Monday, June 11, 2007

ഹ...ഹ...ഹ... ഇന്റര്‍വ്യൂ

മലയാളം ബ്ലോഗുലോകത്തെ (വാഴ)കുലപതി ബ്ലോഗബ്ലോസവേശ്വര ലയബ്ലോഗ് ബ്ലോഗരശ് ലയവാദ്യ ബ്ലോഗാനിധി ഡിം‌ഡിമ ബ്ലോഗ് ചക്രവര്‍ത്തി ബഹു: ഹുഹു: ശ്രീ വക്കാരിയുമായി ശ്രീ കൈമള്‍ സാര്‍ നടത്തിയ പ്രസക്തമല്ലാത്ത ഇന്റര്‍വ്യൂവിന്റെ അത്രയും പോലും പ്രസക്തമല്ലാത്ത ഭാഗങ്ങള്‍.

കൈമള്‍: നമസ്കാരം, വായനക്കാരെ. ഇതെന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവാണ്. സംഗതി എങ്ങിനെയാകും എന്നറിയില്ല. ഒരു പോങ്ങനെയാണ് ഇന്ന് ഇന്റര്‍വ്യൂ ചെയ്യേണ്ടത്. എന്താണ് പറയേണ്ടതെന്നോ എങ്ങിനെയാണ് പറയേണ്ടതെന്നോ ഒന്നും ടീയാനയ്ക്ക് അറിയില്ല എന്നാണ് പലരും പറയുന്നത്. എന്നാലും നാലും കല്‍‌പിച്ച് ഒന്ന് ശ്രമിക്കുന്നു. നിങ്ങളുടെ സഹകരണം ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല.

നമസ്കാരം ബ്ലോബ്ലോ ലാബ്ലോ ലാബ്ലോ ഡിംഡിം ബ്ലോച ബഹു:ഹുഹു: വക്കാരിയണ്ണന്‍.

വക്കാരി: നമസ്കാരം. പിന്നെന്നാണ്ട്?

കൈമള്‍: ഓ, എന്നാ പറയാനാ

വക്കാരി: എന്നാ ശരി.

കൈമള്‍: ഒരു ഇന്റര്‍വ്യൂ...

വക്കാരി: ഇന്റര്‍വ്യൂവോ, എന്നെയോ... അച്ഛോ‍ാ‍ാ‍ാ‍ാ‍ാ

കൈമള്‍: ഓ അങ്ങിനെയൊന്നുമില്ലെന്നേ, ചുമ്മാ ബ്ലാ ബ്ലാ ബ്ലാന്ന് പറഞ്ഞാല്‍ മതി. സാധാരണപോലെ. ഞാന്‍ അതേപടി കൊടുത്തുകൊള്ളാം. പതിവുപോലെ ആരും വായിക്കുകയൊന്നുമില്ലല്ലോ.

വക്കാരി: അങ്ങിനെയാണല്ലേ. എന്നാലോക്കേ. തുടങ്ങിക്കോ.

കൈമള്‍: മലയാളം ബ്ലോഗിംഗിനെപ്പറ്റിയാണ് എനിക്ക് പ്രധാനമായും ചോദിക്കാനുള്ളത്. മലയാളം ബ്ലോഗിംഗ് ഒരു വഴിത്തിരിവിലെത്തി നില്‍‌ക്കുകയാണെന്നൊക്കെ കേള്‍ക്കുന്നല്ലോ. എന്താണഭിപ്രായം?

വക്കാരി: അങ്ങിനെയാണോ. എന്റിഷ്ടാ, എനിക്കിതൊന്നുമറിയാന്‍ വയ്യ. മലയാളം ബ്ലോഗ് ഏത് വഴിവഴിയാണ് പോകുന്നതെന്ന് പോലും എനിക്കറിയില്ല. പിന്നെങ്ങിനെയാ അതിന്റെ തിരിവൊക്കെ ഞാന്‍ പറയുന്നത്. പിന്നെ ഒരു വഴിയാണെങ്കില്‍ തിരിവൊക്കെയുണ്ടാകും. അതിനിപ്പം നമുക്കെന്ത് ചെയ്യാന്‍ പറ്റും?

കൈമള്‍: താങ്കള്‍ മലയാളം ബ്ലോഗ് ചെയ്യുന്നതിന്റെ ഒരു രീതി ഒന്ന് പറയാമോ?

വക്കാരി: ഒരു രീതിയുമില്ല എന്നുള്ളതാണ് വാസ്തവം. അങ്ങിനെ ഒരു രീതിയിലും ഒതുക്കാന്‍ പറ്റാത്തതോ ഒരു നിര്‍വ്വചനത്തിലും ഒതുങ്ങാത്തതോ ആയ ഒരു സംഗതിയാണല്ലോ ഈ ബ്ലോഗ് എന്നാണോ ആരോ (അമ്പല്ല, ആരോ) പറഞ്ഞത്. അത് ശരിയാണോ തെറ്റാണോ എന്നൊന്നും നോക്കാന്‍ പോയില്ല. ശരിയായിരിക്കും എന്നങ്ങ് കരുതി. ഇനി അതിങ്ങിനെയാണെങ്കില്‍ സംഗതി മലയാളത്തിലായതുകാരണം അതിന് പ്രത്യേകിച്ച് മാറ്റമൊന്നും വരുന്നില്ലല്ലോ.

കൈമള്‍: ഇപ്പോള്‍ പിന്‍‌മൊഴി നിര്‍ത്തണോ വേണ്ടയോ എന്നൊക്കെയുള്ളതിനെപ്പറ്റി വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണല്ലോ?

വക്കാരി: പിന്‍‌മൊഴി എന്നല്ല, ലോകത്ത് ഫ്രീയായി കിട്ടുന്ന എന്ത് സാധനത്തിനും പിന്നില്‍ ചിലരുടെയൊക്കെ അദ്ധ്വാനവും സമയവുമൊക്കെയുണ്ട്. അത് അവര്‍ക്ക് വേണ്ട എന്ന് എന്നു തോന്നുന്നോ അന്ന് നമുക്കത് കിട്ടുന്നത് നില്‍‌ക്കും. പിന്‍‌മൊഴിയുടെ കാര്യവും അങ്ങിനെതന്നെ. പിന്‍‌മൊഴി മാത്രമല്ല, ഈ ബ്ലോഗറും ജീമെയിലുമെല്ലാം തരുന്നവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ അന്ന് അത് തീരും. പിന്നെ ഒരു വിശ്വാസം. അത്രയേ ഉള്ളൂ.

പിന്‍‌മൊഴിയുടെയുക്കെ പുറകില്‍ അദ്ധ്വാനിച്ച ആള്‍ക്കാര്‍ക്ക് കുറെ നല്ല ഉദ്ദേശങ്ങളുള്ളതുകൊണ്ട് അവര്‍ നമ്മുടെ അഭിപ്രായങ്ങളും ചോദിക്കുന്നു. പിന്‍‌മൊഴിയുടെ നല്ല ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പിന്‍‌മൊഴിയെക്കാള്‍ മെച്ചപ്പെട്ട സംവിധാനം അവര്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അപ്പോഴും ഓര്‍ക്കുക, നമ്മള്‍ ആകപ്പാടെ ചെയ്യുന്നത് പിന്‍‌മൊഴി അറ്റ് ജീമെയില്‍ അഡ്രസ്സ് കൊടുക്കേണ്ടിടത്ത് കൊടുക്കുക എന്ന കര്‍മ്മം മാത്രമാണ്. പക്ഷേ അപ്പോള്‍ നമ്മുടെ കമന്റൊക്കെ ഗൂഗിള്‍ ഗ്രൂപ്പില്‍ വരുക, ആവശ്യമില്ലാത്ത കമന്റുകള്‍ വരാതിരിക്കുക എന്നതിനൊക്കെ പിന്നില്‍ ഒരു സംഘം ആള്‍ക്കാരുടെ നിസ്വാര്‍ത്ഥമായ പരിശ്രമമുണ്ട്. അതുകൊണ്ട് അവര്‍ അത് നിര്‍ത്തി എന്ന് തന്നെ വെച്ചോ, എങ്കില്‍ പോലും നമുക്ക് അവരോട് എന്തെങ്കിലും മറുത്ത് പറയാനുള്ള അവകാശമില്ല. ഇതൊക്കെ അവര്‍ ചെയ്യുന്നത് മലയാളത്തിനു വേണ്ടിയാണെന്നതും കൂടി ഓര്‍ക്കണം-യാതൊരു പ്രതിഫലേച്ഛയുമില്ലാതെ. അതുകൊണ്ടുതന്നെ അതുപയോഗിക്കുന്ന നമുക്കെല്ലാം എഴുതിവെച്ചിട്ടില്ലെങ്കിലും ചില ഉത്തരവാദിത്തങ്ങളൊക്കെയുണ്ട്.

കൈമള്‍: താങ്കള്‍ ആ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വ്വഹിച്ചിട്ടുണ്ടോ?

വക്കാരി: എന്റിഷ്ടാ, എവിടെ...? ബ്ലാ ബ്ലാ ബ്ലാ അടിക്കാന്‍ ഒരു സ്ഥലം കിട്ടി, അവിടെ കയറി മേയുന്നു എന്നതായിരുന്നു എന്റെ രീതി. പക്ഷേ അതിത്തിരി ഓവറായി എന്ന് ഇപ്പോള്‍ മനസ്സിലായി എന്ന് തോന്നുന്നു.

കൈമള്‍: പിന്‍‌മൊഴി ഇനിയും ഇങ്ങിനെ നിന്നാല്‍ മലയാളം ബ്ലോഗിംഗിന്റെ വളര്‍ച്ച മുരടിക്കും എന്നൊക്കെ പറയുന്നത്... ?

വക്കാരി: സത്യം പറയാമല്ലോ, ഒരു ബ്ലോഗ്, അത് മലയാളത്തിലാണെങ്കിലും മംഗോളിയത്തിലാണെങ്കിലും എങ്ങിനെയൊക്കെയാണ് വളരുന്നത് എന്നൊന്നും പറയാന്‍ എനിക്കറിയാനേ വയ്യ. അത് പറയുന്നവര്‍ക്ക് അതിനെപ്പറ്റി നല്ല ബോധ്യമുണ്ടെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കുക. അത്രമാത്രം. ബ്ലോഗിന്റെ വളര്‍ച്ച പോയിട്ട് ഭാഷയുടെ വളര്‍ച്ച പോലും എങ്ങിനെയൊക്കെയാണ്, വളരുമോ, മുരടിച്ചോ എന്നൊക്കെ പറയാന്‍ നരവംശ ശാസ്ത്രജ്ഞരും ഭാഷാ പണ്ഡിതന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരുമൊക്കെ തലകുത്തി നിന്നിട്ടും നേരാംവണ്ണം പറ്റുന്നില്ല. നാട്ടില്‍ മലയാളം പഠിക്കണോ ഇംഗ്ലീഷ് പഠിക്കണോ രണ്ടും വേണോ എന്നുള്ള മൂന്ന് ചോദ്യത്തിന് മൂവായിരം ഉത്തരമാണ്. അതുകൊണ്ട് എനിക്കറിയില്ല, പിന്‍‌മൊഴി മലയാളം ബ്ലോഗിംഗിന്റെ വളര്‍ച്ച മുരടിപ്പിക്കുമോ ഇല്ലയോ എന്നൊന്നും.

ഇനി മലയാളം ബ്ലോഗ് തന്നെ വളര്‍ന്നോ എന്ന് ചോദിച്ചാല്‍ ഞാനെന്ത് പറയാന്‍? എന്താണ് വളര്‍ച്ചയുടെ മാനദണ്ഡം? എണ്ണമോ?
അങ്ങിനെയാണെങ്കില്‍ എണ്ണത്തില്‍ ചുട്ട കുറച്ച് ബ്ലോഗുകള്‍ (ഉദാഹരണത്തിന് ഇതും ഇതും ഇതും ഒക്കെ) എടുത്ത് കാണിച്ചിട്ട് ഇതൊക്കെക്കൊണ്ട് മലയാളം ബ്ലോഗ് വളര്‍ന്നോ എന്ന് ചോദിച്ചാല്‍ അറുപതിന്റെ ശരീരവും ആറിന്റെ ബുദ്ധിയുമാണ് വളര്‍ച്ച എങ്കില്‍... എന്നൊക്കെ പറയ്ണ്ടി വരും. അപ്പോള്‍ പിന്നെ ഇതൊക്കെ എങ്ങിനെയാണ് നിശ്ചയിക്കുന്നത് എന്നൊന്നും എനിക്ക് യാതൊരു പിടിയുമില്ല. എന്ന് വെച്ച് ആര്‍ക്കും പറയാന്‍ പറ്റില്ല എന്നല്ല കേട്ടോ. മലയാളം ബ്ലോഗിന്റെ പോക്കിനെയൊക്കെ നല്ലവണ്ണം നിരീക്ഷിക്കുന്ന കുറെയാള്‍ക്കാര്‍ ഉണ്ട്. അവര്‍ക്ക് ഇതിനെപ്പറ്റിയൊക്കെ ആധികാരികമായി പറയാന്‍ കഴിയുമായിരിക്കണം.

കൈമള്‍: അപ്പോള്‍ പിന്നെ മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് എന്ത് ചെയ്യണം എന്ന് താങ്കള്‍ക്ക് ഒന്നും പറയാനില്ലേ?

വക്കാരി: ആരെങ്കിലും കണ്‍‌സള്‍ട്ടന്‍‌സിക്കായിട്ട് എന്നോട് വന്ന് ചോദിച്ചാല്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ആദ്യം ചോദിക്കും. അയാള്‍ പ്രശ്‌നം പറയും. അത് ഞാന്‍ എഴുതിയെടുക്കും. പിന്നെ ഇതിനെന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് ഞാന്‍ അയാളോട് ചോദിക്കും. അയാള്‍ കാരണങ്ങള്‍ പറയും. അതും ഞാന്‍ എഴുതിയെടുക്കും. പിന്നെ ഇതിനെന്തൊക്കെ ചെയ്യാം എന്നാണ് താങ്കള്‍ക്ക് തോന്നുന്നത് ഞാന്‍ അയാളോട് ചോദിക്കും. അയാള്‍ അയാളുടെ തോന്നലുകള്‍ പറയും. അതും ഞാന്‍ എഴുതിയെടുക്കും. അവസാനം അയാള്‍ പറഞ്ഞ കാര്യങ്ങളൊക്കെ കമ്പ്യൂട്ടറില്‍ പ്രിന്റൌട്ട് എടുത്ത് ബയന്റ് ചെയ്ത് ഒരു റിപ്പോര്‍ട്ടാക്കി അയാള്‍ക്ക് കൊടുത്തിട്ട് അതിനുള്ള കാശ് വാങ്ങിക്കും.

കൈമള്‍: ഇത്...ഇവിടെ... പറയാന്‍... കാരണം?

വക്കാരി: നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞതുപോലെ പല ബ്ലോഗിലും ഞാന്‍ കമന്റിടുന്നത് ഇങ്ങിനെയാണെന്ന് കാണിക്കാനും പിന്നെ മലയാളം ബ്ലോഗ് എങ്ങിനെ വളര്‍ത്തണം എന്ന് ആരെങ്കിലും പ്രൊഫഷണലായി (എന്ന് പറഞ്ഞാല്‍ കാശ് തന്നിട്ട്) എന്നോട് അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും എന്നതിന്റെ പ്രൊഫഷണല്‍ വശത്തിന്റെ കണ്‍സല്‍ട്ടന്‍സി സൈഡ് കാണിക്കാനുമല്ലേ ആ ഓഫ് മുഴുവന്‍ അടിച്ചത്.

അതായത് ആരെങ്കിലും എന്റെയടുത്ത് വന്ന് മലയാളം ബ്ലോഗ് എങ്ങിനെ വളര്‍ത്താം എന്ന് ചോദിച്ചാല്‍, ഞാന്‍ പറയുന്നപോലെയേ അവര്‍ വളര്‍ത്തൂ എന്ന് പറഞ്ഞാല്‍, ഞാന്‍ പറയും, അംബി നമുക്ക് ഫുക്കുവോക്കയുടെ ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പുസ്തകം പരിചയപ്പെടുത്തിയില്ലേ (ഇവിടെയും ഇവിടെയും). അതില്‍ ഫുക്കുവോക്ക പറഞ്ഞതുപോലെ തികച്ചും സ്വാഭാവികമായി അതിനെ അങ്ങ് വളരാന്‍ അനുവദിക്കുക. അതിനു കാരണം, നമുക്കാര്‍ക്കും അറിയില്ല ഇതിന്റെ പോക്കെങ്ങോട്ടായിരിക്കുമെന്നോ പത്ത് കൊല്ലം കഴിഞ്ഞാല്‍ ഇതെങ്ങിനെയൊക്കെയായിരിക്കുമെന്നോ എന്നൊന്നും. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു ബ്ലോഗ് ശാസ്ത്രജ്ഞനല്ല. അപ്പോള്‍ പിന്നെ മലയാളം ബ്ലോഗുകളെ സാജന്റെ ബോണ്‍സായിയാക്കാതെ അംബിയുടെ ഒറ്റ വൈക്കോല്‍ വിപ്ലവമാക്കുക. ഒരു പ്ലാറ്റ് ഫോം ഇട്ട് കൊടുത്തിട്ടുണ്ട് ചില നല്ല മനസ്സുകള്‍. അവരെ നമുക്ക് ഫുക്കുവോക്കയായി സങ്കല്‍‌പിക്കാം. പിന്നെ ആ പ്ലാറ്റ്ഫോമില്‍ നിന്ന് സംഗതി അതിന്റെ സ്വാഭാവിക വളര്‍ച്ച അങ്ങ് കൈവരിക്കട്ടെ. ഇടയ്ക്ക് അതിന്റെ ഗതി മാറ്റാനും അതിനെ ക്രോപ്പ് ചെയ്യാനും എന്തിന് വളമിടാന്‍ പോലും പോകേണ്ട. വളരേണ്ടതൊക്കെ അതിന്റെ സ്വാഭാവിക വളര്‍ച്ച കൈവരിച്ചോളും. ബാക്കിയൊക്കെ സ്വാഭാവികമായി തീരുകയും ചെയ്യും. ഇതായിരിക്കും ഞാന്‍ പറയുന്നത്. ഇത്രയും പറയുന്നതിന് ഞാന്‍ കാശും വാങ്ങിക്കും. മാത്രവുമല്ല ഞാന്‍ പറഞ്ഞ പ്രകാരം ചെയ്ത് സംഗതി ബ്ലോഗാകുന്നതിനു പകരം കുളമാവായാല്‍ എനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നും ഞാന്‍ എഴുതി ഒപ്പിട്ട് വാങ്ങിക്കും.

കൈമള്‍: താങ്കള്‍ മലയാളം ബ്ലോഗ് ചെയ്യാനുള്ള പ്രചോദനം?

വക്കാരി: ജപ്പാനിലായിരുന്നപ്പോള്‍ ആദ്യത്തെ കുറെ നാള്‍ പണിയൊന്നുമില്ല എന്നതായിരുന്നു പ്രചോദനം. അപ്പോള്‍ പത്രമായ പത്രമൊക്കെ വായിച്ച് വായിച്ച് ബറോഡയടിക്കുമ്പോള്‍ മലയാള വേദിയിലെ പഴയ കുറെ തല്ലൊക്കെ വായിച്ച് പിന്നേം പത്രം വായിച്ച് ആകപ്പാടെ വട്ടായപ്പോഴാണ് ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയത്. പിന്നെ മലയാളത്തില്‍ എഴുതാം എന്ന് കണ്ടപ്പോള്‍ അതുമായി. ഇവിടെ ഇപ്പോളുള്ള പ്രചോദനം ടി.വി വീട്ടിലുണ്ടെങ്കില്‍ അതിന് ലൈസന്‍സ് ഫീസ് കൊടുക്കണം എന്നുള്ളതാണ്. അത് കാരണം ടി.വി വാങ്ങിച്ചില്ല, ആ സമയം കൂടി വെറുതെ കളയാന്‍ ചുമ്മാ അങ്ങ് ബ്ലോഗുന്നു. എന്റെ പല പോസ്റ്റുകളും പിറക്കുന്നത് അരി അടുപ്പത്തിട്ട് അത് വെന്തുവരുന്ന സമയത്തിനുള്ളിലാണ്. അപ്പോള്‍ തന്നെ അറിയാമല്ലോ അതിന്റെയൊക്കെ നിലവാരം.

ബ്ലോഗിംഗ് എന്റെ ഉപജീവനമാര്‍ഗ്ഗമാകരുത് എന്നുണ്ട്. ഒരു ഇന്റര്‍വ്യൂവിനൊക്കെ പോകുമ്പോള്‍ എന്താണ് ഹോബിയെന്നെങ്ങാനും ചോദിച്ചാല്‍ ബ്ലോഗിംഗാണെന്നെങ്ങാനും പറഞ്ഞാല്‍ എപ്പോള്‍ കിട്ടി ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം (കഃട് സു) എന്ന് ചോദിച്ചാല്‍ മതി. അതുകൊണ്ട് അതുവല്ലതും മിണ്ടാന്‍ പറ്റുമോ. അപ്പോള്‍ അത്രയേ ഉള്ളൂ എന്റെ ബ്ലോഗിംഗിന്റെ പ്രചോദനവും ബ്ലോഗും ഞാനും തമ്മിലുള്ള കടപ്പാടും. എനിക്ക് ബ്ലോഗണമെന്ന് തോന്നുമ്പോള്‍ ഞാനങ്ങ് ബ്ലോഗുന്നു. അത് ചിലപ്പോള്‍ രാത്രി കിടക്കാന്‍ പോകുമ്പോഴായിരിക്കും, ചിലപ്പോള്‍ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പായിരിക്കും, ചിലപ്പോള്‍ ഓഫീസിലിരുന്ന് എന്തെങ്കിലും ഭയങ്കരമായി (പിന്നെ പിന്നേ) ചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്കായിരിക്കും. അങ്ങിനെ പ്രത്യേകിച്ച് സമയവും കാലവും ഒന്നുമില്ല. ബ്ലോഗിംഗിനെ ഞാന്‍ സീരിയസ്സായി എടുത്തിട്ടേ ഇല്ല. കൈയ്യില്‍ തോന്നുന്നത് കോന്തന് പോസ്റ്റ്. അതുതന്നെ.

