കണ്ടുപഠി...
ഒരു വാര്‍ത്ത എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ദീപികയും മനോരമയുമൊക്കെ കണ്ടുപഠിക്കട്ടെ, ദേശാഭിമാനി നോക്കി.
കടപ്പാട്: ദേശാഭിമാനി ഓണ്‍ലൈന്‍ എഡിഷന്‍
യാതൊരു വികാരപ്രകടനവുമില്ല, ഒരു പൊടിപ്പുമില്ല, തൊങ്ങലുമില്ല, വിശകലനവുമില്ല, നാടകീയതയുമില്ല, ആവേശവുമില്ല...
വീയെസ്സിന്റെ മുഖത്തിന്റെ പേശീവലിവോ, പിണറായി വിജയന്റെ സംസാരത്തിലെ ഏറ്റക്കുറച്ചിലുകളോ വീയെസ്സിന്റെയോ പിണറായി വിജയന്റെയോ മൈന്‍ഡ് റീഡിംഗോ അവര്‍ വെച്ച ചുവടുകളുടെ എണ്ണമോ ഒന്നുമില്ലാതെ ഉള്ള കാര്യം ഉള്ളപോലെ, വാര്‍ത്ത വാര്‍ത്തയായിത്തന്നെ, അത്രമാത്രം.
കഥാപാത്രങ്ങള്‍ രണ്ടുപേരും കേരളീയരാണെങ്കിലും അവരുടെ പ്രവര്‍ത്തി മണ്ഡലം കേരളമാണെങ്കിലും വാര്‍ത്തയുടെ ഉറവിടം ഡല്‍ഹിയായതുകൊണ്ട് കേരളവാര്‍ത്തയില്‍ കൊടുക്കാതെ കേന്ദ്രവാര്‍ത്തയില്‍ കൊടുത്ത് ആ കാര്യത്തില്‍ പോലും ശ്രദ്ധ പുലര്‍ത്തി...
ഇതുപോലുള്ളൊരു കാര്യത്തെക്കുറിച്ച് ഇത്രയും കാര്യമാത്രപ്രസക്തമായ ഒരു പത്രവാര്‍ത്ത ഈ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.
മനോരമയും ദീപികയുമൊക്കെ കണ്ടുപഠിക്കട്ടെ.
Labels: അച്യുതാനന്ദന്, ദീപിക, ദേശാഭിമാനി, പിണറായി വിജയന്, മനോരമ
19 Comments:
വക്കാരിജി,
വാര്‍ത്ത നേരത്തേ വായിച്ചിരുന്നു..
താങ്കളുടെ നിഗമനം നല്ലത് തന്നേ..
എങ്കില്‍ക്കൂടെയും ഞാന്‍ ചില സംശയങ്ങള്‍ ചോദിച്ചോട്ടേ?
1.
ഈ വാര്‍ത്ത ദേശീയ വാര്‍ത്തയില്‍ വരേണ്ടതാണോ?
ഒരു വാര്‍ത്തയുടെ ഉറവിടമാണോ അതോ ആ വാര്‍ത്ത നമ്മുടെ സംസഥാനത്തില്‍ ചെലുത്തുന്ന സ്വാധീനമാണോ വാര്‍ത്ത ഏതു പേജില്‍ വരണമെന്ന് തീരുമാനിക്കേണ്ടത്? മനോരമയിലും ദീപികയിലും മാത്രമല്ലല്ലൊ ഈ വാര്‍ത്ത ആദ്യത്തേ പേജില്‍ മെയിന്‍ ഹെഡിങ്ങായി വന്നിട്ടുള്ളത്.. മംഗളം, കേരളകൌമുദി, എന്തിനധികം ദ ഹിന്ദുവിന്റെ നാഷണല്‍ എഡിഷന്റേയും മെയിന്‍ ഹെഡിങ്ങ് ഈ വാര്‍ത്തതന്നെയാണ്..താങ്കള്‍ അതുകൂടെ നോക്കുമല്ലൊ..
2. ഇതേ കാര്യം യു ഡി എഫിനെ സംബന്ധിച്ചിട്ടുള്ളതായിരുന്നെങ്കില്‍ ദേശാഭിമാനി ഏതു രീതിയില്‍ പ്രതികരിച്ചേനേ എന്ന് താങ്കള്‍ ചിന്തിക്കുന്നു?
കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ അച്ചടക്കലംഘനത്തിന്റേ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പൊയിരുന്നെങ്കില്‍ ദേശാഭിമാനി എങ്ങനെ പ്രതികരിച്ചേനേ എന്നു കൂടെ അറിഞ്ഞിരുന്നെകില്‍ കൊള്ളാമായിരുന്നു..
ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ദേശാഭിമാനിയുടെവാര്‍ത്തകളുടെ രീതിയാണ് നന്നെന്ന് താങ്കള്‍ ന്യായീകരിക്കുന്നെങ്കില്‍, അവര്‍ കുറഞ്ഞപക്ഷം ഇത് മെയിന്‍ ഹെഡിങ്ങായി കൊടുക്കേണ്ടതായിരുന്നു.. ഇടതു പക്ഷ ചിന്താഗതി മാറ്റി വച്ച് ആത്മാര്‍ത്ഥതയോടെ താങ്കള്‍ക്ക് പറയാമോ
ഇതാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം എന്ന്?
യുഡീയെഫിനേ സംബന്ധിച്ചായാലും എല്‍ഡീയെഫിനെ സംബന്ധിച്ചായാലും മനോരമയിലും ദീപികയുലും എന്തെങ്കിലും സെന്റിമെന്റ്സ്,സോഫ്റ്റ് കോര്‍ണറിംഗ് ഉണ്ടാവും സാജന്മാഷേ,ഇന്നലെ ഏഷ്യാനെറ്റിന്റെ പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ഇങ്ങനെയാണ് കണ്‍ക്ലൂഡ് ചെയ്തത് “കാരാട്ട് പിബി നടപടി അവതരിപ്പിക്കുമ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു “ :)പുത്തന്‍ പത്രപ്രവര്‍ത്തന പ്രവണതകളുടെ ഈ ക്രീം പുരട്ടലും ഒക്കെക്കഴിഞ്ഞ് യഥാര്‍ത്ത വാര്‍ത്ത മനുഷ്യനില്‍ എത്തുന്ന കാലമൊക്കെ പൊയ്പ്പോയി.
സമത്വം ഒരു അടിസ്ഥാനതത്വമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിനു ഇത് സര്‍വ്വസാധാരണമായുള്ള അച്ചടക്ക നടപടികളാ.ഇത്തവണ കിട്ടിയിതു രണ്ട് ഉന്നത നേതാക്കന്മാര്‍ക്കാണെന്നു മാത്രം,അതില്‍ സവിശേഷമായി എന്താണുള്ളത്.പാര്‍ട്ടിയുടെ കേഡറിസ സ്വഭാവം മനസിലാക്കാതെ ജനം അല്ലെങ്കില്‍ മീഡിയ ഇത് പര്‍വ്വതീകരിക്കേണ്ട യാതൊരു കാര്യവും ഇല്ല.
വാര്‍ത്ത്ക്ക് പകരം വ്യാഖ്യാനങ്ങള്‍ വായിച്ച് വായിച്ച് കണ്‍ഡീഷന്‍ഡ് ആയിപ്പോയ നമുക്കിപ്പോള്‍ വാര്‍ത്ത മാത്രം കണ്ടാല്‍ എന്തോ ഒരിത്...”പിണറായിയുടേയും വി.എസ്സിന്റേയും മുഖത്ത് ആലോചനാഭാവം. ഒരു പക്ഷെ ഭാവി തന്ത്രങ്ങള്‍ മെനയുകയായിരിക്കാം” എന്നൊക്കെ വായിച്ചാലേ തൃപ്തിയാവൂ എന്നായിരിക്കുന്നു. കാരണം വാര്‍ത്ത മാത്രം വായിച്ചാല്‍ ഒന്നും മനസ്സിലാവാത്തവരും വ്യാഖ്യാനങ്ങള്‍ സൌജന്യമായും ധാരാളമായും നല്‍കിയാല്‍ മാത്രം കാര്യം മനസ്സിലാവുന്നവരുമായ മന്ദബുദ്ധികളാണ് നമ്മളെന്ന് പത്രങ്ങളെല്ലാം ചേര്‍ന്ന് വരുത്തിത്തീര്‍ത്തത് വിശ്വസിക്കാന്‍ തുടങ്ങിയല്ലോ നമ്മള്‍. ദേശാഭിമാനി ഒരു പാര്‍ട്ടി പത്രമാണ്. അത് പറഞ്ഞുകൊണ്ടു തന്നെയാണ് പ്രസിദ്ധീകരിക്കുന്നതും. വായനക്കാര്‍ക്ക് വേണമെങ്കില്‍ ഡിസ്‌കൌണ്ട് കൊടുത്തു വിശ്വസിക്കാനുള്ള അവസരം ഉണ്ട്. നിഷ്പക്ഷ പത്രങ്ങള്‍ അങ്ങിനെയല്ലല്ലോ.
