Tuesday, July 31, 2007

ഛലോ ഛലോ സര്‍ക്കാര്‍ സ്കൂള്‍ (നടക്കാത്ത ഒരു സ്വപ്നം)

സ്വാശ്രയപ്രശ്‌നങ്ങളെപ്പറ്റിയും സ്വകാര്യ മാനേജ്‌മെന്റുകള്‍ കേരള വിദ്യാഭ്യാസത്തിനു നല്‍‌കിയ സംഭാവനകളെപ്പറ്റിയുമൊക്കെ വായിച്ച് വന്നപ്പോഴാണ് നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളെപ്പറ്റി ഞാന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയത്. അതിനോടൊപ്പം കുറെ അവിയല്‍ ചിന്തകളും കൂടിയായപ്പോള്‍ ഈ പോസ്റ്റായി. ഇതിന് വളം വെച്ചതോ ബിനീഷ് മാത്യുവിന്റെ ഈ പോസ്റ്റും. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട കുറെ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു/കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു:

1. ഒരു കാറ്റ് വന്നാല്‍ പറന്നു പോകുന്ന മേല്കൂര ഉള്ള, മഴ വന്നാല്‍ ഇടിഞ്ഞു വീഴുന്ന, നല്ലൊരു ടോയിലേറ്റ് ഇല്ലാത്ത, ഒരു അധ്യാപകന് തന്നെ മൂന്നും നാലും വിഷയങ്ങള്‍ എടുക്കുന്ന, ഇഴ ജന്തുക്കളും , സാമൂഹ്യ വിരുദ്ധന്മാരും കയറി ഇറങ്ങുന്ന, സ്കൂളിലെനെക്കാള്‍ കൂടുതല് ട്യൂഷന് കൂടുതല് പ്രാധാന്യം നല്കുന്ന അധ്യാപകര്‍ ഉള്ള, എന്തിനേരെ പറയുന്നു, വളരെ പരിതാപകാരം ആയ അവസ്ഥകളില്‍ ഉള്ള ഗവണ്മെന്റ് സ്കൂളുകളില്‍ തങ്ങളുടെ കുട്ടിയെ അയക്കാന്‍ മക്കളെ സ്നേഹിക്കുന്ന, അവരുടെ ഭാവിയെ പറ്റി ചിന്തിക്കുന്ന ഒരു മാതാപിതാക്കളും തയ്യാറാവില്ല എന്നതാണു വാസ്തവം.

ശരിയല്ലേ...

2. കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ , ഇവിടെ ലാബ് ഉണ്ടോ?, കമ്പ്യൂട്ടര്‍ ഉണ്ടോ?, എന്റെ കുട്ടിയ്ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ വലിയ മൈതാനം ഉണ്ടോ?, നല്ല മൂത്രപ്പുര ഉണ്ടോ? ജിം ഉണ്ടോ? മാങ്ങ ഉണ്ടോ? മാങ്ങ തൊലി ഉണ്ടോ? എന്നെലാം ചോദിക്കാതെ , അവയെല്ലാം ഉണ്ടെന്നു ഉറപ്പ് വരുത്തി അല്ലാതെ, ഇപ്പോഴത്തെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ സ്കൂളില് ചേര്ക്കാറുണ്ടോ?

ശരിയാണോ?

അദ്ദേഹം നാട്ടിലെ പല സര്‍ക്കാര്‍ സ്ക്കൂളുകളുടെയും ദയനീയ ചിത്രം വരച്ച് കാട്ടിയിരിക്കുന്നു, തന്റെ പോസ്റ്റില്‍. എല്ലാ സ്കൂളുകളുമല്ലെങ്കിലും നാട്ടിലെ പല സര്‍ക്കാര്‍ സ്കൂളുകളുടെയും അവസ്ഥ ഏതാണ്ട് ബിനീഷ് മാത്യു പറഞ്ഞതുപോലൊക്കെത്തന്നെ. എന്തായിരിക്കും അതിന് കാരണം? ഞാന്‍ നോക്കിയിട്ട്:

1. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മലയാളിചിന്ത.
2. സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന മലയാളി ചിന്ത.
3. നല്ല “നിലവാരമുള്ള” പ്രൈവറ്റ് മാനേജ്‌മെന്റ് സ്കൂളുകളുണ്ടല്ലോ, പിന്നെന്തിന് മുകളില്‍ പറഞ്ഞ സ്ഥിതിവിശേഷങ്ങളൊക്കെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ അയച്ച് കുട്ടികളുടെ ഭാവി കുളമാക്കണമെന്ന ചിന്ത.

ഇവയൊക്കെയാണ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇപ്പോഴത്തെ ഗതിവരാനുള്ള കാരണം.

ഞാന്‍ ഒരിക്കലും സ്വകാര്യത്തിന് എതിരല്ല. സ്വകാര്യന്മാര്‍ക്ക് എന്തൊക്കെയോ മാനേജ്‌മെന്റ് തിയറി പ്രകാരം സര്‍ക്കാര്‍ പരിപാടികളെക്കാളും കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പറ്റും എന്നാണ് കേട്ടിരിക്കുന്നത് (പക്ഷേ ആ പ്രതിഭാസം ഇന്ത്യയില്‍ മാത്രമേ ഉള്ളോ എന്നും സംശയമുണ്ട്-പല വിദേശ രാജ്യങ്ങളിലെയും സര്‍ക്കാര്‍ സംരംഭങ്ങള്‍ സ്വകാര്യന്മാരുമായി കിടപിടിക്കുന്നത് തന്നെയല്ലേ). എന്തായാലും നമ്മുടെ നാട്ടില്‍ എന്തും സ്വകാര്യമായാലേ ശരിയാവൂ എന്നൊരു ചിന്ത വന്നിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു- ആ ചിന്തയിലെ ശരി എത്രമാത്രമുണ്ട് എന്നെനിക്കറിയില്ല-മൊത്തം ശരിയാണോ, ഭാഗികമായി ശരിയാണോ എന്നൊന്നും വലിയ പിടിപാടില്ല.

പക്ഷേ എന്റെ ഒരു നിരീക്ഷണം സ്വകാര്യന്മാര്‍ക്ക് സ്വകാര്യപ്രതിബദ്ധതയാണ് സാമൂഹ്യപ്രതിബദ്ധതയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്നാണ്. അതിനവരെ കുറ്റം പറയാനും പറ്റില്ല. കാരണം കൈയ്യില്‍നിന്നും കാശിറക്കിയാല്‍ മുടക്കിയ മുതലും പലിശയും ലാഭവും തിരിച്ച് കിട്ടണം. അങ്ങിനെ വരുമ്പോളാണ് നാട്ടില്‍ കെ.എസ്.ആര്‍.ട്ടീ.സി ബസ്സുകളുടെയൊക്കെ മുന്‍പിലായിത്തന്നെ അതേ റൂട്ടില്‍ പ്രൈവറ്റ് ബസ്സുകള്‍ വരുന്നതും അത് ആള് മുഴുവന്‍ അടിച്ചുകൊണ്ട് പോകുന്നതും കേയെസ്സാര്‍ട്ടീസീ എന്നും നഷ്ടത്തിലാവുകയും ചെയ്യുന്നത്. പിന്നെ സ്വതസിദ്ധമായ സര്‍ക്കാരല്ലേ, നമ്മളെ നോക്കുക എന്നതല്ലേ സര്‍ക്കാരിന്റെ കടമ എന്നൊക്കെയുള്ള ചിന്തകള്‍ വഴി അവിടുത്തെ ജീവനക്കാരുടെ നിര്‍ലോഭമായ സഹകരണം കൂടിയാവുമ്പോള്‍ നാശം പൂര്‍ണ്ണമായി. പക്ഷേ പ്രശ്‌നം മുകളില്‍ പറഞ്ഞ സാമൂഹ്യപ്രതിബദ്ധതയാണ്. രാത്രി പത്തരയുടെ ട്രിപ്പിന് ആളില്ലെങ്കില്‍ സ്വകാര്യന്മാര്‍ ഓടില്ല. ആരുമില്ലെങ്കിലും രാത്രി പതിനൊന്നരയുടെ ട്രിപ്പ് കേയെസ്സാര്‍ട്ടീസീ ഓടിക്കും. പക്ഷേ നമ്മളോ? രാത്രി പതിനൊന്നരയുടെ കേയെസ്സാര്‍ട്ടീസീയെപ്പറ്റി മാത്രമേ നമുക്കെപ്പോഴും ആവലാതിയുള്ളൂ. ബാക്കിയുള്ള സമയത്തൊക്കെ നമ്മള്‍ സ്വകാര്യന്മാരില്‍ തന്നെ കയറും. കാരണം നല്ല സീറ്റ്, നല്ല കുഷ്യന്‍, ഭയങ്കര സ്പീഡ്, പാട്ട്...

ഈയൊരു സ്വകാര്യമനോഭാവം എങ്ങിനെയാണ് നമ്മളില്‍ ആഴത്തില്‍ പതിഞ്ഞതെന്നറിയില്ല. കോണ്‍‌സ്പിരസി തിയറിപ്രകാരം സ്വകാര്യന്മാര്‍ വന്നാലേ കാര്യം നടക്കൂ എന്നൊരു ചിന്താജീന്‍ എന്നോ ഒരു കാലത്ത് നമ്മളില്‍ കയറിപ്പറ്റിക്കാണും. അതിന്റെകൂടെത്തന്നെ സര്‍ക്കാരിനെക്കൊണ്ട് ഇതൊക്കെ എങ്ങിനെ പറ്റിക്കാന്‍ എന്നുള്ള ചിന്തയും. അതിന്റെ കൂടെ സ്വകാര്യന്മാര്‍ ലാഭം മുന്നില്‍ കണ്ട് സര്‍ക്കാരായ സര്‍ക്കാരുകളെയൊക്കെ സ്വാധീനിച്ച് എല്ലാ കേയെസ്സാര്‍ട്ടീസീ ബസ്സിന്റെയും മുന്നില്‍ തന്നെ റൂട്ട് സംഘടിപ്പിച്ചു, വേണ്ടിവന്നാല്‍ അവിടുത്തെ ഡ്രൈവറെയും കണ്ടക്ടറെയും വരെ സ്വാധീനിച്ചു... അങ്ങിനെ സ്വകാര്യന്മാരില്ലെങ്കില്‍ ഒന്നും നടക്കില്ല എന്നൊരു ചിന്താവേവ് നമ്മളിലെല്ലാവരിലും ഉറപ്പിച്ചു.

ഇതിന്റെയൊക്കെ ഒരു വകഭേദം തന്നെയല്ലേ നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും സംഭവിച്ചത്? സ്വകാര്യ മാനേജ്‌മെന്റുകള്‍ നല്ല കെട്ടിടങ്ങളും ലാബുകളും മറ്റുമായി പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ നടത്തി നാട്ടിലെ വിദ്യാഭ്യാസത്തിന്റെ കുത്തക അവര്‍ ഏറ്റെടുത്തു. ഇത്രയും കാലം ആര്‍ക്കും വലിയ പരാതിയൊന്നുമില്ലായിരുന്നു-കാരണം വിദ്യാഭ്യാസചിലവുകള്‍ സര്‍ക്കാരിലും സ്വകാര്യത്തിലും വലിയ വ്യത്യാസമില്ലായിരുന്നു. സര്‍ക്കാര്‍ കാര്യം മുറപോലെയാക്കി സ്വകാര്യ സ്കൂളുകള്‍ വെച്ചടി വെച്ചടി കയറി, സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം ചോര്‍ന്നൊലിച്ചു. സ്കൂളുകളിലെ ഡിവിഷനുകള്‍ ഫാളായി, സ്കൂള്‍ മൊത്തത്തില്‍ തന്നെ ഫാളായി. പാവപ്പെട്ട വീടുകളിലെ, അന്നന്നത്തെ അരിയുടെ കാര്യത്തിന് മറ്റെന്തിനെക്കാളും പ്രാധ്യാന്യം കൊടുക്കുന്ന വീടുകളിലെ, കുട്ടികള്‍ മാത്രം സര്‍ക്കാര്‍ സ്കൂളുകളില്‍ വന്നു. അവര്‍ അവരുടെ കാര്യം നോക്കിപ്പോയി, ടീച്ചര്‍മാര്‍ ആരുടെയും തന്നെ കാര്യം ഒട്ട് നോക്കിയുമില്ല. ഇപ്പുറത്ത് സ്വകാര്യ സ്കൂളുകള്‍ ടൈ, ഷൂ, സോക്സ്, യൂണിഫോം തുടങ്ങി എല്ലാവിധ പരിപാടികളുമായി ചിട്ടയായി ചിട്ടയായി മുന്നേറി. ഇപ്പോള്‍ അവരില്ലാതെ കാര്യങ്ങള്‍ നടക്കില്ല എന്നൊരു സ്ഥിതിവിശേഷമായി. അപ്പോള്‍ അവര്‍ സ്വല്പം അധികാരത്തോടുതന്നെ കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. അവര്‍ അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതല്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി (അതിനെ ഒരു രീതിയിലും എതിര്‍ക്കുന്നില്ല-പക്ഷേ ചിലപ്പോഴെങ്കിലും അവര്‍ സമൂഹത്തെ മറന്ന് അവരുടെ അവകാശങ്ങളെപ്പറ്റി മാത്രം ബോധവാന്മാരാവുന്നോ എന്നൊരു സംശയം).

അങ്ങിനെ സ്വകാര്യമാനേജ്‌മെന്റുകള്‍ ഇല്ലെങ്കില്‍ കേരളവിദ്യാഭ്യാസരംഗം സ്തംഭിക്കും എന്നൊരു സ്ഥിതിവിശേഷമായി എന്ന് തന്നെ തോന്നുന്നു. ഇതിങ്ങനെ പോയാല്‍ മതിയോ? അതോ ഒരു വശത്ത് സ്വകാര്യസ്കൂളുകളും മറുവശത്ത് സര്‍ക്കാര്‍ സ്കൂളുകളുമായി ആരോഗ്യകരമായ ഒരു മത്സരം വേണ്ടേ? അതല്ലേ നല്ലത്? അപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഒന്നുകൂടി ചോയ്‌സ് കിട്ടില്ലേ? ഇപ്പോള്‍ ബാലന്‍സ് എന്തായാലും ഭയങ്കരമായി സ്വകാര്യസ്കൂളുകളിലേക്ക് തിരിഞ്ഞിരിക്കുന്നു. അവര്‍ വിചാരിക്കുന്നതുപോലയേ കാര്യങ്ങള്‍ നടക്കൂ എന്നായി അവസ്ഥ.

