സാക്ഷിയണ്ണോ
വെറുതെ കൊതിപ്പിച്ചു. അഡോബില്ലുസ്ട്രേട്ടറുടെ (ഏതാണ്ട് മജിസ്ട്രേട്ടെന്നൊക്കെ പറയുന്നതുപോലെ) ട്രയൽ വേർഷൻ അട്ടിമറിച്ചു (കടപ്പാടാർക്കാ...... മറന്നുപോയി). സാക്ഷിയണ്ണന്റെ പോലത്തെ ഒരു അമ്മൂമ്മയെ വരയ്ക്കാമെന്നു വെച്ച് ചെവി വരച്ചപ്പോൾ ആനച്ചെവിയായിപ്പോയി. എന്നാൽ ദേവേട്ടന്റെ ആനയാകട്ടേ എന്നു വിചാരിച്ച് ആനവര തുടങ്ങി. ഒരു തരത്തിലും അടുക്കുന്നില്ലാ....അവസാനം കിട്ടിയത് വിഷാദ മൂക്കനായ ഈ ജീവിയെ...........
എന്നെ വെറുതെ കൊതിപ്പിച്ചു. മൌസിട്ട് ഓടിക്കളിച്ചാൽ പടം വരുമെന്നൊക്കെ പറഞ്ഞ്.... തലവരയും ജന്മനാ ഉള്ള ആ സുഗന്ധവും ഒക്കെക്കൂടി വേണം......
23 Comments:
ആനയാര്‍ന്നോ?ഞാന്‍ കരുതി രേഷ്മ പറഞ്ഞ ആ യൂറിനല്‍ ആയിരിക്കുമെന്ന്!!
വക്കാരുമാഷേ, ഇനിയിപ്പോ രണ്ടു വഴികളാണ് ഉള്ളത്.
1. നിങ്ങള്‍ക്കു ജന്മനാ കിട്ടിയ സ്കില്ല്-എഴുത്തുകുത്ത്- വെറും കുത്തല്ല, ഇടിവെട്ടു കുത്ത്- പൂര്‍വ്വാധികം ശക്തിയായിട്ടു തുടര്‍ന്നോ, നാലാളറിയുന്ന എഴുത്ത്വാര്‍ ആകും ഉറപ്പ്. വര മേലിലും സാക്ഷി വരച്ചോളും. (ഇങ്ങള് എഴുത്തിന്റെ വന്‍ പുലിയാണെന്ന് ജപ്പാനീന്ന് ഒരു ഈമൈല്‍ വന്നു കിടക്കുന്നു, തമാശല്ല കേട്ടോ)
2. ഒരു താടി വളര്‍ത്തി, ബീഡി വലിച്ച്, പടവുമെടുത്ത് നക്ഷത്രഹോട്ടലിലോട്ടു ഇറങ്ങുക, ഓരോ പടത്തിനും കുറഞ്ഞത് 1 ലക്ഷം ഡോളറിനു തുല്യമായ യെന്നോ നെല്ലോ കിട്ടും
വക്കാരി, ഞാൻ ഒരു റബ്ബർ മുക്കുക്കരന്റെ കഥ പഠിച്ചിട്ടുണ്ട്. അന്നു പൊത്തകത്തിൽ പടമില്ലായിരുന്നു. ഇന്ന് ആ സങ്കടം തീർന്നു.!!
ഞാനും ഒരു അട്ടിമറി ശ്രമം നടത്തി ഉച്ചയ്ക്. നടന്നില്ലാ, കുറച്ചും പൂവും കായും ഇലയും ഒക്കെ പഠിപ്പിച്ചു കഴിഞ്ഞ് വേറെ ലിങ്കിലെത്തിയപ്പോ അവരെന്ന വിരട്ടി ഓടിച്ചു!
പക്ഷെ ഇതുപോലെ വരച്ചാമതിയെങ്കി, അട്ടിമറിയൊന്നും വേണ്ടാട്ടോ, ആ കുറ്റിചൂലു ചാണകത്തിലു മുക്കി കൊട്ടൊടി അടിച്ചു നിക്കണ കേശവനെ എൽപ്പിച്ചാ മതി. അവാർഡ് ഉറപ്പാ.
ഞാൻ ഒന്ന് അബുദാബി വരെ പോയി സാക്ഷീനെ ഹൈജാക്ക് ചെയ്താലോ എന്നാലോചിയ്കാകയില്ലാ.
