ഗതികേട്
ഇന്നത്തെ ദീപിക ഓണ്‍ലൈനിലെ മുഖപ്രസംഗങ്ങള്‍
ആദ്യത്തെ മുഖപ്രസംഗം: “ദീപികയില്‍ സംഭവിച്ചതെന്ത്...”
രണ്ടാമന്‍ ഒരു ഉപദേശമാണ് “ഗ്രൂപ്പുപോരും തമ്മിലടിയും ഇനി കോണ്‍ഗ്രസ്സില്‍ വേണ്ട”
ഞാനോലിചിക്കുകയായിരുന്നു.........
ശരിക്കും ദീപികയില്‍ ഇന്നെന്താ സംഭവിച്ചത്........?
സംശയമെന്ത്? ഗ്രൂപ്പുപോരും പോരാത്തതിന് തമ്മിലടിയും........... പാവങ്ങള്‍ !
21 Comments:
പക്ഷേ അതറിയണമെങ്കില്‍ മംഗളം വായിക്കണമെന്നു മാത്രം.
അതു സത്യം വക്കാരി. മംഗളത്തില്‍ നിന്നാണു ഞാനാദ്യം വാര്‍ത്ത വായിച്ചത്. പിന്നെ ദീപിക വായിച്ചപ്പോള്‍ 'യെവരെന്തോന്നു പിച്ചും പേയും പറയുന്നോ?', എന്നോര്‍ത്തു.
ഒരു പത്രം വിചാരിച്ചാല്‍ ഒരു സംഭവത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കാം, ഏതു രീതിയില്‍ വളച്ചൊടിക്കാം, വായിക്കുന്നവനെ എങ്ങനെയൊക്കെ വിഡ്ഡികളാക്കാം, എന്നതിന്റെ ഉത്തമ ഉദാഹരണം!
അപ്പോള്‍ ഇതു കൊണ്ടായിരുന്നോ ഇന്ന് ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ലാതിരുന്നത്. വ്യാജ രേഖക്കൊന്നും പഴയ പവറ് ഇല്ല മോനെ. ഒരു ഫാക്സും, വിജിലന്‍സ് റിപ്പോര്‍ട്ടും കാട്ടി കുറേ പേരു ഇവിടെ കാടിളക്കിയതല്ലേ?
ആ ഗാപ്പില്‍ കുട്ട്യേടതി മന്‌ജിത്തിന്റെ യോറ്‍ക്കറില്‍ സിക്സറും അടിച്ചു. ജസ്റ്റ് അ മിനിറ്റ്, ദീപിക ഓണ്‍ലൈന് ആയല്ലോ!.
ഈയിടെ ആയി ദീപിക ഓണ്‍ലൈന്‍ എടുക്കാനും എന്തൊക്കെയോ ഒരു പ്രശ്നം കാണുന്നുണ്ടു. ഇതുമായി എന്തെങ്കിലും ബന്ധം????
ബിന്ദു
ഉപദേശിച്ചുപദേശിച്ച് അവസാനം ഉപദേശം സ്വന്തം പാളയത്തില്‍ തന്നെ കൊടുക്കേണ്ടിവന്നതിന്റെ ഷോക്കായതുകൊണ്ടായിരുന്നു എന്ന് തോന്നുന്നു, ഇന്ന് ഓണ്‍ലൈനിന് പനിയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞപ്പോഴാണ് അണ്ണന്‍ ഒന്ന് ലെവലായത്. അല്ലെങ്കില്‍ കുറേക്കാലമായി ദീപികയ്ക്ക് വലിയ പ്രശ്നമില്ലായിരുന്നു ബിന്ദൂ.
കുട്ട്യേടത്ത്യേ... ഭാരതീയ പത്ര-ടീവീ മാധ്യമങ്ങളുടെ ധര്‍മ്മങ്ങളേയും തോന്ന്യാസങ്ങളേയുമോര്‍ത്ത് തലപുകയ്ക്കാനോ... വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു പത്രം മാത്രം വായിക്കുന്നവരുടെ കാര്യമോര്‍ക്കുമ്പോഴാ....
