Saturday, September 02, 2006

കരിയര്‍ ഗൈഡന്‍സ്

നിങ്ങളുടെ ഇപ്പോഴത്തെ ജോലി വിരസമാണെന്ന് തോന്നുന്നുണ്ടോ? ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോഴത്തെ ജോലിക്ക് വെല്ലുവിളി, മോട്ടിവേഷന്‍ ഇവയൊന്നും ഇല്ലാ എന്ന് തോന്നുന്നുണ്ടോ? ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു എന്ന് പറയിപ്പിക്കുന്ന നവജോലികള്‍.

1. പീ കളക്‍ടര്‍

അക്കിടിപറ്റിയോ വക്കാരിമഷ്ടാ SSLC PDC B.Sc M.Sc MA AMME
പീ കളക്‍ടര്‍
ഹൊറിബിള്‍ യൂണിവേഴ്‌സിറ്റി
ഉഗാണ്ടാ

എന്ന തമിഴ് സിനിമാ സംവിധായകരുടെ തരം വിസിറ്റിംഗ് കാര്‍ഡ് സ്വന്തമായി ഉണ്ടാവാന്‍ ആഗ്രഹമില്ലാത്ത ആരാണുള്ളത്? അതേ, അതാണ് ആരേയും മോഹിപ്പിക്കുന്ന പീ കളക്‍ടര്‍ ഉദ്യോഗം. വെറും മൂത്രമല്ല, ഉറാംഗ് ഉട്ടന്റെ മൂത്രമാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ചെറില്‍ നോട്ട് വളരെ കലാപരമായി ദിവസവും ശേഖരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് കൊല്ലമായി നോട്ടും കൂട്ടും ഇന്തോനേഷ്യന്‍ വനാന്തരങ്ങളില്‍ക്കൂടി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഉട്ടന്‍ ചേട്ടന്മാരെ തപ്പി നടപ്പാണ്. ഒന്നിനെ കണ്ടാല്‍ പിന്നെ ആദ്യം ചെയ്യുന്നത് അവിടെ ടെന്റ് കെട്ടി ഉട്ടന്റെ മൂട്ടില്‍ കൂടി പമ്മിപ്പമ്മി നടക്കുകയാണ്, ഒരു വടിയില്‍ കൊല്ലം‌കാരുടെ ബ്യാഗും കെട്ടി. ഒരു തുള്ളി മൂത്രം പോലും നഷ്ടപ്പെടാതെ പിടിക്കണം. ഉട്ടിമാരുടെ പ്രത്യുല്‍‌പാദന രീതികളെയും മറ്റും പഠിക്കാന്‍ ഇതില്‍ പരം നല്ല മാര്‍ഗ്ഗമില്ലെന്നുള്ള തിരിച്ചറിവിലാണ് അവര്‍ ഈ ആസ്വാദ്യകരമായ ജോലി ആസ്വദിച്ച് ചെയ്യുന്നത്. ഉട്ടിമാര്‍ എട്ടുകൊല്ലം കൂടുമ്പോഴേ പ്രസവിക്കൂ എന്നുള്ളത് ഈ ജോലിയെ ഒട്ടുമേ വിരസമല്ലാതാക്കുന്നു. മൂത്രത്തിന് ബ്രൂട്ടിന്റെ മണമാണോ പാര്‍ക് അവന്യൂവിന്റെ മണമാണോ എന്ന് മാത്രം അവര്‍ പറഞ്ഞിട്ടില്ല.

എന്താ നോക്കുന്നോ?

2. വോള്‍ക്കാനോളൊജിസ്റ്റ്

കേള്‍ക്കാന്‍ നല്ല സുഖമല്ലേ. അതിലും സുഖമാണ് ജോലി. എവിടെയെങ്കിലും അഗ്‌നിപര്‍വ്വതം പൊട്ടാന്‍ പോകുന്നു എന്ന് കേട്ടാല്‍ ബ്രെയിന്‍ ആദ്യം തലച്ചോറിനോട് പറയുന്നത് ഓടിക്കോ എന്നാണ്. ആ സന്ദേശം കാലുകള്‍ പിടിച്ചെടുത്താല്‍ അടുത്ത നിമിഷം നമ്മള്‍ ഓടും, വോള്‍ക്കാനോജിസ്റ്റും ഓടും. പക്ഷേ രണ്ടുപേരുടേയും ഓട്ടം വിപരീത ദിശകളിലായിരിക്കുമെന്ന് മാത്രം. നമ്മള്‍ പര്‍വ്വതത്തിന്റെ എതിര്‍ ദിശയിലേക്ക് വെച്ചുപിടിപ്പിക്കുമ്പോള്‍ അണ്ണന്മാരുടെ ഓട്ടം അതിനടുത്തേക്കാണ്. ഒരു കാക്കത്തൊള്ളായിരം സംഗതികള്‍ ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ വരും-നല്ല ഒന്നാംതരം മണമുള്ള സള്‍ഫര്‍ ഡയോക്സൈഡ് വാതകം വരെ. അതിലെല്ലാം കുളിച്ച് പണിയെടുക്കണം. എപ്പോള്‍ പൊട്ടും, പൊട്ടാറായോ, പൊട്ടിയോ, ചീറ്റിയോ എന്നൊക്കെ കണ്ടുപിടിക്കണം. പര്‍വ്വതം മുഴുവന്‍ വലിഞ്ഞു കയറണം, ഒലിച്ചുവരുന്ന സംഗതികള്‍ ശേഖരിക്കണം.

എസി മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്ന് കറങ്ങിയടിച്ച് ബ്ലോഗ് ചെയ്യുന്ന നമ്മുടെ പണികളെക്കാളൊക്കെ എന്ത് രസകരം.

3. ന്യൂക്ലിയര്‍ വെപ്പണ്‍ സയന്റിസ്റ്റ്

വ്വൌ...എന്നായിരിക്കും അല്ലേ ആദ്യ പ്രതികരണം. പക്ഷേ അമേരിക്കയിലെ ലോസ് അലാമോസ് ലബോറട്ടറിയിലെ വെന്‍ ഹോ ലീയോട് ചോദിച്ച് നോക്കിക്കേ, വ്വൌ എന്നതിനു പകരം അയ്യോ എന്നായിരിക്കും അദ്ദേഹം പ്രതികരിക്കുക. അവിടുത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള X ഡിവിഷന്‍ ലബോറട്ടറിയില്‍ കഴിഞ്ഞ ഇരുപത് കൊല്ലമായി ജോലി ചെയ്യുകയായിരുന്നു ശ്രീമാന്‍ ലീ. അദ്ദേഹം അവിടുത്തെ ഏറ്റവും രഹസ്യ സ്വഭാവമുള്ള കുറച്ച് ഡാറ്റാ ടേപ്പുകള്‍ ചൈനയിലേക്ക് കടത്തി എന്നും പറഞ്ഞ് അദ്ദേഹത്തെ പിടിച്ച് ജയിലിലിട്ടു. ഏതാണ്ട് മുന്നൂറ് ദിവസത്തോളമുള്ള കലാപരിപാടികള്‍ക്ക് ശേഷം ഒന്നും തന്നെ തെളിയിക്കാനാവാതെ അദ്ദേഹത്തെ ജയിലില്‍ നിന്നും വിട്ടയച്ചു.

പക്ഷേ, അവിടെനിന്ന് പിന്നെയും ഡാറ്റാ ടേപ്പുകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങി. പക്ഷേ കിട്ടി-ഫോട്ടോകോപ്പി മെഷീനിന്റെ പുറകില്‍ നിന്നും. അവസാനം അവിടുത്തെ ലബോറട്ടറി ഒരു മാസത്തേക്ക് അണ്ണന്മാര്‍ അടച്ചിട്ടിട്ട് ശാസ്ത്രജ്ഞരെ സ്റ്റേപ്പിള്‍ ഉപയോഗിക്കാനും പേപ്പര്‍ ക്ലിപ്പ് ചെയ്യാനുമൊക്കെയുള്ള ട്രെയിനിംഗ് കൊടുക്കേണ്ടി വന്നു. ഇതെല്ലാം കഴിഞ്ഞ് ആ ലബോറട്ടറി മാനേജ് ചെയ്യാന്‍ വെളിയില്‍ ആള്‍ക്കാര്‍ക്ക് കോണ്ട്രാക്ട് കൊടുക്കേണ്ടിയും വന്നു. ഇതെല്ലാം സംഭവിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലബോറട്ടറികളില്‍ ഒന്നിലാണെന്ന് ഓര്‍ക്കണം.

പക്ഷേ കാണാതായ ആ ഡാറ്റാ ടേപ്പുകള്‍ എവിടെ? അവസാനം എഫ്.ബി.ഐ കണ്ടുപിടിച്ചു. അങ്ങിനെയൊരു കാണാതാകലേ ഉണ്ടായിട്ടില്ല. ഉള്ള ടേപ്പുകള്‍ മുപ്പത് എന്നതിനു പകരം ആരോ ടൈപ്പ് ചെയ്തപ്പോള്‍ മുന്നൂറ് എന്നായിപ്പോയി ബാക്കിയുള്ള ഇരുനൂറ്റെഴുപത് ടേപ്പുകള്‍ക്കായുള്ള അന്വേഷണത്തിനിടയ്ക്കായിരുന്നു, ശ്രീമാന്‍ ലീയെ പിടിച്ച് ജയിലിലിട്ടത്.

