Saturday, April 15, 2006

ഞാനപ്പാ

ഇനി ഞാനായിട്ടെന്തിന്...



ദേവേട്ടനിട്ടു... മൊഴിയണ്ണനിട്ടു...
സാക്ഷിയണ്ണനിടാന്‍ പറഞ്ഞു

ദേ ഞാന്‍... കൌ സോപ്പും തേച്ച്‌പിടിപ്പിച്ച്...വെളുക്കാന്‍ വേണ്ടി

28 Comments:

  1. At Sat Apr 15, 08:48:00 PM 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

    കോഴിക്കു മുലമുളയ്ക്കുക എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ‍.
    എന്തൊരു കാലമപ്പാ!

     
  2. At Sat Apr 15, 08:59:00 PM 2006, Blogger prapra said...

    എനിക്ക് അപ്പൊഴെ തോന്നിയിരുന്നു ആ കൌ സോപ്പ് മനുഷ്യന്മാര്‍ക്ക് പറ്റിയ സാധനം അല്ലെന്ന്. ഈശ്വരാ ഇനി ആദ്യം മുതല്‍ ജോണ്‍സന്‍സ് സോപ്പ് വച്ച് തുടങ്ങേണ്ടി വരുമോ? ഒരു, വക്കാരി പുനരുദ്ധാരണ കമ്മറ്റി ഉണ്ടാക്കേണ്ട സമയം ആയി എന്ന് തോന്നുന്നു.

     
  3. At Sat Apr 15, 09:56:00 PM 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

    പുനർനിർമ്മാണകമ്മിറ്റി എന്നോ മറ്റോ ആക്കാം പ്രപ്ര. ലക്ഷണം വച്ചു് നോക്കുമ്പോൾ മറ്റേതു് ഇനി നടക്കുമെന്നു തോന്നുന്നില്ല;)
    വക്കാരിയപ്പാ ;)

     
  4. At Sat Apr 15, 10:43:00 PM 2006, Blogger myexperimentsandme said...

    ഒരു ചെറിയ കണ്‍ഫ്യൂഷന്‍ പറ്റി... ചില കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍.......... :(

     
  5. At Sat Apr 15, 11:19:00 PM 2006, Blogger evuraan said...

    വക്കാരിയാളൊരു സുന്ദരിയാണല്ലോ...

    ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല മനസ്സിലാകും..!!

     
  6. At Sat Apr 15, 11:23:00 PM 2006, Blogger myexperimentsandme said...

    ഒന്നൂടെ സൂക്ഷിച്ച് നോക്കിക്കേ ഏവൂര്‍ജീ. ഞാന്‍ പടം മാറ്റി. ഒരു ചെറിയ കണ്‍ഫ്യൂഷന്‍ പറ്റിയതാ

     
  7. At Sat Apr 15, 11:29:00 PM 2006, Blogger ദേവന്‍ said...

    വക്കാരിയേ
    സ്വാര്‍ത്ഥനെക്കൊണ്ട്‌ ഒരു സര്‍ട്ടിഫിക്കേറ്റ്‌ എഴുതി വാങ്ങിച്ചിട്ടു വാ. മൂപ്പരു ക്ലീന്‍ ചിറ്റ്‌ തന്നാല്‍ ഇതു ഗൈനക്കോമാസ്യ
    എന്ന അസുഖമാണെന്ന് ഉറപ്പിക്കാം ഒരൊറ്റ സര്‍ജ്ജറി.. രാവിലെ അഡ്മിറ്റ്‌ ആയി വൈകിട്ടു പോകാം.. വിഷമിക്കല്ലേ.

