തങ്കമ്മസാര്‍
തൊട്ടടുത്ത സ്കൂളിലെ ടീച്ചറാണ്. കൂടെ പഠിപ്പിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ടീച്ചറിനെ വലിയ കാര്യമാണ്. മോനും ടീച്ചര്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെ പഠിക്കുന്നു.
എന്നും രാവിലെ ധൃതി വെച്ച് വെപ്രാളപ്പെട്ടാണ് ടീച്ചര്‍ സ്കൂളിലേക്ക് പോകുന്നത്. മിക്കവാറും താമസിച്ചേ സ്കൂളില്‍ ചെല്ലൂ. ഇതുവരെ ഒരേ കളറുള്ള ചെരിപ്പ് രണ്ട് കാലിലുമിട്ട് ടീച്ചര്‍ സ്കൂളില്‍ ചെന്നിട്ടില്ല. ചെന്നാല്‍ ആദ്യത്തെ കര്‍മ്മം ഹാജര്‍ ബുക്കില്‍ ഒപ്പിടുക എന്നതാണ്. ഇതുവരെ ടീച്ചര്‍ സ്വന്തം പേരിന്റെ നേരെ ഒപ്പിട്ടിട്ടില്ലത്രേ. മിക്കവാറും ആ ഭാഗ്യവാന്‍/ഭാഗ്യവതി വേറേ ഏതെങ്കിലും സാറോ ടീച്ചറോ ആയിരിക്കും. ഒരു ദിവസം ധൃതിപിടിച്ച് സ്കൂളില്‍ ഓടിക്കയറിയ ടീച്ചര്‍ പതിവുപോലെ വേറേ ആരുടേയോ പേരിനു നേരെ ഒപ്പിട്ടിട്ട് ഹെഡ്മാസ്റ്റര്‍ നമ്പൂരിസാറിന്റെ കോളമാണെന്നോര്‍ത്ത് വേറേ ആരുടെയോ കോളത്തില്‍ നോക്കിയിട്ട് അവിടെ ഒപ്പൊന്നും കാണാതെ തൊട്ടുമുന്നിലിരിക്കുന്ന നമ്പൂരിസാറിനോടു തന്നെ ചോദിച്ചു,
“ഇന്ന് നമ്പൂരിസാര്‍ വന്നിട്ടില്ല അല്ലേ”
അതാണ് ടീച്ചര്‍.
ഒരു ദിവസം രാവിലെ മകനേയും വലിച്ചുകൊണ്ട് ടീച്ചര്‍ ഓടുകയാണ് സ്കൂളിലേക്ക്. മോനാണെങ്കില്‍ വലിയ വായില്‍ നിലവിളിക്കുന്നു. ടീച്ചറിനുണ്ടോ അതുവല്ലതും കേള്‍ക്കാന്‍ സമയം. തോളില്‍ ബാഗും ഒരു കൈയ്യില്‍ കുടയും മറുകൈയ്യില്‍ മകനുമായി ടീച്ചര്‍ പറക്കുകയാണ്. കരച്ചില്‍ കണ്ട് വഴിവക്കില്‍ നിന്ന ആരോ മകനോട് തന്നെ ചോദിച്ചു, എന്താണ് മോനേ കരയുന്നതെന്ന്.
“എന്റെ നിക്കറിന്റെ പോക്കറ്റ് കാണുന്നില്ലാ...ങൂം...ങൂം...ങൂം”
രാവിലെ ധൃതിക്ക് സ്കൂളിലേക്കോടുന്ന തിരക്കില്‍ മകന്റെ നിക്കര്‍ ടീച്ചര്‍ തിരിച്ചാണ് ഇട്ടുകൊടുത്തത്. പോക്കറ്റൊക്കെ പുറകില്‍.
ഒരു ദിവസം കുടയാണെന്നോര്‍ത്ത് ചൂലുമെടുത്തുകൊണ്ടാണത്രേ ടീച്ചര്‍ സ്കൂളില്‍ ചെന്നത് (അതിശയോക്തിയല്ല എന്നത് വെരിഫൈ ചെയ്തു).
സ്കൂളില്‍ ആരുടെയെങ്കിലും പേന, പെന്‍സില്‍, സ്കെയില്‍ ഇവയൊക്കെ കാണാതെ പോയാല്‍ ടീച്ചറും കൂടും അവരുടെ കൂടെ തപ്പാന്‍. ആരെങ്കിലും, “ഇനി തങ്കമ്മ സാറിന്റെ ബാഗിനകത്തെങ്ങാനുമുണ്ടോ” എന്നൊരു സംശയം പറഞ്ഞാല്‍ “അതിനെന്താ, നോക്കിക്കോ” എന്നും പറഞ്ഞ് ടീച്ചര്‍ തന്നെ ബാഗ് തുറന്ന് കാണിച്ചുകൊടുക്കും. മിക്കവാറും പോയ വസ്തു ടീച്ചറിന്റെ ബാഗിനകത്തുതന്നെയുണ്ടായിരിക്കും.
വൈകുന്നേരം വീട്ടില്‍ ചെന്നാലോ, പിടിപ്പത് പണിയാണ് ടീച്ചറിന്. വെള്ളം കോരണം, ഭര്‍ത്താവിന് കുളിക്കാന്‍ വെള്ളം ചൂടാക്കിക്കൊടുക്കണം, ചോറും കറികളും വെക്കണം...
സ്വന്തം വീട്ടില്‍ വെള്ളക്ഷാമമായതുകാരണം മിക്കവാറും അയല്പക്കത്തെ വീട്ടില്‍നിന്നാണ് ടീച്ചര്‍ വെള്ളം കോരുന്നത്. അവിടെയും ടീച്ചറിന്റെ മുഖമുദ്ര വെപ്രാളമാണ്. ഓടിവന്ന്, വെള്ളം കോരാനുള്ള ബക്കറ്റാണെന്നോര്‍ത്ത്, വെള്ളം കൊണ്ടുപോകാന്‍ വേണ്ടി കൊണ്ടുവന്ന മൊന്തയോ പാത്രമോ ആയിരിക്കും ടീച്ചര്‍ കിണറ്റിലേക്കെടുത്തിടുന്നത്. വര്‍ഷാവസാനം കിണര്‍ വൃത്തിയാക്കുന്ന അയല്പക്കക്കാരന് ഒരു അക്ഷയപാത്രം കണക്കെ പാത്രങ്ങളാണ് കിണറ്റില്‍ നിന്നും കിട്ടുന്നത്.
