ചതുരമത്തൻ
ദേ കണ്ടോ..നല്ല ചതുരത്തിലിരിക്കുന്ന തണ്ണിമത്തൻ
ഫോട്ടോയ്ക്ക് കടപ്പാട്: ജപ്പാന്‍ ടുഡെ ഓണ്‍ലൈന്‍ പത്രം (ലിങ്ക് ഇവിടെ)
സാധാരണ മത്തന് നൂറു രൂപാ (ഇവിടുത്തെ കണക്കിന്) കൊടുക്കുമ്പോൾ ചതുരമത്തന് വെറും നാലായിരം രൂപാ മാത്രം.
എല്ലാ കൊല്ലവും ഇവൻ വരും.
....ഇങ്ങനെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ... തെക്കുവടക്ക് .... (ഞാന്‍ ജപ്പാനീന്ന് പോന്നു)
ദേ കണ്ടോ..നല്ല ചതുരത്തിലിരിക്കുന്ന തണ്ണിമത്തൻ
42 Comments:
ചുമ്മാ കുറെ വാങ്ങിച്ച് ഇങ്ങോട്ട് പാർസൽ ചെയ്യ് വക്കാരീ..(കാശ് പിന്നെ തരാം)
:)
ആവശ്യക്കാരുണ്ടോ ഉണ്ടോ എന്നിങ്ങനെ നോക്കിയിരിക്കുകയായിരുന്നു. ഇപ്പൊക്കിട്ടി. ഓൺലൈനായി ഇപ്പൊത്തന്നെ അയച്ചേക്കാം. അൺലോഡുചെയ്യാൻ ഡൌൺലോഡു ചെയ്താൽ മതി.കാശ് വേണ്ട, ഫ്രീ.... തിന്നണ്ടതെങ്ങിനെയാണെന്നറിയാമല്ലോ.....
:))
തണ്ണിമത്തനോ..അതെന്ത്? ഇതു ഞങ്ങളുടെ നാട്ടിലെ "വത്തക്ക" ആണ് വക്കാരി...
ഡൌണ്‍ലോഡ് ചെയ്തു,മധുരം അത്ര പോര
ഇതെന്തുമത്തൻ? 3D studio-യിൽ മോൾഡ് ചെയ്തതു പോലെ.
ഈ നാട്ടുകാരനായ ഉണ്ടമത്തൻ ഇതിനെ കണ്ടാൽ ചിരിച്ച് ചിരിച്ച് മണ്ണിലേക്ക് വീഴും.
തുളസീ...അപ്പോ തിന്നുനോക്കിയോ..ഭാഗ്യവാൻ. ടേസ്റ്റ് നോക്കാനുള്ള യോഗം എനിക്കുണ്ടായില്ല.
കുമാറേ..ലെവൻ അപൂർവ്വ വസ്തു. വളരെ കുറച്ചു മാത്രമേ ഉണ്ടാക്കൂ. ഫ്രിഡ്ജിൽ വെച്ചാൽ ഉരുണ്ടുപോവില്ലാത്രേ. ടെക്നോളജി അത്ര ബുദ്ധിമുട്ടുള്ളതല്ല എന്നു തോന്നുന്നു. ഇവിടെയും , ഇവിടെയും ഒക്കെ ക്ലിക്ക് ചെയ്താൽ ലെവനെപ്പറ്റിയുള്ള പഴയ ന്യൂസ് കിട്ടും. ഇക്കൊല്ലവും ഇവൻ വന്നു.
കൊള്ളാം. നന്നായിരിക്കുന്നു.
മലയാളം ബ്ലോഗുകൾ, വിനോദത്തിനൊപ്പം വിജ്ഞാനത്തിനും ഉതകുന്നു - സന്തോഷം.
ചതുരമത്തന്മാരെ കണ്ണാടിപ്പെട്ടിയിലിട്ട് വളർത്തി ചതുരത്തിലാക്കുന്നത് ഇനി എത്ര നാൾ ? ജനതിക സാങ്കേതികത വളർന്ന് കൊണ്ടിരിക്കയല്ലേ?
തനിയെ ചതുരാകൃതി പൂകുന്ന മത്തങ്ങകൾക്കായ് കാത്തിരിക്കാം.
അന്നേരം മത്തങ്ങാത്തലയെന്ന ചെല്ലപ്പേരിന് ഒരു പകരം നമുക്ക് കണ്ട്പിടിക്കാം.
