എങ്കില്‍പ്പിന്നെ...
നമുക്ക് കുറച്ച് കായികവാര്‍ത്തകള്‍ വായിക്കാം...
കടപ്പാട്: മനോരമ ഓണ്‍ലൈന്‍ എഡിഷന്‍
ലേ ഔട്ട് മാറ്റി, പുതിയ ഉടുപ്പൊക്കെ ഇടീച്ച് കുട്ടപ്പനാക്കി നിര്‍ത്തിയിരിക്കുകയാണെങ്കിലും മനോരമക്കുട്ടന് ഇടയ്ക്കെല്ലാം പനിയും തുമ്മലും ജലദോഷവും. നവ്യാ നായരില്‍ ക്ലിക്കിയാല്‍ ഇന്ദ്രന്‍സില്‍ പോയി ലാന്റു ചെയ്യുന്ന വെറും ജലദോഷം ഒരു ഫ്ലൂവായി കായികത്തില്‍ ഞെക്കിയാല്‍ ദേശീയത്തില്‍ പോയി നില്‍ക്കുന്ന നിലവരെയായി.
എന്തായാലും ഡെസ്‌പരേഷന്‍ എന്ന വാക്കിന്റെ ഉദാഹരണം കാണണമെങ്കില്‍ ഈ ദിവസങ്ങളിലെ മനോരമ വായിച്ചാല്‍ മതി. ഉമ്മന്‍ ചാണ്ടിസാറിനെ കരകയറ്റാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്-ഒളിഞ്ഞും തെളിഞ്ഞും. പാവങ്ങള്‍..... ആ പിഞ്ചുമനസ്സിന് അവസാനം വേദന മാത്രം കൊടുക്കുമോ നമ്മള്‍?
21 Comments:
കമന്റ് കള്‍ പിന്മൊഴി പഞ്ചായത്തില്‍ വരാന്‍ എന്തു സെറ്റപ്പാ ചെയ്യേണ്ടേ? ഒന്നു പറഞ്ഞു തരൂ...
മുല്ലപ്പൂവിന്,
ഇതു നോക്കൂ
ശനിയാ നന്ദി. ആ പേജ് തപ്പിതപ്പി നടക്കുകയായിരുന്നു.
മുല്ലപ്പൂവേ, കുറച്ച് സൌരഭ്യം ആ വരമൊഴി എഫ്ഫേക്ക്യൂ കല്ലിനുംകൂടി കൊടുത്തോളൂ, എല്ലാം ശരിയാകും.
വക്കാരിക്ക്,
അതും കായിക വാര്‍ത്തകളല്ലേ മാഷെ? ഭാരതതിന്റെ ഏറ്റവും വല്യ കായിക വിനോദമല്ലേ രാഷ്ട്രീയം? (ദാറ്റ് ഈസ് നോട്ട് എ ബഗ്, ഇറ്റ് ഈസ് എ ഫീച്ചര്‍)
പിന്നെ മനോരമ എന്നത് മനോ - രമ എന്ന് വായിച്ചാല്‍ എത്ര ശരി? തൂലിക പടവാളിനേലും മൂര്‍ച്ചയുള്ളതല്ലേ? അതവരോടു പറഞ്ഞു കൊടുക്കുന്നതു അണ്ണാന്‍ കുഞ്ഞിനെ മരം കേറാന്‍ പഠിപ്പിക്കുന്ന പോലെയാവും..
മാഷ്ടെ ബ്ലോഗിലേതോ ആക്റ്റീവെക്സ് സമാധി അടങ്ങി ഐഈ മരവിക്കുന്നുണ്ടല്ലോ?
ആശാനേ, ‘വെലക്കം’, ‘നോ മനുഷേന്‍ പ്ലീശ്‘.. ആ മരവിപ്പിനിടയില്‍ ആ കമന്റ് കണ്ടില്ല.
മരവിപ്പ് മാറ്റി ശനിയാ. ഒരു പശു അമറാന്‍ പോയതുകാരണം ഞാന്‍, പുലി, പിടിച്ച വാലുകള്‍.....
കൈരളി.കോം ല്‍ ഇപ്പൊ ഒക്കെ ലൈവാ വക്കാരി.