അടുത്ത പണി ഭര്‍ത്താവിന് കുളിക്കാനുള്ള വെള്ളം ചൂടാക്കലാണ്. വെള്ളമൊക്കെ ചൂടാക്കി കുളിമുറിയില്‍ വെച്ചിട്ട് ഭര്‍ത്താവിനെ വിളിക്കും. ദേഹം കുളിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാത്ത എരിവും പുളിയുമൊക്കെയാണ് വെള്ളത്തിന്. ടീച്ചറിനോട് ചോദിച്ചാല്‍ ടീച്ചറിനും അറിയില്ല എന്താണ് പ്രശ്‌നമെന്ന്. പക്ഷേ രാത്രി അത്താഴം കഴിക്കുമ്പോള്‍ സംഗതി പിടികിട്ടും. കാരണം അന്നത്തെ സാമ്പാറിന് എരിവുമില്ല, പുളിയുമില്ല, ഉപ്പുമില്ല. സാമ്പാറിലേക്കാണെന്നോര്‍ത്ത് ഇവയെല്ലാം ടീച്ചര്‍ കോരിയിടുന്നത് അപ്പുറത്തെ അടുപ്പില്‍ ഭര്‍ത്താവിന് കുളിക്കാന്‍ വേണ്ടി ചൂടാക്കാന്‍ വെച്ച വെള്ളത്തിലേക്കാണ്.
ചാരം തെങ്ങിന് നല്ല വളമാണെന്നറിഞ്ഞ ടീച്ചര്‍ അദ്ധ്വാനഭാരം കുറയ്ക്കാന്‍ വേയ്സ്റ്റൊക്കെ തെങ്ങിന്റെ ചുവട്ടില്‍ തന്നെ കത്തിക്കാന്‍ തുടങ്ങി. ആവേശം കൂടി കത്തിച്ച് കത്തിച്ച് ഒരുദിവസം തെങ്ങ് തന്നെ മൊത്തത്തില്‍ കത്തിച്ചു, ടീച്ചര്‍. തെങ്ങ് ചെന്ന് വീണതോ അയല്പക്കത്തെ കിണറിന് കുറുകെയും.
(കഥയില്‍ ചോദ്യമുണ്ടോ?-പക്ഷേ സംഗതികളൊക്കെ നടന്നതുതന്നെ എന്നാണ്...).
53 Comments:
പാവം ടീച്ചര്‍. ഭാവിയിലെ പൌരന്മാരെ വാര്‍ത്തെടുക്കാന്‍ എന്തൊക്കെ കഷ്ടങ്ങള്‍ സഹിക്കുന്നു?
ടീച്ചറാണെങ്കില്‍ ഇങ്ങനെ തന്നെ ആവണം, അല്ലെങ്കില്‍ പിന്നെ ആകരുത്. നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്നതിന്നിടയിലുള്ള വീര്‍പ്പുമുട്ടിന്നിടയിലുള്ള വെപ്രാളത്തെകൂറിച്ച് നമ്മള്‍ ഊറി ചിരിക്കുമെങ്കിലും, പാവം ടീച്ചറിന്റെ മാനസികാവസ്ഥ നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ലാന്ന് വച്ചാല്‍ ടീച്ചറെന്താ ചെയ്യാ?
അപ്പൊപ്പിന്നെ ഈ തങ്കമ്മസാറെങ്ങനെ റ്റീച്ചറായി എന്നതാ അദ്ഭുതം..
കൊള്ളാം.
ഈ ടീച്ചര്‍ എന്തൊക്കെയാണാവോ പഠിപ്പിച്ചിരുന്നത്!
ഇങ്ങനെയുള്ള ടീച്ചര്‍മാര്‍ ഒരാളെങ്കിലും എല്ലാ സ്കൂളിലും കാണുമെന്ന് തോന്നുന്നു. :)പാവം എന്തു ചെയ്യാന്‍ ഓരോരോ പ്രാരാബ്ധങ്ങള്‍.വക്കാരി വീണ്ടും ചുവട് മാറി.
ബഹുത്ത് അച്ചാ വക്കാരീ...
കുലുങ്ങി ചിരിച്ചു...:-))
ഒരു കാര്‍ട്ടൂണ്‍ സീരീസ് തുടങ്ങാനുള്ള വകയുണ്ടല്ലോ, തങ്കമ്മസാറിന്റെ വീരകൃത്യങ്ങള്‍!
അല്ല, ഈ ടീച്ചറന്മാരുടെ ഓട്ടം നേരിട്ടും കണ്ടിട്ടുണ്ട്.
ഏറ്റവും “ഭീകര“മായത് ഒരു ദിവസം തിരുവല്ലക്ക് പോകാന്‍ രാവിലെ ബസ്സില്‍ പോകുമ്പോള്‍ കണ്ടതാണ്.
ബസ്സ് ഇരവിപേരൂര്‍ കവലയില്‍ ആളെയിറക്കാന്‍ നിര്‍ത്തിയിട്ടിരുക്കുന്നു. കോഴഞ്ചേരിയില്‍ നിന്നും വന്ന ഇരവിപേരൂര്‍ വരെയുള്ള മറ്റൊരു ബസ്സില്‍ നിന്ന് ഒരു റ്റീച്ചര്‍ ചാടിയിറങ്ങി ഞങ്ങളുടെ കാത്തു നില്‍ക്കുന്ന ബസ്സിനു നേരെ ഓട്ടമാണ്.
