നിലാവത്തെ കോഴിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
മാന്യ സുഹൃത്തുക്കളേ, എന്റെ അഭിമാന “ഭോജനമായ” വാത്സല്യ “ഭാജനമായ” ഈ ബ്ലോഗിന്റെ യൂആറെല്ലായ “നിലാവത്തെ കോഴി” (http://nilavathekozhi.blogspot.com/) ഇന്ത്യന്‍ പാര്‍ലമെന്റിന്റെ വരെ അംഗീകാരം പിടിച്ചു പറ്റി എന്ന വാര്‍ത്ത നിങ്ങളെയോരോരുത്തരെയും ഞാന്‍ വിനയപുരസ്സരം അറിയിക്കുന്നു. ആ അംഗീകാരം നല്‍കല്‍ മഹാമഹത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ ഒന്നടങ്കം ആഹ്ലാദാരവങ്ങളോടെ പങ്കെടുത്തതിനാല്‍ പാര്‍ലമെന്റ് കുറച്ച് നേരത്തേക്ക് സ്തംഭിക്കുക വരെയുണ്ടായി. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭ (അതല്ലേ പാര്‍ലമെന്റ്?) ഒരു ബ്ലോഗിന്റെ യൂവാറെല്ലിനെ ഈ രീതിയില്‍ അംഗീകരിക്കുന്നതും അത് മൂലം പാര്‍ലമെന്റ് സ്തംഭിക്കുന്നതും. അത് ഒരു മലയാളം ബ്ലോഗിന്റെ യൂവാറെല്ല് തന്നെയായി എന്നത് നമ്മള്‍ ഓരോ മലയാളിക്കും തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. ഈ ഒരു അംഗീകാരത്തിന് എന്നെ പ്രാപ്തനാക്കിയത് എന്റെ ഒരു ലച്ചമല്ല, രണ്ട് ലച്ചമല്ല, മൂന്ന് ലച്ചമല്ല മുപ്പതോളം വരുന്ന ആരാധകര്‍-കം-വായനക്കാര്‍-കം-അഭ്യുദയയില്ലാകാംക്ഷികളാണെന്നത് എന്നെ തീര്‍ത്തും വികാരഭരിതനാക്കുന്നു. കൂടുതല്‍ കൂടുതല്‍ മലയാളികള്‍ക്ക് ബ്ലോഗിംഗിലേക്ക് കടന്നുവരാന്‍ ഈ അംഗീകാരം പ്രയോജനപ്പെടട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ഈ സദ്‌വാര്‍ത്ത യഥാസമയം റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ ദിനപത്രത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷന്‍ 22-08-2007
(യു.എന്‍ അസംബ്ലി ആവട്ടെ നമ്മുടെ അടുത്ത ലക്ഷ്യം- എന്ത് പറയുന്നു...?) :)
Labels: എന്റെ പൊന്ന് ബ്ലോഗ്, നിലാവത്തെ കോഴി, പാര്‍ലമെന്റ്, സ്തംഭനം
18 Comments:
ഹഹാ..ഇതാണു പറയുന്നത് പേരിടുമ്പോള്‍ ആലോചിച്ചു പേരൊക്കെ ഇടണമെന്ന്‍..
അല്ല, ചുണയുണ്ടെങ്കില്‍ "വക്കാരിമഷ്‌ടാ" എന്നൊന്ന് പാര്‍ലമെന്റില്‍ പറയിക്കവോ...?
സത്യമായും അസൂയ കൊണ്ടു പറഞ്ഞതല്ലേ.....
:)
സംഭവം കൊള്ളാം....
ബ്ലോഗിന്റെ പേരിനു താഴെ “ ലോകചരിത്രത്തില്‍ ആദ്യമായി പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിച്ച ബ്ലോഗ്” എന്നെഴുതിവെയ്ക്കാവുന്നതാണ്. ലോക സിനിമയില്‍ ആദ്യമായി തളത്തില്‍ ദിനേശന്റെ കഥ അഭ്രപാളികളില്‍ എന്ന വടക്കുനോക്കി യന്ത്രം സിനിമയുടെ പരസ്യവാചകം പോലെ.