വരച്ചു കളിയ്കാതെ നല്ല ഒരു പോസ്റ്റിടു വക്കാരി. വര സാക്ഷിയ്കു "ഔട്ട് സോഴ്സിംഗ്" നടത്താം. ബ്ലോഗ് സഹോദരനല്ലേ, ഓസിനു ചെയ്തു തരും.
ദേവേട്ടോ.. എന്റെ സ്വന്തം പോസ്റ്റ് നോക്കി ഞാനിത്രയും തലകുത്തിനിന്ന് ചിരിച്ചത് ഇതാദ്യമായാ.. എപ്പോ... എന്റെ മനോഹരമായ ആനത്തലയെ രേഷ്മയുടെ യൂറിനലുമായി ഉപമിച്ചപ്പോൾ.. ശരിക്കും ഇതെഴുതുമ്പോഴും എനിക്കു വയ്യായേ എന്നും പറഞ്ഞാ എഴുതുന്നത്.. ഒരു നീലമെയിലിന്റെ മണം എനിക്കും കിട്ടിയിരുന്നു. പക്ഷേ എന്റെ എഴുതപ്പുലി മടയിൽനിന്നും ചാടിയത് ഈ ബ്ലോഗുതുടങ്ങിയപ്പോൾ മാത്രമാ... എന്താ ഫലം.. എനിക്ക് ഒരു അർത്ഥാപത്തിയുംകൂടി. ഈ വക്കാരിക്കുവരെ എഴുതാമെങ്കിൽ എനിക്കെന്തുകൊണ്ടായിക്കൂടാ എന്ന ആത്മവിശ്വാസം ഊതിവലിച്ച് എഴുത്തുതുടങ്ങുന്നവരുടെ ഒരു പട നാട്ടിലിങ്ങിനെ റെഡിയായിട്ടിരിക്കുന്നു..
അതുല്യേച്ച്യേ... ഞാനാ തലയിട്ടുകഴിഞ്ഞ് ഗൂഗിൾ ഗ്രാമപഞ്ചായത്തിൽ പോയിനോക്കിയപ്പോഴാ അതുല്യേച്ചി ഒരു തല ചോദിച്ചിരിക്കുന്നത് കണ്ടത്. സത്യമായിട്ടും ഞാനാദ്യം ഓർത്തത് ആ ആനത്തല എന്നോടു ചോദിക്കുകയാണെന്നാ.. “ഹോ എന്റെ പടം അത്രയ്ക്കടിപൊളിയാണോ” എന്ന വർണ്ണ്യത്തിലാശങ്കയിൽ രോമാഞ്ചപുളഗാത്രികനായി എഴുന്നേറ്റുനിന്ന രോമങ്ങളെ അമർത്തിയൊതുക്കാൻ തേപ്പുപെട്ടി തപ്പിപ്പോകാൻ തുടങ്ങിയപ്പോളാ മനസ്സിലായത്, അതുല്യേച്ചി ചോദിച്ചത് എന്റെ മരത്തലയായിരുന്നുവെന്ന്.....
അഡോങ്കി ഇല്ലാത്തെരുവ് അവരുടെ സൈറ്റിൽനിന്നും പരീക്ഷണാടിസ്ഥാനത്തിൽ അട്ടിമറിക്കാം കേട്ടോ.. എന്തായാലും ഞാനൊന്നുകൂടി പയറ്റിനോക്കട്ടെ...
ദേവേട്ടോ... ആ യൂറിനലിന്റെ ചലച്ചിത്രാവിഷ്ക്കാരം കണ്ട് ദേ ഞാൻ പിന്നെയും ചിരിക്കുന്നു. നാളെ കറങ്ങാൻപോണവഴിക്ക് യൂറിനലിൽ കയറിയാൽ ചിരിച്ച് ചിരിച്ച് മിക്കവാറും നമ്പ്ര് ഒന്ന് നേരാംവണ്ണം വരില്ലാന്ന് തോന്നുന്നു.. :))
വക്കാരി, നമ്പ്ര് ഒൺ നേരാവണ്ണം വരും, പക്ഷെ അതിനിടയിലു, ചിലപ്പോ മതിലിൽ ആണു ക്രിയ എങ്കിൽ, ഈ ചിരിയ്കിടയിൽ, അടോബ് ഇല്ലുസ്റ്റ്രേറ്റർ ഇല്ലാതെ തന്നെ ഇതു പോലെയോ ഇതിലും ഉഗ്രനോ ആയാ എതെങ്കിലും പടം തെളിയാൻ സാധ്യതയുണ്ട്. കോപ്പി റൈറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലാ താനും.