ഏവൂരാനേ...ജനിതക വിദ്യ വളർന്നു വളർന്ന് മനുഷ്യന്റെ തലയും ചതുരത്തിലായാൽ മതിയല്ലോ. അപ്പോൾപിന്നെ മത്തങ്ങാത്തലയാ എന്ന പേര് മാറ്റേണ്ടിവരില്ലല്ലോ.... :))
ഇതു കൊള്ളാം, എവിടേലും വച്ചാല്‍ ഉരുണ്ടുപോകില്ല, ഇരിപ്പിടമായുപയോഗിക്കാം,അങ്ങനെ പലപല കാര്യങ്ങള്‍ക്കും..
ഈ വ്ക്കാരിമഷ്ടായെന്നു കണ്ടപ്പോള്‍ ഞാന്‍ കരുതി അഷ്ടമരിക്കാവ് എന്നൊ മറ്റോ തിരിച്ചിട്ടതായിരിക്കുമെന്നു :), ര എടുത്തുകളഞ്ഞാല്‍ അഷ്ടമിക്കാവ് :):)
അല്ല നളാ,
വോഡ്ക്കയും അരിഷ്ടവും കൂട്ടിച്ചേർത്തതാണ് സംഭവം.
വോഡ്കാമരിഷ്ടം ലോപിച്ച് വക്കാമരിഷ്ടനായി.
അത്ര്യേള്ളൂ.
വക്കാരീ,
എന്തെങ്കിലുമൊക്കെ കൊടുക്കുമ്പോൾ തുല്യമായിട്ട് കൊടുക്കാൻ പഠിക്കണം. ഇത് കൊതിയന്മാർ മുഴുവൻ ഇവിടെ വന്നു പോയതിനു ശേഷം ഇവിടെ വരുന്നോരെന്താ അതിന്റെ തോലു തിന്നണോ?
നളൻ, ജപ്പാനിൽ വന്നിട്ട് ഒന്നും മനസ്സിലാകാത്തവൻ എന്തെങ്കിലുമൊക്കെ മനസ്സിലാകുമ്പോൾ വിളിച്ചു കൂവുന്നതാണ്, വക്കാരിമഷ്ടാ...വക്കരിമഷ്ടാ എന്ന്.. ലെവനെ വല്ല കൊച്ചുകുട്ടികൾക്കും ഇരിപ്പിടമാക്കാനേ പറ്റുകയുള്ളൂ എന്നാണ് തോന്നുന്നത്. നമ്മളൊക്കെ ഇരുന്നാൽ മിക്കവാറും മത്തനകത്ത് കിടക്കും
വിശ്വം....വോഡ്‌കാമരിഷ്ടം.. വോഡ്കാരിമഷ്ടാ... അതിഷ്ടപ്പെട്ടു... :)) വോഡ്ക ഇവിടുണ്ടെന്നാ തോന്നുന്നത്. അരിഷ്ടത്തിന്റെ കാര്യം അന്വേഷിക്കണം.
അയ്യോ സൂ... ആർക്കുവേണമെങ്കിലും എടുക്കാൻ വേണ്ടിയല്ലേ ഇവിടുങ്ങിനെ ഇട്ടിരിക്കുന്നത്. കിട്ടിയില്ലേ... ഇക്കൊല്ലത്തെ സ്റ്റോക്ക് തീർന്നില്ലെങ്കിൽ തീർച്ചയായും ഒരെണ്ണം അയച്ചുതരാം. തോലേതായാലും തിന്നണ്ട :))
വക്കാ,
ഇതിന്റെ ഷേപ്പ് കണ്ടിട്ട് സ്വാഭാവികമായി ഇങനെ ആയതാണെന്നു തോന്നുന്നില്ലല്ലോ. ചൈനക്കാരികൾ കാലു മരം കൊണ്ട് ഉണ്ടാക്കിയ ഷൂസിട്ട് കആലിനു ആകൃതി വരുത്തുമെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തടികൊണ്ട് ഒരു പെട്ടി ഉണ്ടാക്കി തണ്ണിമത്തങ്ങ (തുളസീ, ഞങ്ങൾ സായിപ്പിന്റെ പോലെയാ വാട്ടർ = തണ്ണി മെലൺ = മത്തൻ) അതിനകത്തു വളരാൻ വിടുക, നല്ല പരുവമാകുമ്പോ പെട്ടി തുറക്കുക.. ചതുരമായോ എന്നു നോക്കുക. വെയിൽ തട്ടിയില്ലെൻകിൽ പച്ച നിറം വരാതെ മത്തൻ വെളുത്തിരിക്കാൻ സാധ്യതയുള്ളതിനാൽ തുളകളുള്ള പെട്ടി വച്ചു നോക്കൂ. എന്തായി വരുമെന്നറിയാമല്ലോ, മത്തകുത്തിയാൽ കുമ്പളം മുളക്കുന്ന കാലമാണ്.
