്കില്‍ കുറേക്കൂടി അഭിനയിക്കാമായിരുന്നു. പിന്നെ പ്രായപൂര്‍ത്തിയായപ്പോള്‍ എന്തോ ചെറുപ്പകാലങ്ങളിലുള്ള ഗ്ലാമര്‍ കിടയ്ക്കുമോ മാനുഷനുള്ള കാലേ എന്നോ മറ്റോ ഇല്ലേ..അങ്ങിനെ കുറച്ചൊക്കെ കൈമോശം വന്നുപോയോ എന്നൊരു സംശയം...

    ആ നാടോടിക്കാറ്റ് പടത്തില്‍ ശ്രീനിവാസന്‍ സീമചേച്ചിയോട് പറയുന്നത്, ഞാന്‍ ചേച്ചീടെ വലിയ ഒരു ആ‍രാധകനാണ്. അവളുടെ രാവുകള്‍ ഞാന്‍ പതിനെട്ട് തവണ കണ്ടിട്ടുണ്ട് എന്നാണ്. ശശിയേട്ടനില്ലേ എന്നു ചോദിക്കുമ്പോള്‍ സീമച്ചേച്ചി പറയും, ഭരണീലാന്ന്.. “യ്യോ, ഭരണീലോ?” അല്ല ഭരണി സ്റ്റുഡിയോയില്‍..

    ഹ..ഹ.. ആദിത്യാ, അന്തക്കാലത്തും വക്കാരി മൊത്തമെടുത്താലും സീമചേച്ചീടെ തള്ളവിരലിന്റെയത്രയും... അതിപ്പോള്‍ ഐശ്വര്യാ റായിക്ക് ഗ്ലാമര്‍ വന്നത് വണ്ണം കാരണമാണോ? അതുപോലെതന്നെ എന്റേയും കാര്യം (അന്നത്തെ).

    ശനിയോ.. ഇപ്പോള്‍ മനസ്സിലായില്ലേ, ഞാനിതെനെപ്പറ്റിയൊക്കെ ഇത്ര ആധികാരികമായി പറയാന്‍ കാരണം എന്താണെന്ന്? പലരും ലാലേട്ടനെയും മമ്മൂട്ടിയേയും മറ്റും കുറ്റം പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും വിഷമം വരും. കാരണം, ഒരു അഭിനേതാവിന്റെ വേദന, അതൊരു അഭിനേതാവിനു മാത്രമേ മനസ്സിലാവൂ:)

     
  21. At Wed Jun 21, 07:46:00 AM 2006, Blogger prapra said...

    ആ കള്ളി ഷര്‍ട്ടിനുള്ളില്‍ ഒരു സിനിമാ നടനുണ്ട്‌, ഒരു കലാകാരനുണ്ട്‌. പക്ഷെ ഷര്‍ട്ട്‌ മാറി ഇട്ടതോടെ ഈ കാര്യം ലോകം അറിയാതെ പോയി എന്ന് പറഞ്ഞ്‌ ലോകത്തെ പഴിക്കാം. ഇനി ഈ ബ്ലോഗ്ഗ്‌ കണ്ട്‌ വിനയന്‍ എങ്ങാന്‍ ചാന്‍സ്‌ തന്നാല്‍ ആക്രാന്തപ്പെട്ട്‌ വാങ്ങരുത്‌, മാനം പോകുന്നത്‌ നമ്മള്‍ ചിലരുടേത്‌ കൂടിയാ, ജാഗ്രതൈ! അല്ല സി.ബി.ഐ.

     
  22. At Wed Jun 21, 07:55:00 AM 2006, Blogger myexperimentsandme said...

    ഹ..ഹ.. പ്രാപ്രാ.. ഞാന്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാ ഒരു സ്മാരകമായി ആ ഷര്‍ട്ട് സൂക്ഷിച്ച് വെയ്ക്കാഞ്ഞത്. അന്നത്തെ ഉജ്ജ്വല അഭിനയം കഴിഞ്ഞപ്പോള്‍ ഓര്‍ത്തത് ചാന്‍സുകള്‍ ഇങ്ങിനെ ഒന്നിനു പുറകേ ഒന്നായി വരുമെന്നൊക്കെയല്ലെ.. അവസാനം പട്ടി ഒന്നിനുപോയപോലെയായിപ്പോയി. പക്ഷേ ആര്‍ക്കാ നഷ്ടം.. മലയാളസിനിമാ ലോകത്തിനു തന്നെ. അനുഭവിക്കട്ടെ.. :)

     
  23. At Wed Jun 21, 09:21:00 AM 2006, Blogger സ്നേഹിതന്‍ said...

    മൊത്തം പതിനാറു സെക്കന്റുണ്ടായിരുന്നു............
    ഒന്നു തുമ്മുമ്പോഴേയ്ക്കും കഥയുടെ ഗതി തിരിച്ചു വിട്ടില്ലെ !
    ഏത് സീമ... എന്ത് സീമ... സീമകളില്ലാതെ നിലാവത്തെ കോഴിയെപ്പോലെ (അതൊ ശിങ്കമൊ) ഇടത്തോട്ടു തിരിയുന്ന കളഭമല്ലെ താരം!