നന്ദി തുളസീ. സ്മാര്‍ട്ട് സിറ്റിയെപ്പറ്റിയുമൊക്കെയുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇന്ന് മംഗളത്തില്‍ ഒരു വാര്‍ത്ത കണ്ടു. ശ്രീ. കെ.പി.പി. നമ്പ്യാര്‍ എഴുതിയ ഒരു പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു, പക്ഷേ അതിന്റെ കോപ്പി ആരും കണ്ടിട്ടില്ലത്രേ. ശ്രീ അച്ചുതാനന്ദന്റെ വിശുദ്ധപദവിക്ക് കോട്ടം തട്ടുമോ എന്നുള്ള സംശയം കാരണമാണ് ചൂടപ്പം ചൂടാറി ആരുടെയൊക്കെയോ അലമാരകളില്‍ ഇരിക്കുന്നതെന്ന് എതിര്‍പക്ഷം പറയുന്നതത്രേ.
ഇലക്ഷന്‍ സമയമായതുകൊണ്ടും മലയാള-ഭാരത ദിനപ്പത്ര വാര്‍ത്തയായതുകൊണ്ടും ഇത് എത്രമാത്രം വിശ്വസിക്കാമോ ആവോ. ഇനി ശരിക്കും പുസ്‌തകം മുക്കിയതാണോ? ആവിഷ്‌കാരസ്വാതന്ത്ര്യം മൂത്ത്. ഇങ്ങിനത്തെ വിവാദ പുസ്തകങ്ങള്‍ക്കെതിരെ സമരം ചെയ്ത് ബഹളമുണ്ടാക്കി നാണം കെടുന്നതിലും എത്രയോ നല്ലതാ, കോപ്പി മുഴുവന്‍ വാങ്ങിച്ച് പെട്ടിയില്‍ വെച്ച് പൂട്ടുന്നത്. മിത്രോഖാന്‍ ബുക്ക് ഇന്ത്യയില്‍ വന്നാലും ഗതി ഇതുതന്നെയായിരിക്കുമെന്ന് തോന്നുന്നു. എല്ലാം കഴിഞ്ഞ് നമുക്ക് നല്ലപിള്ളകളായി ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയുമാവാം.
നന്ദി ശനിയാ...
വക്കാരി പറയുന്നതു, എനിക്കു ജാപ്പനീസ് ആണല്ലൊ
കൂട്ടരേ, മലയാളത്തില്‍ ആദ്യമായി യൂണികോഡ് ഉപയോഗിച്ചു വാര്‍ത്തകള്‍ ജനങ്ങളിലേത്തിക്കുന്ന ബിസിനസ് സംരഭം കൈരളിയാണെന്നു തോന്നുന്നു. കൈരളി ടീവി ഹോംപേജില്‍ ലഭ്യമായിരിക്കുന്ന ലേഖനങ്ങള്‍ ശ്രദ്ധിക്കുക. എല്ലാം യൂണികോഡിലാണു്. വായിക്കുവാന്‍ അവര്‍ തന്നിരിക്കുന്ന ഫോണ്ടാകട്ടെ കെവിന്റെ അഞ്ജലിയും. ചാനലിനുവേണ്ടി ബുക്ക് റിവ്യൂകളും സിനിമാ റിവ്യൂകളും എഴുതാവുന്നതുമാണു്, എഴുതേണ്ടതിനുള്ള ഒപ്ഷന്‍സ് മലയാളംവും, ഇംഗ്ലീഷും. മലയാളമാണെങ്കില്‍ വരമൊഴി ഫോര്‍മാറ്റിലാണു എഴുതേണ്ടതെന്നു തോന്നുന്നു, അവരതു മലയാളമാക്കി പ്രസിദ്ധീകരിക്കും. വരമൊഴിയിലേയ്ക്കോ മൊഴിയിലേയ്ക്കോ ഹെല്പ് ലിങ്കുകളൊന്നും കാണുന്നില്ല, മൊഴി സ്കീമിനെ കുറിച്ചു വിശദമായി പറഞ്ഞിട്ടുമില്ല, ഒരു ചെറിയ ഉദാഹരണം മാത്രം വലതുവശത്തു കാണാവുന്നതാണു്.
മാധ്യമങ്ങള്‍ യൂണികോഡ് തിരഞ്ഞെടുക്കുന്നതു കാണുമ്പോള്‍ സന്തോഷം, യൂണികോഡ് പ്രചാരത്തിലെത്തിക്കുവാന്‍ ബ്ലോഗുകള്‍ ഏറെ സഹായിച്ചുവെന്നും ഒപ്പം സ്മരിക്കാതെ വയ്യ.