ഗ്ലാസ്സിന്റെ ചതുരക്കൂട്ടിനുള്ളില്‍ ഇട്ടാണു് തണ്ണിമത്തനു് ഈ ഷേപ്പു് ഉണ്ടാക്കുന്നതെന്നു് കേട്ടിട്ടുണ്ട്. ചതുരം മാത്രമല്ല, ദീര്‍ഘചതുരവും സിലിണ്ടറുമെല്ലാം ഉണ്ടത്രെ. തണ്ണിമത്തനും ഫോം ഫാക്ടറോ?
വെട്ടുകല്ല് പോലിരിക്കുന്ന തണ്ണിമത്തൻ ആദ്യമായിട്ടാണ് കാണുന്നത്.
ഉരുണ്ടതല്ലാത്തതുകൊണ്ട് ഈ മത്തൻ കൊണ്ട് നടൻ ജയന് ,സേവി (കുപ്പിക്കായ/ഗോട്ടി) കളിക്കാൻ പറ്റില്ല. അതുറപ്പാ..!
ഹും,
ജയനാരാ വീരന്‍. മൂപ്പരു് ഈ മത്തന്റെ മുകളില്‍ ഒന്നു മുതല്‍ ആറുവരെ നമ്പറിട്ടു് പാമ്പും കോണിയും കളിക്കും :)
ദേവാ, പെരിങ്ങോടർ പറഞ്ഞതുപോലെ, ഗ്ലാസ്സ് ബോക്സിലിട്ടാണ് ഇവന്മാരെ ഉണ്ടാക്കിയെടുക്കുന്നത്. അപ്പോൾപിന്നെ വെയിൽ കിട്ടില്ലാ എന്ന പ്രശ്നവുമില്ലല്ലോ. നാട്ടിലെ കുമ്പളങ്ങായും വെള്ളരിക്കായും, മാങ്ങയുമൊക്കെ ഇങ്ങനെ വളരുമോ എന്നൊന്നു നോക്കണം. ചതുരമാങ്ങാ, ചതുരച്ചക്ക, ചതുരച്ചേന...........നല്ല രസം.
ഈ തണ്ണിമത്തനും വത്തയ്ക്കായും ഒന്നുതന്നെയാണോ തുളസീ, ദേവാ? ഇത്തരം സംശയങ്ങൾ തീർക്കാനുള്ള ഒരു മലയാളം ഗൂഗിൾ ഉണ്ടോ ആവോ....
പെരിങ്ങോടരേ.. ഈ ടെക്നോളജി വെച്ച് എന്തു ഷേപ്പിലും പച്ചക്കറികളും പഴങ്ങളും ഉണ്ടാക്കാമെന്നു തോന്നുന്നു. നക്ഷത്രം പോലത്തെ ചക്കയൊക്കെ പറ്റുമോ ആവോ :)
ശരിയാ വിശാലാ... പക്ഷെ നളൻ പറങ്ങതുപോലെ ഇരിക്കാൻ കൊള്ളാം, പക്ഷേ ജയനെപ്പോലുള്ളവർ ഇരുന്നാൽ സാധനം ചമ്മന്തിയായിപ്പോകും. അകത്തുള്ള സാധനമൊക്കെ തീർത്തതിനുശേഷം ലെവനെ വേണമെങ്കിൽ പെട്ടിയായിട്ടുപയോഗിക്കാം. എക്കോ ഫ്രണ്ട്‌ലി പെട്ടി. അനന്തസാധ്യതകൾ.....!!
പാമ്പും ഗോവണിയും.. അതു കൊള്ളാം പെരിങ്ങോടരെ.. അത്രയ്ക്കങ്ങു ചിന്തിച്ചില്ല. പക്ഷേ കറക്കിയെറിഞ്ഞ് താഴെ വീഴുമ്പോൾ ലെവൻ പൊട്ടിച്ചിതറുമോ ആവോ. വല്ല പഞ്ഞിക്കിടക്കയ്ക്കു മുകളിലും എറിഞ്ഞാൽ മതിയല്ലേ.