     
  24. At Wed Jun 21, 08:49:00 PM 2006, Blogger Unknown said...

    അമ്മോ... അന്നത്തെ കാലത്ത് സീമച്ചേച്ചിയുടെ കൂടെ അഭിനയിച്ച ആളാണ് അല്ലേ? സലാം സാര്‍..

     
  25. At Wed Jun 21, 09:00:00 PM 2006, Blogger myexperimentsandme said...

    ദില്ല്വാല്ലേ ദില്‍‌ബാസുരന്‍ ലേ ജായേംഗേ.. നന്ദി കേട്ടോ. ചാന്‍സു വല്ലതും വേണേല്‍ പറയണേ.. എനിക്ക് ഭയങ്കര പിടിപാടാ.. :)

     
  26. At Thu Jun 22, 01:33:00 PM 2006, Blogger Shiju said...

    വക്കാരി സീമചേച്ചിയെ നേരിട്ട്‌ കണ്ടിട്ടുണ്ടല്ലേ. ഞാന്‍ വക്കാരിയെ ഒന്നു തൊട്ടോട്ടെ.ഈ വക്കാരി ആളൊരു ഒന്നൊന്നര വക്കാരിയണേ.

    പട്ടണപ്രവേശത്തില്‍ (അതോ നാടോടിക്കാറ്റിലോ) ശ്രീനിവാസന്‍ ചോദിച്ച ആ ഡയലോഗ്‌ ഞാന്‍ വക്കാരിയോട്‌ ഒന്ന്‌ ചോദിക്കട്ടെ "സിനിമയിലൊക്കെ കാണുന്നതു പോലെ സുന്ദരി ആണോ സീമചേച്ചിയെ നേരില്‍ കാണുമ്പോള്‍"

     
  27. At Thu Jun 22, 07:17:00 PM 2006, Blogger Unknown said...

    അഭിനയത്തിന്റെ കുലപതി ഷെവലിയാര്‍ തിരു വക്കാരിമസ്താനവര്‍കള്‍ക്ക് പ്രമാണം, ഛെ, പ്രണാമം.

    അഭിനയരംഗത്ത് എം.ടി, ഐ.വി ശശി ടീമിന്റെയൊപ്പം സ്വപ്നതുല്യമായ തുടക്കം കുറിച്ച ഈ മഹാനുഭാവലു പ്രതിഭലു ഇപ്പോള്‍ ജപ്പാനില്‍ തേരാ പാരാ നടന്ന് ഗവേഷിക്കുന്നത് സിനിമാലോകത്തില്‍ കടുത്ത നഷ്ടവും, വിടവും, വിള്ളലും, വിണ്ടുകീറലും ഒക്കെയുണ്ടാക്കിയിരിക്കുന്നു.

    ഈ നിശ്ചല്‍ സീനുകള്‍ കണ്ട്, ഞാന്‍ എന്റെ സിനിമാ ആല്‍ബത്തില്‍നിന്നും “ആള്‍ക്കൂട്ടത്തില്‍ തനിയെ” എടുത്ത് ഫുള്‍ മോഷന്‍, സ്ലോമോഷന്‍ മോഡുകളില്‍ വീണ്ടും കണ്ടു. ആദ്യം കണ്ടപ്പോള്‍ സംവിധായകന്റെ പ്രത്യേക നിര്‍ദ്ദേശമൊന്നുമില്ലാതെയിരുന്നതിനാല്‍ സീമ ചേച്ചിയില്‍ നിന്നും കണ്ണെടുത്തിരുന്നില്ല. എന്നാല്‍ ഇത്തവണ ഞാന്‍ സീമ ചേച്ചിയെ കണ്ടേയില്ല. ഫ്രെയിമില്‍ വക്കാരി നിറഞ്ഞു നില്‍ക്കുവല്ലിയൊ..നിര്‍ത്തിയും ഓടിച്ചും, ഓടിച്ചും, നിര്‍ത്തിയും പലവട്ടം കണ്ടു. തൃപ്തിയായി.

    ഈ പടത്തിലെ തന്നെ ലാലേട്ടന്റെ “നിലാവത്തെ കോഴി” എന്ന പ്രയോഗം വക്കാരിബ്ലോഗിന്റെ ടൈറ്റിലായി മാറിയതും തികച്ചും യാദൃശ്ചികം.

