Wednesday, November 01, 2006

കേരളപ്പിറവിയാശംസകള്‍

ജപ്പാനില്‍ നിന്ന് കുറ്റീം പറിച്ച് നാട്ടിലേക്ക് പോന്നു. വിപുലമായ ഒരു യാത്രയയപ്പ് എനിക്ക് ഞാന്‍ തന്നെ പ്ലാന്‍ ചെയ്‌തിരുന്നെങ്കിലും അവിടെയുള്ള സോപ്പ്, ചീപ്പ്, കണ്ണട, ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ - അല്ല ഉപ്പ് തൊട്ട് കമ്പ്യൂട്ടര്‍ വരെ (എന്തൊരു പരസ്യം ഹെന്റമ്മോ-ഇനി ആ ഹൈക്യൂ മാര്‍ക്കറ്റിന്റെ നലയല്‌പക്കത്തേക്ക് പോലും പോകാന്‍ തോന്നുന്നില്ല) എല്ലാം പെറുക്കിക്കെട്ടുന്ന തിരക്കിലായിപ്പോയതുകാരണം യാത്രയയപ്പ് കുളമാവായി. സീ മെയിലിലയച്ചാല്‍ സീ ചെയ്യണമെങ്കില്‍ നാലഞ്ചുമാസം എടുക്കുമെന്നതിനാലും തലവര നന്നായാല്‍ സീ മെയില്‍ ചിലപ്പോള്‍ നോ-സീ മെയില്‍ തന്നെ ആയിപ്പോയാലോ എന്ന് ഉല്‍‌പ്രേക്ഷിച്ചതിനാലും അതിവേഗ-ബഹുദൂര ഉമ്മന്‍‌ചാണ്ടിപോസ്റ്റ് പോക്കറ്റിലൊതുങ്ങാത്തതിനാലും ഓസിനുള്ള ഒരു ആകാശത്തപാല്‍ മാര്‍ഗ്ഗം (എസ്.എ.എല്‍ എന്ന് ജപ്പാനില്‍ പറയും-സാദാ എയര്‍ മെയിലിന്റെ അത്രയും കാശില്ല, സാദാ എയര്‍ മെയില്‍ വരുന്നതിനെക്കാളും ഒന്നുരണ്ടാഴ്‌ച കൂടുതലെടുക്കും-വിമാനത്തില്‍ സ്ഥലം ഉണ്ടാകുന്നതനുസരിച്ച് മാത്രം അയയ്ക്കും) കണ്ടുപിടിച്ച് ഉപ്പ്, കപ്പ്, സോപ്പ് ഇവയൊക്കെ കൂട്ടിനകത്താക്കി ടേപ്പിട്ട് കെട്ടുന്ന തിരക്കില്‍ എനിക്ക് എന്റെ തന്നെ യാത്രയയപ്പ് നഷ്ടമായി. നീലാവന്‍‌വറേ ക്ഷമി.

സിം‌ഹപുരി ട്രാവല്‍‌സിന് പണ്ടുണ്ടായിരുന്ന ആ ഇത് പോയോ എന്നൊരു ശങ്കയും തോന്നി, മടക്കയാത്രയില്‍. ഞങ്ങളുടെ തൊട്ട് മുന്നിലെ നിരയെത്തിയപ്പോള്‍ തീര്‍ന്ന ഭക്ഷണം പുനരാരംഭിച്ചത് ഞങ്ങളുടെ തൊട്ട് പിന്നിലെ നിരയില്‍-ഒന്നല്ല, രണ്ട് തവണ. വെള്ളമൊട്ട് കിട്ടിയുമില്ല. എല്ലാം ചോദിച്ച് ചോദിച്ച് വാങ്ങേണ്ടി വന്നു. കൊച്ചിയിലേക്കുള്ള സില്‍‌ക്കെരുമ വാഹനം ഒന്നുകൂടി ഹൃദ്യമായി തോന്നി.

ടോക്കിയോ-സിംഹപുരി വാഹനത്തില്‍ തൊട്ടു മുന്നിലിരുന്ന സായിപ്പ് ദേഹം പുറകിലിരിക്കുന്നവന്‍ എന്ത് ചെയ്യുകയാണ്, പുട്ടടിക്കുകയാണോ എന്നൊന്നും നോക്കുകപോലും ചെയ്യാതെ സീറ്റ് ചെരിക്കുകയും മറിക്കുകയും ചാരിയിരുന്നിട്ട് കുലുങ്ങിക്കളിക്കുകയും ഒക്കെ ചെയ്‌തപ്പോള്‍ സിംഹപുരി-കൊച്ചി വാഹനത്തിലെ സാദാ മലയാളികള്‍ പുറകോട്ട് സീറ്റ് ചെരിക്കുന്നതിനു മുന്‍‌പ് പുറകിലിരുന്നവരോട് അനുവാദം ചോദിക്കുന്നത് കണ്ടു-ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍.

നാട്ടിലെത്തി അടുത്ത ദിവസം തന്നെ പുട്ടും കടലയും അടിക്കാന്‍ തുടങ്ങി. നല്ല എരിവുള്ള കടലക്കറി-തേങ്ങാക്കൊത്തും ചുമന്ന മുളകുമൊക്കെയിട്ട് കൊഴുത്തിരിക്കുന്നത്. അത് പുട്ടിലേക്കിട്ട് കുഴച്ചടിച്ചിട്ട് കടുപ്പത്തിലുള്ള, സ്വല്പം മധുരം കൂട്ടിയിട്ട ചൂട് ചായ കുടിച്ച് ശൂ..ശൂ എന്ന് വെച്ചു-പലപ്രാവശ്യം. പക്ഷേ നിനക്ക് പുട്ടിഷ്ടമാണല്ലേ, കാണിച്ച് തരാമെടാ എന്ന് പറഞ്ഞ വീട്ടുകാര്‍, വിജയകരമായ പന്ത്രണ്ടാം ദിവസവും പുട്ടും കടലയും തന്നപ്പോള്‍ ഞാന്‍ തോല്‍‌വി സമ്മതിച്ചു. ഇപ്പോള്‍ അപ്പവും ഉള്ളിക്കറിയും. അത് മടുത്തു എന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ ഇഡ്ഡലിയിലേക്ക് മാറുകയുള്ളൂ അത്രേ :)

എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലും റോട്ടിലുമൊക്കെയുള്ള ആ ഒരു richness മറുനാടുകളിലില്ല എന്ന് തോന്നുന്നു (എന്റെ മാത്രം അഭിപ്രായം). റോട്ടിലേക്കങ്ങിറങ്ങിയാല്‍ മൊത്തം ബഹളമയം. ബൈക്ക്, ലോറി, കാറ്, ബസ്സ്, ഒച്ച, ആള് കുറുകെ ഓടുന്നു, കാള കൂളായി നടക്കുന്നു, പട്ടി ചാടുന്നു, ബൈക്ക് കാരന്‍ കുഴി വെട്ടിക്കുന്നു, വണ്ടിക്ക് പുറകില്‍ വണ്ടി ഉമ്മ വെക്കുന്നു, റോഡ് മുഴുവന്‍ ബ്ലോക്കാകുന്നു, ബഹളം, ഒച്ച...മൊത്തത്തില്‍ അടിപൊളി.

പോസ്റ്റോഫീസില്‍ സ്റ്റാമ്പ് വാങ്ങിക്കാന്‍ പോയി ജപ്പാന്‍ സ്റ്റൈലില്‍ ക്യൂ നിന്നു. മുന്നിലെ ദേഹത്തിന്റെ കാര്യം കഴിഞ്ഞപ്പോള്‍ ജപ്പാന്‍ സ്റ്റൈലില്‍ മുന്നോട്ടായാന്‍ തുടങ്ങിയപ്പോള്‍ വേറൊരു ദേഹം പാഞ്ഞുവന്ന് നാല് സ്റ്റാമ്പ് വാങ്ങിപ്പോയി. എന്നാലിനി വാങ്ങിയേക്കാം എന്ന് വിചാരിച്ച് ഒന്നുകൂടി മുന്നോട്ടാഞ്ഞപ്പോള്‍ വേറൊരു ദേഹം ഇടതുവശത്തുനിന്ന് ശൂ..ന്ന് വന്ന് ശൂ..ന്ന് രണ്ട് ഇന്‍‌ലന്‍ഡും വാങ്ങിപ്പോയി. അപ്പോള്‍ പിന്നെ ഞാന്‍ ശരി മലയാളിയായി. പാഞ്ഞുവന്ന മൂന്നാം ദേഹത്തെ കവച്ച് വെച്ച് ഞാന്‍ കാര്യം സാധിച്ച് പോയി. ചേര-നാട്-നടുക്കഷ്ണം. പക്ഷേ രസമായിരുന്നു.

