Saturday, February 21, 2009

വീസീമാര്‍ ഓഫീസ് വാണീടാത്ത നാട്

നിര്‍ഭാഗ്യവശാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍‌സലര്‍ക്ക് വേണ്ടത് അക്കാഡമിക് മികവോ, ഭരണനൈപുണ്യമോ, ദീര്‍ഘവീക്ഷണമോ ഉള്‍ക്കാഴ്ചയോ ഒന്നുമല്ലല്ലോ. ഡോക്ടര്‍ ഗംഗന്‍ പ്രതാപിനെയെങ്കിലും സര്‍വ്വകാലാ‍ശാലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും അതിനെക്കാളുമുപരി നാട്ടിലെ രാഷ്ട്രീയക്കാരും അംഗീകരിക്കട്ടെ, സ്വന്തമായും സ്വതന്ത്രമായും ഭരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കട്ടെ.

Sunday, December 16, 2007 ന് ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ ബ്ലോഗിലിട്ട കമന്റിന്റെ ആദ്യഭാഗം.

എന്തായാലും വിചാരിച്ചതുപോലെ അതും സംഭവിച്ചു (അറം പറ്റിയതല്ലാതിരിക്കട്ടെ). ഡോ. ഗംഗന്‍ പ്രതാപും പണി നിര്‍ത്തി പോകാന്‍ തീരുമാനിച്ചു. മാധ്യമങ്ങളില്‍ വരുന്നതെല്ലാം അപ്പടിതന്നെ വിശ്വസിക്കാമെന്നുള്ളതുകൊണ്ട് (ശ്രീ ബീ.ആര്‍.പി ഭാസ്കറിന്റെ ഈ പോസ്റ്റ് തന്നെ ഉദാഹരണം), എന്താണ് അദ്ദേഹം രാജിവെയ്ക്കാനുണ്ടായ യഥാര്‍ത്ഥ കാരണം എന്നറിയില്ല. മനോരമയില്‍ പറഞ്ഞത് പോലെയാണെങ്കില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളും മാനസിക സംഘര്‍ഷവുമൊക്കെയുള്ള ഒരു സംഭവമാണ് കേരളത്തിലെ ഏത് വാഴ്സിറ്റിയിലെയും വി.സി പണി എന്ന് അദ്ദേഹത്തിന് സ്ഥാനമേല്‍‌ക്കുന്നതിന് മുന്‍പ് തന്നെഅറിയാവുന്നതായിരുന്നല്ലോ. എന്നാലും ഇത്രയ്ക്കും പ്രതീക്ഷിച്ചില്ലായിരുന്നിരിക്കണം (ഇതിന് മുന്‍പ് കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ എല്ലാം തികഞ്ഞവരും മതേതരതത്വപ്രകാരം മുസ്ലീമുമായിരിക്കേണ്ടിയിരിക്കുന്ന വാഴ്സിറ്റി വീസീ സ്ഥാനത്തേയ്ക്ക് യോഗ്യനായ/യോഗ്യയായ ഒരാളെ കേരളം തിരഞ്ഞെടുത്തിട്ട് ഇങ്ങോട്ട് പോരേ എന്ന് പറഞ്ഞപ്പോള്‍ അതിനു മുന്‍പിരുന്ന, എല്ലാം തികഞ്ഞയാളും മതേതരതത്വപ്രകാരം മുസ്ലിമുമായിരുന്ന വി.സിയ്ക്കുണ്ടായ അനുഭവങ്ങള്‍ അറിയാമായിരുന്ന ടിയാന്‍/ടിയാള്‍ ഒരു മലയാളിയല്ലാതിരുന്നിട്ടു കൂടി കെണിയില്‍ വീണില്ല എന്നോ മറ്റോ മനസ്സിലാക്കിയ ഒരു പത്രവാര്‍ത്ത ഓര്‍മ്മ വരുന്നു).

ശ്രീ ബേബി ഡോ.ഗംഗന്‍ പ്രതാപിന് പൂര്‍ണ്ണ പിന്തുണ കൊടുത്തിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ഒരു വിദ്യാഭ്യാസ മന്ത്രിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിട്ടും ബാഹ്യസമ്മര്‍ദ്ദങ്ങളും മറ്റും അദ്ദേഹത്തിന് താങ്ങാന്‍ പറ്റിയില്ല എന്നതാണ് വാസ്തവമെങ്കില്‍, നാട്ടിലെ രാഷ്ട്രീയ മാഫിയയും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മാഫിയയും എത്രമാത്രം അടിപൊളിയാണെന്നോര്‍ത്ത് അന്തം വിടാനേ നമുക്ക് പറ്റൂ.

