Wednesday, April 05, 2006

സക്കൂറാ.........സക്കൂറാ

കോണിക്കാ............ കോണിക്കാ
ചെറിച്ചെടികള്‍ പൂക്കുമ്പോള്‍ ജപ്പാന്‍‌കാര്‍ അതിനടയില്‍
ഒരു നീല ഷീറ്റ് വിരിച്ച് കൂട്ടമായിട്ടിരുന്ന് വെള്ളമടിക്കും.
പറന്നുവീഴുന്ന പൂവിതളുകളെ ബിയര്‍ ഗ്ലാസ്സിന്നകത്താക്കി
ഹായ് ഹോയ് എന്നൊക്കെ വിളിച്ചുകൂവി വലിച്ചുകുടിക്കും
അവരതിനെ ഹനാമി എന്നു വിളിക്കും..

17 Comments:

 1. At Wed Apr 05, 10:18:00 AM 2006, Blogger ദേവന്‍ said...

  This comment has been removed by a blog administrator.

   
 2. At Wed Apr 05, 10:19:00 AM 2006, Blogger ദേവന്‍ said...

  വക്കാരീ,
  സക്കൂറാ എന്നാല്‍ ചെറിബ്ലോസ്സം ആണെന്ന് കേട്ടിട്ടുണ്ട്‌ (അപ്പോ കുട്ടിക്കൂറാ ചെറി മൊട്ട്‌ ആകുമല്ലേ) എന്തുവാ ഈ കോണിക്കാ? മോണിക്കായുടെയോ മമ്മൂഞ്ഞിക്കായുടെയോ ആരെങ്കിലും ആണോ?

   
 3. At Wed Apr 05, 10:19:00 AM 2006, Blogger ദേവന്‍ said...

  This comment has been removed by a blog administrator.

   
 4. At Wed Apr 05, 10:28:00 AM 2006, Blogger myexperimentsandme said...

  ഹയ്യോ.. ദേവേട്ടാ... പണ്ട് ടിവികാണല്‍ തുടങ്ങിയ സമയത്ത് ഒരു കാര്‍ട്ടൂണ്‍ പരസ്യം വരുമായിരുന്നു. ഒരു കൊച്ചുപയ്യന്‍ ഒരു ഗുഹയുടെ മുന്‍പില്‍ ചെന്ന് സക്കൂറാ സക്കൂറാ എന്ന് വിളിച്ചു കൂവും.. ഗുഹവാതില്‍ തുറക്കൂല്ല..... ലെവന്‍ പിന്നെ കോണിക്കാ കോണിക്കാ എന്ന് വിളിച്ചുകൂ‍വും.. വാതില്‍ ദോ മലര്‍ക്കെ തുറന്നുവരുന്നു.... അതു സക്കൂറ ഫിലിം കമ്പനിക്കാര് അവരുടെ പേര് കോണിക്കാ എന്നു മാറ്റിയതിന്റെ പരസ്യമായിരുന്നു..

  ആ നോവാള്‍ജിക്ക് ഓര്‍മ്മയ്ക്ക് ...... അല്ലാതെ സുന്ദരിയാ‍യ സക്കൂറയും ഐക്കൂറയും മോണിക്കറും തമ്മിലെന്തു ബന്ധം....

  പക്ഷേ ഡെസ്പാക്കിക്കളഞ്ഞു..... തള്ളേ ഇത്ര പെട്ടന്ന് മൂന്ന് കമന്റോ, ഇനി ഒരു തൊണ്ണൂറ്റുമൂന്നുംകൂടി കിട്ടിയാല്‍ കുട്ട്യേടത്തിയെ പൊട്ടിക്കാല്ലോ എന്നൊക്കെ വെച്ച് ആഞുതുറന്നപ്പോള്‍...

   
 5. At Wed Apr 05, 10:38:00 AM 2006, Blogger കണ്ണൂസ്‌ said...

  കുട്ട്യേടത്തിയെ പൊട്ടിക്കാന്‍ ഇതാ വക്കാരിക്ക്‌ എന്റെ വക ഒരു കൈ സഹായം:

  മുഖ സ്തുതി പറയുകയാണെന്ന് വിചാരിക്കരുത്‌. വക്കാരിയുടെ ഫോട്ടം പിടുത്തം അത്യന്താധുനികന്റെ അടുത്തൂടെ പോവില്ല കേട്ടോ.