കുറേപ്പേര്‍ ഈ വെപ്രാളപ്പാച്ചില്‍ നോക്കി നില്‍ക്കുന്നു, ബസ്സിലിരിക്കുന്നു.
പകുതി വഴി വന്നപ്പൊള്‍ ആ ടീച്ചറുടെ സാരി അഴിഞ്ഞു പോയി. മുഴുവനായല്ല, പല ഭാഗങ്ങളും അരയില്‍ നിന്ന് ഊര്‍ന്നു പോയി.
ഒരു നിമിഷം ശങ്കിച്ച് അവര്‍ ഓട്ടം നിര്‍ത്തി. പിന്നെ ഇതൊക്കെ പുല്ല് എന്ന മട്ടില്‍ ഊര്‍ന്ന് പോയ സാരിഭാഗങ്ങള്‍ കൈയ്യില്‍ ചുരുട്ടിക്കൂട്ടി , സാരിപ്പാവാടധാരിണിയായി കുതിച്ചോടി വന്ന് ബസ്സില്‍ കയറി.
ബസ്സിലെ പെണ്ണുങ്ങള്‍ എല്ലാവരും പുഞ്ചിരിയോടെ അവരുടെ ചുറ്റും കൂടി നിന്ന് മറയൊരുക്കി, അവര്‍ ബസ്സിനകത്ത് വച്ച് സാരി മര്യാദക്ക് അഴിച്ചുടുത്തു.
ബസ്സ് അതു കഴിയുംവരെ അവിടെക്കിടന്നു.
അന്നുതൊട്ട് എത്ര വൈകിയാലും അവരെത്താതെ ആ കണ്ടക്ടര്‍ ബസ്സ് ഇരവിപേരൂരില്‍ നിന്ന് എടുക്കാന്‍ ബെല്ല് കൊടുക്കാറില്ല എന്നും കേട്ടു.
Thankamma saar moosik teacher aayirunno? Enem ithupolorennam padippichittundu. Athu pakshey itrem illa. Anyway nalla post. Sorry for typin in manglish.
ഡാ വക്കാരീ (സംശയിക്കേണ്ട കൂട്ടരേ ഞാനും വക്കാരീം സമപ്രായക്കാരാ, ഇന്നലെയാ മനസ്സിലായത്) ചിരിച്ചു ചിരിച്ചു വയ്യാതായി. മിക്കവാറും നാട്ടിന്‍പുറങ്ങളിലും സര്‍ക്കാര്‍ ജോലിക്കു പോകുന്ന കൂട്ടര്‍ ഇമ്മാതിരി ‘അന്തക്കെട്’ കേസുകളായിരിക്കും. വലിയൊരു വീടു നോക്കണം, പോകേണ്ട റൂട്ടില്‍ ആകെയോടുന്നത് ഒരു ബസ്സ് എന്നിങ്ങനെയായാല്‍ ഏതൊരാള്‍ക്കും പിരി ലൂസാവും.
നന്നായിണ്ട്, പക്ഷെ വക്കാരിയും അരവിന്ദനും വിശാലനുമൊക്കെ നാട്ടില്‍ ചെന്നാല്‍ വിവരമറിയും.
മക്കാരി വഷ്ടാ,
ഇതെന്ത് സാധനം? ഇത് വക്കാരിയുടെ ബ്ലോഗ് തന്നെ? കൊള്ളാം....
ഒരു വക്കാരി ടച്ച് കണ്ടില്ല അത് കൊണ്ടാ. തികച്ചും വ്യത്യസ്ഥ ശൈലി!നന്നായിരിക്കുന്നു.
വക്കാരി: ജനകോടികളുടെ വ്യത്യസ്ഥ ബ്ലോഗര്‍..
“എന്റെ നിക്കറിന്റെ പോക്കറ്റ് കാണുന്നില്ലാ...ങൂം...ങൂം...ങൂം”
ഇത് വായിച്ചപ്പോഴാണ് എന്റെ ഒരു സുഹൃത്തിന്റെ അനുജന്‍ 'വലത്തേക്കൈ' യെ ക്കുറിച്ചോര്‍മ്മ വന്നത്. കഴിഞ്ഞ പ്രാവശ്യത്തെ ലോകകപ്പ് ഫുഡ്‌ബോള്‍ നടക്കുന്ന സമയം, ഞങ്ങളെല്ലാവരും ടി വി യുടെ മുമ്പില്‍ കളിതുടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടയില്‍ ഇവനുറങ്ങിപ്പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റിരുന്ന് നിലവിളിയോട് നിലവിളി “എന്റെ വലത്തേക്കൈ കാണുന്നില്ല്യോ!!!!“ ഇവന്‍ ഉറങ്ങുന്നതിന്നു മുമ്പ് ഇവ്ന്റെ വലത്തേക്കൈ നിക്കറിന്റെ പോക്കറ്റിലായിരുന്നു. അവന്റെ പേര്‍ അതോടെ സ്വാഭാവികമായും വലത്തേക്കൈ എന്നായി.
ടീച്ചറെക്കുറിച്ച് നന്നായി വിവരിച്ചിരിക്കുന്നു. എങ്കിലും അല്പം ധൃതിയായിപ്പോയില്ലേ എന്നൊരു സംശയം.
വക്കാരേയ്, ചൂലെടുത്ത് ക്ലാസ്സില്‍ പോകുന്ന ടീച്ചര്‍, പെട്ടെന്ന് മഴ പെയ്താല്‍ എന്തു ചെയ്യും. (ഇനിയങ്ങാനും ടീച്ചര്‍ ചൂലു കണ്ടാലും മഴ പെയ്താല്‍ അതിന്റെ മൂട് തിരിച്ച് പിടിച്ച് കുട തുറക്കണ പോലെ ആ ചൂലിന്റെ കെട്ട് മുകളിലേക്കൂരിയാലൊ.) ഇതൊക്കെ ഓര്‍ത്ത് അപ്പുറത്തിരിക്കണ ‘സഹ‘യുടെ വര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വന്ന സാറിനെ വരെ മറന്ന് ചിരിച്ചു മറഞ്ഞു വന്നപ്പോള്‍ കൈമള്‍ ചേട്ടന്‍: കഥയില്‍ ചോദ്യല്യാന്ന്. ഇതെന്തൊരു പണിയാ മഷ്ടേ......
