കൂകൂ കൂകൂ തീവണ്ടി, കൂകിപ്പറക്കും തീവണ്ടി
അതെ, പറക്കുന്ന തീവണ്ടി-അതാണ് മാഗ്‌ലെവ് (maglev) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മാഗ്‌നെറ്റിക്കലി ലെവിറ്റേറ്റഡ് (magnetically levitated) ട്രെയിന്‍. ഇത് അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ്. ഏകദേശം പത്തു സെന്റീമീറ്റര്‍ തറനിരപ്പില്‍നിന്നും ഉയര്‍ന്നാണ് ഇതിന്റെ സഞ്ചാരം. കാന്തിക ശക്തികള്‍ മൂലം തറനിരപ്പില്‍ നിന്നും പൊങ്ങിപ്പായുന്ന എന്തിനേയും മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ടെക്‍നോളജി എന്നു വിളിക്കാം. ജപ്പാനിലെ മാഗ്‌ലെവ് തീവണ്ടികള്‍ സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി (super conductivity) എന്ന പ്രതിഭാസത്തെ ആസ്പദമാക്കിയാണ് പായുന്നത് - പായലിന്റെ (ആഫ്രിക്കന്‍ പായലല്ല) സ്പീഡോ?- ജപ്പാനിലെ മാഗ്‌ലെവ് ട്രെയിനാണ് ഇപ്പോള്‍ ഇത്തരുണത്തില്‍ പെട്ട തീവണ്ടികളില്‍ റിക്കാര്‍ഡ് സ്പീഡിട്ടിരിക്കുന്നത്-മണിക്കൂറില്‍ 581 കിലോമീറ്റര്‍! പറക്കുന്നതു കാരണം കുലുക്കവുമില്ല. യാത്ര പരമസുഖം.
എന്താണ് സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി?
ചില പ്രത്യേകതരം പദാര്‍ത്ഥങ്ങള്‍ (ഉദാഹരണത്തിന് അലൂമിനിയം, ടിന്‍ തുടങ്ങിയ മെറ്റലുകള്‍) വളരെയധികം തണുപ്പിച്ചുകഴിഞ്ഞാല്‍പ്പിന്നെ അതിന്റെ വൈദ്യുത പ്രതിരോധ ശേഷി (electrical resistance) പൂര്‍ണ്ണമായും നഷ്ടപ്പെട്ട് അത് സമ്പൂര്‍ണ്ണ വൈദ്യുത ചാലകങ്ങള്‍ (electrical conductors) ആയി മാറുന്നു. ഇങ്ങിനെയുള്ള പദാര്‍ത്ഥങ്ങളെ സൂപ്പര്‍ കണ്‍ഡക്റ്റീവ് (super conductive)പദാര്‍ത്ഥങ്ങള്‍ എന്നു വിളിക്കുന്നു (നല്ല സൂപ്പറായി വൈദ്യുതി കടത്തിവിടുന്ന-കണ്‍ഡക്റ്റ് ചെയ്യുന്ന- സാധനങ്ങളെന്നര്‍ത്ഥം). സൂപ്പര്‍ കണ്‍ഡക്റ്റീവ് അവസ്ഥയിലുള്ള ഒരു പദാര്‍ത്ഥത്തില്‍ കൂടി വൈദ്യുതി കടത്തിവിട്ടാല്‍ ആ വൈദ്യുതി ഒട്ടുമേ നഷ്ടപ്പെടാതെ സ്ഥിരമായി അതില്‍ക്കൂടി പ്രവഹിച്ചുകൊണ്ടിരിക്കും. മാത്രവുമല്ല, ഇത്തരത്തിലുള്ള വൈദ്യുത പ്രവാഹം മൂലം ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക് അപാരമായ കാന്തിക ശക്തി കൈവരികയും ചെയ്യും. സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി ആദ്യമായി കണ്ടുപിടിച്ചത് ഓന്‍സ് എന്ന ശാസ്ത്രജ്ഞനാണ്, 1911ല്‍. 1913ല്‍ അദ്ദേഹത്തിന് ആ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനവും ലഭിച്ചു.
സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റിയുടെ ഏറ്റവും വലിയ പ്രശ്നം അത് കിട്ടാന്‍ ഈ പദാര്‍ത്ഥങ്ങള്‍ വളരെയധികം തണുപ്പിക്കണമെന്നുള്ളതാണ്. -180 തൊട്ട് -270 ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ തണുപ്പിച്ചാലേ ഈ പദാര്‍ത്ഥങ്ങള്‍ക്ക് സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി എന്ന അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ (അന്റാര്‍ട്ടിക്കയിലെ പോലും താപം -90 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോയിട്ടില്ല). നമ്മുടെ സാധാരണ അന്തരീക്ഷ താപത്തിലൊക്കെയുള്ള സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി ശാസ്ത്ര നോവലുകളിലും സിനിമയിലും മാത്രം.
ഒരു കാന്തത്തിന്റെ മുകളില്‍ ഒരു സൂപ്പര്‍ കണ്‍ഡക്റ്റര്‍ വെച്ചാല്‍ അത് കാന്തത്തില്‍ നിന്നും പൊങ്ങി നില്‍ക്കും, ഈ പേജിലെ പടത്തില്‍ കാണുന്നതുപോലെ. അങ്ങിനെ പൊങ്ങിനില്‍ക്കുന്ന പ്രതിഭാസത്തെ ലെവിറ്റേഷന്‍ (levitation) എന്നു പറയുന്നു. അതുകൊണ്ടാണ് ഈ തീവണ്ടികളെ മാഗ്‌നറ്റിക്കലി ലെവിറ്റേറ്റഡ് തീവണ്ടികള്‍ എന്നു വിളിക്കുന്നത്. പക്ഷേ സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി ലെവിറ്റേഷനുള്ള പല ഉപാധികളില്‍ ഒന്നുമാത്രം.
എങ്ങിനെയാണ് സൂപ്പര്‍ കണ്‍ഡക്റ്റിംഗ് മാഗ്‌ലെവ് തീവണ്ടികള്‍ പറക്കുന്നത്?
തീവണ്ടിയില്‍ സൂപ്പര്‍ കണ്‍ഡക്റ്റീവ് കാന്തങ്ങളുണ്ട് . വളരെയധികം തണുപ്പിച്ചതിനുശേഷം ഇവയില്‍ക്കൂടി വൈദ്യുതി കടത്തിവിട്ടാണ് ഇവയ്ക്ക് അപാരമായ കാന്തികശക്തി കൊടുക്കുന്നത്. തീവണ്ടി ഓടുന്ന പാളത്തിനിരുവശവും വൈദ്യുത കോയിലുകളുണ്ട് (electric coil). അവയില്‍ക്കൂടി വൈദ്യുതി കടത്തിവിട്ട് അവയ്ക്കും കാന്തികശക്തി കൊടുക്കുന്നു. അങ്ങിനെ തീവണ്ടിയിലും കാന്തം, പാളത്തിനിരുവശവും കാന്തം. കാന്തം ആകര്‍ഷിക്കുകയും വികര്‍ഷിക്കുകയും ചെയ്യുമല്ലോ. അങ്ങിനെയുള്ള ആകര്‍ഷണങ്ങളും വികര്‍ഷണങ്ങളുമാണ് തീവണ്ടിയെ പാളത്തിനു മുകളില്‍ പത്തു സെന്റിമീറ്ററോളം പൊക്കി നിര്‍ത്തുന്നതും (വികര്‍ഷണം) തീവണ്ടിയെ മുന്നോട്ടു നയിക്കുന്നതും (ആകര്‍ഷണം).
ഈ പേജിലും ഈ പേജിലും ഈ തീവണ്ടികള്‍ ഓടുന്നതെങ്ങിനെയെന്ന് വിശദമാക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുമുണ്ട് .
പുറപ്പെടുമ്പോഴും നിര്‍ത്തുമ്പോഴും ഈ തീവണ്ടികള്‍ പാളത്തില്‍ തൊടും. നീങ്ങിത്തുടങ്ങി സ്പീഡ് കൂടിക്കൂടി പതുക്കെ പൊങ്ങി പറക്കാന്‍ തുടങ്ങും. നില്‍ക്കാന്‍ നേരത്തും സ്പീഡ് കുറഞ്ഞ് പാളത്തില്‍ ലാന്റ് ചെയ്ത് നില്‍ക്കും. ട്രെയിനില്‍ ഡ്രൈവറില്ലാതെതന്നെ ഇതിനെ ഓടിക്കാം.
മാഗ്‌ലെവ് ഇംഗ്ലണ്ടിലും ജര്‍മ്മനിയിലുമൊക്കെയുണ്ടായിരുന്നു. ചൈനയില്‍ ഷാങ്‌ഗ്‌ഹായിയില്‍ ഇത് ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്നുണ്ട് (ജര്‍മ്മനിയുടെ ടെക്‍നോളജി ചൈനക്കാര്‍ അടിച്ചുമാറ്റിയതാണെന്നും പറയുന്നു). അമേരിക്കയും ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്നുണ്ട്. ഇപ്പോള്‍ ആംട്രാക്കാണല്ലോ അമേരിക്കയിലെ തിരുവനന്തപുരം-ഗോഹത്തി ട്രെയിന്‍. മാഗ്‌ലെവ് ട്രെയിനിന് സൂപ്പര്‍ കണ്‍ഡക്റ്റിവിറ്റി ഉപയോഗിക്കുന്നത് ജപ്പാനില്‍ മാത്രമാണെന്നു തോന്നുന്നു.
ഈ തീവണ്ടി നമ്മുടെ നാട്ടില്‍ വന്നാല്‍?
മണിക്കൂറില്‍ വേഗത 581 കിലോമീറ്റര്‍. തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ വരെ പോകാന്‍ ഒരു മണിക്കൂര്‍. കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നീ സ്റ്റേഷനുകളില്‍ ഒരു മിനിറ്റുവീതം നിര്‍ത്താനും പൂര്‍ണ്ണ വേഗത കൈവരിക്കാനുള്ള സമയവുമെല്ലാം എടുത്താലും രാവിലെ ഏഴുമണിക്ക് കണ്ണൂരുനിന്നോ കാസര്‍ഗോഡുനിന്നോ പുറപ്പെടുന്ന തീവണ്ടി, കൂകിപ്പറന്ന് എട്ടരയാകുമ്പോള്‍ തിരുവനന്തപുരത്തെത്തും. ഒരു ചായയും കുടിച്ച് ഒമ്പതുമണിക്ക് ഓഫീസില്‍ ഹാജര്‍. ടെക്‍നോപാര്‍ക്കില്‍ പോകണ്ടവര്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും കഴക്കൂട്ടത്ത് സ്പെഷ്യല്‍ സ്റ്റോപ്പും. വൈകുന്നേരം ഒരു കാപ്പിയൊക്കെ കുടിച്ച് അഞ്ചരയ്ക്ക് തീവണ്ടിയില്‍ കയറിയാല്‍ ഏഴുമണിക്ക് കണ്ണൂരെത്തും. കോട്ടയത്തുകാരന്‍ തിരുവനന്തപുരത്തുനിന്നും ട്രെയിനില്‍ കയറി ഒന്നു മൂത്രമൊഴിച്ചു കഴിയുമ്പോഴേക്കും (പെട്ടെന്നൊഴിക്കണേ) സംഭവം കോട്ടയത്തെത്തും.
വരുമോ?
അറിയില്ല. 8 ട്രില്ല്യണ്‍ യെന്‍ (അത് രൂപയാക്കാനുള്ള കണക്ക് ഉമേഷ്‌ജിക്കേ അറിയൂ ) ആണ് ടോക്കിയോയില്‍നിന്ന് ഒസാക്കവരെയുള്ള ട്രാക്കിന്റെയും ട്രെയിനിന്റെയും നിര്‍മ്മാണച്ചിലവ്. ഇപ്പോളുള്ള ബുള്ളറ്റ് ട്രെയിനേക്കാളും ഇരുപതു ശതമാനം കൂടുതലാണ് നടപ്പുചിലവ്. എങ്കിലും ഇപ്പോള്‍ ടോക്കിയോ മുതല്‍ ഒസാക്ക വരെ പോകാന്‍ രണ്ടര മണിക്കൂര്‍ എടുക്കുമെന്നുള്ളത് മാഗ്‌ലെവ് ട്രെയിനില്‍ ഒരു മണിക്കൂറായി കുറയും. ഇത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും എന്നുള്ളതാണ് ഇതിന്റെ വക്താക്കളുടെ വാദഗതി. പക്ഷേ അതിന് കൂടുതല്‍ യാത്രക്കാര്‍ വേണം. ജനനനിരക്ക് അപകടരമാംവണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു, ജപ്പാനില്‍.
സൂപ്പര്‍ കണ്‍ഡക്റ്റിംഗ് കാന്തങ്ങളുള്ളതുകാരണം പേസ് മേക്കറൊക്കെ ഉള്ളവര്‍ക്ക് ഇത്തരം ട്രെയിനില്‍ യാത്ര ചെയ്യാന്‍ പറ്റുമോ എന്നൊരു സംശയവുമുണ്ട്.
ടോക്കിയോയ്ക്കടുത്ത് യമനാഷി പ്രദേശത്താണ് ഇതിന്റെ ടെസ്റ്റ് റണ്‍ നടക്കുന്നത്. ട്രെയിന്‍ കൂകിപ്പറക്കുന്നതു കാണാന്‍ അവിടെ പോയി. പ്‌ശും എന്നൊരു ശബ്ദം കേട്ടു. ഹോയ്, ഹൂയ്, സുഗോയ്‌നേ (അടിപൊളിയണ്ണേ) എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടു. ആണ്ടെ പോയി കണ്ടില്ലാ എന്ന അവസ്ഥയിലായിപ്പോയി.
മാഗ്‌ലെവിലെ യാത്രയും അതു പറക്കുന്നതും കാണണമെങ്കില്‍ ഇവിടെ ഞെക്കുക.
225 Comments:
വക്കാരീ നന്നായി എഴുതിയിട്ടുണ്ട്. കുറേ technical കാര്യങ്ങള്‍ ചേര്‍ത്തിട്ടുണ്ടല്ലോ? ഇതിന്റെ എട്ട് ട്രില്ല്യണ്‍ കാശ് മുതലാവണമെങ്കില്‍ ജപ്പാനിലെ പോലെ ജനസാന്ദ്രതയുള്ള സ്ഥലത്തേ നടക്കൂ. ഏറ്റവും കുറഞ്ഞ നേരം കൊണ്ട് കൂടുതല്‍ പേരെ എത്തിക്കാനുള്ള ഉപായങ്ങള്‍ തേടി നടക്കുകയാണെന്ന് തോന്നുന്നു ജപ്പാന്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മന്റ്. ബോയിങ്ങ് 747 ജാപ്പാനില്‍ hop flights നടത്താന്‍ വേണ്ടി പരീക്ഷിച്ചിരുന്നു, ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.
പാരീസില്‍ പോവണം, ഒരു ടി.ജി.വി. യാത്ര നടത്തണം എന്നൊക്കെ മോഹങ്ങള്‍ ആയി ഇരിക്കുന്നതിന്റെ ഇടയില്‍ ആണ് ജപ്പാനികള്‍ ഈ സാധനവും കൊണ്ട് ഇറങ്ങിയത്. ഇതൊന്നും കണ്ടില്ല എന്നൊക്കെ നടിച്ച് ഇരുന്നു നോക്കി, നോ രക്ഷ.
This comment has been removed by a blog administrator.
അങ്ങനെ നീണ്ട കാത്തിരിപ്പിനും കുട്ട്യേടത്തിയുടെ ‘ഫത്ത്വാ’-യ്ക്കും ശേഷം വക്കാരി ഒരു പോസ്റ്റിട്ടിരിക്കുന്നു. :-)
വക്കാരീ, നന്നായിരിക്കുന്നു. Informative post.
വക്കാരീ, നല്ല പോസ്റ്റ്! രസകരമായ വിവരണം.
വക്കാരിയണ്ണാ...എനിക്കങ്ങിഷ്ടപ്പെട്ടൂ.
ഐവാ. അങ്ങനെ എഴുതപ്പാ. വായിച്ച് പുതിയ കാര്യങ്ങള്‍ "സീന്‍ ഓഫ് ക്രൈം " ല്‍ നിന്നും ഫസ്റ്റ് ഹാന്‍ഡ് ആയി അറിഞ്ഞു ഞങ്ങള്‍ പഠിക്കട്ടെ.
സീയെസ്സ് അവിടെ ഒരു കൂട്ടില്ലാതെ ശാസ്ത്രപദ്മവ്യൂഹത്തില്‍ ഒറ്റക്കു നിന്നു പൊരുതുകയായിരുന്നു. വക്കാരിയും വാളെടുത്തു ചാടി, "ഒരു കമ്പനിക്ക്"
ദേ പോണൂ.. കണ്ടില്ലാന്നു പറഞ്ഞ പോലെയായി. :) ബക്കാരീ.. ആ വീഡിയോയില്‍ ബക്കാരി എബിടെ?? ഓരൊത്തരു പേടിച്ചാ ഇരിക്കുന്നതു അതില്‍. നാട്ടിലെങ്ങാനും ബന്നാല്‍.. ( സതീഷിന്റെ കണ്ണനു റ ബരുന്നില്ലാന്നു കേട്ടതു മുതല്‍ എനിക്കു വ ബരുന്നില്ല)
ഇങ്ങനെയുള്ള സാധനങ്ങളൊക്കെ തട്ട് വക്കാരീ :)
വക്കാരിയേ,
കലക്കന്‍!!.. എന്നാപ്പിടിച്ച് അടിച്ച് പരത്തി മൂര്‍ച്ച കൂട്ടി വിക്കിയില്‍ ഇട്ടേക്കാമോ?
കൊള്ളാം രസമുള്ള എഴുത്ത് വക്കാരീ..
വീഡിയോ കണ്ടു. എനിക്ക് വക്കാരിയുടെ അനൌണ്‍സ്മെന്റ് ഒത്തിരി ഇഷ്ടപ്പെട്ടു.. “ടിങ്ങ് ടോങ്ങ് ടിങ്ങ്..യാത്രികര്‍ കൃപയാ ധ്യാന്‍ ദെ..“
വക്കാരി : ഇത് വായിച്ച് എന്റെ മനസ്സൊരു 'മാഗ്ലെവ്' ആയി ജപ്പാനിലേയ്ക്ക് പറന്നു! വളരെ നന്നായിരിയ്ക്കുന്നു വക്കാരി.
appreciate your effort, vakari.
passengers shake during travel, though. right ?
വക്കാരി, 10 ഔട്ട് ഒഫ് 10 വിത്ത് 5 ഗോള്‍ഡന്‍ സ്റ്റാര്‍സ്...
ഒന്ന് ഇങ്ങ്ലീഷിലാക്കീ തന്നാ നന്നായിരുന്നു സൌകര്യം പോലെ.
അപ്പൂനു അടുത്ത വക്കേഷന്‍ പ്രോജക്റ്റ് ആക്കാം ആയിരുന്നു. പ്രതീക്ഷിച്ചോട്ടേ?
വക്കാരിക്ക് ജയ്....ഇങ്ങനത്തെ കുറച്ച് പോസ്റ്റ് വായിച്ചാല്‍ എന്റെ പള്ളീ.......എന്റെ വിവരം കൂടി കൂടി ഞാന്‍ ആരായിതീരുമോ എന്തോ? ഇപ്പോള്‍ തന്നെ ഞാന്‍ ബ്ലോഗില്‍ വന്നതിലും കൂടുതല്‍ അറിവു ഞാന്‍ പല പല വിഷയങ്ങളിലും നേടിയിരിക്കുന്നു.
വളരെ വിന്ജാന പ്രദമായ പോസ്റ്റ്......താങ്ക് സ് വക്കാരീ
സൂപ്പര്‍ബ് വിവരണം, വക്കാരി. സമ്മതിച്ചു.
ഹോ, എന്നാ പോക്കാണപ്പാ..!
സുഗോയ്‌നേ സുഗോയ്‌നേ സുഗോയ്‌നേ
:) വളരെ നന്നായി. ഇതൊന്നും ഒരു ബ്ലോഗ് പോസ്റ്റില്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ വായിക്കില്ലായിരുന്നു.
വക്കാരി ആള് കൊള്ളാമല്ലോ, നന്നായിരിക്കുന്നു ലേഖനം. ഈ തീവണ്ടിയെക്കുറിച്ചെല്ലാം എനിക്കിപ്പൊ വക്കാരി മഷ്ട.
വക്കാരീ..വളരെ വിജ്ഞാനപ്രദമായ ലേഖനം. നന്ദി.
എത്ര ലളിതമായാണ് വിവരിച്ചിരിക്കുന്നത്.
വക്കാരീ പറക്കുന്ന സാധനം കൊള്ളാം... അതിനേക്കാല്‍ നല്ല വിവരണവും..
ആ പഴയ കിടുകിടിലന്‍ എട്ടുനില ഫലിതങ്ങള്‍ വരട്ടെ ഇനി..
വക്കാരി മിടുമിടുക്കന്‍. ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ കയ്യിലിരുന്നിട്ടാ? എത്ര രസകരമായിട്ടാ പറഞ്ഞിരിക്കുന്നത് ? സൂ പറഞ്ഞ പോലെ ഒരു ബ്ലോഗിലല്ലായിരുന്നെങ്കില്‍, അതും വക്കാരിയുടെ ബ്ലോഗിലല്ലായിരുന്നെങ്കില്‍, എന്തോന്നു മാഗ്നെറ്റിക്, എന്തോന്ന് ലെവിയേഷന്‍ എന്നൊക്കെ പറഞ്ഞു ഞാന്‍ ആ വിന്‍ഡോ അപ്പോഴേ ക്ലോസ് ചെയ്തേനെ. (ശാസ്ത്ര കാര്യങ്ങളിലൊക്കെ എനിക്കത്രയ്ക്കാ താല്‍പ്പര്യം). ഏത് അരസികനേയും മൂരാച്ചിയേയും പോലും പിടിച്ചിരുത്തി വായിപ്പിക്കും, വക്കാരിയുടെ ശൈലി.
യെന്റമ്മോ..എന്തൊരു പോക്കാ അതു ? ദാണ്ടേ പോയി....കണ്ടില്ല്ല... ശൂക്കെന്നങ്ങു പോയില്ലയോ. ? ഞങ്ങള്‍ ജപ്പാനില്‍ വരുമ്പോള്‍ ഇതിലൊക്കെ കേറ്റണേ വക്കാരിയേ..
വക്കാരിക്ക് ഈ ലേഖനത്തിനു കിട്ടാവുന്ന ഏറ്റവും നല്ല കോമ്പ്ലിമെന്റാണു് സൂ ഏടത്തിയും കുട്ടി ഏടത്തിയും തന്നിരിക്കുന്നതു്. അതു തന്നെയാണു് ഈ പോസ്റ്റിന്റെ പ്രസക്തിയും.
ബോലോ വക്കാരിമഷ്ടാ കീ... ജേയ്...
ആനചേട്ടാ
ഈ ട്രെയിനിലു നമുക്കു ചായേം കാപ്പീം വടയും അപ്പവും ഒക്കെ തരുവൊ? എന്നാലേ എത്ര കൊലകൊംബന്‍ ആണു എന്നു പറഞ്ഞാലും എനിക്കീ ടെയിന്‍ ചേട്ടനെ ഇഷ്ട്മാവൂ...
നമിച്ചു വക്കാരീ, നമിച്ചു. താങ്കള്‍ മലയാളം ബൂലോകത്തിന്റെ പ്രസക്തിയേറ്റുന്നു.
വക്കാരീ,
superconductivity - അതിന്റെ പ്രയോഗിക വശം വളരെ സരസമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍!
ജപ്പാനിലെ ആള്‍ക്കാര്‍ക്കൊന്നും മൂക്കില്ലാത്തതോണ്ടാണോ അവരുടെ തീയില്ലാവണ്ടിക്കിത്രയും നീളമുള്ള മൂക്കു്?
