എന്നാലിനി....
നമുക്ക് അച്ചടിമാധ്യമങ്ങളുടെ വിശ്വാസ്യത ഒന്നളക്കാം. ഇലക്ഷന്‍കാല റിപ്പോര്‍ട്ടുകള്‍ തന്നെയായിക്കൊള്ളട്ടെ.
ആദ്യമായി നമുക്ക് വിശ്വാസയോഗ്യമായ ഒരു വാര്‍ത്ത തന്നത് ദീപിക പത്രമാണ്. ഇലക്‍ഷന്‍ പ്രവചനരംഗത്തെ അതികായന്മാരായ, ഏറ്റവും നൂതനസങ്കേതങ്ങളുപയോഗിച്ച് മാത്രം പ്രവചനങ്ങള്‍ നടത്തുന്ന ദില്ലിയിലെ ടുഡേസ് ചാണക്യ പൊളിറ്റിക്കല്‍ റിസേര്‍ച്ച് ഡിവിഷന്റെ ഏറ്റവും വിശ്വസനീയമായ സര്‍വ്വേ ഫലമാണ് ദീപിക വിശ്വാസയോഗ്യമായ രീതിയില്‍ നമുക്ക് വിളമ്പിയത്. ദോ ഇവിടെ.
ചാണക്യനെപ്പറ്റി കൂടുതല്‍ അറിയണമെങ്കിലോ (വേണ്ടിവരും-കാരണം നമ്മള്‍ ആദ്യമായിട്ടാണല്ലോ അങ്ങിനെയൊരു ലോകപ്രശസ്ത പ്രവചനഗവേഷണസ്ഥാപനത്തെപ്പറ്റി കേള്‍ക്കുന്നത്), ഏതെങ്കിലും പ്രവചനം എന്നെങ്കിലും നടത്തണമെങ്കിലോ, എപ്പോള്‍ വേണമെങ്കിലും നമുക്ക് അവരെ സന്ദര്‍ശിക്കാം, ദോ ഇവിടെ. അവരുടെ ഏറ്റവും പുതിയ പ്രവചനഫലങ്ങള്‍ ആ സൈറ്റില്‍ക്കൂടി ഓടിക്കളിക്കുന്നതും കാണാം, നമുക്ക്.
മനോരമയെന്താ മോശമാണോ. കുറച്ചുകൂടി വിശ്വാസയോഗ്യമായ ഒരു സര്‍വ്വേ ഫലമാണ് അവര്‍ തികച്ചും വിശ്വസനീയമായ രീതിയില്‍ നമുക്ക് നല്‍കിയത്. ദോ ഇവിടെ. എയര്‍ കണ്ടീഷണ്ട് നീല്‍മോന്‍-ഒ.ആര്‍.ജി മാര്‍ഗ്ഗിന്റെ ഏറ്റവും പുതിയ സര്‍വ്വേ ഫലം. 98/42 എന്നുള്ളതാണ് ഒപ്പത്തിനൊപ്പം എന്ന വിശ്വാസയോഗ്യമായ ഒരു കണക്കും അവര്‍ നമുക്ക് വിളമ്പി. മനോരമയുടെ പല പ്രവചങ്ങളും സര്‍വ്വേകളും നടത്തുന്ന നീല്‍മോന്‍ പറയുന്നത് ഇനിമുതല്‍ എത്രമാത്രം വിശ്വസിക്കാമെന്നും നമുക്ക് ഇതില്‍നിന്നും മനസ്സിലാക്കാം.
ഇതിനിടയ്ക്ക് വയലാര്‍ രവി തുടങ്ങിയ നേതാക്കന്മാരുടെ വിശ്വസനീയമായ ആത്‌മവിശ്വാസങ്ങളും മനോരമ നമുക്കു വിളമ്പി. ദോ ഇവിടെ. കൊല്ലത്ത് അഞ്ചുസീറ്റെന്ന ശ്രീ രവിയുടെ ആത്‌മവിശ്വാസമാണ് യു.ഡി.എഫിന് കൊല്ലത്ത് ഒരൊറ്റ സീറ്റെന്ന യാഥാര്‍ഥ്യമായത്. ശ്രീ രവി പറഞ്ഞത് തികച്ചും വിശ്വാസയോഗ്യമാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ളതുകൊണ്ടാണല്ലോ, മനോരമ ആ വാര്‍ത്ത, “അല്ല രവ്വ്യേ, ശരിതന്നെ?” എന്നൊന്ന് തിരിച്ചു ചോദിക്കുകപോലും ചെയ്യാതെ നമുക്ക് വിളമ്പിയത്. അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കണക്കുകള്‍ മുഴുവന്‍ ആ വാര്‍ത്തയിലുണ്ട്.
