Thursday, January 05, 2006

ജിടെൻഷാ മോഡൽ CN420

തുളസി പറഞ്ഞതുപ്രകാരം.....

യമഹാ ഗോഗോഗോ


സപ്തനക്ഷത്രഹോണ്ടാ


ഹാർലി ഡേവിഡ്‌സൺ


ജിടെൻഷാ മോഡൽ CN420


ലാളിത്യവും പ്രൌഢിയും ഗാംഭീര്യവും തറവാടിത്തവും ഒത്തിണങ്ങിയത്......
.... സംശയിക്കേണ്ട... ജിടെൻഷാ മോഡൽ സീയെൻ 420ക്കു തന്നെ.

ഇന്നലെ ആപ്പീസിലേക്ക് ജിടെൻഷായുടെ പവർ ആക്സിലേറ്റർ പവറിൽ ചവുട്ടി പറപ്പിച്ചു പോവുകയായിരുന്നു. ഒരിറക്കം നൂറിൽ പറപ്പിക്കുമ്പോൾ വഴിയേ നടന്നുപോവുകയായിരുന്ന തീവ്ര വലതുപക്ഷവാദിയായ ഒരമ്മൂമ്മയ്ക്ക് പെട്ടെന്നൊരു ഇടതുപക്ഷചിന്താഗതി. വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തേക്കുള്ള പ്രയാണം മധ്യവർഗ്ഗത്തിൽക്കൂടിമാത്രമെന്ന തിരിച്ചറിവ് അമ്മൂമ്മയ്ക്ക് പെട്ടെന്നുണ്ടായില്ലാ എന്നു തോന്നുന്നു. മാത്രവുമല്ല പക്ഷം മാറുമ്പോൾ മുൻപിൻ നോക്കണമെന്ന സാമാന്യനിയമവും മറന്നു. അഡ്വാനി-വാജ്‌പോയിയമ്മാവന്മാരോട് ചൂടായി സീതാറാം യെച്ചിയൂരി-കാരാട്ട് ദമ്പതിമാരെ ചിരിച്ച് കാണിച്ച് ഹല്ലോ പറഞ്ഞ് അവരുടെയടുത്തേക്ക് മന്ദം മന്ദം നീങ്ങാൻ തുടങ്ങുന്നു, അമ്മൂമ്മ-മുൻ‌പിൻ നോക്കാതെ. ഞാനെന്റെ ഫെറാറി ജിടെൻഷായിലും. അമ്മൂമ്മ ഓരോ ഇഞ്ച് ഇടത്തേക്കു നീങ്ങുമ്പോഴും ജിടെൻഷ ഒരു മീറ്റർ മുൻ‌പോട്ട്. അമ്മൂമ്മ-ജിടെൻഷാ, അമ്മൂമ്മ-ജിടെൻഷാ... വടക്കൻ വീർഗാഥൈ-ലെ മമ്മൂട്ടി സ്റ്റൈലിൽ കുതിരപ്പുറത്തെന്ന പോലെ പോകുന്ന ഞാൻ കിലുക്കത്തിലെ ജഗതിസ്റ്റൈലാകുന്ന മനോഹരദൃശ്യം മനസ്സിൽ കണ്ടു. തൊട്ടു തൊട്ടില്ലാ, തൊട്ടൂ തൊട്ടില്ലാ എന്ന ലംബോ സ്റ്റൈലിലെത്തിയപ്പോഴേക്കും ജിടെൻഷായുടെ പവർ ബ്രേക്ക് ആഞ്ഞു ഞെക്കി. ങ്രും, ബ്രൂം, ബ്രേ, ക്രേ എന്നൊക്കെയുള്ള ഭയാനക ശബ്ദത്തിൽ (ഇതുവരെ ഓയിലിട്ടിട്ടില്ല) നാപ്പതുവീലൻ ലോറിഭീമൻ ബ്രേക്കിട്ടുനിർത്തുന്ന രീതിയിൽ അമ്മൂമ്മയുടെ തൊട്ടടുത്ത് വണ്ടി ഞെക്കി നിർത്തിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അകലം നാനോമീറ്ററുകൾ മാത്രം...

