Wednesday, November 16, 2005

അങ്ങിനെ ഞാന്‍ ജപ്പാനിലെത്തി...

ജപ്പാനില്‍ പോകാന്‍ ഒരു അവസരം കിട്ടി......പോകണോ വേണ്ടയോ...... പോകണോവേണ്ടയോ..... പോകണോ വേണ്ടയോ-പോകണോവേണ്ടയൊ എന്നു കാഥികന്‍ പാടിയതുപോലെ ഒരുശങ്ക ആദ്യം വന്നുവെങ്കിലും, അഭ്യുദയകാംക്ഷികളെല്ലാം അഭിപ്രായപ്പെട്ടു....പോയിനോക്ക്‌....അഭ്യുദയം കാംക്ഷിക്കുന്നതിന്റെ ഗുണം നമുക്കു ധൈര്യമായി അഭ്യുദയം കാംക്ഷിക്കാമെന്നുള്ളതാണല്ലോ.... "ധൈര്യമായി പോകന്നേ......." ഓ പിന്നെന്താ....പോയേക്കാം....

അങ്ങിനെ അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു.

വിമാനത്താവളത്തിലെത്തി. സില്‍ക്‌ എയറാണു സംഭവം...വിമാനത്തിനകത്തു കയറിയപ്പോളല്ലേ ....അതിനകത്തു മലയാളികളുടെ പൊടിപൂരം....പത്തിരുപതു മലയളിക്കുടുംബങ്ങള്‍...ഏതോ കമ്പിനിയുടെ വകയായി ടിക്കറ്റ്‌ ഓസിനു കിട്ടി അത്‌ മുതലാക്കാന്‍ സിങ്കപ്പൂര്‍ക്കു പോവുകയാ....പാവങ്ങള്‍...ഓസിനു കിട്ടിയ ടിക്കറ്റ്‌ മുതലാക്കാന്‍ ടിക്കറ്റിന്റെ മൂന്നിരട്ടി കാശെങ്കിലും ഇനി മുടക്കണം...എന്നലേ സിങ്കപ്പൂരിന്റെ കുറച്ചെങ്കിലും കാണാന്‍ പറ്റൂ....ഓസിന്റെ ആവേശത്തില്‍ പലരും ഈ കാര്യം അങ്ങു മറന്നു പോകും.....എല്ലാ ഓസും ഇങ്ങിനെ തന്നെയാണെന്നു പലരും അറിയുന്നില്ല....

ഏതായാലും എനിക്കു സീറ്റു കിട്ടിയത്‌ അങ്ങിനെയുള്ള ഒരു മഹാഭാഗ്യവാന്റെ അടുത്താണ്‌.....അദ്ദേഹം വളരെ ഹാപ്പിയാണ്‌....ചെറുപ്പത്തില്‍ ടൂറിസ്റ്റ്‌ ബസ്സില്‍ ടൂറിനു പോയതോര്‍മ്മ വന്നു....കൂവല്‍...അലറല്‍....പൊട്ടിച്ചിരി....അട്ടഹാസം...ഒന്നും പറയണ്ട.............ചിലര്‍ക്കു ജനാലക്കടുത്തുള്ള സീറ്റു വേണം...ഒന്നാമതു രാത്രി...അല്ലെങ്കില്‍തന്നെ ഈ സാധനം ആകാശത്തെത്തിക്കഴിഞ്ഞാല്‍ ആകപ്പാടെ കാണുന്നതു കുറച്ചു പഞ്ഞിപോലത്തെ മേഘങ്ങളാ.....അതിനുവേണ്ടി മസിലു പിടിച്ചു ചിലര്‍ ജനാല സീറ്റു വാങ്ങിച്ചെടുത്തു...മിടുക്കന്മാര്‍............