പക്ഷേ ഇതില്‍ ഏറ്റവും മിടുക്കന്‍ ശ്രീ കെ.വി. തോമസ് ആണെന്ന് ഞാന്‍ പറയും. വോട്ടെടുപ്പെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞ് കാറ്റൊക്കെ എങ്ങിനെ എന്നുള്ള ഏകദേശ ധാരണകിട്ടിയിട്ടും, ശ്രീ തോമസ് പറഞ്ഞു, യു.ഡി.എഫിന് നേരിയ മുന്‍തൂക്കമെന്ന്. മാത്രവുമല്ല, ഈ വിവരം അദ്ദേഹം ഡല്‍ഹിയില്‍ മാഡം സമക്ഷം അറിയിക്കുകയും ചെയ്തു. കോഴിക്ക് തൂക്കം വരുന്നപോലത്തെ തൂക്കമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. എന്തായാലും ആ വിശ്വാസയോഗ്യമായ വാര്‍ത്തയും മനോരമ വിശ്വസനീയമായ രീതിയില്‍ നമുക്കു വിളമ്പി. ദോ ഇവിടെ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന മുഖമാണ് ആ വാര്‍ത്തയുടെ ഹൈലൈറ്റ്.
ഇനി ഇതൊക്കെ, ഞങ്ങള്‍ പത്രങ്ങള്‍ ആര്‍ എന്തു പറഞ്ഞാലും എഴുതും, അത് പത്രധര്‍മ്മം എന്നൊക്കെ പറഞ്ഞാല്‍, നമ്മള്‍ ഇവിടെ പത്രങ്ങളുടെ വിശ്വാസ്യതയാണല്ലോ ചര്‍ച്ച ചെയ്യുന്നത്. പ്രത്യേകിച്ചും ബ്ലോഗുകളെ അപേക്ഷിച്ച്.
ഇതിനിടയ്ക്ക് ബെന്നി പറഞ്ഞ ചില ദീപികക്കളികളും നോട്ട് ചെയ്തു. ഒന്നാം ഘട്ട വോട്ടെടുപ്പിന്റെ അന്നു രാവിലെ ദീപികയില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ വന്ന വാര്‍ത്ത ദോ ഇവിടെ . ഇതിന്റെ കൂടെ ബെന്നിയുടെ നേരത്തത്തെ കുറെ കമന്റുകളും ചേര്‍ത്തു വായിച്ചാല്‍ നമുക്ക് എന്തൊക്കെയോ മനസ്സിലായി വരും. അതിന്റെ കൂടെത്തന്നെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ മുതലായവരുടെ നിര്‍ദ്ദോഷമായ ചില നിരീക്ഷണങ്ങളും ദീപിക ഒന്നുമറിയാത്തതുപോലെ പ്രസിദ്ധീകരിച്ചു. ഇലക്ഷന്‍ ഫലം ശ്രീ നടേശന്‍ പ്രവചിച്ചതിന്റെയും അപ്പുറമായിപ്പോയി എന്നതും, ഒരു പത്രക്കാരനല്ലാത്ത ശ്രീ നടേശന്‍ പത്രഭീമന്മാരേക്കാളും നന്നായി പ്രവചിച്ചു എന്നുള്ളതും ഈ വിശ്വാസ്യതക്കളിയുടെ ബാക്കിപത്രം.
എന്തായാലും പത്രങ്ങള്‍ പറയുന്നത് കണ്ണുമടച്ചങ്ങ് വിശ്വസിക്കാമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. കുറച്ചുനേരം കൂടി കുത്തിയിരുന്നെങ്കില്‍ കുറേക്കൂടി വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ കാണാമായിരുന്നു. ഇനി ഇതിന് ഇലക്‍ഷന്‍ കാലം തന്നെ വേണമെന്നൊന്നുമില്ല.