എന്ന് വെച്ച് ഇതിനെ സീരിയസ്സായി കാണുന്ന ആള്‍ക്കാരോട് എനിക്ക് എല്ലാവിധ ആദരവും ബഹുമാനവും ഉണ്ടുതാനും. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് വളരെ നല്ല കാര്യമാണ് അവരൊക്കെ ചെയ്യുന്നത്. കുറച്ചുനാള്‍ കഴിയുമ്പോള്‍ നിലനില്‍ക്കേണ്ടത് അങ്ങിനെയുള്ളവരുടെയൊക്കെ ബ്ലോഗുകളാണ്. അത് നൂറുതരം. അവരുടെയൊക്കെ നിലവാരത്തിലേക്ക് എത്തിച്ചേരാന്‍ നൂറ് മുള ഒന്നിച്ച് കെട്ടിയ കോവണി വെച്ചാലും കാര്യമില്ല എന്ന തിരിച്ചറിവല്ലേ എന്റെ ബ്ലാബ്ലാബ്ലാ പോസ്റ്റുകളും കമന്റുകളും.

കൈമള്‍: താങ്കള്‍ പല പോസ്റ്റുകളിലും പോയി അവിടെ സീരിയസ്സായി നടക്കുന്ന പല ചര്‍ച്ചകളും കുളമാക്കി, വഴി തിരിച്ചു, പാളം തെറ്റിച്ചു എന്നൊക്കെ കേള്‍ക്കുന്നല്ലോ...

വക്കാരി: എന്റെ പൊന്നിഷ്ടാ, ഉള്ളതു പറയാമല്ലോ, അത് കേട്ടപ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ ഇതികര്‍ത്തവ്യഥാവൃഥാമൂഢനായി, പിന്നെ സാധാരണപോലെ വെറും മൂഢനായി. അതും കഴിഞ്ഞ് രോമാഞ്ചകഞ്ചുകുഞ്ചുകിതനായി.

കൈമള്‍: അതെന്താ രോമാഞ്ചകഞ്ചുകുഞ്ചു.... ആയത്?

വക്കാരി: എന്റെ ചരിത്രവും ഭൂമിശാസ്ത്രവും മൊത്തത്തില്‍ അറിയാവുന്ന എന്റെ വീട്ടുകാര്‍ പോലും ഞാന്‍ പറയുന്നതിന് ഞാന്‍ പറയാന്‍ വേണ്ടി ചിലവഴിച്ച ഊര്‍ജ്ജത്തിന്റെയും ആ ഊര്‍ജ്ജത്തിനായി ചിലവഴിച്ച ചോറിന്റെയും മോരുകറിയുടെയും പാവയ്ക്കാ തോരന്റെയും വില പോലും കൊടുക്കാറില്ല. വീട്ടിലൊക്കെ എന്തെങ്കിലും സീരിയസ്സ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞാനും എന്തോ വലിയ രീതിയില്‍ ആ ചര്‍ച്ചയില്‍ കോണ്‍‌ട്രിബ്യൂട്ട് ചെയ്യുന്നു എന്ന ഭാവത്തില്‍ ഘനഗംഭീരശബ്‌ദത്തോടെയെന്ന രീതിയില്‍ മുഖമൊക്കെ വീര്‍പ്പിച്ച് അനന്തതയിലേക്ക് കണ്ണും നാട്ടൊക്കെ കാര്യങ്ങള്‍ പറയാറുണ്ട്. എവിടെ... ആരും കേട്ട ഭാവം പോലും വെക്കാറില്ല. ഇനി കേട്ടാല്‍ തന്നെ അവര്‍ കൂളായി അടുത്ത പോയിന്റിലേക്ക് കടക്കും. അങ്ങിനെയുള്ള ഞാന്‍ ഈ മലയാള ബ്ലോഗ് ലോകത്ത് ചര്‍ച്ചകള്‍ വഴിതെറ്റിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചാലും എന്തെങ്കിലുമൊക്കെ നടക്കും എന്നൊരു തോന്നലായിരുന്നു ആദ്യം. അത് എനിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസവും പോരാഞ്ഞതിന് കോണ്‍ഫിഡന്‍സും തന്നു എന്ന് പറയാതെ വയ്യ.

പക്ഷേ എന്തായാലും എന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും അഭിപ്രായം ഒരു ബ്ലോഗിന്റെ ആത്മാവ് ആ ബ്ലോഗിലെ പോസ്റ്റുകളും അതിന്റെ ചക്രവര്‍ത്തി ആ പോസ്റ്റിട്ട ആളുമാണെന്നതാണ്‍. പോസ്റ്റിടുന്ന ആള്‍ക്കെന്ന പോലെ കമന്റിടുന്ന ആള്‍ക്കും ഉത്തരവാദിത്തങ്ങളൊക്കെയുണ്ട് എന്നതൊക്കെ ഒരു ഐഡിയല്‍ വേള്‍ഡില്‍ നല്ലതാണെങ്കിലും എല്ലാത്തരം ആള്‍ക്കാരുമുള്ള ബ്ലോഗ് ലോകത്ത് അതെത്രമാത്രം പ്രായോഗികമാവും എന്നറിയില്ല. അതുകൊണ്ട് ഒരു പോസ്റ്റിട്ട ആള്‍ എത്രമാത്രം ക്രിയാത്മകത... അങ്ങിനെയൊരു വാക്കുണ്ടോ കൈമളേ

കൈമള്‍: ധൈര്യമായിട്ട് താങ്ങെന്ന് ...

വക്കാരി: ഓ ശരി. അതായത് ക്രിയാത്മകത അവിടുത്തെ ചര്‍ച്ചകളില്‍ നിന്ന് പോസ്റ്റിടുന്ന ആള്‍ എത്രമാത്രം പ്രതീക്ഷിക്കുന്നോ, അതിനനുസരിച്ച് എന്നെപ്പോലെ വഴിതെറ്റിക്കല്‍ വീരന്മാര്‍ വരുമ്പോഴേ പറയാം, “ഡേയ്, ഇവിടെ ഈ പണി നടക്കില്ല“ എന്ന്. ഇവിടെത്തന്നെ ചില ബ്ലോഗുകളിലൊക്കെ ചിലര്‍ കര്‍ശനമായി ചര്‍ച്ച ടോപ്പിക്കില്‍ തന്നെ നിര്‍ത്തി കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അത്തരം ബ്ലോഗിലൊക്കെ ശരിക്കും പ്രാര്‍ത്ഥിച്ചിട്ടാണ് കമന്റിടുന്നത്. ഒരു പോസ്റ്റിടുന്ന ആളാണ് ആ പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത്-വായിക്കുകയും കമന്റുകയും ചെയ്യുന്നവരെക്കാള്‍ കൂടുതല്‍. കാരണം നാളെ ചിലപ്പോള്‍ അയാള്‍ ആ പോസ്റ്റും പൂട്ടിക്കെട്ടി പോയെന്നുമിരിക്കും.

എന്നെപ്പോലെ ബ്ലാബ്ലാബ്ലാ ടീംസിനൊക്കെ വേണമെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബാക്കിയുള്ളവരുടെ വികാരവും പരിഗണിക്കാം. അത് ചെയ്യേണ്ടതുമാണ്. പക്ഷേ എന്ത് ചെയ്യാം ചെയ്യേണ്ടതൊക്കെ ചെയ്യേണ്ട രീതിയില്‍ ചെയ്യേണ്ട സമയത്ത് ചെയ്യുകയായിരുന്നെങ്കില്‍ ഞാന്‍ ഏറ്റവും കുറഞ്ഞത് മൂന്നാറില്‍ ഇപ്പോള്‍ ജെസീബീയും ഓടിച്ചുകൊണ്ട് നടക്കില്ലായിരുന്നോ. അപ്പോള്‍ പിന്നെ കമന്റിടുന്നവര്‍ ഡെസ്പായി സംഗതി നിര്‍ത്തി പോകുന്നതിനു പകരം പോസ്റ്റിടുന്ന ആളോട് പറഞ്ഞാല്‍ മതി-“ലെവനെ നേരാംവണ്ണം നിര്‍ത്തിയില്ലെങ്കില്‍ സംഗതി പാളം തെറ്റും കേട്ടോ” എന്ന്. നമ്മള്‍ അപ്പോള്‍ തന്നെ കട്ടേം പടോം മടക്കില്ലേ.

എന്റെ ചങ്ങാതീ, ഈ പറഞ്ഞതുപോലെ അരി വേവുന്നതിനിടയ്ക്കും രാവിലെ എഴുന്നേറ്റ് വരുന്നവഴിക്കുമൊക്കെ ബ്ലോഗ് വായിക്കുന്ന എനിക്കൊക്കെ ഓരോ പോസ്റ്റും നോക്കി, പിന്നെ അതിന്റെ കമന്റ് എഴുതി മാച്ച് ദ ഫോളോയിംഗ് നടത്തി മാച്ചാക്കി കോറിലേഷന്‍ കോയഫിഷ്യന്റ് 99.9999 നും മുകളിലാണോ എന്നൊക്കെ നോക്കി കമന്റിടാന്‍ മാത്രമുള്ള ത്രാണിയുണ്ടോ. കാര്യം തല വലുതാണെങ്കിലും അതിനകത്തുള്ള തലച്ചോറിന്റെ മൂലയ്ക്കിരിക്കുന്ന ബ്രെയിനിലാണല്ലോ കാര്യം. എന്തായാലും ഞാന്‍ ചെയ്തത് മോശമായിപ്പോയി എന്നത് വാസ്തവം.

എന്നാലും ഞാന്‍ പണ്ട് വാര്‍ദ്ധായിലായിരുന്ന കാലത്തും ക്വിറ്റിന്ത്യാ സമരകാലത്തും ഒക്കെ നടത്തിയ പാളം തെറ്റിക്കല്‍ പരിപാടികള്‍ ഇത്ര വള്ളിപുള്ളി വിടാതെ ആള്‍ക്കാര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ കൂടിയാണ് ബ്ലോഗിനെ ആള്‍ക്കാര്‍ എത്ര ഗൌരവമായാണ് കാണുന്നതെന്ന തിരിച്ചറിവുണ്ടായത്. ഇത് വെറും സമയം കൊല്ലിപ്പരിപാടിയായി എടുത്തിരിക്കുന്ന ഞാനൊക്കെ ബ്ലോഗ് സീരിയസ്സായി എടുത്തവരുടെ ചിലവിലായിരിക്കരുത് പോക്രിത്തരങ്ങള്‍ കാണിക്കുന്നത്. അത് നൂറുതരം.

കൈമള്‍: എന്താണ് താങ്കള്‍ ചര്‍ച്ചകള്‍ പാളം തെറ്റിക്കാനുള്ള കാരണം?

വക്കാരി: അണ്ണേ വിശ്വസിക്കെടേ, മനഃപൂര്‍വ്വമല്ലടേ. മുന്‍പ് പറഞ്ഞതുപോലെ രാവിലെ കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് വരുന്ന വഴിക്കായിരിക്കും ഒരു പോസ്റ്റ് വായിക്കുന്നത്. എന്റെ ബുദ്ധി അറിയാമല്ലോ. അത് വെച്ച് സംഗതി ഇതിനെപ്പറ്റിയൊക്കെയായിരിക്കും പറയുന്നതെന്ന ധാരണയില്‍ നമ്മളെന്തെങ്കിലും പറയും. അല്ലാതെ വളരെ ആലോചിച്ച് സമയമെടുത്ത് കാര്യങ്ങള്‍ മനസ്സിലാക്കാനാണെങ്കില്‍ ലൈബ്രറിയില്‍ നിന്നെടുത്തിട്ട് ഇതുവരെ തുറക്കാത്ത ബുക്ക് വായിച്ചാല്‍ പോരേ. ചിലപ്പോള്‍ കാക്കത്തൊള്ളായിരം കൊല്ലങ്ങളായിട്ട് ആള്‍ക്കാര്‍ക്ക് ഉത്തരം കിട്ടാത്ത ചില സമസ്യകള്‍ക്കൊക്കെ ഒരൊറ്റ കമന്റില്‍ ഉത്തരം കൊടുക്കുന്നത് കാണാം. എത്ര നേരമെന്ന് വെച്ചുകൊണ്ടാണ് വിരല്‍ മൂക്കത്ത് തന്നെ വെച്ചുകൊണ്ടിരിക്കുന്നത്. ചോദിച്ചുപോകും. പിന്നെ ചിലപ്പോള്‍ “വിഭൃംബജലിഡധ്വംദ്വംഭികധിംതരികിടധോംകൊടുകൈ” ടൈപ്പിലുള്ള ചില കമന്റൊക്കെ കാണും. എന്റമ്മോ ഇവരൊക്കെ ഇതൊക്കെ എങ്ങിനെ പറയുന്നു എന്നൊക്കെയാലോചിച്ച് കോമ്പ്ലക്സ് കയറി “അണ്ണാ, ഉള്ളതു തന്നെ? അണ്ണന്‍ കണ്ടായിരുന്നോ? അതോ അങ്ങിനെതന്നെയാണോ?” എന്നൊക്കെ ചോദിക്കും. അവര്‍ക്കെപ്പോള്‍ ചൊറിഞ്ഞുകയറി എന്ന് ചോദിച്ചാല്‍ മതി.

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഈയിടെ ഒരു മെഷീനില്‍ ഒരു അനാലിസിസ് നടത്തുകയായിരുന്നു. അതിന്റെ പ്രവര്‍ത്തനം ഇതുവരെ കാണാത്ത ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ വന്ന് എന്നോട് അതിനെപ്പറ്റിയൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ബുദ്ധിജീവി സ്റ്റൈലില്‍ നമ്മള്‍ ഇത് ഇങ്ങിനെയാണ് ചെയ്യുന്നത്, ഇങ്ങിനെ ചെയ്യുമ്പോള്‍ റിസല്‍ട്ട് ഇങ്ങിനെ വരും. അങ്ങിനെ കിട്ടുന്ന റിസല്‍ട്ടിനെ ഈ ഇക്വേഷന്‍ കൊണ്ട് ഗുണിച്ചിട്ട് പിന്നെ ആ ഇക്വേഷന്‍ കൊണ്ട് ഹരിച്ചിട്ട് പിന്നെ രണ്ടുമെടുത്ത് മറിച്ചിട്ട് നടുവു നോക്കി നാലു തൊഴി കൊടുക്കുമ്പോള്‍ നമുക്ക് ഈ ഉത്തരം കിട്ടുമെന്നൊക്കെ തകര്‍ക്കുമ്പോള്‍ നമ്മള്‍ ന്യായമായും പ്രതീക്ഷിക്കുന്ന ചോദ്യം അതെന്തിനാ തൊഴിക്കുന്നത്, മറിക്കുന്നത് എന്നൊക്കെയുള്ളതല്ലേ. പക്ഷേ അയാള്‍ വന്ന് സംഗതി കമ്പ്ലീറ്റ് പാളം തെറ്റിച്ചു. പുള്ളി ചോദിച്ചത് “അണ്ണാ, ഈ മെഷീന്‍ ഇങ്ങിനെ കറങ്ങുന്നതെന്തിനാ, അതിങ്ങിനെ കറങ്ങിയാല്‍ പോരായിരുന്നോ” എന്ന്. എന്റെ മനസ്സില്‍ അന്നേരം വന്ന വാക്ക് “പ്രതിലോമകത” എന്നതായിരുന്നു. അപ്പോള്‍ പിന്നെ വളരെ ഗൌരവത്തില്‍ ചര്‍ച്ച നടത്തുന്നവരുടെയൊക്കെ ഇടയിലേക്ക് കയറി നമ്മള്‍ “അണ്ണേ അതെന്താ അങ്ങിനെ“, “അണ്ണന്‍ അങ്ങിനെ പറയുന്നത് ശരിയല്ല“ എന്നൊക്കെ പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ?

കൈമള്‍: ചിലരൊക്കെ പുതിയ ബ്ലോഗിംഗ് നയങ്ങള്‍ കൊണ്ടുവരുന്നുണ്ടല്ലോ. എന്താണ് അഭിപ്രായം?

വക്കാരി: ഞാന്‍ മുന്‍പ് പറഞ്ഞല്ലോ. മലയാളം ബ്ലോഗിംഗിനെ വളരെ സീരിയസ്സായി കാണുന്ന കുറെയധികം ആള്‍ക്കാര്‍ നമ്മുടെയിടയിലുണ്ട്.

കൈമള്‍: നമ്മുടെയിടയിലോ? നമ്മള്‍ എന്നൊരു കൂട്ടമൊക്കെയുണ്ടോ?

വക്കാരി: ഒരു പറച്ചിലിലങ്ങ് പറ്റിപ്പോയതാടേ, ശരി, ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അവര്‍ക്ക് വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളുമുണ്ട്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവരുടെ പരമപ്രധാനമായ ഒരു ലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയാണ്. അതിന് നാളെയുടെ മാധ്യമമായ ഇന്റെര്‍നെറ്റ് അവര്‍ ഇന്നേ ഉപയോഗിച്ചുതുടങ്ങിയിരിക്കുകയാണ് ബ്ലോഗ് വഴിയും മറ്റും. ഭാവി തലമുറയ്ക്ക് വേണ്ട വളരെ നല്ല കാര്യങ്ങള്‍ തികച്ചും നിസ്വാര്‍ത്ഥമായാണ് അവരൊക്കെ ചെയ്യുന്നത്- അതും ഒരു സര്‍ക്കാര്‍ മെഷിനറിയുടെയും സഹായമില്ലാതെ തന്നെ. അവര്‍ക്കൊക്കെ അവരുടെ നയങ്ങള്‍ വ്യക്തമാക്കിയേ പറ്റൂ. ഒന്നോര്‍ക്കണം, ബ്ലോഗിംഗും മലയാളത്തിന്റെ വളര്‍ച്ചയുമൊന്നുമല്ല അവരുടെ മുഖ്യതൊഴില്‍. അവര്‍ ബ്ലോഗില്‍ ചെയ്യുന്നതൊക്കെ അവരുടെ ജോലി സമയത്തിനു ശേഷം കിട്ടുന്ന സമയമൊക്കെ ഉപയോഗിച്ചാണ്. മാത്രവുമല്ല, ബ്ലോഗിംഗിനായി പോലും അവര്‍ ധാരാളം വായിക്കുകയും അറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങിനെ വളരെ എഫര്‍ട്ടെടുത്തിട്ടാണ് അവരില്‍ പലരുടെയും പോസ്റ്റുകള്‍ പോലും പിറക്കുന്നത്. അങ്ങിനെ വരുമ്പോള്‍ എന്താണ് അവര്‍ ബ്ലോഗിംഗുകൊണ്ട് ഇനിമുതല്‍ ഉദ്ദേശിക്കുന്നത്, എന്താണ് വായനക്കാരില്‍ നിന്നും അവര്‍ ഉദ്ദേശിക്കുന്നത് എന്നൊക്കെ അവര്‍ക്ക് വ്യക്തമാക്കേണ്ടി വരും. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ പിന്നെയും അവിടെ ചെന്ന് മണാകുണാ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് അവരുടെ ശ്രദ്ധയും തെറ്റിക്കും, ബാക്കി വായനക്കാരെയും വഴി തെറ്റിക്കും. ഇത്രയും കാലം ബ്ലോഗിനെപ്പറ്റി ഒരു അവബോധം ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ടാക്കാനും കൂടുതല്‍ ആള്‍ക്കാരെ ഇങ്ങോട്ടാകര്‍ഷിക്കാനും എല്ലാം അവരും എല്ലാവരുടെയും കൂടെ കൂടി. പക്ഷേ ഇനി അവര്‍ക്ക് അടുത്ത തലത്തിലേക്ക് കടന്നേ പറ്റൂ. ഇതൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയത്.

കൈമള്‍: അതുകൊണ്ട് താങ്കള്‍ ഇനി എന്തെങ്കിലും പുതിയ ബ്ലോഗിംഗ്/കമന്റിംഗ് നയം കൊണ്ടുവരുന്നുണ്ടോ?

