ഹെൽപ്പ് വക്കാരീ പ്രൊജക്റ്റ്
ആർക്കും പങ്കെടുക്കാം.. എങ്ങിനെയും പങ്കെടുക്കാം......
ഏവൂർജീയുടെ പാതാളക്കരണ്ടിയിൽ നമ്മളൌട്ട്;
ഞാനെഴുതി:
“ഞാനിവിടുണ്ടേ.... പക്ഷേ ഏവൂർജീയുടെ പാതാളക്കരണ്ടിയിൽ എനിക്കിപ്പം പ്രവേശനമില്ല. പുതിയ ബ്ലോഗിട്ടപ്പോൾ ഇണ്ടാസുകിട്ടി-ഞാൻ പഞ്ചായത്തിൽ മെംബറല്ലന്ന് :(( പക്ഷേ കമ്മുന്നതൊക്കെ വരുന്നുണ്ടുതാനും....... ആർക്കുപോയി (എനിക്കുപോയി)“
ഏവൂർജീയെഴുതി:
പിടിച്ചോളൂ, ഇക്കാര്യത്തില്‍ കഴുത്തിനു പിടിച്ചോളൂ --എന്റെയല്ല, പെരിങ്ങോടരുടെ വേണമെന്ന് മാത്രം.:) ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സായ് പിന്മൊഴി ഗ്രൂപ്പിലെ മെമ്പര്‍മാരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് കക്ഷിയാ പറയുന്നത്.. അതായത്, ബ്ലോഗരിലെ ഈ-മെയില്‍ ഐ.ഡി. ഗ്രൂപ്പിലെ അംഗമല്ലെങ്കില്‍ പുതിയ ബ്ലോഗ്‌സെന്ഡുകള്‍ക്ക് ബൌണ്‍സ്. കമ്മന്റുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല താനും. രാജെന്തു പറയുന്നു എന്നറിയാം.
ഞാൻ പിന്നെയുമെഴുതി:
“ഏവൂർജീ...ഉൽപ്രേക്ഷയും ഉപമയും മഞ്ജരിയും കേകയും കൈകേയിയും പങ്കജാക്ഷനും കാകളിയും കമലാക്ഷിയും ഒന്നിച്ചുവന്ന ഒരു പ്രതീതി...ഒന്നും പിടികിട്ടുന്നില്ല. കുടയൊട്ടു കിട്ടിതാനും.....എല്ലാവരുടെയും സൌകര്യപ്രകാരം എന്തു വേണമെങ്കിലും, എങ്ങിനെ വേണമെങ്കിലും എപ്പോ വേണമെങ്കിലും, എവിടെവെച്ച് വേണമെങ്കിലും.....നോ പ്രോബ്ലം.. ഞാനേറ്റൂന്ന്...ഏതേതൊക്കെ, എങ്ങിനെയൊക്കെയെന്ന്.... സമയം കിട്ടുമ്പോൾ മാത്രം, സമയമുണ്ടെങ്കിൽ മാത്രം...“
ഏവൂർജിയെഴുതുമായിരിക്കും...
എനിക്കറിയാവുന്നതിത്രമാത്രം:
സെറ്റിംഗ്‌സിൽ-കമന്റ്‌സിൽ വിലാസം: pinmozhikal@gmail.com
സെറ്റിഗ്‌സിൽ - ഇമെയിലിൽ ബ്ലോഗ്‌സെന്റഡ്രസ്സ്: pinmozhikal@gmail.com
ഇനി ഞാൻ പിന്മൊഴി ഗ്രൂപ്പിലെ അംഗമല്ലായിരിക്കുമോ........ ആകാനെന്തുവഴി...??
പെരിങ്ങോടർജീയുടെ കഴുത്തെവിടെ.... പിടിക്കാൻ പാകത്തിലുള്ളതായിരിക്കുമോ ആവോ.....
ഇനി ഞാനെന്തെപ്പോളെവിടെയെങ്ങിനെയെന്തിനെന്നാരെങ്കിലും പറഞ്ഞുതന്നാൽ ഇനി അടുത്ത പ്രാവശ്യം ജപ്പാനിൽ വരുമ്പോൾ ജലപാനവും അടുത്തുള്ള ഓൺസെന്നിൽ ഒരു കുളിയും ഫ്രീ: സാവാരി എന്റെ ജിടെൻഷാ സീയെന്ന് ചാർസൌബ്ബീസ്സിൽ..
5 Comments:
ആഹാ വന്നല്ലോ വക്കാരീ
അവിടേം വന്നു, ഇവിടേം വന്നു, എല്ലായിടത്തും വന്നു..
സായിപ്പ് വള്ളക്കാരനോട്: “നാനി വേണോ മാനി വേണോ?”
ഒരൊന്നൊന്നരശ്വാസത്തിൽ കൂലം കക്ഷം ചൊറിഞ്ഞാലോചിച്ചിട്ട് വള്ളക്കാരൻ വെളുക്കെച്ചിരിച്ച് ഈ നാനിയെന്തോ കൂടിയതായിരിക്കും എന്ന് ആത്മഗതിച്ച്: “നാനി മതി”
സായിപ്പ് : “ടാങ്ക്സ്”
സഹായിച്ച എല്ലാവർക്കും നന്ദി. വരുന്ന മുറക്ക് ജലപാനവും കുളിയും ഫ്രീ.
എന്ത് ചെയ്യാനാ വക്കാരി, ചില സമയത്ത് എനിക്കും ഇതുപോലൊക്കെ തോന്നാറുണ്ട്.
ഗൂഗിള്‍ദൈവങ്ങള്‍ കണ്ണടയ്ക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അതോ പിന്മൊഴികളുടെ അറബാബുമാര്രുടെ (അറബാബ് - സ്പോണ്‍സറുമാരായ അറബികളെ ബഹുമാനപുരസരം വിളിക്കുന്നത് - പക്ഷേ “അറബാബ്“ എന്ന് നാട്ടുകാരേയും വിളിക്കും)നോട്ടപിശകുമൂലമാണോ?
എനിക്ക് തോന്നുന്നത് ഗൂഗിള്‍ ദൈവങ്ങളാണീ പ്രശ്നത്തിനു കാരണമെന്നാ - അതുകൊണ്ട് പൊങ്കാലയിട്ടോ!
വക്കാരീ,
തീര്‍ന്നോ പ്രശ്നം?
കമ്മന്റുകള്‍ കണ്ടിട്ട് തീര്‍ന്നോ തീര്‍ന്നില്ല്യോ എന്നൊരു സംശയം.
കരണ്ടിയില്‍ കുടുങ്ങാന്‍ ചില നേരത്ത് വൈകുന്നത്, പുതിയ ബ്ലോഗിനെ പറ്റി ഗൂഗിളിന് അറിവില്ലാത്തതിനാലാണ്. ഗൂഗിള്‍ ചിലന്തിയുടെ (spider) അടുത്ത നിരങ്ങലോടെ (crawl) പുതിയവ കണ്ടെത്തുകയാണ് ഗൂഗിള്‍. അന്നേരം കരണ്ടിയിലും പെടും.
കലേഷേ, ഏവൂർജീ..
ആസ് ഓഫ് നൌ.. പ്രശ്നങ്ങൾ തീർന്നെന്നാണ് തോന്നുന്നത്. പാതാളക്കരണ്ടിയിൽ ലേയ്‌റ്റസ്റ്റ് പോസ്റ്റ് വന്നു, പഞ്ചായത്തിൽ കമന്റുകളും വരുന്നുണ്ട്. ടാങ്‌സേലോട്ട്.
കരണ്ടിയിൽ കുടുങ്ങിയല്ലോ..
മനസമ്മാനദാനമായല്ലോ...
ഇനി മര്യാദയ്ക്ക് പതിവ് പോസ്റ്റുകളിട്..!
Post a Comment
<< Home