നര്‍മ്മം എന്ന് പറയാനാവുമോ,വാടക വീട്ടില്‍ അപ്പുറത്തും ഇപ്പുറത്തും വളര്‍ത്തമ്മമാരായി ഉണ്ടായിരുന്ന് ടീച്ചര്‍മാരെ ഓര്‍ക്കുമ്പോള്‍ എന്തൊക്കെയോ സാമ്യം തോന്നുന്നു.
നന്നായി എഴുതിയിരിക്കുന്നു..
:-)
-പാര്‍വതി.
ദില്‍ബൂ,
വ്യത്യസ്ഥ ശൈലിയല്ല്ല വ്യത്യസ്ത ശൈലി.
വ്യത്യസ്ഥ ബ്ലോഗറല്ല വ്യത്യസ്ത ബ്ലോഗര്‍.
ഒരു പത്തു പ്രാവശ്യം എഴുതി തങ്കമ്മടീച്ചറേം കണ്ടിട്ട് ക്ലാസില്‍ക്കേറിയാ മതി കേട്ടാ?
വക്കാരിയുടെ അയല്‍പക്കമല്ലെ ടീച്ചര്‍?.മോശം വരില്ല.മുല്ലപ്പൂമ്പൊടിയേറ്റ്....
പിന്നെ ഒരു വക്കാരി കൈയ്യൊപ്പ് ഈ കഥയില്‍ കാണുന്നില്ല. മിക്കവാറും ലണ്ടനില്‍ പോകുന്ന തിരക്കില്‍ എഴുതിയതാവാനാ വഴി.ശരിയല്ലേ വക്കാരി?
ഇതുപോലെയൊരു ടീച്ചറെ എനിക്കുമറിയാം. “വെപ്രാളം” എന്നാണു വിളിച്ചിരുന്നതു്.
മകന്‍ എന്റെ കൂടെ പഠിച്ചിരുന്നു. ഈ ജീന്‍, ജീന്‍ വാല്‍ ജീന്‍ എന്നൊക്കെ പറയുന്നതു ശരിയാണെന്നു് അവന്‍ മനസ്സിലാക്കിത്തന്നു. അമ്മയുടെ അതേ സ്വഭാവം. അവനെ “അമ്പരപ്പു്” എന്നായിരുന്നു വിളിച്ചിരുന്നതു്. പ്രീഡിഗ്രിക്കു് ഇംഗ്ലീഷ് ക്ലാസ്സിലിരുന്നു കണക്കുപരീക്ഷയ്ക്കുള്ളതു പഠിക്കും. പിന്നീടു കണക്കുക്ലാസ്സിലിരുന്നു് ഇംഗ്ലീഷ് പുസ്തകവും ഒരു നിഘണ്ടുവും വെച്ചു പാഠം വായിച്ചു പഠിക്കും. ഇത്രയൊക്കെ പഠിച്ചിട്ടും പ്രീഡിഗ്രിക്കു കഷ്ടിച്ചു ജയിച്ചതേ ഉള്ളൂ.
ഈ കഥയിലെ തങ്കമ്മട്ടീച്ചര്‍ വക്കാരിയുടെ സ്വന്തം അമ്മ തന്നെയാണെന്നും അവരുടെ മകനായ വക്കാരി തപ്പിനോക്കിയിട്ടു പോക്കറ്റ് കാണാഞ്ഞതു നിക്കര്‍ തിരിച്ചിടീച്ചതുകൊണ്ടല്ല, പ്രത്യുത നിക്കര്‍ ഇടീക്കാന്‍ തന്നെ മറന്നതുകൊണ്ടാണെന്നും ഒരു വര്‍ണ്യത്തിലാശങ്ക...
കുറുമാന്‍ ജീ ടീച്ചര്‍മാരുടെ കഷ്ടത ഒരു ഒന്നൊന്നര കഷ്ടത തന്നെ...
രാജയോഗം അനുഭവിക്കുന്നവറ്ക്കെ അറിയാവൂ അതിന്റ്റെ പ്രശനങ്ങള്‍.അനുഭവിച്ചവറ്ക്കും അറിയാം.
വക്കാരി മാഷിന്നു് പ്രണാമം.
എന്‍റെ ഒരു സുഹ്രുത്തിന്‍റെ അമ്മ ടീച്ചര്‍,തോളില്‍ ബാഗും ഒരു കൈയ്യില്‍ കുടയും മറുകൈയ്യില്‍ മകനുമായി ടീച്ചര്‍ വക്കാരി പറഞ്ഞ ബസ്സു് കയറാന്‍ ഓടുകയാണു്.അതെ വേഗതയില്‍ തിരിച്ചു വീട്ടിലേയ്ക്കോടി വന്നു ടീച്ചര്‍.സുഹ്രുത്തു് ജോസ് ചോദിച്ചു എന്താണമ്മേ?. എന്‍റെ കണ്ണാടി എടുത്തില്ലാ.
അമ്മയുടെ മുഖത്തിരിക്കുന്നതു് കണ്ണാടി അല്ലേ എന്നു കേട്ടതും ,തോളില്‍ ബാഗും ഒരു കൈയ്യില്‍ കുടയും മറുകൈയ്യില്‍ മകനുമായി ടീച്ചര്‍ വീണ്ടും ഓടി.
നന്നായിരുന്നു.മനോഹരമായിരുന്നു.ഒരു പക്ഷേ കൊട്ടാരം ശുന്യമായതിനാല്‍ ശരിക്കും ആസ്വദിച്ചു.
രാജാവു്.
ഈ ടീച്ചര്‍ ആണൊ വക്കാരിയെ പഠിപ്പിച്ചത്?
