Wednesday, March 08, 2006

ഒരു സദ്യയുടെ ജനനവും................













...............അതിന്റെ സ്വാഭാവികമായ അന്ത്യവും


12 Comments:

  1. At Wed Mar 08, 09:59:00 PM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

    :-) ഹായ്‌! സദ്യ!!!!

     
  2. At Thu Mar 09, 12:18:00 AM 2006, Blogger ഉമേഷ്::Umesh said...

    നന്ദി വക്കാരീ, നന്ദി, നീ വന്നുവല്ലേ?

    വക്കാരിയുടെ പോയപ്പോഴത്തേയും വന്നപ്പോഴത്തേയും ഓരോ ഫോട്ടം കൂടി കൊടുക്കൂ. എത്ര കിലോ കൂടി?

    വക്കാരീടെ അമ്മ ശരിയല്ലല്ലോ. കടലയും ഇഡ്ഡലിയുമൊന്നും തന്നില്ല, അല്ലേ. ദോശയാണെങ്കില്‍ പൊടി കൊണ്ടു്. അടുത്ത തവണ പോകുമ്പോള്‍ എന്റെ വീട്ടില്‍ക്കൂടി പോവുക. എന്റെ അമ്മ നല്ല സാധനങ്ങള്‍ ഉണ്ടാക്കിത്തരും.

    അപ്പോള്‍ വായന തുടങ്ങാം. അല്ലേ?
    ഇവിടൊക്കെ ആദ്യം നോക്കിക്കോളൂ.

    ഡെയ്നിന്റെ പോയ വാരം.
    സിബുവിന്റെ സൂചിക.
    ഏവൂരാന്റെ പാതാളകരണ്ടി.
    പിന്മൊഴികള്‍

    പിന്നെ ഇതും നോക്കൂ.

    എല്ലാം വായിച്ചു കമന്റിടാനൊന്നും നില്‍കേണ്ടാ. പോസ്റ്റുകള്‍ വരട്ടേ. നാട്ടുവിശേഷങ്ങളും ജപ്പാന്‍ വിശേഷങ്ങളും....

    - ഉമേഷ്

     
  3. At Thu Mar 09, 12:50:00 AM 2006, Blogger Kuttyedathi said...

    വക്കാരിയേ, അവസാനം വന്നൂല്ലേ ? എത്രയോ യുഗങ്ങളായി ഞങ്ങളെല്ലാം കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ ?

    വക്കാരി സദ്യയുണ്ട്‌ സദ്യയുണ്ടെടുത്താല്‍ പൊങ്ങാത്ത വയറുമായി ഹോസ്പിറ്റലിലായി പോയി. ഡോക്ടര്‍ വയറു കഴുകി വിട്ടു..

    വക്കാരിയെത്തിയതും അമ്മ പിടിച്ചു കെട്ടിച്ചു വിട്ടു. ഓ....യെന്തോന്ന് റിസേര്‍ച്ച്‌..മണ്ണാങ്കട്ട..പോയി തൊലയട്ടെയെന്ന് പറഞ്ഞു വക്കാരി നാട്ടില്‍ തന്നെ കൂടാന്‍ തീരുമാനിച്ചു..

    ഇങ്ങനെ യെന്തരെല്ലാം.. കിംവദന്തികള്‍ ങ്ങളെ പറ്റി ഞാന്‍ നിരൂവിച്ച്‌ കൂട്ടിയെന്നറിയാമോ ?

    യെന്തായാലും കാക്കേം പരുന്തും കൊണ്ടോകാതെ കണ്ണ്‍ തട്ടാതെയിങ്ങെത്തിയല്ലോ..

    ഇനി പോരട്ട്‌ പോസ്റ്റുകളോരോന്നായി...

     
  4. At Thu Mar 09, 09:19:00 AM 2006, Blogger Visala Manaskan said...

    :) അവസാനത്തെപ്പടം എന്നെ ഹഢാദാകര്‍ഷിച്ചു!!

     
  5. At Thu Mar 09, 02:05:00 PM 2006, Blogger അരവിന്ദ് :: aravind said...

    വക്കാരീ.....
    ഇത്ര ക്രൂരത വേണോ..

    അമ്മ സത്യം..എന്റെ വായില്‍ വന്ന വെള്ളം ഇറക്കി എന്റെ ദാഹം മാറി.

    വക്കാരി ഇതു തിന്നുന്ന ഫോട്ടം കൂടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ കൊതിച്ച് വക്കാരി ജപ്പാനില്‍ 3 ദിവസം എറിഞ്ഞു തൂറ്റിയേനേ!

     
  6. At Thu Mar 09, 05:24:00 PM 2006, Blogger viswaprabha വിശ്വപ്രഭ said...

    ഹും! ക്രൂരന്‍!