കളക്ട്രേറ്റിലെ ലേബര്‍ ആപ്പീസില്‍ വീട് പണ്ടെങ്ങോ പണിതതിന്റെ തൊഴിലാളി ക്ഷേമനിധിപ്പൈസാ എത്ര അടയ്ക്കണമെന്ന് തീരുമാനിക്കാന്‍ പോയി. ഒരു സാദാ സര്‍ക്കാരാപ്പീസിലെ സാദാ പെരുമാറ്റം പ്രതീക്ഷിച്ച ഞങ്ങളെ അത്‌ഭുതപ്പെടുത്തിക്കൊണ്ട് തികച്ചും മാന്യമായ പെരുമാറ്റം, ആ ഉദ്യോഗസ്ഥന്റെ. ഞങ്ങള്‍ പറഞ്ഞ തറുതലകളും തമാശകളുമൊക്കെ അതിന്റേതായ സ്പിരിറ്റില്‍ അദ്ദേഹം എടുത്തു. വളരെ മാന്യമായ പെരുമാറ്റം. സന്തോഷം തോന്നി. ആ സന്തോഷത്തോടെ ചുമ്മാ ഒരു ക്ഷീണത്തിന് മെഡിക്കല്‍ കോളേജിലെ ഒരു ഡാക്കിട്ടറുടെ വീട്ടില്‍ അദ്ദേഹത്തെ കാണാന്‍ പോയി. നിശ്ശബ്‌ദത പാലിക്കുക എന്നുള്ള ബോര്‍ഡിന് കീഴിലിരുന്ന് ഞങ്ങളുള്‍പ്പടെ എല്ലാവരും കുശുകുശുക്കുന്നുണ്ടായിരുന്നു. ഡോക്‍ടര്‍ സാറിന്റെ മകള്‍ പരിശോധനാ മുറിയുടെ അടുത്തുതന്നെയുള്ള മുറിയിലിരുന്ന് ഉറക്കെ ഹിന്ദി പഠിക്കുന്നുമുണ്ട്. ഒരു അമ്മൂമ്മ ദേഹത്തെ കാണാന്‍ മുറിയില്‍ കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മൂമ്മയുടെ മകള്‍ അവിടെ വന്ന് അമ്മൂമ്മ അകത്ത് കയറിയോ എന്ന് അവിടെ ഇരുന്നവരോട് അന്വേഷിച്ച് അതിനുശേഷം അമ്മൂമ്മയെപ്പറ്റിയും മറ്റും സാധാരണ ശബ്‌ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി. വാതില്‍ വലിച്ച് തുറന്ന് ഡോക്‍ടര്‍ ദേഹം ആക്രോശിച്ചു;

“എന്റെ മകള്‍ അപ്പുറത്തിരുന്ന് പഠിക്കുന്നുണ്ട്, ഇവിടെയാരും ശബ്‌ദമുണ്ടാക്കാന്‍ പാടില്ല”.

ഇത് കേള്‍ക്കാതെ പാവം അമ്മൂമ്മയുടെ മകള്‍ പിന്നെയും എന്തോ ഒന്ന് രണ്ട് വാക്കുകള്‍ സംസാരിച്ചു. കോപാന്ധനായ ഡോക്ടര്‍ ദേഹം ആ മകളെ അത്രയും ആള്‍ക്കാരുടെ മുന്നില്‍ വെച്ച് അവിടെനിന്നും ഇറക്കി വിട്ടു-ശരിക്കും അപമാനിച്ച് തന്നെ. അതും ആ സ്ത്രീ ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി ഡെസിബല്‍ ശബ്‌ദം ഉപയോഗിച്ച് ആക്രോശിച്ച്. അവര്‍ ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി. ഒന്ന് കണ്ടാല്‍ തന്നെ പകുതി അസുഖം പോകുന്ന തരക്കാരനായിരിക്കണം ഡോക്ടര്‍; ഒന്ന് സംസാരിച്ചാല്‍ പകുതിയുടെ പകുതി അസുഖം കൂടി പോകണം എന്നുള്ള സിദ്ധാന്തമൊന്നും അവിടെ ചിലവായില്ല. ക്ഷീണവും ബീപ്പീയും കൂടി.

നല്ല പെരുമാറ്റം പ്രതീക്ഷിച്ചിടത്ത് മഹാ മോശം പെരുമാറ്റവും ഒന്നും പ്രതീക്ഷിക്കാത്തിടത്ത് ഹൃദ്യമായ പെരുമാറ്റവും. മനുഷ്യന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ എന്ന് മനസ്സിലായി.

സ്വന്തം കഥാപ്രാത്രത്തെ നേരിട്ട് കാണുമ്പോള്‍ കഥാകാരനുള്ള (?) വികാരം ചമ്മലും ജാള്യതയുമാണെന്നും നാട്ടില്‍ വെച്ച് പിടികിട്ടി. തങ്കമ്മ സാര്‍ എന്ന കഥാപാത്രത്തെ നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടായി. ശരിക്കും ചമ്മിപ്പോയി. ടീച്ചറിന്റെ കൂടുതല്‍ വിശേഷങ്ങളും കിട്ടി. എല്ലാവരും കൂടിയിരുന്ന് കത്തിവെച്ചുകൊണ്ടിരുന്ന സദസ്സില്‍ ടീച്ചര്‍ വന്നിട്ട് നടുക്കിരുന്ന ആളോട് ചോദിച്ചു;

“ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞായിരിക്കുമല്ലേ”

പണ്ട് മകന്റെ കല്യാണക്ഷണക്കത്ത് ടീച്ചര്‍ എല്ലാവര്‍ക്കും കൊടുത്തു-കവറില്‍ എല്ലാവരുടെയും പേരും വിലാസവുമൊകെ വെച്ച് തന്നെ. പക്ഷേ ഒരൊറ്റ കവറിനകത്തും ക്ഷണക്കത്തില്ലായിരുന്നത്രേ. തവിയാണെന്നോര്‍ത്ത് വിറക് വെച്ച് മാത്രമേ ടീച്ചര്‍ സാമ്പാറിളക്കാറുമുള്ളൂ എന്നും പറഞ്ഞു, പാണന്മാര്‍. പട്ടാളത്തിലായിരുന്ന ഭര്‍ത്താവിന്റെ എഴുത്തുകള്‍ ക്ലാസ്സിലിരുന്നാണ് ടീച്ചര്‍ വായിക്കുന്നത്. കുട്ടികള്‍ക്ക് ഉത്‌സവമാണ് ആ എഴുത്തുവരവ് ദിനങ്ങള്‍. ടീച്ചറിന്റെ വിവിധ വികാരപ്രകടങ്ങളായ മന്ദസ്മിതം, ഗൂഢസ്മിതം, ചിരി, പുഞ്ചിരി, പൊട്ടിച്ചിരി, പരിഭവം, സങ്കടം എല്ലാം എഴുത്തുവായനയ്ക്കിടയില്‍ ടീച്ചര്‍ ക്ലാസ്സിലിരുന്ന് തന്നെ പ്രദര്‍ശിപ്പിക്കുമായിരുന്നത്രേ.

ഇതൊക്കെ തന്നെ നാട്ടുവിശേഷങ്ങള്‍. പറിച്ച നടലിനിടയ്ക്ക് ബ്ലോഗ് വായന അങ്ങ് നടന്നില്ല, നേരാംവണ്ണം. മടി വലിയൊരു കാരണമായിപ്പോയി. ബ്ലോഗെഴുത്ത് ഒട്ടും തന്നെ നടന്നില്ല. എങ്കിലും എന്നെ ഓര്‍ത്ത എല്ലാവര്‍ക്കും നന്ദിയുടെ നന്ത്യാര്‍വട്ടങ്ങള്‍.

ചോദ്യം നമ്പ്ര് ഒന്ന്: കേദാരം, പുഴ, സൂര്യന്‍ ഇവ മൂന്നിനെയും പ്രതിനിധീകരിക്കുന്ന കേരള-ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരു വ്യക്തി?

ഉത്തരം: വയലാര്‍ രവി.