എന്റെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ “പുനര്‍‌ജനിക്കുകയും” അവിടെ ആരോഗ്യകരമായ ഒരു പഠനരീതി നിലവില്‍ വരികയും ചെയ്താല്‍ അത് നല്ലൊരു കാര്യമാണ്. പക്ഷേ അതിനാദ്യം വേണ്ടത് “ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍” മൂവ്‌മെന്റാണ്. ആദ്യം തന്നെ സര്‍ക്കാര്‍ സ്കൂളുകള്‍ അവയുടെ വിശ്വാസ്യത വീണ്ടെടുക്കണം. അതിന് ഏറ്റവും അത്യാവശ്യം വേണ്ടത് അവിടെ പഠിക്കാനുള്ള കുട്ടികളാണ്. ഇപ്പോള്‍ പല സര്‍ക്കാര്‍ സ്കൂളുകളിലും ഡിവിഷനുകളേ ഇല്ല എന്നതാണ് അവസ്ഥ. തൊട്ടപ്പുറത്ത് അടിച്ചുപൊളിച്ച് സ്വകാര്യസ്കൂളുകള്‍ ഉള്ളപ്പോള്‍ ആരെങ്കിലും സര്‍ക്കാര്‍ സ്കൂളുകളില്‍, ഇപ്പോഴത്തെ അവസ്ഥയില്‍, കുട്ടികളെ വിടുമോ? എന്റെ ഒരു ബന്ധുവിനോട് മകനെ സര്‍ക്കാര്‍ സ്കൂളില്‍ വിട്ടുകൂടേ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിനും താത്‌പര്യമാണ്, പക്ഷേ ഉഴപ്പിയുഴപ്പിയുഴപ്പി നടക്കുന്ന ഒരുകൂട്ടം കുട്ടികള്‍ക്കിടയില്‍ എങ്ങിനെ മകനെ ഇരുത്തും എന്നാണ് അദ്ദേഹം ചോദിച്ചത്. ബിനീഷ് മാത്യു പറഞ്ഞതുപോലെ മക്കളുടെ ഭാവിയില്‍ താത്‌പര്യമുള്ള എത്ര മാതാപിതാക്കള്‍ അങ്ങിനത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കും?

അപ്പോള്‍ ഏറ്റവും അത്യാവശ്യമായി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടത് വിശ്വാസ്യതയാണ്. എങ്ങിനെ ആ വിശ്വാസ്യത കൊണ്ടുവരാം? അവിടെയാണ് നമ്മള്‍ മലയാളികളുടെ എക്കാലത്തെയും വലിയ വീക്ക്‍നെസ്സുകളില്‍ ഒന്നായ അനുകരണം എന്ന വികാരത്തെ ചൂഷണം ചെയ്യേണ്ടത്. നിലയും വിലയും ഒക്കെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാര്‍ ഏത് നാട്ടിലും കാണുമല്ലോ. സാധാരണയായി ഡോക്‍ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍... മുതലായവരൊക്കെ (ഓര്‍മ്മയില്‍ വന്ന മൂന്ന് പ്രൊഫഷണുകള്‍ പറഞ്ഞു എന്ന് മാത്രം. നില/വില ഇവയൊക്കെ ആപേക്ഷികമാണെന്നും ചെയ്യുന്ന ജോലിയും ഇവയും തമ്മില്‍ ഭയങ്കര ബന്ധമൊന്നുമില്ലെന്നുമാണ്...). എന്തായാലും അങ്ങിനത്തെ വീടുകളിലെ കുറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പോയിത്തുടങ്ങിയാലുള്ള ഗുണം അത് കണ്ട് മറ്റുള്ളവരും തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയക്കും എന്ന് മാത്രമല്ല, അവിടുത്തെ അദ്ധ്യാപകരും ഒന്നുണരും. നിലയും വിലയുമൊക്കെ ഉണ്ട് എന്ന് കരുതുന്ന ഒരു ജനവിഭാഗം കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളിലേക്കയച്ചാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് പിന്നെ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന രീതിയില്‍ ഈസിയായി ഇരിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നു. ഒരു പാവപ്പെട്ട വീട്ടിലെ അച്ഛന്‍ വന്ന് “സാറേ പിള്ളേരെയൊക്കെ ഉത്തരവാദിത്തബോധത്തോടെ പഠിപ്പിക്കണം കേട്ടോ” എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നതിനെക്കാള്‍ “നിലയും വിലയും” ഉള്ള ഒരച്ഛന്‍ വന്ന് അതേ കാര്യം പറഞ്ഞാല്‍ പലരും കേള്‍ക്കും. മനുഷ്യത്വപരമായി ആ രീതി ശരിയല്ല. പക്ഷേ നാട്ടിലെ ഒരു സ്ഥിതിവിശേഷം അതായിപ്പോയി.

അത്തരം ആള്‍ക്കാര്‍ കുട്ടികളെ സ്കൂളുകളിലേക്കയക്കുന്നതിനോടൊപ്പം തന്നെ അവര്‍ സ്കൂളുകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയും വേണം. അത്തരം വിജിലന്റായിട്ടുള്ള ഇടപെടലുകള്‍ അവിടുത്തെ അദ്ധ്യാപകരെ കുറച്ചുകൂടി ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റും എന്നാണ് തോന്നുന്നത്. അങ്ങിനെ ഒന്നൊത്തുപിടിച്ചാല്‍ തീര്‍ച്ചയായും സര്‍ക്കാര്‍ സ്കൂളുകളുടെ റിസള്‍ട്ട് ഉയരും. ഒന്നോ രണ്ടോ കൊല്ലം ആ രീതി തുടര്‍ന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങും. അദ്ധ്യാപകരെയും ഓര്‍മ്മിപ്പിക്കണം, അവരുടെ കൂടെ നിലനില്‍‌പിന്റെ പ്രശ്‌നമാണ് സര്‍ക്കാര്‍ സ്കൂളുകള്‍ നല്ല രീതിയില്‍ നടന്നുപോവുക എന്നതെന്ന്.

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഗവണ്മെന്റ് ഇത്തരം ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍ പരിപാടിക്ക് നല്ല പിന്തുണ നല്‍‌കേണ്ടതാണ്. സ്ഥലത്തെ പഞ്ചായത്തും ജനപ്രതിനിധികളുമൊക്കെ ചേര്‍ന്നുള്ള ഒരു മൂവ്‌മെന്റാവണം ഇത്. അവര്‍ മുന്നിട്ടിറങ്ങി രക്ഷിതാക്കളെ ബോധവല്‍ക്കരിക്കണം. ഇത് സ്വകാര്യസ്കൂളുകള്‍ക്ക് എതിരായുള്ള ഒരു നീക്കമാക്കി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യരുത്. അതേ സമയം സ്വകാര്യ മാനേജ്‌മെന്റുകള്‍ ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ തെറ്റായ രീതിയില്‍ ഇടപെടുന്നുണ്ടെങ്കില്‍ അത് അനുവദിക്കുകയുമരുത്. പിന്നെ ഏറ്റവും അത്യാവശ്യം വേണ്ടത് സമരങ്ങളോടുള്ള സമീപനം. സമരം നടക്കുകയാണെങ്കില്‍ അതില്‍ സോഷ്യലിസം വേണം. സര്‍ക്കാര്‍ സ്കൂള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ സ്വകാര്യ സ്കൂളുകളും പ്രവര്‍ത്തിക്കരുത്. അതിന് വിദ്യാര്‍ത്ഥിനേതാക്കന്മാര്‍ എന്തെങ്കിലും ചെയ്യണം. സര്‍ക്കാര്‍ സ്കൂളുകളില്‍ സ്ഥിരമായി ക്ലാസ്സുകള്‍ മുടങ്ങുകയും സ്വകാര്യസ്കൂളുകള്‍ എന്നും ചിട്ടയായി ക്ലാസ്സുകള്‍ നടക്കുകയും ചെയ്താല്‍ ചിട്ടയായി ഒമ്പത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് നിലവാരമുള്ള സ്കൂള്‍ എന്നൊക്കെ കരുതുന്ന മാതാപിതാക്കന്മാര്‍ പിന്നെ കുട്ടികളെ അവിടെയല്ലേ അയയ്ക്കൂ.

ഈയിടെ മനോരമയില്‍ തിരുവനന്തപുരത്തെ, ഗുണ്ടകളുടെയും കള്ളുകുടിക്കാരുടെയുമൊക്കെ വിഹാരകേന്ദ്രമായിരുന്ന ഒരു സര്‍ക്കാര്‍ സ്കൂള്‍ അവിടുത്തെ ഹെഡ്‌മിസ്‌ട്രസ്സിന്റെയും ടീച്ചര്‍മാരുടെയും മിടുക്ക് കൊണ്ട് എങ്ങിനെ നന്നാക്കിയെടുത്തു എന്നൊരു ലേഖനം വായിച്ചിരുന്നു. അവിടെ അത് നടക്കുമെങ്കില്‍ എവിടെയും നടപ്പാക്കാവുന്നതേ ഉള്ളൂ.

ഇതൊരു മനോഹരമായ നടക്കാത്ത സ്വപ്‌നമാണെന്നറിയാം. എങ്കിലും രക്ഷിതാക്കളേ, കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കൂ. ആദ്യത്തെ ഒരു കൊല്ലം അത്ര സുഗമമായിരിക്കില്ല കാര്യങ്ങള്‍. പക്ഷേ നിങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകളും സര്‍ക്കാര്‍-രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ നമുക്ക് നല്ല നല്ല സര്‍ക്കാര്‍ സ്കൂളുകളെ വാര്‍ത്തെടുക്കാം. എന്റെ വ്യക്തിപരമായ നോട്ടത്തില്‍ ഈ സര്‍ക്കാരാണ് ഇതിന് ഏറ്റവും നല്ലത്. യു.ഡി.എഫ് ഗവണ്മെന്റ് സ്വകാര്യ മാനേജ്‌മെന്റുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നു എന്നതാണ് എന്റെ ഒരു നിരീക്ഷണം (പക്ഷേ കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ പി.ജെ.ജോസഫ് കാണിച്ചത് യു.ഡി.എഫിനെ കവച്ചു വെക്കുന്ന പരിപാടികളായിരുന്നു എന്നും ഒരു ആരോപണമുണ്ട്). മാത്രവുമല്ല, മുഖ്യപാര്‍ട്ടിയിലെ ഒരാള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതും വളരെ നാളുകള്‍ക്ക് ശേഷമാണല്ലോ. ഈ സ്വാശ്രയ പ്രശ്‌നത്തിലും മറ്റും കേസ് നടത്തി വക്കീലിന് കൊടുക്കുന്ന കാശുണ്ടെങ്കില്‍ ഒരു ജില്ലയിലെയെങ്കിലും സര്‍ക്കാര്‍ സ്കൂളുകള്‍ പുനരുദ്ധരിക്കാന്‍ പറ്റും. അതുകൊണ്ട് നമ്മള്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് പറഞ്ഞിരിക്കാതെ സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടാവാന്‍ പ്രയത്നിക്കൂ. അടിസ്ഥാന വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനം. അത് തരാന്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് കഴിവുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവരെ പ്രോത്സാഹിപ്പിക്കൂ. നിലവാരം എന്ന് പറഞ്ഞാല്‍ പരിക്ഷയ്ക്ക് മാര്‍ക്ക് വാങ്ങിക്കലും രാവിലെ തൊട്ട് വൈകുന്നേരം വരെ സ്കൂളുകളില്‍ ഇരിക്കുന്നതും മാത്രമല്ല എന്ന് രക്ഷിതാക്കളും കുട്ടികളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സ് തൊട്ട് പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസത്തിനുശേഷം മാത്രമേ ഒരു കുട്ടിയുടെയും അതുവഴി സ്കൂളിന്റെയും നിലവാരം അളക്കാവൂ.

Labels: , , ,

23 Comments:

  1. At Wed Aug 01, 09:27:00 AM 2007, Blogger സൂര്യോദയം said...

    വക്കാരീ.... ഇതേ സ്വപ്നം മനസ്സില്‍ കൊണ്ട്‌ നടക്കുന്നതുകൊണ്ടാകാം താങ്കളുടെ ഈ പോസ്റ്റ്‌ എനിയ്ക്ക്‌ വളരെ ഇഷ്ടപ്പെട്ടു.

    "സേവ്‌ സ്കൂള്‍സ്‌" എന്നൊരു മൂവ്‌ മെന്റ്‌ ഗവര്‍ണ്‍മന്റ്‌ തലത്തില്‍ തുടങ്ങുകയും അത്‌ താഴെത്തട്ടിലേക്ക്‌ എത്തിക്കുകയും അത്‌ തുടര്‍ച്ചയായി ഫോളോ അപ്പ്‌ ചെയ്യുകയും ചെയ്താല്‍ വളരെ മാറ്റം ഉണ്ടാകും. കുറച്ച്‌ നാള്‍ മുന്‍പ്‌ വിദ്യാഭ്യാസമന്ത്രിയുടെ ഒരു പ്രസ്താവന കണ്ടു. 'ഗവര്‍ണ്‍മന്റ്‌ ജീവനക്കാര്‍ അവരുടെ കുട്ടികളെ ഗവര്‍ണ്‍മന്റ്‌ സ്കൂളുകളില്‍ പഠിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കുമെന്ന്'. എനിയ്ക്ക്‌ അതിനോട്‌ യോജിപ്പ്‌ തോന്നി. പക്ഷെ, അതിനുമുന്‍പ്‌ സ്കൂളുകളില്‍ വേണ്ട സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മാത്രം. പ്രധാനപ്പെട്ട ഒരു വസ്തുത എന്തെന്നാല്‍ ഗവര്‍ണ്‍മന്റ്‌ സ്കൂളുകളിലെ അദ്ധ്യാപകരോളം മികവ്‌ മറ്റ്‌ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കില്ലെന്നുള്ളതാണ്‌. പക്ഷെ, അത്‌ വേണ്ട വിധം വിനിയോഗിക്കപ്പെടുന്നുണ്ടോ, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടോ എന്നാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. തീര്‍ച്ചയായും ഇച്ഛാശക്തിയോടെയുള്ള അധികാരികളും സാമൂഹ്യബോധമുള്ള ജനവിഭാഗങ്ങളും വിചാരിച്ചാല്‍ ഈ സ്വപനം യാഥാര്‍ത്ഥ്യമാകുകതന്നെ ചെയ്യും...

    ഈയിടെ ഒരു ന്യൂസ്‌ ഫീച്ചര്‍ വായിച്ചിരുന്നു. കോഴിക്കോട്‌ M.L.A പ്രദീപ്‌ കുമാര്‍ (മുന്‍ DYFI സെക്രട്ടറി)) നാട്ടുകാരുടെ പ്രാധിനിധ്യത്തോടെ തന്റെ ഫണ്ട്‌ മുഴുവന്‍ സ്കൂള്‍ പുരോഗമനത്തിനുവേണ്ടി ചെലവഴിക്കുകയും അതിന്റെ പരിപാടികളില്‍ തീവ്രമായി ഇടപെടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്‌. ഇത്തരം സംരംഭങ്ങള്‍ എല്ലാ തലത്തിലും നടന്നാല്‍ ഉറപ്പായും മാറ്റം സംഭവിയ്ക്കും.

