ഐറോണിക്ക
ഇന്നത്തെ മനോരമ വാര്‍ത്ത
കടപ്പാട്: മലയാള മനോരമ ഓണ്‍ലൈന്‍ എഡിഷന്‍
സര്‍വ്വകലാശാലയുടെ സല്‍പേരിനും യശസിനും കളങ്കം വരുത്തുന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനെതിരെ അവതരിപ്പിച്ച പ്രമേയത്തിന്റെ സമയത്തെങ്കിലും സര്‍വ്വകലാശാലയുടെ സല്‍പേരിനും യശസിനും കളങ്കം വരുന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്ന രീതിയില്‍ വാക്കേറ്റവും അടിപിടിയും ഉണ്ടാക്കാതിരുന്നുകൂടേ ബഹുമാനപ്പെട്ട സെനറ്റംഗങ്ങള്‍ക്ക്? എവിടെ...
ഞാന്‍ വിചാരിച്ചത് സെനറ്റ് യോഗങ്ങളില്‍ എങ്ങിനെ സര്‍വ്വകലാശാലയുടെ നിലവാരം ഉയര്‍ത്താം, വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താം, അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്താം, നല്ല നല്ല കോഴ്സുകള്‍ തുടങ്ങാം, നല്ല നല്ല ഗവേഷണങ്ങള്‍ നടത്താം, സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാം... എന്നൊക്കെയുള്ള കാര്യങ്ങളെപ്പറ്റിയുള്ള കൂലംകക്ഷ ചര്‍ച്ചകളായിരിക്കും നടക്കുന്നതെന്നാണ്.
കുസാറ്റ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തത് ഇതുകൊണ്ടും കൂടിയായിരിക്കും.
Labels: അടിപിടി, കുസാറ്റ്, കൈയ്യേറ്റം, വാക്കേറ്റം, സെനറ്റ് യോഗം
18 Comments:
ആദ്യത്തെ കമന്‍റ്റ് എന്റെ വക... കൊള്ളാം.............. ഞാന്‍ ഒരു പുതുമൊഖം ... പേര് അല്ലാമാ.. (സലിം കുമാര്‍ സ്റ്റൈലില്‍ "ഇതു മധ്യ തിരുവിതാംകൂര്‍ ഭരിചിരുന്ന ഒരു രാജാവാണ് പേരു ശശി")
വക്കാരിയുടെ ഓരോ തെറ്റിദ്ധാരണകള്‍..
ഒരു കളങ്കം മറ്റൊരു കളങ്കം കൊണ്ട് മായ്ക്കാമെന്നല്ലേ!
ഇനി ഈ കളങ്കം മറ്റൊരു കളങ്കം കൊണ്ട് മായ്ക്കും - അതാ ഇപ്പഴത്തെ ഒരു സ്റ്റൈല്!
കളങ്കം എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ പത്രങ്ങള്‍ ഉപയോഗിക്കുന്ന രീതിയിലല്ല എന്നും അതിനെ പറ്റി കൂടുതല്‍ ഗവേഷണം വേണം എന്നുമാവും ഈ ചര്‍ച്ചയ്ക്ക് ശേഷം കുസാറ്റ്കാര്‍ ആവശ്യപ്പെടുക എന്ന് ഞാന്‍ വിചാരിച്ചിരുന്നത്. കുറഞ്ഞത് വക്കാരിച്ചനെങ്കിലും കൂടുതല്‍ ഗവേഷണം ആവശ്യപ്പെടുമെന്ന് ഞാന്‍ കരുതി. ;-)
ഇതിപ്പൊ... നല്ല തല്ല് നാട്ടില്‍ കിട്ടില്ലേ കുസാറ്റില്‍ പോയി വാങ്ങണോ എന്ന് ചോദിക്കേണ്ട ഗതിയായി.