16 Comments:
ഹൊഹൊ വക്കാരീ,
ജപ്പാനിലെ ഗവേഷണങ്ങളൊക്കെ മതിയാക്കി ഈ ഗവേഷണം കേരളത്തിലെവിടെയെങ്കിലും കൊടുത്ത് ഡോക്ടറാകാന്‍ നോക്ക്. ടുഡേയ്സ് ചാണക്യയുടെ പ്രവചനം വായിച്ചു ഞാനും ചിരിച്ചിരുന്നു. തോല്‍ക്കുമെന്നു പ്രവചിക്കപ്പെടുന്ന പാര്‍ട്ടികള്‍ അവരുടെ പക്കലെത്തിയാല്‍ സങ്കടം മാറിക്കിട്ടും!.
കെ.വി.തോമസിന്റെ ഡല്‍ഹിയാത്രയും അസലായിരുന്നു. തോമസ് മാത്രമല്ല കേരളത്തിലെ നേതാക്കന്മാര്‍ പലരും ഡല്‍ഹിയില്‍ പറന്ന് മാഡത്തെ അറിയിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ്. പാവം മാഡം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വന്തം ബിസിനസുകള്‍ പരിപോഷിപ്പിക്കാന്‍ പാര്‍ട്ടി ചെലവില്‍ പറന്നു ചെന്നിട്ട് പാര്‍ട്ടി തോറ്റുപോകും എന്നു റിപ്പോര്‍ട്ട് കൊടുക്കരുതല്ലോ.പാവം തോമസ് മാഷ്!
ദീപികയുടെ ഉള്‍ക്കളി വിശകലങ്ങളില്‍ ഏറ്റവും പുതിയത് ഇങ്ങനെയായിരുന്നു
“പക്ഷേ, 2001- മുതല്‍ പ്രതിപക്ഷമെന്ന നിലയില്‍ സി.പി.എം നടത്തിയ എല്ലാ പ്രവറ്‍ത്തനങ്ങള്‍ക്കും ചിട്ടയായ നേതൃത്വമാണ് പിണറായി വിജയന്‍ നല്‍കുന്നത്. ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവറ്‍ഷത്തിനിടെ നേടിയ എല്ലാ തെരഞ്ഞെടുപ്പു വിജയങ്ങളിലും പിണറായിയുടെ നേതൃപാടവമാണ് പ്രതിഫലിക്കുന്നതും.
ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി നടത്തിയ കേരള മാറ്‍ച്ച് വ്യാപകമായ ജനശ്രദ്ധയും അംഗീകാരവും നേടുകയുണ്ടായി. സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവറ്‍ ആവേശപൂറ്‍വം പിന്തുണച്ച കേരള മാറ്‍ച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ പോകുന്ന ദിശാമാറ്റത്തിന്റെ സൂചകമായി അന്നേ പലരും നിരീക്ഷിച്ചിരുന്നു.
ഇതിനിടെ സ്വന്തം പാറ്‍ട്ടിയില്‍ പിണറായി നയിച്ച ഔദ്യോഗിക പക്ഷത്തിനെതിരേ പാറ്‍ട്ടിയില്‍ നിന്നുതന്നെയുണ്ടായ പടയൊരുക്കത്തില്‍പെട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ഇത് അന്ത്യമായി എന്നു ഗണിച്ചവരുമേറെ. ലാവ്ലിന്‍ കേസില്‍ അഴിമതി ആരോപിക്കപ്പെട്ടപ്പോഴും രാഷ്ട്രീയ എതിരാളികളും സി.പി.എമ്മിലെ ചില സഹപ്രവറ്‍ത്തറ്‍പോലും പറഞ്ഞതും പിണറായി വിജയന്‍ വീണു എന്നുതന്നെയാണ്.
പക്ഷേ, എല്ലാ വാരിക്കുഴികളില്‍ നിന്നും വിജയന്‍ ചവിട്ടിക്കയറി. എന്നിട്ട് ധീരന്‍മാറ്‍ക്കുചേറ്‍ന്നതുപോലെ യുദ്ധമുന്നണിയില്‍ ഏറ്റവും മുമ്പനായി നിന്നുതന്നെ പാറ്‍ട്ടിയെ നയിച്ച് വിജയതീരത്തെത്തിച്ചിരിക്കുന്നു.“
ഉവ്വുവ്വേ....
ഹ..ഹ.. മന്‍ജിത്തേ, ടുഡേസ് ചാണക്യയുടെ ആ വാര്‍ത്ത കണ്ടപ്പോളാ എനിക്കൊരു താത്‌പര്യം ഉണ്ടായത്.