     
  7. At Thu Mar 09, 06:40:00 PM 2006, Blogger അരവിന്ദ് :: aravind said...

    ഇവിടെ കമന്റു പോസ്റ്റുന്നതിലെന്തോ തിരിമറികള്‍..
    ന്റെ മുന്‍പത്തെ കമന്റ് എവൂര്‍സിന്റെ കരണ്ടിയില്‍ കുടുങ്ങിയില്ലാ..
    കുറേക്കഴിഞ്ഞപ്പോ ഗന്ധര്‍വന്റെ കമന്റതാ എന്റെ പേരില്‍..
    വക്കാരീ, ഇതെന്തു ജാപ്പാന്‍ മറിയാമ്മ? സോറി മറിമായം?

    ഏതായാലും ഒന്നൂടെ നോക്കട്ടെ..ഇതും ചീറ്റിയാല്‍..
    പിന്നേം നോക്കാം.

     
  8. At Thu Mar 09, 09:05:00 PM 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

    ദുഷ്ടന്‍, കൊതിപ്പിക്ക്യാ ല്ലേ.

     
  9. At Mon Mar 13, 04:46:00 PM 2006, Blogger വര്‍ണ്ണമേഘങ്ങള്‍ said...

    നാട്ടിൽ പോയ വകയിൽ ഒപ്പിച്ചതാ അല്ലേ..?
    എവിടെയാ വക്കാരീ നാട്‌?
    മെയിലൂ....!(മലയാള ഭാഷയിൽ ചില ഇംഗ്ലീഷ്‌ വാക്കുകളെഴുതിയാൽ കണ്ണിമ വെട്ടാതെ നോക്കണം.. ഇല്ലേൽ പോയി..!)

     
  10. At Mon Mar 13, 07:54:00 PM 2006, Blogger myexperimentsandme said...

    എല്ലാവർക്കും, ദേ പിന്നെയും, ഒരിക്കൽക്കൂടി, നന്ദിയൊന്നുകൂടി......

    പെരുത്ത നന്ദി...

    ഉമേഷണ്ണോ... അമ്മ അടിപൊളി.. നല്ല ഞാലിപ്പൂവൻസുള്ളതുകൊണ്ട് കടല വേണ്ടെന്ന് ഞാൻ തന്നെ വെച്ചു... നമ്പൂരിയുടെ ദോശപ്പൊടി കേമം.. ലിങ്കുകൾക്ക്, ദേ പിന്നെയും, ഒരിക്കൽക്കൂടി, നന്ദിയൊന്നുകൂടി... ധാരാളം കിടക്കുന്നു, വായിക്കാനും കമന്റാനും. മനഃക്കഷ്ണം ഒന്നു കിട്ടിക്കോട്ടെ..

    അപ്പോ ദേ തുടങ്ങ്വായി...

    ശനിയോ നന്ദി..
    ഉമേഷ്ജീ നന്ദി..
    കുട്ട്യേടത്ത്യേ നന്ദി
    വിശാലോ നന്ദി - (കൊടക(ര)മലേ ആനയിടഞ്ഞാട്ടുകേട്ടുത്താൻ എന്ത പൈങ്കിളിയേ - ചിത്രം കരകാട്ടക്കാരൻ; വളരെ പണ്ട് രാഷ്ട്രീയ വലയിൽ രണ്ടാം ശനിയാഴ്ചയിലന്ത്യമായി രണ്ടക്ഷരം കുറഞ്ഞീടിലതിൽ രാവിലെ പത്തുമണിക്ക് കാണിച്ചുകൊണ്ടിരുന്ന അഹിന്ദിപ്പടങ്ങളിലൊന്നായ നിന്നെയിഹ രണ്ടെന്നു കണ്ട പടം)
    പുല്ലൂരാനേ നന്ദി
    അരവിന്ദോ നന്ദി
    വിശ്വോ നന്ദി
    സാക്ഷീ നന്ദി
    തുളസീ നന്ദി
    മേഘമേ നന്ദി (നാട് പട്ടിത്താനത്തിനും തവളക്കുഴിക്കും അടുത്താണേ)

     
  11. At Tue Mar 14, 01:48:00 PM 2006, Blogger സിദ്ധാര്‍ത്ഥന്‍ said...

    തിന്നുതീര്‍ത്ത ഒരു സദ്യയും കൊണ്ടു്‌ നാടിറങ്ങിയിട്ടീ വക്കാരിയെവിടെപ്പോയിഷ്ടാ!

     
  12. At Wed Mar 15, 07:25:00 PM 2006, Blogger Adithyan said...

    ദെന്തൂട്ടാണിഷ്ടാ???

    മനുഷ്യനെ കൊതിപ്പിക്കാൻ ടെണ്ടർ എടുത്തിട്ടിരിക്കുവാണോ?

     

Post a Comment

<< Home