അഭിനന്ദനത്തിന്റെ ഓണപ്പൂക്കള്‍....
വെര്‍തെ കുറച്ചു നേരത്തേക്കു അസൂയ ഉണ്ടാക്കിച്ചു. :)
അപ്പ നിലാവത്തെ കോഴി എന്നു വെച്ചാല്‍ ചീത്ത വാക്കാണോ? അതിപ്പഴാണറിഞ്ഞത്..ഹിഹി അയ്യേ..
വക്കാരിയ്ക്കും മനോരമയ്ക്കും ഇതിന്റെ പിന്നില്‍ ചരട് വലിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!
ട്രീറ്റ് വേണം..ഹെഡ്‌ലെസ് ചിക്കന്‍ ഫ്രൈ മതി..
:)
ഓ.ടോ. പാവം കോഴി.
അങ്ങനെ വക്കാരി പാര്‍ലമെന്‍റിലും ഇടം പിടിച്ചു :)
ടെലിവിഷന്‍ വാര്‍ത്തകളില്‍ ‘നിലാവത്തെ കോഴി’ പരാമര്‍ശം വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് വക്കാരിയെ കുറിച്ചായിരുന്നു. ഇതാ അപ്പോഴേക്കും വക്കാരി പോസ്റ്റും ഇട്ടിരിക്കുന്നു. വൌ..
(ഒരു സംശയം.. ഈ തലയെവിടെ പോയി വക്കാരി...)
പകലെന്നോ രാത്രിയെന്നോ നിലാവെന്നോ അമാവാസിയെന്നോ ഓര്‍ക്കാതെയും നോക്കാതെയും സ്വയം കോഴിരൂപം പ്രാപിക്കലാണ് പാര്‍ലമെന്റേമാന്മാരുടെ വിനോദം. സ്വയം കോഴികള്‍ മറ്റുളള കോഴികളെ അംഗീകരിച്ച ചരിത്രം കേട്ടുകേള്‍വിയില്ലാത്തതു തന്നെ. വക്കാരിക്ക് ആഘോഷിക്കാന്‍ വകുപ്പുണ്ടെന്ന് സാരം.
കുക്കുടാശംസകള്‍.
ദാ ഇനിയിവിടെയൊന്നു ക്ലിക്കി നോക്കൂ. വക്കാരിയെ ഒണ്‍ഇന്ത്യയും ആദരിച്ചിരിക്കുന്നു.
മറ്റുളളവര്‍ ഇവിടെ ക്ലിക്കു ചെയ്യൂ. നിങ്ങളുടെ ബ്ലോഗ് ഒണ്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യൂ. . വേഗം. ഓഫര്‍ പരിമിതം.
പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയെന്നാണാല്ലൊ ഞാന്‍ കേട്ടത്, അപ്പൊ പരസ്യമായി എഴുതാനും പറയാനും കൊള്ളാത്ത വാക്കാണോ? ഈ പ്രത്യേകത തരം കോഴി????
യൂ! ആറെല്ലും അഭിമാനവും ഭോജിച്ചു് വളര്‍ന്നു് പൊങ്ങി മച്ചില്‍ ചെന്നു് തല മുട്ടി. തല മുഴച്ചു. ഇപ്പൊ ദേ, നിലാവത്തു് കോഴി അഴിച്ചുവിട്ട പരുവത്തിലായി!
ഈ കോയീന്റ കാര്യം... വെറ്തെ കൊതിപ്പിച്ച്...
ഇതു കലക്കി.
ഒരു പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞവര്‍ ഇതൊക്കെ കണ്ടു പഠിക്കട്ടേ. :)
kangaroorelations wakkari. nilavathirunnu kozhi kazhikkan samvidhanam undakkiya enneyum aadarikkan marakkanda ketto :)
ഗുരോ, അഭിനന്ദനങ്ങള്‍!
എന്നാലും ഇതെങ്ങനെ സാധിച്ചു? (ആര്‍ക്കാ കാശ് കൊടുത്തത്? കാശ് കൊടുത്താല്‍ ഹേമമാലിനി വരെ ചോദ്യം ചോദിക്കുന്ന സമയമായോണ്ടാ!)