ചുമ്മാതല്ല വക്കാരി ഇത്രയ്ക്ക് വലിയ ഒരു ജീന്‍സ് ക്ഷമിക്കണം ജീനിയസ്സ് ആയത്
തങ്കമ്മ സാറിനൊപ്പം കുറെ നടന്നപ്പോള്‍ ശിശുവിന്റെ കുഞ്ഞു മനസ്സിലും അരുതാത്ത ഭാവനകള്‍ കാടും പടലുമായ് കയറിവരുന്നു.. വെപ്രാളം കൊണ്ട് കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങളില്‍ ആവന്ദ്യ പതിയുടെ നിയോഗമോര്‍ത്തപ്പോള്‍... ഹാവൂ വര്‍ണ്ണിക്ക വയ്യ!
വാല്:)ഇനിയാരും വക്കാരിമാഷിനെ പാവക്ക കരിഞ്ഞ കാര്യം പറഞ്ഞു കളിയാക്കുമെന്നു തോന്നുന്നില്ല.
off topic-- reply to 2 mails pending. pl check
ഈ അമ്മയെ എനിക്ക് നന്നായി അറിയാം.
രണ്ട് പെണ്മക്കളെയും അനുസരണയില്ലാത്ത ഒരു മകനെയും വിളിച്ചുണര്‍ത്തി കുളിപ്പിച്ചു പ്രഭാത ഭക്ഷണം കഴിപ്പിച്ച്, ഉച്ചഭക്ഷണം ഡബ്ബയില്ലാക്കിക്കൊടുത്ത്, പെണ്മക്കളുടെ മുടി ഇരുവശത്തും പിന്നിക്കെട്ടി യൂനിഫോമിടീച്ച് ഇടയില്‍ അച്ചന്റെ പ്രഭാത-ഉച്ചഭക്ഷണപ്പൊതികള്‍ തയ്യാറാക്കി ഒടുവില്‍ കുളിച്ചെന്നും കഴിച്ചെന്നും വരുത്തി ബാഗെടുത്ത് വാഹന സൗകര്യം ഇല്ലാത്ത വഴിയിലൂടെ എന്നെയും തൂക്കി രണ്ടുകിലോമീറ്റര്‍ ദൂരെയുള്ള സ്കൂളിലേയ്ക്കോടുന്ന എന്റെ പ്രിയപ്പെട്ട അമ്മ.
അന്ന് ഗ്യാസില്ല, ഫ്രിഡ്ജില്ല, ഗ്രൈന്ററില്ല, മിക്സിയില്ല....
ഞാനിപ്പോഴും ഭാര്യയോട് പാതി തമാശയ്ക്കും പാതി കാര്യത്തിലും പറയാറുണ്ട്, നീ അമ്മയോട് മല്‍സരിയ്ക്കാന്‍ നോക്കരുതേ എന്ന്.
തെല്ലിടാ ആ നാളുകളെ കുറിച്ചൊക്കെ ഓര്‍ത്ത് പോയത് കൊണ്ടാവാം താങ്കളുടെ നല്ല പോസ്റ്റിലെ നര്‍മ്മം എന്നെ ഇത്തിരി അലോസരപ്പെടുത്തിയത്...
ദൈവമേ, കീറിമുറിച്ച് വിശകലനം ചെയ്യരുതേ, ഇത് ചുമ്മാ ഒരു പോസ്റ്റ്. ആക്ഷേപം അല്ലേ അല്ല. അങ്ങിനെയായിപ്പോയോ എന്നൊരു ശങ്ക ഇപ്പോള്‍. അല്ലേയല്ല. ഇത് ടീച്ചറിന്റെ സഹടീച്ചര്‍ പറഞ്ഞത് അതേ പടി പകര്‍ത്തിയെന്ന് മാത്രം. എല്ലാവരും സുഹൃത്തുക്കള്‍. അതുകൊണ്ട് അവര്‍ക്കാര്‍ക്കും പരാതിയൊന്നുമില്ല (എന്നാണ് തോന്നുന്നത്). പെരിങ്ങോടര്‍ പറഞ്ഞത് പോലെ നാട്ടിലേക്ക് അടുത്ത പ്രാവശ്യം ഒരു ടെസ്റ്റ് പോക്ക് ആദ്യം നടത്തി നോക്കട്ടെ. തല്ല് വല്ലതും കിട്ടിയാലോ, ചുമ്മാ കിട്ടുന്നതല്ലേ.
വായിച്ച എല്ലാവര്‍ക്കും നന്ദി. സൂ നന്ദി, കുറുമയ്യാ, നന്ദി, ഇക്കാസേ, നന്ദി, ദമനകാ, നന്ദി, ബിന്ദൂ, നന്ദി, അരവിന്ദേ, നന്ദി, കൊച്ചു മുതലാളീ, നന്ദി, പെരിങ്ങോടാ നന്ദി, ദില്ലബൂ, നന്ദി, ബാബൂ, നന്ദി, ഡാലീ നന്ദി, പാര്‍വ്വതീ, നന്ദി, മന്‍ജിത്തേ നന്ദി, കുടിയണ്ണാ നന്ദി, ഉമേഷ്‌ജീ നന്ദി, നിക്കേ നന്ദി, രാജേവേ നന്ദി, തഥാഗതാ നന്ദി, ശിശുവേ നന്ദി, ഹെരിറ്റേജണ്ണാ നന്ദി, പടിപ്പുരയണ്ണാ സോറി, നന്ദി - ഇപ്പോള്‍ ഒന്നുകൂടി വായിച്ച് നോക്കിയപ്പോള്‍ ഒരു കളിയാക്കല്‍ ചുവ ഉണ്ടായിരുന്നോ എന്നൊരു സംശയം. അങ്ങിനെയൊന്നും ഓര്‍ത്ത് എഴുതിയതല്ല കേട്ടോ.
ഹെരിറ്റേജ് മാഷേ, മെയിലു വല്ലതും അയച്ച കാര്യമാണോ? ഒന്നും കണ്ടില്ലല്ലോ?