കുന്തം, ഈ ജോലിയൊന്നും വേണ്ട എന്ന് പറഞ്ഞ് വേറേ ജോലി നോക്കണമെങ്കിലോ? ഗോഡ്‌ഫാദറില്‍ ഇന്നസെന്റ് ചോദിച്ചതുപോലെ നീയൊക്കെ എന്തുവാ ഇത്രയും നാള്‍ ചെയ്തത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ കാണിക്കാനൊന്നുമില്ല. വളരെ രഹസ്യ സ്വഭാവമുള്ള ജോലികളായതുകാരണം ഒരൊറ്റ കാര്യം പോലും പുറത്ത് പറയാന്‍ പാടില്ല, ചെയ്‌ത ഒന്നിനും രേഖകളുമില്ല.

4. എക്‍സ്ട്രീമൊഫൈല്‍ എസ്‌കവേറ്റര്‍

ജീവിക്കാന്‍ ഏറ്റവു പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന ജീവികള്‍ (മൈക്രോബുകള്‍) ആണ് എക്‍സ്‌ട്രീമൊഫൈല്‍ എന്നറിയപ്പെടുന്നത്. ഏറ്റവും പ്രതികൂല സാഹചര്യത്തെ മലയാളീകരിച്ചാല്‍ മൂക്കുപൊത്തുകയും ഛര്‍ദ്ദിക്കുകയും ചെയ്യുന്ന സാഹചര്യം എന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെയുള്ളവയെ തപ്പിപ്പിടിച്ച് ഗവേഷിക്കേണ്ട ജോലികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട ഭാഗ്യവാന്മാരും ഉണ്ട്.

അണ്ണന്മാര്‍ കുറച്ച് നാള്‍ മുന്‍പ് ഇങ്ങിനത്തെ ജീവികളെ തപ്പി കാലിഫോര്‍ണിയായിലെ ഒരു പ്രദേശത്ത് പോയി. നല്ല ശാന്തസുന്ദരമായ അന്തരീക്ഷം. കിളിപാടും കാവുകള്‍. അലഞൊറിയും പാടങ്ങള്‍, അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറിയുമായി എക്‍സ്‌ട്രീമൊഫൈലുകള്‍ (ഈ പരസ്യം ഓര്‍മ്മിപ്പിച്ച മന്‍‌ജിത്തിന് നന്ദി) എന്നൊക്കെ വെച്ച് അങ്ങോട്ട് പോകാന്‍ വരട്ടെ-നാല്പത്-നാല്പത്തഞ്ച് ഡിഗ്രി ചൂട്, ആ പ്രദേശം മുഴുവന്‍ ചീമുട്ടയുടെയും ചത്ത മീനിന്റെയും മണം. അങ്ങിനെയുള്ളിടത്ത് ദിവസങ്ങളോളം നിന്ന് പണിയെടുത്തെങ്കിലേ അരിക്കാശ് കിട്ടൂ.

എന്താ നോക്കുന്നോ? ഈ ജോലിക്കാര്‍ ഏറ്റവും അധികം മത്സരിക്കേണ്ടി വരിക മിക്കവാറും പീ കളക്‍ടേഴ്സിനോടായിരിക്കും.

5. കാന്‍‌സസിലെ ബയോളജി ടീച്ചര്‍

പരിണാമഗുപ്തന്‍ നായര്‍ ഈ ടീച്ചറിന്റെ കാര്യം കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കിയത്. മതവും ശാസ്ത്രവും തമ്മിലുള്ള സൌഹൃദത്തിന്റെ ബാക്കിപത്രം. പരിണാമത്തെപ്പറ്റി പറയുമ്പോള്‍ പിള്ളേരെ ക്ലാസ്സില്‍നിന്നിറക്കി പോളണ്ടിലേക്ക് വിടുമെന്നാണ് അവിടുത്തെ മാതാപിതാക്കന്മാര്‍ പറയുന്നത്. പിള്ളേര്‍ക്കാകട്ടെ, “എന്റപ്പൂപ്പന്‍ കുരങ്ങനൊന്നുമല്ലായിരുന്നു” എന്നും പറഞ്ഞുള്ള പരിഭവവും. അത്രമാത്രം സംഗതി അവിടെ രാഷ്‌ട്രീയവല്‍ക്കരിച്ചു എന്ന് തോന്നുന്നു (സ്വല്പം പഴയ കാര്യമാണ്. അവിടെ ഡാര്‍വിനെ പിന്നെയും ക്ലാസ്സില്‍ കയറ്റാമെന്ന് കോടതിയോ മറ്റോ വിധിച്ചു എന്ന് തോന്നുന്നു).

അവിടുത്തെ വലതുപക്ഷണ്ണന്മാര്‍ ക്രിയേഷനിസം സിലബസ്സില്‍ കയറ്റാന്‍ ശ്രമിച്ചതോടു കൂടിയാണ് ടീച്ചറിന്റെ കഷ്ടകാലം ആരംഭിച്ചത്. ഡാര്‍വിന്റെ പല നിരീക്ഷണങ്ങളും അവര്‍ സിലബസ്സില്‍ നിന്നും നീക്കാന്‍ നോക്കി. വന്ന് വന്ന് ഇപ്പോള്‍ ക്രൂയിസ്സണ്ണന്‍ ബ്രാന്‍ഡ് അം‌ബാസിഡ്ഡറെപ്പോലെ കൊണ്ട് നടക്കുന്ന ഇന്റലിജന്റ് ഡിസൈന്‍ ആണ് അവരുടെ പ്രധാന ആയുധം. അത് പ്രകാരം കണ്ണ് മുതലായ സംഗതികള്‍ എങ്ങിനെ ഉണ്ടായി എന്ന് ഒരു രീതിയിലും തന്നെ വിശദീകരിക്കാന്‍ സാധിക്കാത്തതു കാരണം അതൊക്കെ ഇന്റലിജന്റ് ഡിസൈനിന്റെ ഭാഗമാണെന്ന് കരുതുക എന്നാണ്. കൂമന്റെ കണ്ണും കമന്റും വായിച്ചാല്‍ ഇതിനെപ്പറ്റി കുറച്ച് കൂടി ധാരണ കിട്ടും (ഇന്റലിജന്റ് ഡിസൈനിനെപ്പറ്റിയല്ല). ടീച്ചര്‍മാരുടെ പ്രശ്‌നം ഇന്റലിജന്റ് ഡിസൈനില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റില്ല എന്നുള്ളതാണ്. നമ്മുടെ ജ്യോതിഷത്തെ നമ്മള്‍ പോളണ്ടിലേക്ക് അയച്ചത് ഇതേ കാരണം കൊണ്ടുകൂടിയാണല്ലോ.

എന്തായാലും കാന്‍സസിലെ പിള്ളേര്‍ വേറേ എവിടെയെങ്കിലും ജോലിക്കൊക്കെ പോകുമ്പോള്‍ കുറെയേറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. അവര്‍ക്കുള്ള ഒരൊറ്റ ആശ്വാസം സംഗതി ഇപ്പോള്‍ കാന്‍സസില്‍ മാത്രമായി ഒതുങ്ങാതെ അമേരിക്ക മൊത്തത്തില്‍ പടരുന്നുണ്ട് എന്നുള്ളതാണ്.

6. മന്യുവര്‍ ഇന്‍‌സ്‌പെക്ടര്‍ (വളപരിശോധകന്‍)

നാറ്റക്കേസാണ്. ഒന്നര ബില്യണ്‍ ടണ്ണോളം ജൈവവളമാണ് അമേരിക്കയില്‍ പ്രതിവര്‍ഷം ഉത്‌പാദിപ്പിക്കുന്നത്. അതിലോ, gastroenteritis മുതലായ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ വിരകളു, മറ്റും ധാരാളം ഇളകിമറിയുന്നു. ഇ.കോളി പോലുള്ളവയും ധാരാളം. ഈ സാധാനം വളമായി ധാരാളം പേര്‍ ഉപയോഗിക്കുന്നു. അവയില്‍ ഇ.കോളി പോലുള്ള ബാക്‍ടീരിയയൊക്കെയുണ്ടെങ്കില്‍ ലെവനെല്ലാം പച്ചക്കറികളിലും മറ്റും കയറും, അവസാനം നമ്മുടെ വയറ്റിലും എത്തും. പിന്നെ തൂറ്റും. അവയെ ഒഴിവാക്കിയേ പറ്റൂ. അതിന് ഗവേഷിക്കണം.

പേടിക്കേണ്ട, ഈ ആസ്വാദ്യകരമായ ജോലി ചെയ്യാനാണല്ലോ ജോര്‍ജ്ജിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരെ കാശ് കൊടുത്ത് നിര്‍ത്തിയിരിക്കുന്നത്. ചാണകത്തില്‍നിന്നും, പന്നിക്കാട്ടത്തില്‍നിന്നും, കോഴിക്കാട്ടത്തില്‍‌നിന്നുമൊക്കെ എങ്ങിനെ ഈ ബാക്‍ടീരിയകളെ ഇല്ലാതാക്കാം എന്നുള്ള ഗവേഷണമാണ് അണ്ണന്മാര്‍ നടത്തുന്നത്. അതോക്കേ. പക്ഷേ അതിനുള്ള അസംസ്കൃത വസ്തു കിട്ടണമെങ്കില്‍ ഉള്ളിടത്ത് പോയി കോരുകയേ നിവൃത്തിയുള്ളൂ. പാവങ്ങള്‍.