     
  2. At Wed Aug 01, 10:11:00 AM 2007, Blogger സു | Su said...

    ആരെങ്കിലും, സര്‍ക്കാര്‍ സ്കൂളിലാണ് മക്കള്‍ പഠിക്കുന്നത് എന്നു പറഞ്ഞാല്‍ പുച്ഛത്തോടെ നോക്കുന്ന ചിലര്‍ ഉണ്ട്. എന്തുകൊണ്ട്? നിങ്ങള്‍ക്ക് ഫീസ് കൊടുക്കാന്‍ മാത്രം വല്യ പൈസയില്ലേന്ന് അവര്‍ വിചാരിക്കുന്നുണ്ടാവും.

    പിന്നെ കുട്ടികള്‍. ടൈയും ഷൂവും കെട്ടി ടിപ്ടോപ്പില്‍, സ്കൂള്‍ ബസിലോ മറ്റു വാഹനത്തിലോ പോകുന്ന അയല്‍‌വക്കത്തെ കുട്ടികളെ കാണുമ്പോള്‍, പാവം കുട്ടികള്‍ക്കും ഒരു കൌതുകവും, തങ്ങള്‍ക്കെന്താ അങ്ങനെ പറ്റാത്തത് എന്നൊരു വിഷമവും ഉണ്ടാവും.

    മാതാപിതാക്കള്‍ക്കാണെങ്കില്‍, തങ്ങളുടെ മക്കള്‍, ഇന്റര്‍നാഷനല്‍ സ്കൂളിലാണ് പഠിക്കുന്നത് എന്നു പറയാന്‍ സാധിച്ചാല്‍ അത്രയും നന്ന് എന്ന വിചാരം. കേള്‍ക്കാറുണ്ട്, പൊങ്ങച്ചം.

    ബിനീഷിന്റെ പോസ്റ്റില്‍ ഉള്ളതുപോലെ, കാറ്റുവന്നാല്‍ മേല്‍ക്കൂര പോകുന്ന സ്കൂള്‍. എന്തുകൊണ്ട്? പല സ്വകാര്യസ്കൂളുകളിലും, ഒരുപാട് തരത്തില്‍ പണം ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളില്‍ അതുപറ്റില്ലെന്നു മാത്രമല്ല, അവിടെ ഇനി ആരെങ്കിലും സ്കൂളിന്റെ മേല്‍ക്കൂര നന്നാക്കണമെങ്കില്‍, അനുമതി കിട്ടാന്‍ നടന്ന്, കിട്ടുമ്പോഴേക്കും, അടുത്ത മഴയാവും.

    കുട്ടിയെ ചേര്‍ക്കാന്‍ പോകുമ്പോള്‍, മാതാപിതാക്കന്മാര്‍ ശ്രദ്ധിക്കും, അവിടെ എന്തൊക്കെ നല്ല കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്ന്. അതിനവരെ കുറ്റമൊന്നും പറയാന്‍ പറ്റില്ല. എന്റെ കുട്ടി എവിടെ പഠിച്ചാലും, ആവശ്യത്തിന് പഠിപ്പും വിവരവും ഉണ്ടാവും എന്നു വിചാരിക്കണം എല്ലാ മാതാപിതാക്കന്മാരും.

    വക്കാരി പറഞ്ഞതുപോലെ, സമൂഹത്തില്‍ വല്യ പഠിപ്പുള്ള ആള്‍‍ക്കാരുടെ മക്കളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ക്കട്ടെ. അവരെക്കണ്ട്, അവരോടൊപ്പം മത്സരിച്ച്, എല്ലാ കുട്ടികളും നന്നായി പഠിക്കട്ടെ.

    മിടുക്കന്മാരും മിടുക്കികളും സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പഠിച്ച് പുറത്ത് വരട്ടെ.

     
  3. At Wed Aug 01, 10:21:00 AM 2007, Anonymous Anonymous said...

    suryodhayam,
    Ee pradeep kumaralle, calicut universitiyile appointmentile (faculty) azhimathiye patti ghora ghoram prasnagikkukkayum bharanam kittiya shesham
    mindathirikkukayum cheyyunnathu.So
    ithum beach hospitalile 'music therapy'
    pole pulliyude oru media number.

    NB: pin vathililude kayariya teachers
    unionil chernna pinne azhimathi illathavum.

     
  4. At Wed Aug 01, 02:12:00 PM 2007, Anonymous Anonymous said...

    വക്കാ. നന്ദി. ഇതുപോലെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ഇനിയുമെഴുതൂ.

    സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ മികവുറ്റവരാണ്. കുറഞ്ഞ പക്ഷം, ഒരു ടെസ്റ്റ്/ മുഖാമുഖം, എങ്കിലും കഴിഞ്ഞവരാണവര്‍. ഇതിന് അപവാദങ്ങളുണ്ടാവാം. പ്രകൃതിയിലെ ഏതു പ്രതിഭാസത്തെയും പോലെ. എന്റെ പല സുഹൃത്തുക്കളും സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ജോലി കിട്ടിയപ്പോള്‍ ‘സ്വാശ്രയത്തില്‍’ നിന്ന് ഓടിപ്പോയി. ജോലിസ്ഥിരത മാത്രമല്ല, കാരണം.

    എം.ജി.സര്‍വ്വകലാശാല ഡിപാര്‍ട്‌മെന്റിലെ ഒരു അദ്ധ്യാപകന്റെ മകന്‍, ഒരു സര്‍ക്കാര്‍ സ്കൂളിലാണ് പഠിക്കുന്നത്. കുട്ടിയുടെ അമ്മ പഠിച്ചത്, മേരി റോയിയുടെ പ്രശസ്തമായ പള്ളിക്കൂടത്തിലും. ഇങ്ങനെ ചിലരും നമുക്കിടയിലുണ്ട്.

     
  5. At Wed Aug 01, 03:54:00 PM 2007, Blogger സാജന്‍| SAJAN said...

    വക്കാരിജി, ആത്മാര്‍ത്ഥയോടെ എഴുതിയ ഒരു ലേഖനം അതാണ് എനിക്ക് ഒറ്റ നോട്ടത്തില്‍ തോന്നിയത്,
    പക്ഷേ അത്രയെളുപ്പം നാമൊക്കെ കരുതുന്നത് പോലെ ഒരു ഉദ്ധാരണം നമ്മുടെ സര്‍ക്കാര്‍ മാനേജ്മെന്റിലുണ്ടാവില്ല ഈ സ്കൂള്‍ എന്ന ഒറ്റ വിഷയം അല്ല ഞാന്‍ പ്രതിപാദിക്കുന്നത്..സാധാരണ ഗതിയില്‍ സമൂഹത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ആദ്യം പ്രതിഫലിക്കുന്നത് ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും ആണെന്ന് മാത്രം , ഗവണ്മെന്റിന്റെ പിടിപ്പ് കേട് ആദ്യം വെളിവാക്കുന്ന രണ്ട് മേഖലകളാണിവ.(കേരളത്തിലെ മാത്രം കാര്യമല്ല ഇത്),

    ഒന്നോ രണ്ടോ കുടുംബത്തിലെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികളെ വിട്ടത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാനാവുന്നതും അല്ല, ഒരു സ്കൂളിലും പോകാതെ ചില കുട്ടികള്‍ ഉയര്‍ന്നമാര്‍ക്കുകള്‍ പബ്ലിക് പരീക്ഷകളില്‍ വാങ്ങാറുണ്ടല്ലൊ!


    അപ്പൊ എന്റെ അഭിപ്രായത്തില്‍ ഇതിനൊരു പരിഹാരം വളരെ പെട്ടെന്നുണ്ടാവില്ല , കേവലം ഉപരിപ്ലവമായ ചില നടപടികള്‍ കൊണ്ട് തല്‍ക്കാലം ചില സ്കൂളുകളില്‍ മാത്രം എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്നല്ലാതെ നമ്മുടെ സര്‍ക്കാര്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ രക്ഷപ്പെടാന്‍ ഒരു വഴിയും ഇപ്പോള്‍ കാണുന്നില്ല,
    ഇനിയെന്തെങ്കിലും വേണമെങ്കില്‍ സമൂല രീതിയിലുള്ള ഒരു മാറ്റം നമ്മുടെ നാടിനത്യാവശ്യം ആണ്
    സ്വകാര്യ മാനേജ്മെന്റിനോട് പിടിച്ചു നില്‍ക്കണമെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍
    സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ സമൂലം ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു.

    ഭരണാധികാരികളുടെ ദീര്‍ഘദര്‍ശനമില്ലായ്മ, തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചങ്കൂറ്റമില്ലായ്മ, സ്വജന പക്ഷപാതം, സാമ്പത്തിക അഴിമതി, ബാഹ്യശക്തികളുടെ ഇടപെടല്‍ (സര്‍ക്കാരിലെ ഗ്രൂപ്പ് കളികള്‍, കോടതി ഇടപെടലുകള്‍ മുഖാന്തരം ചെയ്യുന്നത് നീതിയാണെങ്കില്‍ തന്നെയും ആവശ്യമില്ലാത്ത സമയദൈര്‍ഘ്യം, എല്ലാ കാര്യത്തിനും തടസ്സമുണ്ടാക്കുന്ന പ്രതിപക്ഷം തുടങ്ങിയവ ഇതില്‍ പെടും), സാമ്പത്തിക ഞെരുക്കം, ജോലി ചെയ്യുന്നവരുടെ മനോഭാവം തുടങ്ങി ഏറെ വസ്തുതകള്‍ സര്‍ക്കാര്‍ മാനേജ്മെന്റുകളുടെ ഇന്നത്തെ ഈ അവസ്ഥക്ക് കാരണമാണ് ഇവ ചുവടോടെ മാറാതെ, നമ്മുടെ പൊതു മേഖല സ്ഥാപനങ്ങള്‍ രക്ഷപ്പെടില്ല.
    ഞാന്‍ കണ്ടിട്ടുള്ള വിദേശ രാജ്യങ്ങളില്‍ പൊതു മേഖലയും സ്വകാര്യ മാനേജ്മെന്റുകളും മത്സരിച്ചാണ് പൊതു ജന സേവനം നടത്തുന്നത്, അതില്‍ എപ്പോഴും വിജയിക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളായിരിക്കും, പല വിദേശ രാജ്യങ്ങളിലും പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം നമ്മെ പിടിച്ചിരുത്തും ( പോലീസ് സ്റ്റേഷനില്‍ മുതല്‍ റ്റാക്സ് ഓഫീസില്‍ വരെ ) വിദേശ രാജ്യങ്ങളിലെ കാര്യങ്ങള്‍ എഴുതാനാണെങ്കില്‍ ഒരു പോസ്റ്റ് മതിയാവില്ല,

    ഒരു ഉദാഹരണം എഴുതാം യു കെയില്‍ ജോബ് സെന്റര്‍ എന്ന ഒരു പ്രസ്ഥാനം ഉണ്ട് നമ്മുടെ എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് തന്നെയാണിത്, യു കെയില്‍ ജോലി ചെയ്യണമെങ്കില്‍ അവിടെ നാം പേര് രെജിസ്റ്റര്‍ ചെയ്ത് അവര്‍ തരുന്ന കാര്‍ഡ് വാങ്ങണം എവിടെ ജോയിന്‍ ചെയ്യണമെങ്കിലും ഈ കാര്‍ഡ് അവരെ കാണിക്കണം നമ്മുടെ റ്റാക്സ് കോണ്ട്രിബ്യൂഷനും പെന്‍ഷനുള്ള കോണ്ട്രിബ്യൂഷനും ഒക്കെ അതു വഴിയാണ് നിയന്ത്രിക്കുന്നത്.

    ആദ്യം അവിടെ കാല്‍ കുത്തുന്ന ഏതൊരു വിദേശിയും താരതമ്യേന ആദ്യം സമീപിക്കേണ്ട സര്‍ക്കാര്‍ ഓഫീസ് അതായിരിക്കും, അങ്ങനെ എനിക്കും അവിടെ പോകേണ്ട ആവശ്യമുണ്ടായി, ഡയറക്റ്ററി നോക്കി നമ്പര്‍ കണ്ടു പിടിച്ച് വിളിച്ചു, ഒരേ ഒരു റിങ്ങ് അതിനു ശേഷം ഫോണ്‍ ഓട്ടോമേറ്റഡ് ഇന്റെറാക്ടീവ് സര്‍വീസിലേക്ക് പോയി, ഒന്നു രണ്ട് മിനിട്ടിനുള്ളില്‍ ഞാന്‍ പലപല നമ്പരുകള്‍ മാറി മാറി കുത്തിയപ്പോള്‍ ഒരു ഓഫീസറെ ലൈനില്‍ കിട്ടി, ക്ഷമയോടെ ഭവ്യതയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു, എനിക്ക് ഒരാഴ്ച കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് അപ്പോയിന്മെന്റ് തന്നു,( അതും എന്റെ സൌകര്യാര്‍ത്ഥം)

    രണ്ട് ദിവസ്ത്തിനുള്ളില്‍ വീട്ടില്‍ ഒരു എന്‍‌വലപ്പ് വന്നു പോകേണ്ടുന്ന ഓഫീസിന്റെ അഡ്രസ്സ്, മാ‍പ്പ്, മോഡ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍, കാറില്‍ വന്നാല്‍ പാര്‍ക് ചെയ്യേണ്ട സ്ഥലം, കാണേണ്ട ഓഫീസര്‍, കൊണ്ടു വരേണ്ട ഡോക്യുമെന്റ്സ് തുടങ്ങി സകലവിധ ഡീറ്റയിത്സും ആ കവറിലുണ്ടായിരുന്നു, ഞാന്‍ അന്നത്തെ ദിവസം അതി രാവിലെ കുളിച്ചൊരുങ്ങി (ആദ്യമായി അവിടെഒരു ഓഫീസില്‍ പോവുന്നതിന്റെ ചെറിയ ഭയമൊക്കെയുണ്ടായിരുന്നു) ബസിലൊക്കെ കയറി ആ ഓഫീസില്‍ എത്തി വിശദമായ മാപ്പും മറ്റ് വിശദീകരണങ്ങളും ഉണ്ടായിരുന്നതിനാല്‍ ആരോടും ചോദിക്കേണ്ട ആവശ്യമുണ്ടായില്ല (ചോദിക്കാന്‍ റോഡില്‍ കാല്‍‌നടയാത്രക്കാരെ കാണാനും ബുദ്ധിമുട്ടാണ്) അവിടെ എത്തി,

    ആ ഓഫീസിന്റെ മുമ്പിലുള്ള റിസപ്ഷനില്‍ എത്തി വന്ന വിവരം അറിയിച്ചു, വെയ്റ്റ് ചയ്യാന്‍ പറഞ്ഞിട്ട് അകത്ത് ഇന്‍ഫോം ചെയ്തു, ഒരു 2 മിനിട്ടിനുള്ളില്‍ ആ ഓഫീസര്‍ വന്നു ഗുഡ് മോണീങ്ങ് പറഞ്ഞു യാത്ര എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചു ഓഫീസ് കണ്ടുപിടിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ എന്നൊക്കെ ചോദിച്ചു എന്നിട്ട് 5 മിനിട്ട് വെയ്റ്റ് ചെയ്യാമോ എന്നും ചോദിച്ചു, ഹ ഹ ഞാന്‍ കരുതി അങ്ങേര്‍ക്കാള് മാറിപ്പോയെന്ന് ഞാന്‍ പരിചയപ്പെടുത്തി അപ്പൊ അങ്ങേര് പറഞ്ഞു അതെ എനിക്കറിയാം ഞാന്‍ കാത്തിരിക്കുകയായിരുന്നു. (എന്തൊരു മര്യാദ) ഒരു 5 മിനിട്ട് കഴിയുമ്പോഴെക്കും ഞാന്‍ ഫ്രീ ആവും അപ്പോള്‍ നമുക്ക് സംസാരിക്കാം ഞാന്‍ ഹാപ്പിയായി ഓക്കെ പറഞ്ഞു, കറക്ട് 4 മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെ അകത്തു വിളിച്ചു വെയിറ്റ് ചെയ്യേണ്ടി വന്നതിനു ക്ഷമിക്കണം എന്നു പറഞ്ഞു എന്റെ മുമ്പിലുണ്ടായിരുന്ന ആളിന്റെ ഏതോ ഡീറ്റയിത്സ് മാറിപ്പോയിരുന്നു അതിനാല്‍ കുറച്ച് സമയം കൂടുതല്‍ എടുക്കേണ്ടി വന്നു അതാണ് താമസിച്ചതെന്ന് പറഞ്ഞു..