വക്കാരി നമ്മള്ളെത്ര മാറി? അച്ചടക്ക പൂര്‍വ്വം യോഗം നടത്തി പിരിഞ എതെങ്കിലും കേരളത്തിലുള്ള യൂണിവേഴ്സിറ്റി/സംഘടനകളുടെ ചരിത്രമുണ്ടോ? അജണ്ടയില്‍ പുതിയതായി തുടങ്ങാനുള്ള ഗവേഷണ വിഷയത്തേക്കുറിച്ച് എന്നിരുന്നാലും, ഇന്നലെ വെസ്റ്റ് ബ്ലോക്കില്‍ പെയിന്റടിച്ച കണക്കില്‍ ശ്രീ ....പത്ത് ലക്ഷം രുപ പോക്കറ്റിലാക്കി എന്ന് വരെയുള്ള കാര്യങ്ങള്‍ പറയാനുള്ള വേദിയാക്കുമിത്. ആദ്യം കുസാറ്റ് വന്നപ്പോ എയര്‍ഫോഴ്സുമായി ബന്ധപെട്ട് എന്റെ സെക്ഷനില്‍ നിന്ന് 10 കുട്ടികളേ വീതം കുസാറ്റ് എഞിനിയറിങിനു വിട്ടിരുന്നു. അങ്ങേയറ്റം പരിതപിച്ച് കോഴ്സ് കമ്പ്ലീറ്റ് ചെയ്യ്പ്പിച്ച് കുട്ടികളെ പുറത്ത് കൊണ്ട് വന്നതൊട് കൂടി ആ കോളാബ്രേഷന്‍ അവസാനിപ്പിച്ചു. ആദ്യം രജിസ്റ്റ്രാറെ വരെ പലരുടെയും പ്രകോപനങ്ങളേ മാനിച്ച് ചിലര്‍ തല്ലി. പിന്നെ കുറെ കാലം കഴിഞപ്പോഴ് പിന്നെ കണ്ടു ഒരു സേവ് കുസാറ്റ് ധര്‍ണ്ണയും ജാഥയും നിരാഹരോം ഒക്കെ. ഇങ്ങനെ ഒക്കെ ഇത് എത്തിച്ചത് നമ്മളെല്ലാരും തന്നെ അല്ലേ? എന്ത് കൊണ്ട് അച്ചടക്ക പരമായ ഒരു അന്തരീക്ഷം നമ്മുടേ ഒരു സംഘടനയ്കും കൈപിടിയില്‍ ഒതുങ്ങാതെ പോകുന്നു? പക പോക്കല്‍ മാത്രം ലാക്കാകി നടക്കുന്ന ഭാരവാഹികള്‍ എങ്ങനെ തലപ്പെത്തെത്തുന്നു? അച്ചടക്കത്തില്‍ അധിഷ്ഠതമല്ലാത്ത ഏത് സ്ഥാപനവും എത്തി പെടുന്ന ഒരു അവസ്സ്ഥയില്‍ തന്നെ ഇതും “ശരി”യായ ലോട്ടില്‍ തന്നെ വന്ന് വീണിരിയ്കുന്നു. കുട്ടികളുടെ ഭാവി വച്ചാണു ഈ കെയ്യാങ്കളി എന്നൊക്കെ ഓര്‍ക്കുമ്പോ നോവുന്നുണ്ട്.
(എല്ലാരേയും അടിച്ചാക്ഷേപിയ്കാന്‍ പറ്റില്ല. കുട്ടികളും പഠിത്തവും സിലബസും മാത്രം ശരണം എന്ന് കരുതുന്ന പ്രൊഫ്.എസ് രാമകൃഷ്ണന്‍ മാഷേയും പോലെ ഒരു കൂട്ടം ഡീനുകളുമവിടെയുണ്ട്.)
കൊള്ളാം ഇങ്ങനെ തന്നെ വേണം സെനറ്റ്, അപ്രത്തിരിക്കണവന്‍റെ കണ്ണിലിട്ടെങ്ങനെ കുത്താം...ഇപ്രത്തിരിക്കണവനെ എങ്ങനെ മാന്താം എന്നതായിരുന്നു ഇത്തവണത്തെ അജണ്ട, ഇതൊക്കെ മിനട്സില്‍ എഴുതുവോ ആവോ, അതൊന്ന് വായിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ ;)
ഈ വക്കാരിയെ കൊണ്ട് തോറ്റു!