കുറുമന്റെ പോര്‍ക്ക് വിന്താലുവിന്റെ കാട്ടമാണ് ഏറ്റവും ഭയാനകം എന്നാണ് അവരുടെ പക്ഷം. പാവം കുറുമന്‍, അന്ന് അഞ്ചുമിനിറ്റായിരുന്നെങ്കിലും എങ്ങിനെ അവിടെയിരുന്നുവോ!. കോഴിക്കാട്ടത്തിന്റെ പ്രശ്‌നം നാറ്റത്തിനു പുറമേ അതില്‍നിന്നും വരുന്ന അമോണിയായാണത്രേ-കരഞ്ഞുപോകും.

7. കൊതുക് ഗവേഷകന്‍

ചില പ്രത്യേക തരം കൊതുകുകള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കണമെങ്കില്‍ എന്ത് ചെയ്യണം-കടി കൊള്ളണം.
അതാണ് ഗവേഷകര്‍ ചെയ്യുന്നതും. ഒരു കട്ടിലില്‍ കൊതുകുവലയുമിട്ട് മൂട്ടിലൊരു ഓട്ടയുമിട്ട് വൈകുന്നേരം അഞ്ചുമണി കഴിഞ്ഞ് നോക്കിയിരുപ്പാണ് പാവം അണ്ണന്‍. പതുക്കെപ്പതുക്കെ കൊതുകണ്ണന്‍ വിസിറ്റിനു വരും. തക്കം നോക്കി കാലില്‍ കടിക്കാനായി വന്ന് ഒരു കടി കൊടുക്കുമ്പോഴേക്കും ഗവേഷകന്‍ കൊതുകണ്ണനെ പിടിച്ച് കുപ്പിയിലാക്കും. മൂന്നു മണിക്കൂര്‍ കൊണ്ട് മൂവായിരം കടി കൊണ്ടാലെന്താ, അഞ്ഞൂറോളം കൊതുകിനെ പിടിക്കാന്‍ പറ്റിയില്ലേ എന്നാണ് അദ്ദേഹം പറയുന്നത്. ശരിക്കുള്ള ഗിനിപ്പന്നികളെയൊക്കെ ഉപയോഗിക്കാന്‍ വളരെയധികം കടമ്പകള്‍ കടക്കേണ്ടതുള്ളതുകാരണം പാന്റ്സ് പൊക്കുന്നതു തന്നെയാണ് ഭേദം എന്നാണ് ഇവരുടെ മതം.

8. മീനെണ്ണികള്‍

പസഫിക് നോര്‍ത്ത് വെസ്റ്റിലെ ഡാമുകളില്‍ ചാടിക്കളിക്കുന്ന മീനുകളെ എണ്ണുക എന്നുള്ള ജോലി വേണോ? നല്ല രസമാണ്. ഒരു മീന്‍ ചാടിയാല്‍ ഒന്ന് ഞെക്കുക. രണ്ട് മീന്‍ ചാടിയാല്‍ ഡബിള്‍ ക്ലിക്ക്. മത്തിയാണെങ്കില്‍ ഒരു സ്വിച്ച്, അയലയാണെങ്കില്‍ വേറൊരു സ്വിച്ച്. മത്തിയും അയലയും ഒന്നിച്ച് ചാടിയാല്‍ ചുറ്റിപ്പോവുകയേ ഉള്ളൂ, വേറേ പ്രശ്‌നമൊന്നുമില്ല. പക്ഷേ നാല് മത്തിയും മൂന്ന് അയലയും ഒന്നിച്ച് ചാടിയാല്‍ മിക്കവാറും നമ്മളും ചാടും ആറ്റിലേക്ക്. ബോണസ്സൊക്കെയുണ്ട്.

9. പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍

കേള്‍ക്കാന്‍ നല്ല രസമുള്ള ജോലി. പക്ഷേ ചെയ്യുന്നതോ? ബഹിരാകാശം അണുവിമുക്തമാക്കലാണ് സംഗതി.ബഹിരാകാശത്തേക്ക് നമ്മള്‍ പോകുമ്പോള്‍ നമ്മുടെ മൂക്കിലെ കൃമിയും തലയിലെ പേനും ബാക്റ്റീരിയായുമൊന്നും അങ്ങോട്ട് കൊണ്ടുപോകാതെ എല്ലാം ക്ലീനാക്കുക എന്ന പണിയാണ് നാസയിലെ ഈ അണ്ണനുള്ളത്. ഒരു പാരഡോക്സ് പണിയാണ് അണ്ണന്റേത്. എന്തെങ്കിലും ജീവി ചൊവ്വയില്‍ ചെന്നുപെട്ടാല്‍ അടുത്ത തവണ അവിടെ പോയി വരുന്നവര്‍ ചൊവ്വായില്‍ ജീവനുണ്ടെന്ന കണ്ടുപിടുത്തവുമായി വരും. എല്ലാവരും ചൊവ്വായിലേക്ക് താമസം മാറ്റാന്‍ സ്ഥലമൊക്കെ വാങ്ങിച്ച് പോകാന്‍ തയ്യാറായി ഇരിക്കുമ്പോഴായിരിക്കും അറിയുന്നത്, ആ കണ്ട ജീവി അവിടെ പോയ ഏതെങ്കിലും അണ്ണന്റെ തലയിലെ തന്നെ പേനായിരുന്നുവെന്ന്. ചീത്ത കേള്‍ക്കാന്‍ ഇതില്‍‌പരം വല്ലതും വേണോ? അത് മാത്രമോ, ചൊവ്വയില്‍ നിന്ന് വല്ല കല്ലോ മണ്ണോ കൊണ്ടുവന്നാല്‍ അതും മൊത്തം ക്ലീനാക്കാതെ ഭൂമിയിലേക്ക് റിലീസ് ചെയ്യാനും പറ്റില്ല-കാരണം എങ്ങാനും വല്ല വിരയും ചൊവ്വയിലുണ്ടെങ്കില്‍ ഭൂമി മൊത്തം അത് ബാധിക്കില്ലേ. പക്ഷേ അങ്ങിനെ ക്ലീന്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ചൊവ്വയില്‍ ജീവനുണ്ടോ ഇല്ലയോ എന്ന് എങ്ങിനെ തെളിയിക്കും? മൊത്തം കണ്‍‌‌ഫ്യൂഷന്‍. പാവം.

നാണമില്ലാത്തവന്റെ ആലുകിളിര്‍ക്കുന്ന അവിടെവെക്കുന്ന തെര്‍മോമീറ്ററിന്റെ നൂറു ശതമാനഗുണപരിശോധകന്റെ ജോലിയാണ് ഏറ്റവും ആസ്വാദ്യകരമായ ജോലിയെന്ന് ആരോ പറയുന്നത് കേട്ടു.

കൈമള്‍ ചേട്ടന്‍ വന്നൂല്ലോ: ഇത് എന്റേതായ രീതിയിലുള്ള ഒരു തര്‍ജ്ജിമ മാത്രം. എല്ലാം ഇവിടേം ഇവിടേം ഉണ്ട്. ഇവിടെ പറയാത്ത ഇതിനേക്കാളും രസകരമായ ജോലികളും ഉണ്ട്. ആവശ്യക്കാര്‍ ഉടന്‍ ബന്ധപ്പെടുക.

34 Comments:

  1. At Sat Sep 02, 02:46:00 PM 2006, Blogger സു | Su said...

    ഇത് വായിച്ചൊരു ജോലി ആയി ;) ആലോചന. കൊള്ളാലോന്ന്. ഈ ജോലിയൊക്കെ.

    അവസാനം പറഞ്ഞ ജോലി ആരാ കണ്ടുപിടിച്ചത്?

    wv (dumhm)

    എനിക്കൊരു ജോലി വേണം. ജോലിയില്ലാത്ത ജോലി.

     
  2. At Sat Sep 02, 03:07:00 PM 2006, Blogger Rasheed Chalil said...

    എവിടെയെങ്കിലും അഗ്‌നിപര്‍വ്വതം പൊട്ടാന്‍ പോകുന്നു എന്ന് കേട്ടാല്‍ ബ്രെയിന്‍ ആദ്യം തലച്ചോറിനോട് പറയുന്നത് ഓടിക്കോ എന്നാണ്. ആ സന്ദേശം കാലുകള്‍ പിടിച്ചെടുത്താല്‍ അടുത്ത നിമിഷം നമ്മള്‍ ഓടും, വോള്‍ക്കാനോജിസ്റ്റും ഓടും. പക്ഷേ രണ്ടുപേരുടേയും ഓട്ടം വിപരീത ദിശകളിലായിരിക്കുമെന്ന് മാത്രം. നമ്മള്‍ പര്‍വ്വതത്തിന്റെ എതിര്‍ ദിശയിലേക്ക് വെച്ചുപിടിപ്പിക്കുമ്പോള്‍ അണ്ണന്മാരുടെ ഓട്ടം അതിനടുത്തേക്കാണ്.

    എന്റമ്മോ... വക്കാരിമാഷേ സൂപ്പര്‍. ഇതു വായിച്ച് ഇനി ഉള്ള ജോലിപോവുമോ ആവോ.. ഓഫീസിലുരുന്ന് ഒന്ന് ചിരിച്ചുപോയാല്‍ ഹോ.. ഇവനെന്നാ പറ്റി എന്ന് നോക്കുന്നവര്‍ക്കിടയിരുന്നാ ഇത് വായിച്ചു തീര്‍ത്തത്.