ഇതിനിടയ്ക്ക് കേരളാ യൂണിവേഴ്‌സിറ്റി വി.സി. കഴിഞ്ഞ ദിവസം സെനറ്റോ സിന്‍ഡിക്കേറ്റോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നും പത്രത്തില്‍ കൂടി വായിച്ചു. മാര്‍ക്ക് കൂട്ടല്‍/കുറയ്ക്കല്‍ പരിപാടികള്‍ക്ക് വി.സി തന്റേതായ തീരുമാനമെടുത്തതോ അഭിപ്രായം പറഞ്ഞതോ മറ്റോ ആണ് കാരണമെന്നായിരുന്നു പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്). ഇതിനെയൊക്കെയാണല്ലോ ഭരണസ്വാതന്ത്ര്യം, അക്കാഡമിക് സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ പി.വി.സിയുടെ അക്കാഡമിക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകളും നമ്മള്‍ വായിച്ചതാണല്ലോ.

ഡോ. ഗംഗന്‍ പ്രതാപിന് സ്വന്തം ഇഷ്ടപ്രകാരം ഒരു രാജിക്കത്ത് പോലും തയ്യാറാക്കാന്‍ പറ്റിയില്ല എന്നാണ് പത്രവാര്‍ത്ത (പത്രവാര്‍ത്തയാണ്- പോരാത്തതിന് പത്രം മനോരമയുമാണ്). ഭയങ്കര സ്വാതന്ത്ര്യം തന്നെ!

എല്ലാം പത്രത്തില്‍ കൂടി മാത്രം അറിഞ്ഞത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വഴി ഒന്ന് കറങ്ങിയാല്‍ ചിലപ്പോള്‍ ചില ഗോസിപ്പും കിട്ടിയേക്കും. പത്രവാര്‍ത്തയാണോ പശുസിപ്പാണോ കൂടുതല്‍ വിശ്വാസയോഗ്യം എന്നതാണ് ഇപ്പോഴത്തെ ഉലുവാപ്രേക്ഷ.

എന്തായാലും ഡോ. ഗംഗന്‍ പ്രതാപ് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ പറ്റാതെയാണ് വി.സി. സ്ഥാനം രാജിവെക്കുന്നതെങ്കില്‍ അദ്ദേഹത്തെ അതുപോലെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ആ ബാഹ്യങ്ങളെപ്പറ്റിയും നമുക്കൊക്കെ അറിയാന്‍ അവകാശമില്ലേ? നമുക്ക് പിന്നെ ഇതൊക്കെ മതി എന്നുള്ളതുകൊണ്ട് ഇനിയും ആരെങ്കിലും വരും, പോകും. ബാഹ്യന്മാരുടെ താളത്തിനൊത്ത് തുള്ളുന്നവരാണെങ്കില്‍ ടേം പൂര്‍ത്തിയാക്കും. എങ്കില്‍ പിന്നെ ഈ ബാഹ്യന്മാരുടെ നേതാവ് തന്നെ അങ്ങ് വി.സി ആയാല്‍ പോരേ? ഇതിപ്പോള്‍ പി.എസ്.സി ടെസ്റ്റിന് വീസിയാര് എന്ന ചോദ്യത്തിന് നേരാംവണ്ണം ഒരു ഉത്തരം പോലും മനഃസമാധാനത്തോടെ എഴുതാന്‍ പറ്റില്ല എന്ന് വന്നാല്‍...

കഷ്ടം!

Labels: , , , , , ,

Tuesday, February 03, 2009

ഷൂ ഈസ് ദ പ്രൈം മിനിസ്റ്റര്‍‌ ഓഫ് ചൈന

തലക്കെട്ട് മനസ്സിലാകണമെങ്കില്‍ ബി.എസ്സ്.എന്നെല്ലിന്റെ ഈവീഡിയോ കാണുക, അല്ലെങ്കില്‍ ഇത് വായിക്കുക.

ഈ അടുത്തകാലത്ത് നടന്ന ഒരു ഷൂവേറ് കലാപരിപാടി നമ്മളൊക്കെ കണ്ട് രോമാഞ്ചിച്ചതാണല്ലോ. അത് എറിഞ്ഞ സഖാവിനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ. പക്ഷേ ഒരാഴ്ചത്തേയ്ക്കെങ്കിലും അദ്ദേഹമായിരുന്നു താരം. അദ്ദേഹത്തിന് സലാം കൊടുത്ത് കൊടുത്ത്... ആ സലാമിന് അഭിവാദ്യങ്ങളര്‍പ്പിച്ചര്‍പ്പിച്ചര്‍പ്പിച്ച്...