പ്രാപ്രാ, ഒരു അത്യന്താധുനികന്‍ സ്റ്റൈലായിപ്പോയല്ലോ... എന്തും കേറുന്ന തലയല്ലേ... :)
പവര്‍ പൊളിറ്റിക്സാണ് ദീപികയില്‍ മിനിയാന്ന് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍.
നസ്രാണിദീപികയുടെ പുത്തന്‍ തലമുറക്കാരനാണ് ദീപികയെന്നാണ് കേരളത്തിലെ റോമന്‍ കത്തോലിക്കര്‍ 15 വര്‍ഷം മുമ്പുവരെ വിചാരിച്ചിരുന്നത്. ആര്‍ എസ് എസ്സുകാരുടെ വീടുകളില്‍ ജന്മഭൂമിയുടെ സബ്സ്ക്രിപ്ഷന്‍ നിര്‍ബന്ധിച്ച് എടുപ്പിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെയായിരുന്നു പണ്ട് സഭാനേതൃത്വത്തിന്റെ നയം. എന്റെ വീട്ടിലൊക്കെ ദീപിക വാങ്ങിയിരുന്നു. പിന്നെപ്പിന്നെ, ദീപികയെ പുറന്തള്ളി മാര്‍ത്തോമ്മാ പത്രമായ മനോരമ മുത്തശ്ശിപ്പത്രമായി. അങ്ങിനെ ദീപികയെ അല്‍പ്പാല്‍പ്പം കേരളത്തിലെ കൃസ്ത്യാനികള്‍ മറന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ദീപിക നഷ്ടത്തിലാണ് ഓടിയിരുന്നത്. ദൈനംദിനച്ചെലവുകള്‍ക്ക് പോലും ഫണ്ടില്ലാത്ത അവസ്ഥ! ജോയി ആലൂക്കാസിനെപ്പോലുള്ള വന്‍ പണക്കാര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളപ്പോഴാണ് ദീപികയ്ക്ക് ഇങ്ങനെയൊരു ഗതി വന്നത് എന്നും ഓര്‍ക്കേണ്ടതാണ്. സഭയ്ക്ക് ഫണ്ടില്ലാതെയാണോ ഇങ്ങിനെ വന്നത് എന്നും ചിന്തിക്കണം. സഭാനേതൃത്വം ദീപികയ്ക്ക് വലിയ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അങ്ങിനെ ഫണ്ടില്ലാതെ ദീപിക വിഷമിച്ചുകൊണ്ടിരുന്നപ്പോഴാണ് ദൈവദൂതനെപ്പോലെ ഫാരീസ് അബൂബക്കറെന്ന എം ബി എക്കാരന്‍ കാശുമായി സഭാ നേതൃത്വത്തെ ചെന്നുകണ്ടത്.
ദീപികയില്‍ അഞ്ചുകോടി രൂപയാണ് ഫാരീസ് ഇന്‍വെസ്റ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത്. സഭാ നേതൃത്വവും ഡയറക്ടര്‍ ബോര്‍ഡും കൂടി ചുവന്ന പരവതാനിയിട്ട് ഫാരീസ് അബൂബക്കറിനെ വരവേറ്റു. ഫാരീസിനെ എല്ലാവരും കൂടി ദീപികയുടെ വൈസ് ചെയര്‍മാനാക്കി, ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ചെയര്‍മാനും.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ്സിനെ കണ്ണടച്ച് പിന്താങ്ങിയിരുന്ന ദീപിക, കമ്മ്യൂണിസ്റ്റ് ചായ്‌വ് കാട്ടാന്‍ തുടങ്ങി. പിണറായി വിജയന്‍, വഹാബ്, എം എ ബേബി എന്നീ നേതാക്കളുടെ ജിഹ്വയായി മാറി ദീപിക. സംഭവങ്ങള്‍ നിയന്ത്രണം വിട്ടപ്പോള്‍ സഭാ നേതൃത്വത്തിലെ കോണ്‍ഗ്രസ്സ് ചായ്‌വ് പുലര്‍ത്തുന്ന ചിലര്‍ കുഞ്ഞൂഞ്ഞിന്റെയും മാണി സാറിന്റെയും സഹായം തേടിയെന്നാണ് നാട്ടുവര്‍ത്തമാനം. ജോയി ആലൂക്കാസിന്റെ നേതൃത്വത്തില്‍ ഈ ഗ്രൂപ്പ് ചെറുതായൊരു ഓപ്പറേഷന്‍ നടത്തിയതാണ് ദീപികയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം.
