Sunday, May 13, 2007

കെന്‍‌ഗോ നികാവയുടെ വാച്ച്



മകന്‍ കാസുവോ സമ്മാനമായി കൊടുത്ത വാച്ച് കിട്ടിയതില്‍ പിന്നെ കെന്‍‌ഗോ നികാവയെ ആ വാച്ചില്ലാതെ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15ന് ആ വാച്ച് നിലച്ചു. അതിന് ഒരിക്കല്‍ കൂടി കീ കൊടുക്കാനാവാതെ ആഗസ്റ്റ് 22ന് കെന്‍‌ഗോ നികാവ മരിക്കുകയും ചെയ്തു; കാരണമായതോ-1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ കെന്‍‌കോ നികാവയുടെ ജോലിസ്ഥലത്തിനും ഒന്നര കിലോമീറ്ററപ്പുറം അമേരിക്ക നടത്തിയ ചില പരീക്ഷണങ്ങള്‍.

നമ്മുടെ നാട്ടില്‍ നിന്നും പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന ഒരു സംഭവമാണെങ്കിലും, നടന്നിട്ട് അമ്പത് കൊല്ലങ്ങളില്‍ കൂടുതലായെങ്കിലും, ആ സംഭവം നടന്ന സമയത്ത് നമ്മളില്‍ പലരും ജനിച്ചിട്ടുകൂടിയില്ലെങ്കിലും ഹിരോഷിമ മ്യൂസിയത്തിലെ ഓരോ ദൃശ്യവും നമുക്ക് തരുന്നത് വിവരിക്കാവുന്നതിലും അപ്പുറത്തുള്ള ചില വികാരങ്ങളാണ്.

കഴിഞ്ഞ കൊല്ലം ഹിരോഷിമ മ്യൂസിയത്തില്‍ പോകണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ചില ജപ്പാന്‍‌കാര്‍ക്ക് അത്‌ഭുതമായിരുന്നു. അതിനടുത്തുള്ള പൂന്തോട്ടങ്ങളും പ്രകൃതി ദൃശ്യവുമൊക്കെയുള്ള സ്ഥലത്തും കൂടി പോകുന്നുണ്ടോ എന്നും അറിയണമായിരുന്നു ചിലര്‍ക്ക്. പക്ഷേ ചിലര്‍ പറഞ്ഞു-നമ്മള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ആ മ്യൂസിയം എന്ന്. കഴിഞ്ഞതെല്ലാം മറക്കാനുള്ള ശ്രമവും, ഇത്രയും വലിയ ഒരു ആഘാതം തങ്ങള്‍ക്ക് സമ്മാനിച്ചിട്ടും അത് നല്‍‌കിയ അമേരിക്കയോട് പൊറുക്കാനും (അതിന്റെ ഉള്ളിലെ വികാരങ്ങള്‍ എനിക്കറിയില്ല), ആ സംഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് let's move on എന്ന രീതിയില്‍ മുന്നോട്ട് പോകാനുമൊക്കെയുള്ള ജപ്പാന്‍‌കാരുടെ ശ്രമങ്ങള്‍ ആ പ്രതികരണങ്ങളില്‍ കാണാന്‍ സാധിച്ചു. അവിടം സന്ദര്‍ശിച്ചപ്പോള്‍ അത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരു സ്ഥലം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

ഉത്സവത്തിന്റെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുപോലെ ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെ.



ഇതാണ് ഹിരോഷിമയിലെ അറ്റോമിക് ബോംബ് ഡോം. ഈ കെട്ടിടം ഒരു സ്മാരകമായി നിര്‍ത്തണോ അതോ ആറ്റം ബോംബിംഗിന്റെ ഓര്‍മ്മകള്‍ മറക്കാനായി നശിപ്പിച്ച് കളയണോ എന്നുള്ള സംശയം ഹിരോഷിമയ്ക്കുണ്ടായിരുന്നു. അവസാനം ഇത് നിലനിര്‍ത്താന്‍ തന്നെയാണ് സിറ്റി കൌണ്‍സില്‍ തീരുമാനിച്ചത്. ഈ കെട്ടിടം Hiroshima Prefectural Industrial Promotion Hall എന്നായിരുന്നു ബോംബിംഗിന് മുന്‍പ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമയിലെ വ്യാവസായിക പ്രദര്‍ശന ഹാളോ മറ്റോ ആയിരുന്നു, ആ കെട്ടിടം. പക്ഷേ 1944-ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ട് ഗവണ്മെന്റ് ഓഫീസോ മറ്റോ ആക്കി മാറ്റി ഈ കെട്ടിടം.

ഈ കെട്ടിടത്തിന് 150 മീറ്റര്‍ അകലെയായിരുന്നു ബോംബിംഗിന്റെ ഹൈപോസെന്റര്‍ എന്ന് വിക്കിപ്പീഡിയയും, ഈ കെട്ടിടത്തിന്റെ 600 മീറ്റര്‍ ഉയരത്തിലായിട്ടാണ് വിസ്‌ഫോടനം നടന്നതെന്ന് അതിനുമുന്നിലെ ലിഖിതത്തിലും പറയുന്നു (രണ്ടും ഒരേ അളവിനെത്തന്നെയാണോ കാണിക്കുന്നതെന്നറിയില്ല). അറ്റോമിക് ബോംബ് വീണ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ മൊത്തമായി നശിക്കാതെ നിന്ന ചുരുക്കം ചില കെട്ടിടങ്ങളിലൊന്നാണ് ഇത്. ഇത് ഇപ്പോള്‍ യുനെസ്‌കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റുകളില്‍ ഒന്നാണ്. പ്രതീക്ഷിച്ചതുപോലെ ഇത് വേള്‍ഡ് ഹെരിറ്റേജ് സൈറ്റാക്കുന്നതില്‍ ചൈനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു (ഇവിടെ വിശദീകരിച്ചിട്ടുണ്ട്). അമേരിക്കയ്ക്കും അതില്‍ താല്‍‌പര്യമില്ലായിരുന്നു എന്നാണ് വിക്കിപ്പീഡിയ പറയുന്നത്. എന്തായാലും മറ്റനേകം പേരെപ്പോലെ ആ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരും ആ നിമിഷത്തില്‍ തന്നെ മരിച്ചു.