ചോദ്യം നമ്പ്ര് രണ്ട്:

സുഗന്ധപുഷ്പക്രിസ്തുമുസ്ലീമാരാധനാലയസീതാപതിഭൂമിയുപഗ്രഹ എന്ന പേരിട്ടാല്‍ എങ്ങാനും കോടതിയില്‍ പോകേണ്ടി വന്നാല്‍ പേര് വിളിച്ച് ഗുമസ്തന് പണിയാകുമല്ലോ എന്ന് വെച്ച് മാത്രം ആ അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളാല്‍ പേരുള്ള മറ്റൊരു രാഷ്ട്രീയക്കാരന്‍?

ഉത്തരം: മുല്ലപ്പള്ളി രാമചന്ദ്രന്‍.

(കടപ്പാക്കട-സുഹൃത്തിന്. എങ്ങുനിന്നോ അദ്ദേഹത്തിന് കിട്ടി, ഫോണില്‍ ഫോര്‍വേഡ് ചെയ്‌തു).

എല്ലാവര്‍ക്കും കേരളപ്പിറവിയാശംസകള്‍. മലയാളം അദ്ധ്യാപകന്റെ മകനും പഠിക്കുന്ന ആംഗലേയമാധ്യമവിദ്യാലയത്തില്‍ മലയാളം പറഞ്ഞാല്‍ അഞ്ച് രൂപാ പിഴ കൊടുക്കണമെന്ന് ഈ കേരളപ്പിറവി ദിനത്തില്‍ മനസ്സിലായി.

67 Comments:

  1. At Wed Nov 01, 12:23:00 PM 2006, Blogger അതുല്യ said...

    വക്കാരി തേങ്ങ എന്റെ വക!!

    എന്താ സന്തോഷം, ഇന്ന് എല്ലാര്‍ക്കും എന്റെ വക ദുബായില്‍ ജീരക മുട്ടായി വിതരണം ഉണ്ടാവും.

     
  2. At Wed Nov 01, 12:26:00 PM 2006, Blogger Rasheed Chalil said...

    ബൂലോഗം മുഴുവന്‍ മഷിയിട്ടും മഷിയിടാതെയും തിരഞ്ഞിട്ടും പിടികിട്ടപുള്ളിയായി മുങ്ങി നടന്നിരുന്ന
    വക്കരിമാഷെ വീണ്ടും ബൂലോഗത്തെ പൂമുഖത്ത് കണ്ട ഹപ്പിയാല്‍... പോസ്റ്റ് വായിക്കാതെ തന്നെ സന്തോഷം കൊണ്ടെനിക്കിരികാന്‍ വയ്യേ... അത് ഇപ്പോള്‍ തന്നെ കമന്റി തീര്‍ക്കണം എന്ന് കരുതി ആദ്യം കമന്റുന്നു...

    തേങ്ങയാവുമോ അവോ

     
  3. At Wed Nov 01, 12:27:00 PM 2006, Blogger Rasheed Chalil said...

    അതുല്ല്യ ചേച്ചി പണി പറ്റിച്ചു. വക്കാരിമാഷേ എന്റെ തേങ്ങ തിരികെ തരാന്‍ കനിവുണ്ടാവണം

     
  4. At Wed Nov 01, 12:28:00 PM 2006, Blogger Unknown said...

    (കോട്ടയം)കുഞ്ഞച്ചന്‍ ചേട്ടന്‍ വന്നേ..... എന്ന ട്യൂണില്‍:
    ജപ്പാന്‍ വക്കാരിച്ചന്‍ വന്നേ.........

    വക്കരിമാഷേ വീണ്ടും കണ്ടതില്‍ അതിയായ സ്ന്തോഷം. ഭാര്യയ്ക്കും പിള്ളേര്‍ക്കുമൊക്കെ സുഖമല്ലേ? :-)

     
  5. At Wed Nov 01, 12:31:00 PM 2006, Blogger മലയാളം 4 U said...

    അങ്ങനെ ജപ്പാനില്‍ മുങ്ങി നാ‍ട്ടില്‍ പൊങ്ങി അല്ലേ. ബ്ലോഗില്‍ നിന്ന് ഒരാളെ കാണാതായാല്‍ ഗൂഗിളില്‍ തപ്പാ‍നല്ലെ പറ്റൂ. തപ്പി തപ്പി ഭ്രാന്ത് പിടിച്ചപ്പോള്‍ അതു നിറ്ത്തി. പിന്നെ പിന്നെ വെറും വായന മാത്രമായി. വീണ്ടും കാണാം. കേരളപ്പിറവിയുടെ ആശംസകള്‍.

     
  6. At Wed Nov 01, 12:32:00 PM 2006, Blogger myexperimentsandme said...

    അതുല്ല്യേച്ച്യേ, ഇത്തിരിയേ നന്ദി, നന്ദി. ഉള്ള തെങ്ങില്‍ നിന്ന് രണ്ട് ദിവസം മുന്‍‌പ് തേങ്ങായിട്ടു. പോസ്റ്റിട്ടതും ഒരു കരിക്കും കൂടി കുടിച്ചു. ഒറ്റ തേങ്ങാപോലും തിരികെത്തരില്ല :)

    ദില്ലബ്ബൂ... സന്തൂറിന്റെ പരസ്യം ഓര്‍മ്മ വരുന്നു :)

     
  7. At Wed Nov 01, 12:33:00 PM 2006, Blogger അതുല്യ said...

    ഇത്തിരിയേ... എന്റെ എല്ലാ ഓഫീസ്‌ ബ്ലോഗിംഗ്‌ കണ്ട്രൊളും ഇന്ന് ഞാന്‍ തന്നെ പിന്‍ വലിച്ചിരിയ്കുന്നു. വക്കാരി വന്ന സ്പെഷല്‍ അലവന്‍സ്‌.!!!

    തേങ്ങ എന്റെ കൈയ്യിലാ കിട്ടിയത്‌ കെട്ടോ. തിരിച്ച്‌ തരാമെന്ന് കരുതിയതും, വക്കാരി വന്നത്‌ കൊണ്ട്‌.. വിഖ്നേശ്വരാ ജന്മ നാളികേരം എന്ന് പറയും മുമ്പ്‌ വക്കാരി അത്‌ മിഴുങ്ങി.. വേറെ ഒന്ന് വാങ്ങു.

    വക്കാരിയേ.. പാസ്പ്പോര്‍ട്ട്‌ കാണിച്ചില്ലാട്ടോ. പ്ലീസ്‌... ഒന്ന് കണ്‍ഫേം ചെയ്യട്ടെ...

     
  8. At Wed Nov 01, 12:34:00 PM 2006, Blogger കുറുമാന്‍ said...

    അഞ്ജാം തേങ്ങ പൊന്‍ തേങ്ങ
    പിന്നത്തെ തേങ്ങകള്‍ വെറും തേങ്ങ
    വന്നുവല്ലോ, വക്കാരി
    ബ്ലോഗിന്റെ വാതിലിന്‍ മുന്‍പില്‍

    വക്കാരിക്ക് ജയ്.....എവിടേയായിരുന്നു പഹയാ ഇത്രനാള്‍. വക്കാരിയില്ലാത്ത ബ്ലോഗ് തേങ്ങയിടാത്ത പുട്ട് പോലെ, മുളകിടാത്ത ചമമന്തിപോലെ, ഐസിടാത്ത വിസ്കിപോലെ, മധുരമില്ലാത്ത ചായപോലെ, വീലില്ലാത്ത കാറുപോലെ, കാറ്റില്ലാത്ത ബലൂണ്‍ പോലെ, റിട്ടയറായ ഐ ജി യെപോലെ, (ഇനീം പറഞ്ഞാ വല്ലോരും എന്നെ വീക്കും - ഇത് കട്ടായം)

    ദാ മുകളില്‍ പറഞ്ഞതുപോലെയായിരുന്നു.