ഈ ഫാരിസ് അബൂബക്കര്‍ ആരാണെന്ന് അറിയാമോ? നമ്മുടെ മമ്മുക്കയുടെ പുന്നാര അളിയന്‍
ജാക്കോബ്സണ്‍ ഗ്രൂപ്പാണ് ദീപികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ കൈകാര്യം ചെയ്തിരുന്നത് എന്ന് അറിയാമല്ലോ. ജാക്കോബ്സണ്ണിന്റെ വേരുകള്‍ തേടിപ്പോയാല്‍ അവര്‍ ദീപികയെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണം മനസ്സിലാവും.
- വെള്ളാറ്റഞ്ഞൂര്‍ -
ചെറിയൊരു തിരുത്ത്, ഫാരീസ് അബൂബക്കര്‍ എം ബി എക്കാരന്‍ അല്ല.
- വെള്ളാറ്റഞ്ഞൂര്‍ -
ഓഹോ, അപ്പോ പിന്നാമ്പുറം ഇത്രയും വിശാലമായിരുന്നല്ലേ.... പക്ഷേ ഇതില്‍ ആരു നല്ലവന്‍, ആരു വലിയവന്‍?
ബെന്നിയുടെ കമന്റ് വായിച്ചപ്പോള്‍ നമ്മുടെയൊക്കെ തലയില്‍ പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്ന ചില കാര്യങ്ങളേപ്പറ്റിയോര്‍ത്തു.
ദീപിക, നസ്രാണി, കാത്തോലിക്ക ഇത്രയും വന്നാല്‍ ഒരു ആര്‍ എസ്സ് എസ്സും വരും ഓട്ടോമാറ്റിക്കായി
മോഹന്‍ലാല്‍ വന്നാല്‍ മമ്മൂട്ടി ഉറപ്പ്
മദനിയുണ്ടെങ്കില്‍ തൊഗാഡിയായും കാണും.
സാഗരങ്ങളേ എന്ന പാട്ട് പാടിയാല്‍ ഓട്ടോമാറ്റിക്കായി “ഡും ഡും” എന്ന തബലേം പാടും
:)
ദീപികപ്പത്രം സിനിമാ പേജില്‍ നടനവിസ്മയത്തിന്റെ ഇതിഹാസം എന്ന് പറഞ്ഞ് മോഹന്‍ലാലിനെപ്പറ്റി ഒരു തുടരന്‍ തുടങ്ങി.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വരുന്നു, ബെസ്റ്റ് ഓഫ് മമ്മൂട്ടി എന്നു പറഞ്ഞ് അടുത്ത തുടരന്‍.
എഴുതുന്നതോ... അന്‍വര്‍ അബ്ദുള്ള !
ഓ.. വെറുതെയല്ല...