ഹഹ. ഡോട്ടുകളിട്ടിട്ട് ജയനിതെങ്ങാനും താങ്ങിപ്പിടിച്ചെടുത്ത് മുകളിലേക്കെറിഞ്ഞാൽ 'ഓടിക്കറാ' ന്ന് പറഞ്ഞ് സഹകളിക്കാർ ഓടിരക്ഷപ്പെടുമായിരിക്കും ല്ലേ?
കണ്ണാടീടെ പണിയാണല്ലേ.. യെവന്മാരു കൊള്ളാം വക്കാറേ.. പടവലങ്ങ കല്ലു കെട്ടി വളവു നീർത്തെടുക്കുന്ന മലയാളിയുടെ വെല്ലാൻ പോരുന്ന വേറേ വിദ്യ വല്ല്ലതുമുണ്ടോ ഇവർക്കു?
മത്തങ്ങായുടെ ഇടയിൽ ചേനക്കാര്യം- ചേന കമിഴ്ത്തി നട്ടാൽ (ഉരുളി കമിഴ്തുന്നതുപോലെ)?
a. നാമ്പു താഴോട്ടു വളരും
b. നാമ്പു മേലോട്ടു വളരും
c. താഴോട്ടു മുളച്ചിട്ടു മേലേക്കു വളരും
d. കിളിർക്കില്ല
e. അറിയില്ല സാർ
f. ഒന്നു പോ കൂവേ, ഇതെന്തു പൊട്ടൻ ചോദ്യം
f-ആണ് ആദ്യം വരുന്ന ഉത്തരം.
അങ്ങനെ ചേന കമഴ്തി നട്ടാൽ ആർക്കെന്തു ലാഭം കിട്ടും?
എങ്കിലും (b) ആവണം ശരിയാന ഉത്തരം.
അതായത് ഒരു ചേന വിളവെടുത്താൽ അത് ഒറ്റ വിത്തായി നടില്ല. മുറിച്ച് അലുവക്കഴണങ്ങളാക്കി ‘ചാമ്പലു’പുരട്ടിയുണക്കി ആണ് നടീൽ.
ഇനി ആരെൻകിലും ഉണ്ടോ?
(അനിൽ പറഞതനുസരിച്ച് ഞാൻ ഉരുളിപ്പ്രയോഗം പിൻ വലിച്ചുനാലായോ പതിന്നാലായോ “കണ്ടിച്ച്” കമിഴ്ത്തി നട്ടാലും മതി. പല കഷണങളിൽ കുറച്ചെണ്ണം നട്ടിട്ട് ബാക്കി കാർത്തികപ്പുഴുക്ക് ഉണ്ടാക്കാൻ തട്ടുമ്പുറത്തിട്ടാലും കുഴപ്പമില്ല)
ദേവാ, പൂച്ച എങ്ങിനെ ചാടിയാലും നാലുകാലിൽ വീഴുന്നതുപോലെതന്നെയല്ലേ ചേനയുടെയും കാര്യമെന്നൊരു സംശയം ഇല്ലാതില്ലാതെങ്കിലും ചേന വളർത്തൽ ടെക്നോളജിയിൽ അത്ര എക്സ്പേർട്ട് അല്ലാത്തതുകാരണം ഞാൻ e ൽ കുത്തുന്നു. (സാറിന് ശരിക്കുള്ള ഉത്തരം അറിയാമോ?)
ഋ അണ്ണോ... അയ്യോ ജാപ്പനീസ് അറിയാമോ? ഞാൻ കുറെ ജാപ്പനീസ് പഠിച്ചതാണേ... അവസാനം എന്റെ ടീച്ചർ “മലയാളം” എന്നു പറയാൻ പഠിച്ചു. വകാരിമഷ്ടാ, വക്കാരിമസേൻ, അരിഗത്തൊ ഇവയിലൊക്കെ ഞാൻ നല്ല എക്സ്പേർട്ടാ.
അവധി കഴിഞ്ഞു, ഞാനിലെങ്കിൽ ബ്ലോഗ് മുല്ലശ്ശേരി കാന വഴി ഒഴുകി പോകുമെന്നോർത്ത ഞാൻ............ ഛേ....
ഒരു സംശയം ബാക്കി :-
ദേവൻ സാറേ : ചേന ചോദ്യം കണ്ടു, തല കുത്തിനിന്നു ചോറുണ്ടാ വയറ്റിലോട്ടു പോകുമോ? അല്ലാ വായിൽ തന്നെയിരിക്കുമോ?
പുതിയതായി വന്നവർക്കു എല്ലാർക്കും സ്വാഗതം.
അൽപം കഴിഞ്ഞു കാണാട്ടോ. സായിപ്പുമായി കശ പിശ രാവിലേ തന്നെ.