എന്തൊക്കെ കുറ്റവും കുറവുമുണ്ടെങ്കിലും തങ്ങളുടെ പ്രസിദേന്തിയെ ഷൂവെറിഞ്ഞത് ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ചിലപ്പോള്‍ അമേരിക്കക്കാര്‍ തന്നെയാവും. പ്രസിദേന്തിയേറെന്ന ഒരു പുതുകളി തന്നെ ഉദയം ചെയ്‌തു എന്നാണ് കേള്‍വി.

ങാ...ഹ്... അതൊക്കെ ഒരു നല്ലകാലം (പലപ്പോഴും നമ്മള്‍ "അതൊക്കെ ഒരു കാലം!" എന്ന്‌ ആനന്ദത്തോടെ പറയുന്നത്‌ നിരന്തരപരാജയങ്ങളുടേതായ ഒരു പൂര്‍വകാലത്തെക്കുറിച്ച്‌ തന്നെയല്ലേ?)

പക്ഷേ കാലചക്രം കറങ്ങിക്കൊണ്ടിരിക്കുമെന്നും ഭൂമി ഏതാണ്ടുരുണ്ടുരുണ്ടാണിരിക്കുന്നതെന്നും വളരെ പണ്ടേ ഞാന്‍ പറഞ്ഞപ്പോള്‍ ഒരുത്തനും വിശ്വസിച്ചില്ല. വേണ്ട. ദോ ഇപ്പോള്‍ കണ്ടോ, ബുഷേറ് കഴിഞ്ഞ് കൃത്യം ഒന്നൊന്നര മാസമേ ആയുള്ളൂ, ദോ കിടക്കുന്നു വേറൊരു പ്രസിദേന്തിയേറ്.

ഇനി കമ്പയറാന്‍ഡ് കോണ്ട്രാസ്റ്റ്

1. ബുഷേറ്

എറിഞ്ഞത് അപ്പോള്‍ തന്നെ ഇങ്ങ് കോത്താഴത്തിരിക്കുന്ന ഉല്‍‌പലാക്ഷന്‍ വരെ അറിഞ്ഞു. ഉല്‍‌പ്പന്‍ വരെ ഒരു ഉളുപ്പും ഉല്‍‌പ്രേക്ഷയുമില്ലാതെ തന്റെ അഭിപ്രായം പറഞ്ഞു, പതിവുപോലെ ആവശ്യത്തിന്‍ മേടിച്ച് കെട്ടി. ഏറുകാരനെ മിസ്റ്റര്‍ രണ്ടായിരത്തിയെട്ടായി നമ്മളൊക്കെ വാഴ്‌ത്തി. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഏറ്റവും ഉജ്ജ്വല പ്രതീകമായി ആ ഏറ്. എറിഞ്ഞവന്‍ അത്യുജ്ജ്വല്‍ കുമാറായി. ഏതാണ്ട് തൊണ്ണൂറ് ശതമാനം മലയാളികള്‍ക്കും അതിലുമുപരി തൊണ്ണൂറ്റൊമ്പത് ശതമാനം മലയാളം ബ്ലോഗുകാര്‍ക്കും ഏറുകാരന്‍ വീരപുരുഷനായി, ഫോട്ടോ തൂക്കി.

കോത്താഴത്തെ ഉല്‍‌പന്റെ കാര്യം പോകട്ടെ, സ്വന്തം പ്രസിദേന്തിയെ എറിഞ്ഞത് അദ്ദേഹത്തിന്റെ നാട്ടുകാര്‍ വരെ ആഘോഷിച്ചു. ഏറെല്ലാം അമേരിക്കയില്‍ ലൈവായി. എല്ലാവരും കണ്ടു, അഭിപ്രായം പറഞ്ഞു, കൈകൊടുത്തു, തന്റെ പണിനോക്കിപ്പോയി.

2. വെന്നേറ്

ദോ ഇവിടെ വായിച്ചാല്‍ മതി:

ഹിപ്‌-ഓ-ക്രേസി എന്താണെന്നറിയണമെങ്കില്‍:

The Chinese media, like their Western counterparts, widely covered the incident of the Iraqi journalist throwing his shoe at Bush. But newspapers, television and websites in China failed to report the incident concerning their premier.
ക:ട്: റീഡിഫ്

അമേരിക്കയും ചൈനയും അഥവാ ജനാധിപത്യവും ആധിപത്യവും തമ്മിലുള്ള പത്ത് വ്യത്യാസങ്ങള്‍:

Though the media widely covered the speech of 67-year- old Wen, it had no reference to the shoe-throwing. Even the TV footage imposed self-censorship by not airing the incident, though international agencies were feeding it live.