ദീപികയുടെ സിനിമാ പേജില്‍ ഭയങ്കര മമ്മൂട്ടി ചായ്‌വ്. പടം റിലീസാകുന്നതിനു മുന്‍പുതന്നെ സൂപ്പര്‍ ഹിറ്റ് എന്ന മട്ടിലൊക്കെ. മോഹന്‍ലാലിന്റെ പടം പൊട്ടിയാല്‍ പൊട്ടീ എന്നൊക്കെ കൃത്യമായി വിളിച്ചും പറയും. ബസ് കണ്ടക്ടറ് പൊട്ടിയ വിവരം അവരൊട്ടറിയിച്ചുമില്ല (അങ്ങിനെ ആ ടയര്‍ പഞ്ചറായീ എന്ന് മനോരമയില്‍ വായിച്ചപ്പോഴാ സംഗതി പിടികിട്ടിയത്).
എല്ലാത്തിനും കാരണം, ഈ ഹാരിസ് കുഞ്ഞളിയന്‍..
(ന്നാലും കുട്ട്യേടത്ത്യെ പൊട്ടിക്കാന്‍ പറ്റൂന്ന് തോന്നണില്ല. ഞാന്‍ തന്നെയെങ്ങിനെയാ പത്തുതൊണ്ണൂറ് കമന്റ് കുത്തിപ്പിടിച്ചിരുന്നെഴുതുന്നത്...)
ദീപികയിലെ കാര്യങ്ങള്‍ വായിച്ച് അന്തം വിട്ടിരിക്കുമ്പോഴാ വെള്ളാറ്റഞ്ഞൂറു കാര്യം പറഞ്ഞു മനസ്സിലാക്കി തന്നത്.. താങ്ക്യൂ താങ്ക്യൂ..
വക്കാരിയേ പണ്ടു ചന്ദ്രികയില്‍ പണിയെടുത്തിരുന്ന ഒരണ്ണന്‍ "ബക്കറിനു വിംബിള്‍ഡന്‍ കിരീടം" എന്നൊരു വെണ്ടക്കാ കീച്ചിയത് കണ്ടു ബെക്കറില്‍ എന്താ പിശകെന്നു ചോദിച്ചു
"ബെക്കറിലെ പിശക് ഈ പത്രം വായിക്കുന്നത് വെള്ളക്കാരല്ലാ മ്മടെ ആള്‍ക്കാരാ എന്നുള്ളതാടാ പുള്ളേ, അവരിക്ക് ഇത്തിരി സന്തോഷാം ആവട്ടേന്ന്.."
ദേവേട്ടാ, അതും ഇഷ്ടപ്പെട്ടു. സ്വല്പം ഓ:ടോ: പണ്ട് ഹരികൃഷ്ണന്‍സ് സിനിമയ്ക്ക് രണ്ട് ക്ലൈമാക്സി ഇട്ടപ്പോള്‍ പലരും അതിന്റെ ധാര്‍മ്മികതയേയും കാശുകൊടുത്തു കാണുന്ന പ്രേക്ഷകനെ പറ്റിക്കുന്നതിനേയും പറ്റിയൊക്കെ ഒത്തിരി പറഞ്ഞു. എന്നാല്‍ അതില്‍ വര്‍ഗ്ഗീയത ആദ്യം കണ്ടുപിടിച്ചത് ഒരു രാഷ്ടീയക്കാരന്‍ മന്ത്രിയായിരുന്നു.
അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ അറിയില്ലാ എന്ന് തുറന്നങ്ങ് ചോദിക്കേണ്ടപ്പോഴൊക്കെ ചോദിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ ആരാകുമായിരുന്നു. ഇനിയെങ്കിലും ആരെങ്കിലുമൊക്കെ ആയാലോ.. അതുകൊണ്ട് ബെന്ന്യേ, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ.. ഈ കേസ്സീ നാരായണനാരുവാ
ദീപികയിലെ അടി മറ്റുപത്രങ്ങള്‍ മുഖാന്തിരം അറിഞ്ഞിരുന്നു.
ഇതൊരു തുടക്കം മാത്രമാണ് മലയാള പത്രലോകത്ത്, ഇനിയും വരാനിരിക്കുന്നു.
