Wednesday, July 12, 2006

വിശ്വാസ്യതയോ, സ്പേസോ, രണ്ടും കൂടിയോ?

മനോരമ വാര്‍ത്ത...


കടപ്പട്: മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷന്‍.

പക്ഷേ സംഗതി ദീപികയില്‍ വന്നപ്പോള്‍ ഇങ്ങിനെയായി:


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍.

ശ്രദ്ധിച്ചു നോക്കിക്കേ, ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ വിദ്വേഷം വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്ന മനോരമയുടെ കരുണാകര സൂക്തം, ദിപികയില്‍ വന്നപ്പോള്‍ സ്വകാര്യ മാനേജ്‌മെന്റുകളുമായി വിദ്വേഷം വളര്‍ത്താതെ എന്നായി.

പക്ഷേ മാതൃഭൂമിയും മനോരമ ലൈന്‍ തന്നെ:


കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍ എഡിഷന്‍.

അങ്ങിനെ ഒന്നെനെതിരെ രണ്ട്.

വിശ്വാസ്യതയുടെ പ്രശ്‌നമാണോ എന്നറിയില്ല, പക്ഷേ കുഴൂര്‍ വിത്സണ്‍ പറഞ്ഞ സ്പേസിന്റെ പ്രശ്നമാണെന്ന് തോന്നുന്നു.

(ഇമേജ് ഒക്കെ കോപ്പി ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇവിടെ ഇട്ടത്)

23 Comments:

 1. At Wed Jul 12, 11:06:00 PM 2006, Blogger അപ്പൊള്‍ ദമനകന്‍ ... said...

  ഞാന്‍ ചത്തിട്ടില്ല എന്ന് കാണിക്കാന്‍ ചിലര്‍ അങ്ങും ഇങ്ങും തട്ടാതെ ഉള്ള കമന്റ്റ് കളും, മാധ്യമങ്ങളുടെ വളച്ചൊടിക്കലും മാത്രമാണിത്. ദേശാഭിമാനി നോക്കിയൊ?
  http://www.deshabhimani.com/news/k3.htm

  മനോരമ വായിച്ചാല്‍ ദേശാഭിമാനി കൂടി വേണം വായന അവസാനിപ്പിക്കാന്‍ (മറിച്ചും) എന്ന് പണ്ടേ ഉള്ള ഒരു നിയമമാണ്. (ദീപിക ഞങ്ങളുടെ നാട്ടില്‍ കിട്ടാറില്ല)

   
 2. At Thu Jul 13, 12:47:00 AM 2006, Blogger ഡാലി said...

  ആഹാ ദേശഭിമാനി ഇങ്ങനെ പറയുന്നു.
  “സ്വയാശ്രയ വിദ്യഭ്യാസത്തിന്റെ പേരില്‍ വിമോചന സമരം നടത്തമെന്നു ആരും സ്വപ്നം കാണേണ്ടെന്നും 1959 അല്ല2006 എന്നും കെ.കരുണാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിമോചന സമരം ആവര്‍ത്തിക്കുമെന്ന ചില പുരോഹിതരുടെ പ്രഖ്യപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിയമത്തിന്റെ പേരില്‍ മതവിദ്വേഷം പുലര്‍ത്തുന്ന നിലപാടില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയണം”
  എങ്ങനെയുണ്ട്?

   
 3. At Thu Jul 13, 01:14:00 AM 2006, Blogger വഴിപോക്കന്‍ said...

  zhfjഈയടുത്ത കാലത്തെ ദീപികയിലെ വാര്‍ത്തകള്‍ വായിച്ചാല്‍ അവര്‍ക്ക്‌ സ്വാശ്രയ നിയമത്തോടും ഗവര്‍മെന്റിന്റെ ഈ നീക്കത്തോടും ഉള്ള അസഹ്യത വളരെ വ്യക്തമാണ്‌.

  ഇത്‌ ദീപിക വളച്ച്‌ ഒടിച്ച്‌ മടക്കിയത്‌ തന്നെ .. കലാകൌമുദി ഇവിടെ

  കൌമുദി ഇവിടെ

  അല്ല, എന്താണ്‌ CM മത അധ്യ്ക്ഷന്മാര്‍ക്കെതിരെ പറഞ്ഞത്‌?.. കുറെ ദിവസമായി "മുഖ്യ മന്ത്രിയുടെ പ്രസ്താവനയില്‍" അവര്‍ അപലലപിച്ചു ഇവര്‍ അപലപിച്ചു എന്ന് പേപ്പരില്‍ കാണുന്നു.എന്താണ്‌ പറഞ്ഞതെന്ന് ഒരു ന്യൂസിലും കണ്ടുമില്ല