   
 6. At Wed Apr 05, 10:39:00 AM 2006, Blogger ദേവന്‍ said...

  വക്കാരീ, ഇഞ്ഞോട്ട്‌ വരീ.

   
 7. At Wed Apr 05, 10:43:00 AM 2006, Blogger Visala Manaskan said...

  വെള്ളമടിക്കാന്‍ കണ്ടുപിടിക്കുന്ന ഓരോ കാരണങ്ങളേ..!

  :)

   
 8. At Wed Apr 05, 11:01:00 AM 2006, Blogger myexperimentsandme said...

  കണ്ണൂസേ... പറഞ്ഞ് കഴിഞ്ഞ്, “വക്കാരീടെ അത്യന്താധുകനാണോ ഫോട്ടമാണോ ഏതാണ് ഒന്നുകൂടെ മെച്ചമെന്ന് ശങ്കിച്ച് നില്‍ക്കുകയാണ് ഞാന്‍“ എന്നര്‍ത്ഥം വരുന്ന &^%$*&) എന്ന ആ എമോട്ടിക്കോണകം ഇടാന്‍ കണ്ണൂസ് മറന്നൂന്നാ തോന്നുന്നേ... സാരമില്ല, എനിക്കറിയാം :)

  വിശാലാ... സില്‍ക്കിന്റെ പടം ഇന്നലെ കണ്ടു.. ചില ശരീരാവയവങ്ങള്‍ അടിയറ വെക്കേണ്ടി വന്നാലെന്നാ, എന്നാ ഒരു സ്‌ട്രക്‍ച്ചറ്, സില്‍ക്കിന്.. പക്ഷേ, സെന്‍സറ് ചെയ്യാത്ത സില്‍ക്കിന്റെ പടം തുളസി ഇട്ടൂന്നോര്‍ക്കുമ്പോള്‍.. ഈ തുളസീടെ ഒരു ധൈര്യമേ...

   
 9. At Wed Apr 05, 11:48:00 AM 2006, Blogger Kalesh Kumar said...

  ജപ്പാനിലെ കല്യാണരാമാ, സുനാമി സുനാമി എന്നു കേട്ടിട്ടുണ്ട്‌. അല്ല, ഞാന്‍ അറിയാന്മേലാഞ്ഞ്‌ ചോദിക്കുവാ ഈ ഹനാമി എന്നു പറഞ്ഞാല്‍ സുനാമിയുടെ ആരേലുമാണോ?

  അപ്പം ജപ്പാങ്കാരുടെ കൂടെ നീലകമ്പളമൊക്കെ വിരിച്ചിട്ടിരുന്ന് ബിയറടിയാണ്‌ പരിപാടി അല്ലേ?

   
 10. At Wed Apr 05, 12:11:00 PM 2006, Blogger സു | Su said...

  എനിക്കീ ചിത്രം കണ്ടിട്ട് ഹായ് ഹോയ് എന്നു പറയാന്‍ തോന്നുന്നു. :) പൂക്കളുടെ ചിത്രത്തിന് നന്ദി വക്കാരീ.

   
 11. At Wed Apr 05, 04:41:00 PM 2006, Blogger രാജീവ് സാക്ഷി | Rajeev Sakshi said...

  കോണിക്കാ.. കോണിക്കാ..
  നന്നായിട്ടുണ്ട്.

   
 12. At Wed Apr 05, 04:53:00 PM 2006, Blogger വര്‍ണ്ണമേഘങ്ങള്‍ said...

  ഹായ് ഹോയ്
  മമ്മൂക്കാ,ജലീലിക്കാ,പേരക്കാ കോണിക്കാ ജോറായിക്കാ ..

   
 13. At Wed Apr 05, 05:05:00 PM 2006, Blogger ശനിയന്‍ \OvO/ Shaniyan said...

  അത്യന്താധുനികന്‍ എഴുതാമെന്നു പറഞ്ഞിട്ട്?? ആളെ പറ്റിക്കുന്നോ? കത്തി റെഡി ആക്കി വെച്ചതായിരുന്നു.. കഷ്ടം..
  ഫോട്ടോ കൊള്ളാം. ഇവിടെയും ചെറി ബ്ലോസം സീസണ്‍ ആണ്

  വേഡ് വെരിഫികേഷന്‍ : ഇനി? (eeniy)