ദേവേട്ടന്‍ പരാമര്‍ശിച്ച ചന്ദ്രിക പത്രം വലിയ വലിയ വിറ്റുകള്‍(അക്ഷര തെറ്റുകള്‍) നിരന്തരം സംഭാവന ചെയ്തുകൊണ്ടിരുന്ന കാലത്താണ് മുന്മുഖ്യമന്ത്രി സി.എച്ച് ചോദിച്ചത് നമ്മുടെ ചന്ദ്രികയ്ക്ക് മര്യാദയ്ക് ബലാത്സംഗം പോലും അറിഞ്ഞു കൂടെയെന്ന്.
പച്ച ഗുളിക മുണുങ്ങിയിരുന്ന വല്യുപ്പ, വാപ്പ , വല്യുമ്മ, തുടങ്ങിയവര്‍ രാവിലെ ചന്ദ്രികയ്ക്ക് കാത്തിരുന്നിരുന്ന കാലം ഓര്‍മ്മ വരുന്നു. സകലരേം പിടിച്ച് മാര്‍ക്കം കൂടിക്കുന്ന ഏര്‍പ്പാട് ചന്ദ്രികയില്‍ എന്റെ വായന തുടക്കം മുതല്‍ ഉണ്ടായിരുന്നു.
പൊന്നാനിയില്‍ പോകാതെ മാപ്പിളമാരായവരില്‍ ഡാവണ്‍ ഷുക്കൂര്‍(ദാവെന്‍ സൂക്കെര്‍- ക്രൊയേഷ്യന്‍ ഫൂട്ബാളര്‍), സൈനുദ്ദീന്‍ സിഡാന്‍(സിനഡിന്‍ സിഡാന്‍, പുള്ളിയ്ക്ക് ഒരു അള്‍ജീരിയന്‍ സ്മെല്ല് ഉണ്ട്) അങ്ങിനെ നിരവധി.
ഇനി വഹാബ്-ചന്ദ്രിക പത്രത്തിന്റെ മുംബൈ എഡിഷന്‍ തുടങ്ങാന്‍ സഹായിച്ചതിന്റെ പ്രത്യുപകാരമാണ് അദ്ദേഹത്തിന്റെ എം.പി സ്ഥാനമെന്ന് ചില ‘പച്ചകള്‍‘(ലീഗുകാര്‍).
മിഡ്ഡില്‍ ഈസ്റ്റ് ചന്ദ്രികയില്‍ ഇന്നലെ കണ്ടത്.
ഇറാനിയന്‍ കപ്പ് കൊച്ചിയില്‍ വന്നതില്‍ അമേരിക്കക്ക് എതിര്‍പ്പ് എന്നത് ഇറാനിയന്‍ കപ്പല്‍ കൊച്ചിയില്‍ വന്നതില്‍ അമേരിക്കക്ക് എതിര്‍പ്പ് എന്ന് തിരുത്തിവായിക്കാനപേക്ഷ.
പ്രിയ വെള്ളാറ്റഞ്ഞൂരെ, എന്തോ പറയണമെന്ന് വന്നു. പക്ഷേ ഇവിടെയാണെത്തിയത്. ക്ഷമിക്കൂ
ഒരു ചെറിയ തിരുത്ത്:
പ്രിയ വെള്ളാറ്റഞ്ഞൂരെ എന്നത് പ്രിയ വക്കാരീ എന്ന് വായിക്കുവാനപേക്ഷ
KC NARAYAN works in Manoram group. Chief editor for bhashaposhini. right hand of manorama muthalaalis!
നന്ദി, അനോണിമാഷേ... (ബെന്നി തന്നെ?)