പിന്നെല്ലാം പതിവുപോലെയായിരുന്നു. ഞാൻ കുനിഞ്ഞു, അമ്മൂമ്മയും കുനിഞ്ഞു. ഞാൻ നിവർന്നു, അമ്മൂമ്മയും നിവർന്നു. ഞാൻ ‘ഗൊമ്മന്നെസ്സ്യായി” (സോറീണ്ടൂട്ടോ) പറഞ്ഞു, അമ്മൂമ്മ “സുമിമസേൻ ഗൊമ്മന്നെസ്സ്യായീ” (എന്നോടു ക്ഷമിക്കൂല്ലേ, സോറീണ്ടൂട്ടോ) പറഞ്ഞു. ഞാൻ ഒന്നുകൂടി കുനിഞ്ഞു, അമ്മൂമ്മേം കുനിഞ്ഞു. ഞങ്ങൾ ഒന്നിച്ചു നിവർന്നു. അമ്മൂമ്മ പോയിവരൂ സഖാവേ ലാൽ‌സലാം പറഞ്ഞു.....

25 Comments:

  1. At Fri Jan 06, 01:03:00 AM 2006, Blogger സ്വാര്‍ത്ഥന്‍ said...

    'ഗൊമ്മന്നസ്സലായി'

     
  2. At Fri Jan 06, 02:54:00 AM 2006, Anonymous Anonymous said...

    അലോയ് വീലൊക്കെയാണല്ലോ ജിടെന്‍ഷാക്ക്??
    നാട്ടിലെ ബീയെസ്സേ എസ്സെല്ലാറു തോല്‍ക്കും...

     
  3. At Fri Jan 06, 02:27:00 PM 2006, Blogger evuraan said...

    വക്കാരീ..

    ലാളിത്യവും പ്രൌഢിയും ഗാംഭീര്യവും തറവാടിത്തവും ഒത്തിണങ്ങിയത്......

    ജിടെൻഷായുടെ ക്രോസ്‍ബാറെവിടെപ്പോയി? ഇത് നമ്മുടെ നാട്ടിലെ പെൺപിള്ളേരുടെ ശകടം പോലുണ്ടല്ലോ?

     
  4. At Fri Jan 06, 03:04:00 PM 2006, Anonymous Anonymous said...

    അപ്പോ ഇവനാണല്ലേ അവള്‍.സത്യം പറ, ഇത്‌ ഏതൊ കുനിഞ്ഞുനിവരുന്നവളുടെ അടുത്തു നിന്നും ഒപ്പിച്ചതല്ലേ?
    വിവരണം "താമരശ്ശേരി ചുരം..." തോല്‍ക്കും

     
  5. At Fri Jan 06, 03:19:00 PM 2006, Blogger evuraan said...

    തുളസീ,

    അവിടെ, ജപ്പാനിൽ , ഓട്ടത്തിനിടയിലും കുനിയുകയും നിവരുകയും ഒക്കെ വേണമെങ്കിൽ ആയിക്കോട്ടെയെന്ന് കരുതിയാവും ജിടെൻഷായ്ക്ക് ക്രോസ്‍ബാർ‍ വെക്കാത്തത്.

    പണ്ട്, ഒരു കൂട്ടുകാരൻ, കേരളത്തിൽ, ഒരു പഴയ “റാലി” ജിടെൻഷായെ ക്രോസ്‍ബാറിനു മേലെക്കൂടി മെരുക്കുന്ന സമയത്ത് അപ്രതീക്ഷിതമായ് ക്ലച്ച് പൊട്ടി, ബാറേൽ ചെന്നിടിച്ചു -- ഹാ ഹാ -- വേദന കൊണ്ടവൻ പുളയുമ്പോൾ ഞങ്ങൾ പൊട്ടിപൊട്ടി ചിരിക്കുകയായിരുന്നു.

     
  6. At Fri Jan 06, 03:41:00 PM 2006, Blogger Adithyan said...

    നാലു ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം...
    ചേട്ടാനിയന്മാരാണാല്ലെ....