അടിപിടി അവിടെ നിക്കട്ടെ. കുറേ മാസങ്ങളായി ഡിഗ്രി അവാര്‍ഡ് ചെയ്യാന്‍ പോലും കുസാറ്റ് സിന്‍ഡികേറ്റിനു നേരല്യാ പിന്നെയാണ് “സര്‍വ്വകലാശാലയുടെ നിലവാരം ഉയര്‍ത്താം, വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താം, അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്താം, നല്ല നല്ല കോഴ്സുകള്‍ തുടങ്ങാം, നല്ല നല്ല ഗവേഷണങ്ങള്‍ നടത്താം, സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാം“
കേന്ദ്രം ഏറ്റെടുക്കുനതും തല്‍ക്കാലം മിണ്ടുന്നില്ല.കാരണം അത് തന്നെയാണ് ഇവിടെ അടി ഉണ്ടാവനുള്ള കാരണം എന്ന് തോന്നുന്നു.
“സര്‍വ്വകാലാശാലയുടെ സല്പേരിനൂം യശസ്സിനും കളങ്കം വരുത്തുന്ന വിധത്തില്‍ ....”
ഈ വാര്‍ത്തകള്‍ എന്താന്ന് വക്കരിക്കറിയാലോ.
1. വി.സിടെ യോഗ്യത. (അതെന്തായാലും ഇപ്പോള്‍ അങ്ങേര്‍ക്ക് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലേയ്ക് മാറ്റമായി. അതോണ്ട് ഒരു കൊട്ടികലാശം ആയിരിക്കും ഈ സെനറ്റ് മീറ്റിങ്ങ്)
2. അവിടുത്തെ ബി.ടെക് അഡ്മിഷന്‍.
3. ഇതു കേന്ദ്രം ഏറ്റെടുത്തു, ഏറ്റെടുക്ക്കുന്നു, ഇത്ര കോടി കിട്ടി, ദേ നാഷണല്‍ സയന്‍സ് കോണ്‍ഗ്രസ്സ് നടക്കാന്‍ പോകുന്നു എന്ന രീതിയില്‍ നടക്കുന്ന തെറ്റായ പബ്ലിസിറ്റി സ്റ്റണ്ടുകള്‍. ഒരു ഉറപ്പോ വാഗ്ദാനമോ കിട്ടാതെയാണ് കുസാറ്റ് അധികൃതര്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരീപ്പിച്ചിരുന്നത് എന്ന് എനിക്ക് കിട്ടിയ വിവരം. അത് ദുബായ് നിന്നുള്ള ഒരു ഇന്‍സ്റ്റിട്ടൂട്ടിന് ഇവിടുത്തെ ബി.ടെക് ഡിഗ്രീ കൊടുക്കാനുള്ളതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്നും കേട്ടു.(അതുല്യേച്ചി പറഞ്ഞത് കൂട്ടിവായിക്കാം.)
(വക്കാരിയ്ക്ക് ഒരു 100 ചോദ്യം കാണും. ഉത്തരം പറയാന്‍ പറ്റുന്നതിനെ മിണ്ടുള്ളൂ എന്ന് ഇപ്പോഴേ പറയട്ടെ).
പ്രമോദിന് ഒരു കൈ സഹായിക്കാന്‍ പറ്റുമോ ആവോ?
പിന്നെ ആ വാര്‍ത്ത എങ്ങും എത്താതെ നില്‍ക്കുകയാണല്ലോ വക്കാരി. ആ മൊബൈലിനെ കുറിച്ച് എന്താണ് പറയുന്നതെന്നറിയാന്‍ അവിടെ പോയി നോക്കി. അവിടേയും അങ്ങനെ തന്നെ.
ഓഫ്
രാവിലെ ആദ്യം വന്നത് ഞാനാണിവിടെ. അതിനിടയില്‍ കുസാറ്റ് കേന്ദ്രത്തിനു കൊടുക്കണോ എന്ന ലിങ്കില്‍ ക്ലികി വായിച്ചുകൊണ്ടിരുന്നപ്പോള്‍ കറന്റ് പോയി. വൈകീട്ട് കയറിയ ഉടനെ വീണ്ടും പോയി കറന്റ്..കൂടോത്രം വല്ലതും?