ഷിന്‍ ഇച്ചിയുടെ ട്രൈസിക്കിള്‍



തന്റെ വീടിനു മുന്നില്‍ ട്രൈസിക്കിളില്‍ കളിച്ചുകൊണ്ടിരുന്ന ഷിന്‍ ഇച്ചിക്ക് അന്ന് നാലു വയസ്സോളമായിരുന്നു പ്രായം. ഒന്നര കിലോമീറ്റര്‍ അകലെ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഒരൊറ്റ സെക്കന്റില്‍ ഷിന്‍ ഇച്ചിയുടെ വീട് തകര്‍ന്ന് വീണ് കത്താന്‍ തുടങ്ങി. ഷിന്‍ ഇച്ചിയുടെ അച്ഛന്‍ ഒരുവിധത്തില്‍ ഷിന്നിന്റെ അമ്മയെയും എടുത്ത് വീടിനു പുറത്ത് കടന്നു. ഷിന്നിച്ചിയുടെ അമ്മൂമ്മയാണ് ഷിന്‍‌ഇച്ചിയെ വീടിനു വെളിയില്‍ നിന്നും എടുത്തത്. അന്ന് രാത്രി ഷിന്‍ ഇച്ചി മരിച്ചു. തന്റെ മകനെ ദൂരെയുള്ള കല്ലറയില്‍ ആരും കൂട്ടിനില്ലാതെ അടക്കം ചെയ്യാന്‍ മനസ്സനുവദിക്കാത്ത അച്ഛന്‍ തന്റെ മകന്റെ കൈ അടുത്ത വീട്ടിലെ മരിച്ചുപോയ ഷിന്നിന്റെ കളിക്കൂട്ടുകാരിയുടെ കൈയ്യുമായി ബന്ധിച്ച് ഷിന്നിച്ചിയുടെ സന്തതസഹചാരിയായ ട്രൈസൈക്കിളിനോടൊപ്പം അടക്കം ചെയ്തു. ഷിന്‍ ഇച്ചിയുടെ ഏഴുവയസ്സുള്ള ചേച്ചിയും ഒരു വയസ്സുള്ള അനുജനും കത്തിച്ചാരമായി. നാല്‍‌പത് കൊല്ലങ്ങള്‍ക്ക് ശേഷം ഷിന്‍‌ഇച്ചിയുടെ അച്ഛന്‍ കല്ലറയില്‍ നിന്നും ഈ ട്രൈസൈക്കിള്‍ കുഴിച്ചെടുത്ത് പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന് കൈമാറി.

അണുബോംബിന്റെ ഭീകരത മനസ്സിലാക്കിത്തരുന്ന ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങള്‍ ഹിരോഷിമയിലെ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ ലഭ്യമാണ്.

എന്തുകൊണ്ട് ഹിരോഷിമ?

ക്യോട്ടോ, ഹിരോഷിമ, യോകൊഹാമ, കൊക്കുര എന്നീ സ്ഥലങ്ങളായിരുന്നു അണുബോംബിംഗിനുള്ള ലക്ഷ്യങ്ങളായി ആദ്യം നിശ്ചയിച്ചത്. ക്യോട്ടോയില്‍ ബോംബിട്ടാല്‍ ആ സ്ഥലത്തോട് ജപ്പാന്‍‌കാര്‍ക്കുള്ള ബൌദ്ധികവും സാംസ്കാരികവുമായ അടുപ്പം വളരെ നല്ലൊരു ഇഫക്ട് കൊടുക്കുമെന്ന കണക്കുകൂട്ടലുമുണ്ടായിരുന്നു. എന്തെങ്കിലും സൈനിക കേന്ദ്രങ്ങളിലോ ചെറിയ സ്ഥലങ്ങളിലോ ബോംബിട്ടാല്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല എന്നതുകൊണ്ട് നഗരങ്ങളില്‍ തന്നെ ഇടണമെന്നതായിരുന്നു ബോംബ് കമ്മറ്റിയുടെ തീരുമാനം. പക്ഷേ ബോംബിംഗിന്റെ ആസൂത്രകരില്‍ ഒരാളായ ഹെന്‍‌റി സ്റ്റിംസണിന്റെ താത്‌പര്യപ്രകാരം ക്യോട്ടോ ഒഴിവാക്കി. സ്റ്റിംസണ്‍ വളരെ പണ്ട് ക്യോട്ടോയില്‍ ആഘോഷിച്ച മധുവിധുവും ഒരു കാരണമായിരുന്നത്രേ (ഇവിടെയും ചെറിയ ഒരു ചര്‍ച്ച ഇതിനെപ്പറ്റി നടന്നിരുന്നു).