    ഇവനെ പറത്തിയാണല്ലെ, വക്കാരി ജപ്പാൻ ‘കവലയിലൂടെ‘ ചെത്തിപ്പോകുന്നതും കുനിഞ്ഞു നിവരുന്നതും പിന്നെ അമ്മൂമ്മയെ ഇടിക്കാൻ പോകുന്നതും...

    ഒരു ഇൻഷുറൻസ് ഒക്കെ എടുക്കുന്നതു നന്നായിരിക്കും...

     
  7. At Fri Jan 06, 06:39:00 PM 2006, Blogger myexperimentsandme said...

    സ്വാർത്ഥാ, ഗോമ്മന്നസ്സലായസ്സലായി, അരിഗത്തോ (നന്നീ)

    ദേവേട്ടോ (ആ ദേവേട്ടന്തന്നെയാണോയീദേവേട്ടനെന്നൊരാശങ്ക, ഞെക്കിയിട്ട് ഞെക്കു കൊള്ളുന്നില്ല) അലോയ് വീലുമാത്രമല്ല, ഗിയറുമുണ്ട്. ഇവനേയും ട്രെങ്കിൽ കെട്ടിവെച്ചുകൊണ്ടാണ് പോലീസേമാന്മാർ ജപ്പാനീസ് തെരുവീഥികളിൽ‌ക്കൂടി എന്നെയും വച്ച് പുതുപുത്തൻ ടൊയോട്ടാ ലെക്സ‌സ് പോലത്തെ കാറിൽ പരേഡ് നടത്തിയത്!

    ഏവൂരാനേ, ഇവിടുത്തെ തൊണ്ണൂറ്റെട്ടു ശതമാനം ജിടെൻഷായും പെമ്പിള്ളേർ ടൈപ്പ്. ഇതിൽ നാട്ടിലെ ഹെർക്കുലീസെ കേറുന്ന സ്റ്റൈലിൽ ഒറ്റക്കാലേൽ ചവുട്ടി ചവുട്ടി കേറാൻ നോക്കി. ജാപ്പനീസുകാരെല്ലാം എന്നെ സഹതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞാൽ നാട്ടിലേപ്പോലെതന്നെ ഇതിന്റേയും ടെക്നോളജി. ഓടിക്കൊണ്ടിരിക്കുമ്പോൾ കുനിയുകയും ചെരിയുകയും ചെയ്താൽ അടുത്ത കണ്ടത്തിൽ കിടക്കും. ഇറങ്ങുക, കുനിയുക, നിവരുക...

    തുളസീ, ഒരിക്കലുമല്ല. ഓസിനുകിട്ടിയതാണിവൻ (അതോ ഇവളോ) പക്ഷേ. ഓസിനു കിട്ടിയാൽ ഔസേപ്പോയിന്റ്മെന്റുമടിക്കുമെന്നും പത്രോസ് പരാമറും കുടിക്കുമെന്നുമൊക്കെയുള്ള തത്വപ്രകാരം ഞാൻ സന്തോഷത്തോടെ സംഗതി കൈപ്പറ്റി. പക്ഷേ, ഇവിടെ അപ്രകാരമുള്ള കൈപ്പറ്റലുകൾ ചിലപ്പോൾ ആൻ ഈവനിംഗ് ഇൻ പോലീസ് ആകാനും മതി.

    പുല്ലൂരാനേ, നല്ല ആണത്തവും പുരുഷത്വവും (അതോ പുരുഷത്തമോ)തറവാടിത്തവും ഒത്തിണങ്ങിയ വക്കാരി ചവിട്ടിയാൽ ഏത് ലേഡീസ് മോഡലിനും ഒരു കൊതിയൊക്കെ വരും എന്ന് വിചാരിച്ച് ചവിട്ടിക്കൊണ്ടേയിരിക്കുന്നു. ലാംഗ്വേജിലുള്ള കൺഫ്യൂഷൻ കാരണമായിരിക്കും, ഇതുവരെ ഒരു എഫക്ട് ഫീൽ ചെയ്യുന്നില്ല.

