ഭാഗ്യം...
കെ. മുരളീധരന്‍ ഈ സമയത്ത് നമ്മുടെ മുഖ്യമന്ത്രിയാവാത്തത്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍ എഡിഷന്‍
ആയിരുന്നെങ്കില്‍ നാണക്കേടാവുമല്ലോ എന്നോര്‍ത്ത് അദ്ദേഹം സൈന്യത്തെ വിളിക്കില്ല, പനിയൊട്ട് കുറയുകയുമില്ല. പണ്ട് ഏതോ കലാപങ്ങളിലൊക്കെ നാണക്കേടാവുമെന്നോര്‍ത്ത് സൈന്യത്തെ വിളിക്കാത്തതുകാരണം കലാപം പടരുകയും കൂടുതല്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നൊക്കെ വായിച്ചിരുന്നു.
നാടിന്റെ നന്മയെക്കാള്‍ ഈഗോയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരൊന്നും ഒരിക്കലും നാട് ഭരിക്കരുത്. അതപകടം.
എന്നിരുന്നാലും സൈന്യം വരേണ്ടിവന്നത് ശ്രീമതി ടീച്ചറിന്റെ ആരോഗ്യവകുപ്പ് മന്ത്രി എന്ന നിലയിലുള്ള ഉത്‌കൃഷ്ട സേവനത്തിന്റെ ടെസ്റ്റിമോണിയലൊന്നുമല്ല. അവരൊരു പാവം. ഒന്നുമില്ലെങ്കിലും ആ കസേരയില്‍ ഇരിക്കുന്നുണ്ടല്ലോ.
കഴിവും മന്ത്രിപദവും തമ്മില്‍ വലിയ ബന്ധമൊന്നും ആരും കല്‍പിക്കുന്നില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ (എല്ലാ വകുപ്പുകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എങ്കിലും) വിദ്യാഭ്യാസം, ആരോഗ്യം മുതലായവയ്ക്ക് അതിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള മന്ത്രിമാരേയാണോ കിട്ടുന്നത്, എല്ലായ്പ്പോഴും?
Labels: കെ മുരളീധരന്‍, നാണക്കേട്, പകര്‍ച്ചപ്പനി, സൈന്യം
15 Comments:
മുരളിക്ക് കൊതിക്കെറുവാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്ന് പത്രങ്ങളിലൂടെ ജനങ്ങളെ അറിയിക്കണ്ടെ.
പിന്നെ മന്ത്രി ശ്രീമതി, കഴിവ് ഒരു മാനദണ്ഡം ആണെങ്കില്‍ ഇതൊക്കെ ജയിച്ച് മന്ത്രി ആവുമൊ?
പിതാവും,മകനും പിച്ചും പേയും പറയുന്നു.
മന്ത്രി കസേരയില്‍ കണ്ണും നട്ട്. എന്തെങ്കിലുമൊന്ന് ഇടക്കൊക്കെ പറഞ്ഞില്ലായെങ്കില്‍ ഇങ്ങിനെയൊരു പിതാവും,മകനുമുണ്ടായിരുന്ന കാര്യം ജങ്ങള്‍ മറന്നു പോയന്‍ങ്കിലൊയെന്ന ഭയമായിരിക്കും.
:)
പിതാവ് ഇന്ന് വീയെസ്സിന് കൊടുത്ത വിശേഷണം കേട്ടോ: നാറാണത്ത് ഭ്രാന്തന്‍!
-പാവം, നാവ് പിഴച്ചതാവാനേ വഴിയുള്ളൂ!
വക്കാരിജി ഈ പോസ്റ്റ് ഇപ്പോഴാണു കണ്ടത്..
മുരളി പറഞ്ഞത് സത്യമല്ലേ, ഭയങ്കര നാണക്കേടായി പോയി ഒരു പനിക്കും വയറിളക്കത്തിനും ഒക്കെ പട്ടാളക്കാരെ വിളിക്കുന്നത്, വല്ല കാന്‍സറോ ടിബിയോ ഒക്കെ യായിരുന്നെങ്കില്‍ ഒരു വെയിറ്റ് ഉണ്ടായിരുന്നു(പോസ്റ്റില്‍ നിന്നും മാത്രമേ കമന്റൂ,
ഇനി അതിന്റെ പേരില്‍ പിന്മൊഴി മുന്‍കാല പ്രാബല്യത്തോടെ നിര്‍ത്തലാക്കിയാല്‍ പ്രശ്നാ)
:):)
qw_er_ty
എസ്.രമേശന്‍ നായരുടെ പഴയ ആ റേഡിയോ നാടകത്തിലെ കഥാപാത്രത്തിന്റെ പേരെന്തായിരുന്നു?