ആരു ആരെ ആദ്യം തല്ലി, ബാഗു കൊണ്ടടിച്ചതാര്‍ എന്നിങ്ങനെയുള്ള വിശദ വിവരങ്ങള്‍ മാതൃഭൂമിയിലുണ്ട്. ഇത്രയും വിശദമായി തല്ലു വാര്‍ത്ത വായിച്ചപ്പോള്‍ എന്തോ ഒരിത്..തമസ്കരണത്തിന്റെ വിപരീതം എന്താ? :)
qw_er_ty
മൂര്‍ത്തി ആ മാതൃഭൂമി ലിങ്ക് പ്ലീസ്. ഞാന്‍ നോക്കീട്ട് കാണുന്നില്ലാ.
മാതൃഭൂമി 03 ജൂണ്‍ 2007 തിരുവനന്തപുരം എഡിഷന്‍ പേജ് 11
കുസാറ്റ് സെനറ്റില്‍ ഏറ്റുമുട്ടല്‍
കളമശ്ശേരി: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത് കൊച്ചി സര്‍വകലാശാലയ അപകീര്‍ത്ത്പ്പെടുത്തുന്നുവെന്ന ആരോപനത്തെത്തുടര്‍ന്ന് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ അംഗങ്ങള്‍ ഏറ്റുമുട്ടി. സര്‍വകലാശാല സിന്‍ഡിക്കെറ്റ് അംഗം കൂടിയായ കെ.ആര്‍. ശശികുമാറും കെമിസ്ട്രി വിഭാഗം അധ്യാപകന്‍ ഡോ. കെ.ശ്രീകുമാറും തമ്മിലാണ് കൈയാങ്കളി നടന്നത്. ശനിയാഴ്ച്ച നടന്ന സെനറ്റ് യോഗ അജണ്ടയിലെ അവസാനത്തെ ഇനമായ ടി,എന്‍.ജയചന്ദ്രന്റെ പ്രമേയ അവതരണമാ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. കൊച്ചി സര്‍വകലാസാലയുടെ സല്‍പ്പേരിനും യശസ്സിനും കളങ്കം വരുത്തുന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ആശങ്ക രേഖപ്പെടുത്തണം എന്നതായിരുന്നു പ്രമേയം.
വാര്‍ത്തക്ല് ചോര്‍ത്തുന്ന ഉറവിടം കണ്ടെത്തനമെന്ന് ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. സെനറ്റ് അംഗം കൂടിയായ ഡോ.കെ.ശ്രീകുമാര്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇ.മെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്നെ യോഗത്തിന് ശേഷം മൊബൈല്‍ ഫോണ്‍ വഴി വാര്‍ത്തകള്‍ പുറത്തുകൊടുക്കാറുണ്ടെന്നും വൈസ് ചാന്‍സലര്‍ പി.കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ഇത് സഭയില്‍ ബഹളത്തിന് വഴി വെച്ചു. ആരോപണം വി.സി. പിന്‍വലിക്കനം എന്ന് ചില സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാനെന്നും പ്രസ്താവന പിന്‍വലിക്കാന്‍ സാധ്യമല്ലെന്നും പറഞ്ഞ് വി.സി. യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
സെനറ്റ് അംഗങ്ങള്‍ പിരിഞ്ഞു പോകാന്‍ തുടങ്ങുന്നതിനിടയില്‍ ആര്‍.എസ്.ശസികുമാറും ഡോ.ശ്രീകുമാറും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ശ്രീകുമാര്‍ ശശികുമാറിനെ തള്ളുകയും ചെയ്തു. ഉടന്‍ തന്നെ ശശികുമാര്‍ കൈയ്യിലിരുന്ന ബാഗെടുത്ത് ശ്രീകുമാറിനെ അടിച്ചു. പ്രശ്നം ഗുരുതരമാകുമെന്ന് മനസ്സിലായ മറ്റു അംഗങ്ങളും സെനറ്റ് ഹാളിനു പുറത്തു നിന്നിരുന്ന സര്‍വകലാശാലാ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്ന് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഇരു കൂട്ടരും കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആര്‍ക്കും കാര്യമായ പരുക്കില്ല.