വക്കാരി: അന്നും ഇന്നും എന്നും എനിക്ക് ബ്ലോഗിംഗിന് ഒരു നയവുമില്ല. ഞാന്‍ പറഞ്ഞല്ലോ, അണ്‍ലിമിറ്റഡ് സ്വാതന്ത്യമാണ് ബ്ലോഗ് നല്‍കുന്നത്. സീരിയസ്സാകുന്നവര്‍ക്ക് അങ്ങിനെയാവാം, അല്ലാത്തവര്‍ക്ക് അങ്ങിനെയെവുമാവാം. ബ്ലോഗിനായിട്ട് ഒരു നയമോ വ്യക്തിത്വമോ ഒന്നും ഞാന്‍ പ്രത്യേകമായിട്ട് ഉണ്ടാക്കുന്നേ ഇല്ല. ഞാന്‍ നേരത്തെ എങ്ങിനെയായിരുന്നോ അങ്ങിനെ തന്നെ ഇനിയും. എന്ന് വെച്ച് സീരിയസ്സായി ബ്ലൊഗ് ചെയ്യുന്നവരുടെയിടയില്‍ കയറി അലമ്പുണ്ടാക്കുന്ന പരിപാടിയുമില്ല. സഭ്യവും നിയമാനുസൃതവുമായ എന്തും എനിക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട് എന്ന് തോന്നുന്നിടത്തൊക്കെ ഞാന്‍ നടത്തും. അതിന്റെ ഉടമസ്ഥര്‍ക്ക് എന്റെ ഇടപെടലുകളില്‍ അവര്‍ക്ക് ചെയ്യാവുന്നതായ എന്തും ചെയ്യാം-അത് പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നും ഇല്ലെങ്കിലും. നേരത്തെയും എന്റെ നയം അതുതന്നെയായിരുന്നു, ഇനിയും അങ്ങിനെ തന്നെ. ഇത് ബ്ലോഗില്‍ മാത്രമല്ല, ജീവിതത്തിലും അങ്ങിനെ തന്നെ. ഉള്ള ഒരു സ്വഭാവം തന്നെ നേരാംവണ്ണം കൊണ്ടുപോകാന്‍ പറ്റുന്നില്ല. അപ്പോള്‍ പിന്നെ ബ്ലോഗിനായി വേറൊന്നൊക്കെ ഉണ്ടാക്കാന്‍ വലിയ പാട്.

കൈമള്‍: സീരിയസ്സായി ആള്‍ക്കാര്‍ ബ്ലോഗ് ചെയ്യേണ്ടുന്ന ഒരു സന്ദര്‍ഭത്തില്‍ താങ്കള്‍ എനിക്ക് തോന്നിയ പോലെ ചെയ്യും എന്ന് പറയുന്നത് പ്രതിലോമകതയല്ലേ?

വക്കാരി: അപ്പോള്‍ ഇതാണോ പ്രതിലോമകത? ഉള്ളത് പറയാമല്ലോ അണ്ണാ, കുറെ നാളുകളായി ആ വാക്ക് എന്നെ ചുറ്റിക്കുന്നു. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കെപ്പോഴും കണ്‍ഫ്യൂഷനാണ്. ഒരുമാതിരി അതിന്റെ അര്‍ത്ഥം മനസ്സിലായി വന്നൂ എന്ന് തോന്നിവന്നപ്പോഴേക്കും പിന്നെയും കൈയ്യില്‍ നിന്നും പോയി.

ഞാന്‍ പറഞ്ഞല്ലോ, പല തരക്കാരാണ് ലോകത്ത് ബ്ലോഗ് ചെയ്യുന്നത്. ഞാന്‍ ഇങ്ങിനെ ചെയ്യുന്നു എന്ന് മാത്രം. അതെന്റെ സ്വാതന്ത്യം. അപരന്റെ മൂക്കിന്റെ തുമ്പിന്റെ അഗ്രം വരെയേ എന്റെ സ്വാതന്ത്യമുള്ളൂ എന്നും എനിക്കറിയാം. ഞാന്‍ എനിക്ക് തോന്നിയതുപോലെ ബ്ലോഗുന്നു എന്നുള്ളത് പ്രതിലോമകതയാണോ? പക്ഷേ ഞാന്‍ സീരിയസ്സായി ബ്ലോഗ് ചെയ്യുന്ന ഒരിടത്ത് പോയി ചര്‍ച്ചകള്‍ വഴിതിരിച്ചുവിട്ടാല്‍ അതാണ് പ്രതിലോമകത എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

കൈമള്‍: ചിലരൊക്കെ പിന്‍‌മൊഴി വിട്ട് പോകുന്നു, അഗ്രിഗേറ്റര്‍ വിട്ട് പോകുന്നു... എന്താണ് താങ്കളുടെ അഭിപ്രായം?

വക്കാരി: എന്റെ സാറേ, കാക്കത്തൊള്ളായിരം പ്രാവശ്യം പറഞ്ഞില്ലേ, അതെല്ലാം അവരവരുടെ തീരുമാനം, അവരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് വേണമെന്ന് തോന്നുന്നതൊക്കെ അവര്‍ തോന്നുന്നതുപോലെ ചെയ്യും.

പിന്നെ എന്റെ വിശ്വാസം അവരൊക്കെ അങ്ങിനെ ചെയ്യുന്നത് അവര്‍ക്ക് തോന്നിയതുകൊണ്ട് മാത്രമാണെന്നാണ്. അല്ലാതെ ദേവേട്ടന്‍ ഇവിടെ പറഞ്ഞതുപോലെ ഒരാള്‍ ചിലപ്പോള്‍ ധൃതിക്ക് ഓടിപ്പോകുന്നത് പ്ലാറ്റ് ഫോം നമ്പ്ര് രണ്ടിലേക്കായിരിക്കും. അയാളുടെ പുറകെ പോയിപ്പോയി അവസാനം മൂക്ക് പൊത്തേണ്ട ഗതികേടുണ്ടാവരുത്. അത് എല്ലാവര്‍ക്കും അറിയാം എന്നുതന്നെയാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു. അത്രയേ ഉള്ളൂ ബ്ലോഗിലെ എന്തും പോലെ ഇതും.

കൈമള്‍: പിന്‍‌മൊഴിയുടെ ഒരു കുഴപ്പമായി ചിലര്‍ പറയുന്നത് കമന്റുകള്‍ കണ്ട് ആള്‍ക്കാര്‍ പോസ്റ്റില്‍ വരുന്നു. കണ്ട കമന്റിന് മറുകമന്റിടുന്നു, അങ്ങിനെ പോസ്റ്റ് പാളം തെറ്റുന്നു എന്നൊക്കെ. അതിനെപ്പറ്റി...

വക്കാരി: എന്റണ്ണാ, പലജനം ബഹുവിധം. അങ്ങിനെ ചെയ്യുന്നവരുമുണ്ടാവാം. എല്ലാവരും അങ്ങിനെയേ ചെയ്യൂ എന്നല്ലല്ലോ അവിടെ പറഞ്ഞത്. അണ്ണന്‍ തന്നെ പിന്‍‌മൊഴിയിലെ സിസ്റ്റം നോക്ക്. ഒരു കമന്റില്‍ ആദ്യത്തെ ലിങ്ക് കമന്റിട്ട ആളുടെ പ്രൊഫൈല്‍ ലിങ്ക്. പിന്നെ പോസ്റ്റിന്റെ ലിങ്ക്. അതില്‍ ക്ലിക്കിയാല്‍ പോകുന്നത് പോസ്റ്റിന്റെ മുകളിലേക്കാണ്. ഞാനാണെങ്കില്‍ പിന്‍‌മൊഴിയില്‍ ഒരു കമന്റ് കണ്ടാല്‍ പോസ്റ്റിന്റെ ലിങ്കില്‍ ക്ലിക്കി പോസ്റ്റിലേക്കാണ് ആദ്യം പോകുന്നത്. പോസ്റ്റ് വായിച്ചിട്ട് തന്നെയാണ് കമന്റിടുന്നത്. എന്റെ പല ചര്‍ച്ച പാളം തെറ്റിക്കല്‍ പരിപാടിയുടെയും കാരണം അവിടിട്ട കമന്റുകള്‍ പോലും നേരാംവണ്ണം വായിച്ച് നോക്കാതെ പോസ്റ്റില്‍ നിന്നും ഞാന്‍ എന്റേതായ രീതിയില്‍ മനസ്സിലാക്കിയ രീതി വെച്ച് താങ്ങുന്നതുകൊണ്ടല്ലേ. എന്ന് വെച്ച് എല്ലാവരും പിന്‍‌മൊഴി ഉപയോഗിക്കുന്നത് ഇങ്ങിനെയാണ് എന്നര്‍ത്ഥമില്ല. ഞാന്‍ എന്റെ കാര്യം പറഞ്ഞു എന്ന് മാത്രം.

കൈമള്‍: പലരെയും അഡിക്ടഡാക്കിയ പിന്‍‌മൊഴി തുടരണോ എന്നൊരു ചര്‍ച്ച കൊണ്ടുവന്ന സമയം ഉചിതമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

വക്കാരി: എന്റെ മണുകൊണാഞ്ചന്‍ കൈമളേ, പതിനായിരം പ്രാവശ്യം പറഞ്ഞില്ലേ, പിന്‍‌മൊഴി എന്നത് ഒരു കൂട്ടം ആള്‍ക്കാരുടെ അദ്ധ്വാനമാണ്, സേവനമാ‍ണ്. അതിനെപ്പറ്റി എന്ത് എപ്പോള്‍ സംസാരിക്കാനും അവര്‍ക്കാണ് അവകാശം. പിന്നെ ഇപ്പോള്‍ പറയണമായിരുന്നോ എപ്പോള്‍ പറയണം എന്നൊക്കെ പറയാന്‍ നമുക്കെന്ത് കാര്യം?

കൈമള്‍: എന്നാലും...

വക്കാരി: വ്യക്തിപരമായി പറഞ്ഞാല്‍ ഇതായൊരുന്നോ നല്ലൊരു സമയം എന്നൊരു സംശയം ഇല്ലാതില്ല. കുറച്ച് ദിവസങ്ങളായി സ്വല്പം ഒരു ഹൈപ്പര്‍ ആക്ടീവ് സ്റ്റേറ്റിലായിരുന്നല്ലോ പിന്‍‌മൊഴിയും മലയാളം ബ്ലോഗുമൊക്കെ. ചിലരൊക്കെ ആ ആക്ടിവിറ്റിയുടെ സമയത്ത് അതുമൂലമൊക്കെത്തന്നെ പിന്‍‌മൊഴി വിട്ടുപോവുകയും ചെയ്തു. അപ്പോള്‍ അങ്ങിനെയുള്ളൊരു സമയത്ത് തന്നെ ഇത് തുടരണോ എന്നൊരു ചര്‍ച്ച വരുമ്പോള്‍ പലരും ഇതിനെ വൈകാരികമായി എടുക്കുകയും ഇപ്പോള്‍ അങ്ങിനെയൊരു ചര്‍ച്ച വരാന്‍ കാരണം ഇപ്പോഴത്തെ ചില സംഭവവികാസങ്ങളാണോ എന്നൊക്കെ ഓര്‍ക്കുകയും ചെയ്തോ എന്നൊരു സംശയം. ഇനി അതും ഒരു കാരണമാണോ എന്നൊന്നും എനിക്കറിയില്ല കേട്ടോ. എന്നാലും ഈയൊരു സമയത്ത് സമകാലീന സംഭവവികാസങ്ങളൊക്കെ തലയിലിട്ടുരുട്ടുന്നതുകൊണ്ട് അതിന്റെ ആള്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊക്കെ എന്നെപ്പോലുള്ളവരുടെയൊക്കെ തലയില്‍ മൊത്തമായിട്ട് കയറിയോ എന്നുമൊരു സംശയം. എന്നാലും ഓര്‍ക്കണേ, അതിനെപ്പറ്റി പറയാനും അത് എപ്പോള്‍ എങ്ങിനെ പറയണം എന്നുമൊക്കെ നന്നായി അറിയാവുന്നത് അതിന്റെ ആള്‍ക്കാര്‍ക്ക് തന്നെ. ചിലപ്പോള്‍ അവരുടെ നോട്ടത്തില്‍ ഇതുതന്നെയാവും നല്ല സമയം. അവര്‍ക്കേ അതറിയാവൂ. അതറിയേണ്ട കാര്യം എന്നെപ്പോലുള്ളവര്‍ക്കൊട്ടില്ല താനും.

കൈമള്‍: ബ്ലോഗിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല എന്നൊക്കെ വലിയവായില്‍ പറഞ്ഞിട്ട് ബ്ലോഗിനെപ്പറ്റി പറയാന്‍ നൂറുനാവാണല്ലോ. ഇതൊരുമാതിരി ഹിപ്പൊപ്പൊട്ടാമസ് ക്രോസിന്‍ കഴിച്ചപോലത്തെ പരിപാടിയല്ലേ?

വക്കാരി: പോഡേ, പോഡേ, നിറപറയുടെ കുത്തരിയല്ലേ അടുപ്പത്ത് കിടക്കുന്നത്. അത് വേവാന്‍ ഒന്നൊന്നരമണിക്കൂറെടുക്കും. അതുകൊണ്ട് ഇനിയും വേണേല്‍ ഇരിക്കാം. അണ്ണന്‍ ചോദിക്കെന്ന്.

കൈമള്‍: ബ്ലോബ്ലോ ലാബ്ലോ ലാബ്ലോ ഡിംഡിം ബ്ലോച ബഹു: വക്കാരിയണ്ണാ, ഇനിയും എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. ഇത്രയും പരത്തി പറയുന്ന ഒരാളാണെന്ന് നാട്ടുകാരൊക്കെ പറഞ്ഞിരുന്നെങ്കിലും ഞാന്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഞാനിനി എന്താ ചെയ്യേണ്ടത്?

വക്കാരി: ചോദിക്കണ്ണാ, ധൈര്യമായിട്ട് ചോദിക്ക്. അരി വെന്ത് ചോറ് റെഡിയാകുന്നതുവരെ ഞാനില്ലേ ഇവിടെ.

കൈമള്‍: ഇന്നിനി എന്താണ് പരിപാടി?

വക്കാരി: ചോറുണ്ണണം. അത് കഴിഞ്ഞ് ഓഷ്യന്‍സ് ഇലവന്‍ ഇന്നലെ പകുതി കണ്ട് നിര്‍ത്തിയത് തീര്‍ക്കണം. കുളൂണിയണ്ണനെ പിറ്റണ്ണന്‍ പുറത്താക്കിയിരിക്കയാണ്. കുളൂണിയണ്ണന് ജൂലിയാമ്മയെ കിട്ടുമോ അതോ പിറ്റണ്ണന്‍ പാര വെക്കുമോ, കൊള്ള നടക്കുമോ എന്നൊക്കെ നോക്കണം. അതിനിടയ്ക്ക് പിന്‍‌മൊഴിയും.

കൈമള്‍: എന്നാലണ്ണോ, ഞാനങ്ങ്...

വക്കാരി: ഓ ശരിയണ്ണാ, സമയം കിട്ടുമ്പോഴൊക്കെ വാ കേട്ടോ. എനിക്കാണെങ്കില്‍ ഇഷ്ടം പോലെ സമയം.

Labels: , , , , ,

53 Comments:

 1. At Tue Jun 12, 07:08:00 AM 2007, Blogger സു | Su said...

  തേങ്ങയടിക്കാന്‍ താങ്കള്‍ക്ക് അവസരം കിട്ടാത്തതുകൊണ്ട് താങ്കള്‍, ങാ ഹാ അത്രയ്ക്കായോ, ഈ ബ്ലോഗിലെ ചര്‍ച്ച ചോര്‍ച്ചയാക്കിയിട്ട് തന്നെ കാര്യം എന്നെപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടില്ലേ?

  പിന്നെ, മലയാളം ബ്ലോഗിങ്ങില്‍ വരുന്നവരോട്, ജാതകം കൊണ്ടുവരണം എന്ന് പറയുന്ന ഏര്‍പ്പാടില്‍ താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് കേട്ടു. ;)

  ഹ ഹ ഹ ഹി ഹി ഹി കലക്കി. ( എതിരവന്‍ വരുന്നതിനുമുമ്പും ഞാന്‍ ഇങ്ങനെ കമന്റിടാറുണ്ട്. സൊ നൊ കട)

  വക്കാരീ :) പതിവുപോലെ ഇഷ്ടമായി. ബ്ലോഗര്‍ ആണാണോ പെണ്ണാണോ എന്നറിയുന്നതിലല്ല, ബ്ലോഗിലെ പോസ്റ്റില്‍ എഴുതിവെക്കുന്നതിലാണ് കാര്യമെന്ന് വക്കാരി എന്നും തെളിയിക്കുന്നു.

   
 2. At Tue Jun 12, 09:24:00 AM 2007, Blogger ദിവാസ്വപ്നം said...

  ഹ ഹ ഹ

  ഇത് കലക്കി വക്കാരി.

  qw_er_ty

  "ഇത് വെറും സമയം കൊല്ലിപ്പരിപാടിയായി എടുത്തിരിക്കുന്ന ഞാനൊക്കെ ബ്ലോഗ് സീരിയസ്സായി എടുത്തവരുടെ ചിലവിലായിരിക്കരുത് പോക്രിത്തരങ്ങള്‍ കാണിക്കുന്നത്" പലതും ഇഷ്ടപ്പെട്ടു. എന്നാലും ഈ വാചകം എനിക്കും ബാധകമായതുകൊണ്ട് ക്വോട്ടുന്നു :-)

   
 3. At Tue Jun 12, 11:30:00 AM 2007, Blogger SunilKumar Elamkulam Muthukurussi said...

  കൂള്‍ ഡൌണ്‍, അണ്ണോ കൂള്‍ ഡൌണ്‍.
  കൂള്‍ ഡൌണ്‍ ആയതിനുശേഷമേ നിറപറയുടെ അരികൊണ്ടുണ്ടാക്കിയ ചോറ്‌ കഴിക്കാവൂ..

  അണ്ണോ, മലയാളഭാഷ ബ്ലോഗിലൂടെയാണോ വലുതാവുന്നത്?

  അപ്പോ അഭിനവ തുഞ്ചത്താചാര്യന്മാര്‍ ഒരുപാടുണ്ടാവും അല്ലേ?

  കലക്കി വക്കാരി. പ്രത്യേകിച്ചും
  ആ “"കണ്‍‌സള്‍ട്ടന്‍‌സി“ പിന്നെ “പ്രതിലോമകത”

  ചര്‍ച്ചകള്‍ വഴിതെറ്റിക്കുന്നു എന്നു പറയുന്നത് കാര്യമാക്കാണ്ടാ വക്കാരീ. ദ് പോലെ എഴുതിക്കൂട്ടാന്‍ അത്തരം ചര്‍ച്ചകള്‍ വേണ്ടേ? അല്ലെങ്കിലും ചര്‍ച്ചയില്‍ എന്തിരിക്കുന്നു?
  -സു-

   
 4. At Tue Jun 12, 11:47:00 AM 2007, Anonymous Anonymous said...

  Vakari, I like you..

   
 5. At Tue Jun 12, 12:00:00 PM 2007, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

  വക്കാരിയേ
  പ്രതിഷേധം
  ഇനിയും മനസിലായില്ലേ പ്രതിലോമം എന്താണെന്ന്‌ ചന്ത്രക്കാരന്‍ എഴുതിയതൊക്കെ മറന്നു പോയോ?" ഇന്‍ഡ്യാഹെറിറ്റേജിനേ പോലെയുള്ള പ്രതിലോമ --"

  അപ്പോള്‍ അങ്ങേര്‌ ചെയ്യുന്നത്‌ എന്തോ അതാണ്‌ പ്രതിലോമം .

  ഇനി തെറ്റിക്കരുത്‌ കേട്ടോ

   
 6. At Tue Jun 12, 12:04:00 PM 2007, Blogger മുസ്തഫ|musthapha said...

  വക്കാരി: പോഡേ, പോഡേ, നിറപറയുടെ കുത്തരിയല്ലേ അടുപ്പത്ത് കിടക്കുന്നത്. അത് വേവാന്‍ ഒന്നൊന്നരമണിക്കൂറെടുക്കും. അതുകൊണ്ട് ഇനിയും വേണേല്‍ ഇരിക്കാം. അണ്ണന്‍ ചോദിക്കെന്ന്.

  ഹഹഹ ഇതു (മോളില്‍ ക്വോട്ടിയതല്ല, മൊത്തം) തകര്‍ത്തു വക്കാരി :)

  ഓ.ടോ: ഒരു റൈസ് കുക്കര്‍ വാങ്ങിക്കൂടേ സാറേ.. ഞങ്ങക്ക് അത്രേം കുറച്ച്...!

  :))) [സ്മൈലി മൂന്നെണ്ണം... മൂന്നെണ്ണം...]

   
 7. At Tue Jun 12, 12:18:00 PM 2007, Blogger ഉണ്ണിക്കുട്ടന്‍ said...

  വക്കാരീ ആശയങ്ങളോട് നൂറു ശതമാനം യോജിക്കുന്നു.

   
 8. At Tue Jun 12, 12:24:00 PM 2007, Blogger മഹിമ said...

  വക്കാരീ ‘മാസ്റ്റേ’,

  രാത്രി കണ്ട പേക്കിനാവ് വള്ളി പുള്ളി വിടാതെ അപ്പടി പകര്‍ത്തിയല്ലേ!!

  പറയാനുള്ളത് വേറൊരു ഭാഷയില്‍ പറഞ്ഞുവല്ലേ?

   
 9. At Tue Jun 12, 12:44:00 PM 2007, Blogger Kiranz..!! said...

  ഹ..ഹ..വക്കാരി..പലപ്പോഴും വക്കാരിയുടെ പോസ്റ്റുകള്‍ വായിച്ക് ഞാന്‍ കമന്റ് ഇടാതെപോയിട്ടുണ്ട്.കാരണം പോസ്റ്റിന്റെ അവസാനമെത്തുമ്പോള്‍ ശ്ശേഡാ അനുകൂലിക്കണോ,അതോ പ്രതികൂലമായെഴുതണോ എന്ന് കണ്‍ഫ്യൂഷനിലായിപ്പോവും..:)( എന്റെ വിവരമില്ലായ്മയുടെ ഒരു വിജയം തന്നെ അത് )

  എന്തായാലും വക്കാരിയുടെ ഈ പോസ്റ്റില്‍ ഞാന്‍ കണ്ടെത്തി,എന്താ സംഭവിക്കുന്നതെന്ന്.പരത്തി എഴുതിയാലും,കുറുക്കി എഴുതിയാലും അവസാനം വക്കാരി കയ്യാലപ്പുറത്ത് ലാന്ഡ് ചെയ്ത് നില്‍ക്കുന്ന കള്ള കണ്ടന്‍ പൂച്ച ആകുന്നു.:)

  ആ പൂച്ചയെ എനിക്കിഷ്ടമായി :)

   
 10. At Tue Jun 12, 12:57:00 PM 2007, Blogger അങ്കിള്‍ said...

  നര്‍മ്മം കലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വക്കാരിയുടെ മനസ്സ്‌ വേദനിക്കുന്നുണ്ടെന്ന്‌ ഓരോ വരിയിലും പ്രകടമാണ്‌.