    ഇനിയും ഞങ്ങളെ വിട്ട് ഓടിപോകരുതേ ഡോക്ടര്‍

    ഇബടെ ബീര്യാനെ, ഇങ്ങു വലത്തിയാനെ, വിളിയാനെ......ഗ്ര്ര്ര്ര്ര്ര്ര്ര്

     
  9. At Wed Nov 01, 12:39:00 PM 2006, Blogger myexperimentsandme said...

    മലയാളം നാലുയൂ :) ഗൂഗിളില്‍ തപ്പരുതേ. കിട്ടുന്ന കുരങ്ങന്മാരുമായും ഞാനുമായുള്ള സാമ്യത യാദൃശ്ചികം (തന്നെ?) മാത്രം :)

    അതുല്ല്യേച്ച്യേ, പാസ്‌പോര്‍ട്ട് കിട്ടിയിട്ടും കാര്യമില്ല കേട്ടോ :)

    കുറുമയ്യാ, ഓ, ചുമ്മാ :) ആ ഒരു ഇത് അങ്ങ് വരാത്തതുകാരണമല്ലേ...ലേത്? ലതുതന്നെ. റിട്ടയറായ ഐ.ജി പോലെ-അത് തകര്‍ത്തു :)

     
  10. At Wed Nov 01, 12:41:00 PM 2006, Blogger Shiju said...

    വക്കാരി,

    ബ്ലൊഗില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്നു പരീക്ഷിക്കുക ആയിരുന്നോ. അങ്ങനെ ഒരു കമെന്റ് എവിടെയോ ഇട്ടതായി ഓര്‍ക്കുന്നു. എന്തായാലും ഞങ്ങള്‍ക്ക് വക്കാരി ഇല്ലാതെ പറ്റില്ല. വക്കാരിവേണ്ടി എത്ര പോസ്റ്റുകളും കമെന്റ്കളും ആണെന്നറിയാമോ ഈ ബൂലോഗത്തിലൂടെ ഒഴുകിയത്. എന്തായാലും തിരിച്ചെത്തിയതില്‍ സന്തോഷം.
    ജപ്പാനില്‍ നിന്ന് പോന്നതിനാല്‍ ഇനി “വക്കാരി“ എന്ന പേരില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?

     
  11. At Wed Nov 01, 12:43:00 PM 2006, Blogger Rasheed Chalil said...

    ബൂലോഗ പുട്ട് ഫാന്‍സ് ആസോസിയേഷന്‍ ഭാരവാഹികളുടെ ശ്രദ്ധയ്ക്ക് പന്ത്രണ്ട് ദിവസം നീണ്ട് നിന്ന പുട്ട് തീറ്റയജ്ഞത്തിന് ശേഷം ബൂലോഗത്ത് തിരിച്ചെത്തിയ വക്കാരിമാഷിന് സ്വീകരണം നല്‍കേണ്ടതാവുന്നു.

    പുട്ടുനിര്‍മ്മണത്തിനാവശ്യമായ അവശ്യവസ്തു തേങ്ങ പുരയിടത്തിലെ തെങ്ങില്‍ നിന്ന് മുഴുവന്‍ പറിച്ച് തീര്‍ത്ത് പുട്ടടിച്ചതിനാല്‍ കാലിയായ തെങ്ങും നോക്കി പുട്ടുതീറ്റി നിര്‍ത്തി അപ്പം തീറ്റ തുടങ്ങിയ വക്കാരിമഷ് എന്റ കയ്യില്‍ നിന്ന് അടിച്ച് മാറ്റിയ തേങ്ങ നാ‍ളെ വീണ്ടും പുട്ടിനുപയോഗിക്കാതെ തിരിച്ച് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു.

    ഹ ഹ ഹ കുറുജീ കലക്കി.

     
  12. At Wed Nov 01, 12:45:00 PM 2006, Blogger മുസ്തഫ|musthapha said...

    വക്കാരീ...

    ഉത്സവത്തിനോട് ഇത്തിരി ചോദിച്ചു!
    വക്കാരിയെ കണ്ടുവോ നീ...

    ഉത്സവം മൊഴിഞ്ഞു!
    വക്കാരിമാസെന്‍... വക്കാരിമാസെന്‍...

    കാറ്റതേറ്റു പാടി!
    വക്കാരിമാസെന്‍... വക്കാരിമാസെന്‍...

    ഇപ്പോഴെനിക്കു വക്കാരിമിഷ്ടാ...
    വക്കാരിമിഷ്ട, തിരിച്ചെത്തിയെന്നു വക്കാരിമിഷ്ടാ!

    :)

     
  13. At Wed Nov 01, 12:48:00 PM 2006, Blogger സുല്‍ |Sul said...

    മഷ്ടാ, തിരിച്ചെത്തിയതില്‍ സന്തോഷം.
    എന്നാലും ജപ്പാനില്‍ നിന്നു കേരളത്തിലേക്ക് എത്രദിവസത്തെ യാത്ര. ഒരെത്തും പിടീം കിട്ടണില്യാലൊ.

    അതുല്യയുടെ മുട്ടായിയും ഇത്തിരി തേങ്ങാകൊത്തും കാത്ത് ഇവിടെ ഒരാളുണ്ടേ. ദേ നോക്ക്. :)

    കുറു അതു കലക്കി.

    -സുല്‍

     
  14. At Wed Nov 01, 12:48:00 PM 2006, Blogger മുസ്തഫ|musthapha said...

    അഗ്രജന്‍ said...
    എന്‍റെ ബലമായ സംശയം... ‘ബ്ലോഗിലൊന്നു കയറാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റണില്യ...’ എന്നാരോ പറഞ്ഞത് കേട്ട വക്കാരി ടാറ്റാ ലൈലന്‍റ് സ്റ്റൈലില്‍ മസില് പിടിച്ചതാണോന്ന് :)


    ഷിജു, ഇതായിരുന്നോ ആ ഗമന്‍റ് :)

     
  15. At Wed Nov 01, 12:50:00 PM 2006, Blogger സുല്‍ |Sul said...

    ഓ ടോ : ഇത്തിരീ, പുട്ടുവേണേലിത്തിരി കിട്ടുണ്ണീമാഷോട് ചോദിക്കാരുന്നു. മഷ്ട പുട്ടുഫാന്‍സില്‍ പെടുമോ?

     
  16. At Wed Nov 01, 12:52:00 PM 2006, Blogger Unknown said...

    വക്കാരിയേ,
    എന്നാലും സിംഹപുരത്തു കൂടി പോയപ്പോള്‍ ഒന്നു അറിയിക്കാമായീരുന്നെങ്കില്‍ നമ്മക്കു ചാംങിക്കു വെളിയില്‍ ഒന്നു മീറ്റാമായിരുന്നില്ലേ?? :)

    അല്ല ഇനി വല്ല നിലം തൊടാതുള്ള പായല്‍ ആയിരുന്നോ ജപ്പാനില്‍ നിന്ന്.. :)

     
  17. At Wed Nov 01, 12:52:00 PM 2006, Blogger അന്‍‌വര്‍ സാദത്ത് | anwer sadath said...

    പറയാ‍തെ പോയതു പോട്ടേ... അവിടെ എത്തിയിട്ട് ആ വീവരത്തിന് ഒരു “മണിയോടര്‍“ ഇടാമായിരുന്നില്ലേ... അതും പോരാഞ്ഞിട്ട്...നാടേ...വീ‍ടേ...കൂടേ...എന്നുമാത്രം ചിന്തിച്ച്...ആഴ്ച്ചയില്‍ ഒരു ബിരിയാണി മാത്രം കഴിച്ച്...ജീവിക്കുന്ന ഞങ്ങള്‍ പാവങ്ങളെ, ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ഫുഡില്ല, എന്തുട്ട് ജപ്പാന്‍...നാടല്ലേ നാട്...ഇപ്പോ പഴയപോലെ ഒന്നുമല്ല... പുട്ടിനൊക്കെ എന്തു സ്വാദാ എന്നൊക്കെ പറഞ്ഞ് കൊതിപ്പിക്കുന്നു... എന്നാ മാഷേ ഈ പുട്ട് ഒക്കെ ഉണ്ടാ‍യത് :) ?... അപ്പോ ശരി... സ്വാഗതം... രണ്ടാം വരവിന് :)...

     
  18. At Wed Nov 01, 12:56:00 PM 2006, Blogger അതുല്യ said...

    വക്കാരിയേ അപ്പോ സ്പൗസ്‌ നെയിം ഇല്ലാതെ എന്താ ഒരു സെറ്റ്‌ അപ്പ്‌?

    എന്തായാലും വന്നൂല്ലോ തിരികേ. വാലീന്ന് ഒരു രോമം കിട്ടിയാ തരക്കേടില്ലായിരുന്നു. സന്തോഷിന്റെ ഒക്കെ കഥ വായിച്ചിട്ട്‌ സീറ്റ്‌ ഒക്കെ നനയുന്നുവോ എന്ന് ഒരു വര്‍ണ്ണത്തില്യാശങ്ക.