എല്ലാ ബ്ലോഗു സുഹൃത്തുക്കൾക്കും സലാം നമസ്തേ.
അതുല്യ റ്റീചറേ: 101% ഗ്യാരണ്ടി. ചോറു മുകളിലേക്കു പോകും. ശീർഷാസനത്തിൽ നിന്നു ഏത്തപ്പഴം തിന്ന് അതു തെളിയിച്ചവനാ ഞാൻ.
(ചേന നടാൻ ആരെൻകിലും ഇനിയുമുണ്ടോ? അതോ ഞാൻ ഉത്തരാ സ്വയംവരം നടത്തട്ടോ)
ഋ മാഷേ, ഞാനും ഇവിടെ നല്ലപോലെ മലയാളം പയറ്റുന്നുണ്ട്. ഒരു വീഡിയോ കടയിൽ പോയിട്ട് ആദ്യം എനിക്കവര് വീഡിയോ കാസറ്റ് റെന്റലിന് തന്നില്ല. ഞാൻ ഒരഞ്ചു മിനിട്ട് മലയാളത്തിൽ പ്രസംഗിച്ചു. അയാൾ കുനിഞ്ഞു നിന്ന് എന്നെ മഹാരാജാ എന്നു വിളിച്ചു. കാസറ്റും തന്നു!! ഒരു പോലീസുകാരനെയും ഞാൻ ഇതുപോലെ ഓടിച്ചുവിട്ടു.
അതുല്യേ, ബ്ലോഗുസന്ദർശനത്തിരക്കിനിടെ, എന്റെ കുഞ്ഞു ചതുരമത്തനും സന്ദർശിച്ചതിന് വളരെ നന്ദി. ഉഷച്ചേച്ചി ഇപ്പോഴും അമേരിക്കയിൽ തന്നെയാ? പ്രകാശൻ ഇപ്പോഴും അവരെ ദ്രോഹിക്കുന്നുണ്ടോ ആവോ.....
ദേവാ, 200 മില്ലീമീറ്റർ നീളമുള്ള ഏത്തപ്പഴം ഏത് ആംഗിളിൽ നിന്നാണെങ്കിലും തൊണ്ടയിലേക്ക് കുത്തിക്കയറ്റാമല്ലോ; അതുപോലെയല്ലല്ലോ അഞ്ചോ പത്തോ മില്ലീമീറ്റർ നീളമുള്ള ചോറുമണികൾ.. :))
ചേനയുടെ ഉത്തരം: c. താഴോട്ടു മുളച്ചിട്ടു മേലേക്കു വളരും. അതിനാണു സാധ്യത കാണുന്നത്.
This comment has been removed by a blog administrator.
റ്റൂത്ത്പേസ്റ്റ് ചീറ്റിക്കുന്നത്പോലെ ഞെക്കിയിട്ടാണു വക്കാരീ (വൻഗാരി എന്ന നോബൾ പ്രൈസുകാരിയുമായി എന്തെൻകിലും ബന്ധമുണ്ടോ)നമ്മുടെ കൊരവള്ളിയിൽ നിന്നും ശാപ്പാടു വയറ്റിലോട്ട് യാത്ര, ധൈര്യമായി തലകുത്തിയുണ്ടാൽ വറ്റു മേലേക്കു പോകും അറച്ചു പോയാൽ ചിലപ്പോ “ശ്വാസനിശ്വാസമുലു വായു നീന്നാലൂ“ എന്ന പരുവമാകും. ഒന്നുകിൽ വറ്റ് അല്ലെൻകിൽ ആള് എന്തായാലും പോക്കു മേലോട്ടു തന്നെ.
ചേന:
വക്കാരി ജയിച്ചു. ചേനനാമ്പ് താഴോട്ടു മുളച്ച്, യൂ റ്റേൺ എടുത്ത് മുകളിലേക്കൊരു വരവു വരും. സമ്മ്മാനമായി വെട്ടിക്കവല തട്ടിക്കല് റപ്പായി & അയൽക്കാരന്സ് നൽകുന്ന ഒരു ഗ്രാം കാക്കപ്പൊന്നിന്റെ മോതിരം.
ദേവരാഗത്തിന്റെ കമന്റടി ഗംഭീരം.!