ഉമേഷ്ജിയേ, സിബൂന്റെ വിക്കി/യൂണിക്കോഡ് ഇന്റര്‍വ്യൂ കാണാന്‍ ഇനി കൈരളി എടുക്കണ്ട. കൈരളിയിലെ എല്ലാ പ്രോഗ്രാംസും ഇപ്പൊ അവരുടെ വെബ് റ്റി വി ലു നമുക്കു നെറ്റില്‍ കാണാം.
ഇലക്ഷന്‍ റിസല്‍റ്റൊക്കെ ചൂടാറാതെ അപ്പപ്പോ അറിയാനൊരു വഴിയായി. കൈരളി ന്യൂസൊക്കെ biased ആണെങ്കിലും. അല്ലെങ്കിലിപ്പോ ആരുടെയാ അല്ലാത്തത് ? സിദ്ദിഖ് അവതരിപ്പിക്കുന്ന സിംഫണിയും ഇതുവരെ കണ്ടിട്ടില്ല. ആ നിമ്മിയും നിഖിലും കൂടി അവതരിപ്പിച്ചിരുന്ന പരിപാടി ഇപ്പോ ഉണ്ടോ ആവോ ? സാക്ഷിയുടെ പുലമ്പലുകളൊക്കെ വീണ്ടും കേള്‍ക്കാം.
സിബൂന്റെ ഇന്റര്‍വ്യൂനെന്തു സംഭവിച്ചു ?
ഉദയസൂര്യന്റെ നാട്ടില്‍നിന്നുള്ള കുറിപ്പുകള്‍ വായിക്കാറുണ്ട്, സമയക്കുറവുമൂലം ഒരിക്കലും comment ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും.
പഴയ ശൈലിയിലുള്ള എഴുത്തുകള്‍ ഈയിടെ കുറയുന്നുവൊ?
വായനക്കാരന്റെ താല്‍പ്പര്യത്തിനനുസരിച്ച് എഴുതണമെന്നല്ല ഉദ്ദേശിച്ചത്; അവ രസകരങ്ങളായിരുന്നു വളരെ :)
നൂലുകളെ, താങ്കള്‍ ഇവിടൊക്കെ ഇടയ്ക്കിടെ സന്ദര്‍ശിക്കുമായിരുന്നുവെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. നന്ദി. എഴുതണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പക്ഷേ ഒന്നുമിങ്ങ് വരുന്നില്ല. ആദ്യത്തെ മൂച്ചിന് കുറെ കുത്തിക്കുറിച്ചുകഴിഞ്ഞ് ഇനിയെന്ത് എന്നൊരു ചോദ്യം ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇനിയൊന്നുമില്ലാ എന്ന് അന്നേരം മനസ്സിലായി.
എങ്കിലുമെന്താ, എത്രയെത്ര അടിപൊളി കൃതികളാ ബ്ലോഗുലോകം നിറയെ. അതൊക്കെ വായിച്ച് എന്തെങ്കിലും രണ്ടുപൊട്ടത്തരം വിളമ്പുന്നതും ഒരു രസാണേ. ....ന്നാലും ന്തെങ്കിലുമൊക്കെ എഴുതണം.
വന്നു വന്നു വക്കാരിക്കു പോലും തെരക്കായീന്നു തോന്നുന്നു. അല്ലെങ്കില് ജപ്പാനിലൊരു പാതിരാ ആകുന്നതു വരെ കമന്റുകള്ക്കൊക്കെ ബൂമറാങ്ങ് പോലെ മറുപടി ഇട്ടിരുന്ന വക്കാരിയെ ഒന്നു രണ്ടു ദിവസമായി കാണുന്നില്ല. വക്കാരിയുടെ ജോലി സമയം മാറിയോ എന്തോ ?
വക്കാരിയേ, പോസ്റ്റും കമന്റുകളുമൊന്നും വായിക്കുന്നില്ലല്ലേ ? ഒരു പരീക്ഷ ഇട്ടു നോക്കട്ടെ, വക്കാരി ബ്ലോഗൊക്കെ വായിക്കണുണ്ടോന്നറിയാന്.
1. വക്കാരിയുടെ ചെവിക്കു തോട്ടി ഇട്ടു വലിക്കുന്നവനും, ബ്ലോഗര്മാരെല്ലാം കൂട്ടത്തോടെ വിളിച്ചിട്ടും വിളി കേള്ക്കാത്തവനുമായ ഒരു ബ്ലോഗര് കലേഷിന്റെ കല്യാണ സമയത്ത് അപ്രതീക്ഷിതമായി തിരിച്ചെത്തി. ആരാണാ ബ്ലോഗര്. ഏതു ബ്ലോഗിലാണു തിരിച്ചു വരവിലെ ആദ്യത്തെ കമന്റ്?