കുറച്ച് വായിച്ചു വന്നപ്പോള്‍ പെട്ടെന്ന് ഒരു സംശയം... എന്റെ അമ്മയെക്കുറിച്ച് വല്ലോം ആണോ എന്ന്... ഏതായാലും തങ്കമ്മസാറിനോളം വരില്ല... എന്റെ ടീച്ചറമ്മയ്ക് അല്‍പസ്വല്‍പം വെപ്രാളവും വെകിളിയും ഉണ്ടെന്നതൊഴിച്ചാല്‍ പിന്നെ മറ്റുള്ളവരുടെ പേന അറിയാതെ ബാഗില്‍ കയറുന്ന ഒരു മാജിക്ക് കൂടിയേ ഉള്ളൂ...
ഡ്ഡാ...വക്കാരീ...(പ്രായത്തിന്‍റെ ഗുട്ടന്‍സ് ഇപ്പളാ പിടികിട്ടിയത്,അപ്പൊ ഞാനാ ചേട്ടന്‍ ! ഡാങ്ക്യൂ പെരിങ്സ്)
വെറുതെ പുളൂസ് അടിച്ച് വിടാതെ, എല്ലാം വിശ്വസിച്ചു, ആ തെങ്ങ് കത്തിച്ച കഥയെങ്കിലും :) ഒരു തെങ്ങിന്‍തൈയെങ്കിലുമാക്കി മാറ്റായിരുന്നു.
സപ്പോര്‍ട് ദില്‍ബു ത്രൂ മന്‍ജിത് :-
വക്കാരി: ജനകോടികളുടെ വ്യത്യസ്ത ബ്ലോഗര്‍..
എന്റെ സാറാമ്മസ്സാറും ഇതുപോലാരുന്നു വക്കാരി.. സാറൊരുദിവസം ഊണു കഴിച്ചിട്ട് എച്ചില്‍പ്പൊതി ഭദ്രമായി മേശയിലിട്ടു. എന്നിട്ട് ഹാന്‍ഡ് ബാഗ് എടുത്ത് ജനലിലൂടെ വേസ്റ്റു കൂമ്പാരത്തിലേക്ക് ഒരൊറ്റയേറ്!
[ഞാനും ഇപ്പണികളില്‍ മോശമല്ലാത്തോണ്ട് ലിമിറ്റു വിട്ടു ചിരിക്കുന്നില്ല] :)
കഥയും കമന്റുകളും എല്ലാം ചേര്‍ന്ന് ഒരു നാല്ല നര്‍മ്മ ഭാവന. ഇവരല്ലേ 'absent minded professor'?
വക്കാരീസ്, കൊള്ളാം...
ഇത്ര ആധികാരികമായി പറയണമെങ്കില്‍ അടുത്ത ആരോ ആണല്ലോ !
ഉമേഷിന്റെ പോസ്റ്റു വായിച്ചപ്പോഴൊരു സംശ്യം !
വക്കാരി, ഇതൊക്കെ നടന്ന കാര്യങ്ങളാണന്നോ? വക്കാരിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ക്ലാരമ്മഫിക്കേഷന്‍ വേണം.
ഗ്യാസും, ഫ്രിഡ്‌ജും ഇല്ലാതിരുന്ന കാലത്ത് എത്രയെത്ര തങ്കമ്മസാറന്മാര്‍ കുറ്റിച്ചൂലും പുട്ടുകുറ്റിയുമായി പള്ളിക്കൂടത്തില്‍ പോയിക്കാണും ദൈവമേ!
ഒരിക്കലെങ്കിലും, മാച്ച് ചെയ്യാത്ത സോക്സ് ഇട്ടോണ്ട് ഓഫീസില്‍ പോയിരിക്കുന്ന ആള്‍ക്കാരില്ലേ?
ഇതില്‍ ഞാന്‍ കമന്റെഴുതിയില്ലെ???
വായിച്ച വെപ്രാളത്തിന് ഇനി ഇതിന്റെ കമണ്ടലു വേറേ എവിടേലും കൊണ്ടേ ഇട്ടോ എന്തോ...
വക്കാരി സാര്‍,
രാഷ്ട്രം അങ്ങയെ നമിക്കുന്നു. എന്തു തൊട്ടാലും പൊന്നാക്കുന്ന മലയാള ബ്ലോഗിന്റെ മിഡാസാണ് താങ്കള്‍ :)
ഗുരോ, ഇതുപോലെന്തേലും അങ്ങയുടെ ബ്ലോഗില്‍ നിന്ന് വായിച്ചിട്ട് കാലം കുറേയായി!
സന്തോഷമുണ്ട്!
വക്കാരിമാഷേ ഓഫീസിലിരുന്ന് വായിക്കാനനുവദിക്കില്ല അല്ലേ. ഇപ്പോള്‍ തനിച്ച് ചിരിച്ചാലും മൈന്റ് ചെയ്യതായിരിക്കുന്നു. ഈ പോസ്റ്റ് വായിച്ച് എന്റെ ജോലിക്ക് എന്റെങ്കിലും സംഭവിച്ചാല്‍ ഇവിടെ നിന്ന് കുറ്റീം പറിച്ച് അങ്ങ് ജപ്പാനിലോട്ടുവരും. എന്നിട്ട് സാമ്പാറും കരിഞ്ഞ പാവയ്കയും കൂട്ടി ഉണ്ടുറങ്ങി കഴിയും... ജാഗ്രതൈ.
മാഷേ സംഭവം അടിപൊളി.
കഥയില്‍ ചോദ്യമില്ലാത്തോണ്ട്... ചോദ്യമൊന്നുമില്ല.
സംഭവം കിടിലന്‍... കിണ്ണംകാച്ചി.
വക്കാരിമിഷ്ടാ, വക്കാരിമാഷ്... മൊത്തത്തിലൊരു സങ്കല്പമൊക്കെയുണ്ടായിരുന്നു... ഒരു കട്ടിക്കണ്ണട, ഇത്തിരി കഷണ്ടി, തോളിലൊരു മുണ്ട്... ആകെക്കൂടെ ഒരു നമ്മുടെ ‘മുന്‍ഷി’ ലുക്ക്.