    ആദിത്യോ, വിയോജിക്കുന്നു. നാലുപേരിൽ സുന്ദരിയാണീ താഴത്തെ ജീടെൻഷാ എന്ന പദ്യശകലം ഓർമ്മവരുന്നില്ലേ... സുന്ദരി നാലാമൾ തന്നെ. ഇവളെ പറപ്പിക്കുന്നത് നിർത്തി. പുത്തനൊരെണ്ണം വാങ്ങി. അവൾക്കാണെങ്കിൽ കറുപ്പിനേഴഴക്. സൈക്കിൾസവാരിക്കാർക്കായി പ്രത്യേകം ഇൻഷുറൻസൊക്കെയുണ്ട്. ഭയങ്കര യെന്ന്....

     
  8. At Sat Jan 07, 11:34:00 AM 2006, Blogger ദേവന്‍ said...

    വാക്യത്തിൽ പ്രയോഗിക്കുക -ജിടെൻഷാ
    എസ്സെസ്സെ‍ൽ‍സീ പരീക്ഷാഫലം അറിയാൻ വെപ്രാളപ്പെട്ട് തിരിച്ച എന്നെ ബസ്സ് ഡ്രൈവർ റഹ്‍മാനിക്കാ ഇങ്ങനെ ആശ്വസിപ്പിച്ചു” ജി ടെൻ‍ഷാവണ്ടാ മോനേ, ജയിക്കും‍ന്ന് ഒറപ്പല്ലേ”.

    (ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽപ്പെട്ട് ഞാൻ കരയിലെടുത്തിട്ട മീൻ പോലെ പിടയുന്നു- പ്രയോഗിക്കാൻ പറ്റാതെ ഈ വാക്യം എന്റെ തൊണ്ടയിൽ വന്ന് “റംസ് ഫെഡ്“ വാളു പോലെ അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു- എന്തൊരാശ്വാസം. ആ ഞാൻ തന്നെ വക്കാരിമാഷെ ഈ ഞാൻ. പബ്ലിക്ക് കമ്പ്യൂട്ടറിൽ ലോഗിൻ വേണ്ടാന്നു വച്ചിട്ടാണേ)

     
  9. At Sat Jan 07, 01:14:00 PM 2006, Blogger SunilKumar Elamkulam Muthukurussi said...

    കഷ്ടം, ഞങളിവിടുള്ളവര്‍ക്ക്‌ ഒരു ഫോട്ടൊയും കാണാന്‍ പറ്റില്യ. ന്നാലെന്താ? കലക്കന്‍ എഴുത്തല്ലേ? “പെരുന്നാളാശംസകള്‍”-സു-

     
  10. At Sun Jan 08, 04:40:00 AM 2006, Anonymous Anonymous said...

    Hajimemashite, douzo yoroshiku!
    Nice blog. Watashi no Irurando no Daiwa Shouken no sutaffu. Enthayalum sangathi kollam. Nice blog.

    Thomas

     
  11. At Sun Jan 08, 08:35:00 AM 2006, Anonymous Anonymous said...

    വക്കാരിമഷ്ടാ kkethire njaan case kotukkum. chirippichch chirippich ente nalla thati kurrakkunnathinn

     
  12. At Sun Jan 08, 11:13:00 PM 2006, Blogger Thomas said...

    could any of you lads tell me how to publish a blog in malayalam? I've tried a bit, but havent got past being frustrated and depressed at my (lack of) computer skills. Any help?

     
  13. At Mon Jan 09, 12:02:00 AM 2006, Blogger nalan::നളന്‍ said...

    ചിരിച്ചുമ്മന്നെസ്സ്യായി വക്കാരീ..
    ക്രോസ്‌ബാറില്ലാത്തതേതായാലും നന്നായി, അതുംകൂടിയിരുന്നേല്‍ ശ്വാസം കിട്ടാണ്ടു വന്നേനെ

     
  14. At Mon Jan 09, 12:01:00 PM 2006, Blogger കണ്ണൂസ്‌ said...

    എന്റെ ഭാര്യയെ പണ്ട്‌ ഒരു ജപ്പാന്‍കാരന്‍ പെണ്ണു കാണാന്‍ വന്നതാണത്രേ. സൈക്കിളില്‍ ആണ്‌ ആപ്പീസില്‍ പോണേന്ന് അങ്ങേര്‍ പറഞ്ഞപ്പോ എന്റെ (പില്‍കാല) മനൈവി അങ്ങേരെ advance ആയി divorce ചെയ്തു.