ബെന്ന്യേ,
ഹാരിസ് അബൂബക്കര്‍ വന്നതോടെ പത്രം ഇടത്തേക്കങ്ങു ചാഞ്ഞു എന്നു പറയുന്നതു ശരിയാണോ? ഇലക്‍ഷന്‍ കാലത്ത് ദീപികയിലെ നിരീക്ഷകന്റെ കോളങ്ങള്‍ വായിച്ചാല്‍ ആരുമങ്ങനെ പറയില്ല. ദീപികയില്‍ നടക്കുന്നതിലൊന്നും എനിക്കത്ഭുതമില്ല. ഈ കളി തുടങ്ങിയിട്ടു കുറേ ആയല്ലോ. പി കെ എബ്രഹാം എന്നൊരുത്തന്‍ വന്നപ്പോള്‍ മുതല്‍ തുടങ്ങിയ കളികള്‍. പത്രം നന്നാക്കുന്നതിനൊപ്പം കീശയും നന്നാക്കാന്‍ തുടങ്ങിയപ്പോള്‍ അവറാച്ചന്‍ പുറത്ത്. പിന്നെ കാത്തു കാത്തിരുന്നപ്പോളാണ് ഒരു പത്തു കോടിയുമായി പട്ടാറ വന്നത്. ഓന്‍ നമ്മുടെ കര്‍ണ്ണാടക മന്ത്രി ജോണിന്റെ ബിനാമിയാണെന്നൊരു സംസാരമുണ്ട്. അവരുടെ പരിഷ്കാരങ്ങള്‍ രസകരമായിരുന്നു. പത്ര മാനാജ്മെന്റിന്റെ പോരായ്മകള്‍ കണ്ടു പിടിക്കാന്‍ വൈറ്റ് പേപ്പര്‍ കണ്‍സള്‍ട്ടന്‍സി എന്നൊരു സ്ഥാപനത്തെ നിയോഗിച്ചു. പേരു പോലെ തന്നെ അങ്ങനൊരു സ്ഥാപനം പേപ്പറിലേ ഉണ്ടായിരുന്നുള്ളു. സ്ഥാപനത്തിന്റെ തലവന്‍ പട്ടാറയുടെ പെങ്ങടെ മോന്‍. ഓന്‍ വന്നൊരു പഠനമൊക്കെ നടത്തി. കമ്പോസിങ്ങും പ്രൂഫ് റീഡിങ്ങുമൊക്കെ നടത്തി ജീവിച്ചിരുന്ന കുറേ പാവങ്ങളെ പിരിച്ചു വിട്ടു. പിന്നെ ഒരു യൂണിറ്റിന്റെ തലവനായി സ്വയം അവരോധിച്ചു. പട്ടാറയുടെ കോടി തീര്‍ന്നപ്പോളാവാം അബൂബക്കറുടെ വരവ്.
ഇനിയും പരുന്തുകള്‍ ദീപികയില്‍ വരും പോകും. ചത്തതിനൊക്കുമേ... എന്ന മട്ടില്‍ ദീപികയും അങ്ങനെ പോകും. ദീപികയുടെ പ്രശ്നങ്ങള്‍ കണ്ട് മംഗളം കയറെടുത്തതില്‍ അല്‍ഭുതമില്ല. ദീപിക പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുവേണ്ടേ അവര്‍ക്കൊന്നു മിനുങ്ങാന്‍.
ദീപിക പത്രത്തെക്കാള്‍ അതിന്റെ ഓണ്‍ലൈന്‍ മെച്ചപ്പെട്ടിട്ടുങ്കില്‍ അതിന്റെ ക്രഡിറ്റ് ദുബായിലെ ജേക്കബ് സണ്‍സിനാണ്. അദ്ദേഹം പുതിയ വഴക്കില്‍ എതിര്‍പ്പാളയത്തിലാണോ? ആര്‍ക്കറിയാം. എന്തായാലും ഓണ്‍ലൈനും പണിമുടക്കാന്‍ അധികനാള്‍ വേണ്ടെന്നൊ തോന്നണു.