അതുല്യേച്ച്യേ... എനിക്കു മേല... ചിരിച്ചോണ്ട് മതിലിൽ മോഡേൺ ആർട്ട് വരയ്ക്കുന്ന കാര്യമോർത്ത് ദേ പിന്നെയും ചിരി. സംഗതി അപ്രത്യക്ഷമാകുന്നതിന് മുൻപ് ഫോട്ടം പിടിക്കണം, പക്ഷേ.. :D
എന്തായാലും സാക്ഷിയുടെ വിദഗ്ദക്കമന്റുംകൂടി കേട്ടിട്ടേ ഞാൻ സുല്ലിടൂ...
പുല്ലൂരാനേ, ജനാലക്കമ്പിയിൽ തൂങ്ങിനിൽക്കുന്ന ഒരു ശിശുമാത്രം ഞാൻ... എക്സിലുള്ള ലൈനടിപ്പരിപാടി ഒട്ടുമേ വശമില്ല..
അഡോങ്കിയുടെ ഇല്ലാത്തെരുവ് അവരുടെ സൈറ്റിൽനിന്നും മുപ്പതു ദിവസത്തെ ട്രയൽ വേർഷൻ അട്ടിമറിച്ചു. ഇരുപത്തൊമ്പതു ദിവസവും ഇരുപത്തിമൂന്നേമുക്കാൽ മണിക്കൂറും ദേ ബാക്കി കിടക്കുന്നു. വെറും പതിനഞ്ചു മിനിട്ടുകൊണ്ട് ഞാൻ കണ്ടുപിടിച്ചു, എനിക്കീപ്പണി പറ്റില്ലാന്ന്. ലോകത്തിലെ ഏറ്റവും വേഗതയേറിയ കണ്ടുപിടുത്തം..
ഈയിടെയായി കാണാനില്ലല്ലോ..
ചങ്ങലയ്ക്കും കൊളുത്തിനും പെരുത്ത് നന്ദി.. പക്ഷേ, ...........
ആദ്യം എനിക്കോര്മ്മ വന്നതു് കൂമന്പള്ളിയില് സുഖമില്ലാതെ കിടന്ന ആനയെയായായിരുന്നു. പിന്നെ പണ്ടെങ്ങോ കേട്ട ഒരു ഫലിതം ഓര്മ്മ വന്നു. കിംവദന്തി വാക്യത്തില് പ്ര്യോഗമിങ്ങനെ : “ഞാനിന്നലെ സ്ക്കൂള് വിട്ടു വരുമ്പോള് ഒരു കിംവദന്തിയെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടു”.
വീണ്ടും ഈ ആനയുടെ മുഖത്തു നോക്കിയപ്പൊള് സങ്കടം വന്നു. എല്ലാം മായ്ച്ചു കളഞ്ഞു. എന്തിനാ വക്കാ്രീ എന്നെയിങ്ങനെ കരയിക്കണേ.
സിദ്ധാർത്ഥാ... ഞാനും കരഞ്ഞു... ഗുരുവായൂർ കേശവന്റെ തലയെടുപ്പൊക്കെയായിരുന്നു മനസ്സിൽ.. വരതുടങ്ങിയപ്പോൾ തല പോയിട്ട് തലയിലെ ഒരു പൂട പോലും നേരാംവണ്ണം വരുന്നില്ല... പോയി സാക്ഷിയുടെ പ്രൊഫൈൽ നോക്കിയപ്പോഴാ മനസ്സിലായത്, അണ്ണൻ ഇതിന്റെ ആശാനാണെന്ന്.. ആന എന്തോ ചെയ്യുന്നത് കണ്ട് ആടും അതുതന്നെ ചെയ്യാൻ പോയാൽ ഏതാണ്ടൊക്കെ കീറുമെന്ന് ആരാണ്ടൊക്കെ പറഞ്ഞിട്ടില്ലേ.. ആ അവസ്ഥയായി..