    മുടങ്ങാതെ രജിസ്റ്റ്രരിലു ഹാജര്‍ വയ്കണം കേട്ടോ. അല്ലെങ്കില്‍ പിഴ ഈടാക്കും ഞങ്ങള്‍.

     
  19. At Wed Nov 01, 01:01:00 PM 2006, Blogger Rasheed Chalil said...

    അതുല്യചേച്ചി ജീരക മിഠായി വിതരണം എവിടെയാ. അവിയറിലോ ജബലലിയോ ആണോ ?.

     
  20. At Wed Nov 01, 01:03:00 PM 2006, Blogger സുഗതരാജ് പലേരി said...

    വക്കരിമാഷേ വീണ്ടും കണ്ടതില്‍ എന്‍റെ അതിയായ സ്ന്തോഷം ഇവിടെ രേഖപ്പെടുത്തുന്നു. എന്നാലും ഈ ചതി വേണ്ടായിരുന്നു (മുങ്ങല്‍).

     
  21. At Wed Nov 01, 01:06:00 PM 2006, Blogger അതുല്യ said...

    ഇത്തിരിയേ.. ജീരകം മേടിയ്കാന്‍ പോയിട്ടുണ്ട്‌. ഒരോ ജീരകമായിട്ട്‌ മുക്കിയെടുക്കണം പഞ്ചസാര കളര്‍ പാനിയില്‍. ഒരു ഹാല്‍ഫ്‌ ഡേ എടുത്ത്‌ ഒന്ന് കൂടുമോ? അവിയറാണോ അവീര്‍ ആണോ? ഞാന്‍ വിതരണം ഹെലികോപ്റ്റര്‍ വഴിയാക്കിയാലോ എന്ന ഒരു ആലോചനയില്ലാട്ടോ. ചുമ്മ വായ പൊളിച്ച്‌ അവരവരുടേ ആപ്പീസ്സ്‌ പരിസരത്ത്‌ തന്നെ നിന്നാ മതി.

    വക്കാരിയേ ഓ.ഫിനു കേരളാ മാപ്പോ വേള്‍ഡോ?

     
  22. At Wed Nov 01, 01:07:00 PM 2006, Blogger വിശ്വപ്രഭ viswaprabha said...

    ഹാവൂ!

    ഒടുവില്‍ ഞങ്ങളുടെ വക്കാരിക്കുട്ടന്‍ തിരിച്ചെത്തി.
    വക്കാരി അരൂപിയായതോടെ ഇവിടെ എത്ര പേരുടെ ബ്ലോഗുജ്വാലകളാണ് കെട്ടുപോയതെന്നറിയാമോ!

    സാക്ഷാല്‍ വക്കാരി എഫക്റ്റ് എന്താണെന്നറിഞ്ഞത് ഇപ്പോളാണ്.

    ഇനി എവിടെയും പോവണ്ടാട്ടോ. “പണ്ടു ഞാന്‍ യാപ്പാണത്തായിരുന്നപ്പോള്‍” എന്നൊരു സീരിയലും തുടങ്ങി ഇവിടെത്തന്നെ വിശ്രമജീവിതം തുടര്‍ന്നോളൂ...

    ഇനി ബാക്കിയുള്ളവരില്‍ ഒന്നാമ്പ്രതി ഇഞ്ചിപ്പെണ്ണാണ്. ഇഞ്ചീ, എവിടെപ്പോയീ?

     
  23. At Wed Nov 01, 01:15:00 PM 2006, Blogger ഉമേഷ്::Umesh said...

    നന്ദി, വക്കാരിയേ, നന്ദി,
    നീ വന്നുവല്ലേ?

    അപ്പോ ഇനി എല്ലാം പറഞ്ഞതു പോലെ :)

     
  24. At Wed Nov 01, 01:15:00 PM 2006, Blogger Rasheed Chalil said...

    അതുല്യചേച്ചീ ഇന്നലെ പറഞ്ഞെങ്കില്‍ ഒരു ഹാഫ്ഡേ എടുക്കാമായിരുന്നു. അവിയറായും അവീറായാലും അവിയലായാലും ഇന്റര്‍നാഷണല്‍ സിറ്റിയെത്തുമ്പോള്‍ ഒരു മിസ്സ്കാള്‍ താന്നാല്‍ ഞാന്‍ ഒരു പാത്രവും പിടിച്ച് നില്‍ക്കാം... അതിലേക്ക് ഇട്ട് തന്നാല്‍ മതി.

    ഓടോ : മുമ്പൊരിക്കല്‍ ശ്രീജിത്തും ദില്‍ബുവും ഹെലികോപ്ടറില്‍ വന്ന ക്ഷീണം ഇത് വരെ മാറിയിട്ടില്ല. ഇപ്പോള്‍ ചേച്ചിയും... എനിക്ക് വയ്യ.

    വിശ്വേട്ടാ ഇഞ്ചിപെണ്ണ് പേരുമാറ്റാന്‍ പോയതാവും.

    വക്കാരിമാഷേ... ഓഫിന് ഒരു ഇന്ത്യന്‍ മാപ്പ്. പോരെങ്കില്‍ വേള്‍ഡ് മാപ്പ്.

     
  25. At Wed Nov 01, 01:20:00 PM 2006, Blogger sreeni sreedharan said...

    തിരിച്ചെത്തിയോ?
    നമസ്കാരം.
    കേരളപിറവി ആശംസകള്‍.

    (കുറുമാന്‍റെ ആന പനിനീരു തളിച്ചതാണോ “ഗ്ര്ര്ര്ര്ര്ര്ര്ര്” :)

     
  26. At Wed Nov 01, 01:26:00 PM 2006, Blogger അഭയാര്‍ത്ഥി said...

    welcome back

     
  27. At Wed Nov 01, 01:40:00 PM 2006, Blogger അതുല്യ said...

    ഗന്ധര്‍വാ....
    മ്മ്ന്‍ ംന്മ്‌.. ഞാനൊന്നും പറയണില്ലാ. സൂക്ഷിയ്കൂട്ടോ. വക്കാരി വന്നു പിണ്ഡമിട്ട്‌ പോകും. രിസ്ക്‌ വേണ്ടാന്ന് തന്നെയാണു അഭിപ്രായം.

    മീറ്റിനു കാണുമ്പോ മിണ്ടണേ... വഴക്കൊന്നും ഭാവിയ്കല്ലേട്ടോ.

     
  28. At Wed Nov 01, 01:53:00 PM 2006, Anonymous Anonymous said...

    വക്കാരി വന്നു! നല്ലത്‌.
    ആശംസകള്‍! -സു-

     
  29. At Wed Nov 01, 01:54:00 PM 2006, Blogger മുസാഫിര്‍ said...

    വക്കാരി മേഷ്ടര്‍ക്കു വീണ്ടും സ്വാഗതം .

    ടും ടും ടും

    പെപ്പെര പേ,പെര പെര പേ

    (പെരുവനം കുട്ട മാരാരുടെ മേളം )

    അതുല്യാജിയുടെ (അഠല്‍ ജി എന്നു പറയുന്ന ഒരു സുഖം) മിഠായി വിതരണം വടക്കന്‍ ഇമാറാത്തുക്കളില്‍ ഉണ്ടെങ്കില്‍ അറിയിക്കണേ ,

     
  30. At Wed Nov 01, 01:58:00 PM 2006, Blogger asdfasdf asfdasdf said...

    ഒന്നാതീയതിയിലെ കണി ഉഗ്രന്‍.
    വക്കാരിയെക്കാണാതായപ്പോ ആ തുമ്പിക്കൈയെടുത്ത് ചെരിച്ചു നിര്‍ത്തി ഒന്നു ഫോട്ടിച്ച് എന്റെ പ്രൊഫൈലിലിട്ടു..ഒരു മനസ്സമാധാനത്തിന്..
    കര്‍മ്മണ്യേവാധികാരസ്തേ.....അതെ നമുക്കുള്ളത് നമുക്കുതന്നെ കിട്ടും..അപ്പൊ പറഞ്ഞ പോലെ..

     
  31. At Wed Nov 01, 02:06:00 PM 2006, Blogger അതുല്യ said...

    മുസാഫിറെ ബഹുമാനത്തിനു നന്ദി.

    ജീ..ന്ന് വിളിച്ചിട്ട്‌ ഛീ....ന്ന് പറയുമോ ആവോ? മുസാഫിര്‍ ദുബയാണോ?