ദീപിക ഇപ്പോള്‍ മൊത്തത്തിലൊരു കണ്‍ഫ്യൂഷനിലാണെന്നു തോന്നുന്നു- എങ്ങോട്ട് ചായണമെന്നുള്ളതിന്. ഇന്ന് അണ്ണന്മാര്‍ ശ്രീ ആന്റണിയോട് ഒന്നുകൂടി രാജിവെക്കൂ എന്നും പറഞ്ഞിട്ടുണ്ട്. അതേസമയം ദേശാഭിമാനി പോലും ഒന്നുകൂടി വായിച്ചിട്ടുമാത്രം, ഒന്നുരണ്ട് വെട്ടിത്തിരുത്തലുകള്‍ക്ക് ശേഷം മാത്രം, പ്രസിദ്ധീകരിക്കുന്നതിലും അപ്പുറമായിട്ടല്ലേ ദീപിക ഇന്ന് പിണറായിയെ പൊക്കിയിരിക്കുന്നത്.
ഈ പ്രവചനങ്ങളിലെല്ലാം അണ്ണന്മാര്‍ യു.ഡി.എഫിന് ഒരു തൂക്കം പ്രവചിക്കുന്നുണ്ട്. അത് ഇനി എന്തു തൂക്കമായിരുന്നിരിക്കുമോ.
സമ്മതിച്ചിരിക്കുന്നൂ വക്കാരീ.. ജപ്പാനില്‍ പോയി ഇന്ത്യന്‍ (മലയാളം?) പത്രപ്രവര്‍ത്തനത്തെപ്പറ്റി ഗവേഷണം നടത്തുകയാണല്ലേ? കൊള്ളാം. കൊള്ളാം.
ബെന്ന്യേ, കുഞ്ഞോ, എന്തു പറയാനാ, ചെയ്യേണ്ട പണികളൊക്കെ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയില്‍ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പം ആരാ...
ആരാ...
ആ?
ഇതാണെങ്കില്‍ എന്തു സുഖം. എന്തൊക്കെ കാര്യങ്ങളാ നമ്മുടെ പത്രങ്ങള്‍ നമുക്ക് ഇങ്ങിനെ ഇട്ടു തരുന്നത്.
നന്ദീണ്ട് ട്ടോ.
വക്കാരി ആളു പുലിയാണു കേട്ടോ. വക്കാരിയേ, ജപ്പാനിലൊക്കെ ദിവസത്തിനിരുപത്തിനാലു മണിക്കൂറു തന്നേ ? യെത്രയെത്ര നെടുനെടുങ്കന്‍ കമന്റുകളാ ഒരൂസം വക്കാരി ബ്ലോഗിലിടുന്നത്? ഇതിന്റെ കൂടെ പത്രങ്ങളായ പത്രങ്ങളെല്ലാം വായിക്കും... അതും ചുമ്മാ വായിക്കുവല്ല, അതിലെ ഒോരോ വരികളും വക്കാരീടെ സ്കാനര്‍ കണ്ണുകൊണ്ട് സ്കാന്‍ ചെയ്ത്, അതിലെ ശരി തെറ്റുകള്‍ അവലോകനം ചെയ്ത്, പത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത്,തികച്ചുമൊരു അനലിറ്റിക്കല്‍ വായന.
ഇതിന്റെ കൂടെ ഫോട്ടം പിടിക്കല് , പോസ്റ്റല്...ബ്ലോഗായ ബ്ലോഗ് മുഴുവനും ഒരു കമന്റു പോലും വിടാതെ വായിക്കെം ചെയ്യും. അല്ല വക്കാരിയേ ആക്ച്വലി എന്തിലാ ജ്ജ് റിസേര്‍ച്ച് നടത്തണത് ? നാനോയാണോ.. അതോ വല്ല പോളിമര്‍ കെമിസ്റ്റ്രി, ഓര്‍ഗാനിക് കെമിസ്റ്റ്രി അങ്ങനെ വല്ലതുമാണോ ?
ഇതൊക്കെയാണെങ്കിലും തീറ്റിക്കും, ഉറക്കത്തിനുമൊരു കുറവുമില്ലെന്നും വക്കാരി പറയുന്നു... പാവം മൂന്നു നേരോം നൂഡില്‍സാണെന്നു തോന്നുന്നു.
വക്കാരി ഒരൊന്നന്നര വക്കാരി തന്നെ!
ഹെന്റെ കുട്ട്യേടത്ത്യേ, ....ന്നാ പറയാനാ...ങ്ങിനെയൊക്കെയായിപ്പോയി... ...നിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം.