വക്കാരീ, പണ്ടെപ്പൊഴോ ഇങ്ങനെ പാളം തൊടാതെ നീങ്ങുന്ന ഒരു ട്രെയിനിനെപറ്റി കേട്ടിട്ടുള്ളതായി ഒരോര്‍മ്മ. അതിപ്പൊഴേ നിലവില്‍ വന്നുള്ളൂ എന്നു കേട്ടപ്പോള്‍ ഞാനാദ്യം ഞെട്ടി. പിന്നെ ഇതിനു പിന്നില്‍ അതിചാലകത ആണെന്നു കേട്ടപ്പോള്‍ രണ്ടാമതു് ഞെട്ടി. അവസാനം വക്കാരി മസിലുപിടിച്ചു ബ്ലോഗിത്തുടങ്ങിയതറിഞ്ഞു ഞെട്ടി. ഞെട്ടലുകള്‍ ഏറ്റുവാങ്ങാന്‍ എന്റെ ജന്മം പിന്നെയും ബാക്കി.
സഹൃദയരേ, കലാസ്നേഹികളേ... എന്തുകണ്ടാലും ഒന്നും മനസ്സിലാവില്ലാത്ത, എന്തുകാര്യവും നേരാംവണ്ണം പറഞ്ഞു മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഈ ഞാന്‍ വിവരിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് കണ്‍ഫ്യൂഷനില്ലാതെ മനസ്സിലായി എന്നറിഞ്ഞപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷനായി-കണ്ണ് നിറഞ്ഞു. വേറൊരു കാര്യത്തിന് ആ വഴി പോയപ്പോള്‍ യെന്നാലിതുംകൂടി കാണാമെന്നു പറഞ്ഞ് കാണാന്‍ പോയതുകാരണം ലെവനകത്തു കയറി പറക്കല്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം നിലയിലിരുന്ന് അപ്പുറത്തെ ട്രാക്കില്‍ക്കൂടീയായിരിക്കും അണ്ണന്‍ വരിക എന്നു കരുതി അവിടെ നോക്കിയിരുന്നപ്പോളാണ് ലെവന്‍ ഇപ്പുറത്തെ ട്രാക്കില്‍ കൂടി “പ്‌ശൂം” വെച്ചൊരു പോക്കു പോയത്. ക്യാമറ എടുത്തിട്ടില്ലായിരുന്നു. എടുത്തിരുന്നെങ്കിലും കാര്യമില്ലായിരുന്നു. ഇത്രയും ആമുഖത്തിനു ശേഷം ഞാന്‍ എന്റെ കര്‍ത്തവ്യത്തിലേക്ക്...
പ്രാപ്രാ നന്ദി. ജപ്പാനിലും സംഗതി ക്ലിക്കാകണമെങ്കില്‍ വേറേ പല സംഗതികളും ക്ലിക്കാകണം. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ഇവിടുത്തെ ബുള്ളറ്റ് ട്രെയിനിലെ ആള്‍ക്കാരുടെ എണ്ണവും കൂടുന്നില്ല. ഇവിടെ പുള്ളാരുണ്ടാകുന്നത് വളരെ കുറവു. കല്ല്യാണം ചിലവല്ലേ എന്നതാണ് ഇവരുടെ ലൈന്‍. ഇത്രേം മുടക്കീതല്ലേ, ബാക്കീം കൂടെ മുടക്കരുതോ എന്നതാണ് മാഗ്‌ലെവ് മാനേജ്‌മെന്റിന്റെ ലൈന്‍. ടി.ജി.വി ഇവിടുത്തെ ബുള്ളറ്റ് ട്രെയിനിനെക്കാളും (ഷിന്‍കാന്‍സെന്‍) കൂടുതല്‍ സ്പീഡില്‍ ഓടിയിട്ടുണ്ട് എന്നു തോന്നുന്നു. . പക്ഷേ ആവറേജ് സ്പീഡ് (സ്ഥിരമായി ഓടുന്ന സ്പീഡ്) ഷിന്‍കാന്‍സെന്നിനാണ് കൂടുതല്‍ എന്നാണറിവ്. ലേറ്റ് റണ്ണിംഗും വളരെ കുറവ്. കഴിഞ്ഞതിന്റെ മുന്‍പിലത്തെ കൊല്ലം ലെവന്റെ ആവറേജ് ലേറ്റ് റണ്ണിംഗ് മുപ്പതു സെക്കന്റില്‍ താഴെയോ മറ്റോ ആയിരുന്നു. യാത്രയും നല്ല സുഖമാണ്. (ഇത്രയും പറഞ്ഞതിന് അമ്പതിനായിരം യെന്നു തരാമെന്നാണ് അണ്ണന്മാര്‍ പറഞ്ഞിരിക്കുന്നത്. തന്നില്ലെങ്കില്‍ ഞാന്‍ മാറ്റിപ്പറയും)
ആദിത്യാ, നന്ദി. കുട്ട്യേടത്തി കമന്റിടില്ലാന്നു പറഞ്ഞപ്പോള്‍ സത്യത്തില്‍ മുട്ടിടിച്ചു. മേശപ്പുറത്തു കിടന്ന മാഗ്‌ലെവിന്റെ ബ്രോഷര്‍ അപ്പോ കണ്ടു. എന്നാപ്പിന്നെ അതായിക്കൊള്ളട്ടെ എന്നു വെച്ചു. എങ്ങിനെയുണ്ട്..:)
സന്തോഷ് (ജീ), നന്ദി. പിന്നെ ഒരു നന്ദീം കൂടെ, പിന്നെ ദേ ചുമ്മാ ഒന്നും കൂടി.
തണുപ്പാ, നന്ദി. ഇഷ്ടായല്ലേ... എന്നാപ്പിന്നെ...
ദേവേട്ടാ, നന്ദി. ഗ്രൌണ്ട് സീറോയില്‍ നിന്നുള്ള വിവരണം തന്നെ. സീയെസ്സ് തന്നെ അടി, ഇടി, വെട്ട്, കുത്ത് എല്ലാം മാനേജു ചെയ്യുകയാണെങ്കില്‍ പത്‌മവ്യൂഹത്തില്‍ ഒരരികു പറ്റി, ചായേം കുടിച്ച്...വേറേ പണിയൊന്നുമില്ലല്ലോ..
ബിന്ദൂ, ബീഡിയോ, കൈമറ ഇബയുടെ ഒക്കെ ഒരു കുയപ്പം, എടുക്കുന്നുവന്‍ ബരീല്ലാ എന്നുള്ളതാ. പക്ഷേ ആ കണ്ടത് ഞാനെടുത്ത ബീഡിയോയല്ല കേട്ടോ. വേറേ ആമ്പിള്ളേരുടെയാ...
അനില്‍ജീ, നന്ദി. തട്ടാനെന്തെങ്കിലുമുണ്ടെങ്കിലെന്ന പരുവമാ, ഇപ്പോള്‍. ഒരു രക്ഷയുമില്ല... :)
ശനിയണ്ണാ, അപ്പോ മന്‍ജ്വരം അണ്ണനു പിടിച്ചോ, എന്തിനേം പിടിച്ച് വിക്കിക്കൂട്ടിലിടുക. അവിടെയൊക്കെ എഴുതുമ്പോള്‍ സ്വല്പമൊക്കെ മസിലുപിടിച്ച് എഴുതേണ്ടേ........ ഇതാകുമ്പോള്‍ എന്തു ചളവും... :)
മൊഴിയണ്ണാ, നന്ദി. ഇവിടെ “കൊനോ ഡെന്‍ഷവാ, ടോക്കിയോ എക്കി ദസ്, സുഗിവാ ഷിന്‍ജുക്കു ദസ്, ഇച്ചിമാന്‍ സെന്‍ ദോവന്ന ഷിമാരിമസ്, കൊച്ച്യൂയി കുദാസായി” എന്നൊക്കെയാ....
സ്നേഹിതനേ, കുടയൊന്നു കണ്‍ട്രോളു ചെയ്യണേ... നേരാംവണ്ണമല്ലെങ്കില്‍ പസഫിക്കിലോ അപ്പുറത്തോ പോയിക്കിടക്കും. ഏരിയാ കുറവാണേ.
ബിജു രാജാവേ, നന്ദി. ആള്‍ക്കാരുടെ വിറയല്‍ എത്രമാത്രം പ്രശ്നമാണെന്നറിയില്ല. അതിനെപ്പറ്റിയൊന്നും കണ്ടില്ല. പക്ഷേ ഇവിടെ തീവണ്ടികള്‍ പറക്കുന്നത് വീടിന്റെയൊക്കെ അടുക്കളയ്ക്കകത്തുകൂടിയായതുകൊണ്ട്, വീടുകളുടെ കുലുക്കം പഠിക്കേണ്ടിയിരിക്കുന്നു. ടെസ്റ്റ് ട്രാക്കുകളൊന്നും സിറ്റി ഏരിയായിലല്ല. ഇപ്പോള്‍ ടണലില്‍ കയറുന്നതും ഇറങ്ങുന്നതുമൊക്കെയാണ് പഠിക്കുന്നത്. 580 കിമിപെറവറില്‍ ഒരു ടണലിലോട്ട് ഈ സാമാനം കയറുമ്പോള്‍ സകല കണ്‍ട്രോളും പോകും. ടണലിനും ട്രെയിനിനുമിടയ്ക്ക് വാക്വം പോലെയോ മറ്റോ ഉണ്ടാവുമോ? അതെല്ലാം അണ്ണന്മാര്‍ പഠിച്ചോണ്ടിരിക്കുന്നു.
അതുല്ല്യേച്ചീ, നക്ഷത്രക്കൂമ്പാരങ്ങള്‍ക്ക് നന്ദി. ആംഗലേയത്തിലാക്കാം കേട്ടോ. എത്രയും പെട്ടെന്ന്.
കുറുമനേ, വിവരം കൂടിക്കൂടി വരുമ്പോള്‍ വായൊന്നു തുറന്നു പിടിച്ചേക്കണേ, കുറച്ചു വിവരം വെന്റ് ചെയ്‌തു കളയണം. അല്ലെങ്കിലെങ്ങാനും.... :)
വൈശാലി മനസ്‌കാ. എന്നാലും സില്‍ക്ക് പായുന്നതിന്റെയൊക്കെ അത്രേം വരുമോ.. തോന്നുന്നില്ല.
കലേഷേ, നോക്കിക്കേ, ഓം ജിടന്‍ഷായ നമഹഃ എന്നു പറഞ്ഞു നാട്ടില്‍ പോയപ്പോഴേ റീമയെ കണ്ടു. സുഗോയ്‌നേ ഒരു അഞ്ഞൂറു പ്രാവശ്യം പറഞ്ഞു നോക്കിക്കേ. ഫലിച്ചില്ലെങ്കില്‍ കാശു വേണ്ടെന്ന്... നന്ദി കേട്ടോ.
സൂ. വളരെ നന്ദി. പെരിങ്ങോടര്‍ പറഞ്ഞതുപോലെ എനിക്കു കിട്ടാവുന്ന വളരെ നല്ല ഒരു കോംപ്ലിമെന്റ്. നന്ദി. ഞാനൊക്കെ പഠിച്ച സമയത്ത് കാര്യങ്ങള്‍ സിമ്പിളായി, അതിന്റെയൊക്കെ ഉപയോഗങ്ങള്‍ എവിടെ എന്നൊക്കെ അറിഞ്ഞ് പഠിച്ചിരുന്നെങ്കില്‍ എന്നോര്‍ത്തു പോവുന്നു.
മണ്‍ജിത്തേ. എന്നാ നമുക്ക് തീവണ്ടിയെപ്പറ്റിയൊന്ന് ചാറ്റിയാലോ.... നന്ദിയുണ്ട് കേട്ടോ.
ഇബ്രൂ, നന്ദി. ആദ്യമായാണ് ഇങ്ങിനത്തെ ഒരു ഉദ്യമം. ഇതൊക്കെ ഇങ്ങിനെ എഴുതുമ്പോള്‍ എഴുതുന്നവര്‍ക്കും ഒന്നുകൂടി കാര്യങ്ങള്‍ വ്യക്തമാകും.
മേഘങ്ങളേ, നന്ദി. ടോട്ടല്‍ ഫലിതമീസെ കോണ്‍തെറ്റി എന്ന തിയറിപ്രകാരം ഇനിയെന്തെങ്കിലും വരണമെങ്കില്‍ ഞാന്‍ ജാപ്പനീസ് പഠിക്കണമെന്നാ തോന്നുന്നത്. ശ്രമിക്കാം കേട്ടോ.
കുട്ട്യേടത്ത്യേ, ആദിത്യന്‍ പറഞ്ഞതുപോലെ കുട്ട്യേടത്തീടെ പത്തുവാ (അറബിയില്‍ ഫത്‌വാ എന്നോ മറ്റോ ആണ് പറയുന്നതെന്നാ തോന്നുന്നത്) ആണു കേട്ടോ ഇതിനു പ്രചോദനം. പേടിപ്പിച്ചു കളഞ്ഞില്ലേ. ധൈര്യമായിട്ട് പോര്. ലെവന്‍ റണ്ണിംഗിലായിട്ടില്ല. പക്ഷേ പരീക്ഷണപ്പറക്കലുകളില്‍ നാട്ടുകാര്‍ക്കും പങ്കെടുക്കാം. ഇവിന്റെ അനിയന്മാര്‍ 250-280 ക്രിമീ സ്പീഡില്‍ പായുന്നുണ്ട് ഇതിലേക്കൂടി.
പെരിങ്ങോടരേ, നന്ദി. നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലായി എന്നറിയുമ്പോളാണല്ലോ... ആണോ... ആയിരിക്കുമല്ലേ... :)
പാപ്പാനേ, പാപ്പാന്‍ ആനപ്പുറത്തിരുന്ന് ജയ് വിളിക്കുമ്പോള്‍ മിലേ സുര്‍ മേരാ തുമാരായിലെ കേരളാ സീനിലെ ആനപ്പുറത്തിരുന്ന് എന്റേ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്ന് ആകെ കുളമായി എന്നു പാടുന്ന പാപ്പാനെ ഓര്‍മ്മ വരുന്നു. നന്ദിയുണ്ട് കേട്ടോ.
എല്‍ജീ, എന്താ സംശയം. ചായ, വട, ഏത്തയ്ക്കാപ്പം, പൊറോട്ടേം മുട്ടേം, ബിരിയാണി, .... ഒന്നിഷ്ടപ്പെട്വോ...
മന്‍ജിത്തേ നന്ദി. മലയാളം ബ്ലോഗുകള്‍ വളരട്ടെ...
ഏഴുകളറുകളേ, നന്ദി. പണ്ടൊക്കെ ഇതിനെപ്പറ്റി പഠിച്ചപ്പോള്‍ എന്താ, എന്തിനാ, എങ്ങിനെയാ, എവിടെയാ എന്നൊന്നും യാതൊരു ഐഡിയായുമില്ലായിരുന്നു. ഇന്റര്‍നെറ്റിനു നന്ദി...
സിത്തുവര്‍ത്താ... ഞെട്ടല്‍ മാറ്റാന്‍ തലയില്‍ അടിച്ചാല്‍ മതിയെന്നോ വെള്ളം കുടിച്ചാല്‍ മതിയെന്നോ ഒക്കെ പണ്ടത്തെ ഗൃഹവൈദ്യം പുസ്തകത്തില്‍ വായിച്ചതായോര്‍മ്മ വരുന്നു. തീവണ്ടിമൂക്ക് നീണ്ടതാണെങ്കില്‍ വായുവിനെ കീറിമുറിച്ച് പോകാന്‍ പറ്റുമല്ലോ. ഇവിടുത്തെ ആള്‍ക്കാരുടെ മൂക്കും നീണ്ടതാണെങ്കിലോ, വായുവിനെ കീറിമുറിക്കുന്നതിനിടയ്ക്ക് മൂക്കും കീറൂല്ലേ. ഞാനാലോചിച്ച് അതേ കാണുന്നുള്ളൂ കാര്യം. അപ്പോ എന്റെ മസില് കണ്ടല്ലേ.... കൊച്ചുകള്ളന്‍ :)
അപ്പം എല്ലാം പറഞ്ഞതുപോലെ. ഇവിടെ ഞാന്‍ വിവരിച്ചത് സിമ്പിളായി തോന്നിയെങ്കില്‍ അതിന്റെ ക്രെഡിറ്റ് മാഗ്‌ലെവുകാരുടെ ബ്രോഷറിന്. ഇവിടെ അണ്ണന്മാര്‍ എല്ലാ കാര്യങ്ങളും വളരെ സിമ്പിളായി പടമൊക്കെ വെച്ച് വിവരിക്കും. അതുകാരണം സംഗതി ഈസിയായി തലയില്‍ കയറും. അതുകാരണം നമ്മളും ഈസിയായി ചിന്തിക്കും. നല്ല നല്ല ആശയങ്ങള്‍ വരും. അതുകൊണ്ടാണല്ലോ ജപ്പാന്‍ കാറുകള്‍ അമേരിക്കന്‍ കാറുകളേക്കാള്‍ സുന്ദരന്മാരായിരിക്കുന്നത്. നാട്ടിലൊക്കെ എന്താ ഏതാ എന്നറിയാതെ ഉത്തുംഗശൃംഗങ്ങളിലിരുന്ന് എന്തൊക്കെയോ കാണാതെ പഠിച്ചു. സിമ്പിളായി മനസ്സിലായുമില്ല, ചിന്തിച്ചുമില്ല. ങൂ...ഹൂം
ആരെങ്കിലും കേറാനുണ്ടെങ്കില്‍ ഉടനേ കേറണേ, 580 ക്രിമിയില്‍ പറക്കേണ്ടതാ.
വാക്കാരീ ഒരാളും കൂടിയുണ്ടേ, ഇറങ്ങാനിത്തിരി ലേറ്റായി, അതാ വരാന് താമസിച്ചത്. ഇങ്ങനെയുള്ള ഇന്‍ററസ്റ്റിങ്ങ് പീസുകള് ഇനീം ഇടണെ.
ആരക്കുന്നം പേപ്പതി കൂടി നേരേ പിറവം കേറിക്കോ വെമ്പള്ളിയണ്ണാ... ഞാന്‍ താങ്കളുടെ വെമ്പള്ളിയില്‍ കൂടിയൊക്കെ കറങ്ങാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടായി. വന്നൂ എന്ന് താങ്കളോടൊന്ന് പറയാന്‍ പറ്റിയില്ല. ഏതായാലും വന്നൂല്ലോ. സന്തോഷായീ (സിയാറ്റിലിലെ സന്തോഷല്ല, സന്തോഷം വരുമ്പോളുള്ള ആ സന്തോഷായീ). ഓടിവാ കേട്ടോ. ഡോറടഞ്ഞാല്‍ പിന്നെ വലിയ പാടാ.
"ഇങ്ങടുത്തു വാ..ചെവിയിലൊരു കാര്യം പറയാം. ഇനിയിടുന്ന ആദ്യത്തെ പോസ്റ്റിനു ഞാന്‍ തന്നെ കമന്റിട്ടു നൂറു തികച്ചു തരാം. തരാന്ന്.. "
വക്കാരി വാക്കു പാലിച്ചു. ഇനി 32 എന്നു പറഞ്ഞു തുടങ്ങിക്കോളൂ.
അതു ശരിയാണല്ലോ.... ഞാനുമതങ്ങോര്‍ത്തില്ല. അപ്പോ കുട്ട്യേടത്ത്യേ, തുടങ്ങുവല്ലേ... 33, 34, 35.... മടുക്കുമ്പോള്‍ പറയണേ, ചായേം വടേം....
ഇന്നാ ബക്കാരീ, ഒന്നെന്റെ ബക.
ആദിത്യനല്ലേലും സ്നേഹമുള്ളവനാ.. ആദ്യം ഒരു കമന്റ് ചുമ്മാ ഇട്ട് ചുമ്മാ ഡിലീറ്റി ചുമ്മാ ഒരു കമന്റ് തന്നു. പിന്നെയൊരെണ്ണം എഴുതിത്തന്നു. പിന്നെ ദേ ഇപ്പോള്‍ ഒന്നുകൂടി തന്നു. അതിന് കമന്റെഴുതി കുട്ട്യേടത്തിയെ ഞാന്‍ ദേ ഒന്നുംകൂടി സഹായിച്ചു... സ്‌മിര്‍ണോഫ് വേണം തേവരേ, സ്‌മിര്‍ണോഫ് എന്നല്ലേ സുരേഷ് ഗോപിയേട്ടന്‍ ലേലം വിളിച്ച് പറഞ്ഞത്?
പച്ചമുളക് ധാരാളം ഇട്ട വടയും,എരിയുമ്പോള്‍ ശൂ..ശൂ. ന്നു വയ്ക്കുമ്പോള്‍ മധുരം കൂട്ടിയിട്ട ചായയും ഉണ്ടെങ്കില്‍.. ഞാനും...(വക്കാരിയുടെ പുട്ടിന്റെ കോമ്പിനേഷന്‍ അടിച്ചുമാറ്റി :) )
ഇതെന്താണപ്പാ ലേലം വിളിയോ? അല്ലാ, വിക്കിയിലിട്ടാ?
ബിന്ദുവേ, ശൂ ശൂന്ന് വെക്കുന്നത് നല്ല എരിവുള്ള വടയോ കടലക്കറിയോ ഒക്കെ തിന്നിട്ട് മധുരം കൂട്ടിയിട്ട സ്വല്പം കടുപ്പമുള്ള, മുകളില്‍ പതയുള്ള ആ ചൂടു ചായ കുടിച്ചിട്ട് ഗ്ലാസ്സ് മേശപ്പുറത്ത് വെക്കുന്നതിന്റെ കൂടെയാണെങ്കില്‍ ഒന്നുകൂടി ആസ്വാദ്യകരമായിരിക്കുമെന്നാണ്....... ആരോ പറഞ്ഞത്.
ശനിയണ്ണാ, വിക്കിയിലിടണമെങ്കില്‍ ലെവനെ ഒന്ന് തേച്ചു മിനുക്കണ്ടേ-ചളംസ് എല്ലാം മാറ്റി. അതുകൊണ്ടിങ്ങനെ തലചൊറിഞ്ഞു നില്‍ക്കുന്നു.
കുട്ട്യേടത്ത്യേ, അപ്പോ സംഗതി 37 ആയി കേട്ടോ....
ബക്കാരീ
സ്മിര്‍ണോഫ് എന്നത് കമന്റിലൊതുക്കാതെ ഒരു പാഴ്സലായി ഇന്റര്‍നാഷണല്‍ കൊറിയറായി ഇങ്ങോട്ടു പറത്താമെന്നുണ്ടെങ്കില്‍ ഞാന്‍ ഇങ്ങനെ ഇട്ടോണ്ടിരിക്കാം ... കമന്റേയ്!!!
ലെവിറ്റേഷനുള്ള മറ്റു ഉപാദികള്‍ എന്തൊക്കെയാ വക്കാരി? അറിഞ്ഞിട്ട് വേണം എനിക്ക് സമാധാനായി ജീവിക്കാന്‍. മാഗ്ലെവ് ചായക്കൊക്കെ വില കൂടുമോ?
വളിപ്പ് നീക്കി വെച്ചു- വളരെ നന്നായിരിക്കുന്നു ട്ടോ. ബോറടിപ്പിക്കാതെ, എളുപ്പം മനസ്സിലാവണ തരത്തില്‍ പറഞ്ഞിരിക്കുന്നു. ഇനിയും പോന്നോട്ടേ.
ഏയ് നൂറ് തികയ്ക്കാനൊന്നുമല്ല, വെറുതെ വന്നതാ... :) :)
ഒരു വഴിക്ക് കൂകിപ്പറന്നു പോണതല്ലേ, ഇതുകൂടെയിരിക്കട്ടെ ഒരു വഴിച്ചെലവിന്.
വടവേണ്ട. വാഴയ്ക്കേപ്പം ആവാം.