പ്രിയ മാഷേ
മുഖസ്തുതി പറയുകയാണ് എന്ന് തോന്നരുത്.....മാഷേ.....ഒരല്‍പ്പനേരത്തെക്ക് ഞാന്‍ മലയാളി ആണല്ലോ...എന്ന് അഹങ്കരിച്ച് പോയി....മുഴുവന്‍ വായിച്ചപ്പോല്‍ ഒരികല്‍ കൂടി ഉറപ്പിച്ചു മലയാളി തന്നെ.
വക്കാരിക്ക് ഇല്ല മറ്റൊരു വാക്കും
വാക്കുകളില്ലയീയൊരു വക്കാരിയും
ഓണാശംസകല്‍
നന്‍മകള്‍ നേരുന്നു
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
സകല പ്രശ്നത്തിലും ഇടപെട്ട് ഭയങ്കരമായി ചര്‍ച്ചിക്കുന്ന വക്കാരി സഹോദരന് :):)
ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ ഓണാശംസകള്‍ !!!
എന്നെ (ന്നു പറഞ്ഞാല്‍ എന്റെ പൊന്നുബ്ലോഗിനെ) പുരുലിയമെന്റ് അംഗീകരിച്ചതിന്റെ ഷോക്കില്‍ നിന്ന് സ്വല്പം സ്വല്പമായി മുക്തനായി വരുന്നു. ഇനിയും ഷോക്കടിപ്പിക്കുമോ ആവോ.
സംഭവം ഞാന്‍ ആദ്യം കരുതിയതുപോലെയല്ല. എനിക്കൊരു സര്‍പ്രൈസ് തരാനായി ആരോടും പറയാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു നമ്മുടെ എമ്പീമാര്‍. പക്ഷേ അറിയാതെ റോണന്‍ ചേട്ടന്‍ അമേരിക്കയില്‍ അത് ആരുടെയോ ചെവിയില്‍ പറഞ്ഞ് സംഗതി പബ്ലിക്കായി. അതിന്റെ ഒരു പരിഭവവും എമ്പീമാര്‍ക്ക് പലര്‍ക്കും റോണന്‍ ചേട്ടനോടുണ്ട് എന്നാണ് കേട്ടത്. എന്തായാലും എല്ലാം ശുഭ്യസ്യ പര്യസ്യ അവസായ്യസ്സ്യ. രണ്ടാം ദിവസവും പുരുലിയമെന്റില്‍ ആഹ്ലാദപ്രകടനങ്ങളും ലഡ്ഡു വിതരണവും ഉണ്ടായിരുന്നു എന്നാണ് കേട്ടത്.
ഈ സന്തോഷത്തില്‍ എന്നോടൊപ്പം തുള്ളിച്ചാടിയ
നജീം
മയൂര
മൂര്‍ത്തി
ബിന്ദു
ആര്‍പ്പി
സാരംഗി
അഗ്രംഗന്‍
കൃഷണ്ണന്‍
മാരീചന്‍ (അപ്പോള്‍ കഴിഞ്ഞ പോസ്റ്റിലെ അനോമണി മാരീചനായിരുന്നോ? നന്ദി ദോ പിന്നെയും)
സാജന്‍
പുടിയനായ മുത്രന്‍
മനു
ഇന്ദു
ഡേവ്‌സ്
കലുമാഷ്
മന്‍സൂര്‍
ചിത്രകാരന്‍
എന്നിവര്‍ക്ക് പതിവുപോലെ അകൈതച്ചക്കയായ നന്ദിനി രേഖപ്പെടുത്തുന്നു. എല്ലാവര്‍ക്കും ഓണം കഴിഞ്ഞുള്ള ഓണാശംസകളും. ചിത്രകാരന് ഒരു പ്രത്യേക ഓണാശംസ. ചിത്രകാരാ, ചര്‍ച്ച ഹോബിയാക്കിയതിന്റെ ബ്ലോഗ് പേറ്റന്റ് റാല്‍മിനോവ് കൊണ്ടുപോയി :)
എല്ലാവര്‍ക്കും നന്ദി.
Post a Comment
<< Home