ഇതൊരു കർഷകന്റെ തെറ്റായ ഉത്തരമായിരിക്കാം ചേന കമഴ്ത്തി നട്ടാൽ നാമ്പ് പൊടിക്കുന്നതിനുപകരം ചേനയുടെ ഏതെങ്കിലും ഒരു കണ്ണിൽനിന്ന് മുളച്ച് മേലോട്ടുതന്നെ വളരാനാണ് സാധ്യത. ചെയ്തുനോക്കാത്ത കാര്യം ചെയ്തുനോക്കിയാൽ ഫലമറിയാം.
സമ്മാനമോ...എനിക്കോ... ഹോ വിശ്വസിക്കൻ കഴിയുന്നില്ല. ആദ്യമായിട്ടാ ഒരു അന്താരാഷ്ട്ര നിലവാരമുള്ള മത്‌സരത്തിൽ പങ്കെടുത്ത് ഒരു അന്താരാഷ്ട്രനിലവാരമുള്ള സമ്മാനം കിട്ടുന്നത്. ഈ സമ്മാനം ലഭിക്കാൻ എന്നെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച നല്ലവരായ നാട്ടുകാരോടും, വീട്ടുകാരോടും, ബ്ലോഗുലോകത്തെ എല്ലാ ബ്ലോഗേഴ്സിനോടും എനിക്കുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ചേനയും ചേമ്പും തമ്മിൽപോലും തിരിച്ചറിയാൻ കഴിയാതിരുന്ന എന്നെ ചേനടെക്നോളജിയിൽ ഒരു താരമാക്കി മാറ്റിയത് ഈ വാശിയേറിയ മത്‌സരമാണ്. ആനക്കാര്യത്തിനിടക്കാണോടാ കൂവേ ചേനക്കാര്യമെന്ന് പറഞ്ഞൊതിക്കിയിരുന്ന പാവം ചേനയെ ഒരു അന്താരാഷ്ട്രതാരമാക്കി മാറ്റിയ ശ്രീ ദേവരാഗൻ മാസ്റ്ററെ എത്ര അഭിനന്ദിച്ചാലും മതിയാവൂല്ല. (സമ്മാനം കൂറിയറായി അയക്കാമോ?)
ചന്ദ്രേട്ടൻ പറഞ്ഞത് ശരിയല്ലേ...
വക്കാരി നേടിയ ഒന്നാം സമ്മാനം ഞാൻ കോടതി വിധിയിലൂടെ മരവിപ്പിച്ചു.
മറ്റുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ളതു കൊണ്ട് എനിക്കു കഴിഞ്ഞില്ല.
കോടതി വിധിയും ചെസ്റ്റ് നമ്പരിൽക്കുത്തി ഞാനും ഇതാ മത്സരിക്കുന്നു.
ചേനയുടെ നാമ്പ് അതിന്റെ ഉള്ളിലൂടെ മേൽപ്പോട്ട് വളർന്നു പിന്നിലുടെ മുകളിലേക്ക് വരും. ആദ്യമായി കാണുന്നവർക്ക് വക്കാരിയുടെ മത്തചതുരം പോലെ അതിശയം നൽകും. കണ്ടു ശീലിച്ചവരുടെ നാവിൽ പുഴുക്കിന്റെ രുചിയും തൊണ്ടയിൽ ചൊറിച്ചിലും ഉണ്ടാകും.
അപ്പോൾ സമ്മാനം എപ്പോൾ തരും? ദേവാ ചൊല്ലൂ... (കാക്കപ്പൊന്നായാലും സാരമില്ല പക്ഷെ ഒരു ഗ്രാം പോരാ. ഒരു ഒന്നൊന്നര ഗ്രാം എങ്കിലും വേണം)
എനിക്ക് ഇനിയും വേദികളിലെത്താനുണ്ട്, കോടതി വിധികൾ കൈമാറാനുണ്ട്. (കുറച്ചു നേരം ഇവിടെ നിന്നും മാറി നിന്നാലുള്ള ഒരു ഗതികേടേയ്!)
“ദേവേട്ടാ...ദേ ഈ കുമാറണ്ണൻ പ്രച്ച്നമുണ്ടാച്ചുന്നു...എനിച്ചെന്റെ ചമ്മാനം താ...“
ഈ ഉള്ളിലൂടെ മേൽപ്പോട്ട് കേറി പിന്നിലുടെ മോളിലോട്ടു വരുന്ന ടെക്നോളജി ഗംഭീരമാണല്ലോ കുമാറേ.. ശരിക്കും അങ്ങിനെതന്നെയാണോ? നാട്ടിൽ ചെന്നിട്ട് ഒന്നു പരീക്ഷിച്ചു നോക്കണം.