ഗവേഷണമൊക്കെ ഭയങ്കര സീക്രട്ടല്ലിയോ. ആരോടും ഒന്നും പറയരുതെന്നാ. പറഞ്ഞാല്‍ കള്ളി പുറത്താവുല്ലേ. ഇപ്പോ നല്ല വെയിറ്റല്ലേ. ആര്‍ക്കും ഒന്നും അറിയാന്‍ വയ്യല്ലോ. നാനോയുടെ നായും കൂടെക്കുറെ മാക്രീം കീക്രീം :(
ദേ വക്കാരി.. ഈ കുട്ടിയേടത്തിയുടെ അതേ സംശയം എനിക്കും കുറച്ചു നാളായി ഉണ്ട്‌ട്ടാ.
ബിന്ദു
ബെന്ന്യേ, കിട്ടിയ ഭൂരിപക്ഷം വെച്ചാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെങ്കില്‍ ആലത്തൂരിലെ ശ്രീ ചന്ദ്രനല്ലേ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍? അങ്ങിനെയൊന്നുമല്ലെന്ന് ദീപികയ്ക്കും അറിയാമല്ലോ. പക്ഷേ താങ്ങി നിര്‍ത്തുന്നവരെ പ്രീണിപ്പിക്കേണ്ടിവരുമ്പോള്‍ പത്രധര്‍മ്മം മാത്രം നോക്കിയൊക്കെ എഴുതാന്‍ പറ്റുമോ?
മുഖ്യമന്ത്രി ആരായിരിക്കും എന്നറിയാനുള്ള ഒരു ജനറല്‍ ആകാംക്ഷ ജനങ്ങള്‍ക്കുണ്ടെങ്കിലും ദീപികയുടെ ഈ ആകാംക്ഷയുടെ കാരണം ബെന്നി നേരത്തേ പറഞ്ഞതു തന്നെയെന്നു തോന്നുന്നു.
ഇന്നത്തെ ദീപികയില്‍ ശ്രീ ആര്‍. റിന്‍സിന്റെ ഒരു പോസ്റ്റ് ഇലക്ഷന്‍ നിരീക്ഷണവുമുണ്ട്. പഴയ “മാണിക” സംസ്കാരം കുറച്ചൊക്കെ ഇപ്പോഴും ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, മാണിസാറിനെ വലിയ പരുക്കൊന്നും ഏല്‍പ്പിക്കാതെ അദ്ദേഹം വിട്ടയച്ചു. പക്ഷേ എന്‍. എസ്സ്.എസ്സിന്റെ യു.ഡി.എഫിനെ സഹായിക്കുന്ന സമദൂരസ്ദ്ധാന്തനിലപാട് പൊളിഞ്ഞെന്നും അദ്ദേഹം എഴുതി. എന്‍.എസ്സ്.എസ്സിന് പണ്ടുമുതലേ കേരളാ കോണ്‍ഗ്രസ്സിനോട് വലിയ വെറുപ്പൊന്നുമില്ലായിരുന്നു എന്നും കുറഞ്ഞ പക്ഷം മദ്ധ്യതിരുവിതാംകൂറിലെ എന്‍.എസ്സ്.എസ്സുകാര്‍ പലര്‍ക്കും ഇപ്പോഴും മാണിസാറിനെ വലിയ കാര്യമാണെന്നും അറിയാവുന്നവര്‍ക്ക് ശ്രീ റിന്‍സിന്റെ ആ രണ്ടു നിരീക്ഷണങ്ങളും മാച്ചായി തോന്നില്ല.
അതേപോലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്പെസിഫിക്കായി തോല്‍പ്പിക്കണമെന്നു പറഞ്ഞവരെ ജനം സ്പെസിഫിക്കായി ജയിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം തന്നെയായിരുന്നു പത്രപ്രവചനങ്ങളേക്കാള്‍ കൂടുതല്‍ ശരിയായി വന്നത്. ഇനി അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സമുദായത്തില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നുള്ളതും എല്‍.ഡി.എഫ് കാറ്റ് വീശുന്നതിന്റെ മണം നേരത്തേതന്നെ കിട്ടിയിരുന്നതിനാല്‍ അദ്ദേഹം ഒരുമുഴം മുന്‍പേ നീട്ടിയെറിഞ്ഞ കയറാണ് എല്‍.ഡി.എഫ് സപ്പോര്‍ട്ട് എന്ന വാദവുമൊക്കെ വളരെ ശക്തം തന്നെ.