qw_er_ty
ഡാലീ, വാര്‍ത്ത പോസ്റ്റിയിട്ടുണ്ട്.വാര്‍ത്തയുടെ ലിങ്ക് കിട്ടിയില്ല...വക്കാരീ വേണമെങ്കില്‍ വായിച്ചുകഴിഞാല്‍ ഡിലിറ്റ് ചെയ്യ്തേക്കൂ..
മൂര്‍ത്തീ, ഡിലീറ്റരുതേ, നല്ലൊരു റഫറന്‍സല്ലേ :) വാര്‍ത്തയ്ക്ക് നന്ദി.
ഡാലീ, പല സംഗതികളും കാണും, ഗോസിപ്പും ഒറിജിനലുമുള്‍പ്പടെ. പക്ഷേ അതല്ലല്ലോ കാര്യം. സംഗതി പോയാലും അങ്ങ് തിരുവനന്തപുരം വരെ എന്ന ആത്മവിശ്വാസവും ഈ കളികള്‍ക്കും കൈയ്യാങ്കളികള്‍ക്കും പിന്നിലുണ്ട് എന്നാണ് എന്റെ അഭിപ്രായം. ആരേയും ആരും തൊടില്ല. പക്ഷേ സംഗതി കേന്ദ്രത്തിന് കീഴിലായാല്‍, ഇങ്ങിനെ ഒരു അടി നടന്നതിന്റെ പേരില്‍ അച്ചടക്കലംഘനത്തിന് ആരെയെങ്കിലും പുറത്താക്കിയാല്‍ ഡല്‍ഹി വരെ പോകണ്ടേ, പിന്നെ സോള്‍വാക്കാന്‍. അവിടെയാണെങ്കില്‍ ഇവിടുത്തെപോലത്തെ ആത്മവിശ്വാസമൊന്നും കാണുകയുമില്ല. അതുകൊണ്ട് ഇവര്‍ക്കെല്ലാം എന്തുകൊണ്ടും നല്ലത് ഇത് ഇങ്ങിനെയൊക്കെത്തന്നെ നില്‍ക്കുന്നതാണ്.
കുസാറ്റ് മൊത്തം കേന്ദ്രത്തിന്റെ കീഴിലായാല്‍ ഇപ്പോള്‍ പഠിക്കുന്നതോ ഇനി പഠിക്കാവുന്നതോ ആയ മലയാളി വിദ്യാര്‍ത്ഥികളേക്കാള്‍ നഷ്ടം അവിടുത്തെ വിദ്യാര്‍ത്ഥ്യേതര സമൂഹത്തിനായിരിക്കും-ഓട്ടോക്കാരും നാട്ടുകാരുമുള്‍പ്പടെ. കാരണം മിക്കവാറും ആ റോഡെല്ലാം അടച്ച് പൂട്ടി ഗേറ്റ് വെക്കും :)
ഐറോണിക്ക 2007 ല്‍ പങ്കെടുത്ത അള്ളാമ (ഹെന്റമ്മോ), സിജു, അഗ്രജന്‍, ദില്‍ബു, അതുല്ല്യേച്ചി, സുനീഷ്, പച്ചാളം, ഡാലി, ഡാലി, മൂര്‍ത്തി, പിന്നെയും ഡാലി, പിന്നെയും മൂര്‍ത്തി, പിന്നെ ഞാന്‍ എന്നിവര്‍ക്ക് നന്ദിയാ മൊയ്തു.
വക്കാരി, നന്ദി പ്രസംഗമിത്ര വേഗം തീര്‍ത്തോ?