ഈ പെരിങ്ങോടനെല്ലാം നശിപ്പിച്ചു.
ഇതിലൊരു വക്കാരി ടച്ച് കാണുന്നില്ലല്ലോ എന്നൊരു വര്‍ണയത്തിലാശങ്ക
മഞ്ചിത്തെട്ടാ...
നന്ദി. വ്യത്യസ്ത തന്നെ ശരി. ഞാന്‍ മലയാളത്തെ ഓര്‍ത്ത്... ഛെ എന്റെ മലയാളത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു.
വക്കാരി കീ ജയ്!
വക്കാരീ. കഥയില്‍ ചോദ്യമില്ലല്ലോ.. അല്ലെങ്കീ വേണ്ട...എന്തായാലും വക്കരിയെ പഠിപ്പിച്ച ടീച്ചറല്ലേ..
വക്കാരി പറഞ്ഞും പിടിച്ചും ഏകദേശം എന്റെ നാടിനോടടുക്കുന്നല്ലോ.
ഈ ടീച്ചര്‍ തന്നെയല്ലെ സ്ലൈഡ് എന്ന് കരുതി പേന തലയില്‍ കുത്തിയത്.
ഈ ടീച്ചറല്ലെ സാരിത്തലപ്പില്‍ ഉണ്ടകൈ തുടച്ചത്. ഈ ടീച്ചറല്ലെ പേനക്ക് പകരം ടൂത്ത്‌ബ്രഷുമായി വന്നത്.
എന്തോ ഈ ടീച്ചറെ എനിക്ക് നന്നായി പിടിച്ചു. ഒരു പരിചിത രൂപം പോലെ തോന്നുകയും ചെയ്യുന്നു.
നിന്റെ പരക്കം പാച്ചിലിനൊടുക്കം കിട്ടുടി തംകമ്മേ എന്ന മണിപ്പട്ടോര്‍മ വരുന്നു.
ഈ സ്ത്രീജനങ്ങളുടെ കഷ്ടപ്പാട് ആരറിയാന്.വെക്കലും തിന്നിക്കലും തൂക്കലും തുടക്കലും അലക്കലും തേക്കലും കുളിക്കലും കുളിപ്പിക്കലും;അതിന്റെയിടയിലിപ്പോള്‍ ബ്ളോഗലും
കുട്ടികളെ വഴക്ക് പറഞ്ഞ് കുറച്ചു കഴിയുമ്പോള്‍ കണ്ണ് തുടയ്ക്കുന്ന നളിനി റ്റീച്ചറെ ഓര്‍മ്മ വന്നു.
ഇതൂടെ കണ്ടോളൊ
കമന്റിട്ടിട്ടില്ലങ്കില്‍ വായിച്ചിട്ടില്ലന്നു തെറ്റിദ്ധരിച്ചാലോ എന്നു കരുതിയതിനാല്‍ ഒരു കമന്റ്.
"വക്കരിമഷ്ടാ" എന്നു പറഞ്ഞാല്‍ ജപ്പാനി ഭാഷയില്‍ "മനസ്സിലായി എന്നര്‍ത്ഥം. "പുളു പുളു വക്കാരിമഷ്ടാ" എന്നു പറഞ്ഞാല്‍ ജാപ്-മലയാള മണിപ്രവാളത്തില്‍ "പുളു മനസ്സിലായിഷ്ടാ" എന്നര്‍ത്ഥം.
എന്നാലും വായിക്കാനെന്താ രസം!
നന്നായി രസിച്ചു വായിച്ചു. ഇത്തിരിക്കാലം തെരക്കു പിടിച്ച ട്യൂഷന്‍ മാഷായിരുന്നതിനാല്‍ ഇതിന്റെ പകുതിയോക്കെ നടക്കുമെന്നു അനുഭവത്തില്‍ നിന്നറിയാം.
വക്കാരീ,
വക്കാരിയുടെ ഒരു പഴയ പോസ്റ്റ് നോക്കിയിട്ട് കിട്ടുന്നില്ല. ഒന്ന് സഹായിക്കുമോ? ജപ്പാനില്‍ വച്ച് സൈക്കിളില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ജാപ്പനീസ് അമ്മച്ചിയെ ഇടിക്കാന്‍ പോയതും, പിന്നെ കുനിഞ്ഞ് നിവരല്‍ ഒക്കെ ചെയ്ത് സംഭവം ഒതുക്കിത്തീര്‍ത്തതും ഒക്കെയാണ് പ്രമേയം. അത് ഞാന്‍ തപ്പിയിട്ട് കിട്ടുന്നില്ല. പ്ലീസ് ഹെല്‍പ്പ്!
ഓഫ് ടോപ്പിക്കിന് മാപ്പ്.
ഹയ്യോ ശ്രീജിത്തേ, ഓഫ് ടോപ്പിക്കോ. എന്റെ പോസ്റ്റുകളൊക്കെ ഒന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു വഴി നോക്കിയിരിക്കുമ്പോളല്ലേ ഇങ്ങിനത്തെ കിടിലന്‍ ചോദ്യങ്ങളൊക്കെ. ദോ ഇവിടുണ്ട്.
ഇങ്ങിനത്തെ മനസ്സിന് കുളിര്‍മയേകുന്ന, എത്ര ഉത്തരം തന്നാലും മതിവരാത്ത ചോദ്യങ്ങള്‍ ഇനിയും ചോദിക്കണേ :)
ശ്രീജിത്തിന്റെ കമന്റിനു നന്ദി...