   
 14. At Wed Apr 05, 05:38:00 PM 2006, Blogger അരവിന്ദ് :: aravind said...

  ഇദെന്താ വക്കാരീ ഇവിടെയാകെയൊരു ഹോയ് വിളി..
  ഇവിടാരാ ഈ ഹോയ് വിട്ടത്? ഇത്ര വലിയ ഹോയ് ആരാ വിട്ടത്? (ചാന്ത്പൊട്ട് സ്റ്റൈല്‍)
  എന്റെ ഹോയ് കൂടെ...സ്റ്റൈല്‍ ഏതാന്നറിയ്‌വോ?
  ഹൊ-ഹോയ് ഹൊ-ഹോയ്.. (എ.ആര്‍.റഹ്‌മാന്‍, രംഗ് ദേ ബസന്തി ലൂസ് കണ്ട്രോള്‍‌ സ്റ്റൈല്‍)

   
 15. At Wed Apr 05, 05:59:00 PM 2006, Blogger അതുല്യ said...

  അരവിന്ദാ,ഈ നോണ്‍ കോണ്‍ഫിഡന്‍സ്‌ സുനാമി മോഷന്‍, impodium eന്ന റ്റാബ്ലറ്റ്‌, 2 എണ്ണം ഒറ്റയടിയ്ക്‌ കഴിയ്കുക. പിടിച്ചു കെട്ടിയ പോലെ നിക്കും.

   
 16. At Fri Apr 07, 08:30:00 PM 2006, Blogger myexperimentsandme said...

  ലേറ്റായിപ്പോയി (ബിയറടിച്ച് കിറുങ്ങിയതുകൊണ്ടൊന്നുമല്ലേ)

  എന്റെ സക്കൂറാ കണ്ട് ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി. ദേവേട്ടാ, നന്ദി. ശീമക്കൊന്നയ്ക്ക് ഒരു സ്പെഷ്യല്‍ നന്ദി. വിശാലാ നന്ദി, കണ്ണൂസേ നന്ദി.

  കലേഷേ.. ഹനാമി, സുനാമി, ഇതെല്ലാം ഞങ്ങടെ വകയാ. ഹനാമീടെ മ മാറ്റി ബ ആക്കിയാല്‍ സംഗതി ആകപ്പാടെ മാറും. വെടിക്കെട്ടാവും. ബിയറോ... ഞാനോ... ഛ, ഛാ ഛി ഛീ ഛു ഛൂ ഛൃ ഛെ ഹാ കിട്ടി ഛേഏഏഏഏഏ

  സൂ, സക്കൂറപ്പൂക്കള്‍ ആസ്വദിച്ചെന്നറിഞ്ഞതില്‍ സന്തോഷം. സന്തോഷിച്ചെന്നറിഞ്ഞതില്‍ ഒന്നൂടെ സന്തോഷം:)

  സാക്ഷീ നന്ദി, മേഖങ്ങളേ പെരുത്ത് നന്ദി (ആ പെരുത്തതിന്റെ പകുതി സാക്ഷിക്കും കൂടി കൊടുക്ക്വോ).

  ശനിയണ്ണാ, അത്യന്താധുനികന്‍ എഴുതാനുള്ള ലൊക്കേഷന്‍ തപ്പി നടക്കാന്‍ പോവുകയാണ്. താനാരാ, ഞാനാരാ എന്നൊക്കെ മുഴങ്ങുന്നു.

  ഒന്നരവിന്ദാ, അതുല്ല്യേച്ച്യേ, മഹീന്ദ്രക്കമ്പനിക്കാരുടെ എം സീല്‍ ഇതിനു ബെസ്റ്റാണെന്ന് ഒരു അനുഭവസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു. ബാംഗ്ലൂര്‍-മൈസൂറൂട്ടി സ്ഥിരം ടൂര്‍ കലാപരിപാടിക്കിടയിലാണത്രേ സംഭവം കണ്ടുപിടിച്ചത്. പേറ്റന്റിപ്പോള്‍ ആരെടുക്കുമെന്നാ..

   
 17. At Mon Apr 10, 08:00:00 AM 2006, Blogger reshma said...

  'ജപ്പാന്‍‌കാര്‍ അതിനടയില്‍
  ഒരു നീല ഷീറ്റ് വിരിച്ച് കൂട്ടമായിട്ടിരുന്ന്' നീല ഷീറ്റിന്റെ ഗുട്ടന്‍സ്? പൂക്കള്‍ മനോഹരം(മനസ്സിന് ഹരം പകരുന്നത്?)

   

Post a Comment

<< Home