അതുപോലെതന്നെ ചില സമുദായ സംഘടനകള്‍ ജയിക്കരുത് എന്ന് വിചാരിച്ചിരുന്നവരില്‍ കുറച്ചുപേരെങ്കിലും തോറ്റതില്‍നിന്നും ജയിക്കണമെന്ന് വിചാരിച്ചിരുന്നവരില്‍ കുറച്ചുപേരെങ്കിലും ജയിച്ചതില്‍നിന്നും ദീപികയുടെ നിരീക്ഷണത്തിനു വിപരീതമായി സമുദായ സംഘടനകളുടെ സമ്മര്‍ദ്ദം കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴുമുണ്ടെന്നാണ് തോന്നുന്നത് (തോന്നല്‍ മാത്രം-ചിലപ്പോള്‍ അങ്ങിനെയൊന്നുമായിരിക്കുകയുമില്ല). ആ സമ്മര്‍ദ്ദം സാമുദായിക സ്പര്‍ദ്ധ വളര്‍ത്താതെയും മറ്റു സമുദായങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ഉള്ള പാരയാകാതെയും ഇരുന്നാല്‍ മതിയായിരുന്നു.
എന്തായാലും ഇത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരിക്കും ഗവേഷണം തന്നെ നടത്തേണ്ട വിഷയം. പക്ഷേ നമ്മുടെ പത്രങ്ങളൊക്കെ വെറും മണിക്കൂറുകള്‍കൊണ്ട് ഇത്തരം വിശകലനങ്ങളൊക്കെ പടച്ചുവിടുന്നതുകാണുമ്പോള്‍ അത്‌ഭുതം തോന്നും.
നാലു മന്ത്രിമാരേം ജയിപ്പിച്ച്, കൊള്ളാവുന്ന ഒരു പ്രതിപക്ഷ എമ്മെല്ലേം ജയിപ്പിച്ച്
നാലു മന്ത്രിമാരേം ജയിപ്പിച്ച് കൊള്ളാവുന്ന ഒരു പ്രതിപക്ഷ എമ്മെല്ലേം ജയിപ്പിച്ച് ഞങ്ങളു കൊല്ലത്തുകാര്‍ ഒരുങ്ങി. മന്ത്രിസഭ ആരു, എങ്ങനെ എന്നൊക്കെ കൊല്ലത്ത് തീരുമാനിക്കും!!!
“വക്കാരി ഒരൊന്നന്നര വക്കാരി തന്നെ“ യെന്ന് കുട്ട്യേടത്തിയോ വല്യേടത്തിയോ മറ്റോ പറഞ്ഞുകേട്ടു. അതിനോട് യോജിയ്ക്കാനേ പറ്റുന്നില്ല.
ഈ വക്കാരി ഒന്നും ഒന്നരയുമൊന്നുമല്ല. കണക്കില്ലാത്ത മാല്‍ ആണിത്.
ഇതിനകം ജാപ്പാണികള്‍ പിടിച്ച് ഡോക്റ്ററേറ്റ് കൊടുത്തിട്ടില്ലാന്നുണ്ടെങ്കില്‍ (കിട്ടിക്കാണുമെന്നുതന്നെ മനസ് പറയുന്നു) ബൂലോഗത്തീന്ന് ഒന്ന് കൊടുക്കേണ്ടിവരും.
കീപ്പിറ്റപ്പ് വക്കാരീീ...
വക്കാരീയേ, എനിക്ക് പീീീച്ച്ട്ടീിയും വേണ്ടാ, നൂടില്‍സും വേണ്ടാ, എനിക്ക വക്കാരീടെ തലയൊന്ന് മാറ്റി എന്റെ തലയിലു വയ്കാന്‍ കനിവുണ്ടാകണം.
----
ഞാന്‍ എഴുതി തരുന്നത് ഒന്ന് എഡിറ്റ് എങ്കിലും ചെയ്ത് ഇട് എന്റെ വക്കാരി. ഇങ്ങനെ അപ്പാടെ പേയ്സ്റ്റ് ചെയ്യല്ലേ. അത് ഒന്നും വായിയ്കും കൂടി ചെയ്യ്ട്ടോ, അല്ലെങ്കില്‍ ദേവനെങ്ങാനും ഫ്യോണ്‍ വിളിച്ച് ചോദിച്ചാ പറയാന്‍ പറ്റില്ലാ.