  ഇതിനൊക്കെ കാരണം ഒരു പരിധി വരെ നമ്മുടെ സീനിയര്‍ ബ്ലോഗര്‍മാരല്ലേ എന്നൊരു സംശയം. കാരണം, പുതുതായി വരുന്ന ബ്ലോഗര്‍മാരെല്ലാം, മലയാളം ബ്ലോഗിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ പഠിച്ചതിനു ശേഷമാണ്‌ അവരുടെ പോസ്റ്റിംഗ്‌ തുടങ്ങുന്നതെന്ന ഒരു മുന്‍ വിധി സീനിയേര്‍സിന്റെയിടയില്‍ ഉണ്ടോയെന്നൊരും സംശയം.

  'കറിവേപ്പില' വായിച്ച്‌ ബ്ലോഗിംഗ്‌ തുടങ്ങിയ ഞാന്‍ ഒന്നുരണ്ട്‌ മാസമെടുത്തു സീനിയേര്‍സ്സാരൊക്കെയാണെന്നും, ആരൊക്കെയാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതും, പ്രവര്‍ത്തിക്കുന്നതെന്നും, എന്താണ്‌, എങ്ങിനെയാണ്‌ ബ്ലോഗിംഗ്‌ ചെയ്യേണ്ടതെന്നും, എന്തെല്ലാം ചെയ്തുകൂടെന്നുമൊക്കെ പഠിക്കാന്‍.

  എന്റെ ആദ്യത്തെ പോസ്റ്റിടുമ്പോള്‍ ആകെയെനിക്കറിയാമായിരുന്നത്‌, കോപ്പിറൈറ്റിനെ പറ്റിയും, കമന്റുകളൊക്കെ പിന്മൊഴി സൂചികയില്‍ വരുമെന്നും മാത്രം.

  കാലക്രമേണ ഞാല്‍ പല ബോഗ്‌ സത്യങ്ങളും പഠിച്ചു. ബ്ലോഗ്‌ തുടങ്ങുമ്പോള്‍ തന്നെ ഒരാള്‍ക്ക്‌, മലയാളം ബ്ലോഗിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാനുള്ള ഒരുവഴിയും ഇല്ലല്ലോ?. ക്രമേണ അതു മനസ്സിലാക്കനേ കഴിയൂ. അതിനിടയില്‍ സര്‍വ്വ സ്വതന്ത്രനാണെന്ന്‌ ധരിച്ച്‌ പലരും പല തരത്തിലുള്ള കമന്റുകളും ചെയ്യുന്നുണ്ട്‌.

  സംഘാടകര്‍ക്ക്‌ പലതും ഇഷ്ഠപ്പെടുന്നില്ല. അവരീ സംവിധാനം തുടങ്ങിയ കാലത്ത്‌ പത്തോ നൂറോ പേരേ ഉണ്ടായിരുന്നുള്ളൂ. എല്ലാപേരേയും പരസ്പരം അറിയാം. ഇന്നോ, എണ്ണത്തില്‍ ആയിരം കവിഞ്ഞില്ലേ?. പരസ്പരം അറിയാവുന്നവര്‍ ഇപ്പോഴും ചുരുക്കം. അറിയാനാര്‍ക്കും താല്‍പര്യവുമില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണെന്ന്‌ എല്ലാപേരുടെയും ചിന്ത. പിന്‍മൊഴി സൂചികയുടെ ഉപയോഗത്തിലെങ്കുലും സര്‍വ്വസ്വതന്ത്രരല്ല എന്നൊരറിവ്‌ ബ്ലോഗ്‌ തുടങ്ങുമ്പോള്‍തന്നെ നല്‍കുവാനെന്താ ഒരു വഴി?

  പിന്‍മൊഴി വേണ്ടെന്ന്‌ ചിന്തിക്കാനേ എനിക്ക്‌ കഴിയുന്നില്ല. ഇപ്പോഴും പിന്‍മൊഴിയില്‍ കൂടിയാണ്‌ ഞാന്‍ പോസ്റ്റുകളിലോട്ടെത്തുന്നത്‌. പിന്‍മൊഴിയില്‍ വരുന്ന എല്ലാ കമന്റുകളം എല്ലാദിവസവും വായിക്കാന്‍ ശ്രമിക്കുന്നവനാണ്‌ ഞാന്‍. കമന്റുന്നത്‌ വളരെകുറച്ചുമാത്രമാണെങ്കിലും.

  ഓഫ്‌ ടോപ്പിക്കായിപ്പോയോ, വക്കാരി. എങ്കില്‍ ക്ഷമിക്കൂ

   
 11. At Tue Jun 12, 01:16:00 PM 2007, Blogger ശാലിനി said...

  വക്കാരി, നല്ല ഇന്റര്‍വ്യൂ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  ഞാന്‍ പറയാനുദ്ദേശിച്ച പലതും പറഞ്ഞിരിക്കുന്നു. വക്കാരി‍ അത് നന്നായി പറഞ്ഞിരിക്കുന്നു.

   
 12. At Tue Jun 12, 02:00:00 PM 2007, Blogger സാജന്‍| SAJAN said...

  ഇത് ഗംഭീരമായി എഴുതിയിരിക്കുന്നു വക്കാരിജി, താങ്കളുടെ കഴിവില്‍ നമിക്കുന്നു..
  എഴുതുന്നതു പോലെ ഇനിയും എഴുതാമോ?
  പ്രതിലോമതയും പാളം തെറ്റിക്കുന്നതും ഒക്കെ അവിടെ നില്‍ക്കട്ടെ, വേറേയാരെയെങ്കിലും എഴുതുന്നത് നോക്കിയെഴുതിയാല്‍ വക്കാരിയുടെ പോസ്റ്റ് വായിക്കാന്‍ ഇവിടെ തപ്പിപ്പിടിച്ച് വരുന്നതെന്തിനാ മറ്റുള്ളവരുടെ പോസ്റ്റ് വായിച്ചാല്‍ പോരേ അതു കൊണ്ട് ഇങ്ങനെ തന്നെ പോകട്ടെ, ലക്ഷം ലക്ഷം പിന്നാലേ:):)
  qw_er_ty

   
 13. At Tue Jun 12, 02:42:00 PM 2007, Blogger Viswaprabha said...

  എന്നത്തേയും പോലെ ഇന്നും ഈ മഹാജ്ഞാനിക്കുമുന്നില്‍ ഞാന്‍ തല കുനിക്കുന്നു.

  മലയാളത്തിലെ ഏറ്റവും നിരുപദ്രവവും എന്നിട്ടും സുന്ദരവുമായ ഹാസ്യം ഈ താളുകളിലാണ്‌ ഞാന്‍ വായിച്ചിട്ടുള്ളത്‌.

  ആ ഹാസ്യത്തിന്റെ കൊച്ചുമരതകപ്പച്ചിലപ്പടര്‍പ്പുകള്‍ക്കിടയിലും അങ്ങ്‌ അറിവിന്റെ മഹാമേരുക്കള്‍ വിദഗ്ദമായി ഒളിപ്പിച്ചുവെക്കുന്നു!

  വന്ദനം!

   
 14. At Tue Jun 12, 03:12:00 PM 2007, Blogger കുടുംബംകലക്കി said...

  കിരണ്‍സിന്റെ കമന്റ് എന്റേതും കൂടിയെന്നു കരുതുക; വിശ്വപ്രഭയുടെയും.

   
 15. At Tue Jun 12, 03:45:00 PM 2007, Blogger ഉത്സവം : Ulsavam said...

  ഹഹഹ ദ പറഞ്ഞതാണ്‍ കാര്യം, ഇന്നാ പിടിച്ചോ,
  "വിഭൃംബജലിഡധ്വംദ്വംഭികധിംതരികിടധോംകൊടുകൈ"

   
 16. At Tue Jun 12, 03:57:00 PM 2007, Blogger Unknown said...

  സൂപ്പര്‍ .... സൂപ്പര്‍ ...

   
 17. At Tue Jun 12, 04:32:00 PM 2007, Blogger Siju | സിജു said...

  :-)

   
 18. At Tue Jun 12, 04:34:00 PM 2007, Anonymous Anonymous said...

  വളരെ ഇഷ്ടമായി.

  “മലകളിളകിലും മഹാജനാനാം
  മനമിളകാ ചപലോക്തി കേള്‍ക്കിലും പോല്‍”

   
 19. At Tue Jun 12, 04:42:00 PM 2007, Blogger സൂഫി said...

  വക്കാരി സാന്‍
  പതിവ് പോലെ താങ്കള്‍ വാക്കുകള്‍ കൊണ്ട് നൃത്തമാടുന്നു. അതിനിടയില്‍ സ്വതസിദ്ധമായ നര്‍മത്തോടെ ജ്ഞാനം വിളമ്പുന്നു.
  സത്യം പറഞ്ഞാല്‍..
  പറയാനുള്ളതൊക്കെ താങ്കള്‍ പറഞ്ഞിരിക്കുന്നു...

   
 20. At Tue Jun 12, 04:44:00 PM 2007, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

  വളരെ ഇഷ്ടമായി.
  “മലകളിളകിലും മഹാജനാനാം
  മനമിളകാ, ചപലോക്തി കേള്‍ക്കിലും പോല്‍”

  എന്ന്‌ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ഈ വക്കാരിഹാസ്യം. ചിരി ഒരു ആയുധവുമാണ്. വേദനിപ്പിക്കാതെ കുത്തുന്ന ആയുധം.

  ജ്യോതിര്‍മയി.

  ഓ.ടോ: വക്കാരി ജി, മുകളില്‍ അനോണിയായി വന്നത് എന്റെ കമന്റുതന്നെ. ഡിലീറ്റ് ചെയ്താല്‍ വിരോധമില്ല. ക്ഷമിയ്ക്കുക.
  വീണ്ടും, ജ്യോതിര്‍മയി.
  qw_er_ty

   
 21. At Tue Jun 12, 05:11:00 PM 2007, Blogger Sha : said...

  വായിച്ചു, ഇഷ്ടമായി.

   
 22. At Tue Jun 12, 07:12:00 PM 2007, Blogger കാളിയമ്പി said...

  എല്ലാരും വിട്ടുപോകുന്ന ഒരു കാര്യം വക്കാരിയണ്ണന്‍ ഓര്‍മ്മിപ്പിച്ചു..ഫ്രീ അഥവാ സൗജന്യം എന്ന കാര്യം.സൗജന്യമായി ആരും ഒന്നും തരുന്നില്ലെന്ന് വക്കാരിയണ്ണന്‍ തന്നെ മുന്‍പൊരുപോസ്റ്റില്‍ ഇതേ ബ്ലോഗില്‍ പറഞ്ഞിരിയ്ക്കുന്നു.

  അതും സത്യം ..സൗജന്യമായി ആരും ഒന്നും തരുന്നില്ല.അല്ലേല്‍ ഏ ഓ എല്ലിനു ഞാന്‍ മാസം ൧൭ പൗണ്ട് കൊടുക്കുന്നതൊഴിച്ചാല്‍ എന്റെ മുന്നിലിങ്ങനെയെത്തുന്നതെല്ലാം, പല പല ജാലകങ്ങളില്‍ തുറന്നുവരുന്നതെല്ലാം സൗജന്യമാണ്. ഞാനുപയോഗിയ്ക്കുന്ന ഓ എസ് ഒഴിച്ച്..(മടിമുകളൊരെണ്ണം ഉബുണ്ടുവില്‍ ആക്കിയപ്പോ അതും മാറിവന്നു) അത് തരുന്നവനെയൊക്കെ മഹാനെന്ന് പറഞ്ഞ് സല്യൂട്ട് ചെയ്തുനിന്നാല്‍ എനിയ്ക്ക് വഴീക്കൂടേ നടക്കാനൊക്കില്ല..വിനയവക്കാരിയുടെ സാറ് പറഞ്ഞ പോലെ മതിലിടിഞ്ഞ് വീഴുമെടേ എന്ന് ആരെങ്കിലുമൊക്കെ പറയും. നെറ്റിലെ ആ സൗജന്യങ്ങളെനിയ്ക്ക് തരുന്നവനൊക്കെ എന്റെ ശീലങ്ങളില്‍ ഇടപെടാന്‍ വന്നാല്‍ ഞാന്‍ വല്ല കാട്ടിലോട്ടും ഓടിപ്പോയാല്‍ മതി..


  ആയതിനാല്‍ ഞാനേതാണ്ട് സൗജന്യം നിനക്കൊക്കെ തരുന്നെടേ ന്നുള്ളതും, ഞാനേതാണ്ട് മഹത്തുക്കളുടേ സൗജന്യം അനുഭവിയ്ക്കുന്നല്ലോ എന്നുള്ളതും വെറും പടമാണെന്ന് തിരിച്ചറിവുണ്ടാകുമ്പോള്‍ ബഹളങ്ങളൊക്കെ തീരും.

  പിന്നെ നമുക്കീ പോസ്റ്റ് വായിച്ച് വക്കാരിസാനിന് ലാല്‍സലാം പറയാം.ഈ നിരീക്ഷണാപാടവത്തിന് സല്യൂട്ട്..

   
 23. At Tue Jun 12, 07:46:00 PM 2007, Blogger ബിന്ദു said...

  വക്കാരി.. ഓഫിന്റെ കാര്യം പറയുകയാണെങ്കില്‍ നിങ്ങളില്‍ ഓഫടിക്കാത്തവര്‍ കല്ലെറിയട്ടെ എന്നോ മറ്റോ അല്ലെ? ;)

  ദേവന്റേയും വക്കാരിയുടേയും ഓഫ്‌ കണ്ടു മോഹിച്ചാണു ഞാനും ആ രംഗത്തേക്കു വലതുകാല്‍ വച്ചിറങ്ങിയതു. അതുകൊണ്ട്‌ വകാരി.. പ്ലീസ്‌.. എന്റെ ബ്ലോഗില്‍ അങ്ങയുടെ മഹനീയ സാന്നിധ്യം ഉറപ്പു വരുത്തുന്നു. ;)

  qw_er_ty

   
 24. At Tue Jun 12, 10:31:00 PM 2007, Blogger Inji Pennu said...

  പ്രിയമുള്ള വക്കാരിമസ്താന്‍ അറിയുന്നതിനു ഇഞ്ചിപ്പെണ്ണ് ഒളിവില്‍ ഇരുന്ന് എഴുതുന്ന ഖടിതം.

  ഓഫ് എന്നാല്‍ എന്താണെന്നും ഓഫടിച്ചാല്‍ യാതൊരു കുഴപ്പവുമില്ല്ലെന്നും ഓഫ് അടിച്ചില്ലെങ്കില്‍ ബൂലോകം തീര്‍ന്ന് പോകുമെന്നും എന്നെ പഠിപ്പിച്ച എനിക്ക് മുന്നേ വന്നവര്‍ ഇപ്പൊ സീരിയസായിപ്പോയി. അയ്യൊ...അവര്‍ക്ക് അസുഖം വന്ന് ആശുപത്രിയിലായി എന്നല്ല, അവര്‍ക്ക് വിവരം വെച്ച് അവര്‍ സീരിയസ്സായിപ്പോയി. അപ്പോള്‍ പിന്മൊഴിയില്‍ ഓഫുകള്‍ കൂടുന്നു എന്നാളുകള്‍ പറ്യാന്‍ തുടങ്ങി. പക്ഷെ അവരൊക്കെ പറയുന്നതിലും കാര്യമുണ്ട്. പണ്ടൊക്കെ ഓഫ് ഓഫ് എന്നും പറഞ്ഞ് മാക്സിമം പിടിച്ചാല്‍ ഒരു 100 കമന്റ് അതും നാലഞ്ച് ദിവസം നിരങ്ങി നിരങ്ങി വണ്ടി നീങ്ങിക്കഴിഞ്ഞിട്ട്.
  ഇപ്പോഴൊ? ഇവിടെ ഓഫടിക്കാന്‍ പാടുണ്ടൊ എന്ന് വെറുതെ ഒന്ന് പറഞ്ഞാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഓഫടിച്ച് 600 കമന്റാക്കിക്കളയും പിള്ളേരെല്ലാം കൂടി. അപ്പൊ ആളു കൂടി എന്ന നഗ്നസത്യം എനിക്കന്നേരം മനസ്സിലായി. അപ്പോള്‍ ഇനി പഴ്യ ഓഫുകാരൊക്കെ ഒന്ന് വോളന്ററി റിട്ടയര്‍മെന്റ് എടുക്കണമെന്നും, പുതിയ ഓഫുകാര്‍ വളരട്ടെയെന്നും എനിക്ക് മനസ്സിലായി. ഹഹ...പാവം നച്ചത്രം എണ്ണിക്കൊണ്ടിരുന്ന ഒരു കുട്ടി വന്ന് ഉമേഷേട്ടന്‍ പോസ്റ്റില്‍ എണ്ണം വരെ പഠിച്ചു...ഹിഹിഹി :)

  പിന്നെയുള്ള സമൂഹ അപചയം ചക്ക വറുത്തതൊക്കെ പിന്മൊഴി കൊണ്ടുണ്ടായ ദൂഷ്യ ഫലങ്ങള്‍ എന്നുള്ളതൊക്കെ തെറ്റായ ധാരണയാണ് എന്നെ എന്റെ മതം. മലയാളം ബ്ലോഗിനേക്കാളും പോപ്പുലര്‍ ഹിറ്റ്സ് ഉള്ള ഒരു ഫുഡ് ബ്ലോഗ് തുറന്ന് വെച്ചിരിക്കുന്ന എനിക്ക് നല്ലോണം അറിയാം അത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്
  ബീഫ് കേരളത്തില്‍ അങ്ങോളമിങ്ങോളം കിട്ടുന്നു എന്നൊന്ന് അറിയാണ്ട് (അല്ല വിവരം വിളമ്പാന്‍ നോക്കിയതാണ് ) ഒന്ന് പറഞ്ഞതിനു എന്നെ ആളുകള്‍ കുത്തി മലര്‍ത്തി...അമേരിക്കയില്‍ ഹിന്ദു സംഘടനകള്‍ മൊത്തം വന്ന് ആ സെന്റന്‍സ് എന്റെ ബ്ലോഗില്‍ നിന്ന് മാറ്റണം എന്ന്...ഉവ്വ! ഞാനിപ്പൊ മാറ്റും എന്ന് ഞാനും. അപ്പൊ ഞാന്‍ ഒരു ഹിന്ദു പത്രത്തിന്റെ ലിങ്കും കൂടി കൊടുത്തു...പിന്നെ തെറിവിളിയുടെ അഭിഷേകം അവര്‍ നടത്തി...കൂട്ടമായി വന്നു. ഞാന്‍ ബ്ലോഗ് കമന്റ്സ് അങ്ങട്ട് ഓഫാക്കി രണ്ട് ദിവസത്തിനു അവര്‍ക്ക് ശാന്തി കിട്ടുന്ന വരെ. അത്രേയുള്ളൂ. അതു പിന്മൊഴി കൊണ്ടുണ്ടായതല്ല.
  പക്ഷെ അവിടെ ഒരു പിന്മൊഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മാത്രം ഒറ്റക്ക് നിന്ന് യുദ്ധിക്കാണ്ടായിരുന്നു. പറന്നിറങ്ങില്ലെ നമ്മുടെ പൊന്നോനമ പിന്മൊഴി കൂട്ടം. ബീഫ് എപ്പോള്‍ ഉണ്ടായി, ആദിമ മനുഷ്യന്‍ ബീഫ് കറി വെച്ചാണൊ ഫ്രൈ ആയിട്ടാണൊ സ്റ്റേക്ക് ആയിട്ടാണൊ കഴിച്ചത്, ബീഫ് എന്ന് പറയുന്നത് ആക്ചുവലി അപ്പറത്തെ വീട്ടിലെ കാര്‍ന്നോരുടെ പേരല്ലേ, അതെങ്ങിനെ വ്യാസന്‍ ജി എഴുതി? പിന്നെ ബീഫ് കേരളത്തില്‍ ഇല്ലാന്ന് പറഞ്ഞവരെപ്പോലും ബീഫ് കഴിപ്പിക്കില്ലായിരുന്നൊ? :) അതുകൊണ്ട് ബ്ലോഗിലെ അപചയം എന്നൊക്കെ പറയുന്നത് തെറ്റായ ഒരു വിശകലനം എന്ന് ഞാന്‍ ഉറപ്പായും പറയും. ഇപ്പോഴത്തെ അവസ്ഥയില്‍ പിന്മൊഴിയല്ലാതെ ഇതുപൊലെ മറ്റൊരു നല്ല സംവിധാനം മറ്റൊന്നില്ല എന്ന് എനിക്ക് തോന്നുന്നു.മറ്റൊരു നല്ല സംവിധാനം ആരെങ്കിലും ഉണ്ടാക്കുവാണെങ്കില്‍ ഓസിനു ഉപയോഗിച്ച് നോക്കാന്‍ പറ്റുമെങ്കില്‍ ഞാന്‍ റെഡി അതിനു. പക്ഷെ അത് ഇതിനേക്കാള്‍ നല്ലതും ഓസും ആയിരിക്കണം എന്ന് അടിവരയിട്ട് പറയുന്നു. റീഡേര്‍സ് ലിസ്റ്റും പിന്മൊഴിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അത് ഇഷ്ടപ്പെട്ട് പോസ്റ്റുകളുടെ ഒരു ബുക്കമാര്‍ക്ക് പബ്ലിക്ക് ആക്കുന്നതില്‍ കവിഞ്ഞ് എന്താണുള്ളത്?
  പിന്നെ കമന്റ് വായിച്ച് ആര്‍ട്ടിക്കിള്‍ വായിക്കുന്നത് ശരിയാണ്...പക്ഷെ അത് റിവ്യൂ വായിച്ച് സിനിമ കാണുന്നത് പോലേയേ ഉള്ളൂ. അതിലെന്തണിപ്പൊ ഇത്ര വ്യത്യാസം? ആവൊ? എനിക്ക് മനസ്സിലായില്ല.