ഓ രക്ഷയുണ്ടെന്ന് തോന്നുന്നില്ല. കുട്ട്യേടത്തി ഇപ്പോള്‍ വീക്കെന്റ് ഷോപ്പിംഗിന്റെ ലിസ്റ്റുണ്ടാക്കിക്കൊണ്ടിരിക്കുകയായിരിക്കും. എന്തായാലും ഇതും പോയി. ഇനി അടുത്തത് നോക്കാം. തീവണ്ടിയാണേല്‍ പറന്നാണല്ലോ പോക്ക്. എപ്പോ എത്തീന്നു ചോദിച്ചാല്‍ മതി.
അപ്പോള്‍ ഇടക്കാലാശ്വാസവുമായി വന്ന ആദിത്യന്‍, രേഷ്മ, തോമോഡാച്ചി (സ്നേഹിതന്റെ ജാപ്പനീസ്), അനില്‍ജിയേട്ടന്‍ (മര്യാദയ്ക്ക് സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു ഐഡിയായില്‍ ഏട്ടനെന്നും ജീന്നും ചേട്ടാന്നും ചേച്ചീന്നുമൊക്കെ വിളിച്ചുകൊണ്ടിരുന്നതാ. ഉണ്ടോണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നൂന്ന് പറഞ്ഞതുപോലെ ആദിയണ്ണനല്ലായിരുന്നോ വിളിയ്ക്കിറങ്ങാന്‍ ഒരു തോന്നല്‍ ഇതിനിടയ്ക്ക് :)-ചുമ്മാതാണേ, ദോ കണ്ടില്ലേ രണ്ടുകുത്തൊരരബ്രാക്കറ്റ്..) എല്ലാവര്‍ക്കും നന്ദി. വണ്ടി സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. ഇനി പതുക്കെ സ്പീഡെടുത്ത് തറയില്‍നിന്നും പൊങ്ങി ഒരു പറക്കലുണ്ട്. ഡല്‍ഹീല്‍ ചെന്നേ നില്‍ക്കൂ.
രേഷ്മേ ലെവിറ്റേഷന്റെ മറ്റുപാധികള്‍ ഇവിടേം കുറച്ചുകൂടി സിമ്പിളായി മാഗ്‌ലെവ് ട്രെയിനിനെപ്പറ്റി ഇവിടേം ഉണ്ട്. രണ്ടാമത്തെ ലിങ്കില്‍ ഏതൊക്കെ ലെവിറ്റേഷന്‍ പരിപാടി തീവണ്ടികള്‍ക്ക് ഉപയോഗിക്കുന്നുണ്ട് എന്നുണ്ട്.
കളസം കീറൂന്നു തന്നെയാ തോന്നുന്നത്. ഇതിന്റെ പകുതിയില്‍ താഴെ സ്പീഡുള്ള ഇപ്പോഴത്തെ ബുള്ളറ്റ് ട്രെയിനിന് അഞ്ഞൂറു കിലോമീറ്റര്‍ പോകാന്‍ രണ്ടരമണിക്കൂറിന് നൂറ്റമ്പതോളം ഡോളര്‍ കൊടുക്കണം. അപ്പോള്‍ ഈ അണ്ണന് അതിലും കൂടും. അപ്പോള്‍ പിന്നെ ഒരു ഗ്ലാസ്സ് ചായയോ വടയോ ഫ്രീയായിട്ട് കിട്ടിയാല്‍ പോലും എന്താ കാര്യം :(
അനില്‍ജി അപ്പോള്‍ ഏത്തയ്ക്കാപ്പത്തിന്റെ ആളാണല്ലേ. ഞാനുമതേ. എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം-നല്ല പഴുത്ത ഏത്തപ്പഴം കൊണ്ടുണ്ടാക്കിയ പഴംപൊരി-ഏത്തയ്ക്കാ ബോളി-ഏത്തയ്ക്കാ അപ്പം.
ആദിയണ്ണാ, സെമിനാരിണോഫ് കുറിയകൊറിയറിലയച്ചാല്‍ അണ്ണന്മാര്‍ കുപ്പി പൊട്ടാതെ ഇടിച്ച് സംഗതി പൊട്ടിക്കുമോ?
കൂകിപ്പായും വക്കാരീ,
വായിച്ചിരുന്നു. ആരെങ്കിലും 99 കമന്റിട്ടിരുന്നെങ്കില്‍ നൂറാമതായി ഞാനിടാമായിരുന്നു എന്നു വിചാരിച്ചിരുന്നിട്ടു് അങ്ങോട്ടെത്തുന്ന ലക്ഷണമില്ല. ഈ കുട്ട്യേടത്തി എന്നാ പണിയാ ഈ കാണിച്ചതു്? ആ പോട്ടേ...
സംഗതി ഉഗ്രന്‍. ഇനിയും വരട്ടേ ഇമ്മാതിരി സാധനങ്ങള്‍. എന്നുവച്ചു പഴയ രീതിയിലുള്ള തമാശകളും വേണ്ടെന്നു വെയ്ക്കേണ്ടാ.
എന്താ പറഞ്ഞതു്? കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിടത്തു നിര്‍ത്തിയിട്ടു് ഒന്നര മണിക്കൂറു കൊണ്ടു കണ്ണൂരു നിന്നു തിരുവന്തോരത്തെത്തുമെന്നോ? ഞങ്ങള്‍ പത്തനംതിട്ട ജില്ലക്കാര്‍ പിന്നെ ക്ഷൌരകര്‍മ്മത്തിനിരിക്കുകയാണെന്നു കരുതിയോ?
ഞങ്ങളു കൊടി പിടിച്ചു പാളത്തില്‍ നിന്നു ഒരടി മുകളിലോട്ടു മാറി പത്മാസനത്തില്‍ ലെവിറ്റേറ്റു ചെയ്തിരിക്കും - ഞങ്ങളുടെ ജില്ലയില്‍ സ്റ്റോപ്പു വേണമെന്നു പറഞ്ഞു്.
പണ്ടു ഫാസ്റ്റായി പൊയ്ക്കോണ്ടിരുന്ന പരശുരാമന്‍ പകല്‍ വണ്ടിയെ കാളവണ്ടിയെക്കാള്‍ സ്ലോ ആക്കിയതൊക്കെ ചരിത്രപുസ്തകത്താളുകള്‍ക്കിടയിലിരിക്കുന്ന മയില്‍പ്പീലിത്തുണ്ടുകളായി ഇപ്പോഴും വിലസുന്നതറിയില്ലേ ജപ്പാനിലെ കല്യാണരാമാ...
വളരെ നന്നായി എഴുറ്റിയിരിക്കുന്നു വാക്കാരീ...
പറ്റുന്നവര്‍ക്കൊക്കെ ഞാന്‍ അതു അയചു കൊടുത്തു..
സൂപ്പര്‍
ആരക്കുന്നം പേപ്പതി കൂടി നേരേ പിറവം – അതെന്‍റെ സ്ഥിരം റൂട്ടായിരുന്നല്ലൊ വാക്കാരി! ഷേര്‍ലി ബസായിരുന്നോ എന്നൊരു സംശയം. 90 പൈസ എസ്.റ്റി അടിച്ച് ഈ വഴിയെല്ലാം ഓടി എറണാകുളം മുതല്- മോനിപ്പള്ളി, കുര്യനാട് വരെ (1984 ലൊ മറ്റോ)
സീയെസ്സിന്റെ പാര ഞാനിന്നലെയേ കണ്ടതാ. (സീയെസ്സിനെ കണ്ടാല്‍ പറയൂല്ലാട്ടോ, ഇങ്ങനൊരു കൊലച്ചതി ചെയ്തു കളയുമെന്ന്). എന്നാല്‍ ശരി തുടങ്ങി ക്കളയാമെന്നു വച്ചപ്പോ, ബ്ലോഗ്ഗര്‍ സുരേഷ് ഗോപി സ്റ്റയിലില്‍, 'ഭാ... പുല്ലേ... ' എന്നു വിളിച്ചു. മൂന്നാലു ദിവസമായി ബ്ലോഗ്ഗറിനുച്ച കഴിയുമ്പോഴൊരു ജലദോഷവും തുമ്മലും.
ഹാവൂ..അങ്ങനെ നാല്‍പ്പത്താറായി കിട്ടി. ഇന്നു വെള്ളിയാഴ്ചയാ. ബ്ലോഗറിനു പനി വരാതിരുന്നാല്‍, എന്തെങ്കിലുമൊക്കെ ഓഫ്റ്റോപിക് പറഞ്ഞാളെകൂട്ടി, ഒരു ശ്രമം നടത്താമാരുന്നു. എന്തായാലും ഞാന്‍ ദാ, തുടങ്ങി വക്കാരി. എവടെ വരെ പോകുമ്ന്നൊരു പിടിയുമില്ല. ആ പോണടം വരെ പോകട്ടെ.
അല്ലാ, വക്കാരിയേ, ഇപ്പൊളാ ഓര്‍ത്തത്. ജപ്പാനിലെ റ്റ്രെയിനിലും നമ്മുടെ നാട്ടിലെ പോലെ ബാത്‌റൂമിന്റെ ഭിത്തികളില്‍ നല്ല 'ഒന്നാന്തരം' സാഹിത്യം, വിത് ലൈവ് ചിത്രങ്ങള്‍ ഉണ്ടോ ? വെര്‍തെ, ഈ അസുഖം ഇന്ത്യയില്‍ മാത്രം കണ്ടു വരുന്നതാണോന്നറിയാനാ. അമേരിക്കാവിലെ റ്റ്രെയിനില്‍ ഞാന്‍ ഇതുവരെ കേറീട്ടില്ല. അതുകൊണ്ടിവിടേം അതുണ്ടോന്നൊരു പിടിയുമില്ല.
വക്കാരിയേ, അതത്ര മോശം അല്ലല്ലോ? ചെറുതായൊന്നു മിനുക്കി, കുറച്ചുകൂടെ വിശദീകരിച്ചാല്‍ മതിയാവും എന്ന് തോന്നുന്നു..
എന്തു പറയുന്നു ലോകരേ?
ഉമേഷ്ജീയുടെ കമന്റിപ്പഴാ കണ്ടത്.. പാവം പരശുരാമന്‍.. അങ്ങോരുടെ പേര് ചീത്തയാക്കീന്ന് പറഞ്ഞാ പതീല്ലോ..
:)
ഹാവൂ, അങ്ങ്നെ അന്‍പതു തികഞ്ഞു. ഇനിയൊരന്‍പതു കൂടി. അതിമോഹം തന്നെ.
താര പറഞ്ഞതെന്റെയും മനസ്സിലിള്ള ഒരു മോഹമാണ്. മനസ്സിലുള്ള പൊട്ട സംശയങ്ങള്‍ പോലും ചോദിക്കാനൊരു വേദി. കാക്കതൊള്ളായിരം ബ്ലോഗിന്റെ കൂടെ ഒന്നു കൂടി വേണ്ടാന്നേ. നമുക്കു നമ്മുടെ ഗ്ലപ്പില്‍ പോയി ച്വാദിക്കാമല്ലോ.
ഓഫ്-ടാപ്പിക്കെന്നും പറഞ്ഞ് തുടങ്ങിയ ക്ലബ്ബില്‍ പോസ്റ്റുകളുടെ മായാ പ്രപഞ്ചം!! ഇപ്പത്തന്നെ 66 നോട്ടൌട്ട്!! ഇനി വേറെ എന്തിനാ ചോദ്യോത്തരം? കുഴി ഒന്ന് ആഴത്തില്‍ കുഴിച്ചാലും, പലത് ഒരുപാടുകാലം കുഴിച്ചാലും വെള്ളം കാണും..
അല്ലാ കുരിശുറാം എക്പ്രസ്സിന്റെ കാര്യം പറഞ്ഞപ്പോഴാ എക് കാര്യം ക്ലിക്ക് ചെയ്തത്. മാഗ്‌ലെവ് ട്രെയിന്‍ ഇന്ത്യയില്‍ ഇറങ്ങുമ്പോള്‍ "ധര്‍മ്മ പുത്രാ എക്സ്പ്രസ്സ്" എന്നു പേരിട്ടാല്‍ മതി. മൂപ്പരുടെ തേരല്ലേ നിലത്തു നിന്നും ഒരടി പൊങ്ങി സഞ്ചരിക്കുന്നത് (ഭഗവാനേ ഇത് ആറെസ്സെസ്സുകാരന്മാര്‍ കണ്ടാല്‍ നാളെ മുതല്‍ മാഗ് ലെവ് ആര്‍ഷഭാരതത്തില്‍ എന്ന പീയെച്ചിഡി നാളെ തുടങ്ങുമല്ലോ)
ഈ കുന്തത്തിനു എങ്ങനെ അന്നൌണ്‍സ് ചെയ്യും. സിഗ്നല്‍ ബ്ലോക്കാവുമ്പോ നമ്മടെ കോണ്‍സുലേറ്റിലെ ഐപ്പേട്ടന്റെ സ്പീഡുള്ള ഒരു ചേച്ചി മൈക്കില്‍ "വടാ വടേ.. പറോഠാമുഠേ" വിളികളുടെ സന്നിപാതത്തില്‍ നിപഞ്ജമാകുന്ന ഒരു നീളന്‍ അന്നൂൊണ്‍സ്‌മന്റ് തുടങ്ങും. "യാത്രികോം ക്രിപയാ പാലയ ശൌരേ. കനിയാ കുമ്രീ സേ ജമ്മു താവി ജാനേവാലേ ധരം പുത്ര് എക്‌സ്‌സ് പ്രസ്സ് ഗാഡീ ഊ മേരി മാ, ഗാഡി ദോ പോയെടീ.." (ഇപ്പോ റെക്കോര്‍ഡ് പ്ലേ ചെയ്യുകയാണെന്നും . ചൂരല്‍ ഡോകറ്റിനു പകരം സ്റ്റേഷന്‍ മാസ്റ്ററുടെ ഉടുക്കാക്കുണ്ടി കൊച്ചുങ്ങള്‍ പിലാറ്റുഫോറത്തില്‍ നിന്നു റ്റാറ്റാ വീശി കാണിക്കുകയാണെന്നും പറയപ്പെടുന്നു)
ഏടത്തീ, ട്രെയിനെഴുത്ത് വലിയ കലയാത്രേ അമേരിക്കയില്‍. ട്രെയിനേലെഴുത്തുകാരുടെ അമേരിക്കന്‍ അസ്സോസ്സിയേഷന്‍ അവരുടെ ചില വര്‍ക്കുകളുടെ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍, വെല്ലുവിളികള്‍, അത്യാഹിതങ്ങള്‍ എന്നിവ ഈ സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
http://www.graffiti.org/trains/index.trains.htmlധൈര്യമായിട്ടു പോകാം ഏ സര്‍ട്ടിഫികേറ്റ് പടങ്ങളൊന്നും കൊടുത്തിട്ടില്ല. വണ്ടിയേലെഴുതാന്‍ പോയി പണ്ടാരടങ്ങിയ റോബിന്‍ ഫെര്‍നാണ്ടസിന്റെയും സഹ രക്തസാക്ഷിയുടേയും ചരമ പത്രവും സ്കാന്‍ ചെയ്തിട്ടിട്ടുണ്ട്.
കുറ്റിയേട്ടത്തി വണ്‍ കമന്റിട്ടാല്‍ ഞാന്‍ നാലെണ്ണം എന്നാണു എന്റെ കണക്കു..അതൊണ്ടു..
വക്കാരിയമ്മാവാ...ഡോണ്ട് വറി....
പിന്നെ ട്രെയിനില്‍ പോവുംബോള്‍ പൊതിഞ്ഞു കൊണ്ടാവാന്‍ ഇച്ചിരെ കപ്പപുഴുക്കു എന്റെ ഇഞ്ചിമാങ്ങായില്‍ ഉണ്ടെ...
സോറി,കുട്ട്യേടത്തി ആയി വായിക്കന്‍ അപേക്ഷ.
താരേ, ക്ഷമിക്കൂല്ലാ..ക്ഷമിക്കൂല്ലാ, ക്ഷമിക്കൂല്ലാ...
(ഇനി താര ഒന്നൂടി വന്നു പ്ലീസ് ക്ഷമിക്കുമോന്നു ചോദിക്കണേ. എങ്ങനെയെങ്കിലും ഈ പോസ്റ്റില്‍ ഒരു 100 തെകയ്ക്കാന്‍ വേണ്ടിയുള്ള എന്റെ കഷ്ടപ്പാടു താര മനസ്സിലാക്കുമല്ലോ. ഇല്ലെങ്കില്‍ പിന്നെ കുട്ട്യേടത്തി വാക്കു പറഞ്ഞാല്‍ പാലിക്കത്തവളാണെന്നിവിടെ പാണന്മാര്‍ പാടി നടക്കും. :)
എന്റെ താരേ, ഇതിനൊക്കെ എന്തിനാന്നേ ക്ഷമ ചോദിക്കണേ ? അമ്മൂട്ടിയെ ഞാന്‍ അപ്പോ തന്നെ സേവ് ചെയ്തു വച്ചല്ലോ. ചുന്തരിയെ കാണണമ്ന്നു തോന്നുമ്പോ ഒക്കെയെനിക്കു കാണാം. അമ്മൂട്ടിക്കു സുഖാണല്ലോ ല്ലേ.
ഈ എല്‍ജി പെണ്ണു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും. ഞാനിന്നലെ വൈകിട്ട് എല്ലും കപ്പയും ഉണ്ടാക്കിയല്ലോ. ഇനി നാളെ ഉണക്കു കപ്പയും ഉണ്ടാക്കും. ഹായ് ഹായ്.. ചക്കപുഴുക്കു മാത്രം ഇനി ഏതു കാലത്താണാവോ തിന്നാന്‍ പറ്റുക ? രേഷ്മയോടെനിക്കു കുശുമ്പാ. നാട്ടില്‍ പോണതു ചക്കയുള്ള സമയത്താണല്ലോ. ഞങ്ങളടുത്ത വര്‍ഷം പോയാലും വല്ല നവമ്പര്‍ ഡിസമ്പറിലായിരിക്കും.
(ഈ എല്ലും കപ്പയും എല്ലാ നാട്ടിലുമൊക്കെ ഉണ്ടോ ആവോ ? കള്ളുഷാപ്പിലൊക്കെ കപ്പ ബിരിയാണി എന്ന പേരില്‍ കിട്ടുമെന്നു കേട്ടിട്ടുണ്ട്. കള്ളു ഷാപ്പിലെ പോട്ടി എന്ന സാധനം മാത്രേ കഴിച്ചു പരിചയമുള്ളൂ)
അപ്പോ അന്നമ്മച്ചിയെ കൊന്ന 'താര'കാസുരേ( ദേ :) :) :) :) ഇത്രയും സിംബലുണ്ട്, പോരെങ്കില്‍ വക്കാരി ഇനിയും ഇട്ടുതരും) ഈ പ്രിയ എന്ന ബ്ലോഗറും താരയും തമ്മിലെന്തെങ്കിലും ബന്ധം. താര ബ്ലോഗുകള്‍ ഡിലിറ്റിയപ്പോഴൊക്കെ പ്രൊഫൈലില്‍ ക്ലിക്കിയാല്‍ അവിടേക്കു ചെല്ലുമായിരുന്നു. വെറുതേ ഒരു സംശയം ചോദിച്ചതാ...
എനിക്കും വാക്കു പാലിക്കണം.. വക്കാരീ.. വട മാറ്റി ഏത്തക്ക അപ്പം എങ്ങാനും ആക്കിയാല്‍... ശുട്ടിടുവേന്‍...
കുട്ടിയേടത്തീ.. എല്‍ ജി എന്തോ പറഞ്ഞു
എന്നാല്‍ പിന്നെ താരയോടു തന്നെ ഒരു സംശയം ചോദിക്കട്ടേ. 'അന്നമ്മച്ചി' യെ വായിച്ചതില്‍ നിന്നും, അമേരിക്കാവിലും ഇംഗ്ലണ്ടിലും കാര്യങ്ങളൊക്കെ ഒരുപോലെയാണെന്നു പുടി കിട്ടി. അമേരിക്കന്‍ സ്പെസിഫിക് സംശയമാണേ. താരക്കു മാത്രമല്ല, പെണ്മക്കളുള്ള ആര്‍ക്കു വേണമെങ്കിലും സഹായിക്കാം.
ഇനി ചോദ്യത്തിലേക്ക്. അമേരിക്കയില്‍ കാതു കുത്തിയാല്‍, നാട്ടില്‍ ചെന്നു നാട്ടിലെ സ്വര്‍ണ്ണ കമ്മല്‍ ഇടാന്‍ പറ്റില്ല എന്നു കേള്‍ക്കുന്നു, ശരിയാണോ ? നാട്ടിലെ കമ്മലിന്റെ തണ്ടിനു ഭയങ്കര കട്ടിയല്ലേ. ഇവിടുത്തെ കമ്മല്‍ ചെറുതായതു കൊണ്ടു തീരെ ചെറിയതായിട്ടാണു കുത്തുന്നതെന്നും, അപ്പോള്‍ നാട്ടിലെ കമ്മല്‍ ഇടാന്‍ വേണ്ടി വീണ്ടും കുത്തേണ്ടി വന്നുവെന്നുമൊക്കെ ഒന്നു രണ്ടു പേര്‍ എന്നെ പേടിപ്പിച്ചു. ഇതിലെന്തെങ്കിലും കാര്യമുണ്ടോ ?
പെണ്മക്കളുള്ള ഇളേടച്ഛനറിയുമോ ആവോ ? ഉമേഷ്ജിക്കെന്തായാലും അറിയില്ല. പാപ്പാനു പേണ്ണോ ആണോന്നൊരു പിടിയുമില്ല. ഗൌരിക്കുട്ടിയുടെ കാതിവിടെ ആണോ ആവോ കുത്തിയത് ? പവിത്രയുടെ നാട്ടിലാത്രേ കുത്തിയത് . ബിജു വര്‍മ്മക്കറിയില്ലെങ്കിലും വീണ ചേച്ചിക്കറിയുമായിരിക്കും. ആരെങ്കിലും പറഞ്ഞു തരൂ.
haavoo... arupathileththichchu.
ഈ മഞ്ചിത്തേട്ടനു എന്തിന്റെ സൂക്കേടാ..ആ പാവം പെങ്കൊച്ചു പ്രിയയൊ,പ്രിയംവദയോ,
സുമിത്രയോ ഒക്കെ ആവട്ടെ എന്നു..എന്തെങ്കിലും കാരണം കൊണ്ടായിരിക്കുമല്ലൊ,അതു പാവം അതെല്ലം എടുത്തു കളഞ്ഞതു,ഉടനെ പോയി അതിന്റെ പ്രൊഫൈലില്‍ നോക്കി,ഇനി അതരാ..ഇതരാ എന്നൊക്കെ ഡൌട്ട് ചോദ്യം..
ഹി!ഹി!ഹി!..ഞാനൊന്നും വടിയക്കാന്‍ നോക്കിയതാണെ... പ്ലീസ് ദേഷ്യപ്പെടരുതു..
കുട്ട്യേടത്തി.. ഞ്ങ്ങളും കപ്പയും എല്ലും ഉണ്ടാക്കും..കുട്ട്യേടത്തി എന്തു എല്ലാണു ഉപയോഗിക്കുക? ഞാന്‍ ഓക്സ് ട്ടെയില്‍ ആണു മേടിക്കുക.. ഞാന്‍ ഒരു ദിവസം അതു ഉണ്ടാക്കി പോസ്റ്റാം.. എല്ല്ലാ കപ്പ റെസിപ്പിയും എനിക്കു ബ്ലോഗണ്മെന്നുണ്ടു...
അയ്യോ കുട്ട്യേടത്ത്യേ... സഞ്ജീവിനെപ്പോലെ ഞാനുമൊരു മാപ്പുബ്ലോഗിടണോ... ചുമ്മാതാണേ... മതീന്ന്... ഛേ.. എനിക്ക് നാണമാകുന്നു...
(എന്നാലും നിങ്ങളെയൊക്കെ ഇവിടിങ്ങിനെ, എന്റെ കുടിയില്‍, ഇങ്ങിനെ ചിരിച്ചും കളിച്ചും... നല്ല രസം.....)