:)
qw_er_ty
ഇതൊരു ഭാഗ്യം തന്നെയാ...
എങ്കിലും ഇതൊക്കെ കാണാനും കേള്‍ക്കാനും വേണം ഭാഗ്യം.
മൂര്‍ത്തീ അത് കിങ്ങിണിക്കുട്ടനല്ലേ? ശതാഭിഷേകത്തിലെ കിങ്ങിണിക്കുട്ടന്‍!
വക്കാരീ,
ഇവരെയൊക്കെ എന്തടിസ്ഥാനത്തിലാണ് രാഷ്ട്രീയക്കാരെന്ന് വിളിക്കുന്നത്?
“കഴിവും മന്ത്രിപദവും തമ്മില്‍ വലിയ ബന്ധമൊന്നും ആരും കല്‍പിക്കുന്നില്ലെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ (എല്ലാ വകുപ്പുകള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എങ്കിലും) വിദ്യാഭ്യാസം, ആരോഗ്യം മുതലായവയ്ക്ക് അതിന്റെ പ്രാധാന്യത്തിനനുസരിച്ചുള്ള മന്ത്രിമാരേയാണോ കിട്ടുന്നത്, എല്ലായ്പ്പോഴും?“
ഇതു പലപ്പോഴും എന്റെയും സംശയമായിരുന്നു.
ആതുരസേവനരംഗത്ത് പരിചയമുള്ളവര്‍ മരാമത്തും വിദ്യാഭ്യാസരംഗത്ത് പരിചയമുള്ളവര്‍ ആരോഗ്യവും മരാമത്തു പണികള്‍ ചെയ്തു നടന്നവര്‍ ദേവസ്വവും നിയമവകുപ്പും കൈകാര്യം ചെയ്യുന്ന ഇന്നത്തെരീതി മാറുമ്പോഴേ കേരളത്തിന്റെ ഭരണരംഗം കാര്യപ്രാപ്തി നേടൂ.
ഇപ്പോഴുള്ള രീതിയില്‍ പാര്‍ട്ടി ഓഫ്ഫീസുകളില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍, അല്ലെങ്കില്‍ സെക്രട്ടറിമാര്‍ക്ക് തോന്നുന്ന നല്ലതോ ചീത്തയോ ആയ ആശയങ്ങള്‍ വേദിയിലവതരിപ്പിക്കാനും ഫയലുകളില്‍ ഒപ്പിടാനും മാത്രമുള്ള ഉത്തരവാദിത്തങ്ങളാണല്ലോ മന്ത്രിമാരുടേത്.
മൂര്‍ത്തി, അത് കിട്ടുമ്മാമനും ഭരണാക്ഷിയമ്മയും ലേശം കൊഞ്ഞപ്പുള്ള ഒരു മകനും അല്ലേ?
“കിട്ടുമ്മാമന് ശതാഭിഷേകം കൊട്ടുംകുരവയും വേണം, അയ്യോ കൊട്ടും കുരവയും വേണം” ശ്രീ.ജഗന്നാഥന്റെ ശബ്ദം ഇപ്പോഴും ഓര്‍മ്മയുണ്ട്...
വക്കാരിജി, ഇപ്പോഴത്തെ ഒരു സ്റ്റൈല്‍ അവനവന്റെ ബ്ലോഗ്ല് പോയി ചീത്ത വിളിക്കുകയാണ് അതുകൊണ്ട് ബഹുവീഹ്രിയുടെ ബ്ലോഗില്‍ നിന്നും ഞാനിങ്ങോട്ട് പോരുന്നു..ഇതുവരെ ആരേയും അങ്ങനെ വിളിക്കാത്തതിനാല്‍ വല്യ പരിചയമില്ല തെറ്റിയാല്‍ ക്ഷമിക്കുക:)
ഇനി കാര്യത്തിലേക്ക്..
