Saturday, June 09, 2007

ദീപികയ്ക്ക് സമനില തെറ്റിയാല്‍...

ഇങ്ങിനെയും മുഖപ്രസംഗം എഴുതും


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍


അവസാനത്തെ വരി വായിച്ചാല്‍ മതി, എല്ലാവരും പേടിച്ച് പോകും.

മുഖപ്രസംഗത്തിന്റെ അവസാനഭാഗം ഞങ്ങളുടെയൊക്കെ നാട്ടില്‍ പ്രാക്ക് എന്ന രീതിയില്‍ പറയുന്നത്. അത് ഇവിടെ കൊടുത്തിട്ടില്ല.

Labels: , , ,

15 Comments:

 1. At Sat Jun 09, 05:08:00 AM 2007, Blogger വക്കാരിമഷ്‌ടാ said...

  ദീപികയെ നന്നാക്കല്‍ കര്‍മ്മത്തില്‍ നിന്നും തോറ്റ് പിന്‍‌മാറിയിരിക്കുന്നു. ഇനി വയ്യ.

  ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈലില്‍...

  “ഗ്ഗുഡ് ബയ് ദീപിക”.

   
 2. At Sat Jun 09, 05:25:00 AM 2007, Blogger മൂര്‍ത്തി said...

  ദീപികേ...ദീപികേ....

   
 3. At Sat Jun 09, 10:26:00 AM 2007, Blogger Satheesh :: സതീഷ് said...

  ദീപികക്കെന്തൊക്കെയോ മൂന്നാറില്‍ നഷ്ടപ്പെടാനുണ്ടെന്നു മുന്‍പേ വ്യക്തം. അവരുടെ എല്ലാ മൂന്നാര്‍ വാര്‍ത്തകളിലും ആ നിലവിളി ഉയര്‍ന്നുകേള്‍ക്കാം. മൂന്നാര്‍ സംഭവങ്ങളോടെ ആ പത്രത്തിനോട് അല്പമെങ്കിലും ഉണ്ടായിരുന്ന ബഹുമാനം തീര്‍ന്നുകിട്ടി.

   
 4. At Sat Jun 09, 12:22:00 PM 2007, Blogger Radheyan said...

  കേരളത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം നശിച്ച് അടിക്കല്ല് മാന്തിയിരിക്കുന്നു.ഒരു വശത്ത് ദീപികയും മറു വശത്ത് മംഗളം,മാധ്യമം,കേരളകൌമുദി,മാതൃഭൂമി എന്നിവരടങ്ങുന്ന ഒരു സിന്‍ഡികേറ്റും പാകം ചെയ്ത് നല്‍കുന്ന വാര്‍ത്തകളാണ് നാം ഭക്ഷിച്ച് കൊണ്ടിരിക്കുന്നത്.

  ദീപിക അച്ചുതാനന്ദനെ പുലയാട്ട് പറയാന്‍ മഷിയും കടലാസ്സും വായനക്കാരുടെ(?)സമയവും ചിലവാക്കുമ്പോള്‍ മംഗളവും മാധ്യമവും സി.പി.ഐയെ ആണ് ലക്ഷ്യം വെക്കുന്നത്.കേവലം തിരുത്തല്‍ ശക്തി എന്നതിനപ്പുറം സൃഷ്ടീ-സ്ഥിതി-സംഹാരം തീരുമാനിക്കുന്നത് തങ്ങളാണെന്ന ഭാവം ഈ പത്രങ്ങള്‍ പുലര്‍ത്തുന്നു.ഇങ്ങനെ പോയാല്‍ അധികം താമസമില്ലാതെ ബസ്റ്റാന്‍ഡില്‍ വിരിച്ച് കിടക്കാന്‍ കൊള്ളാവുന്ന സാധനം മാത്രമായി ദിനപത്രങ്ങള്‍ മാറും.