വിശ്വം,
വോഡ്‌കാമരിഷ്ടം തന്നെയെന്നു ഇപ്പോ ബോധ്യമായി..
കണ്ടില്ലേ അതിന്റെ ഒരു എഫക്റ്റ്..ഇപ്പോ എല്ലാവരും തലകുത്തി നിന്നാ ബ്ലോഗിങ്. ആകെ മൊത്തം ടോട്ടല്‍ ഒരു 180 ഡിഗ്രി ചരിഞ്ഞാണ് ബ്ലോഗിന്റെ പോക്ക്.
ചന്ദ്രേട്ടാ,
ചേനക്കാര്യമൊന്നുകൂടെ പരീക്ഷിക്കാനുള്ള സാഹചര്യമിപ്പോൾ ചന്ദ്രേട്ടനു മാത്രമേയുള്ളൂ (ഒരു ചേനവിത്തുപാഴാക്കി പരീക്ഷിക്കുന്നോ?)
ആയിരത്തിത്തൊള്ളായിരത്തി എതാണ്ടാണ്ടിൽ ഞാൻ ചേന കമിഴ്ത്തിയപ്പോൾ താഴോട്ടു പൊടിച്ച് ഇവന്മാർ യൂറ്റേൺ എടുത്തുവന്നു. അകമൊക്കെ പൊട്ടിക്കും, നിറവുമൊക്കെ മാറും, ശക്തിയും കുറവ് എന്നാലും തുടക്കം താഴോട്ടും പോക്കു മുകളിലോട്ടുമായിരുന്നു. സമ്മാനത്തിന്റ്റ്റെ കാര്യം യുവജനോത്സവവേദിയിലെപ്പോലെയായ സ്ഥിതിക്ക് പണ്ട് ദാക്ഷായണി കെട്ടിയപോലേ മോതിരം കറക്കി മുകളിലേക്കെറിഞ്ഞു ഞാൻ ഓടാൻ പോകുന്നു. ഇല്ലേൾ തണ്ടർ സ്റ്റ്റോള് (ഇടി നടക്കൽ) ഉണ്ടാകാൻ സാധ്യത കാണുന്നു.
അപ്പോ എല്ലാവരും ചേന കമിഴ്ത്തിക്കോ ഹൈലസാ..
ദേവാ കമഴ്ത്തി നട്ടാലും ചേന പൊടിക്കും വിളവും തരും, പാഴാകുകയില്ല. എന്തായാലും സൌകര്യം കിട്ടിയാൽ ഞാൻ ചെയ്യാം. ഇതെങ്കിലും മലയാളബ്ലോഗന്മാർക്കുവേണ്ടി ചെയ്തില്ലെങ്കിൽ മോശമാകും. എന്റെ കൃഷി ഓഫീസറോടു ചോദിച്ചപ്പോൾ അവരും വളഞ്ഞ് പൊടിക്കുമെന്നാണ് പറഞ്ഞത്. പക്ഷേ എന്റെ ഉത്തരം കേട്ടപ്പോൾ അവർക്കും ശ്വാസം മുട്ടി.
നളോ, പണ്ടെങ്ങാണ്ടോ അരിഷ്ടമടിച്ച് തലയ്ക്കു സ്വല്പം പിടിച്ചിട്ടുണ്ടായിരുന്നു എന്നതൊഴിച്ചാൽ, വോഡ്കയോ..........ഹേയ്..
ദേവേട്ടോ, ഓടുന്നതിനും ചാടുന്നതിനും മുൻപ്, സമ്മാനം അയച്ചുതരണേ. വെയിറ്റിത്തിരി കൂടുതലാണെന്നറിയാം, എന്നാലും കുറിയറിൽ മതി. ഇനി കോടതിവിധിയുടെ ഒറിജിനൽ പകർപ്പ് കുമാറണ്ണൻ കാണിക്കുകയാണെങ്കിൽ സമ്മാനം പങ്കുവെയ്ക്കാനും ഞാൻ തയ്യാർ. (പണ്ടു ദാക്ഷായണി കെട്ടിയ കഥ ഒന്നു പറഞ്ഞുതരാമോ?)
ചന്ദ്രേട്ടാ, ഒന്നു പരീക്ഷിച്ചുനോക്കിയാൽ നന്നായിരുന്നു. നാട്ടിൽ വന്നിട്ട് ഒരു മാങ്ങയോ, വെള്ളരിയോ ഒരു ചതുരക്കുപ്പിയ്ക്കകത്ത് കയറ്റി വളർത്തി നോക്കണം. ചതുരമാങ്ങയും ചതുരവെള്ളരിയും ഉണ്ടാവുമോ എന്നൊന്നറിയാമല്ലോ.