താര പറഞ്ഞത് നല്ലൊരു ഐഡിയായാ. പക്ഷേ ക്ലബ്ബിലാണെങ്കില്‍ അടുക്കളക്കാര്യവും കൊച്ചിന്റെ കാര്യവും കൊച്ചിന്റച്ഛന്റെ കാര്യവും രാഷ്ട്രീയവും കലയും കൊലയും കായികവും കായവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ചോദ്യങ്ങളൊക്കെ കടലില്‍ കലക്കിയ കായമായിപ്പോവില്ലേ. ഒരു പുതിയ ബ്ലോഗ് ചോദ്യോത്തര പംക്തിക്ക് മാത്രമായി നല്ലതായിരിക്കും. കണ്ടന്‍ പൂച്ചയ്ക്ക് ഒരു കുഞ്ഞുമണി പാലാമാണി കെട്ടുവോ?
ഉമേഷ്‌ജിയേ, ഉമേഷ്‌ജി പാളത്തില്‍ ലെവിറ്റേറ്റു ചെയ്ത് പത്മാസനത്തിലിരിക്കുന്ന സീനോര്‍ത്ത് ചിരിച്ചൂപ്പാടു വന്നു. അങ്ങിനത്തെ സീനുകള്‍ എത്ര പ്രാവശ്യമാ എറണാകുളം സൌത്ത് സ്റ്റേഷനടുത്ത് രാവിലെയും ആന്ധ്രാ-തമിഴ്‌നാട് ഏരിയായില്‍ ഏതുനേരവും നല്ല സുഗന്ധങ്ങളുടെ അകമ്പടിയോടെ കണ്ടിരിക്കുന്നത്. എന്തായാലും ഉമേഷ്‌ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് മങ്കിലിവിന് തിരുവല്ലായിലും ചെങ്ങന്നൂരും ഓരോ സ്റ്റോപ്പ് വീതം ഫ്രീയായിട്ട്. സ്പീഡ് പത്തുകിമീ വെച്ച് കൂട്ടി നമുക്ക് സമയമൊക്കെ ഓക്കേയാക്കാമെന്ന്.
ശനിയണ്ണോ വിക്കിവിക്കി വിക്കിയിലിടുന്ന കോഴ്സ് എവിടെക്കിട്ടും. പണ്ട് ഹെഡ്‌മാഷും പെരിങ്ങോടരുമൊക്കെ വിശദമായി വിശദീകരിച്ചതാ, പക്ഷേ ഉറങ്ങിപ്പോയി.
ദേവേട്ടോ അതു കലക്കി. പണ്ട് ഇതുപോലൊരു ആനയൌണ്‍സ്മെന്റ് വന്നപ്പോളല്ലിയോ പഞ്ചായത്ത് പ്രസിഡന്റ് പ്ലാറ്റുഫോമീന്നിറങ്ങി പാളത്തേല്‍ നിന്നത് (“യാത്രിക്കണ്ണന്‍ കരിപ്രയാ ധ്യാനം കീജിയേ, ഷൊരണ്ണൂരു സേ ട്രിവേന്‍ഡ്രം ജാനേവാലീ ഷൊരണൂര്‍ ട്രിവേന്ത്രന്‍ വേണാഡെക്സ്‌പ്രസ്സ് ഥോഡീ ഹീ ദേര്‍ മേം ഏക് നമ്പ്ര് പിലാറ്റുഫോറം മേം ആയേംഗി” എന്നു കേട്ടതും പഞ്ചായത്ത് പ്രസിഡന്റ് പ്ലാറ്റുഫോറത്തില്‍നിന്ന് ചാടി പാളത്തില്‍, “കേട്ടില്ലേഡാ, വണ്ടിയിപ്പോള്‍ പ്ലാറ്റുഫോറത്തിലേട്ട് വരുമെന്ന്”-നേരത്തേ ഒന്നു പറഞ്ഞതാ). ട്രെയിന്‍ കല കാണണമെങ്കില്‍ നമ്മുടെ കേക്കേയും, പരശൂം, വേണാഡും തന്നെയടിപൊളി.
പിന്നെ എല്‍ജീം കുട്ട്യേടത്തീം.... നടക്കട്ട് നടക്കട്ട്.
അപ്പോ കുട്ട്യേടത്ത്യേ, ചുമ്മാ പറഞ്ഞതാ കേട്ടോ. എനിക്ക് കുഴപ്പമൊന്നുമില്ലാന്ന്. അടുത്ത പോസ്റ്റില്‍ നൂറാക്കിത്തന്നാമതീന്ന്...
ഹെനിക്കു വയ്യ... ബിന്ദൂം കുട്ട്യേടത്തീം എല്‍ജീം താരേം എല്ലാരും കൂടിയാല്‍ പിന്നെ നൂറെപ്പോള്‍ കഴിഞ്ഞെന്നു ചോദിച്ചാല്‍ മതി. ഈശ്വരാ, ഇതവസാനം കലേഷിന്റെ കല്ല്യാണബ്ലോഗുപോലെങ്ങാനുമാകുമോ? ദേ എനിക്ക് പിന്നേം ചമ്മല്‍ വരുന്നു.
കെ. ഏടത്തീ, അപര്‍ണ്ണേടെ കാത് ഇവിടെ യു എസില്‍ത്തന്നെയാണു കുത്തിച്ചത്. നാട്ടില്‍ നിന്നും വാങ്ങിയ കമ്മലുകളും അവള്‍ക്കുണ്ട് എന്നാണെന്റെ ഓര്‍മ്മ (ചെറിയ റിംഗ് ടൈപ്പ്). ഞാന്‍ ഒന്നുകൂടി ഉറപ്പിക്കാം വീട്ടില്‍ച്ചെന്നിട്ട്. കുട്ട്യേടത്തി പറഞ്ഞ കാര്യം ഞാനിതേവരെ കേട്ടിട്ടില്ല.
വക്കാരിയേ, ആഞ്ഞു പിടിച്ചിട്ടും അറുപത്തിരണ്ടിലെത്തിയതേയുള്ളൂ.
ഇനി എന്തായാലും ഞാന്‍ പോയി കഴിച്ചു വരട്ടെ. ഇന്നു പന്ത്രണ്ടു മണിക്കു ജര്‍മനിയുടെ കളിയല്ലേ ? അതുമിച്ചരെ കണ്ട്, വിശാലമായിട്ടു ചോറുണ്ട് പതുക്കെ വരാം. അപ്പോഴേക്കുമാരെങ്കിലുമൊക്കെ എന്തരെങ്കിലുമൊക്കെ ഇട്ടാല്‍, ബ്ലോഗ്ഗറിന്റെ തുമ്മല്‍ ഉണ്ടാവാതിരുന്നാല്‍, ഒരെഴുപതില്‍ എത്തുമാരിക്കും.
ദൈവമേ...എന്റെ വാക്കും പഴയ ചാക്കുമെന്നൊക്കെ ഇനി കേള്‍ക്കേണ്ടി വരും. വാക്കല്ലേ വക്കാരി മാറ്റാന്‍ പറ്റുള്ളൂ. ഹല്ല പിന്നെ..
ഛേ...എന്റെ വക്കാരി മണ്ടാ...ഇത്രോം വല്യോരു കമന്റ്, ഒരു മൂന്നെണ്ണമാക്കി മുറിച്ചിടണ്ടേ. എല്ലാംകൂടി ഒന്നാക്കി ഇട്ടുകളഞ്ഞു മരമണ്ടൂസ് .ഛെ..കളഞ്ഞു.
പാപ്പാനേ, നന്ദി, വീട്ടില്‍ പോയി ഉറപ്പിച്ചിട്ട്, മറുപടി ഇവിടെ തന്നെ ഇടണേ. എന്റെ അഭിമാനത്തിന്റെ പ്രശ്നമാ :)
അല്ലാ ഇപ്പം എത്ര കമന്റായി?
കുട്ട്യേടത്തിയേ, സാഹസമൊന്നും കാട്ടരുതേ. എല്ലാവരേയും പോലെ എനിക്കുമുണ്ടായിരുന്നു പാര വക്കാനുള്ള ആഗ്രഹം. വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അതിനനുവദിച്ചില്ല. ഇന്നലെ ഒരവസരം കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടു പോയി.
68.. 68.. 68..
എന്നാലും എന്റെ വട..
:(
കുട്ട്യേടത്ത്യേ, എനിക്ക് ചിരിയടക്കാന്‍ പറ്റുന്നില്ല. പോട്ടെന്ന്... പഴംചാക്കാണോന്ന് .... പക്ഷേ, വാക്ക്, അതോക്കേന്ന്..
ബിന്ദൂന് വടതന്നെ വേണമെന്നാണല്ലോ... വട ശുട്ടെടുക്കണമല്ലോ.
ദേ കളി തുടങ്ങി കേട്ടോ....
ദേ ദേ ഖ്വാണ്ടിറ്റിക്കല്ല ഖവാലക്കുറ്റിക്കാ നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നാ...
ഇന്നു രാവിലെ എഴുന്നേറ്റു കണ്ണും തിരുമ്മി നോക്കിയപ്പോഴാ സീയെസ്സിന്റെ റിമൈന്‍ഡര്‍ കണ്ടത്. ഇത്രയ്ക്കങ്ങാകുമെന്ന് ഓര്‍ത്തില്ല.. :) ഇനിയേതായാലും അടുത്തതിന് ഒരു ഇരുന്നൂറിന്റെ ഓഫര്‍............
ഓരോ പ്രാവശ്യവും പബ്ലിഷ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുതിയനൊരുവന്‍. ബിന്ദൂ, ഏത്തയ്ക്കാപ്പം നമ്മുടെ ദേശീയ ഭക്ഷണമല്ലേ... വടതന്നെ വേണമെന്നാണേല്‍ വഴിയുണ്ടാക്കാം. എന്നാലും ഒന്നുകൂടിയൊന്ന് ആലോചിച്ച് നോക്ക്. ഒരു വലിയ തീരുമാനമല്ലേ. എത്ര പേരേ ബാധിക്കുന്നതാ. പെട്ടെന്നിങ്ങനെ എടുത്തുചാടി നമ്മളോരോന്ന് ചെയ്ത്. ഒന്നുകൂടി മനഃസമാധാനത്തോടെ ഒന്നാലോചിക്ക്.. എന്നിട്ടും വടതന്നെ വേണമെന്നാണെങ്കില്‍... പിന്നെ... എന്തു ചെയ്യാന്‍... :)
ദേവേട്ടാ, ഇതും കൂട്ടി അറുപത്തൊമ്പത്... കുട്ട്യേടത്തീടെ ഡെഡിക്കേഷനുമുന്‍പില്‍ ഒരുമിനിറ്റ് നമിക്കട്ടെ.
ഒഹ്! ഇനി ചോദ്യം ചോദിക്കന്‍ ബ്ലൊഗുണ്ടെങ്കില്‍ അതു ഞാന്‍ തന്നെ തുടങ്ങുന്നതാ നല്ലത് എന്നു തോന്നുന്നു..എനിക്കു തന്നെ തോന്നി തുടങ്ങിയിട്ടുണ്ടു ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റവും ചോദ്യം ചോദിക്കുന്നതു ഞാന്‍ ആണു എന്നു..പക്ഷെ എന്തു ചെയ്യാം? ചോദിച്ചു കഴിയുംബൊഴണു വേണ്ടായിരുന്നു എന്ന തോന്നണെ..പിന്നെ ഞാന്‍ ഫുള്‍ കണ്ട്രോളില്‍ ഇട്ടിട്ടാണു ഇത്രേം ചോദ്യങ്ങള്‍ കുറവു.....
ഹായ്... കോസ്റ്റോറിക്കാ ഒന്നടിച്ചു. ഇപ്പോള്‍ ഒന്നേ ഒന്ന്...
ഹാഫ് ടൈം.. ജര്‍മ്മനി മുന്നില്‍ - 2-1
അല്ലാ, ഇപ്പോത്രേമായി? 74?
വക്കരിച്ചേട്ടാ,
പോസ്റ്റിയ ദിവസം ഞാന്‍ നോക്കിയപ്പോള്‍ കുറെ വാക്കുകള്‍ എന്നെ കളിയാക്കുന്നതു പോലെ തോന്നി...ഉമേഷ്ജിയൂടെ ഗുരുകുലത്തിന്‍റെ മതിലിനു മുകളിലൂടെ എത്തിനോക്കുന്നതു പോലെ..ഒന്നും മനസ്സിലായില്ല(കുന്നിക്കുരു എന്നലെന്ത്?...ഗുരു കാണില്ലെന്ന വിശ്വാസത്തോടെ..)...കാരണം എന്‍റെ അറിവിന്‍റെ വ്യാപ്തി തന്നെ...അതുകൊണ്ട് അന്ന് വായിച്ചില്ല....
ഇപ്പോ വായിച്ചു...എല്ലാം പിടികിട്ടി...ഇതൊക്കേയാണെഴുതിയതെങ്കില്‍ ഞാന്‍ അന്നു തന്നെ കമന്‍റിയേനേ...ബ്ലോഗില്‍ വന്നതില്പിന്നെ എനിക്ക് വിവരം കൂടിയിട്ടുണ്ട്...
പിന്നെ എനിക്കൊരു ആഗ്രഹം...അത്യാഗ്രഹം എന്നൊന്നും പറയരുത്....
ആ ട്രൈനിലുന്നു കേറണം...
എന്തെങ്കിലും വഴിയുണ്ടോ?...
സെമി
ഹാഫ് ടൈം കഴിഞ്ഞു. കോസ്റ്റോറിക്കന്‍ ഇപ്പോ ദേ ഒരു ചാന്‍സ് കൊണ്ടുക്കളഞ്ഞു.
ഹ..ഹ.. സന്തോഷേ...
വക്കാര്യേ, സ്കോര്‍ എന്തായി? ആപ്പീസില്‍ നിന്ന് സൈറ്റ് സ്ലോ....
3-2 ശനിയാ. ജര്‍മനി മൂന്ന്. കോസ്റ്ററിക്ക 2
3 : 2
കളി കഴിഞ്ഞോ?
ഹാവൂ, പുരോഗതിയുണ്ട്. എണ്‍പതു കടന്നു.
അങ്ങനെ ലോക കപ്പിലെ ആദ്യ ഗോള്‍ മിസ് ചെയ്തു, വീട്ടിലെത്തിയപ്പോഴേക്കും. എന്നാലും കോസ്റ്റാറിക്കയുടെ മറു ഗോളും, ജര്‍മനിയുടെ രണ്ടാം ഗോളും കണ്ടു. ഞാന്‍ തിരിച്ചിറങ്ങാന്‍ കാത്തിരുന്നു, നാലും അഞ്ചും ഗോളുകള്‍ വീഴാന്‍. :(
താരേ, വക്കാരിയുടെ മുറ്റത്തായതു കൊണ്ടു നമുക്കിവിടെ സര്‍വ സ്വാതന്ത്ര്യത്തോടെ കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കാം.
വഴിപോക്കാ, എനിക്കുമറിയാമല്ലോ.
മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകള്‍,
പതിന്നാലിന്നറു ഗണം
പാദം രണ്ടിലുമൊന്നു പോല്‍,
ഗുരു ഒന്നെങ്കിലും വേെണം
മാറാതോരോ ഗണത്തിലും
നടുക്കു യതി, പാദാദി
പ്പൊരുത്തമിതു കേകയാം.
ഹോ..എന്റെ ഒരോര്‍മ ശക്തിയേ.
ജര്‍മ്മനി നാലാമത്തെ ഗോളും അടിച്ചിരിക്കുന്നു...
ഹാഫ് ടൈം വരെ ഞാനും കണ്ടു.. അതിനു വേണ്ടി ഊണിന്നു സ്പോര്‍ട്സ് ബാറിലാക്കി.. നല്ല ഉഗ്രന്‍ ഗോളായിരുന്നു ആദ്യത്തെ.ആ ഷോട്ടിങ്ങനെ വളഞ്ഞ് മൂലക്ക് കേറണ കാണാന്‍ എന്തായിരുന്നു ഭംഗി!!!
കോസ്റ്ററിക്കയുടെ മറുപടി ഗോള്‍ ഓഫ് ആണെന്നും അല്ലെന്നും പറഞ്ഞ് രണ്ടു കൂട്ടം ആള്‍ക്കാര്‍ തര്‍ക്കിക്കുന്നു.. കോസ്റ്ററിക്ക ഗോളടിച്ചതും പബ് ആകെ ഇളകി മറിഞ്ഞു.. അമേരിക്കയില്‍ ഇതിനിത്രേം പ്രചാരം ഉണ്ടെന്നറിഞ്ഞില്ല..
ഫ്രിങ്ങ്സ് നാല്‍പതു വാര ദൂരെ നിന്നടിച്ച തകര്‍പ്പന്‍ ഗോളായിരുന്നു, ജര്‍മനിയുടെ നാലാം ഗോള്‍ എന്നു കെട്ടിയോന്‍ പറയുന്നു.
ഹോ, ഈ വേള്‍ഡ് കാപ്പില്ലാരുന്നെങ്കില്‍, ഞാനിതു നൂറിലെത്തിക്കാന്‍ കഷ്ടപ്പെട്ടേനേ. :)
അങ്ങിനെ ജര്‍മനി ജയിച്ചു കയറി .
കളി കഴിഞ്ഞു. ജര്‍മനി ജയിച്ചു. 4-2
ദൈവമേ, ഇനി യെന്തെഴുതി ഇതു 100 തെകയ്ക്കും. എല്ലാ വൃത്തങ്ങളുടേയും, അലങ്കാരങ്ങളുടേയും ലക്ഷണം പറഞ്ഞു നോക്കാം
കോസ്റ്ററിക്കയുടെ ഡിഫന്‍സ് വെള്ളം കുടിക്കുന്നതു കാണുമ്പോ വിഷമം തോന്നി.. ഇവടെ കോസ്റ്ററിക്കന്‍ ഫാന്‍സാ കൂടുതല്‍.. ഇവിടാര്‍ക്കും ജര്‍മ്മന്‍ കാരെ ഇഷ്ടമല്ലല്ലോ?
കുട്ട്യേടത്തിയേ
എന്നെ മൈന്റ് ചെയ്യൂ... കപ്പേടെ കൂടെ എന്തു എല്ലാണു ഇടുന്നേ എന്നു പറ....
അയ്യോ കരയല്ലേ എല്‍ജി. ഇത്രെം കട്ടകളുള്ള ഈ കീ ബോര്‍ഡിന്റെടക്കെന്റെ ഈ പത്തു വിരലൊന്നോടി എത്തണ്ടേ ? (അതും ഞാനാണെങ്കില്‍ രണ്ടു വിരല്‍ റ്റൈപ്പിങ്ങാ. റ്റൈപ് പഠിക്കാത്ത കൊണ്ടുള്ള കുഴപ്പം. സായിപ്പെങ്ങാനും അടുത്തു വന്നു നിക്കുമ്പോള്‍ റ്റൈപ് ചെയ്യാന്‍ നാണമാകുമെനിക്ക്. മാനം കപ്പലു കേറും :((
അങ്ങനെ പ്രത്യേകിച്ച് വേറെ എല്ലു മേടിക്കാറില്ല, ഡാര്‍ലിംഗ്. ശനിയാഴ്ച ബീഫ് നുറുക്കുമ്പോള്‍, അതില്‍ എല്ലുണ്ടെങ്കില്‍, അതെടുത്തു ഫ്രീസറില്‍ വയ്ക്കും. അതു പിന്നെ ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍, കപ്പയില്‍ വീണ് എല്ലും കപ്പയുമാകും. സിമ്പിള്‍. അല്ലാതെ ഞങ്ങള്‍ക്കു രണ്ടെണ്ണത്തിന് ഒരു നേരം തിന്നാന്‍, നാലു കഷണം കപ്പയുടെ കൂടെ ഇടാന്‍ വേറെ എല്ലു മേടിക്കണ്ട ആവശ്യം വന്നിട്ടില്ല.
ഇനി പോയി എല്‍ജിയുടെ കപ്പപുഴുക്കു കാണട്ടെ. ഇന്നൊരു നൂറു തികയ്ക്കല്‍ യജ്ഞം കാരണം സമയം കിട്ടിയില്ല. കണ്ടിട്ടിവിടെ തന്നെ കമന്റാം കേട്ടോ.
G, കുട്ട്യേടത്തീ (എല്ലൂരി കുട്ട്യേടത്തി കപ്പയിലിട്ടെന്ന് പറയണ കേട്ടു)
എന്നെ മര്യാദക്കു ജീവിക്കാന്‍ സമ്മതിക്കില്ല ല്ലേ? അധികം ഈ വക കാര്യങ്ങള്‍ പറഞ്ഞാ രണ്ടാളും കിടപ്പ് കിടപ്പു മുറീന്ന് മാറ്റണ്ടി വരും ട്ടാ..
കുട്ട്യേടത്തി ഫുഡ് ബോള്‍ കാണുവാണെങ്കില്‍ എന്നാല്‍ ഞാനും കണ്ടു കളയാം എന്നു വെച്ചു ടി.വി ഓണ്‍ ചെയ്തു...അപ്പൊ ഏതാണ്ടൊക്കെ ഭാഷയില്‍ എന്താണ്ടൊക്കെ പറയുന്നു..ഇനി ഈ കളിനടക്കുന്ന സ്ഥ്ലത്തും കണൂറ് ഭാഷയാണൊ എന്നു കരുതി കുറേ നേരം അന്തം കുത്തി ഇരുന്നതും കുറേ പേരു വീഴുന്നതും ഓടുന്നതും അല്ലാണ്ടു ഒന്നും മനസ്സിലായില്ല..ഞന്‍ പിന്നെ എന്റെ ത്രിലോക ജ്ഞാനം കാണിക്കാന്‍ കെട്ടിയോന്‍സിനെ വിളിച്ചിട്ടു പറഞ്ഞു..
ദാണ്ടെ,ജര്‍മന്‍ ഭാഷയില്‍ അവരു എന്താണ്ടൊക്കെ പറയുന്നു എന്നു.
ഉടനെ മറുതലക്കല്‍ നിന്നു..”എന്റെ പൊട്ടികെട്ടിയോളെ, അതു സ്പാനിഷ് ചാനല്‍ ആണു” ഹൊ! ഇനി എനിക്കീ നാണക്കേടു മാറ്റാന്‍ എന്തു ചെയ്യും? വക്കാരിചേട്ടന്റെ ട്രെയിനിനെങ്ങാനും തല വെച്ചാലൊ?
ചില കാര്യങ്ങള്‍ ശരിയായ രൂപത്തില്‍ കാണാന്‍ ബുദ്ധിമുട്ടാണു്. യാദൃച്ഛികം, പുച്ഛം എന്നീ വാക്കുകളിലെ “ച്ഛ”യെ “ശ്ച”യാക്കുന്നവരില്‍ നമ്മുടെ ദേവഗുരു വരെ ഉള്‍പ്പെടും. അച്ഛനെ ആരും അശ്ചനാക്കില്ല എന്നു കരുതട്ടേ :-)
അതുപോലെയുള്ള ഒന്നാണു് ഉപമയുടെ ലക്ഷണം.
ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമയാമതു്
എന്നതിനെ
ഒന്നിനോടൊന്നു സാദൃശ്യം
ചൊന്നാലുപമയാമതു്
എന്നാണു പല ഗൈഡുകളിലും കാണുന്നതും പലരും പഠിക്കുന്നതും പഠിപ്പിക്കുന്നതും.
എന്നാല്‍ പലര്‍ക്കും (മലയാളാദ്ധ്യാപികയായിരുന്ന, എന്റെ അമ്മയ്ക്കു പോലും) അറിയാത്ത മറ്റൊരു കാര്യമുണ്ടു്. കേകയുടെ ലക്ഷണം ഏ. ആര്‍. രാജരാജവര്‍മ്മ നല്‍കിയതു്
മൂന്നും രണ്ടു രണ്ടും മൂന്നും....