    പരശുനമ്പൂരിക്ക് ചൂടു പായസം കൊടുത്ത് അതേ ക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞെത്രെ.. പിന്നേ.. അസ്സലായി.. പക്ഷെ മ്മക്ക് ഒരുതുള്ളി വേണ്ടാ... അത് ഞാന്‍ ഇവിടെ കൊട്ടുന്നു.
    ഓ.ടോ : ഒരു ഓഫീസിലിരുന്ന് ബ്ലോഗുക എന്ന അതികഠിനവും അതിസാഹസികവുമായി ജോലിക്കൂടി ഇതില്‍ ഉള്‍പെടുത്തിക്കൂടായിരുന്നോ മാഷേ...
    ഞാന്‍ ഓടി.

     
  3. At Sat Sep 02, 04:00:00 PM 2006, Anonymous Anonymous said...

    കരീം മാഷിന്റെ ചട്ടം നമ്പ്ര്‌ 6 പ്രകാരം വക്കാരി എന്ന നിലാവത്തിട്ട കോഴി കുറ്റക്കാരനാണെന്ന്‌ ഈ കോടതിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്നു. പ്രതിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ?

     
  4. At Sat Sep 02, 04:05:00 PM 2006, Blogger രാജാവു് said...

    വക്കാരി മാഷേ,
    സമ്മതിച്ചു.അതന്നേ സമ്മതിച്ചതാ,ആ ബൊള്‍ട് പ്രയോഗത്തിനും എത്രയോ മുന്‍പേ.ഹാ ഹാ ഹാ...
    സത്യത്തില്‍ ഓരോ ജോലികളുടേയും മനുഷ്യ നിയുക്ത്തി എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ടു്,ഇതു് മുജ്ജന്മ നിശ്ച്ചയമാണോ.
    പോസ്റ്റു മാര്ട്ടം ഹൌസില്‍ വൈദ്യര്‍ക്കു് വെട്ടി ക്കീറി കൊടുക്കുന്നവനെയും ഞാന്‍ ശ്രധിക്കാറുണ്ടു്. ഈ ലേഖനം ഇനിയും വായിക്കെണ്ടിയിരിക്കുന്നു.
    രാജാവു്.

     
  5. At Sat Sep 02, 04:14:00 PM 2006, Blogger myexperimentsandme said...

    അനോണിമാഷേ, ഞാന്‍ ഒന്നുകൂടി നോക്കി-നാലു കമന്റുകളില്‍ ഒന്നുപോലും എന്റെ പോസ്റ്റല്ലല്ലോ :)

     
  6. At Sat Sep 02, 04:34:00 PM 2006, Blogger Unknown said...

    വക്കാരി മസ്താനേ,
    ചില സമയത്ത് തോന്നും ഈ പണ്ടാറം പിടിച്ച് പണിയല്ലാതെ വേറെ എന്തെങ്കിലും മതിയായിരുന്നു എന്ന്. ഡോളറും പൌണ്ടും യൂറോയും ദിര്‍ഹവും.... ശ്രദ്ധ ഒന്ന് മാറിയാല്‍ പണിയായി. അതിന്റെ ഇടയില്‍ പിന്മൊഴി നോക്കണം,കമന്റിടണം,പോസ്റ്റ് വായിക്കണം, കരീം മാഷ് പറഞ്ഞത് പോലെ മണ്ടന്‍ മിസ്രിമാരെ പറ്റിക്കണം, പണിയെടുക്കുകയാണോ ബ്ലോഗുകയാണോ എന്ന് മനസ്സിലാവാത്ത വിധം കാര്യം നടത്തണം, എന്തൊക്കെ പണികളാ‍. ഇതൊക്കെ യാതൊരു പ്രൈവസിയുമില്ലാത്ത ഒരു ഹാളിന്റെ ഒത്ത നടുവിലിരുന്നും.

    എങ്കിലും ആ മൂത്രം സാമ്പ്ലിങ്ങും, മൈക്രോവിരകളെ തപ്പി നടക്കുന്നതും ആലോചിക്കുമ്പോള്‍ ഇത് സ്വര്‍ഗം തന്നെ. ഐ ലവ് മൈ ജോബ്! എന്നെ ആഹ്ലാദചിത്തനാക്കിയ വക്കാരിസാബിന് നന്ദി.

    (ഓടോ:മൈക്രോവിരകളെ പറ്റിയാണോ മാഷേ ജപ്പാനില്‍ ഗവേഷണം? കൊച്ചിയില്‍ വന്ന് ഒന്ന് സാമ്പിളെടുത്താല്‍ ഇത് വരെ കാണാത്ത വിരകളെ കണ്ട് പിടിച്ച് ലോറിക്കാരന്‍ നോബിളിന്റെ പേരിലുള്ള ആ സമ്മാനമടിക്കാം):-)

     
  7. At Sat Sep 02, 04:43:00 PM 2006, Blogger myexperimentsandme said...

    അനോണിമാഷേ, ഇവിടെ പോയാല്‍ ഒരു സൂത്രം കാണാം :)

     
  8. At Sat Sep 02, 05:27:00 PM 2006, Blogger Unknown said...

    വക്കാരി മാഷേ,
    ഇനി ആളുകള്‍ക്ക് പോസ്റ്റ് ഏതാ കമന്റേതാ എന്നുള്ള വ്യത്യാസവും അറിയില്ല എന്നുണ്ടാവുമോ? അതിനെപ്പറ്റി ഒരു പോസ്റ്റ് ഇടേണ്ടി വരുമോ?

    qw_er_ty (കൊരവള്ളി പൊട്ടി!)

     
  9. At Sat Sep 02, 07:00:00 PM 2006, Anonymous Anonymous said...

    അപ്പടീന്നാ വക്കാരിമാഷ്‌ ഇന്ത പോസ്റ്റ്‌ കമന്റാ പോടലയാ? (ഇന്ത പോസ്റ്റ്‌ അപ്പടിയേ പിന്മൊഴികളില്‍ വന്തത്‌ എപ്പടി?)

    കരീം മാഷിന്റെ ചട്ടം നമ്പ്ര്‌ 6 മാഷ്‌ തന്നെ ഓര്‍ത്തില്ലേ :) വേലിതന്നെ വിള തിന്നോ? :) കരീം മാഷ്‌ കേട്ടിട്ടുണ്ടാവും, വാദ്ധ്യാര് നിന്ന്‌ പാത്തുമ്പോ കുട്ട്യോള് നടന്ന്‌ പാത്തൂന്ന്.

    ദില്‍ബുവിന് ഇപ്പോള്‍ സംഗതിയുടെ കിടപ്പ്‌ പുടികിട്ടിക്കാണണം.

    വിട്ടിടുങ്കോ. ആനാ ഒണ്ണ്‌, തപ്പ്‌ യാര്‍ സെഞ്ചാലും തപ്പാറ്‌ക്കണം. ജാ‍ക്രതൈ!!!

    ആരെയെങ്കിലും അപഹസിക്കാന്‍‍ എഴുതിയതാണെന്ന്‌ കരുതരുതേ. ഒരു തെറ്റ്‌ ചൂണ്ടിക്കാണിച്ചൂന്ന്‌ മാത്രം.

     
  10. At Sat Sep 02, 07:47:00 PM 2006, Blogger Unknown said...

    ഈ അനോണി തമിഴനായിരുന്നോ? പാവം! മലയാളം ബ്ലോഗ് സെറ്റിങ്ങ്സൊന്നും അറിയാതെ പിന്മൊഴിയില്‍ കണ്ടപ്പോള്‍ പോസ്റ്റ് തന്നെ വീണ്ടും കമന്റായി ഇട്ടതാണെന്ന് വിചാരിച്ചു.ഭാഷയാക്കിക്കൊടുത്തേക്കാം:

    അണ്ണാ.. ഇന്ത ബ്ലോഗ് സെറ്റിങ്സിലേ എതാവത് അഡ്ജസ്റ്റ് മെന്റ് പണ്ണിനാ പോസ്റ്റാ പോടര്‍തെല്ലാം ഒരു മെയിലാ സെന്തിടും പിന്മൊഴി അഡ്രസ്സിലേ. അപ്പിടി എന്നമോ താന്‍ നമ്മ വക്കാരി അണ്ണാവും സെഞ്ചത്.ഏന്‍ ന്ന് എനക്കും പുരിയവില്ലൈ. അനാ ഉങ്ക ഡൌട്ട് റൊമ്പ റീസണബിള്‍. തമിള്‍നാട്ട്ക്കാരന്‍ താനേ? അതിനാലെ താന്‍ തെരിയാമല്‍ പോച്ച്. നാങ്കെ മലയാളത്താന്മാര്‍ ഇപ്പടിയെല്ലാം സെയ്‌വേന്‍. ഭയപ്പെട വേണ്ടാം...

