തങ്കമ്മ സാര്‍- പാര്‍ട്ട് റ്റൂ
ഒന്നാം ഭാഗം ഇവിടെ- അത് വായിക്കാതെ ഇത് വായിച്ചാല്‍... ഇത് വായിച്ചിട്ട് അത് വായിച്ചാലും മതി :)
ഒന്നാം ഭാഗം തിരക്കഥയൊക്കെ എഴുതി നാട്ടില്‍ പോയി ഒരു പാലുകാച്ചല്‍ ചടങ്ങിന് പോയപ്പോള്‍ അമ്മ പരിചയപ്പെടുത്തിത്തന്നു, തങ്കമ്മ സാറിനെ. താനൊരു ആബ്ലോഗപ്രശസ്തയായ താരമായ കാര്യമൊന്നും തങ്കമ്മ സാര്‍ അറിഞ്ഞിട്ടില്ല (അറിയരുതേ ഭഗവാനേ). അവിടെ അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് കത്തിവെക്കുന്ന സദസ്സില്‍ ചെന്നിട്ട് നടുക്കിരുന്ന ആളോട് തന്നെ ടീച്ചര്‍ ചോദിച്ചു:
“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞായിരിക്കുമല്ലേ...”
ഒരു ദിവസം തങ്കമ്മസാര്‍ സാറിന്റെ കുടുംബവീട്ടില്‍ പോയി-അമ്മയെയും അച്ഛനെയും കാണാന്‍. വീട്ടില്‍ ചെന്ന് അടുക്കളയിലൊക്കെ പോയി അമ്മയോട് വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് സ്വീകരണമുറിയിലേക്ക് വന്ന സാറിന്റെ അച്ഛന്‍ നോക്കിയപ്പോള്‍ മേശപ്പുറത്ത് ഒരു കണ്ണടയിരിക്കുന്നു. അച്ഛന്‍ അതെടുത്ത് അലമാരയ്ക്കുള്ളില്‍ വെച്ചു. ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് തിരികെപ്പോരാന്‍ നേരം തങ്കമ്മസാര്‍ കണ്ണട വെച്ചിടത്ത് കണ്ടില്ല. നോക്കിയപ്പോള്‍ സംഭവം അപ്പുറത്തിരിപ്പുണ്ട്. അതുമെടുത്തുകൊണ്ട് സാര്‍ സാറിന്റെ വീട്ടിലേക്കും പോയി. വീട്ടില്‍ ചെന്ന് പതിവുപോലെ പത്രപാരായണം നടത്താന്‍ നേരം സാറിന് ഒന്നും തന്നെ വായിക്കാന്‍ പറ്റുന്നില്ല. തലേ ദിവസം വരെ ഒരു കുഴപ്പവുമില്ലാതിരുന്നതാണ്. അപ്പോളതാ സാറിന്റെ കുടുംബവീട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍. അമ്മയ്ക്കും സെയിം പ്രോബ്ലം. ഒന്നും വായിക്കാന്‍ പറ്റുന്നില്ല. ഉടനെ രണ്ടുപേരും കൂടി നാട്ടിലെ കണ്ണുഡോക്ടറുടെ അടുത്ത് പോയി പ്രശ്‌നമവതരിപ്പിച്ചു. ഡോക്ടര്‍ക്കും കണ്‍ഫ്യൂഷന്‍. കഴിഞ്ഞ മാസം കണ്ണ് ടെസ്റ്റ് ചെയ്യിച്ചപ്പോളും കണ്ണട മാറ്റേണ്ട സമയമൊന്നുമായിരുന്നില്ല. ഡോക്ടര്‍ പിന്നെയും പിന്നെയും ടെസ്റ്റ് നടത്തി-അപ്പോഴൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ കണ്ണട വെച്ചാല്‍ പിന്നെ രണ്ടുപേര്‍ക്കും ഒന്നും വായിക്കാന്‍ പറ്റുന്നില്ല. അവസാനം ഡോക്ടര്‍ തങ്കമ്മ സാറിന്റെ കണ്ണടയെടുത്ത് അമ്മയുടെ മുഖത്തും അമ്മയുടെ കണ്ണടയെടുത്ത് തങ്കമ്മ സാറിന്റെ മുഖത്തും ഫിറ്റ് ചെയ്തിട്ട് പേപ്പറെടുത്ത് രണ്ടുപേര്‍ക്കും വായിക്കാന്‍ കൊടുത്തു-പ്രശ്‌നം സോള്‍വ്‌ഡ്.