    സോ, ജാഗ്രതൈ!!!

     
  15. At Mon Jan 09, 09:41:00 PM 2006, Blogger myexperimentsandme said...

    കോബ്രാട്ടൊമേട്ടോ... ഞാനിതിന്റെ ഉസ്താദേ അല്ല. എങ്കിലും ഞാൻ എങ്ങിനെയാണ് ഈ പരിപാടി തുടങ്ങിയതെന്ന് പറഞ്ഞുതരാം. തെറ്റുകൾ കാണാൻ സാധ്യതയുണ്ടേ. ഇതിന്റെ എക്സ്പെർട്ട്സ് തീർച്ചയായും താങ്കളെ സഹായിക്കും.

    രണ്ട് വഴികൾ (ഇനി ഇതു രണ്ടു ഒരു വഴിയുടെ രണ്ട് വശങ്ങളുമാകാം.. എക്സ്പെർട്ട്സ്..)

    വരമൊഴി ഡൌൺലോഡ് ചെയ്യുക. അതിനെപ്പറ്റിയും അതി ഇറക്കുമതി ചെയ്യുന്നതിനെപ്പറ്റിയും ഇവിടെ വിശദമായി കൊടുത്തിട്ടുണ്ട്.

    വരമൊഴി ഇറക്കുമതി ചെയ്തുകഴിഞ്ഞാൽ അഞ്ജലിയുടെ ലേറ്റസ്റ്റ് വെർഷൻ ഇറക്കുമതി ചെയ്യണം. അഞ്ജലിയുടെ ലേറ്റസ്റ്റ് വേർഷനും അതിറക്കുമതി ചെയ്തു കഴിഞ്ഞ് ഇന്റർനെറ്റ് എക്സ്പ്ലോററിൽ ചെയ്യേണ്ട കാര്യങ്ങളും ഇവിടെ . അവിടെ പറഞ്ഞിരിക്കുന്നതുപോലെ, എക്സ്പ്ലോററിൽ ഫോണ്ട് സെറ്റ് ചെയ്യുക, അഞ്ജലിയെ ഇറക്കുമതി ചെയ്തതിനു ശേഷം.

    ഇനി വരമൊഴിയിൽ പോയി മംഗ്ലീഷിൽ ടൈപ്പ് ചെയ്യുക-വരമൊഴി എഡിറ്റർ എന്ന വിൻഡോയിൽ ഇടത്തേ കോളത്തിൽ. നമ്മൾ ടൈപ്പ് ചെയ്യുന്നതിന്റെ മലയാളം അപ്പുറത്തെ കോളത്തിൽ വരും. ടൈപ്പ് ചെയ്തതിനു ശേഷം, ഫയൽ-എക്സ്പോർട്ട് ടു UTF8(UNICODE)ൽ ക്ലിക്ക് ചെയ്യുക. ഒരു നോട്ട്‌പാഡിൽ മലയാളം കൃതി വരും. അവനെ കട്ട് ആൻഡ് പേസ്റ്റ് വഴി ബ്ലോഗ് എഡിറ്ററിൽ പ്രതിഷ്‌ഠിക്കുക.

    ഇതിനു പകരമായി, ഇവിടെപ്പോയി മൊഴി കീമാപ്പ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഡയറക്ടായി ബ്ലോഗിൽത്തന്നെ മലയാളത്തിൽ ടൈപ്പ് ചെയ്യാം. ഞാനിപ്പോൾ അതാണ് ചെയ്യുന്നത്. ഇവിടെയും അഞ്ജലിയുടെ കാര്യങ്ങൾ ചെയ്യേണം. അതിന്റെ കാര്യങ്ങളെല്ലാം മുകളിലത്തെ ലിങ്കിൽ കൊടുത്തിട്ടുണ്ട്. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പറയുന്ന പ്രകാരം ചെയ്താൽ താങ്കൾക്ക് മലയാളത്തിൽ ബ്ലോഗാൻ പറ്റേണ്ടതാണ്. എല്ലാം കഴിഞ്ഞിട്ട് ഇതിനുവേൺണ്ടി പരിശ്രമിച്ച സിബു , പെരിങ്ങോടർ , കെവിൻ തുടങ്ങി എല്ലാവർക്കും ഒരു നന്ദി... ഞാനേതായാലും രേഖപ്പെടുത്തുന്നു!