എയര്‍ ഹോസ്റ്റെസ്സുമാര്‍ ശരിക്കും വെള്ളം കുടിച്ചു. എന്റെ അടുത്തിരുന്ന മാന്യന്‍ ആറു പ്രാവശ്യമെങ്കിലും വെള്ളം (എയര്‍ ഹോസ്റ്റെസ്സ്‌ കുടിച്ച വെള്ള്മല്ല...കളറുള്ള വെള്ളം) ചോദിച്ചു മേടിച്ചു...ഏഴാമത്തെ തവണയും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു...."തീര്‍ന്നു പോയീ സാര്‍". മലയാളികളല്ലെ...വിടുമോ....ചോദ്യശരങ്ങളായി....."എങ്ങനെ തീര്‍ന്നു?"..."എപ്പോള്‍ തീര്‍ന്നു?"... "ദേ..അപ്പുറത്തിരിക്കുന്നവനു നിങ്ങള്‍ ഇപ്പോ കൊടുത്തതല്ലേ ഉള്ളൂ, പിന്നെങ്ങിനെയാ ഇത്ര പെട്ടെന്നു തീര്‍ന്നത്‌?"...പാവം എയര്‍ ഹോസ്റ്റെസ്സ്‌....അവര്‍ ചിരിച്ചുകൊണ്ട്‌ നിന്നു.....അവസ്സാനം എന്റെ സഹയാത്രികന്‍ മനസ്സില്ലാമനസ്സോടെ പച്ചവെള്ളം കുടിക്കാന്‍ സമ്മതിച്ചു.

പക്ഷെ ആ എയര്‍ ഹോസ്റ്റെസ്സ്‌ ഒരു മണ്ടത്തരം കാണിച്ചു (അല്ല നമ്മുടെ മലയാളി മലയാളിമിടുക്കു കാണിച്ചു). ഒരു പത്തു മിനിറ്റു കഴിഞ്ഞ്‌ അയാള്‍ പിന്നെയും കളറുവെള്ളം ചോദിച്ചു....വേറേ എയര്‍ ഹോസ്റ്റെസ്സിനോട്‌...കൊണ്ടുക്കൊടുത്തതോ...ആദ്യത്തെ എയര്‍ ഹോസ്റ്റസ്സും......പോരേ പൂരം.......

"ഓഹോ....അപ്പോപ്പിന്നെ നിങ്ങള്‍ നേരത്തെ ഇല്ലെന്നുപറഞ്ഞതോ...പറ്റിക്കുവായിരുന്നല്ലേ...അതല്ലേ...ഇതല്ലേ....." അങ്ങനെ പോയി ചോദ്യങ്ങള്‍....അവര്‍ "ഒക്കെ സാര്‍ പിന്നെക്കാണാം" എന്ന്നും പേറഞ്ഞു പോയി....അങ്ങിനെ കുറെ മലയാളികളുണ്ടായിരുന്നതു കാരണം വിമാനം സിങ്കപ്പൂരെത്തിയതറിഞ്ഞില്ല....

അങ്ങിനെ ജപ്പാനിലേക്കുള്ള യാത്രയുടെ ആദ്യപാദം കഴിഞ്ഞു... ഞാന്‍ സിങ്കപ്പൂരെത്തി.

അയ്യോ...ഇതിന്റെ തലക്കെട്ട്‌ അങ്ങിനെ ഞാന്‍ ജപ്പാനിലെത്തി എന്നായിരുന്നല്ലേ.....സാരമില്ല....ബാക്കി വധം നാളെ....

15 Comments:

  1. At Sat Nov 19, 10:24:00 AM 2005, Blogger ദേവന്‍ said...

    ജപ്പാനിലെത്തിയോ? കോട്ടോബുകി.

    നമ്മുടെ രാജപ്പന് അവിടെയെത്തിയേപ്പിന്നെ പേരു പരിഷ്കരിച്ച് R.A. ജപ്പാന്‌ എന്നാക്കിയഎന്നു കേൾക്കുന്നു. ശരിയാണോ?

     
  2. At Sun Nov 20, 08:14:00 AM 2005, Blogger myexperimentsandme said...

    സന്ദർശിച്ചതിനു വളരെയധികം നന്ദി,ദേവരാഗം. താങ്കൾക്കു മനസ്സുവായിക്കാനറിയാമോ...ഞാൻ കെ.ഓ. രങ്കന്റെയും പണിക്കരുടെയും ഒരു കാര്യം കോളേജു ജീവിതത്തിനിടക്കു നടന്നത് എഴുതണമെന്നു വിചരിച്ചിങ്ങനെ ഇരിക്കുമ്പോഴാണ് താങ്കൾ രാജപ്പന്റെ അതുപോലുള്ള ഒരു കാര്യം പറഞ്ഞത്. .

    ഈ കോട്ടോബുക്കി വല്ല ജാപ്പനീസ് വാക്കുമാണോ. ഞാൻ നാൽ‌പ്പതു മണിക്കൂർ ജാപ്പനീസ് പഠിച്ചതാണു കേട്ടോ. എന്റെ ജാപ്പനീസു കേട്ട് പല ജപ്പാൻ‌കാരും ഇപ്പോൾ മലയാളം മണി മണീ പോലെ പറയാൻ പഠിച്ചു.