  ഇന്ന് ഒരാള്‍ മലയാളത്തില്‍ എന്തെങ്കിലും എഴുതിയിട്ടാല്‍ ആ പബ്ലിഷ് ബട്ടണ്‍ ഞെക്കിയാല്‍, അപ്പോള്‍ അത് മറ്റുള്ളവര്‍ വായിക്കാനാണ് ഇടുന്നത്, അങ്ങിനെ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അത് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള സ്ഥലത്തോട്ട് തന്നെ ഇടുന്നതാണ് ഞാന്‍ നോക്കിയിട്ട് ബേസിക്ക് ലോജിക്. അല്ലാണ്ട് എന്റെ പുസ്തകം മലയാളികള്‍ ഇല്ലാത്തെ ഗ്രീന്‍ ലാന്റ് (കണ്ട് പിടിച്ച് ഞാന്‍ ഇന്നാ‍ള് കണ്ട് പിടിച്ച്, അവിടെ മലയാളി ചായക്കടയില്ല, സൈക്കള്‍ റിപ്പ്യറിങ്ങ് കടയില്ല, മലയാളി നേര്‍സുമാര്‍ പോലുമില്ല) -ല്‍ വെച്ചാല്‍ എന്ത് കാര്യം? അവരെയൊക്കെ മലയാളം പഠിപ്പിച്ചെടുക്കാന്‍ വലിയ പാട് തന്ന്യാ. ഴ എന്ന് നാക്കില്‍ വഴങ്ങണമെങ്കില്‍ ആദ്യം ആ തണുപ്പൊന്ന് അവിടുത്തെ മാറണ്ടേ? ;)

  അപ്പോള്‍ പറഞ്ഞു വന്നത്...അയ്യൂ...മറന്നു പോയി...അപ്പൊ ഇതു തന്ന്യാണ് കമന്റിന്റെ കുഴപ്പം...ഇത് പിന്മൊഴിയില്‍ വന്നാല്‍, ഗ്രീന്‍ ലാന്റാണൊ ഐസ് ലാന്റാണൊ കൂടുതല്‍ നല്ലതെന്നൊരു തര്‍ക്കം വരുത്തി തീര്‍ക്കാം.
  പിന്നെ കൊറേ അധികം മൊഴികള്‍ കണ്ടു, അപ്പൊ അതും പിന്മൊഴിയും തമ്മില്‍ എന്ത് വ്യത്യാസം എന്നും മനസ്സിലായില്ല. പിന്മൊഴീന്ന് സ്വയം പോയവര്‍ അവിടെ മറുമൊഴി ഉണ്ടാക്കീട്ട്?
  അപ്പൊ പിന്നെ അതും കൂടി പോയി വായിക്കണ്ടെ, ഒന്നെല്ലാരും ഇങ്ങോട്ട് തന്നെ ചാല് കീറിയാല്‍ പ്ലീസ് വലിയ ഉപകാരമാവുമായിരുന്നു. വല്ല്യ പാട് തന്നെ ഈ ലോകത്തില്‍ ജീവിക്കാന്‍!:)

  പിന്നെ വക്കാരിജീന്റെ ഈ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് പുതിയ ബ്ലോഗ് പത്രപ്രവര്‍ത്തക വിവാദം ആണ്. അത് വായിച്ചായിരുന്നൊ? ബ്ലോഗ് കീ ജയ്! എന്ന് മൂന്ന് പ്രാവശ്യും ജയ് വിളിച്ചിട്ട് വേണം അതിനിയും വായിച്ചിട്ടില്ലെങ്കില്‍ വായിക്കാന്‍. സെന്‍സേഷണള്‍ വാര്‍ത്തകള്‍ കൊണ്ടും മ്മടെ വായില്‍ നിന്ന് വീഴുന്നത് മാറ്റി എഴുതിയും പത്രം വിറ്റോണ്ടിരുന്നവര്‍ക്ക് മുഖമടച്ച് ഒരു അടി കിട്ടി..
  ദേ ലിങ്ക് ഇനി കണ്ടിട്ടില്ലെങ്കില്‍.

  Bloggers say NO

  പിന്മൊഴി നിറുത്തതിലും ഭേദം എന്റെ നോട്ടത്തില്‍ പുറകിലുള്ള ചാറ്റും മെയിലുകളും നിറുത്തിയാ മതീന്നാണ്...

  പുതിയവരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറയുന്നതും ശരിയല്ല. സാജന്‍ന്റെ ബ്ലോഗ്, പ്രമാദം, ആഷാഡം, അപ്പൂസ് ലോകം
  എന്നിങ്ങനെയുള്ള പോപുലര്‍ ബ്ലോഗെല്ലാം വളരെ പുതിയതാണ് - നല്ലതാണെങ്കില്‍ അത് പുതിയതാണെങ്കിലും പഴയതാണെങ്കിലും ആളുകള്‍ വാ‍യിച്ചിരിക്കും.

  ‘ആള്‍ക്കൂട്ടത്തിനു’ വേണ്ടി എഴുതുന്നു എന്ന് എഴുതുകാരനൊ എഴുത്തുകാരിക്കൊ തോന്നുന്നുവെങ്കില്‍ അത് എഴുത്തുകാരുടെ പ്രശ്നമാണ് എന്നാണെന്റെ ഒരു തോന്നല്‍. എന്റെ ഒരു ചമ്മല്‍ നേരെ വിപരീതമാണ്, പിന്മൊഴി ഉള്ളത്കൊണ്ട് എനിക്ക് എല്ലാ ദിവസം ബ്ലോഗാന്‍ പറ്റുന്നില്ല എന്നേയുള്ളൂ. അല്ലെങ്കില്‍ ഫുഡ് ബ്ലോഗിലെ പോലെ എല്ലാ ദിവസവും ഞാനവിടെ പോസ്റ്റ് വെച്ചേനെ. പിന്മൊഴിയുള്ളത്കൊണ്ട് കണ്ട്രോള്‍ വെക്കുന്ന ഒരു കാര്യമാണ് അത്. എനിച്ച് എന്നും എന്തെങ്കിലും എഴുതാന്‍ പറ്റണം...

  ഞാനാദ്യം ബ്ലോഗ് തുടങ്ങിയപ്പോള്‍ പിന്മൊഴിയിലോട്ട് എന്റെ കൈപിടിച്ച് നടത്തിച്ച പലരുമുണ്ട്. എന്റെ തെറ്റുകള്‍ തിരുത്തി, ഞാന്‍ എഴുതുന്ന കുന്ത്രാണ്ടം ഒക്കെ പറ്റാവുന്ന തരത്തില്‍ വായിച്ചെടുത്ത് അവരുടെ തല എവിടെങ്കിലും കൊണ്ടോയി ഇടിക്കാണ്ട്, എന്റെ പൊന്നു മോളെ അങ്ങിനെയല്ല ദേ ഇങ്ങിനെയാണതിന്റെ സ്പ്പെല്ലിങ്ങ് എന്ന് കാണിച്ച് തന്ന്..നീയൊന്നും ജന്മത്ത് നന്നായി എഴുതില്ല എന്നെന്നെ വാശിപിടിപ്പിച്ച്..അങ്ങിനെ എത്ര പേരോട് ഞാന്‍ കടപ്പെടിരിക്കുന്നു. പിന്മൊഴിയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ എന്നെ കണ്ടത്.

  ഒരു ദിവസം അറിയാതെ മലയാളത്തിലോട്ട് തട്ടി വീണപ്പോള്‍ ഹായ് ഒരു വലിയ മുട്ടായിപാത്രം, പക്ഷെ അത് എങ്ങിനെ തുറക്കും എന്ന് അറിയാണ്ട് വിഷമിച്ചപ്പോള്‍ എവിടെയൊ ഒരു അനോണിമസ് കമന്റ് വെച്ച് , പ്ല്സീസ് ടെല്‍ മീ ഹൌ റ്റു റൈറ്റ് ഇന്‍ മലയാളം എന്ന് ചോദിച്ച് വന്നതാണ് ഞാന്‍.
  അതുകൊണ്ട് തന്നെ എത്രയൊക്കെ തെറി കേട്ടാലും ആ അനോണിമസ് കമന്റ് ഓപ്ഷന്‍ എടുക്കാന്‍ പോലും എനിക്ക് മനസ്സ് വരാറില്ല. എന്റെ പോലെ മറ്റൊരാള്‍ ആ മുട്ടായി പാത്രം തുറക്കാന്‍ വരുമെന്ന് എനിക്കറിയാം എന്നുള്ളതുകൊണ്ട്...

  എന്റെ ബ്ലോഗില്‍ വക്കാരിജീന്റെ എത് സൈസിലുള്ള ഏത് ലെവലിലുള്ള ഓഫും ഓണും സീകരിക്കപ്പെടുന്നതായിരിക്കും എന്നും കൂടി പറഞ്ഞിട്ട് ഞാന്‍ എന്റെ ഒളി സങ്കേതത്തിലേക്ക് മടങ്ങട്ടെ.

   
 25. At Tue Jun 12, 11:45:00 PM 2007, Blogger ദേവന്‍ said...

  വക്കാരീ,
  സംഭവം രസിച്ചു ചിരിച്ചു വായിച്ചു, പക്ഷേ ഒരു ബിറ്റര്‍നെസ്‌ (വക്കാരിക്കു സാധാരണ ഇല്ലാത്തത്‌) ഇതിലുള്ളതുപോലെ തോന്നുന്നല്ലോ? ഇല്ലാത്തൊരു കൂട്ടായ്മക്കു മുകളില്‍ വൈകാരിക വിധേയത്വം വക്കാരിക്കുമുണ്ടോ? ഇത്രയും കാലം ബ്ലോഗ്‌ എഴുതിക്കഴിഞ്ഞിട്ടും, ആശ്ചര്യ ചിഹ്നം.

  ബൂലോഗം തുടങ്ങുന്ന സമയത്ത്‌ അതൊരു കൊച്ചു ചാല്‍ ആയിരുന്നു, അവിടെ വാലു ചലിപ്പിച്ചാല്‍ സുഖമായി നീന്താമായിരുന്നു. ഇന്നത്‌ കൂലം കുത്തി ഒഴുകുകയാണ്‌. ശക്തി കൂട്ടി നീന്തിയില്ലെങ്കില്‍ മുള്ളും ചെകിളയും ഒടിഞ്ഞു പോകും, അതൊരു രസമുള്ള വെല്ലുവിളിയായി കണ്ടാല്‍ മതി എന്നാണു എനിക്കു തോന്നുന്നത്‌. പരുന്തിന്റെ ഏഴു നിയമങ്ങള്‍ വായിച്ചിട്ടില്ലേ? കൊടുംകാറ്റടിക്കുമ്പോള്‍ കുരുവിയും കുയിലുമൊക്കെ എവിടെയെങ്കിലും രക്ഷ നേടാന്‍ നോക്കി ഭയന്നു പായും, പക്ഷേ പരുന്തിനതു രസമാണ്‌, അവന്‍ ആ കാറ്റിന്റെ ശക്തിയിലേക്ക്‌ പറന്ന് അതിനെ ഭേദിച്ച്‌ ഉയരത്തിലെത്തി അതാസ്വദിക്കും.

  ഓഫ്‌ അടിക്കാതിരുന്നാല്‍ എന്നെ ശിക്ഷിക്കും. നയം വ്യക്തമാക്കിയപ്പോള്‍ ഓര്‍ത്തത്‌. എയര്‍ കോഞ്ഞാട്ടയില്‍ സഞ്ചരിക്കുമ്പോള്‍ ഉച്ചയായപ്പോള്‍ ഒരു മെനു കൊണ്ട്‌ തന്നു. ഉച്ചഭക്ഷണം- ബാരിക്ക്‌ റൈസും കറിയും, ഫുള്‍ സ്റ്റോപ്പ്‌, ബാക്കി ഭാഗം ശൂന്യം. ഞാന്‍ ഇലമുറിക്കാര്യസ്ഥനെ വിളിച്ചു.
  "വെളമ്പുകാരണ്ണാ, ഇവിടെ ആകെ ഇതേയുള്ളെങ്കില്‍ പിന്നെ എന്തരിനു ഈ ബുക്കും കൊണ്ട്‌ വന്ന് മനുഷ്യനെ
  ആശിപ്പിക്കുന്നത്‌?"
  "യാത്രികോ, കൃപയുണ്ടായി ധ്യാനത്തിലിരിക്കൂ. ഇപ്പോഴാണു മെനു കാര്‍ഡിന്റെ പ്രസക്തി. ഇവിടെ ഇതേയുള്ളു എന്ന് ആദ്യമേ പറഞ്ഞാല്‍ പൊതി തുറക്കുമ്പോഴുള്ള ഡിസപ്പോ ഒഴിവായി. വേണ്ടെന്നുള്ളവര്‍ക്ക്‌ ആദ്യമേ പറയാം, പിന്നെ നല്ലതു ചെയ്യാന്‍ മുന്നറിയിപ്പു വേണ്ടല്ലോ, പോക്രിത്തരത്തിനു മുന്നേയല്ലേ അതു വേണ്ടത്‌?"
  "നിന്നെ നമിച്ചെടേ ഭ്രാ സോറി ക്രാന്തദര്‍ഷ്‌."
  "എന്റെയും നമസ്കാര്‍."
  (ഓഫേല്‍ ഓഫ്: ഇഞ്ചീ, ഒരു ബീഫ് ജോക്ക് ഇട്ടോ ബ്ലൊഗില്‍ വിവേകാനന്ദ സ്വാമി ഒരു ആശ്രമം കണ്ടപ്പോല്‍ അവിടെ ഒരു പശുത്തൊഴുത്തു പോലെ. ചാണകം, ഈച്ച നാറ്റം
  മൂപ്പര്‍ ഇതെന്താ ഇവിടെ പശുത്തൊഴുത്താക്കിയത് എന്നു തിരക്കി.
  “സ്വാമീ, ഗോവ് എന്റെ മാതാവാണ്.”- ഒരു താടി പറഞു.
  “അതെയോ? അപ്പോള്‍ താങ്കളുടെ പിതാവ് ഒരു കാള ആയിരിക്കുമല്ലോ, അല്ലേ?”

   
 26. At Wed Jun 13, 12:57:00 AM 2007, Blogger sreeni sreedharan said...

  അതന്നെ വക്കാരീ, തട്ടീം മുട്ടീം ജീവിച്ചു പോവാന്‍ പറ്റണില്ല മാഷേ :( (ഇതെന്ത് ലോകമപ്പാ)

  ഒരവിയല് ഇട്ടോട്ടെ;
  ശരിക്ക് ഇന്നത്തെ അല്‍കുല്‍ത്ത് പിന്മൊഴി പ്രശ്നം (അല്‍കുല്‍ത്ത് പിന്മൊഴി അല്ല, “അല്‍കുല്‍ത്ത് പിന്മൊഴി പ്രശ്നം” നിര്‍ത്തി നിര്‍ത്തി വായിക്കല്ലെ, ഒറ്റ പാരയാ) എന്നൊന്നില്ല. ആര്‍ക്കൊക്കെയോ എവിടെയൊക്കെയോ പ്ലാനുകള്‍ പിഴച്ചു പോയതാ (സകലമാന കോളനിക്കാരെയും ഒഴിപ്പിക്കാനുള്ള രേഖ എന്‍റ കയ്യിലുണ്ട്...) നേരത്തെ തന്നെ മുന്മൊഴിയും, സൈഡ് മൊഴിയുമൊക്കെ പിന്മൊഴിക്ക് ഒപ്പം ഇല്ലാതിരുന്നതാ ഇന്ന് മലയാളം ബ്ലോഗിന്‍റെ മൂക്കും കുത്തിയുള്ള വീഴ്ചയ്ക്ക് (അതെപ്പ വീണെന്ന് എനിക്കിപ്പഴും മനസിലായിട്ടില്ല, ഇഞ്ചിപ്പെണ്ണിന്‍റെ ഈ പോസ്റ്റിനു ശേഷമാണ് അങ്ങനൊരു സംസാരം കേട്ട് തുടങ്ങിയത്, എല്ലാവരും പിന്മൊഴിക്കിട്ട് കൊട്ടാന്‍ നോക്കി ഇരിക്കുവായിരുന്നോ??) കാരണം പിന്മൊഴിയാന്ന് പലരും വിളിച്ചു പറയുന്നത് കേട്ടു. കുറ്റം ഒരു ‘ബ്രാന്‍ഡ്’ നെയിമിലേക്ക് ചാര്‍ത്തപ്പെട്ടു. ഏതൊക്കെ മൊഴി ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ ആവുമാരുന്നു അവസ്ഥ. പക്ഷേ അതുണ്ടാവാന്‍ ബ്ലോഗിലെ തലതൊട്ടപ്പന്മാരും തലതൊട്ടു നോക്കാത്ത ബ്ലോഗര്‍മാരും സമ്മതിച്ചില്ല, പുതിയത് ഒന്ന് വന്നാല്‍, മലദൈവം കോപിക്കും, കൂട്ടയ്മ നശിക്കും എന്നൊക്കെ ലേബല് ഒട്ടിച്ച്, ക്വാളിറ്റി സര്‍വ്വീസ് കിട്ടുന്നതില്‍ നിന്നും ബ്ലോഗ്ഗേര്‍സിനെ അകറ്റി. മത്സരം ഉണ്ടെങ്കിലേ ക്വാളിറ്റി ഉണ്ടാവോളൂ എന്ന് ഞാന്‍ പണ്ട് പൂമ്പാറ്റേല് വായിച്ചിട്ടുണ്ട്. (അതോ ഫ്രീ കിട്ടുന്നതിന് ക്വാളിറ്റി ബാധകമല്ലേ?).
  അതു കൊണ്ട് പുതിയ മൊഴികളും വരേണ്ടത് ആവശ്യം തന്നെ. പിന്നെ നൊസ്റ്റാള്‍ജിയ, കെ എസ് ആര്‍ റ്റീ സി എന്നൊക്കെ പറഞ്ഞ് ഇരുന്നാല്‍, പാലം വലിക്കുന്നതും നോക്കി ഇരിക്കേണ്ടി വരും.

  ഇഞ്ചിപ്പെണ്ണിനോട്, “പിന്മൊഴി നിറുത്തതിലും ഭേദം എന്റെ നോട്ടത്തില്‍ പുറകിലുള്ള ചാറ്റും മെയിലുകളും നിറുത്തിയാ മതീന്നാണ്...”
  ഇതു പലയിടത്തായ് കാണുന്നൂ, എന്തുകൊണ്ടാ പിന്മൊഴീക്ക് പുറത്തുള്ള ചാറ്റും മെയിലുകളും നിര്‍ത്തണമെന്ന് പറയണേ? മൊത്തം പിന്മൊഴീക്കൂടെ മതി എന്നാണോ? പിന്മൊഴി ചാറ്റാനുള്ള സ്ഥലമാക്കി അതിനെ കുഴിച്ചു മൂടി എന്നല്ലേ ഇപ്പൊഴുള്ള ആരോപണം???
  മാത്രമല്ല, ഇഞ്ചിപ്പെണ്ണിട്ട, നരമ്പ് പോസ്റ്റിനെ പറ്റി ആരോടും ചര്‍ച്ച ചെയ്തിട്ടില്ലേ?, പണ്ട് യാഹൂ പ്രശ്നം വന്നപ്പോഴും അങ്ങനെ മെയിലും ചാറ്റൂം ഒന്നും ഇഞ്ചിപ്പെണ്ണ് ഉപയോഗിച്ചിട്ടില്ലേ?
  അതോ ചാറ്റും മെയിലും ചിലര്‍ക്ക് മാത്രം ഉപയോഗിക്കാനാണോ?

  കഴിഞ്ഞ കൊറേ നാളുകളായി ഓഫടിക്കാതെ എങ്ങനെ ജീവിക്കാം എന്നാരുന്നു എന്‍റെ ചിന്ത, നടക്കൂന്ന് തോന്നണില്ലാ.... നമ്മളെകൊണ്ട് അതൊക്കെയേ പറ്റൂ, വക്കാരീ ധൈര്യമായി അടി ഞാനുണ്ട് കൂട്ടിന്, കൂടെ ആയിരക്കണക്കിന് മൊഴികളും പോര്‍ട്ടലുകളും വരും...