    ഇതൊന്നും താങ്കളുടെ ആവശ്യം സാധൂകരിക്കുന്നില്ലെങ്കിൽ ദയവായി അറിയിക്കുക.

     
  16. At Mon Jan 09, 09:52:00 PM 2006, Blogger myexperimentsandme said...

    കണ്ണൂസേ, ഞാനിവിടെ തന്നെ താമസം. ഒരു ബീപ്പീ നോക്കുന്ന യന്ത്രം വാങ്ങിച്ചിട്ടുണ്ടെങ്കിലും സംഗതി മുഴുവൻ ജാപ്പനീസിൽ. പോരാത്തതിന് നാലുപ്രാവശ്യം അടുപ്പിച്ച് നോക്കിയാൽ നാലു റീഡിംഗ്. ബീപ്പീ കൂടാനിതിൽപ്പരമെന്തുവേണം. അതിന്റെ കൂടെ ഈ യാഥാർത്ഥ്യങ്ങളും കൂടി ഞാനെങ്ങിനെ താങ്ങും, ഈശ്വരാ... സുമുഖനുപുറമേ സുന്ദരനും സുശീലനും കൂടിയാണെന്നുള്ള കൈമുതൽ മാത്രമേ എനിക്കുള്ളൂ...

    ദേവേട്ടാ‍, ഇപ്പോ ആശങ്ക മാറി. ഇങ്ങിനെ ചടുലമായി വാക്യത്തിൽ പ്രയോഗിക്കുന്ന ഒരു നിമിഷവാക്യത്തിപ്രയോഗികൂടിയാണ് താങ്കളെന്ന തിരിച്ചറിവ്.......

    സുനിലേ, പെരുന്നാളാശംസകൾ.. എന്റെ ജിടെൻഷാടെ പടം കാണാൻ പറ്റിയില്ലാ അല്ലേ... മിസ്സായെന്നേ പറയാൻ പറ്റൂ.. ഉഗ്രൻ പടമായിരുന്നു. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കണമല്ലോ..

    അനോണിമാഷേ, അപ്പോ ജപ്പാനിലാണല്ലേ.. പിന്നെ ബാക്കി പറയേണ്ടല്ലോ... താങ്കൾ ജാപ്പനീസും പറയുന്നു!! എനിക്കു പറ്റാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് വഴങ്ങുന്ന കാണുമ്പോളുള്ള ആ അസൂയ... അതിപ്പോൾ എനിക്ക് ഫീൽ ചെയ്യുന്നു.

    അനീസേ, അപ്പോൾ ചിരിച്ചാൽ തടി കുറയുമല്ലേ. വയറ് കുറയുമോ? വയറ് കുറയ്ക്കാൻ ജോഗിംഗ് നടത്തി നടത്തി, അപ്പുറത്തെ വീട്ടിലെ പട്ടിക്ക് ഇപ്പോ എന്നേ കണ്ടാൽ എന്തോ ഒരുമാതിരി.

    നളേട്ടോ, നന്ദി. ക്രോസ്‌ബാറില്ലാത്തത് പലരീതിയിലും ഹെൽ‌പ്പ് ചെയ്യുന്നു, പ്രത്യേകിച്ചും ഉണ്ണിക്കുടവയറുമായി ചവിട്ടുമ്പോൾ....

     
  17. At Tue Jan 10, 12:27:00 PM 2006, Blogger അതുല്യ said...

    hi all,

    Salam Namaste!

    I am in Muscat. I had downloaded varamozhi editor in my friends computer and when i start typing, in the next colomn malayalam is not appearing. some english words is visible. please help.

    I miss u all and inshah allah will be back with you all in dubai by weekend.

