ഗോസ്റ്റ് ഹൌസ്
അടുത്ത ദിവസം രാവിലെതന്നെ ഓഫീസിലേക്ക് യാത്രയായി. സാര്‍ നേരത്തേതന്നെ പറഞ്ഞിരുന്നു, തല്ക്കാലം എന്റെ താമസം ഒരു ഗസ്റ്റ് ഹൌസില്‍ ശരിയാക്കിയിട്ടുണ്ടെന്ന്. ഓഹോ... ഞാന്‍ അപ്പോള്‍ ഗസ്റ്റ് ഹൌസില്‍ ആണോ താമസിക്കാന്‍ പോകുന്നത്?....കൊള്ളാമല്ലോ.... നമ്മുടെ നാട്ടിലുള്ള വിശാലമായ അതിഥി മന്ദിരങ്ങള്‍ ഓര്‍മ്മവന്നു...അടിപൊളി.....ഗസ്റ്റ് ഹൌസും സ്വപ്നം കണ്ടു കാറില്‍ ഇരുന്നുറങ്ങി. നേരെ ഓഫീസിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്.
ഗസ്റ്റ് ഹൌസ് ഒരു സംഭവം തന്നെയായിരുന്നു. ആദ്യം ഞങ്ങള്‍ പോയത് ഗസ്റ്റ് ഹൌസിന്റെ ഓഫീസിലേക്കാണ്. ഒരു ചുമന്ന കെട്ടിടം. ഒരു വലിയ വ്യാളിയുടെ പ്രതിമ. കെട്ടിടം മുഴുവന്‍ വ്യാളി, പഴുതാര, നീര്‍ക്കോലി, അരണ തുടങ്ങിയവയുടെ പടങ്ങള്‍...കേറിച്ചെന്നതോ ഒരു ഇരുണ്ട മുറിയിലേക്ക്. അവിടെയും മുഴുവന്‍ ഇതുപോലത്തെ പടങ്ങള്‍. വേറൊരു മുറിയിലേക്കു കയറിയപ്പോള്‍ ലൈറ്റൊക്കെ തന്നെ തെളിയുന്നു....ആദ്യമായി ജപ്പാനില്‍ വരുന്ന ഒരാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ പറ്റിയ കാര്യങ്ങള്‍ തന്നെ...
ആ ഗസ്റ്റ് ഹൌസില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കുറെയേറെ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചുതന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവിടുത്തെ ഭീകരചിത്രങ്ങളുടെ ഫോട്ടോ അനാവശ്യമായി പ്രസിദ്ധീകരിക്കെരുതെന്നതായിരുന്നു. 'കോപ്പിറൈറ്റ്' ഉണ്ടെന്നുപോലും. അതുകൊണ്ട് ആ ഭീകരചിത്രങ്ങള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നില്ല. ഇതിന്റെ അവസാനം അവരുടെ സൈറ്റിന്റെ ലിങ്ക് തരാം.അങ്ങിനെ ഞങ്ങള്‍ ഗസ്റ്റ് ഹസിലേക്ക് യാത്രയായി. നാട്ടിലെ അറ്റിപൊളി വിശ്രമമന്ദിരങ്ങളുടെ ചിത്രങ്ങളൊക്കെ പതുക്കെ പതുക്കെ മനസ്സില്‍നിന്നും മായാന്‍ തുടങ്ങി. ഭഗവാനേ...അവിടെയും ഈ വ്യാളികളൊക്കെ ധാരാളം കാണുമോ?....ഇനി അവരുടെയൊക്കെ കൂടെയാണോ കിടന്നുറങ്ങേണ്ടി വരിക?...ഭീകരം....ഭയാനകം....(ഭീകരത്തിനു ബീകരം എന്നു പറയുന്നവര്‍ ഭരണങ്ങാട്ടെ ഭരതന്റെ കാര്യം എങ്ങിനെ പറയുമെന്നോര്‍ത്തു പോയി....ബരതന്‍ ബരണി ബാണ്ഡത്തിലാക്കി ബരണങ്ങാട്ടേക്കു ബോഓഓഓഓഓഓഓയി......)
അങ്ങിനെ അവസാനം ഞാന്‍ ഗസ്റ്റ് ഹൌസില്‍ ചെന്നു. അവരുടെ ഓഫീസില്‍ കണ്ടതിനെക്കാളും കൂടുതല്‍ വ്യാളിയും നീര്‍ക്കോലിയും പഴുതാരയും ഭിത്തി മുഴുവന്‍. മുറിയില്‍ രാവിലെ എഴുന്നേല്ക്കുമ്പോള്‍ കണികാണാന്‍ പാകത്തിന് ഒരു വ്യാളി ഇങ്ങനെ ചിരിച്ചുകൊണ്ട് നമ്മളെ നോക്കി ഇരിക്കുന്നു...ആകെ മൊത്തം നല്ല രസം...പക്ഷെ ഒരു കാര്യം...ആ ഗസ്റ്റ് ഹൌസ് വളരെ സൌകര്യപ്രദമായിരുന്നു....റയില്‍വേ സ്റ്റേഷനു വളരെ അടുത്ത്... നല്ല സൂപ്പര്‍ മാര്‍ക്കറ്റുകളും ചായക്കടകളും എല്ലാം സുലഭം... അങ്ങിനെ ഞാന്‍ അവിടെ താമസം തുടങ്ങി.
എന്റെ ജപ്പാന്‍ വാസം അങ്ങിനെ ആരംഭിക്കുകയായി....
അരിഗത്തോ ഗൊസായിമഷ്ടാ...
ഞാന്‍ താമസിച്ച ഗസ്റ്റ് ഹൌസിന്റെ പടങ്ങളും ഗസ്റ്റ് ഹൌസിലുള്ള പടങ്ങളും കാണണമെങ്കില്‍ താഴെ ക്ലിക്ക് ചെയ്യുക.... നല്ല പടങ്ങള്‍ അല്ലേ..
http://guesthouse.co.jp/ENGLISH/location/location_e.htm
0 Comments:
Post a Comment
<< Home