    തുടര്‍ന്ന് ഒരു കുഞ്ഞു ഇന്റെര്‍വ്യൂ, അതെല്ലാം തന്നെ കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തു തുടര്‍ന്ന് പാസ്സ്പോര്‍ട്ടിന്റെ കോപ്പി അദ്ദേഹം തന്നെ പോയി എടുത്തു എല്ലാം അറ്റാച്ച് ചെയ്ത് ഫയല്‍ ചെയ്തു , എന്നോട് പൊയ്ക്കോളൂ ഒരാഴ്ചക്കുള്ളില്‍ കാര്‍ഡ് വീട്ടില്‍ വരുമെന്ന് പറഞ്ഞ്. നാലാമത്തെ ദിവസം രാവിലെ പോസ്റ്റില്‍ കാര്‍ഡ് വീട്ടില്‍..
    ഇത് ഒരു ഒറ്റപ്പെട്ട സംഭവമെന്ന് കരുതാന്‍ വരട്ടെ, തുടര്‍ന്ന് എനിക്ക് കയറേണ്ടി വന്ന ഏതൊരു ഗവണ്മെന്റ് ഓഫീസിലും ഇങ്ങനെ തന്നെ ആയിരുന്നു ഓഫീസേഴ്സിന്റെ പെരുമാറ്റം. ഇനി നമുക്ക് നാട്ടിലെ ഒരു ഓഫീസിലേക്ക് വരാം അവിടെ എന്തായിരിക്കും സ്ഥിതി, ഒരു സര്‍ട്ടിഫിക്കേറ്റിനു നാം എത്ര ദിവസം നടക്കണം എത്ര രൂപ കൈക്കൂലി കൊടുക്കണം ആരുടെ ഒക്കെ കാലു പിടിക്കണം ആരെക്കൊണ്ടൊക്കെ റെക്കമന്റ് ചെയ്യിക്കണം നമുക്കറിയാമല്ലൊ അതിനാല്‍ വിശദീകരിക്കുന്നില്ല.. നാം സമസ്ത മേഖലയിലും അനുഭവിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ്.
    അതെങ്ങെനെ മാറാന്‍?

    അപ്പൊ ഞാന്‍ പറഞ്ഞു വന്നത് സമൂഹത്തിലുള്ള ഈ അപചയങ്ങളൊക്കെ അങ്ങനെ തന്നെ നിലനില്‍ക്കട്ടെ സര്‍ക്കാര്‍ സ്കൂള്‍ മാത്രം നന്നാവട്ടെ എന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കില്‍ അത് വൃഥാവാണ്.. ആദ്യം ഞാന്‍ മുന്നമേ വിവക്ഷിച്ച മൂലകാരണങ്ങള്‍ മാറട്ടെ, അതോടോപ്പം സ്കൂളുകളും നന്നാവും.

    ഇന്നത്തെ വ്യവസ്ഥിതിയില്‍ സ്വകാര്യ മാനേജ്മെന്റ് എന്തെങ്കിലും അധികം തന്നാല്‍ നൂറുവട്ടം അഫോഡ് ചെയ്യാന്‍ കഴിവുള്ള 90% ആളുകളും പ്രൈവറ്റ് മാനേജ്മെന്റിലെ കുട്ടികളെ അയക്കൂ . കുഞ്ഞുങ്ങളുടെ ഭാവി എടുത്താരും ഗാമ്പ്ലിങ്ങ് ചെയ്യാറില്ല, ഈ വിഷയത്തെപറ്റിയെങ്കിലും ഒരു ക്രിയത്മകമായ ചര്‍ച്ച ആവശ്യമാണെന്ന് എനിക്ക് തോന്നിയതിനാല്‍ ഇത്രയും ഞാന്‍ എഴുതിപോയതാണ് വക്കാരിജി മാപ്പാക്കണം:)

     
  6. At Wed Aug 01, 04:33:00 PM 2007, Blogger കെ said...

    പഴയൊരു സംഭവമാണ് വക്കാരിയുടെയും പിന്നീട് ബിനീഷിന്റെയും പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. 1986ലാണെന്നു തോന്നുന്നു.

    തിരുവനന്തപുരത്തെ കാര്‍മല്‍ സ്ക്കൂളാണ് വേദി. ഒമ്പതാം ക്ലാസുകാരിയായ വന്ദന എന്ന കുട്ടിയുടെ അമ്മ രമണി മേനോന്‍ ആത്മഹത്യ ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങാനാവില്ലെന്ന് വിധിയെഴുതി മകളെ ഒമ്പതില്‍ തോല്‍പിച്ചതില്‍ മനംനൊന്താണ് ആ അമ്മ ജീവനൊടുക്കിയത്. അക്കാലത്ത് വളരെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണത്.

    നൂറു മേനി വിളവിന്റെ പരസ്യവുമായി പത്രങ്ങളില്‍ ഞെളിയുന്ന പല മാനേജ് മെന്റ് സ്ക്കൂളുകളുടെയും ഉളളില്‍ പീഡനങ്ങളുടെയും അസ്വസ്ഥതളുടെയും വലിയ കഥകളുണ്ട്. രാവിലെ ഒമ്പതരയ്ക്ക് അടയ്ക്കുന്ന വലിയ ഗേറ്റിനകത്ത് ഈച്ചയെപ്പോലും കയറാനനുവദിക്കാതെ കുട്ടികളെ പട്ടാളച്ചിട്ട പഠിപ്പിച്ച് വളര്‍ത്തുന്നവര്‍. പ്രശസ്തമായ സ്ക്കൂളില്‍ പഠിപ്പിക്കുക എന്ന രക്ഷിതാവിന്റെ മോഹത്തിന് ബലിയാടാവുന്നത് കുട്ടികളാണ് പലപ്പോഴും.

    തിരുവനന്തപുരത്തെ ഏറ്റവും മികച്ച സ്ക്കൂളുകളാണ് ഗവ. മോഡല്‍ സ്ക്കൂളും കോട്ടണ്‍ ഹില്‍ ഗേള്‍സ് സ്ക്കൂളും. സര്‍ക്കാര്‍ സ്ക്കൂളുകളാണിവ. പരീക്ഷയില്‍ മികച്ച വിജയം നേടുന്നുമുണ്ട്. മാതൃക വേണമെങ്കില്‍ എത്രവേണേലും നിരത്താം.‍

    ഇനി മാനേജ് മെന്റ് സ്ക്കൂളിലെ പഠന നിലവാരത്തിന്റെ കാര്യമൊന്നും പറയേണ്ട. ഐഎസ് പരീക്ഷകളിലൊക്കെ മാനേജ്മെന്റ് സ്ക്കൂളില്‍ പഠിക്കുന്ന മിടുക്കന്മാര്‍ വര്‍ഷാവര്‍ഷം ജയിക്കുന്നതിന്റെ കണക്ക് നമുക്കറിയാമല്ലോ.

    മിക്കവാറും എല്ലാ സ്ക്കൂളുകളിലും ഇപ്പോള്‍ കെട്ടിടങ്ങളുണ്ട്. ഡിപിഇപിയുടെയും സര്‍വശിക്ഷാ അഭിയാന്റെയും ഭാഗമായി പണികഴിപ്പിക്കപ്പെട്ട മികച്ച കെട്ടിടങ്ങള്‍.

    ലാബുകള്‍. എംഎല്‍എ ഫണ്ടില്‍ നിന്നും എല്‍പി സ്ക്കൂളിനടക്കം പത്തോളം കമ്പ്യൂട്ടറുകള്‍. പഠിപ്പിക്കാനാളെ നിയമിക്കുന്നത് പിടിഎ. ശംബളം കൊടുക്കുന്നവരും അവര്‍ തന്നെ.

    പിന്നെ കേരളത്തിലെവിടെയാണ്
    ഒരു കാറ്റ് വന്നാല്‍ പറന്നു പോകുന്ന മേല്കൂര ഉള്ള, മഴ വന്നാല്‍ ഇടിഞ്ഞു വീഴുന്ന, നല്ലൊരു ടോയിലേറ്റ് ഇല്ലാത്ത, ഒരു അധ്യാപകന് തന്നെ മൂന്നും നാലും വിഷയങ്ങള്‍ എടുക്കുന്ന, ഇഴ ജന്തുക്കളും , സാമൂഹ്യ വിരുദ്ധന്മാരും കയറി ഇറങ്ങുന്ന, സ്കൂളിലെനെക്കാള്‍ കൂടുതല് ട്യൂഷന് കൂടുതല് പ്രാധാന്യം നല്കുന്ന അധ്യാപകര്‍ ഉള്ള, എന്തിനേരെ പറയുന്നു, വളരെ പരിതാപകാരം ആയ അവസ്ഥകളില്‍ ഉള്ള ഗവണ്മെന്റ് സ്ക്കൂളുകള്‍ ഉളളതെന്ന് അറിയില്ല. ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ക്കൂളുകള്‍ പോലും മികച്ച സൗകര്യങ്ങള്‍ കരസ്ഥമാക്കി വരുന്നു.

    ഇ ടി മുഹമ്മദ് ബഷീറിന്റെ കാലത്ത് ഡിപിഇപി വഴി ധാരാളം കെട്ടിടങ്ങള്‍ സ്ക്കൂളുകളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരളം കണ്ട നല്ല വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇ ടി.

    സ്വന്തം നിഗമനങ്ങള്‍ ശാശ്വത സത്യങ്ങളാണെന്ന മട്ടില്‍ അവതരിപ്പിച്ചതാണ് വക്കാരി സൂചിപ്പിച്ച ബ്ലോഗ്. അച്ചന്‍മാരുടെ വിമോചന സമരത്തെ അനുകൂലിക്കാന്‍ ടി വി രാജേഷിന്റെ പ്രസംഗമൊക്കെ വച്ച് ഒരുതരം മൈതാനപ്രസംഗത്തിന്റെ ശൈലിയിലാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതും.

    സ്വന്തം ചുറ്റുവട്ടത്തുളള നാലു സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പോയി നോക്കിയിട്ട് പോസ്റ്റെഴുതിയിരുന്നെങ്കില്‍ കാറ്റടിച്ചാല്‍ പറന്നുപോകുന്ന മേല്‍ക്കൂരയുളള സര്‍ക്കാര്‍ സ്ക്കൂളെന്നും അവിടെ ഇഴജന്തുക്കളും സാമൂഹിക വിരുദ്ധരും കയറിയിറങ്ങുന്നുവെന്നുമൊന്നും അദ്ദേഹം എഴുതുമായിരുന്നില്ല.

    സര്‍ക്കാര്‍ സ്ക്കൂളുകളിലെ നിലവാരം അനുദിനം മോശപ്പെടുന്നു എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. പിഎസ് സി പരീക്ഷയെഴുതി ജോലി നേടുന്നവര്‍ക്ക് പഠിപ്പിക്കാന്‍ വയ്യെങ്കില്‍ സമൂഹം ആ പ്രശ്നത്തില്‍ കാര്യമായി ഇടപെടുക തന്നെ വേണം.

    അത്തരം ഇടപെടലുകള്‍ നടത്താന്‍ ഇപ്പോള്‍ രക്ഷിതാക്കള്‍ പലേടത്തും മുന്നോട്ടു വരുന്നുണ്ട്. എത്രയോ സ്ക്കൂളുകളില്‍ എസ്എസ്എല്‍സി പരീക്ഷയടുക്കുമ്പോള്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അധ്യാപകര്‍ സ്പെഷ്യല്‍ ക്ലാസെടുക്കുന്നുണ്ട്. രാത്രി കട്ടന്‍ചായയും കപ്പപുഴുങ്ങിയതും ഉണ്ടാക്കി നല്‍കാന്‍ പിടിഎ സമതിയും.

    മാതൃസംഗമങ്ങളും ക്ലാസ് പിടിഎകളുമൊക്കെ ഉഷാറാവുന്നതോടെ സര്‍ക്കാര്‍ സ്ക്കൂളുകള്‍ മെച്ചപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടിയെ സൃഷ്ടിച്ച് അധ്യാപകനെ ഏല്‍പ്പിച്ചാല്‍ തന്റെ ജോലി തീര്‍ന്നെന്നു കരുതി ഒരുതലമുറയിലെ രക്ഷിതാക്കള്‍ക്ക് പൊതുവിദ്യാലയങ്ങളെ നശിപ്പിച്ചതില്‍ പങ്കുണ്ട്. എന്നാല്‍ കാലം മാറിയിരിക്കുന്നു.

    പണ്ട് പിടിഎ വിളിച്ചാല്‍ സ്ക്കൂളിലെത്തുന്ന രക്ഷിതാക്കളുടെ എണ്ണം തുലോം കുറവായിരുന്നു. ഇന്ന് ക്ലാസ് പിടിഎയ്ക്ക് രക്ഷിതാവ് എത്തിയില്ലെങ്കില്‍ കുട്ടി അവരെ വീട്ടില്‍ നിന്നും പുറത്താക്കും എന്നതാണ് അവസ്ഥ.

    കുറ്റങ്ങളും കുറവുകളും ഏറെയുണ്ട് പൊതുവിദ്യാലയങ്ങള്‍ക്ക്. എന്നാല്‍ അവയെ അടച്ചാക്ഷേപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് വ്യക്തമായ ലക്ഷ്യവുമുണ്ടെന്ന് കാണാതിരുന്നുകൂട.