    അതിരിക്കട്ടെ, അപ്പോള്‍ ഏറ്റുമാനൂര്‍, ചെറുവാണ്ടൂര്‍, ചെറ്റക്കവല ദേശങ്ങളില്‍ എവിടെയാ വക്കാരീടെ വീടെന്ന് പറഞ്ഞെ??

     
  28. At Thu Jun 22, 07:28:00 PM 2006, Blogger myexperimentsandme said...

    മൊഴിയണ്ണാ.. നമുക്കെല്ലാം സെറ്റിലു ചെയ്യാം.. ഞാന്‍ വേണ്ട രീതിയില്‍ കാണാം...:)

     
  29. At Thu Jun 22, 07:29:00 PM 2006, Blogger രാജ് said...

    ഈ പോസ്റ്റും കമന്റും വായിച്ചും കണ്ടും ചിരിനിര്‍ത്തുവാന്‍ കഴിഞ്ഞാലല്ലേ കമന്റെഴുതാന്‍ പറ്റൂ. ചെറ്യേ വക്കാരീനെ കണ്ടിട്ട് എനിക്ക് ചിരി..ചിരി..ചിരിയോചിരി.

    എന്തൊരു കള്ളലക്ഷണം!!! സീമചേച്ചിയെ നോക്കരുതെന്നു ശശിയണ്ണന്‍ പറഞ്ഞതു ചുമ്മാതല്ല ;)

     
  30. At Thu Jun 22, 07:31:00 PM 2006, Blogger myexperimentsandme said...

    ഷിജുവേ, ശശിയേട്ടന്‍ മൂന്നേ മൂന്നു കാര്യങ്ങളേ എന്നോടു മാത്രമായി ചെവിയില്‍ പറഞ്ഞുള്ളൂ- സീമയെ നോക്കരുത്, കാണരുത്, തൊടരുത്. എന്റെ ഗ്ലാമറിനെ ദേഹത്തിന് അത്രയും ഭയമായിരുന്നു. :)

    മൊഴിയണ്ണാ...........

     
  31. At Thu Jun 22, 07:41:00 PM 2006, Blogger ബിന്ദു said...

    വക്കാരീ.. ഏറ്റുമാനൂര്‍ ഒന്നേ... ഏറ്റുമാനൂര്‍.. രണ്ടേ....

    ഞാനതങ്ങു ഉറപ്പിക്കട്ടെ??
    :)

     
  32. At Thu Jun 22, 07:55:00 PM 2006, Blogger Unknown said...

    ഓകെ..ഓകെ..വക്കാരി വേണ്ട രീതിയില്‍ കാണാമെന്ന് പറഞ്ഞ സ്ഥിതിക്ക്...

    അപ്പോ ഏറ്റുമാനൂര്‍...ചെറുവാണ്ടൂര്‍..ചെറ്റക്കവല..
    രണ്ടേ..മൂ‍ന്നേ...നാലേ..അഞ്ചേ..

     
  33. At Thu Jun 22, 08:22:00 PM 2006, Blogger myexperimentsandme said...

    ശ്ശേ, എല്ലാരും തെറ്റിദ്ധരിച്ചു. ഞാന്‍ വിശദമാക്കിത്തരാം.

    ഉദാഹരണത്തിന് മമ്മൂട്ടി. അദ്ദേഹം വടക്കന്‍ വീര്‍‌ഗാഥൈ അഭിനയിച്ചത് ഗുരുവായൂരെ ആനക്കൊട്ടിലില്‍. പക്ഷേ അദ്ദേഹം ചെമ്പുകാരന്‍..

    ലാലേട്ടന്‍. ദോ ഈയിടെയാ അദ്ദേഹം കാശ് കൊടുക്കാതെ കാശ്‌മീരില്‍ പോയി അഭിനയിച്ചത്. നമ്മളദ്ദേഹത്തെ കാശ്‌മീരി എന്ന് വിളിക്കില്ലല്ലോ. അദ്ദേഹം തനി രായമാണിക്ക്യന്‍. ഉദയനാണ് തോരനില്‍ അഭിനയിക്കാന്‍ എത്രപേരാ ബിരിയാണിക്കുട്ടീടെ നാട്ടിലെ റാം‌ജിറാവു സ്റ്റുഡിയോയില്‍ പോയത്? അവരെയൊക്കെ നമ്മള്‍ ബിരിയാണിക്കുട്ടീ എന്നു വിളിക്കുന്നില്ലല്ലോ..ല്ലേ

    ഞങ്ങള്‍, മമ്മൂട്ടി, ലാലേട്ടന്‍, ഞാന്‍ തുടങ്ങിയവരെയൊക്കെ വിമാനത്തിലല്ലിയോ ലൊക്കേഷനില്‍ എത്തിക്കുന്നത്... അതങ്ങിനെയാ.. പറയാനാണെങ്കില്‍ ഒത്തിരിയുണ്ട്. അതുകൊണ്ട് എല്ലാരും തെറ്റി, ധരിച്ചൂ.. :)