വക്കാരി, കുടിയ്ന്മാരു കുടിച്ചാ എല്ലാ സത്യവും പറയുമ്ന്നാ വയ്പു. പക്ഷെ ആകെ പറയുന്ന ഒരു നുണയുണ്ട്, "ഞാൻ കുടിച്ചിട്ടാ പറയണേന്ന് കരുതണ്ടാട്ടോ, ഒരു തുള്ളി തൊട്ടിട്ടില്ലാന്ന്" !!
ഒരു തണ്ണിമത്തനും കൊണ്ടു നടക്കാൻ തുടങ്ങീട്ട് എത്ര നാളായീ? അതു ഒന്നു മുറിച്ചാ വേണ്ടീല്ലായിരുന്നു. അല്ല, ഇനി അതു വല്ലാ, ഗിഫ്റ്റ് പൊതിയണ റാപ്പിങ് പേപ്പറെങ്ങാനുമാണോ? (തല തിരിഞ്ഞ സംശയങ്ങൾക്ക് ഇപ്പോഴും എപ്പൊഴും മൊത്തമായും, ചില്ലറയായും........)
അയ്യോ, അതുല്യേ, ഒരു തുള്ളി പോയിട്ട് ഒരു ഡ്രോപ്പു പോലും...ങ്ഹൂം..ശരിക്കും.. (വളരെ വളരെ ചെറുപ്പത്തിൽ അമ്മവീട്ടിൽ വെട്ടിക്കൊണ്ടിരുന്ന പനയുടെ പങ്ക് പറ്റി ഞാൻ പൂസായിട്ടുണ്ടെന്ന് അമ്മാവന്മാർ ഒരു അപവാദം പറയുന്നുണ്ടെങ്കിലും അവർക്ക് നിരത്താൻ തെളിവുകളില്ല)
ചതുരമത്തൻ ജപ്പാനിൽ കണ്ടതിനെക്കാളും കൂടുതൽ ആളുകൾ ഗൾഫിൽ കണ്ടെന്നാ തോന്നുന്നേ.. എന്ന ശരി, നമുക്കിവനെ മുറിക്കാമല്ലേ..പീസുപീസാക്കാം.
ചതുരമത്തൻ ഗിഫ്റ്റ് പൊതിയുന്ന റാപ്പിംഗ് പേപ്പറാണോ എന്ന് വർണ്ണ്യത്തിൽ ഒരാശങ്ക വന്നതുകാരണം, അലങ്കാരം ഉൽപ്രേക്ഷ. അലങ്കാരം ശരി, പക്ഷേ ആശയം തെറ്റ്. ലെവൻ ഒറിജിനൽ
(ഇന്നത്തെ വേർഡ് വെരിഫിക്കേഷൻ: ഫ്സ്ക്ക്ര്ശ്)
ആവൂ. ചേനയുടെ ശാസ്ത്രീയ നാമം തപ്പിമടുത്തു. എലിഫെന്റ് യാമെന്നൊക്കെ നോക്കിയപ്പോൾ കാച്ചിലിന്റെ പടം പൊന്തുന്നു.
കാച്ചിലും ചേനയും രണ്ടും രണ്ടാണെന്ന് പ്രബുദ്ധരായ നമ്മൾ മലയാള മക്കൾക്കറിയാം.
എന്നാലും,ചേനയെപറ്റി കൂടുതൽ അറിവുള്ളവരെ, ഇതാ ഈ പേജൊന്ന് തീർക്കാമോ എന്ന് നോക്കൂ..
വിക്കിയെഴുത്ത് എങ്ങനെ സാധിക്കുമെന്നു നോക്കി എനിക്ക് ഉച്ചപ്പ്രാന്തായി ഏവൂരാനേ. മുരിങ്ങയില തപ്പൽ നിറുത്ത് ഞാൻ നെല്ലിക്കായും അന്വേഷിച്ച് ഇറങ്ങുന്ന ലക്ഷ്മണം കാണുന്നു.
ദേവന്‍,
ഈ ലിങ്കില്‍ വിക്കി എഡിറ്റ് ചെയ്യുന്നതു് എങ്ങിനെയെന്നുണ്ട് . അതുമല്ലെങ്കില്‍ കുറച്ചുകൂടി വിശദമായിട്ടു് ഇവിടെ പറയുന്നുണ്ട്.
Post a Comment
<< Home