    തലസ്ഥാനത്തെ ഒരു സ്വകാര്യവിദ്യാലയത്തില്‍ എത്രരൂപ ഡൊണേഷന്‍ കൊടുത്താലാണ് അഡ്മിഷന്‍ കിട്ടുക എന്ന് പറയേണ്ടല്ലോ. കല്യാണം തീരുമാനിക്കുമ്പോഴേ സീറ്റു ബുക്കു ചെയ്തിടുകയാണ് പലരും.

    ആര്‍ക്കാണ് കഴിയുക ഇത്രയും തുക മുടക്കി കുട്ടികളെ പഠിപ്പിക്കാന്‍. നാടൊട്ടുക്ക് വളരുന്നുണ്ട് പബ്ലിക് ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍. അവിടെയൊക്കെ നിറയാന്‍ കുട്ടികള്‍ വേണ്ടേ. പൊതുവിദ്യാലയങ്ങള്‍ തകര്‍ത്തല്ലാതെ ആ ലക്ഷ്യം നടക്കുമോ?

    സ്ക്കൂളുകളിലെ പരിശോധനയും മറ്റും കാര്യക്ഷമമായതോടെ അധ്യാപകരുടെ മനോഭാവത്തില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഡിവിഷന്‍ ഫോള്‍ വന്നാല്‍ ജോലി പോകുമെന്ന ബോധം വന്നതോടെയാണ് ആ മാറ്റം സാധ്യമായത്.

    ഇല്ലാത്ത ഡിവിഷന്‍ എഴുതിയുണ്ടാക്കി അധ്യാപകരെ നിയമിച്ച് സര്‍ക്കാരിനെ പറ്റിക്കുന്ന എയിഡഡ് മാനേജ്മെന്റ് സ്ക്കൂളുകള്‍ എത്രയോ ഉണ്ട്.

    ഈയടുത്ത് കൊല്ലം ജില്ലയിലെ ഒരു സ്ക്കൂളില്‍ ഡിഇഒയുടെ സൂപ്പര്‍ ചെക്ക് നടത്തിയപ്പോള്‍ എട്ട് ഡിവിഷനുകളാണ് ഇല്ലാതായത്. നാല് അധ്യാപകരുടെ ജോലി പോയി. ഓരോരുത്തരും കൊടുത്തത് ആറു മുതല്‍ എട്ടു ലക്ഷം രൂപ വരെ.

    അതായത് വെറുതെ കുട്ടികളുടെ പേരെഴുതി വച്ച് ഡിവിഷന്‍ വര്‍ദ്ധിപ്പിച്ച് പോസ്റ്റുണ്ടാക്കി കച്ചവടം ചെയ്യുകയാണ് മാനേജ്മെന്റുകള്‍. ശംബളം കൊടുക്കുന്നതോ സര്‍ക്കാരും.

    പഞ്ചായത്തോ ഏതെങ്കിലും സമിതിയോ കൃത്യമായി ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിനെ എങ്ങനെ ഇവര്‍ക്ക് അനുകൂലിക്കാന്‍ കഴിയും? പുതിയ സ്ക്കൂള്‍ അനുവദിക്കണമെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സാംങ്ഷന്‍ വേണമെന്നാണ് പുതിയ ചട്ടം. അതിനെതിരെ കൂടിയാണ് വിമോചന സമരാഹ്വാനം.

    എഴുതാനാണെങ്കില്‍ ഏറെയുണ്ട് വക്കാരീ. ഇത്രയും നീട്ടിയതു തന്നെ ശരിയായില്ലെന്നൊരു തോന്നല്‍.. ഏതായാലും ഈ മട്ടിലുളള ചിന്തകളുമായി താങ്കള്‍ തുടര്‍ന്നും എഴുതുക. ചര്‍ച്ചകള്‍ നടക്കട്ടെ. അതിനു ഫലവും ഉണ്ടാകട്ടെ.

     
  7. At Thu Aug 02, 05:07:00 AM 2007, Blogger myexperimentsandme said...

    സൂര്യോദയംസ്, സൂ, അനോണി, ഗീത, സാജന്‍, മാരീചന്‍ എല്ലാവര്‍ക്കും നന്ദി. വളരെ നല്ല കുറെ പോയിന്റുകള്‍ നിങ്ങളുടെ കമന്റുകളില്‍ നിന്ന് കിട്ടി. അതെല്ലാം ചേര്‍ത്ത് ഒരു മറുപോസ്റ്റ് ഇടാനുള്ള ഊര്‍ജ്ജം കിട്ടാന്‍ ദിവസവും രാവിലെയും വൈകുന്നേരവും കോം‌പ്ലാനില്‍ ഹോര്‍ലിക്‍സ് (കൊല്ലത്താണെങ്കില്‍ ഹാര്‍ലിക്സ്) കലക്കി കുടിക്കാന്‍ ഒരു പ്ലാനിടുന്നുണ്ട് :)

     
  8. At Thu Aug 02, 05:13:00 AM 2007, Blogger myexperimentsandme said...

    സാജന്‍, മാരീചന്‍, ഒട്ടും നീണ്ടിട്ടില്ല. നിങ്ങളുടെ കമന്റുകള്‍ നിങ്ങള്‍ പോസ്റ്റുകളായി ഇട്ടാല്‍ അതുമടിപൊളി. നമുക്കൊരു സേവ് സര്‍ക്കാര്‍ സ്കൂള്‍ മൂവ്മെന്റ് തുടങ്ങണം. സാജാ, സ്കൂളുകള്‍ എന്നത് രക്ഷകര്‍ത്താക്കളുടെയൊക്കെ ഇടപെടലുകള്‍ വഴി നന്നാക്കാന്‍ പറ്റുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് പലയിടത്തും (മാരീചന്‍ പറഞ്ഞതും മനോരമ വാര്‍ത്തയുമൊക്കെ ഉദാഹരണം). മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യത്യാസമുണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക്. മാത്രവുമല്ല ഒരു ലോങ്ങ് ടേം ഇഫക്റ്റുമായിരിക്കും അത്തരം ഇടപെടലുകള്‍ക്ക്.

    സര്‍ക്കാരിന്റെ മൊത്തത്തിലുള്ള സമീപനം മാറുക എന്നത് വളരെ നല്ല കാര്യം. അതോടൊപ്പം തന്നെ ഒരറ്റത്തുനിന്ന് നമ്മുടേതായ രീതിയിലും തുടങ്ങാം. സ്കൂളുകള്‍ അതിന് പറ്റിയ ഒരു സംവിധാനമാണെന്നാണ് എന്റെ തോന്നല്‍. നമുക്കെല്ലാവര്‍ക്കും കൂടി ഒരു സേവ് സര്‍ക്കാര്‍ സ്കൂള്‍ മൂവ്‌മെന്റ് തുടങ്ങാം :)

     
  9. At Thu Aug 02, 02:33:00 PM 2007, Blogger കെ said...

    ആ ആശയം നന്ന്. ആ ലക്ഷ്യവുമായി ഒരു ബ്ലോഗ് തന്നെ തുടങ്ങാവുന്നതാണെന്ന് തോന്നുന്നു. സ്ക്കൂളുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍,അവ എത്ര ചെറുതാണെങ്കിലും ശേഖരിച്ച് ആ ബ്ലോഗില്‍ ഇടാം. പ്രചോദനം തരുന്ന പത്രവാര്‍ത്തകളോ വാരികകളിലെ ലേഖനങ്ങളോ ഒക്കെയാകാം. സര്‍ക്കാര്‍ സ്ക്കൂളുകളില്‍ മാത്രമല്ല എയിഡഡ് സ്ക്കൂളുകളിലും മികച്ച അധ്യാപകരുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളുമാകാം.

    നല്ല പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കും സമൂഹത്തിനും പ്രയോജനമുളള എന്തും, ബ്ലോഗിലെത്തിക്കാം. നല്ലത് മാനേജ് മെന്റുകള്‍ ചെയ്താലും നമുക്ക് അംഗീകരിക്കാം. അര്‍ത്ഥമില്ലാത്ത വിരോധം അവരോടും വേണ്ട...

    എന്തു പറയുന്നു....?

    ഈ പോസ്റ്റിനു കമെന്റുകളെഴുതിയ സൂ, സാജന്‍, ഗീത എന്നിവരും സഹകരിക്കുമെന്ന് കരുതുന്നു. താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ ഒരു അധ്യാപകന്റെ കമന്റു കണ്ടു. അദ്ദേഹത്തിനും താല്‍പര്യം ഉണ്ടാകുമല്ലോ?

     
  10. At Thu Aug 02, 02:47:00 PM 2007, Blogger കിരണ്‍ തോമസ് തോമ്പില്‍ said...

    വക്കാരി മറ്റ്‌ ചില കോപ്പോപാസ പ്രശ്നങ്ങളില്‍ പെട്ട്‌ പോയതിനാല്‍ കമന്റിടാന്‍ പറ്റിയില്ല.

    ഇനി എന്റെ അഭിപ്രായം പറയാം. എന്തുകൊണ്ട്‌ മധ്യവര്‍ഗ്ഗവും അതില്‍ താഴെയുള്ളവര്‍പ്പോലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ചു എന്നത്‌ വിശദമായി പഠിച്ചാല്‍ ഇഗ്ലീഷ്‌ മീഡിയത്തോടുള്ള മാതാപിതാക്കളുടെയും സമൂഹത്തിന്റെയും താത്പര്യത്തെത്തുടര്‍ന്നാണ്‌. അച്ചടക്കവും കോട്ടും സൂട്ടുമൊക്കെ പിന്നീട്‌ വരുന്ന കാര്യമാണ്‌. മിക്ക അണ്‍ എയ്‌ഡഡ്‌ വിദ്യലയങ്ങളും ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിപ്പിക്കുമോള്‍ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളും മലയാളം മീഡിയത്തിലാണ്‌. അവിടെ തന്റെ കുട്ടി പഠിച്ചാല്‍ നഷ്ടപ്പെടാന്‍ പോകുന്ന ഭാവിയേക്കുറിച്ച്‌ ഉല്‍ക്കണ്ഠാകുലാരാണ്‌ മാതപിതക്കള്‍. നാളെ വിടേശത്ത്‌ ഒരു ജോലി പ്രതീക്ഷിക്കുന്നവര്‍ മലയാളം വിദ്യാലയത്തില്‍ പഠിച്ച്‌ ഭാവി കളയുമോ?

     
  11. At Thu Aug 02, 02:58:00 PM 2007, Blogger myexperimentsandme said...

    മാരീചന്‍. നമുക്ക് ഗൌരവമായി ആലോചിക്കാവുന്ന ഒരു വിഷയമാണ്. പക്ഷേ എന്തെങ്കിലും സ്ഥിരമായി കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റണം. വെറുതെ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ മറ്റ് പലതും പോലെ ഇല്ലാതായാല്‍ അത് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള, അപകടകരമാം‌വണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന, താത്പര്യത്തെ ഒന്നുകൂടി കുറയ്ക്കുമോ എന്നുള്ള പേടിയാണ് പ്രശ്‌നം. എന്തായാലും ഒരു കൈ നോക്കാം.

    കിരണ്‍. ഇംഗ്ലീഷ് മീഡിയത്തിലെ ഇംഗ്ലീഷാണോ മലയാളം മീഡിയത്തിലെ ഇംഗ്ലീഷാണോ കുട്ടികള്‍ക്ക് ആത്യന്തികമായി നല്ലത് എന്നത് ഇപ്പോഴും ഒരു ചര്‍ച്ചാ വിഷയമാണ്. പക്ഷേ ഇപ്പോള്‍ നമുക്ക് വേണ്ടത് കുറച്ച് ചടുലപടുലമായ ആക്ഷന്‍ പ്ലാനുകളാണ്. കിരണ്‍ പറഞ്ഞതുപോലെ മീഡിയമാണ് ഒരു കാരണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം തുടങ്ങുക. അതിന് സര്‍ക്കാരിന് നയപരമായോ മറ്റോ എതിര്‍പ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍‌പിനായി എത്രമാത്രം ആ എതിര്‍പ്പുകള്‍ മാറ്റാം എന്നതിനെക്കുറിച്ച് സര്‍ക്കാരുമായി ആലോചിക്കുക എന്നതൊക്കെ നമുക്ക് ചെയ്യാവുന്നതാണ്.

    പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം പത്താം ക്ലാസ്സുവരെ മീഡിയം മലയാളമായാലും കുഴപ്പമില്ല എന്ന് തന്നെയാണ്. പക്ഷേ ക്വാളിഫൈഡ് ആയിട്ടുള്ള ടീച്ചര്‍മാര്‍ ഇംഗ്ലീഷും അവിടെ കൈകാര്യം ചെയ്യണമെന്ന് മാത്രം. കുട്ടിയുടെ ബാക്കി ഇംഗ്ലീഷ് പ്രാവീണ്യത്തിനായി സ്കൂള്‍ ഇതര പരിപാടികളും വീട്ടിലെ മാതാപിതാക്കളുടെ ഇടപെടലുകളും വേണം. ഇത്രയൊക്കെയാണെങ്കില്‍ ഒരു സാധാരണ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടിയെക്കാള്‍ നല്ല ഇംഗ്ലീഷ് മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടിക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. ബോണസ്സായി അവന്‍ ഒന്നുകൂടി “നല്ല“ ഒരു മലയാളി ആവുകയും ചെയ്യും.
    പക്ഷേ അതല്ല ബഹുഭൂരിപക്ഷം മാതാപിതാക്കളും ഇംഗ്ലീഷ് മീഡിയത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളും ഒന്നോ രണ്ടോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാക്കുക. ചില സര്‍ക്കാര്‍ സ്കൂളുകളിലെങ്കിലും ഇപ്പോഴും ആ സ്ഥിതിയുണ്ട് എന്നാണ് തോന്നുന്നത്. നമുക്ക് കമ്പ്ലീറ്റ് സ്വകാര്യ സ്കൂളുകളും സര്‍ക്കാരിലേക്കാക്കുകയൊന്നും വേണ്ട. സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകള്‍ക്കൊപ്പമാക്കുക- രണ്ടും തമ്മില്‍ ആരോഗ്യകരമായി മത്സരിക്കാന്‍ മാത്രം പ്രാപ്തി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് (ഇപ്പോഴില്ലാത്തവയ്ക്ക്) ഉണ്ടാക്കിക്കൊടുക്കുക. അതിനേറ്റവും ആവശ്യം നല്ല കുറെ കുട്ടികള്‍ ആ സ്കൂളുകളില്‍ ഉണ്ടാവുക എന്നതും അതിന് മാതാപിതാക്കന്മാര്‍ തയ്യാറാവുക എന്നതുമാണ്. അതിനെന്തൊക്കെ ചെയ്യാം. അതുപോലെ സര്‍ക്കാര്‍ സ്കൂള്‍ കൊള്ളില്ല എന്നുള്ള ഇമേജ് സമൂഹത്തില്‍ നിന്നും മാറ്റിയെടുക്കുക.