  കേരളത്തീല്‍ 10 ദിനം കാലവര്‍ഷം വൈകിയതിന് കാരണവും ഒമാനില്‍ ഗോനു അടിക്കാനുള്ള കാരണവും വി.എസ് ആണ് എന്ന് ദീപിക നാളെ മുഖപ്രസംഗമെഴുതിയാല്‍ അവരെ നന്നാക്കാന്‍ വക്കാരി മെനക്കെടില്ല എന്ന് വാ‍ര്‍ത്ത അനല്‍പ്പമായ സന്തോഷം തരുന്നു.
  റ്റാറ്റയെ തൊട്ടാല്‍ സി.പി.ഐക്ക് പൊള്ളും എന്ന പ്രതീതി ജനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ കഴിഞ്ഞ ആഴ്ച്ച മുഴുവന്‍ ശ്രമിക്കുകയും മംഗളത്തിന്റെ മഞ്ഞലേഖകന്‍ റോയിയും ജമാ-അത്തൈ നക്സലൈറ്റ്കാരന്‍ പ്രകാശനും അതിന് ആവുന്ന പ്രചാരം കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.അതിനുള്ള മറുപടി എന്ന നിലയ്ക്ക് റ്റാറ്റ കൈയ്യേറിയ 3000 ഏക്കറോളം വനം ഭൂമി തിരികെ പിടിക്കാന്‍ മന്ത്രി ബിനോയ് നേരിട്ട് ഇടപെട്ട് നോട്ടീസ് നല്‍കി.
  അപ്പോള്‍ വരുന്നു പുതിയ ഭാഷ്യം,റ്റാറ്റയുടെ ആകെ കയ്യേറ്റം 50000 ഏകറോളമാണ്.അപ്പോള്‍ 3000 ഏകറിന് മാത്രം നോട്ടീസ് കൊടുത്തത് അവരെ സഹായിക്കാനല്ലേ?
  റ്റാറ്റ കയ്യേറിയ വനഭൂമി 3000 ഏക്കര്‍ മാത്രമാണെന്നും കൂടുതല്‍ എന്തെങ്കിലും കയേറിയിട്ടുണ്ടെങ്കില്‍ അത് റവന്യൂഭൂമിയാണെന്നും അത് തിട്ടപ്പെടുത്താന്‍ ഉപഗ്രഹ സര്‍വേ നടക്കുകയാണെന്നും അറിയാത്തവരല്ല ഈ പത്രങ്ങള്‍.അസാമന്യമായ പ്രകൃതി സ്നേഹവും പ്രതിബദ്ധതയും(ബഫര്‍സോണ്‍പ്രഖ്യാപനം,എന്റെ മരം പദ്ധതി,ചന്ദനം കൊള്ളക്കെതിരേയുള്ള പോരാട്ടം)പ്രകടിപ്പിക്കുന്ന മന്ത്രി ബിനോയിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും താറടിക്കാന്‍ കിട്ടിയ അവസരം(മറ്റുള്ളവര്‍ കരി പുരണ്ടാല്‍ മാത്രമേ അവരുടെ പൊളിറ്റിക്കല്‍ യജമാനന്റെ ഇമേജ് കൂടൂ എന്നതാണല്ലോ അഭിനവ പാഠം)നന്നായി ഉപയോഗിക്കുന്നു എന്ന് മാത്രം.(അത് തൊണ്ട തൊടാതെ വിഴുങ്ങി ശര്‍ദ്ദിക്കാന്‍ ചില റേഡിയോ പത്ര അവലോകനിസ്റ്റുകളും).
  ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
  കൊതുകിന്ന് കൌതുകം ചോര തന്നെ.....

   
 5. At Sat Jun 09, 12:43:00 PM 2007, Blogger സുരലോഗം || suralogam said...

  രാഷ്ട്രീയക്കാരെയും പാര്‍ട്ടികളെയും പത്രവാര്‍ത്തകള്‍ വഴി വിലയിരുത്തുന്ന കാലം പൊയ്പോയി.ചാനല്‍ വാര്‍ത്തകളെയും കണക്കാക്കണ്ട.ചാനലുകളില്‍ വരുന്ന ലൈവ് ആയ പത്രസമ്മേളനങ്ങള്‍ കാണുന്നവര്‍ക്ക് കാര്യങ്ങള്‍ നന്നായി ഗ്രഹിക്കാന്‍ കഴിയും.