   
 4. At Thu Jul 13, 01:21:00 AM 2006, Blogger വഴിപോക്കന്‍ said...

  ദാലി എന്താണുദ്ദെശിച്ചതെന്ന് മനസ്സിലായില്ല. ദേശാഭിമാനി വളച്ചെന്നൊ ? ദീപിക വളച്ചെന്നൊ? ദേശാഭിമാനിയിലേതായി എടുത്തെഴുതിയ അതേ വരികള്‍ തന്നെ ആണല്ലൊ മനോരമയിലും കൌമുദിയിലും ഒക്കെ കരുണാകരന്റേതയി വന്നിട്ടുള്ളത്‌?

   
 5. At Thu Jul 13, 10:02:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  പക്വതയുള്ള ഒരു അഭിപ്രായപ്രകടനമായാണ് മനോരമ-മാതൃഭൂമി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കരുണാകരന്‍ നടത്തിയതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്തായാലും കരുണാകരന്‍ പറഞ്ഞത് അതേപടി കേട്ടെങ്കില്‍ പോലും പത്രങ്ങളുടെ മുതലാളിമാരുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച് എഴുതാനല്ലേ അത് പത്രത്തില്‍ എഴുതുന്നവര്‍ക്ക് പറ്റൂ. അതാണ് സ്പേസിന്റെ പ്രശ്നമെന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കില്‍ എല്ലാ പത്രത്തിലും ഈ റിപ്പോര്‍ട്ട് ഒരേ രീതിയില്‍ വരില്ലായിരുന്നോ.

  ഒരു പാര്‍ട്ടി പത്രം എന്ന നിലയില്‍ ദേശാഭിമാനി വാര്‍ത്തകള്‍ക്കും സ്പേസിന്റെ എല്ലാവിധ പ്രശ്‌നങ്ങളുമുണ്ട്.

   
 6. At Thu Jul 13, 10:12:00 AM 2006, Blogger ഷിജു അലക്സ്‌‌: :Shiju Alex said...

  അല്ല, എന്താണ്‌ CM മത അധ്യ്ക്ഷന്മാര്‍ക്കെതിരെ പറഞ്ഞത്‌?.. കുറെ ദിവസമായി "മുഖ്യ മന്ത്രിയുടെ പ്രസ്താവനയില്‍" അവര്‍ അപലലപിച്ചു ഇവര്‍ അപലപിച്ചു എന്ന് പേപ്പരില്‍ കാണുന്നു.എന്താണ്‌ പറഞ്ഞതെന്ന് ഒരു ന്യൂസിലും കണ്ടുമില്ല

  നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതിന്റെ രത്നചുരുക്കം ഇതാണ്‌. "ഞങ്ങള്‍ ഭൌതീക വാദികള്‍ കാണുന്നതിന്‌ അപ്പുറം പാവപ്പെട്ടവരുടെ കാര്യങ്ങള്‍ അറിയുന്നവരാണ്‌ ആത്മീയവാദികള്‍ എന്നു പറയുന്ന ബിഷപ്പുമാര്‍. അതിനാല്‍ ഭൌതീകവാദികളായ ഞങ്ങള്‍, അവരുടെ തന്നെ സമൂഹത്തിലെ താഴെക്കിടയില്‍ കിടക്കുന്നവരെ സഹായിക്കാന്‍ ഒരു നിയമം കൊണ്ടു വരുമ്പോള്‍ ഞങ്ങളെ പിന്തുണക്കുകയല്ലേ വേണ്ടത്‌". ഇതാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌.

  ആത്മീയവാദികള്‍ ഇങ്ങനെ വിചാരിച്ചുകാണും "ബിഷപ്പിനെയാണോ കുര്‍ബ്ബാന പഠിപ്പിക്കുന്നത്‌."

  കരുണാകരന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയണ്‌. ഒരു നില്‍ക്കള്ളിയുമില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന സമൂഹ സ്നേഹം കരുണകരന്‌ പണ്ടേ ഉള്ളതാണ്‌. ഇതേ പ്രശ്നം ആന്റണിയുടെ കാലത്തും ഉണ്ടയതാണ്‌. അന്ന് ആന്റണിയും ബിഷപ്പുമാര്‍ക്ക്‌ എതിരെ എന്തൊക്കെയോ പറഞ്ഞിരുന്നു. അന്ന്‌ കരുണാകരന്‌ പുത്രസ്നേഹം ആയിരുന്നു.