     
  12. At Thu Aug 02, 04:24:00 PM 2007, Blogger brinoj said...

    വക്കാരീ...
    അഭിപ്രായങ്ങളോടും ആശയങ്ങളോടും യോജിക്കുന്നു..സേവ്‌ സര്‍കാര്‍ സ്കൂളിനുള്ള പിന്തുണ അറിയിക്കുന്നു..
    മാരീചന്‍ പറഞ്ഞതിനോടൊപ്പം ഇതു കൂടി ചേര്‍ക്കുന്നു.. കുട്ടികള്‍ക്ക്‌ പടന( 0 വരുന്നില്ല എങ്ങനെ എഴുതും??ഒന്നു പറഞ്ഞു തരൂ)..സഹായം ആകുന്ന രചനകളും കൃതികളും ബ്ലോഗില്‍ ആവാം..ഇതെല്ലാം കുട്ടികളില്‍ എത്തിക്കുവാന്‍ ബ്ലോഗര്‍മാരായ അധ്യാപകരുടെ സഹായം തേടാം..
    കൂടെ സര്‍കാര്‍ സ്കൂളുകളില്‍ പടിച്ചു നിലയും വിലയും (വക്കാരി പറഞ്ഞ അതേ നിലയും വിലയും)നേടിയവരുടെ കഥകളും ആവാം..
    അപ്പൊ സ്റ്റ്രോങ്ങ്‌ ആയി മുന്നോട്ട്‌ പോട്ടെ വക്കാരീ..

     
  13. At Thu Aug 02, 04:38:00 PM 2007, Blogger myexperimentsandme said...

    ബൂര്‍ഷ്വാസീ,
    മൊഴിയില്‍ Tha എന്നെഴുതിയ ഠ വരും. പഠനം- paThanam

    എന്റെ ആഗ്രഹം മാരീചന്‍ പറഞ്ഞതുപോലെ സ്വകാര്യ സ്കൂളുകളുമായുള്ള മത്സരമല്ല. പക്ഷേ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇപ്പോഴുള്ള ആ ഇമേജ് ഒന്ന് മാറ്റിയെടുക്കണം. സ്വകാര്യ സ്കൂളുകള്‍ മാത്രമേ നല്ല വിദ്യാഭ്യാസം കൊടുക്കൂ എന്നുള്ള ചിന്താഗതി മാറ്റിയെടുക്കണം. അതിന് വളരെ മോശമായി കിടന്ന സര്‍ക്കാര്‍ സ്കൂളുകള്‍ എങ്ങിനെ നന്നായി വന്നു എന്നുള്ളതിന്റെ ഉദാഹരണങ്ങള്‍ വേണം-അതിനെന്തൊക്കെ ചെയ്തു എന്നറിയണം.

    അതുപോലെ തന്നെ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചിറങ്ങിയവര്‍ പിന്നീടെത്തിയ നില-അതും പ്രധാനമാണ് മാതാപിതാക്കള്‍ക്ക് കുട്ടികളെ അയയ്ക്കാന്‍ ഒരു കോണ്‍‌ഫിഡന്‍സ് വരണമെങ്കില്‍. ഇപ്പോഴുള്ള കണ്‍സെപ്റ്റ് പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിച്ചാല്‍, അങ്ങിനെ മാര്‍ക്കും നൂറു ശതമാനവും കിട്ടുന്ന സ്കൂളുകള്‍ നിലവാരമുള്ളതായി എന്നതാണ്. പക്ഷേ നല്ല രീതിയില്‍ നടക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുമായി ഒരു താരതമ്യം വേണം.

    സര്‍ക്കാര്‍ സ്കൂളുകളെ രക്ഷിച്ചെടുത്താല്‍ അതിന്റെ ഗുണം പിന്നീട് അനുഭവിക്കുന്നത് പാവപ്പെട്ട വീടുകളിലെ കുട്ടികളായിരിക്കും. മാത്രവുമല്ല സര്‍ക്കാരിന്റേതായ സാമൂഹ്യ പ്രതിബദ്ധത ആ സ്കൂളുകള്‍ക്ക് ഗ്യാരണ്ടിയാണ് താനും. സ്വകാര്യ മനേജ്‌മെന്റുകളുടെ അനാവശ്യമായ വിലപേശലുകള്‍ ഇല്ലാതാക്കാനും കഴിയും.

     
  14. At Thu Aug 02, 05:24:00 PM 2007, Blogger കെ said...

    സ്ഥിരമായി കോണ്‍ട്രിബ്യൂട്ടു ചെയ്യാന്‍ മാരീചന്‍ തയ്യാറാണ്. ഓണത്തിനു നാട്ടില്‍ പോയാല്‍ കുറേക്കൂടി ഉഷാറുമാകാം. ആഴ്ചയിലൊന്നോ രണ്ടോ പോസ്റ്റും അതിനെക്കുറിച്ചുളള ചര്‍ച്ചയുമാണാവശ്യമെന്നു തോന്നുന്നു. സഹകരിക്കാന്‍ തയ്യാറുളളവരെ ലിസ്റ്റു ചെയ്യുകയും വേണം. ശ്രമിച്ചാല്‍ നടക്കാത്തതായി എന്താ ഉളളത്.

    ചര്‍ച്ച വഴിതെറ്റാതെ നോക്കുക എന്നതും വളരെ പ്രധാനമാണെന്നു തോന്നുന്നു. തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കമുണ്ടാക്കുന്നവരുണ്ടെങ്കില്‍ അതും പ്രശ്നമാണല്ലോ.

    'സേവ് സ്ക്കൂള്‍' എന്നോ 'മക്കളെ രക്ഷിക്കാന്‍' എന്നോ ഒക്കെ പേരുളള ഒരു ബ്ലോഗ് തുടങ്ങാം എന്ന ആശയം പ്രായോഗികമാണെങ്കില്‍..... പേര് എന്തോ ആവട്ടെ, ഒരു കോമണ്‍ പ്ലാറ്റ് ഫോമാണ് ആവശ്യം.

    അതിനുളള ആശയങ്ങള്‍ പോരട്ടെ. നമുക്ക് കാര്യത്തിലേയ്ക്ക് പ്രവേശിക്കാം. ചുമ്മാ അച്യുതാനന്ദനും ഫാരിസ് അബൂബേക്കറും എന്നൊക്കെ എഴുതിക്കൊണ്ടിരുന്നാല്‍ ആര്‍ക്കെന്തു പ്രയോജനം? കുട്ടികള്‍ക്ക് പ്രയോജനമുളള എന്തെങ്കിലും ചെയ്യാം സാര്‍.. നാടിനും...ഞാന്‍ റെഡി.

    ആശയങ്ങള്‍ ചറപറാ പോരട്ടെ...

     
  15. At Thu Aug 02, 05:36:00 PM 2007, Blogger കെ said...

    ഇംഗ്ലീഷിനെ കുറച്ചു കൂടി അല്‍പം.

    കിരണ്‍, പല സര്‍ക്കാര്‍ സ്ക്കൂളുകളിലും സ്വന്തം നിലയില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങിയിട്ടുണ്ട്. സ്ക്കൂള്‍ പിടിഎയ്ക്കാണ് ചുമതല. പക്ഷേ ശംബളം തുച്ഛമായതിനാല്‍ പലപ്പോഴും പഠിപ്പിക്കാന്‍ ആളില്ലാത്തതാണ് അവസ്ഥ.

    കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നു തോന്നുന്നു ഇതിനെക്കുറിച്ചൊരു പഠനം നടന്നത്. എണ്‍പതു ശതമാനം ഇംഗ്ലീഷ് അധ്യാപകര്‍ക്കും നേരെ ചൊവ്വെ ഭാഷയറിയില്ല, സ്വന്തമായി പത്തു വാചകം തെറ്റില്ലാതെ എഴുതാനറിയില്ല എന്നൊക്കെയായിരുന്നു പഠനത്തിന്റെ കണ്ടെത്തല്‍.

    അതുമാത്രമല്ല ഇംഗ്ലീഷിനെ സംബന്ധിച്ച് വേറെയുമുണ്ടായിരുന്നു ഗുലുമാല്‍. മറ്റേതെങ്കിലും വിഷയം പഠിപ്പിക്കുന്നവരാണ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത്. അതായത് കണക്ക്, സയന്‍സ്, സാമൂഹ്യപാഠം ഒക്കെ പഠിപ്പിക്കുന്നവര്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്നായിരുന്നു പഴയ ന്യായം.

    ഇപ്പോള്‍ അതുമാറിയിട്ടുണ്ട്. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് പഠിച്ച് ബിഎഡ് എടുത്തവര്‍ തന്നെ വേണമെന്നൊരു നിയമം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്നിട്ടുണ്ട്. അവരു പഠിപ്പിച്ചാല്‍ എല്ലാം നേരെയാകുമെന്നല്ല. ഒരു ചെറിയ മാറ്റമെങ്കിലും വരും.

    മാത്രമല്ല ഭാഷാപഠനത്തിന്റെ പുതിയ സാധ്യതകള്‍ പുതിയ കരിക്കുലം ആരായുന്നുണ്ട്. ചോദ്യോത്തരവും പദ്യം കാണാതെ പഠിക്കലുമല്ല ഭാഷാ പഠനത്തിന്റെ അടിസ്ഥാനമെന്ന ചിന്താഗതിയാണ് ഇപ്പോഴുളളത്. ക്രീയേറ്റീവ് റൈറ്റിംഗിനൊക്കെ പ്രാധാന്യമുളളതാണ് പുതിയ പാഠ്യപദ്ധതി. അധ്യാപകര്‍ക്കൊക്കെ വളരെ നന്നായി ഇതിന്റെ ഗുണദോഷങ്ങള്‍ വിശദീകരിക്കാന്‍ കഴിയും. ബ്ലോഗിലേയ്ക്ക് അവരെ ആകര്‍ഷിക്കുക പ്രധാനം തന്നെയാണ്.

    ഇംഗ്ലീഷ് ഒരു പ്രശ്നം തന്നെയാണെന്ന് അംഗീകരിച്ചേ തീരൂ. പത്താം ക്ലാസു മുതല്‍ ബിരുദം വരെയുളളവരാണ് മാസം മുന്നൂറു രൂപ ശംബളത്തിന് നാട്ടിന്‍പുറങ്ങളിലെ അണ്‍എയിഡഡ് നെഴ്സറി സ്ക്കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍. കേട്ടാല്‍ ഞെട്ടിപ്പോകുന്ന ഇംഗ്ലീഷാണ് അവരുടേത്. എന്നാലും സര്‍ക്കാര്‍ സ്ക്കൂളുകളില്‍ കുട്ടികളെ രക്ഷിതാക്കള്‍ അയയ്ക്കില്ല. കോട്ടും ടൈയും സ്ക്കൂള്‍ബസുമുണ്ട് (ബസല്ല ടെമ്പോ) അതുകൊണ്ട് കുഞ്ഞ് അവിടെ പോകട്ടെ എന്നാണ് തീരുമാനം. ‍

    ഒരാള്‍ക്ക് അയാളുടെ മാതൃഭാഷ എത്ര അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുമോ അത്രയും അനായാസമായി ഏതുഭാഷയും വഴങ്ങുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. നന്നായി മാതൃഭാഷ വഴങ്ങുന്നവര്‍ ഇംഗ്ലീഷ് പറഞ്ഞും ഉപയോഗിച്ചും ശീലിച്ചാല്‍ മറികടക്കാവുന്നതേയുളളൂ, ഈ പരിമിതി.

    നാലാം ക്ലാസു മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിച്ചാലും ഭാഷ പ്രയോഗിക്കാനറിയില്ലെങ്കില്‍ അത് പഠന സമ്പ്രദായത്തിന്റെ കുഴപ്പമാണ്. ഈ കാലയളവിനുളളില്‍ എത്രായിരം പുതിയ വാക്കുകളും ശൈലികളും നാം പഠിക്കുന്നുണ്ടെന്ന് ആരെങ്കിലും ആലോചിക്കുന്നുണ്ടാവുമോ ആവോ. അതിന്റെ നൂറിലൊന്ന് ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇന്നുളള നിലവാരം പതിന്മടങ്ങ് ഉയരും. ഇംഗ്ലീഷിനെ സംബന്ധിച്ച് സ്ക്കൂളുകളിലെ പഠന സമ്പ്രദായം മാറേണ്ടതുണ്ടെന്നു തന്നെയാണ് തോന്നുന്നത്.

     
  16. At Thu Aug 02, 11:07:00 PM 2007, Blogger സു | Su said...

    ഓ.ടോ.

    രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രം ഏറ്റെടുത്തു. ;) പണ്ട് വക്കാരിയുടെ പോസ്റ്റില്‍ വായിച്ചതോര്‍ത്തു. ന്യൂസ് കേട്ടപ്പോള്‍.

    (ഡിലീറ്റ് ചെയ്യാം)

     
  17. At Fri Aug 03, 01:01:00 AM 2007, Anonymous Anonymous said...

    ഏതെങ്കിലും ഒരു തരം വിദ്യാലയത്തിലുള്ളവര്‍, നല്ലവര്‍ അല്ലെങ്കില്‍ ചീത്ത എന്ന മിഥ്യാഭിപ്രായം എനിക്കില്ല. പക്ഷേ, മാരീചന്റെ കമന്റില്‍ കണ്ടു,

    ..നാല് അധ്യാപകരുടെ ജോലി പോയി. ഓരോരുത്തരും കൊടുത്തത് ആറു മുതല്‍ എട്ടു ലക്ഷം രൂപ വരെ...

    ഇവിടെയാണു പ്രശ്നം. ഇപ്പറഞ്ഞ ലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍, തന്നിലും എല്ലാ രീതിയിലും അര്‍ഹത കുറഞ്ഞയാള്‍ക്ക് ജോലി കിട്ടുന്നത് കണ്ടുനിന്നയാളെ എനിക്കറിയാം.

    എങ്കിലും, ഏതോ പരിശീലനക്ലാസില്‍ എത്തിയ എയ്ഡഡ്/ അണ്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരെ അകത്തുകടക്കാന്‍പോലും സമ്മതിക്കാഞ്ഞത് ഈയ്യിടെ വായിച്ചു, ദുഃഖത്തോടെ.