ഹിരോഷിമ തിരഞ്ഞെടുത്തതിനും ധാരാളം കാരണങ്ങള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. ടോക്കിയോ മുതലായ സ്ഥലങ്ങളില്‍ ഫയര്‍ ബോംബിംഗ് ഉള്‍പ്പടെയുള്ളവ നടത്തിയത് കാരണം അണുബോംബിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ അറിയണമെങ്കില്‍ ബോംബിംഗ് നടത്താത്ത ഒരു സ്ഥലം വേണമെന്നായിരുന്നത്രേ “ഗവേഷകര്‍ക്ക്”(കുറച്ച് കാര്യങ്ങള്‍ ഇവിടെ). വല്ല കാട്ടിലും മലയിലും ബോംബിടുന്നതിലും അവര്‍ക്ക് താത്‌പര്യമില്ലായിരുന്നു, കാരണം ഭീകരതയും ആള്‍നാശവുമുള്‍പ്പടെയുള്ള നാശനഷ്ടങ്ങള്‍ എത്രയും കൂടുന്നോ അത്രയും പെട്ടെന്ന് ജപ്പാന്‍ കീഴടങ്ങുമെന്നുള്ളതായിരുന്നു ഇതിന്റെ സംഘാടകരുടെ കണക്കുകൂട്ടല്‍. മുന്‍‌കൂട്ടി അറിയിച്ചിട്ട് അണുബോംബിട്ടാല്‍ ജപ്പാന്‍ ചിലപ്പോള്‍ യുദ്ധത്തടവുകാരെ അവിടെ കൊണ്ടുപോയി നിര്‍ത്താനുള്ള സാധ്യതയുമുണ്ടാവുമായിരുന്നത്രേ. സൈനികമായും വ്യാവസായികമായും പ്രാധാന്യമുള്ള സ്ഥലവുമായിരുന്നു ഹിരോഷിമ. അണുബോംബ് “പരീക്ഷണം” മനസ്സില്‍ വെച്ചുകൊണ്ടായിരുന്നോ എന്നറിയില്ല, മറ്റുള്ള ബോംബിഗ് ഒന്നും ഇവിടെ നടത്തിയിരുന്നില്ല. കൊല്ലാന്‍ പോകുന്ന ജീവിക്ക് നല്ല ഭക്ഷണമൊക്കെ കൊടുത്ത് സുഖിപ്പിച്ച് നിര്‍ത്തുന്ന തരം രീതി! ഹിരോഷിമയുടെ വേറൊരു ഗുണം അവര്‍ കണ്ടത്, പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്ഥലമായതുകൊണ്ട് നല്ലൊരു ഫോക്കസിംഗ് ഇഫക്റ്റ് കിട്ടുമത്രേ, അവിടെ ബോംബിട്ടാല്‍.

എന്തുകൊണ്ട് ജപ്പാന്‍?

ഇവിടെയും പല കാരണങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നു. പേള്‍ ഹാര്‍ബറില്‍ ജപ്പാന്റെ ആക്രമണം, ബോംബിട്ടില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന സഖ്യകക്ഷികളുടെ സൈനിക നഷ്ടം, റഷ്യയുമായി ജപ്പാന്‍ ഉണ്ടാക്കിയേക്കുമോ എന്ന് ഭയന്ന ഉടമ്പടി മുതല്‍ റേസിസം/മതം വരെ കാരണമായി പറയുന്നുണ്ട്. ഇത്രയും ഭയാനകമായ ഒരു സംഭവമാകുമ്പോള്‍ വാദങ്ങളും മറുവാദങ്ങളും കോണ്‍‌സ്പിരസി തിയറികളും ധാരാളമുണ്ടാവുമല്ലോ. ജപ്പാനിലല്ല, ജര്‍മ്മനിയിലായാലും പൊലിയുന്നത് ഒന്നുതന്നെയാണല്ലോ. അതുകൊണ്ട് എന്തുകൊണ്ട് ജപ്പാന്‍ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല എന്ന് തോന്നുന്നു-അതിന്റെ സൂത്രധാരന്മാരുടെ മനഃശാസ്ത്രത്തെപ്പറ്റി കുറച്ചുകൂടി പഠിക്കാം എന്നതൊഴിച്ചാല്‍. എന്തായാലും ജപ്പാന്‍ യുദ്ധത്തില്‍ ഒരുമാതിരി തോറ്റ രീതി തന്നെയായിരുന്നു ബോംബിംഗിനു മുന്‍പ്. പക്ഷേ സഖ്യകക്ഷികള്‍ക്ക് വേണ്ടിയിരുന്നത് യാതൊരു ഉപാധികളുമില്ലാതെയുള്ള ജപ്പാന്റെ കീഴടങ്ങള്‍ പ്രഖ്യാപനമായിരുന്നു. അതിന് ജപ്പാന്‍ തയ്യാറായുമില്ല. അതിന്റെ കൂടെ വാശി, വൈരാഗ്യം, ആകാംക്ഷ (ന്യൂക്ലിയര്‍ ബോംബിട്ടാല്‍ എന്തൊക്കെ സംഭവിക്കുമെന്നൊന്നറിയണമല്ലോ) തുടങ്ങിയ വികാരങ്ങളും പ്രചോദനമായിക്കാണണം. ഐന്‍സ്റ്റൈനെയും ഓര്‍ക്കണം, മറ്റു പലരേയും ഓര്‍ക്കണം അണുബോംബിന്റെ കാര്യത്തില്‍.

എന്തായാലും ആ ബോംബിംഗിലേക്ക് നയിച്ച ഒരു ചരിത്രം ജപ്പാനുണ്ടായിരുന്നു എന്നതും ദുഃഖകരമായ വസ്തുത. കൊറിയയിലും ചൈനയിലും ഫിലിപ്പീന്‍‌സിലുമുള്‍പ്പടെ ജാപ്പനീസ് സൈനികര്‍ നടത്തിയ അതിക്രമങ്ങളെപ്പറ്റിയും അവര്‍ തടവിലാക്കിയ ആയിരക്കണക്കിന് യുദ്ധത്തടവുകാരെയും ഇത്തരുണത്തില്‍ ഓര്‍ക്കണം. പക്ഷേ ചൈനയും കൊറിയയുമൊക്കെ ഇപ്പോള്‍ സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനും ഇടയ്ക്കിടയ്ക്ക് ആ സംഭവങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. നാട്ടില്‍ സ്വല്പം അസ്വസ്ഥത എവിടെയെങ്കിലുമുണ്ടായാല്‍ ചൈന ചെയ്യുന്നത് ഒരു ജപ്പാന്‍ വിരുദ്ധ വികാരം ഇളക്കി വിടുക എന്നതാണ്. അത് കേട്ടാ‍ല്‍ ചൈനക്കാര്‍ ബാക്കി എല്ലാം മറക്കും.