    :-)

     
  11. At Sat Sep 02, 08:13:00 PM 2006, Blogger അനംഗാരി said...

    വക്കാരിയുടെ ശരിയായ ഗവേഷണം എനിക്കിപ്പോഴാ മനസ്സിലായത്. നാട്ടിലായിരുന്നെങ്കില്‍ എല്ലാ തെങ്ങിന്റെ ചുവട്ടില്‍ നിന്നും, പിന്നെ മറ്റു പല പല സ്ഥലങ്ങളില്‍ നിന്നും ഇതു ശേഖരിക്കാം വക്കാരീ..എന്തിനാ വെറുതെ ജപ്പാന്‍ വരെ....ഇങ്ങു പോരെ...പിന്നെ നാട്ടിലാകുമ്പോള്‍ പത്ത് പേരറിയും. അത് ഒരു കുറച്ചിലായി കരുതണ്ട...ഗവേഷണം പൊടി പൊടിക്കട്ടെ.

     
  12. At Sat Sep 02, 08:43:00 PM 2006, Blogger വളയം said...

    കൊള്ളാം, കൊള്ളാം ഗൈഡന്‍സ്. കുടിയന്‍ പറഞ്ഞത് പോലെ ഇതാണ് പണീന്നിപ്പൊഴല്ലേ വക്കാരിമിഷ്റ്റാ.

    ഒരു വിസ തരാവ്വൊ? ഒന്ന് ഗവേഷിക്കാനാ.

     
  13. At Sun Sep 03, 10:58:00 AM 2006, Blogger ദേവന്‍ said...

    ഓറാങ്മൂത്രം, മന്യുവര്‍, യു നോ വാട്ട്‌-ഫോളോസ്‌ ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌.. ഇതിന്റെയെല്ലാം ഡിജിറ്റല്‍ വേര്‍ഷന്‍ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ എഴുതുന്നതും വായിക്കുന്നതും (കു)പ്രസിദ്ധീകരിക്കുന്നതും, ചര്‍ച്ച ചെയ്യുന്നതും, അതിന്റെ പേരില്‍ തെറി കേള്‍ക്കുന്നതും ഈ കാറ്റഗറിയില്‍ പെടുത്താമോ കരീയര്‍ ഗൈഡേ?


    അങ്ങനെ ആണെങ്കില്‍ എന്റെ പണീം കൂടെ ഉള്‍പ്പെടുത്തിക്കോ. റ്റൈറ്റില്‍ - കോര്‍പ്പറേറ്റ്‌ ബുള്‍ ഷിറ്റ്‌ പ്രൊഡ്യൂസര്‍ (ക്ലിപ്തച്ചാണക നിര്‍മ്മാതാവ്‌ അല്ലെങ്കില്‍ കാള)

     
  14. At Sun Sep 03, 02:51:00 PM 2006, Blogger ഡാലി said...

    ഗവേഷകരുടെ ഒരോ വിധിയേ!
    “മീനെണ്ണികള്‍“ പോസ്റ്റിലേക്ക് എനിക്കൊരു നോട്ടമുണ്ട്. അപേക്ഷിച്ച് നോക്കട്ടെ. ചാളയും അയലയും ഒക്കെ “കാരകറ്ററൈസ്“ ചെയ്തീട്ടാണവോ ക്ലിക്കേണ്ടി വരിക. എങ്കില്‍ ചുറ്റി.

    ഓഫ്: ദേവേട്ടാ, ആ റ്റൈറ്റില്‍ കേമം. കാള കോടതിയില്‍ പോയി എന്നാണ് കേട്ടത്. കേസ്: ജൈവ കള്ള കടത്ത്.‍ തൊണ്ടി: ചാണകം
    (നാഷണല്‍ “എക്‍സ്ട്രീമൊഫൈല്‍ എസ്‌കവേറ്റര്‍“
    ലാ‍ബിലേക്ക് കൂടുതല്‍ പരിശോധനക്ക് തൊണ്ടി അയച്ചിരിക്കുന്നു.)

     
  15. At Sun Sep 03, 04:13:00 PM 2006, Blogger Kalesh Kumar said...

    ഗുരോ, ജീ‍വിക്കാ‍ന്‍ വേണ്ടി മരിക്കാന്‍ വരെ തയാറുള്ള മനുഷ്യരുള്ള ഈ ലോകത്ത് ഇതിനുമപ്പുറത്തെന്തെങ്കിലും ജോലികളുണ്ടെങ്കിലും ചെയ്യാ‍നാളുകളുണ്ടാകും!

    ഇന്‍ഫോര്‍മേറ്റീവ്!
    ഗംഭീരം!

     
  16. At Sun Sep 03, 05:28:00 PM 2006, Blogger myexperimentsandme said...

    സൂ, നന്ദി കേട്ടോ. ജോലിയില്ലാത്ത ജോലിയെപ്പറ്റി എന്ന് ദില്ലുബു പറഞ്ഞിട്ടുണ്ട്. പക്ഷേ അങ്ങിനത്തെ ജോലി കിട്ടിയാല്‍ മിക്കവാറും പ്രാന്താകും എന്നാണ് തോന്നുന്നത് :)

    തിത്തിരിവെട്ടമേ, ഓഫീസിലിരുന്ന് ബ്ലോഗുക എന്ന കര്‍മ്മം വളരെ ഈസിയായിട്ടാണ് ഞാന്‍ ചെയ്യുന്നത്. ഇടയ്ക്കിടയ്ക്ക് വരുന്ന ചിരി മാത്രമേ പ്രശ്‌നമുള്ളൂ. അതും ഇപ്പോള്‍ സ്ഥിരമായതുകാരണം ഇവര്‍ക്ക് പ്രശ്നമില്ല എന്നാണ് തോന്നുന്നത്. നാനി.

    രാജാവേ, വേണ്ടായിരുന്നു എന്ന് തോന്നുന്ന പണിയല്ലിയോ രാജയോഗം എന്ന് പറയുന്നതും. എന്തൊക്കെ പാടുകളാണ്. വെളിയില്‍ നിന്ന് നോക്കുന്നവന്‍ അവന്‍ രാ‍ജാവിനെപ്പോലെയല്ലേ കഴിയുന്നത് എന്നൊക്കെയാണ് ഉപമ. പക്ഷേ രാജാപ്പാര്‍ട്ട് ആടുന്നതിന്റെ വിഷമം രാജാവിനല്ലേ അറിയാവൂ. അടിയനെ സന്ദര്‍ശിച്ചതിന് താഴുന്നു, വണങ്ങുന്നു.

    ദില്ലുബൂ, പണ്ട് കുടലിലോ വയറ്റിലോ മറ്റോ വിരയോ മറ്റോ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ (ഇപ്പോഴും ഉണ്ടോ ആവോ), വിരയും ഞാനും തമ്മിലുള്ള ഏകബന്ധം വിരപോലിരിക്കുന്ന ഒരുവനാണ് ഞാനെന്നുള്ളത് മാത്രം. ആപ്പീസിലിരുന്ന് നേരാംവണ്ണം ബ്ലോഗാന്‍ പറ്റാതെ വന്ന ഒരു സമയത്ത് (ചില സമയത്ത് മാത്രമേ അങ്ങിനെ വരുന്നുള്ളൂ കേട്ടോ) കൊള്ളാവുന്ന വേറേ പണികള്‍ വല്ലതുമുണ്ടോ കിട്ടാന്‍ എന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ അടിപൊളി ജോലികളല്ലേ ഇതൊക്കെ.

    കൈത്തിരിയേ, ഒന്നുകൂടി തിരിഞ്ഞോടി വന്ന് വായിക്കൂന്ന് :) നന്ദി കേട്ടോ.

    കുടിയണ്ണാ, എന്തൊക്കെ പണികള്‍ ഈ ലോകത്തിലുണ്ട് എന്നുള്ള ഗവേഷണാവസ്ഥയിലായി ഇപ്പോള്‍. അല്ലെങ്കില്‍ സംഗതി പ്രശ്‌നമാകും :)

    വളയണ്ണാ, ഓ, ഗവേഷിക്കാന്‍ വിസയൊന്നും വേണ്ടെന്നേ. കുടിയണ്ണന്‍ പറഞ്ഞതുപോലെ നാട്ടിലെ തെങ്ങിന്‍ മൂട്ടിലൊക്കെ കിടക്കുകയല്ലേ ഇഷ്ടം പോലെ ഗവേഷണ വിഷങ്ങള്‍. നന്ദി കേട്ടോ.

    ദേവേട്ടാ, ഹ...ഹ...ഹ... എനിക്കെന്തായാലും ബോധോധയമുണ്ടായി. ബോധിമരം പോയിട്ട് ഒരു മുള്ളുമുരിക്ക് പോലുമില്ലായിരുന്നു എന്ന് മാത്രം. ഉട്ടന്റെ മൂത്രം തപ്പുന്ന പണിയേക്കാളും ബെസ്റ്റ് തന്നെ ഇപ്പോഴത്തെ പണി. ഉട്ടന്റെ മൂട്ടില്‍ കൂടി ബ്യാഗും പിടിച്ച് പമ്മി പമ്മി നടക്കുന്ന പണി, ഹെന്റമ്മോ...ദേവേട്ടന്റെ ജോലിയുടെ തലേക്കെട്ട് കലക്കി.

    ഞാന്‍ കണ്ടിരിക്കുന്ന വേറൊരു അടിപൊളി ജോലി ഒരു ക്രിമിയോളം നീളമുള്ള ഗുഡ്‌സ് ട്രെയിനിന്റെ പുറകിലിരിക്കുന്ന ഗാര്‍ഡിന്റെ പണിയാ. പാവം. രാത്രിയും കൂടിയാണെങ്കില്‍ പറയുകയും വേണ്ട.