   
 27. At Wed Jun 13, 01:02:00 AM 2007, Blogger sreeni sreedharan said...

  കഴിഞ്ഞ കമന്‍റിലെ “ഇഞ്ചിപ്പെണ്ണിന്‍റെ ഈ പോസ്റ്റിനു”എന്നതില് ഈ ലിങ്ക് വിട്ടു പോയി

  qw_er_ty

   
 28. At Wed Jun 13, 01:36:00 AM 2007, Blogger myexperimentsandme said...

  ദേവേട്ടാ, ബിറ്റര്‍‌നെസ്സ് ഫീല്‍ ചെയ്തോ. ബ്ലോഗില്‍ വന്നതില്‍ പിന്നെ ആകപ്പാടെ ഒരു നിര്‍വ്വികാരതയായി സ്വാമി വക്കാരിയാനന്ദനായിയായിയാവിയായിപ്പോയോ എന്നൊരു കണ്‍ഫ്യൂഷനായിരുന്നു. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നും എല്ലാവരില്‍ നിന്നും എന്തും പ്രതീക്ഷിക്കാമെന്നതുമാണ് ഇത്തരുണത്തില്‍ എനിക്ക് പറയാനുള്ളത് :)

  ഒന്നുരണ്ട് കൊല്ലം സ്ഥിരമെന്നോണം ചെയ്യുന്ന ഒരു പരിപാടിയോട് വൈകാരികത ഇല്ലന്നൊക്കെ പറയുന്നത് കൂട്ടായ്മ ഇല്ല എന്നൊക്കെ പറയുന്നതുപോലെയല്ലേ. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഒരു കാര്യത്തിനു വേണ്ടി കൂടിയാല്‍ കൂട്ടായ്മയായി എന്നല്ലേ (ആണോ?)-സംഗതി ലാര്‍ജാണോ സ്മോളാണോ എന്നുള്ളത് വേറേ കാര്യം. അല്ലെങ്കില്‍ പിന്നെ മുന്നും പിന്നും നോക്കാതെ അങ്ങ് ബ്ലോഗിയാല്‍ മതിയല്ലോ.

  ഫുക്കുവോക്കയുടെ ഒറ്റവൈക്കോല്‍ വിപ്ലവമാണ് ബ്ലോഗാണെങ്കിലും ഗോതമ്പാണെങ്കിലും സ്വാഭാവികമായി വളരാന്‍ നല്ലതെന്നാണ് എന്റെ മാത്രം വ്യക്തിപരമായ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത അഭിപ്രായം. മലയാളം ബ്ലോഗുകള്‍ (ബൂലോകം എന്ന പദം തന്നെ കൂ വേഡ് (കൂട്ടായ്‌മ വേഡ്) ആണെന്ന് തോന്നുന്നതു കാരണം ഇനി അത് മിനിമൈസ് ചെയ്ത് നോക്കട്ടെ), ഒരു മലവെള്ളപ്പാച്ചിലായി ഒഴുകി വരികയാണെങ്കില്‍ ‍ അവിടെയും ഫുക്കുവോക്ക തിയറി അപ്ലൈ ചെയ്ത് നോക്കിയാലോ? കുത്തിയൊലിക്കട്ടെ സംഗതി. അധികം കനമില്ലാത്തതൊക്കെ പൊങ്ങിക്കിടക്കും. കുറച്ച് കനമുള്ളതൊക്കെ തട്ടിയും മുട്ടിയും ആ ഒഴുക്കിനനുസരിച്ച് നീങ്ങിനീങ്ങി പോകും. നല്ല ശക്തിയുള്ള ഒഴുക്കാണെങ്കില്‍ അടിയില്‍ ഉറച്ച് പോയ ചിലതും ഇളകിപ്പോരും. ഇതിനിടയ്ക്ക് ചിലതൊക്കെ ചിലരൊക്കെ ചൂണ്ടയിട്ട് പിടിക്കും. വേറേ ചിലതൊക്കെ മൊത്തമായിട്ട് വലയില്‍ കുടുങ്ങും. എന്തായാലും കുറെയെങ്കിലും അവസാനം കടലില്‍ പോയി ചാടും :)

  പച്ചാളമേ, മത്സരം, ക്വാളിറ്റി എന്നീ വാക്കുകളൊക്കെ പിന്നെയും സംഗതി കൂട്ടായ്‌മയില്‍ ചെന്നെത്തിക്കുന്നു. ആരുമായിട്ടുള്ള മത്സരം? എന്ത് ക്വാളിറ്റി? ബ്ലോഗ് എപ്പോഴും അവനവന്റെ കാര്യം. ബാക്കിയൊക്കെ പിന്നെ. ഇതൊരു ഭയങ്കര സംഭവമാണെന്നുള്ള തോന്നല്‍ ആദ്യം മാറ്റിയാല്‍ തന്നെ (അത് മാറിയിരുന്നെങ്കില്‍ ഞാനീ ഇന്റര്‍വ്യൂ കൊടുക്കുമോ) സംഗതി ശരിയാകും. ഒരു കാരണവശാലും ഇത് അസ്ഥിക്ക് പിടിപ്പിക്കരുത്. എന്റെ ബെസ്റ്റ് സെല്ലറായ വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ് ഫ്രീ ചര്‍ച്ച വായിച്ചിട്ടില്ലേ? :)

  സമ്മതിച്ചില്ല, ചെയ്യിച്ചില്ല എന്നതൊക്കെ അപകടകരമായ പദങ്ങളല്ലേ പച്ചാളമേ. ആര് സമ്മതിച്ചില്ല? ആരോട് സമ്മതം വാങ്ങിക്കണം? എന്തിന് സമ്മതം വാങ്ങിക്കണം? ചെയ്യണമെന്ന് തോന്നിയാല്‍, ചെയ്യാന്‍ പറ്റുമെങ്കില്‍ അങ്ങ് ചെയ്യണം. എന്നെക്കൊണ്ട് പറ്റുന്നത് പോസ്റ്റില്‍ കൂടിയും കമന്റില്‍ കൂടിയും ബ്ലാബ്ലാബ്ലാ അടിക്കല്‍ മാത്രമാണ്. അത് ഡീസന്റായിട്ട് ഞാന്‍ ചെയ്യുന്നുമുണ്ട്. അതിനപ്പുറം ഒരു സംഗതിയും എന്നെക്കൊണ്ട് പറ്റില്ല. എനിക്ക് കേയെസ്സാര്‍ട്ടീസിയാണ് ഇഷ്ടം, അതുകൊണ്ട് ഞാനതിലേ പോകൂ. എനിക്ക് പ്രൈവറ്റ് ബസ്സിനെ വലിയ വിശ്വാസമില്ല. കേയെസ്സാര്‍ട്ടീസിയെങ്ങാനും ട്രിപ്പ് മുടക്കിയാല്‍ മന്ത്രിയോട് പറഞ്ഞാല്‍ അടുത്ത ദിവസം പുതിയ വണ്ടിവരെ വേണമെങ്കില്‍ ഇട്ട് തരും. പ്രൈവറ്റ് ബസ്സുകാരന്റെ വീട്ടില്‍ പോയി ചോദിക്കാമെന്ന് വെച്ചാല്‍ ചിലപ്പോള്‍ തല്ലായിരിക്കും കിട്ടുന്നത്. പച്ചാളത്ത് കിടക്കുന്ന പച്ചാളത്തിനറിയാമല്ലോ എറണാകുളത്തെ പ്രൈവറ്റ് ബസ്സുകാരുടെ പരിപാടികള്‍. എന്നുവെച്ച് എന്റെ അമ്മാവനോടെങ്ങാ‍നും കേയെസ്സാര്‍ട്ടീസിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞാല്‍ പുള്ളി നല്ല ചീത്ത പറയുകയും ചെയ്യും. പുള്ളിയുടെ കുറേ കൂട്ടുകാര്‍ പ്രൈവറ്റ് ബസ്സുള്ളവരും പ്രൈവറ്റ് ബസ്സിലുള്ളവരുമൊക്കെയാണ്. കുറെപ്പേര്‍ പുതിയ കുറെ ബസ്സ് വാങ്ങിക്കാനും പരിപാടിയുണ്ട്. എന്നാലും എനിക്കിഷ്ടം കേയെസ്സാര്‍ട്ടീസി തന്നെ. അതെന്റെ ഇഷ്ടം.

  പിന്നെ എന്ത് മൊഴിയുണ്ടാക്കിയാലും കനിമൊഴി ഉണ്ടാക്കുന്നതിന് മുന്‍പ് കരുണാനിധിയോടും കൂടി ഒന്ന് ചോദിച്ചേക്കണമേ. അല്ലെങ്കില്‍ പിന്നെ സംഗതി മൊത്തത്തില്‍ പ്രശ്‌നമാവും :)

   
 29. At Wed Jun 13, 02:53:00 AM 2007, Blogger രാജ് said...


  ഞാനാദ്യം ബ്ലോഗ് തുടങ്ങിയപ്പോള്‍ പിന്മൊഴിയിലോട്ട് എന്റെ കൈപിടിച്ച് നടത്തിച്ച പലരുമുണ്ട്. എന്റെ തെറ്റുകള്‍ തിരുത്തി, ഞാന്‍ എഴുതുന്ന കുന്ത്രാണ്ടം ഒക്കെ പറ്റാവുന്ന തരത്തില്‍ വായിച്ചെടുത്ത് അവരുടെ തല എവിടെങ്കിലും കൊണ്ടോയി ഇടിക്കാണ്ട്, എന്റെ പൊന്നു മോളെ അങ്ങിനെയല്ല ദേ ഇങ്ങിനെയാണതിന്റെ സ്പ്പെല്ലിങ്ങ് എന്ന് കാണിച്ച് തന്ന്..നീയൊന്നും ജന്മത്ത് നന്നായി എഴുതില്ല എന്നെന്നെ വാശിപിടിപ്പിച്ച്..അങ്ങിനെ എത്ര പേരോട് ഞാന്‍ കടപ്പെടിരിക്കുന്നു. പിന്മൊഴിയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ എന്നെ കണ്ടത്.


  --

  വലിയ രസമുള്ള കാര്യമാണിത്. പണ്ട് പണ്ട് പിന്മൊഴിയൊന്നും ഇല്ലാതിരുന്ന കാലത്ത്, ഓരോ ബ്ലോഗും തപ്പിയെടുത്ത്, പുതിയത് പങ്കുവച്ച് മലയാളം ബ്ലോഗിങ് എന്താണെന്നൊരു ധാരണ അതുവരെ ബ്ലോഗ് ചെയ്തിരുന്നവര്‍ക്ക് മിക്കവര്‍ക്കും ഉണ്ടായപ്പോഴാണ് പിന്മൊഴി ഉണ്ടായത്. തേടിപ്പിടിക്കലും പങ്കുവയ്ക്കലും പാകപ്പെടുത്തലും പിന്മൊഴികള്‍ക്കു മുമ്പേ നടന്നിരുന്നു, രേഷ്മയുടേയും പോളിന്റേയും ആദ്യകാല പോസ്റ്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകും. എന്നിട്ടിപ്പോള്‍ പിന്മൊഴി വന്നതിനു ശേഷം മലയാളം ബ്ലോഗിലേയ്ക്കു വന്നൊരാള്‍ ‘പിന്മൊഴിയുള്ളത് കൊണ്ട് മാത്രമാണ് അവര്‍ എന്നെ കണ്ടത്’ എന്ന് യാതൊരു സങ്കോചവുമില്ലാതെ പറയുന്നിടത്താണ് പിന്മൊഴിയുടെ യഥാര്‍ഥപ്രശ്നവും. പിന്മൊഴിയില്ലായിരുന്നെങ്കിലും അവരെ കണ്ടേന്നെ, തിരുത്തിയേന്നേ, ഓഫടിച്ചേന്നേ, വല്ലതും ‘പഠിപ്പിക്കുവാനുണ്ടെങ്കില്‍ പഠിപ്പിച്ചേന്നേ’, ഇതിത്ര ധൈര്യത്തോടെ പറയുന്നത് എന്തുകൊണ്ടെന്നാല്‍ പിന്മൊഴി ഉണ്ടായത് മേല്പറഞ്ഞ കാര്യങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ (അന്നത്തെ ചെറിയ സമൂഹത്തില്‍ വ്യക്തിപരതയെ നിര്‍ണ്ണയിച്ചിരുന്ന ആദ്യഘടകം മലയാളമായിരുന്നു) മാത്രമായിരുന്നു.

  നാളെയെപ്പോഴെങ്കിലും ചര്‍ച്ചവരുമോ പിന്മൊഴിയാണോ ബ്ലോഗാണോ ആദ്യമുണ്ടായതെന്ന് ;) ക്ലാസിക്ക് കോഴിയും മുട്ടയും പോലെ.

  ‘ആള്‍ക്കൂട്ടത്തിനു’ വേണ്ടി എഴുതുന്നു എന്ന് എഴുതുകാരനൊ എഴുത്തുകാരിക്കൊ തോന്നുന്നുവെങ്കില്‍ അത് എഴുത്തുകാരുടെ പ്രശ്നമാണ് എന്നാണെന്റെ ഒരു തോന്നല്‍.
  --

  ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നവര്‍ വായിക്കുന്നു എന്നതാണ് കാതലായ പ്രശ്നം. കണ്ണൂസോ ദേവനോ മറ്റോ കൈപ്പള്ളിയുടെ പോസ്റ്റില്‍ വന്ന ഒരു കമന്റിനെ ഉദാഹരിച്ചു ഇതു വിശദീകരിച്ചിരുന്നു.

  ഫുഡ്ബ്ലോഗ് ഉദാഹരണം മുഴച്ചു നില്‍ക്കുന്നതായി തോന്നുന്നു. കാരണം ബീഫ് പ്രശ്നമാക്കിയ കൂട്ടര്‍ വിവേകത്തിനേക്കാള്‍ വികാരത്തിനു ഊന്നല്‍ നല്‍കുന്നവരായിരിക്കണം. പിന്മൊഴി പോലൊരു കൂട്ടം അത്തരം പ്രശ്നത്തില്‍ ഇടപെടുകയാണെങ്കില്‍ തന്നെയും അതും വികാരപരമായിരിക്കും (ബീഫ് കറിയുടെ പോസ്റ്റില്‍ ബീഫിനെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ തുടര്‍ന്നു വരുന്ന ഒരാള്‍ ബാധ്യസ്ഥനാകുന്നതിനെയാണ് വികാരപരം എന്നുദ്ദേശിക്കുന്നത്. ഒരു നായ യജമാനനെ തന്റെ ജീവന്‍ അപകടപ്പെടുത്തിയും രക്ഷിക്കുന്നത് വികാരമോ വിവേകമോ? എന്ന് ക്ലൂ ചോദ്യം).

  പിന്മൊഴിയെ പറ്റിയുള്ള കാതലായുള്ള ചോദ്യം വികാരപരമായി പ്രതികരിക്കുന്ന ഒരു കൂട്ടത്തെ (പിന്മൊഴിക്കൂട്ടം പറന്നുവരുമെന്ന പ്രതീക്ഷ കണ്ടിരുന്നു) എന്തിനു മെയിന്റെയിന്‍ ചെയ്തു നിര്‍ത്തണം എന്നതാണ്? അഥവാ ഇനി ബീഫ് വിവേകപരമായി ഇടപെടേണ്ടുന്ന ഒരു വിഷയമാണെങ്കില്‍ (സപ്പോസ്) അതില്‍ ഏറ്റവും അനുയോജ്യമായ സംവാദം ഉണ്ടാകുന്നത് വിഷയത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് (അത് പിന്മൊഴിയില്‍ ഉണ്ടാക്കുന്ന ഓളം കണ്ടിട്ടല്ല) അതില്‍ പ്രതികരിക്കുന്നവരായിരിക്കും. എന്നാല്‍ ഗൌരവമുള്ള സംവാദകരെ എവിടെ നിന്ന് കണ്ടെത്തും? (ഫുഡ്ബ്ലോഗ് പോലൊരിടത്ത് അവരെ എത്തിക്കേണ്ട ചുമതല എഴുത്തുകാരിയുടെ ആകുമ്പോഴാണ് പിന്മൊഴിയിലേയ്ക്ക് ചാഞ്ചാട്ടം തോന്നുന്നത്). ഒരു തമാശക്കഥയ്ക്കിടയില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വിഷയം സാധാരണഗതിയില്‍ ഒരു ‘കാമ്പുള്ള സംവാദത്തെ’ ഉയര്‍ത്തിവിടേണ്ടതല്ല. അതുപോലെ ബീഫ്‌കറി വയ്ക്കുന്നത് പഠിക്കുവാനെത്തിയവന്‍ ബീഫ് വഴിപിഴച്ചു പോയ ഒരു കമന്റും അതിനു പുറകേ വരുന്ന പിന്മൊഴി കമന്റുകളും കണ്ട് ബീഫ്‌കറിയെ വായിക്കാതെ ബീഫിനെ പറ്റി മാത്രം വായിച്ചു പോകും (ആള്‍ക്കൂട്ടമാണ് വായിക്കുന്നത്,) ഇവിടെ ഇഞ്ചി അത്തരമൊരു വായനയെ തന്റെ വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നറിയില്ല, ‘വ്യക്തിപരത’ പിന്നെയും തീര്‍പ്പിലെത്തുന്നതിനു തടസ്സമാകുന്നു, എങ്കിലും എഴുത്തിന്റെ സാമ്പ്രദായികതയില്‍ എഴുത്തുകാരന്‍ ഈ മാറ്റത്തെ പ്രതീക്ഷിക്കുന്നില്ല, പൊതുവില്‍ സ്വീകരിക്കാറുമില്ല.

  പിന്മൊഴി എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു, എന്നൊരു വാക്ക് കേള്‍ക്കുമ്പോള്‍ ഓടിച്ചെന്ന്‍ വേറൊരു സംഘം രൂപപ്പെടുത്തുമ്പോള്‍ വിശ്വസിക്കേണ്ടത്, അവര്‍ ബീഫ്‌കറി പോസ്റ്റ് ബീഫ് ആകുന്നതില്‍ പരാതിയില്ലാത്തവരാണെന്നാണ്, പിന്മൊഴി പറഞ്ഞും അറിഞ്ഞും ഒരു ‘ഒഴിച്ചുകൂടായ്മ’യാണെന്ന് കരുതിപ്പോരുന്ന പുതിയവരെ കരുതിയാണ് പിന്മൊഴി എടുത്തുകളയണമെന്ന് ഞാന്‍ പറയുന്നത്. ആടിനെ കുറിച്ചെഴുതിയത് ആമയെ കുറിച്ചു വായിച്ചാലും പ്രശ്നമില്ലെന്ന് കരുതുന്നവര്‍ക്ക് പിന്മൊഴി സമാനമായൊന്ന് എളുപ്പം ഉണ്ടാക്കാവുന്നതാണ്, ഒരു പക്ഷെ പിന്മൊഴിക്കു വേണ്ടി സജ്ജമാക്കിയ കോഡും ഉപകരണങ്ങളും അതിനു വേണ്ടി പ്രയോജനപ്പെടുത്താം. എന്തു തന്നെയായാലും ‘സ്വത്വേയുള്ള’ ബ്ലോഗ് തുടങ്ങലില്‍ പിന്മൊഴി ഉള്‍പ്പെടുത്തരുതെന്ന് കരുതലുണ്ടെനിക്ക്, എന്റെ പോസ്റ്റ് അതിനെ വിശദീകരിക്കുവാനുള്ള ഒരു ഉപകരണവുമായിരുന്നു. പലവിധം മനസ്സിലാക്കിയവര്‍ കവിതയായും വരയായും തെറിയായും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്, ലോഹത്തെ കൂടുതല്‍ തുടച്ചെടുക്കുന്തോറും അത് ശുദ്ധമായി തിളങ്ങുമെന്നത് പോലെ സമയമനുവധിക്കുമ്പോ‍ള്‍ ‘ശരിയെ’ കുറിച്ചു വീണ്ടും പറഞ്ഞു പോകുന്നു എന്ന് മാത്രം.

   
 30. At Wed Jun 13, 03:52:00 AM 2007, Blogger ഡാലി said...

  വക്കാരി, വക്കാരിടെ ചില പോസ്റ്റുകളും ഒട്ടു മിക്ക കമന്റ്റ്റും വായിക്കുമ്പോഴും എനിക്ക് ജെറി മാര്‍ച്ച് എഴുതിയ ഓര്‍ഗനിക് കെമിസ്ട്രിയെ കുറിച്ചുള്ള പുസ്തകം വായിക്കണ പോലെ ആണു. ഇതും അതേ. (വായിക്കണേനു മുന്നേ ഒരു സംശയമേ കാണൂ. സംശയം തീര്‍ക്കാന്‍ അവ്നെ വായിച്ചാല്‍ ഒരു 10 എണ്ണം കൂടെ പോരും.)
  ഞാന്‍ എന്തായാലും ഇതു വായിക്കുന്നതിനു മുന്നേ പിന്മൊഴി നിര്‍ത്തി. എനിക്കീ വികാര്‍ ചേട്ടന്റെ പണ്ടേ ഇഷ്ടല്ല. കുറച്ച് കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനം അഡിക്ഷനും സമയ പ്രശ്നവും ആണ്‌. പയ്യെ ഓരോ ബ്ലൊഗിലെ ആയി നിര്‍ത്തി വരുകയായിരുന്നു.