    (PS. Vakkari, ennu sadya yaaa at muscat temple, ayyappa pooja. Sadya nnu paranjappo, i remembered you first!!)

    atulya

     
  18. At Tue Jan 10, 01:04:00 PM 2006, Blogger myexperimentsandme said...

    അതുല്യേച്ച്യേ,ഓർത്തല്ലോ.... സദ്യയെന്നു കേട്ടപ്പോൾ വയറും ഓർത്തൂന്നറിഞ്ഞപ്പോൾ മനസ്സും നിറഞ്ഞു :)

    അവധിക്കാലം അടിച്ചുപൊളിക്ക്. അതുല്യേച്ചിയുടെ കഥകൾക്കൊക്കെ പെട്ടെന്ന് പെട്ടെന്ന് കമന്റടിക്കാൻ ധൃതിയായി.

    വരമൊഴിയുടെകൂടെ അഞ്ജലിച്ചേച്ചിയേയും വിളിച്ചിരുന്നോ? അതല്ലെങ്കിൽ മൊഴിയണ്ണനെ ഇൻസ്റ്റാൾ ചെയ്ത് നോക്കാൻ മേലായിരുന്നു. മൊഴിയണ്ണനും അഞ്ജലിച്ചേച്ചിയും നല്ല കോമ്പിനേഷനാണെന്നു തോന്നുന്നു. ഞാൻ കോബ്രാട്ടോമേട്ടനോട് വർത്തമാനം പറഞ്ഞോണ്ടിരുന്നതിനിടയിൽ മൊഴി കിട്ടുന്ന വഴിയും പറഞ്ഞിരുന്നു.

    സദ്യ അടിപൊളിയായിരുന്നോ...? കാളന് പുളിയെങ്ങിനെ? തീയലും കിച്ചടിയുമുണ്ടായിരുന്നോ? പച്ചടി മാമ്പഴം കൊണ്ടായിരുന്നോ? കാബേജ് തോരനായിരുന്നോ? അവിയേലിൽ മുരിങ്ങക്കാ ഉണ്ടായിരുന്നോ? സാമ്പാറിന് എരിവെങ്ങിനെ? പായസം ശർക്കര അടയായിരുന്നോ, പാലടയായിരുന്നോ, രണ്ടുമുണ്ടായിരുന്നോ? പരിപ്പും, പപ്പടവും നെയ്യും കുറച്ചുപ്പും ആ നാരങ്ങാ അച്ചാറും :( :( :(

    ദേവേട്ടാ, നമ്മുടെ സദ്യയും നമ്മുടെ ഹൃദയവും തമ്മിലുള്ള ബന്ധമെങ്ങിനെ? സദ്യയെ കരളിന്റെ കരളേ, ലിവറിന്റെ ലിവറേ എന്നു വിളിക്കാമോ? കണ്ണിൽ ചോരയില്ലാത്തവനോ ചോരയെ വെള്ളമാക്കുന്നവനോ ഈ സദ്യ? ഞാൻ ആയുരാരോഗ്യത്തിലേക്ക് വരാം ഈ ചോദ്യവുമായി.

     
  19. At Tue Jan 10, 01:36:00 PM 2006, Blogger aneel kumar said...

    Atulya's friend should read & follow these instructions. http://vfaq.blogspot.com/2005/12/installation-instructions.html

     
  20. At Tue Jan 10, 02:11:00 PM 2006, Blogger ദേവന്‍ said...

    മുറജപ സദ്യകൾക്കൊക്കെ കൊല്ലത്ത് “കഞ്ഞിവീത്ത്” “ആഴീം പടുക്കേം“ എന്നൊക്കെയാ പറയാറ് - കഞ്ഞീം ചമ്മന്തീം ചുട്ടപപ്പടോം,, ചോറ്-തൈർ-കടൂമ്മാങ്ങാ ഇങ്ങനെ നിസ്സാരയൂണൊക്കെയേയുള്ളു . എണ്ണനാട്ട് മസ്കറ്റപ്പനു ഗംഭീര സദ്യയാണോ? (സായിപ്പൻ ഓണ സദ്യ ഉണ്ടിട്ടു പറഞ്ഞപോലെ) 23 കോഴ്സ് ലഞ്ച്?
    ഏതായാലും എന്റെ വക കൂടെ ഒരു ശരണം വിളിച്ചേരെ (പ്രോക്സി വോട്ട് മാതിരി)