എന്നാണു്
മൂന്നും രണ്ടും രണ്ടും മൂന്നും....
എന്നല്ല.
(ഞാന്‍ ഇതറിഞ്ഞതു് ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷമാണു്. ഇതു് ശരിയായ രൂപത്തില്‍ “വൃത്തമഞ്ജരി”യിലല്ലാതെ ഒരിടത്തും ഞാന്‍ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.)
പിന്നെ 2+2 = 2x2 ആയതുകൊണ്ടു്, മലയാളത്തില്‍ പറഞ്ഞാല്‍ രണ്ടും രണ്ടും ചേര്‍ന്നാലും രണ്ടു രണ്ടു ചേര്‍ന്നാലും രണ്ടിനു രണ്ടല്ലാത്തതുകൊണ്ടു്, രണ്ടും അര്‍ത്ഥം ശരിയാണു് - 3, 2, 2, 3, 2, 2 എന്നിങ്ങനെ 14 അക്ഷരത്തിനു് ആറുഗണം വേണമെന്നും അതിലോരോ ഗുരു വേണമെന്നും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്കൂള്‍പ്പിള്ളേര്‍ പദ്യപാരായണത്തിനു കീച്ചുന്നതുപോലെ
കണ്ണുകാ..ള്‍ നിറാ..ം മങ്ങീ.. കാതുകാ..ള്‍ കേളാതായി..
എന്നു വേണം കേക ചൊല്ലാനെന്നു്.
കുട്ട്യേടത്ത്യേ, വിഷയമായില്ലേ. പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും തെറ്റുകളേപ്പറ്റി എഴുതെന്നു്.. അല്ലെങ്കില്‍ കൂട്ടിയാലും ഗുണിച്ചാലും ഒന്നു തന്നെ കിട്ടുന്ന സംഖ്യകളെപ്പറ്റി...
പാവം വക്കാരീടെ ഒരു ആഗ്രഹമല്ലേ...
ഇതാ ഇപ്പോ നന്നായേ..
കസ്തൂരിമാന്‍ കസ്തൂരി തപ്പുന്നപോല്‍
യെല്‍ജീയിതാ എല്ലു തപ്പുന്നു :) :)
ഇത്ര വേഗം 94 ആയോ?? ശ്ശേ.. സ്പോര്‍ട്സ് കഴിഞ്ഞോ?? അതൊന്നു കഴിയാനായി ഇരിക്കുക ആയിരുന്നു ഞാന്‍.. എന്നാല്‍ പിന്നെ 200 എത്തിച്ചാലൊ നമുക്ക്?? വക്കാരി എവിടെ പേടിച്ചു മുങ്ങിയോ??/
സാരല്ല, ശനിയാ. ഡബ്ബിള്‍ ബെഡ്‌റൂം അപ്പാര്‍റ്റ്‌മെന്റാ ഞങ്ങളുടെ. ഒന്നിപ്പോള്‍ ഹന്നയുടെ പ്ലേറൂമാ. അവടെ അഡ്ജസ്റ്റ് ചെയ്യാമെങ്കില്‍ പോരേ. പിന്നെ വല്ലപ്പോഴുമവളുടെ, ബ്ലോക്സും, കളര്‍ പെന്‍സിലിന്റെ ഒടിഞ്ഞ കഷണങ്ങളുമൊക്കെ മേത്തു കുത്തിക്കേറുന്നതൊന്നും ശനിയനനിയനു പ്രശ്നമല്ലാന്നെനിക്കറിയില്ലേ ?
അതു കൊള്ളാം.. ഞാന്‍ എറിഞ്ഞ കല്ലെടുത്ത് എനിക്കു തന്നെ എറിയുന്നോ?
ഉമേഷ്ജീ, പദ്യപാരായണം..
ഇങ്ങനെ ഫുട്‌ബാളു പറഞ്ഞാണോ വക്കാരിയെ സെഞ്ചുറിയടിപ്പിക്കുന്നതു്? തീവണ്ടിയെപ്പ്പറ്റി പറയെടോ...
ഫുട്‌ബാളിനെപ്പറ്റി (ഫുഡ്‌ബാളല്ല എല്‍ജിയേ, അതടുക്കളയില്‍...) ഇങ്ങനെ എല്ലാ ബ്ലോഗിലും കയറിയിറങ്ങി കമന്റിട്ടു ബോറടിപ്പിക്കുന്ന പരിപാടി അത്ര ശരിയല്ല, കേട്ടോ. രാജേഷ് വര്‍മ്മ, വിശ്വം, ജീവി, സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവരൊന്നും ഇവിടെ ഇല്ലേ? ഞങ്ങള്‍ എല്ലാ ബ്ലോഗിലും കയറിയിറങ്ങി അക്ഷരശ്ലോകം ചൊല്ലി കമന്റിട്ടു കളയും. സൂക്ഷിച്ചോ..
ഉദാഹരണം:
അമ്പത്തൊന്നക്ഷരാളീ...
അക്ഷരം ‘ച’. വിശ്വം ശനിയന്റെ ബ്ലോഗില്‍ കയറി അടുത്ത ശ്ലോകം ചൊല്ലിക്കേ...
ഒന്നു കൂടായാല്‍ നിറുത്താം, അല്ലേ?
ഇതെങ്ങനെ മഞ്ചിത്തേട്ടന്‍ കണ്ടു പിടിച്ചു..എന്റെ ‘ എന്നു ഞാന്‍ ചോദിക്കാന്‍ തുടങ്ങുവായിരുന്നു..ഈ എല്ലൂരി എന്നുളതു എന്തോ കുട്ട്യേടത്തിക്കുള്ള അട്ജെക്റ്റീവ് ആണു എന്നു ആദ്യം കരുതി..എല്ലു ഊരി എന്നു ഇപ്പൊ കത്തി...
എനിക്കിപ്പഴാണു മനസ്സിലാവുന്നെ എന്താണു പലതും എനിക്കു പെട്ടന്നു കത്താത്തെ എന്നു..ഈ കൂട്ടക്ഷരം കാരെണം ഞാന്‍ കണ്‍ഫ്യൂസ്ഡ് ആവുക ആണു എന്നു തോന്നുന്നു...പതുക്കെ പതുക്കെ ശരിയായി വരും...വരാതെ എവിടെ പോവാന്‍?
ഞാന്‍ തന്നെ നൂറാമന്‍. അതോ ശനിയനോ?
ദേ, സന്തോഷു സെഞ്ച്വറിയടിച്ചേ..
ഇതാ മണ്ണും ചാരി നിന്നവന്‍ സ്വപ്നപ്രഭേം കൊണ്ടു പോയെന്നു പറയുന്നതു്...
ഏടത്തീം ശനിയനുമൊക്കെ....ഞൊട്ടു്... :-)
ഇന്ദ്രനീലമേ, പദ്മരാഗമേ, നിങ്ങള്‍ രണ്ടുമല്ല, ഈ കുന്നിക്കുരുവാണ് നൂറാമന്‍:)
സന്തോഷ്ജീയാണെന്നാ എനിക്കു തോന്നുന്നേ..
സന്തോഷ്ജീയാണെന്നാ എനിക്കു തോന്നുന്നേ..
ഞങ്ങളത് നൂറാക്കാം എന്നല്ലേ പറഞ്ഞുള്ളൂ? മിഡ് ഫീല്‍ഡര്‍ക്ക് പന്തെത്തിക്കണ്ട കടമ മാത്രേ ഉള്ളൂ...
ബാക്കി അടിക്കുകയോ, അടിക്കാതിരിക്കുകയോ...
എന്നെ എന്തിനാ വഴക്കു പറയണേ.... :-( എനിക്കീ ഫുഡ്ബാളിനെ പറ്റി ഒന്നും അറിയില്ല്യാ..
ഞാന്‍ വേറെ എവിടെയാ അതിനെപറ്റി കമന്റിട്ടേ? :-(
ഇതിനിടയില്‍ ഉമേഷ്ജി വന്നതു കണ്ടില്ല. പെട്ടെന്നു സ്ക്രോള്‍ ചെയ്തപ്പോ, ബോള്‍ഡിലുള്ള 'കണ്ണുകള്‍ കാണാതായി' ആണു കണ്ടത്. ഹോ, കുട്ട്യേടത്തിക്കു പോലും കേക അറിയാമല്ലോ എന്നോര്‍ത്തു ഉമേഷ്ജീടെ കണ്ണു നെറഞ്ഞു എന്നാകും പറയുന്നതെന്ന് വിചാരിച്ചു. അല്ലാല്ലേ...
ശരിയേത്, തെറ്റേത് എന്നെനിക്കറിയാമെങ്കിലല്ലേ ഉമേഷ്ജി, അതിനെ പറ്റി പറയാന്‍ പറ്റുള്ളൂ. മലയാളം മീറ്റിയത്തില്‍ പഠിച്ചെന്നേയുള്ളൂ. മലയാളോമറിയില്ല, ഇംഗ്ലീെഷുമറിയില്ല, അതാ സത്യം.
എല്‍ജിയേ, ഇതെന്തിനാ സ്പാനിഷ് ഒക്കെ ലാങ്ങ്വേജ് സെറ്റ് ചെയ്തു വച്ചിരിക്കണത്. ഇവിടെ ഞാന്‍ നല്ല അംഗ്രേസിയിലാണല്ലോ കേട്ടത്.
മുല്ല പൂമ്പൊടിയേറ്റു കിടക്കും, ന്നു പറഞ്ഞ പോലെ, ഇങ്ങേരുടെ കൂടെ കൂടി, എനിക്കുമിപ്പോള്‍ എല്ലാ കളിയും കാണാന്‍ ഇഷ്ടാ. ഇന്നലെ രാത്രി ഉറക്കം കളഞ്ഞിരുന്ന്, മിയാമിയും ഡാലസ്സും കൂടിയുള്ള ബാസ്കറ്റ് ബോള്‍ ഫൈനല്‍ കണ്ടു. വീട്ടിലെ റെക്കോര്‍ടിംഗ് കുന്ത്രാണ്ടത്തിനെന്തോ കുഴപ്പം. അതിനിന്നു വൈകിട്ടു പുതിയ റ്റി. വി മേടിച്ചു കളയുമത്രേ. കളി കണ്ടാലും പോരാ, അതു റെക്കോര്‍ഡു ചെയ്തു വയ്ക്കണം. വട്ടന്നെ...
എല്ലു പോയ ജീ, വഴക്കു പറഞ്ഞതല്ല ഉമേഷ്ജി..
ഫുഡ്‌ബാള്‍ = ഫുഡ് ( ഫുഡു ഫുഡ്ഡേയ്.. അതു തന്നെ)+ ബാള്‍( ബൌള്‍ എന്നും വായിക്കാം) അടുക്കളയില്‍ എന്നാ പറഞ്ഞേ...
വക്കാരി സൈഡായീന്ന് തോന്നുന്നു..
ദൈവമേ, ഞാനൊരു കമന്റു റ്റൈപ് ചെയ്തോണ്ടു വന്നപ്പോഴേക്കും ഇവിടെ ഇത്രേമൊക്കെ സംഭവിച്ചോ....
ഹാവൂ... ആശ്വാസമായി. വക്കാരി ഉണരുമ്പോ തല കറക്കം വരാതിരുന്നാല്‍ ഭാഗ്യം..
ഇനി പാണാന്മാരെന്തു പാടുമ്ന്നു കാണണമല്ലോ.
സന്തോഷ്ജി, കള്ളന്‍..എല്ലാം കണ്ടു മിണ്ടാണ്ടു പൂച്ച പാലു കുടിക്കണ മാതിരി ഇരുന്നിട്ടു സെഞ്ചുറി അടിച്ചു കളഞ്ഞോ ?
എല്ലാവര്‍ക്കും, ഈ യജ്ഞത്തില്‍ മാനം പോകാതെ എന്നെ സഹായിച്ച സകല ഭൂലോക നിവാസികള്‍ക്കും, എന്റെ സ്വന്തം പേരിലും, പിന്നെ കുട്ട്യേടത്തിയുടെ പേരിലും നന്ദി.
പത്തുറുമ്പിനെയെടുത്തു് ആ വക്കാരീടേ തുമ്പിക്കൈയില്‍ക്കൂടി മേല്‍പ്പോട്ടു വിട്ടേ...
ബാക്കിയുള്ളോരെക്കൊണ്ടു സെഞ്ച്വറിയടിപ്പിച്ചേച്ചു് (എന്നാലും സന്തോഷിതു ചെയ്തല്ലോ.. അമ്പത്താറു കളിക്കുമ്പോള്‍ ബാക്കിയുള്ളോനൊക്കെ ബുദ്ധിമുട്ടി ആലോചിച്ചു വിളിച്ചു കയറ്റിയിട്ടു് അവസാനം ഒരുത്തന്‍ ലാസ്റ്റ് വിളി വിളിച്ചു കുണുക്കിറക്കുന്നതു പോലെ...) കിടന്നുറങ്ങുന്നോ?
ശുട്ടിടുവേന്‍...
സന്തോഷ്ജി നേരം വെളുത്തപ്പോ മുതല്‍ കണ്ടോണ്ടിരിക്കുവാ ഈ ബഹളം. ഹോ, എങ്ങനെയെങ്കിലുമൊന്നു നൂറു തികഞ്ഞാലെങ്കിലും ചെവിതല കേട്ടിരിക്കാമല്ലോ എന്നോര്‍ത്തു വന്നിട്ടിട്ടു പോയതാ.
ആ സീയെസ്സെന്തിയേ ? ഇനി രണ്ടു പറയട്ടേ.:)
അയ്യോ.. ഞാനി ശനിയന്റെ ഫോട്ടോ ഇപ്പോഴാട്ടൊ കണ്ടത്, ഇതെന്തിനാ കമ്പിയേല്‍ തൂങ്ങിയേക്കുന്നതു??
:)
എല്‍ജീ, വക്കാരിയണ്ണന്റെ ട്രെയിനിനു തല വച്ചാല്‍ ഒന്നും സംഭവിക്കില്ല. ട്രെയിന്‍ തലക്കുമുകളിലുള്ള ശൂന്യാകാശത്തിലൂടെ ലെവിറ്റേറ്റു ചെയ്ത് ലെവിറ്റേറ്റു ചെയ്ത് അങ്ങനെ ചക്രവാളത്തില്‍ മറയും. പാളത്തിലൊക്കെ തല വച്ചു എല്‍ജീടെ തലേല്‍ വൃത്തികേടാവുന്നതു മാത്രം മിച്ചം.
അപ്പൊ നമ്മള്‍ പറഞ്ഞോണ്ടിരുന്നത് കൂകിപ്പറക്കുന്ന ട്രെയിനിനെ പറ്റി.. ഈ ട്രെയിനെന്നു പറയുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ആലുവാ റെയില്‍വേ സ്റ്റേഷനും അതിനടുത്തെ കേസാര്‍ട്ടീസി ബസ്റ്റാന്‍ഡുമാണ്. കേസാര്‍ട്ടീസി ബസ് കേരളാ ഗവണ്മെന്റിന്റെ വകയാണ്. കേരളാ ഗവണ്മെന്റ് എല്ലാ അഞ്ചു വര്‍ഷത്തിലും നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്. ജനങ്ങള്‍ രാജ്യത്തിന്റെ സ്വത്താണ്. ഇന്നു രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഷെയര്‍ മാര്‍ക്കറ്റിലെ ഇടിവാണ്‍. ഇടിയെന്നു പറയുമ്പോള്‍ നമുക്കു മറക്കാനാവാത്തത് കിരീടത്തിലെ അവസാന സീനുകളിലെ തിലകന്റെ അഭിനയമാണ്‍. തിലകന്‍ എന്നാല്‍ പൊട്ടന്‍ എന്ന അഭിപ്രായം പലര്‍ക്കും ഉണ്ടെങ്കിലും അതു ശരിയല്ല....
ഇനി ചായ കുടിച്ചിട്ട് വരാം..
കമ്പിയോ? എവിടെ?
അതിലെ വര കണ്ടിട്ടു എനിക്കാദ്യം തോന്നിയതു ഒരു പൂച്ച കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നതായിട്ടാണ്. പിന്നെ ഫുള്ള്‌സൈസില്‍ നോക്കിയപ്പോഴാ മനസ്സിലായത്. :)
പാപ്പാനേ, ഈ എല്‍ജീടെ മണ്ടത്തരങ്ങള്‍ക്കു മറുപടി കൊടുക്കുന്ന സമയത്തു് ആ പട്ടീടെ വാലു നൂര്‍ക്കാനോ, സര്‍ക്കാരുദ്യോഗസ്ഥന്മാരെക്കൊണ്ടു പണി ചെയ്യിക്കാനോ, ഗോള്‍ഡ്‌ബായ്കിന്റെ സിദ്ധാന്തം തെളിയിക്കാനോ, വെമ്പള്ളീടെ ഹെല്‍മറ്റുണ്ടാക്കാനോ നോക്കു്. എന്തെങ്കിലും പ്രയോജനം എന്നെങ്കിലും ഉണ്ടാവും...
എന്നാലും എല്‍ജീ, വേറേ ഒരു ട്രെയിനും ഇല്ലാത്തതുപോലെ, ഈ ലെവിറ്റേഷന്‍ ട്രെയിനിനു തന്നെ തല വെയ്ക്കണമല്ലോ. Height of മണ്ടത്തരം തന്നെ. ഇതുവരെ ഗ്ലാസ്‌ഡോറിന്റെ താക്കോല്‍ദ്വാരത്തിലൂടെ ഉള്ളിലേക്കു നോക്കുന്നതായിരുന്നു...
ശനിയാ, അതു കലക്കി. നമ്മുടെ പല കമന്റുകളും ഈ വിധത്തിലാണു പോക്കു്. കുഞ്ഞുണ്ണിമാഷുടെ ഒരു കവിതയുണ്ടു് ഇതുപോലെ. മറന്നുപോയി...
പേടിപ്പിച്ചല്ലോ? :)
സെമിയേ,
കുന്നിക്കുരു എന്നു പറഞ്ഞാല്‍ മഞ്ചാടിയെക്കാള്‍ ചെറിയ ഒരു കുരുവാണു്. കുന്നിമരത്തിലുണ്ടാവുന്നതു്. (എന്റെ അടുത്ത വീട്ടിലുണ്ടായിരുന്നു)
ഓവല്‍ ഷെയ്പ്പാണു്. മൊത്തം ചുവപ്പുനിറം, ഒരറ്റത്തു മാത്രം അല്പം നീല/കറുപ്പു്. കട്ടിയുള്ള തോടു്.
മഞ്ചാടിയില്ലാത്തവര്‍ കുട്ടികളെ എണ്ണം പഠിപ്പിക്കാനും മറ്റും ഇതുപയോഗിച്ചിരുന്നു.
ദേവനോ മറ്റോ ശാസ്ത്രീയനാമവും ഇംഗ്ലീഷും പറഞ്ഞുതരും. മുമ്പൊരദ്ധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, ഞാന്‍ ബോട്ടണിയില്‍ അല്പം വീക്കാ...
(ഇക്കണക്കിനു വക്കാരി അധികം താമസിയാതെ ഡബിള്‍ സെഞ്ച്വറിയടിക്കുമല്ലോ... കലേഷേ, ജാഗ്രതൈ!)
അതേയ്...പൂയ്...ഭൂലോകരേ..മതി. ഒന്നു നിര്‍ത്തെന്നേ. ആ വക്കാരി ഉണരുമ്പോ തല കറങ്ങി വീണാല്‍..അതൊറ്റക്കാ താമസിക്കണേന്നു തോന്നണു. വെള്ളം തളിച്ചുണര്‍ത്താന്‍ പോലുമാരുമില്ല.
ഉമേഷ്ജി, എന്റെ എല്‍ജിയെ തൊട്ടു കളിക്കരുതുട്ടോ. എല്‍ജിയെ അറിയാഞ്ഞിട്ടാ. ശരിക്കും എല്‍ജി ഭയങ്കര ബുദ്ധിമതിയാ. ഭയങ്കരാന്നു പറഞ്ഞാല്, ഉമേഷ്ജിയുടെ ഒക്കെ ഒരു ലെവലിലു വരും.
ഇതു പിന്നെ എല്‍ജി ചുമ്മാ പൊട്ടി കളിക്കണതാന്നേ. എല്ലാരും അങ്ങു ജീനിയസ്സുകളായാല്‍ നുമ്മക്കു ബോറടിക്കില്ലായോ ? എടക്കിടക്ക് ആരെങ്കിലും എന്തരേലുമൊക്കെ പൊട്ടത്തരം പറഞ്ഞില്ലെങ്കില്‍ പിന്നെന്തു രസം ? അതിനു വേണ്ടി എല്‍ജി കഷ്ടപ്പെട്ടു ബുദ്ധിമുട്ടി, ഉള്ള ബുദ്ധി മറച്ചു പിടിച്ചു, ചുമ്മാ കിലുക്കത്തിലെ രേവതിയെ പോലെ പൊട്ടി കളിക്കണതല്ലേ ?
ഞാനിതുമേഷ്ജിയോടു പറഞ്ഞ കാര്യം വേറാരുമറിയണ്ട കേട്ടോ. എല്ലാരും എല്‍ജി ശരിക്കും മണ്ടിയാണെന്നോര്‍ത്തോട്ടെ.
ഓട്ടോ: ഇവിടെയാരൊ 56 എന്നു പറഞ്ഞുകേട്ടല്ലോ. ഹാരിതു് ഉമേഷ്ജീയോ? 28 ഉം 56 ഉം കമ്പ്യൂട്ടര്‍ ഗെയിം കിട്ടുമൊ എന്നു ഞാന്‍ കുറെ അന്വേഷിച്ചു, കിട്ടാഞ്ഞപ്പോള്‍ ഞാന്‍ തന്നെ എഴുത്തുതുടങ്ങി. കുണുക്കുകയറ്റുവാനുള്ള ഒരു ഗമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുന്ന തിരക്കിലാ ഞാന്‍ (ഏയ് തിരക്കെന്നു വച്ചാല്‍ വിഷ്വല്‍ സ്റ്റുഡിയോ തുറന്നിട്ടു, ഒരു form വരച്ചുവച്ചു, പിന്നെ കോഡില്‍:
using System.Net;
using System.Runtime.InteropServices;
[DllImport("cards.dll")]
എന്നുമാത്രം (എന്നെക്കൊണ്ടു കഴിയുന്നതത്രയേയുള്ളൂ) ചേര്‍ത്തിട്ടു. 28 കളിക്കാന്‍ നാലാളുവേണല്ലോ നാലു ബ്ലോഗേഴ്സിനെ നെറ്റ്വര്‍ക്കിന്നു പൊക്കാമെന്നു കരുതി, പിന്നെ കാര്‍ഡ് കശക്കാനും തുരുപ്പിറക്കാനുമെല്ലാം കുറച്ചു കാര്‍ഡും വേണം, അത്രയേ ആയിട്ടുള്ളൂ :|
വക്കാരിയുടെ കൂകിപ്പറക്കും തീവണ്ടിയില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഒരു എത്തും പിടിയും കിട്ടണില്ലല്ലാ പരതൈവങ്ങളേ?
ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍, ഉമേഷ്ജി, എല്‍ജിയുടെ റെസ്സീപ്പി ബ്ലോഗൊന്നു പോയി നോക്കിക്കേ. http://injimanga.blogspot.com/
വേറെ ആള്‍ക്കാരൊക്കെ റെസിപ്പി എഴുതണ പോലെ ആണോ എല്‍ജി എഴുതിയേക്കുന്നേ ? വേറാരെങ്കിലും എഴുതുവാരുന്നെങ്കില്‍, ഉണക്കു കപ്പ വെള്ളമൊഴിച്ചു വേവിക്കുക, വേകുമ്പോള്‍ വെള്ളം ഊറ്റി, തേങ്ങായും മുളകുമിട്ടിളക്കുക. പക്ഷേ എല്‍ജി എഴുതിയപ്പോ, കപ്പയുടെ ചരിത്രം, അതിന്റെ പേര്, ഫോട്ടോ... എന്തു കലാപരമായി, എത്ര മനോഹരമായിട്ടാ. എത്ര ആസ്വദിച്ചാണ് എല്‍ജി അതുണ്ടാക്കിയതെന്നതു വായിക്കുമ്പോള്‍ നമുക്കു മനസ്സിലാകും. അതാണെല്‍ജി. നമ്മുടെ ആസ്ഥാന മണ്ടി എല്‍ജി :)
പെരിങ്ങോടാ,
(അവസാനത്തെ “ര്‍”, “ജി” തുടങ്ങിയ പൂജകബഹുവചനങ്ങള്‍ പറഞ്ഞുപോകരുതു് എന്നാ ഇപ്പോഴത്തെ നിയമം)
അമ്പത്താറിനു ദേവനെ പിടിയെടോ. ഒരു കമന്റില്‍ അദ്ദേഹം പറഞ്ഞിരുന്നു...