  പച്ചാള്‍സ് നിര്‍ത്തി നിര്‍ത്തി പറയൂ എന്നലല്ലേ ഭാവം വരൂ :)
  "അതെപ്പ വീണെന്ന് എനിക്കിപ്പഴും മനസിലായിട്ടില്ല, ഇഞ്ചിപ്പെണ്ണിന്‍റെ ഈ പോസ്റ്റിനു ശേഷമാണ് അങ്ങനൊരു സംസാരം കേട്ട് തുടങ്ങിയത്"

  "മൊഴി ബ്രാന്‍ഡ്", അതിന്റെ അടികള്‍, മലയാളം ബ്ലോഗിന്‍റെ മൂക്കും കുത്തിയുള്ള വീഴ്ച്ച ഒക്കെ പണ്ടും നടന്നീട്ടുണ്ട്റ്റ്. പച്ചാളം കാണാ‍ത്തത് ആണ്. പച്ചാളത്തിനു വേണ്ടി ഞാന്‍ അതൊന്ന് തപ്പി എടുക്കാന്‍ നോക്കി അപ്പോ ഞാന്‍ തന്നെ ചിരീച്ച് പോയീ സെപ്റ്റംബര്‍ 8 2006 ഇല്‍ ഇട്ട ആ പോസ്റ്റ് അശ്ലീലത്തിന്റെ പ്രശ്നത്തെ കുറിച്ച് തന്നെ ആയിരുന്നു. അതിട്ടതാകട്ടെ ഇന്നും ആരാണെന്നോ എന്താണെന്നോ അറിയാത്ത ഇടത്പക്ഷം എന്ന ബ്ലോഗറും. ഇന്ന് നിലവില്‍ ഇല്ലാത്ത (അന്ന് മാത്രം കണ്ട )എത്ര എത്ര ബ്ലോഗ് ഐ.ഡി കള്‍ ആണ് അതില്‍.
  ചിലപ്പോഴൊക്കെ ചരിത്രം വിചിത്രമായ രീതീയില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം അല്ലെ? (ഞാന്‍ എന്തായലും കെ.എസ്.ആര്‍.ടി സീയിലെ തിര‍ക്കിലെ തോണ്ടലിലും പിച്ചലിലും മനം മടുത്ത് ഒരു സ്കൂട്ടര്‍ വാങ്ങി.)

  ഒരു കാര്യം കൂടി.(അതു പറയാന്‍ വേറെ ഒരൂ അവസരം കിട്ടിയില്ലെങ്കിലോ എന്ന് വച്ചീട്ട് പറയുന്നതാണ്)
  "ഇഞ്ചിപ്പെണ്ണിട്ട, നരമ്പ് പോസ്റ്റിനെ പറ്റി ആരോടും ചര്‍ച്ച ചെയ്തിട്ടില്ലേ?" ഇഞ്ചി പോസ്റ്റ് ഇട്ടത് ഞാനടക്കം പലരോടും ചോദിച്ചീട്ട് തന്നെയാണ്. പക്ഷേ അതിന് ഒരു രഹസ്യ സ്വഭാവം ഒട്ടും ഇല്ലായിരുന്നു. വളരെ ഓപ്പണ്‍ ആയി ബ്ലോഗില്‍ നല്ല പരിചയമുള്ള പല സ്ത്രീ ബ്ലോഗര്‍മാരോടും ഞാന്‍ തന്നെ ഇതിനെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നൂ. മിക്ക സ്ത്രീ ബ്ലോഗേഴ്സും അവര്‍ക്ക് കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു എന്ന് പറഞ്ഞത് കൊണ്ട് തന്നെയാണ് ആ പോസ്റ്റ് ഇട്ടത്. ഏതാണ്ട് ആ പോസ്റ്റിന്റ്റ്റെ ഗതി ഇങ്ങനെ ഒക്കെ വരും എന്നും ഊഹിച്ചിരുന്നു. നേരത്തെ പറഞ്ഞ ചരിത്രം മൊത്തം നമ്മള്‍ മറക്കില്ലലൊ. പിന്നെ പലരും ഇഞ്ചീടെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ആ പോസ്റ്റ് പേരും പടവും അഡ്രസ്സൂം വച്ചെഴുതുന്ന ബെര്‍ളിയെ ഒട്ടും തന്നെ ഉദ്ദേശിച്ചല്ലായിരുന്നു. ബിന്ദൂ ഇട്ട ലിങ്കിലേത് പോലുള്ളവരെ ഉദ്ദേശിച്ചായിരുന്നു.
  (വക്കാരി ഈ ഓഫ് ക്ഷമിക്കണം. എ.ബി.സി.ഐ.ഡി ഒക്കെ വന്നു പോയ ആ പോസ്റ്റില്‍ ഒന്നെത്തി നോക്കാന്‍ പോലും തോന്നണില്യാ)

   
 31. At Wed Jun 13, 04:01:00 AM 2007, Blogger myexperimentsandme said...

  പെരിങ്ങോടാ, ഞാന്‍ മനസ്സിലാക്കിയിടത്തോളം (ഐ റിപ്പീറ്റ്, ഞാന്‍ മനസ്സിലാക്കിയിടത്തോളം) ഇഞ്ചി ബീഫ് കറിയുണ്ടാക്കുന്ന പോസ്റ്റില്‍ ബീഫിനെപ്പറ്റി വന്ന സംവാദത്തെ ഉദാഹരണമാക്കിയത് പിന്‍‌മൊഴി ഇല്ലെങ്കിലും ഇതൊക്കെ നടക്കും എന്ന് കാണിക്കാനാണ്. അതുകൊണ്ട് ഇപ്പോള്‍ പിന്‍‌മൊഴി നിന്നാലും ഇഞ്ചി നാളെ നാലുകെട്ടില്‍ മോരുകറിയെപ്പറ്റി ഒരു പോസ്റ്റിട്ടാലും പശുവിനെപ്പറ്റി അവിടെ ചര്‍ച്ച നടക്കാം-ബ്ലോഗ് പബ്ലിക്കിന് ഓപ്പണാണെങ്കില്‍.

  പിന്‍‌മൊഴിയുണ്ടായിട്ടും യൂണിക്കോഡ് ചര്‍ച്ച ക്ലബ്ബിലായിരുന്നിട്ട് പോലും ഓഫാകാതെ നടന്നില്ലേ (ശരിയാണോ?- ഭാഗ്യത്തിന് ആ വഴിയേ ഞാന്‍ പോകാതെ അത് വഴിതെറ്റിക്കാതെയിരുന്നു). പിന്‍‌മൊഴിയുണ്ടായിട്ടും ബിനുവിന് ഉപകാരം ചെയ്യണമെന്ന പോസ്റ്റില്‍ എന്തെങ്കിലും ഓഫ് ടോപ്പിക് ചര്‍ച്ചകള്‍ നടന്നോ?

  (ഇതൊക്കെ പറയുന്നത് പിന്‍‌മൊഴി വേണമെന്നോ വേണ്ടെന്നോ പറയാനല്ല. അത് മൊത്തമായും അതിന്റെ നടത്തിപ്പുകാരുടെ തീരുമാനം. അഭിപ്രായം പറയാന്‍ പോലും ശരിക്കു പറഞ്ഞാല്‍ ഞാന്‍ ആളല്ല).

  നേരത്തെ പറഞ്ഞതുപോലെ പോസ്റ്റിട്ട ആളാണ് പോസ്റ്റിന്റെ പ്രാധാന്യം തീരുമാനിക്കേണ്ടത് എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ബീഫ് കറിയുണ്ടാക്കുന്ന പോസ്റ്റില്‍ ബീഫിനെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ ഇഞ്ചിയുടെ തീരുമാനമായിരുന്നിരിക്കണം ഇതെവിടം വരെ പോകും എന്ന് നോക്കിയത്. അല്ലെങ്കില്‍ ഏത് നിമിഷവും ഇഞ്ചിക്ക് ചര്‍ച്ച ബീഫ് കറിയെപ്പറ്റിത്തന്നെയാക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമല്ലോ. ഇഞ്ചി പറഞ്ഞതുപ്രകാരം ഇഞ്ചിക്ക് തോന്നിയപ്പോള്‍ ഇഞ്ചി വേണ്ടത് ചെയ്യുകയും ചെയ്തു. ഇത് പിന്‍‌മൊഴി വഴി കമന്റ് വായിച്ച് പിന്നെ പോസ്റ്റ് വായിക്കാതെ വരുന്ന ആള്‍ക്കാര്‍ക്കും ബാധകമാക്കാമല്ലോ. അതുപോലെ ബീഫ് കറിയുണ്ടാക്കുന്ന പോസ്റ്റില്‍ ബീഫിനെപ്പറ്റിയുള്ള ചര്‍ച്ച പ്രശ്‌നമുണ്ടാക്കുന്നു എന്ന് ഏതെങ്കിലും വായനക്കാരന് തോന്നിയാല്‍ അയാള്‍ക്ക് ഇഞ്ചിയോട് വിവരം പറയാം, അല്ലെങ്കില്‍ അയാള്‍ക്ക് അയാളുടെ ബ്ലോഗില്‍ അയാള്‍ക്ക് പറയാനുള്ളത് പറഞ്ഞിട്ട് ലിങ്ക് ഇഞ്ചിയുടെ പോസ്റ്റില്‍ കൊടുക്കാം-അങ്ങിനത്തെ പല മാര്‍ഗ്ഗങ്ങളുണ്ടല്ലോ.

  തന്റെ പോസ്റ്റില്‍ എന്തുതരം ചര്‍ച്ചകളാണ് വേണ്ടത്, അല്ലെങ്കില്‍ ഏതുതരം വായനക്കാരനാണ് വേണ്ടത് എന്നൊക്കെ ഒരാള്‍ തീരുമാനിച്ചാല്‍ പിന്‍‌മൊഴി ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാള്‍ പോസ്റ്റിനു കൊടുക്കുന്ന പ്രാധാന്യമനുസരിച്ച് അയാള്‍ക്ക് അവിടുത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കാം എന്നാണ് എന്റെ ബുദ്ധിയില്‍ എനിക്ക് തോന്നുന്നത്. പിന്‍‌മൊഴിയില്ലെങ്കിലും ആളുകള്‍ പോസ്റ്റുകള്‍ വായിച്ചുകൊള്ളും എന്ന് പറയുമ്പോള്‍ ആ ആളുകള്‍ എന്ന് പറയുന്നത് ഇപ്പോള്‍ പിന്‍‌മൊഴി ഉപയോഗിക്കുന്നവരും കൂടിയാണല്ലോ. അതിനു പുറമെ പുതുതായി പിന്‍‌മൊഴിയില്ലാത്ത ഒരു സമയത്ത് വരുന്നവരും കാണും. അവര്‍ക്ക് പിന്‍‌മൊഴി എന്താണെന്നറിയില്ലായിരിക്കാം. പക്ഷേ അവര്‍ക്കും വേണമെങ്കില്‍ ബീഫ് കറിയുടെ പോസ്റ്റില്‍ ബീഫിനെപ്പറ്റി പറയാം. അവിടെയും പോസ്റ്റിട്ട ആളാണ് തീരുമാനിക്കേണ്ടത്, എന്ത് ചെയ്യണമെന്ന്. അതും കൂടിയല്ലേ ബ്ലോഗ് എന്ന് പറയുന്ന കാര്യം.

   
 32. At Wed Jun 13, 04:04:00 AM 2007, Blogger myexperimentsandme said...

  ഡാലിയേ, ഇങ്ങിനെ പാര വെക്കരുതായിരുന്നു കേട്ടോ :)

  ആ പോസ്റ്റില്‍ ആദ്യത്തെ കമന്റ് എന്റെ വക... ഈശ്വരാ അത് എങ്ങിനെ തുടങ്ങി എങ്ങിനെ തീര്‍ന്നു എന്ന് നോക്കിക്കേ. വെറുതെയല്ല... :)

   
 33. At Wed Jun 13, 05:58:00 AM 2007, Blogger Cibu C J (സിബു) said...

  എന്റെ കമന്റ് ഞാന്‍ ഇവിടെയൊരു പോസ്റ്റായി ഇട്ടിട്ടുണ്ട്‌.

   
 34. At Wed Jun 13, 06:46:00 AM 2007, Blogger സു | Su said...

  This comment has been removed by the author.

   
 35. At Wed Jun 13, 09:07:00 AM 2007, Blogger രാജ് said...

  വക്കാരിസാന്‍,

  ഇഞ്ചിയുടെ കമന്റ് മുഴച്ചു നില്‍ക്കുന്നെന്ന് പറഞ്ഞത് അവിടെ നടന്നത് പിന്മൊഴിയില്‍ നടക്കുന്നതു പോലൊരു കമന്റിങ് അല്ലാത്തതുകൊണ്ടാണ്. വായിച്ചതു പ്രകാരം അവിടെ ബീഫിനെ പറ്റിയുള്ള ഒരു പരാമര്‍ശം ചിലരുടെ ‘ഏതോ’ വികാരങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നു, അവര്‍ പരസ്പരം അറിയിച്ചതിനു ശേഷം സംഘം ചേര്‍ന്ന് കമന്റുകളിട്ട് ബ്ലോഗറോട് തങ്ങളുടെ വികാരത്തിന്റെ പ്രകടനം നടത്തുകയും ചെയ്തു (അവിടെ പ്രതികരിച്ചവരില്‍ ഫുഡ്‌ബ്ലോഗിന്റെ സ്ഥിരവായനക്കാര്‍ ഇല്ലാതിരിക്കുകയും ചെയ്തെങ്കില്‍ ഉദാഹരണം പൂര്‍ണ്ണമായി). എന്നാല്‍ ആ ഫുഡ്‌ബ്ലോഗ് വായിക്കുന്ന ഒരു സാധാരണ വായനക്കാര്‍ ഈ കമന്റുകള്‍ ശ്രദ്ധിക്കുവാന്‍ എത്ര സാധ്യതയുണ്ട്? പിന്മൊഴി ഉള്ളതിനേക്കാള്‍ തുലോ കുറവാ‍യിരിക്കും. കമന്റുകള്‍ ശ്രദ്ധിക്കാത്തവര്‍ നേരെച്ചൊവ്വേ ഫുഡ്‌ബ്ലോഗ് വായിച്ച് അടുക്കളയിലേയ്ക്ക് ഓടും ;) പിന്മൊഴിയിലാണെങ്കില്‍ വിഷയേതരമായുള്ള ചില കമന്റുകള്‍ അനാവശ്യമായി പൊതുവില്‍ പ്രദര്‍ശിക്കപ്പെടുകയും അതിനു പുറകെ പറ്റി വരുന്ന വായനക്കാര്‍ ഈ വിഷയേതരതയില്‍ അഭിരമിക്കുകയും ചെയ്തേയ്ക്കാം (അങ്ങനെയാണ് കുറേകാലമായി പിന്മൊഴിയില്‍ നടക്കുന്നത്, വക്കാരി ഉദാഹരിച്ച യൂണികോഡ് ഡിസ്കഷന്‍ പോലും)

  ഫുഡ്‌ബ്ലോഗിന്റെ കാര്യം വീണ്ടും പരിഗണിക്കുമ്പോള്‍ അതിലെ വായനക്കാര്‍ സ്വാഭാവികമായി കാണേണ്ടിയിരുന്ന പ്രസക്തമായ ഒരു കമന്റ് ആയിരുന്നില്ലല്ലോ ബീഫിനെ കുറിച്ചുള്ള ചര്‍ച്ച. ഈ ചര്‍ച്ചയെ ഫലപ്രദമായി മറ്റൊരു പോസ്റ്റിലേയ്ക്ക് പറിച്ചു നടുകയാണെങ്കില്‍ തല്പരരുടെ സംവാദങ്ങള്‍ ഉള്‍ക്കൊണ്ട് അത് നന്നായി വന്നെന്ന് വരും, അവിടെ ആരും ബീഫ്‌കറി റ്റേസ്റ്റിയാണെന്നും പറഞ്ഞു വരില്ല ;)

  (ബിനുവിനു ഉപകാരം ചെയ്യണമെന്ന പോസ്റ്റില്‍ പിന്മൊഴി ഇഫക്റ്റ് വരുത്തുവാന്‍ എളുപ്പമാണ് വക്കാരീ, ഒരു പ്രതിലോമകാരി മനസ്സുവച്ചാല്‍ മതി, അത് ഉണ്ടാവാതെയിരുന്നത് ഭാഗ്യം എന്നോര്‍ത്തോള്ളൂ)

   
 36. At Wed Jun 13, 09:24:00 AM 2007, Blogger സുല്‍ |Sul said...

  ഈ വക്കാരീന്റൊര് കാര്യം :)
  -സുല്‍

   
 37. At Wed Jun 13, 09:24:00 AM 2007, Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

  പറയാനുള്ളത് ഫുക്കുവോക്കയോടു പറയണോ അതോ വക്കാരിമഷ്ടാ യോടു പറയണോ എന്ന് സംശയം-

  സ്വാഭാവികമായ അന്തരീക്ഷം എന്നും നിലനിര്‍ത്താന്‍ പറ്റുകയാണെങ്കില്‍ വളരാനുള്ളതൊക്കെ വളര്‍ന്നോളും എന്നു കരുതി ഒന്നും ചെയ്യാതിരിക്കാം. ശരിതന്നെ.

  പക്ഷേ,

  വെറുതേയിരുന്നാല്‍ ‘സ്വാഭാവികതയ്ക്കുതന്നെ’ അപചയം സംഭവിക്കുന്നരീതിയില്‍ ‘നെഗറ്റീവ് ഇടപെടലുകള്‍ നിര്‍ബാധം നടന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ പ്രവര്‍ത്തിക്കേണ്ടിവരില്ലേ? സ്വഭാവികതയെ നിലനിര്‍ത്താനും അധ്വാനിക്കേണ്ട അവസ്ഥയാണിന്ന്‌.

  ശരീരം (അതിന്റെ സ്വാഭാവികാവസ്ഥയില്‍) രോഗത്തെ ചെറുത്തു തോല്പിക്കാനുള്ള സംവിധാനത്തോടുകൂടിയതാണ്.

  പ്രകൃതിയും (സ്വാഭാവികാവസ്ഥയില്‍) ഓസോണ്‍ പാളികളില്‍ ഉണ്ടെന്നുപറയപ്പെടുന്ന വിള്ളലുകള്‍ പോലും സ്വയമേവ നികത്താന്‍ പ്രാപ്തയാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ പ്രകൃതിയുടെ സ്വാഭാവികതയില്‍ മനുഷ്യന്‍ വ്യാപകമായ പ്രതിലോമ (നെഗറ്റീവ്) ഇടപെടലുകള്‍ നടത്തുന്നു എന്നതാണ് പ്രശനം:(

  ഫുക്കുവോക്കയോടു ജപ്പാനീസിലാക്കി പറഞ്ഞുകൊടുക്കണേ:)
  jyothirmayi

   
 38. At Wed Jun 13, 10:53:00 AM 2007, Blogger Kalesh Kumar said...

  മഹാഗുരോ, സൂപ്പര്‍!
  രസകരം! രസിച്ച് തന്നെ വായിച്ചു.

  പലതും പറയാന്‍ തോന്നുന്നു. പക്ഷേ, വേണ്ട.... താല്പര്യമില്ല...

   
 39. At Wed Jun 13, 10:54:00 AM 2007, Blogger Rasheed Chalil said...

  :):):) മൂന്ന് മുട്ടന്‍ (ഇ)സ്മൈലി ഇട്ടിട്ടുണ്ട്.

   
 40. At Wed Jun 13, 10:54:00 AM 2007, Blogger അപ്പു ആദ്യാക്ഷരി said...

  വക്കാരിമാഷേ...ചിരിച്ചൊരു വഴിക്കായി!

   
 41. At Wed Jun 13, 10:56:00 AM 2007, Blogger സൂര്യോദയം said...

  വക്കാരീ....... നമസ്കരിച്ചു..... ഇതില്‍ താങ്കളുടെ റോളില്‍ ഞാനിരുന്നാലും പറയുമായിരുന്ന അതേ കാര്യങ്ങള്‍ (അരി അടുപ്പത്തിടുന്നതല്ല.... ബ്ലോഗിങ്ങിനെപ്പറ്റി) ;-)

   
 42. At Wed Jun 13, 12:14:00 PM 2007, Blogger അങ്കിള്‍ said...

  ഗൂഗിള്‍ അനുവദിച്ചുതന്ന ബ്ലോഗില്‍ എല്ലാവര്‍ക്കും തുല്ല്യമായല്ലേ സ്വാതന്ത്ര്യം? പിന്നെങ്ങനെ പോസ്റ്റ്‌ ചെയ്യുന്നവര്‍ പ്രധമ പൗരനും കമന്റുചെയ്യുന്നവര്‍ 2ന്റ്‌ ക്ലാസ്സ്‌ പൗരന്മാരും ആകും. (സിബുവിന്റെ പോസ്റ്റ്‌). ആരാണ്‌ ഇത്തരത്തിലുള്ള ഒരു വിവേചനം ചാര്‍ത്തിത്തരുന്നത്‌.

  ഈയടുത്തകാലത്തായി സിബു ഷയേര്‍ഡ്‌ ലിസ്റ്റിനെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിച്ച്‌ വരുന്നത്‌ കാണുന്നുണ്ട്‌. അത്‌ കൂടുതല്‍ technical ആയതുകൊണ്ടാവാം എനിക്ക്‌ മനസ്സിലാക്കാന്‍ പ്രയാസം തോന്നി. എന്നാലും ഒരു കാര്യം എനിക്ക്‌ മനസ്സിലായി, മലയാളസാഹിത്യത്തില്‍ താല്‍പര്യമുള്ളവര്‍ ഒന്നിച്ച്‌ കൂടുകയും സാഹിത്യത്തില്‍ താല്‍പര്യമില്ലെങ്കിലും മലയാളം വായിക്കാന്‍ ഇഷ്ടപ്പെടുന്ന എന്നെപ്പോലെയുള്ളവര്‍ ഒറ്റപ്പെടുകയും ചെയ്യുമെന്ന്‌.
  കമന്റ്‌ ചെയ്യുന്നവരെ രണ്ടാംതരം പൗരന്മാരാക്കരുതേയെന്നൊരഭ്യ്‌ര്‍ത്ഥനയുമുണ്ട്‌.

  പിന്‍മൊഴിക്ക്‌ പകരമുള്ള ആള്‍ട്ട്‌മൊഴിയെപറ്റിയും അതിലോട്ടുള്ള ക്ഷണനവും മറ്റും കണ്ടു. എന്താണതെന്നറിയാന്‍ താല്‍പര്യമുണ്ട്‌. അതും പിന്‍മൊഴിപോലെ ഒരു വ്യക്തിയുടേയോ, സംഘത്തിന്റേയോ മറ്റോ ആണോ?.

