മിനിങ്ങാന്ന് പോയി പത്തുമുന്നൂറ് യെന്നുകൊടുത്തു വാങ്ങിച്ച സാധനം. സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കും (പശുവല്ല, സാക്ഷാല്‍ മനുഷേന്‍) തേച്ചുകുളിച്ച് ഉള്ള സൌന്ദര്യം കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടാക്കാനുള്ള സാധനം. സംഗതി രണ്ടു കളറില്‍-ചുവപ്പും നീലയും. തമ്മിലുള്ള വ്യത്യാസമെന്താ സഖാവേ എന്ന് ചോദിക്കാനുള്ള ജാപ്പനീസ് പഠിച്ചിട്ട് ചോദിക്കാമെന്ന് വെച്ചു. നീലയെടുത്തു. നല്ല കനം. കാലേ വീണാല്‍ നീരുറപ്പ്.
കൌ ബ്യൂട്ടി സോപ്പ് നാട്ടിലിറക്കിയാല്‍ ദാക്ഷായണീ ബിസ്ക്കറ്റ് പോലെയാകും. ഇവിടെ കുഴപ്പമില്ല. ടൊയോട്ട അവരുടെ പുതിയ മോഡല്‍ കാറിനിട്ട പേര് റാക്‍റ്റിസ് (Ractis). കേട്ടാല്‍ ഏതോ ഒരു ശരീരഭാഗം പോലെയിരിക്കും (സ്വാര്‍ത്ഥന്‍ പറഞ്ഞ ആരോഗ്യമുള്ള മനുഷ്യരുടെ..........).ഇവരുടെ നാമകരണപ്രക്രിയകളൊക്കെ ഇങ്ങിനെയാ. കേട്ടിട്ട് പലപ്പോഴും സായിപ്പിന് പ്രാന്തുപിടിക്കും.
അതുകൊണ്ട് നാട്ടുകാരേ...... എന്റെ സൌന്ദര്യത്തിന്റെ രഹസ്യം. കൌ ബ്യൂട്ടീ സോപ്പ്. ആര്‍ക്കും തരൂല്ല.
ഈശ്വരാ, കലികാലം! എന്തൊക്കെ കാണണം? പശുവിനും പ്രത്യേകം സോപ്പോ! വക്കാരി ശരീരസുഗന്ധത്തിന്റെ രഹസ്യം എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് - എന്താ അതിന്റെ അര്‍ത്ഥം?
10 Comments:
വക്കാരി കോഴിയും ആനയുമൊക്കെയായിട്ടു പോരാഞ്ഞിട്ടു പശുവുമായോ?
പശൂ, എന്റെ പശൂ!!! (ചിത്രം: പൊന്മുട്ടയിടുന്ന താറാവ്, ശബ്ദം: ഒടുവില് ഉണ്ണികൃഷ്ണന്‍)
വക്കാരിയേം ഇനി ക്ലേ ക്യാമൽ ആയി പ്രഖ്യാപിക്കേണ്ടി വരുമോ ഉമേഷേ?
വക്കാരിയേ, കുളിക്കാൻ തീരുമാനിച്ചോ? നന്നായി.
കാലം പോയ പോക്കേ!! പശുവിനു കുളിക്കാന്‍ വരെ സോപ്പ്..
സോപ്പെന്തിനാ?
പശൂനെ ആ കൈത്തോട്ടിലോട്ട് ഇറക്കി സൈഡ് സ്റ്റാന്റില്‍ നിന്നു തെന്നിയ ബുള്ളറ്റ് ബൈക്കു കിടക്കുന പോസില്‍ അങ്ങോട്ടു ചെരിച്ചു കിടത്തുക. ഒരു പച്ചത്തൊണ്ടെടുത്ത് രണ്ടായി മുറിച്ചതുകൊണ്ട് വൃത്തിയായി ഉരച്ചു തേക്കുക- നമ്മുടേ ആശാരി ചിന്തേരിടുന്നതുപോലെ
പശുവിനു ഒരു മസ്സാജ് കിട്ടിയ സന്തോഷവുമാകും ചെള്ള്, ചള്ള, ചാണകം ഒക്കെ പോയിക്കിട്ടുകയും ചെയ്യും
പശൂന്റെ സോപ്പോ....?