ബ്രിഡ്ജ് അറിയുമോ? അമ്പത്താറിന്റെ ചേട്ടനാ. അതു കളിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഒരുപാടുണ്ടു്. ഇന്റര്‍നെറ്റില്‍ ടൂര്‍ണമെന്റുകളുമുണ്ടു്...
പ്രോഗ്രാമെഴുതുമ്പോള്‍ വല്ല C++/Qt-യോ ജാവയോ Perl/Tk-യോ വല്ലതും ഉപയോഗിച്ചെഴുതടോ. ഈ നെറ്റും ബോളുമൊന്നുമില്ലാത്തവരും കളിക്കട്ടേ...
കുമാര്‍ജീ, അതിതുവരെ തീരുമാനമായില്ല..
ആവുമ്പോ വക്കാരി തന്നെ പ്രസ്താവിക്കുന്നതായിരിക്കും, നമ്മുടെ കലേഷും, പുല്ലൂരാനും (ആ പേരെവിടെയോ കേട്ടിട്ടുണ്ടല്ലോ?) ഒക്കെ ചെയ്ത പോലെ ..
ഉമേഷ്ജീ, കുഞ്ഞുണ്ണിമാഷിന്റെ ഏതാന്നൊന്നു തപ്പിപ്പിടിക്കാമോ?
പെരിങ്ങോടരേ, സാരമില്ല, കുണുക്കൊന്നു കേറ്റി ആലോചിച്ചാ വേഗം കിട്ടും..
ബറ്റാലിയന്‍ - ഡിസ്‌റിഗാര്‍ഡ് കമാണ്ടര്‍ കുട്ട്യേടത്തീസ് ഹാള്‍ട്ട് ഓര്‍ഡര്‍!
ശരിക്കും എല്‍ജി ഭയങ്കര ബുദ്ധിമതിയാ. ഭയങ്കരാന്നു പറഞ്ഞാല്, ഉമേഷ്ജിയുടെ ഒക്കെ ഒരു ലെവലിലു വരും.
ബെസ്റ്റ്... സിന്ധു കേള്‍ക്കേണ്ടാ. “കോമണും അല്ലാത്തതുമായ ഒരു സെന്‍സുമില്ലാത്ത, വളവളാന്നൊരു മനുഷ്യന്‍...” എന്നാണു സിന്ധുവിനു് എന്നെപ്പറ്റിയുള്ള അഭിപ്രായം. എന്നെപ്പോലൊരു മന്ദബുദ്ധിയെ കണ്ടിട്ടില്ലത്രേ...
കുട്ട്യേടത്തി കിലുക്കം പരഞ്ഞെങ്കില്‍ ഞാന്‍ പഞ്ചാബി ഹൌസു പറയട്ടേ - എന്നെപ്പറ്റി:
“എവന്‍ പൊട്ടനാനെന്നേ. വെറുതേ വര്‍ത്തമാനം പറയാനറിയാമെന്നു് അഭിനയിക്കുന്നതല്ലേ...”
(അല്ലാ, സെഞ്ച്വറിയടിച്ചേച്ചു സന്തോഷു പോയോ?)
വെരി ഗുഡ് കുട്ട്യേടത്തി!വെരി ഗുഡ്!
ഈ ഉമേഷ് ജീനെ ഞാന്‍ ആനേടെ പുറത്തൂന്നു തള്ളിയിടാന്‍ ഉള്ള പദ്ധതി ആലോചിക്കുവായിരുന്നു.
പിന്നെ സത്യമായിട്ടും എനിക്കു ബുദ്ധി ഒക്കെ ഉണ്ടു..പിന്നെ ഡോണ്ട് ഡോണ്ട് വാണ്ട് എന്നു വെച്ചിട്ടു മാത്രെം ആണു.മാത്രമല്ല ഇംഗ്ലീഷില്‍ വായിച്ചു വായിച്ചു പെട്ടന്നു മലയാളം പ്രയോഗങ്ങള്‍ ഒക്കെ കേക്കുംബോള്‍ സ്റ്റക്ക് ആയിപോവുന്നതാണു.
പക്ഷെ ഈ കണക്കിനു പൊയാല്‍ ഞാന്‍ ഒരു രണ്ടു മാസം കൊണ്ട് ഇവിടെ ശ്ലോകം ഒക്കെ എഴുതും....
ഈ സിന്ധു ചേച്ചി ആരണെങ്കിലും എന്റെ ആയിരം ആയിരം ഉമ്മ,കൂപ്പുകൈ,സ്നേഹം,മുട്ടായി, അങ്ങിനെ കുറേ ഒക്കെ....
ഹൊ! കുട്ട്യേടത്തി എന്റെ റെസിപ്പി ബ്ലോഗിനെപറ്റി പുക്ഴ്ത്തിയതു വായിച്ചിട്ടു അതു എന്നെ പറ്റി തന്നെയാണോ എന്നു ഒരു നിമിഷം ആലോചിച്ചെങ്കിലും...എന്റെ കണ്ണു നിറഞ്ഞു പോയി...ഇത്രേം എന്റെ അമ്മ പോലും എന്നെ പുകഴ്ത്തീട്ടില്ല...നേരു! ഉമേഷേജീനോടു വാദം വെക്കാന്‍ ആണെങ്കിലും...എന്റെ പൊന്നാര കുട്ട്യേടത്തി,എന്റെ തല മുകളില്‍ പോയി ഇടിച്ചു...
കുട്ട്യേടത്തി സിന്ധുചേച്ചിക്കു ഞാന്‍ കൊടുത്തതൊക്കെ എടുത്തോ കേട്ടൊ....
പെരിങ്ങോടരെ, cards.dll സ്വന്തമാണോ?
വഴിപോക്കാ,
കീച്ചു പ്രോഗ്രാം ചെയ്യാന്‍ എന്താ ബുദ്ധിമുട്ടു്? മൂന്നു സാധനത്തിനെ randomize ചെയ്താല്‍ പോരേ? വെരി ഈസി...
എല്‍ജിയേ,
സിന്ധുച്ചേച്ചിക്കു് ഉമ്മേം മുട്ടായിയുമൊക്കെ കൊടുക്കുന്നതു കൊള്ളാം. നമ്മുടെ രണ്ടു പേരുടെയും ബുദ്ധി ഒരേ ലെവലാണെന്ന കുട്ട്യേടത്തിയുടെ സര്‍ട്ടിഫിക്കറ്റും കൊണ്ടു വന്നാല്‍ അവള്‍ പടിയടച്ചു പിണ്ഡം വെയ്ക്കും. ഒന്നിനെക്കൊണ്ടു തന്നെ മതിയായിരിക്കുവാ...
ആകെ മൊത്തം കണ്‍ഫ്യൂഷന്‍:
പണ്ടേതോ പോസ്റ്റില്‍ തനിക്കു ഭ്രാന്തില്ല എന്നു ഉമേഷ് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ സത്യമായും തനിക്കു ബുദ്ധിയുണ്ടെന്ന് എല്‍ജി പറയുന്നു. നിങ്ങളു രണ്ടുപേരും കൂടി ഡിസ്‌കസ് ചെയ്തിട്ട് ഞങ്ങളോട് ഒരു തീരുമാനമായി പറയൂ ആര്‍ക്കാണ് ഭ്രാന്ത്, ആര്‍ക്കാണ്‍ ബുദ്ധി എന്നു്. വോക്കേ?
അപ്പോ എല്ലാര്‍ക്കും happy weekend. ഞാന്‍ ഇന്നത്തെക്കു കട പൂട്ടി.
എല്‍ജിയെ എന്തൊക്കെയാ വീകെന്‍ഡ് സ്പെഷ്യല്‍ ?
ഉമേഷ്ജി, മൈക്രോസോഫ്റ്റിന്റെ കാര്‍ഡ്.ഡിയെല്ലെല്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ഡിനു പോയിന്റ് കൊടുക്കുന്നതും, ഷഫിള്‍ ചെയ്യുന്നതും “വെട്ടടാ” എന്നുപറയുമ്പോള്‍ ഡെക്കിലെ പാതി വെട്ടുന്നതുമായ കര്‍മ്മങ്ങള്‍ ചെയ്താല്‍ മതിയാവും. അല്ലെങ്കില്‍ കാര്‍ഡുണ്ടാക്കാന്‍ റൊമ്പ പാടല്ലേ? വര/കുറിയൊക്കെ വേണ്ടിവരില്ലേ? എനിക്കറിയൂല്ല. C# ആയാലും അത്യാവശ്യഘട്ടത്തില്‍ മോണോ/Gtk ഉപയോഗിച്ചു ലിനക്സിലേയ്ക്കു പോര്‍ട്ട് ചെയ്യാലോ ;)
പിന്നെ ഞാനെഴുതുന്നു എന്ന വാര്‍ത്ത കേട്ടു 28/56 ന്മാര്‍ നാളെമുതല്‍ കളി തുടങ്ങാം എന്നൊന്നും പ്രതീക്ഷിച്ചുപോവല്ലേ, ബാക്കി സിബൂന് അറിയാം (സിബു എന്ന പേരുള്ള കമന്റുകള്‍ മാത്രം ഫില്‍ട്ടര്‍ ചെയ്തിട്ടാ ആ പഹയന്‍ പിന്മൊഴി വായനയൊക്കെ, ഇതു മിസ്സാവണ്ട!)
ബക്കാരി മഷ്ടാ...
വളരെ നാളായിട്ടു ആശിച്ചു മോഹിച്ചു നടന്നിട്ട് അവസാനം ഒരു ത്രീ ഡിജിറ്റ് സാലറി, അല്ല, കമന്റു നമ്പര്‍ കാണാന്‍ പറ്റിയല്ലോ... ചെലവൊണ്ടേ... സധാമാനമായി...
പെരിങ്ങ്സ് 56 കളിക്കാന്‍ ആളുണ്ടേ... പണ്ടു ഹോസ്റ്റലില്‍ വെച്ച് VC++ ഇലൊരു പിടിപിടിച്ചതാണു... നമ്മളു സ്തിരം കളിക്കുന്ന കാര്‍ഡൊക്കെ സ്കാന്‍ ചെയ്തു കയറ്റി, സോക്കറ്റ് കോള്‍സ് ഒക്കെ സ്വന്തമായി എഴുതി ഒരു ഹോസ്റ്റല്‍ ലാനില്‍ ഒരു നെറ്റ്വര്‍ക്ക് ഗെയിം... വാര്‍ഡനച്ചന്‍ പാതിരാ കഴിഞ്ഞുള്ള 56 കളി നിരോധിച്ചതിനുള്ള പ്രതികാരം.
പെരിങ്ങോടാ, ഈ ചതി വേണ്ടായിരുന്നു. മെയിലുകണ്ടതും എനിക്കെന്തെങ്കിലും സ്പെഷല്‍ ഉണ്ടാവും എന്നുവച്ച് കൂകിപ്പായും തീവണ്ടി മുതല്‍ വായനതുടങ്ങി. വകാരിയുടെ ലിങ്കുകളിലൊക്കെ ക്ലിക്ക് ചെയ്ത് വിശദമായ വായന. കുറച്ചങ്ങട് ചെന്നിട്ടും കാര്‍ഡ്.ഡി.എല്‍.ലും അതിന്റെ പൂടപോലും ഇല്ല അപ്പോഴാണ് സൈഡിലെ സ്ക്രോള്‍ ബാര്‍ ശ്രദ്ധിച്ചത്. അത് നിന്നിടത്ത് നിന്നനങ്ങിയിട്ടില്ല. ഒന്നു വെരിഫൈ ചെയ്യാന്‍ കമന്റുകളുടെ എണ്ണം കൂടി നോക്കിയപ്പോള്‍ എല്ലാം മനസ്സിലായി.
പെരിങ്ങോടരേ.. 28, 56 തുടങ്ങിയ കളികളില്‍ കുണുക്കു വയ്ക്കാന്‍ മാത്രമേ എനിക്കറിയൂ. സാധാരണ ഒരു ഗ്ലാസ് എന്തെങ്കിലും മോന്തിയിട്ടേ ഈ പരിപാടിക്കിറങ്ങാനുള്ള മനക്കട്ടി ഉണ്ടാവൂ. ഒന്നു രണ്ട് റൗണ്ട് കഴിയുമ്പോഴേക്കും ഈ റൗണ്ടില്‍ ആയിരുന്നോ അതോ കഴിഞ്ഞതിലായിരുന്നോ ലവന്റെ കയ്യില്‍ സ്പേഡൊമ്പത് എന്ന സ്ഥിതിയാവും. താമസിയാതെ എതിരേ ഇരിക്കുന്നവന്റെ തെറിയും കേട്ട് പിന്നില്‍ നില്‍ക്കുന്നവന് സീറ്റ് കൊടുത്ത് ഒന്നു മുള്ളാനാണെന്ന വ്യാജേന ഇറങ്ങിപ്പോരും. 56-ഇല്‍ ആണെങ്കില്‍ ഒരൊടുക്കത്തെ കോഡുഭാഷ. അവനവന്റെ കയ്യില്‍ ഇന്നതാണെന്ന് തെളിച്ചങ്ങട് പറഞ്ഞാല്‍ പോരേ.
എന്തായാലും യുണിക്കോഡ് കാണിക്കാന്‍ പറ്റുന്നതിലേ ഗുയി എഴുതേണ്ടൂ. (പേള് വേണ്ട എന്നര്‍ഥം)
കഴിഞ്ഞ കമന്റിലെ ഒരു പാര വിട്ടുപോയി...
... ങ്ങാ, ഈ പറഞ്ഞപോലെ സ്‌ക്രാപ്പേന്നു 56 എഴുതിയൊണ്ടാക്കണം എന്നൊക്കെ തീരുമാനിച്ച് ചീട്ടെല്ലാം സ്കാന്‍ ചെയ്തു... അതില്‍ നമ്മടെ ബുദ്ധി ഉപയോഗിക്കണ്ടാത്തതു കൊണ്ടു കലിപ്പില്ലാരുന്നു... പിന്നെ ഒരു പ്രോജക്റ്റുണ്ടാക്കി. ഒരു ഫോം..അതില്‍ ചിട്ടെല്ലാം നിരത്തി വെച്ചു. നല്ല ഭംഗി. അത്രേ നടന്നോള്ളു. ബാക്കി ഇപ്പൊഴും ഒരു സ്വപ്നമായി നില്‍ക്കുന്നു.
പിയെസ്: ആദ്യകളിയുടെ റിപ്ലെ കണ്ടോണ്ടിരിക്കുന്നു. ഒരുപാടു ഗോളുകള്‍ പിറക്കാന്‍ പോകുന്ന ഒരു കപ്പാണോ?
ആക്വച്ചലി
‘ഇവിടെ എന്താ സംഭവിച്ചേ??’
വിശാല്‍ജീ, ഇതാണ് ബട്ടന്‍സിന്റെ ഗുട്ടന്‍സ്!!
എന്റെ പൊന്നു വിശാലേട്ടാ, വക്കാരി ഒരു ആഗ്രഹം പറയുമ്പോ നമ്മളെങ്ങനെയാ അതു വേണ്ടാന്നു പറയുക...
വക്കാരി ഒരു സ്വെഞ്ചുറി ചോദിക്കുമ്പം നമ്മള്‍ ഒരു ഒന്നര സ്വെഞ്ചുറി എങ്കിലും കൊടുക്കണ്ടെ...
അപ്പോ എല്ലാരും ഒന്നു ഉത്സാഹിച്ചെ...
“മരുഭൂമികള്‍ ഉണ്ടാകുന്നതെങ്ങനെ?”
(നല്ല ഒരു ചോദ്യം ചോദിക്കാന്‍ ശനിയന്‍ പറഞ്ഞു. ശോദ്ദ്യം എങ്ങനെ?)
ഹഹ ആദിയേ, ഭൂമിശാസ്ത്രം ക്ലാസിലിരുന്നു ഉറങ്ങരുതെന്ന് പലവട്ടം പറഞ്ഞതാ..
പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നു എന്നു തുടങ്ങുന്ന ഭാഗം ഒന്നൂടെ വായിച്ചെ?
(അല്ല, അപ്പൊ ഈ പാറ ഉണ്ടാകുന്നതെങ്ങനാ?)
പത്രോസേ നീ പാറയാകുന്നു...
ആ പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും എന്നല്ലേ...
അപ്പോ പാറ എങ്ങനെയുണ്ടായി എന്നറിയാന്‍ പത്രോസ് എങ്ങനെയുണ്ടായി എന്നറിഞ്ഞാല്‍ മതി.
(സത്യവിശ്വാസികളുടെ മതവികാരങ്ങള്‍ ഞാന്‍ വൃണപ്പെടുത്തിയിട്ടില്ലല്ലോ അല്ലെ? ഉണ്ടെങ്കില്‍ നിരുപാധികം മാപ്പ്)
ഓ അത് അങ്ങനെ ആയിരുന്നോ? അതിന്റെ പാരഡി കേട്ടാ പരിചയം..
ഇതൊക്കെ കണ്ടിട്ട് വക്കാരി ആശൂത്രീലെങ്ങാനും ആയിപ്പോയോ? മഴ പെയ്യാന്‍ തുടാങ്ങിയപ്പൊ കാണാതായതാ ഇഷ്ടനെ..
ആദിയേ, ആ മറഡോണേ വിക്കിയിലിട്ടാ?
(അല്ല, ഈ മഴാ മഴാന്നൊക്കെ പറയുമ്പോ..)
ഉമേഷേട്ടനാണു പ്രാന്തും ബുദ്ധിയും..എനിക്കു രണ്ടും വേണ്ടായെ...ഇങ്ങിനെ ഒക്കെ അങ്ങടു ജീവിച്ചുപോയാല്‍ മതി..
നൂറ്റംബതു! കുട്ട്യേടത്തി.....ഞാന്‍ ദേ എന്റെ കഴിവിന്റെ മാക്സിമം ചെയ്തു...
കുട്ട്യേടത്തിക്കും കലേഷിനും ശേഷം സെഞ്ചുറിയന്‍ ക്ലബ്ബില്‍ അംഗമായ വക്കാരിക്ക് ഭാവുകങ്ങള്‍.
56, 28 എന്നിവ കളിക്കുന്നവര്‍ എന്നേം കൂട്ടണേ, എത്ര കാലമായി.
ഗുരുക്കള്‍ എന്നെ വിളിച്ചെന്ന് ഒരുള്‍വിളി തോന്നിയിട്ടാ രാവിലേ എന്റെ മെയില്‍ പോലും നോക്കാതെ ചിക്കന്‍ ഇന്‍ ദ മൂണ്‍ലൈറ്റ്ലൊട്ട് വന്നത്. വെറുതേയായില്ല. കുന്നിക്കുരു ദേ നെക്സ്റ്റ് കമന്റ് ഇന്‍ 5 സെക്കന്‍ഡ്സ്.
ഹഹ! എല്‍ജിയേ. അതു കലക്കി..
മറഡോണ, വിക്കി, ...
കലിപ്പായല്ലോ... മഞ്ചിത്തു ചേട്ടന്‍ വന്നു “ഡാ വിക്കീലിട്ടേക്കണം“ എന്നു പറഞ്ഞപ്പോ “ഓക്കെ, ഇതൊന്നു പപ്പും പൂടയും പറിച്ച് ഉപ്പും മുളകും മസാലയും പുരട്ടി തന്തൂരിയിലാക്കി പ്ലെയിറ്റിലാക്കി സെര്‍വ് ചെയ്യാം.. ഒരഞ്ചു മിനിട്ടു തരണേ” എന്നു പറഞ്ഞു തല്‍ക്കാലം രക്ഷപെട്ടതാരുന്നു ;-)
ഇപ്പോ ശനിയനായിട്ട് അതു പിന്നേ ഓര്‍മ്മിപ്പിച്ചു അല്ലെ.... :-(
(ഹ്മ്... ദാ, പെനാല്‍റ്റി സ്പോട്ടില്‍ പന്തിരിക്കുന്നു... ഗോളി പോസ്റ്റിലില്ല... ഉറക്കം ആണെന്നു തോന്നുന്നു. ശനിയാ ഈ പെനാല്‍റ്റി ഒന്നടിച്ചെ)
വക്കാര്യേ, ചിലവുണ്ട് ട്ടാ ;-)
കഷ്ടം :-(
ഞാനും ശനിയനും കൂടെ മൈതാന മധ്യത്തു നിന്നും പാസു ചെയ്തു പാസു ചെയ്തു വന്നിട്ട്, 149-ല്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ശനിയനായിട്ട് ഒരു പെനാല്‍റ്റി ഒക്കെ ഒരുക്കിക്കൊണ്ടിരുന്നപ്പോളാ യെല്‍ജി എങ്ങു നിന്നോ പാഞ്ഞു വന്നു കൂളായി 150-ആമത്തെ ഗോളും അടിച്ചിട്ടു പോയതു... :-(
ഓഫ് സൈഡ്!!!!!!!!!!!!!!!! ഫുട്‌ബോള്‍ പരമ്പര ദൈവങ്ങളെ, തച്ചോളം വീട്ടില്‍ റഫറിമാരെ, ആരുമില്ലെ ഇവിടെ?
ഹെന്റെ ഹെന്റമ്മോ...
...ന്റെ ഹെന്റമ്മോ..
ഹെന്റമ്മോ... ന്റെമ്മോ...
മ്മോ..മോ...മോ...
ഇത്രയും ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല.... ഒരു കുഞ്ഞു റോസാപ്പൂ ചോദിച്ചപ്പോള്‍ കുട്ട്യേടത്തി നെഞ്ചുതന്നല്ലിയോ പറിച്ചു തന്നത്... ബാക്കിയുള്ളവരോ.. ഒരു പൂന്തോട്ടം മൊത്തമായിട്ടല്ലിയോ......
രാവിലെ പതിനൊന്നു മണിക്കെഴുന്നേറ്റു നോക്കിയപ്പോള്‍ സംഗതി എഴുപതേന്ന് നൂറ്റിനാപ്പതില്‍.. ബ്‌ധൂം ന്നും പറഞ്ഞ് കിടക്കേലോട്ട് വീണതാ... ഇത്രയ്ക്കങ്ങ്‌ട് പ്രതീക്ഷിച്ചില്ല..
അപ്പോള്‍ എല്ലാവര്‍ക്കും നന്ദി. ഓരോര്‍ത്തക്കും പ്രത്യേകം പ്രത്യേകം തരാന്‍ പറ്റിയില്ലെങ്കിലും എല്ലാവര്‍ക്കും കൂടി നന്ദിയുടെ ഒരു നറുമലര്‍ ഞാന്‍ പടബ്ലോഗില്‍ പോസ്റ്റാം. നറുമലര്‍ തപ്പി ക്യാമറയുമായിട്ടിറങ്ങാന്‍ തുടങ്ങുന്നു.
എല്ലാരും കൂടി ജപ്പാനു വാന്ന്.... നമുക്കടിച്ചുപൊളിച്ച് ഇതാഘോഷിക്കാം.
നന്ദി...... നന്ദി........ അതാരോട് ഞാന്‍ ചൊല്ലേണ്ടൂ...