തങ്കമ്മസാറും കുടുംബവും സിക്സ്തും പാസ്സായി കല്‍ക്കട്ടായില്‍ ചെന്നപ്പോള്‍-ടൂറിനു പോയി,കല്‍ക്കട്ടയില്‍. ഒരു ഹോട്ടലില്‍ മുറിയൊക്കെയെടുത്ത് അടുത്ത ദിവസം രാവിലെ പല്ല് തേക്കാന്‍ പേസ്റ്റ് ബ്രഷില്‍ തേച്ച് തേപ്പു തുടങ്ങി-ഭയങ്കര വീര്യം പേസ്റ്റിന്. ഉടനെ തന്നെ സാര്‍ ഭര്‍ത്താവിനെ ചീത്ത പറയാന്‍ തുടങ്ങി-“അല്ലേലും ഈ ചേട്ടനിങ്ങിനെയാ, എന്തിനാ ഇത്രയും വീര്യമുള്ള പേസ്റ്റൊക്കെ വാങ്ങിക്കുന്നത്, വായ മൊത്തം പൊള്ളി, വല്ല കോള്‍ഗേറ്റും പോരായിരുന്നോ etc. etc..." രാവിലത്തെ ഉറക്കം പോയ ദേഷ്യത്തിന് സാറിന്റെ ഭര്‍ത്താവ് വന്ന് പേസ്റ്റ് നോക്കി - സംഗതി MOOV ആയിരുന്നു തങ്കമ്മ സാര്‍ പേസ്റ്റാണെന്നും വിചാരിച്ച് തേച്ചുകൊണ്ടിരുന്നത്.
പല്ലുതേപ്പും കാപ്പികുടിയുമൊക്കെ കഴിഞ്ഞ് രാവിലെ തന്നെ അവരെല്ലാവരും കല്‍ക്കട്ട കാണാനിറങ്ങി. ഒരു ഗൈഡിനെയും കിട്ടി. ഒരു അമ്പലത്തിന്റെ മുന്നില്‍ ചെന്നിട്ട് ഗൈഡ് വിശദീകരിക്കാന്‍ തുടങ്ങി - “ യേ തോ ശിവ്‌ജീ കാ മന്ദിര്‍ ഹൈ”
തങ്കമ്മസാറിന് അത്‌ഭുതം. “ഓ ശിവാജിക്കും അമ്പലമുണ്ടോ കല്‍ക്കട്ടയില്‍”
ഗൈഡ്, ഭഗവാന്‍ ശിവനെ ബഹുമാനപുരസ്സരം ശിവ്‌ജി എന്ന് വിളിച്ചതായിരുന്നു.
Labels: എറിയാന്‍ നോക്കിയ തന്നെ ബെസ്റ്റ് നോക്കി എറിയാം എറിക്സണ് അത്ര പോര
12 Comments:
:)
തങ്കമ്മ സാര്‍ പാര്‍ട്ട് ഒണ്‍ ഒരിക്കല്‍ വായിച്ചതായിരുന്നു.. ഒരിക്കല്‍ കൂടെ വായിച്ചു.. പക്ഷേ അത്ര ഗുമ്മില്ല പാര്‍ട്ട് ടൂവിന്, ഇത് വക്കാരിജിയുടെ അമ്മയല്ല എന്ന് തെളിയിക്കാനാണോ അമ്മയുടെ കാര്യോം കൂടെ എഴുതിയത്?
തങ്കമ്മസാറിന്റെ ആദ്യത്തെ ചോദ്യം ഇതോര്‍മ്മിപ്പിച്ചു.
ഞാനും എന്റെ അളിയനും (ഭാര്യയുടെ സഹോദരന്‍) അവന്റെ ഒരു കസിനും കൂടി ഡാളസിലെ ഒരു ബോറന്‍ കൂടിക്കാഴ്ചയില്‍ ഒരു ഹൃദയശസ്ത്രക്രിയാവിദഗ്ദ്ധനോടു സംസാരിക്കുന്നു.
അളിയന്‍: “ഇതു് എന്റെ ബ്രദര്‍ ഇന്‍ ലാ. ഇതെന്റെ കസിന്‍.”
ഡോക്ടര്‍: “അപ്പോള്‍ നിങ്ങള്‍ എല്ലാവരും ബാച്ചിലേഴ്സ് ആണു്, അല്ലേ?”
മൂന്നു പേരും ബാച്ചിലേഴ്സ് ആയാല്‍ ഒരുത്തന്‍ മറ്റേയാളിന്റെ അളിയന്‍ ആകുന്നതെങ്ങനെ എന്നാലോചിച്ചു് ഞങ്ങളുടെ ആ ദിവസം പോയിക്കിട്ടി.
തങ്കമ്മസാറിന്റെ ആങ്ങളമാരാരെങ്കിലും ഡാളസിലുണ്ടോ എന്നൊന്നു ചോദിക്കുമോ പ്ലീസ്?