2. ഛായാഗ്രാഹണ രംഗത്തെ നൂതന പ്രവണതകള് എട്ടൊന്പതു വര്ഷങ്ങള്ക്കു മുന്പേ തന്നെ താന് പരീക്ഷിച്ചു തുടങ്ങിയിരുന്നു എന്നു പറഞ്ഞ ബ്ലോഗര് ആര് ?
3. വക്കാരിയുടെ ക്യാമറ തല്ലിപ്പൊട്ടിക്കുന്നതു വരെ പക്ഷികളൊന്നും ജപ്പാനിലേക്കു പോകാതിരിക്കുന്നതാവും നല്ലതെന്നൊരു ബ്ലോഗര് ഈയിടെ പറയുകയുണ്ടായി. ആര് ? ഏതു പോസ്റ്റില്/കോണ്ടെക്സ്റ്റില് ?
4. കലേഷിന്റെ കല്യാണത്തിനു പോകാനിറങ്ങിയ നേരത്ത്, വിജയരാഘവന് മദപ്പാടു കാണിച്ചപ്പോള് യേതു പുസ്തകമാണു പാപ്പാന് തപ്പിയെടുത്തത് ?
5. ബ്ലോഗില് ചക്കയുടെ പടമിട്ട്, ചക്ക തിന്നാന് യാതോരു വഴിയുമില്ലാത്ത അമേരിക്കക്കാരെ കൊതിപ്പിച്ച ബ്ലോഗര് ആര് ? വരിക്കചക്ക കിട്ടാന് കടയില് പോയി അവര്ക്കു മനസ്സിലാവുന്ന ഭാഷയില് എന്താണു ചോദിക്കേണ്ടത് ?
6. റീമ കരഞ്ഞ കഥ കേട്ടപ്പോള് തന്റെ ഭാര്യയും വര്ഷങ്ങള്ക്കു മുന്പാ സുദിനത്തില് കരഞ്ഞ ഓര്മ അയവിറക്കിയതാര് ? എന്തു പറഞ്ഞാണു ബ്ലോഗര് അന്നു ഭാര്യയെ ആശ്വസിപ്പിച്ചത് ?
7. കത്രികക്കു മൂര്ച്ച കൂട്ടാനുള്ള എളുപ്പവഴി എന്ത്? പറഞ്ഞു തന്നതാര് ?
8. അമേരിക്കക്കാരും ഗള്ഫന്മാരുമൊക്കെ സമയോ കാലോം നോക്കാതെ വിളിച്ചാല് എന്തു ചെയ്യുമെന്നാണു കലേഷ് ഭീഷണി മുഴക്കിയത് ?
9. അതുല്യേച്ചി പാട്ടു പാടുമ്പോള് ശര്മാജി ബാല്ക്കണിയിലിറങ്ങി നില്ക്കുന്നതെന്തുകൊണ്ട് ?
10. Clitoria Ternatea എന്നത് എന്തിന്റെ ശാസ്ത്രീയ നാമമാണ് ?
വക്കാരിയേ, തെറ്റിച്ചാല് ഇമ്പോസിഷനുണ്ടുട്ടോ.
(എങ്ങനെയെങ്കിലുമൊന്നു പത്തു മണി ആയി കിട്ടണ്ടേ വക്കാരിയേ. ആരൊക്കെ ജയിച്ചെന്നറിയാതെ പോയി കിടന്നാല് ഉറക്കം വരൂല്ലാന്നേ )
കുട്ട്യേടത്തീയേ, ആരേ വേണമെങ്കിലും പറഞ്ഞോ എന്റെ വക്കാരിയേ മാത്രം ഇങ്ങനെ തോണ്ടിയാ ഐ ഗെറ്റ് ഹര്‍ട്ട് മച്.. വക്കാരിയേ മിനിമം മോഡറേഷന്‍ നല്‍കി പാസ്സ്സാക്കാന്‍ കനിവുണ്ടാകണം. അല്ലെങ്കില്‍ ഞാനിപ്പോ വക്കാരിയേ വിളിച്ച് എല്ലാ ഉത്തരവും പറഞ്ഞ് കൊടുക്കും.