    സ്നേഹിതാ, ഞാന്‍ നന്ദി പ്രകാശിപ്പിക്കാന്‍ മറന്നുപോയി. ബാറ്ററി തീര്‍ന്നുപോയതാ, മൊഴിയണ്ണനാണ് ഉത്തരവാദി. നന്ദിയുണ്ട് കേട്ടോ... കഥയുടെ ഗതി തിരിഞ്ഞത് ഞാന്‍ പോലുമറിഞ്ഞത് പ്രിവ്യൂ കണ്ടപ്പോഴാ.. അപ്പോള്‍ എല്ലാവരും എന്നെ അഭിനന്ദിച്ചു. വെല്‍ ഡണ്‍ വക്കാരീ കീപ്പിറ്റപ്പീ എന്ന് എല്ലാവരും (മനസ്സില്‍) പറഞ്ഞു.

    പെരിങ്ങോടരേ.. ഹേയ്, ഞാനാ ടൈപ്പല്ല. ഒന്നുമില്ലാതെ തന്നെ കഥയുടെ ഗതി തിരിഞ്ഞു. ഇനി ഞാന്‍ സീമചേച്ചിയെ നോക്കുകകൂടി ചെയ്തിരുന്നെങ്കില്‍ തിരക്കഥ മൊത്തം മാറ്റേണ്ടി വന്നേനെ, പിന്നെ മമ്മൂട്ടി ഔട്ട്!

    ബിന്ദൂ, മൊഴിയണ്ണാ, തെറ്റിദ്ധരിച്ചൂ.. തെറ്റിദ്ധരിച്ചൂ... :)

     
  34. At Thu Sep 07, 12:11:00 PM 2006, Blogger Peelikkutty!!!!! said...

    ഗ്ളാമർ താരത്തെ കാണാനുള്ള ഭാഗ്യം ഇപ്പഴാ ഉണ്ടായെ ! ഇനി സിനിമ കാണുമ്പൊ എന്തായാലും ശ്രദ്ധിക്കാം.നാലാളോടു പറയ്വേം ചെയ്യാലോ!!!

     
  35. At Thu Sep 07, 12:53:00 PM 2006, Blogger ഏറനാടന്‍ said...

    വക്കാരിയാണ്‌ താരം! എന്റെ വക്കാരിമാഷേ.., ഞാനഭിനയിച്ച നാല്‍പതോളം സീരിയലുകള്‍, പൗരന്‍, ഉടയോന്‍, വക്കാലത്ത്‌ നാരായണന്‍കുട്ടി, മേഘസന്ദേശം എന്നീ സിനിമകള്‍ എല്ലാം നൊടിയിട നിഷ്‌പ്രഭമായി, എല്ലാരും ജാഗ്രതൈ! ഞാന്‍ ഇതിലേതെങ്കിലും ചില ക്ലിപ്പിംഗ്‌സ്‌ തപ്പുവാന്‍ പുറപ്പെട്ടു. ഉടന്‍ ബൂലോഗ ടാക്കീസില്‍ റിലീസ്സാവും..

     
  36. At Thu Dec 28, 03:07:00 PM 2006, Blogger മുസ്തഫ|musthapha said...

    കള്ളക്കണ്ണിട്ടു നോക്കും വക്കേ...
    നിന്‍റെ കല്‍ബിനുള്ളിലെന്താണു വക്കേ... :)

    മൊട്ടേന്ന് വിരിഞ്ഞില്ല, അപ്പോഴേക്കും തൊടങ്ങി :)

    പുല്ലൂരാനേ... ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ യില്‍ തന്നെയാണോ ഈ സീന്‍.

     
  37. At Thu Jan 04, 12:24:00 PM 2007, Blogger പുള്ളി said...

    ഇതില്‍ വക്കാരീടെ മുന്‍പില്‍ നിന്ന് പോസ്റ്റ്മാനോട് വര്‍ത്തമാനം പറയുന്ന സ്ത്രീ ഏതാ?
    qw_er_ty

     
  38. At Sun Aug 19, 11:31:00 AM 2007, Blogger Raji Chandrasekhar said...

    അപാരം മാഷെ അപാരം

     
  39. At Sat Mar 01, 04:38:00 PM 2008, Blogger എം.എസ്. രാജ്‌ | M S Raj said...

    സീമയല്ലേ... നോക്കിയതിന്‌ ഇപ്പോള്‍ എന്നാ ഒരു കൊഴപ്പം?

    പിന്നെ, ഭാവാഭിനയം തകര്‍ത്തിരിക്കണു!

     

Post a Comment

<< Home