ഉറുമ്പുറൂബേ, സമയലിക്ക് തിരിച്ചൊരു സമയലി. പിന്നെയൊരു സമയെലി. പിന്നെ വെറുമെലി :)
സാജാ, ദുഷ്ടാ, എന്റെ പിഞ്ചുമനസ്സിനെ നോവിപ്പിച്ചു. ഇതാണ് ഏറ്റവും ഗുമ്മന്നസ്സലായി എന്ന് പറ :) ഇതെല്ലാം സംഭവ് കഥതാന്‍...
ഉമേഷ്‌ജീ, ഹ...ഹ... ആ പാവം ഹൃദയശസ്ത്രക്രിയാ വിദഗ്ദന്‍ ഹാര്‍ട്ടിന്റെ ഓപ്പറേഷന്‍ നടത്തി അവസാനം കിഡ്‌നിയെടുത്ത് കാണിക്കാതിരുന്നാല്‍ മതിയായിരുന്നു. തങ്കമ്മ സാറിന്റെ ആരെങ്കിലും ഡള്ളാസിലുണ്ടോ എന്നറിയില്ല, പക്ഷേ വിദേശത്തെവിടെയോ ഉണ്ട് എന്നറിയാം. ഇനി അദ്ദേഹം വല്ല ബ്ലോഗറുമാണെങ്കില്‍ ചെറുപ്പത്തില്‍ നിക്കറിന്റെ പോക്കറ്റ് കാണാതെ കരഞ്ഞ കഥ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ മതി :) മൂന്നു പേരും ബാച്ചിലേഴ്സായാല്‍ ഒരാള്‍ മറ്റേയാളിന്റെ അളിയനാകുന്നതെങ്ങിനെ? ഒന്നാലോചിച്ചാലോ :)
തങ്കപ്പന്‍ സാര്‍ ദോ ഈ ഞാന്‍ തന്നെ. ഒരു പുതുമലയാളി ഇവിടെ വന്നു. വിശേഷങ്ങളൊക്കെ ചോദിച്ചു:
“വീട്ടിലാരൊക്കെയുണ്ട്?”
“ചേച്ചിയുണ്ട്, പിന്നെ അമ്മ...”
“ചേച്ചി മൂത്തതാണോ?”
(കൃത്യം ഒരാഴ്ച മുന്‍പ്-ദോ ഈ കമ്പ്യൂട്ടര്‍ സാക്ഷി).
വക്കാരി മച്ചാ നേതാവേ ...
തങ്കമ്മ സാര്‍ പാര്‍ട്ട് വണ്‍ പണ്ട് (ശ്ശോ അത്ര പണ്ടൊന്നുമല്ല) വയിച്ചിരുന്നു... ടു ഇപ്പോള്‍ വായിച്ചു... അടുത്ത ത്രീ വേഗം വരട്ടേ എന്നാവും എന്ന് കരുതിയ വക്കാരിക്ക് തെറ്റി... പത്താം ഭാഗം വരട്ടേ... (ഏതായാലും അളിയന്മാരെ പറ്റി ചിന്തിക്കുന്നതിന്റെ കൂടെ ഇതും കൂടെയാവാട്ടേ.)
എന്നാലും എന്റെ തങ്കമ്മസ്സാറേ...
വക്കാരീ :) പാര്‍ട്ട് വണ്‍ പണ്ട് വായിച്ചെങ്കിലും മറന്നില്ല ഞാന്‍.
ഹിഹിഹി ഉമേഷ്ജീ, അതൊക്കെ ഹൃദ്‌രോഗവിദഗ്ദ്ധന്റെ നമ്പറല്ലേ? ഇങ്ങനെ ചോദ്യം ചോദിച്ചുവിട്ടാല്‍, തലപുകഞ്ഞ് ആലോചിച്ച്, രോഗം വന്ന് അവിടെ തിരികെ എത്തുമെന്ന് അദ്ദേഹത്തിനറിയാം. ഇപ്പോത്തന്നെ കണ്ടോ, ഉമേഷ്ജിയുടെ കമന്റ് വായിച്ച് എത്ര പേര്‍ ചിന്തിച്ച് ഇരിക്കുന്നുണ്ടാകും എന്ന്. പക്ഷെ ഞാനില്ല, അതിനൊന്നും.
vakkaari vanakkam
എനിക്ക് പറ്റിയ പയഴ രണ്ട് അബദ്ധങ്ങള്‍ വീണ്ടും ഓര്‍ക്കുക എന്ന അബദ്ധത്തിന് വഴിവെച്ചു ഈ പോസ്റ്റ്...
പണ്ട് പണ്ട്... എന്ന് പറഞ്ഞാല്‍... ഗള്‍ഫീന്ന് അമ്മാവന്മാര്‍ വരുന്ന സമയത്ത് മാത്രം ടൂത്ത് പേസ്റ്റ് കൊണ്ടും അല്ലാത്തപ്പോള്‍ ഉമിക്കരി കൊണ്ടും പല്ല് തേച്ചിരുന്ന കാലം... ഒരു 6 - 7 വയസ്സ് പ്രായസമയകാലം....