   
 7. At Thu Jul 13, 02:57:00 PM 2006, Blogger ഡാലി said...

  വഴിപോക്കന്‍: ദേശാഭിമാനിയില്‍ വന്നപ്പോള്‍ എത്ര തീവ്രമായി ആ വികാരം എന്നൊന്നു നോക്കൂ. ഒരു പാര്‍ട്ടി പത്രമായാലും അത് പക്വത ഉള്ള സമീപനമായി എനിക്കു തോന്നിയില്ല.

  ഒ.ടൊ. എങിനെയാണ് കമെന്റില്‍ സ്ക്രീന്‍ ഷോട്ട് ഒട്ടിക്കുക എന്നൊന്നും പറയാമൊ ആരെങ്കില്യ്മ്. ഇന്നലെ എനിക്കു ആ ദേശാഭിമാനി സ്ക്രീന്‍ ഷോട്ട് ഒട്ടിക്കനൊത്തില്ല.

   
 8. At Thu Jul 13, 03:11:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഡാലീ, ഞാന്‍ ചെയ്യുന്നത് ആ ഭാ‍ഗം കണ്ട്രോള്‍/പ്രിന്റ് സ്ക്രീനടിച്ച് അവനെ പെയിന്റിലോ മറ്റോ കൊണ്ടുപോയി ഒരു ജെപെഗ്ഗാക്കി പിന്നെ ഗൂഗിള്‍ പേജിലോ മറ്റോ അപ്‌ലോഡ് ചെയ്ത് അതിന്റെ ലിങ്ക് കമന്റില്‍ കൊടുക്കുകയാണ് ചെയ്യുന്നത്.

  വേറേ വല്ല വഴിയുമുണ്ടോ എന്നറിയില്ല.

   
 9. At Thu Jul 13, 03:53:00 PM 2006, Blogger ദില്‍ബാസുരന്‍ said...

  വായിക്കാന്‍ സമയമില്ല.ഈ പരിപാടി എന്തായാലും കൊള്ളാം. ലവന്മാരുടെ വിശ്വാസ്യത നമുക്കൊന്ന് നോക്കണമല്ലോ? ജെയ് വക്കാരി.

   
 10. At Thu Jul 13, 05:29:00 PM 2006, Blogger കിരണ്‍ തോമസ് said...

  മനോരമ മയപ്പെട്ടു തുടങ്ങി എന്നു തോന്നുന്നു.പിന്നെ സ്വയശ്രയ ബില്ലിന്‌ ഒരല്‍പം ജനപിന്തുണ ഉണ്ട്‌ എന്ന യഥാര്‍ത്യം കണ്ടില്ലാ എന്നു ണ്ടിക്കുന്നതെങ്ങനെ

   
 11. At Thu Jul 13, 05:36:00 PM 2006, Blogger അരവിന്ദ് :: aravind said...

  കൊള്ളാം വക്കാരീ..
  ഇത്ര ശുഷ്കാന്തിയോടെ പത്രംവായിക്കുന്നതും അതിലെ വാര്‍ത്തകളെ കീറിമുറിക്കുന്നതും നല്ലത് തന്നെ.
  :-))
  ഇനിയും പോരട്ടെ.

   
 12. At Thu Jul 13, 06:14:00 PM 2006, Blogger കുറുമാന്‍ said...

  വക്കാരിക്ക് ജയ്...

  വക്കാരീ സമയം, സാഹചര്യം മുതലായവ ഒത്തു ചേരുന്ന അവസരത്തില്‍ ഒരു ബ്ലോഗ് കൂടി തുടങ്ങുക.
  വാര്‍ത്തകള്‍ ചുരുക്കത്തില്‍ എന്ന പേരില്‍
  പിന്നെ, അതാത് ദിവസത്തെ പ്രധാനപെട്ട വാര്‍ത്തകള്‍ കട്ടിയോ, വെട്ടിയോ, കോപ്പിയോ, സ്ക്രീന്‍ ഷോട്ടായോ അതിലേക്ക് പകര്‍ത്തുക, അപ്പോ ഞങ്ങള്‍ക്കെന്തു സുഖം......

  ഞാന്‍ ഓട്യേ

   
 13. At Thu Jul 13, 09:30:00 PM 2006, Blogger വഴിപോക്കന്‍ said...

  ഷിജൂ നന്ദി.. ഈ ഒരു വാചകത്തിന്റെ (അതില്‍ എന്താണ്‌ അപലപിയ്ക്കാന്‍ ഉള്ളതെന്ന് മനസ്സിലായും ഇല്ല :) ) മോളില്‍ പിടിച്ച്‌ സ്വാശ്രയനിയമത്തിനെതിരേ ഉള്ള അവരുടെ എതിര്‍പ്പിന്‌ ഒരു സാമുദായിക/വര്‍ഗ്ഗീയ നിറം കൊടുക്കാനാണ്‌ ദീപികയൊക്കെ കിണഞ്ഞ്‌ പരിശ്രമിയ്ക്കുന്നതെന്ന് തോന്നി കഴിഞ്ഞ കുറെ ദിവസങ്ങളിലെ ദീപിക വായിച്ചപ്പോള്‍.