     
  3. At Sun Nov 20, 10:49:00 AM 2005, Blogger ദേവന്‍ said...

    കോട്ടോബുക്കി എന്നാല്‍ ജാപ്പനീസില്‍ അടിപൊളി എന്നാണര്‍ത്ഥമെന്നുള്ള വിശ്വാസത്തില്‍ വച്ചു കീച്ചിയതാണേ (തെറ്റാണെങ്കില്‍ ഞാനങ്ങനെ പറഞ്ഞിട്ടേയില്ലാ)

     
  4. At Sun Nov 20, 12:13:00 PM 2005, Blogger myexperimentsandme said...

    ദേവരാഗമേ...പുതിയ പുതിയ ജാപ്പനീസ് വാക്കുകളിങ്ങിനെ പോരട്ടെ. ഈ ജാപ്പനീസ് ഭാഷ ആകെമൊത്തം ടോട്ടൽ ഒന്നു പൊളിച്ചെഴുതണം.

     
  5. At Sun Nov 20, 12:35:00 PM 2005, Blogger aneel kumar said...

    ഇഷ്ടാ വക്കാരിമഷ്ടാ ആളൊരു ജപ്പാനിയാണല്ലോ!

     
  6. At Sun Nov 20, 05:31:00 PM 2005, Blogger myexperimentsandme said...

    അനിൽജീ ഈ ജപ്പാനെന്നു പറഞ്ഞാൽ എന്താണെന്നാ വിചാരം? അതൊരു ഭയങ്കര സംഭവമല്ലേ.. :))

    താങ്കളും വിശ്വപ്രഭ പറഞ്ഞതുപോലെ തന്നെ പറഞ്ഞല്ലോ (താങ്കൾ അതിനു വിശ്വപ്രഭയോടു പറഞ്ഞതും വായിച്ചു). സന്ദർശിച്ചതിനു വളരെയധികം നന്ദി.

     
  7. At Sun Nov 20, 08:42:00 PM 2005, Blogger Kalesh Kumar said...

    A+++ = SUPERB
    (കടപ്പാട് : അതുല്യ ഏകാംഗ കമ്മീഷൻ ഗ്രേഡിംഗ് സിസ്റ്റം)

     
  8. At Mon Nov 21, 07:59:00 AM 2005, Blogger myexperimentsandme said...

    നന്ദി, കലേഷ്.

     
  9. At Mon Nov 21, 01:30:00 PM 2005, Blogger ദേവന്‍ said...

    ക്ലീ ക്ലീ ക്ലീ.. ക്രൂ ക്രൂ ക്രൂ.. എവിടെന്നാണീ ശബ്ദം? ഫ്ലൈറ്റിന്റെ സ്ക്രൂറാണി വല്ലോം ഇളകിയതാണോ? ദേവരാഗം തിരിഞ്ഞു നോക്കി. അതാ പുറകിലൊരു മലയാളി കിടന്നു കൂർക്കം വലിക്കുന്നു. കഴുത്തിലും കയ്യിലും സ്വർണ്ണച്ചങ്ങല. കുടവയറും മീശയുമ്ണ്ട്. ഗൾഫിൽ നിന്നു നാട്ടിലോട്ടോ മറ്റോ പോകുന്ന് വിമാനമാണെൻകിൽ ഉറപ്പിക്കാമായിരുന്നു, പക്ഷേ ഇതു നാട്ടിലോട്ടൊന്നും പോകുന്ന വിമാനമല്ലല്ലോ.
    ആ ജീവി ഉണർന്നു. മുന്നിലെ സീറ്റ്പോക്കറ്റിൽ നിന്നും ഒരു പ്ലാസ്റ്റിക്ക് ഫോർക്കെടുത്ത് പല്ലിട കുത്തി. എന്നിട്ടു ബെല്ലും പുല്ലുമൊന്നുമടിക്കാൻ മെനക്കെടാതെ രണ്ടു കാതം അപ്പുറത്തു നിൽക്കുന്ന എയർഹോസ്റ്റസ്സിനോട് ഒരു കൂക്ക് “ഹേയ് ഏയ്, ഒൺ ബ്രാണ്ടി” . ആ വിളിയും ആവശ്യപ്പെട്ട സാധനവും കേട്ടപ്പോഴേ ഉറച്ചു. സംശയമില്ല, ഇവൻ മലയാളി തന്നെ.