(ജപ്പാന്‍‌കാര്‍ക്ക് ചക്രവര്‍ത്തി എന്ന് പറഞ്ഞാല്‍ ദൈവതുല്ല്യമായിരുന്നു. അതുകൊണ്ട് ജപ്പാന്‍ കീഴടങ്ങി എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലത്രേ. സുപ്പീരിയര്‍ ഓഫീസറില്‍‌നിന്നും ഉത്തരവൊന്നും കിട്ടാത്തതുകാരണം യുദ്ധം തീര്‍ന്നു എന്നംഗീകരിക്കാതെ യുദ്ധത്തിനു ശേഷം 29 കൊല്ലത്തോളം ഫിലിപ്പൈന്‍‌സില്‍ത്തന്നെ കഴിഞ്ഞ ജാപ്പനീസ് സൈനികരിലൊരാളാണ് ഹിരൂ ഒനോഡ (ഇവിടെയുമുണ്ട്). വളരെ വിഷമിക്കേണ്ടി വന്നു, അദ്ദേഹത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍. ഒരു വിധത്തില്‍ പുള്ളിയുടെ സുപ്പീരിയര്‍ ഓഫീസറെ (അയാളാണെങ്കില്‍ ജപ്പാനില്‍ ബുക്ക് കച്ചവടക്കാരനായിരുന്നു അപ്പോഴേക്കും) കണ്ടുപിടിച്ച് പുള്ളിയെയും കൊണ്ട് ഫിലിപ്പൈന്‍സില്‍ പോയി ആയുധം താഴെവെയ്ക്കാന്‍ പറഞ്ഞ ശേഷമാണ് ഹിരു ഒനോഡ കീഴടങ്ങിയത്).

ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇവിടെ. വെര്ച്വല്‍ ടൂറുമുണ്ട്.

ഹിരോഷിമയിലെ ആറ്റം ബോംബിംഗിനു ശേഷമുള്ള ചില ദൃശ്യങ്ങളും പ്രദര്‍ശന വസ്തുക്കളും ഇവിടെ കാണാം. സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണപാത്രങ്ങള്‍ ഭക്ഷണത്തോടെ കരിഞ്ഞുപോയതും ഹൈപ്പോസെന്ററിന് ഇരുനൂറ്ററുപത് മീറ്റര്‍ മാത്രമകലെ ബാങ്കിന്റെ നടയില്‍ ഇരുന്നയാളുടെ നിഴല്‍‌പ്പാടുകള്‍ അവിടെ സ്ഥിരമായി പതിഞ്ഞതും എന്തിന് മനുഷ്യന്റെ നഖത്തിന് അണുവിസ്‌ഫോടനം എന്ത് മാറ്റമുണ്ടാക്കും എന്നുവരെ ഇവിടെ കാണാം. പഠനവസ്തുക്കള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്തയിടം.

അറ്റോമിക് ബോംബിന്റെ ശക്തിയെപ്പറ്റിയുള്ള ലഘുവിവരണം ഇവിടെ. ഉരുകിച്ചേര്‍ന്ന കുപ്പിഗ്ലാസ്സുകളും (ഗ്ലാസ്സ് ഉരുകുന്നത് 1400-1600 ഡിഗ്രി സെല്‍‌ഷ്യസില്‍) തയ്യല്‍ സൂചികളും സെറാമിക് കപ്പുകളും അണുവിസ്ഫോടനം ഉണ്ടാക്കിയ ചൂടിന്റെ ചെറിയ സൂചികകള്‍ മാത്രം.

അണുവിസ്ഫോടനത്തിനു ശേഷമുള്ള ഒരു ദൃശ്യത്തിന്റെ ഫോട്ടോയുടെ ഫോട്ടോ.



ഈ പോസ്റ്റ് ഇടാനുള്ള പ്രചോദനം ഉത്സവത്തിന്. അദ്ദേഹത്തിനെ ഈ പോസ്റ്റില്‍ ഹിരോഷിമയെപ്പറ്റി കാര്യമാത്രപ്രസക്തമായി പറഞ്ഞിരിക്കുന്നു. അവിടുത്തെ ഏവൂരാന്റെ കമന്റും കൂടിയായപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല, ഞാനുമിട്ടു :) ഉത്സവമേ, ഏവൂരാനേ, നന്ദി.

Labels: , , , ,

34 Comments:

  1. At Sun May 13, 03:19:00 AM 2007, Blogger RR said...

    ആരും കാണാതെ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇവിടെ കിടക്കുന്നോ? ;) വക്കാരീ, ഇന്‍ഫൊര്‍മേറ്റീവ്‌ ആയ പോസ്റ്റിനു നന്ദി. ലിങ്ക്‌ എല്ലാം പിന്നെ നോക്കിക്കൊളാം.

    wq_er_ty

     
  2. At Sun May 13, 03:20:00 AM 2007, Blogger RR said...

    നശിപ്പിച്ചു....q അടിച്ചത്‌ w ആയിപോയി ;)

    qw_er_ty

     
  3. At Sun May 13, 03:32:00 AM 2007, Blogger myexperimentsandme said...

    ഹ...ഹ... ആറീന്നാറും പോയാല്‍ സമ്പൂജ്യരായില്ലേ ആറാറ് മുപ്പത്താറേ,

    കൊരവട്ടിയില്‍ ഡബ്ല്യൂവിട്ടാല്‍ വറചട്ടിയില്‍ എന്നോ മറ്റോ ഒരു കവിതയെഴുതട്ടെ? :)

    qw_er_ty

     
  4. At Sun May 13, 03:39:00 AM 2007, Blogger സാജന്‍| SAJAN said...

    അതെ ഇതു കാണാന്‍ താമസിച്ചു പോയല്ലോ..
    വളരെ ഇന്‍ഫോമേറ്റീവ് ആയിരുന്നു..ഇനിയീ ലോകത്തില്‍ അങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടേ!!!
    അല്ല നിങ്ങള്‍ രണ്ടാളും ഈ കൊരട്ടി ഇട്ടേക്കുന്നത് എനിക്ക് അങ്ങ്ട് മനസ്സിലാവുന്നില്ല...:)