മിനിങ്ങാന്ന് പോയി പത്തുമുന്നൂറ് യെന്നുകൊടുത്തു വാങ്ങിച്ച സാധനം. സുന്ദരന്മാര്‍ക്കും സുന്ദരികള്‍ക്കും (പശുവല്ല, സാക്ഷാല്‍ മനുഷേന്‍) തേച്ചുകുളിച്ച് ഉള്ള സൌന്ദര്യം കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാണ്ടാക്കാനുള്ള സാധനം. സംഗതി രണ്ടു കളറില്‍-ചുവപ്പും നീലയും. തമ്മിലുള്ള വ്യത്യാസമെന്താ സഖാവേ എന്ന് ചോദിക്കാനുള്ള ജാപ്പനീസ് പഠിച്ചിട്ട് ചോദിക്കാമെന്ന് വെച്ചു. നീലയെടുത്തു. നല്ല കനം. കാലേ വീണാല്‍ നീരുറപ്പ്.
കൌ ബ്യൂട്ടി സോപ്പ് നാട്ടിലിറക്കിയാല്‍ ദാക്ഷായണീ ബിസ്ക്കറ്റ് പോലെയാകും. ഇവിടെ കുഴപ്പമില്ല. ടൊയോട്ട അവരുടെ പുതിയ മോഡല്‍ കാറിനിട്ട പേര് റാക്‍റ്റിസ് (Ractis). കേട്ടാല്‍ ഏതോ ഒരു ശരീരഭാഗം പോലെയിരിക്കും (സ്വാര്‍ത്ഥന്‍ പറഞ്ഞ ആരോഗ്യമുള്ള മനുഷ്യരുടെ..........).ഇവരുടെ നാമകരണപ്രക്രിയകളൊക്കെ ഇങ്ങിനെയാ. കേട്ടിട്ട് പലപ്പോഴും സായിപ്പിന് പ്രാന്തുപിടിക്കും.
അതുകൊണ്ട് നാട്ടുകാരേ...... എന്റെ സൌന്ദര്യത്തിന്റെ രഹസ്യം. കൌ ബ്യൂട്ടീ സോപ്പ്. ആര്‍ക്കും തരൂല്ല.
ഉമേഷ്‌ജീ, ശനിയണ്ണോ, സിദ്ധാര്‍ത്ഥോ, നളേട്ടോ... അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. പശുബ്രാന്‍ഡ് സോപ്പിട്ട് കുളിച്ചാല്‍ പാലുപോലെ വെളുക്കും. പാല്‍ വിരോധിയായ ദേവേട്ടനോട് പറഞ്ഞിട്ടെന്തു കാര്യം....ചുമ്മാതല്ല (പിറുപിറുക്കുന്നതാണേ.. ചാണകം പോലെയിരിക്കുന്നത്-അയ്യോ ചുമ്മാതാണേ.... തല്ലല്ലേ)
ദേവേട്ടാ ബുള്ളറ്റു കിടക്കുന്നതുപോലെയുള്ള പശൂന്റെ ആ കിടപ്പൊന്നാലോചിച്ചു പോയി :)
ഈശ്വരാ, കലികാലം!
എന്തൊക്കെ കാണണം?
പശുവിനും പ്രത്യേകം സോപ്പോ!
വക്കാരി ശരീരസുഗന്ധത്തിന്റെ രഹസ്യം എന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട് - എന്താ അതിന്റെ അര്‍ത്ഥം?
കാക്ക കുളിച്ചാല്‍ കൊക്കാകുമോ (ഇതും ചുമ്മാതാണേ) കൌ സോപ്പിട്ടു കുളിച്ച് പാല്‍ പോലെ വെളുത്ത വക്കാരിയുടെ ഒരു ഫോട്ടോ പോസ്റ്റിയിരുന്നെങ്കില്‍...
This comment has been removed by a blog administrator.
Aanney! oru chinna samshayam... aaa soapinte niram Karuppano atho Vella kalar aano? Athinte ingredients enthonnariyaan chodichatha. Ennaalum "Ni odukkatha glamouraada panni." (Lal in Thenkaashipattanam)
Post a Comment
<< Home