ഏതായാലും അഡോബ് ഇല്യുസ്ട്രേറ്റർക്ക് അർത്ഥവത്തായ ഒരു മലയാളം വാക്കു കണ്ടുപിടിച്ചു:
അഡോബ് ഇല്യുസ്ട്രേറ്റർ-അഡോബ് ഇല്ലാസ്ട്രീറ്റ്- അഡോബി ഇല്ലാസ്ട്രീറ്റ്-അഡോങ്കി ഇല്ലാസ്ട്രീറ്റ്-എ ഡോങ്കി ഇല്ലാസ്ട്രീറ്റ്- കഴുതയില്ലാത്തെരുവ്..
കഴുതകൾക്കൊന്നും പറഞ്ഞിട്ടുള്ള പണിയല്ലന്ന്...
സംഗതി ഏതായാലും പ്രൊഫൈലിലിട്ടു. കുറച്ചുനാൾ കൺകുളിർകെ കാണട്ടെ.
ഉദാത്തമായ കലാസൃഷ്ടികൾ അണിനിരന്ന ഗാലറിയിലൂടെ അന്തം വിട്ട് നടക്കവേ, ‘ദേ നമ്മടെ വക്കാരീടെ ആന’ എന്ന് ഞാൻ വിളിച്ചുപറയുന്ന കാലം വിദൂരമല്ല!
ദേവരാഗം കാണിച്ചു തന്ന രണ്ടാം പാതയിലാദ്യമായി വർണ്ണ്യത്തിലാശൻക കൂടാതെ നട വക്കാരീ- വിത്തൌട്ട് ചെരുപ്പാണെൻകിൽ ലക്ഷങ്ങൾ കൂടും.
രേഷ്മേ, എത്രയൊക്കെ ലക്ഷങ്ങൾ കിട്ടിയാലും രേഷ്മ പറഞ്ഞ ആ യൂറിനലിനോട് എന്റെ ആനക്കുട്ടനെ ദേവേട്ടൻ ഉപമിച്ചതിന്റെയത്രയും വില വേറെന്തിനെങ്കിലും കിട്ടുമോ... അപ്പോ ചെരിപ്പ് വേണ്ടല്ലേ, ഇറങ്ങുകയായി..
ഇ ആനയെ ഒരു കമ്മൾ ഇടീക്ക്ണം എന്ന് ഒരു ആഗ്രഹം, നന്നായിരിക്കും
അനോണിമാഷേ... എനിക്കറിയാമായിരുന്നു....
ദാ വഞ്ചീടെ മോണാലീസായ്ക്കൊരു പൊട്ടു കുത്തുക, രവിവർമ്മയമ്മാവന്റെ ശകുന്തളയ്ക്കൊന്ന് കണ്ണെഴുതുക തുടങ്ങി ഉദാത്ത കലാസ്വാദകർക്ക് മാത്രം തോന്നുന്ന ആ ഒരു അഭിവാഞ്ഛ, ആഗ്രഹം, ഉത്ക്കടമായ ഒരു, ഒരു... (ന്റെ ഉള്ളിൽക്കിടന്നു തിളച്ചുമറിയുന്നു...തൊണ്ടവരെയെത്തി, പുറത്തോട്ടു വരുന്നില്ല..) അത് വക്കാരിയുടെ കലാസൃഷ്ടി കണ്ടമാത്രയിൽ താങ്കൾക്കും തോന്നി എന്നറിഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു. പടം വരച്ചപ്പോൾ കരഞ്ഞ ഞാൻ, ഇടയ്ക്ക് ദേവേട്ടന്റെയും അതുല്യേച്ചിയുടെയും കമന്റ് കണ്ട് തലകുത്തിനിന്ന് ചിരിച്ച ഞാൻ, ദേ പിന്നെയും കരയുന്നു..
ആസ്വാദകരേ, നിങ്ങളറിയുന്നില്ല....
"വിഷാദ മൂക്കനായ ഈ ജീവിയെ" വല്ല ബു.ജി കളെയും കാണിച്ചാൽ ചരിഞ്ഞും കുനിഞ്ഞും ഒക്കെ നോക്കിയിട്ട് മൊഴിയും..