ഹിന്ദു തിരുവനന്തപുരം എഡിഷനില്‍ 2 വാര്‍ത്തയുണ്ട്. ഒന്ന് ആദ്യപേജിലും മറ്റൊന്ന് ദേശീയ പേജിലും. മനോരമയിലും മാതൃഭൂമിയിലും എത്ര വാര്‍ത്തയുണ്ടെന്ന് മുഴുവനായും എണ്ണാന്‍ സാധിച്ചില്ല. വിരലു തീര്‍ന്നുപോയി (:))
സെന്‍സേഷണലിസം ഏറ്റവും കുറവുള്ള മലയാള പത്രം ദേശാഭിമാനിയാണെന്ന് പറയാം. ദേശീയ അന്തര്‍ദേശീയ വാര്‍ത്തകള്‍ക്ക് ഇത്രയും സ്ഥലം കൊടുക്കുന്ന ഒരു പത്രവും ഇല്ല.
വക്കാരീ,
ഒരു പാര്‍ട്ടി പത്രം ആ പാര്‍ട്ടിയുടെ ഒരു വാര്‍ത്ത ( അതും പാര്‍ട്ടിയെ സംബന്ധിച്ച് അശുഭകരമായ) പ്രസിദ്ധീകരിക്കുമ്പോള്‍ പരമാവധി മിതത്വം പാലിക്കുമെന്നത് ഒരു വലിയ കാര്യമൊന്നുമല്ലല്ലോ? ഇവിടെ പ്രസക്തമായി എനിക്കു തോന്നിയത്, ദേശാഭിമാനി ആ വാര്‍ത്ത വാര്‍ത്തയായിത്തന്നെ കൊടുക്കാനുള്ള സന്മനസ്സ് കാണിച്ചുവെന്നതാണ്. ഒരുപക്ഷെ, മറ്റു പാര്‍ട്ടികളിയായിരുന്നു ഈ സംഭവമെങ്കില്‍, ആ പാര്‍ട്ടി പത്രങ്ങള്‍ ഒന്നും ഇങ്ങനെ ഒരു വാര്‍ത്ത കൊടുക്കാനേ മുതിരുമായിരുന്നില്ല.
ഇനി മറ്റൊരു കാര്യം. പാര്‍ട്ടിയുടെ, ഒരു സമ്മേളനത്തിന്റെ വാര്‍ത്തകള്‍ പാര്‍ട്ടി പത്രം ഏതു രീതിയില്‍ കൊടുക്കും? ഒന്നോ രണ്ടോ വാര്‍ത്തയില്‍ ഒതുങ്ങുമോ? സഖാക്കള്‍ക്കെതിരെ എടുത്ത നടപടി കേരളത്തെ സംബന്ധിച്ച ഇന്നത്തെ ഏറ്റവും പ്രധാന വാര്‍ത്ത തന്നെയാണ്. അതിനാല്‍ ദേശാഭിമാനിയൊകെയുള്ള പത്രങ്ങള്‍ അത് ആഘോഷിച്ചെന്നിരിക്കും.
ഏതൊരു പത്രത്തിനും അവരവരുടേതായ താല്പര്യങ്ങളുണ്ട് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുത തന്നെയല്ലെ?
- മൂഷിവോക്കെ ഗുസൈമസെന്‍-
വക്കാരിയുടെ "കൊട്ട്" ആര്‍ക്കും മനസ്സിലായില്ലെന്നു് തോന്നുന്നു. എല്ലാവരും എന്നെപ്പോലെ ശുദ്ധമനസ്കരായോ !
ആ ഇമേജിന്റെ പേരു കൊള്ളാം ;)
qw_er_ty
ഗുരോ, സൂപ്പര്‍ നിരീക്ഷണം!
ദെന്താ കഥ! ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോന്നൊരു സംശ്യം!!
എന്റമ്മച്ചി,ക്രിപ്റ്റോഗ്രാഫിക്ക് എക്സലന്‍സിനു വേണ്ടിയുള്ള പരീക്ഷണം വല്ലതുമായിരുന്നോ വക്കാരിയണ്ണാ...:)
വിശ്വേട്ടന്‍ ഇവിടെ പറഞ്ഞതുപ്രകാരം...