ദൃശ്യ മാധ്യമങ്ങളും ഒട്ടും മോശമല്ല. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ അച്ചുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ പോളിറ്റ്ബ്യൂറോ അനൌപചാരികമായി തീരുമാനിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു അനുബന്ധം കൂടി കൊടുത്തു. പോളിറ്റ്ബ്യൂറോ തീരുമാനം സ്റ്റേറ്റ് കമ്മിറ്റി തിരുത്തിയ സംഭവം ഉണ്ടായിട്ടുണ്ടെന്ന്. 1996-ഇല്‍ സുശീലാഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ തല നിര്‍ദ്ദേശിച്ചപ്പോള്‍ അച്ചുമാമയുടെ നേതൃത്വത്തില്‍ വാല്‍ ആ തീരുമാനം വെട്ടി നിരത്തിയത്രേ. അച്ചുമാമയുടേയും, നായനാരുടേയും രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണത്രേ അന്ന് നായനാര്‍ മുഖ്യമന്ത്രിയായത്. ഇതൊന്നുമല്ല രസം. 1996-ഇല്‍ സുശീലാഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ സി.ഐ.ടി.യു. ലോബിയും ഇ.എം.എസ്.ഉം ആണ് ഉത്‌സാഹിച്ചത് എന്നുവരെ പറഞ്ഞു കളഞ്ഞു ഏഷ്യാനെറ്റുകാരന്‍. :-)
ഹോ, അവസാനം ഒരാളു പറഞ്ഞു, കീപ്പിറ്റപ്പ് വക്കാരീ എന്ന്. ഇതൊന്നു കേള്‍ക്കാന്‍ ഞാനെത്ര നാള്‍ കാ തോര്‍ത്തിരുന്നു. നന്ദീണ്ട് അനില്‍ജീ, നന്ദീണ്ട്.
ഇതിനിടയ്ക്ക് ബിന്ദു ഒരു മൂലയ്ക്കിരിക്കുന്നത് ഇപ്പോളാ കണ്ടത് കേട്ടോ...നാട്ടില്‍ പോയി പി.ജെ. ജോസഫ് ചേട്ടനെയൊക്കെ ജയിപ്പിച്ചിട്ട് വന്നിരിക്ക്യാ ല്ലേ.. ഉം...ഉം ..
ദേവേട്ടാ, കൊല്ലം വാര്‍ത്തകള്‍ തകര്‍ക്കുന്നുണ്ടല്ലോ... ഇനിയെന്നാണോ, ഞങ്ങളുടെ നാടിന്റെ, കോത്താഴം വാര്‍ത്തകള്‍, ഇതുപോലെ വരുന്നത്?
അതുല്ല്യേച്ച്യേ, ഓര്‍മ്മിപ്പിച്ചത് നന്നായി. അല്ലെങ്കില്‍ പാവം കാവ്യാ വിശ്വനാഥന്‍കുട്ടിക്ക് പറ്റിയതുപോലെ....ആകെ നാണക്കേടായേനെ. ഇനിമുതല്‍ തീര്‍ച്ചയായും ഒരാവര്‍ത്തി വായിച്ചിട്ടുമാത്രമേ ഇടൂ... :)
കണ്ണൂസേ, ഒരുമുഴം മുന്‍പേ നീട്ടീയെറിയുന്ന പല കലാപരിപാടികളും ഇപ്പോള്‍ കാണാം. കേരളകൌമുദി വായിച്ചാല്‍ യൂത്ത് ഫെസ്റ്റിവലിന് പാട്ടുപാടിയിട്ട് സമ്മാനം പ്രതീക്ഷിച്ചുനില്‍ക്കുന്ന കുട്ടിയെ കാണാം. സമ്മാനം തനിക്കുതന്നെയെന്ന് മനസ്സു പറയുന്നു-എന്നാല്‍ അതങ്ങ് പരസ്യമായി പറയാനും ഒരു ഒരു ഇത്. സംഗതി നൂറുശതമാനം അങ്ങ്‌ട് ഉറപ്പില്ല. അച്ച്യുതാനന്ദന്‍ തന്നെയാകണം മുഖ്യമന്ത്രി. പക്ഷേ ശരിക്കും ഉറപ്പില്ല. അതുകൊണ്ട് അച്ച്യുതാനന്ദന്‍ ഡല്‍ഹിക്കു പോകുന്നതിനുമുന്‍പ് എഴുതി - “അച്ച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രി-ഡല്‍ഹിക്കു പോയി”. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ പിന്നെയുമെഴുതി-“മീറ്റിംഗ് കഴിഞ്ഞു. അച്ച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രി”. വേദനിപ്പിക്കല്ലേ സംസ്ഥാനക്കമ്മറ്റീ അവരേ.