"ഇതാണ് ആനത്തത്തിലെ അമ്മൂമ്മത്തം...ഇതിന്റെ അത്,ലത് ഒക്കെ അപാരം..മറ്റതിന്റെ കാര്യം അതി ഗംഭീരം.."
ഏത്..???
ആ.........!
വക്കാരിയുടെ ഹാസ്യ ശൈലി ഉഗ്രൻ കേട്ടോ...!
വക്കാരുമാഷേ..
സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു..!
വർണ്ണമേഘമേ, പെരുത്ത് നന്ദി. ഒരു കോമാളിയാവുക എന്നുള്ളത് ജീവിതാഭിലാഷമാക്കുന്നവർക്ക് എന്റെ ഭാവുകങ്ങൾ. പുതുവത്സരാശംസകൾ താങ്കളുടെ ആപ്പീസിൽ എത്തിച്ചിട്ടുണ്ട്.
വക്കാരി,
ആദ്യത്തെ പരിശ്രമത്തില്‍ തന്നെ മൌസ് വക്കാരിക്ക് ഇത്രയും വഴങ്ങിയെങ്കില്‍ ഞാന്‍ ഇനി പെട്ടീം പടോം മടക്കി വീട്ടിലിരിക്കുന്നതാവും നല്ലത്. ഈ പാവപ്പെട്ടവന്‍ ഈ മഹാലോകത്ത് അല്പം പിടിച്ചുനില്ക്കുന്നത് ഈ ഒരു ബലത്തിലാണ്. അപ്പൊ ഇനി അതും രക്ഷയില്ല.
വക്കാരി ബ്രഷ് സ്റ്റൈലുകള്‍ ചേഞ്ച് ചെയ്ത് കര്‍വ് ഒന്നും കൂടി സ്മൂത്താക്കി ശ്രമിച്ചുനോക്കൂ. നല്ലത് ചീത്ത എന്നൊന്നുമില്ല വക്കാരി. എനിക്ക് നല്ലത് എന്നു തോന്നുന്നത് വക്കാരിക്ക് ചീത്തയായിരിക്കാം. എനിക്ക് ചീത്ത എന്നു തോന്നുന്നത് വക്കാരിക്ക് നല്ലതും. കാണുന്നവന്‍റെ കാഴ്ച്ചയിലാണു സൌന്ദര്യം. ആ കാഴ്ച്ചയെ ഒരുപാടു ഘടകങ്ങള്‍ സ്വാധീനിക്കും. അതുകൊണ്ട് ധൈര്യമായി മുന്നേറൂ. എന്തിനു ഞാന്‍ കൂടെയുണ്ട്. സംശയങ്ങള്‍ ചോദിക്കൂ. അറിയാവുന്നത് തീര്‍ച്ചയായും ഷെയര്‍ ചെയ്യുന്നതായിരിക്കും. മംഗളം ഭവന്തു.
സാക്ഷീ, ഇങ്ങനെ കുറേ പടം കമ്പ്യൂട്ടറിൽ വരച്ച് കളറൊക്കെ കൊടുത്ത് ഗണപതിയുടെ ഓരോ രൂപങ്ങൾ ആണെന്നു ചേട്ടനെ പറഞ്ഞു വിശ്വസിപ്പിച്ച് കലാപാടവത്തിൽ സ്വയം പൊന്തി ഇരിക്കുന്ന ഈയുള്ളവളെക്കൂടെ ഒന്നു ഫ്രീ ആയിട്ട് അനുഗ്രഹിച്ചാൽ,
സാക്ഷിയുടെ കഞ്ഞിയിൽ മുളകിടില്ല എന്നു ഞാൻ ഉറപ്പുതരുന്നു.
സാക്ഷിയണ്ണോ.... തികച്ചും പ്രോത്സാഹജനകമായ മറുപടി... ഞാനിനിയും പയറ്റും. ഇക്കാലത്തും ഇതുപോലുള്ള ശ്രമങ്ങൾക്ക് എല്ലാവിധ സഹായഹസ്തങ്ങളും നീട്ടാനുള്ള താങ്കളുടെ ആ നല്ല മനസ്സിനു മുൻപിൽ ഞാനും എന്റെ ആനത്തലയും നമിക്കുന്നു.