:)
ഹഹഹ..
വക്കാരിയുടെ മൌനം ശ്രദ്ധിച്ചു...
ഇപ്പൊ കമന്റും വായിച്ചു..(വിശ്വേട്ടന്റെ കമന്റും നോക്കി)
കൊള്ളാം സമ്മതിച്ചു മാഷേ..ആ ഗൂഡസ്മിതം ഒന്നു പോസ്റ്റാക്കൂ
സാജാ, വീയെസ്സിനെയും പിണറായിയെയും പിബി പുറത്താക്കിയ വിവരം ഏറ്റവും കാര്യമാത്ര പ്രസക്തമായി അവതരിപ്പിച്ചത് ദേശാഭിമാനിയാണ്. ഒരു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യത്തിന് കൊടുക്കേണ്ട പ്രാധാന്യം അവര്‍ കൊടുത്തു. ഉള്ളത് പറഞ്ഞാല്‍ മനോരമയുടെയും ദീപികയുടെയും മംഗളത്തിന്റെയും കേരളകൌമുദിയുടെയുമെല്ലാം മൈന്‍ഡ് റീഡിംഗും ഇതൊകൊണ്ട് ആര്‍ക്കെന്ത് പ്രയോജനം എന്നുള്ള വിശകലനങ്ങളും (കേരള ജനതയ്ക്കല്ല, വീയെസ്സിനാണോ പിണറായിക്കാണോ എന്നതാണ് അവരുടെ കണ്‍സേണ്‍) അവരുടെ മുഖഭാവങ്ങളുടെ വിശകനങ്ങളുമെല്ലാം അരോചകമായിട്ടാണ് എനിക്ക് തോന്നിയത്. അവര്‍ അതിനു ചിലവഴിച്ച മഷിയും ഊര്‍ജ്ജവും പേജും പാത്രക്കടവിനെപ്പറ്റിയോ സുവിരാജ് പുഴയില്‍ പറഞ്ഞ എയ്ഡ്‌സ് രോഗികളോടുള്ള മലയാളികളുടെ സമീപനത്തെപ്പറ്റിയോ മൂന്നാറില്‍ എന്തെങ്കിലും വിവേചനങ്ങള്‍ നടക്കുന്നുണ്ടോ എന്നതിനെപ്പറ്റിയോ അല്ലെങ്കില്‍ നാടിനെയും നാട്ടുകാരെയും ബാധിക്കുന്ന എന്തിനെപ്പറ്റിയെങ്കിലുമോ ചിലവാക്കിയിരുന്നെങ്കില്‍...
ദേശാഭിമാനി കാണിച്ച ആ ഒരു മിതത്വം ദേശാഭിമാനിയുള്‍പ്പടെയുള്ള പത്രങ്ങള്‍ എല്ലാ റിപ്പോര്‍ട്ടിംഗിനും കാണിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
സാജന്‍, കിരണ്‍, മൂര്‍ത്തി, മഹിമ (പിന്നെയും എന്നെ ചൈനീസ് പറഞ്ഞ് പേടിപ്പിക്കുകയാണല്ലേ :)) റാല്‍മിനോവ്, ഡബിളാറ്, കലുമാഷ്, ബാബുവണ്ണന്‍ എല്ലാവര്‍ക്കും നന്ദി.
സാധാരണ മലയാളമനൊരമ ,ദീപിക എന്നി ബൂര്‍ഷ പത്രങ്ങള്‍ മാത്രം വായിച്ചിരുന്ന വക്കാരിജി ദേശഭിമാനി റിപോര്‍റ്റിംഗ് നെ പ്രകീര്‍ത്തിക്കുന്നു..ഇപ്പൊ എനിക്കു വിശ്വാസമായി മാധ്യമ സിന്‍ഡികേറ്റ് ഉണ്ടെന്നു! ..
(എന്റ്മ്മെ സ്കൂള്‍ ഇല്‍ പണ്ടു 100m ഓടിയിട്ടുണ്ടു..പിന്നിപ്പഴാ ഇത്ര സ്പീഡില്‍ ഓടുന്നതു)
On Topic..ഈ "ജീര്‍ണ്ണലിസം" അത്രയക്കു മടുപ്പികുന്നുവല്ലെ?
qw_er_ty
This comment has been removed by the author.