  വരമൊഴിഗുരുവേ എന്ന്‌ വിളിച്ച്‌ എഴുതിത്തുടങ്ങേണ്ടതയിരുന്നു, എന്റെയീ കമന്റ്‌. പക്ഷെ അവിടെ വന്ന്‌ അങ്ങനെ വിളിക്കാനോ കമന്റാനോ സിബു സമ്മതിക്കുന്നില്ല. അതുകൊണ്ടാണ്‌ ഞാനിവിടെയെഴുതുന്നത്‌. കൂടാതെ അങ്ങോട്ടൊതു ലിങ്കും കാണുന്നുണ്ട്‌.

   
 43. At Wed Jun 13, 12:36:00 PM 2007, Blogger Cibu C J (സിബു) said...

  അങ്കിളേ, ഒന്നുകൂടി വായിക്കണേ.. കമന്റെഴുതുന്നവരല്ല, കമന്റുകള്‍ ആണ് സെക്കന്റ് ക്ലാസ് പൌരന്മാര്‍. അതുപോലെ, പോസ്റ്റെഴുതുന്നവരല്ല, പോസ്റ്റുകളാണ് ഫസ്റ്റ്ക്ലാസ് പൌരന്മാര്‍. കാരണം കൃത്യമായി എഴുതിയിരുന്നല്ലോ: "നിലനില്പ്പിന്റെ കാര്യത്തിലും സ്വഭാവത്തിന്റെ കാര്യത്തിലും കമന്റുകള് ബ്ലോഗുടമസ്ഥരുടെ ഔദാര്യത്തിലാണ് ജീവിക്കുന്നത്."

   
 44. At Wed Jun 13, 12:40:00 PM 2007, Blogger Jyothirmayi said...

  അങ്കിള്‍,
  കമന്റെഴുതുന്ന ആള്‍ക്ക്‌ സ്വന്തം പോസ്റ്റും ഇടാം. പോസ്റ്റെഴുതുന്ന ആള്‍ക്ക്‌ വേറേ കമന്റും ഇടാം.

  അപ്പോള്‍ കമന്റെഴുതുന്നവര്‍, പോസ്റ്റെഴുതുന്നവര്‍ എന്ന നിലയ്ക്കായിരിക്കില്ല, സിബു വിഭജനം ഉണ്ടാക്കിയത്‌ എന്നു കരുതുന്നു.

  ഇപ്പോള്‍ താങ്കളുടെ കമന്റു കണ്ടു, അതിനുള്ള പ്രതികരണങ്ങളുമായി, വക്കാരിയുടെ കമന്റ് ബോക്സ് നിറയാറായി എന്നു കരുതുക... അപ്പോള്‍ ‘വക്കാരിയുടെ പോസ്റ്റിന്റെ’ പ്രസക്തി എന്റെ ഈ പ്രതികരണം മുതല്‍(അഥവാ അങ്കിളിന്റെ കമന്റു മുതല്‍) കുട്ടിച്ചോറാവാന്‍ സാധ്യതയില്ലേ ...
  എന്നു വര്‍ണ്ണ്യത്തിലാശങ്ക :)


  (ആരുടേയും വക്കാലത്തേറ്റതല്ല. പാളം തെറ്റാന്‍ വണ്ടിക്ക്‌ കാറ്റ്പോലും കാരണമാവാം എന്നു പെരുമണ്ണില്‍ കേട്ടിരുന്നോ എന്നൊരു ശങ്ക. അതാണ് ഈ കമന്റിനു പിന്നിലെ പ്രേരണ:)

  ആത്മഗതം: ഗജവദനാ... കൊടുങ്കാറ്റൊന്നും ഉണ്ടാവരുതേ... വണ്ടി പാളം തെറ്റാതെ കാത്തോളണേ... ഒക്കെ ഈശ്വരേച്ഛ :)

  qw_er_ty

   
 45. At Wed Jun 13, 02:33:00 PM 2007, Blogger Unknown said...

  വക്കാരി മച്ചാ‍:)
  ഉഷാറായിട്ടുണ്ട് ഇന്റര്‍വ്യൂ....

  “വക്കാരി: പോഡേ, പോഡേ, നിറപറയുടെ കുത്തരിയല്ലേ അടുപ്പത്ത് കിടക്കുന്നത്. അത് വേവാന്‍ ഒന്നൊന്നരമണിക്കൂറെടുക്കും. അതുകൊണ്ട് ഇനിയും വേണേല്‍ ഇരിക്കാം. അണ്ണന്‍ ചോദിക്കെന്ന്.“

  ഇവിടെ മലയാള സിനിമാ വേദിയില്‍ വളരെ കാലമായി കൂടുതല്‍ ഉയര്‍ച്ചയോ താഴ്ചയോ കൂടാതെ നിലനില്‍ക്കുന്ന ഒരതുല്യ നടന്റെ (വല്യ നക്ഷത്രമൊന്നുമല്ല) മുഖഛായ കണ്ടു ഞാനീ ഇന്റര്‍വ്യൂവില്‍ താങ്കള്‍ക്ക്:)

  കെ.എസ്.ആര്‍.ടി.സി യാണിഷ്ടമെങ്കിലും എല്ലാ റൂട്ടിലേക്കും ഓടുന്നില്ലെങ്കില്‍ അത്യാവശ്യം പോവേണ്ട ദിശകളില്‍ പ്രൈവറ്റിലും കയറുക തന്നെ അല്ലാണ്ടെന്താ ചെയ്യാ?:)

   
 46. At Wed Jun 13, 02:36:00 PM 2007, Blogger വിനയന്‍ said...

  ഗുരോ പ്രണാമം
  (വക്കാരി എന്റെ മലയാളത്തില്‍ ബ്ലോഗാന്‍ പഠിപ്പിച്ച മാഷാണ്)
  വളരെ നന്നായി , പുറം ചൊറിച്ചില്‍ ബ്ലോഗര്‍മാര്‍ക്ക് ഇതെല്ലാം ഒരു പാഠമായിരിക്കട്ടെ.ആളുകള്‍ കമന്റുകള്‍ പരസ്പരം പുറം ചൊറിച്ചിലുകള്‍ക്ക് ഉപയോഗിക്കാതിരിക്കട്ടെ.സത്യ സന്ധമായി അഭിപ്രായം പറയട്ടെ.അതേ ശരിക്കുമുള്ള എഴുത്തിനെയും മലയാളത്തിനെയും വളര്‍ത്തൂ.

  പിന്നെ ബ്ലോഗിനെ കോവിലകം വക ഊട്ടുപുരയായി ചോര തിളക്കലുകള്‍ക്ക് ഉപയോഗിക്കാതിരിക്കട്ടെ.(((ഈ ബ്ലോഗറും ജീമെയിലുമെല്ലാം തരുന്നവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ അന്ന് അത് തീരും. പിന്നെ ഒരു വിശ്വാസം. അത്രയേ ഉള്ളൂ.))) എന്ന വക്കാരി മാഷിന്റെ ഓര്‍മ പ്പെടുത്തല്‍ എല്ലാവര്‍ക്കും ഒരു ഓര്‍മയാകട്ടെ. (എനിക്കും).
  നന്ദി വക്കാരീ
  താങ്കള്‍ കണ്ടുനില്‍ക്കുകയല്ല, ഇടപെടുകയാണ്.

   
 47. At Wed Jun 13, 02:40:00 PM 2007, Blogger വിചാരം said...

  സീരിയസ്സായി ബ്ലൊഗ് ചെയ്യുന്നവരുടെയിടയില്‍ കയറി അലമ്പുണ്ടാക്കുന്ന പരിപാടിയുമില്ല(വകാരി)-ഞാനും അനുസരിക്കാമേ.. (ഇടതു കൈ വലതു ചെവിയിലും, വലതു കൈ ഇടതു ചെവിയിലും ആഞ്ഞു പിടിച്ചു, മുട്ടുമടക്കിയിരുന്നു എഴുന്നേറ്റ്, പിന്നേയും ഇരുന്നു എഴുന്നേറ്റ്...ഒരു നൂറുവട്ടം .. ഹാവൂ !!!)

  ഇതാണതിന്റെ ശരി....

  വക്കാരി: പിന്‍‌മൊഴി എന്നല്ല, ലോകത്ത് ഫ്രീയായി കിട്ടുന്ന എന്ത് സാധനത്തിനും പിന്നില്‍ ചിലരുടെയൊക്കെ അദ്ധ്വാനവും സമയവുമൊക്കെയുണ്ട്. അത് അവര്‍ക്ക് വേണ്ട എന്ന് എന്നു തോന്നുന്നോ അന്ന് നമുക്കത് കിട്ടുന്നത് നില്‍‌ക്കും. പിന്‍‌മൊഴിയുടെ കാര്യവും അങ്ങിനെതന്നെ. പിന്‍‌മൊഴി മാത്രമല്ല, ഈ ബ്ലോഗറും ജീമെയിലുമെല്ലാം തരുന്നവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ അന്ന് അത് തീരും. പിന്നെ ഒരു വിശ്വാസം. അത്രയേ ഉള്ളൂ.

  സാധാരണ ഞാന്‍ ചെയ്യാറ്.. പിന്മൊഴി തുറന്നാല്‍ ആദ്യം നോക്കുക, ബുജികളുടെ പോസ്റ്റുകളോ.. കര്‍ണ്ണകഠോരം, മനോഹരം, സുചിന്ത്യം, തേങ്ങാകൊല, മാങ്ങാ തൊലി എന്നൊക്കെ എഴുതിയ കമന്റുകളായിരുന്നില്ല നോക്കിയിരുന്നത്. എവിടെയെങ്കിലും ആരെങ്കിലും കൂമ്പിനിടിക്കുന്നുണ്ടോന്ന് നോക്കും, എന്നിട്ടയാളെ രക്ഷപ്പെടുത്തി എന്റെ കൂമ്പങ്ങട് കാണിച്ചു കൊടുക്കും, എന്റെ കൂമ്പിനിടിച്ച് ഒരു പരുവമാവുമ്പോ (നമ്മുടെ കള്ളു കുടിയന്‍ ബൈജുവിനെ പോലെ) എനിക്ക് മതിയായെന്നു പറഞ്ഞു അടുത്ത ആളിന്റെടുത്തു നിന്നുകിട്ടാന്‍ നീങ്ങും.കഴിഞ്ഞ ലീവിന് പോയപ്പോ.. ഉമ്മ എന്നോടൊരു ചോദ്യം “മോനെ ഫാറൂഖേ.. നിന്റെ മുതുകത്തെന്താടാ നാലഞ്ചു മുഴകള്‍, നിനക്ക് പണ്ടെങ്ങാനും വന്ന അസുഖമാണോ ഇത് (പണ്ടെനിക്കൊരു പണ്ടാരടങ്ങിയ അസുഖം വന്നിരുന്നു.. തോന്നുന്നയിടത്തല്ലാം മുഴ..) “ അല്ല ഉമ്മാ.. ഇതു ബൂലോകര്‍ എനിക്കിട്ട് കൂമ്പിനിടിച്ചപ്പോ ഉണ്ടായ മുഴകളാ..

  ഉമ്മ അധികമൊന്നും പറയാന്‍ നിന്നില്ല.. കാരണം ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കിട്ടാന്‍ തുടങ്ങിയതല്ലേ.. അതിപ്പോള്‍ കമ്പ്യൂട്ടറിനകത്തുകൂടെ കിട്ടുന്നു.. കിട്ടേണ്ടവന് എപ്പോഴും കിട്ടി കൊണ്ടിരിക്കണം (ഹി.. ഹി ..എന്നാ ചെയ്യാനാ).

  ഇപ്പോള്‍ ഒരു കാര്യം തീരുമാനിച്ചു.. ഇങ്ങനെയുള്ള പുലി മടയില്‍ കയറി അവര്‍ പറയുന്നതെന്ത് വായില്‍ നോക്കി, അവര് പറഞ്ഞതങ്ങട് ക്വോട്ട.. യേത്.
  ബ്ലോ.ബ്ലീ..ബ്ലൂ..ബഹു വകാരി ആവശ്യമില്ലാത്തിടത്ത് അനാവശ്യമെഴുതുന്ന വിചാരത്തിന് പ്രാന്താണന്ന് പറയുന്നതിലും കാര്യം വേണ്ടെ.. :)

   
 48. At Wed Jun 13, 09:28:00 PM 2007, Blogger Physel said...

  എന്റെ കയ്യില്‍ ഒരു കൊടിയേ ഉണ്ടായിരുന്നുള്ളൂ..ദേ ഒരു കമ്പ് കുത്തി ഞാനതിവിടെ നാട്ടി...!!!! വക്കാരിക്കു പിറകേ. ജയ് ജയ്..!!!

   
 49. At Wed Jun 13, 09:50:00 PM 2007, Blogger Mohanam said...

  എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....

  പ്രിയമുള്ളവരെ എല്ലാവരും കമന്റ്‌ യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ്‌ ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ്‌ സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ്‌ സൊസൈറ്റി ജൂലായ്‌ ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ്‌ മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ്‌ മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ്‌ മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട്‌ ആവശ്യമുണ്ട്‌. അതുകൊണ്ട്‌ എല്ലാവരും അവരവര്‍ക്ക്‌ പറ്റുന്നപോലെ വോട്ട്‌ ചെയ്ത്‌ ഇത്‌ ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്‌, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ്‌ റെഡീമര്‍ എന്നിവയാണ്‌ - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
  http://www.new7wonders.com/index.php?id=366

   
 50. At Thu Jun 14, 10:50:00 AM 2007, Blogger ദിവാസ്വപ്നം said...

  50

   
 51. At Fri Jun 15, 03:13:00 AM 2007, Blogger myexperimentsandme said...

  ഇതിനിടയ്ക്ക് അത്യാവശ്യം ചെയ്യേണ്ട നന്ദിപ്രകടനം സമയത്തിന് ചെയ്യാത്തതുകാരണം അമ്പതാം കമന്റ് ദൈവാനടിച്ചുകൊണ്ടോടി.

  ഇന്റര്‍വ്യൂ റേഡിയോയിലുണ്ടെന്ന് (ടി.വിയില്‍ കൊടുക്കേണ്ടെന്ന് പ്രത്യേകം പറഞ്ഞിട്ടാണ്. ഇനി ആ ഗ്ലാമറ് കാണാത്തതിന്റെ കുറവും കൂടിയേ ഉള്ളൂ) പത്രത്തില്‍ വായിച്ചപ്പോള്‍ തന്നെ വന്ന് റേഡിയോ ഓണ്‍ ചെയ്ത് ഇന്റര്‍വ്യൂ കേട്ട സൂ,

  അതേ സമയം അമേരിക്കയിലിരുന്ന് അതുതന്നെ കേട്ട ദൈവാന്‍,
  എല്ലാ പ്രചുവദനവും തന്ന സു സുനില്‍,

  അനണിമസ്,

  പണിക്കര്‍ മാഷ് (ആദ്യം നടത്തിയ ഉ”ത്”ഘാടനത്തിന്റെ ചമ്മലിലിരുക്കയാണ് മാഷേ),

  അഗ്രജന്‍ (ഞാന്‍ വെച്ചിട്ടുണ്ടേ (പേടിച്ച് പോയോ, ചോറടുപ്പത്ത് വെച്ചിട്ടുണ്ടെന്നല്ലേ പറഞ്ഞത്)),

  ഉണ്ണിക്കുട്ടന്‍,

  മഹിമ,

  കിരണ്‍zzzz (ഉം...ഉം...:)),

  അങ്കിള്‍ (അങ്കിളേ, നടക്കേണ്ടതൊക്കെ അതിന്റേതായ രീതിയില്‍ നടക്കേണ്ട സമയത്ത് നടക്കേണ്ട പോലെ നടക്കുമെന്ന വിശ്വാസക്കാരനല്ലേ ഞാന്‍, നമ്മള്‍ ആ സമയത്ത് ഓടാതിരുന്നാല്‍ മതി:)),

  ശാലിനി,

  സാജന്‍ (അപ്പോളപ്പുറത്തും ഒന്നിട്ടല്ലേ:))
  വിശ്വേട്ടന്‍ (വിശ്വേട്ടാ, ചമ്മിക്കല്ലേ :)),
  കുടുംബം കലക്കി (ആ പേരെഴുതാന്‍ തന്നെ ഒരു പേടി,പക്ഷേ പണ്ട് വിശാലന് കുടുംബക്കാരിട്ടുകൊടുത്ത പേരായതുകാരണം ആ പോസ്റ്റ് ഓര്‍ത്താല്‍ പിന്നെ പ്രശ്‌നമില്ല),
  ഉത്സവണ്ണന്‍,
  സുകുമാരന്‍ മാഷ്,
  സിജു,
  സൂഫി (ഹെന്റെ സൂഫിയണ്ണാ, വളരെ നാള് കൂടി കാണുന്നത് കാരണം അണ്ണന്റെ പോസ്റ്റില്‍ പോയി ജസ്റ്റൊന്ന് വരവു വെച്ചു, ഇനി ഒന്ന് ബൈ ഒന്ന് വായിക്കണം. കണ്ടപ്പോള്‍ നല്ല സന്തോഷം. നന്ദി), ജ്യോതിടീച്ചര്‍ (അനോണികമന്റിന് മാഫ്, ഓഫിന് മാഫ് ഇതൊക്കെ എന്റെ ബ്ലോഗില്‍ പറഞ്ഞാല്‍ എനിക്ക് ഫീലാവുമേ :)-പിന്നെ ചര്‍ച്ച വഴിതെറ്റാതിരിക്കാന്‍ എപ്പോള്‍ വിചാരിച്ചാലും പോസ്റ്റിട്ട ആള്‍ക്ക് വേണമെങ്കില്‍ പറ്റുമല്ലോ ജ്യോതിടീച്ചറേ, അയാള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണം?),
  അംബി (എന്തോന്ന് നിരീക്ഷണപാട, ചോറ് വേവാനുള്ള സമയം, ത്രേള്ളൂ),
  ബിന്ദു (എപ്പോള്‍ ഓഫീന്ന് ചോദിച്ചാല്‍ മതി ബിന്ദൂ), ഇഞ്ചി (ഒരു വെജ്/നോണ്‍ വെജ് അടിക്കുള്ള സ്കോപ്പുണ്ടായിരുന്നല്ലോ ഇഞ്ചീ :)),
  കലുമാഷ്,
  ഇത്തിരിയണ്ണയണ്ണന്‍,
  അപ്പുവണ്ണന്‍,
  സൂര്യോദയണ്ണന്‍,
  ഫൈസലണ്ണന്‍,
  സുല്ലണ്ണന്‍,
  പൊതുവാളണ്ണന്‍ (യതേതുനടന്‍?),
  വിനയണ്ണന്‍,
  വിചാരം (ഹ...ഹ വിചാരമേ, അത് കൊള്ളാം),
  ഫൈസല്‍,
  ഫൈസല്‍ നാട്ടിയ കൊടി,
  പിന്നെ ഭൂലോക ഓഫടിച്ച ചുള്ളന്‍ എന്നിവര്‍ക്കും അപ്പപ്പോള്‍ മറുപടി പറഞ്ഞ ദേവേട്ടന്‍, ഡാലി, പെരിങ്ങോടര്‍, സിബു എന്നിവര്‍ക്കും പിന്നെ എല്ലാവര്‍ക്കും ഞാനിപ്പോള്‍ ഈ നന്ദി പറയുന്നതെന്തിനെന്നാല്‍...

  കൈമള്‍ക്കീ സംഗതി രൊമ്പ്ര പിടിച്ചു. എനിക്ക് അതിലും പിടിച്ചു. അതുകൊണ്ട് ഇനി നമുക്ക് സര്‍ഗ്ഗത്തിലെ പാട്ട് പാടാം:

  പ്രവാഹമേ, ഇന്റര്‍വ്യൂ പ്രവാഹമേ,

  ങാ...ഹാ...

  :)

  കൊരട്ടിയിടണോ...? വേണ്ടല്ലേ

   
 52. At Fri Jun 15, 03:37:00 AM 2007, Blogger കുറുമാന്‍ said...

  വക്കാര്യേ, ഇത് കലക്കി പൊളിച്ചു. വക്കാരീസ് ടിപ്സ് ഫോര്‍ ന്റെ അത്രയില്ലെങ്കിലും, കട്ടക്കു കട്ട നില്‍ക്കും. പിന്നെ കമന്റ് 49 കണ്ടപ്പോള്‍ ഒരമ്പത് തികക്കാംന്നു കരുതി വന്നതാ, അപ്പോ 51 പായവിരിച്ച് കിടക്കാന്‍ തുടങ്ങിയ്യിട്ട് കുറേ സമയമായിയെന്ന്......

  qw_er_ty

   
 53. At Fri Jun 15, 04:05:00 AM 2007, Blogger :: niKk | നിക്ക് :: said...

  എന്റെ മണുകൊണാഞ്ചന്‍ കൈമളേ, പതിനായിരം പ്രാവശ്യം പറഞ്ഞില്ലേ, പിന്‍‌മൊഴി എന്നത് ഒരു കൂട്ടം ആള്‍ക്കാരുടെ അദ്ധ്വാനമാണ്, സേവനമാ‍ണ്. അതിനെപ്പറ്റി എന്ത് എപ്പോള്‍ സംസാരിക്കാനും അവര്‍ക്കാണ് അവകാശം. പിന്നെ ഇപ്പോള്‍ പറയണമായിരുന്നോ എപ്പോള്‍ പറയണം എന്നൊക്കെ പറയാന്‍ നമുക്കെന്ത് കാര്യം?

  അതെ, നമുക്കെന്ത് കാര്യം? :)

   

Post a Comment

<< Home