     
  5. At Sun May 13, 05:54:00 AM 2007, Blogger കാളിയമ്പി said...

    ഉത്സവത്തിന്റേയും അങ്ങയുടേയും പോസ്റ്റുകള്‍ വളരെ നന്നായി.ഇതിലെ ലിങ്കുകളും ജപ്പാന്റെ യുദ്ധവും കീഴടങ്ങാത്ത സൈനികനും മറ്റും...പ്രത്യേകിച്ചും നന്നായി..
    qw_er_ty

     
  6. At Sun May 13, 07:33:00 AM 2007, Blogger ഉത്സവം : Ulsavam said...

    ഹഹ ഇതിന്‍ ഫുള്ള് ക്രെഡിറ്റ് ഏവൂരാന്‍ തന്നെ. പ്രചോദനത്തേക്കാള്‍ പ്രകോപനം ഫലം ചെയ്യുമല്ലേ..:-)
    പോസ്റ്റ് വളരെ നന്നായി.
    ഈ വാച്ചിന്റെ കഥ അറിയില്ലായിരുന്നു,ഷിന്‍ ഇച്ചിയേ പോലെ അവിടെ കണ്ട മറ്റൊരു കുട്ടിയായിരുന്നു ലുക്കീമിയ പിടി പെട്ടു മരിച്ച സദാക്കോ..
    ഹിരോ ഒനോദ ഒരു സംഭവം തന്നെ! അല്ലാതെ ഒന്നും പറയാന്‍ തോന്നുന്നില്ല..

     
  7. At Sun May 13, 08:23:00 AM 2007, Blogger റീനി said...

    വക്കാരി, കുറെ അറിവുപകര്‍ന്നു തന്നതിന്‌ നന്ദി.

    വേദനകളുടെ കബറില്‍ ഓര്‍മ്മകളുടെ അസ്ഥികൂടമായ ട്രൈസിക്കിള്‍.....

    ഇതെന്താ, ഈ പോസ്റ്റില്‍ എല്ലാവരും കൊരട്ടി ഇടണമെന്ന് റൂള്‍ ഉണ്ടോ?

     
  8. At Sun May 13, 09:22:00 AM 2007, Blogger വിഷ്ണു പ്രസാദ് said...

    വിജ്ഞാനപ്രദമായ ലേഖനം.നന്ദി.

     
  9. At Sun May 13, 09:24:00 AM 2007, Blogger അപ്പൂസ് said...

    രാവിലെ തന്നെ ഈശ്വരവിചാരം മനസ്സില്‍ കൊണ്ടു വന്നു ഈ പോസ്റ്റ്.
    ആ ലിങ്കുകളെ പിന്തുടര്‍ന്നു പോയി കൂടുതല്‍ കാണാന്‍ ഇപ്പോ വയ്യ. കുറച്ചു കഴിഞ്ഞാവാം..
    എന്തു കൊണ്ട് ഹിരോഷിമ എന്നത് വായിച്ചു തീരുമ്പോഴേയ്ക്കും നെഞ്ചിനു മുകളില്‍ ഒരു ഭാരം കയറ്റി വച്ചതു പോലെ.
    മനുഷ്യന് മനുഷ്യനോട് കാട്ടുന്ന ക്രൂരതയ്ക്ക് പരിധികളില്ലല്ലോ. സ്വയം വിധാതാവായി ഇത്രയൊക്കെ ചെയ്യുന്ന മനുഷ്യന് വിധിയുടെ ക്രൂരതയെ പഴിക്കാനെന്തവകാശം?

     
  10. At Sun May 13, 10:35:00 AM 2007, Blogger വിചാരം said...

    നല്ല വിജ്ഞാനം
    നല്ല പോസ്റ്റ്
    ഒത്തിരി നല്ല ലിങ്കുകള്‍
    നന്ദി എല്ലാത്തിനും
    :)

     
  11. At Sun May 13, 10:48:00 AM 2007, Blogger വേണു venu said...

    ദുരന്തത്തിന്‍റെ ദൃശുഅങ്ങളില്‍‍ പോലും മനസ്സാക്ഷി വിറങ്ങലിക്കുന്നു. സൈക്കിളും വാച്ചും നിഴലും എല്ലാം എന്തൊക്കെ വിളിച്ചു പറയാതിരിക്കുന്നില്ല.
    വിജ്ഞാനപ്രദമായ ലേഖനം.:)

     
  12. At Sun May 13, 11:12:00 AM 2007, Blogger മുസ്തഫ|musthapha said...

    "നമ്മുടെ നാട്ടില്‍ നിന്നും പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന ഒരു സംഭവമാണെങ്കിലും, നടന്നിട്ട് അമ്പത് കൊല്ലങ്ങളില്‍ കൂടുതലായെങ്കിലും, ആ സംഭവം നടന്ന സമയത്ത് നമ്മളില്‍ പലരും ജനിച്ചിട്ടുകൂടിയില്ലെങ്കിലും ഹിരോഷിമ മ്യൂസിയത്തിലെ ഓരോ ദൃശ്യവും നമുക്ക് തരുന്നത് വിവരിക്കാവുന്നതിലും അപ്പുറത്തുള്ള ചില വികാരങ്ങളാണ്..."

    അതെ, ഈ വരികള്‍ വായിക്കുമ്പോള്‍ പോലും കണ്ണുകള്‍ ഈറനണിയിക്കുന്ന ആ വികാരം വിവരണാതീതം തന്നെ!

    നന്ദി വക്കാരി... ഈ പോസ്റ്റിനും ലിങ്കുകള്‍ക്കും (ചില ലിങ്കുകളിലൊന്നും മനപ്പൂര്‍വ്വം തന്നെ പോയില്ല), പിന്നെ ഈ പോസ്റ്റിന് പ്രചോദനമായ ഉത്സവത്തിനും ഏവൂരാനും - നന്ദി!