    (വഖാരി മാസ്റ്റരേ, ഭിരിയാണി ഭോലെ സദ്യയും ഓണം, സംക്രാന്തി, ചാവടിയന്തിരം, കല്യാണം ഇങ്ങനെ പ്രത്യേക ദിവസങ്ങൾക്കായി മാറ്റിവച്ചാൾ കൂടുതൽ ഓണമുണ്ണാം.ഇല്ലെൻകിൽ കിട്ടിയ ബാളിൽ ബൌണ്ടറിയുമടിച്ച് വേഗം ഡ്രെസ്സിങ് റൂമിൽ തിരിചെത്താം)

     
  21. At Tue Jan 10, 02:41:00 PM 2006, Blogger സു | Su said...

    :)

     
  22. At Tue Jan 10, 08:36:00 PM 2006, Blogger Cibu C J (സിബു) said...

    അതുല്യേ... മാതൃഭൂമി ഫോണ്ട്‌ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവില്ല. അതുശരിയാക്കിയാല്‍ പ്രശ്നം തീരേണ്ടതാണ്.

     
  23. At Thu Jan 12, 07:58:00 PM 2006, Anonymous Anonymous said...

    ഹാഹാ. അപ്പോ ഇതാല്ലേ അളിയന്റെ പറക്കും പരവതാനി. ഈയൂള്ളവനും ഉണ്ട് ഇതുപോലെ ഒരെണ്ണം. ഇത്രയും സുഖമുള്ള വാഹനം മറ്റൊന്നുണ്ടോ ഉലകത്തില്‍! ഇവിടെ മൊത്തം മഞ്ഞാണെങ്കിലും ഞാന്‍ കൂസാതെ പറപ്പിച്ചു വിടും. ഗോമെന്‍നസായിയും സുമിമാസേനുമൊക്കെ സ്ഥിരം :)

     
  24. At Thu Jan 12, 09:33:00 PM 2006, Blogger myexperimentsandme said...

    അതുല്യേച്ച്യേ, വരമൊഴിപ്രശ്നം തീർന്നോ? അനിൽ-സിബുമാർക്ക് നന്ദി. കോബ്രാട്ടോമേട്ടനോടും ഞാൻ തെറ്റായ മാർഗ്ഗങ്ങൾ പറഞ്ഞുകൊടുത്തു :(

    സൂ, നന്ദി.

    റോക്സീ, ആശാൻ ആശയഗംഭീരൻ. പക്ഷേ പോലീസു പിടിച്ചു. പൌലോസുവണ്ടീടെ ട്രങ്കിൽ കെട്ടി എന്നേം വണ്ടിക്കകത്തിട്ട് പരേഡ് നടത്തി. കാരണം ഇവനെന്റെപേരിലല്ല. ഓസിനുകിട്ടിയ ഓയിന്റ്മെന്റ്. അടുത്ത ദിവസം പോയി പുരപ്പുറം തൂക്കാൻ പുത്തനൊരു ജിടെൻഷാ വാങ്ങിച്ചു. പടത്തിലുള്ളവനെ ആരിനി ഗോമിയാക്കുമെന്ന വർണ്ണ്യത്തിലാശങ്കയിൽ എന്റെ പുരപ്പുറത്ത് അടയിരിക്കുന്നു. അവന്റെ ഗ്ലേസിംഗിന് അഡോബ്ബ് ഫോട്ടംകടയോട് കടപ്പാട്. അവിവാഹിതർ ഇതുപയോഗിച്ചാൽ ഭാവിവധുക്കൾക്കൊരു ശങ്കയുണ്ടാകുമെന്ന് കണ്ണൂസ്.

     
  25. At Sun Nov 23, 10:40:00 AM 2008, Anonymous Anonymous said...

    ‘ചാവടിയന്തിരം‘ സംബന്ധിച്ച് കൂടുതലരിയാനാഗ്രഹമുന്റ്. ര്‍ഫരന്‍സ് നിര്‍ദ്ദെഷിക്കാമൊ?

     

Post a Comment

<< Home