    ഡാലീ, മീനെണ്ണിക്ക് സ്കോപ്പുണ്ടോ എന്നൊരു സംശയം. ഓട്ടോമാറ്റിക് എണ്ണികള്‍ മാര്‍ക്കറ്റില്‍ വന്നു എന്ന് തോന്നുന്നു. ഞാന്‍ തന്ന രണ്ടാമത്തെ ലിങ്കില്‍ നോക്കിക്കേ, അടിപൊളി പണികളില്‍ ഒരു പണിയാണ് പോസ്റ്റ് ഡോക് :)

    കലുമാഷേ, അപാര പാരഡോക്സ് ആണല്ലോ ജീവിക്കാന്‍ വേണ്ടി മരിക്കാനുമുള്ള തയ്യാറാകല്‍. ശരിയാ, എന്തും കിട്ടുന്നതിനു മുന്‍പ് ഇതെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന് തോന്നും. കിട്ടിക്കഴിഞ്ഞ് രണ്ട് ദിവസം കഴിയുമ്പോള്‍ തുടങ്ങും ഉട്ടന്റെ മൂത്രത്തിന് നാറ്റം കൂടുതലാ, വല്ല ചിമ്പന്റെയുമായിരുന്നെങ്കില്‍ അടിപൊളിയായിരുന്നു എന്ന്. നാലാം പൊക്കം കൊടിപിടിക്കാനും തുടങ്ങും. മനുഷ്യനല്ലേ, ഉട്ടനല്ലല്ലോ :)

     
  17. At Sun Sep 03, 05:57:00 PM 2006, Blogger Visala Manaskan said...

    വക്കാരീ..

    രസമുള്ള പണികളെപ്പറ്റി വായിച്ചിരിക്കുമ്പോള്‍ വല്യ രസമില്ലാത്ത ഒരു വല്യ പണി കിട്ടി. അപ്പോള്‍ ബായന മുടങ്ങി. എന്തരായാലും ഞാന്‍ മുയുവേന്‍ വായിക്കണേനും മുന്നേ ഓഫീസിന്നെറങ്ങണേനും മുന്നേ ഒരു കമന്റിടാംന്ന് വിചാരിച്ചു അങ്ങുന്നേ..!

    :) അടിപൊളി

     
  18. At Mon Sep 04, 06:16:00 AM 2006, Blogger പുള്ളി said...

    ഒരു ചെറിയ വരയെ വലിയതാക്കാന്‍ കുറച്ചുകൂടി ചെറിയവര അടുത്തു വരച്ചാല്‍ മതിയല്ലോ.
    അപ്പോള്‍ നമ്മളൊക്കെ ഭഗ്യവാന്‍/വതികള്‍ ല്ലേ...
    ആപേക്ഷികതാ സിദ്ധാന്തം (വെറുതേ പറഞ്ഞതാട്ടൊ - ഐന്‍സ്റ്റീനോടു പറയണ്ട) ശരിയാണെന്നു തെളിയിച്ചു വക്കാരീ താങ്കള്‍.

     
  19. At Tue Sep 05, 06:24:00 PM 2006, Blogger myexperimentsandme said...

    മുന്നയണ്ണാ,

    താങ്കളുടെ ബ്ലോഗില്‍ ഇതുവരെ പോസ്റ്റൊന്നും കണ്ടില്ലല്ലോ. താങ്കള്‍ ഇതുവരെ പോസ്റ്റൊന്നും ഇട്ടില്ലേ? താങ്കള്‍ ഒരു പോസ്റ്റ് മലയാളത്തില്‍ എഴുതി പബ്ലിഷ് ചെയ്യുകയാണെങ്കില്‍ കുറച്ച് കഴിയുമ്പോള്‍ (കുറച്ചെന്ന് പറഞ്ഞാല്‍ ഒന്ന് രണ്ട് തൊട്ട് ഒരഞ്ചാറേഴ് മണിക്കൂര്‍ വരെ വേണമെങ്കിലും ആവാം) സംഗതി ഇവിടെ വരും. അതിനായി താങ്കള്‍ പ്രത്യേകം ഒന്നും ചെയ്യേണ്ട. അതുകൊണ്ട് ഒരു പോസ്റ്റ് പബ്ലിഷ് ചെയ്തു നോക്കൂ-അതിന്റെ തലക്കെട്ടും മാറ്ററും മലയാളത്തിലാക്കി. എന്നിട്ട് സ്വല്പം വെയിറ്റ് ചെയ്യൂ. സംഗതി എത്തിക്കൊള്ളും-ഇവിടെ.

    ഇനി താങ്കളുടെ ബ്ലോഗില്‍ മറ്റുള്ളവര്‍ ഇടുന്ന കമന്റുകള്‍ പഞ്ചായത്തില്‍ (അതായത് ഗൂഗിള്‍ ഗ്രൂപ്പില്‍- ഇവിടെ) വരണമെങ്കില്‍ ഇവിടെ പറഞ്ഞിരിക്കുന്നതുപോലൊക്കെ ചെയ്‌താല്‍ മതി. അവിടെ മലയാളം ബ്ലോഗുകാര്‍ സാധാരണ ചെയ്യുന്ന സെറ്റിംഗ്സ് എല്ലാം വിവരിച്ചിട്ടുണ്ട്. പുതിയ ഒരാള്‍ക്ക് മറ്റുള്ളവരുടെ രീതിയില്‍ മലയാളം ബ്ലോഗ് തുടങ്ങേണ്ട കാര്യങ്ങളൊക്കെ വളരെ ലളിതമായി അവിടെ വിവരിച്ചിട്ടുണ്ട്.

    താങ്കള്‍ക്ക് ഒരു ബ്ലോഗ് ഐഡിയും ഒരു ബ്ലോഗുമുണ്ടെങ്കില്‍ താങ്കള്‍ ബൂലോഗത്തിലെ അംഗമായി. അതായത് താങ്കളുടെ കാര്യത്തില്‍ താങ്കള്‍ ഓള്‍‌റെഡി അംഗമാണ്. മലയാളം ബ്ലോഗ് ലോകത്ത് അംഗമാകാന്‍ മലയാളത്തില്‍ പോസ്റ്റുകള്‍ ഇടുക, മറ്റുള്ളവരുടെ പോസ്റ്റുകള്‍ വായിക്കുക, നല്ല നല്ല കമന്റുകള്‍ ഇടുക ഇവയൊക്കെ ചെയ്താല്‍ മതി.

    ഇനി ബൂലോഗ ക്ലബ്ബ് എന്ന് പറഞ്ഞ് ഒരു ബ്ലോഗുണ്ട്. പല മലയാളം ബ്ലോഗെഴുത്തുകാരും അതില്‍ അംഗമാണ്. താങ്കള്‍ക്കും അംഗമാകാം. പക്ഷേ താങ്കള്‍ക്ക് അതില്‍ താത്‌പര്യം ഉണ്ടെങ്കില്‍ മാത്രം അംഗമായാല്‍ മതി. ബൂലോഗത്തില്‍ അംഗമാകാന്‍ ബൂലോഗ ക്ലബ്ബില്‍ അംഗമാകണമെന്നില്ല. താങ്കള്‍ മലയാളം ബൂലോഗത്തില്‍ ഇപ്പോള്‍ തന്നെ അംഗമാണ്. ബൂലോഗ ക്ലബ്ബില്‍ അംഗമായില്ല എന്ന് വെച്ച് താങ്കള്‍ ഒരു രീതിയിലും മലയാളം ബ്ലോഗ് ലോകത്ത് അംഗമാകാതിരിക്കുന്നില്ല.

    ഇനി താങ്കള്‍ക്ക് ബൂലോഗ ക്ലബ്ബിലും അംഗമാകണമെന്നുണ്ടെങ്കില്‍ അതിനു മുന്‍പ് ഇതും, ഇതും ഒന്ന് വായിച്ച് നോക്കിക്കൊള്ളൂ (അതിലെ കമന്റുകളും വായിച്ചുകൊള്ളൂ). അതെല്ലാം വായിച്ചിട്ട് ബൂലോഗ ക്ലബ്ബ് എന്ന ബ്ലോഗിലെ ഏതെങ്കിലും ഒരു പുതിയ പോസ്റ്റിന്റെ അടിയില്‍ ഒരു കമന്റായി താങ്കളുടെ ആവശ്യം അവതരിപ്പിച്ചാല്‍ മതി. ആരെങ്കിലും താങ്കളെ മെമ്പറാക്കുമായിരിക്കും. പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം താങ്കള്‍ മലയാളം ബ്ലോഗ് ലോകമൊക്കെ ഒന്ന് നിരീക്ഷിച്ച്, കുറച്ച് പോസ്റ്റുകള്‍ സ്വന്തം ബ്ലോഗിലിട്ട്, മറ്റ് ബ്ലോഗുകളൊക്കെക് സന്ദര്‍ശിച്ച് എല്ലാവരെപ്പറ്റിയും കുറച്ചൊക്കെ ഒന്ന് മനസ്സിലാക്കിയതിനുശേഷം ബൂലോഗ ക്ലബ്ബില്‍ അംഗമായാല്‍ ഒന്നുകൂടി അടിപൊളിയായിരിക്കും എന്നാണ്(ഈ പറഞ്ഞത് തികച്ചും തികച്ചും തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. ഇങ്ങിനെയൊരു അഭിപ്രായം ഞാന്‍ പറയാന്‍ പാടുണ്ടോ എന്നുപോലും അറിയില്ല. താങ്കള്‍ ഈ അഭിപ്രായം എടുത്ത് മേശക്ക് കീഴെയിരിക്കുന്ന ചവറ്റ് കൊട്ടയില്‍ ഇട്ടാലോ, ഇത് മൊത്തത്തിലെടുത്ത് കത്തിച്ച് കളഞ്ഞാലോ നോ പ്രോബ്‌ളം. ഞാന്‍ താങ്കളോട് വ്യക്തിപരമായി പറഞ്ഞ ഒരു കാര്യം മാത്രമാണേ-ഇത് ഞാനായിരുന്നെങ്കില്‍ എന്ത് ചെയ്‌തേനെ എന്ന് താങ്കളോട് പറയുന്നു എന്ന് മാത്രം.