     
  13. At Sun May 13, 11:38:00 AM 2007, Blogger സാരംഗി said...

    വക്കാരീ, വായിക്കാന്‍ വൈകി. നല്ല ഇന്‍ഫര്‍മേറ്റിവ്‌ ആയ പോസ്റ്റ്‌.. ഈ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന ഒരു പെണ്‍കുട്ടിയുടെ പടം മനസ്സില്‍ വരുന്നു, പേരു മറന്നു..

    qw_er_ty

     
  14. At Sun May 13, 12:29:00 PM 2007, Blogger ശാലിനി said...

    ലിങ്കുകളൊന്നും നോക്കുന്നില്ല, ഈ പോസ്റ്റ് അറിവു പകരുന്നതാണ്.

    ഈ യുദ്ധമെല്ലാം എപ്പോഴും അധികാരികളുടെയല്ലേ, പക്ഷേ പരിണിതഫലം അനുഭവിക്കുന്നതോ സാധാരണ ജനങ്ങളും.

     
  15. At Sun May 13, 12:50:00 PM 2007, Blogger sandoz said...

    അമേരിക്ക നടത്തിയ ഭീകരമായ നശിപ്പിക്കലില്‍ നിന്നും ജപ്പാന്‍ ഉയര്‍ത്തെഴുന്നേറ്റു......
    പക്ഷേ അതിന്റെയൊപ്പം മനുഷ്യന്റേതായ ചില വാസനകള്‍ ഉയര്‍ത്തെഴുന്നേറ്റില്ലാ എന്ന് പറഞ്ഞ്‌ കേള്‍ക്കുന്നു...
    ഒരുതരം യാന്ത്രിക ജീവിതമാണത്രേ ജപ്പാനികള്‍ക്ക്‌......
    കൊറിയയിലും ജപ്പാനിലുമായി ലോകകപ്പ്‌ ഫുട്ബോള്‍ മത്സരം നടന്നപ്പോള്‍ ..
    പത്രങ്ങള്‍ റിപ്പോര്‍ട്‌ ചെയ്തത്‌...
    ജപ്പാനില്‍ ഗെയിം ഷെഡ്യൂള്‍ അനുസരിച്ചുള്ള ബിസിനസ്സും...
    കൊറിയയില്‍ ഫുട്ബോളും നടക്കുന്നു എന്നാണ്‌........
    ശരിയാണോ വക്കാരീ.....

     
  16. At Sun May 13, 01:47:00 PM 2007, Blogger SUNISH THOMAS said...

    സാന്‍ഡോസിന്റെ സംശയം ശരിയാണ്. ഞാനും അങ്ങനെ വായിച്ചിരുന്നു. ജപ്പാന്‍ ഉയിര്‍ത്തെഴുന്നേറ്റത് മനുഷ്യമുഖവുമായല്ല എന്നൊരു ആരോപണമുണ്ട്.

     
  17. At Sun May 13, 02:53:00 PM 2007, Blogger Sathees Makkoth | Asha Revamma said...

    വക്കാരി,
    വളരെ നന്നായി ഈ ലേഖനം.ലിങ്കുകള്‍ എല്ലാം നല്ലത്.നന്ദി.

     
  18. At Sun May 13, 04:09:00 PM 2007, Blogger Kalesh Kumar said...

    ഗുരോ, അസ്സല്‍ ഒന്നാം നമ്പര്‍ പോസ്റ്റ്!

     
  19. At Sun May 13, 04:48:00 PM 2007, Blogger Siju | സിജു said...

    നല്ല ലേഘനം. പക്ഷേ, പ്രകോപിപ്പിച്ചാലേ ഇങ്ങനെയൊക്കെയെഴുതൂ, അല്ലേ..

    ഹിരോഷിമയില്‍ ചിന്നപുള്ളൈയെ ഇട്ടതിന്റെ പുറകെ മൂന്നു ദിവസം കഴിഞ്ഞു നാഗസാക്കിയില്‍ തടിയനേയും ഇട്ടില്ലേ.. അതിനെ പറ്റി ഒന്നും സൂചിപ്പിച്ചു കണ്ടില്ല..

     
  20. At Sun May 13, 05:06:00 PM 2007, Blogger സഞ്ചാരി said...

    വളരെ വിജ്ഞാനപ്രദമായ ലേഖനം മനുഷ്യനുള്ളടത്തോളം കാലം അമേരിക്കയുടെ അതി കിരാത്മായ ഈ നരവേട്ടയുടെ ശേഷിപ്പുകള്‍ മയാതെ സൂത്ഷിക്കണം.
    സാരംഗി പെണ്‍ക്കുട്ടി ഇരോഷിമ ദുരന്തത്തിന്റെ ഇരയല്ല. അത് അമേരിക്ക വിയറ്റ്നാമില്‍ നടത്തിയ നരനായാട്ടിന്റെ ഇരയാണ്.
    http://sun-iriya.blogspot.com/2007/05/kim-phuc-picture.html#links
    Kim Phuc was the subject of a Pulitzer-Prize winning photograph during the Vietnam War taken in 1972, when she was a child, running naked down a road, screaming in pain from the napalm that was burning through her skin. The photograph has come to epitomize the tragedy of the Vietnam War. Ironically, this incident did not involve any American participation, and their impact in Vietnam was minimal. In the United States, however, the impact of this scene was tremendous, and uniformly negative. Practically everyone old enough to have viewed the news during those years remembers this scene, and others like them, with a combination of revulsion and disgust.

     
  21. At Sun May 13, 05:14:00 PM 2007, Blogger സഞ്ചാരി said...

    സാരംഗി പറഞ്ഞ പെണ്‍ക്കുട്ടിയുടെ ചിത്രങള്‍

    http://sun-iriya.blogspot.com/search/label/Kim%20Phuc

     
  22. At Sun May 13, 05:16:00 PM 2007, Blogger അപ്പു ആദ്യാക്ഷരി said...

    വക്കാരീജീ...ഭീകരമായ ആ ആക്രമണത്തിന്റെ വിവരണം ഒരു പോസ്റ്റിലൂടെ ഇവിടെയെത്തിച്ചതിന് നന്ദി.