ഈ അറയ്ക്കല്‍ പിതാവും കോടീശരന്മാരും തമ്മിലുള്ള ബന്ധത്തിലും അല്‍ഭുതം വേണ്ട. ഒരു ക്ലൂ തരാം. കേരളത്തില്‍ ആദ്യമായി മൊബൈല്‍ ഫോണെടുത്ത മൂന്നുപേരുടെ കുട്ടത്തില്‍ അങ്ങോരുമുണ്ടായിരുന്നു!
ശരിയാ, ഇന്ന് പാലൊളീ ചന്ദ്രികയെപ്പറ്റി രണ്ട് ലേഖനങ്ങളാണ് ദീപിക സണ്‍ഡേയില്‍. പക്ഷേ ഇന്നലെ വരെയുള്ള ദീപിക വായിച്ചിട്ട് എനിക്ക് ഒരു ഇടതുപക്ഷ ചായ്‌വ് ഫീല്‍ ചെയ്തതേ ഇല്ല. നേരേ മറിച്ച്, ചിലപ്പോഴൊക്കെ, ഞാന്‍ വായിക്കുന്നത് വീക്ഷണമാണോ എന്ന് തോന്നിപ്പോവുകയും ചെയ്തു-പ്രത്യേകിച്ചും, മന്‍ജിത്ത് പറഞ്ഞതുപോലെ, ഇലക്ഷന്‍ നിരീക്ഷണങ്ങള്‍. ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് വേദനിക്കുന്ന ഒരു പ്രവര്‍ത്തിയും കരുണാകരനും മറ്റും ചെയ്യരുതെന്ന് പോലും എഴുതി അവര്‍ ഒരിക്കല്‍. ഗ്രൂപ്പു പോരും തമ്മിലടിയും ഒന്നും പാടില്ല പാടില്ല കോണ്‍ഗ്രസ്സില്‍ എന്ന് മുഖപ്രസംഗമെഴുതിയ അന്ന് തന്നെയാണല്ലോ, നല്ലൊരു തമ്മിലടി ദീപികയില്‍ അരങ്ങേറിയത്.
ദീപികയുടെ സിനിമാ പേജ് ശരിക്കും മമ്മൂട്ടിയുടെ ഒരു പ്രമോഷന്‍ പേജായിരുന്നു. ഹാരിസ് കുഞ്ഞളിയന്റെ റോളാണതിനു പിന്നിലെന്ന് ബെന്നി പറഞ്ഞപ്പോഴാ മനസ്സിലായത്.
നേര്‍ക്കുനേരുള്ള ഒരു എതിരാളി അല്ല ദീപികയെങ്കിലും (ആണോ?) മനോരമയ്ക്കും വലിയ താത്പര്യം കാണുമായിരിക്കണം, ഈ ദീപിക കൈകൊട്ടിക്കളിയില്‍.
കെ.സി. നാരായണനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി ബെന്നി. എന്തെല്ലാം ഉള്ളറക്കളികള്‍, പത്രലോകത്ത്. എന്തായാലും പല പത്രങ്ങള്‍ വായിക്കാമെന്നുള്ള ഓണ്‍ലൈന്‍ സൌകര്യം കാരണം ഒരു പത്രവും വിശ്വസിക്കേണ്ട എന്ന അടിസ്ഥാന തത്വം കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു.
ഫാരീസ് അബൂബക്കര്‍
ഇയാള്‍ സിങ്കപ്പൂറിലെ വിവാദമായ NKF Scandal il പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.
അയാളുടെ കോടികളുടെ ഉറവിടം അപ്പോള്‍ ഇതാണ്
കൂടുതല്‍ വിവരങ്ങല്‍ ഈ ലിങ്കില്‍!
In the first link, his name is mentioned.
http://www.yawningbread.org/arch_2005/yax-527.htm
http://en.wikipedia.org/wiki/National_Kidney_Foundation_Singapore_scandal
This comment has been removed by a blog administrator.
pinneyum prasanam link postiyapol..
eppol seri akkiyeduthu
http://en.wikipedia.org/wiki/
National_Kidney_Foundation_Singapore_scandal
Post a Comment
<< Home