  വക്കാരി, ഓഫ്‌ ക്ഷമീ....

  ദാലി , ഇതില്‍ കരുണകരന്‍ പറഞ്ഞ വാചകങ്ങളേ വന്നിട്ടുള്ളു എന്നെനിയ്ക്ക്‌ തോന്നുന്നു.ആ ലിങ്ക്‌ പോയി. ദേശാഭിമാനി പരസ്യമായ അജണ്ടയുള്ള പാര്‍ടി പത്രമായത്‌ കൊണ്ട്‌ അവരുടെ ഒരു viewല്‍ നിന്ന് കൊണ്ട്‌ പല വാര്‍ത്തകളും എഴുതാറുണ്ട്‌ എന്നത്‌ സത്യം

   
 14. At Sat Jul 15, 10:03:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  അപ്പോള്‍ ദമനകന്‍, ഡാലി, കിരണ്‍, വഴിപോക്കന്‍, അരവിന്ദന്‍, കുറുമയ്യ, നന്ദിയുടെ നൂറു നറുമലരുകള്‍.

  ഇതൊരു ടൈം പാസ്സ് മാത്രം. പക്ഷേ കഴിഞ്ഞ രണ്ടുദിവസമായി ബ്ലോഗ് മാത്രമായി പരിപാടി, ചെയ്യേണ്ട ബാക്കി പരിപാടിയെല്ലാം പെന്‍ഡിംഗ്.

  കുറുമയ്യ, ഒരു വാര്‍ത്താ ബ്ലോഗ് തുടങ്ങി നാട്ടിലെ പത്രമുതലാളിമാരെയൊക്കെ ഒരു പാഠം പഠിപ്പിക്കണമെന്ന ആഗ്രഹവും ഒരു സൂപ്പര്‍ സ്റ്റാറായി മമ്മൂട്ടിയേയും ലാലേട്ടനെയും പാഠം പഠിപ്പിക്കണമെന്ന എന്റെ ആഗ്രഹത്തോടൊപ്പം തന്നെയുണ്ട്. അത് രണ്ടും കഴിഞ്ഞിട്ടുവേണം, നല്ലപോലെ ഒന്ന് പാടി യേശുദാസിനെ രണ്ട് പാഠങ്ങള്‍ പഠിപ്പിക്കാന്‍ :)

   
 15. At Sat Jul 15, 10:04:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  അസുരണ്ണന്‍ ഇതിനിടയ്ക്ക് പമ്മിക്കിടക്കുന്നത് കണ്ടില്ല. നന്ദി അസുരണ്ണാ

   
 16. At Sat Jul 15, 10:09:00 AM 2006, Blogger nalan::നളന്‍ said...

  കുറുമയ്യവക്കാരീസ്..അതു നല്ല ഐഡിയ!. ഒരു കൂട്ടായ്മ ബ്ലോഗിനുള്ള സ്കോപ്പ് കാണുന്നു.
  വക്കാരീ ഒരെണ്ണം അങ്ങു തുടങ്ങ്, താല്പര്യമുള്ളവരെ കൂട്ടിക്കോ! ഇങ്ങനുള്ള കാര്യങ്ങളൊന്നും വച്ചു നീട്ടിക്കരുത് ങ്ഹാ

   
 17. At Sat Jul 15, 10:09:00 AM 2006, Blogger evuraan said...

  പുര കത്തുന്നേരം കഴുക്കോലൂരാന്‍ നോക്കുന്നവരുടെ തത്രപ്പാടെന്തറിഞ്ഞൂ‍ ഭവാന്‍..? പാവം രാഷ്ട്രീയന്മാര്‍ക്കും നിന്ന് പിഴക്കേണ്ടേ?

  അതു പോട്ടെ, വക്കാരി വിളിച്ച പേരിഷ്ടപ്പെട്ടു: കുറുമയ്യ -- കുറുമയ്യന്‍

  :^)

   
 18. At Sat Jul 15, 10:14:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  ഹ..ഹ.. നളനണ്ണനും ഏവൂരാനും ഉണ്ടായിരുന്നോ.. നന്ദി, നന്ദി. നളനണ്ണാ, ഒരു പത്രമാധ്യമവിശ്വാസ്യതക്കൂട്ടായ്മ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ പത്രക്കാരൊക്കെ പേടിച്ച് വിറച്ചാണ് ഇരിക്കുന്നതെന്നാണ്... ഓര്‍ത്തത്. ഓ.. വെറുതേ :)

  പക്ഷേ എന്തിനും റെഡിയായി ഉമേഷ്‌ജിയുണ്ട്, ആനപ്പുറത്ത്. അതാണ് ഞങ്ങളുടെ ഒരു ധൈര്യം.