മനോരമ ഏതായാലും നേരത്തേ തന്നെ പ്രഖ്യാപിച്ചു അച്ച്യുതാനന്ദന്‍ തന്നെ മുഖ്യമന്ത്രി എന്ന്. ഇനി ആയാല്‍ മനോരമ പറഞ്ഞതുപോലെ (പണ്ട് ബീഹാറില്‍ റാബ്രീദേവി മുഖ്യമന്ത്രിയാകുമെന്ന് ലോകത്ത് ആദ്യമായി പ്രവചിച്ചത് മനോരമയാണെന്നാണല്ലോ ചരിത്രവും മനോരമയും പറയുന്നത്). ഇനി എങ്ങാനും അദ്ദേഹം ആയില്ലെങ്കിലോ- ഒരു അച്ച്യുതാനന്ദമുഖ്യമന്ത്രിവികാരം ആള്‍റെഡി മനോരമ വഴി ഫീഡ് ചെയ്‌തിരുന്നതുകൊണ്ട് പേജുകള്‍ സെന്റ്റിമെന്റ്സുകൊണ്ട് നിറയ്ക്കാം.... ന്നാലും സംസ്ഥനക്കമ്മറ്റി അതു ചെയ്‌തല്ലോ... ഇതൊക്കെ മനോരമയെ പഠിപ്പിച്ചുകൊടുക്കണോ...
ഞാനെന്താണാവോ, എന്തിലും ഈ ദുഷ്ട് മാത്രം കാണുന്നത്?
കുറച്ചു നാളായി ചോദിക്കണം എന്നു വിചാരിക്കുന്നു... ഇങ്ങക്കീ പത്രക്കാരെ കണ്ണെടുത്താ കണ്ടു കൂട അല്ലെ ? :-) വക്കാരി ഏറ്റവും കൂടുതല്‍ തെറി വിളിക്കുന്നതു പത്രക്കാരെ ആണല്ലോ....
(ഞാന്‍ ഇത്രയൊക്കെ പറഞ്ഞതു കൊണ്ട് ആ തെറി മുഴുവന്‍ എനിക്കു തരണം എന്നല്ല ഉദ്ദേശിച്ചത് :-) )
ഇങ്ങോട്ട് വരുമ്പോ ഞാനിതൊന്നും പ്രതീക്ഷിച്ചിട്ടില്ല...ബുദ്ധിജീവിയാണല്ലേ...ശ്ശോ..ഈ ആദിത്യന്‍ ഒന്നും പറഞ്ഞില്ല...പത്രപ്രവര്‍ത്തകരെ എന്തിനാ ഇങ്ങനെ ക്രൂശിക്കുന്നേ? അവര് പാവങ്ങള്‍...ജീവിച്ചു പൊക്കോട്ടേ....
പിന്നെ എന്തിനാ രണ്ട് വാച്ച് ഒന്നു പോരെ?മാത്രമല്ല രണ്ടിലും രണ്ട് സമയം..........മനസ്സ് ഒരിടത്തും ശരീരം മറ്റൊരിടത്തും....അതുകൊണ്ടാണോ?
സമീഹേ... എന്തിനിത്ര വൈകി? എന്റെ പേരിനൊപ്പം ബുദ്ധി എന്ന വാക്ക് കേള്‍ക്കുന്ന അസുലഭ മുഹൂത്തങ്ങള്‍........ സന്തോഷായീ. പത്രക്കാര്‍ പാവങ്ങള്‍ നന്നാകാന്‍ വേണ്ടീട്ടല്ലെ അവരെ ഇങ്ങിനെ ഞാന്‍ ശാസിക്കുന്നത്. അവരെല്ലാം എന്നും എന്റെ ബ്ലോഗും വായിച്ചിരിക്കുന്നതുകൊണ്ട് എനിക്കു ഫീല്‍ ചെയ്യുന്ന രീതിയില്‍ അവരൊന്നും ചെയ്യൂല്ലാ...
...
...
എന്നൊക്കെയോര്‍ത്തല്ലെ ഞാന്‍ എഴുതുന്നത്. എന്തു ഫലം......
ആദി ഇവിടെ വന്നത് വരവുവെയ്ക്കാന്‍ ഇപ്പോഴാ പറ്റിയത് കേട്ടോ. അ ആ ഇ ഈ ദി ദീ
Post a Comment
<< Home