ഐ. ഐ. ടി ഓര്‍ ഐ. ഐ.എസ് . ടി ആയാല്‍ ഇങ്ങനത്തെ പ്രശ്നമേ വരില്ലെന്നോ വിശ്വസിക്കാന്‍ എനിക്ക് വിഷമാണ് എന്ന് മാത്രം പറയട്ടെ. കസേര കളികള്‍ എവിടേയും ഉണ്ട്. ഐ.ഐ.ടി കളിളും നാഷ്ണല്‍ അത് വളരെ വളരെ കൂടുതലാണ് മാത്രമല്ല അത് കേന്ദ്ര നിലവാരത്തിലുള്ള വളരെ വിലകൂടിയ കളികളും ആണ്.
കുസാറ്റിനു ചുറ്റും വേലി എക്കാലത്തേയും ഒരു സ്വപ്നമല്ലേന്ന്.
ഡാലീ, കോല്‍കളി, കുതിരകളി, കുതികാല്‍ വെട്ട് കസേരകളി, പാരക്കളി മുതലായവ മനുഷ്യനുള്ള കാലം മുതല്‍ മനുഷ്യനുള്ളിടമായ എല്ലാ ഭൂഖണ്ഡങ്ങളിലെയും എല്ലാ പ്രസ്ഥാനങ്ങളിലുമുള്ളതാണ്. ഇന്ത്യയെന്നോ ഇസ്രായേലെന്നോ അമേരിക്കയെന്നോ ഉഗാണ്ടയെന്നോ അതിന് വ്യത്യാസമില്ല. പക്ഷേ അതിന്റെ തറ ലെവല്‍ മാത്രം വ്യത്യാസപ്പെട്ടിരിക്കും. മാത്രവുമല്ല അത്തരം കളികള്‍ക്ക് പ്രേരിപ്പിക്കുന്ന സംഗതികളായ തലതൊട്ടപ്പന്‍ മുതലായ ആള്‍ക്കാര്‍ ഇരിക്കുന്ന അകലം എത്രത്തോളം കൂടുന്നുവോ അതിനനുസരിച്ച് അതിന്റെ തീവ്രതയും വ്യത്യാസപ്പെട്ടിരിക്കും.
കുസാറ്റ് കമ്പ്ലീറ്റ് കേന്ദ്രത്തിന്റെ കീഴില്‍. ഒന്നാമത്തെ വസ്തുത, ഇപ്പറഞ്ഞ രീതിയിലൊന്നുമായിരിക്കില്ല അവിടെ ഭരണം തന്നെ. ചെരിപ്പൂരിയടി, ചീത്തവിളി മുതലായവ നാട്ടിലെതന്നെ കേന്ദ്രഭരണപ്രസ്ഥാനങ്ങളിലെ കമ്മറ്റി മീറ്റിംഗുകളില്‍ സംസ്ഥാനഭരണ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കില്‍ തന്നെ അതിനു കാരണം കേന്ദ്രത്തിന്റെ മായാജാലമൊന്നുമല്ല, ഡയറക്ടറോ മറ്റോ അണ്ണന്മാരെ അച്ചടക്കത്തിന്റെ പേരില്‍ പുറത്താക്കിയാല്‍ തന്നെ പിന്നെ ഡയറക്ടറെ പുറത്താക്കാനും അണ്ണന്മാര്‍ക്ക് അകത്ത് കേറാനും ഡല്‍ഹി വരെ പോകണം എന്നുള്ള ബുദ്ധിമുട്ട് തന്നെ. അവിടെ പോയാല്‍ ചില ക്ലര്‍ക്കുമാരെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെങ്കില്‍ ഹിന്ദി തന്നെ പറയണം. അങ്ങിനെ പുസ്തകങ്ങളില്‍ എഴുതപ്പെടാത്ത പല പല കാര്യങ്ങളുമുണ്ട് സംഗതി കേന്ദ്രമായാല്‍.