    (ഗൈനക്കോമാസ്യ എന്നു ജപ്പാനീസില്‍ പറഞ്ഞാല്‍ ഇനി ഗൊമ്മന്നസ്യ പോലെ വല്ല അര്‍ത്ഥം കൂടി ഉണ്ടോ ആവോ)

     
  8. At Sat Apr 15, 11:36:00 PM 2006, Blogger myexperimentsandme said...

    ഹെന്റെ ഈശ്വരാ... നാട്ടുകാരേ.. സിദ്ധാര്‍ത്ഥോ, പ്രാപ്രോ, ഏവൂര്‍ജീ, ദേവേട്ടോ....ഒരു ചെറിയ കണ്‍ഫ്യൂഷന്‍ പറ്റിയതാ. പണ്ടുമുതലേ ഉള്ള കണ്‍ഫ്യുഷനൊന്നുമല്ല. ദേ ഇപ്പോ, ഒരു അഞ്ചുമിനിറ്റുനേരത്തേക്ക്... ഒരു ആവേശത്തിന്റെ പുറത്ത് പറ്റിപ്പോയതാ.. എവരിതിംഗ് അണ്ടര്‍ കണ്ട്രോള്‍.. ഞാനല്ലേ പറയുന്നത്.... വിശ്വസിക്കന്നേ..

    ദേവേട്ടാ... ഇക്കാര്യത്തില്‍ സംഗതി വെറും ഗൊമ്മന്നസ്സ്യായീ.... സുമിമസേന്‍... സംഗതി പെര്‍ഫക്ടിലീ ഓക്കേ... ഒന്നുകൂടി നോക്കിക്കേ ആ പടം... നല്ല ജില്ലുജില്ലെന്നും പറഞ്ഞല്ലേ..

    സ്വാര്‍ത്ഥോ‍, ഞാനോക്കെയാണേ........

     
  9. At Sun Apr 16, 01:46:00 AM 2006, Blogger ദേവന്‍ said...

    ഹാ‍വൂ.. ഫോട്ടൊ മാറിയതായിരുന്നോ? മനുഷ്യനെ പേടിപ്പിച്ചല്ലോ എന്റെ വക്കാരി

     
  10. At Sun Apr 16, 04:54:00 AM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

    വക്കാരിമാഷേ, എവിടെയോ കിടന്ന എന്തോ എടുത്ത് എവിടെയോ വെച്ചു എന്ന് പറഞ്ഞ പോലെയായി ല്ലെ?

    മറു ചോദ്യം: അപ്പോ ആദ്യം ഇട്ട ഫോട്ടോ ആരുടെയാ? ;-)

     
  11. At Sun Apr 16, 07:19:00 AM 2006, Blogger prapra said...

    ഇപ്പോള്‍ കമ്പ്ലീറ്റ് ലെവല്‍ ആയി, ആശ്വാസം. സിദ്ധന്‍ കെട്ടതും, ഏവൂരാന് തോന്നിയതും, ദേവേട്ടന്‍ അഭ്യര്‍ത്ഥിച്ചതും, ശനിയന്റെ ജിജ്ഞാസയും (spelling??) ഇനി ഇവിടെ വരുന്ന ആര്‍ക്കും പിടികിട്ടും എന്ന് തോന്നുന്നില്ല. അവര്‍ക്ക് വേണ്ടിയെങ്കിലും പഴയ വക്കാരി(ണി)യെ തിരിച്ചു കൊണ്ടു വരൂ.

     
  12. At Sun Apr 16, 07:40:00 AM 2006, Blogger myexperimentsandme said...

    പ്രാപ്രോ...പഴയ പടം, ദോ ഇവിടെ പക്ഷേ, ഞാന്‍ ഉറപ്പിച്ച് തറപ്പിച്ച് പറയുന്നു-അത് ആരാണെന്നും എനിക്കറിയില്ല, എന്താണെന്നും അറിയില്ല. അതിനെ എവിടെക്കണ്ടാലും ഗോഡ്‌ഫാദറില്‍ അഞ്ഞൂറാന്റെ വീട്ടില്‍‌വെച്ച് കെപ്പീയ്യേസ്സീ ലളിതചേച്ചിയെ കാണുന്ന ഇന്നസെന്റേട്ടനെപ്പോലെ ഞാന്‍ ചോദിക്കും, “ആരാ.. എന്താ... എവിടുന്നാ...എന്തുവേണം...” (ചോദ്യം മാത്രം, പശ്ചാത്തല പിന്നാമ്പുറങ്ങള്‍ എന്റയ‌ര്‍ലീ ഡിഫറന്റ്). ഒരബദ്ധമൊക്കെ..... (ഒന്നോ എന്ന് തിരിച്ചു ചോദിച്ചാല്‍......)