    ഇനി ധൈര്യമായി പോസ്റ്റുകള്‍ എഴുതൂ. എല്ലാവിധ ആശംസകളും. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ techhelp@thanimalayalam.org ല്‍ ചോദിച്ചുകൊള്ളൂ.

    (ഇതൊക്കെ ഇങ്ങിനെ പറയാന്‍ എനിക്കുള്ള ആകെ പരിചയം കുറച്ച് പോസ്റ്റുകള്‍ ബ്ലോഗുകളില്‍ ഇട്ടു എന്നത് മാത്രമാണ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നുമാണ്. ശാസ്ത്രീയമല്ല)

    ആശംസകള്‍.

     
  20. At Tue Sep 05, 06:26:00 PM 2006, Blogger അഭയാര്‍ത്ഥി said...

    സിചുവേഷന്‍ വാണ്ടഡ്‌.
    ഗന്ധര്‍വന്‍- എം എ ബി എഫ്‌ (മെട്രികുലേഷന്‍ അപ്പിയേര്‍ഡ്‌ ബട്‌ ഫെയില്‍ഡ്‌).

    മറ്റുള്ളവരുടെ വായിലെ ഉമിനീര്‍ രസതന്ത്രം എക്സ്പര്‍ട്‌.
    മറഞ്ഞിരിക്കും ശരീര ശാസ്ത്രം ഇമാജിനോളജിയില്‍ പിരിയാനന്ദ വിരുതം.
    ആല്‍ഫ്ബെറ്റികല്‍ തെറിയോലജിസ്റ്റ്‌ ഡിങ്ങോലിഫികേഷന്‍

    ജിങ്കോയിസ്റ്റിക്ലൊ ക്ലിപ്റ്റൊ മാനിയാറ്റിക്‌ ഡിസെന്റ്രി.

    (വക്കാരി പ്ലീസ്‌ ഹെല്‍പ്‌ ഹെലെപ്‌ ഹെലെപ്‌- ബേഡ്ലി സീക്സ്‌ അപ്പര്‍ ചൂനിറ്റീസ്‌)

     
  21. At Tue Sep 05, 06:39:00 PM 2006, Blogger myexperimentsandme said...

    താരേ, നന്ദിയും ഓണാശംസകളും. ഞാന്‍ ദേ താരയുടെ കുടിയിലേക്ക് വരുന്നു. ചീമുട്ടയില്‍ നിന്നും പെര്‍ഫ്യൂം ഉണ്ടാക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് തോന്നുന്നു. ചാലക്കുടിയിലെ സതേണ്‍ വിമാനബോഡിനിരീക്ഷണ കേന്ദ്രത്തിലെ നീഗ്രോയണ്ണന്മാരുടെ ശരീരത്തുനിന്നും വരുന്ന പെര്‍ഫ്യൂമെന്ന് അവര്‍ കരുതുന്ന സാധനത്തിന്റെ മണം നോക്കുമ്പോള്‍ ചീമുട്ടയൊക്കെ റോസ്‌മുട്ടയാണോ എന്ന് തോന്നിപ്പോകും.

    ഗന്ധര്‍വ്വ്ജ്ജീ, ഞാന്‍ കുറെ ആലോചിച്ചു. ബുഷണ്ണന്‍ പറയുന്നതുപോലെ നൂക്ലൂര്‍ വെപ്പണ്‍ സയന്റിസ്റ്റാവണ്ട-അതെല്ലാം കൂടി പോക്കറ്റില്‍ ഇട്ട് നാട്ടിലേക്ക് പോന്നാലോ? ഗന്ധര്‍വ്വന്റെ ശരീരപ്രകൃതി വെച്ച് വോള്‍ക്കാനോളൊജിസ്റ്റും വേണ്ട. മലയൊക്കെ കയറേണ്ടേ. അങ്ങിനെ വന്ന് വന്ന് ഗന്ധര്‍വ്വന് രണ്ട് ചോയിസ്:

    1. പീ കളക്ടര്‍-ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി കാട്ടില്‍ ഇഷ്ടം പോലെ ആടാം, പാടാം, മേയാം :)

    2. മീനെണ്ണി-ഒരു പണിയുമില്ല. ചുമ്മാ സ്വച്ച് ഞെക്കുക. :)

    (ചുമ്മാതാണ് കേട്ടോ)

    പോസ്റ്റില്‍ കൊടുത്തിരിക്കുന്ന രണ്ടാം ലിങ്കില്‍ ഇഷ്ടം പോലെ പണിയുണ്ട്, നമുക്കൊക്കെ പറ്റിയത് :)

    ഗന്ധര്‍വ്വ കുടുംബത്തിന് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

     
  22. At Tue Sep 05, 06:56:00 PM 2006, Blogger viswaprabha വിശ്വപ്രഭ said...

    വക്കാരി പറഞ്ഞു:
    “(ഇതൊക്കെ ഇങ്ങിനെ പറയാന്‍ എനിക്കുള്ള ആകെ പരിചയം കുറച്ച് പോസ്റ്റുകള്‍ ബ്ലോഗുകളില്‍ ഇട്ടു എന്നത് മാത്രമാണ്. മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നുമാണ്. ശാസ്ത്രീയമല്ല)”


    എന്താ വക്കാരീ? വായിക്കുന്നവര്‍ക്കെന്തു തോന്നും?

    ഞങ്ങളുടെ വക്കാരിക്കുട്ടന്‍ ആകെ മൊത്തം ഒന്നടങ്കം ശാസ്ത്രീയമാണ്. പരിചയത്തീന്നു പറയുന്നതു തന്നെ അച്ചട്ടാണ്. ഇനി അതിനു കീഴെ ശാസ്ത്രീയമല്ലെന്നു പറഞ്ഞ് വായിക്കുന്നോനു കന്‍ഫൂസം വരുത്തണ്ട.
    അതുകൊണ്ട് ഇനി ഇത്തരം ദിസ് കൈമളുമാരെ ഇവിടെ കണ്ടുപോകരുത്!

     
  23. At Tue Sep 05, 07:04:00 PM 2006, Blogger myexperimentsandme said...

    ഹ...ഹ...വിശ്വേട്ടാ, ഇനിയില്ല :)

    ആരെങ്കിലും കുത്തിനു പിടിച്ചാല്‍ ഊരാനുള്ള മാര്‍ഗ്ഗവും, പിന്നെ ഇതിങ്ങെനെയൊക്കെത്തന്നെയാണോ എന്നുള്ള ഉറപ്പില്ലായ്‌മയും സമാസമം വന്നതുകൊണ്ടുണ്ടായ കണ്‍‌ഫ്യൂഷനില്‍ എഴുതിയതല്ലേ :)

     
  24. At Tue Sep 05, 08:38:00 PM 2006, Blogger Satheesh said...

    നന്നായി എഴുതിയിരിക്കുന്നു..ഏതു ജോലിയായാലും ലീവെടുത്ത് വീട്ടിലിരിക്കുന്നതിന്റെ ആ സുഖം കിട്ടില്ലല്ലോ..
    ഏറ്റവും അരോചകമായ ഒരു ജോലിവിശേഷണം ആരാച്ചാരുടേതായിരിക്കും‌ല്ലേ..ആര്‍ക്കോ വേണ്ടി ആരെയോ കൊല്ലുന്ന ആ ജോലിയേക്കാളും കടുപ്പമായി മറ്റൊന്നില്ലാന്നാണ് എന്റെ തോന്നല്..

     
  25. At Tue Sep 05, 08:49:00 PM 2006, Blogger വളയം said...

    മുന്ന ക്ക് കൊടുത്ത ഗൈഡന്‍സ് സുസൂപ്പര്‍ എന്ന് പറഞ്ഞിട്ട് പോകണമെങ്കില്‍ ‘ആരും’ ആകണമെന്നില്ലല്ലോ?.
    പ്രത്യേകുച്ച് ബൂലോകക്ലബ്ബിനെക്കുറിച്ച് പറഞ്ഞകാര്യങ്ങള്‍. ആരെങ്കിലുമായിരുന്നെങ്കില്‍ ഒരു മൂന്നാല് കോപ്പിയെടുത്ത് എവിടെയെങ്കിലും ഒട്ടിച്ച് വെച്ചേനെ. അത്രക്ക് കണ്‍ഫ്യൂഷ്യസാണ് പല പുതുക്കക്കാരും.