  ലേഖകരും റിപ്പോര്‍ട്ടര്‍മാരും മുഖേന CPIയ്ക്ക് ഉണ്ടായ പ്രതിഛായാനഷ്ടത്തേക്കാള്‍ പതിന്മടങ്ങാണ് പന്ന്യനും കൂട്ടരും നടത്തിയ പത്രസമ്മേളനം വഴി ആ പാര്‍ട്ടിക്കുണ്ടായത്.

   
 6. At Sat Jun 09, 12:55:00 PM 2007, Blogger kaithamullu : കൈതമുള്ള് said...

  രാധേയാ,
  സമ്മതിച്ചു.
  എല്ലാം സമ്മതിച്ചു.ഒരു സംശയം മാത്രം:
  കെ.ഇ. ഇസ്മായേലാണൊ കേരളത്തിലെ സി പി ഐ?

   
 7. At Sat Jun 09, 01:21:00 PM 2007, Blogger Radheyan said...

  വക്കാരി,
  2 പ്രതികരണങ്ങള്‍ വിഷയുവുമായി നേരിട്ട് ബന്ധമില്ലാത്തത്:
  സുരലോഗമേ,
  പള്ളി പൊളിച്ചാല്‍ വിശ്വാസികള്‍ പ്രതികരിക്കുന്നത് പോലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പാര്‍ട്ടിക്കാര്‍ തീവ്രമായി പ്രതികരിക്കും.പന്ന്യന്‍ അതിനപ്പുറം ഒന്നും ചെയ്തിട്ടില്ല.

  മാധ്യമങ്ങള്‍ തുടര്‍ച്ചയായി പറയുന്നത് സി.പി.ഐയുടെ പട്ടയം 99ലെ രവീന്ദ്രന്‍ പട്ടയമാണെന്നാണ്.സി.പി.ഐ പറയുന്നത് 59ല്‍ പാര്‍ട്ടി വാങ്ങിയതാണെന്നാണ്.
  ഇനി മാധ്യമങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ ആദ്യം ജെ.സി.വി ഉരുളേണ്ടിയിരുന്നത് അതേ രവീന്ദ്രന്‍ പട്ടയപ്രകാരം 25 സെന്റില്‍ സി.പി.എം ഉണ്ടാക്കിയ പാര്‍ട്ടി ഓഫീസിലേക്കാണ്.ധൈര്യമുണ്ടോ സ:അച്ചുതാനന്ദനും അദ്ദേഹത്തിന്റെ പൂച്ചകള്‍ക്കും.(പി...ക്ക് വിറയ്ക്കും.)
  കൈതമുള്ളേ,
  ഇസ്മയിലോ പന്ന്യനോ വെളിയമോ എന്തിന് ബര്‍ദാന്‍ പോലുമല്ല സി.പി.ഐ.തെറ്റ് പറ്റിയാല്‍ തെറ്റായിരുന്നു എന്ന് ഏറ്റ് പറയിപ്പിക്കാന്‍ ധൈര്യമുള്ള അധികമില്ലെങ്കിലും ഉള്ളത് നല്ല നീതി ബോധമുള്ള സഖാക്കളുള്ള പാര്‍ട്ടി.ശ്രീപാദ് അമൃത് ഡാങ്കേ എന്ന സര്‍വ്വശക്തനായ ജന.സെക്രട്ടറിയെ പുറത്താക്കാന്‍ ധൈര്യമുള്ള പാര്‍ട്ടി.അതിനെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം

   
 8. At Sat Jun 09, 02:38:00 PM 2007, Blogger പുള്ളി said...

  >> അവസാനത്തെ വരി വായിച്ചാല്‍ മതി, എല്ലാവരും പേടിച്ച് പോകും.
  ഹ ഹ വക്കാരീ, ഇതു വായിച്ചിട്ട് ഞാന്‍ പേടിച്ച് ഉടനടി നാട്ടില്‍ വിളിച്ച് നോട്ടീസ് കിട്ടിയോ എന്ന് ചോദിച്ചു! ഇതു വരെ കിട്ടിയിട്ടില്ലാത്രേ. നാളെ ഞായറാഴ്ചയയോണ്ട് ഒരു ദിവസം കൂടി പൊളിയ്ക്കലില്‍ നിന്ന് രക്ഷപ്പെട്ടു!

   
 9. At Sat Jun 09, 02:55:00 PM 2007, Blogger SAJAN | സാജന്‍ said...

  വക്കാരിജി ഒരു ഓഫിനു മാപ്പേയ്,
  പുള്ളിയേ അങ്ങനങ്ങട്
  സമാധാനിക്കാന്‍ വരട്ട്!
  അവധി ദിവസങ്ങളുടെ തലേദിവസമാണ് പോലും ഈ ബാധ കൂടുതലായി കാണുന്നത്.. എന്തായാലും വൈകിട്ട് ഒന്നുകൂടെ വിളിച്ച് ചോദിക്കുന്നത് നന്നായിരിക്കും.. അപ്പൊ സമാധാനായി കിടന്നുറങ്ങാലോ:):)

   
 10. At Sat Jun 09, 03:12:00 PM 2007, Blogger വിചാരം said...

  വകാരി.. പണ്ടു ഞാനൊരു പോസ്റ്റിട്ടിരുന്നു ഇതേ തലവാചകത്തില്‍.. അന്നെനിക്ക് കിട്ടി ഇരുട്ടടി. ദീപികയും, അവരെ താങ്ങുന്നവരും ആണ് ഈ കൈയേറ്റക്കാര്‍ എന്നത്, വെള്ളം പോലെ സത്യമല്ലേ എന്റെ വകാരി. ആ‍ മുതലാളിമാ(കാട്ടുകൊള്ളക്കാര്‍)രുടെ പേരൊക്കെ ഒന്നു വായിച്ചേ...... പിന്നെ ദീപികയ്ക്കെങ്ങനെ ഹാലിളകാതിരിക്കും.ദീപിക രണ്ടാഴ്ച്ച മുന്‍പു വരെ സി.പി.ഐ.. #@#@ ആട്ടു പറയുകയായിരുന്നു, സി.പി.ഐയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇപ്പോഴുള്ള ദീപികാ ആക്റ്റ്. ദീപിക കലക്കുവെള്ളത്തില്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ് അതുപോലെ അവിടത്തെ തീവെട്ടി കൊള്ളക്കാരായ വ്യാപാരികളും, അതില്‍ അവിടത്തെ പാവം എം.എല്‍.എ. വീണു. സി.പി.ഐയും വീഴരുതെന്ന ആശിക്കുന്നു. സി.പി.ഐ യുടെ പ്രധിഷേധം തികച്ചും ന്യായമാണ്, അതൊരുപാട് തവണ ഇവിടെ വ്യക്തമാക്കിയിട്ടുള്ളതാണ്.
  കൈതമുള്ളേ ... ഒരു സംശയവും വേണ്ട. കെ.ഇ.ഇസ്മായില്‍ തന്നെയാണ് സി.പി.ഐ, ആദ്യം കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ആരാണ് അദ്ദേഹമെന്ന് മനസ്സിലാക്കുക, അദ്ദേഹം പാര്‍ട്ടിയുടെ അസി.സെക്രട്ടറിയാണ്, പാര്‍ട്ടിയിലെ ഔദ്യോകികമായ കാര്യങ്ങള്‍ പറയാന്‍ ചുമതലപ്പെട്ട ആള്‍.ഞാനാ പാര്‍ട്ടിയിലെ ഒരു മെമ്പറും (പൊന്നാനിക്കാരന്‍)

