മഞ്ഞിവിടെയും...........
ഇവൻ കഴിഞ്ഞകൊല്ലത്തെവൻ... ഇവിടുത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ ഇവൻ കൊല്ലത്തിൽ ഒന്നോ രണ്ടോ മൂന്നോ തവണയേ വീഴൂ.... പക്ഷേ വേറേ ചിലയിടങ്ങളിൽ കാടാറുമാസം, നാടാറുമാസം രീതിതന്നെ... 250-300 സെന്റിമീറ്റർ കനത്തിൽ..
ഇത്തവണ അണ്ണൻ കുറച്ചു മൂക്കുന്ന ലക്ഷണമാ... ഇപ്പോൾത്തന്നെ ചിലയിടത്തൊക്കെ റിക്കോർഡ് ഭേദിച്ചു.
ഞാൻ ബെസ്റ്റ് ഫോട്ടോഗ്രാഫർ തന്നെ, പക്ഷേ, മഞ്ഞല്ലേ, തണുപ്പല്ലേ, തണുപ്പത്തങ്ങിനെ വിറയ്ക്കുവല്ലേ, പോരാത്തതിന് കൈയ്യൊക്കെ മരച്ചിരിക്കുവല്ലേ.................
8 Comments:
തള്ളേ..കൊള്ളാം..!
ഞെരിപ്പ് ഫോട്ടോ ആശാനേ..!
ഉദ്ദേശം എത്ര ഡിഗ്രിയിലാ ഓട്ടം..?
കുറെ വിറക് കൊള്ളികൾ കൊടുത്തയക്കട്ടോ..?
ചൂടൻ വേർഡ്:യ്കൊജ്റ്റ്വ്
"ഹാവൂ.. എന്തൊരു തണുപ്പ്"
ഫോട്ടോ അല്പ്പം പഴയതാണോ?
മഞ്ഞു കൊണ്ടാൽ പനി പിടിക്കുമെന്ന് ഒരു തമിഴനോടു പറഞ്ഞപ്പോ പനി എനക്കും രൊമ്പ പിടിക്കുമെന്നവൻ. (ഭാഗ്യത്തിനു ചാറ്റല്മഴക്കു മുന്നേ അവൻ പോയി ഇല്ലെൻകിൽ നമ്മൾ കേട്ടാൽ ശർദ്ദിക്കുന്ന കാര്യങ്ങളിലും അവൻ കേറി പിടിച്ചേനേ)ഈ ജാപ്പനീസിൽ (പെണ്ണെഴുത്ത് ദളിതെഴുത്ത് എന്നൊക്കെ പറയുമ്പോലെ കഞ്ഞിയെഴുത്തെന്നുപറയാമോ ജാപ്പനീസിനു) മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു എന്ന് എങ്ങനാ പറയുക വക്കാരുമാഷേ?
2004-ഇൽ എടുത്ത ഫോട്ടോ ഇപ്പൊക്കിട്ടിയ ചൂടൻ മഞ്ഞു ഫോട്ടോ എന്നും പറഞ്ഞ് ബ്ലോഗിൽ ഇടുന്നോ? :-D
ആദിത്യണ്ണോ... മുരിങ്ങൂർ ജാം മുൻകൂറായി എടുത്തിരുന്നു.. :)) ഇവൻ കഴിഞ്ഞ കൊല്ലത്തവൻ എന്നു പറഞ്ഞല്യോ സംഭവം തുടങ്ങിയത്. ഇക്കൊല്ലം എപ്പവരും എപ്പവരും എന്നുംപറഞ്ഞ് നോക്കിയിരിക്കുവാ.. ജാനുവരി-ഫിബ്രവരിയാണ് അണ്ണന്റെ ഇഷ്ടമാസങ്ങൾ...
വർണ്ണമേ.... ഇവിടെ അത്ര ഭീകരമല്ല.. ഇപ്പോ അഞ്ചാറു ഡിഗ്രിയിലാണോട്ടം. അടുത്ത മാസം കുറച്ചുകൂടി കുളിരും.. ഇന്നാ ഞാനൊന്നും തന്നില്ലാ എന്നു വേണ്ട: ഉപെഅഖ്
സാക്ഷിയണ്ണോ.. ഫോട്ടം പഴയവൻ തന്നെ. ഗൾഫണ്ണന്മാരെ ഒന്നു കുളിർപ്പിക്കാൻ ഇട്ടതല്ലേ..
ദേവേട്ടോ.. “മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു“ എന്നതിന്റെ ജാപ്പനീസ് അല്ലേ.. അതിന് മഞ്ഞിന്റെ ജാപ്പനീസും പൊഴിയുന്നതിന്റെ ജാപ്പനീസും, മാമരത്തിന്റെ ജാപ്പനീസും കോച്ചുന്നു എന്നതിന്റെ ജാപ്പനീസും ചേർത്തിട്ട് അവസാനം “ദെസ്” എന്നുകൂടി ചേർത്ത് കണ്ണടച്ചുപിടിച്ച് പറഞ്ഞാൽ മതി. ഇവിടെ പല ജാപ്പനീസും ഞാൻ കണ്ണടച്ചുപിടിച്ചാ പറയുന്നത്. കേൾക്കുന്നവർ ചെവിയും അടച്ചുപിടിക്കും. അതുകൊണ്ട് ഒരു കൺഫ്യൂഷനുമില്ല.
തെറ്റിദ്ധരിച്ചു, തെറ്റിദ്ധരിച്ചു...
>>ഇപ്പോൾത്തന്നെ ചിലയിടത്തൊക്കെ റിക്കോർഡ് ഭേദിച്ചു.
ഇതു വായിച്ചപ്പോ ഞാൻ ധരിച്ചു ഈ വർഷത്തെ ഫോട്ടോ ആണെന്ന്... ഇനി മാറ്റി ധരിക്കാം.... :-)
ബൈ ദി ബൈ, എന്നെ അണ്ണാന്നൊക്കെ വിളിച്ചാൽ ഞാനൊരു വയസനാണെന്നു ആളുകൾ ധരിക്കില്ലെ? എനിക്കത്ര വയസൊന്നുമില്ല... നാല്പതാവാൻ ഇനിയും കിടക്കുന്നു വർഷങ്ങൾ രണ്ടുമൂന്ന്... :-D
:)
വക്കാരി,
അല്പം താമസിച്ചു ഇവിടെയെത്താൻ!
ഓഫീസിൽ നല്ല തിരക്കായിരുന്നു. ഒരുപാട് ബ്ലോഗുകൾ വായിക്കാൻ ബാക്കി കിടക്കുന്നു! തുടക്കം വക്കാരിബ്ലോഗിൽ നിന്നാകട്ടെയെന്ന് കരുതി!
ഇവിടെയും തണുപ്പാ. മഞ്ഞ് പൊഴിച്ചിലൊന്നുമില്ല. കമ്പിളി പുതയ്ക്കാതെ ഉറങ്ങാൻ പറ്റില്ല!
Post a Comment
<< Home