    ശനിയണ്ണോ, എന്താണന്നറിയില്ല, ഈയിടെയിടുന്ന പോസ്റ്റുകളൊക്കെ തിരിഞ്ഞുകടിക്കുന്നു. മിഡ്‌ബ്ലോഗ് ക്രൈസിസായിരിക്കും!

     
  13. At Sun Apr 16, 08:54:00 AM 2006, Blogger evuraan said...

    കരിവാരിത്തേക്കുമ്പോള്‍ ആത്മാര്‍ത്ഥമായും വേണമല്ലോ.

    :)

    ദാ ഇവിടെയുണ്ടാ ചിത്രം..!!

     
  14. At Sun Apr 16, 09:02:00 AM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

    സാരമില്ല വക്കാരീ.. അതൊക്കെ ചിലപ്പോ പറ്റിയെന്നിരിക്കും.. അതൊക്കെ കണ്ടിട്ട് ഇങ്ങനെ ഫീലിങ്സ് ആയാലോ? അതൊക്കെ അപ്പച്ചന്റ്റെ ഒരു തമാശയല്ല്യോ? ക്രൈസിസുകളോടു പോവാന്‍ പറ :)
    ഞാനീയിടെയായി മടിയോ മാനിയ മൂത്തിരിക്ക എന്ന ക്രൈസിസിലായിരുന്നു.. കുമാര്‍ജീയുടെ ഒരു ഇന്‍സ്പിരേഷന്‍ പെര്‍സ്പിരേഷനാക്കി ഇട്ടിട്ടേ ഉള്ളു രണ്ട് ദിവസം മുന്നെ..

    (എന്നാ‍ കിടക്കട്ടെ ഒന്നു കൂടി: എവരിതിങ് അണ്ടര്‍ കണ്ട്രോള്‍!! ഹഹ, ഒരു ചോദ്യം കൂടിയുണ്ട്, ചോദിക്കുന്നില്ല..;)

     
  15. At Sun Apr 16, 09:24:00 AM 2006, Blogger ഉമേഷ്::Umesh said...

    ഈ വക്കാരി എന്ന പേരിന്റെ പിറകില്‍ ഒളിഞ്ഞിരിക്കുന്ന ആളിന്റെ പേരു്, നാടു്, പ്രായം, വിദ്യാഭ്യാസയോഗ്യത, സ്വഭാവം, മണ്ടത്തരത്തിന്റെ അളവു് (ശ്രീജിത്ത് സ്കെയിലില്‍), ഐ. ക്യു., ലിംഗം തുടങ്ങിയവ അറിയാന്‍ ടി കക്ഷിയുടെ ബ്ലോഗില്‍ നിന്നു് ഒരു വഴിയുമില്ല. (1970-നു ശേഷമാണു ജനനം എന്നൊരു ക്ലൂ മാത്രമുണ്ടു്). താന്‍ ഒരു ഭൂലോകമണ്ടനാണെന്നും, മടിയനാണെന്നും വിവരമില്ലെന്നുമൊക്കെ എഴുതാറുണ്ടെങ്കിലും അതൊക്കെ സത്യവിരുദ്ധമാണെന്നു് എന്റെ ചാരസംഘങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.

    പക്ഷേ, വക്കാരി ഒരു പുരുഷനാണെന്നു് ഏതാണ്ടു തീര്‍ച്ചയാക്കി വെച്ചിരുന്നു. പക്ഷേ, അതും തെറ്റാണെന്നു് ഏവൂര്‍ജി ഇതാ തെളിയിച്ചിരിക്കുന്നു. (ആകാരാന്തം സ്ത്രീലിംഗം, ഈകാരാന്തം സ്ത്രീലിംഗം എന്ന സിദ്ധാന്തമനുസരിച്ചു് വക്കാരീ, വക്കാരിമഷ്ടാ എന്നിവ സ്ത്രീനാമങ്ങളാണു് എന്നു ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു).

    കമ്പ്ലീറ്റു കണ്‍ഫ്യൂഷനായി. ചാരസംഘങ്ങളെ ഞാന്‍ പിരിച്ചുവിട്ടു. വെറുതെ എന്തിനു് ഇവറ്റകളെ തീറ്റിപ്പോറ്റുന്നു? ആണാണോ പെണ്ണാണോ എന്നു പോലും കണ്ടുപിടിക്കാന്‍ പറ്റാത്ത പരിഷകള്‍!