     
  18. At Fri Aug 03, 11:44:00 AM 2007, Blogger കെ said...

    എയിഡഡ് സ്ക്കൂളുകളില്‍ ഇല്ലാത്ത ഡിവിഷനുകള്‍ ഉണ്ടാക്കി സീറ്റൊന്നിന് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുന്നത് കേരളത്തിലെ കൊച്ചുകുഞ്ഞിനു പോലും അറിയാവുന്ന കാര്യമാണ്. ആ അധ്യാപകര്‍ക്ക് ശംബളം കൊടുക്കുന്ന ചുമതല സര്‍ക്കാരിനും. വണ്‍ഡേ വെരിഫിക്കേഷനില്‍ സമീപ പ്രദേശങ്ങളിലെ അണ്‍ എയിഡഡ് സ്ക്കൂളുകളില്‍ നിന്നും ട്യൂട്ടോറിയല്‍ കോളെജില്‍ നിന്നുമൊക്കെ കുട്ടികളെ വാടകയ്ക്കെടുത്ത് എണ്ണം തികച്ച ഡിവിഷനുകള്‍ സൂപ്പര്‍ചെക്കിലും സര്‍പ്രൈസ് വിസിറ്റിലും അപ്രത്യക്ഷമാകുന്ന പ്രതിഭാസം എത്രയോ ഇടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. മാരീചന് നേരിട്ട് ബോധ്യമുളള കാര്യങ്ങള്‍ ഗീതയ്ക്ക് മിഥ്യാഭിപ്രായമായിരിക്കാം. അങ്ങനെ വിശ്വസിക്കാനുളള താങ്കളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല.

     
  19. At Fri Aug 03, 12:56:00 PM 2007, Anonymous Anonymous said...

    മാരീചന്‍, മിഥ്യാഭിപ്രായം എന്നു ഞാന്‍ ഉദ്ദേശിച്ചത് താങ്കള്‍ ഉദ്ദേശിച്ച കാര്യത്തേക്കുറിച്ചേ അല്ല. എന്റെ തന്നെ കമന്റ്റിലെ ഒരു അഭിപ്രായം ഞാന്‍ വിശദമാക്കുകയായിരുന്നു.

     
  20. At Fri Aug 03, 12:58:00 PM 2007, Blogger brinoj said...

    സേവ്‌ സര്‍കാര്‍ സ്കൂള്‍ ആശയത്തിനു തുടക്കമിടാന്‍ ഒരു ബ്ലോഗ്‌ തന്നെയാണു നല്ലതെന്നു തോന്നുന്നു..ഇതില്‍ ലഭിക്കുന്ന കൂട്ടായ്മ മറ്റു മാര്‍ഗങ്ങളില്‍ കുറവാണെന്നു തോന്നുന്നു...മറ്റ്‌ ക്രിയാത്മകമായ ആശയങ്ങളും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം..
    വക്കാരി പറഞ്ഞതു പോലെ സ്ഥിരമായി ഇതിനെ ആക്റ്റീവ്‌ ആയി നിര്‍ത്തിയില്ലെങ്കില്‍ "ഒന്നും നടക്കില്ല" എന്ന പലയിടത്തും കേള്‍ക്കുന്ന പല്ലവി മനസില്‍ കയറിയിരിക്കും..
    ഇങ്ക്ലീഷും കണക്കും ആണു്‌ കുട്ടികള്‍ക്ക്‌ ഏറ്റവും ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നത്‌..ഇതില്‍ കണക്കിന്‍്‌ മീഡിയം,അണ്‍ എയ്ഡഡ്‌ വ്യത്യാസങ്ങള്‍ ഇല്ല..ഇങ്ക്ലീഷ്‌ തന്നെ ആണു്‌ പ്രശ്നം..അതില്‍ തന്നെ വ്യാകരണവും പദപരിചയവും..ഇതിനു പരിഹാരം ആയി എനിക്ക്‌ തോന്നുന്ന ഒരാശയം ലളിതമായ മലയാളം പാരഗ്രാഫുകള്‍ കുട്ടികളെ ഇങ്ക്ലീഷില്‍ തര്‍ജമ ചെയ്യാന്‍ പരിശീലിപ്പിക്കുകയാണ്‍്‌..
    ഇതു പോലെ കുട്ടികള്‍ പുറകില്‍ നില്‍ക്കുന്ന കോര്‍ ആയിട്ടുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ്‌ പരിഹരിച്ചാല്‍ ഇങ്ക്ലീഷ്‌ മലയാളം മീഡിയം വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാവില്ല..
    ഇതിനൊരു തുടക്കം ഒരു ബ്ലോഗില്‍ കൂടെ തന്നെ ആകാമെന്നു തോന്നുന്നു..എന്നാലാവുന്നത്‌ ഞാനും കോണ്ട്രിബ്യൂട്ട്‌ ചെയ്യാം..(എഴുത്തിലുള്ള ആത്മ വിശ്വാസം വളരെ കുറവാണു്‌..എങ്കിലും ശ്രമിക്കാം)..

     
  21. At Fri Aug 03, 02:14:00 PM 2007, Blogger അലിഫ് /alif said...

    വക്കാരിജി,
    വളരെ നല്ല ചിന്തയും ലേഖനവും..തുടര്‍ചിന്തുകള്‍ക്കായി കാത്തിരിക്കുന്നു.

    സര്‍ക്കാര്‍സ്കൂള്‍ എന്നതിലേക്ക് മൂന്ന് ചിത്രങ്ങളാണ്‌ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത്..

    ചിത്രം-1. ഞാന്‍ പ്രൈമറി ക്ലാസ് പഠിച്ച സര്‍ക്കാര്‍ വിദ്യാലയം: തുടര്‍ന്നും സര്‍ക്കാര്‍ സ്കൂളില്‍ തന്നെ പഠിപ്പിക്കാനാവും എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത് എങ്കില്‍ പോലും, കൊല്ലം ജില്ലയിലെ തന്നെ ഒരു വിധം വലിയ പഞ്ചായത്ത് ആയ പത്തനാപുരം (അന്നേ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് ആണ്‌) പ്രദേശത്ത് അപ്പര്‍ പ്രൈമറിയോ ഹൈസ്കൂളോ സര്‍ക്കാര്‍ തലത്തില്‍ ഇല്ലായിരുന്നു(ഇന്നും ഇല്ല..!!) എന്നത് കാരണം എന്നെ മാനേജ്മെന്റ് സ്കൂളില്‍ പഠിപ്പിക്കുവാന്‍ നിര്‍ബന്ധിതരായി, അവരെ കുറ്റം പറയാന്‍ പറ്റുമോ..?( പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസ് ഇളവും, (കുറേയൊക്കെ സൗജന്യമായും) മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്ന ആ എയ്ഡഡ് സ്കൂള്‍ (ക്രിസ്ത്യന്‍ മാനേജ്മെന്റ്) ഒരു പക്ഷേ സര്‍ക്കാര്‍സ്കൂളിനോളം തന്നെ മെച്ചപെട്ട അധ്യാപകരാലും മറ്റും നല്ല നിലവാരം പുലര്‍ത്തുന്നതായിരുന്നു എന്നകാര്യം മറക്കുന്നില്ല.)

    ചിത്രം-2. ഞാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആയി ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോയ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ബ്ലോക്ക് പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി വിദ്യാലയം: ഇത് ഒരു കുന്നിന്റെ മുകളില്‍ ആണ്‌..അന്ന് ഇലക്ഷന്‍ വാഹനത്തില്‍ പോളിംഗ് സാമഗ്രികളുമായി ഈ കുന്നിന്‍ പുറത്ത് എത്തുമ്പോള്‍ ശരിക്കും ആ കുന്നിനപ്പുറം 'പാകിസ്താന്‍' ആണെന്നാണ്‌ കരുതിയത്..അങ്ങിനെത്തെ ഒരു മലമുകളിലെ സ്കൂള്‍..ഒരു ചായക്കടയുണ്ട്..ഒരു റേഷന്‍ കടയും..പരിസരത്തൊന്നും അത്ര വലിയ ആള്‍താമസവും ഒന്നുമില്ല..എങ്കില്‍ ആ സ്കൂളോ..ഈ പറയുന്ന കാറ്റത്ത് പറക്കുന്ന മേല്‍ക്കൂരയുള്ള സ്കൂള്‍ എന്നൊക്കെയുള്ള സര്‍ക്കാര്‍ സ്കൂള്‍ സങ്കല്പ്പത്തിനു കടകവിരുദ്ധമായ ഒരു വിദ്യാലയം. മനോഹരമായ ഒരു ക്യാമ്പസ് എന്നു തന്നെ പറയാം..ചുറ്റുമതില്‍ കെട്ടി വെടിപ്പാക്കിയ സുരക്ഷിതത്വം.. നല്ല വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം..നിറയെ മരങ്ങളും ചെടികളും. മരങ്ങളുടെ ഒക്കെ ചുവട് കെട്ടി വൃത്തിയാക്കിയിരിക്കുന്നു..( അതു കണ്ടാലെ അറിയാം, ആ മരങ്ങളുടെ ചുവട്ടില്‍ ക്ലാസ്സുകള്‍ നടക്കുന്നുണ്ടെന്ന്..)ക്ലാസ്സ് റൂമുകളില്‍ എല്ലാം ഫാന്‍..(ഒന്നല്ല, രണ്ട് വീതം..!) വൃത്തിയുള്ള ബെഞ്ചും എഴുത്ത് മേശകളും..കുട്ടികളോ അധ്യാപകരോ വരച്ച് തയ്യാറാക്കിയ ചാര്‍ട്ടുകള്‍ ഒഴികെ മറ്റൊന്നും ഇല്ലാത്ത ചുവരുകള്‍ (ഇത് വെറുതെയാണേ..എന്റെ പോളിംഗ്ബൂത്ത് തീരുമാനിച്ച ക്ലാസ്സില്‍ യൂ.ഡി.എഫ്. അനുകൂലികള്‍ കൈപത്തി ചെളിയില്‍ മുക്കി 'ചുവര്‍ ചിത്ര രചന' പരിശീലിച്ചിരുന്നതിനാല്‍ മറ്റൊരു ക്ലാസ്സിലേക്ക് ബൂത്ത് മാറ്റേണ്ടിയും വന്നു..!!) ഒക്കെ ആയിട്ട് ഒരു സ്കൂള്‍. ഇതുവരെ ഇലക്ഷന്‍ ഡ്യൂട്ടിയുക്ക് പോയപ്പോളൊന്നും സാധിക്കാത്ത ഒരു കാര്യവും അവിടെ സാധിച്ചു..പ്രാഥമികാവശ്യം തന്നെ..ഇത്ര വെടിപ്പും, എന്തിനു, നല്ലൊരു ബക്കറ്റും വാട്ടര്‍കണക്ഷനും ഉള്ള മറ്റൊരു സ്കൂളും ഞാന്‍ കണ്ടിട്ടില്ല..എയ്ഡഡ് അണ്‍ എയ്ഡഡ് സ്കൂളുകള്‍ പോലും..!! ( സര്‍ക്കാര്‍ വിദ്യാലയ ബ്ലോഗ് തുടങ്ങുന്നെങ്കില്‍ അടുത്ത അവധിക്ക് നാട്ടില്‍ പോകുമ്പോള്‍ ഈ സ്കൂളിന്റെ ചിത്രങ്ങള്‍ എടുത്ത് ഞാന്‍ തരാം..) മാതൃകാപരമായ ഈ വികസനം ഇത്രയും അവികസിതമായ ( അങ്ങിനെ പറയാമോ എന്തോ..) പ്രദേശത്ത് നടത്താന്‍ ആരാവും മുന്‍‌കൈ എടുത്തിട്ടുണ്ടാവുക..? ആ സ്കൂളില്‍ പുതുതായി വന്ന ഹെഡ്മിസ്ട്രസ് ആകാം, അല്ലെങ്കില്‍ ഏതെങ്കിലും ചുറുചുറുക്കുള്ള അധ്യാപകരാവാം, അല്ലെങ്കില്‍ പി.ടി.എ യുടെ ദീര്‍ഘവീക്ഷണം ആകാം..ഉന്നതകുലജാതരോ, പ്രൊഫഷണല്‍ തലത്തില്‍ ജോലിയെടുക്കുന്നവരോ ഒന്നും വലുതായി ആ സ്ഥലത്ത് ഉണ്ടാവാനുള്ള സാധ്യത തുലോം കുറവാണ്‌. എങ്കിലും കിട്ടാവുന്ന ഫണ്ടുകളും മറ്റും കരസ്ഥമാക്കി (ഇത് ഡി.പി.ഇ.പി. സ്കീമിലെ സ്കൂള്‍ അല്ല. തിരുവനന്തപുരം ജില്ലയിലെ ഡി.പി.ഇ.പി സ്കൂള്‍ നിര്‍മ്മാണ ,രൂപകല്പന സ്കീമുകളില്‍ ഞാന്‍ നേരത്തെ പങ്കെടുത്തിട്ടുണ്ട്.) അത് നന്നായി തന്നെ വിനിയോഗിച്ച് മക്കളെ പഠിപ്പിക്കുന്നതില്‍ ആ നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കാതിരിക്കാന്‍ ആകില്ല. എന്റെ വീട് ആ പ്രദേശത്ത് ആയിരുന്നെങ്കില്‍ കുട്ടികളെ തീര്‍ച്ചയായും ഈ സ്കൂളില്‍ തന്നെയെ ചേര്‍ക്കുമായിരുന്നുള്ളൂ എന്ന് തന്നെ പറയാം.

    ചിത്രം 3. തിരുവന്തപുരം ജില്ലയിലെ തന്നെ മറ്റൊരു സര്‍ക്കാര്‍ സ്കൂള്‍..(സാങ്കേതിക കാരണങ്ങളാല്‍ പേരും സ്ഥലവും പറയാനാകില്ല) ഇത് ഹൈസ്കൂള്‍ ആണ്. ഒരിക്കല്‍ എസ്.എസ്.എല്‍.സി 2 ശതമാനം വിജയം കരസ്ഥമാക്കി പ്രശസ്ഥമായത്..(എന്തായാലും പൂജ്യം ശതമാനമല്ല, ആശ്വസിക്കാം ) ഇതും ഒരു മലമുകളില്‍ ആണെന്ന് തന്നെ പറയാം. ഒരു പക്ഷേ ഇവിടെ പണ്ട് പഠിച്ചിരുന്ന നല്ല വിദ്യാഭ്യാസം നേടിയ നിരവധി കുട്ടികള്‍ ഉണ്ട് എന്നത് വിരോധാഭാസമാകാം. അതുകൊണ്ട് തന്നെ അവരില്‍ വിദേശത്തും സ്വദേശത്തുമായി നല്ല നിലയില്‍ പണിയെടുക്കുന്നവര്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു..ഈ 'സംപൂജ്യ' വാര്‍ത്ത വന്നപ്പോള്‍. നമ്മുടെ സ്കൂള്‍ ഒന്നു പുനരുദ്ധരിച്ച് കളയാം.
    അന്ന് ആ സ്കീം ഉണ്ടാക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ഏജന്‍സിയില്‍ ആയിരുന്നു ഞങ്ങള്‍.
    ക്ലാസ് റൂമുകളുടെ പുനരുദ്ധാരണം, കെട്ടിട നിര്‍മ്മാണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം തുടങ്ങി നിരവധി കാര്യങ്ങള്‍ ആണു അവര്‍ ആവശ്യപെട്ടിരുന്നത്.