     
  26. At Tue Sep 05, 08:55:00 PM 2006, Blogger evuraan said...

    പന്ടു പന്ടൊരു സര്ദാര്ജിയുന്ടായിരുന്നു -- എന്നും കാളീമാതാവിന്റെ ക്ഷേത്രത്തില്‍ ചെന്നു്‌ മുട്ടിപ്പായി പ്രാര്ത്ഥിക്കുമായിരുന്നു:

    "അമ്മേ, ഇന്നെനിക്ക് ലോട്ടറി കിട്ടണേ.. കിട്ടണേയെന്ന്.."

    ഒരു ദിവസം അദ്ദേഹത്തിന്റെ ക്ഷമ നശിച്ചു. വലിയൊരു കൊടുവാളുമായി ക്ഷേത്രത്തില്‍ ചെന്ന് കരച്ചില്‍ തുടങ്ങി:

    "ഇത്ര നാളായിട്ടും എനിക്ക് ലോട്ടറി അടിച്ചിട്ടില്ലാ, അതു ദേവീ നിന്റെ കുഴപ്പമാണ്‌. ഞാനിതാ എന്റെ പിടലി കന്ടിക്കാന്‍ പോകുന്നു.."

    വാളെടുത്ത് കഴുത്തിനു വെച്ചതും ശ്രീകോവിലില്‍ നിന്നുമൊരു സ്വരം ഉയര്ന്നു:

    "വല്സലാ, മകനേ, ആദ്യം നീയൊരു ലോട്ടറി ടിക്കറ്റ് വാങ്ങി വരൂ, എന്നിട്ടാകാം ശേഷം "

    അല്ല, പറഞ്ഞുവെന്നേയുള്ളൂ..

     
  27. At Tue Sep 05, 08:59:00 PM 2006, Blogger myexperimentsandme said...

    നന്ദി സതീഷ്. ഇക്കരെ നിക്കുമ്പോള്‍ അക്കരെപ്പച്ച എന്നൊന്നുണ്ടെങ്കിലും ആരാച്ചാരുടെ പച്ച ആരെങ്കിലും ആഗ്രഹിക്കുമോ എന്നൊരു സംശയം.

    ഇതിനിടയ്ക്ക് വിശാലയണ്ണന്‍, ഉണ്ണിയണ്ണന്‍, പുള്ളിയണ്ണന്‍ ഇവര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ പറ്റാത്തതിന് ഒരു ഓണമാപ്പ്.

    വിശാല്‍ജീ, മനഃസമാധാനത്തോടെ ബ്ലോഗ് വായിക്കാനും എഴുതാനും കമന്റാനും സൌകര്യമില്ലാത്ത ജോലിയൊക്കെ എന്ത് ജോലി എന്ന് കുറച്ച് കഴിയുമ്പോള്‍ ആള്‍ക്കാര്‍ പറയുമായിരിക്കും. നന്ദി കേട്ടോ, തിരക്കുകളുടെയും അതൊക്കെ മാറ്റിവെച്ച് ബ്ലോഗുന്നതിന്റെയും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു.

    പുള്ളിയണ്ണാ, കണ്ണന്‍സ്റ്റൈന്റെ ആപേക്ഷികത അടിപൊളി, പക്ഷേ ചിലപ്പോള്‍ പ്രാന്ത് പിടിക്കും, സ്വല്പം ഫിലോമിനായും സോഫിയും ഒരുമിച്ച് വന്നാല്‍ പ്രത്യേകിച്ചും. എന്തും ആപേക്ഷികമാണല്ലോ. പ്രാന്താകും. നന്ദി കേട്ടോ. പച്ചവെള്ളവും ഞണ്ട് കറിയും പരീക്ഷിച്ചോ? :) ‌

    ഉണ്ണിയണ്ണാ, അത് തകര്‍ത്തു. വിക്‍സ് ആക്‍ഷന്‍ അഞ്ഞൂറിവിടെ, ബാക്കിയെവിടെ? കൊള്ളാം. നന്ദി കേട്ടോ.

     
  28. At Tue Sep 05, 09:24:00 PM 2006, Blogger ബിന്ദു said...

    ഒരു ജോലി കിട്ടിയിട്ടു വേണം രണ്ടു ദിവസം ലീവെടുക്കാന്‍ എന്നു വിചാരിക്കുന്നവര്‍ക്കു പറ്റിയ പണി എന്താ വക്കാരീ? :)
    അവിടെ ഓണം കഴിഞ്ഞു എന്നാലും ഇവിടേ തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ട് “ സന്തോഷവും സമാധാനവും നിറഞ്ഞ ഓണം ആശംസിക്കുന്നു”.

     
  29. At Fri Sep 08, 12:12:00 PM 2006, Blogger അരവിന്ദ് :: aravind said...

    സൂപ്പര്‍ പോസ്റ്റ് വക്കാര്യേ :-))
    ഇതിപ്ലാ കണ്ടേ....വിക്കി ബ്ലോഗ് പോര്‍‌ട്ടലിനു നന്ദി!!!

    വക്കാരിയുടെ പോസ്റ്റുകള്‍ രസകരവും അതേ സമയം വിജ്ഞാനപ്രദവുമാണ്. ഇതൊക്കെ പാര്‍ട്ടികളിലും മറ്റു കൂട്ടങ്ങളിലും കാച്ചാന്‍ പറ്റിയ അറിവിന്റെ നുറുങ്ങുകള്‍. :-)
    കൊള്ളാം വക്കാരീ...വക്കാരിയുടെ പോസ്റ്റുകള്‍ വളരെ യുണീക്. കീപ്പിറ്റപ്പീ...

     
  30. At Sun Sep 10, 08:40:00 AM 2006, Blogger ഉത്സവം : Ulsavam said...

    വക്കാരീ കലക്കി,
    ലോകത്തു എന്തെല്ലാം പണികള്‍ മനുഷ്യര്‍ ചെയ്യുന്നു ജീവിയ്ക്കാനും മറ്റുള്ളവരെ ജീവിപ്പിയ്ക്കാനും‍.
    പണ്ടു മലേറിയ രോഗാണുക്കള്‍ കൊതുകുകള്‍ പരത്തുന്നതു എങനെ എന്നു കണ്ടു പിടിക്കാന്‍ റൊനാള്‍‍ട റോസ്സ് കൊതുകുകളെ അരച്ചു കുടിച്ചു വരെ നോക്കിയിട്ടുണ്ടു എന്നു വായിച്ചതു ഓറ്മ്മ വരുന്നു...
    പിന്നീടൊരിക്കല്‍ സുഗന്ധ്ദ്രവ്യങള്‍ തയ്യറാക്കുന്ന ലാബിലെ സയന്റിസ്റ്റുകള്‍ അതു പുരട്ടിയ മനുഷ്യരുടെ ശരീരഭാഗങള്‍ മണ്‍ത്തു നോക്കി കുറിപ്പുകള്‍ എഴുതിയെടുക്കുന്ന ഒരു ചിത്രം കണ്ടു..
    അങനെ നമ്മളു കാണാത്തതും കേള്‍ക്കാത്തതും ചിന്തിക്കാത്തതുമായ എന്തെല്ലാം ജ്വാ‍ലികള്‍......
    ഇതൊന്നും ചെയ്യണ്ടാഞ്ഞിട്ടു കൂടി നമ്മള്‍ നമ്മുടെ ജോലിയെ കുറ്റം പറയുന്നു :-)

     
  31. At Sun Sep 10, 09:27:00 AM 2006, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    ഇതിന്റെ ഒരു ഹിന്ദി പതിപ്പു തന്നാല്‍ ഞങ്ങളുടെ കമ്പനിയില്‍ ജോലി ഒന്നും എടുക്കാതെ ബീഡീം വലിച്ച്‌ കുത്തിയിരുന്നുകൊണ്ട്‌ മാനേജുമെന്റിന്റെ പിടിപ്പുകേടിനേയും ശമ്പളക്കുറവിനേയും പറ്റി ഘോരഘോരം പ്രസംഗിക്കുന്ന വര്‍ക്ക്‌ കൊടുക്കാമായിരുന്നു

    can you also tell me how to organise the comments on the posting page itself
    Regards

     
  32. At Tue Sep 12, 05:17:00 AM 2006, Blogger :: niKk | നിക്ക് :: said...

    മീനെണ്ണി പോസ്റ്റ്‌ കൊള്ളാം, പക്ഷെ ചെമ്മീനാണു ചാടിവരുന്നതെങ്കില്‍ യേതു ക്ലിക്കും വക്കാരീഷ്ട്ടാ ?

     
  33. At Tue Sep 12, 06:43:00 PM 2006, Blogger അരവിന്ദ് :: aravind said...

    ദെന്തൂട്ട് പേരാണ് വക്കാര്യേ നിങ്ങടെ രാജകുമാരനിട്ടേക്കണേ?
    ഹിസാഹിതോ എന്ന്!
    വല്ല ഗോപീന്നോ കൃഷ്ണനെന്നോ, അബ്ദുവെന്നോ ആബേലെന്നോ മറ്റോ ഇടുന്നതിന് പകരം..
    ഹിസാഹിതോ..അയ്യോപൊത്തോ ന്ന് പറഞ്ഞപോലെയായി!

    വക്കാരി അവടെയുണ്ടായിട്ടാ ഈ പണി!

     
  34. At Tue Sep 19, 05:57:00 PM 2006, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

    Ohhh ... Sir,
    Thank you for very interesting and informative compositions.

    I am new with bloggs. But, already used in to read daily as much I get time.

    http://mynaagan.blogspot.com

     

Post a Comment

<< Home