    ഇതു ഞാന്‍ ഒരു പോസ്റ്റാക്കിയേനേ. “വക്കാരിയുടെ ലിംഗം” എന്ന ശീര്‍ഷകം ബ്ലോഗറിലാകെ കണ്‍ഫ്യൂഷനുണ്ടാക്കുമല്ലോ എന്നു കരുതി വേണ്ടെന്നു വെച്ചതാണു് :-)

     
  16. At Sun Apr 16, 09:43:00 AM 2006, Blogger Unknown said...

    ഏവൂരാന്‍ പറഞ്ഞതുപോലെ സൂക്ഷിച്ചു നോക്കിയപ്പോള്‍ വക്കാരിയെ കണ്ടു, ഫാന്റം മോഡലില്‍ പാന്റിന്റെ മോളില്‍ നിക്കറുമിട്ട്, ചിരിച്ചങ്ങനെ നില്‍ക്കുന്നു!! ആളൊരു സുന്ദരി തന്നെ കേട്ടാ..

    കണ്ണു കിട്ടാതെയിരിക്കാന്‍ “ഫ്രണ്ട്സ്” എന്ന സിനിമയില്‍ ശ്രീനിവാസനെ കിണറ്റിന്‍ കരയില്‍ സോപ്പിട്ടിരുത്തിയതു പോലെ ഒരു രൂപവും (ഇനി തേയ്ക്കണ്ട, അതെന്റെ തൊലിയാ എന്ന ഡയഗോല്‍ ഓര്‍മ്മയില്ലേ?)!

     
  17. At Sun Apr 16, 10:24:00 AM 2006, Blogger Visala Manaskan said...

    വക്കാരി, തമാശകളഞ്ഞ് ഒറിജിനല്‍ ഒരു കുട്ടി ഫോട്ടോയെങ്കിലും ഇട്ടേ..

     
  18. At Sun Apr 16, 11:50:00 AM 2006, Blogger Kalesh Kumar said...

    ജപ്പാനില്‍ ആനകള്‍ ഇങ്ങനെയാണോ ഇരിക്കുന്നത്?

     
  19. At Mon Apr 17, 10:08:00 AM 2006, Blogger Adithyan said...

    പാവം വക്കാരി :-D

    ഒരു പടം ഇട്ടതിന്റെ പേരില്‍‍ ബ്ളൊഗന്‍മാരെല്ലാം കൂടെ പിടിച്ച് ലിംഗമാറ്റ ശസ്തൃക്റിയ നടത്തിയേനെ :-)

    ഇനി പറഞ്ഞപോലെ വക്കാരി എങ്ങാനും പെണ്ണാണോ :-? അങ്ങനെയെങ്ങാനുമാണെന്‍കി ഞാനീ പറയുന്നതൊന്നും മനസില്‍‍ വച്ചേക്കല്ലേ വക്കാരിസുന്ദരീ.....

     
  20. At Wed Apr 19, 05:23:00 PM 2006, Anonymous Anonymous said...

    വക്കാരി ഇത്‌ നീയാണെങ്കില്‍
    ഞാന്‍ ദാ ഇവിടെ ഉണ്ട്‌

     
  21. At Sat Apr 22, 12:41:00 AM 2006, Blogger nalan::നളന്‍ said...

    വക്കരീ... വെള്ളം വന്നിട്ടുണ്ട്!, ഇനി എഴുന്നേറ്റ് പോര്..ഒരു ബക്കറ്റ് പിടിച്ചും വച്ചിട്ടുണ്ട്

     
  22. At Sat Apr 22, 10:06:00 AM 2006, Blogger myexperimentsandme said...

    കണ്ടോ കണ്ടോ, എല്ലാവരും ഞാനാണാണോ, പെണ്ണാണോ, ആണും പെണ്ണുമാണോ, ചക്കയാണോ, മാങ്ങയാണോ എന്നൊക്കെ സംശയിച്ച്, പോലീസിനെയും പട്ടാളത്തിനേയും ഡിറ്റെടുത്തീവിനെയും ഒക്കെ വിന്യസിച്ച്.... നളയണ്ണനുമാത്രമേ എന്നെ എങ്ങിനെയെങ്കിലും ഒന്ന് കുളിപ്പിച്ച് കയറ്റണമെന്നു തോന്നിയുള്ളൂ. നന്ദി നളയണ്ണാ... ദോ ഇപ്പോത്തന്നെ കുളിച്ചേക്കാം.