കുട്ട്യേടത്ത്യേ....ഉം ഉം വക്കാരിക്കു പോലും.... ഹിതു കുറേ കേട്ടതാ. പിന്നെ കേട്ടത് ഇന്നാള്- ദേവേട്ടനെ ഏതോ മാഗസിന്റെ എഡിറ്റര്‍ ആരോ ആക്കി. അതുവരെ ഓക്കെ. ഒരു പത്തുമിനിറ്റ് കഴിഞ്ഞ്, ദേ കിടക്കുന്നു ഒരു മെയില്‍-“ദേവാ ദേവനോട് എഡിറ്ററാകാന്‍ പറഞ്ഞത് ദേവന്‍ പണിയൊന്നുമില്ലാതെ വെറുതെ ഇരിക്കുകയാണെന്നും വെച്ചൊന്നുമല്ല കേട്ടോ” എന്ന്. അപ്പം എല്ലാം പൂര്‍ത്തിയായി.
കുട്ട്യേടത്ത്യേ. ഓപ്പണ്‍ ബുക്കല്ലിയോ. നാളെ ഉച്ചയോടെ എല്ലാറ്റിന്റേയും ഉത്തരം റെഡി. വായിനോക്കി തെക്കുവടക്കു നടന്നതിന്റെ (അടൂര്‍ ഗോപാലകൃഷ്ണന്റെ) അനന്തരഫലം.
അതുല്ല്യേച്ച്യേ-അപ്പോ കിമോണോ ഉറപ്പ്. ജാപ്പനീസ് സില്‍ക്കിന്റെ തന്നെ വേണമായിരിക്കുമല്ലോ അല്ലേ.
- കൈരളിയുടെ മലയാളം പേജിനെപ്പറ്റി എനിക്കൊന്നുമറിയില്ല, പക്ഷെ ഇന്നത്തെ പരിപാടികള്‍ കാണിക്കുന്ന വെബ് പേജില്‍ ഒരേ ബഹളം -- “ബ്ലിങ്കിങ്ങ്”-ന്റെ അയ്യരുകളി. മറിച്ചു സൂര്യയുടെ schedule page-നു നല്ല ക്ലീന്‍ ലുക്ക്.
- കുട്ട്യേടത്തിയുടെ ക്വിസ് ഗംഭീരം. ഞാന്‍, വിശാലന്‍, അതുല്യ എന്നിവരെ സംബന്ധിച്ച ചോദ്യങ്ങളൊഴിച്ചാല്‍ മറ്റൊന്നിന്റെയും ഉത്തരം എനിക്കു പിടി കിട്ടുന്നേയില്ല. അതിനാല്‍ അവയ്ക്കായി കാത്തിരിക്കുന്നു.
കുട്ട്യേടത്ത്യേ അപ്പോ ഈ ക്വിസ്സ് ജ്വരം ഫാമിലിയായി കിട്ടിയതാ അല്ലേ. പാവം ഹന്നമോള്‍. രണ്ടു ക്വസ്സര്‍മാരുടെ മോള്‍.
...ന്നാ ഉത്തരം പിടിച്ചോ:
1. പായിലുണ്ട് പപ്പയിലില്ല. കപ്പയിലുണ്ട്, കുപ്പയിലുമുണ്ട്. എന്‍നിലുണ്ട്, നിന്‍ലിലുമുണ്ട്. സ്വന്തം വീട്ടില്‍ത്തന്നെ അദ്ദേഹം ആദ്യം പ്രത്യക്ഷപ്പെട്ടത്.
2. ഞായറില്‍തുടങ്ങി ശനിയിലവസാനിക്കുന്ന ആഴ്‌ചവട്ടങ്ങളില്‍ ഒന്നില്‍ ആ പാവമിരിപ്പുണ്ട്. പേരങ്ങിനെയാണെങ്കിലും ശുദ്ധനാ.
3. മനോരമയില്‍ ഇഞ്ചികടിച്ച അത് തന്നെയല്ലേ കണവനെന്ന ആശങ്കയില്‍ എല്ലാമുണ്ട് (ങാഹാ നമ്മളോടാണോ).