സൂ പറഞ്ഞപോലെ, താങ്കളുടെ ബിരിയാണിക്കഞ്ഞിയിൽ ഞാനാകുന്ന പാറ്റ ഒരിക്കലും വീഴില്ല... ഫസ്റ്റ് വര കണ്ടപ്പോൾ തന്നെ താങ്കൾക്കതുറപ്പിക്കാമല്ലോ... പക്ഷേ, ഞാനിനിയും പയറ്റും... കാരണം താങ്കൾ പ്രോത്സാഹനമെന്ന മഹാപരാധം ചെയ്തിരിക്കുന്നു.... :)
ഇത് ആനയായിരുന്നോ? സോറി, അഫ്ഘാനിസ്ഥാൻകാരുണ്ടാക്കുന്ന തന്തൂർ റൊട്ടി പോലെയാണല്ലോ ചുള്ളാ ഇതിരിക്കണത്!
എനിവേ, ഇത് വരക്കാൻ രണ്ടുമിനിറ്റ് മാത്രമേ എടുത്തുള്ളൂവെങ്കിൽ... സാരല്ല്യ എഴുത്തിനൊപ്പം വരയും നടക്കട്ടെ. പക്ഷെ, രണ്ടു ദിവസമെടുത്താണ് ഇത് വരച്ചതെങ്കിൽ....
രസകരമായ കമന്റുകൾ. ക്രെഡിറ്റപ്പോൾ പ്രിയൻ, വക്കാരിയുടെ ആനക്ക് തന്നെ.
വിശാലമനസ്കാ, രണ്ടുമിനിറ്റെന്നുപറഞ്ഞാൽ അവിവേകം, അഞ്ചുമിനിറ്റെന്നു പറഞ്ഞാൽ അതിക്രമം. ഒരു നാലേമുക്കാൽ മിനിറ്റ്, നാലുതരം. അമ്മൂമ്മച്ചെവി, അതാനച്ചെവിയെന്ന തിരിച്ചറിവ്, ആനയുടെ മറ്റേച്ചെവി, പിന്നെ തുമ്പിക്കൈ, നാലു വര, മൂന്നു കുത്ത്.. ഭാവിയുണ്ടല്ലേ, പക്ഷേ, ഭാവനയുംകൂടി വേണമെന്നാണ് പഴമക്കാർ പറയുന്നത്. ഭാവന കൊള്ളാം, ഒച്ച അത്ര പോരെങ്കിലും. തൃശ്ശൂർക്കാരിയല്ലേ...
അഫ്ഗാൻ റൊട്ടി.... ഹെന്റെ പാവം ആനത്തലവട്ടം ആനന്ദനനിയൻ ഇനി എന്തെല്ലാം കേക്കണമെന്റപ്പാ
അൾട്രാ മോഡേൺ ആനയും കുറേ അടിപൊളി കമന്റുകളും!!!
രസമായിട്ടുണ്ട്!
എന്റെ വക്കാരീ, ആനയെ മനപൂർവ്വം അങ്ങനെ തന്നെ വരച്ചതാണെന്ന് പറയണ്ടേ? ചിത്രകലയിൽ ആധുനികസങ്കേതങ്ങളുടെ പരീക്ഷണമായിട്ടതിനെ അവതരിപ്പിക്കണ്ടായിരുന്നോ?
അല്ലേൽ ജഗതി ഏതോ പടത്തിൽ പറയുന്നതുപോലെ ജപ്പാനിലെ വായിൽ കൊള്ളാത്ത ഏതേലും ഒരു പേരും പറഞ്ഞ് അങ്ങനെത്തെ സ്റ്റൈൽ ഓഫ് പെയിന്റിംഗ് എന്നെങ്ങാനും പറഞ്ഞിരുന്നേൽ എല്ലാരും അത് വാഴ്ത്തിയേനെ!
അഡോബ് ഇല്ലസ്ട്ട്രേട്ടറും മജിസ്ട്ട്രേട്ടും !!! അഡോബുകാര്‍ കേള്‍ക്കണ്ട കേട്ടൊ. അപ്പോള്‍ ഫോട്ടോഷോപ്പിനെ പട്ടഷാപ്പെന്നു പറയുമോ ആവോ !!!
FlubMoobe [url=https://launchpad.net/~codeine-poro]Buy Codeine no prescription[/url] [url=http://wiki.openqa.org/display/~buy-bactrim-without-no-prescription-online]Buy Bactrim without no prescription online[/url]
Post a Comment
<< Home