    അപ്പോ എന്നെ കണ്ട് മനം കുളിര്‍ത്ത എല്ലാവര്‍ക്കും എന്റെ പേരില്‍ ഒരു നണ്ട്രി. പാതാളത്തിന്റെ മൂട്ടില്‍‌നിന്ന് പതാളക്കരണ്ടിവെച്ച് എന്റേതെന്ന വര്‍ണ്ണ്യത്തിലാശങ്കയില്‍ പടം പൊക്കി പിന്നെയും ഇട്ട ഏവൂര്‍ജിയെ ഞാനെന്നും ഓര്‍ക്കും :)

    കുളിക്കുന്ന പടം........ വേണ്ടല്ലേ

     
  23. At Tue Apr 25, 12:15:00 AM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

    പടയപ്പാ, അത്യന്താധുനികന്‍ എവിടപ്പാ?

     
  24. At Thu Apr 27, 05:51:00 PM 2006, Blogger മുല്ലപ്പൂ said...

    ഈ ഫോട്ടോ കണ്ടു ആകെ അന്തം വിട്ടു പൊയി..
    ഒരു ഹാര്‍ട്‌ കോപ്പി എടുത്തു..
    മോനെ പേടിപ്പിക്കാനാ..

    "പടങ്ങള്‍ക്കണ്ടു" കുറെ ചിരിച്ചു.. വാക്കാരീ..

    ഇനിയും അബദ്ധം പറ്റാതെ നോക്കുമല്ലൊ

     
  25. At Thu Apr 27, 05:56:00 PM 2006, Blogger ഉമേഷ്::Umesh said...

    വന്നല്ലോ മുല്ലപ്പൂ വനമാല!

    വക്കാരിക്കു സന്തോഷമായില്ലേ? കുറേ മുമ്പു മുല്ലപ്പൂ വന്നില്ലാ എന്നു പറഞ്ഞു മോങ്ങുന്നുണ്ടായിരുന്നല്ലോ :-)

     
  26. At Thu Apr 27, 06:06:00 PM 2006, Blogger myexperimentsandme said...

    ശ്ശോ... ഉമേഷ്‌ജീ, അപ്പോ ഉറക്കമൊന്നുമില്ലേ, ഒരു രണ്ടുമൂന്നുമണിക്കൂര്‍ മുന്‍പ് കണ്ടതേ ഉള്ളല്ലോ.. :)

    മുല്ലപ്പൂവിന്റെ സൌരഭ്യം കിട്ടി. ഹാപ്പിയായി.

     
  27. At Thu Apr 27, 06:09:00 PM 2006, Blogger myexperimentsandme said...

    മുല്ലപ്പൂവേ, ഞാന്‍ കരിവദനനാണെങ്കിലും (അതിന്റെ അര്‍ത്ഥം പറഞ്ഞുതന്ന ഉമേഷ്‌ജിക്ക് നന്ദി) എന്നെ കരിവാരിത്തേക്കാന്‍...എന്റെ ഗ്ലാമറില്‍ അസൂയപൂണ്ട.... ഒരു ആനയബദ്ധമൊക്കെ ആര്‍ക്കും.....

    ആദ്യമിട്ട പടം മോനെ കാണിക്കല്ലേ :)

     
  28. At Thu Apr 27, 09:43:00 PM 2006, Blogger Obi T R said...

    വെളുക്കാന്‍ തേച്ചത്‌ പാണ്ടാകുമൊ വക്കാരിമഷ്ടാ..
    ആദ്യം ഇട്ട പടം കാണാന്‍ സാധിക്കാത്ത എന്നെപ്പോലുള്ള നിര്‍ഭാഗ്യവാന്മര്‍ക്കു അതു ഇനി കാണാന്‍ എന്തേലും മാര്‍ഗ്ഗം ഉണ്ടോ?

    -ഒബി

     

Post a Comment

<< Home