ഇംഗ്ലീഷില്‍ കുന്നിക്കുരുവിനെ റോസറി പീ എന്നും ദ്വിധ നാമത്തില്‍ അബ്രൂസ് പ്രിക്കറ്റോറിയസ്(abrus precatorius) എന്നും വിളിക്കും.
പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട കുന്നി എന്ന ഈ വള്ളിച്ചെടി സാധാരണയായി കേരളത്തിലെ പറമ്പുകളില്‍ കണ്ടു വന്നിരുന്നു. ഇതിന്റെ പയര്‍ വിത്തുകള്‍- കുന്നിക്കുരു ഏറെക്കാലം കേടുവരാതെയിരിക്കുന്നതിനാലും കടുത്ത ഇരു നിറത്തില്‍ കാണാന്‍ ഭംഗിയുള്ളതിനാലും കുട്ടികള്‍ കളിക്കാനും അലങ്കാരമായും നാടന്‍ സോളിറ്റയര്‍ ഗെയിം ആയ പല്ലാങ്കുഴി കളിക്കാനും ഒക്കെ ഉപയോഗിക്കുന്നുണ്ട്.
കുന്നി ഒരു വിഷപ്പയര്‍ ആണ്. കട്ടിയുള്ള കുന്നിക്കുരുവിന്‍ തോട് പൊട്ടിച്ചാല്‍ കിട്ടുന്ന പരിപ്പില്‍ അബ്രിന്‍ എന്ന വിഷം ഉണ്ട്. മരണത്തിനു വരെ കാരണമാകാവുന്ന കുന്നിക്കുരുപ്പരിപ്പ് ഉമ്മത്തിന്‍ കായ പോലെ അപൂര്‍വ്വമായി മരുന്നുകളില്‍ ഉപയോഗിക്കാറുണ്ടത്രേ. (അബ്രിന്‍ എന്ന വിഷത്തിനു മറുമരുന്നുകളില്ല. ഒരു കാരണവശാലും കുന്നിക്കുരു തല്ലിപ്പൊട്ടിക്കരുത്. അധവാ അബ്രീന്‍ അകത്തു പോയാല്‍ ധാരാളം വെള്ളം കുടിക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തുകയും ചെയ്യുക)
പണ്ട് നമ്മുടെ ആരിഫിനു ഒരു വിഷുക്കണി കാണണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ (മറ്റു ചിത്രങ്ങളുടെ കൂടെ)
കുന്നിക്കുരുവിട്ട ഈ ഉരുളിയും ബ്ലോഗ്ഗില്‍ ഇട്ടിരുന്നു.
ദേവേട്ടാ, കുന്നിക്കുരുവിശേഷം ആയുരാരോഗ്യത്തിലോ, നാട്ടറിവിലോ മറ്റോ ഒന്നു തട്ട്വോ.. ഈ കമന്റുമഴയ്ക്കകത്ത് കിടന്ന് ഇതാരും കാണാതെ പോയാലോ. നല്ലൊരറിവല്ലേ.
വക്കരിച്ചേട്ടാ,
ഞാനാ ആ സംശയം ചോദിച്ചേ....ഞാന്‍ വായിച്ചു...ഗുരുവിന്‍റെയും ദേവരാഗംസാറിന്‍റേയും വിശദീകരണം....
ഇപ്പോ ഒരു കാര്യം മനസ്സിലായി...എനിക്ക് ഇംഗ്ലീഷും അറിയില്ല;മലയാളവും അറിയില്ല....എന്‍റെ ഒരു ഗതികേട്....
ഫൊട്ടോ കണ്ടപ്പോ മനസ്സിലായി....ഞാനാദ്യായിട്ടാ കാണുന്നേ.......
കുന്നിക്കുരു ഞാന്‍ ഒരു കാരണവശാലും പൊട്ടിക്കില്ല...പണ്ട് കശുവണ്ടി കടിച്ചുപൊട്ടിച്ചത് ഓര്‍മ്മ വന്നു...ഇതു വായിച്ചപ്പോള്‍......
കുട്ട്യേടത്തീ, കട്ടുറുമ്പുകളുടെ കാതുകുത്തുരഹസ്യം ഞാന്‍ അകത്തുള്ളോരോടു ചോദിച്ചു. കുട്ട്യേടത്തി പറഞ്ഞതു ശരിയാ. ഇവിടെ കാതുകുത്തിച്ചാല്‍ പൊതുവെ നാടന്‍ കമ്മലുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞതും ശരിയാ. നാട്ടില്‍ നിന്നുള്ള റിംഗ് ടൈപ്പ് കമ്മലുകള്‍ മാത്രമാണ്‍ ഒരേയൊരു എക്സെപ്ഷന്‍ -- ഇവിടെ കാതുകുത്തിച്ചാലും അവ ഉപയോഗിക്കാം.
കൂകൂന്ന് തുടങ്ങിയതുകൊണ്ടാണോ കുന്നിക്കുരുവില്‍ എത്തിയത്? ഇതൊക്കെ റെക്കോഡ് സ്കോര്‍ ഉണ്ടാക്കിയെടുക്കാനുള്ളൊരു യാപ്പാനി തന്ത്രമല്ലിയോ ;)
കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കുന്നേരം...
ദേവാ, കുന്നിയുടെ വേരല്ലേ അതിമധുരം എന്ന സാധനം? ആണോ? അല്ലേ?
അപ്പോള്‍ കുന്നിക്കുരു കണ്ടിട്ടില്ലാത്തവരും ഉണ്ട് :(
മഞ്ചാടിയെക്കുറിച്ചും ഇതില്‍ ചേര്‍ക്കുമല്ലോ അല്ലേ?
അത്യത്യത്യന്താധുകിക പറക്കും തീവണ്ടീടെ ഒപ്പം കുറേ നല്ല ഓര്‍മ്മകളും പറന്നോട്ടെന്നേ.
വട-പഴം പൊരി കച്ചോടം, മിഠായി വിതരണം, ഉമ്മ വെക്കല്‍, ഫുട്ബോള്‍ കളി, പാവം എല്‍ജീടെ എല്ലൂരല്‍, ചീട്ട് കളി, കുന്നിക്കുരു പെറുക്കല്‍, ഇപ്പോ ദാ കാത്കുത്ത്. ഇത്രയും ഡൈനാമിക് ആയ കമന്റ്സ് വേറെ എവിടെ കാണും?വക്കാരിയേ ഇതിനുള്ള നാനി നറുമലരില്‍ ഒന്നും ഒതുക്കിയാ പോര ട്ടോ.
അനില്‍ച്ചേട്ടാ,മഞ്ചാടിക്കുരു എന്താണെന്നറിയാതെ എങ്ങനെ അതിനെ ഓര്‍മ്മിക്കും?.....ഇനി അതിന്‍റെ ഒരു ഫോട്ടോ ഇട്ടു തരുമോ ആവോ?....ഗുരു ആശ്രമത്തീന്നു പുറത്താക്കുംന്ന് കരുതിയാ ചോദിക്കാതിരുന്നേ........
വക്കാരിച്ചേട്ടാ...എങ്ങനെ ഇതൊക്കെ സഹിക്കുന്നു?...ക്ഷമ തന്നെ അല്ലെ?
അനിലേട്ടാ,
അതെയതെ. അതിമധുരമെന്നു കുന്നിവേരിനു പേരുണ്ട്. എന്നാല്‍ വേറെയൊരു അതിമധുരവും ഉണ്ട് രണ്ടു വേരും മരുന്നാണ്.
മഞ്ചാടിയും തീവണ്ടീല്‍ തന്നെ വേണോ ? കൂമന്‍പള്ളിയില്‍ ഒരു കൂറ്റന്‍ മഞ്ചാടി മരം ഉണ്ട് അതിന്റെ പടം എതെങ്കിലും പഴേ ബാക്കപ്പില്‍ കാണാണ്ടിരിക്കില്ല, എല്ലാം കൂടെ എടുത്തിടാമേ.
(കാതു കുത്തിനെപ്പറ്റി എവിടേയോ കേട്ട ജോക്ക്, പാപ്പാനേ.
അനിയത്തിവാവയെ കാതു കുത്തി കമ്മല്‍ ഇടീച്ചു കൊണ്ടു വന്നപ്പോ ചേട്ടന്‍ വാവക്കു സംശയം .
"എങ്ങനാ അമ്മേ കുഞ്ഞാവയുടെ കാതു കുത്തിയത്? സ്ക്രൂ ഡ്രൈവര്‍ എടുത്ത് തുള ഇട്ടതാണോ?"
"അല്ല മോനെ, അവര്‍ ഒരു ഗണ്‍ കൊണ്ട് തുളയിട്ടതാ, വാവാ അറിഞ്ഞുപോലും ഇല്ല കേട്ടോ"
"ഗണ്ണോ? അയ്യോ അമ്മേ അവര്‍ക്ക് ഉന്നം തെറ്റി വെടിയെങ്ങാന്‍ വാവേടെ ദേഹത്തോ അമ്മേടെ മേത്തോ കൊണ്ടിരുന്നേലോ? എന്തായേനേ??")
‘എന്തരായാലും നശിച്ച്, ഒരു നൂറൂടെ ഒഴി ദാസപ്പാ’
ശനിയാഴ്ച രാവിലെ, തലയ്ക്കിമീതേ വെള്ളം വന്നാല്‍ അതുക്കുമീതേ തോണീന്നോ മറ്റൊ പറഞ്ഞമാതിരി പണി.
അതിനെടയ്ക്ക് വക്കാരിയ്ക്ക് റെക്കോര്‍ഡിടാനൊരു കൈ സഹായം എന്നനിലയ്ക് കമന്റുകള്‍ ഇടുന്നു എന്നെങ്ങാന്‍ വക്കാരി കരുതുന്നുവെങ്കില്‍ തെറ്റീ...
ഈ പോസ്റ്റ് വക്കാരീടെ കയ്യിന്ന് മിനിയാന്നേ പോയി. ഇപ്പോഴിത് ദേശസാല്‍കൃതം. ഫേമസ് ആയിപ്പോയാല്‍...
ദേവന്‍ മുകളില്‍ ഇട്ട കുന്നിക്കുരു-ദിര്‍ഹം-സ്വര്‍ണ്ണം പടത്തില്‍ത്തന്നെയുണ്ട് മഞ്ചാടിക്കുരുവും. എന്റെ ഓര്‍മ്മയും കാഴ്ചയും ശരിയാണെങ്കില്‍ അവയില്‍ ബ്രൈറ്റ് അല്ലാത്ത നിറത്തിലെ, കറുത്ത പൊട്ടില്ലാത്ത അപൂര്‍വം ചില മണികള്‍ മഞ്ചാടിമണികളാണ്.
സ്വര്‍ണ്ണത്തിന്റെ തൂക്കം മഞ്ചാടിയില്‍ പറയാറുണ്ട്.
മാക്രോ കരകൌശലന്മാര്‍ മഞ്ചാടിക്കുരു തുരന്ന് അതിനകത്തെ പരിപ്പുമാറ്റിയിട്ട് ചതുരംഗക്കരുക്കളുടെ കുഞ്ഞുരൂപങ്ങള്‍ അതിനകത്തു വച്ച് വില്‍ക്കുന്നത് പണ്ട് പുത്തരിക്കണ്ടം എക്സിബിഷനില്‍ കണ്ടിട്ടുണ്ട്.
‘എന്തരായാലും നശിച്ച്, ഒരു നൂറൂടെ ഒഴി ദാസപ്പാ’
ഹാ ഹാ ആഹാ!
ഈ പോസ്റ്റില്‍ കമന്റിടാന്‍ ഇതിലും നല്ല കാരണം പറയാനില്ല.
ശനിയാഴ്ച പ്രഭാതം അറബിനാട്ടുകാര്‍ക്കു് മണ്ടേ മോര്‍ണിങ്ങാണു്.(അതു മാറ്റാനുള്ള തീരുമാനം എവിടം വരേയായാവോ). ആ ഫീലിങ്ങ്സോടെ കമ്പ്യൂട്ടനെ തുറന്നപ്പോള്‍ ദാണ്ടെ കിടക്കുന്നു 165 കമന്റുകള്‍. ഇതത്രയും ഒള്ളതു തന്നേടേയ് എന്നു് സ്വയം ചോദിച്ചശേഷം കുത്തിയിരുന്നു വായിച്ചു. വക്കാരീടെ സെഞ്ച്വറിമോഹം നടത്തിക്കൊടുക്കാനുള്ള ബ്ലോഗ്ഗന്മാരുടെ ആവേശം കണ്ണു നനയിച്ചു. നനഞ്ഞ കണ്ണു് പുള്ളിതോര്‍ത്തുകൊണ്ടൊപ്പി ഈ കമന്റിടുന്നു.
എതോ നമ്മാലെ മുടിഞ്ചതു്.
അനിലേട്ടാ,
ഞാന്‍ നോക്കിട്ടൊന്നും കാണുന്നില്ല...കണ്ണ് ടെസ്റ്റ് ചെയ്യണമെന്നാ തോന്നുന്നേ...
ആ കറുപ്പ് നിറം കുന്നിക്കുരുവിന്‍റെ അറ്റത്തുള്ള കറുപ്പ് ..അല്ല...ഇന്ദ്രനീലിമ ...അല്ലേ?
സെമി
എന്നാല്‍ അങ്ങനെ തന്നെ. പടം പിന്നിടാം ഞാന്‍ അപ്പീസിലാ.
മഞ്ചാടി മരം ഇംഗ്ലീഷില്‍ സാഗ ട്രീ എന്നും റെഡ് സാന്‍ഡല്‍ എന്നും ദ്വിധത്തില്‍ adenanthera pavonina എന്നും അറിയപ്പെടുന്നു ഇന്തോ-ചൈന മേഖലയിലും സിംഗപ്പൂരും മലേഷ്യയിലും എമ്പാടും കാണാം (മലേഷ്യയില്‍ എന്തോരു മെഗാഡൈവേര്‍സിറ്റി ആണെന്നോ? കണ്ണുതള്ളിപ്പോകും)
ചില പോലിനേഷ്യന്‍ ഗോത്രങ്ങള്‍ മഞ്ചാടിക്കുരു തിന്നും. (കപ്പ പോലെ "കട്ട്" ഉള്ളതിനാല്‍ വെള്ളത്തില്‍ വേവിച്ചു വാര്‍ത്തു തിന്നുമത്രേ.
മഞ്ചാടിയുടെ തടി ചന്ദനത്തടിപോലെ ആഭരണപ്പെട്ടിയും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
സിംഗപ്പൂരില്‍ ഇതിനെ പ്രണയ ചിഹ്നമായി അറിയുന്നതിനാല്‍ ഒരു പ്രശസ്ത വാലന്റൈന്‍ ഡേ ഗിഫ്റ്റ് ആയി ആ നാട്ടില്‍ നമ്മുടെ മഞ്ചാടി
http://i23.ebayimg.com/03/i/06/42/e2/6b_1_b.JPG ഈ-ബേ വില്‍ക്കാന്‍ വച്ച മഞ്ചാടിക്കുപ്പികളില്‍ ഒന്ന് ഇതാ.
(അനിലേട്ടന്‍ അന്ന് വീട്ടില്‍ വന്നപ്പോ ആ ഉരുളിയിലെ കണ്ടെന്റ്‌സ് വാരി നോക്കി അതുകൊണ്ട് സംശയം തോന്നുന്നതാവും)
സെമി പറഞ്ഞപോലെ കണ്ണ് ടെസ്റ്റ് ചെയ്യണമെന്നാ തോന്നുന്നത്; എന്റെ.
രവിയെന്നെഴുതി രെവിയെന്നു വായിക്കുന്നപോലാണോ സമിന്നെഴുതി സെമീന്നു പറയണതും? ;)
ദേവന്‍ കൂമന്‍പള്ളീലെ ഒറിജിനല്‍ ഇടുന്നവരെ സെമിയ്ക്ക് ചിത്രങ്ങള്‍ ഇവിടെ കാണാം.
ഇനി ഈ പോസ്റ്റില്‍ കമന്റടിക്കണ്ട, മഞ്ചാടിക്കുന്നിക്കുരുക്കള്‍ ദേവന്‍ ഗ്ലപ്പില്‍ പുതിയ പോസ്റ്റായിടും എന്നൊക്കെ കരുതിയിരിക്കുകയായിരുന്നെങ്കിലും ഈ വക്കാരി സമ്മതിക്കുന്നില്ല. എങ്ങനെയും 200 ആക്കാനുള്ള എന്തെങ്കിലും പ്രകോപനമൊക്കെ ഇടൂന്ന് പറഞ്ഞ് ഇപ്പോള്‍ ഫോണില്‍ വിളിച്ചിരിക്കുന്നൂന്ന്! വേറെയും പലരെയും വിളിച്ചുകാണും ;)
മഞ്ചാടിയുടെ ഇല കളമെഴുത്തില്‍ പച്ചനിറത്തിനായി പൊടിച്ചുപയോഗിക്കുമത്രേ. പച്ചയ്ക്കുതന്നെ ഇല ഉരലില്‍ ഇടിച്ചു പൊടിക്കാന്‍ കഴിയുമെന്ന് കേട്ടു. ജലാംശം വളരെക്കുറവായതാവും കാരണം.
http://www.ayyappanthiyyattu.com/kalam.htm
എന്നാ നമുക്കു ശരിയാക്കാം അനിലേട്ടാ, മഞ്ചാടി കഴിയുമ്പോ മരഞ്ചാടിയെക്കുറിച്ച് ഡിസ്കസ്സാം.
ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ വണ്ടി വരവ് കലക്കി വക്കാരി. ഒരു മിമിക്രി തമാശ ഇരിക്കട്ട്
"ചേട്ടന്‍ എങ്ങോട്ടാ?"
"മദ്രാസിനാ"
"അയ്യോ ദേ മദ്രാസ് മെയിലു വിടാന്‍ പോണു ഓടിച്ചെന്നു കയറു."
"ഹേയ് അതു കഴിഞ്ഞ തിങ്കളാഴ്ച്ച പോകേണ്ട മദ്രാസ് മെയില്‍ അല്ലേ? എനിക്കു റിസര്‍വേഷന്‍ മിനിഞ്ഞാന്നത്തെ മദ്രാസ് മെയിലിനാ, അതു വരുന്നതുവരെ സമയമുണ്ട്.."
അനൌപചാരികതയുടെ മുഖംമൂടിയില്ലാതെ ഔപചാരികമായി മണ്ണും ചാരിനിന്ന് ഞാന്‍ മൊഴിയട്ടെ,
എല്ലാര്‍ക്കും പെരുത്ത് നന്ദി.
ദേവേട്ടന്റെ മദിരാശി മെയില്‍ കണ്ടപ്പോള്‍ പണ്ട് തിരോന്തരം-ഗുവഹാത്തിയില്‍ രണ്ടണ്ണന്മാര്‍ തല്ലുകൂടിയതോര്‍ത്തു. കൃത്യസമയത്തു തന്നെ ഇന്ന് വണ്ടിവന്നല്ലോ എന്നോര്‍ത്ത് ആഹ്ലാദചിത്തനായി അകത്തുകയറിയ ഒരണ്ണന്‍ ഞെട്ടിത്തരിച്ചുപോയി, തന്റെ ബര്‍ത്തില്‍ വേറൊരുത്തനിരിക്കുന്നു! രണ്ടുപേര്‍ക്കും ഒരേ ബര്‍ത്ത്. പക്ഷേ കൃത്യം നാല്‍പത്തെട്ടു മണിക്കൂര്‍ ലേറ്റായി വണ്ടിവന്നാല്‍ പിന്നെ ആള്‍ക്കാര്‍ക്കെങ്ങിനെ കണ്‍ഫ്യൂഷനാവാണ്ടിരിക്കും!
ഈ റിക്കാര്‍ഡ് ഭേദിക്കാന്‍ ആര്‍ക്കെങ്കിലും താത്‌പര്യമുണ്ടെങ്കില്‍ ഞാനായിട്ട് നിരുത്‌സാഹപ്പെടുത്തുകയില്ലെന്ന് മാത്രമല്ല, ചായേ, വടേം ഏത്തയ്ക്കാപ്പവും ഫ്രീയായിട്ട് തരുന്നതുമായിരിക്കും.
ഹലോ വക്കാരി,
വയങ്കര വിസിയായിപ്പോയി ഇന്നലെ.
അല്ലെങ്കില്‍ ഒരു കൈ കമന്റ് ഞാനും ഡെഡിക്കേറ്റ് ചെയ്തേനെ. എന്തായാലും വൈകിയിട്ടില്ല, നമ്മടെ വക്കാരി ഒരുകാര്യം ആഗ്രഹിച്ചിട്ട്.. അത് ആഗ്രഹിച്ചേന്റെ അപ്രത്ത് കൊണ്ടുവില്ലേ നമ്മള്‍!
അമേരിക്കക്കാര് കൂടി സെഞ്ച്വറി അടിപ്പിക്കാമെങ്കില്‍ ഞങ്ങള്‍ ഗള്‍ഫന്മാര് ഡബിള്‍ അടിപ്പിക്കും!
സത്താറേ.. ഷുക്കൂറേ.. ഓടിവാടാ...
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...
ശനിയാ, അങ്കത്തിനിറങ്ങാം?
LKG പരമ്പര ദൈവങ്ങളെ ശക്തി തരൂൂൂൂൂ
ബറ്റ് അയാം നോട്ട് അണ്ടര്‍സ്റ്റാണ്ടിങ്ങ് ദ പ്രോബ്ലം സാാര്‍, വൈ ഈസ് ആദിത്യന്‍ സാര്‍ ഗൊയിങ് റ്റു എല്‍കെജി?
തീവണ്ടിയെക്കുറിച്ച്...
ഗോപാലേട്ടന്റെ അഭിപ്രാത്തില്‍ തീവണ്ടിയാത്രയില്‍ ഏറ്റവും വല്യ ബുദ്ധിമുട്ട്, റ്റോയ്‌ലെറ്റില്‍ പോക്കാണത്രേ.
എക്കോഡിങ്ങ് റ്റു ഹിം, ‘എപ്പോള്‍ റ്റോയ്‌ലെറ്റില്‍ കയറിയാലും അപ്പോ വണ്ടി നിര്‍ത്തും‘ താഴെ നിലം കാണുമ്പോള്‍...എങ്ങിനെ...
രേഷ്മക്കുട്ടിറ്റീച്ചര്‍സാര്‍,
ഇപ്പൊ നാട്ടിലൊക്കെ കളരികള്‍ മരുന്നിനു പോലും കാണാനില്ലന്നേ... എല്ലാടത്തും യെല്‍ക്കെജീകളെയുള്ളു...
ഒരു കൈ സഹായം വക്കാരിക്ക്...
ദേവാ ആ അവിലിന്റെ പടവും ഒന്നു തരുമോ? ഇട്ടതൊന്നും ഞങള്‍ക്ക് കാണാന്‍ പറ്റില്ല്യ. അതിനാല്‍ ഈ മെയില്‍ ചെയ്താല്‍ മതി, പ്ലീസ്.
ഒപ്പം നമ്മടെ വിശാലന്റെ കഥകളുടെ പി.ഡി.എഫും കിട്ടിയാല്‍ ക്ഷ തൃപ്തിയായി-സു-
ഒകെ ഒകെ ഇപ്പോ എല്ലാം ക്ലിയര്‍. അപ്പോ ആദിത്യോ അവിടെ ഇന്നേതാ മീന്‍ കിട്ടിയേ?
ദുബായ് വരെയൊന്ന് പോകണം.
പോയി വരുമ്പോഴേക്കും വക്കാരിഗുമസ്തന്‍ ഇരുന്നൂറ് അടിച്ചിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോള്‍ എല്ലാം പറഞ്ഞപോലെ!
അതു ശരി.....ഇങ്ങനേയൊക്കെ ആണല്ലേ കാര്യങ്ങ
ള്...എന്നാ പ്പിന്നെ....എന്‍റെ വക ഒരു കമന്‍റ് കൂടി...
വിശാലേട്ടാ,
നമ്മുടെ വില കളയാന്‍ പാടില്ലല്ലോ..അല്ലേ?
പിന്നെതീവണ്ടിയെക്കുറിച്ചൊരു സംശയം..