    സ്ഥല സന്ദര്‍ശനം നടത്തിയപ്പോള്‍ ശ്രദ്ധേയമായ ഒരു സംഗതി സ്കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ ഉള്ള കുറവ് ആണ്‌. സര്‍‌വ്വേയുടെ ഭാഗമായി തിരക്കിയപ്പോള്‍ കുട്ടികള്‍ വര്‍ഷാവര്‍ഷം കുറഞ്ഞു കൊണ്ടിരിക്കുക തന്നെയാണ്‌. ഒരു വിധം നല്ല കെട്ടിടങ്ങളും സൗകര്യവും ഒക്കെയുള്ള ആ സ്കൂളില്‍ എന്തു കൊണ്ട് കുട്ടികള്‍ കുറയുന്നു..ഇനിയുള്ളത് തമാശയല്ല..കുടിവെള്ളം പോയിട്ട് കൈകഴുകാനുള്ള വെള്ളം പോലും..അതേ ഒരു തുള്ളി വെള്ളം പോലും ലഭ്യമല്ല ആ കുന്നിന്‍ പുറത്ത്. കുട്ടികള്‍ ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷവും മറ്റും വളരെ താഴെ ഒരു വീട്ടില്‍ നിന്നും വെള്ളമെടുത്താണ്‌ ഉപയോഗിക്കുന്നത്. അധ്യാപകര്‍ക്ക് വെള്ളം ചുമന്ന് കൊണ്ട് കൊടുക്കുന്നതും അവരില്‍ ചിലര്‍ തന്നെ..ഉറവ വറ്റിപ്പോയ അഗാധമായ ഒരു കിണര്‍ മാത്രമുണ്ട് ഈ ക്യാമ്പസില്‍. കുടിവെള്ളത്തിന്റെ അഭാവം കുട്ടികളുടെ എണ്ണത്തിലും, ഉള്ളവരുടെ തന്നെ മനോഭാവത്തിലും മാറ്റം വരുത്തി എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയപ്പോള്‍ പലരും പുശ്ചിച്ചു..എങ്കിലും ഞങ്ങള്‍ സമര്‍പ്പിച്ച സ്കീമിലെ 'മഴവെള്ള സംഭരണം' (സര്‍ക്കാരും 'മനോരമയും' ഈ സ്കീം തുടങ്ങുന്നതിനും വളരെ മുന്‍പാണിത്) അവര്‍ നടപ്പാക്കി. (ഓപ്പണ്‍ എയര്‍ തീയറ്ററിന്റെ സ്റ്റേജിന്റെ അടിഭാഗം വലിയ ഒരു ജല സംഭരണിയാക്കുകയായിരുന്നു) ഇപ്പോള്‍ ആ സ്കൂളില്‍ മാത്രമല്ല, സമീപപ്രദേശങ്ങളിലെ കിണറുകളിലും വെള്ളമുണ്ട്, സ്കൂളില്‍ കുട്ടികളും..!! പതുക്കെ പതുക്കെ വിജയശത‌മാനം കൂടുകയും ചെയ്തു വരുന്നു. ബാഹ്യമായ സൗകര്യങ്ങള്‍ എന്തായാലും കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല.

    മുകളില്‍ പറഞ്ഞ മൂന്ന് ചിത്രങ്ങളിലും സമാനതകളും വൈരുധ്യങ്ങളും ഉണ്ട്. എങ്കിലും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മെച്ചപെടുകയും അവിടെ മികച്ച വിദ്യാഭ്യാസം നേടി പുറത്ത് വരുന്ന ഒരു തലമുറ ഉണ്ടാകുകയും ചെയ്യും എന്ന സ്വപ്നത്തിന്റെ ഭാഗമാണീ ചിത്രങ്ങള്‍ എനിക്ക്...

    (വളരെ നീണ്ട് പോയോ കമന്റ് എന്നറിയില്ല.. ക്ഷമിക്കുക ഒരു പാടു നാളുകള്‍ക്ക് ശേഷം ബൂലോകത്ത് എത്തിയതാണ്‌..എന്റെ ഈ കമ്പ്യൂട്ടറില്‍ അഞ്ജലിയുമില്ല വരമൊഴി-മൊഴി കളുമില്ല..പിന്നെ പെരിങ്ങോടന്റെ മൊഴി ഓണ്‍ലൈന്‍ കൊണ്ട് ഒരു പരീക്ഷണം ആണ്‌, അക്ഷര തെറ്റുകളും പൊറുക്കുക)

     
  22. At Fri Aug 03, 02:59:00 PM 2007, Blogger കിരണ്‍ തോമസ് തോമ്പില്‍ said...

    വക്കാരി മരീച

    നിങ്ങള്‍ പറയുന്നതൊക്കെ കാര്യം പക്ഷെ എനിക്ക്‌ വിശ്വാസം വരുന്നില്ല. ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കെതിരെ എന്തിന്‌ സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ക്കെതിരെ പോലും ഉയരുന്ന ആരോപണങ്ങള്‍ എന്തൊക്കെയെന്ന് ചിന്തിച്ചിട്ടുണ്ടോ

    1- DPEP എന്ന സമ്പ്രദായത്തെ നമ്മുടെ പൊതു സമൂഹം അംഗികരിക്കുന്നില്ല. ആരോക്കെ ഇതിന്റെ ഗുണങ്ങള്‍ എഴുതിയാലും പറഞ്ഞാലും മനസിലാക്കിയാലും നമ്മുടെ നാട്ടുകാര്‍ തത്വത്തില്‍ ഇതിനെതിരാണ്‌. വ്യക്തിപരമായി ഞാന്‍ ഇതിന്‌ അനുകുലമാണ്‌ എന്നാലും പലരേയും ഇതിനെക്കുറിച്ച്‌ പറഞ്ഞ്‌ മനസിലാക്കാന്‍ ആദ്യ കാലങ്ങളില്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഒരു വ്യക്തിയാണ്‌ ഞാന്‍. DPEP വന്ന കാലഘട്ടത്തില്‍ ഇതില്‍ ആകൃഷ്ടയായി അഹോരാത്രം പ്രവര്‍ത്തിച്ച ഒരു അധ്യാപികയുടെ മകനാണ്‌ ഞാന്‍. 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അമ്മയോട്‌ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു.

    പണ്ട്‌ ഒരു 25 % വിദ്യാര്‍ത്ഥികളെങ്കിലും കാര്യങ്ങള്‍ മുഴുവനായി പഠിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ അത്‌ ഇന്ന് ഇല്ലാതായി എന്നാണ്‌. നല്ല കഴിവുള്ള കുട്ടികള്‍ക്ക്‌ കാര്യമായി പഠിക്കനൊന്നും ഇന്നില്ല. അവരുടെ മറ്റ്‌ കഴിവുകള്‍ വികസിക്കാന്‍ ഇത്‌ ഒരുപാട്‌ സഹായിക്കുമെങ്കിലും ഒരു വിജ്ഞാന വിസ്പോടനം നേടാനുള്ള സാധ്യത ഇത്‌ തടയുന്നു എന്നാണ്‌. എന്നാല്‍ ഇതിന്റെ ഗുണമായി അമ്മ പറയുന്നത്‌ എന്തെങ്കിലുമൊക്കെ 100% കുട്ടികളും പഠിക്കുന്നുണ്ടെന്നും പണ്ട്‌ പിന്‍ ബഞ്ചുകാര്‍ എന്ന് പറഞ്ഞ്‌ അവഗണിച്ചിരുന്ന ഒരു വിഭാഗം മെച്ചപ്പെട്ടിട്ടുണ്ട്‌ എന്നുമാണ്‌.

    ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം ഈ സിസ്റ്റം സാധാരണക്കാരന്‌ ഒരുപാട്‌ നേട്ടം ഉണ്ടാക്കുന്നു എന്നാണ്‌. പണ്ട്‌ ടീച്ചര്‍മാരുടെ മക്കള്‍ പോലുള്ള എന്ന വെണ്ണാപ്പാടയുടെ പഠിപ്പ്‌ എന്ന അളവുകോള്‍ ഇവിടെ മാറി. എന്നാല്‍ ഈ വെണ്ണപ്പാടയോ അതിനോട്‌ അടുത്തു നില്‍ക്കുന്നവരോ ഇന്ന് ഈ സിസ്റ്റത്തില്‍ പഠിക്കാന്‍ തത്പര്യപ്പെടുന്നില്ല. അതുകൊണ്ട്‌ തന്നെ 50% വരുന്ന ഈ വിഭാഗം CBSC സിലബസുള്ള മറ്റ്‌ വിദ്യാലയങ്ങളിലേക്ക്‌ മാറും. അപ്പോള്‍ ബാക്കി വരുന്ന അല്ലെങ്കില്‍ മാസം 200 രൂപ ഫീസ്‌ നല്‍കാന്‍ ( 200 രൂപ മാസ ഫീസിലും സ്വകാര്യ CBSC വിദ്യാലയങ്ങള്‍ ഉണ്ട്‌) കഴിയത്ത ആളുകളേ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പോകൂ. ഇനി പ്രൈവറ്റ്‌ വിദ്യാലങ്ങള്‍ അടുത്തില്ലാത്ത ഗ്രാമങ്ങളില്‍ അല്ലാത്ത വിദ്യാര്‍ത്ഥികള്‍ ഉണ്ടാകം എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെ അല്ല. ഇവിടെ എര്‍ണ്ണാകുളത്ത്‌ സര്‍ക്കര്‍ ഏയ്‌ഡഡ്‌ വിദ്യാലയങ്ങളെ കരുതപ്പെടുന്നത്‌ തന്നെ പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്ഥാപങ്ങളായാണ്‌. അവിടെ തനെ മകനെ ചേര്‍ത്ത്‌ അവന്‍ സംസ്കാരമില്ലാത്തവനായി മാറും എന്ന് ഭയക്കുന്ന മാതാപിതക്കളും ഇവിടെ ഉണ്ട്‌.


    2- ഇംഗ്ലീഷ്‌ മീഡിയത്തേക്കുറിച്ച്‌ നാം എന്തൊക്കെപ്പറഞ്ഞാലും കേരള സമൂഹം അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്‌. അതിനെക്കുറിച്ച്‌ സ്കൂളില്‍ പഠിക്കുന്ന മക്കളുള്ളവരുടെ അടുത്ത്‌ സംസാരിച്ച്‌ നോക്കുക തന്നെ വേണം. മക്കളുടെ ഭാവിയേക്കുറിച്ച്‌ ആശങ്കയുള്ള ഒരു വിഭാഗം മാതാപിതക്കളാണ്‌ ഇവിടെ ഉള്ളത്‌ അവര്‍ക്ക്‌ അവരുടെ മക്കളുടെ ഭാവിയെറ്റുത്ത്‌ പന്താടാന്‍ തയ്യാറാകാന്‍ കഴിയില്ല.

     
  23. At Fri Aug 03, 04:20:00 PM 2007, Blogger കെ said...

    ദേ വന്നു, നമ്മള്‍ കാത്തിരുന്നയാള്‍. അലിഫിനെപ്പോലുളളവരെയാണല്ലേ വക്കാരീ, നാം തേടി നടക്കുന്നത്. തേടിയെത്തും കണ്ണുകളില്‍ ഓടിയെത്തും അലീഫ് ജീ സ്വാഗതം.

    ഇത്തരം അനുഭവങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. തീര്‍ച്ചയായും ആ സ്ക്കൂളിന്റെ ചിത്രങ്ങളും ബ്ലോഗില്‍ വരേണ്ടതു തന്നെ. നാട്ടില്‍ പോകുമ്പോള്‍ ഒന്നു ശേഖരിക്കൂ.

    പിന്നെ, എന്താണിത് കിരണ്‍? ഇത് നടക്കരുതെന്ന് ഒരു വാശിയുളളതു പോലെ. കിരണ്‍ പറയുന്ന ആശങ്കയുളള രക്ഷിതാക്കളെ ഒഴിച്ചു നിര്‍ത്തിയാലും പിന്നെയും പോകുന്നുണ്ടല്ലോ സര്‍ക്കാര്‍ സ്ക്കൂളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍. അവര്‍ക്കു വേണ്ടി നമുക്ക് വല്ലതും ചെയ്യാം.

    ബ്ലോഗ് വഴി ആരെയും നിര്‍ബന്ധിച്ച് സര്‍ക്കാര്‍ സ്ക്കൂളില്‍ ചേര്‍ക്കാന്‍ കഴിയില്ലല്ലോ. സര്‍ക്കാര്‍ സ്ക്കൂളുകള്‍ മെച്ചപ്പെട്ട നിലവാരത്തിലെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ചര്‍ച്ച ചെയ്യാനും ബ്ലോഗില്‍ ഒരിടം.

    ചെയ്യാവുന്ന സഹായങ്ങള്‍ നല്‍കാന്‍ മനസുളള സുമനസുകള്‍ക്ക് സ്വാഗതം എന്നല്ലേ പറയുന്നുളളൂ. പിന്നെ, പഴയ കാണാപ്പാഠവും എഞ്ചുവടിയും എന്തു വിജ്ഞാനവിസ്ഫോടനമാണ് കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുത്തത്? വിസ്ഫോടിച്ച വിജ്ഞാനവുമായിപ്പോയവരെയും ഒന്നു ചൂണ്ടിക്കാട്ടൂ...

    അഖിലേന്ത്യാ മത്സരപ്പരീക്ഷകളില്‍ കേരളം ദയനീയമായി പിന്നാക്കം പോകുന്നുവെന്ന പരിദേവനങ്ങള്‍ കേള്‍ക്കുന്നില്ലേ. എവിടെയാണ് സിബിഎസ് സി കുട്ടികളൊക്കെ? ആരും പഠിക്കുന്നില്ലെന്നോ ആരും രക്ഷപെടുന്നില്ലെന്നോ ഒന്നും മാരീചന്‍ പറയുന്നില്ല.

    എന്നാല്‍ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന നിലവാരമൊന്നും മറ്റുളളവരുമായി മത്സരത്തില്‍ പ്രകടിപ്പിക്കപ്പെടുന്നില്ല എന്നത് സത്യമല്ലേ... ആശങ്കയുളള രക്ഷിതാക്കള്‍ ഏറ്റവും നല്ല സ്ക്കൂള്‍ തേടിപ്പൊക്കോട്ടെ. നമുക്ക് നമ്മുടെ പാവം സ്ക്കൂളുകളില്‍ ശ്രദ്ധിക്കാം.

    അലിഫ് ജീ ചൂണ്ടിക്കാട്ടിയ അനുഭവം കേട്ടില്ലേ. അത്തരം പ്രവര്‍ത്തനങ്ങള്‍ എവിടെയെങ്കിലും നടക്കുന്നെങ്കില്‍ നല്ലതല്ലേ.

     

Post a Comment

<< Home