4.മാ കൂട്ടിയുള്ള എന്തോ അല്ലേ ...തങ്കമ്മമനസ്സ്, പൊന്നമ്മമനസ്സ് മുറ്റത്തെ തുളസിപോലെ
5. കണ്ണനുണ്ണിക്കണ്ണനച്ഛന്‍. മഃ താമീസ് നഃ ലങ്കാഹാ എന്ന സംസ്കൃതശ്ലോകം പത്തുപ്രാവശ്യം ചൊല്ലിയാല്‍ ചക്ക തിന്ന പ്രതീതിയുണ്ടായില്ലെങ്കിലും കണ്ട പ്രതീതി ഉണ്ടാവുമെന്ന് ചക്കയെക്സ്പാര്‍ട്ട് സ്വാര്‍ത്ഥശിരോമണി.
6. ഓ, ഇതു വലിയ ചോദ്യമാണോ. സില്‍ക്കിന്റെ കളിക്കൂട്ടുകാരനല്ലിയോ. മുണ്ടാണ്ടിരുന്നില്ലേല്‍ ണ്ടല്ലോ..%$^&^%$#^& എന്നു തന്നെയല്ലിയോ വൈശാലന്‍ അപ്പോ സോനേടത്ത്യോട് പറഞ്ഞത്. ദുഷ്‌ടന്‍.
7. പോസ്റ്റ് ചപ്പാത്തിയും കുറുമക്കറിയും തിന്ന് സാവധാനത്തില്‍ വായിക്കാമെന്നു കരുതി മാറ്റിവച്ചിരിക്കുകയാണെങ്കിലും ഇനി ഇതെങ്ങാനും കുറുമാ കുറുമാ എന്ന തമിഴ്‌പാട്ടിന്റെ ആളല്ലാതെങ്ങാനും വന്നാല്‍ ഒരര മാര്‍ക്ക് കുറച്ചേക്ക്.
8. അങ്ങിനെയുള്ള മുഹൂര്‍ത്തങ്ങളില്‍ ഏതവനും തോന്നുന്ന വികാരമല്ലേ കലേഷിനും തോന്നിയുള്ളൂ. അപ്പോള്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞൂന്ന് വെച്ച്.. (ഇതൊക്കെയായാലും അവിടുത്തെ കാര്യങ്ങളൊക്കെ എങ്ങിനെ?).
9. സ്വാമി ഗായേ ഗായേം ഭാഗേ എന്നൊരു ഗാനശകലം ഓര്‍മ്മയുണ്ടോ? യൂയേയീ എങ്ങിനെ മരുഭൂമിയായെന്നും അവിടെ എന്തുകൊണ്ട് ഒട്ടകങ്ങള്‍ മാത്രം വാഴുന്നു എന്നും ഇപ്പം പിടികിട്ടി.
10. ശങ്കു, പുഷ്‌പേടെ കണ്ണെഴുതിക്കൊടുക്കുമ്പോള്‍ ശകുന്തളേ നീയെന്തിനാ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകുന്നത്, ശാരദേ നീ ... തുടങ്ങിയ സ്ത്രീ സംവരണഗാനങ്ങളൊക്കെ ഓര്‍മ്മയുണ്ടോ മൈഡത്തിന് യീ മോന്താ (ഇനി മൂത്ത റമ്മടിക്കുന്ന കോളാമ്പിയല്ലല്ലോ അല്ലേ)
അപ്പോ യെപ്പോളാ അയ്യേയ്യെസ്സ് കണ്‍ഫര്‍ ചെയ്യുന്നത്? കണവന്റെ ക്വിസ്സ് മത്സരത്തിന് ഒന്നാം സ്ഥാനം എനിക്കാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ എന്താ ഇത്ര താമസം?
I A S - Indian Adukkala Service?
(AngalEyam upayogichathinu kshama-paNam)
ഓ, ഇന്ത്യന്‍ ആടു കാള സര്‍വ്വീസ്. നമ്മളൊക്കെ ഈ സങ്കുചിതമായ (സങ്കുചിതനെ കാണാനില്ലല്ലോ) മന്‍സ്ഥിതി ഉപേക്ഷിച്ച് കുറച്ചുകൂടെ ആഗോളവ്യാപകമായി ചിന്തിക്കണം എന്നു ഞാന്‍ അഹ്വാനം ചെയ്യുന്നു. ആടുകളും കാളകളും ഇന്ത്യയില്‍ മാത്രമല്ലല്ലോ ഉള്ളത്, കൊടകരയിലുമില്ലേ.
മലയാളം ബ്ലോഗുകളില്‍ ഇംഗ്ലീഷില്‍ കമന്റിയാല്‍ വിവരമറിയും, ങാാ ഹാ
ഉത്തരവ് ഗജാനനാ.
Post a Comment
<< Home