     
  23. At Sun May 13, 05:17:00 PM 2007, Blogger Kaithamullu said...

    വളരേ നല്ല പോസ്റ്റ്, വക്കാരീ!

    ലിങ്കില്‍ നിന്നും ലിങ്കിലേക്ക് ‘ഡിംഗ് ഡോംഗ്’ ചെയ്ത് സമയം പോയതറിഞ്ഞില്ല. പോട്ടേ, പിന്നെക്കാണാം!

     
  24. At Sun May 13, 06:43:00 PM 2007, Blogger myexperimentsandme said...

    കെന്‍‌ഗോ നികാവയെയും ഷിന്‍‌ഇച്ചിയെയും പറ്റി അറിയാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ആറാറേ, നന്ദി,
    സാജാ, നന്ദി,
    അംബീ, നന്ദി,
    ഉത്സവമേ പ്രചോദനത്തിനും വായിച്ചതിനും നന്ദി
    റീനീ നന്ദി (ചില സമയങ്ങളില്‍ കൊരട്ടിയിട്ടില്ലെങ്കിലുള്ള അപകടം മനസ്സിലായി:))
    വിഷ്ണുപ്രസാദ്, നന്ദി
    അപ്പൂസ്, നന്ദി
    വിചാരം, നന്ദി
    വേണുവണ്ണാ, നന്ദി,
    അഗ്രജനഗ്രഗണ്യാ, നന്ദി
    സാരംഗീ, നന്ദി
    ശാലിനീ, നന്ദി (ഒരിക്കലും ചെയ്യാനാഗ്രഹിക്കാത്ത കാര്യങ്ങള്‍ ചില പ്രത്യേക സാഹചര്യത്തില്‍ ചെയ്തു പോയതിന് മാപ്പ് :))

    സാന്‍ഡോസ് , സുനീഷ് നന്ദി - മൊത്തത്തില്‍ നോക്കിയാല്‍ പഴയ തലമുറ കഠിനാധ്വാനികളും അവരെ കണ്ടു വളരുന്ന, അവരുടെ കീഴില്‍ ജോലിയും മറ്റും ചെയ്യുന്ന ഒരു ശതമാനം പുതിയ തലമറയും കഠിനാധ്വാനികള്‍ തന്നെയാണെങ്കിലും ഞാന്‍ ജോലി ചെയ്ത ഓഫീസിലൊക്കെ ഒരുമാതിരി റിലാക്‍സ്ഡ് അന്തരീക്ഷം തന്നെയായിരുന്നു. എങ്കിലും രാവിലെ എട്ടിന് ഓഫീസിലെത്തി, രാത്രി പത്ത് കഴിഞ്ഞും ഓഫീസിലിരിക്കുന്ന ജപ്പാന്‍ കാര്‍ ധാരാളം-അവര്‍ക്ക് ഉറക്കം മിക്കവാറും തീവണ്ടികളില്‍. ജനന നിരക്ക് അപകടമാംവണ്ണം കുറയുന്നതിന് കാരണം പലതുണ്ട് അവിടെ. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസം (എന്തെങ്കിലുമുണ്ടെങ്കില്‍) ഒരു പത്തിരുപത് കൊല്ലം കൂടി കഴിഞ്ഞ് ജപ്പാനെ നോക്കിയാല്‍ മനസ്സിലാവുമായിരിക്കും. ടൊയോട്ടയാണെങ്കിലും ക്വാളിറ്റിയെക്കാല്‍ ക്വാണ്ടിറ്റിയ്ക്ക് മുന്‍‌തൂക്കം കൊടുക്കാന്‍ തുടങ്ങിയോ എന്ന് സംശയം.

    സതീഷ്, നന്ദി,
    കലുമാഷ്, നന്ദി,
    സഞ്ചാരി, നന്ദി,
    സിജു, നന്ദി,
    അപ്പൂ, നന്ദി,
    കൈതാന്‍‌മുള്ളേട്ടന്‍, നന്ദി :)
    എല്ലാവര്‍ക്കും നന്ദി.

     
  25. At Sun May 13, 07:06:00 PM 2007, Blogger ഗുപ്തന്‍ said...

    വക്കാരിമാഷേ...

    ഏവൂരാന്‍ ചേട്ടനു നന്ദി. നിങ്ങളെക്കൊണ്ട് ഇതു ചെയ്യിച്ചതിന്. കൂടെയുള്ള ലിങ്കുകളും വളരെ informative ആയിരുന്നു. യുദ്ധാവസാനവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ദേവേട്ടനും ഇട്ടു.

    ഒനോദ: ഒരു നല്ലകഥക്കുള്ള വിത്തുറങ്ങുന്ന വാക്‍ചിത്രമായി അത്. ഒന്നു ശ്രമിച്ചൂടേ...

     
  26. At Sun May 13, 07:33:00 PM 2007, Blogger ഏറനാടന്‍ said...

    വക്കാരീ, കാണാന്‍ താമസിച്ചു. ലേഖനം നന്നായി.
    wq_er_ty

     
  27. At Sun May 13, 07:51:00 PM 2007, Blogger Pramod.KM said...

    ലേഖനം നന്നായി.
    ഇവിടെ കൊറിയയില്‍ ജപ്പാന്‍ എന്നു കേട്ടാ‍ല്‍ പിള്ളേറ്ക്ക് അപ്പോള്‍ വരും കലിപ്പ്.;)

     
  28. At Mon May 14, 12:05:00 AM 2007, Blogger കുറുമാന്‍ said...

    വക്കാരീ, ഇങ്ങാനെ ഇട്ടക്കൊക്കെ വന്ന് ഇതുപോലെയുള്ള ഓരോ പോസ്റ്റ് (ഉത്സവത്തിനും നന്ദി) ഇട്ടാല്‍ ഈയുള്ളവന്റെ മുടിയില്ലാത്ത തലയില്‍ എന്തെങ്കിലും അനക്കം സംഭവിക്കും. ലിങ്കുകള്‍ മുഴുവന്‍ നോക്കിയിട്ടില്ല. വളരെ നല്ല ലേഖനം തന്നെ വക്കാരി. നന്ദി.