    ഹെലികോപ്റ്ററിന്റെ ഉയര്‍ന്ന് പറക്കുന്നുണ്ട്‌. പക്ഷെ പ്രൊപ്പലര്‍ അടര്‍ന്ന് പോയോന്ന് ഒരു സംശയം. താഴെ കുട്ടികളാരോ അത്‌ കൊണ്ടോയി ആക്രി കടയിലെത്തിച്ചൂന്ന് തോന്നുന്നു. എങ്ങനെ താഴെ ഇറക്കും??

     
  32. At Wed Nov 01, 02:10:00 PM 2006, Blogger വല്യമ്മായി said...

    വക്കാര്യേ പൊങ്ങിയതില്‍ സന്തോഷം .ഇനി മുങ്ങരുതേ

     
  33. At Wed Nov 01, 02:11:00 PM 2006, Blogger ഉത്സവം : Ulsavam said...

    ഹ ഹ ഹ യോകോസോ
    വക്കാരിയിഷ്ടാ..അപ്പോ ആരോടും മിണ്ടാതെ നാട്ടില്‍ പോയി പുട്ടടിയായിരുന്നു അല്ലേ...
    ഓണപ്പരിപാടിയ്ക്ക്‌ യോക്കോഹാമയില്‍ ഞാനും ഉണ്ടായിരുന്നു. പക്ഷേ അന്‍വറിനെ അല്ലാതെ വക്കാരിയെ എനിക്ക്‌ തിരിച്ചറിയാന്‍ പറ്റിയില്ല. എന്നാലും അന്ന് സ്വയം പരിചയപ്പെടുത്തിയ ആളുകളുടെ കൂട്ടത്തില്‍ മാഷുണ്ടെങ്കില്‍...എനിക്കു എതാണ്ട്‌ പുടി കിട്ടി. എന്തായാലും ഒരു യാത്രയയപ്പ്‌ നടത്താമായിരുന്നു. പെട്ടി കുട്ടി സഹിതം നാട്ടിലേക്ക്‌ പോയി എന്ന് പറയുമ്പോള്‍ സാംബാറും, ചതുരമത്തനും,കൗ സോപ്പും, സാക്കുറയുമെല്ലാം ഇവിടെ ഉപേക്ഷിച്ചു നാട്ടില്‍ തന്നെ കൂടാനാണോ പ്ലാന്‍. ആ ജിതെന്‍ഷ മ്യൂസിയത്തിലേക്ക്‌ കൊടുത്തോ..? :-)
    ഒന്നൊന്നര മാസമായി പെന്റിങ്ങായിരുന്ന ഐറ്റംസ്‌ ഒക്കെ പോരട്ടേ...

    സിംഹനും സില്‍ക്കും തമ്മില്‍ റേഷന്‍ കട സൂപ്പര്‍ മാര്‍ക്കറ്റ്‌ വ്യത്യാസം ഉണ്ട്‌ എന്നാണ്‌ കേട്ടിട്ടുളത്‌. എന്തായലും കുഴപ്പമൊന്നുമില്ലാതെ എത്തിയല്ലോ.

    ജപ്പാനോമാനിയ എന്ന അതിവിനയമനുസരണാരോഗം നാട്ടില്‍ ചെന്നാല്‍ കുറച്ചു ദിവസത്തേയ്ക്ക്‌ ഉണ്ടാകും. 2 വട്ടം ട്രാന്‍സ്പോര്‍ട്ട്‌ ബസില്‍ കേറുക, തിരക്കുള്ള തീയറ്ററില്‍ ടിക്കറ്റ്‌ എടുക്കാന്‍ പോവുക ; ഈ അസുഖം പെട്ടെന്ന് മാറും :-)

    അഗ്രജന്റെ പാട്ട്‌ ഇഷ്ടപ്പെട്ടു :-)

     
  34. At Wed Nov 01, 04:54:00 PM 2006, Blogger മുസാഫിര്‍ said...

    വക്കാരി,
    ഓ റ്റൊവിനു മാപ്പപേക്ഷിക്കുന്നു.(നാട്ടിലെത്തിയ സന്തൊഷത്തില്‍ വേണമെങ്കില് സ്വന്തം ആനയെ പിടിച്ചു തരും അല്ലെ )

    അതുല്യാജി,

    താമസം ഷാര്‍ജയില്‍,

    ദുബൈയില്‍ എറിഞാല്‍ കാറ്റു വഴി എത്തിക്കൊള്ളും.

     
  35. At Wed Nov 01, 05:05:00 PM 2006, Blogger അതുല്യ said...

    ഓ അങ്ങനെ എറിഞ്ഞൊക്കെ കൊടുക്കാമോ സ്നേഹമുള്ളോര്‍ക്ക്‌. ഡി.എച്ച്‌. എല്ലു. കാരു ഇപ്പോ വിളിയ്കും, ആ ലോക്കേഷന്‍ മാപ്പൊന്ന് ഫാക്സ്‌ ചെയ്തേരെ....

     
  36. At Wed Nov 01, 05:24:00 PM 2006, Blogger അനംഗാരി said...

    ജപ്പാനില്‍ നിന്ന് കല്ലും, കരിക്കട്ടയും, മണ്ണും, മണ്ണിരയും വരെ ചാക്കിലാക്കി നാട്ടിലെത്തിച്ച് നടുവൊടിഞ്ഞ് കിടപ്പിലായിപ്പോയ വക്കാരി വക്കാലത്തും വക്കീലുമില്ലാതെ വന്നവതരിച്ച് വരവു വെച്ച വകയിലേക്ക് ഒരു സ്വാഗതം.

     
  37. At Wed Nov 01, 05:27:00 PM 2006, Blogger ദേവന്‍ said...

    വക്കാരീ !
    തിരിച്ചെത്തിയോ . എന്റെ പ്രാര്‍ത്ഥന ഫലിച്ചു. വക്കാരിയെ തിരിച്ചു ബൂലോഗത്തെത്തിക്കാമെങ്കില്‍ അതുല്യയെക്കൊണ്ട്‌ റോള സ്ക്വയറിനു മൂന്നു ശയന പ്രദക്ഷിണം നടത്തിക്കാമെന്ന് നേര്‍ന്നതിന്റെ ഒരു ശക്തിയേ.

    കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇപ്പോ നാട്ടിലാ ഓര്‍ത്തോ ഇനി മുങ്ങിയാല്‍ ഗൂണ്‍ ചീഫ്‌ പച്ചാളത്തെ അങ്ങോട്ടയക്കും ഞങ്ങള്‍.
    (ആ വഴിപാട്‌ ഉടനേ നടത്തിയേക്കണേ അതുല്യാ, ഇല്ലെങ്കില്‍ വന്ത മച്ചാന്‍ തിരുമ്പി പോഹും, എല്ലാരൂടെ അതിന്റെ കുറ്റം തലയില്‍ വച്ചു തരുകയും ചെയ്യും)

     
  38. At Wed Nov 01, 05:36:00 PM 2006, Blogger വാളൂരാന്‍ said...

    ഇതു വക്കാരിയുടെമാത്രം ട്രേഡ്‌മാര്‍ക്ക്‌. എന്തൊരുകലക്കലാ കലക്കണേന്റെ മാഷേ....
    തിരിച്ചുവരവിനു സ്വാഗതം...... ഇനി ഇവിടെട്ടങ്ങട്‌ ചവിട്ടിക്കൂട്ട്‌...!!!

     
  39. At Wed Nov 01, 05:39:00 PM 2006, Blogger അതുല്യ said...

    ദേവഗുരുവേ, എന്തൊരു മന:പൊരുത്ത!! ഞാനും അതെന്ന്യാ നേര്‍ന്നേട്ടോ, വക്കാരി വന്നാല്‍ ഞാനും ദേവനും കൈ കോര്‍ത്ത്‌ ശയനപ്രദിക്ഷണം ... റോള തുടങ്ങി അല്വാദ വഴി, ഗിസൈസിലൂടെ , റ്റണല്‍ നുഴഞ്ഞ്‌, ഷേയ്ക്‌ സായിദ്‌ ചുറ്റി, ജെബലാലിയിലെത്തി കപ്പലുവഴി പോയി വക്കാരിയ്കൊരു കൈ കൊടുക്കാംന്ന്.

    തീയ്യതി പറഞ്ഞോളുട്ടോ.