ഏറ്റവും മേലെയുള്ള ബര്‍ത്തില്‍ കിടന്നാല്‍ ഉറക്കം കിട്ടുമോ?...പേടിയാകില്ലേ?
അയ്യോ.......രണ്ട് ദിവസമായി കമ്പ്യൂട്ടറില്‍ അധികം കയറി മാഞ്ഞാടാഞ്ഞതിന്റെ ഒരു കുഴപ്പമേ.....എന്തായാലും, ഡബ്ബിള്‍ അല്ല, ഒരു ട്രിപ്പീളടിപ്പിക്കേണ്ട കാര്യം ഞങ്ങളേറ്റൂന്ന്.....വക്കാരിക്ക് ജയ്.
രേഷ്മ ഈ അടുത്ത സമയത്ത് എപ്പോഴോ "മൈന്‍ഡ് യുവര്‍ ലാംഗ്വേജ്" കണ്ടെന്നു തോന്നുന്നല്ലോ? ആ ഒരു ടച്ച്. ഇപ്പോ ഇട്ട കമന്റിന്.
[മത്തായിച്ചേട്ടന്‍ ഒരക്ഷരം മിണ്ടരുത് (എതക്ഷരം?) എന്നതിന്റെ ഒറിജിനല്‍ ഈ സാധനത്തിലെ ആണ്
"When your teacher comes, tell him the principal wanted to have a word with him."
"Sure, which word do you want to have with him?"]
രേഷ്മേച്ചീ, അവിടെ മീനൊക്കെ കൂട്ടി മൃഷ്ടാന്നം വെട്ടി വിഴുങ്ങീട്ട് ആളെ കൊതിപ്പിക്കാണല്ലെ? മീന്‍ ഒക്കെ കണ്ട കാലം മറന്നു.
ട്രിപ്പിള്‍ ക്വാട്ടര്‍ പൌണ്ടര്‍!!!
ദേ, ഞാന്‍ ഒരു ചെമ്പരത്തിപ്പൂവേ, ചോദിച്ചൊള്ളേ, നിങ്ങളെല്ലാരും കൂടി ഇങ്ങിനെ നെഞ്ച് പറിച്ചുതന്നാല്‍ നെഞ്ച് ട്രാന്‍സ്‌പ്ലാന്റേഷന്‍ ഒക്കെ ഇപ്പോ ഈസിയാണോ എന്നൊക്കെ ഒന്നാലോചിച്ചിട്ട് മതിയേ.. ഈ സ്നേഹം കാരണം ഇന്നലെ മൊത്തം ഘട്‌ക്കട കണ്ഠനായിരുന്നു. ഇനി ഇന്നും എന്റെ കണ്ഠം കണ്ടത്തിലാവൂന്നാ തോന്നുന്നേ
(എന്നാലും നല്ല രസം... ചായേം വടേം ഏത്തയ്ക്കാപ്പോം വേണ്ടവര്‍, രേഷ്‌മ, എല്‍ജി ഇവരുടെ കുടിവഴി തീവണ്ടിയിലേക്ക് വരിക. സൂഷീ, മീഷീ, ടെമ്പൂരാ, മീസോസൂപ്പ് ഇവ എന്റെ വക)
ലേറ്റായിട്ടെത്തിയ കുറുംസ്, വിശാല്‍, സുനില്‍ ഇവര്‍ക്ക് സീറ്റില്ലാത്തതുകാരണം ഓരോ സ്റ്റൂള്‍ ഇട്ട് കൊടുക്കുന്നതായിരിക്കും. വിശാലന്‍ ഇന്നലെ ഒന്നെത്തിനോക്കിയെങ്കിലും എന്താ കുന്തം എന്ന് അന്തോം വിഴുങ്ങി തിരിച്ചുപോയി. അല്ലായിരുന്നെങ്കില്‍ സൈഡ് സീറ്റ് തന്നെ കിട്ടിയേനെ.
ഇനി സ്വല്പം ഓഫ്‌ടോപ്പിക്: സെമീ, ഇവിടെ വന്നാല്‍ ഈ തീവണ്ടിയില്‍ കയറാം. ഏതാണ്ട് 42 കി.മീ പരീക്ഷണപറക്കല്‍ നടത്താം. സംഗതി ഇപ്പോഴും കൌമാരദശയില്‍ തന്നെ. ദശയൊക്കെ ഒന്നുറച്ചിട്ട് വേണം ഇവനെ മാര്‍ക്കറ്റിലോട്ടിറക്കാന്‍.
വിമാനത്തില്‍ ജനിച്ചാല്‍ പിന്നെ മൊത്തം യാത്ര ഫ്രീ എന്നു പറയുന്നതുപോലെ ഇവിടുത്തെ പല അതിവേഗബഹുദൂര ഉമ്മന്‍ചാണ്ടിവണ്ടികളിലും ബര്‍ത്തില്ലെന്നാ തോന്നുന്നത്. അല്ലെങ്കില്‍ തന്നെ ഷീറ്റൊക്കെയിട്ട് തലയിണയില്‍ മന്ത്രിച്ചൊക്കെ വരുമ്പോഴേക്കും സംഗതി കണ്ണൂരെത്തുകയില്ലയോ. പക്ഷേ തിരോന്തരം-നയിദില്ലി മാഗ്‌ലെവ് വണ്ടിയില്‍ ബര്‍ത്ത് നൈറ്റിനുള്ള (ഡേയില്‍ ബര്‍ത്ത് വേണ്ടല്ലോ) പരിപാടി ആസൂത്രണം ചെയ്യാന്‍ ഞാന്‍ ആലു പ്രസാദിച്ച യാദവനോട് പറയാം.
മൈന്ഡ് യോര്‍ ...പണ്ടു കണ്ടതാ ദേവേട്ടോ...പക്ഷെ ഈയടുത്ത് അതിലെ സര്‍ദാര്‍ജിയെ ഓര്‍മ്മ വന്നു , അതാ..എന്താ സീരീസ് ല്ലേ സംഭവം?
അപ്പോ ആദിത്യോ ദൂഫായിക്കരുടെ തീവണ്ടിക്ക് മുന്‍പില്‍ നമ്മക്കൊരു ഫ്രോസന്‍ മീങ്കഷ്ണം എങിലും ഇട്ടു കൊടുക്കണ്ടേ? ഒത്തു പിടിച്ചാ ഏത് തീവണ്ടിയും...
സുനില്‍ മാഷേ, അയച്ചു. ഇനിയും വേണമെങ്കില്‍ അവിലിന്റെ പലതരം പടങ്ങള്‍ എല്‍ ജി യുടെ മാങ്ങാ ഇഞ്ചി പാചക ബ്ലോഗില്‍ ഉണ്ട്.
visalamanaskan.pdf ഞാന്‍ കണ്ടിട്ടില്ല. വക്കാരിയുടെ കയ്യില്‍ എത്തി എന്നു പറയപ്പെടുന്നു.
സെമി,
തീവണ്ടിയുടെ മുകളിലെ ബെര്‍ത്തിനു ഒരു തൊട്ടില്‍ ഇഫ്ഫക്റ്റ് ഉണ്ട് (വക്കാരിയുടെ പറക്കുന്ന തീവണ്ടിക്ക് അതുണ്ടാവില്ല, ആട്ടം ഇല്ലല്ലോ) ആ ക്രേഡില്‍ ഇഫക്റ്റില്‍ ആടിയാടി ആരും ഉറങ്ങിപ്പോകും.
കുഞ്ഞുണ്ണി മാസ്റ്ററുടെ തമാശ.
"തീവണ്ടീല്‍ രാത്രി യാത്ര എങ്ങനെ വേണമ്ന്ന് ഒരു സംശ്യം. മോളില്‍ കിടന്നാല്‍ ഉരുണ്ടു വീഴും, താഴെക്കിടന്നാല്‍ ഉരുണ്ടു കേറും. [ഉരുണ്ടു കേറും എന്നാല്‍ ആസിഡ് റിഫ്ലക്സ് അസുഖം ആണു കേട്ടോ]
അപ്പോ റ്റോപ്പിക്കില്‍ തിരുമ്പി വരാം.
പണ്ട് ചുമ്മാ വായിനോക്കാന്‍ തിരുവനന്തപുരം വരെ പൊയി. അന്നത്തെ എറ്റവും വലിയ വേഗന്‍ ആയ വഞ്ചിനാട് എക്സ്‌പ്രസ്സില്‍ [@130 kmph]. ഞങ്ങളുടെ കൂട്ടത്തില്‍ ഇടവായില്‍ താമസിക്കുന്ന ഒരു രഞ്ജുവും ഉണ്ടായിരുന്നു. കൊല്ലത്ത് നിന്നും കയറി ഡോറില്‍ തൂങ്ങി നിന്ന ഞങ്ങള്‍ ഇടവാ വഴി അങ്ങനെ കൂകിപ്പായുമ്പോള്‍ രഞ്ജു ദൂരേക്കു കൈ ചൂണ്ടി പറഞ്ഞു
"ആണ്ടെ ആ പാഞ്ഞു പോകുന്നതാടാ എന്റെ വീടും പുരയിടവും"
രേഷ് അതു തന്നെ. ആ സര്‍ദാര്‍ജിയുടെ ശൈലി.
അടിപൊളി ശൈലി ആ പാകിസ്റ്റാനിയുടേതായിരുന്നു
"My name is Ali. At present I am working.. nowhere at all"
(what?)
"Yes please, I making more money at unemployment office than I working"
എന്താ കഥ?
വക്കാരിക്കു് തീവണ്ടിയുടെ കാര്യം ഇപ്പോ ഓഫ് ടോപ്പിക്കാത്രേ. മനുഷ്യനിത്രേം ആക്രാന്തം പാടില്ല. ;-)
ദേവാ,
അപ്പോ മൈന്‍ഡ് യുവര്‍ ലാംഗ്വേജ് എപ്പൊ തരും?
എനിക്കു പയ്യെ ഓടണ തീവണ്ടി മതി. ഇത്രേം സ്പ്ഡില്‍ പോയിട്ടു എന്നത്തിനാന്നേ?എനിക്കു സ്റ്റേഷനില്‍ നിന്നു ചായേം കാപ്പിം ഒക്കെ കിട്ടണ, പിന്നെ മുന്നിലത്തെ ഫാമിലി ചോറുപൊതി തുറക്കണതും നോക്കി,അവരു ഓഫര്‍ ചെയ്യുംബോ വേണ്ടാ എന്നു പറയാനും, പിന്നെ അപ്പേം മുട്ടേം ഒക്കെ കിട്ടണ,എത്രെ മീത്സ് എന്നു ചോദിച്ച് ഇളം നീല കുപ്പായവും ഇട്ടു വരണ,പിന്നെ 5 മീത്സ് തട്ടു തട്ടായിട്ടു കൊണ്ടു വരണ,പിന്നെ ബൊംബേക്കു പോണ കുറേ ചെട്ടന്മാര്‍ ചീട്ടു കളിക്കണ,പിന്നെ ഓഫീസില്‍ നിന്നു വരുന്ന ആന്റിമാര്‍ പച്ചക്കറി അരിയുന്ന,പിന്നെ കുഞ്ഞു കുഞ്ഞു ‘അറിവിന്റെ‘
പുസ്തകം വിക്കാന്‍ കൊണ്ടു വരുന്ന,പിന്നെ ട്ടിക്ക്റ് നോക്കന്‍ വരുന്ന കറുത്ത കോട്ടുള്ള സാറ് വരുന്ന, പിന്നെ ട്രെയിന്‍ കയറ്റി വിടാന്‍ വരുന്നോരുടെ കണ്ണു നിറയുന്ന,ട്രെയിന്‍ മാഞ്ഞു പോവുന്ന വരെ നിര്‍ത്താണ്ടു റ്റാ റ്റാ പറയുന്ന കുട്ടികളുള്ള സ്റ്റേഷന്‍...അങ്ങിനത്തെ ട്രെയിന്‍ മതി....
ഹ...ഹ... ദേവേട്ടാ...പണ്ട് തിരുമേനി വേഗം ചെല്ലാന്‍ തീവണ്ടീടെ ഏറ്റവും മുന്നിലത്തെ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയതും ഇതുപോലായിരുന്നു എന്നാരോ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ടോ എന്നെനിക്കുതന്നെ ഇപ്പോളൊരു സംശയം ഇല്ലാതില്ലേ എന്നു ചോദിച്ചാല്‍ ഉണ്ടോ എന്നെനിക്കറിയാന്‍ മേലേ എന്നെനിക്കുതന്നെ ഇപ്പോഴൊരു സംശയം ഇല്ലാതില്ലേ.........
ഹെന്റമ്മോ സിദ്ധാര്‍ത്ഥാ... കാലം മാറി, കഥ മാറി, പുഴയില്‍ക്കൂടി പിന്നെയും വെള്ളമൊഴുകി. ഇടയ്ക്ക് ടി.ടി.ഇ വരുമ്പോളാണ് നമ്മളിപ്പോഴും തീവണ്ടിയിലാണല്ലോ എന്നോര്‍ക്കുന്നത്.
അപ്പോള്‍ സൂക്ഷിച്ചു സംസാരിക്കണം എന്നൊരു പടമുണ്ടായിരുന്നല്ലേ......
mind your language CD (4 Vols)... ഫൂക്കോസ് പെന്‍ഡുലവും അതിന്റെ പലിശയായി ഒരു ചെറ്യേ ഫ്രീ പുസ്തകവും കൂടി തിരിച്ചു കൊണ്ട് തരുന്നതിന്റെ അടുത്ത നിമിഷം തരും, പഹയാ, ഹോള്‍ഡ് അപ്പ് ബാന്‍ഡിറ്റേ. (ഇതാണു ബ്ലേഡ് കമ്പനി തന്ത്രം, പരസ്യമായി അപമാനിച്ച് കാര്യം സാധിക്കല്‍)
ഉമേഷ് ഗുരുക്കളേ ഇന്നാ പിടി ശ്ലോകം
"ഗ്രന്ഥം അര്‍ത്ഥം സ്വകന്യാം
പര ഹസ്തം ഗതം ഗതം"
[തെറ്റുണ്ടോ ആവോ. അര്‍ത്ഥം ഇങ്ങനെ, പുസ്തകാം, പണം, പുത്രി- ഇതെല്ലാം വേറൊരാളിന്റെ അടുക്കല്‍ ആണ് എന്നാല്‍റ്റെ അര്‍ത്ഥം നഷ്ടപ്പെട്ടു പോയി എന്നാണ്"
ഓ നിങ്ങ അതിന്റേയും ആളാ? ആരെ മറന്നാലും ഞാന്‍ ആസ്സോ ആസ്സോ പറഞ്ഞ് കുനിയുന്ന വക്കാരിനാട്ടാരനെ മറക്കൂല.ഇത് ഞങ്ങള്‍ കോളെജില്‍ കാച്ചിയിരുന്നു, വക്കാരിനാട്ടുകാരന്‍ ആയി വേഷമിട്ടവള്‍ക്ക് സ്റ്റേജും ലൈറ്റും കണ്ടപ്പോ ചെറിയ വിറയലും ഇസ്പെല്ലിങ്ങ് മിസ്റ്റേക്കും.ഒരോ ‘ആസ്സോ’ കുനിഞ്ഞു നിവരലിനും ഓഡിറ്റോറിയം ഇളകി മറിഞ്ഞു. ഓരോ ആസ്സോക്കും മുന്‍പിലിരുന്ന സിസ്റ്റരുടെ മുഖം തക്കാളി പോലെ
പാവം വക്കാരി.. പോസ്റ്റ് കയ്യീന്നു പോയി..
തീവണ്ടി ഓഫ് ടോപ്പിക്കാക്കിയതു കണ്ടിട്ട് “എന്നാപ്പിന്നെ എന്നെയങ്ങു കൊല്ല്, ഇങ്ങനെ ചങ്കീക്കോള്ളണ വര്‍ത്താനം പറയല്ലേ” എന്ന് വക്കാരിയുടെ ഹൃദയം കരയുന്നത് അമേരിക്ക വരെ കേള്‍ക്കാം
:)
വക്കാരി ചേട്ടന്‍ സത്യം പറ, മതിയായി അല്ലേ?
വെളൂക്കാന്‍ തേച്ചതു പാണ്ടായി അല്ലേ? നേരു പറ...അപ്പോ ഞങ്ങളു നിറുത്താം...
This comment has been removed by a blog administrator.
എല്‍ജീ, വളരെ സത്യം!! വെളുക്കാന്‍ തേച്ചത് ‘പണ്ടായി’..
ബോബനും മോളിയും -ലെ ഒരു ഫലിതമോര്‍മ്മവരുന്നു.
മൊട്ടയും വേറൊരാളും കൂടി ഇരുന്നു് ചീട്ടുകളിക്കുന്നു. ബോബനും മോളിയും സഹായത്തിനിറങ്ങുന്നു.
ആസിട്ടു വെട്ടു്
ഗുലാനിടു്
എന്നൊക്കെ പറഞ്ഞു പറഞ്ഞു് അവസാനം മൊട്ടയുടെ കൈയില്‍നിന്നു് ചീട്ടു വാങ്ങി പിടിക്കുന്നു. കുറച്ചു നേരം മാറിയിരുന്ന ശേഷം മൊട്ട പതുക്കെ ബോബനോടു് തുരുപ്പിറക്കു് എന്നു പറയുമ്പോള്‍ ബോബന്‍ തിരിഞ്ഞു് അവനോടു് തട്ടിക്കയറുന്നു.
" നിനക്കിതിലെന്തു് കാര്യം??"
അതുപോലെ.
"വക്കാരിക്കീ പോസ്റ്റിലെന്തു് കാര്യം?"
ദേവാ,
പുസ്തകങ്ങള്‍ എരക്കുന്നതും വാങ്ങുന്നതുമെല്ലാം വായിക്കാനല്ലെ അതു കഴിയാതെ തന്നിട്ടെന്തു കാര്യം? ഫ്രീ ആയി ചെറ്യേ പുസ്തകം തരാം. അതു തരുമ്പോ സി ഡി തരുവോ? ഈ ഫ്രീ ആയി തരുന്ന ചെറ്യേ പുസ്തകം എപ്പോ തിരിച്ചു തരും? ആഹാ അതെന്താ എന്റെ ബുക്കിനു് വിലയില്ലേ?
എല്‍ ജിയേ അപ്പോ ഇന്ന് അവിടെ ഏതാ മീന്‍ കിട്ടിയേ?
200 aayO?
ഇരുന്നൂറ് ആയോ?
അതോ എല്‍ ജിക്ക് മുതല ഫ്രൈ ആണോ?
ഹാവൂ! സമാധാനമായി!! പൂച്ചക്കും കായടയോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിദ്ധ ഗുരു ഗോളടിച്ചിരിക്കയാണ്!!
സിത്താര്‍ത്താാ മനുഷ്യര്‍ ഒറക്കം കളഞ്ഞ് ഇരുന്നൂറേ ഇരുന്നൂറെന്നു പറഞ്ഞിരിക്കുമ്പോ..ഉന്നെ കൊന്ന് ഉന്‍ രതതേ തിത്തിത്തേ
ഇന്നിവിടെ ചെമ്മീന്‍ ഇച്ചിരെ കിട്ടി....
അവിടെയൊ?
ശ്ശൊ!...ഈ സിദ്ധാര്‍ത്തേട്ടന്റെ ഒരു കാര്യം.!
എന്നാലും ആ ഡിലീട്ടഡ് കമന്റ് മാറ്റിയാല്‍ ഞാന്‍ ആണു ഇരുന്നൂറ്. നൊ!അല്ല എന്നു പറഞ്ഞാലൊന്നും ഞാന്‍ സമ്മതിക്കൂല്ല...
സുഹൃത്തുക്കളേ വക്കാരിയതാ പേനയും പൊക്കിപ്പിടിച്ചു് ഗ്രൌണ്ടിനു് വലം വെക്കുന്നു. അടങ്ങു് വക്കാരീ അടങ്ങു്.
എല്‍ ജിക്കു് സെയിം പിഞ്ചു്.
മീങ്കാരി രേഷ്മയ്ക്കു് പിഞ്ചില്ല. പൂച്ചേടേം കായടേടേം ഉപമ തെറ്റിച്ചില്ലേ? അതോടെ കാഴ്ച്കക്കിട്ട പുതിയ പോസ്റ്റില്‍ കൂകി വിളിച്ചിട്ടും ആളു കേറാതായി. ശനിയനണ്ണോ ഇതിന്നലത്തെ ഗോളു പോലെദേഹത്തു തട്ടി പോസ്റ്റിലെത്തിയതല്ലേ ;)
സഹൃദയരേ കലാസ്നേഹികളേ..
മിഥുനം എന്ന സിനിമ കണ്ടുകൊണ്ടിരിക്കേ ഷോ നിര്‍ത്തിവെപ്പിച്ചിട്ട് ഒന്നോടിവന്നു നോക്കിയപ്പോളാണ് കണ്ടത് സംഗതി ഡബിളായെന്ന്. ആനന്ദലുബ്‌ധനിനിയെന്തുവേണം... സന്തോഷായീ. വേണമെങ്കില്‍ ചക്ക പ്ലാവേലും കായ്ക്കുമെന്ന പഴംചൊല്ല് നിങ്ങളെല്ലാവരും കൂടി അര്‍ത്ഥവത്താക്കിയിരിക്കുകയാണ്.
എല്‍ജീ, ഒരു പാണ്ടുമില്ല. നല്ല ക്ലീന്‍ ഫേസു തന്നെ. നോ പിരോബിളമെന്ന്... ശനിയാ, ഇവിടെ നമ്മള്‍ എന്തുപറയുന്നോ അതുതാന്‍ ടോപ്പിക്കെന്ന്, നോ പിരോബിളമെന്ന് (ഇവിടെ കൈതാന്‍ ഫാനെന്ന് ജഗതി മലപ്പുറം ഹാജി മഹാനായ ജോജിയില്‍ മുകേഷിനോട് പറയുന്നത് യാതൊരു കാര്യവുമില്ലാതെ ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ചുമ്മാ)
എല്ലാവര്‍ക്കുമുള്ള നന്ദിയുടെ നറുമലരുകള്‍ എന്റെ പടബ്ലോഗില്‍ വിതരണം ചെയ്‌തിരിക്കുന്നു. ബിന്ദുവിന് ഒരു റോസമ്മപ്പൂ മൊത്തം വേണമെന്നതൊഴിച്ചാല്‍ അവിടെ വേറേ പ്രശ്നമൊന്നുമില്ല. എല്ലാവര്‍ക്കുമുള്ള ഇതളുകള്‍ റോസായിലും ഹൈഡ്രാഞ്ചിയായിലും ഉണ്ട്.
എന്നാലും നിങ്ങള്‍ കാണിച്ച അര്‍പ്പണമനോഭാവത്തിനും ത്യാഗത്തിനും സ്നേഹത്തിനും ദയയ്ക്കും പകരം വെക്കാന്‍ എനിക്ക് വാക്കുകളില്ലാതെ എന്റെ കണ്ഠം പിന്നെയും കണ്ടത്തില്‍. കൈക്ക് കുഴപ്പമില്ല.
ഇതിനെല്ലാം കാരണക്കാരായ ജപ്പാനിലെ മാഗ്‌ലെവ് വണ്ടിക്കാര്‍ ഇനിയെന്ത് എന്നു ശങ്കിച്ചു നില്‍ക്കുന്നു. ഇതിന്റെ മൂലകാരണക്കാരി കുട്ട്യേടത്തി ഇതൊന്നുമറിയാതെ കിടന്നുറങ്ങുകയാവും ഇപ്പോള്‍.
ഈ സന്തോഷമുഹൂര്‍ത്തം പങ്കുവെയ്ക്കാന്‍ ബ്ലോഗര്‍ ഒരു കടിച്ചാല്‍ പൊട്ടാത്ത വേര്‍ഡ് വെരിയും തന്നു. റ്റിവിക്ക്യുഎഫ്പിഡബ്ല്യൂജീ
Post a Comment
<< Home