     
  10. At Tue Nov 22, 11:43:00 AM 2005, Blogger myexperimentsandme said...

    ദേവരാഗം, അതടിപൊളി...ഇങ്ങനത്തെ മലയാളികളെ ഏതു പാതിരാത്രിയിലും തിരിച്ചറിയാം.
    ഹിന്ദു പത്രത്തിൽ പണ്ടു മലയാളികളെപ്പറ്റി വന്ന ഒരു ആർട്ടിക്കിൾ വായിച്ചിട്ടുണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു (http://www.hindu.com/thehindu/mp/2003/04/14/
    stories/2003041400210100.htm).

    പുല്ലൂരാനേ, സന്ദർശിച്ചതിനു വളരെയധികം നന്ദി. ഗവേഷണം കഴിഞ്ഞുള്ള ഗവേഷണമാണ് പരിപാടി.

     
  11. At Wed Aug 23, 08:56:00 AM 2006, Blogger അമല്‍ | Amal (വാവക്കാടന്‍) said...

    വരിക്കയിഷ്ടാ

    മലയാളം പേരുകള്‍ തന്നെ ശരിക്ക്‌ പറയാന്‍ പറ്റുന്നില്ല. പിന്നല്ലേ ജപ്പാന്‍ പേര്‌...

    ഞാന്‍ പേര്‌ ഉറപ്പിച്ചു ..

    വരിക്കയിഷ്ടന്‍

     
  12. At Wed Aug 23, 09:49:00 AM 2006, Blogger myexperimentsandme said...

    വാവക്കാടാ, വാ, വാ :)

    എന്റെ മലയാള ബ്ളോഗുലോക ബൂലോക ഭൂലോകത്തെ ആദ്യത്തെ പോസ്റ്റ് അന്നിട്ടതില്‍ പിന്നെ ഇന്നൊന്നും കൂടി നോക്കിക്കാണാന്‍ അവസരം ഉണ്ടാക്കിത്തന്നതിനുള്ള നന്ദിയും നാനിയും മാനിയും .

    വക്കാരിമഷ്ടാ ഓര്‍ ക്കാന്‍ നല്ല എളുപ്പമല്ലേ-
    വ ഫോര്‍ വക്കാരി
    ക ഫോര്‍ കറിക്കരി
    രി ഫോര്‍ അരി
    മ ഫോര്‍ മട്ടയരി
    ഷ്ടാ ഫോര്‍ ദുഷ്ടാ

    എന്തീസി...അപ്പോള്‍ തകര്‍ ക്ക്

    വരിക്കയെനിക്ക് പെരുത്തിഷ്ടം . കൂഴ എന്തിനു കൊള്ളാം :)

    വേ വെ: ആനീ (aanii)

     
  13. At Fri Nov 17, 02:14:00 AM 2006, Blogger Devadas V.M. said...

    sayanooraa

     
  14. At Thu Nov 30, 04:25:00 AM 2006, Blogger myexperimentsandme said...

    ദേവദാസ് ഏലിദാസ് ലോനപ്പദാസ്, നന്ദി കേട്ടോ. ജപ്പാനില്‍ നിന്നും ശരിക്കും സയനോരയായി. വീട്ടിലെ ഡയനോര റ്റീവി കത്തീം പോയി :)

    ഗതകാലസ്മരണകള്‍ അയവിറക്കി (പശുപ്പടം ഇട്ടതില്‍ പിന്നെ അയവിറക്കലിന്റെയൊക്കെ ഒരോര്‍മ്മ)ഇറക്കിയിറക്കി വന്നതിനിടയില്‍ ഒന്ന് സന്ദര്‍ശിച്ചതാ പഴയ വീടും കുടീമൊക്കെ :)

     
  15. At Mon Jan 22, 04:46:00 PM 2007, Blogger നന്ദു കാവാലം said...

    ഇഷ്ടാ...
    എന്റെ നെറ്റി ചുളിഞ്ഞില്ല. മുഴുവന്‍ പിന്നെയെ വായിക്കു കാരണം ബോസ് പറഞ്ഞു ഇടയ്ക്കു ജ്വാലികളും ചെയ്യണമത്രെ...അഹങ്കാരം ..ഞാന്‍ എന്ന ഭാവം...! അങ്ങേരു നേരെയാകും വരെ വായന പതിയെ...മാത്രം. ഇപ്പോഴും ജപ്പാനില്‍ തന്നെ? സയനോരാന്നു പറഞ്ഞാല്‍ ഡയനോര ടീവിയുടെ കസിനാണോ? നന്ദു.

     

Post a Comment

<< Home