അതുമാത്രവുമല്ല, എത്ര കസേരകളികളും കുതികാല്‍ വെട്ടലുകളുമുണ്ടെങ്കിലും കേന്ദ്രത്തിന്റെ രീതികള്‍ (ഭരണരീതികളുള്‍പ്പടെ) വെച്ച് നോക്കുമ്പോള്‍ ഒരു ലെവലിനപ്പുറം സ്ഥാപനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി പോകാന്‍ ബുദ്ധിമുട്ടാണ് കളിക്കുന്നവര്‍ക്ക് എന്നതാണ് എനിക്ക് വ്യക്തിപരമായി തോന്നിയ ഒരു കാര്യം (തെളിവൊന്നുമില്ല). കേരളഭരണമാണെങ്കില്‍ അണ്‍ലിമിറ്റഡ് സ്വാതന്ത്യമാണല്ലോ എല്ലാവര്‍ക്കും എന്തിനും.
ഞങ്ങളുടെ വീടിനടുത്ത് മലയാളികള്‍ മാത്രം പണിയെടുക്കുന്ന ഒരു കേന്ദ്രഭരണ നിര്‍മ്മാണശാലയുണ്ടായിരുന്നു (ഇപ്പോള്‍ പൂട്ടി). അതിന്റെ ഡയറക്ടറെ തീരുമാനിക്കുന്നത് അങ്ങ് ഡല്‍ഹിയില്‍ നിന്നായതുകാരണം, ആരാണ് വരുന്നതെന്ന് വന്നാല്‍ മാത്രമേ ആള്‍ക്കാര്‍ക്ക് അറിയാന്‍ പാടുള്ളൂ. മാത്രവുമല്ല, ഡയറക്ടറെ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം അവിടുത്തെ ജോലിക്കാര്‍ ചീത്ത വിളിക്കുമെങ്കിലും, സംഭവത്തിന്റെ തൊട്ടു മുന്നിലാണ് എ.ഐ.റ്റി.യു.സീയുടെ ഓഫീസെങ്കിലും എല്ലാ അണ്ണന്മാരും എട്ടിന്റെ സൈറണടിക്കുമ്പോഴേ അകത്ത് കയറും, അഞ്ചിന്റെ സൈറണടിച്ചാലേ പുറത്തിറങ്ങൂ. എന്താണോ ആവോ.
വക്കാരി!!.
കേന്ദ്രത്തിന്റെ സ്ഥാപനത്തിലെ കളികള്‍ മനസ്സിലാക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അധികം ദൂരെ ഒന്നും പോണ്ടാാ. വെറുതെ ആര്‍.ആര്‍ എല്‍ തിരുവനന്തപുരം വരെ പോയാല്‍ മതി. പിന്നെ ആരും അധികം അറിയില്ലാന്ന് മാത്രം. സിന്‍ഡിക്കേറ്റ് പോലെ ഒന്നും പത്രത്തില്‍ വരില്ലല്ലോ.
(ഞാന്‍ നിര്‍ത്തീട്ടോ. ഇത് ഒരു തരത്തില്‍ മലര്‍ന്ന് കിടന്ന് മാറത്ത് തുപ്പലാണ് )
കളിക്കുന്നവര്‍ കളിക്കട്ടെ ഡാലീ, ഹൈട്ടെക്കും ലോട്ടെക്കും എല്ലാം കളിക്കട്ടെ. വേണമെങ്കില്‍ ചായ കുടിച്ചുകൊണ്ടിരുക്കുമ്പോള്‍ നമുക്ക് പറഞ്ഞ് രസിക്കുകയുമാവാം. പക്ഷേ കളികള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനെയും സ്ഥാപനത്തിലുള്ളവരെയും ബാധിക്കാന്‍ തുടങ്ങുമ്പോഴാണ് ടെന്‍ഷനടിക്കേണ്ടത്.
കേന്ദ്രത്തിന്റെ കീഴില്‍ എന്ന് പറഞ്ഞാല്‍ സമത്വ സുന്ദര ശാലീന കുലീനമായ ഒരു അവസ്ഥയാണ് എന്നൊന്നും ആരും കരുതുന്നില്ലല്ലോ.
വക്കാരിജി, ഇട്ടൊ ഇട്ടൊ..അതിനിപ്പൊ എന്താ ചോദിക്കാന്‍ ഇരിക്കണേ?
qw_er_ty
Post a Comment
<< Home