വാര്‍ത്തകള്‍ക്ക് അതിന്റേതായ seriousness കൊടുക്കുന്ന കാര്യത്തില്‍ പത്രങ്ങളെല്ലാം ഒരു കണക്കാ.
ആകെമൊത്തം ഒരു "പൈങ്കിളീകരണം"..
ഭേദം "ഹിന്ദു" തന്നെ.
ചിലപ്പോള്‍ "മാധ്യമം" റിപ്പോര്‍ട്ടിങ്ങില്‍ കാണിക്കുന്ന മിതത്വം കൊള്ളാം.
പിന്നെ ദേശാഭിമാനി, ഈ കാണിച്ചത് neat ആയി.
ഏതൊരു പത്രത്തിനും അവരവരുടേതായ താല്പര്യങ്ങളുണ്ട്...
പോസ്റ്റും, പിന്നെ ആര്‍ ആര്‍ പറഞ്ഞ പോലെ ആ ഇമേജിന്‍റെ പേരും എല്ലാം കൂടെ ചേര്‍ത്ത് വെച്ചപ്പോള്‍ വക്കാരിയുടെ, സാജന്‍ പറഞ്ഞ സ്മിതയ്ക്ക് നല്ല ഫംഗി :)
പക്ഷവും പടവുമൊക്കെ ഒന്ന് മാറ്റിവെച്ചിട്ട് പീബീ നടപടിയോടനുബന്ധിച്ചുള്ള പത്രവാര്‍ത്തകെളെല്ലാം യൂണീക്കോഡ് ഫോണ്ടില്‍ ടൈപ്പ് ചെയ്തിട്ട് ഇതില്‍ ഏറ്റവും കൊള്ളാവുന്ന വാര്‍ത്ത ഏതാണെന്നെന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ദേശാഭിമാനി വാര്‍ത്തയാണെന്ന്.
ദേശാഭിമാനി കോണ്‍ഗ്രസ്സിന്റെ വാര്‍ത്ത എങ്ങിനെ കൊടുക്കുന്നു എന്നതോ ഈ വാര്‍ത്ത ഇങ്ങിനെ കൊടുക്കാനുള്ള കാരണമോ ഒന്നുമല്ല പ്രശ്‌നം, വാര്‍ത്തയിലെ മിതത്വവും കൊടുക്കേണ്ടത് കൊടുക്കേണ്ട രീതിയില്‍ കൊടുക്കേണ്ടതെങ്ങിനെയെന്നും മാത്രം നോക്കിയാല്‍...
സ്വന്തം പാര്‍ട്ടിയില്‍ പറ്റിയ ഒരു പ്രശ്‌നമായതുകൊണ്ട് ദേശാഭിമാനി ഇങ്ങിനെയല്ലേ കൊടുക്കൂ എന്ന് ചോദിച്ചാല്‍ സ്വന്തം വിശ്വാസപ്രമാണക്കാര്‍ തിരുവനന്തപുരത്ത് കാണിച്ച പരിപാടികള്‍ക്ക് മനോരമ എങ്ങിനെ വാര്‍ത്ത കൊടുത്തു എന്ന് ഇവിടെ നോക്കിയാല്‍ മതി.
പക്ഷേ ഇതിനര്‍ത്ഥം ദേശാഭിമാനി ഇങ്ങിനെയേ വാര്‍ത്ത കൊടുക്കൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നല്ല. ഇങ്ങിനേയും വേണമെങ്കില്‍ അവര്‍ക്ക് കൊടുക്കാം-അത് മനോരമയ്ക്ക് കണ്ടുപഠിക്കാം. പക്ഷേ ദേശാഭിമാനി ഇങ്ങിനെയും കൊടുക്കും വാര്‍ത്ത, എതിര്‍പക്ഷങ്ങളുടേതാണെങ്കില്‍.
ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാവാം നാളത്തെ ശാസ്ത്രവുമാകാം എന്നു പറഞ്ഞ പോലെയായല്ലോ. വിരുദ്ധാര്ത്ഥത്തില് എഴുതുന്നതു പിടികിട്ടാനുള്ള സാമാന്യ ബോധം ബൂലോഗവാസികള്ക്കില്ലേ? വക്കാരിമഷ്ടായുടെ വിമര്ശനം കലക്കി. അതിനു വന്ന പ്രതികരണങ്ങള് അതിലും കലക്കി. ഇനി ഒരു പാട്ടൂടെ പാടാം.
കണ്ഫ്യൂഷന് തീര്ക്കണമേ...
Post a Comment
<< Home