The Communist nation's official CCTV network reported the Foreign Ministry comments, while merely acknowledging that disturbance had taken place during the speech, but there was no mention of shoe throwing.

ക:ട്: പിന്നെയും റീഡിഫ്

ബുഷും വെന്നും തമ്മിലുള്ള വ്യത്യാസം.

ഏറിന് ശേഷം ബുഷ് സ്വതസിദ്ധമായ വിഡ്ഡിച്ചിരിയുമായി പറഞ്ഞു:“All I can report is it is a size 10"

ഏറിന് ശേഷം വെന്നണ്ണന്‍ നിലാവത്തെ കോഴി സ്റ്റൈലില്‍ പറഞ്ഞു: "This despicable behaviour cannot stand in the way of friendship between China and the UK."

ഈ ചൈനക്കാര്‍ക്കൊക്കെ എന്നാണോ എന്നേപ്പോലെ ഹ്യൂമര്‍ സെന്‍‌സൊക്കെ വെക്കുന്നത്. ടേക്കിറ്റീസീ സഖാവേ.

ബാഗ്‌ദാദിലെ ഏറുകാരനും കേ‌മ്പാലത്തെ ഏറുകാരനും തമ്മിലുള്ള വ്യത്യാസം.

അജഗജാന്തരാന്തരം. ബാഗ്‌ദാദണ്ണന്‍ ഒന്നല്ല ഒന്നുകൂടിയാണ് എറിഞ്ഞത്. ബുഷ് കുനിഞ്ഞതുകൊണ്ട് മാത്രമാണ് ഷൂ പുള്ളിക്കിട്ട് കൊള്ളാതെ പോയത്. അല്ലാതെ ഏറുകാരന്‍ കനിഞ്ഞതുകൊണ്ടല്ലേയല്ല. മിക്കവാറും നോണ്‍ വെജൊക്കെ അടിച്ച് കേറ്റുന്നതുകൊണ്ടായിരിക്കണം പുള്ളിക്ക് ഇത്ര കൃത്യമായി എറിയാന്‍ പറ്റിയത്. കേമ്പാലത്തെ അണ്ണനെ എന്തിരിന് കൊള്ളാം...The shoe landed a metre away from Premier Wen Jiabao. അണ്ണന്‍ വെജ് തന്നെയാവാനാണ് സാധ്യത.

അതൊക്കെ അവരുടെ കാര്യം. നമുക്കെന്തിര്? ലേറ്റായാലുമെന്താ, ലേയ്‌റ്റസ്റ്റായി ഒരു “സലാം എറിഞ്ഞവനേ സലാം” പോസ്റ്റ് വരുമല്ലോ. ബുഷേറിന്റെ അതേ വീര്യത്തോടെ നമുക്ക് ഈ ഏറും അവിടെ ചര്‍ച്ചിക്കാമല്ലോ.

പക്ഷേ മഴ കാത്തിരിക്കുന്ന വേഴാമ്പല്‍ തന്നെയാവാനാണ് ഇവിടെയും സാധ്യത. താത്വികമായി അവലോകിക്കുമ്പോള്‍ ഏതെങ്കിലും രീതിയില്‍ താരതമ്യപ്പെടുത്താവുന്നതാണോ ബുഷേറും വെന്നേറും? അമേരിക്കയെയും ചൈനയെയും പോലും എങ്ങിനെ നമ്മള്‍ താരതമ്യപ്പെടുത്തും? ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള ഓരോ നമ്പരുകളല്ലേ... ഏതിലൊക്കെ ആള്‍ക്കാര്‍ എങ്ങിനെയൊക്കെ ചര്‍ച്ചിക്കണമെന്നൊക്കെ നമ്മള്‍ തീരുമാനിക്കുമല്ലോ. പിന്നെന്തിര്?

എന്നാലും വെന്നിനെയെറിഞ്ഞവന്റെ പേര് മാത്രം പിടികിട്ടിയില്ല. കുട കിട്ടിയില്ല, പക്ഷേ പിടികിട്ടി സ്റ്റൈലില്‍, എറിഞ്ഞവനെ കിട്ടിയില്ലെങ്കിലുമെന്താ, എറിഞ്ഞ ഷൂവിന്റെ പടം കിട്ടി.

(ആശയദരിദ്രന്‍ ആനന്ദശീലന്‍ ചറുപുറെ...)

Labels: