ഞാനെത്തി
ഞാനെത്തി....
വന്നപ്പോൾ എന്താ കാഴ്ച........ ബ്ലോഗുകളുടെ പെരുമഴക്കാലം.......
മാത്രമോ...... മുഖത്തടിച്ചതുപോലെയുള്ള കമന്റുകളും.......... പഴയതുപോലെ, അടിപൊളി, ഇടിപൊളി നന്നായി..........അതൊക്കെ അടിപൊളിക്കും ഇടിപൊളിക്കും നന്നായതിനും മാത്രം.........
എന്റെ ചളങ്ങൾ ഇനി മൽബ്ലോഗിനു വളമാകില്ല...... :((
എങ്കിലും എഴുതണം...... ഭീഷണിപ്പെടുത്തിയും, സെന്റിയടിച്ചും, ചിരിച്ചുകാണിച്ചും, സൈറ്റടിച്ചും സ്വന്തക്കാരെയും ബന്ധുക്കാരെയും കൊണ്ട് വായിപ്പിക്കണം. ......... (വേണേൽ പത്തു കാശ് കൈക്കൂലിയും കൊടുക്കാം)...
നാട്ടിൽ പോയി രണ്ടുമൂന്നു സദ്യ കഴിച്ചു
മോരുകറിയും പാവയ്ക്കാതോരനും പപ്പടവും കഴിച്ചു...........
നല്ല ഞാലിപ്പൂവൻ പഴവും കൂട്ടിക്കുഴച്ച് പുട്ട് കഴിച്ചു.........
ഇൻസ്റ്റന്റ് ദോശമിക്സുകൊണ്ടുണ്ടാക്കിയ ദോശ കഴിച്ചു......... (ദോശമിക്ശ് അത്ര മോശമില്ല കേട്ടോ)
ഏത്തയ്ക്കാ അപ്പവും ഉഴുന്നുവടയും കഴിച്ചു..............
22 Comments:
വക്കാരീ, സ്വാഗതം!! തിരിച്ചെത്തിയോ? കുറെ നാളായി എല്ലാവരും കാണ്മാനില്ലാ, കാണ്മാനില്ലാ എന്നു കരയുന്നു..
കുറച്ചേറെ ബുദ്ധിമുട്ടും മുഴുവന്‍ വായിച്ചെടുക്കാന്‍.. ഇപ്പോഴെ തുടങ്ങിക്കോളൂ..
പിന്നെ, നാടൊക്കെ പഴയപോലെ തന്നെ ഉണ്ടല്ലൊ അല്ലെ? ;-)
വെല്‍ക്കം ബേക് വക്കാരീ :)
നാട്ടില്‍ പോവുമ്പോള്‍ എന്തെല്ലാം കഴിക്കുമെന്നാ പറഞ്ഞിരുന്നതെന്ന് ആ പോസ്റ്റൊന്നു വായിച്ചു നോക്കിയേ. എന്നിട്ട്പ്പോ അമ്മയെക്കൊണ്ട് ഒരു കടലക്കറി പോലും ഉണ്ടാക്കിക്കാതെ വന്നിരിക്കുന്നു;
അതുകഴിച്ചില്ല, ഇതുകഴിച്ചില്ല എന്നും പറഞ്ഞ്.
കുറഞ്ഞപക്ഷം ഒരു കല്യാണമെങ്കിലും കഴിച്ചൂടായിരുന്നോ വക്കാരീ?
വക്കാരീ :) എപ്പോ ബ്ലോഗിലെത്തി? സുഖം തന്നെയല്ലേ? വിശേഷങ്ങള്‍ ഓരോന്നായിട്ട് പോന്നോട്ടെ.
ഹാവൂ സമാധാനമായി..
സ്വാഗതം വക്കാരി
ഹായ് !!!!!!!
വക്കാരി വന്നൂ.... വക്കാരി വന്നൂൂൂൂ!
വക്കാരിമഷ്ടാാാാാാാാാാ.........
വായ്ക്കരി മസ്താനേ......
വാാാാാാാാ........
ഇനി എന്തൊക്കെയാണെഴുതേണ്ടതെന്നറിയുന്നില്ലാ......
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ പറ്റുന്നില്ല.....
ഞങ്ങളുടെ വക്കാരി, ഒരേയൊരു വക്കാരി, വന്നൂൂ!
ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും!!!!
ഹാവൂ, വക്കാരിയെത്തി. എന്തൊരാശ്വാസം. ഇപ്പുലിയില്ലാത്ത ബ്ലോഗലോകം വരണ്ട് വരണ്ട് അവലോസുണ്ടപോലെ പരുക്കനായി കിടക്കുകയായിരുന്നു
വന്നപാടെ ഇതിരിക്കട്ടെ വക്കാരിയേ : ഉറ്റ്ഗുഗ്റ്റൊ
ഹമ്പടാാാാ, വന്നൂ ല്ലേ. 101 ഏത്തമിട്ടിട്ട് ബൂലോഗത്തേക്ക് കയറിയാല്‍ മതി. വൈകിയതിനുള്ള ശിക്ഷയാ!
സ്വാഗതം വാക്കാരീ...സ്വാഗതം!
വക്കാരീ.. ചക്കരക്കുടം പഞ്ചാരക്കട്ടീ... സ്വാഗതം പ്രിയനേ.
വക്കാരിമഷ്ടാ... വെല്‍കം ബാക്ക്!
വക്കാരീ..സ്വാഗതം.
വക്കാരീ, ഇര്‍റഷായി ബാക്കു യുകോസൊ...
ഹമ്മേ.. ഷാര്‍പ്പിലെ സുഹൃത്തിനെ വിളിച്ച് അവന്റെ ബോസ്സിനോട് ചോദിപ്പിച്ച് ഇത് കണ്ടുപിടിച്ചത് പോട്ടെ, മര്യാദക്ക് ടൈപ് ചെയ്യാന്‍ ഞാന്‍ പെട്ട പാട്!!!
ഈ കഷ്ടപ്പാടൊക്കെ തനിക്ക് വേണ്ടിയാണെന്ന് ഓര്‍മ വേണേ വക്കാരി.. വൈകാതെ തുടങ്ങിക്കോ വേട്ട..
പ്രിയ വക്കാരി,
വരു ഇരിക്കൂ
ചായ കുടിച്ചിട്ട് പോകു
സ്വാഗതം വക്കാരി
സ്വാഗതം ബാക്ക് വക്കാരീ..ചിപ്സ് പാക്കറ്റൊക്കെ പൊട്ടിച്ചോ? അച്ചാറോ?
എന്റെ വക്കാരീ..എന്താ അന്റെ ഒരു ഭാഗ്യം! ജപ്പാനീന്ന് വീട്ടില്‍ ചെല്ലുമ്പോ കിട്ടണ സ്വീകരണത്തിനെ വെല്ലുന്ന സ്വീകരണം തിരിച്ചിങ്ങോട്ടു വരുമ്പോ!
അന്റെ ടൈമിഷ്ടാ..ടൈം...:-)
അപ്പോ.. തൊടങ്ങല്ലേ? :-)
കിഴക്കിന്റെ പതക്കം.
ജപ്പാനിലെ സൂര്യോദയം.
ബ്ളോഗറ്‍ക്കു സദ്യയുമായി വക്കാരി വീണ്ടും..............
വന്നല്ലോ വനമാല...
ഇനി വെടിക്കെട്ട് തുടങ്ങിക്കോ വക്കാരിസാന്‍!
ഞാനെത്താന്‍ ലേറ്റായി. വെല്‍ക്കം ബാക്ക് വക്കാരീ
വക്കാരീ,
വളരെ പ്രകടമായിരുന്നു താങ്കളുടെ അഭാവം.
സ്വാഗതം..!!
ജിടെന്‍ഷായൊന്നും തുരുമ്പെടുത്തില്ലെന്ന് കരുതുന്നു..!!
വക്കാരിയില്ലാതെ ബ്ലോ ലോകം വരണ്ടുണങ്ങിയിരുന്നു...
ഇനി പോസ്റ്റുകൾ പെയ്യട്ടെ..!
എല്ലാവർക്കും നന്ദി. നന്ദി പെരുത്തു പോയി. മനഃക്കഷ്ണം കിട്ടാത്തതുകൊണ്ടാ ബ്ലോഗാത്തത്. ബ്ലോഗണം, കമന്റണം... അപ്പോ തുടങ്ങ്വായി...
ശനിയാ നന്ദി
അനിലേ നന്ദി
സു നന്ദി
നളനണ്ണോ നന്ദി
സാക്ഷിയണ്ണോ നന്ദി
വിശ്വം നന്ദി
ദേവേട്ടോ നന്ദി
സ്വാർത്ഥോ നന്ദി
മൊഴീ നന്ദി
വിശാലോ നന്ദി (കൊടകരയിലാനയിടഞ്ഞു!)
സൂഫീ നന്ദി
ഇബ്രൂ നന്ദി
കണ്ണൂസേ നന്ദി
അതുല്ല്യേച്ചീ നന്ദി
അരവിന്ദോ നന്ദി
പുല്ലൂരാനേ നന്ദി
ഗാന്ധർവ്വോ നന്ദി
കലേഷേ നന്ദി
പെരിങ്ങോടാ നന്ദി
എവൂരാനേ നന്ദി
മേഘമേ നന്ദി
ഋഷഭസ്വരങ്ങളായ് പൌരുഷമേകും ശിവവാഹനമേ നന്ദീ...
ഹൃദയാനന്ദമേകും ഋഷീഗഗമാം സ്വരസഞ്ചയമേ... നന്ദീ
പുലി, മടയിൽ തിരിച്ചെത്തിയിരിക്കുന്നു...
നാട്ടുകാരേ ചിരിക്കാൻ റെഡിയായിക്കൊള്ളൂ...
(അൽപ്പം താമസിച്ചു എന്നറിയാം...better later never എന്നോ മറ്റോ എന്തോ ഒണ്ടല്ലോ...)
Post a Comment
<< Home