     
  29. At Mon May 14, 02:24:00 AM 2007, Blogger myexperimentsandme said...

    മനൂ, നന്ദി-വായിച്ചതിനും ഒനോഡ ഐഡിയായ്ക്കും. പറ്റുമോ എന്ന് നോക്കട്ടെ :)

    ഏര്‍‌നാഡ്‌‌സ്, നന്ദി. കൊരട്ടി കൊരട്ടിയായിട്ടിട്ടിട്ടില്ലെങ്കില്‍ (മൂന്ന് ട്ടി) കൊരട്ടിയാവില്ല എന്നാണല്ലോ കൊരട്ടിമതം:)

    പ്രമോദേ, നന്ദി. കൊറിയക്കാരുടെയും ചൈനക്കാരുടെയും ആ കലിപ്പ് ഇപ്പോള്‍ അവിടുത്തെ നേതൃത്വവും നല്ലപോലെ ഉപയോഗിക്കുന്നുണ്ട് എന്ന് തോന്നുന്നു. എന്തെങ്കിലും ആഭ്യന്തര പ്രശ്‌നം വരുമ്പോഴെല്ലാം ഒരു ആന്റി ജപ്പാന്‍ പ്രൊപഗാന്‍ഡയും കാണാം. കൊറിയയുടെയൊക്കെ വികസനരേഖയും എങ്ങിനെ ജപ്പാനെ തോല്‍‌പിക്കാം എന്നതിനെ അനുസരിച്ചാണെന്ന് എവിടെയോ വായിച്ചിരുന്നു. ചൈനയില്‍ ഒരു ഹോട്ടലിലോ മറ്റോ ജപ്പാന്‍‌കാര്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം ലോകമഹായുദ്ധക്കാലത്തെ ജപ്പാന്റെ ചെയ്തികളെക്കുറിച്ച് അവര്‍ മാപ്പ് പറയണമെന്നോ മറ്റോ എഴുതിവെച്ചിട്ടുണ്ടായിരുന്നത്രേ. ജപ്പാനിലെ ഹിസ്റ്ററി പാഠപുസ്തകങ്ങളാണ് മറ്റൊരു തര്‍ക്കവസ്തു, യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ ഏത് രീതിയില്‍ ജപ്പാന്‍ പരിഗണിക്കുന്നു എന്നത് കൂടാതെ.

    കുറുമയ്യാ, റോമ്പ്ര ടാങ്ക്‍സ്. തലയ്ക്ക് അനക്കം വെക്കണമെങ്കില്‍ അപ്പോള്‍ മുടി വേണമല്ലേ. പ്രശ്‌നമാവുമോ :)

     
  30. At Mon May 14, 03:32:00 AM 2007, Blogger evuraan said...

    ഹോ ഒടുക്കം വക്കാരിയും പോസ്റ്റിയപ്പാ...! ആനന്ദ ലബ്ധിക്കിനിയെന്തു വേണം..?



    കാരണമാവാന്‍ സാധിച്ചതിനു സന്തോഷമുണ്ട്.

    വക്കാരിയോടും ഉത്സവത്തിനോടും ഒരു കാര്യം കൂടി നിര്‍ബന്ധിച്ചു നോക്കാം -- മലയാളം വിക്കിയിലേക്കു രണ്ടാള്‍ക്കും രണ്ടു ലേഖനങ്ങള്‍ തയാറാക്കി കൂടേ?


    സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്റെ conviction -നോടെ അതെഴുതാന്‍ നിങ്ങള്‍ക്ക് രണ്ടു പേരല്ലാതെ വേറെ ആരുണ്ട് നമ്മുടെയിടയില്‍?

    ശല്ല്യമായി, അല്ല്യോ?

     
  31. At Mon May 14, 03:46:00 AM 2007, Blogger myexperimentsandme said...

    ഹ...ഹ... ഏവൂരാനേ

    ശല്ല്യമോ, എനിക്കോ (സന്തൂര്‍ സന്തൂര്‍)...

    ഞാനും ഉത്സവവും കൂടി ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. നിലവാരമഹിമ ഒരു സങ്കോചമായി നില്‍ക്കുന്നു എന്റെ കാര്യത്തിലെങ്കിലും.

    (അമേരിക്ക-ജപ്പാന്‍ വിമാനക്കൂലി കുറയ്ക്കാന്‍ പോകുകയാണെന്ന് കേട്ടു കേട്ടോ) :)

     
  32. At Mon May 14, 09:42:00 AM 2007, Blogger ദിവാസ്വപ്നം said...

    ഇഷ്ടപ്പെട്ടൊരു പോസ്റ്റ് :)

     
  33. At Tue May 15, 04:04:00 PM 2007, Blogger Jishad said...

    വളരെ നല്ല പോസ്റ്റ്. നന്ദി കേട്ടൊ.

     
  34. At Tue May 15, 04:33:00 PM 2007, Blogger കുട്ടിച്ചാത്തന്‍ said...

    ചാത്തനേറ്:
    "രാവിലെ എട്ടിന് ഓഫീസിലെത്തി, രാത്രി പത്ത് കഴിഞ്ഞും ഓഫീസിലിരിക്കുന്ന ജപ്പാന്‍ കാര്‍ ധാരാളം"

    വാശിയായിരിക്കും അല്ലേ ഒരു ദുരന്തത്തില്‍ നിന്നും കരകയറി വരുന്ന വാശി..

     

Post a Comment

<< Home