     
  40. At Wed Nov 01, 05:47:00 PM 2006, Blogger മുസാഫിര്‍ said...

    അതുല്യാജീ,

    ഇതിപ്പൊ കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടു എന്നു പറഞ്ഞതു പോലേയായി.
    ദേവ്ജിക്കു ഗരുഡ്ഡന്‍ തൂക്കം ഒന്നും നേരാന്‍ തോന്നിയില്ലല്ലൊ.

     
  41. At Wed Nov 01, 05:57:00 PM 2006, Blogger അതുല്യ said...

    ദേവഗുരുവേ നന്നാവ്‌, കണ്ട്‌ പഠിയ്ക്‌ എന്നെ അതുല്യേച്ചീന്നും, ജീ ന്നു, ഐ എന്നു. പീന്നും ഒക്കെ ആളുകളു വിളിയ്കുന്നത്‌. കാശോ തന്നില്ല പോട്ട്‌, അല്‍പം ബഹുമാനം? അതെങ്കിലും തന്നുടേ?

    മുസാഫീറേ, ഞാന്‍ ഗരുഡന്‍ തൂക്കത്തിനും തയ്യാറാ. തൂക്കുന്ന രീതി പക്ഷെ ഞാന്‍ പറയുന്നപോലെ വേണം.. ഏത്‌...

     
  42. At Wed Nov 01, 06:09:00 PM 2006, Blogger ദേവന്‍ said...

    ചേച്ചീ വിളി വേണോ കാശു വേണോ? ഇപ്പം തീരുമാനിച്ചോ തുല്യേ :)

    (ചേച്ചീന്നോ അമ്മൂമ്മേന്നൊ വിളിക്കാന്‍ ആളു ഇഷ്ടമ്പോലെ കാണും ബൂലോഗത്ത്‌, പക്ഷേ കടം പിരിഞ്ഞു കിട്ടാണുള്ളത്‌ എന്റെ കയ്യീന്നാ)

     
  43. At Wed Nov 01, 06:43:00 PM 2006, Blogger കാളിയമ്പി said...

    ന്റമ്മോ..വക്കാരി വന്നു..
    വക്കാരിമാഷേ ഞാനൊന്നും പറഞ്ഞിട്ടില്ല...
    :)
    :0

     
  44. At Wed Nov 01, 07:35:00 PM 2006, Blogger P Das said...

    :)

     
  45. At Wed Nov 01, 08:28:00 PM 2006, Blogger reshma said...

    സന്തോഷം!

    qw_er_ty

     
  46. At Wed Nov 01, 11:51:00 PM 2006, Blogger സ്നേഹിതന്‍ said...

    ജോലിത്തിരക്കു കാരണം 'തങ്കമ്മ സാര്‍'ചരിതം ഇന്നലെയാണ് വായിച്ചത്. ക്ഷമി.

    വക്കാരി മുങ്ങിയതുമറിഞ്ഞു. പൊങ്ങിയത് നല്ല ഐശ്വര്യമുള്ള ദിവസം.

    Happy Blogging !

    (കുറച്ചുക്കാലം മുമ്പ് ടോക്കിയോവില്‍ നിന്നും സിംഹപുരിയിലേയ്ക്കുള്ള യാത്രയില്‍ സമാനമായ അനുഭവങ്ങളുണ്ടായി. സിംഹപുരി എയര്‍ ലൈന്‍സിന്റെ വിമാനം മാത്രമെ ഉയരത്തില്‍ പറക്കുന്നുള്ളൂ എന്നിപ്പോള്‍ ഉറപ്പായി!)

     
  47. At Thu Nov 02, 12:21:00 AM 2006, Blogger ദിവാസ്വപ്നം said...

    ഹോ, പണി പോയാലും വേണ്ടില്ല, ഇതിനൊരു കമന്റിട്ടിട്ടു തന്നെ ബാക്കി കാര്യം !


    വക്കാരിച്ചേട്ടായിയേ,

    ചേട്ടായി ഇല്ലാഞ്ഞിട്ട്‌ ഒരു ഡിപ്രഷന്‍ പോലെയായിരുന്നു. ഹോ, ഇനിയെന്തൊരു ആശ്വാസം... (ഗദ്‌ ഗദ്‌ ഗദ്‌...)


    നാട്ടിലുള്ളവരോട്‌ അബദ്ധത്തില്‍ ജാപ്പനീസ്‌ പറയാറുണ്ടോ ? അതോ, നാട്ടുകാരെയൊക്കെ ജാപ്പനീസ്‌ പഠിപ്പിച്ചോ ?


    അപ്പോള്‍, ഒന്നാം തീയതി ഐശ്വര്യമായൊരു വെല്‍ക്കം ബാക്ക്‌, ആശംസകള്‍

     
  48. At Thu Nov 02, 01:03:00 AM 2006, Blogger Santhosh said...

    അമ്പതടിക്കാമെന്ന് വച്ചാല്‍...

     
  49. At Thu Nov 02, 01:04:00 AM 2006, Blogger Santhosh said...

    അല്ലെങ്കില്‍ അടിച്ചേക്കാം...

    വക്കാരീ, വെല്‍കം ബാക്!

     
  50. At Thu Nov 02, 02:52:00 AM 2006, Blogger കിച്ചു said...

    വാക്കാരി ചേട്ടാ.. സ്വാഗതം... തിരിച്ചു വന്നതില്‍ സന്തോഷം ഉപ്പില്ലാത്ത പഴങ്കഞ്ഞിപ്പോലെയായിരുന്നു ബൂലോഗം കുറെ നാളുകളായി (വക്കാരിയില്ലാത്ത ബ്ളോഗുപോലെ എന്നു തിരുത്തി വായിക്കുക..)

     
  51. At Thu Nov 02, 03:08:00 AM 2006, Blogger Manjithkaini said...

    അങ്ങനെ വളരെ നാളുകള്‍ക്കുശേഷം ഹന്നമോള്‍ വക്കാരീടെ ക്ലോക്കു കണ്ടു.

    വെലക്കം ബാക്ക് വക്കാരീ.

    qw_er_ty

     
  52. At Thu Nov 02, 07:06:00 AM 2006, Blogger Adithyan said...

    ഇത്രക്ക് ഓടിപ്പിടിച്ച് ഒന്നു യാത്രപോലും പറയാന്‍ നില്‍ക്കാതെ അവിടുന്നു മുങ്ങാനും മാത്രം...
    കലിപ്പുകളു തന്നെ ആരിന്നു അല്ലിയോ? അവരു തല്ലുവെന്നു വന്നപ്പം കിട്ടിയ വണ്ടിയില്‍ തൂങ്ങിക്കിടന്ന് മുങ്ങിയതാണല്ലിയോ? ഏതായാലും ജീവനോടെ രക്ഷപെടാന്‍ പറ്റിയതു ഭാഗ്യം ;)

    ഇനി അവരെങ്ങാനും പുറകെ തപ്പിപ്പിടിച്ചു വരുവോ? ഒരു മുന്‍കരുതലൊക്കെ നല്ലതാ... ;) ഇനി ഇപ്പ എങ്ങോട്ടാ അടുത്തത്?

     
  53. At Thu Nov 02, 10:15:00 AM 2006, Blogger Peelikkutty!!!!! said...

    വന്നു കണ്ടു.കണ്ടപ്പോള്‍ എന്താന്നറിയില്ല ഒരു സന്തോഷം.

     
  54. At Thu Nov 02, 10:33:00 AM 2006, Blogger സൂര്യോദയം said...

    വക്കാരിതരംഗം ആഞ്ഞടിക്കട്ടെ.... ഒമെദത്തോ ഗൊസായ്‌ മാസ്‌...