അമ്മാവന്‍റെ കല്യാണം കഴിഞ്ഞ് ഭാര്യവീട്ടില്‍ കുടുംബാംഗങ്ങളെല്ലാം വിരുന്ന് പോകുന്ന ദിവസം... അണിഞ്ഞൊരുങ്ങി വന്ന ഞങ്ങളുടെ (ഞാന്‍ & അനിയന്‍സ്) മേല്‍, വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ചേച്ചി, (ഇ)സ്പ്രേ അടിക്കുന്നെങ്കില്‍ പിന്നെ വലിയ കുറ്റി തന്നെ ആയ്ക്കോട്ടെ എന്ന് കരുതി അടിച്ചുപൂശി... വലുതായപ്പോഴാണ് മനസ്സിലായത്... അന്നടിച്ച് വിട്ടത് ‘കോബ്രാ’ ബ്രാന്‍റ് എയര്‍ഫ്രെഷ്നര്‍ ആയിരുന്നുന്നെന്ന്... അങ്ങിനെ വിരുന്നിനെത്തി ഒരു ദിവസം അവിടെ പാര്‍ത്ത് (താമസിച്ച്) പിറ്റേന്ന് രാവിലെ പല്ല് തേക്കാന്‍ പേസ്റ്റെടുത്ത് വിരലിന്മേല്‍ ലോഡ് ചെയ്ത് വായില്‍ തേച്ചതും മൊത്തത്തില്‍ ഒരരുചി... അത് ഷേവിംഗ് ക്രീമായിരുന്നുവെന്ന് മനസ്സിലാവാന്‍ വലുതാവുന്നത് വരെ കാക്കേണ്ടി വന്നൊന്നുമില്ല... അപ്പോ തന്നെ വിവരമറിഞ്ഞു... :)
സമയമുണ്ടായിട്ടല്ല, എന്നാലും വായിച്ച് ഒരു ചെറുചിരിയും ചിരിച്ചിട്ട് ഒന്നും മിണ്ടാതെ പോകുന്നതെങ്ങനാന്ന് വച്ചിട്ടാ :-)
(കൃതി ആസ്വദിക്കുന്നവര് കമന്റാതെ പോകുന്നത് ശരികേടാണെന്ന് പണ്ട് എവിടെയോ വിളിച്ചുപറഞ്ഞും പോയി) :-)
അപ്പോ ശരി
"Vilasini Syndrome" is inherent in all of us..(common..Don't Google it!)It resides there, waiting for an opprtunity to jump out. One must be cautious, lest it take total control, for even the toughest of chemotherapy fails in the face of it. Be on your guard.
ഇത്തിരീസ്, മനസ്സിലായി, മനസ്സിലായി, ഞാന്‍ മൂന്നും നാലും അഞ്ചും ആറും ഏഴും ഏട്ടും ഒമ്പതും പാര്‍ട്ട് എഴുതി ബുദ്ധിമുട്ടിക്കരുത്, പത്താം പാര്‍ട്ട് മാത്രം എഴുതിയാല്‍ മതി എന്നല്ലേ ഉദ്ദേശിച്ചത്. ഫീലു ചെയ്തു കേട്ടോ (ചുമ്മാ താണേ) :)
സൂ, നന്ദി. ഹൃദ്രോഗവിദഗ്ദര്‍ക്ക് ഏറ്റവും വേണ്ടത് ഹൃദയമാണ്-അവര്‍ക്കും രോഗികള്‍ക്കും :)
വണക്കണം മനു ജീ :)
അഗ്രജാ, അതു കലക്കി. ചേച്ചി അബദ്ധത്തില്‍ അടിച്ചതാണെന്നാണോ ഓര്‍ത്തത്. അഗ്രജന്‍ വന്നപ്പോള്‍ എയറ് ഫ്രഷാക്കിയത് തന്നെയല്ലേ (സെറ്റിലും ചെയ്യാം, സെറ്റിലു ചെയ്യാം):)
ദൈവാനേ- കണ്ടോ നമ്മള്‍ പറയും വാക്കുകളെല്ലാം നമ്മുക്ക് തന്നെ പാരയാകും പൈങ്കിളിയേ എന്നല്ലേ. സാരമില്ല. കുത്തിയിരുന്ന് വരവ് വെച്ചോ :)
അബ്‌ദുളേ, സത്യമായിട്ടും പേടിച്ചിരിക്കുന്നു. ഗൂഗിളിയിട്ടും കണ്ടില്ല :) എന്താ സംഭവം? എന്താണീ വിലാസിനി സിന്‍ഡ്രെല്ലാ?
I believe this would serve to dispel the doubts about Vilaasini.
അബ്ദുല്‍ ലത്തീഫ്
Post a Comment
<< Home