   
 11. At Sat Jun 09, 05:49:00 PM 2007, Blogger kaithamullu : കൈതമുള്ള് said...

  രാധേയാ,
  വികാരം മനസ്സിലാക്കുന്നു.സുരലോഗം പറഞ്ഞതുകൂടി ഉള്‍‍ക്കോളളാന്‍ സമയം കണ്ടെത്തണമെന്ന അരഭ്യര്‍ത്ഥനയുണ്ട്.

  വളരെ പാരമ്പര്യമുള്ള ഒരു കമ്മൂണിസ്റ്റ് കുടുംബത്തിലെ അംഗമാണ്, ഞാന്‍. പക്ഷേ ഇസ്മായിലിനേപ്പോലെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ കൊച്ചാക്കുന്ന (“കോട്ടിട്ടവനും മീശക്കാരനും ഇത്യാദി....)ഒരു വിഡ്ഡ്യാസുരനെ പൂജിക്കാനൊന്നും എന്നെ കിട്ടില്ല.

  വിചാരമേ, ദാ, ഞാനിവിടെ നിര്‍ത്തി!(വിചാരം തുടര്‍ന്നോളൂ)

   
 12. At Sat Jun 09, 07:16:00 PM 2007, Blogger അശോക്‌ കര്‍ത്ത said...

  http://ashokkartha.blogspot.com/
  ഈ ലിങ്ക് കൂടി ഒന്ന് നോക്കുമോ

   
 13. At Sat Jun 09, 08:47:00 PM 2007, Blogger അങ്കിള്‍. said...

  വക്കാരി,

  ഓഫ്‌ ടോപിക്കണെങ്കിലും പറയാതെ വയ്യ.

  ഇന്നത്തെ മലയാളമനോരമയുടെ പതിനൊന്നാം പേജില്‍ ഒരു നിസ്സാര ഫില്ലര്‍ പോലെ ഇട്ടിരിക്കുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ്‌. തലക്കെട്ട്‌ "ആരാധനങ്ങളേയും മറ്റും ഒഴിപ്പിക്കരുത്‌" എന്നാണ്‌. പക്ഷേ, അതിന്‌ താഴെ കൊടുത്തിരിക്കുന്ന വാര്‍ത്ത സാധാരണഗതിയില്‍ മനോരമ ഒന്നാം പേജില്‍ വെണ്ടക്ക നിരത്തേണ്ടതും. ഇതാണാ വാര്‍ത്തഃ

  'സര്‍ക്കാര്‍ ഭൂമിയില്‍ കൈയ്യേറ്റം നടത്തിയത്‌ ഒഴിപ്പിക്കുമ്പോള്‍ ആരാധനാലയങ്ങള്‍, രഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസ്സുകള്‍, സ്മാരകങ്ങള്‍ എന്നിവ ഒഴിപ്പിക്കരുതെന്ന്‌ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.'

  അപ്പോള്‍ മുഖ്യന്‌ ചുവട്‌ മാറ്റേണ്ടി വന്നു തുടങ്ങിയോ

   
 14. At Mon Jun 11, 08:13:00 PM 2007, Blogger സുരലോഗം || suralogam said...

  സമനിലതെറ്റിയ ദീപികക്ക് ഇപ്പോള്‍ നട്ടപ്‌രാന്തായി.ഇത്(11/06/07) നോക്കുക.

   
 15. At Mon Jun 11, 08:25:00 PM 2007, Blogger നാരദന്‍ said...

  ദീപികക്ക് നട്ട്പിരാന്തോ ... ബൂലോഗത്ത് എന്തെല്ലാ കേള്‍ക്കുന്നത്...നാരായണ ..നാരായണ ... തന്റെ പ്രാന്ത് മാറിയോടോ ....

   

Post a Comment

Links to this post:

Create a Link

<< Home