ഈ പോസ്റ്റും വായിച്ചിട്ട് കമന്റിട്ടില്ല . സോറി വക്കാരിഭായി (സിബു പഠിപ്പിച്ചു തന്ന, കണ്ടോള്‍ + എഫ് അടിച്ച് നോക്കിയിട്ടും എന്റെ പേര് കണ്ടില്ല)
ഒരു ടീച്ചറുടെ മകനായതിനാല്‍ ഇതിലെ പലതും ശരിയാണെന്ന് എനിക്കനുഭവമുണ്ട്. തങ്കമ്മസാറിന് വേണ്ടി പല ടീച്ചര്‍മാരെ ക്ലബ് ചെയ്തോ എന്ന് ഒരു സംശയം. (അങ്ങനെ ചോദിക്കാന്‍ പാടില്ലാ; എന്നാലും)
This comment has been removed by a blog administrator.
കുറച്ചുനേരം അമ്മ ടീച്ചര്‍ രാവിലെ ഓടുന്നത് ഓര്‍ത്തു പോയി.
തങ്കമ്മ ടീച്ചറിനെ സന്ദര്‍ശിക്കാന്‍ പിന്നെയും വന്ന എല്ലാവര്‍ക്കും നന്ദി. ശരിക്കും പറഞ്ഞാല്‍ രാവിലെ എഴുന്നേറ്റ് ആഹാരമെല്ലാം ഉണ്ടാക്കി എന്നെപ്പോലുള്ള മക്കളെയും തൂക്കിയെടുത്ത് സ്കൂളിലേക്ക് ഓടി വൈകുന്നേരം തിരിച്ച് വന്ന് പിന്നെയും വീട്ടിലെ പണികളൊക്കെ ചെയ്ത് ഇതിനിടയ്ക്ക് ചൊറിയാന്‍ വരുന്ന മക്കളേയും സഹിച്ച്, കഷ്ടപ്പെട്ടുണ്ടാക്കുന്ന സാമ്പാറിന് ഉപ്പില്ല, മുളകില്ല എന്നൊക്കെ വെറുതെ കുറ്റം പറയുന്നത് മുഴുവന്‍ മനസ്സിലൊതുക്കി നടക്കുന്ന തങ്കമ്മ സാറിനെ പോലുള്ളവര്‍ക്ക് ആത്മാര്‍ത്ഥമായ പ്രണാമം. കഥക്കൂട്ടില്‍ തോമസ് ജേക്കബ്ബ് പറഞ്ഞതുപോലെ ഇതുപോലത്തെ വീട്ടമ്മമാര്‍ക്കും മറ്റും അവരുടെ അദ്ധ്വാനത്തിന് ആനുപാതികമായി ശമ്പളം കൊടുത്താല്‍ വലിയ വലിയ കമ്പനിയിലെ സീയീയോമാരേക്കാളും ശമ്പളം ചിലപ്പോള്‍ അവര്‍ക്ക് കൊടുക്കേണ്ടി വരും. പക്ഷേ അവരുടെ മഹത്വം അവര്‍ പ്രതിഫലമായി ഒന്നും തന്നെ ആഗ്രഹിക്കുന്നില്ല എന്നതും, ഇനി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നമ്മളില്‍ക്കൂടിയൊക്കെയുള്ള മനഃസമാധാനവും സംതൃപ്തിയും മാത്രമാണെന്നുള്ളതുമാണെന്നാണ് എന്റെ അഭിപ്രായം.
സൂര്യോദയതണുപ്പമുന്നത്താര
ദേവേട്ടരാഘവേട്ടയിടിവാള്‍റീനിയാദിത്യ
കലേഷിത്തിരിവെട്ടയഗ്രജഷാജുദ്ദീന്‍ദില്ലബ്ബൂ
ക്കുട്ടമ്മേനവഗാന്ധര്‍വ്വവല്ല്യമ്മായി
യനോണിക്കരീമ്മാഷ്‌ശ്രീജിത്ത്ദൈവാപ്പീലിക്കുട്ടി, എല്ലാവര്‍ക്കും നന്ദി, നന്ദി, നനന്ദി.
Wakariiiiiii,
Saakshaal Sanjayane Nadan Sreenivaasanumaayi mixiyathaayi ente formula friend parayunnu.
Sathyamoooo?
Nannayi.
Njaan Malayalathil 'mynaagan' thurannittundu. Samayamundenkil nokkam.
http://mynaagan.blogspot.com
വായിച്ചു ചിരിച്ചു.
പിന്നെ ഓര്‍ത്തു. പാവം ടീച്ചര്‍.
(ഈ പോസ്റ്റ് എന്തേ ചെറുതായി ;)
വാക്കാരീ,
ഒരു മെയില്‍ ഇടാമോ? കുറച്ചു ജപ്പാന്‍ വിവരം അര്‍ജന്റായി അറിയാനാണ്.
മെയില്‍ ഐഡി പ്രൊഫയിലില്‍ കാണുന്നുമില്ല. ഹെല്‍പ്പൂ.....
vakkaarimaashE?
enthu pati? thankammasaaR chooraleTuththO?
enneppOle 'bhayankara thirakk'aaNO?
pOst????
Jyothi
വക്കാരീ ന്നാ കേക്കണോ ഞമ്മളെ ഒന്നാം ക്ളാസ്സില്‍ പറ്റിപ്പിച്ച റ്റീച്ചറുണ്ടല്ലോ ഇപ്പളും ഒന്നാം ക്ളാസ്സില്‍ തന്ന്യാ....
റ്റീച്ചറെ കുട്ട്യേളൊക്കെ വല്യേ വല്യേ നെലേലും വെളെലും ആയി...
കൊള്ളാം മാഷെ. ചിരിക്കാനുള്ള വകയുണ്ട്. പിന്നെ നമ്മുടെ പെരിങ്ങോടന്‍ പറഞ്ഞമാതിരി നാട്ടില്‍ ചെല്ലുമ്പോ വിവരം അറിയും.
ithippo nte office il irunna vayiche, vaa vittu chirikkanumla, enna chirikkandirikkanum mela, enna nilayilaayi poyallo,, sheda, enikkippo chirikkanam , vakarimashta, nannayitunde. serikkum badhapettodunna teacher marde kariyam lesam kashtam thannyaaa
Post a Comment
<< Home