   
 19. At Sat Jul 15, 10:18:00 AM 2006, Blogger Adithyan said...

  ആനപ്പുറത്തേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും വക്കാരി...
  രണ്ടു നാലു കമന്റു കൊണ്ടൊരു ബ്ലോഗറെ തെണ്ടിയാക്കി നടത്തുന്നതും വക്കാരി....

   
 20. At Sat Jul 15, 10:25:00 AM 2006, Blogger വക്കാരിമഷ്‌ടാ said...

  യ്യോ ആദിത്യാ, ഇപ്പോള്‍ ആരാ അങ്ങിനെയായത്? സമയം മഹാ മോശമാണേ..

  ഇതിനിടയ്ക്ക് ക്രിയാത്‌മകമായി കോണ്ട്രിബ്യൂട്ട് ചെയ്‌ത ഷിജുവിനും ഒരു നന്ദി പറയാന്‍ മറന്നു (സത്യമായിട്ടും കമന്റെണ്ണം കൂട്ടാന്‍ ഇങ്ങിനെ പീസു പീസായി നന്ദി പറയുന്നതല്ലേ, ചോറിതുവരെ വെന്തില്ല, എഴുന്നേറ്റപ്പോള്‍ മണി ആദ്യം ഒമ്പതും പിന്നെ പന്ത്രണ്ടും!)

   
 21. At Sat Jul 15, 01:09:00 PM 2006, Blogger kuzhoor wilson said...

  swyakaray manegumentukalaodu
  deepikakku ulla aduppam pakal pole vykathamanu.

  ikkaryathil thudakkam muthale
  avar achu nirathunnumundu.

  ente news focus paripadiyil
  njan athu pala thavan parajathumanu.
  (news focus, asianet radio 648 am, dubai 8 am to 9 am)

  vayanakkarum athu thirachirunnudu.
  karunakarate prasthavan srdichuvo ?

  sarkkarinethire mayapetta vakkukal anu adeham upayogichirikkunathu.
  enthayalum keralathil
  vidybhysa megalumayi bandhapettu
  oru druveekaranam nadakkuyanau.

  vimochana samarthinre oru manam.

   
 22. At Sat Jul 15, 03:54:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  നന്ദി വിത്സണ്‍. ഒരു രണ്ടാം വിമോചന സമരം നടക്കുമോ എന്നറിയില്ല; നടന്നാല്‍ തന്നെ എത്രമാത്രം വിജയിക്കുമെന്നും. കാരണം പണ്ടത്തേതിനേക്കാല്‍ സ്ഥിതിവിശേഷം ധാരാളം മാറിയല്ലോ. ഓരോരുത്തരുടേയും ഉദ്ദേശലക്ഷ്യങ്ങളും ആള്‍ക്കാര്‍ക്ക് മനസ്സിലായി വരുന്നു. ഒന്നാം വിമോചനസമരത്തെ പിന്തുണച്ചിരുന്ന വിഭാഗങ്ങളെല്ലാം രണ്ടാം വിമോചനസമരത്തിനുണ്ടാവുമോ എന്നുതന്നെ സംശയം. മാധ്യമങ്ങളിലാണെങ്കിലും ദീപിക മാത്രമേ ഉള്ളൂ എന്നു തോന്നുന്നു, സ്വാശ്രയമാനേജ്‌മെന്റിന്റെ പിന്നില്‍ അടിയുറച്ച് നില്‍‌ക്കുന്നത്-ശരിക്കറിയില്ല, എങ്കിലും.

   
 23. At Sun Jul 16, 03:04:00 AM 2006, Blogger ബിന്ദു said...

  (സത്യമായിട്ടും കമന്റെണ്ണം കൂട്ടാന്‍ ഇങ്ങിനെ പീസു പീസായി നന്ദി പറയുന്നതല്ലേ, ചോറിതുവരെ വെന്തില്ല, എഴുന്നേറ്റപ്പോള്‍ മണി ആദ്യം ഒമ്പതും പിന്നെ പന്ത്രണ്ടും!)

  എനിക്കങ്ങനെ തോന്നിയില്ല ട്ടോ.
  :)

   

Post a Comment

Links to this post:

Create a Link

<< Home