അപ്പൊ വക്കാരിജി, താങ്കള്‍ ആ പോസ്റ്റിലിട്ട കമന്റ് എന്നെ മന്‍പൂര്‍വം വ്യക്തിഹത്യ നടത്താനുദ്ദേശിച്ചത് കൊണ്ടായത് കൊണ്ട് വളരെ മൃഗീയവും വളരെ പൈശാചികവും ആയ ഈ മ്രിഷ്ടാന്യ നഡപഡിയെ പ്രതിലോമപരമായി അബലബിക്കുന്നു.. ഇത്തരം അബലക്ഷണീയമായ നഡപഡികള്‍ കൊണ്ട് എന്നെ വ്യത്തിഹത്ത്യ ചെയ്യാനുള്ള നിപ്രിഷ്ടവും മാരകവുമായ മസ്തിഷ്ക്കപക്ഷാളനങ്ങളെ അവലക്ഷണീയമായ അന്തച്ചിദ്രങ്ങളെ .. ഉത്മൂലനം ചെയ്യുന്നു .. മതിയോ???
:):) :)<------ സ്മൈലിയും ഇട്ടിട്ടുണ്ട്
കാര്യം മൊത്തത്തില്‍ അറിയാതെയാണോ ഞാന്‍ ഈ പോസ്റ്റിട്ടതെന്ന് ഒരു സംശയം. ഇപ്പോള്‍ ഐ.എം.ഏയും പട്ടാളത്തെ വിളിച്ചത് നാണക്കേടാണെന്ന് പറഞ്ഞിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കെടുപ്പിക്കുന്നില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ പരാജയമാണെന്നും അവര്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ ശരിക്കും ഈഗോ ആര്‍ക്കാണ്? ആവൂ...
ഈ മുരളീധരന്‍ എന്നയാള്‍ പറയുന്നത് ഈ നാട്ടില്‍ ആരാ കേള്‍ക്കുന്നേ... വെറുതേ അവിടെയിവിടെ ചുറ്റിനടന്ന് വല്ലതും പറയുന്നത് ആരാ നോക്കുന്നേ....
ഇതുമായി ബന്ധമില്ലെങ്കിലും മനോരമയുടെ ഒരു തമാശ കഴിഞ്ഞ ദിവസം വായിച്ചറിഞ്ഞു. ചേര്‍ത്തലയില്‍ പകര്‍ച്ചപ്പനിയുടെ ഹോസ്പിറ്റല്‍ സീനില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ച ആള്‍ക്കാരുടെ ഫോട്ടോ വച്ച് ഒരു വാര്‍ത്ത കൊടുത്തത്... മനോരമ മനോരമ തന്നെ...
മുരളി പറയുന്നതുകൊണ്ടു മാത്രം അങനെ തള്ളേണ്ട കാര്യമാണോ അത്..നമ്മുടെ നാട്ടില്‍ യുദ്ധം ചെയ്യാന്‍ ഡോക്ടര്‍മാരേയും(അത്രക്ക് ഹ്രുദയശൂന്യരായിരിക്കുന്നല്ലോ ആ സമൂഹം)പനിയ്ക്കും ജലദോഷത്തിനും ശാന്തിയജ്ഞം നടത്താന്‍ പട്ടാളവും എന്ന കണക്കായിരിക്കുന്നു.ഇത് അത്ര അഭിമാനര്‍ഹമായ കാര്യമോ?
നന്നായിട്ടുണ്ട്. മുരളി പറഞ്ഞ അബദ്ധങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഇതു നിസ്സാരമാണെന്നു മാത്രം..!
സൈന്യത്തെ ഇറക്കുന്നതു എന്തിനാ, രോഗം പരത്തുന്ന കൊതുകുകളെ ഒക്കെ വെടി വച്ചു കൊല്ലാനാണൊ എന്നും മുരളീധരന്‍ ചോദിച്ചതായി എവിടെയൊ കണ്ടു. വാര്‍ത്ത ആയിരുന്നൊ അതൊ എതോ കാര്‍ട്ടൂണില്‍ കണ്ടതാണൊ എന്നു ഓര്‍ക്കുന്നില്ല
Post a Comment
<< Home