     
  55. At Thu Nov 02, 10:48:00 AM 2006, Blogger അന്‍‌വര്‍ സാദത്ത് | anwer sadath said...

    ഉത്സവം മാഷേ...അപ്പോ എന്നെ കണ്ടു അല്ലെ...ഞാന്‍ കണ്ടോ ? പിന്നെ അന്നു പരിചയപ്പെടുത്തിയത് പുതുമുഖങ്ങളെ അല്ലേ...വക്കാരിമാഷ്(ട്ട) ടോക്യോ മലയാളി കമ്മ്യൂണിറ്റിയുടെ പോന്നോമനയല്ലേ...അതുകൊണ്ട് അദ്ദേഹത്തെ പരിചയപ്പെടുത്തിയില്ല...ഞാന്‍ പിന്നെ ഓടിച്ചിട്ടു പിടിച്ചതാ...അല്ലേ വക്കാരി...:))

    ഓ.ടോ : വക്കാരി...വക്കാരി പോയപ്പോ ഞങ്ങള്‍ക്ക് ഇവിടെ ഏഷ്യാനെറ്റ് കിട്ടുന്നു..നെറ്റുവഴി :)

     
  56. At Thu Nov 02, 10:54:00 AM 2006, Blogger ഏറനാടന്‍ said...

    ബൂലോഗത്തെ കാരണവര്‍ വക്കാരി തറവാട്ടില്‍ തിരിച്ചെത്തിയെന്നറിഞ്ഞത്‌ ദേ ഇപ്പോഴാണ്‌. ഒത്തിരി നാളുകള്‍ക്കിപ്പുറം രസകരമായി ആദിമധ്യാന്തം ആസ്വദിച്ച്‌ വായിച്ചത്‌ സ്വന്തം നാട്ടിലെ വിശേഷങ്ങളാണ്‌. അതുപോലെ ബൂലോഗ മക്കളും മരുമക്കളും പേരക്കുട്ടികളും ആഘോഷിക്കുന്ന വേളയില്‍ വൈകിയെങ്കിലും ഈ അംഗവും പങ്ക്‌ ചേരുന്നു.

     
  57. At Thu Nov 02, 12:42:00 PM 2006, Blogger Kalesh Kumar said...

    കോളേജില്‍ പഠിച്ചിരുന്ന കാലത്ത് എവിടേലുമൊക്കെ പോയിട്ട് വരുമ്പം ലേറ്റായാല്‍ സഹമുറിയന്മാര്‍ ചോദിക്കുന്ന ചോദ്യം ഓര്‍മ്മ വരുന്നു : (ചാരുകസാ‍ലയില്‍ നിവര്‍ന്ന് കിടക്കുന്ന വയസ്സായ കാരണവര്‍ ചോദിക്കുന്ന മാതിരിയാ ശബ്ദം) “ എന്താ ഉണ്ണിയ്യേ താമച്ചേ?“
    കയറിവരുന്നയാള്‍ മറുപടി ജയന്‍ സ്റ്റൈലില്‍ പറയും: “അല്പം ലേറ്റായിപ്പോയീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ...“
    ഇത് കേട്ടിട്ട് കാരണവര്‍ ആക്കി ഒരു പറച്ചിലുണ്ട് : “അങ്ങ് നടക്കയാ....”

    വെല്‍ക്കം ബാക്ക് ഗുരോ!

     
  58. At Thu Nov 02, 11:14:00 PM 2006, Anonymous Anonymous said...

    ഹെന്റമ്മോ യീ വക്കാരി വന്നിട്ടു ഞാനറിയാത്തതെന്താ.. മഷ്ടാ ഞാന്‍ ഒരു ഇ-സന്ദേശം അയച്ചിട്ടുണ്ട് കേട്ടോ

    -കുഞ്ഞന്‍സ്

     
  59. At Sat Nov 04, 01:09:00 AM 2006, Blogger ഇടിവാള്‍ said...

    വന്നൂ... ല്ലേ....

    വന്ദേ മുകുന്ദ ഹരേ, ജയ ശൌരേ, സന്താപ ഹാരിവിരാരേ..

    ഒടുവിലാനെ ഓര്‍മ്മവന്നൂ വക്കാരീ..

    വെലക്കം ബാക്‌ക്‍ട്ടാ...

    തകര്‍ക്കൂ.. തരിപ്പണമാക്കൂ....
    ബ്ലോഗേഴ്സ്‌ വക്കാരിമാമനെ മിസ്സ്‌ ചെയ്തിരുന്നൂ....

     
  60. At Tue Nov 07, 12:23:00 AM 2006, Blogger അമല്‍ | Amal (വാവക്കാടന്‍) said...

    വരിക്കയിഷ്ടാ..
    കേരളപ്പിറവിയാശംസകളുമായി എത്തിയതിന് അഭിനന്ദനങ്ങള്‍..

    പിന്നെ ഇനി നാട്ടില്‍ തന്നെയാണൊ “ബ്ലോഗ്ഗിങ്”?

    എല്ലാ ആശംസകളും..

     
  61. At Wed Nov 08, 04:36:00 PM 2006, Blogger Shiju said...

    കേരളപ്പിറവിയ്ക്ക് ആശംസയും അറിയിച്ച് വക്കാരി പിന്നേയും മുങ്ങിയെന്നാ തോന്നുന്നേ.

     
  62. At Fri Nov 10, 10:45:00 PM 2006, Blogger Vempally|വെമ്പള്ളി said...

    വാക്കാരിയെത്തിയൊ വെല്‍ക്കം ബാക്ക്!!

     
  63. At Sun Nov 12, 01:12:00 PM 2006, Blogger Kaippally said...

    "സുഗന്ധപുഷ്പക്രിസ്തുമുസ്ലീമാരാധനാലയസീതാപതിഭൂമിയുപഗ്രഹ"
    കിടിലന്‍ പേരുതന്നെ."

    പടങ്ങള്‍ എടുത്തു തുടങ്ങിക്കോളു. തന്റെ കേരളം ഞാന്‍ ഒന്നു കണ്ടു രസിക്കട്ടെ.

    ബ്ലോഗിലേക്ക് തിരിച്ചെത്തിയതില്‍ "ഫയങ്കര" സന്തോഷം തന്ന കേട്ട.

     
  64. At Thu Nov 16, 11:48:00 PM 2006, Blogger Vempally|വെമ്പള്ളി said...

    വാക്കാരീ,
    ഇവിടിപ്പോ എല്ലാം വൈകിയാണോടുന്നത്. അതാ കമന്‍റിടാന്‍ താമസിച്ചത്.
    വാക്കാരീ നാട്ടിലെ സംഭവങ്ങള്‍ വായിച്ചു രസിച്ചു. ഉമേഷെന്ന ഷെര്‍ലക് ഹോംസ് നടത്തിയ കണ്ടെത്തലുകള്‍ കണ്ട് ഞാന്‍ കിടുങ്ങിയിരിക്കുകയായിരുന്നു. ഞാന്‍ പിറന്നു വീണ സ്ഥലത്തു നിന്നു തന്നെ വാക്കാരിയും - ഇത്രയും പ്രതീക്ഷിച്ചില്ല. വാക്കാരീ ഹോംസിനു തെറ്റു പറ്റിയോ?

     
  65. At Mon Nov 20, 09:45:00 AM 2006, Blogger Rasheed Chalil said...

    വക്കാരിമാഷേ നവംബര്‍ ഒന്നിന് വന്ന് എല്ലാവരോടും ഹയ് പറഞ്ഞ് മുങ്ങിയതാണല്ലോ ? പിന്നീട് ബൂലോഗത്ത് കണ്ടിട്ടില്ലല്ലോ...

     
  66. At Wed Nov 22, 03:35:00 AM 2006, Blogger ബിന്ദു said...

    അതിനിടയ്ക്കു വാര്‍ഷികം കടന്നു പോയിരുന്നു.ആശംസകള്‍!!

     
  67. At Wed Nov 22, 04:01:00 AM 2006, Blogger myexperimentsandme said...

    കേരളപ്പിറവിക്ക് ഹായ് പറഞ്ഞിട്ട് പിന്നെ ഒന്ന് വന്ന് നോക്കാന്‍ പറ്റാത്തതിന് ക്ഷമിക്കണേ. വെലക്കം ബാക്ക് തന്ന എല്ലാവര്‍ക്കും പെരുത്ത് നന്ദി. സംഗതി ഒന്നാം വാര്‍ഷികം കഴിഞ്ഞത് ഞാനും ഇപ്പോഴാ കണ്ടത് ബിന്ദൂ. എല്ലാവര്‍ക്കും ഒന്നാം വാര്‍ഷികാശംസകള്‍. ഉച്ചയ്ക്ക് കഴിച്ച പ്രഭാതഭക്ഷണത്തിന് ശേഷം പിന്നെ ആകപ്പാടെ കഴിച്ചത് രണ്ട് പഴവും രണ്ട് കവിള്‍ വെള്ളവും. എങ്ങിനെയൊക്കെ കഴിഞ്ഞ പുള്ളിയായിരുന്നു :(

    എല്ലാവര്‍ക്കും നന്ദി കേട്ടോ.

     

Post a Comment

<< Home